ആദ്യ മധുരം

Aadya Madhuram Cherukadha BY-Kalyani

ഞാൻ നന്ദു. ഒരു നാടൻ പയ്യൻ. പ്ലസ്‌ ടു പഠനകാലത്തെ ഒരനുഭവമാണ് ഒരനുഭവമാണ് ഞാനിവിടെ പങ്കുവെക്കുന്നത്.കഥാ നായിക എന്റെ രശ്മിക്കുട്ടി. അവൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളിൽ പത്താം തരത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു. ഒരു മെലിഞ്ഞു വെളുത്ത സുന്ദരിക്കുട്ടി. ഞങ്ങളുടെ പ്രണയം തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടപ്പോഴുണ്ടായ ഒരു അനുഭവം പറയാം. ഇന്നത്തെ കാലത്തേ പോലെ മൊബൈൽ ഫോൺ എല്ലാവരുടെയും കയ്യിൽ എത്തിയിട്ടില്ലാത്തതിനാൽ. സ്കൂളിൽ വച്ചുള്ള സംസാരതിനു മാത്രമേ ഞങ്ങൾക്ക് അവസരം കിട്ടിയിരുന്നുള്ളു. അങ്ങനെയിരിക്കെയാണ് സ്കൂൾ കായികോത്സവം വരുന്നത്. ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒന്നിച്ചാണ് പ്രോഗ്രാം നടത്തുന്നത്. കൂടുതൽ സമയം ഞങ്ങൾക്കായി കിട്ടുമല്ലോ എന്ന സന്തോഷത്തിലാണ് അന്നു ഞാൻ സ്കൂളിലെത്തിയത്. പരിപാടികൾ ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും പരിപാടികൾക്കൊന്നും ഇല്ലായിരുന്നു എങ്കിൽ പോലും സംസാരിക്കാൻ അവസരം കിട്ടിയിരുന്നില്ല. ടീച്ചേർസ് കാണുമെന്ന പേടിയിലായിരുന്നു അവൾ.അങ്ങനെ നിരാശനായി ഇരിക്കൂമ്പോഴാണ് ടീച്ചേഴ്‌സിന്റെ ഓട്ടമത്സരത്തിന്റെ അന്നൌൻസ്മെന്റ് വന്നത്.

ഈ മത്സരം ഒരു തമാശക്ക് നടത്തുന്നതാണെങ്കിലും കാണികളായിട്ട് എല്ലാവരും ഗ്രൗണ്ടിൽ എത്തിച്ചേരും. ഈ അവസരം മുതലെടുത്ത്‌ ഞാൻ അവളോട്‌ മുകളിലുള്ള ക്ലാസ്സ്‌ റൂമിലേക്ക്‌ വരാനായി പറഞ്ഞു. ആദ്യം എതിർത്തെങ്കിലും ആരും കാണാതെ അവൾ വന്നു. പേടികൊണ്ടു തുടുത്ത പെണ്ണിന്റെ മുഖം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. കുറച്ചു സംസാരത്തിനു ശേഷം ഞാനവളുടെ കൈകളിൽ പിടിച്ചു. അവയെ ഒന്നു ചുംബിച്ചു.അവ വിറക്കുന്നുണ്ടായിരുന്നു. പതിയെ ചേർത്തു നിർത്തി എന്റെ രശ്‌മികുട്ടിയുടെ നെറ്റിയിൽ ഞ്ഖ്‌ൻ ചുംബിച്ചു. ആദ്യ ചുംബനം. അവളെന്റെ മാറിലേക്ക് ചേർന്നു.മൃദുലമായ ആ ചെഞ്ചുണ്ടിൽ പതിയെ എന്റെ ചുണ്ടുകളമർന്നു. മധുരം. ആദ്യമധുരം…

.

.

.

തുടരും……

Comments:

No comments!

Please sign up or log in to post a comment!