അപസര്‍പ്പക വനിത 4

Apasarppaka vanitha Part 4 bY ഡോ.കിരാതന്‍ | Click here to read previous parts

പഴയ ഒരു യെസ്ഡി ബൈക്കോടിച്ച് മാസ്റ്റര്‍ എന്റെ അരികിലേക്ക് എത്തി. വണ്ടി സ്റ്റാന്റില്‍ വച്ച് മാസ്റ്റര്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അയഞ്ഞ ഖദര്‍ ജുബ്ബയും ജീന്‍സ്സുമായിരുന്നു മാസ്റ്ററുടെ വേഷം. നരച്ച രോമങ്ങള്‍ നിറഞ്ഞ ഷേവ് ചെയ്യാത്ത മുഖവും, സ്വര്‍ണ്ണ കണ്ണടയും അദ്ദേഹത്തിന്റെ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നു.

“..മിസ്സ് വൈഗ അയ്യങ്കാര്‍….കുറേ നേരമായോ വന്നീട്ട്…”.

“…ഇല്ല മാസ്റ്റര്‍…ഇപ്പോള്‍ എത്തിയതേ ഉള്ളൂ….”.

“..വരൂ…മുകളിലേക്ക് പോകാം….ഡോ. ശശി നമ്മളേ വെയ്റ്റ് ചെയ്യുകയായിരിക്കും…”

“..ശരി മാസറ്റര്‍….”.

ഞാന്‍ മാസ്റ്ററുടെ പുറകെ നടന്നു. ലിഫ്റ്റ് തുറന്ന് പിടിച്ച് മാസ്റ്റര്‍ എനിക്കായി സ്വാഗതമോതി. ചിരിച്ചുകൊണ്ടകത്തേക്ക് കയറുബോള്‍ മാസ്റ്റര്‍ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. വളരെ വേഗത്തില്‍ ഞങ്ങളെ വഹിച്ചുകൊണ്ട് ലിഫ്റ്റ് ഡോ.ശശി താമസിക്കുന്ന നിലയിലെത്തി.

ഫ്ലാറ്റിന്റെ ഡോര്‍ ബെല്ലടിച്ച് ഞങ്ങള്‍ കുറച്ച് നേരം പുറത്ത് വെയ്റ്റ് ചെയ്തു. വാതില്‍ തുറക്കണ്ട സമയം കഴിഞ്ഞീട്ടും തുറക്കാതെയായപ്പോള്‍ ഓവര്‍ ജാക്കറ്റിന്റെ പിസ്റ്റള്‍ വിരല്‍ കൊണ്ട് തഴുകി. മനസ്സിലെ ചിന്തകള്‍ പെരുകിയുണര്‍ന്നു. ഡോ. ശശി വാതില്‍ തുറക്കാനായി താമസ്സിക്കുന്നു. ഇനി അദ്ദേഹത്തിനെന്തെങ്കിലും പറ്റീരിക്കുമോ. ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു മടി. ഇനി അതെങ്ങാനും അബദ്ധമായലോ എന്ന ചിന്ത എന്നെ പുറകോട്ട് വലിച്ചു.

വാതില്‍ തുറന്നു. പ്രസന്ന വദനനായി മുന്നില്‍ ഡോ.ശശി.

“…മാസ്റ്റര്‍ വരൂ…വൈഗ…വരൂ..പ്ലീസ്സ് കം…”. ഡോക്ട്ടര്‍ സ്വാഗതമോതി.

ഞാന്‍ എന്റെ ബൂട്ടഴിക്കാന്‍ നോക്കിയപ്പോള്‍ ഡോക്ട്ടര്‍ വേണ്ടെന്ന് വിലക്കി. എന്റെ കണ്ണുകള്‍ ഡോക്ട്ടറുടെ ചുളിവ്‌ വീണ വസ്ത്രത്തിലും കൂടാതെ അല്‍പ്പം വിയര്‍ത്ത ശരീരമാകെയായി മൊത്തത്തില്‍ ഉഴിഞ്ഞു. എന്തോ അദ്ദേഹത്തിന്‌ പരിഭ്രമം പോലെ ഉണ്ടെന്നെനിക്ക് തോന്നി. എതൊരാണിനും ഉള്ളിലെ പരിഭ്രമങ്ങള്‍ മറ്റൊരാണിന്റെ മുന്നില്‍ ഒളിച്ച് വയ്ക്കാന്‍ സാധിച്ചേക്കുമെങ്കിലും, പക്ഷേ അയാളെ സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് അതെളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളു.

മാസ്റ്റര്‍ ഉള്ളിലേക്ക് കയറി സോഫയില്‍ വിശാലമായിരുന്നു. ഞാന്‍ ഡോക്ട്ടറുടെ അംഗചലനങ്ങള്‍ വീക്ഷിച്ച് മാസ്റ്ററുടെ എതിര്‍ വശത്തിരുന്നു.

“…നിങ്ങള്‍ ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല….

.”. ഡോക്ട്ടര്‍ ചെറു പരിഭ്രമം മറച്ചുകൊണ്ട് ചിരിച്ചു.

“..എന്തു പറ്റി…ശശി…വേറേ എന്തെങ്കിലും അപ്പോയിന്റ്മെന്റുണ്ടോ…”. മാസ്റ്റര്‍ ശശിയെ നോക്കി ചിരിച്ചു.

“…എയ്…അങ്ങനെയോന്നുമില്ല…ങ്ങാ…വൈഗ ആ മൊബൈലുകള്‍…ഇങ്ങു തരൂ……..ഞാനൊന്നിതില്‍ പരതട്ടെ..നിങ്ങളിരിക്കൂ .ഞാനിപ്പോള്‍ വരാം…ഇപ്പോ തന്നെ വരാം.”. ഡോക്ട്ടര്‍ അവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് എന്റെ കയ്യില്‍ നിന്ന് മൊബൈലുകള്‍ ഇട്ട കവര്‍ വാങ്ങി അകത്തേക്ക് പോയി.

എനിക്കെന്തോ പന്തിക്കേട് മണത്തു. എതോ മാസിക മറിച്ച് നോക്കികൊണ്ടിരിക്കുന്ന മാസ്റ്ററെ ഞാന്‍ നോക്കി. ഡോക്ട്ടറുടെ പെരുമാറ്റത്തില്‍ കഥകള്‍.കോം യാതൊരു സംശയവും ഉളവക്കാതെ തീര്‍ത്തും ശാന്തനായി ഇരിക്കുന്നു. ഇനി എനിക്ക് എന്റെ ഭ്രാന്തന്‍ ചിന്തകള്‍ പെരുത്തതിലാണോ ഇങ്ങനെയൊക്കെ തോന്നുന്നത്. എന്തായാലും നല്ലൊരു മെഡിറ്റേഷന്റെ ആവശ്യകത എന്റെ മനസ്സാഗ്രഹിക്കുന്നു എന്നെനിക്ക് മനസ്സിലായി.

പക്ഷേ മനസ്സിന്റെ അടിതട്ടില്‍ കുമിഞ്ഞ് കൂടുന്ന ചിന്തകള്‍ എന്നെ അസ്വസ്ഥമാക്കുന്നു. ഞാന്‍ പതിയെ എഴുന്നേറ്റ് വലിയ സ്ഫടിക ജനാലക്കരുകിലേക്ക് ചെന്നു. വിദൂരതയില്‍ വെളിച്ചത്തിന്റെ ചെറിയ ബിന്ധുക്കളായി വാഹനങ്ങള്‍ ഒഴുകുന്നു. മനസ്സിനെ ഞാന്‍ എകാഗ്രമാക്കി.

എന്റെ പ്രധാനപ്പെട്ട സംശയങ്ങളില്‍ ഒന്ന് വാതില്‍ തുറക്കാനെടുത്ത സമയവും അദ്ദേഹത്തിന്റെ പരിഭ്രമവുമാണ്‌. വാതില്‍ തുറന്നതു മുതലുള്ള കാഴ്ച്ചകള്‍ ഞാനോടിച്ച് നോക്കി. കണ്‍ മുന്നിലേക്ക് ഫ്രം ബൈ ഫ്രം ആയി അതൊഴുകിയെത്തി. പെട്ടെന്നാണ്‌ എന്റെ മനസ്സിനെ പിടിച്ചുലച്ചുകൊണ്ട് ചെരുപ്പുകള്‍ വയ്ക്കുന്ന സ്റ്റാഡില്‍ കിടന്ന ഒരു ജോഡി ലേഡീസ് ചപ്പല്‍ കയറി വന്നത്.

ഞാന്ത് പരിശോദിക്കാനായി പതിയെ ഞാനവിടേക്ക് നടന്നു. ചുവന്ന സ്ട്രാപ്പോടു കൂടിയ സ്ത്രീകള്‍ ഉപയോഗിക്കുന്ന ചെരിപ്പ് ഞാനവിടെ കണ്ടു. ആ കാഴ്ച്ചയില്‍ തന്നെ എന്റെ കരളിനകത്ത് ഒരാന്തല്‍ ഉയര്‍ന്നു. നേരിയ ചങ്കിടിപ്പോടെ ഞാന്‍ ആ ചെരിപ്പിലേക്ക് നോക്കി. അടിയില്‍ അല്‍പ്പം ചെളിപുണ്ടീരിക്കുന്നു. ഞാന്‍ കുനിഞ്ഞ് അതിലെ ചളിയില്‍ വിരലുരച്ചു. ഈര്‍പ്പം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ചെരിപ്പ് ധരിച്ച് വന്ന സ്ത്രീ ഈ ഫ്ലാറ്റിലെത്തീട്ട് അധിക നേരമായീട്ടില്ലെന്ന് വ്യക്തം. റബ്ബര്‍ സോള്‍കൊണ്ട് അല്‍പം ഹീലുള്ള ആ ചെരിപ്പ് വെള്ളത്തില്‍ നനഞ്ഞതിനിലാലും കൂടാതെ ഉടമയുടെ ശരീര ഭാരത്തിനാലും അതിന്റെ അടിവശം അല്‍പ്പം ചതഞ്ഞീരിക്കുന്നു. ഇതിന്റെ ഉടമക്ക് അറുപത് കിലോ ഭാരത്തിനേക്കാള്‍ കൂടുതലുണ്ടെന്ന് സുനിശ്ചിതം.
ചെരിപ്പ് വയ്ക്കുന്ന റാക്കില്‍ വെള്ള തുള്ളികള്‍ വീണ്‌ കിടക്കുന്നു. പാര്‍ക്കിങ്ങ് യാര്‍ഡില്‍ കാറുകള്‍ ഇടുന്ന അവിടെ മഴവെള്ളം നനയില്ല. ഈ സ്ത്രീ ഒന്നല്ലെങ്കില്‍ ടൂ വീലറിലോ അഥവ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്തോ ആയിരിക്കും വന്നീരിക്കുക. അല്‍പം മുന്നേ പെയ്ത മഴയിലൂടെ ടൂ വീലറിലാണ്‌ യാത്ര ചെയ്തീരുന്നെങ്കില്‍ ചെരുപ്പില്‍ നനവ് ഇതിനേക്കാള്‍ അളവില്‍ കണ്ടേനെ. സംശയമില്ല, ഇവര്‍ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്താണ്‌ വന്നീരിക്കുന്നത്. ആ കാര്‍ സ്വന്തമോ ഇല്ലെങ്കില്‍ ടാക്സിയോ ആകാം.

മനസമാധാനമില്ലാത്ത എന്റെ കണ്ണുകള്‍ ചുറ്റും പരതി. ഡൈനിങ്ങ് ടേബിളില്‍ സോഫ്റ്റ് ഡ്രിങ്ങ്സ്സ് നിറച്ച രണ്ട് ഗ്ലാസ്സുകള്‍. അതിലെ തണുപ്പിന്റെ ജലകണങ്ങള്‍ പൂര്‍ണ്ണമായും മാറീട്ടില്ല. ഡോക്ട്ടറെ പുറത്ത് കാണാനും ഇല്ല. അദ്ദേഹം ആ സ്ത്രീയുമായി ഇപ്പോഴും ഉള്ളിലെ മുറികളിലേതിലോ ആണ്‌.

“…എന്താണ്‌ വൈഗ….വലിയ നിരീക്ഷണത്തിലാണല്ലോ…..”. മാസ്റ്റര്‍ എന്റെ പുറകില്‍ വന്നത് ഞാനറിഞ്ഞില്ല.

“…എയ്…അങ്ങനെയൊന്നുമില്ല…മാസ്റ്റര്‍….”.

“….ചെരിപ്പും ഗ്ലാസ്സുകളും കണ്ടപ്പോള്‍ ….എന്തേ…..നീ പകച്ചുപോയോ…..”.

ഞാന്‍ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.

“…എങ്കില്‍ നീ വിട്ട് കളഞ്ഞ ഒരു സംഭവം ഞാന്‍ പറയട്ടെ…..”.

ഞാന്‍ ജിജ്ഞാസയോടെ മാസ്റ്ററേ നോക്കി.

“…വൈഗ….അദ്ദേഹത്തിന്റെ കബ്യൂട്ടര്‍ ഇരിക്കുന്ന മുറിയിലേക്ക് നോക്കൂ…..അവിടെ ഒരു വാനിറ്റി ബാഗ് കണ്ടോ……അതില്‍ അല്‍പം പുറത്തേക്ക് നില്‍ക്കുന്ന പൊളിത്തീന്‍ കവര്‍ നീ ശ്രദ്ധിക്കൂ…..”.

എന്റെ അസ്വസ്തമായ മനസ്സ് ആ വാനിറ്റി ബാഗ് കണ്ടതും പുകയാന്‍ തുടങ്ങി. അതിനാല്‍ കൂടുതലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

“….ആ കവറില്‍ ചുവന്ന അക്ഷരത്തില്‍ രേഘപ്പെടുത്തിയ അക്ഷരം കണ്ടോ…..”.

ഞാന്‍ അതിലേക്ക് സൂക്ഷിച്ച് നോക്കി. അതേ അത് പോലീസ്സ് എന്ന് എഴുതിയതിന്റെ ആദ്യത്തെ അക്ഷരമായിരുന്നു. ഞാന്‍ മാസറേ നോക്കി.

“…വൈഗ ..അതൊരു പോലീസ്സുകാരിയാണ്‌….നീ വിചാരിക്കുന്നത് പോലെ ഡോക്ടറുടെ കാമുകിയാവാനൊന്നും വഴിയില്ല…..കേട്ടോ…”. മാസ്റ്റര്‍ ചിരിച്ചു.

“…അതിന്‌…അതിന്‌…ഞാനങ്ങനെ…”. ഞാന്‍ വാക്കുകള്‍ കിട്ടാതെയലഞ്ഞു.

“….ഹഹഹഹ…നിന്റെ കൊടിയ പ്രേമം ഇപ്പോള്‍ ഡോക്ട്ടര്‍ മാത്രമേ അറിയാത്തതുള്ളൂ….”. മാസ്റ്റര്‍ കളിയാക്കുന്ന പോലെ തമിഴില്‍ എതോ പാട്ടിന്റെ വരികള്‍ മൂളികൊണ്ട് ചിരിച്ചു. ഞാന്‍ നാണം കൊണ്ട് തല കുനിച്ചു. ഞാനും ഒരു സ്ത്രീയാണെന്ന തോന്നല്‍ എന്നിലേക്ക് നുഴഞ്ഞ് കയറിയത് പോലെ.


“…വൈഗ…നിന്റെ പിസ്റ്റള്‍ ഇങ്ങു തരൂ……” മാസ്റ്റര്‍ വാങ്ങാനായി കൈ നീട്ടി.

ഞാന്‍ ഓവര്‍ ജാക്കറ്റിനുള്ളില്‍ നിന്ന് പിസ്റ്റള്‍ എടുത്ത് മാസ്റ്റര്‍ക്ക് കൊടുത്തു. മാസ്റ്ററ്- അതു വാങ്ങി പരിശോദിച്ചു.

“…വൈഗ നീ ഈ പിസ്റ്റള്‍ പിടിച്ച് ഒന്ന് എയിം ചെയ്യൂ…..”. മാസ്റ്റര്‍ പിസ്റ്റള്‍ എനിക്ക് തിരികെ നീട്ടികൊണ്ട് പറഞ്ഞു.

ഞാന്‍ മാസ്റ്റര്‍ പറഞ്ഞത് ശിരസ്സാവഹിച്ച് കാലുകള്‍ തറയില്‍ അമര്‍ത്തി വച്ച് പിസ്റ്റള്‍ കൈയ്യിലൊതുക്കി കൈമുട്ടുകള്‍ നിവര്‍ത്തി നീട്ടിപ്പിടിച്ചു. പിസ്റ്റള്‍ ഫയര്‍ ആകുബോള്‍ വരുന്ന റീക്കോയില്‍ താങ്ങാനായി നട്ടെല്ലിനെ അല്‍പ്പം ശ്വാസപ്പിടിച്ച് വിടര്‍ത്തി.

“…വെല്‍….വൈഗ….യുവര്‍ ഹോഡിങ്ങിങ്ങ് പൊസിഷന്‍ ഈസ് ഗുഡ്….”. മാസ്റ്റര്‍ വന്ന് പുറകിലൂടെ കൈകള്‍ എന്റെ ഇരുവശത്തിലൂടെ പിസ്റ്റള്‍ ഇരിക്കുന്ന കൈകളില്‍ അമര്‍ത്തി വച്ചു.

“….ഒരു ലക്ഷ്യത്തിലേക്ക് വെടിയുണ്ട കൊള്ളിക്കാന്‍ പ്രാക്ടീസ്സുള്ള എതു സാധാരണക്കാരനും സാദ്ധിക്കും…..പക്ഷേ ആ ലക്ഷ്യം തുടുക്കുന്ന ജീവനാണെങ്കില്‍…”.

മാസ്റ്റര്‍ വികാരഭരിതനായി. അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. ശ്വാസോച്ഛാസത്തിന്റെ വേഗത വര്‍ദ്ധിച്ചു.

“…ആ നിമിഷ നേരത്തിനുള്ളില്‍ ആ ലക്ഷ്യത്തില്‍ നില്‍ക്കുന്ന ശത്രുവിന്റെ ജീവനെടുക്കണോ അതോ പരിക്കേല്‍പ്പിക്കണോ എന്ന ചിന്ത നമ്മളെ ഭരിക്കും….അധികം സമയമെടുക്കരുത്….ഓരോ നിമിഷവും വിലയേറിയതാണ്‌…..ഇനി ജീവനാണ്‌ എടുക്കുന്നതെങ്കില്‍ ഫയര്‍ ചെയ്യുബോള്‍ ചെറിയ അളവില്‍ പോലും മനസ്സ് ചഞ്ചലപ്പെടരുത്……നേരിയ കുറ്റബോദ്ധം പോലും ഉണ്ടാകരുത്…നമ്മുടെ മനസ്സ് നമ്മള്‍ പറയുന്നതേ അനുസരിക്കാന്‍ പാടുകയുള്ളു….”.

ഇതു പറഞ്ഞുകൊണ്ട് മാസ്റ്റര്‍ ചടുലതാളത്തില്‍ എന്റെ കൈയ്യില്‍ ഭദ്രമായിരുന്ന പിസ്റ്റല്‍ അദ്ദേഹത്തിന്റെ കൈകളിലാക്കിക്കൊണ്ട് എന്റെ നേര്‍ക്ക് ചൂണ്ടി.

ഞാന്‍ സ്തംഭിച്ചു പോയി.

ബലമേറിയ മാസ്റ്ററുടെ കൈകളില്‍ എന്നില്‍ നിന്നും തന്ത്രപൂര്‍വം കൈകലാക്കിയ പിസ്റ്റല്‍. എന്റെ സകല ഞരമ്പുകളിലൂടേയും രക്തം അതി വേഗത്തില്‍ ചീറിപായാന്‍ തുടങ്ങി. നെറ്റിയില്‍ നിന്നും വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടിറങ്ങി.

“…വൈഗ…..നിനക്ക് മരിക്കാന്‍ സമയമായെന്ന് തോന്നുന്നു….”. മാസ്റ്ററുടെ മുഖം കഠിനമായി വലിഞ്ഞു മുറുകി.

ഇതേ സമയത്ത്‌ ഡോ. ശശി അകത്തുനിന്ന് ങങ്ങള്‍ നില്‍ക്കുന്ന മുറിയിലേക്ക് കടന്നു വന്നു

“..മാസ്റ്റര്‍..എന്തായിത്…..”.


ആ രംഗത്തിലേക്ക് കടന്ന് വന്ന ഡോ. ശശി പകച്ചുകൊണ്ട് ചോദിച്ചു. മാസ്റ്റര്‍ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല. ആ ബലമായ കയ്യിലെ പിസ്റ്റല്‍ ലോഡ് ചെയ്ത് മാസ്റ്റര്‍ നിറയൊഴിക്കാന്‍ തയ്യാറായി. ഡോ. ശശി നിസ്സഹായനായി സ്തംഭിച്ച് നില്‍ക്കുന്നു.

എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. മാസ്റ്റര്‍ രണ്ടും കല്‍പ്പിച്ചാണ്‌ നില്‍ക്കുന്നത്. എന്തായിരിക്കും മാസ്റ്ററുടെ ഈ പെരുമാറ്റത്തിന്‌ പുറകിലുള്ളത്‌. മാനസ്സികനില തെറ്റിയതാണോ അതോ ഡബിള്‍ എജന്റായിരിക്കുമോ. എന്തായാലും മരണം മുന്നില്‍ ഭീകരതയോടെ നില്‍ക്കുന്നു. കമ്പികുട്ടന്‍.നെറ്റ് എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. നിസ്സഹായവസ്ഥയില്‍ ഇതുപോലെ നില നിന്നുകൊണ്ടുള്ള മരണം, അതെന്തായാലും എനിക്ക് വേണ്ട. മരണം അതു പോരാടി തന്നെ.

ഞാന്‍ നിമിഷ നേരം കൊണ്ട് കുനിഞ്ഞ് സകല ശക്തിയും സംഭരിച്ച് വായുവില്‍ ഉയര്‍ന്ന് ചുറ്റി മാസ്റ്ററുടെ കയ്യിലേക്ക് ആഞ്ഞു കാല്‍ വീശി. അതി വേഗത്തില്‍ മാസ്റ്റര്‍ ഒഴിഞ്ഞ് മാറിയെങ്കിലും ഞാന്‍ വീണ്ടും കാല്‍ തറയില്‍ ഊന്നി പൊങ്ങാന്‍ ആരംഭിച്ചു. പക്ഷേ മാസ്റ്റര്‍ക്ക് വെടി ഉതിര്‍ക്കാന്‍ ഈ സമയം തന്നെ ധാരാളമാണല്ലോ എന്നെ ചിന്ത എന്നെ വലച്ചു. അതി വേഗത്തില്‍ കണ്ണുകള്‍ മാസ്റ്ററുടേ ചലനങ്ങള്‍ ശ്രദ്ധിച്ചു. എന്റെ പിസ്റ്റള്‍ ഡിസ്മാന്റില്‍ ചെയ്യുകയാണ്‌ കണ്ടത്. നിമിഷ നേരം കൊണ്ട് ആ പിസ്റ്റള്‍ മൂന്ന് ഭാഗങ്ങളായി ചെറു ചിരിയോടെ എന്റെ ചലനങ്ങള്‍ക്ക് തടയിടാനായി നില്‍ക്കുന്നു. കാലിനെ നിയന്ത്രിച്ച് നിലത്ത് അമര്‍ത്തി എന്റെ ചനത്തെ അടക്കി. ഞാന്‍ മാസറുടെ നേര്‍ക്ക് അതി രൂക്ഷമായി നോക്കി.

“…വെല്‍ഡന്‍ വൈഗ….നിന്റെ വേഗം മനബലം കൊള്ളാം…പക്ഷേ വേഗം പോരാ….”. മൂന്ന് ഭാഗങ്ങളാക്കിയ പിസ്റ്റള്‍ അടുത്ത് വന്ന് എന്റെ കയ്യില്‍ തന്നു. ചിരിച്ചുകൊണ്ടെന്റെ തോളില്‍ തട്ടി

നിമിഷ നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല. ഡോ.ശശി യുടെ ചുണ്ടില്‍ ചെറു മന്ദഹാസം വിരിയുന്നത് കണ്ടു. സന്ദര്‍ഭത്തിന്‌ ചേരാത്ത വിധത്തില്‍ എന്നെ പരീക്ഷിച്ചതിലും കൂടാതെ തന്റെ പ്രാണനാഥനായ ഡോ.ശശിയുടെ മുന്നില്‍ താന്‍ ഒരു കോമാളിയായതിലും എനിക്ക് അതിയായ അരിശം വന്നെങ്കിലും അദ്ദേഹത്തിനൊടുള്ള ബഹുമാനം മൂലം ഞാനതടക്കി.

“…വൈഗ…..നീ നിന്റെ മനസ്സിനടിമയാകാതെ ആ മനസ്സിനെ നിന്റെ അടിമയാക്കൂ….നിന്റെ എതു പ്രവര്‍ത്തിക്കും കൂടെ അചഞ്ചലമായി ഒപ്പം നില്‍ക്കുന്ന മനസ്സിനെ നീ സ്യഷ്ടിക്കൂ……നിനക്ക് ഒരുപാട്…ഒരുപാട് നിനക്ക് പ്രവര്‍ത്തിക്കാനുണ്ട്….എതാണ്‌ ശരിയുടേയും എതാണ്‌ തെറ്റ് എന്നെ തിരിച്ചറിയാ വിഷമകരമായ നൂലിഴപാലത്തിലൂടെ നീ സഞ്ചരിച്ച് തുടങ്ങിട്ടേ ഉള്ളൂ…..

മാസ്റ്റര്‍ വികാരഭരിതമായി അല്‍പ നേരത്തേക്ക് നിര്‍ത്തി. കഠിനമായി ശ്വാസമെടുക്കാന്‍ അദ്ദേഹം വിഷമിപ്പിക്കുന്നുണ്ടായിരുന്നു.

“……സോ…. വൈഗ…. യൂ ആര്‍ അപ്പോയിന്റഡ് ആസ് ഇന്‍വിസ്റ്റിഗേറ്റര്‍ ഓഫീസര്‍ ഓഫ് ദ ഡര്‍ക്ക് ലോ…”.

എന്നെ ഡാര്‍ക്ക് ലോ എന്ന പ്രസ്ഥാനത്തിന്റെ ഒരു കേസ്സിന്റെ ചാര്‍ജ്ജ് എല്‍പ്പിച്ചീരിക്കുന്നു. മനസ്സില്‍ സന്തോഷം അലട്ടിയടിച്ചു. മാസ്റ്ററോടുള്ള നീരസ്സം അതു കുറച്ചു.

“…മാസ്റ്റര്‍…എനിക്ക് അതിന്‌…അതിന്‌ കഴിവുണ്ടോ…..”. എന്നില്‍ എന്തോ ഒരു ശങ്ക ഉയര്‍ന്നു. ഞാനത് മറച്ച് വച്ചില്ല.

“..തീര്‍ച്ചയായും….ഒന്ന് നിന്റെ അടിമനസ്സില്‍ ഞങ്ങളെ കുറിച്ചുള്ള ഉറച്ച വിശ്വാസത…..അതോണ്ടല്ലേ നിന്റെ വേഗത്തിന്‌ കുറവ്‌ വന്നത്…..പോരാതെ ക്രിമിനല്‍സ്സുകളോട് എതിരായി പോരാടാനുള്ള നിന്റെ വീര്യം…..അതിനുപരി നിന്റെ ബുദ്ധിവൈഭവം….എല്ലാം..എല്ലാം…വൈഗ യൂ ആര്‍ പെര്‍ഫെക്ട് ഫിറ്റ് ഫോര്‍ ദിസ്സ് ജോബ്….”. മാസ്റ്റര്‍ വികാരധീനനായി കൈകള്‍ വായുവില്‍ ചുഴറ്റികൊണ്ട് പറഞ്ഞു.

“…അതേ മാസ്റ്റര്‍…വൈഗ ഇതിന്‌ ശരിക്കും ഗോഗ്യതയുള്ളവള്‍ തന്നെ…..”. ഡോ.ശശി ചിരിച്ചുകൊണ്ട് പറഞ്ഞു.

പ്രാണനാഥന്റെ വാക്കുകള്‍ ആയിരം മദനബുകളായി എന്റെ പ്രേമഹ്യദയത്തില്‍ തറച്ചു. എന്റെ കവിളുകള്‍ ചുവന്നു. മാസറ്റര്‍ കള്ള ചിരിയോടെ വന്നെനെ ചുറ്റിപ്പിടിച്ച് അടുപ്പിച്ച് നിര്‍ത്തി.

“…ഡോക്ട്ടറേ…ഇതാണ്‌ നമ്മുടെ സിംഹകുട്ടി…..”.

ഞാന്‍ അമിതമായ ലാളനയാലും ആത്മപ്രശംസയാലും വിനീതവിധേയയായി നിന്നു.

“…ഓഹോ…എന്നാല്‍ സിംഹകുട്ടി വന്നാലും…..കേസ്സിനെ കുറിച്ചറിയണ്ടേ……”. ഡോക്ട്ടര്‍ കബ്യൂട്ടര്‍ മുറിയുടെ വാതില്‍ തുറന്ന് സ്വാഗതമോതി.

ഞാനും മാസ്റ്ററും ഉള്ളിലേക്ക് കയറി. ആ മുറിയില്‍ കബ്യൂട്ടറും കൂടാതെ പരിചിതമല്ലാത്ത പല ഡിവൈസ്സുകളും കാണപ്പെട്ടു. ചുമരില്‍ വലിയ സ്ക്രീനുകള്‍ ഉറപ്പിച്ച് വച്ചീരിക്കുന്നു. പൂര്‍ണ്ണമായും ശബ്‌ദ്ധം പുറത്ത് പോകാത്ത രീതിയിലുള്ള മുറിയാണെന്ന് മനസ്സിലായി.

ഡോക്ട്ടര്‍ വലിയ കസേരയില്‍ കയറി സ്ക്രീനില്‍ കാണപ്പെട്ട പാസ്‌വേഡ് രെഖപ്പെടുത്താനുള്ള കോളത്തില്‍ രഹസ്സ്യ കോഡ് ടൈപ്പ് ചെയ്തു. അടുത്തുള്ള കസേരയില്‍ ഞങ്ങള്‍ ഇരുന്നു.

മാസ്റ്റര്‍ എന്റെ കയ്യില്‍ നിന്ന് പിസ്റ്റളിന്റെ ഭാഗങ്ങള്‍ വാങ്ങി കൂട്ടിയോജിപ്പിച്ചുകൊണ്ടെന്നെ നോക്കി. എന്തോ കാര്യമായി പറയാനൂന്നുകയാണെന്ന് തുടക്കം കണ്ടപ്പോള്‍ ഞാനൂഹിച്ചു.

“…മിസ്സ് വൈഗ അയ്യങ്കാര്‍….ഈ കേസ്സ് നമ്മുടെ എജന്‍സ്സിയായ ഡാര്‍ക്ക് ലോ എറ്റെടുത്തതിലും വച്ച് വലുതും അതിലെറേ അപകരകരവുമാണ്‌…..അതിന്റെ സൂചനയാണ്‌ ഷേര്‍ളി ഇടികുള തെക്കന്റെ ബംഗ്ലാവിനെ നേരെ നടന്ന ആക്രമണം….അതിനാല്‍ ഒരോ നീക്കവും അതീവ ജാഗ്രത ഉള്ളതാകണം….”. മാസ്റ്റര്‍ പിസ്റ്റല്‍ കൂട്ടിയോജിപ്പിക്കുന്നതിനിടയില്‍ പറഞ്ഞു.

ഞാന്‍ മാസ്റ്ററുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.

“…ആറുമാസങ്ങള്‍ക്ക് മുന്ന്….ഹൈദ്രാബാദ് നെക്ലെസ്സ് റോഡിനരികില്‍ ഇരുപത് വയസ്സ് പ്രായമായ ഒരു യുവതിയുടെ മ്യതദേഹത്തില്‍ നിന്നാണ്‌ ഈ കേസ്സ് തുടങ്ങുന്നത്.കഴുത്തിലെ ഞരബ് എതോ കട്ടിയുള്ള ലോഹത്താല്‍ മുറിഞ്ഞുണ്ടായ മുറിവിലൂടെ രക്തം വാര്‍ന്നൊഴുകിയാണ്‌ മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തിലെ നഖവും രോമങ്ങളും പൂര്‍ണ്ണമായും നശിപ്പിച്ചീരുന്നു. ആഴ്ച്ചകളിലേറേ പഴകിയതിനാല്‍ അത് പൂര്‍ണ്ണമായും അഴുകിരുന്നു. അഴുകിയ അവസ്ഥയിലാണ്‌ ആ ശരീരം ഉപേക്ഷിച്ചത്. ഡി എന്‍ എ പരിശോദനയില്‍ പോലും തിരിച്ചറിയാതിരിക്കാനായി എന്തെല്ലാം ചെയ്യാം അതെല്ലാം ആ ശരീരത്തോട്‌ ചെയ്തീട്ടുണ്ട്….എ…ബ്രൂട്ടല്‍ ടോര്‍ച്ചേര്‍ഡ് മര്‍ഡര്‍…..

മാസ്റ്റര്‍ നിന്നു കിതച്ചു. ശ്വാസം വലിച്ചെടുക്കാന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. മാസ്റ്റര്‍ തുടര്‍ന്നു.

“…ഡാര്‍ക്ക് ലോയുടെ ഹൈദ്രാബാദ് എജന്റെ ജോമോന്‍ ലോപ്പസ്സ് പ്രൈവറ്റായി നടത്തിയ അന്വേഷണമാണ്‌ ഈ യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. അതു വഴിയാണ്‌ ഇത് ഷഹാന ഷാജഹാന്‍ എന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആണെന്ന് കണ്ടെത്താന്‍ സാദ്ധിച്ചത്. ഒരു ക്ലബ്ബിലെ പാര്‍ട്ടിക്കിടയിലാണ്‌ ഈ യുവതി മിസ്സാകുന്നത്. അവളെ തിരിച്ചറിയാന്‍ സാദ്ധിച്ചത് കാല്‍മുട്ടിലെ സര്‍ജ്ജറി കഴിഞ്ഞ ഒരു സ്റ്റീല്‍ റോഡ് ആണ്‌. അതിലെ ഹോസ്പിറ്റല്‍ മുദ്ര തിരിച്ചറിയുന്നതില്‍ സഹായമേകി…….പക്ഷേ നാളിത് വരേ സൌത്തിന്ത്യയില്‍ പതിനാല്‌ ഇതു പോലെ വളരെ സാമ്യമുള്ള അഴുകിയ യുവതികളുടെ മ്യതശരീരം കാണപ്പെട്ടീട്ടുണ്ട്. പലതും തിരിച്ചറിയാന്‍ തന്നെ കഴിഞ്ഞീട്ടില്ല. ഇതില്‍ നമ്മളെ ഭയപ്പെടുത്തുന്നത് ഇക്കഴിഞ്ഞ മാസങ്ങളില്‍ കാണപ്പെട്ട ശരീരങ്ങള്‍ പലതും ഈ കേരളത്തിലാണ്‌……..

മാസ്റ്റര്‍ വീണ്ടും വികാരത്തില്‍ ശ്വാസമെടുക്കാനായി പാടുപ്പെട്ടു. പിസ്റ്റള്‍ കൂട്ടിയോജിപ്പിച്ച് കാട്രീജ്ജ് തള്ളി കേറ്റി എന്റെ കൈയ്യില്‍ വച്ചു തന്നു.

“…സോ…വൈഗ അയ്യങ്കാര്‍…..നമ്മുടെ നാട്ടിലെ യുവതികള്‍ അപകടത്തിലാണ്‌…..അതിനാല്‍ എത്രയും വേഗം ഇതിന്‌ പുറകിലുള്ളവരെ കണ്ടുപിടിക്കുക…അവരില്‍ നമ്മുടെ നിയമം നടപ്പിലാക്കുക……ഇറ്റ്സ്സ് മൈ ഓര്‍ഡര്‍…..”.

അവസ്സാന ഭാഗത്ത് മാസ്റ്റര്‍ തീര്‍ത്തും അലറുകുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് മാസ്റ്ററുടെ ചുമലില്‍ തൊട്ടു.

“…ഷുവര്‍ മാസ്റ്റര്‍…എന്റെ എല്ലാ കഴിവുകളും എടുത്ത് ഞാന്‍ കണ്ടുപിടിക്കും….എന്റെ പിസ്റ്റളിലെ അവസ്സാന ബുള്ളറ്റുകളും അവന്റെ നെഞ്ചിലേക്ക് ഇറക്കിയതിന്‌ ശേഷം…ഐ…കോള്‍…യൂ…മാസ്റ്റര്‍…ഇതെന്റെ വാക്കാണ്‌..”. ഞാന്‍ എന്നിലെന്തോ ആവാഹിച്ച് കയറിയവളെ പോലെ അലറി.

മാസ്റ്റര്‍ എന്നെ അഭിമാനത്തോടെ നോക്കി. ഡോക്ട്ടര്‍ തല തിരിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നില്‍ പ്രക്ഷുബ്ദമായ കടല്‍ പോലെ മനസ്സ് കിടന്നലയുകയായിരുന്നു. ചിന്തകള്‍ തരംഗങ്ങളേക്കാള്‍ വേഗതയില്‍ പായുന്ന പോലെ.

ഡോ. ശശി തിരിഞ്ഞ് എന്റെ ടാബിനായി കൈ നീട്ടി. ഞാനത് ഓവര്‍ ജാക്കറ്റില്‍ നിന്ന് പുറത്തെടുത്ത് കൊടുത്തു. അദ്ദേഹം കബ്യൂട്ടറില്‍ കണക്റ്റ് ചെയ്ത് ഡാറ്റകള്‍ ടാബിലേക്ക് കോപ്പി ചെയ്തു.

“…വൈഗ…നിന്റെ ടാബിലേക്ക് ഈ ഫോണില്‍ നിന്ന് സംസാരിച്ചവരുടെ ടവര്‍ ലൊക്കേഷനും അഡ്രസ്സും ആവശ്യമായ എല്ലാ വിവരണങ്ങളും കോപ്പി ചെയ്തീട്ടുണ്ട്…..ആള്‍ ദ വെരി ബെസ്റ്റ് അയേണ്‍ ബട്ടര്‍ഫ്ലൈ…”. ടാബ് തിരിച്ചേല്‍പ്പിച്ച് എനിക്ക് ഹസ്തദാനത്തിനായി കൈ നീട്ടി.

“…താങ്ക്യൂ ഡോക്ട്ടര്‍…..”. ഡോക്ട്ടറുടെ കയ്യിലേക്ക് കൈകൊടുത്ത് ഹസ്തദാനം ചെയ്തു. പക്ഷേ ഡോക്ട്ടര്‍ കൈ വിടാതെ തന്നെ നിന്നു.

“…വൈഗ….എനിക്ക് നിന്റെ ഒരു ഹെല്‍പ്പ് ആവശ്യമുണ്ട്…..”.

“…പറയൂ ഡോക്ട്ടര്‍….”. ഞാന്‍ അതിശയത്തോടെ പറഞ്ഞു.

“..ഒക്കെ…..ജെസ്സി….”. ഡോക്ട്ടര്‍ ഉറക്കെ വിളിച്ചു. ഡോക്ട്ടറുടെ ഒപ്പം മുറിയിലുള്ള സ്ത്രീയെ ആണ്‌ വിളിക്കുന്നതെന്ന് മനസ്സിലായി.

വാതില്‍ തുറന്ന് ഒരു സുന്തരിയായ യുവതി കടന്നു വന്നു. അപാരമായ തീക്ഷ്ണതയുള്ള വെള്ളാരം കല്ലുപോലെ കണ്ണുകളും തുടുത്ത അതീവ സുന്ദരി പെണ്ണ്‌. എന്റെ അനുമാനങ്ങള്‍ ശരിയായിരുന്നു. അവള്‍ക്ക് അറുപത് കിലോ അടുത്ത് ഭാരമുണ്ടായിരുന്നു.

“…വൈഗ….ഷീ ഈസ്…ജെസ്സിക്ക മൂപ്പന്‍ ഐ.പി.എസ്……നാളെ നമ്മുടെ പട്ടണത്തില്‍ എ.എസ്.പി ആയി ചാര്‍ജ്ജെടുക്കും…..കേസന്വേഷണത്തിന്‌ വൈഗക്ക് ഒരു കൂട്ടാവുകയും ചെയ്യും…..”.

“…ഹലോ…ജെസ്സീക്ക….”. ഉള്ളില്‍ അല്‍പ്പം നീരസ്സമുണ്ടെങ്കിലും പുറത്ത് കാണിക്കാതെ വിഷ് ചെയ്തു.

“…ഹലോ…വൈഗ..ഞാന്‍ ഇവര്‍ പറഞ്ഞ് തന്നെ കുറിച്ച് ഒരുപാട്‌ കേട്ടിരിക്കുന്നു…”. ജെസ്സീക്ക മൂപ്പന്‍ തിരിച്ചും അഭിവാദ്യം ചെയ്തു.

“…ഡോക്ട്ടര്‍….എന്താണ്‌ ഹെല്‍പ്പ് എന്നു ഇതു വരെ പറഞ്ഞില്ല…..”.

“…ഒഹോ…ശരിയാ….ശരിയാ…ഈ..ജെസ്സി …ആളൊരു ഇടുത്ത് ചാട്ടക്കാരിയാ…..അപകടകരമായ സാഹചര്യങ്ങളിലേക്ക് പോകുബോള്‍ ജെസ്സിയെ ഒന്ന് ഒഴിവാക്കണം….”.

ഞാന്‍ ഡോക്ട്ടറെ സൂക്ഷിച്ച് നോക്കി. അര്‍ത്ഥമറിയാത്തവളെ പോലെ

“…വൈഗ…ജെസ്സി ഒരു പോലീസ്സ് ഓഫീസ്സര്‍ കൂടി മാത്രമല്ല….ഷീ…ഇസ് മൈ ഗേള്‍….”. ഡോക്ട്ടര്‍ ജെസ്സീക്ക മൂപ്പനെ ചുറ്റിപ്പിടിച്ചു.

“…വൈഗ നീ വെല്‍ ട്രൈയിങ്ങ് കഴിഞ്ഞതാണ്‌….സോ…യൂ കാന്‍ ഫെയ്സ് എനി ഡെയ്ഞ്ചറസ്സ് സിറ്റുവേഷന്‍സ്സ്……അതിലേക്ക് എന്റെ പെണ്ണിനെ മാക്സിമം വലിച്ചിഴക്കാതിരിക്കാന്‍ നോക്കണം….എന്റെ അപേക്ഷയാണ്‌…..”. ഡോക്ട്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാനാകെ ഭൂമി പിളര്‍ന്ന് പോകുന്നവളെ പോലെ അവിടെ നിന്നു. ഡോക്ട്ടര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ എനിക്കൊന്നും ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല. മാസ്റ്ററുടെ ശബ്‌ദ്ധമാണ്‌ എന്നെ തിരികെ കൊണ്ടുവന്നത്.

“…നോ…ഡോക്ട്ടര്‍….ഡാര്‍ക്ക് ലോ….ഒരിക്കലും ജെസ്സീക്കയെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കില്ല…പക്ഷേ അവളായി അതിലേക്കിറങ്ങുകയാണെങ്കില്‍…ഒരു പക്ഷേ…..ഞങ്ങള്‍ക്കത് തടയാന്‍ കഴിയില്ല….ഡോക്ട്ടര്‍ക്കറിയാലോ…മരണം വച്ചുള്ള കളിയാണ്‌…..സ്വന്തം ജീവന്‌ ഇവിടെ ആര്‍ക്കും അത്ര വിലയില്ല എന്നതും ഓര്‍മിപ്പിക്കുന്നു….”.

മാസ്റ്റര്‍ ചെറിയ ദ്വേഷ്യത്തിലാണ്‌ പറഞ്ഞവസാനിപ്പിച്ചത്.

രംഗം മുറുകുന്നത് കണ്ട ജെസ്സീക്ക ഡോക്ട്ടറുടെ കൈതണ്ടയില്‍ നുള്ളി. ഡോക്ട്ടറുടെ അടുത്ത് ഒരു സ്ത്രീയും അമിതമായി അടുക്കുന്നതും പെരുമാറുന്നതും മുന്നേ എനിക്കിഷ്ടമില്ലായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അദ്ദേഹത്തിന്റെ ആരുമല്ല. ഒരവകാശവും എനിക്കദ്ദേഹത്തിന്റെ മേലില്ല.

“…ഞാന്‍ ഒരു ഹെല്‍പ്പ് ചോദിച്ചത് ബോറായി അല്ലേ…..”. ഡോക്ട്ടര്‍ ചെറുതായി ചമ്മിയപോലെ ചോദിച്ചു.

“…അതേ വളരേ ബോറായി….ഞാനും മസൂരിയിലെ ട്രൈനിങ്ങ് കഴിഞ്ഞതല്ലേ…..എന്നെ ഇങ്ങനെ കൊച്ചാക്കല്ലേ….ഹഹഹഹ….”.ജെസ്സീക്ക മൂപ്പനാണ്‌ പരിഭവത്തോടെന്നോണം പറഞ്ഞു.

മാസ്റ്റര്‍ ഇറങ്ങാം എന്ന് കണ്ണുകൊണ്ട് കാണിച്ചു.

എനിക്കും ആ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ആവശ്യമായിരുന്നു. സത്യത്തില്‍ ഇവിടേക്ക് വരാന്‍ തനിക്കെന്തുത്സാഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സില്‍ ഞാനില്ലാ എന്നുള്ള തിരിച്ചറിവ്‌ അതെല്ലാം തല്ലികെടുത്തിരിക്കുന്നു.

“…ശരി ഞങ്ങള്‍ ഇറങ്ങുന്നു…..വരൂ വൈഗ…”. എന്നു പറഞ്ഞ് മാസ്റ്റര്‍ നടന്നു.

ലിഫിന്റെ വാതായനങ്ങള്‍ അടയും മുന്‍ബായി ഞാന്‍ പാളി നോക്കി. പ്രണയ മിഥുനങ്ങളായി ഡോക്ട്ടര്‍ ശശിയും ജെസീക്കയും ഞങ്ങളെ നോക്കി കൈ വീശി. ഞാന്‍ ഉള്ളിലെ മനസ്സിനേറ്റ മുറിവ്‌ മറച്ചുകൊണ്ട്‌ ചിരിച്ചെന്ന് വരുത്തി.

ലിഫ്റ്റിന്റെ വാതായനങ്ങള്‍ അടഞ്ഞു.

ലിഫ്റ്റിന്റെ ചെറു മുരള്‍ച്ച പോലും എന്നെ എതോ ഒരു ഭീകരത നിറഞ്ഞ ലോകത്തേക്ക് കൊണ്ടുപോകുന്നത്‌ പോലെ തോന്നിപ്പിച്ചു. മനസ്സിനുള്ളില്‍ കഠിനമായ നീറ്റല്‍. എന്റെ ഈ ജീവിതത്തില്‍ സന്തോഷം അധികമൊന്നും കിട്ടീട്ടില്ല എങ്കിലും അതിനെയെല്ലാം അതിനൊപ്പം വച്ചു മൂടാന്‍ കിട്ടിയ സൌഭാഗ്യമായിരുന്നു ഡോക്ട്ടര്‍. ഈ നിമിഷം മുതല്‍ അതില്ല. ജീവിതം വീണ്ടും വഴി മുട്ടി നില്‍ക്കുന്നു. മനസ്സിനേറ്റ മുറുവുകള്‍ വിങ്ങലായി പണിണമിക്കുന്നു. അതു കടിച്ചമര്‍ത്താന്‍ തക്ക ത്രാണി നേടേണ്ടിരിക്കുന്നു.

“…വൈഗ….”.

മാസ്റ്റര്‍ എന്നെ തട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചെറു നനവ്‌ എനിക്ക് കാണാന്‍ സാദ്ധിച്ചു. ഒരു നിമിഷത്തേക്ക് എന്റെ മരിച്ചുപോയ അപ്പാവ് വിളിക്കുന്നത്‌ പോലെ തോന്നി.

“…അപ്പാ….”.

ഞാനറിയാതെ വിളിച്ചു അദ്ദേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു. ആ വിളിയില്‍ അദ്ദേഹം കരളലിഞ്ഞെന്നെ നോക്കികൊണ്ട് എന്റെ നെറുകയില്‍ വാത്സല്ല്യത്തോടെ തഴുകി. അദ്ദേഹത്തിന്റെ മനസ്സാകെ പ്രക്ഷുബ്ദ്ധമായിരുന്നെന്ന് ശ്വസന വേഗതയില്‍ അറിഞ്ഞു.

“…ഡോണ്‍ഡ്‌ വറി…യൂ കാന്‍ ഫോര്‍ഗോട്ട് ദോസ്സ് ഓള്‍ ഫീലിങ്ങ്സ്സ്…..ആഫ്റ്ററോള്‍…..നീ എന്റെ സിംഹകുട്ടിയല്ലേ….”.

മാസ്റ്ററുടെ വചനങ്ങള്‍ എന്റെ ചെവിയിലൂടെ മനസ്സിലേക്ക് കയറി. ഞാനെന്റെ അപ്പായെ അദ്ദേഹത്തിലൂടെ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം അതിയായ ആശ്വാസമേകുന്നു.

ലിഫ്റ്റ് താഴേക്കെത്തി. ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്നടര്‍ന്ന് വണ്ടി വച്ചീരിക്കുന്ന ഭാഗത്തേക്ക് നടന്നു. മൊബൈലും ടാബും ബുള്ളറ്റിന്റെ സൈഡിലെ പെട്ടി തുറന്ന് അതിലിട്ടുകൊണ്ട് എന്തോ ചിന്തിച്ച് നിന്നു.

എന്തു ചെയ്യണമെന്നറിയില്ല.

എങ്ങോട്ട് പോകണമെന്നറിയില്ല.

“…വൈഗ…..”.

മാസ്റ്ററുടെ വിളിയാണെന്നെ അതില്‍ നിന്നുയര്‍ത്തിയത്. എത്ര നേരം ഞാന്‍ അങ്ങിനെ തന്നെ ചിന്തിച്ച് നിന്നു എന്നു തന്നെ അറിയില്ല.. ഞാനദ്ദേഹത്തിനെ നോക്കി.

“…നിനക്ക് വണ്ടിയോടിക്കാന്‍ സാധിക്കുമോ….കേന്‍ ഐ ഡോപ്പ്…”.

ഞാന്‍ വേണ്ടെന്ന് തലയാട്ടികൊണ്ട് പറഞ്ഞു. ബുള്ളറ്റില്‍ കയറി ഞാന്‍ സ്റ്റാര്‍ട്ട് ചെയ്തു. മാസ്റ്ററെ ഞാന്‍ നിര്‍വികാരമായി നോക്കികൊണ്ട് ഡോക്ട്ടറുടെ ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് യാഡില്‍ നിന്ന് പതിയെ വണ്ടിയെടുത്തു.

റോഡിലേക്കിറങ്ങി ഞാന്‍ ലക്ഷ്യമില്ലാത്തവളെ പോലെ വണ്ടിയോടിച്ചു. മാസ്റ്ററുടെ പഴയ യെസ്ഡി ബൈക്കിന്റെ ശബ്‌ദ്ധം എനിക്ക് പുറകില്‍ നിന്ന് കേഴ്ക്കാമായിരുന്നു. ഞാന്‍ കൈയ്യുയര്‍ത്തി മാസ്റ്റര്‍ക്ക് നേരേ വീശികാണിച്ചുകൊണ്ട് ബുള്ളറ്റിന്റെ ആക്സലേറ്റര്‍ അമിതമായി തിരിച്ചു. നഗര വിഥിയിലൂടെ എന്നേയും വഹിച്ചുകൊണ്ട് അത് പാഞ്ഞു.

ഇടിവെട്ടിന്റെ മുഴക്കത്തോടെ അതി ശക്തമായ മഴ പെയ്തിറങ്ങി. കണ്ണുകളില്‍ നിന്ന് നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ ആ പേമാരി അലീച്ചുകൊണ്ടത് മഹാപ്രവാഹത്തിലേക്കെന്നപോലെ ഒലിച്ച് പോയി.

മനസ്സാകെ പ്രക്ഷുബ്ദ്ധമായിരിക്കുന്നു……

ജീവിതം വിണ്ടും തന്നെ തോല്‍പിച്ചിരിക്കുന്നു…..

മനസ്സില്‍ വലിയ ഭാരം കൂടി വരുന്നു……

നിര്‍വികാരതയോടെ നീറുന്ന മനസ്സ് പൊട്ടികരയാനായി പറയുന്നുണ്ടായിരുന്നു….

തോല്‍ക്കാന്‍ എനിക്ക് മനസ്സിലായിരുന്നു. ഞാന്‍ വണ്ടിയുടെ വേഗം വര്‍ദ്ധിപ്പിച്ച് മഴവെള്ളത്തെ ചീറ്റിതെറുപ്പിച്ച് പാഞ്ഞു…..

എനിക്കിഷ്ടപ്പെട്ടത് നഷ്ടപ്പെട്ടെങ്കിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ എനിക്ക് ചുറ്റും ആശ്വാസമേകുന്നത് പോലെ എനിക്ക് തോന്നി…..

വിധിയെന്ന കോമരത്തെ എനിക്ക് ജീവിച്ചുകൊണ്ടെന്നെ തോല്‍പ്പിക്കണം……

അതെ ഞാന്‍ ഇന്ന് വെറും സാധാരണ പൈങ്കിളി പെണ്‍കുട്ടിയല്ല….ഉത്തരവാദിത്ത്വങ്ങള്‍ തലക്ക് മുകളില്‍ കുമിഞ്ഞുകൂടുന്നു.

സമൂഹത്തില്‍ കുറ്റക്രിത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. നിയമപാലകര്‍ നോക്കുകുത്തികളാകുന്നു.

ചെയ്യണം….എന്തെങ്കിലും ചെയ്യണം…. മനസ്സിന്റെ ഉരുക്കുപാറയായി ഉറപ്പിക്കണം…എന്റെ ഈ മൌനം വെടിയണം.

ഇരുട്ടിന്റെ രാജകുമാരന്റെ നെഞ്ചിലേക്ക് അവസാന വെടിയുണ്ടയും പായിച്ച് മാസ്റ്റര്‍ക്ക് കൊടുത്ത വാക്ക് പാലിക്കണം

അതെ ഇതെന്റെ മൂന്നാം പുനര്‍ജന്മം…….. ഇരുളില്‍ മൂടികിടക്കുന്ന അന്തരീക്ഷത്തില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ ഭീകരതയെ നോക്കികൊണ്ട് ഞാന്‍ അലറി.

അതെ….. ഞാന്‍ …..വൈഗ അയ്യങ്കാര്‍

( തുടരും )

അപസര്‍പ്പ വനിത അഞ്ചാം ഭാഗം അധികം വൈകാതെ ഇടാം…

കാത്തിരിപ്പിന്‌ ക്ഷമ ചോദിക്കുന്നു.

Comments:

No comments!

Please sign up or log in to post a comment!