Chali 3
1.
ഒരു നല്ല കഥ…
കണ്ണൂരിലെ ഒരു ഗ്രാമത്തിലൂടെ ഒരാൾ നടന്ന് വരികയായിരുന്നു.
കഥ കഴിഞ്ഞു.???
2.
ടീച്ചർ: ഗംഗ Pond ആണോ, River ആണോ?
കുട്ടി: Pond ആണ്.
ടീച്ചർ: മണ്ടാ, ഗംഗ River ആണ്.
കുട്ടി: അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് !
3.
വണ്ടി ഇടിച്ചു
കാലൊടിഞ്ഞു
ഹോസ്പിറ്റലിൽ
കിടന്നപ്പോൾ
നാട്ടുകാർ പറഞ്ഞു
അവന്റെ അഹങ്കാരം
കൊണ്ടാണെന്നു…
അച്ഛൻ പറഞ്ഞു
ശ്രദ്ധായില്ലാത്തതു
കൊണ്ടാണെന്നു….
അമ്മ പറഞ്ഞു
എന്റെ മോന്റെ
വിധിയാണെന്നു…
പക്ഷേ എന്റെ
#ചങ്ക്_bro യുടെ
വാക്കുകൾ, അതാണ്
എന്റെ കണ്ണ്
നിറയിച്ചത്…….?
നിനക്ക് ഇനി തൽക്കാലം #ഷൂ ആവശ്യം ഇല്ലല്ലോ
ഞാൻ എടുത്തോട്ടെ
എന്ന്…………………
പകച്ചു പണ്ടാരടങ്ങി പോയി…………
4.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പേടിതൊണ്ടൻ കേരള ലോട്ടറിയാ…
ഇന്ന് അടിക്കും, നാളെ അടിക്കും എന്ന് പറഞ്ഞ് നടക്കുന്നതല്ലാതെ…
ഇത് വരെ എൻ്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല???
5.
ശാസ്ത്രം പറയുന്നത് വാട്സാപ്പ് ഉപയോഗിക്കുന്നതിൽ 207338591873 പേരും ശുദ്ധ മടിയന്മാരാണ്..കാരണം…
മുകളിൽ പറഞ്ഞ സംഖ്യ പോലും അവർ തികച്ചു വായിച്ചു കാണില്ല..
ഇളിക്കണ്ട?..
തന്നെയും ചേർത്താ പറഞ്ഞത്??
5.
ഭാര്യയുടെ പീഢനം അസഹ്യമായപ്പോൾ കുട്ടൻ വീടു വിടാൻ തന്നെ തീരുമാനിച്ചു.
തീവണ്ടിയിൽ കയറാൻ തുടങ്ങവേ അശരീരി കേട്ടു : നീ അതിൽ കയറരുത് അത് ഉടനെ പാളം തെറ്റും.
അയാൾ നേരെ എയർപോർട്ടിലേയ്ക്ക് വച്ചു പിടിച്ചു. വിമാനത്തിൽ കാലു വച്ച ഉടൻ വീണ്ടും അശരീരി : നീ അതിൽ കയറരുത് അത് ഉടനെ താഴെ വീഴും.
പെട്ടിയും ചുമന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറവേ – നീ അതിൽ കയറരുത് അത് ഉടനെ കൊക്കയിലേക്ക് പതിയ്ക്കും.
അല്ലാ നിങ്ങൾ ആരാണ്?
ഞാൻ ദൈവമാണ്.
അല്ലയോ പ്രഭോ… ഞാൻ കല്യാണമണ്ഡപത്തിലേയ്ക്ക് പോകാൻ വണ്ടിയിൽ കയറുമ്പോൾ അങ്ങയുടെ തൊണ്ടയിൽ കിച് കിച് ആയിരുന്നോ????
?????????
6.
മൂന്ന്‍ പേര്‍ സ്വര്‍ഗത്തില്‍ പോയി…?
ദൈവം അവരോട് പറഞ്ഞു: നിങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ക്ക് മാത്രമേ സ്വര്‍ഗത്തില്‍ കടക്കാന്‍ പറ്റൂ…?
ഒന്നാമന്‍: ഞാന്‍ പുരോഹിതന്‍ ആണ്… ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.?
രണ്ടാമന്‍: ഞാന്‍ ഒരു ഡോക്ടര്‍ ആണ്… ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്..?
മൂന്നാമന്‍: *ഞാൻ പ്രവാസി യായിരുന്നു……*??
നിറഞ്ഞ കണ്ണുകളോടെ ദൈവം പറഞ്ഞു: കയറി വാ മകനേ… കയറി വാ…നീ ഇനി അനുഭവിക്കാന്‍ ബാക്കി ഒന്നുമില്ല…????
Thanks
Swapna menon
Comments:
No comments!
Please sign up or log in to post a comment!