കാലം മായ്ക്കാത്ത ഓർമ്മകൾ Part 3

Kalam maykkatha Ormakal part-03 bY: Kalam Sakshi

ദയവ് ചെയ്ത് എല്ലാവരും എന്നോട് ഷമിക്കണം. ഈ കഥയുടെ 2nd പാർട്ട് എഴുതിയത് മൊബൈലിൽ ഉള്ള ടെക്സ്റ്റ് എഡിറ്റർ കൊണ്ടാണ്. അതിൽ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തപ്പോൾ പകുതി മാത്രമേ പേസ്റ്റ് ആയുള്ളൂ. ക്ലിപ്ബോർഡ് ലിമിറ്റഡ് കഴിഞ്ഞത് കൊണ്ടാവാം. അത് ഞാൻ ശ്രേധിക്കാതെ സബ്മിറ്റ് ചെയ്തു. അത് കൊണ്ടാണ് കഥയുടെ വ്യക്തമായ രൂപം നിങ്ങൾക്ക് തരാൻ കഴിയാതെ പോയത്. കമന്റ് ചെയ്തവർക്കെല്ലാം നന്ദി കമന്റ്കൽ എല്ലാം ഞാൻ വായിക്കുന്നുണ്ട്. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്.അല്പം തിരക്ക് ഉള്ളത് കൊണ്ടാണ്.

PART-01 | PART-02 continue…

ഇനിയും 3 മണിക്കൂറിൽ കൂടുതൽ എടുക്കും ഏർണാകുളത്തെത്താൻ എത്താൻ. ഏർണാകുളത്തിൽ നിന്നും എങ്ങോട്ട് അവൻ ആലോചിച്ചു. അടുത്ത സ്റ്റോപ്പിൽ നിന്നും ഒരു പത്രം വാങ്ങി അവൻ ക്ലാസിഫൈഡ് പേജ് നോക്കി. ഒരുപാടു വാണ്ടഡ്കൽ അവൻ നോക്കി വെച്ചു എറണാകുളത്ത് എത്തിയാൽ ഫോൺ വിളിച്ച് നോക്കാം എന്ന് അവൻ വിചാരിച്ചു. അങ്ങനെ ഏകദേശം പത്ത് മണിയോടെ ട്രെയിൻ എറണാകുളം എത്തി. ട്രെയിൻ ഇറങ്ങി അവൻ പാർക്കിങ് ഏരിയയിലേക്കാണ് പോയത് ശബ്ദങ്ങൾ ഇല്ലാതെ ഫോൺ വിളിക്കാൻ. അവൻ ഫോൺ എടുത്ത് ഓരോന്നായി വിളിച്ചു നോക്കി. ആദ്യത്തെതൊക്കെ വിളിച്ചപ്പോൾ ആരും ഫോൺ അറ്റൻഡ് ചെയ്യുന്നില്ല. മറ്റു ചിലത് എറണാകുളത്ത് അല്ല അതിന്റെ ഓഫീസ്. ഒടുവിൽ ഒരെണ്ണം കിട്ടി പ്ലസ്ടുവും sslc യുമാണ് ക്വാളിഫിക്കേഷൻ ചോദിച്ചിരിക്കുന്നത്. അതിൽ വിളിച്ചപ്പോൾ ഒരു പയ്യനാണ് എടുത്തതെന്ന് തോന്നുന്നു. എടുതയുടനെ ഹലോ ദിസ് ഈസ് ബിഎംഎം ഹൗ ക്യാൻ ഐ ഹെല്പ് യു. ഞാൻ നിങ്ങളുടെ ഒരു പത്ര പരസ്യം കണ്ട് വിളിക്കുകയാണ് അവൻ മറുപടി നൽകി. അതെ സർ മാർക്കറ്റിംഗ് സ്റ്റാഫ്‌സിനെയാണ് റിക്രൂട്ട് ചെയ്യുന്നത് തങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുമ്പ് നിങ്ങളുടെ പ്ലസ്ടു സർട്ടിഫിക്കറ്റ് കോപ്പിയും ഒരു ഫോട്ടോയുമായി ബന്ധപ്പെടുക അഡ്രസ്സ് ഞാൻ മെസ്സജ് ചെയ്യാം. ഓക്കേ സർ അവൻ പറഞ്ഞു. അവൻ കാൾ കട്ട് ചെയ്ത് ആലോചിച്ചു പോകണോ അഹ് ഏതായാലും പോയിനോക്കാം ഏതായാലും എങ്ങനെയെങ്കിലും എവിടെയെങ്കിലും കേറിയല്ലേ പറ്റു. കീ…കീ… അഡ്രസ്സ് മെസ്സേജ് വന്നു. അവൻ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചു. ആലുവായിലാണ് സ്ഥാപനം. അവൻ അടുത്ത് നിന്ന ഒരു ആളോട് ചോദിച്ചു ‘ഈ ആലുവ പോകാൻ ബസ്’. നേരെ പോയി ലെഫ്റ് തിരിഞ്ഞാൽ മതി അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട് അവിടെ നിന്നാൽ മതി അയാൾ പറഞ്ഞു. അവൻ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു….



അവിടെ എത്തിയപ്പോൾ തന്നെ ഒരു ബസ് വന്നു അവൻ അതിൽ കയറി ആലുവ ടിക്കറ്റ് എടുത്തു ആലുവ ഇറങ്ങി. ഒരു ഫോട്ടോ സ്‌റ്റേറ്റ് കടയിൽ കയറി sslc യുടെയും പ്ലസ്ടുവിന്റെയും സിർട്ടിഫിക്കറ്റിന്റെ ഓരോ പകർപ്പുകൾ എടുത്തു. ആ കടയിൽ നിന്നും തന്നെ അഡ്രസ്സ് കാണിച്ച് വഴിയും ചോദിച്ചു. ബിഎംഎം ഓഫീസലിൽ എത്തിയപ്പോൾ ഏകദേശം 11 മാണി കഴിഞ്ഞിരുന്നു. അവിടെ ഒരു ടേബിൾന് മുന്നിൽ ഇരുന്ന് പയ്യനോട് ഞാൻ നേരത്തെ വിളിച്ചിരുന്നു.ഓക്കേ എന്താ പേര്? സൂരജ് അവൻ മറുപടി പറഞ്ഞു.

ഞാൻ ഷാനു ഇവിടെ ജൂനിയർ മാനേജർ ആണ് സീനിയർ മാനേജർ ഒരു മീറ്റിങ്ങിൽ ആണ് കുറച്ചു നേരം വെയിറ്റ് ചെയ്യണം.

സൂരജ് :അത് കുഴപ്പം ഇല്ല.

ഷാനു :സൂരജിന്റെ വീട് എവിടെയാ?

സൂരജ് : കൊല്ലം. ഇവിടെ ജോലിയും സാലറിയും എങ്ങനെയാണ് ?

ഷാനു : നാലു മാസം ട്രെയിനിങ് ആണ്.അതിൽ നൂൺ വരെ ഇവിടെ ക്ലാസ്സ് ആണ് പിന്നെ ആഫ്റ്റർ നൂൺ ഒരു 4 മണിക്കൂർ ഫീൽഡ് ട്രെയിനിങ് ആണ്. ട്രെയിനിങ് പീരീഡിൽ 7000 ടു 15000 സ്‌റ്റൈഫന്റെ ഉണ്ടാകും. ബാക്കി ഫുഡ് ആൻഡ് അകോമിഡേഷൻ ഫ്രീ. ട്രെയിനിങ് കഴിഞ്ഞാൽ ജൂനിയർ മാനേജർ പോസ്റ്റ് ലഭിക്കും അപ്പോൾ 20000 ഫിക്സഡ് സാലറി. അതിന് ശേഷം പൊട്ടൻഷൾ അനുസരിച്ച് സീനിയർ മാനേജർ പോസ്റ്റിലേക്ക് പ്രെമോഷൻ ലഭിക്കും.

ഡിൻ ഡിൻ ഡിൻ അകത്തു നിന്നും ബെൽ ശബ്ദം കേട്ടു.

ഷാനു : ഓക്കേ ജസ്റ്റ് വെയിറ്റ് ഐ വിൽ ബി ബാക് സൂൺ.

കുറച്ച് സമയത്തിന് ശേഷം ഷാനു തിരിച്ചു വന്നു. ഓക്കേ താങ്കൾക്ക് അകത്തേക്ക് ചെല്ലാം. സൂരജ് പതുക്കെ അകത്തേക്ക് നടന്നു. ഒരു ചെറിയ ലിവിങ് റൂം പോലെ തോന്നുന്ന സ്ഥാലത്തേക്കാണ് അവൻ പ്രവേശിച്ചത്. ദാറ്റ് റൂം ഷാനു പുറകിൽ നിന്നും ഒരു മുറി കാണിച്ച് തന്നു അവൻ ചാരി കിടന്ന് ആ മുറിയുടെ വാതിലിൽ പിടിച്ച് മെയ് ഐ കം ഇൻ എന്നു ചോദിച്ചു. എസ് കം ഇൻ അകത്തു നിന്നും മറുപടി ലഭിച്ചു. അവൻ അകത്തേക്ക് പ്രവേശിച്ചു. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആവശ്യത്തിന് താടിയുള്ള ഒരു ആളായിരുന്നു ആ മുറിയിൽ ടേബിൾന് അപ്പുറം ഇരുന്നത്. ഇദ്ദേഹമാണ് ഇവിടത്തെ സീനിയർ മാനേജർ സൂരജ് മനസ്സിൽ ഓർത്തു. ഗുഡ് മോർണിംഗ് യങ് മാന് പ്ലീസ് ടേക്ക് യുവർ സീറ്റ് മാനേജർ പറഞ്ഞു. സൂരജ് അവിടെയുണ്ടായിരുന്ന സീറ്റിൽ ഇരുന്നു…

മാനേജർ : വാട്ട് ഈസ് യുവർ നെയിം?

സൂരജ് : സൂരജ് സാർ

മാനേജർ : ഇവിടത്തെ ജോലിയുടെയും മറ്റും വിവരങ്ങൾ ഷാനു പറഞ്ഞില്ലേ.

സൂരജ് : പറഞ്ഞു സാർ.

മാനേജർ : ഓക്കേ ആദ്യ നാലു മാസം ട്രെയിനിങ് പീരീഡ് ആണ് അത് കഴിഞ്ഞാൽ ഫിക്സഡ് ജോബ് ആൻഡ് സാലറിയാണ്.
പ്ലീസ് ഗിവ് യുവർ സിർട്ടിഫിക്കറ്റ് പ്രൂഫ്.

സൂരജ് തന്ടെ സിർട്ടിഫിക്കറ്റ് കോപ്പിയും തന്റെ പേർസിൽ ഇരുന്ന ഫോട്ടോയും ചേർത്ത് മാനേജറിന് കൊടുത്തു.

സൂരജ് : ഇതാ സാർ.

മാനേജർ : ഓക്കേ സുരജിന്റെ നാട് എവിടെയാണ്.

സൂരജ് : കൊല്ലം.

മാനേജർ : വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ടോ?

സൂരജ് : അതെ സാർ.

മാനേജർ : ട്രെയിനിൽ ആണോ ബസിൽ ആണോ വന്നത്.

സൂരജ് : ട്രെയിനിൽ.

മാനേജർ : സുരജിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ?

സൂരജ് : ഞാൻ അമ്മ പിന്നെ അനുജത്തി.

മാനേജർ : അപ്പൊ അച്ഛൻ?

സൂരജ് : അച്ഛൻ മരിച്ചു പോയി സാർ. സ്കൂൾ മാഷ് ആയിരുന്നു 2 വർഷം മുമ്പ് ഒരു കാർ ആക്സിഡന്റിൽ ആണ് മരിച്ചത്.

മാനേജർ : ഐ ആം സൊ സോറി

സൂരജ് : ഇറ്റ്സ് ഓക്കേ സർ

മാനേജർ : എനി വേ പ്ലീസ് വെയിറ്റ് 10 മിനിറ്റ്സ് ഔട്ട് സൈഡ് ഐ വിൽ കാൾ യു.

സൂരജ് : ഓക്കേ താങ്ക് യു സർ.

സൂരജ് കസേരയിൽ നിന്നും എഴുന്നേറ്റ് ചാരി കിടന്ന വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി. നിറചിരിയുമായി തന്നെ കത്ത്നിക്കുകയായിരുന്ന ഷാനുവാണ് അവനെ പുറത്തേക്ക് വരവേറ്റത്.

ഷാനു : സാർ എന്ത് പറഞ്ഞു ?

സൂരജി : വെയിറ്റ് ചെയ്യാൻ പറഞ്ഞു.

ഷാനു : ഓക്കേ നമുക്ക് ഇവിടത്തെ മാറ്റ് സ്റ്റാഫ്കളെ പരിചയപ്പെടാം വരൂ.

ഷാനു സൂരജിനെയും കൂട്ടി ബാക്കി സ്റ്റാഫിന്റെ അടുത്തേക്ക് നടന്നു. അവിടെ അടുത്ത മുറിയിൽ തന്നെയാണ് അവർ ഉണ്ടായിരുന്നത്.അവർ ഓരോരുത്തരും ബാഗ് പായ്ക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. അത് മാർകെറ്റിങ്ങിന് ഉള്ള പ്രോഡക്റ്റ് ആണെന്ന് അവന് മനസ്സിലായി. സൂരജ് ഇത് പ്രകാശ് ഇവിടെ 2 മാസം ട്രെയിനിങ് കഴിഞ്ഞു ഇപ്പോൾ ഇവിടെ അസിസ്റ്റന്റ് മാനേജർ ആണ്. അവിടെ ഉണ്ടായിരുന്ന അല്പം ഉയരം കുറഞ്ഞ നല്ല തടിച്ച ഒരു 24 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ കാണിച്ച ഷാനു പറഞ്ഞു. ഹായ് സൂരജ് എന്നാണല്ലേ പേര് നാടെവിടെയാ? കൊല്ലം സൂരജ് മറുപടി നൽകി. ഇത് മാർട്ടിൻ ഇവിടെ വന്നിട്ട് ഒന്നര മാസം കഴിഞ്ഞു അടുത്ത പ്രൊമോഷൻ ഡേറ്റിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് പ്രൊമോഷൻ ലഭിക്കാൻ പോകുന്നു. നല്ല ഉയരവും കുറച്ച് കറുത്ത നിറവും വണ്ണം കുറഞ്ഞ ആളായിരുന്നു മാർട്ടിൻ. ആൻഡ് ദിസ് ഈസ് ഔർ മോസ്റ്റ് സീനിയർ ലേഡി സ്റ്റാഫ് ഓഫ് ഔർ ഓഫീസ് മിസ്സ് വീണ. മീഡിയം ഉയരവും നല്ല വെളുപ്പും ഉള്ള ഒരു മെലിഞ്ഞ പെൺകുട്ടിയെ കാണിച്ച് കൊണ്ട് ഷാനു പറഞ്ഞു. ഹായ് സൂരജ് വീണ സൂരജിനെ അഭിവാദ്യം ചെയ്തു.
ഹായ് മേഡം സൂരജ് തിരിച്ചും അഭിവാദ്യം ചെയ്തു. വീണയും മാർട്ടിന്റെ കൂടെ അടുത്ത പ്രൊമോഷൻ ഡേയിൽ അസിസ്റ്റന്റ് മാനേജർ ആയിട്ട് പ്രൊമോട്ട് ആകുകയാണ് ഷാനു പറഞ്ഞു.

കൺഗ്രട്സ് മേഡം സൂരജ് വിഷ് ചെയ്‌തു. ഓക്കേ ഫൈനലി ദിസ് ഈസ് പ്രിയ ഷാനു അവസാനത്തെയാളെയും പരിചയപ്പെടുത്തി. ഒരു മീഡിയം ഉയരവും ചെറു ചുവപ്പ് കലർന്ന വെളുപ്പ്  നിറവും മീഡിയം വണ്ണവും ഉള്ള ഒരു നാടൻ സുന്ദരിയായിരുന്നു പ്രിയ. ഹായ് സൂരജ് പ്രിയ സൂരജിനെ അഭിവാദ്യം ചെയ്തു. ഹായ് പ്രിയ അവൻ തിരിച്ചും പറഞ്ഞു. പ്രിയ ഇവിടെ വന്നിട്ട് 1 ആഴ്‌ച്ച ആയിട്ടെ ഉള്ളു ഷാനു പറഞ്ഞു. ഡിൻ ഡിൻ ഡിൻ മാനേജറിന്റെ ക്യാബിനിൽ നിന്നും ബെൽ ശബ്ദം മുഴങ്ങി. ഷാനു അകത്തേക്ക് പോയി പെട്ടെന്നു തന്നെ തിരിച്ചു വന്നു. സൂരജ് ക്യാബിനിലേക്ക് ചെല്ലൂ പുറത്ത് വന്ന ഷാനു പറഞ്ഞു.

സൂരജ് ക്യാബിനിലേക്ക് നടന്നു

സൂരജ് : മെ ഐ കമിങ് സർ.

മാനേജർ : പ്ലീസ് കമിങ്.

സൂരജ് അകത്തു കയറി.

മാനേജർ : പ്ലീസ് ടേക്ക് യുവർ സീറ്റ്. മിസ്റ്റർ സൂരജ് താങ്കൾ ഇപ്പോൾ തന്നെ ജോയിൻ ചെയ്യുകയല്ലേ ?

സൂരജ് : അതെ സർ.

മാനേജർ : ഓക്കേ കുറച്ച് കഴിയുമ്പോൾ ഇവിടത്തെ ട്രൈനീസ് എല്ലാം ഫീൽഡ് ട്രൈനിംഗിന് പോകും അപ്പോൾ സൂരജിനെയും ആരുടെയെങ്കിലും കൂടെ വിടാം.

സൂരജ് : ഓക്കേ സർ.

മാനേജർ : ഇവിടെ തന്നെയാണ് സ്റ്റെയും ഡിന്നറും പിന്നെ ലഞ്ച് പുറത്ത് ഫീൽഡിൽ നിന്നും അറേഞ്ച് ചെയ്യും.

സൂരജ് : ദാറ്റ്സ് ഓക്കേ സർ.

മാനേജർ : സൂരജിന്റെ സിർട്ടിഫിക്കറ്റ്സിലെ മാർക്ക് ഷീറ്റ് ഞാൻ നോട്ട് ചെയ്തു വെരി അട്രാക്ടിവ് എല്ല സബ്ജെക്ടിനും അബോവ് 90% മാർക്സ് ഉണ്ടല്ലോ പിന്നെന്താ ഹയർ സ്റ്റുഡിസിന് പോകാത്തത്?

സൂരജ് : വീട്ടിലെ സാഹചര്യങ്ങൾ അതിന് യോജിച്ചതല്ലതിരുന്നു സർ.

മാനേജർ : ദാറ്റ്സ് ഓക്കേ മിക്കവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

ഇത് പറഞ്ഞു കൊണ്ട് മാനേജർ ബെൽ അമർത്തി. ഷാനു അകത്ത് വന്നു.

മാനേജർ : ഷാനു ആ മാർട്ടിനോട് വരാൻ പറയു.

ഷാനു പുറത്തേക്ക് പോയി പെട്ടെന്നു തന്നെ മാർട്ടിൻ ക്യാബിനിലേക്ക് വന്നു.

മാനേജർ : മാർട്ടിൻ താൻ ഇന്ന് മുതൽ സൂരജിനെയും കൂടെ കൊണ്ട് പോകണം നീയാണ് സൂരജിന്റെ ട്രെയിനർ

മാർട്ടിൻ : ഓക്കേ സർ

മാനേജർ : ഇറങ്ങാറായോ ?

മാർട്ടിൻ : ബാഗ് പാക്ക് ചെയ്യുകയായിരുന്നു സർ ഒരു 10 മിനിറ്റ്.

മാനേജർ : ഓക്കേ പെട്ടെന്നിറങ്ങാൻ നോക്കു. പിന്നെ സൂരജിന് ലഞ്ച് വാങ്ങിച്ച് കൊടുക്കണം.


മാർട്ടിൻ : ഓക്കേ സർ.

ശേഷം മാനേജർ സൂരജിനോട് പറഞ്ഞു

മാനേജർ : എനി വേ ദിസ് ഈസ് യുവർ ഫസ്റ്റ് ഡേ ഇൻ ദിസ് ഓഫീസ്. വെൽക്കം ടു ഔർ ഓഫീസ് ആൻഡ് വിഷ് യു ഓൾ സക്‌സസ് ഇൻ ദിസ് ഫീൽഡ് ഗുഡ് ലക്ക്.

(തുടരും)

Comments:

No comments!

Please sign up or log in to post a comment!