Paavam Bharthavu

ഭര്‍ത്താവ് – മോളേ, നീയെന്‍റെ എല്ലാമെല്ലാമാണ്.

ഭാര്യ – ഈ സ്നേഹത്തിന് ഞാനെന്തുപകരംതരും ?

ഭര്‍ത്താവ് – ഒന്നും വേണ്ടാ. എന്നും നീയെന്‍റെ താങ്ങും തണലുമായി നിന്നാല്‍ മതി.

ഭാര്യ – ഞാന്‍ മരിച്ചുപോയാലോ ചേട്ടാ ?

ഭര്‍ത്താവ് – വേണ്ടാത്തതൊന്നും പറയല്ലേ പെണ്ണേ. കളിയായിപ്പോലും. എനിക്കുസഹിക്കാന്‍ പറ്റില്ല.

ഭാര്യ – ഞാന്‍ മരിച്ചാല്‍ ചേട്ടന്‍ വേറേ കല്യാണം കഴിക്കണം.

ഭര്‍ത്താവ് – ഒരിക്കലുമില്ല. നിന്‍റെ ഓര്‍മ്മകളുമായി ശിഷ്ടകാലം കഴിയും.

ഭാര്യ – എന്‍റെ പൊന്നല്ലേ, ഞാന്‍ പറയുന്നത് കേള്‍ക്ക്. നമ്മുടെ മക്കള്‍ക്കുവേണ്ടിയെങ്കിലും.

ഭര്‍ത്താവ് – ശരി മോളേ. ചങ്കുപൊടിയുമെങ്കിലും ഞാന്‍ ചെയ്യാം. നമ്മുടെ പൊന്നോമനകള്‍ക്കുവേണ്ടി.

ഭാര്യ – എന്‍റെ ആഭരണങ്ങള്‍ എല്ലാം അവള്‍ക്കുകൊടുക്കണം ഭര്‍ത്താവ് – ഒരിക്കലുമില്ല. അതൊക്കെ നിന്‍റേതുമാത്രമാണ്. അവള്‍ക്കുവേണമെങ്കില്‍ വേറേ കൊണ്ടുവരട്ടേ.

ഭാര്യ – എന്‍റെ വസ്ത്രങ്ങള്‍ കൊടുക്കില്ലേ അവള്‍ക്ക്.

ഭര്‍ത്താവ് – അതില്‍ നിന്‍റെ ഗന്ധമല്ലേ. എന്‍റെ വസ്ത്രങ്ങളോടൊപ്പം വെക്കും.

ഭാര്യ – എങ്കില്‍ എന്‍റെ ചെരിപ്പുകളെങ്കിലും കൊടുക്കണം അവള്‍ക്ക്.

ഭര്‍ത്താവ് – അതെങ്ങനെ ശരിയാവും? അവളുടെ സൈസ് ഏഴല്ലേ? നിന്‍റെ ഒമ്പതും. അതു പാകമാകില്ല.

ഭാര്യ മൗനം

( ഭര്‍ത്താവിപ്പോള്‍ തലപൊട്ടി ആശുപത്രിയിലാണ്. ചിരവത്തടികൊണ്ടുളള താങ്ങായിരുന്നുവെന്നാണ് പറയപ്പെടുന്നത്. )

�??????

Comments:

No comments!

Please sign up or log in to post a comment!