അമ്മയുടെ പ്രതികാരം1
Ammayude prathikaram bY രാവണൻ
ണിം….ണിം…..മെല്ലെ പൂജാമുറിയിൽ നിന്നും മണി മുഴങ്ങി…ജിതൻ ആവണി പലകയിൽ നിന്നും മെല്ലെ എഴുനേറ്റു.ഇന്നത്തോടെ ഈ മനയിലെ വാസം തീരുകയാണ്തീരുകയാണ്…
പ്ലാകുറിശ്ശി മനയിലെ തന്റെ അവസാന ദിവസം…ഒരു വ്യാഴവട്ടം ആയി ഇവിടെ കുടിട്ടു…ഇല്ലം ക്ഷയിച്ചു. ഇല്ലത്തിന്റെ അരൂഢം മാത്രം ക്ഷയിച്ചില്ല…
ഒരു കാലത്തു പേരുകേട്ട മന്ത്രവാദ തറവാട്തറവാട് ആയിരുന്നു പ്ലാകുറിശ്ശി അങ്ങ് ദൂരെ ദിക്കിൽ നിന്നും പോലും ആളുകൾ മന്ത്രവാദ തിനും ബാധ ഒഴിപ്പിക്കലിനും ഇവിടെ വരും ..ഇപ്പോൾ ഒന്നും ഇല്ല നാരായണൻ നബുതിരി മരിച്ച ശേഷം അധികം ആരും അവിടെ കാല് കുത്തറില്ല ..
ഒരുകാലത്തെ ഓർമപ്പെടുത്തി ആ നാലുകെട്ട് ഇപ്പോഴും ഉണ്ട്..കാലം മായ്ക്കാത്ത മുറിവുകൾ ഇനിയും കുടി ചേർന്നിട്ടില്ല .അധമക്രിയക്കു വേണ്ടി നാരായണൻ നമ്പുതിരിയുടെ മകൻ വിനായകൻ പുറത്തു പോകുന്നത് വരെ ആ മനയും അവിടെയുള്ള ദൈവത്താൻ മാരും നാട്ടിലെ കണ്മണിയായിരുന്നു..ഇപ്പോൾ നാട്ടരുടെ കണ്ണിലെ കരടും അത് തന്നെയാണ്….
ജിതൻ മെല്ലെ പൂജ മുറിയുടെ വാതിൽ ചേർത്തടച്ചു..ഇനി ഈ മുറി ആരെങ്കിലും തുറക്കുമോ ആവൊ….
ജിതേന്ത്ര…മോനെ….
ആര്യദേവി അന്തർജനത്തിന്റെ നിട്ടിയുള്ള വിളിയാണ് ജിതനെ ബോധമണ്ഡലത്തിൽ എത്തിച്ചത്…
എന്താ അമ്മെ….അവൻ ഓടി അമ്മയെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആര്യദേവി അന്തർജനത്തിന്റെ അടുത്തെത്തി….
രാഹുകാലത്തിനു മുൻപ് പുറപ്പെട്ടോളൂ കുട്ടിയെ…. അവർ ഒരു കരച്ചിൽ ഉള്ളിൽ ഒതുക്കി ചിരിച്ചെന്നു വരുത്തി പറഞ്ഞു…
ഇതാ ഇറങ്ങുകയാണ്….അമ്മെ….അത് പറയുമ്പോഴും ജിതന്റെ മനസ്സിൽ താൻ ആദ്യമായി ഇവിടെ വന്നു കയറിയ നിമിഷം ഓടിയെത്തി…പതിനാറു വയസുള്ളപ്പോൾ താൻ ഇവിടെയെത്തിയപ്പോൾ ഉള്ള അതെ സ്നേഹത്തോടെ.ആര്യദേവി അവനെ യാത്രയാക്കാൻ തുടങ്ങി….
ജിതന്റെ മിഴികൾ കണ്ണീരിനാൽ നനഞ്ഞു …അവൻ റൂമിലേക്ക് വേഗം നടന്നു…അധികം ഒന്നും എടുക്കാനില്ല…. കുറച്ചു ഷർട്ടും മുണ്ടും മാത്രം…പക്ഷെ അവൻ എടുക്കാനുള്ളത് അവിടുന്ന് എന്നെ എടുത്തു കഴിഞ്ഞു…..പ്ലാകുറിശ്ശി ഇല്ലാതെ വിലമതിക്കാൻ ആവാത്ത മന്ത്രങ്ങൾ…അത് ഇപ്പോൾ അവന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു….ആരും ചോദിച്ചു വരാത്ത ആർക്കും അവകാശം ഇല്ലാത്ത മന്ത്രങ്ങൾ….
ജിതൻ ഇല്ലാതിനു….പുറത്തിറങ്ങി തെക്കേ തൊടിയിൽ നാരായൺ നമ്പുതിരിയുടെ കുഴിമാടത്തിൽ അവൻ ഒരു നിമിഷം നിന്നു..അവന്റെ കണ്ണുകളിൽ ചെറുതായി നിർ തിളക്കാൻ തുടങ്ങി…നാരായണൻ നമ്പുതിരിയുടെ കുഴിമടത്തിനു മുകളിൽ നട്ട ചെമ്പകത്തിന്റെ ഇലകൾ മെല്ലെ അനങ്ങാൻ തുടങ്ങി…
പെട്ടെന്ന് ചെമ്പകത്തിൽ നിന്നും ഒരു പൂ അവന്റെ തലയിൽ വന്നു പതിച്ചു.
ജിതൻ പുറത്തേക്കു ഇറങ്ങി….അവന്റെ പോക്കു നോക്കി ഉമ്മറത്ത് ആര്യദേവിയും..മുറ്റത്തു ചെമ്പക മരവും നിന്നു…അടുത്ത ക്ഷണം ചെമ്പകം അതിശക്തമായി ഒന്ന് കുലിങ്ങി. അതിൽ നിന്നിരുന്ന ചെമ്പക മേട്ടുകൾ എല്ലാം ഒരുമിച്ചു വിരിഞ്ഞു ….ആ കാഴ്ച കണ്ടു ആര്യദേവിയുടെ കണ്ണുകൾ ആ കണ്ണീരിലും തിളങ്ങി….
അവൻ മുന്നിൽ കണ്ട ഓട്ടോകാരനോട് പറഞ്ഞു പാലക്കാട്” ഓട്ടോ അവനെയും കൊണ്ട് കുതിച്ചു…കൊയ്ത്തു കഴിഞ്ഞ പാടം അങ്ങകലെ കരിമ്പനകൾ പൂത്തു നിൽക്കുന്ന….അടുത്ത നിമിഷം ഒരു ഇടി വെട്ടി കൂട്ടമായി നിന്നിരുന്ന കരിമ്പനകൾ തിയിൽ വെന്തെരിഞ്ഞു…
ഓട്ടോ ഡ്രൈവർ ഞെട്ടി പോയി …എന്തായിത്….നട്ടുച്ചയ്ക്ക് ഇടിവെട്ടുകയോ .അതും ഈ കൊടും വേനലിൽ…..
ചേട്ടാ അതൊന്നും നോക്കേണ്ട വേഗം വണ്ടി വീട്…..ഓട്ടോ വേഗത്തിൽ ഓടിച്ചു കൊണ്ട് ഡ്രൈവർ പറഞ്ഞ് മോനെ വിടുകയ… അപ്പോൾ അങ്ങ് ആകാശത്തു…ഒരു കൊള്ളിയാൻ പാഞ്ഞു പോയി…അനുനിമിഷം ആ കൊള്ളിയാൻ ഒരു നക്ഷത്രം ആയി രൂപം മാറി…ആ നക്ഷത്രം ജിതന്റെ ഓട്ടോയുടെ പിന്നാലെ നീങ്ങി … ഇളം കാറ്റുകൊണ്ടപ്പോൾ ജിതന്റെ കണ്ണുകൾ താനെ അടഞ്ഞു .
അവന്റെ കണ്ണുകളിൽ ഉറക്കം കുടുകുട്ടി തുടങ്ങി..പതിയെ അവന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു..ഒരു സ്വപനം പോലെ അവന്റെ മനസ്സിൽ തൃശൂരിലെ അനാഥമന്ദിരം…വന്നു നിറഞ്ഞു. തന്റെ ബാല്യത്തിൽ ഏറ്റ മുറിവുകൾ ഇനിയും ഉണങ്ങാത്ത മുറിവുകൾ അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു….
ഓട്ടോ ഒരു സഡൻ ബ്രെകിട്ടു നിന്ന്…ജിതൻ ഞെട്ടി ഉണർന്നു…റോഡിൽ മൊത്തം ആൾക്കൂട്ടം …
ചേട്ടാ…എന്ത് പറ്റിയതാ..അവൻ ഡ്രൈവറുടെ തിരക്കി….
അറിയില്ല നോക്കട്ടെ….അതും പറഞ്ഞു ഓട്ടോ നിർത്തി അയാൾ പുറത്തിറങ്ങി…കുറച്ചു നേരത്തിനു ശേഷം അയാൾ തിരിച്ചു വന്നു….
അത് ഒരു ചെക്കൻ ആത്മഹത്യ ചെയ്തു…അതാ..ഇത്രയും ബ്ളോക് ..അവന്റെ കാമുകി വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയി….
അത് കേട്ട ജിതന് തലയ്ക്കു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..അവനൊക്കെ മരിക്കാൻ കണ്ട കാരണം കാമുകി വേറെ ഒരുത്തനു ഒപ്പംഒപ്പം ചാടിപോയൽ നന്നായി എന്ന് വേണം കരുതാൻ ഒരിക്കൽ താൻ കെട്ടികഴിഞ്ഞു ചാടി പോകില്ല എന്ന് ആര് കണ്ടു…അവള് മറ്റവന്റെ കുട്ടിയേയും വയറ്റിൽ ഇട്ടു പെറ്റു സുഖിച്ചു ജീവിക്കും…ഇവനോ ചത്ത് പണ്ടാരം അടുങ്ങി…അവന്റെ തന്തക്കും തള്ളക്കും പോയി ..അവൾക്കു ഒരു നഷ്ടവുമില്ല..
വല്ല ഞെക്കാലോ പിച്ചാലോ ഉണ്ടെങ്കിൽ തന്നെ അവൻ ചത്തപ്പോൾ അതും ആരും അറിയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ റോഡിലെ ബ്ളോക് ഒഴിവായി….ഡ്രൈവർ വേഗം വണ്ടിയെടുത്തു …ജിതനെ പാലക്കാടു ബസ് സ്റ്റാന്റിൽ കൊണ്ട് വിട്ടു…
ഇനി ഇവിടേക്ക് ദിക്കറിയാതെ കുട്ടിയെ പോലെ ജിതൻ കുറച്ചു നേരം അവിടെ നിന്നു….
തൃശൂർ …..തൃശൂർ…..മയിൽവാഹനം ബസിലെ കിളിയുടെ ഒച്ചയാണ് അവനെ ഉണർത്തിയത്… താൻ ഒരിക്കൽ കളിച്ചു വളർന്ന സ്ഥലം വരെ ഒന്ന് പോകുക ഇനി ഒരിക്കൽ അവിടെ ചെല്ലാൻ പറ്റിയില്ലെങ്കിലോ….
ജിതൻ വേഗം തൃശൂർ ബസിൽ കയറി പറ്റി…..പെട്ടെന്ന് തന്നെ ബസ് എടുത്തു…അവന്റെ മനസ്സിൽ വീണ്ടും ഓർമ്മകൾ ചിറകടിച്ചുചിറകടിച്ചു പറക്കാൻ തുടങ്ങി….ജിതൻ മെല്ലെ കണ്ണുകൾ അടച്ചു ഗായത്രി മന്ത്രം ചെല്ലാൻ തുടങ്ങി….ബസ് തൃശൂർ ശക്തൻ സ്റ്റാന്റിൽ പ്രേവേശിച്ചപ്പോൾ ആണ് ജിതൻ കണ്ണ് തുറന്നത്…
അവൻ വേഗം പുറത്തിറങ്ങി…ആദ്യം കണ്ട ബേക്കറിയിൽ നിന്നും രണ്ടു പാക്കറ്റ് മിട്ടായി വാങ്ങി..കൈയിൽ വെച്ച്..ഒരു കാലത്തു ആരെങ്കിലും കാണാൻ വരുമ്പോൾ മിട്ടായി ഉണ്ടോ എന്ന് ആർത്തിയോടെ നോക്കുന്ന കണ്ണുകളിൽ തന്റെ കുഞ്ഞുകണ്ണുകളും ഉണ്ടായിരുന്നു..എന്ന് ജിതൻ വേദനയോടെ ഓർത്തു….
ബഥനി ഓർഫനേജ്….അവൻ കയറുമ്പോൾ കുട്ടികൾ അവനെ വലംവെച്ച് പൊതിഞ്ഞു….സിസ്റ്റർ അവനെ മോഡറേറ്ററുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി…അവനെ കണ്ടപ്പോൾ തന്നെ അയാൾക്ക് അവനെ തിരിച്ചറിയാൻ പറ്റി..
സുഖമല്ലേ കുഞ്ഞേ. …
അതെ…ഞാൻ എല്ലാം അറിയുന്നു..നാരായണൻ പോയല്ലേ …തെല്ലു വിഷമത്തോടെ.അയാൾ പറഞ്ഞു…
ഉം.ഒരു മൂളൽ മാത്രം ആയിരുന്നു ജിതന്റെ മറുപടി….ഇവിടെ എല്ലാവര്ക്കും സുഖം അല്ലെ…
സുഖം എന്ന് പറയാം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്..പണത്തിന്റെ..അതെല്ലാം ശരിയാകും…ഞാനും നോക്കാം എന്നെ കൊണ്ട് പറ്റുന്ന പോലെ
ഉം…..
അപ്പോൾ ഞാൻ ഇറങ്ങും…. യാത്ര പറയുന്നില്ല..എല്ലാവരോടും അനോഷണം പറയണം…
അതും പറഞ്ഞു ജിതൻ വേഗം പുറത്തേക്കു നടന്ന്…
ഇപ്പോൾ ഒരു മഴ പെയ്തിരുന്നെകിൽ എന്ന് ജിതൻ ആഗ്രഹിച്ചു പോയി തന്റെ കണ്ണുനീർ ആരും കാണണ്ട….
ഒരു കാലത്തു താൻ കണ്ട സ്വപങ്ങൾ ഇതിനുള്ളിൽ നിന്നായിരുന്നു…ആരുമില്ലാത്തവന്റെ വേദന അത് അനുഭവിച്ചു തന്നെ അറിയണം.
ഇവിടെത്തെ അനാഥാലയത്തിൽ നിന്നും നാരായണൻ നമ്പുതിരിയാണ് തന്റെ ജീവൻ രക്ഷിച്ചത്…ഒരു പട്ടിണികാലത് ഇവനെ ഞാൻ കൊണ്ട് പോകട്ടെ എന്ന ചോദ്യത്തിന്. മോഡറേറ്റർ എത്രയും വേഗം കൊണ്ട് പോകു എന്ന് പറയാതെ പറഞ്ഞു..ഒരാൾ
പോയാൽ അവന്റെ ഭക്ഷണം എങ്കിലും മറ്റുള്ളവർക്ക് കൊടുക്കാം…
ആ മഹാ മാന്ത്രികൻ ഇന്നില്ല അയാളുടെ മകനും ഇല്ല മകൻ എവിടെ എന്നു ഇപ്പോളും ആർക്കും അറിയില്ല ..ഒരിക്കൽ ദുർ മന്ത്രവാദം പഠിക്കാൻ ഇല്ലത്തു നിന്നും ഇറങ്ങി ചിലർ പറയുന്നു ഭ്രാന്തു പിടിച്ചു നടപ്പുണ്ട് എന്ന് വീട്ടുകാരും അത് തന്നെ വിശ്വസിക്കുന്നു..
തന്റെ അമ്മയുടെ കൂടെ കഴിഞ്ഞ ചെറിയ ഓർമ മാത്രമേ ജിതനുള്ളു…കണ്ടു പിടിക്കണം…എല്ലാം…..
അവൻ വേഗം ബസ് സ്റാന്റിലേക്കു നടന്നു…. അവിടെ ഒരു ബസ് പുറപ്പെടാൻ തയാർ ആയി നില്കുന്നു….
~~~~~~~~~~~~~~~~~~~~~~~~~
….പൂരത്തിന്റെ നാട്ടിൽ നിന്നും തെയ്യത്തിന്റെ നാട്ടിലേക്കു……….
~~~~~~~~~~~~~~~~~~~~~~~~~
Comments:
No comments!
Please sign up or log in to post a comment!