പറയാതെ പ്രണയിച്ചവര്‍ 1
Parayathe Pranayichavar 1 bY Dr. kamukan |www.kadhakal.com
.
“വരുണ്‍, ഇങ്ങനെ തരം താഴാതെ…. അവന്‍ നമ്മളെ സഹായിച്ചവനാണ്.ജസ്റ്റ് ഫ്രണ്ട്സ് അല്ലാതെ എന്നോട് പ്രേമമൊന്നുമല്ല..ച്ചെ…” റീന ഒരു തരം വെറുപ്പും ദേഷ്യവും കലര്‍ന്ന ഭാവത്തോടെയാണ് അത് പറഞ്ഞത്.
. വരുണ്‍ “റീനാ….പ്ലീസ്….എന്നെ വിശ്വസിക്ക്”
.
റീന “വരുണ്‍,പ്ലീസ് സ്റ്റോപ് ദീസ്….നീ…..കുറേ കുടിച്ചിട്ടുണ്ട്….”
വരുണ്‍ “എന്നെ കണ്ടാല്‍ കുടിച്ച പോലെ തോന്നുന്നുണ്ടോ….സന്തോഷ് കൂടെ നിന്ന് ചതിക്കാന്‍ നോക്കുവാണ്…..നീ ഒന്നു വിശ്വസിക്ക്….”
റീന”മതി….ഇനി ഒരക്ഷരം സന്തോഷിനെക്കുറിച്ച് മിണ്ടിയാല്‍….”
അവള്‍ വരുണിന് നേരെ വിരല്‍ ചൂണ്ടിയാണ് പറഞ്ഞത്.
വരുണ്‍”എടീ….നിന്നോട് അവന് സ്നേഹമല്ല…കാമമാണ്….ഇന്നെന്നോട് അവന്‍ തന്നെ പറഞ്ഞതാണ്…ആ നാറി ഒരു കാമപ്രാന്തനാണ്…..നീ വിശ്വ…”
പറഞ്ഞത് മുഴുവനാക്കും മുന്നേ റീന യുടെ കൈ വരുണിന്‍റെ കരണത്ത് പതിച്ചു…. ശബ്ദം കേട്ട് പാര്‍ട്ടിക്ക് വന്ന എല്ലാവരും ഒരു നിമിഷം നിശ്ചലമായി.
എല്ലാവരും നോക്കുന്നുണ്ടെന്ന് അറിഞ്ഞ്
ച്ചെ എന്ന് മാത്രം പറഞ്ഞ് തല വെട്ടിച്ച് നടന്നു.ചവിട്ടി മെതിച്ചുള്ള ആ നടത്തത്തില്‍ അവളുടെ ദേഷ്യം മുഴുവന്‍ പ്രകടമായിരുന്നു.
.അടിയുടെ ആഘാതം മാറാതെ ഇടത് കവിളില്‍ കൈ അമര്‍ത്തി അപ്പോഴും നക്ഷത്രം എണ്ണുന്ന തിരക്കിലായിരുന്നു വരുണ്‍.
.
ഈ അടി വാങ്ങുന്നതും റീന അടിക്കുന്നതും ആദ്യ സംഭവമൊന്നുമല്ല.അഞ്ചാറ് കൊല്ലം മുമ്പ് തുടങ്ങിയ കലാ പരിപാടിയാണിത്.
വരുണ്‍,കുട്ടു എന്ന രാഹുല്‍,എബി എന്ന എബിന്‍,ദീക്കുട്ടി എന്ന ദീക്ഷിത ….
ഈ നാലു പേരുടെയും അച്ചന്മാരും അമ്മമാരും ഒക്കെ പരസ്പരം സുഹൃത്തുക്കളാണ്.ആ സൗഹൃദം കാരണം ചെറുപ്പം തൊട്ടേ അടിപൊളി ചങ്ക്സായി വളരാന്‍ നാലു പേര്‍ക്കും ഭാഗ്യം ലഭിച്ചു.
കുട്ടു,എബി,വിനു(വരുണ്‍ ),ദീക്കുട്ടി ഇതൊക്കെ ഇവര് പരസ്പരം ഇട്ട് കൊടുത്ത പേരുകളാണ്.അവരല്ലാതെ വേറാരും ഈ പേരുകളില്‍ അവരെ വിളിക്കാറില്ല.
നാലു പേരില്‍ കുട്ടു സ്വന്തം മുറപ്പെണ്ണുമായി പ്രേമത്തിലാണ്.പേര് ദേവു എന്ന ദേവിക. ഇരുവരും ഒടുക്കത്തെ ഇഷ്ടത്തിലാണ്.ഒരു വഴക്ക് പോലും ഉണ്ടാക്കില്ല.ആര്‍ക്കും അസൂയയുണ്ടാക്കുന്ന പ്രണയ വര്‍ത്താനങ്ങള്‍.
എബിക്ക് പിന്നെ പ്രേമിക്കാനൊന്നും താല്‍പര്യമില്ല.എന്നാലോ ഏതൊരു പെണ്ണിനെയും സംസാരിച്ച് മയക്കിയെടുക്കാനുള്ള കഴിവുണ്ട്.പക്ഷെ ചത്താലും പ്രേമിച്ച് കെട്ടില്ല എന്ന നിലപാടിലാണ്.
ദീക്കുട്ടി എപ്പോഴും ഹാപ്പിയാണ്.പ്രേമിക്കുന്നതിനെക്കുറിച്ച് ഒന്നും പറയില്ല.
ഒരിക്കല്‍ ഒരു സിനിമക്ക് നാലുപേരും കൂടെ എത്തിയത് വളരെ വൈകിയാണ്.ക്യൂ നിന്നാല്‍ ഈ അടുത്ത കാലത്തൊന്നും ടിക്കറ്റ് കിട്ടില്ല.മൂന്ന് പേരും കൂടെ ദീക്കുട്ടിയുടെ മുഖത്തേക് നോക്കി. . ദീക്കുട്ടി “ആ…..എന്നെ നോക്കണ്ട….ഇതിന്‍റെടേല്‍ കേറി ക്യൂ നില്‍ക്കാന്‍ എന്നെക്കൊണ്ട് വയ്യ” അവളെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പെണ്ണുങ്ങള്‍ടെ ഭാഗത്തുമുണ്ട് നീണ്ട നിര. പിന്നെയുള്ള വഴി എരക്കലാണ്.എബിയും കുട്ടുവും വിനുവും അന്തസായി എരക്കാന്‍ തൊടങ്ങി.വിനു നേരെ ചെന്നത് പെണ്ണുങ്ങളുടെ വരിക്ക് മുന്നിലേക്കാണ്. അവിടെ നാലാമത് നില്‍ക്കുന്ന പെണ്ണിനെ കണ്ടതും ഒന്ന് നിന്നു. “രണ്ട് ടിക്കറ്റ് എടുത്ത് തരോ….” അവളൊന്ന് ചിരിച്ചു.ഹൗ കൊല്ലുന്ന ചിരി.എടുക്കാം എന്ന് തലയാട്ടി സമ്മതിച്ചു. പൈസ കൊടുക്കാന്‍ നീട്ടിയതും അവള്‍ടെ പിന്നിലിരിക്കുന്ന ഒരുത്തി പറഞ്ഞു. “വെര്‍തെ വാങ്ങാന്‍ നിക്കണ്ട.അകത്ത് കേറാന്‍ നേരത്ത് ആളെ കണ്ടീലേല്‍ ആകെ പ്രശ്നാവും” അവള്‍ പേടിച്ചു എന്ന് മുഖം കണ്ടാല്‍ മനസ്സിലാവും.പൈസ വാങ്ങാന്‍ നീട്ടിയ കൈ പിന്‍ വലിച്ചു. “എന്‍റെ പൊന്നു പെങ്ങളേ…ഞാന്‍ വേണേല്‍ ദാ ഇവിടിങ്ങനെ നിന്നാളാം….എവിടേം പോവൂല..രണ്ട് ടിക്കറ്റ്…..പ്ലീസ്….” “അത്….” “….പ്ലീസ്….” “….ഒരു…..” “….പ്ലീസ്….” അവളൊന്ന് പറയാന്‍ തുടങ്ങും മുന്നേ വളരേ കൃത്യമായി പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് കൊണ്ടിരുന്നു. ഒടുക്കം അവളു വഴങ്ങി.എബിക്കും കിട്ടി ഒരുത്തിയെ … എബിയുടെ മുഖത്തോട്ട് നോക്കി ഏതോ ഒരു നടനോടൊക്കെ സംസാരിക്കും പോലെയായിരുന്നു ആ പെണ്ണിന്‍റെ മുഖം.എബി അവളെ മടക്കി കയ്യിലെടുത്തൂന്ന് പറയാം.കുട്ടുവും ദീക്കുട്ടിയും വിനുവിനെയും എബിയെയും മാറിമാറി നിരീക്ഷിച്ച് കൊണ്ടേ ഇരുന്നു.
ദീക്കുട്ടി” ദേ….കുട്ടൂ….മിണ്ടാണ്ടിരിക്കണുണ്ടോ….എബിവെര്‍തെ സോപ്പിടുവാണ്” കുട്ടു”അ…!നീ ഇതെന്തിനാടീ മുഖം വീര്‍പ്പിക്കുന്നേ….എബി എന്ത് കുന്തം വേണേലും പറഞ്ഞോട്ടെ….” ദീക്കുട്ടി “….പൊട്ടന്‍….” കുട്ടു ” പൊട്ടി” ദീക്കുട്ടി ” അത് നിന്‍റെ കെട്ടിയോള്‍ ദേവു…” കുട്ടു “ദേവൂനെ പ്പറഞ്ഞാല്‍ എന്‍റെ സ്വഭാവം മാറും” ദീക്കുട്ടി “എന്നെപ്പറഞ്ഞാല്‍ എന്‍റേം സ്വഭാവം മാറും” കുട്ടു” ഓക്കെ….കോമ്പര്‍മൈസ്” ദീക്കുട്ടി” ഒരു ചിപ്സ് പാക്കറ്റിന് ഡീല്‍ ഓക്കേ…..” കുട്ടു, മ്മ്…..എന്ന് ഇരുത്തി മൂളിയിട്ട് തിയേറ്ററിലെ തന്നെ ഷോപ്പില്‍ നിന്ന് ഒരു പാക്കറ്റ് വാങ്ങി ക്കൊടുത്തു. അത് പൊട്ടിച്ചു രണ്ടെണ്ണം തിന്നു.മൂന്നാമത്തേത് വായില്‍ വെച്ചോണ്ട് അവള്‍ ചോദിച്ചു ” നിനക്ക് വേണ്ടേ….” കുട്ടു അവളുടെ കയ്യിലെ പാക്കറ്റില്‍ നിന്ന് ഒരെണ്ണം എടുത്ത് തിന്നു.വീണ്ടും എടുത്തു. അതും തിന്ന് ക്യൂവിലേക്ക് നോക്കിയിരിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. “ഇനി ശരിക്കും എബി പ്രേമത്തില്‍ വീണോ….” കുട്ടു ” എനിക്കറിയില്ലേ….” അവള്‍ ഫോണെടുത്ത് എബിക്ക് വിളിച്ചു.ക്യൂവില്‍ നില്‍ക്കുന്ന പെണ്ണിന്‍റെ വശത്ത് നിന്നിരുന്ന അവന്‍ ഫോണെടുക്കുന്നത് ദീക്കുട്ടിക്ക് കാണാം. ഫോണ്‍ എടുത്ത് എബി ചോദിച്ചു ” എന്താ ദീക്കുട്ടീ…” “അവിടെ നിന്ന് ചിണുങ്ങാതെ ഇങ്ങോട്ട് വാടാ….ടിക്കറ്റ് വാങ്ങിയിട്ട് തന്നോളും” എബി ചിരിച്ചുകൊണ്ട് തിരിഞ്ഞ് നോക്കി.അകലെ ബെഞ്ചിലിരിക്കുന്ന ദീക്ഷിതക്ക് കൈ കാണിച്ചു.അവള്‍ തിരിച്ചും.എന്നിട്ട് ഫോണിലൂടെ ” ഇവിടെ വാടാ” എന്ന് ഒരു ചൂടന്‍ സ്വരത്തില്‍ പറഞ്ഞു. എബി” ഇപ്പൊ വരാന്‍ പറ്റൂലെടീ…ഇത്ര നേരം കഷ്ടപ്പെട്ടു വളച്ചതാ….അതാ..” ദീക്കുട്ടി ” ആ….ഇനി നീ ഇങ്ങോട്ട് വിളിക്കാന്‍ വന്നേര്…” അതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. കുട്ടു” ഇപ്പൊ എന്തായീ….” ദീക്കുട്ടി” കുറേ വട്ടന്മാര്‍…”
അപ്പോയാണ് ടിക്കറ്റ് കൊടുക്കാനുള്ള ബെല്ലടിച്ചത്.കുട്ടുവും ദീക്കുട്ടിയും തിയേറ്ററിന്‍റെ വാതിലിനടുത്തേക്ക് പോയി.
(NB:കഥക്കും ഒരിടവേള) ………………. കളി പ്രതീക്ഷിച്ചവര്‍ ഇത്തവണ ക്ഷമിക്കൂ.ആരൊക്കെ തമ്മിലാവും എന്ന് പോലും നിങ്ങള്‍ക്ക് ആലോചിക്കാന്‍ പറ്റരുത് എന്ന ഉദ്ദേശത്തോടെയാണ് ആദ്യഭാഗം ഇറക്കിയത്.ഇനി കളി തുടങ്ങാം. ഇവിടത്തെ സദാചാരവാദികള്‍ ഈ പാര്‍ട്ടും വായിച്ച് തൃപ്തിയടയുമെന്ന് പ്രതീക്ഷിക്കുന്നു.
Comments:
No comments!
Please sign up or log in to post a comment!