ഹൃദയത്തിന്റെ ഭാഷ 3

അനുവാദം ചോദിക്കാനുള്ള ക്ഷമയുണ്ടായിരുന ്നില്ല. വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി . ഇന്നലെ വരെ ഞാനിരുന്ന കസേരയില് അവൾ… റീഗൽ ഹൃദ്യമായി ചിരിച്ചു . ചില്ല് ഭിത്തിയിലൂടെ നുഴഞ്ഞുകടക്കുന്ന സൂര്യരശ്മിയേറ്റ് അവളുടെ മിഴികൾ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങി . ‘പ്രതീക്ഷിച്ചില്ല, അല്ലേ?’ പട്ടുനൂൽ പോലുള്ള അവളുടെ മുടിയിഴകൾ ആ മുഖത്തിനു ചുറ്റും തരംഗം തീർത്ത് ചുമലിൽ വീണു മയങ്ങി. കടുത്ത മനക്ഷോഭത്തിലും ഞാൻ പ്രയാസപ്പെട്ട് ചിരി വരുത്തി . ‘നീയാണല്ലേ എന്റെ പകരക്കാരി? കൺഗ്രാറ്റ്സ്..’ നീട്ടിയ കയ്യിൽ അവൾ ആത്മവിശ്വാസത്തോടെ പിടിച്ച് കുലുക്കി . ചില നേരങ്ങളിൽ ചാരനിറമാകുന്ന റീഗലിന്റെ മിഴികളിലേക്ക് രണ്ടാമതൊന്നുകൂട ി നോക്കാൻ അശക്തനായിരുന്നൂ ഞാൻ. അങ്ങനെ നോക്കിയപ്പോഴൊക്കെ അതിന്റെ ആഴങ്ങളിൽ എനിക്കെന്നെ നഷ്ടപ്പെട്ടിട്ട ുണ്ട്. ‘ദാ സിദ്ധു സാറിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ..’ എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള തിടുക്കത്തോടെ റീഗൽ ഒരു കാർട്ടൂൺ മുന്നിലേക്ക് നീക്കി വച്ചു. ഇന്നലെ രാത്രി മുന്നിൽ വന്നു ചാടിയ കൂട്ടുകാരിയിൽ നിന്നും ചീഫ് എഡിറ്റർ റീഗലിലേക്കുള്ള ദൂരമളക്കുകയായിരുന്നൂ ഞാൻ. അവളുടെ ചലനം പോലും ഒരു പക്കാ പ്രഫഷണലിന്റേതായിരിക്കുന്നു എന്ന് അമ്പരപ്പോടെ ഞാൻ കണ്ടെത്തി . ‘നമുക്ക് ഈവനിങ് കാണാം സിദ്ധൂ. ഞാൻ വീട്ടിലേക്ക് വരാം.’ മുന്നിലെ കംപ്യൂട്ടറിലേക്ക് മിഴി നടുന്നതിന് തൊട്ടു മുൻപ് അലക്ഷ്യമായി അവളെന്നോട് പറഞ്ഞു.

കാർട്ടൂണിൽ നിന്ന് ഒരു ഡയറിയെടുത്ത് ഞാൻ മേശമേൽ വച്ചു. ‘ഇത് നിനക്ക് ഉപകാരപ്പെട്ടേയ്ക്കും റീഗൽ.. പത്തനാപുരം കൊലപാതകത്തെ പറ്റി ഞാനൊരു സ്റ്റോറി ചെയ്യാൻ തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭൂതകാലത്തിലേക്കുള്ള യാത്രകളും വിവരങ്ങളും ചില വെളിപ്പെടുത്തലു കളുമൊക്കെയുണ്ട് ഇതിൽ. നിനക്ക് ഫോളോഅപ് ന് വേണ്ടി ഒരുപാടൊന്നും അതിന്റെ പിന്നാലെ അലയേണ്ടി വരില്ല ..’ റീഗൽ എന്നെയും ഡയറിയേയും മാറി മാറി നോക്കി പുഞ്ചിരിച്ചു . ‘വാർത്തകൾക്കു പിന്നാലെ അലയുന്നതല്ല, വാർത്തകൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ പത്ര ധർമ്മം. ആ സാഹിത്യകാരന്റെ മരണത്തിൽ അങ്ങനെ വല്ല സ്കോപ്പും ഉണ്ടോന്ന് നോക്കുകയാണ് ഞാൻ ..’ സ്വാമി സാറിന്റെ ക്ലാസ്സാണ് പെട്ടെന്ന് ഓർമ്മയിലെത്തിയത്. ‘ ‘Dog Bites a Man’ Is Not News.. but ‘Man Bites a Dog’ Is News ‘ എന്ന് സാർ പറഞ്ഞപ്പോൾ ‘ കുറച്ചു പൈസ കൊടുത്ത് ആരെയെങ്കിലും കൊണ്ട് പട്ടിയെ കടിപ്പിച്ച് നമുക്ക് ന്യൂസ് ഉണ്ടാക്കാം അല്ലേ സാർ?’ എന്ന് ഉറക്കെ വിളിച്ചു ചോദിച്ച റീഗൽ.

. അവൾ തന്നെയാണ് ഈ സ്ഥാപനത്തിന് ഏറ്റവും ഇണങ്ങുന്നവൾ എന്ന തിരിച്ചറിവിൽ ഞാൻ പിന്തിരിഞ്ഞു നടന്നു . സത്യങ്ങൾക്കു പിന്നാലെ എത്ര അലഞ്ഞാലും എന്തൊക്കെ കണ്ടെത്തിയാലും ഒരു പരിധിക്കപ്പുറം ഒരു മീഡിയയിലും അതിനെ പ്രോത്സാഹിപ്പിക ്കില്ല. ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ഒരു സെൻസേഷണൽ ന്യൂസ് കഴിഞ്ഞ് എവിടെ നിന്നൊക്കെയോ വന്നെത്തുന്ന , വാർത്ത മുക്കാനുള്ള നോട്ടു കെട്ടുകളുടെ അടിമകൾ മാത്രം . ഓഫീസിൽ നിന്നിറങ്ങുമ്പോൾ സബ് എഡിറ്റർ സഞ്ജീവൻ എതിരേ വന്നു . കഥകള്‍.കോം  അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി മിന്നി. ‘ഞാൻ അപ്പോഴേ പറഞ്ഞില്ലേ സാറെ ആവശ്യമില്ലാത്ത പണിയ്ക്ക് പോയാൽ പണി കിട്ടുമെന്ന് . ഇപ്പൊ എങ്ങനെയുണ്ട്?!’ ഇരച്ചു വന്ന ദേഷ്യം പണിപ്പെട്ട് അടക്കി . ‘എടാ ചെക്കാ, ഈ തുക്കടാ മാഗസീൻ കണ്ടിട്ടല്ല ഞാൻ പത്രപ്രവർത്തനം തുടങ്ങിയത്. ഇവിടത്തെ ജോലി ഇല്ലെങ്കിലും എനിക്കൊരു പുല്ലുമില്ല.തുടങ്ങി വച്ചതൊക്കെ പൂർത്തീകരിയ്ക്കാൻ എനിക്കൊരുത്തന്റ േം സഹായവും വേണ്ട. അതുകൊണ്ട് .. അനിയൻ ചെല്ല് ..’ കയ്യിലിരുന്ന കാർട്ടൂൺ കാറിന്റെ മുൻ സീറ്റിലേക്കിട്ട് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.

മനസ്സ് പോലെ കലുഷിതമായ ആകാശവും കറുത്തു കിടന്നു. റീഗലിനെ ഓർത്തപ്പോൾ ആദ്യത്തെ തുള്ളി കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ വീണ് ചിതറി. വൈപ്പർ ഓൺ ചെയ്ത് ഞൊടിയിടൽ അത് മായ്ച് കളയാൻ ശ്രമിച്ചു . പക്ഷേ പിന്നാലെ വന്ന പെരുമഴയെ മായ്ച്ചു കളയാൻ ഒരു വൈപ്പറിനും കഴിയില്ലെന്ന് മനസ്സിലായപ്പോൾ റോഡരുകിൽ കാർ ഒതുക്കി. പുറത്ത് മഴപെയ്തപ്പോൾ എന്റെയുള്ളിൽ ഓർമ്മകളുടെ പെയ്ത്തായിരുന്നു. സ്റ്റിയറിംഗിൽ മുഖം ചേർത്ത് മഴ നോക്കി കിടന്നു. കലാലയം.. സുഹൃത്തുക്കൾ.. വിനോദയാത്രകൾ… റീഗൽ… ചേതനാ ഗൃദ്ധാ മല്ലിക്ക് ദുപ്പട്ടയിൽ തീർക്കുന്ന കുരുക്ക് പോലെ ഏതൊരു ഓർമ്മയുടെ അവസാനവും അവളുണ്ടാകും എന്നത് വീണ്ടും വീണ്ടും എന്നെ ശ്വാസം മുട്ടിച്ചു. തൊട്ടടുത്ത സീറ്റിലെ കാർട്ടൂണിലേക്ക് കണ്ണുകൾ നീണ്ടു. റീഗൽ പരിഹാസത്തോടെ നിഷേധിച്ച ഡയറി കയ്യിലെടുത്തു. ആദ്യ പേജിൽ പിൻ ചെയ്തു വച്ച പത്രക്കട്ടിങ്ങിലിരുന്ന് സിനി വേദനയോടെ ചിരിച്ചു . ദുരൂഹ സാഹചര്യത്തില് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന ഒറ്റക്കോളം വാർത്ത. എന്തായിരുന്നു അതിനു പിന്നാലെ പോകാൻ തനിക്കുണ്ടായ പ്രചോദനം? ഒരു മദ്യപാന സദസ്സിൽ സുഹൃത്തായ അസിസ്റ്റന്റ് കമ്മീഷ്ണർ ദേവരാജ് പറഞ്ഞ ഒരു വാചകം . അതായിരുന്നു തുടക്കം . വാർത്തകളെ പറ്റിയും പ്രതിഷേധങ്ങളെ പറ്റിയും ഘോരം പ്രസംഗിക്കുകയായിരുന്നൂ ഞാൻ .
ദേവരാജ് കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി എന്നെ ചുഴിഞ്ഞ് നോക്കി . ‘വടക്കോട്ട് നടക്കുന്നതെന്തും നമുക്ക് വലിയ വാർത്തകളാണ്. വല്യ പ്രതിഷേധമാണ് അനീതി കാണുമ്പോള് . അതിനേക്കാള് വലുത് നമ്മുടെ കൺമുന്നിൽ നടന്നാലും കാണാത്ത ഭാവത്തില് നടന്നു കളയും. ഡൽഹിയിൽ നടന്നതിനേക്കാൾ വലിയ ക്രൂരതയാണ് പത്തനാപുരത്ത് നടന്നത് . എന്നിട്ട് സംഭവം പോലും പുറത്തറിഞ്ഞൊ? അതാണ് മലയാളി !’ അയാൾ സോഫയിലേക്ക് ചാഞ്ഞപ്പോൾ എന്റെ ആത്മാവ് മിന്നലേറ്റിട്ടെന്നപോലെ ഞെട്ടിയുണർന്നു. അന്നുമുതൽ മൂന്നു ദിവസം ഊണും ഉറക്കവുമില്ലാതെ സിനിയുടെ കൊലപാതകത്തിന് പിന്നാലെ .. അവളുടെ ശരീരത്തില് കൃത്യം പതിമൂന്ന് വെട്ടുകൾ ഉണ്ടായിരുന്നു . മരണത്തിനു മുൻപും ശേഷവും അവൾ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നു.

ആദ്യം മുതൽ തന്നെ പോലീസ് ആ കേസിൽ കാണിച്ച അനാസ്ഥ എന്നെ അമ്പരപ്പിച്ചു. തെളിവുകളും സാക്ഷിമൊഴികളുമായി മൂന്നു ദിവസം പത്തനാപുരത്ത്. തിരികെയെത്തിയപ് പോൾ എന്നെ കാത്തിരുന്നത് പിരിച്ചു വിടൽ നോട്ടീസായിരുന്നു. ഡയറിക്കുള്ളിൽ പുറംലോകമറിയാത്ത ഒരുപാട് സത്യങ്ങുമായി സിനി വേദനിച്ച് പുഞ്ചിരിച്ചു മയങ്ങി കിടന്നു .. ——————– മഴനോക്കിയിരുന്നപ്പോൾ പെട്ടെന്ന് ഒരു ഉൾപ്രേരണ തോന്നി . ലാപ്ടോപ്പ് എടുത്ത് മുഖപ്പുസ്തകത്തിലെ എന്റെ വ്യാജ പ്രൊഫൈൽ ഓപ്പൺ ചെയ്തു . ‘ചാവേർ’ എന്ന അതിലെ എന്റെ പേജ് അപ്രിയ സത്യങ്ങൾ മാത്രം കോറിയിടുന്ന ഒരു ചുവരായിരുന്നു. പത്രപ്രവർത്തനം എന്ന അടിമപ്പണിയുടെ ചൊരുക്ക് തീർക്കുന്നത് ഈ ചുവരിലൂടെയായിരു ന്നു. മുഖം നോക്കാതെ പലതും വിളിച്ചു പറയാൻ മുഖമില്ലാത്തതാണ് നല്ലതെന്ന് മനസ്സിലാക്കിയിടത്തായിരുന്നു ചാവേറിന്റെ ജനനം. മഴ തോരുന്നതിന് മുൻപു തന്നെ എന്റെ കൈവിരലുകൾ കീ ബോർഡിലൂടെ അതിദ്രുതം ചലിച്ചു. ചാവേറിന്റെ ചുവരിലിരുന്ന് ലക്ഷോപലക്ഷം ടാഗുകൾ വിരിയുന്നതിനു മുൻപ്, ക്ഷീണിച്ച മിഴികളോടെ സിനി എന്നെ നോക്കി ചിരിച്ചു . ——————– ഒന്നുറങ്ങിപ്പോയി എന്നത് സത്യമാണ്.. എന്നാലും എന്തൊരുറക്കമായിരുന്നൂ അത്! വന്നയുടനെ കയറി കിടക്കുകയായിരുന്നു. പകൽ പതിനൊന്നു മണി പോലും ആയിട്ടുണ്ടായിരു ന്നില്ല.

ഉണരുമ്പോൾ ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്. ആരോ ടോർ ബെല്ലടിക്കുന്നു. ലൈറ്റ് ഓൺ ചെയ്ത് ചെന്ന് വാതിൽ തുറന്നു . ‘എത്ര നേരമായി മാഷേ?’ റീഗൽ അക്ഷമയോടെ എന്നെ കടന്ന് അകത്തേക്ക് പ്രവേശിച്ചു. ഞാൻ അറിയാതെ ക്ലോക്കിൽ നോക്കി . മണി ഒൻപത് പത്ത് . ‘നിനക്ക് അക്കോമടേഷൻ ആയില്ലേ?’ ഞാൻ ഭംഗിവാക്ക് ചോദിച്ചു . സത്യത്തില് എന്റെ ഹൃദയം ആർദ്രമായൊരു ഗാനം മൂളാൻ തുടങ്ങിയിരുന്നു .
‘അതൊക്കെ ഓക്കെയാണ്. ഞാൻ വന്നത് സിദ്ധൂന്റെ ആ ഡയറിക്ക് വേണ്ടിയാണ് . മാഗസീനിൽ എന്റെ ആദ്യ വർക്ക് പത്തനാപുരം കൊലപാതകത്തെ പറ്റിയുള്ള സ്പെഷ്യൽ ഫീച്ചറാണ്. ഐ തിങ്ക്.. നിനക്കെന്നെ ഹെൽപ്പ് ചെയ്യാൻ കഴിയും..’ ഞാൻ പൊട്ടിച്ചിരിച്ചു . ‘എന്തേ..? മരിച്ച സാഹിത്യകാരന്റെ വയറ്റിൽ നിന്നും കള്ളിന്റൊപ്പം കീടനാശിനിയൊന്നും കണ്ടെത്താൻ പറ്റിയില്ലേ?’ പരിഹാസം അവൾ ചിരിച്ചു തള്ളി. ‘ലീവിറ്റ് യാർ.. സിനി കൊലക്കേസ് ചർച്ച ചെയ്യപ്പെടുന്നു. എനിക്ക് അതേപ്പറ്റി കൂടുതല് അറിയണം. നീയല്ലാത ആരാ ഇവിടെ എന്നെ ഹെൽപ് ചെയ്യാൻ?’ അവളുടെ കണ്ണിൽ ചെറിയ പെൺകുട്ടിയുടെ നിഷ്ക്കളങ്കത തിളങ്ങി . എനിക്ക് വാത്സല്യം തോന്നി . ആ മുഖം കോരിയെടുത്ത് ഓമനത്തമുള്ള മുഖത്ത് ചുംബിക്കാൻ ഞാൻ ഉൽക്കടമായി ആഗ്രഹിച്ചു. ആ നിമിഷം റീഗലിന്റെ ഫോൺ ശബ്ദിച്ചു. അവൾ ഫോണെടുക്കുകയും ഉടൻ വരാം എന്ന് അറിയിക്കുകയും എന്നെ നോക്കി തിടുക്കപ്പെടുകയും ചെയ്തു . കൌതുകത്തോടെ അവളുടെ ഭാവ ചലനങ്ങൾ വീക്ഷിച്ച് ഒരു നിമിഷം നിന്നിട്ട് ഞാൻ അകത്തു പോയി ഡയറി കൊണ്ടു വന്ന് അവൾക്ക് കൈമാറി . തട്ടിപ്പറിക്കും പോലെ അത് കൈവശപ്പെടുത്തിയിട്ട് അവളൊന്നുകൂടി മനോഹരമായി ചിരിച്ചു .

‘നിനക്ക് വേണമെങ്കില് ഇത് ഇവിടെ വച്ചു വായിക്കാം റീഗൽ. തന്നു വിടാൻ ബുദ്ധിമുട്ടുണ്ട്.’ ഗൌരവത്തിലാണ് പറഞ്ഞതെങ്കിലും അത്രയും നേരം കൂടി അവളെ കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന ചിന്തയായിരുന്നൂ മനസ്സില് . മുഖം മങ്ങിയെങ്കിലും റീഗൽ ഡയറിയുമായി സെറ്റിയിൽ ഇരുന്നു . ‘നിനക്ക് കുടിക്കാന് എന്തെങ്കിലും വേണോ?’ ഞാൻ ടി വി ഓൺ ചെയ്യുന്നതിനിടയിൽ അന്വേഷിച്ചു . അവളതു കേട്ടില്ലെന്ന് തോന്നി . സിനിയുടെ കൊലപാതകം എന്ന ആവേശത്തോടെയുള്ള അലർച്ച കേട്ടപ്പോള് ഞാൻ ന്യൂസ് ചാനലിലേക്ക് തുറിച്ചു നോക്കി. ‘സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സിനിയുടെ കൊലപാതകത്തെ പറ്റിയുള്ള വാർത്തകളും തെളിവുകളും നിഷേധിക്കാൻ പറ്റാത്ത സാഹചര്യത്തില് കേസിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു’ ചാരിതാർത്ഥ്യത്തോടെ ഞാൻ സ്ക്രീനിലേക്ക് ഉറ്റുനോക്കി. ‘ആദ്യ തെളിവുകള് വിരൽ ചൂണ്ടുന്നത് ബംഗാളില് നിന്നുള്ള തൊഴിലാളി യുവാവിലേക്കാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു ‘ വിശദമായി വാർത്തകളിലേക്ക് പോയപ്പോൾ ഞാൻ പിന്തിരിഞ്ഞു. ‘എടീ.. ലക്ഷണം കണ്ടിട്ട് കേസ് നിന്റെ നാട്ടുകാരന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള പുറപ്പാടാ. കൊൽക്കത്തയിൽ നീ എവിടെയായിരുന്നു?’ ചോദ്യവുമായി തിരിഞ്ഞു നോക്കിയ ഞാൻ സ്തംഭിച്ചുപോയി. അവിടെ റീഗൽ ഉണ്ടായിരുന്നില്ല !എന്റെ ഡയറിയും… (തുടരും)

Comments:

No comments!

Please sign up or log in to post a comment!