ഈ കഥയ്ക്ക് പേരില്ല

Ee Kambikadhakku Perilla bY Praveen

“എടാ ഇപ്പോ വേണ്ടാന്നൊരു തോന്നൽ…”

ഇരുട്ടലിഞ്ഞ വഴിയിലൂടെ അവന്റെ പിന്നാലെ നടക്കുമ്പോളെനിക്ക് ഭയം തോന്നി. ഞാനങ്ങനെ പറഞ്ഞപ്പോൾ അവൻ നടത്തം നിർത്തി തിരിഞ്ഞെന്നെ നോക്കി കൊണ്ട് പറഞ്ഞു.

“ടാ കോപ്പേ നിനക്കായിരുന്നല്ലോ മൂപ്പ് എന്നിട്ട്.. നടന്നോ എന്റെ കൂടെ..”

ഇരുട്ടിൽ ചീവിടിന്റെറ ശബ്ദവും അവന്റെ വലിയ പല്ലുകളുടെ തിളക്കവും… അവസാനം ഒരു ഓടുമേഞ്ഞ വീടിന്റ വാതിലിൽ അവൻ മുട്ടീ. വാതിൽ തുറക്കപ്പെട്ടു.

”ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കേറിക്കോ..”

അവൻ മുരണ്ടു. അകത്തേക്ക് കയറുംമ്പോൾ ഏതോ സോപ്പിന്റെ സുഗന്ധം. സന്തൂറാണോ..റെക്സോണ, പിയേഴ്സ്..? സന്തുറാണ് ഞാൻ ഉറപ്പിച്ചു…

“നീ ഇവിടിരുന്നോ ഞാൻ പോയേച്ചു വരാം.. അത് കഴിഞ്ഞ് നീ പോയാ മതീ.”

അവൻ പോകാൻ തുനിഞ്ഞപ്പോൾ ഞാൻ.

“അല്ലാ ഞാൻ തനിച്ച്…?

“ടാ കോപ്പേ അവടിരിക്ക് “

അവൻ ഗർജ്ജിച്ചു.

അവന്റെറ ഗർജ്ജനത്തിന് നല്ല വായ്നാറ്റുമുണ്ടായിരുന്നു ഈ പട്ടിക്ക് ഇതിനു വരുംമ്പോഴെങ്കിലും പല്ലുതേചൂടെ… ആ ഇരുട്ടുമുറിയിൽ ഞാൻ തനിച്ച്.. ഒരിറ്റു പ്രകാശം പോലുമില്ലാ.. ഇടയ്ക്ക് അകത്തേ മുറിയിൽ നിന്നും ആരോ എന്തോ ഒച്ചവെയ്ക്കുന്ന ശബ്ദവും പാറപൊട്ടിക്കുന്ന പോലത്തെ ചുമയും കേൾക്കുന്നുണ്ട്.. തലകുനിച്ചിരിക്കുമ്പോൾ അവൻ പതുങ്ങി എന്റെടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..

“അവളുടെ കെട്ടിയോൻ അവിടെ കിടപ്പുണ്ട് നല്ല തണ്ണിയാ.. ആ പാമ്പ് പിച്ചും പേയും പറയുന്നതു കേട്ട് നീ ചാടി ഓടരുത് ട്ടാ..”

അവൻ ഇരുട്ടിന്റ്റെ നഗ്നതയിലേക്ക് മറഞ്ഞു.. കാറ്റ് കുറവാണെങ്കിലും കറങ്ങുന്ന ഫാനിന്റെ ഞരക്കത്തിൻറ്റെ ശബ്ദത്തിനൊട്ടും കുറവില്ലാ.. കുറെ നേരം ഇരുട്ടിലേക്ക് നോക്കിയിരുന്നതുകൊണ്ടാവാം ഇപ്പോൾ കാഴ്ചവെക്തമാണ്.. കിതച്ചു വിയർത്ത് അവൻ എന്നരികിലെത്തീ.

“നീ പൊയ്ക്കോ.. “

ഒരു തരം വിറയൽ.. ഞാൻ അകത്തേ ഇരുട്ടിലേയ്ക്ക് നടന്നു. വീണ്ടും സന്തൂറിന്റെ മണവും അടക്കിപിടിച്ച ശബ്ദവും.

“നോക്കി വരണം തൊട്ടിലിൽ കുഞ്ഞ് കിടപ്പുണ്ട്.. അപ്പുറത്ത് എന്റെ കെട്ടിയവനും..”

അവളുടെ അരികിൽ ഇരിക്കുംമ്പോൾ ചങ്കിൽ പെരുമ്പാറയിടിക്കുന്നതു പോലെ.. അവളെന്നെ തൊട്ടപ്പോൾ ഞാൻ പെട്ടെന്ന് കൈ വലിച്ചു..

“ആദ്യമായിട്ടാണോ..?”

അവൾ ചോദിച്ചു. അതെയെന്നു ഞാനും.. അവളെന്നെ പുണർന്നപ്പോൾ എന്തോ ഒരു വല്ലായ്മ നെഞ്ചിലൊരു പുകച്ചിൽ.. പെടുന്നന്നെ തൊട്ടിലിൽ കിടക്കുന്ന അവളുടെ കുഞ്ഞുണർന്നു കരയാൻ തുടങ്ങി.

.

അവളൊന്നു പിടഞ്ഞു. പിന്നെ കുഞ്ഞിനരികിലേയ്ക്ക് പോയി.. മനസ്സിലൊരു വിങ്ങൽ ഇങ്ങനെയും ചില ജന്മങ്ങൾ.. വികാരത്തിന് കടിഞ്ഞാണിട്ടിട്ട് പോയലോ.. എന്ന് ചിന്തിച്ചപ്പോൾ അവൾ സന്തൂറിന്റെ മണവുമായ് വന്നു. അവളിലേയ്ക്ക് ഞാനലിഞ്ഞൂ. ഒടുവിൽ.. ഞാൻ ഷർട്ടിടുംമ്പോൾ അവൾ ചോദിച്ചു..

“പേടിയൊക്കെ മാറിയില്ലെ..! മദ്യപിച്ചിട്ടുണ്ടല്ലോ..?എന്നും കുടിക്കുമോ..?

ചെറുതായീ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“എന്റെ നഷ്ടങ്ങളുടെ ചങ്ങാതീയാണ് മദ്യം ” എനിക്കു നിന്റെ മുഖമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്..?”

“അതു വേണോ..?”

അവൾ തിരിച്ചു ചോദിച്ചു..

“ഞാനാദ്യമായി അറിഞ്ഞപെണ്ണല്ലെ അതാണ് “

കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അവൾ അടുത്തിരുന്നൊരു വിളക്കിന് ജീവൻ നൽകി കൊണ്ട്..

“കണ്ടോളു… നിങ്ങളറിഞ്ഞ പെണ്ണ്..!”

അവളെ കണ്ടതും ഞാനൊന്നു വിറച്ചുവോ…

“രേവൂ നീ…..?”

എന്നെ തിരിച്ചറിഞ്ഞ പകപ്പിൽ അവൾ.

“ഉണ്ണീ….!”

ജീവനുതുല്യം സ്നേഹിച്ചവൾ.. അവളെ സ്വന്തമാക്കാൻ കഷ്ടപ്പെട്ട് തോറ്റുപോയ ദിനങ്ങൾ.. അവൾ മുഖം പൊത്തി കരയാൻ തുടങ്ങി.. ആദ്യമായി മോഹിച്ച പെണ്ണിനെ പുണർന്ന ഈ നശിച്ച രാത്രീ നിമിഷങ്ങളെ പഴിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി..

“ഉണ്ണീ… “

അവൾ വിളിച്ചു. പക്ഷേ ഭർത്താവിന്റെ ചുമയിൽ അതലിഞ്ഞു പോയ്

Comments:

No comments!

Please sign up or log in to post a comment!