ഒരു ലവ് സ്റ്റോറി 4
Oru love story part 4 bY Praveen | previous parts click here
സൈതാലിക്ക ഞങ്ങളെത്തിയപ്പോ നിസ്കാരത്തിലാണ്….
ആ ദിലു…. സുഗമാണോ ടാ…. എന്തൊക്കെയാ നാട്ടിലെ വിശേഷം…
സുഖമായിട്ട് പോകുന്നു… നാട്ടിലെല്ലാർകും സുഖമാണ്…
“നിനക്ക് ബുദ്ധിമുട്ടായോ ഇടുക്കിയിലൊക്കെ പോയിട്ട്… “
ഹേയ്… ഒരു ബുദ്ധിമുട്ടും ഇല്ല… ഇതിനൊക്കെയല്ലേ ഞമ്മള്…
“ഷാനു വിളിക്കുമ്പോയൊക്കെ നിങ്ങടെ വീട്ടിലെ വിശേഷം പറയാനേ നേരമുള്ളൂ… അവൾക്കവിടെ നല്ലോണം പിടിച്ചു ല്ലേ… ഷെഹിയും വന്നപ്പോ നല്ല രസായിരുക്കുമല്ലോ…. “
സൈതു ഷാനുവിന്റെ കല്യാണം നോക്കണ്ടേ…. അവളുടെ കഴിയുമ്പോയേക് തായെയുള്ളോരും വളർന്നുവരുവല്ലേ. ..
“എനിക്കാ പേടി നല്ലോണം ഉണ്ടായിരുന്നു കരീമിക്കാ… ഇപ്പൊ ആ പേടിയൊന്നും ഇല്ല… ആയിശൂന്റെ ആങ്ങിള കുറച്ചു ദിവസം മുന്നേ വിളിച്ചീനു…. അവരെ മോൻ നാലഞ്ചുകൊല്ലയിട്ട് ബാംഗ്ലൂരിൽ പടിക്കായിരുന്നു… ഉപ്പ മരിച്ചപ്പോ വന്നതായിരുന്നു… ഷാനുവിനെ ഓൻ കുറേ കാലത്തിനു ശേഷം അന്നാ കണ്ടത്… അവനിക്ക് ഓളെ ഇഷ്ടായിത്രേ… അളിയൻ പറയുന്നത് ഇനിയിപ്പോ വെച്ചു താമസിപ്പിക്കാതെ കല്യാണം നടത്താനാ…ഓല് പറയുമ്പോ പറ്റൂല എന്ന് പറയാൻ വയ്യല്ലോ… കയ്യിലൊന്നും ഇല്ലാതിരുന്ന സമയത്തു അളിയൻ എന്റെ പെങ്ങളേം മക്കളേം ഞാൻ നോക്കിക്കോളാം നീ ധൈര്യമായി പൊയ്ക്കോ എന്നും പറഞ് ഇങ്ങോട്ട് വിട്ട ആളാ…. ഒരു കുറവും ഇല്ലാതെ നോക്കുകയും ചെയ്തിരുന്നു… അല്ലെങ്കിൽ പിന്നെന്തിനാ ഞാൻ പറ്റൂല എന്നു പറയണേ… എന്റെ കുടുംബക്കാരാരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.. ആകെയുള്ളത് ഓലൊക്കെയാ… അവരിം കൂടി വെറുപ്പിക്കാൻ പറ്റൂലല്ലോ… ആയിശൂന് ഇപ്പൊത്തന്നെ നടത്തണമെന്നാ… ഷാനുവിന് ഇഷ്ടവുമൊ എന്തോ..
ചോദിച്ചിട്ടില്ല… ഓൾക് പഠിക്കേണ്ടിവരും… ഇടുക്കിയിൽ പഠിക്കാമെന്ന അളിയന്റെ അഭിപ്രായം… ഞാൻ ഒരെട്ടു പത്തു മാസത്തിനു ശേഷമേ നാട്ടിൽ വരുള്ളൂ എന്നാ പറഞ്ഞിരിക്കുന്നത് …. ഒന്നും വേണ്ടാ ന്നൊക്കെ ഓല് പറഞ്ഞികനെങ്കിലും കുറച്ചെങ്കിലും കൊടുക്കണ്ടേ….
ഇടിതട്ടിയ പോലെ ഞാൻ കേട്ടുനിന്നു… ഒരക്ഷരം മിണ്ടാൻ പറ്റുന്നില്ല….
ആ അതൊക്കെ ഞമ്മക്ക് കൊടുക്കാം അപ്പോഴല്ലേ…. എനിക്കൊരു തലവേദന… ഞാൻ കിടക്കട്ടെ… എന്നും പറഞ് ഉപ്പ പോകാനൊരുങ്ങി…
” ശെരി ഇക്കാ…. ദിലു നീയും പോയി കിടന്നോ… ക്ഷീണം ഉണ്ടാവുമല്ലോ….”
സൈതാലിക്കയോട് തലകൊണ്ട് ആ എന്നും പറഞ് ഞാൻഉപ്പയുടെ പിറകെ പോയി….
റൂമിന്റെ ഡോറടച്ചതും അതുവരെ പിടിച്ചു നിർത്തിയ സങ്കടം അണപൊട്ടിയൊഴുകി….
“” മോനെ ഇങ്ങിനെ കരയല്ലേ ടാ…. നിനക്കള്ളാഹ് വിധിച്ചിട്ടുണ്ടാവില്ല എന്ന് സമാദാനിക്ക്…. “
ഉപ്പാ ഞാൻ ആഗ്രഹിച്ചുപോയി…. ഉപയൊന്ന് ചോദിക്ക് ഇക്കയോട്… ഉപ്പ ചോദിച്ചാൽ സമ്മതിക്കും.. എനിക്കുറപ്പുണ്ട്… തേങ്ങിക്കൊണ്ട ഞാനിത് പറഞ്ഞത്…
“ദിലു…. എങ്ങിനെയാ ചോദിക്കുക… പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ… ആ കല്യാണം നടന്നില്ലെങ്കിൽ സൈതൂ ന് അളിയന്റെ മുമ്പിൽ തലകുനിക്കേണ്ടിവരും… രണ്ട് കുടുംബവും വഴക്കും ഉണ്ടാവും നമ്മളായിട്ടെന്തിനാ കുടുംബം പിരിക്കുന്നെ… സൈതു അറിഞ്ഞാൽ ഇനി കൂടുതൽ വെഷമാവും ഉണ്ടാവുക… എന്തു തീരുമാനിക്കുമെന്നറിയാതെ
കുടുങ്ങിപ്പോകും…. സൈതൂ ന് നമ്മളെയും അളിയനെയും ഒന്നും പിണക്കാൻ പറ്റൂല ടാ… സഹായിച്ചോരെ ചതിക്കുന്ന മനസൊന്നും അവനില്ല…. “
അപ്പൊ ഞാനെന്താ ചെയ്യേണ്ടേ ഉപ്പാ…. അതും കൂടെ പറഞ്ഞുതാ….
“മോനെ… എനിക്കും നല്ല വെഷമമുണ്ട്…. എന്നുവെച്ച് എല്ലാരേം വെറുപ്പിച്ചു കുടുംബം പിരിച്ചിട്ട് നിനക്ക് ഷാനുവിനെ കെട്ടണോ… നീ പറ…. “
എനിക്കറിയില്ല ഉപ്പ തന്നെ പറ….
ദിലു…. ഇതിപ്പോ ആരും അറിഞ്ഞിട്ടില്ല….ഒന്നും സംഭവിച്ചിട്ടും ഇല്ല ഇവിടെ അവസാനിപ്പിക്കാം… സങ്കടം ഉണ്ടാവും…. അതെല്ലാർകും അറിയാം…. എന്നാലും എല്ലാർക്കും നല്ലതേ വരൂ…
മറിച്ചായാൽ മറ്റുള്ളവരുടെ ശാപം ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരും…. അതുവേണോ…. ദിലു…. “
ഞാൻ കരഞ്ഞുകൊണ്ട് റൂമിലേക് ഓടി…. ബെഡിൽ കമിയന്നുകിടന് കരഞ്ഞു….ഉപ്പയും കൂടെവന്ന് കിടന്നു… എല്ലാ പ്രതീക്ഷകളും അവസാനിച്ചപോലെ…. സന്തോഷങ്ങളുടെ ഘോഷയാത്ര ആയിരുന്നല്ലോ എന്റെ ജീവിതം…. എല്ലാരുടെയും സമ്മദം കിട്ടിയപ്പോ നില മറന്ന് തുള്ളിച്ചാടി…. ഇപ്പൊ സ്വപ്നക്കൂടാരം തകർന്നു തരിപ്പണമായി ? എപ്പോയോ ഉറക്കം എന്നെ തഴുകിയെന്നറിയില്ല….
നമ്മളാഗ്രഹിക്കുന്നതാവില്ലല്ലോ നടക്കുന്നതെല്ലാം… എന്നാലും ഉമ്മയും ഉപ്പയും ഒക്കെ സമ്മദം തന്നപ്പോ ഞാനെന്നെത്തന്നെ മറന്നുപോയി…. ശെരിക്കും ഷാനുവിനെ വൈഫായിട്ട് കണ്ടുപോയി…. ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുമ്പിൽ…. കോളേജിൽ പഠിക്കുന്ന കാലത്ത് ലവ് ഫെയിലിയർ എന്നും പറഞ് താടിവെച്ചു നടക്കുന്ന എത്രപേരെ കളിയാക്കിയതാ…ഒന്ന് പോടോ ഒരു ലവ്…. അവളുപോയെങ്കിൽ
വേറെയൊരാന്നെതിനെ നോക്കിക്കോ എന്നൊക്കെ കമന്റടിച്ചതാ.. അനുഭവിക്കുമ്പോയെ യഥാർത്ഥ വിരഹത്തിന്റെ വേദന അറിയൂ…. എന്നിപ്പോ മനസ്സിലായി….
ഒരാഴ്ച കഴിഞ്ഞാ കടയിലൊക്കെ പോയിത്തുടങ്ങിയെ…. സൈതാലിക്കയെ കാണുമ്പോയൊക്കെ മനസ് കലങ്ങിമറിയും.
ഒരുമാസത്തിനു ശേഷം എല്ലാം എന്നെ ഏല്പിച്ച് ഉപ്പ നാട്ടിലേക് പോയി…. നാല് ഷോപ്പുകളിലും എത്തേണ്ടതിനാൽ പതിയെ പതിയെ എന്റെ ചിന്ത ബിസിനസ് കാര്യങ്ങളിൽ മാത്രമായി… ഷാനു ഉറങ്ങാൻ തനിച്ചു കിടക്കുമ്പോ മാത്രം വിരുന്നെത്തുന്ന അതിഥിയായി…
ഒരുദിവസം ഉപ്പയെന്നെ വിളിച്ചു ഉമ്മയും കൂടെയുണ്ട്… സംസാരത്തിനിടയിൽ എന്റെ കല്യാണക്കാര്യം പറഞ്ഞു… അവളുടെ കല്യാണത്തിന് മുന്ബെ എന്റെ മോന്റെ കല്യാണം നടത്തണം… എന്നായിരുന്നു ഉമ്മാന്റെ വാശി…. ഒരുപാട് എതിർത്തെങ്കിലും ഉമ്മയുടെ വാശിക്ക് മുമ്പിൽ തോൽക്കേണ്ടി വന്നു….
നാട്ടിൽ നിന്നും ഫ്രണ്ട്സ് വിളിച്ചുപറഞ്ഞപ്പോഴാണ് സീരിയസായിട്ട് എന്റെ കല്യാണം നോക്കുന്ന തിരക്കിലാണ് ഉപ്പ എന്നറിഞ്ഞത്. പിറ്റേന്ന് അർഷദ് വിളിച്ചു… ഷാനുവിനോടുള്ള പ്രണയം ആകെ അറിയുന്നത് അവനാണ്…. അവനോട് കാര്യങ്ങളെല്ലാം ഞാൻ തുറന്ന് പറഞ്ഞു… ഞാനവളെ കണ്ട് സംസാരിച്ചു നോക്കണോ എന്നവൻ ചോദിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു…. എല്ലാരേം ധിക്കരിച്ചു ഞാൻ വിളിക്കുമ്പോ എന്റെകൂടെ ഒരിക്കലും അവളിറങ്ങി വരില്ല… അങ്ങിനെ ഒരു പെണ്ണല്ല എന്റെ ഷാനു… ആ നന്മ കണ്ടിട്ട് കൂടിയാ ഞാനവളെ സ്നേഹിച്ചത്… വീട്ടുകാര് നാട്ടുകാരുടെ മുമ്പിൽ തലയും തായ്തി നടക്കുന്ന സീൻ ഒരാകാൻപോലും എനിക്കുമാവില്ല…. വേണ്ടെടാ ഇനി കൂടുതൽ അവളെ വേദനിപ്പിക്കണ്ട… പടച്ചോൻ വിദിച്ചതൊക്കെ നടക്കട്ടെ…. എന്നൊക്കെ പറഞ്ഞവനെ സമദനിപ്പിച്ചു….
ഞായറായ്ച ഉപ്പയും ഉമ്മയും എനിക്ക് ഒരു പെണ്ണ് കാണാൻപോയി… അവർക് പെണ്ണിനെ ഇഷ്ടായി… എനിക്ക് കാണാൻ വേണ്ടി വീഡിയോ കാൾ ചെയ്തു… എല്ലാവരുടേം മുമ്പിൽ വെച്ചുതന്നെ ഞാനാ കുട്ടിയെ പരിചയപ്പെട്ടു…. പേര് അമാന ജാസ്മിൻ… പഠിക്കുന്നത് ഷാനുവിന്റെ കോളേജിൽ… അതെ ഇയർ… പിന്നെ കൂടുതലൊന്നും ഞാൻ ചോദിക്കാൻ പോയില്ല…. എന്നോട് ഉപ്പ ഓക്കേ ആണോന്ന് ചോദിച്ചു… നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ എനിക്ക് ഓക്കേ ആണെന്ന് ഞാനും പറഞ്ഞു…
എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായി… എല്ലാർക്കും എന്നെയും ഇഷ്ടായിരുന്നു…
അന്ന് രാത്രി എനിക്കൊരു മിസ് കാൾ വന്നു…. നാട്ടിൽ നിന്നാണ്. ആദ്യം ഞാൻ തിരിച്ചുവിളിച്ചില്ല.
ഹലോ ആരാ….
“ഹലോ…. ഞാൻ…… അമാനയാണ്…. ഇന്നിക്ക പെണ്ണുകണ്ടില്ലേ… ആ ആളാ… “
ആ…… നീ…..
എന്തിനാ വിളിക്കുന്നത്…
“അത് ഞാൻ വെറുതെ…. അല്ല ഇക്കാ.. നിങ്ങള് ഷെഹിന്റെ ഇക്കയല്ലേ… “
ആ അതെ… അവനെ അറിയുമോ…
“അറിയാതെ പിന്നെ…. ഞങ്ങളൊരുമിച് 10, വരെ പഠിച്ചതാ…. അവൻ സയൻസെടുത്തോണ്ട് പ്ലസ് വണ്ണിന് വേറെയായി…. “
ഓഹ്…
“അല്ലിക്കാ… ഞാനൊരു കാര്യം ചോദിച്ചാ നിങ്ങള് സത്യം പറയുമോ…. “
അതെന്തു കാര്യമാ…. ഞാൻ നുണ പറഞ് ശീലിച്ചിട്ടില്ല… നീ ചോദിക്ക്….
“നിങ്ങൾക് ഷംനയെ അറിയുമോ…….. “
എന്റെ ഉള്ളമൊന്ന് കാളി…. പടച്ചോനെ ഇവൾക് അവളെയും അറിയുമോ…..
അല്പം മൗനത്തിനു ശേഷം…
ആ അറിയാലോ…. അവളും നിന്റെ കൂടാണോ പഠിച്ചേ….
“ഹും…. എന്റെ കൂടെ പഠിക്കുന്നു…ബെസ്ററ് ഫ്രണ്ടാണ്…. ആദ്യം ഷെഹിയാ ഷംനയെ പരിചയപ്പെടുത്തി തന്നത്…പ്ലസ് ടുവിന് എന്റെകൂടായിരുന്നു… പിന്നെ ഇതുവരെ ഒരേ ക്ലാസ്സിൽ ആണ്… “
ആഹാ… നിനക്കെല്ലാരെയും അറിയാലോ….
ആ അറിയും… ഷംനയും നിങ്ങളും തമ്മിലുള്ള കണക്ഷൻ എന്താ… “
എല്ലാം അറിയുമെന്ന് പറഞ്ഞിട്ട്….
“അപ്പൊ അത് സത്യമാണോ…”
സത്യമാണ്….
” പിന്നെയെന്താ ഈ പ്രപ്പോസൽ…. എനിക്ക് മനസ്സിലാവുന്നില്ല … “
അതോ…. അവളുടെ മാരേജ് ഫിക്സ് ചെയ്തു… അവളറിഞ്ഞുകാണില്ല…. നിന്നോട് പറഞ്ഞിരുന്നോ…
“ഇല്ലിക്കാ… ഒന്നും പറഞ്ഞില്ല…. നിങ്ങള് തമ്മിലുള്ള മാരേജ് ഫിക്സ് ചെയ്യുമെന്നൊക്കെ പറഞ്ഞിരുന്നു… എന്നോട് നടന്നതെല്ലാം പറഞ്ഞിട്ടുണ്ട്…. അവളൊരു പാവമാ… എല്ലാത്തിലും കർക്കശം കാണിക്കുന്നത് സേഫ്റ്റിക്ക് വേണ്ടി മാത്രമാണെന്ന് എപ്പോഴും പറയും… ആങ്ങളമാരോ കുടുംബക്കാരോ ഇല്ല. ഉപ്പയാണെങ്കിൽ നാട്ടിലും ഇല്ല… വീട് സംരക്ഷിക്കേണ്ട ചുമതല എനിക്കാ എന്നൊക്കെ സങ്കടം പറയും…. നിങ്ങള്ടെ ഉമ്മ മാരേജിന് സമ്മതിച്ചു എന്ന് എത്ര സന്തോഷത്തോടെയാ അവളതു പറഞ്ഞതെന്നറിയുമോ… ഇനിയെനിക്ക് പേടിക്കാതെ ജീവിക്കാമല്ലോ എന്നൊക്കെ അഭിമാനം പറഞ്ഞു നടന്നിട്ടിപ്പോ…. ആരുമായിട്ടാ അവളുടെ മാരേജ്… “
ഞാൻ ഒരുപാട് ആഗ്രഹിച്ചതാ അവളുമൊത്തൊരു ജീവിതം…. അവൾക്കെന്നെ ഇഷ്ടമാണെന്നെനിക്ക് അറിയാം… എന്നാലും തുറന്നിതുവരെ പറഞ്ഞിട്ടില്ല…നല്ല വെഷമമുണ്ട്…. ഞാനായിട്ട് ഒഴിഞ്ഞതല്ല.. അവളുടെ ഉപ്പ മാമന്റെ മോനുമായിട്ട് മാരേജ് ഫിക്സ് ചെയ്തു എന്ന് പറഞ്ഞപ്പോ എന്റെ ഇഷ്ട്ടം പറയാൻ പറ്റിയ സാഹചര്യം കിട്ടിയില്ല… എന്നെ മറന്നാലും വെറുക്കരുതെന്ന് അവളോടൊന്ന് പറയണം….
“ആ പറയാം…. ഞാനവളോടൊന്ന് സംസാരിക്കട്ടെ….
എന്നും പറഞ്ഞവൾ ഫോൺ വെച്ചു….
ഷാനു എന്റെ ഫോണിനു വേണ്ടി കാത്തിരുന്നിരുന്നോ… എന്റെ ഉപ്പയുടെ സമ്മദം അറിയാൻ കാതോർത്തിരുന്നോ….വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും അവളെക്കൂടി മോഹിപ്പിച്ചിട്ട്….. അള്ളാഹ് എനിക്ക് നീ പൊറുത്തുതരണേ…..
നാളെ അവൾക്കൊന്ന് വിളിക്കണം…. മാപ്പ് പറയണം…. മനസ്സിൽ നിശ്ചയിച്ചുറപ്പിച് ഞാൻ കിടന്നു …..
ഷോപ്പിൽ പോയി സല ടൈമിലാണ് ഫോൺ വിളിക്കാൻ നിന്നത്… ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല… മൂന്ന് തവണ വിളിച്ചിട്ടും എടുത്തില്ല… കോളേജിലായിരിക്കും അതുകൊണ്ടാവുമെന്ന് മനസ്സിൽ പറഞ് ഞാനെന്റെ ജോലിയിലേക് പോയി… രാത്രിയിലാണ് പിന്നെ എനിക്ക് ടൈം കിട്ടിയത്… ആദ്യം വിളിച്ചപ്പോ ബിസി യാക്കി…. പിന്നെയും അടിച്ചു.. അപ്പോഴും ബിസി… ഞാൻ വിട്ടില്ല പിന്നെയും അടിച്ചു… അപ്പൊ സ്വിച്ച് ഓഫ് ആക്കി…
ഇവളല്ലേലും പണ്ടേ ഇങ്ങിനാ… അമാന കല്യാണക്കാര്യം അവളോട് പറഞ്ഞിട്ടുണ്ടാവും. ഇനി ഫോണെന്നെല്ലാ നേരിട്ട് കണ്ടാൽ പോലും മിണ്ടൂല അതുറപ്പാ..
അപ്പോഴാണ് ഇങ്ങോട്ടൊരു മിസ് കാൾ വന്നത്…. നോക്കുമ്പോ അമാനയാണ്… ഇവൾക് നൂറായുസാണല്ലോ… പറഞ്ഞു നാവെടുത്തില്ല അപ്പോയ്ക്ക് വന്നു കാൾ….
ഞാൻ തിരിച്ചു വിളിച്ചു…
ഹലോ..
“ഹലോ…. “
എന്തായി… കാര്യങ്ങൾ… നീ എല്ലാം പറഞ്ഞല്ലോ അല്ലേ….
“ആ പറഞ്ഞു “
ഹും… നിന്നോടൊക്കെ പറഞ്ഞ എന്നെ വേണ്ടേ അടിക്കാൻ…. ഞാൻ ഷാനുവിന് വിളിച്ചു സോറി പറയാമെന്ന് കരുതിയതാ…നീ എല്ലാം പരഞ്ഞോണ്ട് അതില്ലാണ്ടായി…. ഫോണെടുക്കുന്നേയില്ല….
“ഹലോ മാഷേ…എന്നെ കുറ്റപ്പെടുത്തല്ലേ ഞാനെന്തുപറഞോണ്ട ഫോണെടുക്കാത്തെ എന്നും കൂടി കേൾക്കണ്ടേ… “
ഞാനവളോട് ആദ്യം ചോദിച്ചത് ദിലുക്കാടെ കല്യാണം നോക്കുന്നുണ്ടോ എന്നാ…. അവളറിയില്ല ന്ന് പറഞ്ഞു… എന്റെ ഉപ്പയുടെ കയ്യിൽ ദിലുക്കന്റെ അഡ്രസ് കണ്ടു എന്ന് പറഞ്ഞപ്പോ അവളുടെ കണ്ണ് നിറഞ്ഞിരുന്നു…. ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയപ്പോ ഞാനവളെ പിടിച്ചിരുത്തി…. (ഞാൻ,,, ഷെഹിക്ക് ദിലുക്കന്റെ അഡ്രസ് കണ്ടപ്പൊയെ വിളിച്ചുനോക്കി… അപ്പൊ നിന്റെ കല്ല്യാണം മാമന്റെ മോനുമായിട്ട് നിന്റുപ്പ പറഞ്ഞുറപ്പിച്ചു… അതുകൊണ്ടാ ഇക്കാക് വേറെ പെണ്ണ് നോക്കുന്നെ എന്നാണ് പറഞ്ഞത്..)
എന്നൊക്കെ ഞാൻ ഷാനുവിനോട് കള്ളം പറഞ്ഞു…
എന്റെ കല്യാണമോ… അതും മാമന്റെ മോനുമായിട്ടോ നീയെന്തൊക്കെയാ ഈ പറയുന്നെ…. എന്ന് ഷാനു ചോദിച്ചു…
അതെ… അങ്ങിനെയാ ഷെഹിയെന്നോട് പറഞ്ഞത്…. നിനക്ക് വിശ്വാസമില്ലേൽ ഷെഹിക്ക് ഇപ്പൊ വിളിക്കാം എന്നും പറഞ് ഫോണെടുത്തപ്പോ അവള് വേണ്ടാ എന്നും പറഞ് പിടിച്ചുവാങ്ങി….
വേണ്ടെടി… ആർക്കും വിളിക്കേണ്ട… ഇതിലെന്തോ കളിയുണ്ട്…. എന്റെ മാമന്റെ മൂത്തമോന്റെ കല്ല്യാണം കല്ല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി… പിന്നുള്ളത് പത്താം ക്ലാസിലേക് ജയിച്ചിട്ടുള്ളു…. ?അപ്പൊ പിന്നെ ഏത് മാമന്റെ മോനുമായിട്ട എന്റെ കല്ല്യാണം ഉറപ്പിച്ചത്…. എനിക്ക് അറിയില്ല …. ഷാനു ഇങ്ങിനെ പറഞ്ഞപ്പോ എനിക്കും ഒരു കളി നടക്കുന്നുണ്ടെന്ന് തോന്നി……
ഷാനു നീ ഒന്ന് ഉപ്പാക്ക് വിളിച്ചുനോക്…. അപ്പൊ അറിയാലോ എന്താ സത്യമെന്ന്….
അപ്പൊത്തന്നെ ഷാനു ഉപ്പാക്ക് വിളിച്ചു….
ഉപ്പയെപ്പോയ എന്റെ കല്യാണമുറപ്പിച്ചേ… അതും ഫായിസിക്കയുമായിട്ട് രണ്ടാം കെട്ടിന്…. ഷാനുഉപ്പയോട് ചിരിച്ചുകൊണ്ട ചോദിച്ചത്…
“”മോളെ…. അത്…. ഞാൻ…. ”
ഉപ്പ മടിക്കാതെ പറ ഉപ്പാ…. എന്താണെങ്കിലും പറ… ഉപ്പാക്കെന്നെ അറിയുന്നതല്ലേ…
“”ഷാനു…. ഉപ്പയുടെ മോള് ദിലുവിനെ സ്നേഹിച്ചിരുന്നോ…. “””
ഉപ്പാ… ഞാനായിട്ട് ഒന്നിനും പോയിട്ടില്ല… ദിലുക്കയാ….
“”മോള് ആഗ്രഹിച്ചിട്ടുണ്ടേൽ അതു മറക്കണം…. നമുക്കെന്തിനാ അര്ഹതയില്ലാത്തത്…. “”
ഉപ്പാ എന്റെ മനസിലൊന്നും ഇല്ലാ… നിങ്ങള് പേടിക്കൊന്നും വേണ്ടാ…. എന്നെ ഉപ്പാക്ക് വിശ്വസിക്കാം…
“”ഷാനുട്ടി… മോളെ… നിന്നെ ഉപ്പാക്ക് നൂറുവട്ടം വിശ്വാസാ… ദിലു ഒരു പാവമാ…. കരീമിക്ക ദിലു വരുന്ന അന്ന് എന്നോട് വീട്ടില് നടന്നതെല്ലാം പറഞ്ഞു…
“അവർക്കൊക്കെ എന്തും പറയാം… ആരെയും കെട്ടാം…. ഞാനല്ലേ ആളുകളുടെ മുമ്പിൽ പോയിനിൽകേണ്ടത്…. ദിലുവിന് നല്ലൊരു കുടുംബത്തിൽ നിന്ന് കല്ല്യാണം നോക്കണമെന്നാണ് എന്റെ ആഗ്രഹം…. അതുകൊണ്ട് ഷാനുവിന്റെ കല്ല്യാണം ഉറപ്പിച്ചു എന്ന് സൈതു ദിലു വന്നാൽ പറയണം…. ബാക്കി ഞാൻ നോക്കിക്കോളാം…. ഷാനുവിനെ വേഗം കെട്ടിച്ചയക്കുകേം ചെയ്യണം… അതിനു വേണ്ടതൊക്കെ ഞാൻ തരാം…. നിങ്ങള്ടെ നാട്ടിലേക് എവിടേക്കെങ്കിലും കെട്ടിച്ചയച്ചാൽ മതി… അങ്ങിനാവുമ്പോ കൺമുമ്പിൽ കാണില്ലല്ലോ…. സൈതു ഒന്നും വിചാരിക്കരുത്…. നിനക്ക് എന്റെ അവസ്ഥ മനസ്സിലാകുമെന്ന ഞാൻ” കരുതുന്നത്…. “”” ” കരീമിക്ക ഇങ്ങിനെ പറഞ്ഞപ്പോ ഞാൻ പറഞ്ഞൊരു കള്ളമാ നിന്റെ കല്ല്യാണം…. മോള് എന്നോട് ക്ഷമിക്കില്ലേ…. ഈ ഉപ്പാക്ക് മോള് ആശിക്കുന്നത് വാങ്ങിത്തരാൻ കഴിയില്ല…. ”
ഉപ്പാ കരയല്ലേ…. എനിക്കീ ലോകത്ത് ഏറ്റവും വിലപ്പെട്ടത് എന്റുപ്പയ …. അതിലും വലിയ സമ്പത് എനിക്ക് വേറെ ഇല്ലാ…. ഉപ്പ വിഷമിക്കരുത്… എനിക്ക് ഒരു വിഷമവും ഇല്ലാ….
ഷാനു ഉപ്പയെ സമദനിപ്പിച്ചു ഫോൺ വെച്ചു.. പൊട്ടിക്കരയുമെന്ന ഞാൻ വിചാരിച്ചേ…. അവള് പുഞ്ചിരിച്ചുകൊണ്ട് എന്നോടിതെല്ലാം പറഞ്ഞപ്പോ ഞാൻ കരഞ്ഞു….
ഇപ്പൊ മനസ്സിലായോ എന്താ ഫോണെടുക്കത്തെ എന്ന്….
ഞാൻ ഓക്കേ പറഞ് ഫോൺ വെച് കരഞ്ഞു….
എന്റുപ്പ എന്തൊരു അഭിനയമാ പടച്ചോനെ…. ചില ആളുകളിപ്പോഴും കുടുംബ മഹിമയും പൊക്കിപ്പിടിച്ചു നടക്കും… എന്റുപ്പയെ പോലെ…. ഇവരൊന്നും മരിച്ചുപോകില്ലെന്നാ വിചാരം…. ആറടി മണ്ണ് മാത്രേ കുടുംബ മഹിമയുള്ളോർക്കും ഇല്ലാത്തോര്ക്കും ഉണ്ടാവൂ…. മരിക്കുവോളം ആർക്കും അതു മനസ്സിലാവില്ല….. എങ്ങിനെയാ പറഞ് മനസ്സിലാകുക… എനിക്കറിയില്ല….
ഒരു വഴി കണ്ടെത്തണം….
ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ എന്നിൽ നിന്നും ഷാനുവിനെ അകറ്റാനാണ് ഉപ്പ ശ്രമിച്ചത്…. നേരിട്ടെന്നോട് കല്യാണത്തിന് സമ്മദമല്ലെന്ന് ഉപ്പ പറഞ്ഞാൽ എന്റെ മനസ്സിൽ നിന്നവളെ ഒഴിവാക്കാൻ പറ്റില്ലെന്ന് ഉപ്പക്ക് നന്നായറിയാം… അതിനാ അവളുടെ കല്ല്യാണം ഉറപ്പിച്ചെന്ന് കള്ളം പറഞ്ഞത്… എന്റെ മനസ്സിൽ നിന്ന് ഷാനുവിനെ വേരോടെ പിഴുതെറിയാൻ ഉപ്പ സ്വീകരിച്ച വളഞ്ഞ വഴിപോലെ……….. അവളെ എന്റെ മണവാട്ടിയായി കൈപിടിക്കാൻ ഒരു വഴി കണ്ടെത്തണം… ഉപ്പയാണ് ഇതിനു പിന്നിലെന്ന് ഞാനറിഞ്ഞിട്ടും ഇല്ലാ ആരും അറിയാനും പാടില്ല… അങ്ങിനെയാകണം പ്ലാനിങ്….
ഞാൻ രാത്രി തന്നെ അർഷാദിന് വിളിച്ചു കാര്യം പറഞ്ഞു…
എങ്ങിനെങ്കിലും എന്റെ ഷാനുവിനെ എനിക്ക് വേണം… അതുപ്പയുടെ സമ്മദം ഇല്ലാണ്ടെ നടക്കാനും പാടില്ല… നീയൊരു ഐഡിയ പറ അർഷു….
“”നിനക്ക് ധൈര്യമുണ്ടേൽ വിളിച്ചിറക്കി കൊണ്ടുവാ…. ബാക്കി കാര്യങ്ങളൊക്കെ ഞാൻ ശെരിയാക്കിത്തരാം… അല്ലാതെ ഉപ്പയെയും അവളെയും ഒരുമിച്ച് നീ കെട്ടാനൊന്നും പറ്റൂല “”
ടാ…. അതൊന്നും നടക്കില്ല… എന്നെക്കൊണ്ടതിനു കഴിയില്ല… പിന്നെ ഷാനു…. അവളെ വിളിക്കനങ്ങാട് ചെന്നാൽ മതി… കൂടെ ഇറങ്ങിവരും….. നീ നടക്കുന്ന വല്ലതും പറ…..
“നിന്റുപ്പ സമ്മദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദിലു…. നീ അവളെ മറക്കുന്നതാവും നല്ലത്…. ”
ശവത്തിൽ കുത്തല്ലേടാ… പ്ലീസ്…. എനിക്ക് അവളെ വേണം….
“ഓഹ് ബെസ്ററ് കാമുകൻ…. എന്തായാലും ഞാനൊന്നാലോചിക്കട്ടെ….. ”
ശെരി…. നീ വേഗം ആലോജിക്കില്ലേടാ…. ഇപ്പൊത്തന്നെ വിളിക്ക് ട്ടൊ….
” നിന്നെ ഞാൻ….. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട….രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം… വെച്ചിട്ട് പോടാ…. ”
ഓഹ് വേണ്ടായിരുന്നു…. എന്നാലും അവനെന്തേലും ഐഡിയ തരാതിരിക്കില്ല…..
ഫോൺ വെച് വാട്സപ്പ് നോക്കിയപ്പോ അതിലൊരു മെസേജ്…. അമാനയാണ്….
“ഹായ് … ഞാൻ അമാനയാണ്…. എന്താ ഇക്കയുടെ തീരുമാനം…. ഇവിടെ നിശ്ചയത്തിനുള്ള തയ്യാറെടുപ്പിലാ…. ”
നിശ്ച്ചയോ…. അള്ളാഹ് അപ്പോ കല്ല്യാണം എന്നാ….
അപ്പൊത്തന്നെ റിപ്ലൈ കിട്ടി…
“സ്വന്തം കല്ല്യാണം എന്നാണെന്ന് എന്നോട് ചോദിക്കുന്നോ… ഞായറാഴ്ച നിശ്ചയമാണെന്ന് കേള്കുന്നുന്നുണ്ട് കല്ല്യാണം എന്നാണെന്നെനിക്കറിയില്ല… ”
“പിന്നെ എനിക്കിപ്പോയൊന്ന് വിളിക്കുമോ ഒരുകാര്യം പറയാനാ… എഴുതാൻ വയ്യാത്തോണ്ടാ…. ”
ഞാനവൾക് വിളിച്ചു…
ഹലോ… എന്താ വിളിക്കാൻ പറഞ്ഞത്…
“അതുപിന്നെ….. എന്നെ ഇപ്പൊ കുറച്ചു മുൻപ് ഷാനു വിളിച്ചിരുന്നു….. “ഷെഹിക്ക് വിളിച് അവളുടെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറയാൻ പറഞ്ഞു…. ഉപ്പയുടെ ആഗ്രഹമാണെന്നും ഷെഹിയുടെ ഇക്കയോട് എന്നെ മറക്കണമെന്ന് പറയാൻ പറയണമെന്നും പറഞ്ഞു…. ”
” ഞാനവളോട് നീ നേരിട്ട് ഷെഹിയോട് പറഞ്ഞാൽ പോരെ ഞാനെന്തിനാ ഇതിനിടയിൽ എന്ന് ചോദിച്ചു…. അപ്പൊ….. എന്നെ ഇനി ആരും വിളിക്കണ്ട…. ഞാനാർക്കും വിളിക്കുകയും ഇല്ലാ…. ഈ നമ്പർ ഇനിയുണ്ടാവില്ല എന്നൊക്കെ പറഞ്ഞു…..ഫോൺ വെച്ചു…
ഇപ്പൊ നിങ്ങക് വിളിച്ചിട്ട് എൻഗേജ്ഡ് ആയോണ്ട് ഞാനവളെ വിളിച്ചുനോക്കി… അപ്പൊ സ്വിച് ഓഫ് ആണ്…. ”
ആ…. സാരല്യ…. അവളുടെ ഭാഗം ക്ലിയർ ആക്കാനാ അവളിതൊക്കെ പറഞ്ഞത്… എന്റുപ്പയെ കുറ്റം പറഞ്ഞില്ലല്ലോ…. അൽഹംദു ലില്ലാഹ്…. നീ ഉറങ്ങിക്കോ… ഞാൻ എന്തെങ്കിലുമൊന്ന് തീരുമാനിച്ചിട്ട് നാളെ വിളിക്കാം….
ഫോൺ വെച്ചു ഞാനാലോചിച്ചിട്ട് എനിക്കൊരു ഐഡിയ കിട്ടുന്നില്ല….. നാളെ അര്ഷദ്എന്തെങ്കിലും ഒന്ന് പറയാതിരിക്കില്ല…. അതുവരെ കാത്തിരിക്കാം….. അർഷാദിന്റെ ഫോണിനു വേണ്ടി ഞാൻ കാത്തിരുന്നു… വാട്സപ്പിൽ അവനെ ഓർമിപ്പിച്ചു ശല്ല്യം ചെയ്തുകൊണ്ടേയിരുന്നു…. നീ ഒന്നടങ്ങ്… ഒരു ഐഡിയ കിട്ടിയിട്ടുണ്ട്…. എന്ന് മെസേജ് വന്നപ്പോ ഞാനുടനെ ഷോപ്പിൽ നിന്നിറങ്ങി അവനെ വിളിച്ചു…..
എന്താടാ…. ഒന്ന് വേഗം പറ….
“””എന്റെ ദിലു… നീ ഇങ്ങിനെ ടെൻഷനാകല്ലേ… നിന്റെ കല്യാണമുറപ്പിച്ച പെണ്ണില്ലേ അവള് കൂടെ നിൽകുവാണേൽ ഒരു ഡ്രാമ കളിച്ചുനോകാം…. “”
എന്തിനാ അവള്… നീ കാര്യം തെളിയിച്ചു പറ….
“”അതൊക്കെയുണ്ട്…. അവളില്ലാതെ നടക്കില്ല… നീ ആദ്യം അവളോട് ചോദിക്കണം… ”
ചോദിക്കാ… അതിനു നീ കാര്യം പറയണില്ലല്ലോ…
“പറയാം…. അതെ…. നിന്റെ കല്ല്യാണം ഇപ്പൊ മുടക്കിയാൽ നിന്റുപ്പ വേറെ പെണ്ണിനെ നോക്കും…. ഈ പെണ്ണിന് എല്ലാം അറിയുന്നൊണ്ട് കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കാം…. കല്ല്യാണം ഉറപ്പിച്ചോട്ടെ… അതാണ് നമുക്ക് നല്ലത്… കല്യാണ തലേന്ന് ആ പെണ്ണ് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയണം…. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതിനാൽ നിന്റുപ്പക്ക് ഒരൊറ്റ രാത്രികൊണ്ട് വേറെ പെണ്ണിനെ കിട്ടാൻ പ്രയാസമാകും… അപ്പൊ നിന്റെ ഷാനുവിനെ തന്ത്രപ്പൂർവം ഉപ്പക്ക് മുമ്പിൽ അവതരിപ്പിക്കണം…. മാരേജ് നടക്കുമെന്നാണ് എന്റെ ഒരു ഇത്… ബാക്കിയൊക്കെ ഡ്രാമയിലെ ആർട്ടിസ്റ്റുകളെ ആശ്രയിച്ചായിരിക്കും…'””
അല്ലെടാ… അതിന് അമാന കല്യാണത്തലേന്ന് എന്നെ വേണ്ടെന്ന് എങ്ങിനെ പറയും… അതിനൊരു റീസെ ൺ വേണ്ടേ…..
“റീസെനില്ലാതെ എങ്ങിനെ നടക്കും…. അതൊക്കെ കണ്ടുപിടിക്കണം.. ഇനിയും ടൈം ഉണ്ടല്ലോ.. നീയൊന്ന് സമാദാനിക്ക്…. പിന്നെ ആ അമാനയോട് പറഞ് ഓക്കേ ആക്ക് ട്ടൊ… ”
അല്ലെടാ…. അപ്പൊ അമനയുടെ ഫ്യുച്ചർ എന്താകും…. തലേന്ന് എല്ലാ ഒരുക്കങ്ങളും അവിടെയും ഉണ്ടാവില്ലേ…. അപ്പൊ കല്ല്യാണം മുടങ്ങിയാൽ……. ?
“അതും ശെരിയാ… ഞാനങ്ങിനെ ചിന്തിച്ചില്ല… നിന്റെ കാര്യം മാത്രാ ആലോചിച്ചത്…. അവൾക് വല്ല കാമുകൻ മാരും ഉണ്ടോ എന്ന് ചോദിക്ക്… ഉണ്ടേൽ അതും നടത്തിക്കൊടുക്കാം…. ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും…. എന്തേ…..
ആ ശെരി ടാ… ഐഡിയ വർക്ഔട്ട് ആവുമോ അർഷു…
“പടച്ചോൻ ഷാനുവിനെ നിനക്ക് തരാൻ വിധിച്ചിട്ടുണ്ടേൽ നിനക്കുതന്നെ തരും…. നീ മനസ്സുരുകി പ്രാർത്ഥിക്ക്…. എന്നാ ശെരി… ”
മനസിലൂടെ ഓരോരോ കാര്യങ്ങൾ മിന്നിമറഞ്ഞു….
ആലോചനക്ക് വിരാമമിട്ട് അമാനക്ക് വിളിച്ചു…. കാര്യങ്ങളൊക്കെ അവളോട് വിശദീകരിച്ചപ്പോ അവളും ഓക്കേ ഞാൻ ആലോചിക്കട്ടെ എന്ന് പറഞ്ഞു…. അവള്കാണേൽ കാമുകനും ഇല്ലാ… ഇനിയിപ്പോ ഒരു ചെക്കനെ അവൾക് നോക്കണം… ഇല്ലേൽ ആ വീട്ടുകാരുടെ ശാപം ഏൽക്കേണ്ടിവരും…. അര്ഷദിനോട് അമനയെ കെട്ടാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ…… നിനക്ക് വേണ്ടി ആരെയും കെട്ടും എന്നായിരുന്നു മറുപടി…..
എന്നാ നീയൊരു അടിപൊളി സ്ക്രിപ്റ്റ് തയ്യാറാക്കിക്കോ…. എന്റെ കല്യാണത്തലേന്ന് ഉഗ്രൻ ഡ്രാമതന്നെ കളിക്കാം…..
“ആ ഓക്കേ…. എനിക്കും ഒരു ചാൻസ് തരനട്ട. അഭിനയിക്കാൻ….. ”
അവനോട് സംസാരിക്കുന്നതിനിടയിൽ ഉപ്പയുടെ ഫോൺ വരുന്നത് കണ്ട് അവനോട് ബൈ പറഞ്ഞ് ഞാനതെടുത്തു…..
“ഹലോ…. മോനെ….. ഉമ്മ……. .. ഉപ്പക്ക് വാക്കുകൾ മുറിഞ്ഞുപോകുന്നു….
എന്താ ഉമ്മാക്ക്….
“ബാത്റൂമിലോന്ന് വീണതാ…. കാലിന്റെ എല്ലിന് പൊട്ടുണ്ട്… ഇപ്പൊ ഓപ്പറേഷൻ തീയേറ്ററിലാ….
ഉപ്പ പറഞ്ഞൊപ്പിച്ചു….
ഉമ്മാക്ക് ഒന്നും ഉണ്ടാവില്ല ഉപ്പ സമാദാനിക്ക്…. എന്നും പറഞ് ഞാൻ ഫോൺ വെച്ചു…. അര്ഷദിനോട് കാര്യങ്ങൾ വിളിച്ചുപറഞ്ഞു.. അവൻ പൊയ്ക്കോളാമെന്നും പറഞ്ഞു…..
ഹോസ്പിറ്റലിലെത്തി അര്ഷദ്എന്നെ വിളിച്ചപ്പോ ഉപ്പ ആകെ തളർന്നിട്ടുണ്ടെന്ന് പറഞ്ഞു… ഉപ്പയുടെ അനിയന്മാരും അവരുടെ ഭാര്യമാരും അമ്മോനും അമ്മായിയും പിന്നെ ഉപ്പയുടെ സഹോദരിയുടെ മക്കളും ഒക്കെ അവിടുണ്ടെന്ന് അർഷദ് പറഞ്ഞു… ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്… എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നുതുടങ്ങി….. യാ അള്ളാഹ്…… എന്റുമ്മാക് എത്രയും പെട്ടെന്ന് സുഖപ്പെടുത്തിക്കൊടുക്കണേ…. ഷോപ്പിൽ നിന്ന് ഞാൻ വേഗത്തിൽ പോരുന്നതുകണ്ട സൈതാലിക്ക കാര്യം തിരക്കി….. പിടിച്ചു നിർത്തിയ സങ്കടമെല്ലാം അണപൊട്ടിയൊഴുകി… ഇക്കയെ
കെട്ടിപ്പിടിച് ഞാൻ കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു…. എനിക്കിപ്പോ ഉമ്മയെ കാണണം…. ഞാൻ നാട്ടിലേക് പുറപ്പെടുകയാ… കുഞ്ഞിനെപ്പോലെ ഞാൻ വാശികാണിച്ചു…
“മോനെ…. നീ എടുത്തുചാടേണ്ട കാര്യമൊന്നുമില്ല…. എല്ലിന് പൊട്ടുള്ളത് അത്ര വലിയ കാര്യമാണോ…. ഒരു മാസം പ്ലാസ്റ്ററിട്ടാൽ റെഡിയാവുന്ന കാര്യമേ ഒള്ളൂ…. ഇപ്പൊ നീയങ്ങോട്ട് പോയെന്നുകരുതി ഒക്കെ മാറുകയൊന്നുമില്ല…. ഉമ്മയെ കാണാൻ വേണേൽ പോകാം…. ഉപ്പ ഏതായാലും അടുത്ത മാസം പോരാൻ പറഞ്ഞതല്ലേ…. അതിനുമുൻപ് ചെയ്യാൻ ഏല്പിച്ച കാര്യങ്ങളൊക്കെ ചെയ്തുതീർക്…. പെട്ടെന്ന് പോയാൽ എനിക്കൊറ്റക്ക് എല്ലാടത്തും എത്താൻ പറ്റൂല…. അഫ്സൽ അടുത്ത മാസം വരുന്നുണ്ടല്ലോ… അന്നെത്തേക് ടിക്കെറ്റെടുത്തോ…. അതല്ലേ നല്ലത്….. ”
ഇക്കയിങ്ങനെ പറഞ്ഞപ്പോ മനസ്സിനൊരല്പം ആശ്വാസമായി….
ഉപ്പക്ക് വിളിച്ചുനോക്കിയപ്പോ ഓപ്പറേഷൻ കഴിഞ്ഞു ഐ സി യു വിലേക് മാറ്റിയെന്ന് പറഞ്ഞു… നാളെയെ റൂമിലേക് കൊണ്ടുവരുള്ളൂ… ഉപ്പ കയറി കണ്ടിരുന്നു… മയക്കത്തിലാണ്… ഒന്നും മിണ്ടുന്നില്ല… വിളിച്ചപ്പോ മൂളുന്നുണ്ട്… എന്നൊക്കെ പറഞ്ഞു….
രാത്രി അർഷാദിന് വീണ്ടും വിളിച്ചു…. എല്ലാവരും അവിടുന്ന് പോയി അമ്മോനും ഞാനും ഉപ്പയും ഇവിടുണ്ട്….കുട്ടികൾക്കൊക്കെ എക്സാം അല്ലേ അതോണ്ടാ അമ്മായിയും എളേമ്മയുമൊക്കെ പോയത്… റൂമെടുത്തിട്ടുണ്ട്…. ഞങ്ങളുറങ്ങാൻ നില്കുകയാ… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ നമ്പർ കൊടുത്തു റൂമിലേക് പോന്നതാ…. എന്നൊക്കെ പറഞ്ഞു…. അവിടെത്തന്നെ നില്കനട്ടോ നീ എന്നും പറഞ് ഫോൺ വെച്ചു…
രാവിലെ വിളിച്ചപ്പോ…പത്തുമണിയാവുമ്പോ റൂമിലേക് മാറ്റും… കുഴപ്പമൊന്നുമില്ല…. ഞാനൊന്ന് ഫ്രഷ് ആവാൻ വീട്ടിലേക് പോകുവാ… തിരിച്ചവിടെക് എത്തിയിട്ട് ഞാൻ വിളിക്കാം എന്നാണ് അർഷദ് പറഞ്ഞത്..
ഉപ്പക്ക് വിളിച്ചു….
മോനെ…ഉമ്മാക്കിപ്പോ പ്രശ്നോന്നുമില്ല.. റൂമിൽക് പത്തുമണിക്ക് കൊണ്ടുവരുമെന്നാണ് പറഞ്ഞത്… പിന്നെ നീ പോരാൻ നില്കേന് എന്ന് സൈദു പറഞ്ഞു… അതിന്റെ ആവശ്യമൊന്നുമില്ല…. നീ അടുത്ത മാസം പോന്നാൽ മതിട്ടോ… ഇവിടിപ്പോ പെണ്ണുങ്ങളെ ആരെയെങ്കിലുമാ ആവശ്യം…. പകല് അമ്മായിയോ എളേമ്മമാരോ ആരേലും നിന്നോളാം എന്ന് പറഞ്ഞിട്ടുണ്ട്… രാത്രി ഒൾക്കൊന്നും പറ്റൂല… കിട്ടികൾക്കൊക്കെ പരീക്ഷയാ…. അയിനിപ്പോ എന്താ ചെയ്യാ എന്ന് ആലോചിക്കാ… എന്നാ ശെരി ദിലു… ഫോണില്ക് ആരോ വിളിക്കുന്നുണ്ട്…. പിന്നെ വിളിക്ക്… എന്ന് പറഞ്ഞു ഉപ്പ ഫോൺ വെച്ചു…
സൈതാലിക്ക വിവരം ചോദിച്ചപ്പോ… രാത്രിക്ക് ആളില്ലാത്ത വിവരവും ഞാൻ പറഞ്ഞിരുന്നു….
പത്തുമണിക്ക് ശേഷം വിളിച് ഉമ്മയോട് നേരിട്ട് സംസാരിച്ചപ്പോ കുറച്ചു ആശ്വാസം കിട്ടി…. നല്ല വേദനയുണ്ട് മോനെ എന്നുകേട്ടപ്പോ സങ്കടം വന്നു….
ഇടക്കിടക്ക് വിളിച് വിവരങ്ങൾ അന്ന്വേഷിച്ചുകൊണ്ടേയിരുന്നു…. വൈകുന്നേരം അർഷാദാണ് ഷാനുവും ഉമ്മയും വന്നത് പറഞ്ഞത്….
“അവരിപ്പോ ഇവിടുണ്ട് ടാ… ഉപ്പയോടും ഉമ്മയോടും ഷാനു സംസാരിക്കുന്നത് കണ്ടിട്ട്…. നീ പറഞ്ഞതൊക്കെ സത്യാണോ എന്നൊരു ഡൗട്ട്…. ”
എന്തു ഡൗട്ട്….
“നിന്റുപ്പ ഇത്രയൊക്കെ ചെയ്തിട്ട് അവരോട് അവള് ചിരിച്ചുകൊണ്ട് ഒന്നും നടക്കാത്ത പോലല്ലേ പെരുമാറുന്നത്…. അതോണ്ട് ചോദിച്ചതാ…. ”
ടാ ….. കോപ്പേ… ഷാനു അതല്ല അതിനങ്ങേപ്പുറവും ചെയ്യും…. ടെന്ഷനടിച്ചു മിണ്ടാതിരിക്കാൻ അവളെന്നെയല്ല സ്നേഹിച്ചത്…. ഞാൻ അവളെയാ….. എന്നെ ഇഷ്ടമാണെങ്കിലും എല്ലാം ഉള്ളിലൊതുക്കുന്ന ഒരു ജന്മമാ അതിന്റെ… അതുകണ്ട് മോനെന്നെ കുറ്റപ്പെടുത്തല്ലേ….
“എന്നാലും…. ഫേസ് ചെയ്യുമ്പോയെങ്കിലും ഒരു ഇത് …. ഉണ്ടാവില്ലേ…. ”
ഇല്ലാ…. നീ അതുവിട്…. അവരെന്താ പറയുന്നെ….
“”നിന്നെക്കൊണ്ട് വേഗം പെണ്ണുകെട്ടിക്കാൻ…. ഉമ്മാനെ നോക്കാൻ ആളില്ലാലോ…. “””
ആ ഞാൻ റെഡിയാണെന്ന് പറ…. പക്ഷെ ആ ഷാനുവിനെ മാത്രേ കെട്ടുള്ളൂ….
“നടന്നത് തന്നെ…. ”
നീയും തുടങ്ങിയോ അർഷു….
“ഒരു ജോക് പറഞ്ഞതാണേ…. പിന്നെ രാത്രിക്ക് നിൽക്കാൻ ആളില്ലാത്തത് നീ സൈതാലിക്കനോട് പറഞ്ഞിരുന്നു ല്ലേ…
ആ.. പറഞ്ഞു എന്തേ…
“ഇക്കാ അപ്പൊത്തന്നെ ആയിശുതായോട് പോകാൻ പറഞ്ഞൂത്രേ… മക്കൾക്കു പരീക്ഷയും ഉണ്ട്… പിന്നെ മൂന്നും കൂടി അവിടെ ഒറ്റക്ക് കിടക്കില്ലല്ലോ… അതോണ്ട് ഷാനുവിനെ ഇവിടെ നിർത്താൻ ആണ് പ്ലാൻ… നിന്റുപ്പ മസിലുപിടിച്ചു വേണ്ടാ എന്നൊക്കെ പറയുന്നുണ്ട്…. ഉമ്മാക്ക് നിൽക്കണം എന്നും…. ഷാനു ഒരുങ്ങി വന്നതാ ഇവിടെ നിൽക്കാൻ… രാവിലെ ഇവിടുന്ന് അടുത്തല്ലേ കോളേജ്… നടന്നുപോകാലോ എന്നാ പറയുന്നത്…. എളേമ്മയുടെ കട്ട സപ്പോർട്ടും ഉണ്ട്…. അവരിക്ക് സുഗായല്ലോ….. “””
ടാ…. നിക്ക് ഉമ്മയെ ഇപ്പൊ കാണണം…..
“”അയ്യടാ…. കള്ളാ…. മോങ്ങണ്ട…. നടക്കൂല…. ഷാനു നിൽക്കുമെന്ന് പറഞ്ഞപ്പോ ഉമ്മയെ കാണാനെന്തൊരു പൂതി…. ”
ഹി ഹി….
രാത്രി അർഷദ് വീട്ടിൽപോയി… ഉമ്മയും ഉപ്പയും ഷാനുവും ആണ് റൂമിൽ….
ഉമ്മാക്കൊന്ന് വിളിച്ചുനോക്കാൻ ഫോണെടുത്തപ്പോ അമാനയുടെ മിസ്സ് കാൾ….
ഇവളെന്തിനാ ഇപ്പൊ വിളിക്കണേ എന്ന് ചിന്തിച്ചുകൊണ്ട് അവൾക് വിളിച്ചു. അമാന പറയുന്നത് കേട്ടപ്പോ ഞാനൊന്ന് നെട്ടി….
ഞങ്ങളുടെ കല്ല്യാണം ഉറപ്പിച്ചതും ഞായറാഴ്ചത്തെ പ്രോഗ്രാമുമെല്ലാം അവള് ഷാനുവിനോട് പറഞ്ഞു എന്നായിരുന്നു അത്…. അതിന് ഷാനു ഒന്ന് പുഞ്ചിരിച്ചു കൺഗ്രാഡ്സ് പറഞ്ഞത്രേ…. ഇതുകേട്ടപ്പോ ചെറുതായിട്ട് ഞെട്ടിയൊള്ളു…. ഡ്രാമയുടെ കാര്യം ഞാൻ ഷാനുവിനോട് പറഞ്ഞില്ല പറയണോ എന്നായിരുന്നു അമാനയുടെ ചോദ്യം….
പറയല്ലേ…. ഞാൻ നിന്റെ കാലുപിടിക്കാം…..ഷാനു ഒരു സദാചാര സ്നേഹിയാ… അവളറിഞ്ഞാൽ ഒന്നും നടക്കൂല…. നിനക്ക് എന്തുവേണേലും കല്ല്യാണം കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വന്ന് വാങ്ങിത്തരാം…..
“ആ ഞാൻ പറയില്ല എന്നവൾ സത്യം ചെയ്തുപറഞ്ഞപ്പോ ആശ്വസിച്ചതെന്റെ തെറ്റ് അല്ലാതെന്തു പറയാൻ…..
“എന്റുപ്പനോട് ഒന്നും ഞാൻ മറച്ചുവെക്കാറില്ല…. ഒറ്റ മോളായൊണ്ട് തലയിൽ വെച്ചാ എന്നെ വളർത്തിയത്.. എന്റെ മുഖം വാടിയാൽ ഉപ്പ അറിയും…. ഞാൻ ഓരോന്ന് ആലോജിച് ടെൻഷനിലിരിക്കുമ്പോ ഉപ്പവന്ന് കാര്യം ചോദിച്ചപ്പോ ഞാനെല്ലാം പറഞ്ഞുപോയി…. ഡ്രാമയുടെ കാര്യവും പറഞ്ഞു…… ”
ഇത്രേ ഞാൻ കെട്ടൊള്ളു… പിന്നെയും വാ തോരാതെ അവള് പറയുന്നുണ്ട്…. തലയിൽ കൈവെച്ചു ഞാൻ ബെഡിലേക് വീണു… ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ…. എനിക്കവളുടെ ഉപ്പയെ പരിജയം പോലും ഇല്ലാ… അയാൾഎന്നെപ്പറ്റി എന്തുവിചാരിക്കും പടച്ചോനെ…. അമാനയോട് വിശ്വസിച്ചെല്ലാം പറഞ്ഞുപോയി…. ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. ഇനിയിപ്പോ എല്ലാരും അറിയും… ഉപ്പയും ഉമ്മയുമൊക്കെ അറിയുമ്പോ അവരുടെ മുമ്പിൽ നാണം കെട്ടുപോകും…. ചെ…. ഈ പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് എല്ലാരും പറയുന്നതിന്റെ പൊരുൾ ഇപ്പോഴാ മനസ്സിലായത്…. രഹസ്യം സൂക്ഷിക്കാനറിയാത്ത സാദനം…. ഉമ്മകൊന്ന് വിളിക്കണമെന്നുണ്ട്… പക്ഷെ ഫോണെടുക്കാൻ പോലും കഴിയാതെ കൈ തളർന്നപോലെ തോന്നി…. നിർത്താതെ മെസേജ് ട്യൂൺ കേട്ടപ്പോ ഞാൻ സ്‌ക്രീനിലേക്കൊന്ന് ദയനീയമായി നോക്കി…. അമാനയാണ്… ഫോൺ എറിയാൻ ആണ് തോന്നിയത്…
വൈഫൈ ഓഫ് ആക്കി ഫോൺ ബെഡിലേക്കിട്ട് ഞാൻ കിടന്നു…
അർഷാദിനൊന്ന് വിളിച്ചു കാര്യം പറഞ്ഞാലോ…. ആരോടെങ്കിലും പറഞ്ഞാലേ കുറച്ചേലും ടെൻഷൻ കുറയുള്ളൂ…. ഫോണെടുത്തു നോക്കിയപ്പോ മെസേജ് ഒരുപാടുണ്ട്…. ഓഫ്‌ലൈനല്ലേ വായിച്ചുനോക്കാം എന്നുകരുതി…. “””” സോറി ദിലുക്ക…. ഞാൻ ഉപ്പ ചോദിച്ചപ്പോ പറഞ്ഞുപോയതാ… എന്റുപ്പ പറഞ്ഞതെന്താണെന്നറിയുവോ……… ഡ്രാമയുടെ ആവശ്യമൊന്നുമില്ല…. നിങ്ങളുടേം ഷാനൂന്റേം കല്ല്യാണം ഉപ്പ നടത്തുമെന്ന പറഞ്ഞെ…. നിങ്ങള്ടെ ഉപ്പയോട് ഒന്നും പറയേണ്ടെന്ന് ഞാൻഉപ്പാനോട് പറഞ്ഞു…. അതൊക്കെ ഞാൻ നോക്കിക്കോളാം…. നിങ്ങള്ടെ ഒരു കാര്യവും പറയാതെ തന്നെ കല്ല്യാണം നടത്താൻ ഞാനൊരു ഡ്രാമ കളിച്ചുനോക്കട്ടെ എന്നും പറഞ് നിങ്ങള്ടെ ഉമ്മയെ കാണാൻ പോയിരിക്കുകയാ….
എന്നോട് ദേഷ്യം തോന്നരുത്… ഉമ്മയോട് കള്ളം പറഞ്ഞാലും ഉപ്പയോട് പറയാൻ പറ്റൂല…. അത്രയ്ക്കെന്നെ ഇഷ്ട എന്റുപ്പക്ക്…. സോറി ഫോർ എവെരിതിങ്…. “”””
അമാന ഫീൽ ചെയ്തെഴുതിയതാണെന്ന് വായിച്ചപ്പോ മനസ്സിലായി….ഈ പെൺകുട്ടികളുടെ ബെസ്ററ് ഫ്രണ്ട് അവരുടെ ഉപ്പമാരായാൽ ഇങ്ങിനെയൊക്കെയേ നടക്കു….
ഇനി ഹോസ്പിറ്റലിലെ വിവരമറിയണമെങ്കിൽ ഉപ്പക്ക് വിളിച്ചിട്ട് കാര്യമില്ല… ഉമ്മാക്ക് വിളിച്ചാൽ ഉപ്പയുള്ളോണ്ട് തുറന്നുപറയും ഇല്ല…. അർഷാദാണെങ്കിൽ രാവിലെ ഹോസ്പിറ്റലിലെത്തുകയുള്ളു….
രണ്ടും കല്പിച്ചു ഞാനുമ്മക്ക് വിളിച്ചു….
ഉമ്മാക് വിളിച്ചെങ്കിലും അതികം സംസാരിക്കാൻ പറ്റിയില്ല… അവിടെ ആരൊക്കെയോ ഉണ്ട്… രാത്രി ആരാ നിക്കുന്നെ ന്ന് ചോദിച്ചപ്പോ ഷാനുവാണെന്ന് പറഞ്ഞു…ആരാ അവിടെ സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോ പിന്നെവിളിക്ക് എന്നും പറഞ് ഫോൺവെച്ചു… ഞാൻ നേരെ ഷോപ്പിലേക് പോയി… അര മണിക്കൂറിനു ശേഷം ഒരു ഫോൺ വന്നു… അറിയാത്ത നമ്പർ ആണ്… നാട്ടിൽ നിന്നായൊണ്ട് ഞാൻ തിരിച്ചുവിളിച്ചു…
ഹലോ ആരാ….
“ഹലോ….. ഇത് ദിലു അല്ലേ…. ”
ആ അതെ…. ഇതാരാ …
“ഞാൻ സെക്കീർ…. അങ്ങിനെ പറഞ്ഞാൽ നിനക്കറിയാൻ വഴിയില്ല… അമാനയുടെ ഉപ്പയാണെന്ന് പറഞ്ഞാൽ അറിയുമായിരിക്കും…. “
എന്തുപറയുമെന്നറിയാതെ ഞാൻ മൗനം പാലിച്ചു….
“ആമി എന്നോടെല്ലാം പറഞ്ഞു…….
ഷംനയെ എനിക്ക് നന്നായിട്ടറിയാം…. നല്ലകുട്ടിയാ… ആമിയുടെ കൂടെ ഇടക്കിടക്ക് വീട്ടില് വരാറുണ്ട്….. നിന്റുപ്പയുടെ ഈഗോ ഒന്ന് മാറ്റിയെടുത്താൽ മതി… അതെനിക്ക് വിട്ടേക്… ഞാൻ നോക്കിക്കോളാം…. നീ വല്യ ഡ്രാമയൊന്നും കളിക്കേണ്ട ആവശ്യമില്ല… ഞാനിന്ന് ഒരു ചൂണ്ടയിട്ടിട്ടുണ്ട്… നിന്റുപ്പ കൊളുത്തുമെന്നാണെന്റെ പ്രതീക്ഷ…. ഹോസ്പിറ്റലിൽ ഞാനും വൈഫും ഇപ്പൊ പോയിരുന്നു… ഷാനുവിനെ അവിടെ കണ്ടപ്പോ മനസ്സിൽ തോന്നിയതാ…. “”
എന്താ ഉണ്ടായേ ??…
“നിനക്ക് പ്രതീക്ഷിക്കാൻ വകയൊക്കെയുണ്ട്…. എന്നാലും നിന്റുപ്പ മൂളിയിട്ടില്ല…. ”
അള്ളാഹ് അപ്പൊ ഒക്കെ പറഞ്ഞോ…..
ഇല്ലെടാ ഞാൻ നിങ്ങള്ടെ കാര്യമൊന്നും പറഞ്ഞില്ല….. ആമിയെയും ഞങ്ങളെയും ഷംനക്കറിയാമെന്നറിഞ്ഞപ്പോ ഉപയൊന്നു ഞെട്ടി… അരമണിക്കൂറോളം ഞങ്ങൾ റൂമിൽ എല്ലാരും കൂടി സംസാരിച്ചിരുന്നു… തിരിച്ചുപോരുമ്പോ പുറത്തിറങ്ങി ഞാൻഉപ്പയോട് ഷാനുവിനെ പറ്റി ചോദിച്ചു…. ഇതിനെ കെട്ടിക്കുന്നുണ്ടോ… നല്ല കുട്ടിയാ…. എന്നുപറഞ്ഞപ്പോ കല്ല്യാണം നോക്കണം എന്നാണ് നിന്റുപ്പ പറഞ്ഞത്…
എന്റെടുത്തൊരു ചെക്കനുണ്ട്… പെങ്ങളുടെ മകനാണ്… ഡോക്ടറാണ്.. ഇപ്പൊ അമേരിക്കയിൽ ഒരുവർഷത്തെ പ്രാക്ടീസിലാ… അതുകഴിഞ്ഞാൽ നാട്ടിൽ സെറ്റ്‌ലവാ നാണ് പ്ലാൻ… പെങ്ങളും അളിയനും ഇന്നലെ വിളിച്ചിരുന്നു… നല്ലകുട്ടികളുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നു… സാമ്പത്തികം പ്രഷനൊന്നുമല്ല… നമ്മുടെ വീട്ടിൽക് കൊണ്ടുവരാനുള്ളതല്ലേ..
എന്നാ അളിയൻ പറഞ്ഞത്… ചെക്കന് നല്ല ദീനുള്ള കുട്ടിയായാൽ മതി… ഞാനിവളെ ഒന്ന് പറഞ്ഞുനോക്കട്ടെ… എന്താ നിങ്ങള്ടെ അഭിപ്രായം… എന്നൊക്കെ നിന്റുപ്പയോട് ചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല…. ഞാൻ പിന്നേം ചോദിച്ചു… അഭിപ്രായം ഒന്നും പറഞ്ഞില്ല…. അതിനു നിന്റുപ്പ പറഞ്ഞത്…
ആ അത്…. ഇപ്പൊ…. നടക്കുമോ…. ഇടുക്കിയിൽ നിന്നിവിടെ വന്ന് താമസിച്ചോരാ…. തറവാടും കുടുംബും ഒന്നും ഇല്ലാ… എന്നൊക്കെയാ…
“”അതൊന്നും പ്രശ്നല്ല്യ… മുസ്ലിംകളല്ലേ…. പിന്നെ നല്ല കുട്ടിയും…. . സൗന്ദര്യവും… അല്ലെങ്കിലും ഈ പാവപ്പെട്ടവരുടെ കല്യാണത്തിന് അഞ്ചും പാത്തും പവൻ കൊടുക്കുന്നതിനേക്കാൾ ഉത്തമം അവരെ കെട്ടുന്നതാ… ആളുകൾ ചിലപ്പോ ഉള്ളിൽ പറഞ് ചിരിച്ചാലും അള്ളാഹ് കൂടെയുണ്ടാകും… നമുക്ക് ദുനിയാവ് മാത്രം പോരല്ലോ… ആഖിറം കൂടി നോക്കണ്ടേ…. ചിലപ്പോ ഇതുകൊണ്ടെങ്കിലും അള്ളാഹ് തെറ്റുകൾ പൊറുത്ത് സ്വർഗം തന്നാലോ …. എനിക്ക് കെട്ടാൻ പ്രായായ മോൻ ഇല്ലാത്തോണ്ടാ… ഉണ്ടേൽ ഞാനാർക്കും വിട്ടുകൊടുക്കില്ലെന്നു ഷംനയെ… ” ഞാനിങ്ങനെ പറഞ്ഞപ്പോ നിന്റുപ്പയുടെ മനസൊന്നിളകിയിട്ടുണ്ടാവും… അതോണ്ടാവും മൂപ്പരൊന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു…
ഞാൻ ഒന്നൂടെ പറഞ്ഞു ട്ടൊ….
അതുവരെ എല്ലാം മൂളിക്കേട്ട ഞാൻ ഇനിയും എന്താ പറഞ്ഞെ എന്ന് ചോദിച്ചു…..
“”നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതെന്താ…. ഒരഭിപ്രായം പറയി…. അല്ല ഇനി നിങ്ങൾക്കെന്തെങ്കിലും ആഗ്രഹമുണ്ടോ….. നിശ്ചയമുറപ്പിച്ചതൊന്നും കാര്യമാക്കണ്ട…. തൊറന്ന് പറഞ്ഞോളി….ഞാനിപ്പോ ഇവളെ കണ്ടപ്പോ ആലോചിക്കാതിരുന്നില്ല… ഇത്ര നല്ല കുട്ടിയെ വിട്ട് നിങ്ങളെന്തേ മോനിക്ക് എന്റെ മോളെ ചോദിച്ചു വന്നെന്ന്… ”
നിന്റുപ്പ എന്റെ കണ്ണിലേക്കു തുറിച്ചുനോക്കി….
“”നിങ്ങൾക് ഇഷ്ടമുള്ള തീരുമാനമെടുത്തോളു…. ഷംനയും എനിക്ക് മോളെപ്പോലെയാ…. ആമി ഇവളെപ്പോലെയല്ല…. ലോകമറിയാത്ത കുട്ടിയാ… ഷംനക്ക് പക്ക്വതയുണ്ട്….ആമിക്ക് എല്ലാത്തിനും എന്നെ ആശ്രയിക്കണം…. നിങ്ങള്ടെ വീട്ടിലേക്കെന്നല്ല ആരുടെ വീട്ടിലേക്കായാലും ഷംനയെപ്പോലെ ഒരു മരുമകൾ വരാനാ എല്ലാരും ആഗ്രഹിക്കുള്ളൂ…. ആമിയെപ്പോലുള്ളവർ അവളുടെ സ്ഥാനത്തെത്താൻ മൂന്നോ നാലോ വര്ഷമെടുക്കും….. ഞാൻ വീണ്ടും പറയുവാ തീരുമാനം നിങ്ങളുടേതാണ്…. എനിക്ക് എന്തു തീരുമാനിച്ചാലും സന്തോഷമേ ഒള്ളൂ…. ”
ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റുപ്പ ഒന്ന് മൂളിയതല്ലാതെ എന്നോടൊന്നും പറഞ്ഞില്ല…പെങ്ങളുടെ മോന് പെണ്ണ് നോക്കുന്നത് സത്യം തന്നാട്ടോ… നിന്റുപ്പ സമ്മദിച്ചില്ലെങ്കിൽ അവനെക്കൊണ്ട്ഇവളെ ഞാൻ കെട്ടിക്കും…. ദിലു…. ഉപ്പയുടെ മനസ്സ് കരിങ്കല്ലോന്നുമല്ല എന്നാണെന്റെ കാഴ്ചപ്പാട്…. നിനക്കനുകൂലമായ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം ല്ലേ….
പിന്നെ…. നിങ്ങളൊരു വല്യ സംഭവമാണല്ലോ…. ഇതിലെന്റപ്പ വീഴാതിരിക്കില്ല….അവളെ വേറെ കെട്ടിക്കാൻ ഒന്നും നില്കല്ലി…. എനിക്കുവേണം… തീരുമാനം എന്നെയും വിളിച്ചറിയിക്കനട്ടോ… എന്നും പറഞ് റാഹത്തോടെ സലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു…….
തുടർന്നുള്ള മൂന്ന് ദിവസവും ഞാൻ സെക്കീറിക്കക്ക് വിളിച്ചു… നിന്റുപ്പ ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി…. ഉപ്പയോട് ചോദിക്കാൻ വയ്യല്ലോ…. എല്ലാ ദിവസവും ഷാനു കോളേജ് വിട്ട് ഹോസ്പിറ്റലിൽ നിൽക്കും…. എല്ലാ കാര്യത്തിനും ഷാനു മതി.. ഉപ്പയെക്കൊണ്ട് ഒന്നും ചെയ്യിക്കില്ല…. എന്നൊക്കെ ഉമ്മ ഷാനുവിനെപ്പറ്റി പറഞ്ഞപ്പോ എന്റെ മനസും സ്വപ്നം കാണാൻ തുടങ്ങി… സെക്കീറിക്കയുടെ വാക്കുകളും ഷാനുവിന്റെ പെരുമാറ്റവും ഉപ്പയിൽ നല്ല മാറ്റമുണ്ടാക്കിയിരിക്കും…. ഞങ്ങളുടെ കല്ല്യാണം ഉപ്പതന്നെ മിന്നിട്ടിറങ്ങി നടത്തുമെന്നൊക്കെ സ്വപ്നം കണ്ടു നടന്നു …
ഉമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക് കൊണ്ടുപോയി…. ഇനിയിപ്പോ ഷാനു കൂടെയുണ്ടാവില്ല… അടുത്തുതന്നെയാ എളേപ്പയുടെ വീട്… അതുകൊണ്ട് അവരൊക്കെയാണ് ഇനി ഉമ്മാക്ക് കൂട്ട്….
അവര് വീട്ടിലെത്തിയ പിറ്റേ ദിവസം സെക്കീറിക്ക വിളിച്ചു….
“””ദിലു….. കഴിഞ്ഞ ഞായറായ്ച മുടങ്ങിയ നിന്റെം ആമിയുടേം നിശ്ചയം അടുത്ത ഞായറാഴ്ചത്തേക് ഉറപ്പിക്കാം അല്ലേ എന്നും പറഞ് നിന്റുപ്പ വിളിച്ചിരുന്നു…. ഞാൻ ഷംനയുടെ കാര്യം ചോദിച്ചപ്പോ അവളെന്റെ മോളാ…. മരുമോളായിക്കാണാൻ എനിക്ക് പറ്റൂല എന്നാ ഉപ്പ പറയുന്നത്…. ഞാനും ഓക്കേ പറഞ്ഞു ട്ടൊ…. “””
എല്ലാം അറിഞ്ഞിട്ടും നിങ്ങളെന്തിനാ ഓക്കേ പറഞ്ഞത്…. പറ്റില്ലെന്ന് പറഞ്ഞൂടായിരുന്നോ….
“”പറ്റില്ലെന്ന് ഞാൻ പറഞ്ഞാലും….. നിന്റുപ്പ ഷംനയെ നിനക്ക് കെട്ടിച്ചു തരൂല…. അപ്പൊ പിന്നെ ഇതല്ലേ നല്ലത്… ഉപ്പയുടെ വാക് നീ പാലിക്കും അനുസരിക്കും എന്നൊക്കെ ഉപ്പ പറഞ്ഞു…. പടച്ചോന്റെ വിധി ഇങ്ങിനാവും…. തടുക്കാൻ നമുക്കാവില്ലല്ലോ…. നീ എല്ലാം മറന്ന് ആമിയെ കല്ല്യാണം കയിക്ക്…. അതാ എല്ലാർക്കും നല്ലത്….. “””
എല്ലാ പ്രതീക്ഷകളും ഒരുവട്ടം കൂടി തകന്നടിഞ്ഞു….. വെറുതെ സ്വപ്നം കൊണ്ട് കൊട്ടാരം പണികഴിപ്പിച്ചിട്ട്….. എന്നെ വീണ്ടും പരീക്ഷിക്കുകയാണോ……. അള്ളാഹ്…….
എന്റുപ്പക്ക് ഇത്രക്ക് മനസ്സാക്ഷിയില്ലാണ്ടായോ…. എല്ലാരേയും സ്നേഹിക്കുന്ന സഹായിക്കുന്ന ആളായിരുന്നല്ലോ…. ഇപ്പോഴിതെന്താ പറ്റിയെ…. ഇനി മിണ്ടാതിരുന്ന് കളിക്കാൻ പറ്റില്ല… ഷാനുവിന്റെ കല്ല്യാണം ഉറപ്പിച്ചിട്ടില്ലെന്ന് ഞാനറിഞ്ഞ വിവരം ഉപ്പയോട് പറയുക തന്നെ വേണം…. ഉപ്പ
എതിർത്താലും ഞാൻ ഷാനുവിനെ മാത്രേ കല്ല്യാണം കൈക്കൊള്ളു എന്ന് പറയും….
ദേഷ്യവും സങ്കടവും കൊണ്ട് ഉപ്പയോട് മനസുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഞാൻ ഫോൺ വിളിച്ചത്….
“ആ ദിലു…. ഞാൻ നിനക്ക് വിളിക്കാൻ നിക്കേണ്… ഇപ്പൊ കുറച്ചു തിരക്കിലാ…. അതുകഴിയട്ടെ എന്ന് കരുതിയതാ… നിന്റെ നിശ്ചയം അടുത്ത ഞായറാഴ്ച ആണുട്ടാ…. നീ കല്യാണത്തിന് മുമ്പ് വന്നാൽ മതി…. കുറച്ചുകഴിഞ് ഞാൻ വിളിക്കാം… അസ്സലാമു അലൈകും…. “”
സലാം മടക്കിയത് പോലും കേൾക്കാൻ നിക്കാതെ ഫോൺ വെച്ചു…
ഇന്നിനി വിളിക്കാൻ പറ്റില്ല… നാളെ നോക്കാം….
കിടന്നിട്ടാണേൽ ഉറക്കം വരുന്നില്ല…. അർഷാദിന് വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോ… അവനും പറഞ്ഞത് പടച്ചോൻ നിനക്ക് വിധിച്ചതേ നടക്കൂ എന്നാ …..
എന്നാലും അർഷു എനിക്ക് സഹിക്കാൻ പറ്റേണില്ലെടാ…. ഉപ്പാക്കെന്താ ഒന്ന് സമ്മതിച്ചാൽ…. ഉമ്മയോടൊന്ന് സംസാരിച്ചുനോക്കണം ഉപ്പയോട് പറയാൻ… എനിക്കുപ്പയുടെ കളികളൊക്കെ മനസ്സിലായിട്ടുണ്ടെന്ന് ഉപ്പയെ അറിയിക്കും ഞാൻ…. ലോകത്ത് ഏതെങ്കിലും ഉപ്പമാര് ഇങ്ങിനെ നൈസായിട്ട് മക്കളെ പറഞ്ഞുപറ്റിക്കുവോ…. ഷെഹിക്ക് ഞാനിന്നലെ വിളിച്ചപ്പോ അവനും പറഞ്ഞിരുന്നു… ഉമ്മക്കും ഉപ്പക്കും ഷാനുവിനെ പറ്റി പറയാനേ ടൈം ഒള്ളൂ… എന്ന്…. നിന്റെ പ്രായമേ ഒള്ളൂ ഇവൾക്കും… ന്നിട്ടും എന്നെ പൊന്നുപോലെയാ നോക്കുന്നത്… മക്കൾക്കുപോലും ഇത്രക്ക് സ്നേഹല്ല്യ എന്നൊക്കെയാ ഉമ്മ പറഞ്ഞത് എന്ന് ഷെഹി പറഞ്ഞു… അതൊക്കെ കേട്ടപ്പോ എന്റെ മനസ് അവളെ കൊതിച്ചുപോയി ടാ…. നീയെന്തെങ്കിലും ഒന്ന് പറ അർഷു….
“ദിലു…. നീ ഇങ്ങിനെ സില്ലിയായിട്ട് ചിന്തിക്കുന്നതുകൊണ്ടാ നിനക്ക് വിഷമം തോന്നുന്നത്… ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ… അല്ലാഹുവിൽ തവക്കുൽ ചെയ്ത് ദുആ ചെയ്യ്… എന്തെങ്കിലും വഴി തുറക്കാതിരിക്കില്ല…. എന്റെ അഭിപ്രായം ഞാൻ പറഞ്ഞുതരാം… നീ ഉപ്പ പറയുന്നത് അനുസരിക്കണം…. ഓക്കേ ബൈ ടാ… ഉറക്കം വരുന്നുണ്ട്…. പിന്നെ വിളിക്ക്….
അവൻ ഫോൺ വെച്ചുപോകുന്ന ടൈപ്പല്ലല്ലോ… എന്തുപറ്റി…
ആ… വീണ്ടും ആലോചനയിലേക് നീങ്ങിയപ്പോ അമാനയെ വിളിക്കാൻ തോന്നി… അവളുടെ അഭിപ്രായം കൂടി അറിയണല്ലോ…. വിളിച്ചപ്പോ ഫോൺ സ്വിച് ഓഫ് ആണ്… അവിടെയും പ്രതീക്ഷയില്ല..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം വെളുപ്പിച്ചു…. എണീക്കാൻ കഴിയാത്ത പനിയും തലവേദനയും. സുബ്ഹി നിസ്കാരം എങ്ങിനെയൊക്കെയോ നിർവഹിച്ച് ഞാനുറങ്ങി…. ഫോണിലേക്കു ആരോ വിളിച്ചപ്പോ അറിയാതെ ഉറക്കത്തിൽ സൈലന്റ് ആക്കി…. കാളിങ് ബെൽ നിറുത്താതെ അടിക്കുന്നുണ്ട് ഞാൻ ഏതോ മയക്കത്തിൽ കേട്ടെങ്കിലും വീണ്ടും ഉറക്കിലേക് വഴുതിവീണു….
സൈതാലിക്കയും ഷോപ്പിലെ ജോലിക്കാരും അടുത്തുള്ള ആളുകളും ഞാൻ ഡോർ തുറക്കാത്തതിനാലും ഫോണെടുക്കാത്തതിനാലും സാഹസികമായി ഡോർ തകർത്തു അകത്തുകയറി… എന്റെ കിടപ്പ് കണ്ടപ്പോ എന്തോ സംഭവിച്ചു എന്ന് അവർക്കു തോന്നി…. എന്റെ അടുത്തുവന്ന് കുലുക്കി വിളിച്ചുണർത്തി…. കണ്ണ് തുറന്നെങ്കിലും വീണ്ടും അടഞ്ഞുപോകുന്ന പൊള്ളുന്ന പനി…. എണീപ്പിച്ചിരുത്തി ആരോ വെള്ളം കുടുപ്പിച്ചപ്പോ ഒന്നായിട്ട് ഛർദിച്ചു…. അവരെന്നെയും കൊണ്ട് ഹോസ്പിറ്റലിലേക് പോയി…. ബോധം ശെരിക്ക് തെളിഞ്ഞപ്പോ സൈതാലിക്ക മാത്രേ കൂടെയൊള്ളു…. എന്നോടെന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നുണ്ട്… ഒന്നും മിണ്ടാതെ ഞാൻ ഇക്കയുടെ മുഖത്തേക്കൊന്ന് നോക്കുക മാത്രം ചെയ്തു…. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ എന്റെ നിയന്ത്രണം വിട്ട് പോകുമോ എന്നൊരു പേടി… ഇക്കയെ ക്കൂടി ടെൻഷനാകണ്ടല്ലോ… സൈതാലിക്ക ഉപ്പക്ക് വിളിച് ഞാൻ കണ്ണുതുറന്നിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്… ഉപ്പയാണെന്ന് പറഞ് ഫോണെനിക്കുതന്നു….
” ഹലോ… ദിലു… മോനെ…. എന്താ പറ്റിയെ…. ”
വയ്യ ഉപ്പാ…. എന്നും പറഞ് ഞാൻ ഫോൺ ചെവിയിൽ വെച്ച ഇക്കയുടെ കൈ തട്ടി….
ഞാൻ ഫോൺ വേണ്ടെന്ന് പറയുകയാ എന്നൊക്കെ ഇക്ക ഉപ്പയോട് പറഞ്ഞു….
വൈകീട്ട് ഷോപ്പിലെ ജോലിക്കാരും അറിയുന്ന ആളുകളും ഒക്കെ വന്നപ്പോയ എന്നെ വിളിച്ചിട്ടൊന്നും കിട്ടാത്തോണ്ട് നാട്ടിലും ഇവിടെയും ഒരുപോലെ വിറച്ച വിവരം ഞാനറിഞ്ഞത്…. അതികമെന്നെ ടെൻഷനാക്കാൻ അവരുനിന്നില്ല… അവക്കൊക്കെ ഒരുപുഞ്ചിരി സമ്മാനിച് ഇപ്പൊ കുറവുണ്ടെന്ന് ഞാൻ പറഞ്ഞു…. ഉമ്മ ഫോണിലേക്കു വിളിച്ചപ്പോ കരയുന്നുണ്ടായിരുന്നു…
എനിക്കിപ്പോ ഒന്നൂല്ല്യ ഉമ്മ… പനിയുണ്ടായതല്ലേ… ഉമ്മ കരയല്ലി… മാറിക്കോളും… ദുആ ചെയ്യിട്ടൊ ഉമ്മാ….
ഉമ്മാക്ക് കറയാനല്ലാതെ എന്നോട് സംസാരിക്കാൻ ഉള്ള ശക്തിപോലും ഇല്ലാ…. കാര്യങ്ങൾ അത്രക്ക് കൈവിട്ടുപോയിരുന്നു…. ഞാനെന്തെങ്കിലും ചെയ്തോ എന്നുവരെ സംശയിച്ചിരുന്നു….
പിറ്റേന്ന് ഡിസ്ച്ചാർജ് ചെയ്ത് റൂമിലെത്തിയപ്പോ ലെഗ്ഗേജൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്… നാട്ടിലേക്കുള്ള ടിക്കറ്റ് കയ്യിൽ തന്ന് സുബൈറിക്ക ഇനിയെന്തേലും എടുത്തുവെക്കാനുണ്ടോ എന്ന് നോക്കാൻ പറഞ്ഞു..
എനിക്കിപ്പോ കുഴപ്പല്ല്യാ സുബൈറിക്ക… നാട്ടിലേക്കു പോകുകയൊന്നും വേണ്ടാ….
“ഉപ്പ വിളിച്ചിരുന്നു ഇന്നുതന്നെ അങ്ങോട്ട് പോരാനാണ് പറഞ്ഞത്…. നീ ഒന്ന് റെസ്റ്റെടുക്ക്…. പോകാനാവുമ്പോ ഞാൻ വിളിക്കാം… എന്നും പറഞ് സൈതാലിക്ക പോയി… സുബൈറിക്ക എന്റെ കൂടെത്തന്നെ നിന്നു…. തലേന്നത്തെ അനുഭവം കൊണ്ട് എന്നെ തനിച്ചാകാൻ അവർക്കു ധൈര്യം ഇല്ലാ….
നാട്ടിലേക്കുള്ള യാത്രക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സൈതാലിക്ക കൂടെ നാട്ടിലെക്കുണ്ടെന്ന് ഞാനറിഞ്ഞത്…. യാത്രയിലുടനീളം ഇക്കയെന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാനൊഴിഞ്ഞുമാറിക്കൊണ്ടിരുന്നു….. നാട്ടിലെത്തും വരെ അതുതുടർന്നു….
പ്ലൈനിറങ്ങിച്ചെന്ന് ഉപ്പയെ കണ്ടപ്പോ ആകെ പേടിച്ച മുഖമാണ്….. അർഷാദും എളേപ്പയും മാമന്മാരും ഒക്കെയുണ്ട്…. എന്റെ ക്ഷീണിച്ച മുഖം കണ്ടപ്പോ അതികമെന്നെ ചോദ്യം ചെയ്യാതെ കാറിലേക് കയറാൻ പറഞ്ഞു…. സംസാരിക്കാൻ കഴിയാതെ നാവിന് ആരോ വിലങ്ങിട്ട പോലെ….. വീട്ടിലെത്തിയപ്പോ ഉമ്മയുടെ വക കരച്ചിലും ബഹളവും… വീട് നിറയെ സ്ത്രീ ജനങ്ങൾ എന്നെക്കാണാൻ വന്നിട്ടുണ്ട്…. ഉമ്മയെ ആശ്വസിപ്പിച്ച് ആ പ്ലാസ്റ്ററിട്ട കാലും നോക്കി ഞാൻ കരഞ്ഞു….. ഇനിയുമെന്റെ ഉമ്മയെ വിഷമിപ്പിക്കാൻ നിന്നാൽ ശെരിയാവില്ല എന്നുതോന്നി മനസ്സിലുള്ള ഷാനുവിന്റെ നോവ് മാത്രം ഞാൻ പറഞ്ഞില്ല…..
കാഴ്ചക്കാരിൽ ഷാനുവിന്റെ കണ്ണുകളെ പ്രതീക്ഷയോടെ നോക്കിയെങ്കിലും കണ്ടില്ല…. ഫ്രഷ് ആയി ഫുഡ് കഴിച്ചു ഞാനുറങ്ങുമ്പോ സമയം പത്തുമണി ആയിട്ടുണ്ട്…..ക്ഷീണം കൊണ്ട് രണ്ടുമണിവരെ ഉറങ്ങി… എണീറ്റു നിസ്കരിച് ചോറുതിന്നുമ്പോ ഉമ്മയുടെ സാമീപ്യം കൊതിച്ചുപോയി…. കാലും നീട്ടി റൂമിലിരിക്കുന്ന ഉമ്മയുടെ അടുത്തേക് പോയിനോക്കിയപ്പോ കരയുന്ന ഉമ്മയെയാണ് കണ്ടത്… എന്റെ കുട്ടിക്ക് ചോറെടുത്തുതരാൻ ഉമ്മാക് വയ്യല്ലോ എന്നും പറഞ് എന്നെക്കണ്ടപ്പോ കരച്ചിലിന്റെ ശബ്ദമൊന്ന് കൂടി…..
ഉമ്മയെ ടേബിളിൽ കൊണ്ടിരുത്താൻ എടുക്കാൻ നില്കുമ്പോ ഉപ്പയും സഹായത്തിനെത്തി…. ഒരുമിച്ചുതന്നെ ഫുഡ് കഴിച്ചു….
ഒരാൾ എന്നെ കാണാൻ വന്ന് ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചു…. ഇല്ലെന്ന് തലയാട്ടിയ എന്നോട് അമനയുടെ ഉപ്പയാണെന്ന് പറഞ്ഞു….
തികമൊന്നും അവരോട് ഞാൻ സംസാരിച്ചില്ല…. ഉപ്പയും അയാളും എന്തൊക്കെയോ പറഞ്ഞു… ഞാനവരുടെ കൂടെ ഏതോ ലോകത്തിലിരിക്കുമ്പോ… . “”ഇനി ഡോക്ടറെ കാണിക്കണോ ദിലു…. “” വേണ്ടുപ്പ… കുറവുണ്ട്…. എന്നുപറഞ് അതികം സംസാരിക്കാൻ നിൽക്കാതെ ഞാൻ റൂമിലേക്കുതന്നെ പോയി…..
ഇന്ന് വെള്ളിയാഴ്ച…. സുബ്ഹിക്ക് പള്ളിയിൽ പോകാൻ എണീറ്റു ഫ്രഷ് ആയി ഇറങ്ങിയപ്പോ ഉപ്പയും ഉണ്ട്…. നിസ്കാരം കഴിഞ് നാട്ടുകാരുടെ കുശലാന്വേഷണം കഴിഞ്ഞപ്പോ സമയം ആറുമണി…. തിരിച്ചുപോരുമ്പോഴും ഉപ്പയും ഞാനും….
“” ഇന്ന്…. നിന്റെ നിക്കാഹാണ്….. “”
എന്ത്…. ഞാൻ ഞെട്ടലോടെ ചോദിച്ചു….
ഇന്ന് എട്ടു മണിക്ക് വല്യ പള്ളിക്കൽ ആണ് നിക്കാഹ്…. അതുകയിഞ് പെണ്ണിന്റെ വീട്ടിലേക്… അവിടെയാണ് ഭക്ഷണം….
ഇത്രയും പറഞ്ഞപ്പോയെക് വീട്ടിലെത്തി… അവിടെയാണെങ്കിൽ പള്ളിയിലേക്കു പോയ പോലെയല്ല… മുറ്റവും വീടും നിറയെ ആളുകളും ബഹളവും….. അന്തം വിടാൻ പോലും സമയം കിട്ടിയില്ല…. ആരൊക്കെയോ വാ എന്നും പറഞ് കൈപിടിച്ചു ടേബിളിൽ ചായക്ക് മുമ്പിലിരുത്തി….. ചായകുടിച്ചു അവരോടെക്കെ സംസാരിച്ചിരിക്കുമ്പോ ഫ്രണ്ട്സ് എത്തി…. എന്നെയും കൂട്ടി റൂമിലേക് പോയി….. അവിടെ ചെന്നപ്പോഴാണ് ഷെൽഫിലുള്ള ഡ്രസ്സ് കണ്ടത്…. നാലെണ്ണത്തിൽ ഒന്ന് സെലക്ട് ചെയ്യാൻ പറഞ്ഞപ്പോ അർഷു എന്താടാ ഇതൊക്കെ….. എന്ന് ചോദിച്ചുപോയി….
“നീ ഇപ്പൊ ഒന്നും പറയണ്ട…. വേഗം റെഡിയാക്… എട്ടുമണിക്ക് അവിടെത്തണം…. “, എന്നുമാത്രമേ അവൻ പറഞ്ഞൊള്ളു…..
എന്നെ അണിയിച്ചൊരുക്കി ഫ്രണ്ട്സ് തന്നെ തായേക് കൊണ്ടുപോയി….. എല്ലാം യന്ത്രികമായിട്ട് തോന്നി….. പിന്നെ ഉമ്മയോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി ….. ദുആ ചെയ്ത ഉസ്താദ് അടുത്തുവന്നിട്ട് എന്തിനാ ഇത്ര ടെൻഷൻ എന്ന് ചോദിച്ചു…. അവരുടെ മുഖത്തേക് നോക്കി…. എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു…..
ഇന്നോവ വലിയ പള്ളിക്കലെക് നീങ്ങി….
അവിടെയെത്തിയപ്പോ അമാനയുടെ ഉപ്പയും കുറേ ആളുകളും സ്വീകരിക്കാനെത്തി…..
സൈതാലിക്കയും അമാനയുടെ ഉപ്പയും എന്റുപ്പയും എന്തോ സ്വകാര്യം പറയുന്നതെന്റെ ശ്രാന്തയിൽപെട്ടു…. അമാനയുടെ ഉപ്പവന്ന്..
“”എന്താ ദിലു…. ആകെ ബേജാറായിരിക്കുന്നെ….. നിക്കാഹിന്റെ സന്തോഷമൊന്നും മുഖത്തില്ലല്ലോ…. ”
ഞാനൊന്ന് മൂളി….
“”നിനക്ക് പെണ്ണിനെ നിക്കാഹിനു മുൻപ് ഒന്ന് നേരിട്ട് കാണണ്ടേ ….. ”
ഞാനൊന്നും മിണ്ടിയില്ല….
അവരെന്നെ കൂട്ടി പള്ളിയുടെ പുറത്തേക് കൂട്ടിക്കൊണ്ടുപോയി…. റോഡിലൂടെ നടക്കാൻ തുടങ്ങി….. എവിടേക്കാണെന്ന് കൊണ്ടുപോകുന്നതെന്ന് മനസ്സിലായില്ല.. .. ഷാനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഞാനവരുടെ മുഖത്തേക് നോക്കിയത്…..
“നീ… വാടാ…. “എന്നും പറഞ്ഞെന്റെ കൈപിടിച്ചു അവിടേക്കു കയറി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല….
അവിടെ നിറയെ ആളുകളുണ്ട്… മുറ്റത് പന്തലിട്ട് അലങ്കരിച്ചിട്ടുണ്ട്…. ഞങ്ങളെ സ്വീകരിച്ചിരുത്തി…. അയിഷാത്ത എവിടുന്നോ ഓടിക്കിതച്ചു അങ്ങോട്ട് വന്നു….
” നിങ്ങളിരിക്കി…. ഞാൻ ഓളെ വിളിക്കാം…”എന്നും പറഞ് അവരകത്തേക്കുതന്നെ പോയി…. .
എന്താ ഇതൊക്കെ….. എന്നെ ടെൻഷനാകാതെ ഒന്നുപറയി….
അപ്പോയ്ക്ക് അകത്തുനിന്ന് ആരോ “””നിങ്ങളിങ്ങോട്ട് പോരി…. അവൾക് വരാനൊരു മടി… “എന്നുപറഞ്ഞു….
എന്നോട് പോകാൻ പറഞ് അമാനയുടെ ഉപ്പ അവിടെത്തന്നെ ഇരുന്നു….
നടന്നു പോകുമ്പോ കാലിനെന്തോ ഒരു വിറയൽ പോലെ….. ഉള്ളിലൊരു ഭയം…..
അയിഷാത്ത”” ആ റൂമിലുണ്ട്.. “”എന്ന് പറഞ് റൂം കാണിച്ചുതന്നു…
വിറയ്ക്കുന്ന കാലുകളോടെ വിയർത്തുകുളിച്ച മുഖം കർച്ചീഫുകൊണ്ട് തുടച്ചുകൊണ്ട് ഞാനവിടേക് കയറി…..
റൂമിൽ ജനാലയി ൽ പിടിച്ചു തിരിഞ്ഞുനിൽകുന്ന മണവാട്ടി…. മുഖം കാണാൻ വേണ്ടി ഞാനെന്റെ വരവറിയിച്ചു ഒച്ചയനക്കി….
അവള് തിരിഞ്ഞു.. തല തായ്തി നിൽക്കുന്ന ഷാനുവിനെ കണ്ടപ്പോഴാണ് അതുവരെ അടക്കിപ്പിടിച്ച ശ്വാസം നേരെവീണത്….. എന്തുപറയണമെന്നറിയാതെ ഞാനവളെതന്നെ നോക്കിനിന്നു….. വെള്ള ഫ്രോക്കണിഞ്ഞ, സ്വർണം കൊണ്ട് ചാലിച്ച, മുല്ലപ്പൂവിന്റെ മാനവുമായി എന്റെ ഷാനു…. മനസിലുള്ള ഭാരമെല്ലാം അലിഞ്ഞില്ലാതായി….. പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ…. ഞാൻ തിരിഞ്ഞുനോക്കി…. അമാനയുടെ ഉപ്പ…..
“”എന്താടാ ഇങ്ങിനെ കണ്ണ് മിഴിച്ചുനോക്കുന്നേ….. ഇവളെ കല്ല്യാണം കഴിക്കാൻ നിനക്ക് സമ്മദമാണോ… എന്നറിയാനാ കൊണ്ടുവന്നത്…. “”
ഞാൻ ചിരിച്ചു….
“ഹാവൂ… ഒന്ന് ചിരിച്ചുകണ്ടല്ലോ അതുമതി….നിന്റെം ഇവളുടെയും നിശ്ചയമാ ഞായറാഴ്ച വെച്ചത്…. നിന്നോട് നാട്ടിലെത്തിയിട്ട് പറഞ്ഞാൽ മതിയെന്ന് ഞാനാ നിന്റുപ്പയോട് പറഞ്ഞത്…. നീ വല്യ ഡ്രാമയൊക്കെ കളിക്കാൻ നിന്ന ആളല്ലേ… അപ്പൊ ധൈര്യം ഉണ്ടാവുമെന്ന ഞാൻ വിചാരിച്ചത്…. ഇതിപ്പോ നീ പേടിപ്പിച്ചില്ലേ എല്ലാരേം…. അതുകൊണ്ട് ഇന്നുതന്നെ നിന്റെ നിക്കാഹങ്ങുറപ്പിച്ചു…. നിനക്ക് ഏതായാലും ലക്കി അടിച്ചല്ലോ…. “”
ഷാനുവിനോട് ഒന്ന് മിണ്ടാൻ തുനിഞ്ഞെങ്കിലും ഇനി പിന്നെയാവാം അവരവിടെ നിക്കാഹിനു കാത്തുനില്കുകയാവും എന്നും പറഞ് എന്നേം കൂട്ടി അയാൾ പള്ളിയിലേക്കു നടന്നു….. ഞാൻ നന്ദിയോടെ ആ മുഖത്തേക് നോക്കി….അയാളെ വാരിപ്പുണർന്നപ്പോ അറിയാതെ പറഞ്ഞുപോയി…. “”നിങ്ങളുടെ മകനായി ജനിക്കാൻ ഭാഗ്യമില്ലാതായിപ്പോയി എനിക്കെന്ന്….
അവസാനിച്ചു…..
തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം….. കുറവുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യണം..പരിമിതിയുള്ള ഒരു പാവമാണ്….. സ്നേഹത്തോടെ
Comments:
No comments!
Please sign up or log in to post a comment!