ഹൃദയത്തിന്റെ ഭാഷ 4

സ്വബോധം വീണ്ടെടുത്ത് അവളെ അന്വേഷിച്ച് മുറ്റത്തേക്കിറങ്ങി ഓടിയെങ്കിലും ഗെയിറ്റിനരികുചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തിടുക്കപ്പെട്ട്‌ സ്റ്റാർട്ടായി വളവുതിരിഞ്ഞ് ഹൈവേയിലേക്കിറങ്ങി കാഴ്ച്ചയിൽനിന്ന ും മറഞ്ഞു. വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അതൊരു വെള്ളനിറമുള്ള മാരുതി കാറാണെന്നും അതിന്റെ പുറകിലെ ചില്ലിൽ st K co. എന്ന് വെളുത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരുന ്നതായും കണ്ടു. മനോനില നഷ്ടപ്പെട്ടവനെപ്പോലെ പലതും ചെയ്തുക്കൂട്ടിയെങ്കിലും ഒരുപാട് ഊടുവഴികൾ നിറഞ്ഞ ഒരു നഗരത്തിലേക്ക് തുറന്നുവിട്ട പ്രധാന നിരത്തിലേക്ക് കേവലം ഒരു വെള്ളമാരുതികാർ അന്യഷിച്ച് പുറപ്പെടുന്നതിലെ അനൗചിത്യം കണക്കിലാക്കി നിരാശനായി ഞാൻ റീഗലിനെ ഫോണിൽവിളിച്ചു. രണ്ടുതവണ റിംഗ് ചെയ്ത ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി. ഓഫീസ് നമ്പറിൽ വിളിച്ചപ്പോൾ ലോങ്ങ് ലീവിനുള്ള അപേക്ഷകൊടുത്ത് രാവിലെ തന്നെ ധൃതിയിൽ കൊൽക്കത്തയിലേക്ക് തിരിച്ചുപോയി എന്ന് രാമേട്ടൻതളർന്ന ശബ്ദത്തിൽ അറിയിച്ചു. സർവ്വതും നഷ്ടപ്പെട്ട് പ്രത്യാശയുടെ ഒരു വാതിലുപോലും കാണാതെ ഞാൻ സോഫയിലേക്ക് തളർന്ന് വീണു.

പുരപ്പുറത്തേക്ക് ഒരുമഴ തല്ലിയാർത്തുവന്ന് തലയടിച്ച് ചിതറി!. ന്യൂസ് ട്ടൈമിൽ സിനി നിറഞ്ഞ ചിരിയോടെ നിൽക്കുന്നു. അവളുടെ ചിരിയിൽ നിസാഹായതയുണ്ട്, അമർഷമുണ്ട് , ‌ പുച്ഛത്തിന്റെ കനലുകളുണ്ട്!. എന്റെ ഏതാനും ദിവസങ്ങളിലെ നഷ്ടമായഉറക്കത്തിന്റേയും പ്രയത്നത്തിന്റേ യും ഫലം എന്നതിലുപരി ഒരു പെൺക്കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ് കൈമോശം വന്നിരിക്കുന്നത്. എന്നാൽ ആ തെളിവുകൾ എന്റെ പക്കലുണ്ടെന്ന് ഇത്ര കൃത്യമായി അവരെങ്ങനെ അറിഞ്ഞു?!. ആരോടെല്ലാം ഞാൻ അതിനേക്കുറിച്ച്‌ സംസ്സാരിച്ചിട്ടുണ്ട്?!. റീഗൽ അവൾ കയറിപ്പോയ വെളുത്ത മാരുതിക്കാർ അതിന്റെ പുറകിലെ ഗ്ലാസിൽ എഴുതി വച്ചിരുന്ന അക്ഷരങ്ങൾ!. ഞാൻ ഇതിനു മുന്മ്പും ആ കാറ് കണ്ടിട്ടുണ്ട്, ആ അക്ഷരങ്ങൾ എന്റെ കണ്മുന്നിലെന്നപോലെ തെളിഞ്ഞ് നിൽക്കുന്നുണ്ട്. ഒർമ്മകൾക്കുള്ളി ലെവിടെയൊ അത്രയെളുപ്പം തിരിച്ചെടുക്കാനാകാത്ത ദൂരത്തിൽ കരിമ്പടം പുതച്ച് കിടക്കുന്നുണ്ടവ. ഫോൺ റിംഗ് കേട്ടാണ് ഉണർന്നത്. എപ്പോഴാണ് ഞാൻ ഉറങ്ങിയെതെന്നുപോലും ഓർമ്മയില്ല. കണ്ണുകൾ തിരുമ്മിയടച്ച്തുറന്ന് മൊബൈലെടുത്ത് നോക്കിയപ്പോൾ ദേവരാജൻ സാർ. കാൾ അറ്റന്റ് ചെയ്ത് ചെവിയിലേക്കു വയ്ക്കുന്നതിനു മുൻപുതന്നെ അദ്ദേഹം വിശേഷങ്ങൾ ആരാഞ്ഞുതുടങ്ങി.ഇന്ന് ലീവാണെന്നും ഗസ്റ്റ് ഹൗസിലേക്ക് വന്നാൽ അൽപ്പനേരം സംസാരിച്ചിരിക ്കാമെന്നും പറഞ്ഞു.

നഷ്ടപ്പെട്ട തെളിവുകളെക്കുറിച്ച് അദ്ദേഹത്തോട് പറയുവാൻ ആഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് ആ തെളിവുകൾ!. അതെക്കുറിച്ച് ഞാൻ അല്ലാതെ ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ മനസ്സറിഞ്ഞ് വിശ്വസിച്ച സാഹിത്യകാരന്റെ മുഖംമൂടിവച്ച ഇദ്ദേഹത്തോട് മാത്രമായിരുന്നല്ലൊ?!.

അതും ഉയർന്ന റാങ്കിലുള്ള ഒരു പോലിസുകാരൻ എന്ന പരിഗണവച്ച് ആ കേസിന് എന്തങ്കിലുമൊരു നീതികിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. അന്ന് ആ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വിമുഖതക്കാട്ടി ലാബ് ട്ടെസ്റ്റിനയച്ച സാമ്പിളുകളുടെ റിസൾട്ട് വരുന്നതുവരെ കാത്തിരിക്കുവാൻ അയാൾ പറഞ്ഞപ്പോഴെ ഞാൻ സംശയിക്കേണ്ടിയി രുന്നു. മറുത്തൊന്നും പറയാതെ കാൾ കട്ടുചെയ്ത് ഈർഷ്യത്തോടെ മൊബൈൽ വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചിന്തിച്ചു. “ഏതോ ഒരു നൂറ്റാണ്ടിലെ ഇരുളടഞ്ഞ ഒരു വൻക്കരയിൽ വച്ച് പരിണാമത്തിന്റെ മധ്യത്തിൽ നിന്നും പൂർണ്ണതയിലെത്താതെ പോയൊരു സ്പീഷീസാണ് മനുഷ്യൻ!. ചിരിച്ചുകൊണ്ട് ചതിക്കുവാനും. കൂടെനിന്ന് കഴുത്തറക്കുവാനും മുനുഷ്യർക്കല്ലാ തെ മറ്റേത് ജീവിക്കാണ് ‌സാധ്യമാകുക?!.” സിനി ഒരു വിലാപം എന്നതിലുപരി എന്നിലൊരു വാശിയായി പരിണമിച്ചു. ഒരു അവസാനശ്രമം എന്ന നിലയിൽ സ്റ്റോറൂമിന്റെ മൂലയിൽ ഉപേക്ഷിച്ച എന്റെ റഫറൻസ് ബുക്കുകൾ ഓരോന്നായി ഞാൻ പരതി. ഒരുപാട് നേരത്തെ പ്രയത്നങ്ങൾക്കൊടുവിൽ അതിൽ നിന്നും കിട്ടിയ ഏതാനും വിവരങ്ങളും ഓർമ്മയിൽ സൂക്ഷിച്ച ചില തെളിവുകളും കൂട്ടിക്കെട്ടി ചാവേറിലൂടെ പൊതുജനമധ്യത്തിലേക്ക് സിനിയുടെ ഘാതകരെ ഇറക്കിവിടുവാൻ ഞാൻ തീരുമാനിച്ചു. ഒരു ഇടിമുഴക്കത്തോടെ മഴ കനത്തു. പെട്ടന്നാണ് ഓർമ്മകളിലേക്ക് റീഗലിനെ കണ്ട ആ നശിയച്ച രാത്രിയെത്തിയത്. ഓർമ്മകൾ അങ്ങനെയാണ്. ഒരു കൊള്ളിയാൻ വെട്ടമെന്നപോലെ നിനച്ചിരിക്കാത്ത നേരത്ത് നമ്മെ കാഴ്ച്ചക്കാരനാക്കി കടന്നുപോകും. അതിൽ നമുക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിട്ടുണ്ടാകും. ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാത്രം.

അവൾ എന്റെ കാറിന് മുന്നിലെത്തുന്നതിന് ഏതാനും മുൻപ് റോഡരുകിലായി ഒരു വെളുത്ത മാരുതി കാർ നിർത്തിയിട്ടിരുന്നു. അവൾ എന്റെ കാറിൽ കയറിയപ്പോൾ ഞങ്ങൾക്കരുകിൽ നിറുത്തി ”മുതുമഴയത്ത് നടുറോഡില് കിടന്ന് ശൃംഗരിക്കാതെ വല്ല ലോഡ്ജിലും പോയി കൂട് അണ്ണാ!” എന്ന് കളിയാക്കിയ മനുഷ്യൻ മഴയെപകുത്ത് ‌ ഓടിച്ച് മറഞ്ഞതും അതേ മാരുതികാറിലായിരുന്നു. എന്റെ ഡയറിയുമായി റീഗൽ പോയത് അതെ വാഹനത്തിലല്ലെ?!. ഒരു ഞെട്ടലോടെ ഞാൻ നിലവിളിച്ചുപോയി. st K co അത് സ്റ്റാർലിൻ & കൈമൾ കമ്പനിയുടെ ചുരുക്കെഴുത്തല്ലെ?!.
കേരളമൊട്ടുക്ക് ബിസിനസ് സൃംഗലകളുള്ള പത്തനാപുരത്തെ അൽപ്പന്മാർ!. സിനിയുടെ അരുംകൊലയ്ക്ക് ഉത്തരം നൽകേണ്ടവർ!. എത്ര വിദഗ്ദ്ധമായിട്ടാണ് അവർ എന്നെ കബളിപ്പിച്ച് തെളിവുകളുമായി കടന്നുകളഞ്ഞത്. പ്രതിയായി ചൂണ്ടയിൽ കൊരുത്ത് ഇട്ടുകൊടുത്ത ബംഗാളുകാരന്റെ അതേ നാട്ടിൽ എനിക്കൊരു സുഹൃത്തിനെ കണ്ടെത്തി എന്റെ ജോലി നഷ്ടപ്പെടുത്തി അതേ സ്ഥാനത്ത് അവളെ കൊണ്ടുവന്നിരുത്തി അവൾക്ക് എന്റെ വീട്ടിൽ അനായാസം കയറിപറ്റുവാൻ കഴിയുമെന്ന് അവർക്കുറപ്പുണ്ട ായിരുന്നിരിക്കണം. ഒരു മഴയുള്ള രാത്രിയിൽ ദേവരാജൻ എന്ന ഇരുമുഖനെക്കൊണ്ട് ചട്ടംക്കെട്ടിച്ച് ഞാൻ വരുന്ന സമയം കൃത്യമായളന്ന് ‌ അവളെ എന്റെ കാറിനുമുൻപിലേക്ക് പറഞ്ഞുവിട്ടു. രാവിലെ ഞാൻ ഉണരുന്നതിന് മുൻപ് വീട് മുഴുവൻ അറിച്ച് പെറുക്കിയിട്ടും തെളിവുകൾ കിട്ടാത്തതിനാൽ പുതിയ പദ്ധതികൾ മെനയുവാനായി ഞാൻ ഉണരുന്നതിന് മുൻബ് അവളെ തിരികേവിളിച്ച് പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഓഫീസിൽ വച്ച് ഞാൻ കൊടുത്ത ഡയറി സീ സീ ട്ടീവിയിലൂടെ ഹെഡ് ഓഫീസിൽ ലൈവായി റെക്കോർഡാകുമെന്ന് കണ്ട് നിരാകരിച്ചു.

അങ്ങനെ തങ്ങളിലേക്ക് നീളാവുന്ന തെളിവുകളുടെ എല്ലാ പഴുതുകളും അടച്ച അവർക്ക് പിഴച്ചത് ഒരിടത്ത് മാത്രമായിരുന്നു. ചാവേർ എന്ന ഫെയിസ് ബുക്ക് പേജിലൂടെ ഞാൻ സമൂഹത്തിനുമുമ്പിൽ തെളിവുകൾ നിരത്തുമെന്ന് ചിന്തിക്കുവാൻ കഴിഞ്ഞില്ല എന്നുള്ളത്. എന്റെ തെളിവുകൾ ചർച്ചയാകുന്നത് കണ്ട് ആദിപൂണ്ട് അസ്സമയത്ത് റീഗൽ എന്ന ചാരസുന്തരിയെ പറഞ്ഞയച്ച് തെളിവുകൾ കൈവശപ്പെടുത്തി. എത്ര ബുദ്ധിപരമായാണ് അവർ കരുക്കൾ നീക്കിയിരിക്കുന്നത്!. രാത്രി ഒരുപാട് വൈകിയിരിക്കണം. ഇന്നാണ് മുഖമില്ലാത്ത ചാവേറിന് ഒരു മുഖമുണ്ടായത്. ‌ വിദ്ധ്യാലയങ്ങളുടെ ഇടനാഴികകളും , കൽപ്പടവുകളും , കവിതാശകലങ്ങളുമ്മവച്ച പായലുതിന്ന ‌ മതിലുകളും പിന്നെ പ്രണയങ്ങൾക്കുമാത്രമായി ഉഴിഞ്ഞുവച്ച ഗുൽമോഹർ തണലുകളും വിപ്ലവത്തിനായി മാറ്റിവക്കപ്പെട്ടാണ് ഇന്നത്തെ പകൽ കടന്നുപോയത്. സിനിക്കുവേണ്ടി ക മ്പികു ട്ടന്‍.നെ റ്റ് ചാവേർ എന്ന പേരിൽ ഒരു വിദ്യാർത്ഥി സംഘടനതന്നെ നിലവിൽ വന്നിരിക്കുന്നു. എന്റെ മുഖമില്ലാത്ത ഫേസ്ബുക്ക് പേജിന് ഞാൻ കൊടുത്ത ‘ചുവന്നനിറമുള്ള പിടിയിട്ട കഠാരയെന്നമുഖം’ അവർ അവരുടെ സംഘടനയുടെ മുഖമായി തിരഞ്ഞെടുക്കുന്നു. നഗരങ്ങളുടെ തിരക്കുകളിലേക്ക് വിപ്ലവത്തിന്റെ പതാകകൾ വീശി ചുരുട്ടിയമുഷ്ടികൾ ആകാശത്തിലേക്കാഞ ്ഞുയർത്തിക്കൊണ്ടവർ കൺഠം പൊട്ടുമാറുച്ചത് തിൽ മുദ്രാവാക്യം വിളികളോടെ പോരാട്ടം തുടങ്ങുന്നു!. അതെ ചാവേറുകൾ ജനിക്കുന്നതല്ല.
വിശ്വസിക്കുന്ന നീതി തങ്ങൾക്ക് ലഭിക്കുന്നില്ലാ എന്ന് ചിന്തിക്കുന്നിട ത്തുനിന്നും ആണ് ഓരോ ചാവേറുകളും സൃഷ്ടിക്കപ്പെടുന്നത്!. നിങ്ങൾക്കവരെ മാവോയിസ്റ്റുകളെന്നൊ തമിഴ് പുലികളെന്നൊ , തരം പോലെ മാറിമാറിവിളിക്കാം.

സിനിക്കുവേണ്ടി എന്റെ പേജിൽ ഞാൻ രണ്ടാമത്തെ പോസിട്ടു. അത് എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുക ൊണ്ട്. പ്രതികൾക്കുനേരെയുള്ള ചൂണ്ടുപലകയാണെന്ന് ഞാൻ വിശ്യസിക്കുന്നു. ഞാൻ പോസ്റ്റുചെയ്ത വിവരങ്ങളുടെ ഏതാണ്ടൊരു രൂപം ചുവടെ നൽകുന്നു. ” കൊല്ലം ജില്ലയിൽ പുനലൂർ ആസ്ഥാനമായ പത്തനാപുരം താലൂക്കിലെ പട്ടാഴി എന്ന ദേശത്ത് ഒരു നിയമവിദ്ധ്യാർത്ഥിയായ പെൺക്കുട്ടി മൃഗീയമായി പീഠിപ്പിക്കപ്പെ ട്ട് കൊലചെയ്യപ്പെട്ടിരിക്കുന്നു. പോലീസ് കണ്ടെത്തിയ അന്യദേശക്കാരനായ പ്രതിക്കു പിറകിൽ ചുരുളഴിയാത്ത ചില രഹസ്യങ്ങളുണ്ടെന്ന് വിശ്വസിക്കാത്ത എത്രപേരുണ്ട് ഇവിടെ?!. അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവർക്കുവേണ്ടി ഞാനാ രഹസ്യങ്ങൾക്കൊരു പേര് നൽക്കുന്നു!. ‘st K co!’ സ്റ്റർലിൻ ജോൺ കുരിശിങ്കൽ & മഹേഷ് കൈമൾ മേൽ പറഞ്ഞ കമ്പനിയുടെ ഉടമകളായ ഈ വ്യക്തികളാണ് സിനിയുടെ മരണത്തിനുത്തരം പറയേണ്ടവർ!. കോടികളുടെ ആസ്തിയുള്ള ഒരു കമ്പനിയുടെ സ്ഥപകർ എന്തിന് സിനി എന്ന ഒരു സാധാരണക്കാരിയെ കൊലപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർക്കുവേണ്ടിയാണ് ഞാൻ ഇനി സംസ്സാരിക്കുന്നത്. സിനി ഒരു നിയമ വിദ്യാർത്ഥിയാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ അവൾ പഠിച്ചിരുന്ന കോളേജിന്റെ പേരറിയാമൊ?!. ‘Skeleton key’ എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിലെ രണ്ടാം വർഷ നിയമവിദ്ധ്യാർത്ഥിയായിരുന്നു അവൾ!.

മേൽ പറഞ്ഞ സ്ഥാപനം st K co എന്ന ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ മാത്രം അനേകം സ്ഥപനങ്ങളിൽ ഒന്നുമാത്രമാണ്. സിനിക്കൊപ്പം പഠിച്ചിരുന്ന മിസ്റ്റർ: മഹേഷ് കൈമളിന്റെ മകൻ മിധുൻ കൈമൾ കോളേജ് ഫസ്റ്റുവെൽ ദിനത്തിൽ മദ്യപിച്ച് തന്റെ കാറിൽ കോളേജിലെത്തുകയും വീട്ടിലേക്ക് പോകുവാൻ വാഹനം കാത്ത് നിന്നിരുന്ന സിനിയെ വീട്ടിലെത്തിക്ക ാം എന്ന വ്യാജേന സ്വന്തം വാഹനത്തിൽ കയറ്റുകയും ചെയ്തു. സഹപാഠിയെന്ന നിലയിൽ സിനി എന്ന നിഷ്ക്കളങ്കയായ പെൺക്കുട്ടി മിധുനെ വിശ്വസിച്ച് കാറിൽ കയറി. പോകുന്നവഴിയിൽ തന്റെ സുഹൃത്തും പിതാവിന്റെ ബിസിനസ് പാർട്ട്നറുമായ mr.സ്റ്റാർലിൻ ജോൺ കുരിശിങ്കലിന്റെ മകൻ ഷാരോൺ കുരിശിങ്കലിനെ വാഹനത്തിൽ കയറ്റുന്നു. പട്ടാഴി സെന്റ്. ജൂഡ് കൃസ്ത്യൻ പള്ളിയുടെ പൊതുസ്മശാനത്തിനരുകിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുവരും ചേർന്ന് കഥകള്‍.കോം മദ്യലഹരിയിൽ സിനിയെ മൃഗീയമായി പീഡിപ്പിക്കുന്നു.
ഒന്ന് നിലവിളിക്കുവാൻ പോലും ആകാതെ മരണപ്പെട്ട അവളുടെ ദേഹം ‌ ഷാരോൺ കുരിശിങ്കൽ തന്റെ വിശ്വസ്ഥനായ പരിചാരകനും ഇപ്പോൾ പോലീസ് പിടിയിലായിലായിട്ടുമുള്ള ബംഗാളുകാരനു മായ പ്രതിയെ ഏൽപ്പിക്കുന്നു. അർദ്ധ രാത്രിയിൽ മദ്യത്തിന്റെ ലഹരിയിൽ സ്മശാനത്തിന്റെ മൂകതയിൽ ജീവനറ്റ സിനിയുടെ ശരീരത്തെ അയാൾ പ്രാപിക്കുകയും. ശേഷം ഷാരോൺ പറഞ്ഞതുപ്രകാരം കൈയ്യിൽ കരുതിയ മൂർച്ചയേറിയ ആയുദ്ധം ഉപയോഗിച്ച് സിനിയുടെ ദേഹമാസകലം മുറിവുകൾ വരുത്തി ഹോട്ടൽ മന്നായ് റെസിഡൻസ്സിക്കടുത്തുള്ള അനാഥമായി കാടുകയറിക്കിടന്നിരുന്ന പറമ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു. സിനിയുടെ മൃത്ദേഹം കണ്ടെത്തിയ നാൾ st K coയുടെ സ്വന്തം ആശുപത്രിയായാ SK brothers super speciality hospital ലിൽ വച്ച് തിരക്കിട്ട് ആ ദേഹം പോസ്റ്റുമാർട്ടം നടത്തി സംസ്കരിച്ച് വിശ്വസ്ഥനായ സ്വന്തം വേലക്കാരനെ വിലയ്ക്കെടുത്ത പോലീസുകാർക്കുമുൻപിൽ ഇട്ടുക്കൊടുത്തു.

ഇനി ഇതിന്റെ തെളിവുകൾ വേണ്ടവർക്ക് തരം പോലെ ഞാൻ എത്തിച്ച് നൽകാം. തെളിവുകളെല്ലാം കൈയ്യിലെത്തി എന്ന് നിനച്ച് ആശ്വസിക്കുന്നവർ ഒന്നോർക്കുക. കേവലം ഒരു ഡയറിയിൽ സിനിയുടെ കൊലപാതകത്തിന്റെ തെളിവുകൾ സൂക്ഷിച്ചുവയ്ക്കാൻ മാത്രം ഒരു വിഡ്ഡിയായ മാധ്യമപ്രവർത്തകനല്ല ഞാൻ.” ചാവേറിൽ ഞാൻ പോസ്റ്റുചെയ്ത വിവരങ്ങൾ മിനിട്ടുകൾക്കൊണ്ട് ലക്ഷത്തിനടുത്ത്‌ ഷെയറുകൾ കിട്ടി. അവസാനം ഒരു പരീക്ഷണത്തിനെന്നവണ്ണം തെളിവുകളുടെ കോപ്പി എന്റെ കൈവശവുണ്ടെന്ന് പറഞ്ഞെങ്കിലും. അങ്ങനൊരു കളവ് പറയാതെ ഈ കേസിൽ ഇനിയൊരു തുടർച്ചകണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഓർമ്മകളിൽ റീഗലായിരുന്നു!. സ്വാമിസാറിന്റെ ക്ലാസിൽ സാറിനോട് വഴക്കുണ്ടാക്കിയും കോളേജ് വരാന്തയിൽ നിന്നുകൊണ്ട് കൂട്ടുക്കാരികളോട് സൊറപറഞ്ഞും നിന്നിരുന്ന ആ കുസൃതിനിറഞ്ഞ നിഷ്ക്കളങ്ക മുഖമുള്ള പെൺക്കുട്ടിക്ക്‌‌ എങ്ങനെ ഇത്രയേറെ മാറുവാൻ കഴിഞ്ഞു. ഒരു ഫോൺ കോൾ ഓർമ്മകളിൽ നിന്നും എന്നെ ഉണർത്തി. കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ മറുതലക്കൽ നിന്നും ഒരു മുരടനക്കത്തോടുക്കൂടി അയാൾ സംസ്സാരിച്ചുതുടങ്ങി. ” നോക്കു മിസ്റ്റർ സിദ്ധു. താങ്കളെ വിലയ്ക്കെടുക്കുവാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാലും ആ തെളിവുകൾക്കായി ആയിരത്തിന് വലതുവശം എത്രം പൂജ്യങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് എഴുതി ചേർക്കാം. ഇവിടെ നിങ്ങൾ പറയുന്നതാണ് തുക.” ഒരു ചെറു ചിരിയോടുക്കൂടി അയാൾ തുടർന്നു.

“സിദ്ധു താങ്കൾ ‘തോമസ് റോബർട്ട് മാൽതുസിന്റെ’ ലേഖനം വായിച്ചിട്ടുണ്ടൊ?!. അതിൽ പറയുന്നുണ്ട് ജീവികളിലെ ജനപ്പെരുപ്പം അതിജീവനത്തിനായിട്ടുള്ള സമരത്തിൽ എത്തുന്നു!. അത് അതിജീവനത്തിനുതകുന്ന വൈവിധ്യങ്ങൾ ഇല്ലാത്ത ജീവികളുടെ നാശത്തിനു കാരണമാകുന്നു. വിഭവങ്ങളുടെ പരിമിതികൾ മൂലം ഓരോ തലമുറയിലും ധാരാളം ജീവികൾ നശിക്കുന്നു!. അങ്ങനെ നശിക്കപ്പെട്ട ഒരു ജന്തുമാത്രമാണ് സിനി എന്ന് കരുതുക!” തുടരും…

Comments:

No comments!

Please sign up or log in to post a comment!