കാലം മായ്ക്കാത്ത ഓർമ്മകൾ 5

KAALAM MAIKKATHA ORMAKAL BY : KAALAM SAAKSHI

അവർ മാനേജരുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു. അപ്പോഴും പ്രകാശ് തിരിച്ചെത്തിയിരുന്നില്ല. വീണയും പ്രിയയും ഷനുവിനോട് ഇന്നത്തെ സെയിലിന്റെ കണക്കുകൾ നൽകുകയായിരുന്നു. സൂരജ് നീ വേണമെങ്കിൽ പോയി റെസ്റ്റെടുത്തോളൂ മാർട്ടിൻ സൂരജിനോട് പറഞ്ഞു കൊണ്ട് ഷനുവിന്റെ അടുത്തേക്ക് നടന്നു. സൂരജ് ബാഗ് വെച്ചിരുന്ന മുറിയിൽ കയറി ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. അവൻ തിരിച്ചു വന്നപ്പോൾ പ്രകാശ് തിരിച്ചെത്തിയിരുന്നു. പ്രീകാശ് മൊബൈലിൽ അരുമായോ വാട്സാപ്പ് ചാറ്റിങ്ങിൽ ആയിരുന്നു.

ഇന്ന് മാർട്ടിന്റെ കൂടെ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു സൂരജിനെ കണ്ടപ്പോൾ പ്രകാശ് ചോദിച്ചു.

കൊഴപ്പമില്ലാതിരുന്നു സൂരജ് മറുപടി പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.

വീണയും പ്രിയയും ടീവിയുടെ മുന്നിലും മാർട്ടിനും ഷനുവും മൊബൈലിൽ എന്തോ ചെയ്യുകയും അയിരുന്നു.

അവന് അപ്പോഴാണ് തന്റെ ഫോൺ ഷനുവിന്റെ കയ്യിൽ ആണെന്ന് ഓർത്തത് അവൻ അത് ഷാനുവിൽ നിന്നും വാങ്ങി ടീവിയുടെ മുന്നിൽ ഒരു കസേരയിൽ ഇരുന്ന് ടീവി കണ്ടു.

സൂരജ് എന്താ ജോലി ഇഷ്ടപ്പെട്ടോ വീണ സൂരജിനെ നോക്കി ചോദിച്ചു.

ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ആദ്യ ദിവസം കഴിഞ്ഞതല്ലേ ഉള്ളു. ഒന്നു ട്രൈ ചെയ്യാം എന്നു തോന്നുന്നു സൂരജ് പറഞ്ഞു.

ആദ്യം കുറച്ച് ടഫ് ആയിട്ടൊക്കെ തോന്നും പിന്നീട് അതൊക്കെ മാറും ട്രെയിനിങ് കഴിഞ്ഞാൽ നമ്മുടെ ഷാനു സാറിനെപോലെ ഇവിടെ വെറുതെ ഇരുന്നു കാശ് ഉണ്ടാക്കാം വീണ ഷാനുവിനെ നോക്കി കൊണ്ട് പറഞ്ഞു.

സൂരജിന് ഒരു അനുജത്തി മാത്രമേ ഉള്ളു അല്ലെ പ്രിയ ചോദിച്ചു.

അതെ ഞങ്ങൾ രണ്ട് മക്കളാണ് സൂരജ് മറുപടി നൽകി.

ഇനി വീട്ടിൽ വിളിക്കുമ്പോൾ ഞങ്ങളെ ഒക്കെ പരിജയപ്പെടുത്തണം കേട്ടോ വീണ പറഞ്ഞു.

ശെരി പരിചയപ്പെടുത്താം സൂരജ് പറഞ്ഞു.

പിന്നെ അങ്ങോട്ട് മൂവരും ടീവിയിൽ നോക്കി ഇരുന്നു.

സമയം ഏകദേശം 9 മാണി ആയപ്പോൾ ഷാനു സൂരജിനെ വിളിച്ചു.

സൂരജ് വന്നേ നമുക്ക് ഹോട്ടലിൽ പോയി ഫുഡ് എടുത്തിട്ട് വരാം.

സൂരജ് എഴുന്നേറ്റ് ഷനുവിന്റെ കൂടെ പോയി മറ്റുള്ളവർ അവരെ ശ്രെദ്ധിച്ചതെ ഇല്ല. അതിലൂടെ ഇത് ഒരു സ്ഥിരം റൂറ്റീൻ ആണെന്ന് അവന് മനസ്സിലായി.

ഒരു കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ നിന്നുമാണ് അവർ ഭക്ഷണം വാങ്ങുന്നത്.

ഷാനു പോയി ഒരു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു സൂരജിനോട് കയറാൻ പറഞ്ഞു.



ഇത് നമ്മുടെ സുരേഷ് സാറിന്റെ വണ്ടിയാണ് ബിക്ക് മൂവ് ചെയ്യുന്നതിടയിൽ ഷാനു പറഞ്ഞു.

സുരേഷ് സാറാ അത് ആരാ? സൂരജ് ചോദിച്ചു.

നമ്മുടെ മാനേജറിന്റെ പേര് സുരേഷ് എന്നാണ് ഷാനു മറുപടി പറഞ്ഞു.

ബൈക്ക് ചെന്നു നിന്നത് ഒരു നോൺവെജ് ഹോട്ടലിന്റ് മുന്നിലായിരുന്നു.

28 ബറോട്ടയും നാലു ബീഫ് കറിയും നാല് ചിക്കൻ ഫ്രയും പാഴ്‌സൽ വാങ്ങിച്ചോ. എന്ന് പറഞ്ഞു ഷാനു സൂരജിന് കാശ് കൊടുത്തു.

സൂരജ് പണവും വാങ്ങി കടയിൽ കയറി ഭക്ഷണം വാങ്ങി പാഴ്‌സൽ ലഭിക്കാൻ അവൻ കുറച്ച് നേരം വെയിറ്റ് ചെയ്യേണ്ടി വന്നു.

അവൻ സാധനം വാങ്ങി വരുമ്പോൾ ഷാനു ബൈക്ക് തിരിച്ച് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. അവനെ കണ്ടപ്പോൾ ഷാനു ബൈക്ക് സ്റ്റാർട്ട് ചെയ്തു.

സൂരജ് ബൈക്കിന് പുറകിൽ കയറി. ഇന്ന് നീ വന്നത് കൊണ്ടാണ് ഇന്ന് ചിക്കൻ ഒക്കെ വാങ്ങിയത് എന്നും ഇത് പ്രതീക്ഷിക്കരുത്. ഷാനു ബൈക്ക് ഓടിച്ചു കൊണ്ട് പറഞ്ഞു.

സൂരജ് അതിന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി.

സാദാരണ ഞാനും മാർട്ടിനുമാണ് ഫുഡ് എടുക്കാൻ വരാറ്. നീ അവനെക്കാൾ ജൂനിയർ ആയത് കൊണ്ട് ഇനി എന്നും നമ്മളായിരിക്കും ഫുഡ് വാങ്ങാൻ വരുന്നത്.

സൂരജ് ഒന്നും പറയാതെ അവനെ ശ്രദ്ദിച്ച് ഇരിക്കുകയായിരുന്നു. ബൈക്ക് പെട്ടെന്ന് തന്നെ അവരുടെ ഓഫീസിന് മുന്നിലെ പാർക്കിങ് സ്ലോട്ടിൽ ബ്രേക്ക് ഇട്ട് പാർക്ക് ചെയ്ത് അവർ മുകളിൽ എത്തി.

അവർ എത്തിയപ്പോൾ ടീവി റൂമിൽ ഉണ്ടായിരുന്ന ടേബിലിന് ചുറ്റും കസേരകൾ അറേഞ്ച് ചെയ്തു പ്ളേറ്റുകളും നിരത്തി വെച്ച് മാനേജർ ഉൾപ്പടെ എല്ലാവരും അവരെ കാത്തിരുന്നതാണ് അവർ കണ്ടത്.

സൂരജിന്റെ കയ്യിൽ ഇരുന്ന പാർസൽ ടേബിളിലിൽ വെച്ച്, സൂരജും ഷനുവും പോയി കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ സുരേഷ് സൂരജിനോട് സംസാരിച്ചു കൊണ്ടേ ഇരുന്നു.

സുരേഷ് നല്ല ഒരു സംസാര പ്രിയനായിരുന്നു സൂരജ് ആണെങ്കിൽ കുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവക്കാരനും. അത് കൊണ്ട് തന്നെ സുരേഷ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയുക മാത്രമാണ് സൂരജ് ചെയ്തത്.

അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും വീണ്ടും ടീവിയുടെ മുന്നിൽ എത്തി ഇത്തവണ സുരേഷും ഉണ്ടായിരുന്നു ടീവി കാണാൻ.

ടീവിയിലെ ഓരോ പ്രോഗ്രാമുകളെകുറിച്ച സുരേഷ് അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു മറ്റുള്ളവർ കാര്യമായൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. സുരേഷിനോട് സ്റ്റാഫിനെല്ലാം ബഹുമാനത്തിൽ കലർന്ന പേടിയായിരുന്നു.


സമയം കൃത്യം 10 മാണി ആയപ്പോൾ സുരേഷ് വീണയോടും പ്രിയോടും ഉറങ്ങാൻ പോകാൻ പറഞ്ഞു അവർ എല്ലാവർക്കും ഗുഡ് നൈറ്റ് പറഞ്ഞു ലേഡീസ് ഡോർമെട്രിയിലേക്ക് പോയി. ബോയ്സിന്റെ റൂമിന് അടുത്ത് തന്നെയായിരുന്നു ലേഡീസ് ബെഡ് റൂമും.

കുറച്ച് കഴിഞ്ഞപ്പോൾ സുരേഷും മാനേജർ ക്യാമ്പിന് അകത്തുള്ള തന്റെ ബെഡ് റൂമിലേക്ക് പോയി.

സമയം 11 കഴിഞ്ഞപ്പോൾ ഷാനു മർട്ടിനെയും സൂരജിനെയും പ്രകാശിനെയും വിളിച്ചു ബെഡ്റൂമിലേക്ക് നടന്നു. സൂരജ് നീ നിന്റെ അലക്കാനുള്ള തുണിയെല്ലാം സർഫിലിട്ട് വെച്ചേക്കു നാളെ കുളിക്കുമ്പോൾ അലക്കാം ഷാനു പറഞ്ഞു.

സൂരജ് അവൻ ഇന്ന് ധരിച്ച വസ്ത്രം എല്ലാം സർഫ് കലക്കി വെള്ളത്തിൽ ഇട്ട് വെച്ചു. അവർ ഓരോരുത്തരും ഓരോ കട്ടിലിൽ കിടന്നു. സൂരജ് തന്റെ ബാഗ് വെച്ചിരുന്ന കാട്ടിലിലാണ് കിടന്നത്.

സൂരജിന് ഉറങ്ങാൻ കഴിഞ്ഞില്ല അവന്റെ മനസ്സിലെ ദുഃഖങ്ങൾ അവനെ അലട്ടിക്കൊണ്ടിരുന്നു. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖവും കഴുകി വീണ്ടും വന്ന് അവന്റെ കട്ടിലിൽ ഇരുന്നു.

കട്ടിലിന്റെ അടിയിലിരുന്ന ബാഗ് തുറന്ന് അവൻ ഒരു കത്തിയെടുത്തു അതിൽ കട്ടി പിടിച്ച ചോരക്കറ അപ്പോഴും ഉണ്ടായിരുന്നു. ആ രാത്രിയുടെ ഇരുട്ടിലും കത്തിയുടെ തിളക്കം കാണാമായിരുന്നു.

പെട്ടെന്ന് പ്രകാശിന്റെ കട്ടിലിൽ നിന്നും ഒരു അനക്കം കണ്ടു. അവൻ കത്തി ബാഗിലേക്ക് വെച്ച് കൈ എടുത്തതും ലൈറ്റ് തെളിഞ്ഞു. സൂരജ് ഉറങ്ങിയില്ലേ പ്രകാശ് ചോദിച്ചു.

ഇല്ല എന്റെ മൊബൈലിന്റെ ചാർജ് തീർന്നു അതാ ഞാൻ ചാർജിന് വെക്കാൻ സൂരജ് ബാഗിൽ നിന്നും തന്റെ മൊബൈൽ ചാർജർ എടുത്ത് കൊണ്ട് പറഞ്ഞു. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.

എന്നാൽ പെട്ടെന്ന് മൊബൈൽ ചർജിന് വെച്ചിട്ട് ആ ഫാനും ഓൺ ചെയ്ത് കിടന്നോ പ്രകാശ് പറഞ്ഞു.

അഹ് ശരി സൂരജ് ആശ്വാസത്തോടെ പറഞ്ഞു.

കിടന്നപ്പോ ഫാൻ ഇടാൻ മറന്നതാ നല്ല ചൂട് ഉണ്ടല്ലേ പ്രകാശ് ചോദിച്ചു. പ്രകാശിനും ചൂട് എടുക്കുന്നുണ്ടായിരുന്നു.

സൂരജ് പെട്ടന്ന് തന്നെ ഫോണും ചർജരും എടുത്ത് ചർജിന് കുത്തിയ ശേഷം ഫാനും ഓൺ ചെയ്ത് ലൈറ്റ് ഓഫാക്കി തന്റെ കട്ടിലിൽ വന്നു കിടന്നു.

ഭൂതകാലം അവന്റെ മനസ്സിനെ പിന്നെയും വേട്ടയാടിയ ആ രാത്രിയിൽ എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണുപോയി.

സൂരജ് ഒരു വലിയ പാലത്തിൽ കൂടി നടക്കുകയായിരുന്നു കോളേജിൽ ക്ലാസ് കഴിഞ്ഞു വരുന്നു അവൻ. എന്നും അവൻ ഈ വഴിയാണ് വരാറ് ഈ പാലം കഴിഞ്ഞാൽ അടുത്ത വളവിലാണ് അവന്റെ വീട്.
അവന്റെ വലത് ഭാഗത്ത് കൂടി ഒരു സ്കോർപിയോ ചീറി പാഞ്ഞു പോകുന്നത് അവൻ കണ്ടു അതിൽ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളിയും അവൻ കേട്ടു. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ അവൻ കുഴങ്ങി. അവൻ സ്കോറിപയോയുടെ പുറകെ ഓടി സ്കോർപിയോ അവനിൽ നിന്നും അകന്ന് പോയ്കൊണ്ടേ ഇരുന്നു അവൻ പെട്ടെന്ന് നിന്ന് മൊബൈൽ കയ്യിലെടുത്ത് 100 ലേക്ക് വിളിച്ചു.

അവൻ ഓടി തളർന്ന ശബ്ദത്തിൽ കുറഞ്ഞ വാക്കുകളിൽ കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചു. അവിടെ പോലീസ് 10 മിനിറ്റിനുള്ളിൽ പോലീസ് എത്തുമെന്നും അതുവരെ കത്ത് നിൽക്കാനും അവന് നിർദേശം ലഭിച്ചു.

5 മിനിറ്റിനുള്ളിൽ പോലീസ് ജീപ്പ് അവന് മുന്നിൽ വന്നു നിന്നു. അവന്റെ കോളേജ് യൂണിഫോം കൊണ്ട് അവനെ പോലീസ് മനസ്സിലാക്കിയിരുന്നു.

നീയല്ലേ സൂരജ് ഇപ്പൊ കൺട്രോൾ റൂമിലേക്കു വിളിച്ചത് മുൻസീറ്റിൽ ഇരുന്ന എസ്‌ഐ അവനോട് ചോദിച്ചു.

അതെ സാർ ഒരു ബ്ലാക്ക് സ്കോർപിയോ ആണ് ഇത് വഴി നല്ല സ്പീഡിനാണ് സർ പോയത്.

വണ്ടി നമ്പർ നോട്ട് ചെയ്തോ എസ്‌ഐ ചോദിച്ചു.

ഉവ്വ് സാർ ടി എൻ സൂരജ് പറഞ്ഞു തുടങ്ങിയപ്പോൾ എസ് ഐ പറഞ്ഞു, നീ പുറകിൽ കയറിക്കോ ചിലത് കൂടി അറിയാനുണ്ട് ഇനിയും താമസിച്ചാൽ നമുക്ക് അവന്മാരെ പിടിക്കാൻ കഴിയില്ല…തുടരും

Comments:

No comments!

Please sign up or log in to post a comment!