ഒരു ലവ് സ്റ്റോറി 2
Oru love story part 2 bY Praveen | previous parts click here
ഇക്കാ ഇതാരാ…
ഇതെന്റെ മോള് ഷംന… നീ ഓളെ കണ്ടിട്ടില്ലേ…
ഇല്ലിക്കാ..അന്ന് കുടിയിരിക്കലിന് രണ്ടാളെയെ കണ്ടോള്ളൂ…പിന്നെ ഞാൻ വരുമ്പൊയൊക്കെ മക്കള് സ്കൂളിലല്ലായിനോ…
ആ അതെന്നെ കുടിയിരിക്കലിന്റെ സമയത്തു ഷംനക്ക് പത്തിലെ മോഡൽ പരീക്ഷ ആയോണ്ട് ഓള് വന്നില്ല.. പിന്നെ പരീക്ഷയൊക്കെ കഴിഞ് പ്ലസ് വണ്ണിനാ അങ്ങോട്ട് കൊണ്ടുവന്ന് ചേർത്തിയത്…
ആ ഇപ്പൊ ഓള് എവിടാ പടിക്കണേ…
പ്ലസ് ടു വരെ ജി എച് എസ് എസിൽ ആയിരുന്നു. ഇപ്പോ ഡിഗ്രിക്ക് ആയി. ആ അതാ ഇഞ്ഞിപ്പോ ഇന്റെ പേടി…
സൈതാലിക്ക സെന്റി അടിക്കാൻ തുടങ്ങിയപ്പോ ഞാനവിടുന്നു മുങ്ങി… എന്നാലും ആ പെണ്ണ് ഇക്കന്റെ മോളായിരുന്നോ..
എത്ര ദിവസം ഓളെ തിരഞ്ഞു നടന്നു… കണ്ണില് പെട്ടതേയില്ല.. എന്നിട്ടിപ്പോ ഇവിടെ വരേണ്ടി വന്നു. മൊബൈലിലെങ്കിലും ഒന്ന് കാണാൻ.. ആദ്യായിട്ട് ഓളെ കണ്ടത് ഊട്ടിയിൽ വെച്ചാ.. അന്ന് ബാംഗ്ലൂരിൽ പഠിക്കുമ്പോ ഫ്രണ്ട്സ് നാട്ടിലേക് ലീവുണ്ടായപ്പോ കൂടെ വന്നിരുന്നു. ഒന്ന് ചുറ്റിയടിക്കാൻ ഇറങ്ങിയതായിരുന്നു.ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സെൽഫിയെടുത്തു കളിക്കുമ്പോ മുന്നിൽ വന്നു നിന്ന പെൺകുട്ടി.ഒറ്റ നോട്ടത്തിൽ തന്നെ ഓളെ ഇഷ്ട്ടായി.ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നുപറഞ്ഞപോലെ.. പിന്നെയൊന്നും നോക്കിയില്ല. സെൽഫിയെന്നു തോന്നുമ്പോലെ ഒരു ഫോട്ടോ എടുത്തു. ഫ്രണ്ട്സ് ഒടുക്കത്തെ ചിരി. അതിന് കാരണമുണ്ട്. പല പെൺപിള്ളേരും ഇങ്ങോട്ട് വന്ന് കൊത്തിയിട്ടും പിടി കൊടുക്കാത്ത ഞാൻ ഊട്ടിയിലെ തമിയത്തിയെ കൊത്താൻ നോക്കുകയാ എന്നുപറഞ്ഞ ചിരി..എന്നാലും ഞമ്മള് വിടുവോ. ?അവളുടെ കുറച്ചു ഫോട്ടോസൊക്കെ ഒപ്പിച്ചെടുത്തു.. ഫ്രണ്ട്സിന്റെ കൂടെ സൊറപറഞ് കമ്പം തിന്നുന്ന തിരക്കിലാണ് പെണ്ണ്.. ഡീ ടീച്ചർ ഫോട്ടോയെടുക്കാൻ വിളിക്കുന്നു എന്നോര്ത്തി വന്ന് അവളുടെ ഗാങ്ങിനോട് പറഞ്ഞു…. അപ്പോഴാ
തമിഴത്തിയല്ല എന്നു തിരിഞ്ഞത്… ഫ്രണ്ട്‌സ് പോയികൊത്തിക്കൊ എന്നും പറഞ് കുറച്ചുമാറിനിന്നു. എന്റെ വായ്നോട്ടം ഷൂട്ട് ചെയ്യാനാണെന്ന് അപ്പൊയെനിക്ക് മനസ്സിലായില്ല.ഞാനവളുടെ പിറകെ പോയി.സ്കൂൾ ടൂർ ആണ്. ടീച്ചേഴ്സും കുട്ടികളും ഒന്നിച്ചു ഫോട്ടോ എടുക്കുന്ന തിരക്കിലാ. അവളുടെ മുഖം തിരയുമ്പോഴാ ദിൽഷാദ് എന്ന് ആരോ വിളിച്ചത്.. നോക്കിയപ്പോ ആ കൂട്ടത്തിൽ നിന്നുതന്നെ. ശാരദ ടീച്ചർ ആണ്. ഞാൻ പഠിച്ച സ്കൂളിലെ ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരുടെ ടൂർ ആണ്.വിശേഷം പങ്കുവെച്ചു ഞാനും അവരുടെ കൂടെ ഫോട്ടോയെടുത്തു.
നാട്ടിൽ പോകുമ്പൊയൊക്കെ ആ സ്കൂളിന്റെ മുമ്പിൽ പോയി വായ്‌നോക്കൽ പതിവായി.കണ്ണിന് മുമ്പിൽ ഇന്നാ കാണുന്നെ.. എന്നാലും ഞാൻ ആ വീട്ടിൽ എത്രവട്ടം പോയി. ഒന്ന് മുന്നില് വന്നോടെനോ എന്റെ ഷംന.ഇനിയന്നെ നമ്മള് വിടൂലിന്റെ മുത്തേ.. നമ്പർ അടിച്ചു മാറ്റിയിട്ടാ ഇക്കാക് ഫോൺ കൊടുത്തേ.കടയടച്ചുവന്ന ഞാൻ രാത്രി അവൾക്കൊരു ഹായ്. അസ്സലാമു അലൈകും. എന്നു വട്സപ്പില് മെസേജ് വിട്ടു. ഓൺലൈനിൽ ഇല്ലായിരുന്നു. രാവിലെയാണ് വ അലൈകുമുസ്സലാം. ആരാ എന്നു മെസേജ് കണ്ടത്. ഞാൻ ഷംന സുഗമാണോ എന്നയച്ചു. ആ സുഖമാണ്. ഇതാരാ മനസ്സിലായില്ല. എന്നവളും. നമ്മളെയൊന്നും നീ മൈൻഡ് ചെയ്യൂലല്ലോ എന്നു തോണ്ടിവിട്ട് ഓഫാക്കി ഞാൻ കടയിൽ പോയി. കടയിൽ കയറി അത്യാവശ്യം കാര്യങ്ങൾ ചെയ്തു തീർത്ത് ഞാൻ വീണ്ടും വാട്സപ്പ് ഓൺ ആക്കി… ആരാ. മനസ്സിലായില്ല. ആളെപ്പറയു പ്ലീസ്.. എന്നൊക്കെ വന്നിട്ടുണ്ട്. ഓഹ് നിന്റെയൊരു ജാഡ. എന്നെയൊന്നും നിനക്ക് മനസ്സിലാവില്ലല്ലേ.. എന്നിട്ടതും അപ്പൊ തന്നെ റിപ്ലൈ വന്നു. ആളെ
പറയുന്നുണ്ടോ. ഇല്ലെങ്കിൽ ഞാൻ സൈബർ സെല്ലിലേക് വിളിക്കും… അള്ളാഹ് ഇവളാള് കൊള്ളാലോ. ഷാനു നിന്റുമ്മക്കും അനിയത്തിമാർക്കും സുഖല്ലേ ഡീ. എന്നയച്ചപ്പോ ഒന്നൂടെ ചൂടായി. ഫാമിലി ഡീറ്റൈൽസിൽ കേറിപ്പിടിക്കാതെ താനാരാണെന്ന് പറയെടോ കോപ്പേ.. എന്നായിരുന്നു മറുപടി.. ഷാനു നീ ചൂടാവല്ലേ നിന്നെ കെട്ടാൻ പോകുന്ന സുന്ദരനാ. ആണോ മര്യാദക്ക് ആളെപ്പറയുന്നുണ്ടോ. ഇല്ല. പറയില്ല. നീ കണ്ടുപിടിച്ചോ.
എന്നെ അറിയുമെന്നുകരുതി എനിക്കറിയാത്തവരുമായിട്ട് ചാറ്റാൻ എനൊക്കൊട്ടും താല്പര്യമില്ല.
നീ ആരാ.. എന്താ നിന്റെ പ്രോബ്ലം.
കുറച്ചൊരു സമാദാനം കിട്ടി. എന്റെ പ്രോബ്ലെംഎന്താണെന്ന് ചോദിച്ചല്ലോ.
നീ ഷംന തന്നെ അല്ലേ. ഇത്ര പറഞ്ഞിട്ടും നിനക്കെന്നെ മനസ്സിലായില്ലേ..
ഉടനേ മറുപടി കിട്ടി.
ഞാൻ നീ ഉദ്ദേശിക്കുന്ന ഷംന അല്ല.. ആരാണെന്ന് പറയാൻ ധൈര്യം ഇല്ലേൽ നീ ആണും പെണ്ണും കെട്ടവനാണെന്ന് മനസ്സിലായി. സോറി ഞാൻ ആ ടൈപ്പ് അല്ല.
ഈ കാന്താരിക്ക് നമ്മടെ സൂക്കേട് മനസ്സിലായി.. എന്നാലും ഒന്നൂടെ ചോദിക്കാം..
ഏത് ടൈപ്പല്ല എന്ന ഷംന നീ പറയുന്നെ..ഞാൻ ആരാണെന്ന് പറഞ്ഞു തന്നിട്ടേ അറിയൂ എങ്കിൽ ഞാൻ പറയാം..
അതിനവളുടെ മറുപടി കാര്യത്തിലേക്കെന്നെ എത്തിച്ചു.
എന്താ നിന്റെ ഉദ്ദേശം. നീ തന്നെ അല്ലേ ഇതിനു മുന്പും എനിക്ക് വേറെ നമ്പറിൽ നിന്നൊക്കേ മെസേജ് അയച്ചത്. നിനക്കെന്താ വേണ്ടത്.
ആഹ്. ഞാൻ തന്നെയാ മെസേജ് അയച്ചത്…എനിക്കെന്താ വേണ്ടത്.. എന്റെ ഉദ്ധേശമെന്താ.. എന്നൊക്കെ ചോദിച്ചാൽ…..
ബിക്കോസ്….. ഐ ലവ് യു…..
മറുപടിയില്ല…
എനിക്കൊരു മറുപടി തരണം. പെട്ടെന്ന് വേണ്ടാ. ആലോചിച്ചു തീരുമാനിക്ക്…
മെസേജ് സെന്റിയപ്പോ ബ്ലോക്ക് ആണ്.
അടുത്ത മാസം എന്റെ ചങ്ക് ബ്രോ നിഷാമിന്റെ മേരേജ് ആണ്. ഉപ്പയോട് അറിഞ്ഞപ്പോ തന്നെ ലീവിന് അപ്ലൈ ചെയ്തു… പതിനഞ്ച് ദിവസത്തിനാണ് ലീവുകിട്ടിയത്. എന്നാലും വേണ്ടില്ല. ഷാനുവിനെ കാണുകയും ചെയ്യാം കല്യാണം ജോറാകുകയും ചെയ്യാം… സന്തോഷത്തോടെ ഞാൻ ആ നാളിനു വേണ്ടി കാത്തിരുന്നു.നിഷാമിന്റെ കല്യാണത്തിന് രണ്ടുദിവസം മുമ്പത്തേക്കാണ് ഞാൻ ടിക്കറ്റ് എടുത്തത്. സൈതാലിക്കയോട് വീട്ടിലേക് കൊടുത്തയക്കാൻ പ്രത്യേകം ചോദിച്ചുവാങ്ങി. എന്റെ വക അവൾക് കുറച്ചു ചോക്‌ളേറ്റും വാങ്ങിച്ചു. അത്യാവശ്യം വീട്ടിലേക് വേണ്ടതൊക്കെ ഉപ്പയാണ് വാങ്ങിയത്. സന്തോഷത്തോടെ ആ നാടിനോട് വിടപറഞ് മൂന്ന് മാസത്തെ പ്രവാസം അവസാനിപ്പിച്ചു ഞാൻ മടങ്ങി.
നാട്ടിലെത്തിയ അന്ന് തന്നെ കല്യാണത്തിന് എനിക്കിടാനുള്ള ഡ്രെസ്സെടുക്കാന് ഫ്രണ്ട്സെല്ലാം കാത്തിരിക്കുകയായൊണ്ട് ഷാനുവിനെ കാണാൻ പറ്റിയില്ല. കല്യാണത്തിരക്കും കഴിഞ് തിങ്കളാഴ്ച വൈകിട്ട് അവള് ബസ്സിറങ്ങുന്ന സ്റ്റോപ്പിൽ ഞാൻ എന്റെ ഫ്രണ്ടിനോട് സംസാരിച്ചുകൊണ്ട് കാത്തിരുന്നു. അവള് വന്നിറങ്ങി. ഞാൻ അടുത്തേക് കവറുമായിച്ചെന്നു. ഷംനയല്ലേ എന്നും ചോദിച്ച് കവർ അവൾക്കുനേരെ നീട്ടി.. ഒരു രൂക്ഷമായ നോട്ടത്തോടെ കവർ വാങ്ങാതെ തല തിരിച് അവള് നടക്കാൻ തുടങ്ങി. ഇതുവാങ്ങിക്കെടി എന്നും പറഞ് ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ഒട്ടും പീതീക്ഷിക്കാതെ അവളുടെ കൈ എന്റെ മുഖത്തു പതിച്ചു.. നിന്റെ കെട്ടിയോൾക് കൊണ്ടുകൊടുക്കെടാ എന്നും പറഞ്ഞവൾ ധൃതിയിൽ നടന്നുപോയി… ഒരുനിമിഷം ഞാൻ അടികിട്ടിയ കവിളിൽ കൈവെച്ചു തരിച്ചുനിന്നു.. ടാ എന്താടാ പ്രശ്നം. ഏതാടാ ആ പെണ്ണ്… എന്നു അർഷദ് ചോദിച്ചപ്പോഴാ പരിസരബോധം വന്നത്. അവിടുള്ള വിരലിലെണ്ണാവുന്നവരൊക്കെ എന്നെ നോക്കി പല്ലിളിക്കുന്നു…
അര്ഷദിനോട് കാര്യം പറഞ് കേറെടാ എന്നും പറഞ് ഞങ്ങൾ അവളുടെ വീട്ടിലേക് പോയി… അവളെ കയ്യിൽകിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. ഓളെ ബാപ്പ തന്നയച്ച കവർ കൊടുക്കാനല്ലേ പോയത്.എന്നിട്ട് ഒന്നും മിണ്ടാതെ അടിക്കാൻ അവളാരാ. അതും നാട്ടുകാരുടെ മുമ്പിൽ വെച്ച്.
അർഷാദും ഇതുതന്നെ പറഞ്ഞപ്പോ ദേഷ്യം ഒന്നൂടെ കൂടി.
ഇളയ മോള് വേഗം മറുപടി തന്നു… “ഞാൻ നാലിലും ഇത്ത ഏഴിലും. “
ആ ഷെഹ്‌സ മിടുക്കിയാണല്ലോ.. ഈ ഷെഹ്‌മക്കുട്ടി മിണ്ടില്ലെ…
“അവൾക്കിത്തിരി നാണമാ.. ഇവളു വായാടിയും.” അയിഷാത്തയാണ് മറുപടി തന്നത്…
അപ്പൊ ഷെഹ്‌സക്കുട്ടി നിന്റെ ഷാനു ത്തയോ..
അള്ളോഹ് എന്നും പറഞ്ഞ് ഷെഹ്‌സയും ഷെഹ്‌മയും അകത്തേക്കു പോയി…
അവള് ഞങ്ങളെയൊക്കെ ഭരിക്കുന്ന രാജാവല്ലേ.. ഇവളുമാർക്കൊക്കെ വലിയ ബഹുമാനാ.. മൂത്തകുട്ടിയല്ലേ അതിന്റെ തന്റേടമൊക്കെ അള്ളാഹ് കൊടുത്തിട്ടുണ്ട്..ഷാനു ഒരു ആണ്കുട്ടിയാണെന്നാ എല്ലാരും പറയാ…
ആണ്കുട്ടികളില്ലാത്തോണ്ട് പടച്ചോൻ അങ്ങിനെ തന്നതാവും…
അയിഷാത്തയുടെ സെന്റി തുടങ്ങി….
ഷാനു എവിടെ കണ്ടില്ലല്ലോ…
ഷാനു….. മോളെ…. ഷാനു….
അയിഷാത്ത നീട്ടി വിളിച്ചു.
എന്തേ ഉമ്മാ എന്നും ചോദിച്ച് അവളിറങ്ങിവന്നു… ഞങ്ങളെ കണ്ടതും നെറ്റി ചുളിച്ചൊന്ന് നോക്കിയതല്ലാതെ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും ആ മുഖത്തു കണ്ടില്ല… ഇവളു തന്നെയല്ലേ അള്ളാഹ് എന്നെ അടിച്ചത്….. അർഷാദും ഞാനും സംശയിച്ചു മുഖത്തോട് മുഖം നോക്കി…
“ആരാ ഉമ്മാ ഇത്… “
നിനക്കിവരെ അറിയില്ലേ… നമ്മുടെ കരീം ഹാജിയുടെ മോനാ ഇത്..ദിലു….
എനിക്കറിയില്ല.. ഞാൻ കണ്ടിട്ടില്ല…
കൂസലില്ലാതെ അവളുടെ മറുപടി…. എനിക്ക് ദേഷ്യം വന്നു…. ഉപ്പ കൊടുത്തയച്ച സാദനം കൊണ്ടുതരാൻ വന്നതാ എന്നും പറഞ് ഞാൻ കവറ വൾക്കു കൊടുത്തു.. അവളതുവാങ്ങി ചുണ്ട് ഒരു സൈഡിലേക് ആകിയിട്ട് കവറും വാങ്ങി അകത്തേക്കു പോയി…. ചായയും കുടിച്ച് യാത്രപറഞ്ഞിറങ്ങി… അകത്തേക്കു നോക്കിയെങ്കിലും പുറത്തേക് ആരും വന്നില്ല.. അയിഷാത്തയോട് പിന്നെ വരാമെന്നും പറഞ് പോന്നു..
കിടന്നിട്ടൊന്നും ശെരിക്കു പറഞ്ഞാൽ ഉറക്കം വരുന്നില്ല… രണ്ട് വർത്താനം പോലും അവളോട് അയിഷാത്തയുടെ മുമ്പിൽ വെച്ചു പറയാൻ പറ്റിയില്ല.. ഒരു സോറി പോലും കാന്താരി പറഞ്ഞതും ഇല്ല… പിന്നെങ്ങിനെ ഉറങ്ങാൻ.. അടികിട്ടിയതെനിക്കല്ലേ…. ☹…ഇതിനു പകരം നിന്റെ കരണത്ത് ഞാനും തരുമെടി പുല്ലേ… ഈ ദിലുവാ പറയുന്നെ… നോക്കിക്കോ… അവളുടെ ഫോട്ടോ നോക്കി വായിൽ വന്ന തെറിയൊക്കെ വിളിച്ചു…. അപ്പോഴാ സമാദാനമായിട്ടൊന്നുറങ്ങിയത്….
രാവിലെ അവള് കോളേജിൽ പോകുന്ന വഴിയിൽ ഞാൻ ഒറ്റക്ക് പോയിനിന്നു.. അവളും ഒറ്റക്ക് സ്പീഡിൽ നടന്നു വന്നു.. എന്നെ ഒന്ന് നോക്കി…. ഒന്നും മിണ്ടാതെ എന്നെയും കടന്ന് പോകുന്ന കണ്ടപ്പോ ദേഷ്യത്തോടെ… ഒന്ന് നിക്കെടി.. എന്ന് പറഞ്ഞു…
“ഉം.. എന്താ… “
എന്താണെന്നോ… ഒന്നും അറിയാത്ത പോലെ…. അയ്യോ…. പാവം പൂച്ചക്കുട്ടി… ഒരാണിനെ കൈനീട്ടി അടിച്ചിട്ട്………. ഒരു സോറിപോലും പറയാതെ പോകുന്ന കണ്ടോ….
“അടിച്ചു… അതിന് ഞാനെന്തിനാ സോറി പറയുന്നെ… കയ്യിൽ കയറിപ്പിടിച്ചാൽ നീയല്ല ഏതു മറ്റവനാണെങ്കിലും ഞാനടിക്കും…ഇത് നിന്റുപ്പ തന്നതാണെന്നും പറഞ് മര്യാദക്ക് തന്നൂടെ.. കയ്യിൽ പിടിക്കാൻ നീയാരാ…. “
പറയാൻ തുടങ്ങിയപ്പോയേക് അടിച്ചില്ലേ…
“കയ്യിൽ പിടിച്ചിട്ടല്ലേ ഞാനടിച്ചത്…പറയാൻ നാവു മതിയല്ലോ… കയ്യില്പിടിച്ചാണോ പറയുന്നെ… “
നീ ആരാ ഡീ… ഉണ്ണിയാർച്ചയോ… കയ്യില്പിടിച്ചാൽ അടിക്കും പോലും… പെണ്ണായാലേ അടങ്ങിയൊതുങ്ങി ജീവിച്ചോണം… ആണുങ്ങളുടെ നേരെ കയ്യും കൊണ്ട് വന്നാൽ വിവരം അറിയും… ഞാൻ കുറച്ചു കട്ടിയിൽ അടികിട്ടിയ ദേഷ്യം തീർക്കാൻ പറഞ്ഞു…
…..”കയ്യിൽ പിടിച്ചാ ഇനിയും അടിക്കും.. ചെരുപ്പൂരി അടിക്കും… നീ ആരാ എന്നെ പിടിക്കാൻ… “അവളും ഗൗരവം കുറച്ചില്ല…
പോടീ പുല്ലേ…. എന്നും പറഞ് ഞാൻ ബൈക്കിൽ കയറി വേഗം വിട്ടു…
ഇവള് വെറും കാന്താരിയല്ല… ആണായിട്ട് ജനിക്കാൻ നിന്നതാ… അവസാന നിമിഷത്തിൽ പടച്ചോൻ പെണ്ണാക്കിയതാ എന്ന തോന്നുന്നേ… എന്തുപറഞ്ഞാലും തർക്കുത്തരം…. അവളോട് സംസാരിക്കാൻ പോകും വരെ അവളായിരുന്നു തെറ്റുകാരി.. സംസാരിച്ചപ്പോ ഞാൻ കയ്യിൽകേറി പിടിച്ചതായി തെറ്റ്… രാത്രി കിടന്ന് ആലോചിച്ചപ്പോ. അവള് പറഞ്ഞതും ശെരി തന്നെയല്ലേ… ഒരു പെണ്ണിന്റെ കയ്യിൽകേറി പിടിക്കാൻ പാടുണ്ടോ… ഞാൻ ചെയ്തത് ശെരിയായില്ല എന്നൊക്കെ തോന്നി….
പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി അവള് ബസ് കയറുന്ന സ്റ്റാൻഡിൽ കാത്തുനിന്നു… അവള് വന്നതും ബസ് വന്നതും ഒപ്പം… അവളുടെ പിറകെ ഞാനും ബസിൽ കയറി.. എന്നെ അവൾക് കാണാവുന്ന രീതിയിൽ തന്നെ നിന്നു… കണ്ണുകൾ തമ്മിൽ കോർത്തെങ്കിലും ആ ചുണ്ടിലൊരു ചിരി വിടർന്നില്ല… ഞാൻ അവളെത്തന്നെ നോക്കി നിന്നു… കോളേജിന്റെ മുമ്പിൽ ഇറങ്ങുന്നതുവരെ കണ്ണെടുക്കാതെ നോക്കിയെങ്കിലും കമ്പികുട്ടന്‍.നെറ്റ് ഒന്നും മിണ്ടിയില്ല… അവളിറങ്ങിയപ്പോ ഞാനും ഇറങ്ങി…കോളേജിന്റെ ഗേറ്റ് വരെ പിന്തുടർന്നെങ്കിലും തിരിഞ്ഞുനോക്കാതെ അവള് പോയി…. തിരിച്ചു ബസ് കയറി ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയി… വൈകുന്നേരം കോളേജ് വിടുന്ന സമയത്തു കോളേജിന്റെ മുമ്പിൽ പോയി അവളെ കാത്തുനിന്നു.. കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് വരുന്ന ഷാനുവിന്റെ ചിരിക്കൊരു പ്രത്യേക സൗന്ദര്യം തന്നെയാ… എന്നോടിതുപോലെ എന്നാണാവോ മിണ്ടുന്നേ…
ഷാനുവിനെ ഫോള്ളോ ചെയ്ത് ബസിൽ കയറി അവളെത്തന്നെ നോക്കിനിന്നു… കൂട്ടുകാരിയാണ് അവളെ മാത്രം ശ്രദ്ധിക്കുന്ന എന്നെ കാണിച്ചു കൊടുത്തത്.. കൂട്ടുകാരിയോട് എന്തോ പറഞ് തിരിഞ്ഞു നിന്നു… പിന്നെ തിരിഞ്ഞുപോലും നോക്കിയില്ല…സ്റ്റോപ് എത്തി ഷാനു ബസ് ഇറങ്ങി…കൂടെ ഞാനും… ഒറ്റക്കാണവൾ.. പിറകെ ഞാനും നടന്നു… അവള് നടത്തത്തിന് സ്പീഡ് കൂട്ടി.. ഞാനും കൂട്ടി… അവളോടാൻ തുടങ്ങി… ഞാനും വിട്ടില്ല…പിറകെ ഓടി… വീടെത്തും വരെ ഇതുതുടർന്നു.. അവളോട് മിണ്ടാതിരിക്കാൻ ഞാനകലം പാലിച്ചാണ് നടന്നത്… തുടർന്നുള്ള രണ്ട് ദിവസവും ഇതുപോലെ ഞാനവളെ ഫോള്ളോ ചെയ്തു…
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്കുള്ള ആള്താമസം കുറഞ്ഞ സ്ഥലത്ത് ആരും ഇല്ലാത്ത നേരം …..
ഫോള്ളോ ചെയ്ത എന്നെ പെട്ടെന്നവൾ തിരിഞ്ഞുനോക്കി… അവിടെത്തന്നെ ഞാൻ വരുന്നതും നോക്കി കൈകെട്ടി നിന്നു….
അടുത്തെത്തിയ എന്നോട്… “എന്താ നിന്റെ ഉദ്ദേശം… എന്താ വേണ്ടത് നിനക്ക്.. രണ്ട്മൂന്ന് ദിവസായല്ലോ എന്റെ പിറകിൽ കൂടിയിട്ട്.. ഒരു തീരുമാനം എടുത്തിട്ട് പോയാൽ മതി…. ” അവളൊറ്റ ശ്വാസത്തിൽ ഉറച്ച സ്വരത്തിൽ പറഞ്ഞു…
ഞാനൊന്ന് ചിരിച്ചു….. ഹോ… ഇപ്പോയെങ്കിലും തിരിഞ്ഞുനോക്കി ചോദിക്കാൻ തോന്നിയല്ലോ… ഉദ്ദേശം നിനക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ.ഞാൻ തന്നെ നാവുകൊണ്ട് പറയണമെന്നുണ്ടെങ്കിൽ പറയാം… ഇത്രേം പറഞ്ഞ് ഞാനവളുടെ അരികിലെത്തി.. ആ കണ്ണുകളിലേക്കു നോക്കി നിന്നുപോയി. അപ്പോഴത്തെ ഫീലിംഗ് എന്തായിരുന്നു എന്ന് പിന്നീടെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല… അവള്പോലും എന്തിന് ഞാൻപോലും പ്രതീക്ഷിക്കാതെ എന്റെ ചുണ്ടുകൾ അവളുടെ കവിളിലേക് ചേർന്നു. പതിഞ്ഞ സ്വരത്തിൽ….. ഐ ലവ് യു… എന്നും പറഞ് ആ മുഖത്തേക് നോക്കിയപ്പോ കണ്ണുനിറഞ്ഞൊഴുകാൻ വെമ്പിനിൽകുന്നതാണ് കണ്ടത്… പിന്തിരിഞ് അവളോടിപ്പോകുന്നതും നോക്കി ഞാൻ നിശ്ചലനായി നിന്നു…..
ഒരു നിമിഷത്തേക് ഞാൻ എല്ലാം മറന്നുപോയി… അവളെന്റെതാണെന്ന് മനസ്സിൽ തോന്നിയതുകൊണ്ടാണോ ഞാനവളെ കിസ്സ് ചെയ്തത്.. അറിയില്ല… ചെയ്തതൊട്ടും ശെരിയായില്ല.. എന്നെപ്പറ്റി അവളെന്താ വിചാരിക്ക ആവോ… ചെ ഇനി അവളെ എങ്ങനാ ഫേസ് ചെയ്യുന്നേ…
പിറകിൽ വന്ന് ഒരു കാറ് ഹോണടിക്കുംവരെ ഞാൻ ഓരോന്നാലോചിച്ച് നിന്നു.. നടുറോഡിൽ ദിവാസ്വപ്നം കണ്ടുനിൽക്കുവാണോ ടോ.. എന്നു കാറിലിരുന്ന ഒരുത്തൻ ചോദിക്കുന്നുണ്ട്.. ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക് നടന്നു… എനിക്കാകെ ഒരു വല്ലായ്മ പോലെ. വീട്ടിലെത്തിയിട്ടും ഞാനേതോ ലോകത്തെന്നപോലെ റൂമിലേക് പോയി. ഉമ്മ എന്താ നിനക്ക് പറ്റിയെ ദിലു എന്ന് ചോദിച്ചപ്പോ ഞാൻ ഞെട്ടിയിണർന്നപോലെ എ … എന്ത്.. എന്ന് ചോദിച്ചു…
പരിസര ബോധം വീണ്ടെടുത്തു ഞാൻ ഉമ്മയോട് പതിവുപോലെ പെരുമാറി.. ഫുഡ് കഴിച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല… എന്നാലും എവിടുന്ന് കിട്ടി എനിക്ക് അതിനുള്ള ധൈര്യം.അവളോടൊന്ന് സംസാരിക്കണം എന്നെ വിചാരിച്ചോള്ളൂ.. ഇതിപ്പോ കുറച്ചു കൂടിപ്പോയി.ഇനിയെന്താ ചെയ്യുക… ആലോചിച്ചിട്ട് ഒരു വഴിയും തോന്നുന്നില്ല.. ഉറക്കം വരുന്നും ഇല്ല. വുളൂഹ് എടുത്ത് വന്ന് രണ്ട് റഖാത് നിസ്കരിച്ചു തൗബ ചൊല്ലി കിടന്നപ്പോ സ്വപ്നത്തിലേക് വീണുപോയി…
രാവിലെയാണ് ഓർത്തത് ഇന്ന് ശെനിയാഴ്ചയാ.. നാളെ ഞായറും.. ഇനിയിപ്പോ അവളെ കാണണമെങ്കിൽ തിങ്കളാഴ്ചവരെ കാത്തിരിക്കണം ഇല്ലെങ്കിൽ വീട്ടിൽപോകണം…
എന്തുപറഞ്ഞ് വീട്ടിൽ പോകും എന്നാലോചിച്ചിരിക്കുമ്പോ അർഷാദ് വിളിച്ചു.. നമുക്കൊന്ന് കറങ്ങാൻ പോയാലോ ദിലു.. എന്നാണവൻ ചോദിച്ചത്… അവനോടെന്തെങ്കിലും ഐഡിയ ചോദിക്കാം എന്നും മനസ്സിൽകരുതി ഞാൻ ഓക്കേ പറഞ്ഞു.. കാറെടുത്തോണ്ട് വാ എന്നു അർഷദ് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല.. ചങ്ക് ബ്രോസ് എല്ലാരും ഉണ്ട്… മൊത്തം എട്ടുപേരുണ്ട് ഞാനടക്കം. അർഷാദിനോടിന്നി എങ്ങിനെ ഐഡിയ ചോദിക്കാനാ.. എല്ലാരും അറിഞ്ഞാൽ പിന്നെ വട്സാപ്പും
ഫേസ്ബുക്കും എന്നെയാവും തിന്നുക… അതെന്തായാലും വേണ്ടാ.. ഞാനവരുടെ കൂടെ അന്നത്തെ ദിവസം അവളെ മറന്ന് ആഘോഷിച്ചു..
വൈകുന്നേരം ബീച്ചിൽ ഇരുന്ന് സെൽഫിയെടുത്തു കളിക്കുമ്പോ സൈതാലിക്കയുടെ ഫോൺ വന്നു… പടച്ചോനെ പണി പാളിയോ.. ഷാനു എല്ലാം ഉപ്പയോട് പറഞ്ഞു കാണുവോ.. ഇക്കയെ ഇനിയെങ്ങനെ ഫേസ് ചെയ്യും.. ഫോണെടുക്കാതെ സ്‌ക്രീനിലേക് നോക്കിനിന്നു. കട്ടായപ്പോ സമാദാനമായി…
ഫോൺ സൈലന്റ് ആക്കിയിടാൻ ലോഗോ വലിച്ചപ്പോ വീണ്ടും ഫോൺ.. ഉപ്പയാണ്… അള്ളാഹ് എല്ലാരും അറിഞ്ഞിട്ട് ഉണ്ട്. ഈ പെണ്ണിനെ എന്റെ കയ്യിൽകിട്ടിയാൽ ഞാൻ കൊല്ലും.. ഉപ്പയോട് സംസാരിക്കാതിരുന്നിട്ടെന്താ വരുന്നതൊക്കെ വരട്ടെ എന്നും കരുതി ഞാൻ ഫ്രണ്ട്സിൽ നിന്ന് അല്പം മാറിനിന്ന് ഫോണെടുത്തു… പേടിയോടെ ഇടറിയ സ്വരത്തിൽ ഞാൻ ഹലോ എന്നു പറഞ്ഞൊപ്പിച്ചു. ഉപ്പയുടെ ശകാരം ആണ് കേട്ടത്. “എവിടായിരുന്നെടാ… ഇക്ക വിളിച്ചിട്ടും എടുത്തില്ല. വീട്ടിൽ വിളിച്ചപ്പോ രാവിലെ പോയതാണെന്നും പറഞ്ഞു… എന്തിനാ നിനക്കൊക്കെ ഫോൺ.. ആവശ്യത്തിന് വിളിച്ചാലും കിട്ടില്ല…”
അത് ഞാൻ….. ഫോൺ സൈലന്റായത് കണ്ടില്ല..
” ഹും.. നീ വേഗം വീട്ടിലേക് ചെല്ല്… അയിഷാത്തയുടെ ഉപ്പ മരിച്ചു… അവരെയൊന്ന് ഇടിക്കിയിൽ കൊണ്ടാക്കണം. ” ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ… എപ്പോഴാ മരിച്ചത് ..
“ഇപ്പൊ മരിച്ചിട്ടേ ഒള്ളൂ.. അസുഖമൊന്നും ഇല്ലായിരുന്നു. പെട്ടെന്നൊരു നെഞ്ചുവേദന വന്നതാ.. ഹോസ്പിറ്റലിലെത്തിയപ്പോയേക് മരിച്ചിരുന്നു എന്നാ പറഞ്ഞത്… പിന്നെ അയിഷാത്ത അറിഞ്ഞിട്ടില്ല. ഹോസ്പിറ്റലിലാണെന്നാ പറഞ്ഞിട്ടുള്ളത്. ഉമ്മ നിന്റൊപ്പം ഉണ്ടാകും നാളെ മയ്യത്ത് എടുത്തിട്ട് തിരിച്ചുപോന്നാൽ മതി ട്ടൊ.. “
ആ ശെരി ഉപ്പ.. എന്നാ ഞാൻ വീട്ടിലോട് പോവട്ടെ…
ഫോൺ വെച്ചു ഞാനൊന്ന് നെടുവീർപ്പിട്ടു.. ഇത്രേ ഉള്ളോ .. ഞാനൊത്തിരി പ്രതീക്ഷിച്ചു… എല്ലാം അവരറിഞ്ഞ സ്ഥിതിക്ക് കല്യാണം പെട്ടെന്ന് നടത്തിത്തരുമെന്നൊക്കെ സ്വപ്നം കണ്ടതാ… എല്ലാം വെറുതെയായിപ്പോയി… ബീച്ചിൽ നിന്ന് ഫ്രണ്ട്സിനോട് വിവരം പറഞ് ഞങ്ങൾ വീട്ടിലേക് പുറപ്പെട്ടു… ഫ്രണ്ട്സിനെ അങ്ങാടിയിലിറക്കി വീട്ടിലെത്തിയപ്പോ ഉമ്മ കവറൊക്കെ പിടിച്ചു പർദ്ദയിട്ട് റെഡിയായി നില്കുന്നു… പെട്ടെന്ന് റെഡിയായി വാ ടാ.. എന്തേലും കഴിച്ചു മഗ്‌രിബ് നിസ്കരിച്ചു പുറപ്പെടാം…
ഉമ്മ പറഞ്ഞപോലെ വീട്ടിൽനിന്നുതന്നെ നിസ്കരിച് ഞങ്ങൾ സൈതാലിക്കയുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോ വീടും പൂട്ടി ഇറങ്ങിനില്കുന്നുണ്ട് അയിഷാത്തയും മക്കളും.. ഷാനുവിനെ ഒന്ന് നോക്കി.. മുഖം തായ്തി കാറിൽ കയറിയതല്ലാതെ എന്നെ നോക്കിയില്ല…
വണ്ടി ഇടുക്കിയിലേക് പുറപ്പെട്ടു… സെൻട്രൽ മിററിൽ അവളുടെ മുഖമെനിക്ക് കാണാം…തലയും തായ്തി ഇരിപ്പാണ് ഉമ്മയും അയിഷാത്തയും ഓരോന്ന് പറയുന്നുണ്ട്.. മരണ വിവരം അറിയിക്കാനാവാതെ ഉമ്മ പാടുപെടുന്നുണ്ട്. വീട്ടിലെത്താനാവുമ്പോ പറഞ്ഞാൽ മതിയെന്ന് ഉപ്പ ഉമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു.
ഉപ്പക്കൊരു അസുഖവും ഇല്ലായിരുന്നു.. ഇപ്പൊ എന്താണാവോ പറ്റിയെ. ഉമ്മക്കെ ഇല്ലാത്ത അസുഗല്ല്യ. പ്രഷറും ഷുഗറും തൈറോയിഡും ഒക്കെ ണ്ട്. ഉപ്പ പറയും മേലനങ്ങാത്തൊണ്ട അതൊക്കെ ഉണ്ടാവുന്നെ ന്ന്… എപ്പോഴും തൊടിയിലെന്തെലും പണിയായിരിക്കും ഉപ്പാക്.. പടച്ചോനെ ന്റുപ്പാന്റെ ആയുസ്സിനെ നീട്ടിക്കൊടുക്കണേ അള്ളാഹ്… “അയിഷാത്തക്ക് അറിയില്ലല്ലോ ഉപ്പയുടെ ആയുസ്സ് തീർന്നെന്ന്…
ആയിഷാത്തയുടെ സംസാരം വേദനയോടെ ഉമ്മയും ഞാനും കേട്ടിരുന്നു.
ഒമ്പതു മണിയായപ്പോ ഭക്ഷണം എന്തേലും വേണോ എന്ന് ചോദിച്ചപ്പോ അവരും കഴിച്ചിട്ടാ പോന്നതെന്നാണ് പറഞ്ഞത്. അത്യാവശ്യത്തിന് വെള്ളവും മറ്റും അവരുടെ കയ്യിലുണ്ടായിരുന്നു…
ഒരു തട്ടുകട കണ്ടപ്പോ എല്ലാര്ക്കും ഞാനൊരു ഒമ്ബ്ലെറ്റ് വാങ്ങിക്കൊടുത്തു… ഷാനുവിന് കൊടുത്തപ്പോ വേണ്ടാ എന്നുപറഞ്ഞു. ഉമ്മ നിര്ബന്ധിച്ചപ്പോ എന്റെ മുഖത്തു നോക്കാതെ വാങ്ങിക്കഴിച്ചു….
ഒരു പതിനൊന്ന് മണിവരെ എല്ലാരും സംസാരിച്ചിരുന്നു… പതിനൊന്നര ആയപ്പോ മിണ്ടാട്ടമില്ല.. എല്ലാരും സൈഡായിട്ടുണ്ട്…ഒന്ന് മിണ്ടാൻ പോലും ആരുമില്ല. ഉറക്കം വരാതിരിക്കാൻ ഞാൻ പാടുപെട്ടു.. ഷാനുവിന്റെ മുഖമിപ്പോ സീറ്റിൽ ചാരിക്കിടന്നുറങ്ങുന്നൊണ്ട് നന്നായിട്ട് കാണാം.. അതെനിക്ക് വല്ലാത്തൊരു ഉണർവ് നൽകി…
പെട്ടെന്ന് ഉമ്മ ഉണർന്നു… എന്നോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.. ഞാനെങ്ങാനും ഉറങ്ങിപ്പോകുമോ എന്നാ ഉമ്മാന്റെ പേടി. ഉറങ്ങിക്കോളി ഉമ്മാ എന്നുപറഞ്ഞെങ്കിലും ഇടുക്കിയിലെത്തും വരെ ഉമ്മ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ഉമ്മയുടെ ആ സുരക്ഷിതത്വം കണ്ടുകൊണ്ടാവണം എനിക്കുറക്കം വന്നില്ല… അയിഷാത്തയോട് വീട്ടിലെത്താൻ നേരം ഉമ്മ വിവരം പറഞ്ഞപ്പോ തേങ്ങലോടെ അയിഷാത്ത ബോധം കെട്ടു… കാർ അയിഷാത്തയുടെ വീട്ടിലെത്തി. ഉമ്മയും ഷാനുവും അയിഷാത്തയെ രണ്ടുവശത്തും പിടിച്ചുകൊണ്ട് വീട്ടിലേക് കയറി… വണ്ടി സൈഡാക്കി അടുത്തുള്ള പള്ളിയിൽ പോയി ഇഷാ നിസ്കരിച് മയ്യത്തിന്റെ അടുത്തുചെന്നിരുന്നു.അയിഷാത്തയുടെ കരച്ചിലിന്റെ സൗണ്ട് കൂടിക്കൂടി വരുന്നുണ്ട്.. ഉമ്മാ ഇങ്ങിനെ ഉറക്കെ കരയല്ലേ. ഉപ്പാപ്പക്ക് ഇഷ്ടമാവില്ല.. നബി പറഞ്ഞിട്ടില്ലേ ഉറക്കെ കരയരുതെന്ന്.. ക്ഷമിക്കു ഉമ്മാ… ഷാനു ഉമ്മയെ സമദനിപ്പിച്ചുകൊണ്ട് അരികത്തുതന്നെയുണ്ട്.. ആരൊക്കെയോ വന്ന് അയിഷാത്തയെ മറ്റൊരു റൂമിലേക് കൊണ്ടുപോയി.. ഒരു യാസീൻ ഓതിയപ്പോയേക് സുബ്ഹി ബാങ്ക് വിളിച്ചു.. അവിടുള്ള ആളുകളുടെ കൂടെ ഞാനും പള്ളിയിലേക്കു നടന്നു.. നിസ്കാരം കഴിഞ്ഞപ്പോ ഉറക്കം മാടിവിളിക്കുന്നുണ്ട്.. പള്ളിയിൽ കുറച്ചുനേരം കിടന്നിട്ട് പോവാമെന്ന് വിചാരിച്ചു ഞാൻ കിടന്നു. കിടന്നതേ ഒള്ളൂ ഞാനുറങ്ങിപ്പോയി… എന്നെ ആരോ തട്ടിവിളിച്ചുണർത്തി.. നോക്കിയപ്പോ ഒരു ഉസ്താദ് ആണ്..
മോനെ സുബ്ഹിക്ക് ശേഷം ഉറങ്ങുന്നത് നല്ലതല്ല. സൂര്യനുദിച്ച ശേഷം ഉറങ്ങാം.. എന്നുപറഞ്ഞു… ഞാനൊന്ന് ചിരിച്ചു.. അറിയാം ഉസ്താദേ.. ഇന്നലെ മഗ്‌രിബ് നിസ്കരിച് പുറപ്പെട്ടതാ..ഇപ്പോഴാ ഇവിടെ എത്തിയത്.അതിന്റെ ക്ഷീണം കൊണ്ട് അറിയതുറങ്ങിപ്പോയതാ… നേരം വെളുക്കാനിനി മുക്കാൽ മണിക്കൂറല്ലേ ഒള്ളൂ.. അതുകഴിഞ്ഞുറങ്ങാമെന്നും പറഞ് ഉസ്താദെന്നോട് എണീറ്റിരിക്കാൻ പറഞ്ഞു… ഉസ്താദിന് ആരോ കൊണ്ടുവന്ന കട്ടൻ ചായയും റെസ്‌കും കഴിക്കാൻ തന്നു.. ഒരുമിച്ച് ചായയും കുടിച് ഉസ്താദ് ഖുർആ നെടുത്ത് ഓതാൻ പറഞ്ഞു.. ഒരു ജുസ്ഹ് ഓതിക്കഴിഞ്ഞപ്പോ ഉസ്താദ് ഉറങ്ങിക്കോ ക്ഷീണം മാറിയിട്ട് എണീറ്റാൽ മതി. പത്തുമണിക്കാണ് മയ്യത്തെടുക്കുന്നത് ഒമ്പതുമണിക്ക് ഞാൻ വിളിച്ചോളാം എന്നുപറഞ്ഞു. ഞാനുറങ്ങി.. ഉസ്താദ് വിളിക്കാൻ വന്നപ്പോയെക് ഞാനെണീറ്റ് ഫ്രഷ് ആയി. ഒരുമിച്ചുതന്നെ ഞങ്ങൾ അയിഷാത്തയുടെ വീട്ടിലേക് നടന്നു… കുളിപ്പിച്ച് കഫൻ ചെയ്ത് മയ്യത് അവസാന യാത്രക്ക് തയ്യാറായി നിൽക്കുന്ന രംഗം കണ്ടപ്പോ കണ്ണുനിറഞ്ഞു.. നാളെ നമ്മളും പോവേണ്ടതാണല്ലോ എന്നോർത്തുപോയി…മയ്യിത്തു നിസ്കാരവും പ്രാർത്ഥനയും കഴിഞ് ലാ ഇലാഹ ഇല്ലല്ലാഹ്… എന്ന് ചൊല്ലിക്കൊണ്ട് മയ്യിത്തുകട്ടിലിലെ യാത്ര പള്ളിയിൽ ചെന്നുനിന്നു. നിസ്കാരവും ദുആയും കഴിഞ് കബറിലേക് കിടത്തി കല്ലുവെച്ചടച്ച് എല്ലാവരും മൂന്ന്പിടി മണ്ണിട്ട് കണ്ണീരോടെ സലാം പറഞ് മടങ്ങി.
വീട്ടിലേക് ചെന്നപ്പോ ഉമ്മയെന്നെ കാത്തുനിൽക്കുന്നുണ്ട്.. അടുത്തുള്ള വീട്ടിലേക് കൂട്ടിക്കൊണ്ടുപോയി ചായ തന്നു.. ഈ ഉമ്മമാർക് എപ്പോഴും മക്കളുടെ വയറു നിറയ്ക്കണം എന്ന ചിന്തയെ കാണു. അവരൊന്നും കഴിക്കാതെ നമ്മളെ കാത്തിരിക്കും.. ഞാനുമ്മയോടും കഴിക്കാൻ പറഞ്ഞു. അവരൊക്കെ കഴിച്ചോ ഉമ്മാ എന്നന്ന്വേഷിച്ചപ്പോ മക്കള് കഴിച്ചു. അയിഷാക് ഒന്നും വേണ്ടെന്ന് പറഞ് ചായ മാത്രേ കുടിച്ചോള്ളൂ എന്നാണ് ഉമ്മ പറഞ്ഞത്… ഉമ്മാ നമുക്കിപ്പൊ പുറപ്പെട്ടാൽ രാത്രി വീട്ടിലെത്താം പോകുവല്ലേ…
ആ ഞാൻ അയിഷനോട് പറഞ്ഞുനോക്കട്ടെ എന്നും പറഞ് ഉമ്മ അകത്തേക്കു പോയി…
അരമണിക്കൂർ കഴിഞ്ഞിട്ടും ഉമ്മയെ കാണുന്നില്ല.. ഞാനകത്തേക് കയറിനോക്കി. അയിഷാത്തയും ഷാനുവും അനിയത്തിമാരും
ഉമ്മയും കാര്യമായ ചർച്ചയിലാണ്. എന്നെക്കണ്ടതും ഷാനു എണീറ്റ് അവിടുന്ന്പോയി.
ഉമ്മാ പോവണ്ടേ…
“ദിലു നമുക്ക് ഉച്ചകഴിഞ്ഞ് പോയാൽ പോരെ.. “
എന്തിനാ ഉമ്മാ.. വീട്ടിലെത്താൻ നട്ടപ്പാതിരയാവില്ലേ..
“അതല്ലെടാ.. നമ്മുടെ ഒപ്പം ഷാനുവും ഉണ്ട്. അവൾക് എക്സാം ഉണ്ട് തിങ്കളാഴ്ച. ഒഴിവാക്കാൻ പറ്റൂലത്രേ. അയിഷാത്ത തഹ്‌ലീൽ കഴിഞ്ഞേ വരുന്നുള്ളു. കുട്ടികൾക്കു ലീവാക്കാമെന്ന അവര് പറയുന്നത്.ഷാനു നാളെ ലീവല്ലേ ഞാൻ നാളെപ്പോയാൽ പോരെ എന്നു ചോദിച്ചതാ. സൈതാലിക്ക വിളിച്ചുപറഞ്ഞതാ നമ്മളെ കൂടെപ്പോരാൻ. തനിച്ചവിടെ വരെ വരാൻ പറ്റില്ലല്ലോ ഒരാളും കൂടെവേണ്ടേ.അതുകൊണ്ട് ഇനി ആരേം ബുദ്ധിമുട്ടിക്കണ്ട നമ്മുടെ കൂടെത്തന്നെ പോരാനാ ഇക്ക പറഞ്ഞെ. അപ്പൊ ചോറ് തിന്നിട്ടിറങ്ങിയാൽ പോരെ എന്ന അയിഷാത്ത ചോദിക്കുന്നെ…
ആ എന്ന അങ്ങിനാവട്ടെ എന്നും പറഞ് ഞാൻ പുറത്തേക് ഇറങ്ങി.. അടുത്ത ഒരാഴ്ച അവളെന്റെ വീട്ടിലുണ്ടാകും.. എന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചുപൊട്ടി.
ഉച്ചക്ക് ചോറും കഴിച്ചു യാത്രപറഞ്ഞ് ഞങ്ങളിറങ്ങി. ഉമ്മ ഷാനുവിനോടൊപ്പം പിറകിലാണ് കയറിയത്..അയിഷാത്ത യാത്രപറയുമ്പോ കരയുന്നുണ്ട്.
“എന്തിനാ അയിഷാ നീ കരയുന്നെ. ഞാനെന്റെ മോളെപ്പോലെ നോക്കിക്കോളാം. പേടിക്കൊന്നും വേണ്ടാ ” ഉമ്മയുടെ വാക്കുകൾ കേട്ടപ്പോ കരച്ചിലൊന്ന് കൂടി..
“അവളെ ഓർത്തെനിക്ക് പേടിയില്ല ഇത്താ. എന്നെക്കുറിച്ചാ പേടി. അവളില്ലാതെ ന്നെക്കൊണ്ട് ഉപ്പയില്ലാത്ത സങ്കടം മറക്കാൻ കഴിയില്ല. ഇവള് കൂടെയുണ്ടേൽ സൈതാലിക്ക കൂടെയുള്ള പോലെയാ. “
ഇതും പറഞ് അയിഷാത്ത തേങ്ങിക്കൊണ്ടിരുന്നു..
“നീ ഒന്ന് കരയാതിരിക്ക് അയിശു. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. ഷാനുവൊന്ന് സമാദാനത്തോടെ പൊക്കോട്ടെ.. “ഇത്തയുടെ ഇക്കാക്ക വന്ന് അവരെക്കൂട്ടിക്കൊണ്ട് അകത്തേക്ക്പോയി. ഞങ്ങൾ വീട്ടിലേക് തിരിച്ചു.
Comments:
No comments!
Please sign up or log in to post a comment!