ഒരു ലവ് സ്റ്റോറി 3
Oru love story part 3 bY Praveen | previous parts click here
ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. അതിനുള്ളിൽ ഇവളെ എനിക്ക് വളച്ചുതരണേ….
ഷാനുവിന്റെ ഉറക്കിനെ ആസ്വദിച്ചുകൊണ്ട് കാർ ലക്ഷ്യത്തിലേക്കു കുതിച്ചു… ഉറങ്ങുമ്പോ ആ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ഭാവം… ഞാനെന്റെ സ്വപ്നങ്ങൾ അവളോട് മനസുകൊണ്ട് പങ്കുവെച്ചു.. ആ മുഖത്തേക് നോക്കുമ്പോ എല്ലാം സമ്മദിച്ചപോലെ തോന്നി.. ഉണർന്നാലല്ലേ കാന്താരിയുടെ എരുവരിയു…
വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോ പള്ളികണ്ടു ഞാൻ നിർത്തി. സ്ത്രീകൾക് സൗകര്യം ഉള്ളോണ്ട് അവരെയും വിളിച്ചുണർത്തി.. നിസ്കാരമൊക്കെ കഴിഞ് അടുത്തുള്ള ഹോട്ടലിൽ കയറി ചായയും കുടിച് വീണ്ടും യാത്ര തുടർന്നു.. ഉമ്മയും ഷാനുവും സംസാരിക്കുന്നുണ്ട്.. അവളോട് ചോദിക്കുന്നതിന് മൂളുക മാത്രമാണ് ചെയ്യുന്നത്. ഞാനുള്ളോണ്ടാവാം ഉമ്മയോടും മിണ്ടാത്തത്.
ഒമ്പതു മണിയായപ്പോ ഹോട്ടലിൽ കയറി. എന്താ കഴിക്കാൻ വേണ്ടേ എന്നു രണ്ടാൾക്കും… ഓർഡർ കൊടുത്തോളു ഉമ്മാ..
ഷാനു നിനക്കെന്താ വേണ്ടേ… ഉമ്മയുടെ ചോദ്യത്തിന് എന്തായാലും മതി എന്നായിരുന്നു മറുപടി…
ഒടുവിൽ ഞാൻ തന്നെ ഓർഡർ ചെയ്തു. അവരോടൊക്കെ ചോദിച്ച എന്നെവേണ്ടേ തല്ലാൻ… ഭക്ഷണം കഴിച്ചു വീട്ടിലെത്തിയപ്പോ പതിനൊന്നുമണിക്ക് പത്തുമിനിറ്റ് ഒള്ളൂ..
ഞാൻ വേഗം റൂമിലേക് പോന്നു.. നിസ്കാരമൊക്കെ കഴിച്ചു ബെഡിലേക് വീണു. ഷാനുവിനെ നോക്കി നിൽക്കാൻ കൊത്തിയില്ലാഞ്ഞിട്ടല്ല. എന്നെ കണ്ടിട്ട് തലയും തായ്തി നടക്കേണ്ടല്ലോ..പിന്നെ ഉമ്മാക് അവളെ കൂട്ടിവരുമ്പോയെ എന്റെ മേലൊരു കണ്ണുണ്ട്.. അതുഞാൻ ശ്രദ്ധിച്ചിരുന്നു.. എന്റുമ്മാക് എന്നെ അറിയാതിരിക്കുമോ..
ഉമ്മയുടെ സംശയം കൂടേണ്ടെന്ന് കരുതി ഞാൻ പതിവൊന്നും തെറ്റിച്ചില്ല. രാവിലെ ചായകുടിച്ചിറങ്ങിയ എനിക്ക് വീട്ടിലേക് പോവണമെന്നുണ്ട്. ഞാൻ സഹിച്ചുനിന്നു. ഫ്രണ്ട്സുമൊത്ത് സൊറപറഞ്ഞിരിക്കുമ്പോ ഉമ്മയുടെ ഫോൺ വന്നു…
ഹലോ. . എന്തേ ഉമ്മാ..
“ദിലു നീ എവിടാ..
ഞാൻ അങ്ങാടിയിലാ.
“ഒന്നും വേണ്ടെടാ.. നീ ഇങ്ങോട് വാ. ഷാനുവിന് വീട്ടിൽപോയി ഡ്രെസ്സും ബുക്കുമൊക്കെ എടുക്കണേലോ. നീയൊന്ന് കൂടെപ്പോകുമോ.. “
ആ നോക്കട്ടെ..
“നോക്കിയാൽ പോരാ.. വേഗം വാ. അവള് കുളിക്കാൻ പോവാതെ നിൽകുവാ. ഡ്രസ്സ് കൊണ്ടുവന്നിട്ടേ കുളിക്കാൻ പോകുള്ളൂ എന്ന പറയുന്നെ..
ഓഹ് വരാം..
വീട്ടിലെത്തിയപ്പോ ഉമ്മാ കാറിന്റെ ചാവിയുമായി കാത്തുനിൽക്കുന്നു. വണ്ടിയിൽ കയറാൻ പറഞ്ഞപ്പോ ഞാൻ നടന്നുപോയ്ക്കോളാം.ഇവിടുന്ന് നടക്കാനല്ലേ ഒള്ളൂ ഉമ്മാ എന്നവൾ പറയുന്നുണ്ട്. ഉമ്മ തന്നെ ഇറങ്ങിവന്ന് ഡോറോക്കെ തുറന്ന് അവളെ കയറ്റി. അവളുടെ വീട്ടിലേക് പെട്ടെന്ന് എത്തിയപോലെ തോന്നി. അവള് ചാവിയെടുത് വീട് തുറന്ന് അകത്തുകയറി. ഞാൻ പുറത്തു കാത്തുനിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോയെക് അവള് ബാഗുമായി വന്നു.. വീട് പൂട്ടി വണ്ടിയിൽ കയറി ഇരുന്നു.. ഒരക്ഷരം മിണ്ടിയില്ല.. പോകുമ്പോ ഞാൻ ചോദിച്ചു…
ഷാനു… നീയൊരു മറുപടി തന്നില്ല….
ആദ്യമൊന്നും മിണ്ടിയില്ല..
എന്തായാലും തുറന്നുപറ ഷാനു.. എനിക്ക് സഹിക്കാൻ വയ്യടി.. പ്ലീസ് പറ..
“നിനക്ക് വേറെ പണിയൊന്നുമില്ലേ.. എനിക്കിതിലൊന്നും വിശ്വാസമില്ല.. എന്നെ വിട്ടേക്. “
ഷാനു..എനിക്കും വിശ്വാസമില്ല. ഒട്ടും താല്പര്യവും ഇല്ല.. ഇഷ്ടാണോ അല്ലയോ എന്നറിയണം. അത്രേ ഒള്ളൂ. വീട്ടിൽ പറഞ് തീരുമാച്ചോട്ടെ ഞാൻ..
മിണ്ടാതെ ഇരുന്നതല്ലാതെ അവളൊന്നും പറയുന്നില്ല…
എന്തെങ്കിലും ഒന്ന് പറ ഷാനു… ഞാൻ ദയനീയ സ്വരത്തിൽ പറഞ്ഞു.
” നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ.. എനിക്കിഷ്ടമില്ല ഇതേ എനിക്ക് പറയാനൊള്ളൂ.. “
എന്തുകൊണ്ട് ഇഷ്ടല്ല.. അതും കൂടി പറഞ്ഞു താ…
“അര്ഹതയില്ലാത്തതൊന്നും ഞാനിതുവരെ മോഹിച്ചിട്ടില്ല… എന്നെ എന്റെ വഴിക്ക് വിട്ടേക്.. പ്ലീസ്.. “
ഞാനാണോ അര്ഹതയില്ലാത്തത് എന്നുചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല. വീടെത്തിയപ്പോ അവള് ഇറങ്ങി. ഞാനിറങ്ങാതെ വണ്ടിതിരിച്ചു. ഒരുപക്ഷെ ഉപ്പയുടെ കീഴിൽ വർക്കുചെയ്യുന്ന തൊഴിലാളിയല്ലേ അവളുടെ ഉപ്പ. ഞങ്ങളുടെ അത്ര സാമ്പത്തികം ഇല്ലാത്തോണ്ടാവും അവളങ്ങിനെ പറഞ്ഞത്. എന്റുപ്പയും ഉമ്മയും സൈതാലിക്കയെ തൊഴിലാളി ആയി കരുതിയിട്ടില്ല എന്നാണെന്റെ ഒരു കാഴ്ചപ്പാട്.. അതുകൊണ്ട് ഷാനുവിനെ ഞാൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞാൽഅവര് എതിർക്കില്ല എന്നാണെന്റെ വിശ്വാസം.
അതുകൊണ്ട് ഷാനുവിനെ ഇത് പറഞ് മനസ്സിലാക്കിയിട്ട് വളക്കാം..അല്ലാതെ പെണ്ണ് വളയൂല.
ഉമ്മ ചോറെടുത്തുവെച് എന്നെവിളിച്ചു. ഉമ്മയോട് കഴിക്കാൻ പറഞ്ഞപ്പോ ഷാനൂന്റെ കൂടെകഴിച്ചോളാമെന്ന് പറഞ്ഞു. എന്നാപ്പിന്നെ എനിക്കും വേണ്ടെന്ന് പറഞ് ഞാനെണീറ്റു.. ദിലു പിണങ്ങല്ലേ. എന്നും നമ്മള് രണ്ടാളുമല്ലേ ഉണ്ടാവൂ. ഇന്നവള് കൂടിവന്നതല്ലേ. ഒറ്റക്കവൾ കൈക്കൂല അതോണ്ടാ ഉമ്മ അങ്ങിനെ പറഞ്ഞെ…
ഓ ആയിക്കോട്ടെ. പുതിയ ആളെക്കിട്ടിയപ്പോ ഉമ്മ എന്നെ മറന്നു. ഒരാഴ്ചകൂടിയല്ലേ ഉമ്മന്റൊപ്പം കഴിക്കാന്പറ്റു..
മോനെ…… ഷാനു നിസ്കരിക്കാൻ കേറിയതാ ഇപ്പൊ വരും. വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം.. എന്തേ..
ഓഹ് ശെരി. അതിഥിയെ ഒറ്റക്കാക്കിയെന്ന് പറയേം വേണ്ടാ. ഇതുംപറഞ്ഞ് ഞാനുമ്മയെ കെട്ടിപ്പിടിച് ഉമ്മ കൊടുത്തു. ഇതുംകണ്ടു കൊണ്ടാണ് ഷാനു വന്നത്. കെട്ടിപിടിച്ചോണ്ട് ഉമ്മ അവളെ കണ്ടില്ല. ഞാനവൾക്കും ഒരുപ്ലെയിൻ കിസ്സ് കൊടുത്തു. അവളൊന്നു ഞെട്ടി. എന്നെ ദേഷ്യത്തോടെ നോക്കി.
മൂന്നുപേരും ചോറുകയിക്കാൻ ടേബിളിൽ ഇരുന്നു. എനിക്കെതിരായിട്ട് അവളും എന്റെ അരികിൽ ഉമ്മയും ആണ് ഇരുന്നത്. കഴിക്കുന്നതിനിടയിൽ ഞാനവളെ ഇടക്കിടക്ക് ഉമ്മകാണാതെ നോക്കി. പ്ലൈറ്റിലേക് തന്നെ നോക്കിയിരിക്കുന്ന അവൾ ഒരുവട്ടം എന്നെനോക്കി.. ഞാൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു. പെട്ടെന്നുതന്നെ അവള് കണ്ണെടുത്തു. പിന്നെ നോക്കിയതേയില്ല.
അവളെ കാണുമ്പോയൊക്കെ ഞാനിങ്ങനെ ഓരോന്ന് കാണിച്ചും പറഞ്ഞും എന്റെ ഇഷ്ട്ടം അറിയിച്ചുകൊണ്ടിരുന്നു.
ഉമ്മയുടെ കൂടെ ഉറങ്ങാൻ പോകും വരെ ഞാനെന്റെ ജോലി തുടർന്നു. രാവിലെ എട്ടര ആയപ്പോയേക് അവള് കോളേജിൽ പോയി. പിന്നെഅഞ്ചുമണിക്കാണ് എത്തിയത്. ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് വീടുവരെ അവളോടൊപ്പം നടന്നു.. ഞാൻ പലതും പറഞ്ഞുനോക്കി.. ഒന്ന് നോക്കാനോ മിണ്ടാനോ എന്തിന് പറയുന്നത് കേള്കുന്നുപോലുമില്ല.. ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ട് ഞാൻ ആ സീൻ ഉപേക്ഷിച്ചു. ആറുമണിക്കാണ് ഞാൻ വീട്ടിൽ പോയത്. അവളും ഉമ്മയും കിച്ചണിലാണ്. അവിടെപ്പോയപ്പോ കളിയും ചിരിയും കേട്ടു. എന്താ ഇവിടെ ഇത്ര ചിരിക്കാൻ എന്നു ചോദിച്ചപ്പോ രണ്ടാളും സൈലന്റ് ആയി..ഞങ്ങളോരോ നാട്ടുവർത്തനം പറഞ്ഞതാണേ എന്നുംപറഞ്ഞ് ഉമ്മ എനിക്ക് ചായതന്നു. എന്നോട് പറയാൻ പറ്റാത്ത നാട്ടുവർത്തനമാണോ ചായകുടിച്ചുകൊണ്ട് ചോദിച്ചു.
“ആ.. ഞങ്ങൾ പെണ്ണുങ്ങളങ്ങിനെ പലതും പറയും.. മോൻ ചായകുടിച്ചു പള്ളിയിൽ പോകാൻ നോക്.. “
അവളൊന്ന് പതിയെ ചിരിച്ചു. ഞാൻ പിന്നെയൊന്നും ചോദിക്കാതെ ഫ്രഷ് ആയി പള്ളിയിൽ പോയി.
രാത്രി വന്നപ്പോ ചോറ് തിന്നാൻ എന്നെ കാത്തുനിൽക്കുകയാണ് ഉമ്മ. അവള് പഠിക്കുവാണെന്ന് പറഞ്ഞു.
ഒരുമിച്ച് ചോറുകയിക്കുമ്പോ അവളെന്നെയൊന്ന് നോക്കിയത് പോലുമില്ല.. പിറ്റേന്നും അതികമൊന്നും സംസാരിക്കാൻ പറ്റിയില്ല. പടച്ചോനെ ദിവസങ്ങൾ കൊഴിഞ്ഞുപോകുകയാണ് ഒരു വഴി കാണിച്ചു തരണേ എന്നും പ്രാർത്ഥിച്ചു ഞാൻ കിടന്നു…
പതിവുപോലെ അന്നും സുബ്ഹി കഴിഞ് ഞാനെത്തിയപ്പോ എട്ടുമണി ആയിരുന്നു. ചെറിയൊരു ജോഗിങ് കഴിഞ്ഞിട്ടേ വീട്ടിലെത്താറുള്ളു. ഷാനു ചായകുടിക്കുകയാണ്. ഞാനും ഉമ്മാ ചായ എന്നും പറഞ് അവള്കെതിരിൽ ഇരുന്നു.അവളൊന്നു നോക്കി.. സ്കാർഫ് ചുറ്റിയിട്ട് കോളേജിൽ പോകാൻ റെഡിയായിട്ടിരിക്കുകയാണ്. ലൈറ്റ് ബ്ലൂ കളർ ചുരിദാറാണ്. ഈ ഡ്രെസ്സിൽ ഇയാള് സൂപ്പറാണ്‌ട്ടോ..
” പൊക്കണ്ട. “
പൊക്കിയതല്ല. ഞാനൊരു സത്യം പറഞ്ഞതാണേ…
അതിനിടയിൽ ഉമ്മ ചായയും കൊണ്ട് വന്നു..
ഷാനു എനിക്കും കോട്ടക്കൽ വരെ പോകാനുണ്ട്. അഞ്ചുമിനിറ്റ് വെയ്റ്റ് ചെയ്യുവാണേൽ ഒരുമിച്ചുപോകാം. ഞാൻ ഉമ്മ കേൾക്കെ പറഞ്ഞു..
അങ്ങിനെണേൽ ബസിനു പോകേണ്ടല്ലോ. നീ ചായകുടിച്ചു പെട്ടെന്ന് റെഡിയായി വാ.
ആയിക്കോട്ടെ ഉമ്മാ എന്നും പറഞ് റൂമിലേക് നടക്കുമ്പോ അവളെയൊന്ന് നോക്കി… പടച്ചോനെ…. എനിക്കിട്ട് പണി തന്നൂലെ. കാണിച്ചുതരാം. എന്നു പറയുമ്പോലുള്ള മുഖഭാവത്തോടെ എന്നെ നോക്കുന്നു… ഉമ്മ പറഞ്ഞോണ്ട് അവൾക് മറുത്തുപറയാൻ വയ്യല്ലോ.. ഞാൻ കള്ളച്ചിരിയോടെ തന്നെ ഫ്രഷായി വന്നു.
ഫ്രണ്ട് ഡോർ തുറന്നുകൊടുത്തെങ്കിലും അവള് പിറകിലാണ് കയറിയത്. വീട്ടിൽനിന്ന് റോഡിലേക്കു തിരിഞ്ഞപ്പോ…
ഷാനു… എവിടെക്കാ പോവണ്ടേ…
അവള് പ്രതീക്ഷിക്കാത്ത ചോദ്യമായൊണ്ടാവും… “എന്ത്.. “എന്ന് ചോദിച്ചു.
അല്ലെടി. എന്നും ഈ കോളേജിൽ പോയിട്ടെന്താ. ഇടക്കൊക്കെ കട്ടാക്കണ്ടേ…
“ഹും.. എന്നെ ബസ് സ്റ്റോപ്പിൽ വിട്ടമതി.. കട്ടാക്കുന്ന ഒത്തിരിയെണ്ണത്തിനെ കോളേജിന്റെ മുമ്പിൽ നിന്നാമതി. കിട്ടും. “
എനിക്ക് വേറെ വേണ്ട നിന്നെ മാത്രം മതി… ഇനി ഈ വണ്ടി നിറുത്തിയിട്ട് വേണ്ടേ നീ ബസ് സ്റ്റോപ്പിലിറങ്ങാൻ…
” വണ്ടി നിറുത്തിയില്ലേൽ ഞാൻ ചാടും. “
അത്രക്ക് ധൈര്യമുണ്ടോ എന്റെ പെണ്ണിന്.
ധൈര്യം മാത്രല്ല.
ഓഹ്.. അതാണോ നീ നമ്മളെ മൈൻഡ് ചെയ്യാത്തെ.
“തനിക്കെല്ലാം തമാശയാണല്ലേ.. എന്തിനാ എന്നെ ഇങ്ങനെ കളി പ്പിക്കുന്നെ.. തന്റെ വീട്ടുകാരുടെ സഹായത്തിനുള്ള പ്രതിഫലമാണോ ഈ നാടകം.. ” ഷാനു…… നിർത്തുന്നുണ്ടോ നീ… നീ എന്നെ ഇങ്ങിനെ ചീപ്പായിട്ട് ചിന്തിക്കല്ലേ.. നിന്റെ ശരീരം കണ്ടല്ല മനസ്സുതൊട്ടറിഞ്ഞിട്ടു തന്നെയാ സ്നേഹിച്ചേ. നീ കരുതുമ്പോലെ വീട്ടുകാരുടെ സഹായത്തിന് നിന്റെ ശരീരം ഞാൻ മോഹിച്ചിട്ടില്ല. ഞാൻ ഡ്രൈവിങ്ങിലായിപ്പോയി ഇല്ലേൽ ഇതുപറഞ്ഞതിന് നിന്റെ കരണത്തടിച്ചേനെ….
ദേഷ്യത്തിൽ തന്നെയാ ഞാനിത് പറഞ്ഞത്.. കുറച്ചുനേരത്തിന് അവളൊന്നും മിണ്ടിയില്ല.
ഷാനു…. നീ എന്നെ മനസ്സിലാകുന്നില്ലല്ലോ.. എങ്ങിനെയാ നിനക്ക് എന്റെ സ്നേഹം കാണിച്ചു തരണ്ടേ… നീ പറ…
“ഒരിക്കലും നിനക്കെന്നെ കിട്ടില്ല.അറിഞ്ഞിട്ടും എന്തിനാ വെറുതെ എന്നെ ദ്രോഹിക്കാനാണോ.. “
എന്തുകൊണ്ട് കിട്ടില്ല…
“നിന്റുപ്പന്റെ കീഴിൽ വർക്ക് ചെയ്യുന്ന തൊഴിലാളിയാ എന്റുപ്പ… അങ്ങിനെ ഒരിക്കലും നിന്റുപ്പ കണ്ടിട്ടില്ല. ഞങ്ങളെയൊക്കെ സ്വന്തം മക്കളെപ്പോലെയാ കാണുന്നെ.. അവരുടെ സ്വപ്നമാവും തന്റെ കല്യാണം. മരുമകളായിട്ട് എന്നെയവർക് ഊഹിക്കാൻ പോലും പറ്റില്ല. വെറുതെയെന്തിനാ ഈ നാടകം… “
ഷാനു.. ആരെതിർത്താലും നിന്നെ ഞാൻ കെട്ടും. ഒരിക്കലും പിരിയാൻ ഞാൻ ആഗ്രഹിച്ചല്ല സ്നേഹിച്ചത്..
“തന്റെ സ്നേഹം സത്യമാവാം.. പക്ഷെ എനിക്കതിനു കഴിയില്ല. സഹായിച്ചവരേം സ്നേഹിച്ചവരേം ചതിക്കുന്ന മനസ്‌നിക്കില്ല.. എന്നെയൊന്ന് വെറുതെ വിട്..
ആയിക്കോട്ടെ..അതൊക്കെ ഓക്കേ.. എന്റുപ്പ വന്ന് എനിക്കുവേണ്ടി പെണ്ണുചോദിച്ചാൽ നീ സമ്മതിക്കുമോ….
ആയിക്കോട്ടെ.. അതൊക്കെ ഓക്കേ.. എന്റുപ്പ വന്ന് എനിക്കുവേണ്ടി പെണ്ണുചോദിച്ചാൽ നീ സമ്മതിക്കുമോ….
” അത്രക്ക് ആത്മവിശ്വാസമുണ്ടോ ഇയാൾക്….”
ഉണ്ടല്ലോ .. നീ പറ സമ്മതിക്കുമോ…
“എന്റുപ്പ പറയുന്ന ആരെയും ഞാൻ കല്യാണം കഴിക്കും.. അതിലെനിക്ക് ഓപ്ഷൻ ഇല്ല.. “
ഓക്കേ.. സമ്മതിച്ചു.. നിന്റുപ്പയെ കൊണ്ട് പറയിപ്പിക്കാം…അതുവരെ നമുക്ക് സ്നേഹിക്കാം… എന്തേ..
” ഞാൻ ഭാവിയെക്കുറിച് സ്വപ്നം കാണാറില്ല.. ഇന്നിനെക്കുറിച്ചേ ചിന്തിക്കാറുള്ളു.. കല്യാണം കഴിഞ്ഞിട്ട് സ്നേഹിച്ചാൽ പോരെ… അതല്ലേ നല്ലത്.. “
ഓഹ്.. ഒരു തത്വജ്ഞാനി. ന്റെ പൊന്നെ നിന്നെ സമ്മതിച്ചു… നീ എന്നോടൊന്ന് മിണ്ടിയല്ലോ.. അതുമതി..
ഷാനുവിനെ കോളേജിൽ വിട്ട് ഞാൻ തിരിച്ചുപോന്നു..
ഉമ്മയോട് പറയുന്നതിന് മുൻപ് ഉപ്പയോട് പറയണം. എന്തായാലും നേരിട്ട് പറയുന്നതാ നല്ലത്. തിങ്കളാഴ്ച ജിദ്ദയിലേക് പോകുമല്ലോ അതുവരെ കാത്തിരിക്കാം.. ഉപ്പയോട് സമ്മദം വാങ്ങിയിട്ട് ഉമ്മയോട് പറയണം… പിന്നെ കാന്താരിയോട് വിളിച്ചുപറയണം… എന്നിട്ടവളേ ഫോണിലൂടെ സ്നേഹിച്ചുകൊല്ലണം… മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് ഉറങ്ങിയത്… അതുകൊണ്ടാവണം സ്വപ്നത്തിലവളെന്റെ ഭാര്യയായി വന്നത്…
നാട്ടിൽ വന്നിട്ട് അനിയനെ കണ്ടിട്ടില്ല. അവനീ വർഷം എൻട്രൻസിൽ സീറ്റ് കിട്ടി പോയതാ. പൂനയിൽ ആണ് പഠിക്കുന്നത്..അവിടെ പഠിച്ചാലേ ഡോക്ടറാവൂ എന്നാ അവനോട് ഏതോ ഒരു സാറ് പറഞ്ഞതത്രെ… നാളെ വരുന്നുണ്ട് എന്നെക്കാണാൻ…ഇന്നെനിക്ക് ഒരു ചെറിയ പണിയുണ്ട്. അവന്റെ റൂമിന്റെ ഡോറിൽ dr.ഷെഹ്‌സാദ് എന്നെഴുതിവെക്കണം.. അവനെ ഒന്ന് ശശി ആകാനാ.. Inn… out ഒക്കെ വെക്കണം..
വൈകീട്ട് ഷെഹിയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോയി…അർഷാദും കൂടെയുണ്ട്.. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ഷെഹി ഒടുക്കത്തെ സെന്റി… മതിയെടാ ആളുകൾ ശ്രദ്ധിക്കുന്നു… അർഷദ് പറയുന്നെ കേട്ടാണ് അവനെന്നെ വിട്ടത്.
ആദ്യമൊക്കെ ഞാനും ഷെഹിയും ഭയങ്കര കൂട്ടായിരുന്നു… ഞാൻ എം ബി എ ക്ക് പോയപ്പോ ഉമ്മയെക്കാൾ കൂടുതൽ അവനെയാണ് മിസ് ചെയ്തത്.. മാസത്തിൽ ഒരിക്കൽ ക്കാണാൻ വന്നില്ലെങ്കിൽ അവൻ പിണങ്ങും.. പഠനം കഴിഞ് ഞാൻ വന്നപ്പോ ഒരുമാസം കൂടെനിന്നപ്പോയെക് അവൻ പൂനയിൽ പോയി.. ഞാനൊരു പ്രവാസിയുമായി. ഇപ്പൊ ആദ്യായിട്ടാ അവനെക്കാണാതെ മൂന്നര മാസം… പിന്നെങ്ങനാ അവനെന്നെ വിടുന്നത്.. വീട്ടിലേക്കുള്ള യാത്രയിൽ വാ തോരാതെ ഞങ്ങൾ സംസാരിച്ചു…. വീട്ടിലെത്തിയപ്പോ ഏഴുമണിയായിരുന്നു… ഉമ്മയെ കണ്ടപ്പോ കെട്ടിപ്പിടിച് വിശേഷം ചോദിച്ചറിഞ്ഞോണ്ടിരിക്കുമ്പോ ഷാനു അങ്ങോട്ട് വന്നു.
“ഹായ് ഷെഹി “
ഷാനു നീയെന്താ ഫോണെടുക്കാഞ്ഞേ… ഞാൻ ഒത്തിരി വിളിച്ചു. നീ പറഞ്ഞ ബുക്കില്ല. വേറെ ഏതാ വേണ്ടേ എന്നുചോദിക്കാനാ വിളിച്ചത്…
“ഞാൻ സൈലന്റ് ആക്കിയിരുന്നു… കുറേ കഴിഞ്ഞാ കണ്ടത്.. അപ്പൊ തിരിച്ചു വിളിച്ചല്ലോ.. നീ പരിധിക്ക് പുറത്താണെന്ന് പറഞ്ഞു… “
ആ ഞാനപ്പോ ട്രെയിനിൽ കയറിയിട്ടുണ്ടാവും… എന്തായാലും എനിക്കിഷ്ടപ്പെട്ടത് വാങ്ങിയിട്ടുണ്ട്.. അത് വായിച്ചോ…
” ആയിക്കോട്ടെ ഡോക്ടറെ… “ഷാനു ചിരിച്ചുകൊണ്ട് ഇങ്ങിനെ സംസാരിക്കുന്നത് ആദ്യായിട്ടാ കാണുന്നെ… ഷെഹിയെ ഇവൾക്കറിയുവോ… അറിയാതെ പിന്നെ ഇങ്ങിനെ സംസാരിക്കുമോ… എല്ലാവരും കൂടി അകത്തേക്കു കയറി… സോഫയിലിരുന്ന് സംസാരിക്കുമ്പോ ഷാനു അവന്റെ അടുത് പോയി ഇരുന്നു.. പിന്നെ അവിടെ ഭയങ്കര കത്തിയായിരുന്നു രണ്ടുപേരും.. ഉമ്മ ഇടക്കിടക്ക് കൈകൊട്ടി ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്… അവന്റെ പൂനെയിലെ വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും പറഞ് പറഞ് എട്ടുമണിയായി… ഷാനുവിനെ ഇങ്ങിനെ ചിരിച്ചുകാണാൻ ഞാനെത്ര കൊതിച്ചതാ… ഷെഹിയോട് ഇങ്ങിനെ അടുത്തിടപഴകുന്നത് കണ്ടപ്പോ ഉള്ളിൽ അസൂയ തോന്നി…. ഇടക്ക് ഷെഹി എന്നോട് ഇക്കയെന്താ ഒന്നും മിണ്ടാത്തെ എന്നുചോദിച്ചു… നിനക്ക് ഇവളെ കിട്ടിയപ്പോ ഞമ്മളെയൊന്നും വേണ്ടല്ലോ….
“ഇക്കാ… ഇവളോട് ഇക്ക സംസാരിക്കാത്തൊണ്ടാവും.. ഇതൊരു നേരമ്പോക്കാ… “
ഞാൻ നേരമ്പോക്കാണല്ലേ… എന്നും പറഞ് ഷെഹിയുടെ തലക്കിട്ടൊന്നു കൊടുത്തു അവളോടി…. ഉമ്മ ഇതുനോക്കി എന്നു പറഞ് ഷെഹി ഉമ്മയുടെ മടിയിൽ തലവെച്ചു കിടന്നു… തലയിൽ തലോടിക്കൊടുത് ഉമ്മപറയുന്നുണ്ട് നീ അവളെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ന്ന്…
നിനക്കെങ്ങിനെ ഇവളെ ഇത്ര പരിജയം…
“ഇക്ക.. ഞങ്ങളൊരു സ്കൂളിലല്ലായിരുന്നോ പ്ലസ് റ്റുവിന്.. ഇവൾക് സ്കൂളിലെന്നെ മാത്രേ അറിയത്തൊള്ളൂ… അവള് കൊമേഴ്സും ഞാൻ സയൻസും ആണെങ്കിലും ഒരുമിച്ചായിരുന്നു വരവും പോക്കും… ലഞ്ച് ബ്രെയ്ക്കിന് എന്നെ കണ്ടാൽ പിന്നെ പറയണ്ട…ഒടുക്കത്തെ സംശയമാ ഇവൾക്… എന്നോടുള്ള ഇവളുടെ പെരുമാറ്റം കണ്ടിട്ട് ഒരേ ഏജ് ആയോണ്ടാവും നിങ്ങള് ട്വിൻസ് ആണോന്ന് ചോദിക്കാത്ത ടീച്ചേയ്സിലായിരുന്നു ..
ഞാനെന്റെ സിസ് ആണെന്ന് പറഞ് മടുത്തു… അതൊന്നും അല്ലായിരുന്നു എന്റെ ടെൻഷൻ… കുറേ മൊഞ്ചത്തി കുട്ടികളെന്നെ നോക്കിയിരുന്നു. അവരെയൊക്കെ എന്റെ ബ്രോ യെ നോക്കിയാ നിന്റെ വീട്ടിൽ പോയി പറയുമെന്ന് പറഞ്ഞിവൾ ഭീഷണിപ്പെടുത്തും…ഒന്ന് പ്രേമിക്കാൻ പോലും എന്നെ സമ്മതിച്ചില്ല…. ഇവളെ പേടിച്ചാ ഞാൻ പൂനയിൽപോയത് എന്ന എന്റെ ഫ്രണ്ട്സ് പറയുന്നെ…. അങ്ങിനെ അല്ലെങ്കിലും ഞാനിപ്പോ ഫ്രീയാ… അവിടുത്തെ പെൺപിള്ളേരാണെങ്കിൽ ഭയങ്കര ഗ്ലാമറും…ശെരിക്കും ജോളി യായിട്ട് പോകുന്നു…. “
ആഹാ… മോനപ്പോ പഠിക്കാനൊന്നുമല്ലല്ലേ പോകുന്നത്… വായിനോക്കി…. നിന്നെ ഞാനിന്നു കാണിച്ചുതരാം എന്നും പറഞ് ഞാനെണീറ്റു… കൊടുക്കെടാ… ഇവന് നാല് അ ടിന്റെ കുറവുണ്ട്…
ഉമ്മ പറയുമ്പോഴവക് ഷെഹി ഓടി റൂമിൽകയറി….
കളിയും ചിരിയും തമാശയും അടിയും വയക്കുമായി വീടെനിക്ക് സ്വർഗ്ഗമായി തോന്നി… ഷെഹി വന്നേൽ പിന്നെ അവളെ തനിച്ചു ഞാൻ കണ്ടിട്ടില്ല… എപ്പോഴും രണ്ടും കൂടി കലപില സൗണ്ടായിരുന്നു..
തിങ്കളാഴ്ച പോകണല്ലോ എന്നോർത്തപ്പോ വല്ലാത്ത സങ്കടം… വീട് വിട്ട്… ഷാനുവിനെ വിട്ട് അനിയനെയും ഉമ്മനെയും വിട്ട് പ്രവാസത്തിലേക് പോകേണ്ടതാണല്ലോ… ഞായർ രാവിലെ ഷെഹി പോകും.. അവന് തിങ്കളാഴ്ച ക്ലാസുണ്ട്.. ഷാനുവിന്റെ ഉമ്മ ഞായറാഴ്ച വരും.തിങ്കളാഴ്ചത്തെ അനിയത്തിമാരുടെ ക്ലാസ്സിനി കളയേണ്ടല്ലോ. എല്ലാരും പോയിക്കഴിഞ്ഞാൽ ഉമ്മ തനിച്ചാവും.കൂട്ടിന് ജോലിക്കാര് മാത്രേ ഉണ്ടാവൂ… പാവം ഉമ്മ… ഞാൻ പോയിട്ട് ഉപ്പയെ വേകമിങ് പറഞ്ഞയക്കണം… ഉമ്മാക് കൂട്ടവുമല്ലോ… മനസേവിടെയൊക്കെയോ സഞ്ചരിക്കുന്നുണ്ട്… ഉറക്കം തഴുകുംവരെ ഞാനവളുടെ ഫോട്ടോയും നോക്കിനിന്നു…..
സുബ്ഹിക്ക് ഷെഹിയും ഞാനും ഒരുമിച്ചാണ് പള്ളിയിൽ പോയത്.. നിസ്കാരം കഴിഞ് ഷെഹി ഫ്രണ്ട്സിനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞിറങ്ങി.. അവൻ പോകുന്നതുകൊണ്ടാവണം എനിക്ക് ജോഗിംഗിന് പോകാൻ തോന്നിയില്ല.. നേരെ വീട്ടിലേക് പോയി… വീട്ടിലേക് കയറിയപ്പോ ഉമ്മയും ഷാനുവും ഖുർഹാൻ ഓതുകയാണ്… ഞാൻ അതുകേട്ടുകൊണ്ട് സിറ്റൗട്ടിൽ ഇരുന്നു…ഓത്തിന്റെ നിയമങ്ങളൊക്കെ പാലിച് സാവദാനത്തിൽ ഈണത്തിലുള്ള ഷാനുവിന്റെ ഓത്ത് കേട്ട് ഞാനതിൽ ലയിച്ചുപോയി… സങ്കടങ്ങളെല്ലാം മാറി മനസ്സിന് സമാദാനം കിട്ടിയപോലെ…
ഏഴു മണിക്കാണ് ഷെഹി വന്നത്… പത്തുമണിക്ക് അവന് ഇറങ്ങണം… എന്നാലേ പതിനൊന്നുമണിക്കുള്ള ട്രെയിൻ കിട്ടൂ…
നീ വേഗം റെഡിയായിക്കോട്ടോ ഷെഹി…
ഓഹ്.. ഇനിയെത്ര ടൈം ഉണ്ട് ഇക്കാ… ഇപ്പൊത്തന്നെ റെഡിയായിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി വായിനോക്കി നിക്കണോ…
അതെല്ലട.. നീ പോയി ചായയൊക്കെ കുടിച് കുളിച്ചു ഫ്രഷ് ആവ്… അല്ലാതെ ഇപ്പൊത്തന്നെ പോകുകയൊന്നും വേണ്ട…
ഓഹ് കെ… എന്നും പറഞ്ഞവൻ അകത്തേക്കു പോയി… ചായ കുടിക്കുമ്പോ എല്ലാവരെയും ശ്രദ്ധിച്ചു.. മൂകത തളം കെട്ടിനിൽക്കുന്ന മുഖഭാവം…
ചിലരുടെ വേർപാട് നമുക്കൊരുപാട് വേദന നൽകും… ആഗ്രഹമില്ലാതെ ഓരോ വഴിക്ക് പിരിയേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമ്പോ മനസ്സിലുള്ള സങ്കടം പറഞ്ഞില്ലെങ്കിലും മുഖത്തുനിന്ന് വായിച്ചെടുക്കാം….
ചായകുടിച്ചു ഞാൻ സിറ്റൗട്ടിൽ ചെന്നിരുന്നു… പത്ര വായനക്കിടയിലെന്റെ ഫോൺ റിങ് ചെയ്തു… ഉപ്പയാണ്… വിശേഷങ്ങളൊക്കെ പറഞ് ഫോൺ ഷെഹിക്ക് കൊടുക്കാൻ വേണ്ടി ഞാൻ അവന്റെ റൂമിലേക് പോയി..
ഷെഹി… ഇന്നാ ഉപ്പയാ… എന്നും പറഞ് ഫോണവനുകൊടുത്തു.. ഞാനെന്റെ റൂമിലേക് കയറി..ഡോർ ചെറിയപ്പോഴാണ് ഷാനുവിനെ എന്റെ റൂമിൽ കണ്ടത്… ഷെൽഫിൽ നിന്ന് ഏതോ ബുക്കും എടുത്ത് വായിച്ചു അതില് മുഴുകിയിരിക്കുകയാണ്.. ഞാൻ വന്നതവൾ അറിഞ്ഞിട്ടില്ല…. കുറച്ചു നേരം അവളെത്തന്നെ നോക്കിനിന്നു..
പിന്നെ പതിയെ അവളുടെ അരികത്തുചെന്ന് പിന്നിലൂടെ രണ്ടുകൈകൊണ്ടുംകെട്ടിപിടിച്ചു അവളെ എന്നിലേക്കു ചേർത്തുനിർത്തി… എന്റെ കൈ എടുത്തുമാറ്റാൻ അവള് ശക്തിയിൽ ശ്രമം നടത്തി നോക്കി.. ഞാൻ വിട്ടില്ല… ഒരുവിധം കുതറി മാറി അവളു തിരിഞ്ഞുനിന്നു..
” ദയനീയമായൊന്ന് എന്നെ നോക്കി… കൈകൊണ്ട് തട്ടിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു… കഴിയുന്നില്ല എന്നുകണ്ടപ്പൊ കണ്ണു നിറയാൻ തുടങ്ങി.. കരയു.. നീ നല്ലോണം കരയു… അപ്പൊയെ നീ ഒരു പെണ്ണാവൂ…
” ഇക്കാ… വിട്… “
വിട്ടില്ലെങ്കിലോ…
അപ്പോഴാണ് ഡോർ തുറന്ന് ഷെഹി എന്റെ ഫോണും കൊണ്ട് വന്നത്…. അവനെക്കണ്ടപ്പോ ഞാൻ കൈവിട്ടു… ഷാനു പോകാൻ ഓടിയപ്പോ അവൻ തടഞ്ഞു.. ഡോറടച്ചു… ആത്യം ഒന്ന് അന്ധാളിച്ചിട്ട് നിന്ന് അവൻ ചോദിച്ചു….
” എന്താ ഇവിടെ ഞാനറിയാത്തൊരു കൂടാലോചന… “
ഷാനു ഷെഹിയുടെ കൈ തട്ടിമാറ്റി ഡോർ തുറന്ന് പുറത്തേക് പോയി…
ഇക്കാ….. ഷെഹിയെന്നെ ഒന്ന് നീട്ടിവിളിച്ചു…
ഉം “ഇതെപ്പോ തുടങ്ങി…. ”
ഞാനൊന്ന് ചിരിച്ചു… പോടാ….
“അയ്യടാ… എന്തൊരു നാണം.. എങ്ങിനെ വളച്ചു ആ ജ ന്തൂനെ… “
ജന്തുവോ…. ഇനി ഇത്താ എന്നുവിളിച്ചോ…
“അള്ളാഹ്… അപ്പൊ അവിടെ വരെ എത്തിയോ… “
ഓഹ്.. നീ കൊളമാക്കരുത്… എവിടേം എത്തീട്ടില്ല… സൈതാലിക്ക പറഞ്ഞാൽ മാത്രേ ഇവളെ കെട്ടാൻ പറ്റൂ എന്നാ ഷാനു പറഞ്ഞത്…
“ഹ ഹ ഹ…. ഞാനും വിചാരിച്ചു… ഇത്രപെട്ടെന്ന് വളച്ചോ ഇക്കാ എന്ന്… ”
നീ പോടാ. എന്നെ അങ്ങനെ കൊച്ചാക്കല്ലേ..
കോച്ചാകിയതൊന്നുമല്ലിക്ക. അവളെ വളക്കണേൽ കുറച്ചുപണിയുണ്ട്. അതറിയാവുന്നൊണ്ട് പറഞ്ഞതാ… അല്ലിക്കാ നിങ്ങള് കാര്യമായിട്ടാണോ… “
ആണല്ലോ… ബട്ട് നീ പറഞ്ഞപോലെ വളയാനിത്തിരി പാടാ…
” ഒരു പാടും ഇല്ല… കല്യാണാലോജിച് നേരെ അവളുടെ വീട്ടിലേക് പോയാൽ സൈതാലിക്ക നൂറുവട്ടം സമ്മതിക്കും… പിന്നെ അവളെ സമ്മദം ആർക്കു വേണം… “
ആ അതെന്നെയാ എന്റെ പ്ലാൻ… ആദ്യം ഉപ്പയോടും ഉമ്മയോടും സമ്മദം വാങ്ങിക്കണം….
“അപ്പൊ കാര്യങ്ങൾ അവിടെവരെ എത്തിയല്ലേ… ന്നിട്ടും ഞാനറിഞ്ഞില്ല… “
ആണോ… എന്നാപ്പിന്നെ നിന്നോട് ആദ്യം സമ്മദം വാങ്ങിക്കാം… നിനക്ക് ഷാനുവിനെ ഇത്തയായി കാണാൻ സമ്മദമാണോ….
“ഇതെന്താ മനസ്സമ്മതത്തിന് പള്ളീലച്ചൻ ചോദിക്കുന്നപോലെ….
എനിക്ക് സമ്മദക്കുറവില്ല… എന്നാലും ഒരു ടെൻഷൻ… ആ കാന്താരിയെ എന്നും സഹിക്കേണ്ടിവരില്ലേ..അല്ലലെ ബ്രോ ആണെന്നുപറഞ്ഞെന്നെ ഭരിക്കുന്ന ആളാ.. ഇനിയിപ്പോ എന്താവുമോ എന്തോ…. “
അതു നന്നായി… നിനക്കിട്ട് പണിതരാൻ അവളെക്കൊണ്ടേ പറ്റൂ…
അത്രക്കായോ… എന്നാപ്പിന്നെ ഇപ്പൊ കാണിച്ചുതരാം… എന്നും പറഞ് ഷെഹി തയെകോ ടി.. ഞാൻ പിന്നാലെയും…
” ഉമ്മാ…. ഉമ്മാ …. “
ഷെഹി വേണ്ട….. പ്ലീസ് ടാ….
ഉമ്മ അപ്പോയെക്കും വന്നു…. എന്താടാ ഷെഹി വിളിച്ചുകൂവുന്നേ….
ഷാനുവും വന്നു. ഞാൻ ഷെഹിയുടെ വാ പൊത്തിപ്പിടിച്ചു നോക്കി….
ഉമ്മാ…. ഈ ഇക്കാനോട് വിടാൻ പറ….
ദിലു നീ വിടെടാ… അവനെന്താ പറയുന്നെ ഞാനൊന്ന് കേൾക്കട്ടെ…
ഉമ്മയുടെ വാക്കുകൾ കേട്ട്…. ഷെഹി പറഞ്ഞാലുള്ള അവസ്ഥ ഓർത്തു ഞാനല്പം ആലോചനയിൽ നിന്നു… ആ തക്കത്തിന് ഷെഹി എന്നെ തട്ടിമാറ്റി ഉമ്മയുടെ അടുത്തെത്തി…
“ഉമ്മ ഉമ്മാക്ക് ഒരു കാര്യമറിയുവോ…. “
ഇല്ല… പറയ്…
“ഈ ഷാനുവിനെ ഉമ്മാകിഷ്ടണോ… “
ആ ആണല്ലോ… അതിനെന്താ….
“അല്ലാ….. അത്….. “
ഷെഹി വേണ്ട… ഞാൻ മിണ്ടൂല്ലട്ടോ…. എന്റെ വാക്കുകൾ അവൻ കേട്ടത് പോലുമില്ല…
“ഉമ്മാ അത്…….. ഈ ഇക്കാനെക്കൊണ്ട് നമുക്കീ ഷാനുവിനെ കെട്ടിച്ചാലോ….. “
ഉമ്മയെന്നെ ഒന്ന് നോക്കി…. ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു…. ഇനിയെന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്….
ഷാനുവിന്റെ മുഖത്തേക്കാണ് പിന്നെ ഉമ്മ നോക്കിയത്… അവള് തലയാട്ടിക്കൊണ്ട് ഞാനൊന്നുമറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ നിൽപ്പാണ്…
“അവളെ നോക്കണ്ട… അതിനെ കുപ്പിയിലാകാൻ ഉമ്മയുടെ ദേ നിൽക്കുന്ന ആ മോനില്ലേ.. അവനാ നോകിയെ… ഷാനുവുണ്ടോ വീഴുന്നു…. പാവം എന്റിക്ക.. ഇവളെ കെട്ടിക്കൊണ്ട് വന്ന് നമ്മക്ക് നല്ലോണം എടങ്ങേറാകണം… “
ഷാനു ഷെഹിയെ തറപ്പിച്ചൊന്ന് നോക്കി… ഷെഹി പോടീ എന്നും പറഞ് തുടർന്നു
” ഉമ്മ പറ… ഉമ്മാക് സമ്മദമാണോ… “
ഉമ്മ മിണ്ടാതെ എന്നെ നോക്കി… ഞാനുമ്മയുടെ അടുത്തേക് പോയി. “ന്റുമ്മക്ക് ഇഷ്ടാണോ ഈ മരുമകളെ… ഉമ്മയെ തോളിലൂടെ പിറകിൽ നിന്ന് രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് ഞാൻ ചോദിച്ചത്….
“ഇവളെ എന്റെ മോളായിട്ടാ ഞാൻ കാണുന്നെ… നിനക്കങ്ങിനെ ഒരാഗ്രഹമുണ്ടെൽ നമുക്ക് ആലോചിക്കാം…. “
“””” മതി…. ഇത്രേം കേട്ടാ മതി…. ഇനി ഉപ്പയോടൊന്ന് ചോദിക്കട്ടെ…. എന്നും പറഞ് ഷെഹി ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങി…
ടാ… ഇനി നീ ചോദിക്കണ്ട …. നാളെ ഞാൻ പോയിട്ട് ചോദിച്ചോളാം… ഞാൻ ഫോൺ വാങ്ങി കട്ടാക്കി…
ഉമ്മ ഷാനുവിന്റെ അരികിൽ പോയി അവളുടെ കൈപിടിച്ചു… അവളുടെ കണ്ണ് നിറയുന്നുണ്ട്… “നീ കരയാണോ… ന്തിന്… നിന്നെ മരുമോളായിട്ടല്ല മോളായിട്ടെന്നെ കണ്ടോളാം ഞാൻ… നിനക്കിഷ്ടമാണോ ഇങ്ങോട് വരാൻ….
ഷാനു ഉമ്മയെ കെട്ടിപ്പിടിച് കരഞ്ഞു….
ഉമ്മ അവളുടെ തോളിൽ പിടിച്ചെഴുന്നേല്പിച് താടിയിൽ പിടിച്ചു മുഖമുയർത്തി…. എന്തിനാ മോള് കരയുന്നത് . എന്ന് ചോദിച്ചു…
ഷാനു മിണ്ടുന്നില്ല. കണ്ണുനീര് തുടക്കുന്നുണ്ട്.. തല തായ്തിയുള്ള അവളുടെ നിറുത്തം കണ്ടപ്പോ ചേർത്തുപിടിക്കാൻ വല്ലാതെ കൊതിച്ചുപോയി… വികാര നിര്ഭരനിമിഷത്തെ ഷെഹിയാണ് സ്റ്റോപ്പിട്ടത്…
“അല്ലാ.. കരഞ്ഞോണ്ടിരുന്നാലേ എന്റെ ട്രെയിൻ പോകും… നിർത്തിയിട്ട് എല്ലാരും റെഡിയാവാൻ നോകി… ഇന്നെന്നെ കൊണ്ടാകാൻ എല്ലാരും വരണം….
ആ എന്നും പറഞ് ഉമ്മ അകത്തേക്കു പോയി…. ഷാനു പിറകെയും…
ഷെഹി…. നീ… ഇനിയിപ്പോ പോകണോ …..
“പോകാതെപിന്നെ… “
ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക്…. നിക്കാഹും കൂടി നീ തന്നെ മുന്നിട്ട് നടത്തിതന്നിട്ട് പൊക്കോ…
“അയ്യടാ. .. ഇക്കയാണെന്നൊന്നും ഞാൻ നോക്കൂല… ഒരാഗ്രഹം കണ്ടില്ലേ.. മോട്ടീന്ന് വിരിഞ്ഞിട്ടില്ല. അപ്പോയെക്കും നിക്കാഹ്… “
ആരാടാ മൊട്ടിന്ന് വിരിയത്തെ എന്നും പറഞ് ഞാനവന്റെ ചെവിക്ക് പിടിച്ചു…
“ആ….. ഉമ്മാ…. ഓടി വരി…. എന്നെ കൊല്ലുന്നേ…. “
ഇല്ല.. ഞാനൊന്നും ചെയ്തില്ല എന്നും പറഞ് ഞാൻ റൂമിലേക്കോടി…. ഇനിയിപ്പോ നിക്കാഹ് ഉമ്മയോട് പറഞ് ഷെഹി എന്നെ നാണം കെടുത്തുന്നത് ആലോചിക്കാൻ കൂടിവയ്യ….
പിറകെ അവനും വന്നു..
ഷെഹി… ഇനി നീയായിട്ട് ഒന്നും ചെയ്യേണ്ട… ഞാൻ കാ രണവൻ മാരോട് പറഞ്ഞോളാം…
“ഓഹ്… ഇപ്പൊ അങ്ങിനാണല്ലേ… എന്ന ആയിക്കോട്ടെ.. നമ്മളൊരു ഹെല്പ് ചെയ്യാമെന്നുവെച്ചപ്പോ…. ആ വേണ്ടെങ്കി വേണ്ട…. “
ആ വേണ്ട നീ പോകാൻ റെഡിയായിക്കോ….
ഷെഹിയെ യാത്രയാക്കാൻ ഞങ്ങളെല്ലാരും കൂടിത്തന്നെ പോയി…. ട്രെയിനിൽ കയറി അവൻ യാത്ര പറയുമ്പോ കണ്ണുനിറഞ്ഞെതെന്തിനാണെന്ന് അറിയില്ല…. തിരിച്ചുപോരുമ്പോ ആരും അതികം സംസാരിച്ചില്ല.. വീട്ടിലെത്തിയിട്ടും എന്തോ ഒന്ന് നഷ്ടപ്പെട്ട ഫീലിംഗ് ആയിരുന്നു….. ഷെഹിയുടെ അഭാവം ഞങ്ങൾക്കെല്ലാം മൗന വ്രതമാണ് സമ്മാനിച്ചത്…. വൈകുന്നേരം ഷാനുവിന്റെ ഉമ്മയും അനിയത്തിമാരും വന്ന് അവളെ കൂട്ടിക്കൊണ്ട് പോയപ്പോ വീട് ശെരിക്കും ഉറങ്ങി…. ഷാനു എന്റെ അടുത് ഒറ്റപ്പെടാതിരിക്കാൻ പോകും വരെ ഉമ്മാന്റെ പിറകിൽ നിന്ന് മാറിയിട്ടില്ലായിരുന്നു…. എന്നെപ്പേടിച്ചിട്ടാവും….
നാളെ രാവിലെ ഞാനും യാത്രയാവുകയാണ്… പ്രവാസത്തിലേക്…. ഒരു ആശ്വാസമുള്ളത് ഷാനുവിനെക്കുറിച്ചു ഉപ്പയോട് നേരിട്ട് സംസാരിക്കാം എന്നു മാത്രമാണ്….
പ്രതീക്ഷയോടെ മനസ്സിൽ വീടും നാടും വിട്ടിറങ്ങുന്ന വേദനയോടെ ഞാൻ പ്ലൈനിൽ കയറി….
ഉമ്മയെപ്പോലെ ഉപ്പയും പെട്ടെന്ന് തന്നെ സമ്മദിക്കുമെന്നാണെന്റെ പ്രതീക്ഷ… എന്നിട്ടവേണം സൈതാലിക്കയോട് പറയാൻ… അപ്പൊ ഇക്കന്റെ മുഖത്തെ സന്തോഷമൊന്ന് നേരിട്ടുകാണണം…
ഓരോ സ്വപ്നങ്ങളും കണ്ട് ഐര്പോര്ടിലെത്തിയതറിഞ്ഞില്ല…. ഉപ്പയുടെ കൂടെ റൂമിലേക് പോകുമ്പോ തന്നെ ഷാനുവിന്റെ കാര്യം പലവട്ടം പറയാനൊരുങ്ങി… എന്തോ ഒരു ചമ്മല്… നമ്മളുടെ കല്യാണക്കാര്യം നമ്മളുതന്നെ എങ്ങനാ ഉപ്പയോടൊക്കെ പറയുക…. എങ്ങനാ പറഞ്ഞു തുടങ്ങേണ്ടേ എന്നാലോചിച്ച് റൂമിലെത്തി… ഉപ്പയെന്നെ അവിടാക്കി ഷോപ്പിൽപോയി… ഞാനൊന്ന് ഫ്രഷ് ആയി ഫുഡ് അടിച്ചു കിടന്നുറങ്ങി… എണീറ്റപ്പോ ഉപ്പ റൂമിലെത്തിയിട്ടുണ്ട്… ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിൽ ഞാൻ ഷാനുവിനെ ക്കുറിച്ച് പറഞ്ഞു…
വീട്ടില് എല്ലാരും ഉണ്ടായിരുന്നപ്പോ നല്ല രസായിരുന്നു. ഷെഹി പോയപ്പോ തന്നെ വീടുറങ്ങിയ പോലായി… ഇപ്പൊ ഉമ്മ ശെരിക്കും ഒറ്റക്കായി….
“ആ ഉമ്മ വിളിച്ചപ്പോ പറഞ്ഞു… “
ഉമ്മ വേറെന്തെങ്കിലും പറഞ്ഞോ ഉപ്പാ…
” ആ നിങ്ങള്ടെ വിശേഷങ്ങളൊക്കെ പറഞ്ഞു…. ഒറ്റക്കായ സങ്കടം പറഞ്ഞോരുപാട് കരഞ്ഞു…. അല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല… എന്തേ…. “
ഒന്നൂല്യ…. ഷാനുവിനെക്കുറിച്ചെന്തേലും പറഞ്ഞോ….
“അവളെക്കുറിച്ചല്ലേ എന്നും പറയാറ്…. നിന്റുമ്മക്ക് പെണ്മക്കളില്ലാത്തോണ്ട് ഒരാഴ്ച മോളെക്കിട്ടിയ സന്തോഷം ഉമ്മയുടെ സംസാരത്തിൽ നിന്ന് എനിക്ക് നന്നായിട്ട് മനസ്സിലായി…. നിങ്ങളെക്കാളേറെ അവളെക്കുറിച്ചാ ഒരാഴ്ചയായിട്ട് ഞാൻ കേട്ടിരുന്നത്….എന്താ നീ പറയാൻ വന്നത് “
അത് പിന്നെ ഞാൻ….. ഒന്നൂല്യ…
“അല്ലാ അപ്പൊ എന്തോ ഉണ്ട്… പറയെടാ ഉമ്മയും മക്കളും എന്തോ ഒപ്പിച്ചുവെച്ചിട്ടുണ്ട്…. പറ … ഞാനൂടി അറിയട്ടെ… “
ഉപ്പയെന്റെ അരികിലേക് ഒന്നൂടെ നീങ്ങിയിരുന്നാണ് ഇത് ചോദിച്ചത്….
ഉപ്പാ….
” എന്താ ദിലു…. പറയാൻ ഒരു മടി….. “
അത്……. ഒന്നൂല്യ ഉപ്പാ… ഷാനുവിനെ ഉപ്പാക്കിഷ്ടാണോ….
“പിന്നെ….. അവളെ ആരാ ഇഷ്ടപ്പെടാത്തെ… അവളെന്റെ മോളല്ലേടാ… “
ഉപ്പാന്റെ മോളോ…. അതെപ്പോ ഞാനറിഞ്ഞില്ലല്ലോ…. സൈതാലിക്കയോട് പോയി ചോദിച്ചുനോക്കട്ടെ…. ഞാനൊന്ന് കോമഡി പറഞ് വിഷയത്തിലേക്കു കടന്നു…
“ഓഹ്…. ഞാനൊരു ഇത് കിട്ടാൻവേണ്ടി പറഞ്ഞതാണേ…. അതുവിട്ടേക്…. നീ കാര്യം പറ ദിലു…. “
ആ…. പിന്നെ…. നമുക്കവളെ നമ്മുടെ വീട്ടിലേക് കൊണ്ടുവന്നാലോ….
“ആ അതുനല്ലതാ… ഉമ്മാക്കൊരു കൂട്ടും ആയിക്കോളും… നീ ഇപ്പൊത്തന്നെ വിളിച്ചുപറ…. ‘”
ഓഹ് എന്റുപ്പ അതല്ല…
“‘പിന്നെ… ഏതാ ദിലു…. “‘
അവളെ ഉപ്പാന്റെ മരുമോളായിട്ട് കൊണ്ടുവന്നാലോ എന്ന ചോദിച്ചേ….
ഉപ്പയെന്നെ ഒന്ന് ഗൗരവത്തിൽ നോക്കി…. എന്റെ മനസൊന്നിടറിപ്പോയി ആ നോട്ടം കണ്ടിട്ട്…
ഞാൻ ഉപ്പയെ നോക്കാതെ തയ്‌ക്ക് നോക്കിനിന്നു….
എന്റെ അവസ്ഥകണ്ടിട്ടാവണം ഉപ്പ ഉറക്കെ ചിരിച്ചു… എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിച്ചപ്പോ…..
“നിന്റെ നാവു കൊണ്ട് ഇത് കേൾക്കാൻ വേണ്ടിയാ ഇത്ര നേരം ഞാൻ നിന്നെ വട്ടം കറക്കിയത്…. ഇന്നലെത്തന്നെ ഷെഹിയും ഉമ്മയും എന്നോടെല്ലാം പറഞ്ഞിരുന്നു…. “
എന്നിട്ട് ഉപ്പയേന്തുപറഞ്ഞു….
“‘നിന്റുമ്മയും ഞാനും അവളെ കണ്ടപ്പൊയെ ആഗ്രഹിച്ചതാ ഇത്…. അവളുടെ കൂടെയുള്ള താമസം കൂടി ആയപ്പോ ഉമ്മ രണ്ടാമത്തെ ദിവസം തന്നെ മരുമോളാക്കിരുന്നു…. നീയും കൂടി ഏറ്റെടുത്തപ്പോ എന്റെ മോളാ ഷാനു… എന്നുപറഞ്ഞു നടക്കുവാ…. എനിക്കും മോളെപ്പോലെയാ…. നൂറുവട്ടം സമ്മദം.. എന്താ പോരെ… “”
ഞാൻഉപ്പയെ വാരിപ്പുണർന്നു…. പറയാനെനിക്ക് വാക്കുകൾ കിട്ടാതെയായി…. ഇത്രയേറെ സന്തോഷം ജീവിതത്തിൽ ഞാനനുഭവിച്ചിട്ടില്ല…. ഞാനാഗ്രഹിച്ച പെണ്ണിനെ പറയുമ്പോ തന്നെ മറുത്തൊരു വാക്കുപോലും പറയാതെ ഞങ്ങളും ആഗ്രഹിച്ചതാണിത് എന്നു കേള്കുന്നതിലും വലിയ സന്തോഷമില്ലല്ലോ….
എന്നാലും ഉമ്മയെന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ…
“അയ്യടാ ഉമ്മയും കൂടി നിന്റൊപ്പം നിന്നിരുന്നെങ്കിൽ ഇങ്ങോട്ട് നിന്നെ കാണാൻ പറ്റുവോ…. നിക്കാഹും കഴിച്ചു നീ എപ്പോ അവളുടെ കൂടെക്കൂടി എന്നു ചോദിച്ചാൽ മതിയാകും….
ഞാനൊന്ന് ചിരിച്ചു….
ഈ ഉപ്പയുടെ ഒരു കാര്യം….
“‘സൈതാലിക്കയോട് പറഞ്ഞിട്ടില്ല…. നീ വന്നിട്ടാവാമെന്ന് കരുതി… വാ നമുക്ക് പോയി പെണ്ണ് ചോദിക്കാം….. “
അല്പം നാണത്തോടെ ഉപ്പയോടൊപ്പം സൈതാലിക്കയുടെ റൂമിലേക് പോയി …… ഇക്കയുടെ സമ്മദവും കൂടി വാങ്ങിയാൽ ഇവിടുന്നെന്നെ നിക്കാഹും കഴിക്കാലോ… സ്വപ്നലോകത്തിലൂടെ ഞാനൊരു യാത്ര പോയി…..
തുടരും….
Comments:
No comments!
Please sign up or log in to post a comment!