സുനന്ദയുടെ വേഷങ്ങള്‍

പതിവുപോലെ ഉണർന്നപാടെ തലയിണക്കരികിലിരുന്ന മൊബൈൽ ഫോണെടുത്ത് അലാറം ഓഫ് ചെയ്തശേഷം സുനന്ദ കിടക്കയിൽ നിന്നെണീറ്റ് കൈവിരലുകൾ ചേർത്ത് മുകളിലേക്ക് ഉയർത്തിക്കൊണ്ട് ഒരു കോട്ടുവായിട്ടു. കിടക്കയിൽ ഉറങ്ങുകയായിരുന്ന പ്രദീപൻ പുതപ്പ് തലയിലേക്ക് മൂടിക്കൊണ്ട് ഒന്നുകൂടിചുരുണ്ടുകൂടി. കട്ടിലിനരികിൽ അലക്ഷ്യമായി എറിഞ്ഞിരുന്ന മാക്സി എടുത്ത് തന്റെ നഗ്നമേനിയെ ആവരണം ചെയ്തു. വെളിയിലേക്ക് നീണ്ടിരുന്ന പ്രദീപന്റെ കാലുകളിലേക്ക് പുതപ്പ് മെല്ലെ വലിച്ച് മൂടിയശേഷം വാതിൽ തുറന്ന് അവൾ വാഷ്ബേസിനരികിലേക്ക് നീങ്ങി. കട്ടപിടിച്ച ഇരുളാണെങ്കിലും ബെഡ്റൂമിൽ നിന്നും വാഷ്ബേസിൻ വരെയുള്ള യാത്ര അവൾക്ക് യാതൊരു തടസ്സവും സൃഷ്ടിച്ചില്ല. ലൈറ്റ് ഓൺ ചെയ്യാതെതന്നെ ടാപ്പ് തുറന്ന് കൈക്കുമ്പിൾ അതിനടിയിലേക്ക് പിടിച്ചു. രാത്രിമഞ്ഞിന്റെ ചുംബനമേറ്റുകിടന്ന തണുത്ത ജലം മുഖത്ത് പറ്റിപ്പിടിച്ചിരുന്ന ഉറക്കച്ചെടവിലേക്ക് രണ്ടു. മൂന്നാവർത്തി കോരി ഒഴിച്ചു. അരികിലുണ്ടായിരുന്ന സ്വിച്ചിൽ വിരലമർത്തി സൃഷ്ടിച്ച വെളിച്ചത്തിന്റെ സഹായത്തോടെ വാഷ്ബോസിനു മുകളിലുള്ള കണ്ണാടിയിലേക്കവൾ തന്നെ പകർത്തി. മാക്സി ഉയർത്തി മെല്ലെ മുഖം തുടക്കുമ്പോൾ കണ്ണാടി കവർന്നെടുത്ത നഗ്നത അവളിൽ നാണത്തിന്റെ വിത്ത് പാകി, വേഗം മാക്സിയിൽ നിന്ന് പിടിവിട്ട് കണ്ണാടിയുടെ മുമ്പിൽ നിന്നും അവൾ അൽപം മാറിനിന്നു. ഒരു ദീർഘനിശ്വാസത്തിനു ശേഷം മെല്ലെ നടന്ന് പുറത്തേക്കുള്ള വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ ഗ്രേഡായിങ് റൂമിലെ ചൂവരിൽ ക്ളോക്ക് അഞ്ച് പ്രാവശ്യം മണിമുഴക്കി. അത് കേട്ടിട്ടെന്നവണ്ണം അടുത്ത വീട്ടിലെ ഓടിന് മുകളിലിരുന്ന് മയങ്ങകയായിരുന്ന പൂവൻകോഴി പെട്ടെന്നുണർന്ന് കടകട ശബ്ദത്തോടെ ചിറകുകൾ കൂടഞ്ഞ് നീട്ടി ഒന്നുകൂവി. സുനന്ദ അന്നത്തെ തന്റെ ആദ്യ വേഷം ആടുന്നതിനായി മാക്സി അൽപം ഉയർത്തി അരയിലേക്ക് കൂത്തിക്കൊണ്ട് പുറത്ത് ചാരിവച്ചിരുന്ന ഈർക്കിൽ ചൂലുമായി മുറ്റത്തേക്കിറങ്ങി.

മുറ്റത്തുനിന്നും കഴിഞ്ഞുപോയ ദിനത്തിന്റെ ശേഷിപ്പ് അടിച്ചുവാരി ഒരു മൂലയിൽ കൂട്ടിയ ശേഷം ചൂല് അടുക്കളയുടെ പിന്നാമ്പുറത്ത് കുത്തിച്ചാരി വച്ച് രണ്ടാം വേഷത്തിനായി അവൾ കുളിമുറി ലക്ഷ്യമാക്കി നടന്നു. തലേദിവസം ബക്കറ്റിലെ സോപ്പുലായനിയിൽ മൂക്കിവച്ച വിഴുപ്പുതുണികൾ ഓരോന്നായി അലക്കി പുറത്ത് അഴയിൽ വിരിച്ച് വീണ്ടും കുളിമുറിയിലേക്ക് പ്രവേശിച്ചു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഈറനോടെ വീടിനുള്ളിലേക്ക് നടക്കുമ്പോൾ മൂലകൾക്ക് മുകളിലേക്ക് കയറ്റിക്കുത്തിയിരുന്ന തോർത്തിന്റെ തുമ്പുകൾ അവളുടെ തുടകളിൽ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു.

അലമാരയിൽ മടക്കി തൂക്കിയിരുന്ന ഒരു മാക്സിയെടുത്ത് അണിഞ്ഞശേഷം നനഞ്ഞ തോർത്ത് വാഷ്ബേസിനിലേക്ക് പിഴിഞ്ഞ് ഒന്നുകൂടഞ്ഞു ശേഷം തലമുടിയിൽ പൊതിഞ്ഞുകെട്ടിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. അടുക്കളവാതിലിനു പിന്നിലെ ഹക്കിൽ തൂക്കിയിരുന്ന ഏപൺ കഴുത്തിലൂടെ താഴേക്കെടുത്ത് പിന്നിലേക്ക് കെട്ടിവച്ചശേഷം സ്റ്റൗ ഓൺ ചെയ്ത് അടുത്ത വേഷത്തിന് തുടക്കം കുറിച്ചു. തലേദിവസം പാത്രത്തിൽ പകർന്നു വച്ചിരുന്ന വെള്ളം അടുപ്പത്ത് വച്ച് കാപ്പിപ്പൊടി ഇട്ടു. തിളച്ചപ്പോൾ പഞ്ചസാരയിട്ട് വാങ്ങി അരിക്കലം അതേ അടുപ്പിലേക്ക് എടുത്തുവച്ചു. കാപ്പി ഊറ്റിരണ്ട് ഗ്ലാസിൽ പകർന്ന് അതിൽ ഒന്നുമായി (3) ബെഡ്റൂമിലേക്ക് നടന്നു. പ്രദീപൻ അപ്പോഴും പൂതപ്പിനുള്ളിൽ ചുരുണ്ടുകിടക്കുന്നുണ്ടായിരുന്നു. അതുകണ്ടപ്പോൾ എന്തോ ഓർത്തിടെന്നവണ്ണം മുഖത്തേക്ക് പാഞ്ഞെത്തിയ ചിരി ഒതുക്കിക്കൊണ്ട് കാപ്പി ടേബിളിലേക്ക് വച്ച് അവൾ അടുക്കളയിലേക്ക് തന്നെ പോയി. പ്രേഡായിംഗ് റൂമിലെ ക്ളോക്ക് തുടർച്ചയായി മുഴക്കിയ ആറു മണിയൊച്ചകൾ അവളുടെ മുഖത്തേക്ക് ഒരങ്കലാപ്പ് കോരിയിട്ടു. അരി കഴുകി അടുപ്പത്തിരുന്ന കലത്തിലിട്ടശേഷം ഫ്രിഡ്ജിൽ നിന്നും അരിഞ്ഞു വച്ചിരുന്ന പച്ചക്കറികളും മറ്റുമെടുത്ത് അടുത്ത ബർണറിന് തീപകർന്ന് നിമിഷനേരത്തിനുള്ളിൽ പലതരം കറികൾ രൂപപ്പെടുത്തി. ഇതിനിടെ ഗ്ലാസിൽ പകർന്നുവച്ചിരുന്ന കാപ്പി പലതവണ അവൾ സിപ്പ് ചെയ്തു. ചോറ്, കറി, ടിഫിൻ

പാചകം ഒരുവിധം അവസാനിപ്പിച്ച് പാത്രങ്ങളിലേക്ക് പകർന്നുവച്ചശേഷം ഏപ്രൻ അഴിച്ച് ഹക്കിൽ തൂക്കി കൂട്ടികൾ ഉറങ്ങുന്ന മുറിയിലേക്കവൾ ഓടി. കൂട്ടികൾ ഉണർന്നിരുന്നില്ല. ആറു വയസ്സുകാരി അനുവിനെ ഇളയവൻ വിനു കെട്ടിപ്പിടിച്ചുറങ്ങുകയായിരുന്നു. ആദ്യം അനുവിനെ ഉണർത്തി പല്ലുതേപ്പിച്ചു; പല്ലുതേപ്പിക്കുമ്പോഴും ഉറങ്ങുകയായിരുന്ന വിനു മുഖത്തേക്ക് വെള്ളം വീണപ്പോൾ ഒന്ന് ചിണങ്ങി. ‘മോൻ നല്ല കൂട്ടിയല്ലേ ചേച്ചി മിടുക്കിയായിട്ട് പല്ലുതേച്ചത് കണ്ടില്ലേ. വേഗം കുളിച്ച് യൂണിഫോമിട്ട് അമ്മയുണ്ടാക്കിയ പാപ്പോം തിന്ന് സ്കൂളീപോയാൽ വൈകിട്ടമ്മവരുമ്പം ഐസ്കീം വാങ്ങിച്ചോണ്ടുത്തരാം.” അത് കേട്ടപ്പോൾ അവൻ കാലെത്തിവാഷ്ബേസിനിൽ നിന്ന് വെള്ളമെടുത്ത് സ്വയം വായകഴുകി.അത് അൽപനേരമവൾ നോക്കി നിന്നു. പിന്നീട് കഥകള്‍.കോം അവരെ കുളിപ്പിച്ച് യൂണിഫോം അണിയിക്കുന്നതിനിടയിൽ ഉറക്കമെണീറ്റുവന്ന പ്രദീപന് പേസ്റ്റും ബഷമെടുത്തുകൊടുത്തു. കൂട്ടികൾക്ക് ആഹാരം നൽകി സ്കൂൾ ബാഗും ടിഫിൻ ബോക്സും റഡിയാക്കിയപ്പോഴേക്കും പുറത്ത് സ്കൂൾ ബസ്സിന്റെഹോൺ.
അതുകേട്ട് അന്നു പുറത്തേക്ക് ഓടി, പിന്നാലെ ഒരു കൈയ്യിൽ ചെറിയകൂട്ടിയേയും മറുകൈയ്യിൽ സ്കൂൾബാഗുകളും എടുത്തുകൊണ്ട് ഓടുമ്പോൾ ഹാളിലുള്ള ക്ളോക്കിൽ അവൾ ഒന്ന് പാളിനോക്കി. സമയം6.50 പിഞ്ചുകൂട്ടികളെ ഇത്രയും നേരത്തെ എത്രയോ ദൂരത്തുള്ള സ്കൂളിലേക്ക് വിടാൻ അവൾക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല. സിബിഎസ്സി സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കൂട്ടികളുടെ ഭാവി പരുങ്ങലിലാവും എന്ന പ്രദീപന്റെ വിശ്വാസത്തിന് വിലങ്ങുതടിയാവണ്ട എന്ന ഒറ്റ വിചാരത്തിലാണ് അവൾ അതിന് കൂട്ടുനിന്നത്. സ്കൂൾ ബസ്സ് കണ്ണിൽ നിന്ന് മറയുന്നതുവരെ കൈവീശിനിന്ന അവൾ പെട്ടെന്നൊരു ബോധാദയമുണ്ടായതുപോലെ അകത്തേക്കോടി. പ്രദീപൻ റഡിയായി വരുമ്പോഴേക്ക് തനിക്ക് മറ്റൊരു ഡ്യൂട്ടികൂടി ചെയ്തുതീർക്കുവാനുണ്ട് എന്ന കാര്യം അവൾ മറന്നിരുന്നു. തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് അഴയിൽ ഇട്ടശേഷം മൂടികുളിപ്പിന്നൽ കെട്ടി. ‘പ്രദീപേട്ടാ, കുളിച്ചുവരുമ്പഴേക്ക് ഞാൻ തെക്കേലൊന്നുപോയി ഓടി ഇങ്ങുവരാം.’ കൂളിമുറിഭാഗത്തേക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പുറത്തിറങ്ങി വാതിലൊന്നുചാരി അവൾ വേഗത്തിൽ അടുത്ത വീട്ടിലേക്ക് പോയി.

അവിടെ, ജീവിതമെന്ന റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയിൽ പാസ് മാർക്ക് നഷ്ടപ്പെട്ട് ഡെയ്ഞ്ചുർ സോണിൽ എലിമനേഷൻ കാത്തുകിടക്കുന്ന ജോസഫ് ചേട്ടന് ദിവസേന മരുന്നെടുത്ത് കൊടുക്കാനുള്ള ചുമതല കുറച്ചുനാളായി സുനന്ദക്കാണ്. അതിന് കൃത്യമായി ന്യൂയോർക്കിലുള്ള ജോസഫ് ചേട്ടന്റെ നഴ്സ് മകൾ റീന സുനന്ദയുടെ ബാങ്ക് അക്കൗണ്ടിൽ സൗഹൃദം പുതുക്കാറുമുണ്ട്. മറ്റൊന്നുമില്ല രാവിലെയും വൈകിട്ടും ജോസഫ് ചേട്ടനുമായി പത്തുമിനിറ്റ് സൗഹൃദ സംഭാഷണം, ഒന്നിരാടം ദിവസം വൈകുന്നേരം വിവരങ്ങൾ ഡോക്ടർ ഫെർണാസിനെ വിളിച്ച് അറിയിക്കണം. ദിവസവും നാലു നേരത്തേക്കുള്ള മരുന്നുകൾ കൃത്യമായെടുത്ത് വിവിധ വർണ്ണങ്ങളിലുള്ള നാലു ഡപ്പികളിൽ ഇട്ടുവക്കണം അത്രതന്നെ. പകൽ പാചകത്തിനും മറ്റുമായി വരുന്ന പെൺകുട്ടി അവ സമയാസമയങ്ങളിൽ എടുത്ത് കൊടൂത്തോളും. പതിവുപോലെ അൽപ സമയം ജോസഫ് ചേട്ടനരികിൽ ചെലവഴിച്ച ശേഷം മരുന്നു.ഡപ്പികൾ പെൺകുട്ടിയെ ഏൽപ്പിച്ച് സുനന്ദ വീട്ടിലേക്ക് തിരിച്ചു.കഥകള്‍.കോം അവിടെ ടിഫിൻ കഴിക്കാൻ റിഡിയായി ടേബിളിൽ താളം പിടിച്ചുകൊണ്ട് പ്രദീപൻ ഇരിക്കുന്നുണ്ടായിരുന്നു. വെളുപ്പിന് ഉണ്ടാക്കിവച്ചു പൂട്ടും കടലക്കറിയും വിളമ്പിക്കൊടുത്ത ശേഷം പ്രദീപന് കൊണ്ടുപോകാനുള്ള ചോറും കറിയും പാത്രത്തിലാക്കുമ്പോൾ ഭക്ഷണത്തിനൊപ്പം കൂടിക്കാൻ വെള്ളം കൊടുക്കാൻ മറന്നകാര്യം ഇക്കിൾ ശബ്ദത്തിൽ അയാൾ അവളെ ധരിപ്പിച്ചു.
വേഗം ഒരു കണ്ണാടിഗ്ലാസിൽ വെള്ളവുമായി അവൾ പ്രദീപന്റെ അരികിലെത്തി. അത് വാങ്ങി കൂടിച്ച് അൽപം ദേഷ്യത്തിൽ ‘ആഹാരം തരുമ്പം വെളേള്ളാം തരണന്ന് നിന്നോട് പ്രത്യേകം പറയണോ..? എന്ന അയാളുടെ ചോദ്യം അത്ര കാര്യമാക്കാതെ അടുക്കളയിൽ നിന്നും ചോറുപാത്രമെടുത്ത് ടേബിളിലിരുന്ന അയാളുടെ ബാഗിൽ കൊണ്ടു വച്ചു. പ്രദീപൻ പോയശേഷം ഒരു നിമിഷത്തെ പ്രാർത്ഥനയിൽ മുഴുകി നിൽക്കുമ്പോൾ മണി എട്ടായെന്ന ഓർമ്മപ്പെടുത്തലുമായി ചുവരിൽക്ളോക്ക് ശബ്ദിച്ചു. സുനന്ദക്ക് ഓഫീസിലേക്ക് പോകേണ്ട സമയം സംജാതമായിരിക്കുന്നു. ഒട്ടും താൽപര്യമുണ്ടായിട്ടല്ല അവൾ ജോലിക്ക് പോകുന്നത്. വീതമായി കിട്ടിയ മൂന്നരസെന്റിൽ ഒരു വീട് തല്ലിക്കൂട്ടിയപ്പോൾ മാസാമാസം പ്രദീപന് കിട്ടുന്ന തൂശ്ചമായ ശമ്പളത്തിന്റെ ഏറിയ പങ്കും ഹൗസിങ് ലോൺ നൽകിയ ധനകാര്യസ്ഥാപനം അപഹരിക്കാൻ തുടങ്ങി. രണ്ടറ്റവും കൂട്ടിമുട്ടിക്കണമെങ്കിൽ താൻ കൂടി ജോലിക്കുപോകണം എന്ന തിരിച്ചറിവാണ് അവളെ കച്ചകെട്ടി ഇറക്കിയത്. ഓരോ ദിവസവും രാവിലെ എട്ട് മണി അടിക്കുമ്പോൾ സുനന്ദയുടെ മുഖം ആകെ അസ്വസ്ഥമാകും. ജോലിഭാരക്കൂടുതലോ കോ-വർക്കേഴ്സിന്റെ തൊഴുത്തിൽ കൂത്തേ ഒന്നുമല്ല കാരണം,

സേതുരാമൻ എന്ന ഓഫീസ് മാനേജർ അടിക്കടി അവളെ ക്യാബിനിലേക്ക് വിളിക്കും എന്നതാണ്. കമ്പ്യൂട്ടർ തുറന്ന് അയാൾ നിരത്തുന്ന സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലൂടെ ആ ശൃംഗാരമൂരിയുടെ കണ്ണുകൾ പാഞ്ഞുകയറും, അയാളുടെ കണ്ണുകൾക്ക് സാരിന്തുമ്പുകൊണ്ട് മറ്റു സ്യഷ്ടിക്കുമ്പോൾ ഒന്നുവെട്ടിതിരിഞ്ഞ്, സാരി ഉടുത്തുവരുന്ന ദിവസം ‘സുനന്ദക്കിണങ്ങുന്നത് ചുരിദാറാണെന്നും ചുരിദാറിട്ടുവരുന്ന ദിവസം ഇതിലും ഭേദം സാരിതന്നെയാണെന്നും ഒരുളുപ്പുമില്ലാതെ പറഞ്ഞിട്ട് ഒരു വെടലചിരിയും. പതിവുപോലെ അഞ്ചുമണിയാവാൻ പ്രാർത്ഥിച്ചുകൊണ്ടാണ് സുനന്ദ അന്നും ഓഫീസിലേക്ക് കയറിയത്. കീബോർഡിൽ ധ്യതിഗതിയിൽ വിരലുകൾ പായിച്ചും മൗസിനെ വലതുകൈയ്യാൽ താലോലിച്ചും രൂപപ്പെടുത്തിയെടുക്കുന്ന എ ഫോർ സൈസ് പന്റുകളുമായി പല ആവർത്തി ക്യാബിൻ ദർശനം നടത്തി ഒരുവിധം അന്നത്തെ ഒഫിഷ്യൽ വേഷം ഊരിവച്ച് സുനന്ദ ഓഫീസിന്റെ പടികളിറങ്ങി. ബസ്സറ്റോപ്പിലേക്കുള്ള വഴിമദ്ധ്യേ മൊബൈലിൽ പ്രദീപനെ വിളിച്ചു. “അരിയും പച്ചക്കറിയും വാങ്ങിവരാൻ മറക്കണ്ട. ഞാൻ നേരേ പോവാ.. ഇന്ന് ചിലപ്പോ ന്യൂയോർക്കീന്ന് റീന വിളിക്കും. അപ്പോ ഞാനവിടില്ലങ്കീ ആകെ അവതാളത്തിലാവും, ജോസപ്പേട്ടന്റെ മരുന്നെല്ലാം തീരാറായി ആ ജോലിക്കാരിപ്പെണ്ണ് ഫോണെടുത്താലൊരക്ഷരം പറയില്ല. റീന പറയുന്നതപ്പാടെ കേട്ട് മൂളിമൂളിനിക്കും.
’ പ്രദീപനിൽ നിന്ന് ലഭിച്ചു മറുപടി മുഖത്ത് പ്രതിഫലിപ്പിച്ച് ഫോൺ കട്ട് ചെയ്ത് ബാഗിൽ നിക്ഷേപിച്ചുകൊണ്ട് അവൾ ബസ്സ്റ്റോപ്പിലെത്തി. വീട്ടുപടിക്കൽ ബസ്തിറങ്ങിയെങ്കിലും അവൾ നേരേ പോയത് ജോസ്ഫേട്ടന്റെ വീട്ടിലേക്കാണ് അവിടെ സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്ന അനുവിനെയും വിനുവിനെയും നോക്കിക്കൊണ്ട് അവൾ ജോസഫേട്ടന്റെ റും ലക്ഷ്യമാക്കി നടന്നു. കിടക്കയിലേക്കിരുന്നുകൊണ്ട് ജോസ്ഫേട്ടനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ജോലിക്കാരിപെണ്ണ് അവിടേക്ക് കയറിവന്നു. ‘മരുന്നും ആഹാരോമൊക്കെ കൃത്യമായി കെടുത്തോ തങ്കമണ്യേ. എല്ലാം അവൾ കൃത്യമായി കൊടുക്കുമെന്നറിയാമെങ്കിലും ഇങ്ങനൊരു ചോദ്യവും അതിന് ‘ഉവ്വ് ചേച്ച്യേ. എന്നൊരുത്തരവും പതിവുപോലെ അന്നും തുടർന്നു ബാഗിൽ നിന്നും മൊബൈൽ എടുത്ത് കോണ്ടാക്ട്സിൽ റീന എന്ന പേരിൽ ഡയൽ കൊടുത്ത് സുനന്ദ ചെവിയോടുചേർക്കുന്നത് നോക്കി തങ്കമണി അൽപം ഒതുങ്ങി നിന്നു. ആദ്യത്തെ ബെൽ മുഴങ്ങിയപ്പോൾ തന്നെ കട്ട് ചെയ്ത് ഫോൺ അവൾ ബാഗിൽ വച്ചു.

നിമിഷങ്ങൾക്കുള്ളിൽ ലാന്റ്ഫോൺ ശബ്ദിച്ചു തുടങ്ങി, ഇടക്കിടെ അപ്പന്റെ ശബ്ദമൊന്നുകേൾക്കുന്നതിനായി റീനയുടെ നിർദ്ദേശപ്രകാരം ഫോൺ കിടക്കയ്ക്കരികിൽ തന്നെയാണ് വച്ചിരുന്നത്. സുനന്ദ ഫോൺ എടുത്തു ‘ഫ്ലോ റീന.’ ‘ങ്’അ. സുനന്ദി ഞാനിന്നൽപം ബിസ്റ്റിയാണ്. അപ്പനോട് നാളെ വിളിച്ച് സംസാരിക്കാം; പകലെപ്പോഴെങ്കിലും, അവിടെ തങ്കമണി ഉണ്ടാവുമല്ലോ. നിന്റെക്കൗണ്ടിൽ ഒന്നുനോക്കിയേര് ഞാൻ പൈസ അൽപം കൂടുതൽ ആയച്ചിട്ടുണ്ട്.നീ ഒരു നല്ല സാരി വാങ്ങിക്കോ. അപ്പന്റെ മരുന്നിനും മറ്റുമുള്ളത് വേറേ; രണ്ടും രണ്ടായിട്ടാ അയച്ചിരിക്കുന്നത് സ്റ്റേമെന്റ് നോക്കുമ്പോൾ നിനക്ക് മനസ്സിലാവും ഓക്കേ.’ (Jo@ʼ ആവശ്യപ്പെടാതെ തന്നെ എല്ലാം അവൾ അറിഞ്ഞ് ചെയ്യുന്നുല്ലോ എന്ന സന്തോഷത്തോടെ ഫോൺ കട്ട് ചെയ്ത് റീന നാളെ വീണ്ടും വിളിക്കുമെന്ന് ജോസ്ഫേട്ടനോട് പറഞ്ഞശേഷം സുനന്ദ കിടക്കയിൽ നിന്ന് എണീറ്റു. രാത്രിയിലെ മരുന്നും ആഹാരവും കൊടൂത്ത് കൂട്ടുകിടക്കാൻ അകന്ന ബന്ധുവായ സ്റ്റീഫൻ എത്തിയട്ടേ പോകാവൂ എന്നൊരിക്കൽകൂടി ഓർമ്മിപ്പിച്ച ശേഷം കൂട്ടികളെയും കൂട്ടി സുനന്ദ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപാടെ രാവിലെ അഴിച്ച് അഴയിൽ തൂക്കിയ മാക്സിയിലേക്ക് വീണ്ടും പ്രവേശിച്ചു. കൂട്ടികളുടെ യൂണിഫോമും താൻ പകൽ അണിഞ്ഞ സാരിയും ഒരു ബക്കറ്റിൽ നിറച്ച വെള്ളത്തിൽ അൽപം സർഫ് ഇട്ട് ഒന്നുപതച്ചശേഷം അതിലേക്ക് മൂക്കിവച്ചു. കൂട്ടികളെ മേലുകഴുകിച്ച് ഉടുപ്പിടാനായി മുറിയിലേക്ക് വിട്ട് അവൾ അടുക്കളയിലെത്തി ചായയുണ്ടാക്കി അതുമായി വരാന്തയിലെത്തുമ്പോൾ ഹോംവർക്കുകൾക്കായി ബുക്കുകളും നിരത്തി അനുവും വിനുവും അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട ട്യൂഷൻ വേഷം ഉപേക്ഷിച്ച് സുനന്ദ വീണ്ടും അടുക്കളയിലേക്ക് മടങ്ങി. രാവിലെ പാത്രങ്ങളിൽ പകർന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന കറികൾ എടുത്ത് പുറത്ത് വച്ചു. രാത്രിയിലേക്കുള്ള ഭക്ഷണം പതിവുപോലെ ചൂടാക്കിക്കൊണ്ടിരിക്കുമ്പോൾ രണ്ടുമൂന്നു കിറ്റകളിൽ അരിയും പച്ചക്കറികളുമായി പ്രദീപൻ എത്തി. അവ വാങ്ങി യഥാസ്ഥാനങ്ങളിൽ വച്ചശേഷം അൽപനേരം ടിവിയുടെ മുമ്പിൽ ചെലവിട്ടു. ഓരോ ദിവസയും താനൽപ്പമെങ്കിലും വിശ്രമിക്കുന്നെങ്കിൽ അത് ഈ ടിവിക്കു മുമ്പിലെ ഏതാനും നിമിഷങ്ങളിൽ മാത്രമാണ് എന്ന തിരിച്ചറിവ് സുനന്ദയുടെ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസമായി പുറത്തേക്ക് വന്നു.

അവളുടെ ടിവി ആസ്വാദനത്തിന് ഭംഗം വരുത്തിക്കൊണ്ട് കൂട്ടികൾ ഉറങ്ങാനായി ബഹളം കൂട്ടി. അവർക്ക് ഭക്ഷണം കൊടുത്ത് ഉറങ്ങാൻ കിടത്തി വീണ്ടും ടിവിക്കുമുമ്പിലെത്തി തനിക്ക് പ്രിയപ്പെട്ടതെന്തോ ഒന്ന് ചാനലുകളിൽ തെരഞ്ഞ് കണ്ടെത്തുമ്പോഴേക്കും പ്രദീപൻ കുളികഴിഞ്ഞെത്തിയിരുന്നു. രാത്രി കുളികഴിഞ്ഞെത്തിയാൽ പ്രദീപനൽപം കണക്കുകൂട്ടലുകളുണ്ട്. അത് തീരുമ്പോൾ ഭക്ഷണം ടേബിളിലുണ്ടായിരിക്കണം, അതിന് വ്യത്യാസം വന്നാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് വേഗം ടിവി ഓഫ് ചെയ്ത് സുനന്ദ അടുക്കളയിലേക്ക് ഓടി. ആദ്യകാലത്തൊക്കെ പ്രദീപൻ കഴിച്ചതിനു ശേഷം മാത്രമായിരുന്നു സുനന്ദ ആഹാരം കഴിച്ചിരുന്നത്. എന്നാൽ ജോലിക്കുപോകാൻ തുടങ്ങിയ രാത്രിയിൽ, ഇനി മുതൽ ഭക്ഷണം തന്നോടൊപ്പമിരുന്ന് കഴിക്കാൻ അയാൾതന്നെ പറയുകയുണ്ടായി. ആഹാരം കഴിക്കുമ്പോൾ പ്രദീപൻ ഒന്നും മിണ്ടാറില്ല. അയാൾക്കൊപ്പമിരൂന്ന് കഴിക്കുന്നത് ഏതോ അവാർഡ് സിനിമയിൽ അഭിനയിക്കുന്നതുപോലെയാണ് അവൾക്ക് തോന്നിയിരുന്നത്. ആഹാരം കഴിഞ്ഞ് പ്രദീപൻ കിടപ്പുമുറയിലേക്ക് പോയപ്പോൾ വീണ്ടും സുനന്ദ അടുക്കളയിലേക്ക്. പാത്രങ്ങൾ കഴുകി അടുക്കി അടുക്കളവാതിലടച്ച് നേരേ കൂട്ടികളുടെ മുറിയിലേക്ക് വന്നു. കിടക്കയിൽ മുള്ളൂന്ന പതിവില്ലെങ്കിലും രണ്ടുപേരേയും ഒരിക്കൽകൂടി ബാത്റൂമിൽ കൊണ്ടുപോയി തിരികെ കൊണ്ടുക്കിടത്തി. ബാത്റൂമിൽ വാതിലുകൾ എല്ലാം അടച്ചു എന്നൊരിക്കൽകൂടി ഉറപ്പുവരുത്തി, ഉറങ്ങുന്ന കൂട്ടികളെ ഒന്നുകൂടി നോക്കി നേരേ ബെഡ്റൂമിലേക്ക് പ്രവേശിച്ച് ശബ്ദമുണ്ടാകാതെ വാതിൽ അടച്ച് കുറ്റിയിട്ടു. ടേബിളിലിരുന്ന മൊബൈൽ ഫോണിൽ പതിവുപോലെ അലാറം സെറ്റ് ചെയ്ത് തലയിണക്കരികിൽ വച്ചശേഷം മൂറിയിൽ പരന്നിരുന്ന പ്രകാശത്തെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന സ്വച്ചിൽ ഒളിപ്പിച്ചു പിന്നെ, അണിഞ്ഞിരുന്ന മാക്സി മുകളിലേക്കുരി അലക്ഷ്യമായി എറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിൽ ഉലഞ്ഞുകൊണ്ടിരുന്ന തന്റെ മൂലകളെ അടക്കിപ്പിടിച്ചുകൊണ്ട് ആ ദിവസത്തെ അവസാനത്തെ വേഷം ആടുന്നതിനായി സുനന്ദ പ്രദീപന്റെ പൂതപ്പിനടിയിലേക്ക് ഊളിയിട്ടു.

Comments:

No comments!

Please sign up or log in to post a comment!