വേണിമിസ്സ് 02
“”…അപ്പോൾപ്പിന്നിന്നെന്താ അടുത്തപരിപാടി..??”””_ കോളേജിൽനിന്നും ഹോസ്റ്റലിലെത്തിയപ്പോഴാണ് പ്രണവിന്റെയാ ചോദ്യംവന്നത്… അതിന്,
“”…എന്തുപരിപാടി..?? എപ്പോഴത്തേമ്പോലെ… നേരേവീട്ടിലേയ്ക്ക്…!!”””_ ഞാനെന്റെ ട്രാവലർബാഗിലേയ്ക്കു ഡ്രെസ്സെടുത്തുവെയ്ക്കുന്നതിനിടയിൽ സാധാരണമട്ടിൽത്തന്നെ മറുപടിപറഞ്ഞു… ഞങ്ങടെയാക്കൂട്ടത്തിൽ ഞാൻമാത്രമേ വീക്കെന്റിൽ വീടുപിടിയ്ക്കുന്ന പതിവുണ്ടായിരുന്നുള്ളൂ… അതാണെങ്കിലവന്മാർക്കിട്ടു വല്യതാല്പര്യവുമില്ല… പിന്നെ പറഞ്ഞിട്ടു കാര്യമില്ലാത്തതിനാൽ ബസ്സ്സ്റ്റാൻഡിൽ കൊണ്ടുവിടുന്നെന്നു മാത്രം…!
“”…എന്നാലിറങ്ങാം…!!”””_ ബാഗും സെറ്റാക്കി ഞാൻചോദിച്ചതും വണ്ടിയുടെകീയുമെടുത്തു റിയാസ് കൂടെയിറങ്ങി… എന്നാൽ, ബസ്സ്സ്റ്റാൻഡിലേയ്ക്കുള്ള യാത്രയിലുടനീളം അവനു വേണിയെക്കുറിച്ചു പറയാനേ നേരമുണ്ടായിരുന്നുള്ളൂ…,
“”…എടാ… നീ വിശ്വസിച്ചാലുമില്ലേലും ഞങ്ങളുപറഞ്ഞതു സത്യവാ… അവർക്കു നിന്നോടെന്തോ താല്പര്യമുണ്ട്… അല്ലേൽ ചോദിച്ചുടനേ ആയിരംരൂപയൊക്കെടുത്തു തരുവോ…??”””
“”…ഓ..! ആയിക്കോട്ടേ… ഞാൻ വിശ്വസിച്ചു പോരേ..??”””_ അവനോടു ചേർന്നിരുന്നവന്റെ ഷോൾഡറിലേയ്ക്കു മുഖമടുപ്പിച്ചുകൊണ്ടങ്ങനെ പറഞ്ഞതിനെ, ഞാനവനെ കളിയാക്കിയെന്നുള്ള സെൻസിലാണവനെടുത്തത്… ഉടനേവന്നൂ തെറിവിളി,
“”…നീയൊരു മൈരും വിശ്വസിയ്ക്കണ്ടഡാ കോപ്പേ… ഒരുപെണ്ണു നോക്കിച്ചിരിച്ചാലതിന്റർത്ഥംകൂടി മനസ്സിലാക്കാനറിയാത്തൊരു പോങ്ങൻ… സത്യത്തിൽ നിനക്കൊന്നും പ്രേമിയ്ക്കാൻ യോഗമില്ല… പറഞ്ഞു ഞങ്ങടെ തൊണ്ടപൊട്ടുന്നതുമെച്ചം…!!”””_ ബസ് സ്റ്റാൻഡിലേയ്ക്കു വണ്ടികയറ്റിക്കൊണ്ടവൻ മുരളുകയായിരുന്നപ്പോൾ….!
“”…എങ്കിൽപ്പിന്നെ നീ വിട്ടോ… പത്തുമിനിറ്റിനകം ബസ്സുവരും…!!”””_ അവനാപ്പറഞ്ഞതു കാര്യമായെടുക്കാത്തപോലെ
ബൈക്കിൽനിന്നുമിറങ്ങിയതും അവനൊന്നുമൂളി… പിന്നെ,
“”…നീ നാളെ രാത്രീലെത്തൂലേ…??”””_ എന്നൊരു ചോദ്യവുമായിരുന്നു… അതിന്,
“”…ആം… ഞാൻ വീട്ടീന്നിറങ്ങുമ്പോൾ വിളിയ്ക്കാം… ഒരുത്തനിങ്ങോട്ടു വന്നാമതി…!!”””_ എന്നൊരു മറുപടികൊടുക്കുമ്പോഴേയ്ക്കും ബസ്സെത്തിയിരുന്നു… ഉടനവനെ കൈവീശിക്കാണിച്ചുകൊണ്ടു ഞാനോടി ബസ്സിലേയ്ക്കുകയറി… കണ്ടക്ടർടെ കൈയീന്നു ടിക്കറ്റുംമേടിച്ച്, പിന്നിൽനിന്നും രണ്ടാമത്തെനിരയിലെ സൈഡ്സീറ്റിലേയ്ക്കമരുമ്പോൾ ഞാനൊരിയ്ക്കൽകൂടി അവന്മാർ പറഞ്ഞതിനെയോർത്തൂളിയിടുകയായിരുന്നു……!
എന്നെപ്പോലൊരാവറേജ് പയ്യന് സ്വപ്നംപോലും കാണാനാവാത്ത പെണ്ണാണ് വേണി… അതറിയാമായിരുന്നിട്ടും അവന്മാരെന്നെയിത്രയ്ക്കു മൂപ്പിയ്ക്കുന്നതിനുള്ള കാരണമെന്താവും…?? എന്തായാലും പ്രാങ്കെന്നും മൈരെന്നുംപറഞ്ഞു കൂടെയുള്ളവനെ മൂഞ്ചിയ്ക്കാനുള്ള മനസ്സൊന്നുമെന്റെ ചങ്ങാതിമാർക്കില്ല… അപ്പോൾപ്പിന്നെ…??
വിൻഡോസീറ്റിലേയ്ക്കൊന്നുകൂടി അമർന്നുകൊണ്ടു പുറത്തേയ്ക്കുനോക്കുമ്പോൾമുഴുവൻ, നാണത്തോടെന്റെ മുഖത്തേയ്ക്കുനോക്കിയിരുന്ന വേണിമിസ്സിന്റെ കരിനീലക്കണ്ണുകളായിരുന്നെന്റെ മനസ്സുനിറയെ… ബസ്സിൽമുഴങ്ങിക്കേട്ട പ്രണയഗാനത്തിനകമ്പടിയോടെ സ്വപ്നംകാണാൻതുടങ്ങിയ ഞാനെപ്പോഴോ മയങ്ങിപ്പോയിരുന്നു… സ്റ്റോപ്പെത്തിയപ്പോൾ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ഞാനുണർന്നത്… മയക്കംവിട്ടുമാറാത്തതിനാൽ, ഒരുവിധത്തിലാണെഴുന്നേറ്റു പുറത്തേയ്ക്കിറങ്ങുകയായിരുന്നു… ബസ്സ് കടന്നുപോയതും ഞാൻ വീട്ടിലേയ്ക്കുള്ളവഴി ലക്ഷ്യമാക്കിനടന്നു… മെയ്ൻറോഡിൽനിന്നും ഇടവഴിയിലേയ്ക്കു കടക്കുമ്പോൾ തോളൊപ്പംവലിപ്പമുള്ള പുൽനാമ്പുകൾ എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ കാറ്റിലാടിയുലയുന്നുണ്ടായിരുന്നു….
…കല്യാണമൊക്കെ കഴിഞ്ഞിതിലേവേണം വേണിമിസ്സിനേംകൊണ്ടുവരാൻ…!!_ വെറുതേയാണെങ്കിൽപോലും ആ രംഗമൊന്നാലോചിച്ചപ്പോൾ ചിരിവന്നു…..!
…ഒരായിരംരൂപ കടമായിതന്നതിനാണോ കല്യാണംവരെക്കൊണ്ടെത്തിച്ചത്…?? കഷ്ടം… തിങ്കളാഴ്ചയാകാശു തിരിച്ചുകൊടുക്കുമ്പോഴോ…??_ കാറ്റുതട്ടി തിമിർത്താടിക്കളിച്ച പുൽനാമ്പുകളെ തഴുകിനടക്കുന്നതിനിടയിൽ ഞാൻ സ്വയംചോദിച്ചു……!
…അപ്പോളെന്നെനോക്കി ചിരിച്ചതോ..??_ വീണ്ടും സംശയം….!
…നോക്കി ചിരിച്ചെന്നുള്ളതുശെരിയാ… എന്നുവെച്ചതു പ്രേമമാകോ…?? ഞാനും കാണുന്നയെത്രയോപേരെ നോക്കി ചിരിയ്ക്കുന്നു… അപ്പോളവരോടെല്ലാം എനിയ്ക്കു പ്രേമമെന്നാണോ അർത്ഥം..??
സംശയങ്ങളങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിയ്ക്കുമ്പോളൊരു കാര്യമെനിയ്ക്കു മനസ്സിലായി, ഇതിനുള്ളുത്തരമൊന്നും ഞാങ്കൂട്ടിയാ കൂടില്ലെന്ന്…..!
അങ്ങനെയതുമവിടെ ഉപേക്ഷിച്ചാണ് വീട്ടിനുമുന്നിലെത്തുന്നത്… മുന്നിലെ ഗോപുരത്തിന്റെയാകൃതിയിൽ സ്വർണ്ണനിറത്തിലുള്ള ചെറിയഗേറ്റും തള്ളിത്തുറന്നകത്തേയ്ക്കു കടക്കുമ്പോൾ എന്നെയും പ്രതീക്ഷിച്ചെന്നപോലെ അച്ഛനുമമ്മയും സിറ്റ്ഔട്ടിലുണ്ടായിരുന്നു… അച്ഛൻ ചാരുകസേരയിൽ നീണ്ടുനിവർന്നിരുന്നു ചായകുടിയ്ക്കുമ്പോൾ അമ്മ സ്റ്റെപ്പിലായിരുന്നെന്തൊക്കെ വർത്താനംപറയുന്നു… എന്നാലെന്നെക്കണ്ടതുമച്ഛൻ ചായക്കപ്പോടെയൊന്നു ഞെളിഞ്ഞിരുന്നശേഷം,
“”…ഇതാരാഡീ ദേവൂ… ചോദിയ്ക്കേം പറയേമൊന്നും ചെയ്യാണ്ടു കയറിവരുന്നേ..??”””_ എന്നൊരു ചോദ്യം…..!
“”…ആവോ… എനിയ്ക്കറിയാമ്പാടില്ല… നമുക്കു പരിചയമില്ലാത്തോരെ നമുക്കും മൈൻഡുചെയ്യണ്ട…!!”””_ അച്ഛനെ സപ്പോർട്ടു ചെയ്തുകൊണ്ടമ്മയും മുഖംതിരിച്ചു… എന്നാലതൊന്നും കാര്യമാക്കാതെയകത്തേയ്ക്കു കയറാൻതുടങ്ങിയപ്പോൾ അച്ഛൻ വീണ്ടുമിടങ്കോലിട്ടു:
“”…അല്ലാ… കഴിഞ്ഞാഴ്ചയിവടന്നു പോവുമ്പോളിനി ഇങ്ങോട്ടു വരില്ലെന്നൊക്കെ വെല്ലുവിളിച്ചല്ലേപോയേ… കലണ്ടറു നോക്കിയാ ഞങ്ങക്കറിയാമിന്നു വെള്ളിയാഴ്ചയാന്ന്… അതറിയിക്കാൻ ഇയാളുവന്നു ബുദ്ധിമുട്ടണമെന്നില്ല….!!”””
“”…ചേട്ടനൊന്നു ചുമ്മാതിരുന്നേ… പരിചയമില്ലാത്തോരോടു നമ്മളെന്തിനാ വർത്താനമ്പറേണേ…?? അതുവിട്… എന്നിട്ടു ഞാമ്പറഞ്ഞുവന്ന കേക്ക്…!!”””_ എന്നായി അമ്മ….!
“”…ഓ..! ദേഷ്യമ്മരുമ്പോളെന്തേലുമൊക്കെ പറയോന്നല്ലാതെ കാണാണ്ടിരിയ്ക്കാനുംമാത്രം സ്നേഹമില്ലാത്തോനൊന്നുമല്ല ഞാൻ…!!”””_ ചമ്മലോടെയാണേലും പറഞ്ഞുകൊണ്ടകത്തേയ്ക്കു കയറിയപ്പോൾ സിറ്റ്ഔട്ടിലിരുന്നു രണ്ടുംകൂടി തലയറിഞ്ഞുചിരിയ്ക്കുവായിരുന്നു… എന്നെ കളിയാക്കീതാ… കഴിഞ്ഞപ്രാവശ്യംവന്നപ്പോൾ പുതിയൊരു ബൈക്കുവേണമെന്നുംപറഞ്ഞു പൂരഅലമ്പുപിടിച്ചിരുന്നു… വാങ്ങിത്തരത്തില്ലെന്നു കട്ടായംപറഞ്ഞപ്പോൾ ഇനിമേലിലീ വീട്ടിൽക്കേറത്തില്ലെന്നും, പുറത്തുവെച്ചുകണ്ടാ പരിചയഭാവംപോലും കാണിയ്ക്കത്തില്ലെന്നും പറഞ്ഞൊറ്റ പോക്കായിരുന്നു… എന്നിട്ടിപ്പോൾ പട്ടി ചന്തയ്ക്കുപോയപോലെ തിരിച്ചുചെന്നപ്പോൾ കളിയാക്കീതാ പന്ന ലവ്ബേർഡ്സ്….
“”…ചിന്നൂ… ദേ നിന്റെചേട്ടൻ വന്നെഡീ… ചായ തെളപ്പിച്ചുകൊട്… ഇനി പരിചയമില്ലാത്തോണ്ടിവടന്നു കുടിയ്‌ക്കോന്നൊന്നുമറിയാമ്പാടില്ല…!!”””_ റൂമിലെത്തി കട്ടിലിലേയ്ക്കു ബാഗുവെയ്ക്കുമ്പോൾ പുറത്തുനിന്നുമമ്മയുടെ സ്വരമുയർന്നു… ഈ അവലക്ഷണംകെട്ട വാക്കിവർക്കു നിർത്താറായില്ലേ…??_ എന്നമട്ടിൽ കട്ടിലിലേയ്ക്കുകയറിയിരുന്നു കുറച്ചുകഴിഞ്ഞപ്പോൾ ചിന്നു ചായയുമായെത്തി… അവൾടെ മുഖത്തേയ്ക്കുനോക്കാതെ ചായവാങ്ങി ചുണ്ടോടുചേർക്കുമ്പോൾ,
“”…അല്ല… നീയീ ആഴ്ച വരത്തില്ലെന്നുമ്പറഞ്ഞല്ലേ പോയേ..??”””_ അതായിരുന്നവൾടെ വായിൽനിന്നുവന്ന ചോദ്യം… അതിന്,
“”…മിണ്ടിപ്പോവരുത് നീ… നീയന്നെന്തൊക്കെ ഡയലോഗാവിട്ടേ…?? ബൈക്കുമേടിയ്ക്കുന്നകാര്യം നീ ജസ്റ്റൊന്നവതരിപ്പിച്ചാമതി ബാക്കിയൊക്കെ ഞാനേറ്റെന്നല്ലെഡീ പുല്ലേ…?? എന്നിട്ടു കാര്യമ്പറഞ്ഞു കഴിഞ്ഞപ്പോൾ നീയെവിടാരുന്നു…?? അന്നേരമെന്റെ കയ്യിലാണം നീ വന്നുപെട്ടിരുന്നേൽ തലഞാൻ തല്ലിപ്പൊളിച്ചേനേ…!!”””_ തിളച്ചചായയും കൈലേന്തി ഞാനവൾടെ നേരേചാടി….!
“”…അതുപിന്നെ… അപ്പോഴെന്റൊരു ഫ്രണ്ടുവിളിച്ചപ്പോ… ഞാൻ…”””_ അവളൊന്നു നഖംകടിച്ചതും,
“”…വിളിയ്‌ക്കോടീ വിളിയ്ക്കും… അല്ലേലും നിങ്ങളെല്ലാരുംകണക്കാ… എല്ലാർക്കുമവരവരുടെ കാര്യമ്മാത്രം… ഞാനെപ്പോഴും പട്ടി…!!”””_ കട്ടിലിലേയ്ക്കുകയറി കവിഴ്ന്നുകിടക്കുന്നതിനോടൊപ്പമാണ് ഞാനതു പറഞ്ഞത്… പിന്നെ കുറച്ചുനേരത്തേയ്ക്കവിടെനിന്നും മറുപടിയൊന്നുംവന്നില്ല… അൽപ്പംകഴിഞ്ഞവൾ എന്റടുത്തായിരുന്നു,
“”…അതേ… മെനിഞ്ഞാന്നച്ചുവേട്ടൻ വിളിച്ചിരുന്നു… ഇവടത്തെ പട്ടിയ്ക്കു ബൈക്കുമേടിയ്ക്കാനുള്ള കാശക്കൌണ്ടിലേയ്ക്കിട്ടുകൊടുക്കാന്നാ പറഞ്ഞേക്കണേ…!!”””_ അമർത്തിച്ചിരിച്ചുകൊണ്ട് ചിന്നുവതുപറഞ്ഞപ്പോൾ വിശ്വാസംവരാതെ ഞാൻ തലയുയർത്തിനോക്കി…..!
“”…സത്യായ്ട്ടും…??”””
“”…അല്ല… കള്ളവായ്ട്ട്… നിന്നോടു ഞാനെന്തിനാഡാ പൊട്ടാ കള്ളമ്പറയണേ…??”””_ അതുകൂടികേട്ടതും എനിയ്ക്കു സന്തോഷമടക്കാനായില്ല… ഞാനുടനേ തലയിണയുംകെട്ടിപ്പിടിച്ചു രണ്ടുറൗണ്ടുരുണ്ടു… എന്നിട്ട്,
“”…അല്ലേല്ലുമച്ചുവേട്ടനേ എന്നോടു സ്നേഹവൊള്ളൂ…!!”””_ എന്നൊരു ഡയലോഗിട്ടതും പെണ്ണുകലിപ്പായി,
“”…അതേ… ഞാമ്പറഞ്ഞിട്ടാ അച്ചുവേട്ടൻ സമ്മതിച്ചേ… അല്ലാതങ്ങേരു സ്വപ്നങ്കണ്ടിട്ടൊന്നുവല്ല നെനക്കു ബൈക്കുമേടിച്ചു തരാന്നു പറഞ്ഞേ…!!”””
“”…ഓഹോ..! എന്നാലെന്റെ ചിന്നൂനുമെന്നോടു സ്നേഹവൊണ്ട്… പോരേ…??”””
“”…പോര..! ബൈക്കോടിയ്ക്കാനെന്നേയും പഠിപ്പിയ്ക്കണം…!!”””_ ഉടനേയെത്തി അവൾടെ കണ്ടീഷൻ….
“”…പിന്നേ… പുതിയ ബൈക്കിലു നിന്നെയോടിച്ചു പഠിപ്പിച്ചാലുംമതി… എന്നിട്ടുവേണമതു കൊണ്ടിടാൻ…!!”””_ ഓന്തിനെപ്പോലെ ഞാൻമാറീതും അവളെന്നെ തുറിച്ചുനോക്കിക്കൊണ്ടു ചാടിയെഴുന്നേറ്റു,
“”…ഞാനിപ്പോപ്പോയി അച്ചുവേട്ടനോടുപറയും, നെനക്കു ബൈക്കുവാങ്ങി തരല്ലേന്ന്…!!”””_ വാതിലിനടുക്കലേയ്ക്കുനടന്ന ചിന്നു തിരിഞ്ഞുനിന്നു വെല്ലുവിളിച്ചതും,
“”…ഒന്നുപോയേഡീ നീ… അച്ചുവേട്ടനേറ്റിട്ടുണ്ടേൽ ഇനി നീയല്ല പുറത്തിരിയ്ക്കുന്ന ലവ്ബേഡ്സ് വിചാരിച്ചാപ്പോലും തടയാമ്പറ്റൂലാ…!!”””_ ആ പറഞ്ഞതു സത്യമാണെന്നറിയാവുന്നതു കൊണ്ടാവും അവിടെയേറ്റു… വാതിൽക്കൽനിന്ന കക്ഷി തിരിച്ചുവന്നെന്റടുക്കെ കട്ടിലിലിരുന്നു… കുറച്ചുനേരമെന്നെ
ദയനീയമായൊന്നു നോക്കിയെങ്കിലും ഞാൻ മൈൻഡുചെയ്യാതെവന്നപ്പോൾ,
“”…നീ കഴിഞ്ഞാഴ്ച ബസ്സിലിരുന്നു സംഗീതേനെ കൈയെടുത്തു കാണിച്ചതു ഞാമ്പറയും…!!”””_ എന്നുപറഞ്ഞടുത്ത ഭീക്ഷണിയിറക്കി….!
“”…സാരമില്ല… കഴിഞ്ഞാഴ്ചയിവടെ വന്നപ്പോൾ ഞാനവളെ കണ്ടതാണല്ലോ… ആ പരിചയത്തിന്റെ പുറത്തു കൈകാണിച്ചതാ… അതുകൊണ്ടു നീയതുമ്പറഞ്ഞു ബ്ലാക്ക്മെയ്ലു ചെയ്യണ്ട…!!”””_ അതുമേൽക്കാതെവന്നപ്പോൾ പുള്ളിക്കാരി,
“”…അല്ലേലുമിവനെക്കൊണ്ടൊന്നും ഒരുപയോഗോമില്ലെ…!!”””_ന്നുംപറഞ്ഞു ചാടിത്തുള്ളിപ്പുറത്തേയ്ക്കുപോയി….!
അങ്ങനൊരു രണ്ടുദിവസം വീട്ടുകാരോടു തല്ലുപിടിച്ചിട്ടാണ് ഞായറാഴ്ച പതിവുപോലെ വൈകുന്നേരന്തന്നെ ഞാൻ വീട്ടീന്നുതിരിച്ചത്… ഇറങ്ങുന്നതിനുമുന്നേ ജിജോയെവിളിച്ചു പുറപ്പെടുവാന്നും പറഞ്ഞിരുന്നു… അതുകൊണ്ടു കൂടുതൽസമയം പോസ്റ്റടിച്ചു നിൽക്കേണ്ടിവന്നില്ല… ബസ്സിറങ്ങിയതേ പിക്കുചെയ്യാനായി നിതിനെത്തിയിരുന്നു… ഹോസ്പിറ്റലിലേയ്ക്കു പോകുന്നതിനിടയിൽ വീട്ടിലെ വിശേഷങ്ങളൊന്നും ചോദിയ്ക്കാനുമവൻ മറന്നില്ല…..!
അന്നുരാത്രിയിൽ ഫുഡുംകഴിച്ച്, ഞങ്ങള് നിതിന്റെറൂമിൽ വട്ടംകൂടിയിരുന്നു വർത്താനംപറയുമ്പോഴാണ് വേണിമിസ്സുവീണ്ടും സംസാരവിഷയമായി നമുക്കിടയിലെത്തുന്നത്… ഹോസ്റ്റലീന്നു വീട്ടിലെത്തിയപാടെ ഉപേക്ഷിച്ചതായിരുന്നുഞാനത്… മറ്റൊരുതരത്തിൽപറഞ്ഞാൽ അക്കാര്യമേ മറന്നുപോയിരുന്നു…..!
“”…ഡാ… അവർക്കു തിരിച്ചുകൊടുക്കണോന്നുംപറഞ്ഞു ഞാന്തന്ന ആയിരംരൂപയെവടെ..??”””_ പെട്ടെന്നുവന്നൊരോർമ്മയിലാണ് ഞാനതു ചോദിച്ചത്… അതിന്,
“”…അതെന്റെ കയ്യേലുണ്ട്…!!”””_ എന്നുംപറഞ്ഞു പ്രണവൊരു ചിരി….!
“”…മ്മ്മ്..! അതിങ്ങെടുക്ക്… നാളെയവർക്കുകൊണ്ടോയ് തിരിച്ചു കൊടുക്കേണ്ടതാ…!!”””_ ഞാനവനു നേരേ കൈനീട്ടി……!
“”…എടാ… അതിനി തിരിച്ചുകൊടുക്കണോ.
“”…ഇരുന്നു മൂഞ്ചാതെ കാശുതാ കോപ്പേ… ഓരോ നാണങ്കെട്ടപരിപാടീം കാട്ടിയേച്ച് കൊണവതിയാരം പറയുന്നോ…??”””_ എന്റെ മൂഡുമാറാൻ തുടങ്ങിയതുകണ്ടതും പ്രണവെഴുന്നേറ്റവന്റെ ബാഗിൽനിന്നും കാശെടുത്തെനിയ്ക്കുനേരേ നീട്ടി… ഞാനതുവാങ്ങി പോക്കറ്റിലിടുകയും ചെയ്തു… അന്നുറൂമിൽപ്പോയി കിടക്കുമ്പോൾ പിറ്റേന്നെന്തുവന്നാലുമാ കാശു തിരിച്ചുകൊടുത്ത് നാണക്കേടൊഴിവാക്കണമെന്നായിരുന്നെന്റെ ചിന്തമുഴുവൻ….!
പ്രധാനമായുമാ ഉദ്ദേശത്തോടുകൂടെത്തന്നെയാണ് പിറ്റേന്നുഞാൻ കോളേജിലേയ്ക്കു പോണത്… അവിടെത്തിയപാടെ ക്ലാസ്സിലേയ്ക്കുപോലും കയറാതെ നേരേ സ്റ്റാഫ്റൂമിലേയ്ക്കുനടന്നു… എന്നാലപ്പോഴവിടെ വേണിമിസ്സും ലക്ഷ്മിമിസ്സും ഹാജരായിട്ടുണ്ടായിരുന്നില്ല… അതോടെ തെല്ലൊരുനിരാശയോടെ ഞാൻ തിരിച്ചുനടക്കുമ്പോൾ, ആ നിരാശയുടെ കാരണമെന്താണെന്നുമാത്രം എനിയ്ക്കു ബോധ്യമുണ്ടായില്ല… അതൊരുപക്ഷേ, വേണിയെ കാണാൻകഴിയാതിരുന്നതാണോ..??
എന്നാൽ, ഗ്രൗണ്ട്ഫ്ലോറിൽനിന്നും സ്റ്റെയറുകയറാനായി തുടങ്ങുമ്പോഴാണ് ലെക്ഷ്മിയോടെന്തൊക്കെയോ കഥയൊക്കെ പറഞ്ഞുചിരിച്ചുകൊണ്ടങ്ങോട്ടേയ്ക്കു വരുന്ന വേണിമിസ്സിനെ ഞാൻ കാണുന്നത്… ഇളംനീലനിറത്തിലുള്ള സാരിയും അതിനു മാച്ചായുള്ള ബ്ലൗസ്സും ധരിച്ചാടിയുലഞ്ഞു നടന്നടുക്കുന്ന വേണിയെ ഞാനറിയാതൊരുനിമിഷം നോക്കിനിന്നുപോയി… ഒതുക്കിക്കെട്ടിയ മുടിയിഴകളിൽനിന്നും ഒരു ചെറിയവകുപ്പെടുത്തു വലതുതോളിലൂടെ മുന്നിലേയ്ക്കിട്ടിരുന്നു… അതുകൃത്യം മാറിടത്തിനു മുകളിലായി സ്ഥാനംപിടിയ്ക്കുകയും ചെയ്തിട്ടുണ്ട്… ഇടയ്ക്കൊന്നു ഹാൻഡ്ബേഗു ഷോൾഡറിലേയ്ക്കു കയറ്റിയിടുന്നതിനിടയിൽ മുന്നിലേയ്ക്കു നോക്കുമ്പോഴാണ്, അവരെത്തന്നെ സസൂക്ഷ്മം നോക്കിനിൽക്കുന്നയെന്നെ കക്ഷി കാണുന്നത്…..!
അതോടെ, അത്രയുംനേരം റേഡിയോപോലെ ചിലച്ചുകൊണ്ടിരുന്ന അവരുടെ നാവടങ്ങി… കരിനീലക്കണ്ണുകളെറിഞ്ഞെന്നെ തിരിച്ചുനോക്കിയുറപ്പു വരുത്തുമ്പോൾ ആ മുഖത്തെവിടെനിന്നോ നാണത്തിന്റെ പൊൻതിരകളുയർന്നുപൊന്തി… ഞാനുമാ മുഖത്തുനിന്നും കണ്ണുകളെടുക്കാതെവന്നപ്പോൾ അവൾമെല്ലെ മുഖംതാഴ്ത്തി… ഒപ്പം, ലക്ഷ്മിമിസ്സിനൊപ്പം ചേർന്നുനടക്കാനും തുടങ്ങി……!
“”…എന്താഡോ..?? താനെന്തായിവടെ നിൽക്കുന്നേ..?? തനിയ്ക്കു ക്ലാസ്സൊന്നുവില്ലേ..??”””_ അടുത്തെത്തിയപ്പോൾ ലക്ഷ്മിമിസ്സാണതു ചോദിച്ചത്… മറ്റേ കക്ഷി മുഖംകുനിച്ചുതന്നടുത്തു നിന്നതേയുള്ളൂ…….!
“”…അല്ല ഞാൻ… ഞാൻ വേണിമിസ്സിനെ കാണാൻ…”””_ ലെക്ഷമിമിസ്സിന്റെപെട്ടെന്നുള്ള ചോദ്യത്തിനുമുന്നിലൊന്നു പതറിപ്പോയഞാൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചപ്പോൾ, അതിശയത്തോടെ വേണിയെന്നെ മുഖമുയർത്തിനോക്കി……!
“”…അല്ലെന്തിനായിപ്പോൾ വേണിയെക്കണ്ടിട്ടാവശ്യം…??”””_ വീണ്ടും ലക്ഷ്മി……!
“”…അത്… അതു വെള്ളിയാഴ്ച കുറച്ചുകാശവന്മാർ മേടിച്ചിരുന്നു… അതു തിരികെക്കൊടുക്കാൻ…”””_ ഞാനുമൊന്നു മടിച്ചു……!
“”…ബൈക്കു ശെരിയാക്കിയോ..??”””_
ഞാനൊന്നു വാക്കുകൾമുറിച്ചതും പെട്ടെന്നായിരുന്നു വേണിയുടെയാ ചോദ്യം… അതിനു ഞാനവളെ തിരിച്ചുനോക്കിയപ്പോൾ വീണ്ടുമാ മുഖംകുനിഞ്ഞു…..!
“”…എനിയ്ക്കതിനു ബൈക്കൊന്നൂല്ല..!!”””_ ചെറിയ ചമ്മലോടതു പറയുമ്പോൾ വേണി വീണ്ടുംമുഖമുയർത്തി… എന്നിട്ട്,
“”…പിന്നെന്തിനാ പൈസമേടിച്ചേ..??”””_ ന്നൊരു ചോദ്യമായിരുന്നു… അതുചോദിയ്ക്കുമ്പോഴുള്ള അവളുടെ നിഷ്കളങ്കമായഭാവമെന്നെ തെല്ലൊന്നാശങ്കപ്പെടുത്തി…
“”…അതിനു ഞാങ്കാശു മേടിച്ചില്ലാല്ലോ… അവന്മാരല്ലേ മേടിച്ചേ…??”””_ ഞാനുംവിട്ടില്ല… ഉടനെ വേണി മുഖംചെരിച്ചു ലെക്ഷ്മിമിസ്സിനെനോക്കി… അതോടവരെന്റെനേരേ തിരിഞ്ഞു;
“”…തന്റെ വണ്ടി ശെരിയാക്കാനെന്നുമ്പറഞ്ഞാ അവന്മാരുവന്നു കാശുമേടിച്ചേ… അപ്പോൾ താനല്ലേയവരെ പറഞ്ഞുവിട്ടേ…??”””
“”…ഞാനാരേം പറഞ്ഞുവിട്ടിട്ടൊന്നൂല്ല… അല്ലയിനിയങ്ങനാണേത്തന്നെ എന്റെ പേരിലുവന്നു കാശുചോദിച്ചപ്പോളെന്തിനാ കൊടുക്കാമ്പോയേ…??”””_ എവിടെനിന്നോ കിട്ടിയ ധൈര്യത്തിൻപുറത്തു ഞാനങ്ങുചോദിച്ചപ്പോൾ വേണിമിസ്സിന്റെ മുഖത്തൊരു ഞെട്ടലുണ്ടായോ…??
“”…അതുപിന്നൊരാള് വണ്ടിയില്ലാതെ വീട്ടിപ്പോണ്ടല്ലോന്നു കരുതി കൊടുത്തതല്ലേ… ഇനിയിപ്പോളാ ക്യാഷിന്റാവശ്യമില്ലേലിങ്ങു തന്നോ…!!”””_ കാശുമേടിയ്ക്കാനെന്നോണമെന്റെ നേരേ കൈനീട്ടിക്കൊണ്ടു ലക്ഷ്മി
ചോദിച്ചപ്പോൾ, കാശു തിരിച്ചുചോദിച്ചതിഷ്ടമാകാത്ത ഭാവത്തിൽ വേണി ലെക്ഷ്മിയെയൊന്നു തുറിച്ചുനോക്കി… അതുമനസ്സിലായതും,
“”…കാശുതന്നതു വേണിമിസ്സല്ലേ… മിസ്സു ചോദിയ്ക്കട്ടേ…!!”””_ എന്നായി ഞാൻ….!
“”…ഇവളു ചോദിയ്ക്കൂല…!!”””_ വേണിയെച്ചൂണ്ടിക്കൊണ്ടുപറഞ്ഞ ലെക്ഷ്മി തുടർന്നു,
“”…ആ ക്യാഷുപോയാലിവൾക്കൊന്നൂല്ല… കാരണമതു ഞാങ്കഷ്ടപ്പെട്ടുണ്ടാക്കിയ ക്യാഷല്ലേ…!!??”””_ ലെഷ്മിമിസ്സങ്ങനെ പറഞ്ഞപ്പോൾ കാര്യംമനസ്സിലാകാതെ ഞാൻ വേണിയെനോക്കി… എന്നാലപ്പോഴേയ്ക്കും വേണി, ലക്ഷ്മിയുടെ കയ്യിൽക്കേറിപ്പിടിച്ചവരെ ബാക്കിപറയാൻ സമ്മതിയ്ക്കാതെ തടയാൻനോക്കിയെങ്കിലും ലക്ഷ്മിയടങ്ങീല,
“”…വണ്ടിയോടിയ്ക്കാനുള്ള സൗകര്യത്തിനിവൾടേലാ ഞാൻ ബാഗുകൊടുക്കാറ്… അവന്മാരു വന്നുചോദിച്ചുടനേയീ പൊട്ടത്തിയെന്റെ ബാഗീന്നാ ക്യാഷെടുത്തുകൊടുത്തേ… സ്വന്തംബാഗുപോലും തിരിച്ചറിഞ്ഞൂടാത്ത ജന്തു…!!”””_ ചെറിയൊരുദേഷ്യത്തോടെ ലക്ഷ്മിയതുപറഞ്ഞപ്പോൾ എനിയ്ക്കുചിരിപൊട്ടി… അതുകഷ്ടപ്പെട്ടു കടിച്ചമർത്തുമ്പോൾ, ലക്ഷ്മിമിസ്സിനെ കൊല്ലാനുള്ളകലിപ്പിൽ
ചുണ്ടുകൂർപ്പിച്ചുനിൽക്കുവായിരുന്നു കക്ഷി……!
…ഇനിയവന്മാരുപറഞ്ഞപോലെ കാശെടുക്കാനുള്ള വെപ്രാളത്തിനിടയിൽ ബാഗുമാറീതാവുമോ…?? അങ്ങനെയെങ്കിലാ വെപ്രാളത്തിനു മറ്റെന്തേലുമർത്ഥമുണ്ടാവോ..?? കണ്ടതുംകേട്ടതുമൊക്കെ വെച്ചുനോക്കുമ്പോൾ അവന്മാർപറഞ്ഞതു സത്യമാകുമോയെന്നൊരു ജിജ്ഞാസയെന്നിലേയ്ക്കു പടർന്നുകയറി…..!
“”…എടോ… കാശുതാ…!!”””_ അവിടെനിന്നും തിരിഞ്ഞു സ്റ്റെയറുകയറാനായി തുടങ്ങീതും പെട്ടെന്നുലക്ഷ്മിമിസ്സു വിളിച്ചു…..!
“”…ഞാന്തരൂല്ല…!!”””
“”…അതെന്താ…??”””
“”…ഞാനല്ലല്ലോ കാശുമേടിച്ചേ… മേടിച്ചവരോടുപോയി ചോദിച്ചാമതി…!!”””
“”…പിന്നെ താനെന്തിനായീ രാവിലെയിങ്ങോട്ടേയ്ക്കു വന്നേ…??
കാശുതരാനല്ലേ…??””” ചോദിക്കുമ്പോൾ ലക്ഷ്മിയുടെ സ്വരത്തിലല്പം നീരസം കലർന്നിരുന്നു….
“”…വന്നപ്പോഴെനിയ്ക്കു തരണംന്നായിരുന്നു… എന്നാലിപ്പോഴങ്ങനെ തോന്നുന്നില്ല…!!”””_ പറയുന്നതുമുഴുവൻ പഠിപ്പിയ്ക്കുന്ന മിസ്സിനോടാണെന്നുപോലും മറന്നുകൊണ്ടു ഞാൻ സ്റ്റെപ്പുകളോരോന്നായി കയറി…..!
“”…എന്നാൽ നീയാ ക്യാഷവന്മാരേൽ കൊടുക്ക്… ഞാനവരേന്നു മേടിച്ചോളാം…!!”””_ വീണ്ടും ലക്ഷ്മിയുടെ വാക്കുകൾ… അതുകേട്ടതുമുടനേ ഞാൻതിരിഞ്ഞു,
“”…ഈകാശു ഞാനെന്തിനാ അവന്മാർക്കുകൊടുക്കണേ…?? ഇതെനിയ്ക്കവന്മാരു തന്നതല്ലേ…?? അവന്മാരു മേടിച്ചിട്ടുണ്ടേലതവന്മാരു തന്നോളും… എന്റെ കൂട്ടുകാരെനിയ്ക്കുതന്നത് ഞാന്തിരിച്ചു കൊടുക്കൂല്ല… ഞാഞ്ചോയിയ്ക്കാതെ മനസ്സറിഞ്ഞുതന്നതു തിരിച്ചുകൊടുക്കുന്നതു ശെരിയല്ലല്ലോ മിസ്സേ…??”””_ അവസാനവരികൾ വേണിയെനോക്കി ചോദിച്ചുകൊണ്ടു ഞാൻ ക്ലാസ്സിലേയ്ക്കുനടന്നു……!
സ്റ്റെയറുകളോരോന്നായി കയറുമ്പോഴുമെന്റെ ചിന്തമുഴുവൻ വേണിമിസ്സിനെക്കുറിച്ചായിരുന്നു… സ്വന്തംകാശുകൊടുക്കാതെ കൂട്ടുകാരിയുടെ കാശെടുത്താണവന്മാർക്കു കൊടുത്തതെങ്കിൽ ഇനിയവൾ ലെക്ഷ്മിയ്ക്കിട്ടൊരു പണികൊടുത്തതാവാനും സാധ്യതയില്ലേ…?? അതോണ്ടാണോ ലെക്ഷ്മിമിസ്സത്രയൊക്കെപറഞ്ഞിട്ടും വേണി മറുപടിയൊന്നും പറയാതെനിന്നത്…?? അറ്റ്ലീസ്റ്റ് എനിയ്ക്കൊരബദ്ധം പറ്റിപ്പോയതാണെന്നെങ്കിലും അവൾക്കു പറയാമായിരുന്നല്ലോ…??
അങ്ങനെനോക്കുമ്പോളിനിയവൾ ചുമ്മാതെന്നെ കളിപ്പിയ്ക്കുന്നതായ്ക്കൂടേ..??_ എന്റെ സംശയങ്ങളോരോന്നായി മുറുകാൻതുടങ്ങി…..!
ചിന്തയിലാണ്ട്, യാന്ത്രികമെന്നോണം ക്ലാസ്സിലേയ്ക്കുകയറുമ്പോൾ നടുകുഭാഗത്തായിവരുന്ന ബെഞ്ചിലെന്നെയും പ്രതീക്ഷിച്ചവന്മാരിരിപ്പുണ്ടായിരുന്നു…
ബെഞ്ചിലേയ്ക്കുകയറി ജിജോയ്ക്കരികിലായിരുന്നതും പ്രണവാണു തുടക്കമിട്ടത്;
“”…പോയ്ട്ടെന്തായി… കാശുകൊടുത്തോ..??”””
അതിനുഞാൻ,
“”…ഇല്ലാ…!!”””_ എന്നു മറുപടി പറഞ്ഞതും,
“”… ആ.. ഞാനപ്പഴേപറഞ്ഞില്ലേ ഇവങ്കൊടുക്കൂലാന്ന്… ഇപ്പെങ്ങനുണ്ട്..??”””_ എന്നുംചോദിച്ചുകൊണ്ട് നിതിന്റേയും റിയാസിന്റേം നേരേതിരിഞ്ഞു…..!
ഉടനെ റിയാസ്,
“”…അതിവൻ കൊടുക്കാത്തതാവൂല… മിസ്സു വാങ്ങാത്തതാവും… അതാണല്ലോ പുള്ളിക്കാരീടെമനസ്സ്…!!”””_ ഇങ്ങനേയും പറഞ്ഞെന്റെനേരേ തിരിഞ്ഞൊന്നർത്ഥംവെച്ചു ചിരിച്ചപ്പോൾ, എനിയ്ക്കങ്ങു പൊളിഞ്ഞുകേറി… പ്രണയമാണെന്നുകരുതി കാശുകൊടുക്കാൻപോയിട്ട് മൂഞ്ചിത്തെറ്റി തിരിച്ചുവന്നതേയുള്ളൂ… അപ്പോഴേയ്ക്കുമടുത്ത മൂപ്പീരു തുടങ്ങുവാ നാറികള്……!
“”…അതേ… കാശുചോദിയ്ക്കാഞ്ഞതല്ല… കൊടുക്കാഞ്ഞതാ…!!”””_ പറഞ്ഞതും ജിജോയെന്നെ സംശയഭാവത്തിൽനോക്കി…
“”…എടാ… അവരു കാശുതന്നതെന്നോടുള്ള പ്രേമംമൂത്തിട്ടൊന്നുവല്ല… ആ ലക്ഷ്മിയ്ക്കിട്ടൊരു പണികൊടുക്കാനാ…!!”””
“”…മനസ്സിലായില്ല…!!”””_ റിയാസെന്നെ ചുഴിഞ്ഞുനോക്കി….!
“”…ആ കാശെടുത്തുതന്നത് ലെക്ഷ്മീടെ ബാഗീന്നാടാ കോപ്പേ…!!”””_ പറയുമ്പോഴുള്ളിലെ സങ്കടം ദേഷ്യമായി പരിണമിച്ചുപോയി….!
“”…ഏഹ്..?? അപ്പൊ നമ്മളെക്കാളുമൂളയാണോടാവള്..??”””_ ചോദിച്ച ജിജോയെനോക്കി,
“”…എനിയ്ക്കറിയാമ്പാടില്ല…!!”””_ എന്നുമറുപടി കൊടുത്തപ്പോൾ,
“”…ലക്ഷ്മിമിസ്സിന്റെയായിരുന്നാ കാശെങ്കിൽ നിനക്കതങ്ങു തിരികെകൊടുത്തൂടാർന്നോ…??”””_ എന്നും ചോദിച്ചുകൊണ്ട് പ്രണവെനിയ്ക്കഭിമുഖമായിരുന്നു….!
“”…കൊടുക്കാനെനിയ്ക്കു മനസ്സില്ലായിരുന്നു… പോയിരന്നുവാങ്ങീതു ഞാനല്ലല്ലോ.. പിന്നെ ഞാനെന്തിനു തിരികെകൊടുക്കണം..?? വാങ്ങിയവരുതന്നെ കൊടുത്താമതി…!!”””
“”…എങ്കിലു നീയാ കാശിങ്ങുതാ… ഞങ്ങളുകൊണ്ടോയ്കൊടുത്തോളാം..!!”””_ നിതിൻ കാശിനു കൈനീട്ടിക്കൊണ്ടു പറഞ്ഞു….!
“”…ഊമ്പണ്ട..! ആർക്കുമൊരുപദ്രവോം ചെയ്യാണ്ടു കളിച്ചുനടന്നയെന്നോടാ വേണിയ്ക്കു പ്രേമമാണെന്നുപറഞ്ഞു മൂപ്പിച്ചേനും ഒരാവശ്യോമില്ലാതെ ലക്ഷ്മീടേം വേണീടേം മുന്നിലെന്നെ നാണങ്കെടുത്തിയേനുംപകരമായി ഈ കാശെന്റേലിരിയ്ക്കട്ടേ…!!”””_ കാശെടുത്തു പേഴ്സിലേയ്ക്കുവെച്ചു പറയുമ്പോൾ, അവന്മാർ തമ്മിൽതമ്മിൽനോക്കി….!
“”…അപ്പോപ്പിന്നെ ലക്ഷ്മിമിസ്സിനെങ്ങനെ പൈസതിരികെ കൊടുക്കും…??”””_ ചോദിച്ച നിതിനെനോക്കി,
“”…അതെന്നെ ബാധിയ്ക്കുന്ന കാര്യമല്ല..!!”””_ ന്നുംപറഞ്ഞു ഞെളിഞ്ഞിരിയ്ക്കുമ്പോൾ, കണ്ട സ്വപ്നങ്ങളെല്ലാം വൃഥാവായ സങ്കടമായിരുന്നെന്റെമനസ്സുനിറയെ….!
അന്നത്തെദിവസം ഞങ്ങൾക്കു വേണിമിസ്സിന്റെ ക്ലാസ്സുണ്ടായിരുന്നില്ല… എന്നാലുച്ചയ്ക്കുള്ള ഇന്റർവെൽസമയത്തു കോറിഡോറിൽവെച്ചവരെ കണ്ടെങ്കിലും ഞാൻ മൈൻഡുചെയ്യാൻപോയില്ല… കാര്യമവരറിയാതെ ചെയ്തതാണേലും ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തിയിട്ടു ചോറില്ലെന്നു പറയുമ്പോഴുള്ളവസ്ഥയായിരുന്നല്ലോ എനിയ്ക്ക്…..!
അങ്ങനൊരു രണ്ടുമൂന്നുദിവസം ഞാനവരെ ശ്രെദ്ധിയ്ക്കാതെനടന്നു… ക്ലാസ്സെടുക്കുമ്പോഴൊക്കെ എന്നെ നോക്കുവേം ചിരിയ്ക്കുവേമൊക്കെ ചെയ്തപ്പോൾ വീണ്ടുമവന്മാരെന്നെ ആക്കിയോരോന്നൊക്കെ പറഞ്ഞെങ്കിലും, ഇനിയെന്നെയാർക്കും മണ്ടനാക്കാനാവില്ല… എന്ന ദൃഢപ്രതിജ്ഞയിലായിരുന്നൂ ഞാൻ…!
ദിവസങ്ങളങ്ങനെയോരോന്നായി കടന്നുപോയി… അതിനിടയിലൊരുദിവസം ലക്ഷ്മിമിസ്സ് ക്ലാസ്സെടുത്തുകൊണ്ടിരിയ്ക്കുമ്പോളാണങ്ങനൊരു
സംഭവമുണ്ടാകുന്നത്,
“”…ഡാ.. നോക്കിയേ… അതാരാ വരുന്നേന്ന്…!!”””_ ബെഞ്ചിന്റെ നടുകുഭാഗത്തായിരുന്ന പ്രണവ് ജനലിനുപുറത്തേയ്ക്കു വിരൽചൂണ്ടിക്കൊണ്ടതു പറഞ്ഞപ്പോൾ, ബെഞ്ചിന്റെ മൂലയിലായി ജനലിന്റെസമീപമിരുന്ന എന്റെകണ്ണുകൾ പുറത്തെ വരാന്തയിലേയ്ക്കുനീണ്ടു… അപ്പോൾകാണുന്നത്, ഇടതുകൈയാൽ പുസ്തകത്തെ നെഞ്ചോടുചേർത്ത് വലതുകൈകൊണ്ടു വിടർത്തിയിട്ട മുടിയിഴകളെ മാടിയൊതുക്കി വേണിയെന്റെ കണ്ണുകളിലേയ്ക്കു നടന്നടുക്കുന്നതായാണ്… പെട്ടെന്നാണെന്നെ മണ്ടനാക്കാൻനോക്കിയ സംഭവമെന്റെ മനസ്സിലേയ്ക്കുവരുന്നത്, അതോടെ മുഖംകൂർപ്പിച്ചുകൊണ്ടു ഞാൻ വെട്ടിത്തിരിഞ്ഞിരുന്നു… അതുകണ്ടിട്ടെന്നെയിളക്കാനാണോ എന്നറിയില്ല, ജിജോയുടെ മടിയിലേയ്ക്കു തലതാഴ്ത്തിക്കൊണ്ടു നിതിൻമെല്ലെ പറഞ്ഞു;
“”…അളിയാ… നോക്കിയേഡാ… അവർടെ കൈയിലെയാ ബ്രെയ്സ്ലെറ്റിന്റെ തിളക്കങ്കണ്ടോ…??”””
അവന്റെയാ ചോദ്യംകേട്ടുടൻ തലചെരിയ്ക്കണമെന്നും വെളുത്തകൈയിലിഴുകി കിടക്കുന്നയാ ബ്രെയ്സ്ലെറ്റിനെ നോക്കണമെന്നുമൊക്കെയാഗ്രഹം തോന്നിയെങ്കിലും അവന്മാരു വല്ലതുംകരുതിയാലോന്നുള്ള ചിന്തയിൽ നോക്കാൻതുനിഞ്ഞില്ല…
“”…ശെരിയാ..! നമുക്കു പണയംവെയ്ക്കാൻ ചോയ്ച്ചാലോ..??”””_ നിതിൻ പറഞ്ഞതിനുള്ള മറുപടി പ്രണവിൽനിന്നുംവന്നപ്പോൾ, ഇവനീയൊറ്റ ചിന്തയേയുള്ളോ എന്നായിരുന്നെന്റെ മനസ്സിൽ…..!
“”…അഭിയേ… മോനേ… നീയതൊന്നു നോക്കിയേഡാ… എന്നാ രസവാഡാ കാണാൻ…!!”””_ റിയാസുകൂടിയതിനു പിൻതാങ്ങിയപ്പോൾ, മനസ്സില്ലാമനസ്സോടെ ഞാനുമങ്ങോട്ടേയ്ക്കുനോക്കി…,
ഇളംചുവപ്പു നിറത്തിലുള്ള ഷിഫോൺസാരിയും അതിനുമാച്ചിങ്ങായ ബ്ലൗസ്സുംധരിച്ചിരുന്ന അവൾടെയിടതുകൈയിൽ മുത്തമിട്ടുകിടന്ന കുഞ്ഞിമുത്തുകൾപിടിപ്പിച്ചയാ ബ്രെയ്സ്ലെറ്റിന്റെ തിളക്കമെന്റെ കണ്ണുകളിൽവീണു പ്രതിഫലിച്ചു…..!
“”…ഹൊ..! ഇത്രേന്നേരമെന്തു ജാഡയാരുന്നു… ഇപ്പൊ വായുംപൊളിച്ചിരുന്നു നോക്കുന്നതുകണ്ടില്ലേ…??”””_ കിട്ടിയയവസരം പാഴാക്കാതെന്നപോലെ നിതിനെനിയ്ക്കിട്ടൊന്നു കൊട്ടി… അതിന്,
“”…കാണാൻഭംഗിയുള്ള സാധനംനോക്കുന്നതിനെനിയ്ക്കു ചമ്മേണ്ടകാര്യവില്ല… ഞാനിനീംനോക്കും…!!”””_ ചെറുതായൊന്നുചൂളിയെങ്കിലും അതുപുറമേ നടിയ്ക്കാതെ ഞാനുത്തരം കൊടുക്കുമ്പോൾ,
“”…ബ്രെയ്സ്ലെറ്റിനെക്കാളും ഭംഗിയതിന്റെ ഉടയോനാ… അല്ലേഡാ റിയാസേ…??”””_ എന്നെന്നെ കേൾപ്പിയ്ക്കാന്നോണം പ്രണവുപറഞ്ഞു… അതുകേട്ടതും വീണ്ടുമെനിയ്ക്കു ദേഷ്യംവന്നു… തിരിഞ്ഞവനെ നാലുതെറി വിളിയ്ക്കാനെന്നയുദ്ദേശത്തോടെ നോക്കുമ്പോൾ, ഞങ്ങളെയാരേയും മൈൻഡ്ചെയ്യാതെ ലക്ഷ്മിമിസ്സ് വൈറ്റ്ബോർഡിൽ ക്ലിയർചെയ്യുന്ന അക്കൌണ്ടൻസി പ്രോബ്ലത്തിൽ കണ്ണുംനട്ടിരിയ്ക്കുവായിരുന്നു ജിജോ… ഉടനേ, പ്രണവിനെ തെറിവിളിയ്ക്കാനുള്ളയെന്റെ മനസ്സുമാറി… പകരം ഞാൻ ജിജോയെ തട്ടിവിളിച്ചു;
“”…അളിയാ… നീ വേണിമിസ്സിന്റെ ബ്രെയ്സ്ലെറ്റ് കണ്ടാർന്നോ…??”””_ എന്നയെന്റെയാ ചോദ്യത്തിന്,
“”…ഞാനൊരു മൈരുംകണ്ടില്ല…!!”””_ അതായിരുന്നവന്റെ മറുപടി….!
“”…എടാ നോക്കിയേ… അവരിപ്പോ പോകും… നോക്ക്…!!”””_ വീണ്ടും ഞാനവനെ തട്ടിവിളിച്ചുകൊണ്ടു പുറത്തേയ്ക്കു വിരൽചൂണ്ടിയപ്പോൾ,
“”…അവൾടെ ബ്രേസ്സ്യറെന്തിനാ ഞാങ്കാണുന്നെ…??”””_ ചോദിച്ചുകൊണ്ടവൻ മുന്നിലേയ്ക്കു നോക്കിയിരുന്നു…
“”…ബ്രേസ്സ്യറല്ലെഡാ മൈരേ ബ്രെയ്‌സ്ലെറ്റ്… നോക്ക്…!!”””
“”…എന്നതാണേലുമെനിയ്ക്കൊരു മൈരും കാണണ്ട…!!”””_ വാശിയോടെയാണവനതു പറഞ്ഞത്….!
“”…ഓ..! അങ്ങനെ..! എന്നാ നിന്നെയതു കാണിച്ചിട്ടുതന്നെ ബാക്കികാര്യം…!!”””_ അതുപറഞ്ഞു ഞാനവന്റെ കഴുത്തുപിടിച്ചു ജനലിന്റെനേരേ തിരിച്ചപ്പോൾ,
“”…എനിയ്ക്കു കാണണ്ടെന്നല്ലേ പറഞ്ഞത്…!!”””_എന്നുംപറഞ്ഞവൻ പൂർവ്വാധികംശക്തിയോടെ തലവെട്ടിച്ചു… അതിനങ്ങോട്ടുമിങ്ങോട്ടും തല്ലുംപിടിയുമായി ഇടയ്ക്കൊന്നു തലചെരിച്ചു പുറത്തേയ്ക്കുനോക്കിയപ്പോൾ ജനലിനടുത്തായിനിന്നു ഞങ്ങളെ നോക്കിയമർത്തി ചിരിയ്ക്കുന്ന വേണിയെയാണു കണ്ടത്… കൊച്ചുപിള്ളേരെപ്പോലെ ക്ലാസ്സിലിരുന്നു തമ്മിലടികൂടിയതു പുള്ളിക്കാരികണ്ടെന്നു മനസ്സിലായതും ചൂളിയില്ലാതായെന്നുതന്നെ പറയാം…!
…അയ്യേ… അവരിനിയെന്തു കരുതിക്കാണും..??_ സ്വയംചോദിച്ചതിനൊപ്പം ചമ്മലടങ്ങാതെ ഞാൻ വീണ്ടും ജനലിനുപുറത്തേയ്ക്കു നോക്കിയപ്പോഴും കക്ഷി ചിരിയടക്കിയിട്ടുണ്ടായിരുന്നില്ല… എന്നാൽ പെട്ടെന്ന്,
“”…അഭിജിത്ത്… ജിജോ… ബോത്ത് ഓഫ് യു സ്റ്റാൻഡ്അപ്പ്…!!”””_ എന്നൊരൊച്ചയോടെ ക്ലാസ്സെടുത്തിരുന്ന ലക്ഷ്മിമിസ്സൊന്നു ചീറിയതും ഞങ്ങളിരുവരും ഞെട്ടിയെഴുന്നേറ്റുപോയി…..!
“”…എന്താ… എന്താ രണ്ടുപേരൂടവിടെ പരിപാടി..?? പുറത്തു നിങ്ങളെക്കാണാനാരേലും വന്നു നിയ്ക്കുന്നുണ്ടോ..??”””_ മിസ്സിന്റെ സ്വരമുയർന്നു… അതുകേട്ടതും ഞാനറിയാതെയൊന്നുകൂടി പുറത്തേയ്ക്കു നോക്കി… എന്നാലെന്റെ കണ്ണുകൾ പ്രതീക്ഷിച്ചിരുന്നയാൾ അപ്രത്യക്ഷമായിയെന്നത് നിരാശയുണർത്തുമ്പോൾതന്നെ ഞാൻ കണ്ടു, ഇളംകാറ്റിൽ ആടിയുലഞ്ഞു ജനലഴികളിലൂടകത്തേയ്ക്കു കടക്കാൻ വെമ്പൽകൊള്ളുന്നയാ ചുവന്ന സാരിത്തുമ്പിനെ… എന്നാലൊരു നൊടി വ്യത്യാസത്തിൽ ആ സാരിത്തുമ്പു പുറത്തേയ്ക്കു വലിയ്ക്കപ്പെടുകയും ചെയ്തു…..!
…ഈശ്വരാ..! അപ്പോൾ പോയില്ലേ…??_ നെഞ്ചുകാളിക്കൊണ്ടു ഞാൻനിന്നതും,
“”…എഴുന്നേൽപ്പിച്ചു നിർത്തീട്ടവനെന്തേലും മാറ്റമുണ്ടോന്നു നോക്കിയേ..?? കണ്ടില്ലേ, പിന്നേം പൊറത്തുനോക്കി നിയ്ക്കുന്നേ…!!”””_ ലക്ഷ്മിമിസ്സിന്റെ ശബ്ദമുച്ഛത്തിലായതും ഞാൻപെട്ടെന്നവർക്കു നേരേതിരിഞ്ഞു…
“”…എടോ താനൊക്കെ പഠിയ്ക്കാൻതന്നാണോ വരുന്നേ..?? ഒരക്ഷരം പഠിയ്‌ക്കേമില്ല, പഠിയ്ക്കാമ്മരുന്ന പിള്ളേരെയതിനു സമ്മതിയ്ക്കേമില്ല… കഷ്ടം…!!”””_ ക്ലാസ്സിലെമുഴുവൻ പിള്ളേരും നോക്കിയിരിയ്‌ക്കേയവരങ്ങനെ പറഞ്ഞപ്പോൾ തൊലിപൊളിഞ്ഞുപോയി… അതുപിള്ളേരു മുന്നിലുവെച്ചായതുകൊണ്ടാണോ..?? അതോ, ഇതെല്ലാം പുറത്തുനിന്നവരു കേൾക്കുന്നുണ്ടെന്ന ചിന്തയിലാണോ..?? അറിയില്ല…..!
ലെക്ഷ്മി പിന്നേയുമെന്തൊക്കെയോ പറഞ്ഞു… അതുകേട്ട് ക്ലാസ്സിലിരുന്ന പിള്ളേരൊക്കെ വാപൊത്തി ചിരിയ്ക്കുവേം ചെയ്തു… എന്നാൽ, മനസ്സുമുഴുവൻ ക്ലാസ്സിനുപുറത്തു ജനലിന്റെയോരത്തായി തളംകെട്ടി കിടക്കുവായിരുന്നതിനാൽ ഞാൻമാത്രമതൊന്നും കേട്ടില്ല…!
“”…ഇത്രേക്കെ പറഞ്ഞിട്ടുമെന്തേലും കൂസലുണ്ടോന്നു നോക്കിയ്ക്കേ… എടോ.. തന്നെയൊക്കെപ്പോലല്ല… ബാക്കികുട്ടികളിവടെ പഠിയ്ക്കാനാവരുന്നേ… അതോണ്ടുവന്നിരുന്നവരെ ശല്യംചെയ്യരുത്… സൊ.. താല്പര്യമില്ലേൽ രണ്ടുപേരും ക്ലാസ്സീന്നിറങ്ങിയ്ക്കോ…!!”””_ കാർക്കശ്യസ്വരത്തിൽ മിസ്സുപറഞ്ഞു നിർത്തീതും ഞാനൊന്നുഞെട്ടി… എന്നാലതു ഗെറ്റൗട്ടടിച്ചതിലുള്ള പകപ്പായിരുന്നില്ല… പകരം, പുറത്തിറങ്ങിയാൽ ചെന്നുചാടിക്കൊടുക്കുന്നതു വേണിമിസ്സിന്റെ മുന്നിലാണെങ്കിൽ..?? അതോർക്കാൻകൂടി കഴിയില്ല….!
…ക്ലാസ്സുകഴിഞ്ഞെങ്കിലിവർക്കു സ്റ്റാഫ്റൂമിൽപോയിരുന്നൂടേ…?? എന്തിനായിവടെ കറങ്ങിത്തിരിയുന്നേ…?? ഇനി കൂട്ടുകാരിയെ കാത്തുനിൽക്കുവാണേൽ, അവരങ്ങുവരത്തില്ലേ..?? ഇവടിങ്ങനെ നിൽക്കണോ..??
“”…എടോ… തന്നോടുപറഞ്ഞതു കേട്ടില്ലേ… ക്ലാസ്സീന്നിറങ്ങിപ്പോവാൻ…!!”””_ ലക്ഷ്മിമിസ്സ് ശബ്ദംകടുപ്പിച്ചൊരിയ്ക്കൽകൂടി ആവർത്തിച്ചപ്പോൾ മറുപടിപറയാതെ തലകുനിച്ചു നിൽക്കുകമാത്രമാണ് ഞാൻചെയ്തത്… ക്ലാസ്സിൽനിന്നു പുറത്തിറങ്ങുവാണേൽ വേണിയുടെമുന്നിൽ നാണംകെടും, അതിനേക്കാൾനല്ലത് ക്ലാസ്സിൽനിന്നും നാണങ്കെടുന്നതാണെന്നു തോന്നി…..!
രണ്ടുപ്രാവശ്യമിറങ്ങിപ്പോകാൻ പറഞ്ഞിട്ടും നിന്നിടത്തുനിന്നും അനങ്ങാഞ്ഞതു കണ്ടിട്ടാവണം മറ്റുവഴിയില്ലാത്തപോലെ
ലെക്ഷ്മിമിസ്സിന്റെ മനസ്സുമാറീത്… അവരെന്നെയൊന്നു നോക്കിയശേഷം പറഞ്ഞു;
“”…പുറത്തുപോവാൻ വയ്യേൽ ബാക്കി കുട്ടികൾക്കു ശല്യമുണ്ടാക്കാതവിടങ്ങാനുമിരി…!!”””
_കേട്ടപാതി കേൾക്കാത്തപാതി ഞാൻ ബെഞ്ചിലേയ്ക്കിരുന്നതിനൊപ്പം ജനലിനുപിന്നിലാളുണ്ടോന്നൊന്നു തലചെരിച്ചുനോക്കി… എന്നാലാരെയും കണ്ടില്ല… ഇനി പോയ്‌ക്കാണുവോ…??
…നോക്കീതുമതി… ഇനീം പുറത്തുനോക്കിയിരുന്നവൾടെ വായീന്നുകേട്ടു നാണങ്കെടണ്ടെന്നമട്ടിൽ മുന്നിലേയ്ക്കു നോക്കുമ്പോഴാണ് ലക്ഷ്മിമിസ്സിന്റെ ശബ്ദംവീണ്ടും കേട്ടത്,
“”…ആഹ്..! താനെന്തിനായിവിടെ നിയ്ക്കുന്നേ…?? താൻ പൊറത്തിറങ്ങാൻ
പോയതല്ലേ… പൊയ്ക്കോ…!!”””_അപ്പോഴാണ്, ഗെറ്റ്ഔട്ടടിച്ച സന്തോഷത്തിൽ ചാടി പുറത്തേയ്ക്കിറങ്ങിയ ജിജോ എന്നെതിരിച്ചിരുത്തീതു കണ്ടതും വാതിൽക്കൽ വന്നു നോക്കീത്… അതുകണ്ടിട്ടായിരുന്നു മിസ്സിന്റെയാ ഡയലോഗ്… സത്യത്തിൽ, അവനെപ്പോൾ, ഏതുവഴിയിറങ്ങി പോയെന്നുപോലും ഞാൻ കണ്ടിരുന്നില്ല……!
മിസ്സിന്റെയാ ഡയലോഗുകേട്ടതും വാതിൽക്കൽനിന്നുംമറഞ്ഞ ജിജോ ജനലിനടുത്തായി പ്രത്യക്ഷപ്പെടുന്നതുകണ്ടതും ഡെസ്കിനുമേലിരുന്ന ബാഗുതുറന്ന്, ബുക്കെടുക്കാനെന്ന വ്യാജേന ഞാൻ തലയൊളിപ്പിച്ചു……!
“”…അവന്റമ്മേട ബ്രെയ്സ്ലെറ്റ്..! നീ പൊറത്തിറങ്ങടാ തായോളീ…!!”””_ അമർത്തിപ്പിടിച്ചുള്ള ജിജോയുടെ ഭീഷണികേട്ടതുമെനിയ്ക്കു ചിരിപൊട്ടി… എന്നാൽ,
“”…മിസ്സേ… ദേ ജിജോനിന്നു ഞങ്ങളെ തെറിവിളിയ്ക്കുന്നു…!!”””_ എന്നു നിതിൻ വിളിച്ചുപറയേണ്ട താമസം മാത്രമേയുണ്ടായിരുന്നുള്ളൂ പുള്ളിയ്ക്കോടി ഒളിയ്ക്കാൻ…..!
അതിൽപിന്നെയുള്ളോരോ ക്ലാസ്സുകളിലും ഞാൻ വേണിമിസ്സിനെ ശ്രെദ്ധിയ്ക്കാനായി തുടങ്ങി… എന്നാലെന്നെ കാണുമ്പോഴുള്ളയവരുടെ പൂത്തുലഞ്ഞഭാവമെന്തെന്ന് മനസ്സിലാകാത്തതിനാൽ പുഞ്ചിരിയ്ക്കൊന്നും മറുപടികൊടുക്കാതെ ഞാൻ നടന്നകലുകയായിരുന്നു… കാണാൻസുന്ദരിയായ പെണ്ണിനോടു തോന്നുന്നയിഷ്ടമൊക്കെ മനസ്സിലുണ്ടെന്നാലും, പോയി പ്രണയംതുറന്നുപറയാനുള്ള ധൈര്യമൊന്നുമെനിയ്ക്കില്ലായിരുന്നു… അവരു നോക്കുന്നും ചിരിയ്ക്കുന്നുമൊക്കെയുണ്ടെങ്കിലും അതു പ്രണയമാണെന്നു കരുതുന്നതെങ്ങനെ..?? ഇനിയവർക്കെല്ലാമൊരു കളിതമാശയാണെങ്കിൽ ഇതിൽക്കൂടുതൽ നാറാനും മറ്റൊന്നും വേണ്ട… അവരുടെ മനസ്സിലങ്ങനെയൊരു ചിന്തയുണ്ടെന്നേ തോന്നാത്തതിനാൽ എനിയ്ക്കെന്തിനാ അങ്ങനൊരു ചിന്ത…??
അതുകൊണ്ടിപ്പോളത്തെ പോലെ കൊത്തിപ്പെറുക്കി മുന്നോട്ടുപോയാൽമതീന്നു ഞാനുമങ്ങുതീരുമാനിച്ചു……!
അങ്ങനെയിരിയ്ക്കെയാണ് മോഡൽ എക്സാം നടക്കുന്നത്, കോപ്പിയടിയ്ക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടും പഠിച്ചെഴുതാനുള്ള ബുദ്ധിയില്ലാത്തതിനാലും ലാങ്വേജിനൊഴികെ എല്ലാ സബ്ജെക്ടിനും ഞാൻപൊട്ടി… എന്നാൽ കഷ്ടമെന്തെന്നുവെച്ചാൽ,
വേണിമിസ്സിനെ ഇമ്പ്രെസ്സ് ചെയ്യിയ്ക്കാനായി അവരുടെ സബ്ജെക്ടായ സ്റ്റാറ്റിസ്റ്റിക്സ് പഠിയ്ക്കാനായിരുന്നു ഞാനേറ്റവും കൂടുതൽ സമയംമെനക്കെടുത്തിയത്…
റിസൾട്ടുവന്നപ്പോൾ, പൊട്ടിയെന്നുമാത്രമല്ല… അതേവിഷയത്തിനു ക്ലാസ്സിലേറ്റവുംകുറവു മാർക്കുമെനിയ്ക്ക്… അതുപോലന്നു ക്ലാസ്സിലേറ്റവുംകൂടുതൽ പിള്ളേരു തോറ്റതും സ്റ്റാറ്റിനായിരുന്നുകേട്ടോ…..!
“”…സത്യമ്പറേഡാ… എന്താ നിന്റുദ്ദേശം…!!”””_ തോറ്റവിഷമത്തിൽ അവരെയെങ്ങനെ ഫേസ്ചെയ്യൂന്നോർത്തു ക്ലാസ്സിലിരിയ്ക്കുമ്പോഴാണ് ജിജോയുടെയാ ചോദ്യം… ചോദ്യമെന്നോടായിരുന്നേലും, അതിനു ഞങ്ങളെല്ലാരുമൊരുപോലവനെ നോക്കി…
“”…സത്യമ്പറ… ഏറ്റവുങ്കുറച്ചു മാർക്കുമേടിച്ചാൽ വേണി നിനക്കു സ്പെഷ്യൽട്യൂഷനെടുക്കാന്ന് പറഞ്ഞിട്ടുണ്ടോ…??”””_ വീണ്ടുമവൻ ചോദ്യമിട്ടപ്പോൾ,
“”…അതെന്താ നീയങ്ങനെ ചോദിച്ചേ…??”””_ എന്നുചോദിച്ചുകൊണ്ട് പ്രണവിടയ്ക്കു കയറുകേംചെയ്തു…..!
“”…പിന്നെ… നമ്മളൊന്നിച്ചിരുന്ന് പഠിച്ചിട്ട് നമുക്കെല്ലാർക്കും ഏകദേശമൊരേ മാർക്കും… ഇവനുകുറവുമെന്നൊക്കെ പറഞ്ഞാൽ, ഇതിലെന്തോ കള്ളത്തരമുണ്ട്…!!”””
“”…എന്ത് കള്ളത്തരം..??”””_ ഇത്തവണ നിതിന്റെ വകയായിരുന്നുചോദ്യം….!
“”…മാർക്കും കുറച്ചുമേടിച്ചിട്ടവരു സ്പെഷ്യൽട്യൂഷനെടുക്കുവാണേൽ അവരെ ട്യൂൺചെയ്യാനാവുമിവന്റെ പ്ലാൻ…!!””””_ പറഞ്ഞുനിർത്തീതുമവനെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു…. എന്നിട്ട്,
“”…ദേ… കൂടെനടന്നിട്ടു ഞങ്ങളെ ചതിയ്ക്കാൻ നോക്കിയാൽ കൊന്നുകളേം പന്നീ…!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ, എനിയ്ക്കതിനൊക്കെയെന്തു മറുപടിപറയണമെന്നുപോലും അറിവുണ്ടായിരുന്നില്ല…. അതേസമയംതന്നെ വേണിമിസ്സ് ക്ലാസ്സിലേയ്ക്കു കയറിവന്നതിനാൽ അവന്മാരു ജിജോയെപിടിച്ചുമാറ്റി… അല്ലായിരുന്നേൽ എക്സാമിനു മാർക്കുകുറഞ്ഞകാരണത്തിന് അവനെന്നെ കൊന്നേനെ……!
വേണിമിസ്സുവന്നുടൻ പറഞ്ഞത്, തോറ്റവരെഴുന്നേൽക്കാനാണ്… നാലു പിള്ളേരൊഴികെ ബാക്കിയെല്ലാം എഴുന്നേറ്റതുകണ്ടതും പുള്ളിക്കാരിയുടെ കണ്ണുനിറഞ്ഞു… ദേഷ്യവുംസങ്കടവും സഹിയ്ക്കാതെ,
“”…നാളെ വരുമ്പോൾ ക്വസ്റ്റ്യൻപേപ്പറു മുഴുവൻ പത്തുപ്രാവശ്യം
ആൻസറുചെയ്തിട്ടു വന്നോണം… ഇനിയതിനുപറ്റില്ലേൽ ഒറ്റൊരെണ്ണമെന്റെ ക്ലാസ്സിലിരിയ്ക്കത്തില്ല…!!”””_ എന്നൊരാക്രോശമായിരുന്നു വേണിയിൽനിന്നും പുറത്തുവന്നത്… മാത്രവുമല്ല, പറഞ്ഞുതീർന്നതും കൂടെക്കൊണ്ടുവന്ന പുസ്തകവുംകൈയിലെടുത്തു ക്ലാസ്സിൽനിന്നുമിറങ്ങി പോകുകയും ചെയ്തു… അപ്പോൾ ജിജോ പ്രണവിന്റെ മുഖത്തേയ്ക്കുനോക്കി,
“”…ഇതു മിണ്ടാപ്പൂച്ചയെന്നാരാടാ പറഞ്ഞേ…?? മൊത്തമഭിനയമാണ്… കണ്ടില്ലേ കിടന്നുചാടീത്…!!”””_ അവനങ്ങനെ പറഞ്ഞതുകേട്ടെങ്കിലും ഞങ്ങളാരും മറുപടിപറയാൻ പോയില്ല… അപ്പോഴേയ്ക്കും കക്ഷി തുടർന്നു,
“”…അല്ലേത്തന്നിവളു കിടന്നുചാടാൻ പഠിപ്പിച്ചാലല്ലേ പിള്ളേരുജയിയ്ക്കൂ… ഒരുത്തൻ ക്ലാസ്സിലുവന്നില്ലേലുടനേ അവൾക്കു തലവേദന… ഇനിവന്നാലോ അവനേംനോക്കി വെള്ളമിറക്കിനടക്കും… എന്നിട്ടു പരീക്ഷയ്ക്കുതോറ്റാൽ ഞങ്ങളു കിടന്നിമ്പോസിഷനെഴുതണം… ഇതൊക്കെവിടുത്തെ ന്യായവാ..??”””_ അവൻ സ്വയമിരുന്നു പിറുപിറുത്തതാണെങ്കിലും അതെനിയ്ക്കു നന്നായൊന്നുകൊണ്ടു……!
“”…എന്റെ പൊന്നെടാവേ… ഈ മൈരൻ നിന്നെയിളക്കാനായ് ഓരോന്നുപറയുന്നതാ… നീയതുകേട്ടു ടെൻഷനാവാതെ… അവരു നല്ലന്തസ്സായ്ട്ടു പഠിപ്പിച്ചിട്ടുമെല്ലാം തോറ്റതിന്റെ സങ്കടത്തിലാ ഇമ്പോസിഷനടിച്ചു തന്നേ…!!”””_ എന്റവസ്ഥകണ്ടതും എന്നെ സമാധാനിപ്പിയ്ക്കാനെന്നോണം റിയാസുപറഞ്ഞു……!
“”…അതേ… അല്ലേൽ ബികോം ബിയിലും വേണിമിസ്സാണല്ലോ പഠിപ്പിയ്ക്കുന്നേ… അവരെല്ലാം ജയിച്ചല്ലോ… അപ്പോളിവടുള്ളവരു തോറ്റതിനു മിസ്സെന്തു പിഴച്ചു…?? ഈ മൈരൻ വെളിവില്ലാതോരോന്നൊക്കെ വിളിച്ചു പറയുന്നതുകേട്ട് നീ സീനാക്കാതെടാ…!!”””_ എന്നു നിതിന്റെ സപ്പോർട്ടുകൂടിവന്നപ്പോൾ ഞാൻ ജിജോയെയൊന്നു പാളിനോക്കി… മൈരൻ ഡെസ്കിനു പുറത്തു തലയമർത്തിക്കിടന്നു പൂരചിരിയും…!
അന്നേരമവനെ കടിച്ചുകീറാനുള്ള ദേഷ്യമുണ്ടായെങ്കിലും ഉള്ളിന്റെയുള്ളിലെവിടെയോ അവൻ പറഞ്ഞതിലും കാര്യമുണ്ടാകുമോയെന്ന ചിന്തയെന്നെ വല്ലാതലട്ടുകയായിരുന്നു… ആ പീരീഡെങ്ങനെയൊക്കെയോ തീർത്തെന്നുവരുത്തി ഞാൻ ജിജോയേംകൊണ്ടു സ്റ്റാഫ്റൂമിലേയ്ക്കു നടന്നു… മിസ്സിനെയൊന്നു കാണണം.., പറ്റിയാലൊന്നു ക്ഷമ ചോദിയ്ക്കണം ഇതായിരുന്നെന്റെ മനസ്സിലെങ്കിൽ ഇമ്പോസിഷനിലെന്തെങ്കിലും ഇളവുകിട്ടോയെന്നായിരുന്നു ചെങ്ങായീടെ മനസ്സിലിരുപ്പ്……!
ഇന്റർവെൽ സമയമല്ലാത്തതിനാൽ സ്റ്റാഫ്റൂമിൽ ലക്ഷ്മിമിസ്സല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല…, ലക്ഷ്മിയെകണ്ടതും ഞങ്ങളകത്തേയ്ക്കു കയറാൻ നിൽക്കാതെ തിരിച്ചു ക്ലാസ്സിലേയ്ക്കുപോകാൻ തുടങ്ങിയെങ്കിലും ലക്ഷ്മി ഞങ്ങളെ പൊക്കി…,
“”…അതേ.. ഇങ്ങു പോര്… ഞാൻകണ്ടു…!!”””_ എന്നും പറഞ്ഞുകൊണ്ടവര് ഞങ്ങളെ കൈകാട്ടി വിളിച്ചപ്പോൾ മറ്റു മാർഗ്ഗമില്ലാതെ ഞങ്ങളകത്തേയ്ക്കുചെന്നു…..!
“”…മ്മ്മ്…?? എന്താ കാര്യം…?? റിസൾട്ടൊക്കെ വന്നിട്ടെങ്ങനുണ്ട്…??”””
“”…കുഴപ്പമില്ല…!!”””_ ഒഴിവാക്കി വിടാനായി ഞാൻ താല്പര്യമില്ലാതെയാണ് മറുപടിപറഞ്ഞത്……!
“”…ആർക്ക് കുഴപ്പമില്ലെന്ന്…??”””
“”…ആർക്കുമൊരു കുഴപ്പോമില്ലെന്ന്…!!”””_ പറഞ്ഞുകൊണ്ടു ജിജോ തിരിച്ചുപോകാനൊരുങ്ങീതും ഞാനവനെ പിടിച്ചുനിർത്തിക്കൊണ്ട് ലക്ഷ്മിയോടുചോദിച്ചു…,
“”…മിസ്സേ… വേണി മിസ്സ്…??”””
“”…ഓഹ്…! വേണിയെ കാണാൻ വന്നതാണോ…?? എന്താ കാര്യം..??”””_ ആക്കിയ മട്ടിലുള്ളവരുടെ ചോദ്യം കേട്ടപ്പോൾ ചൊറിഞ്ഞുവന്നെങ്കിലും,
“”…അതുപിന്നെ മിസ്സു കരഞ്ഞിട്ടാ ക്ലാസ്സീന്നിറങ്ങി പോന്നതേ… അപ്പോളൊന്നു വന്നുകണ്ടു സോറി പറയാന്നു വെച്ചു…!!”””
“”…ഓഹ്…! അതാണോകാര്യം..?? അതൊന്നുംനിങ്ങളു കാര്യമാക്കണ്ട… അവളങ്ങനെയാ… അത്രേംപേരു ഫെയ്ലായപ്പോൾ സങ്കടംവന്നതാ… ഇവിടെവന്നിരുന്നും കുറേനേരംകരഞ്ഞു… പിന്നെ ഞാനാ ക്ലാസ്സിലേയ്ക്കു പറഞ്ഞുവിട്ടത്… മ്മ്മ്…! നിങ്ങളു ക്ലാസ്സിലേയ്ക്കു പൊക്കോ… അവള് വരുമ്പോൾ ഞാൻപറഞ്ഞേക്കാം…!!”””_ അവരൊരു ചിരിയോടെ പറഞ്ഞു നിർത്തി….!
“”…ശെരി…! വാടാ…!!”””_ മിസ്സിനോടു തലകുലുക്കി യാത്രയുംപറഞ്ഞു ജിജോയേയുംകൂട്ടി തിരിച്ചു പോരാനൊരുങ്ങീപ്പോളാണ്,
“”…അതേ… അപ്പൊ വേണി കരഞ്ഞാലൊക്കെ ഫീലാവുമല്ലേ…??”””_ എന്നു ലക്ഷമീടെ വകയൊരാക്കിയചോദ്യം… അതിന്,
“”…അതെന്താ മിസ്സങ്ങനെ ചോദിച്ചത്…??”””_ എന്നുഞാൻ തിരിച്ചുചോദിച്ചെങ്കിലും,
“”…ഏയ്… ഒന്നൂല്ല… വിട്ടോ.. വിട്ടോ..!!”””_ എന്നൊരു മറുപടിയായിരുന്നു ലഭിച്ചത്… അതെനിയ്ക്കത്ര ബോധിച്ചില്ലെങ്കിലും പിന്നെയവിടെ കൂടുതൽനിന്നു ചീയാതെ ഞങ്ങളു ക്ലാസ്സിലേയ്ക്കുതിരിച്ചു……!
“”…എന്നാലുമവരെന്താടാ ഒരർത്ഥംവെച്ചു സംസാരിച്ചേ..?? ഒരുമാതിരിയാക്കുന്നപോലെ…!!”””_ ക്ലാസ്സിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു,
“”…ഇനി നിങ്ങളു തമ്മിലിഷ്ടത്തിലാണെന്ന് അവൾക്കും മനസ്സിലായ്ട്ടുണ്ടാവോ..?? ഒന്നൂല്ലേലുമെപ്പോളും വേണിമിസ്സിനൊപ്പമല്ലേ നടപ്പ്… അപ്പോളുറപ്പായും ഡൌട്ടുണ്ടാവും..!!”””
“”…തമ്മിലിഷ്ടമാണെന്നോ..?? ആർക്ക്..?? വെറുതെ അനാവശ്യമ്പറഞ്ഞുണ്ടാക്കല്ലേ മൈരേ…!!”””
“”…നിനക്കൊക്കെ കാണിയ്ക്കുന്നതിനൊരു കുഴപ്പോമില്ല… നമ്മളു പറഞ്ഞാ കുറ്റം… ഓ.. ഇനി നമ്മളായ്ട്ടൊന്നും പറയുന്നില്ലേ…!!”””_ അങ്ങനെപറഞ്ഞവൻ ക്ലാസ്സിലേയ്ക്കുകയറിയപ്പോൾ ഞാനും പിന്നാലെകൂടി…!
അന്നത്തെദിവസം പിന്നെയുംപലപ്രാവശ്യം ഞാൻ വേണിമിസ്സിനെ കാണാൻശ്രെമിച്ചെങ്കിലും ക്ലാസ്സുള്ളതിനാൽ കക്ഷിയെ കാണാൻകിട്ടിയില്ല… കോളേജുവിട്ടപ്പോളാണെങ്കിൽ കാത്തുനിന്ന ഞങ്ങളെ മൈൻഡുകൂടിചെയ്യാതെ മിസ്സു പോവുകയുംചെയ്തു… സത്യത്തലതെന്നെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്… ഒന്നു വിളിയ്ക്കാനായി ഫോൺനമ്പർപോലും കൈയിലില്ലാത്തതിനാൽ വേണിയെ കണ്ടൊന്നുസംസാരിയ്ക്കാൻ പിറ്റേദിവസം കോളേജിലെത്തുന്നതുവരെ കാക്കണമല്ലോയെന്നതും ടെൻഷനിലാഴ്ത്തി… വൈകുന്നേരം കോളേജുവിട്ടുപോയപ്പോൾ തിരിഞ്ഞുപോലും
നോക്കാതിരുന്നവൾ നാളെ ചെല്ലുമ്പോൾ മിണ്ടുമെന്നതിലെന്താ ഉറപ്പ്…??
അതുംചിന്തിച്ചുകിടന്ന ഞാനെപ്പോഴാണുറങ്ങിയതെന്ന് ഓർമ്മയില്ല… പിറ്റേന്നുരാവിലെ ജിജോ തട്ടിവിളിച്ചപ്പോളാണ് പിന്നീടു ബോധം വരുന്നതു തന്നെ…,
…ഈശ്വരാ… ഇന്നു വേണിമിസ്സിനോടുപോയി സോറിപറയണോലോ…!!
ഞെട്ടിയുണരുമ്പോളും ആദ്യം ചിന്തയിലേയ്ക്കു വരുന്നതതാണ്… പിന്നെസമയം കളയാനൊന്നുംനിന്നില്ല… ഉടനെതന്നെ കുളിച്ചൊരുങ്ങി കോളേജിലേയ്ക്കു പുറപ്പെടുകയായിരുന്നു… കോളേജിലെത്തിയെങ്കിലും സ്ഥാനംപിടിച്ചതു ഗേറ്റിനു പുറത്തായിരുന്നു, അവരു വരുന്നതു കാണണമല്ലോയെന്ന ചിന്തയിൽ… പക്ഷേ നിരാശയായിരുന്നുഫലം, കാരണമാദിവസം വേണി കോളേജിൽവന്നില്ല… കാര്യമന്വേഷിച്ചുവീണ്ടും ലക്ഷ്മിയുടടുത്തേയ്ക്കു പോയാൽ ശെരിയാവില്ലെന്നു മനസ്സുപറഞ്ഞതിനാൽ അതിനുംമുതിർന്നില്ല… കഴിഞ്ഞദിവസം പോയപ്പോൾതന്നെ പുള്ളിക്കാരിയെന്തൊക്കെയോ അർത്ഥംവെച്ചു സംസാരിയ്ക്കുന്നുണ്ടായിരുന്നു.. അപ്പോളിന്നും പോകുകയാണെങ്കിൽ, അവർക്കെന്തേലും സംശയമുണ്ടെങ്കിലതു കൂടുകയല്ലേയുള്ളൂ… അതുകൊണ്ടു വേണ്ടെന്നുവെച്ചു… അങ്ങനെയന്നത്തെദിവസം ഇമ്പോസിഷൻ സബ്മിറ്റുചെയ്യണ്ടല്ലോയെന്ന സന്തോഷത്തിൽ പിള്ളേരുമുഴുവനാർത്തു വിളിച്ചപ്പോൾ ഞാൻമാത്രമൊരു മൂലയിലൊതുങ്ങി…!
അത്രയുംനാൾ സ്വന്തം മനസാക്ഷിയോടു തനിയ്ക്കു മിസ്സിനോടൊരു താല്പര്യവുമില്ലായെന്നു സമർത്ഥിയ്ക്കാൻ ശ്രെമിച്ചിരുന്ന ഞാൻ, അപ്പാടെ പരാജയപ്പെട്ടുപോയ നിമിഷങ്ങളായിരുന്നത്… ഒരു താല്പര്യവും തോന്നാത്തയാളെ കാണാനാണോ നീയിങ്ങനെ കടിഞ്ഞാൺപൊട്ടിച്ച കുതിരയെപ്പോലെ തുള്ളുന്നത്….??
സ്വയംചോദിച്ച ചോദ്യത്തിനെനിയ്ക്ക് എന്നെ ബോധിപ്പിയ്ക്കാൻപോലുമൊരു മറുപടിയില്ലാതെ പോയി……!
ഒരു ടീച്ചറെ പ്രണയിയ്ക്കുന്നതു തെറ്റാണോ..??
ഉത്തരമില്ലാത്ത ചോദ്യത്തെ ചോദ്യംകൊണ്ടുനേരിട്ടപ്പോൾ ലഭിച്ചത് ഏറ്റവുംവലിയ ഉത്തരമായിരുന്നു…..!
പിന്നീടുള്ള രണ്ടുദിവസങ്ങളിലും വേണിമിസ്സ് കോളേജിൽവന്നില്ല… ഒടുവിൽ ഞങ്ങളനീഷിനെ പറഞ്ഞുവിട്ടു കാര്യംതിരക്കി, അങ്ങനെ മിസ്സ് സുഖമില്ലാതെ കിടക്കുവായിരുന്നെന്നും അടുത്തദിവസം വരുമെന്നുമറിയാൻകഴിഞ്ഞു…
അതുവരെ സോറിപറയാനുള്ള വിങ്ങലായിരുന്നെങ്കിൽ അന്നു വേണിയെയൊരുനോക്കു കാണാനുള്ള മോഹമായിരുന്നു മനസ്സിൽ…..!
അടുത്തനാളിതിൽപ്പരമില്ലാത്ത സന്തോഷത്തോടെയാണ് ഞാൻ കോളേജിലേയ്ക്കുപോയത്… സ്റ്റാഫ്റൂമിന്റെവശത്തായുള്ള സ്റ്റെയർകെയ്സിന്റെ ഏറ്റവുംതാഴെയുള്ളസ്റ്റെപ്പിൽ സ്ഥാനംപിടിച്ചതുപോലും സോറിപറയുകയെന്നഭാവത്തിൽ വേണിയെയൊന്നു കാണാനായിരുന്നു… രണ്ടുദിവസം കാണാതെവന്നപ്പോളുണ്ടായ ചാഞ്ചല്യം… എന്നാൽ ലക്ഷ്മിമിസ്സിനോടു വാതോരാതെ വർത്താനവും പറഞ്ഞുവന്നവൾ എന്നെക്കണ്ടതും സംസരംനിർത്തി… എന്നിട്ടെന്നെയൊന്നു നോക്കുകപോലുംചെയ്യാതെ ഒറ്റനടത്തം… ലക്ഷ്മിമിസ്സെന്നോടു ഗുഡ്മോണിംഗ്പറഞ്ഞുകൊണ്ടവിടെ നിന്നപ്പോൾ, സ്റ്റാഫ്റൂമിലേയ്ക്കു കയറാൻതുടങ്ങിയവൾ തിരികെവന്ന് ലക്ഷ്മിയേയും പിടിച്ചുവലിച്ചുകൊണ്ടു പോകയുംചെയ്തു… എനിയ്ക്കാണേലൊന്നും മനസ്സിലാക്കാനാവാതങ്ങനെ നിൽക്കാനേ സാധിച്ചുള്ളൂ……!
കുറച്ചുനേരമങ്ങനെ നിന്നശേഷം ഞാനും ക്ലാസ്സിലേയ്ക്കുനടന്നു… എക്സാമിനു തോറ്റതുകൊണ്ടാണോ ഇത്രേംദേഷ്യം…?? അതിനുഞാൻ മനഃപൂർവ്വം തോറ്റതൊന്നുവല്ലല്ലോ… എല്ലാരും തോൽക്കുന്നകൂട്ടത്തിൽ ഞാനുമങ്ങുതോറ്റുപോയതല്ലേ… അതിനിത്രയൊക്കെ ജാഡയിടാനെന്തിരിയ്ക്കുന്നു…??
ക്ലാസ്സിലേയ്ക്കു കയറുമ്പോൾമുതൽ അടുത്ത അവർ വേണിവരുന്നതുവരെ ചോദ്യങ്ങൾമാത്രമേയുണ്ടായിരുന്നുള്ളൂ മനസ്സിൽ… വേണി ക്ലാസ്സിലേയ്ക്കുകയറീതും, അന്നുപറഞ്ഞ ഇമ്പോസിഷനാണ് ആദ്യംചോദിച്ചത്… ഞാനാണേലക്കാര്യമന്നേ വിട്ടിരുന്നു… എഴുതാത്തവരെഴുന്നേൽക്കാൻ പറഞ്ഞപ്പോൾ, കൂട്ടത്തിലെന്നെക്കണ്ടതും വേണിയുടെമുഖം ചുവന്നുതുടുത്തു….
“”…എഴുതാത്തവരാരുമെന്റെ ക്ലാസ്സിലിരിയ്ക്കണ്ടാ… പുറത്തുപോ…!!”””_ നോക്കാതെനോക്കുന്നൊരു നോട്ടത്തോടെയുള്ളയാ വാക്കുകളെന്നെ ഉദ്ദേശിച്ചു പറഞ്ഞതാണോ…?? അറിയില്ല… പക്ഷേ ഒന്നുരണ്ടുപേരൊഴികെ ബാക്കിയെല്ലാരുമിറങ്ങിക്കൊടുത്തു… അന്നുക്ലാസ്സുകഴിഞ്ഞു പോയപ്പോൾ മുഖത്തേയ്ക്കൊന്നു നോക്കാൻപോലുമവൾ മെനക്കെട്ടില്ല… അതോടെയെനിയ്ക്കും വാശിയായി… നീ മിണ്ടിയില്ലേലെനിയ്ക്കു മൈരാണെന്നഭാവത്തിൽ തിരിച്ചുക്ലാസ്സിലേയ്ക്കുകയറിയ ഞാൻ അന്നത്തെദിവസമാ ചിന്തയോടെതന്നെയാണു നടന്നത്… അതുകൊണ്ടുതന്നവളോടുള്ള വാശിയ്ക്ക് ഇമ്പോസിഷനെഴുതാനും മെനക്കെട്ടില്ല…….!
“”…എടാ… നീയെഴുന്നേൽക്കുന്നില്ലേ…?? വാ കോളേജിൽപ്പോവാം…!!”””_ പിറ്റേന്നുരാവിലെ നല്ലയുറക്കത്തിൽ കിടന്നയെന്നെ ജിജോ തട്ടിവിളിയ്ക്കുകയായിരുന്നു……!
“”…ഓ..! ഞാനില്ല… വന്നാലും പൊറത്തു നിയ്ക്കാനല്ലേ..??”””_ ഉറക്കച്ചടവോടെ പറഞ്ഞു ഞാൻ തിരിഞ്ഞുകിടന്നു……!
“”…എടാ… അതിനു നീയൊറ്റയ്ക്കല്ലല്ലോ പൊറത്തു നിയ്ക്കുന്നേ… ഞങ്ങളൊക്കെയില്ലേ…??”””
“”…അതിനു നിനക്കൊക്കെ നാണോംമാനോമില്ലെന്നു കരുതി… എനിയ്ക്കുവയ്യ അവൾടെമുന്നിൽ കോമാളിയാവാൻ…!!”””
“”…അപ്പോൾ പുറത്തുനിയ്ക്കേണ്ടി വരുന്നതിലല്ല… അവൾടെമുന്നിൽ കോമാളിയാകുന്നതാണു മോന്റെവിഷമം..??”””_ അവനെന്നെയാക്കുന്നമട്ടിൽ ചോദിച്ചതിനു മറുപടികൊടുക്കാതെ ഞാൻ കണ്ണുകളടച്ചുകിടന്നു……!
“”…എടാ… കോപ്പേ… നീയിങ്ങനെ ഈഗോയുമടിച്ചുനടന്നോ… അവസാനമറ്റൻന്റൻസ് ഷോർട്ടേജുവന്നാൽ അവൾക്കൊന്നുമില്ല… മൂഞ്ചുന്നെങ്കിൽ നീയേ മൂഞ്ചൂ… പോരാത്തേനടുത്താഴ്ച പേരെന്റ്സ്മീറ്റിങ്ങുണ്ടെന്നും പറയുന്നകേട്ടു… വെറുതെ ക്ലാസ്സിൽകേറാതെ സീനാക്കണ്ട…!!”””_ എന്നുകൂടി പറഞ്ഞവൻ പേടിപ്പിച്ചപ്പോൾ താല്പര്യമില്ലാതിരുന്നിട്ടു കൂടി ഞാനെഴുന്നേറ്റു… എന്തൊക്കെയോ കാട്ടിക്കൂട്ടി പുറത്തേയ്ക്കുവന്നു ജിജോയുടെ ബൈക്കിനുപിന്നിൽ കയറുമ്പോളും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മടുപ്പായിരുന്നുമനസ്സിൽ… അതല്ലെങ്കിലും നമ്മൾ സ്നേഹിയ്ക്കുന്നവർ നമ്മളെ അവഗണിയ്ക്കുമ്പോളുള്ള വേദന കുറച്ചു കടുപ്പമാണല്ലോ..??!!
കോളേജെത്തുന്നതുവരെ അവന്മാർ തമ്മിലെന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ടായിരുന്നു.. ഞാനതിനെല്ലാമൊരു കാഴ്ചക്കാരനെപോലെ മൂകസാക്ഷിയായിരുന്നു… സംസാരത്തിനിടയ്ക്കവൻമാരുടെല്ലാം നോട്ടമെന്നിലേയ്ക്കും നീണ്ടെങ്കിലും മറുപടിയെല്ലാം ഞാനൊരു പുഞ്ചിരിയിലൊതുക്കുകയായിരുന്നു….!
ഒടുക്കം വണ്ടികൾ പാർക്കിങ് പൊസിഷനിലേയ്ക്കു കയറ്റിവെച്ചിറങ്ങി ക്ലാസ്സിലേയ്ക്കു നടക്കുമ്പോഴാണ് എക്കണോമിക്സിലെ സായൂജ് ഞങ്ങളടുത്തേയ്ക്കായി ഓടി വരുന്നത്… അടുത്തെത്തിയതും കിതപ്പുമാറാതെയവൻ ചോദിച്ചു,
“”…ഡാ… നിങ്ങളു വേണിമിസ്സിനെതിരെ കംപ്ലേന്റ് കൊടുത്തിരുന്നോ…??””_ എന്ന്… നമുക്കതൊരു പുതിയറിവായതുകൊണ്ടു പരസ്പരം നോക്കാനല്ലാതെ മറുപടി പറയാനായില്ല… ഞങ്ങളുടെ മുഖഭാവത്തിൽനിന്നും അതു മനസ്സിലാക്കിയിട്ടെന്നോണം അവൻ തുടർന്നു…,
“”…അപ്പൊ നിങ്ങളൊന്നുമറിഞ്ഞില്ലേ…?? ഡാ… ഇന്നലെ ലാസ്റ്റ് പീരീഡ് ആ രേവതീം രെഹ്നേങ്കൂടെയാ എച്ച്ഓഡിയ്ക്കടുത്ത് അവരു പഠിപ്പിയ്ക്കുന്നതു മനസ്സിലാകുന്നില്ലന്നോ മറ്റോക്കെ പറഞ്ഞു കംപ്ളേന്റ് ചെയ്തേ… പിന്നവരു ഗസ്റ്റ്ലെക്ചററായ സ്ഥിതിയ്ക്ക് ആക്ഷനുണ്ടാവോന്നാ പറേണെ…!!”””_ പറഞ്ഞു കഴിഞ്ഞതും കോളേജു ഗേറ്റിന്റെ സൈഡിൽനിന്നുമാരോ വിളിച്ചിട്ടവൻ അങ്ങോട്ടേയ്ക്കു പോയി… അവനങ്ങുപോയതും ഞാനിവന്മാരടുത്തേയ്ക്കു തിരിഞ്ഞു,
“”…എന്നാ മൈരു പരിപാടിയാടാ ഇതൊക്കെ..?? പഠിപ്പിയ്ക്കുന്ന മനസ്സിലാവുന്നില്ലേൽ നേരിട്ടങ്ങു പറഞ്ഞാപ്പോരേ… കംപ്ലേന്റ് ചെയ്യുന്നതിന്റേക്കെ ആവശ്യമെന്താ..??”””
“”…ഓ..! പെണ്ണിനെതിരെ കംപ്ളേന്റ് പോയപ്പോൾ നൊന്തല്ലോ…!!”””_ ഞാൻ ചോദിയ്ക്കാൻ കാത്തുനിന്നതുപോലെ ആയിരുന്നു നിതിന്റെ ചൊറി…!
“”…എടാ മൈരേ… ഞാനെന്തേലും വിളിച്ചുപറഞ്ഞാ കൂടിപ്പോവും… ഒരാൾടെ ലൈഫുവെച്ചാണോ തമാശ കളിയ്ക്കുന്നേ…??”””_ സംഭവമെനിയ്ക്കത്ര സുഖിയ്ക്കാത്തതിനാൽ സ്വാഭാവികമെന്നോണം ഞാൻ കലിപ്പായി… അതോടെയെന്നെ ആശ്വാസിപ്പിയ്ക്കാനെന്നോണം റിയാസെന്റെ തോളിലേയ്ക്കു കൈയിട്ടു…,
“”…എടാ… നീയൊന്നടങ്ങ്… രണ്ടു പീറപ്പിളേളരുപോയി കംപ്ളേന്റ് ചെയ്തുടനേയൊന്നും അവരെ പറഞ്ഞുവിടാൻ പോണില്ല… അതിനതിന്റേതായ എൻക്വയറിയൊക്കെ കാണും… നീ സമാധാനപ്പെട്…!!”””_ അങ്ങനെകൂടി പറഞ്ഞപ്പോൾ ചെറിയൊരുപ്രതീക്ഷ…!
“”…എന്നാ ഞാമ്പോയ് പറയട്ടേ..??”””
“”…എന്തെന്ന്..??”””
“”…അല്ലാ… വേണിമിസ്സ് പഠിപ്പിയ്ക്കുന്നതൊന്നും സീനില്ലെന്ന്… അവള്മാര് ചുമ്മാ കംപ്ളേന്റ് ചെയ്തതാന്ന്..!!”””_ ഞാനവരെ മാറിമാറി നോക്കി… പക്ഷേ,
“”…എന്നിട്ടു നീ ജയിച്ചോ..??”””_ എന്ന ജിജോയുടെയൊറ്റ ചോദ്യത്തിനുമുന്നിൽ ഞാൻപെട്ടുപോയി… അപ്പോഴേയ്ക്കുമവൻ തുടർന്നിരുന്നു,
“”…എച്ച്ഓഡിയ്ക്കടുത്തുചെന്ന് വേണിപഠിപ്പിയ്ക്കുന്നതു മനസ്സിലാകുന്നുണ്ടെന്നു പറയാൻ മിനിമം യോഗ്യതവേണം… തല്ക്കാലം നിനക്കതില്ല… അവരുവല്ലോം നിന്റെ മാർക്കുചോദിച്ചാൽ വേണിമാത്രമല്ല നീയും കോളേജിനുപുറത്താ… അതോണ്ടു മിണ്ടാൻപോണ്ട…!!”””_ പറഞ്ഞതെന്നെ പരിഹസിച്ചാണെങ്കിലും ആ പറഞ്ഞതിൽകാര്യമുണ്ടെന്നെനിയ്ക്കും തോന്നി… അങ്ങനെഞാൻ പുതിയുപായം തേടി,
“”…പിന്നെ..?? അനീഷിനെക്കൊണ്ടു പറയിപ്പിച്ചാലോ..??”””
“”…അതെന്തേലുമൊക്കെ നമുക്കു നോക്കാം… ആദ്യം നീ ക്ലാസ്സിലേയ്ക്കു വാ…!!”””_ എന്നും പറഞ്ഞു പ്രണവ് പിടിച്ചു വലിച്ചപ്പോൾ ഞാൻ കൂടെച്ചെന്നു……!
ക്ലാസ്സിലേയ്ക്കു കേറുമ്പോൾ ഗേൾസെല്ലാംകൂടിയിരുന്നു കൂട്ടചർച്ച… കണ്ടപ്പോളേ വേണിമിസ്സിനെതിരെ സംഘംചേരുകയാണെന്നു മനസ്സിലായി… അതോടെഞാൻ റിയാസിന്റെ മുഖത്തേയ്ക്കുനോക്കിയപ്പോൾ അവനൊന്നുമില്ല എന്നർത്ഥത്തിൽ കണ്ണടച്ചു കാണിയ്ക്കുകമാത്രം ചെയ്തു… അപ്പോളാണ്,
“”…നിതിനേ…!!”””_ എന്നൊരുവിളി ഗേൾസിന്റെ സൈഡിൽനിന്നും വരുന്നത്… നോക്കുമ്പോൾ രെഹ്നയാണ്… അവളപ്പോഴേയ്ക്കുമോടി ഞങ്ങളുടെ അടുത്തെത്തിയിരുന്നു……!
“”…എടാ… നിങ്ങക്കു വേണിമിസ്സു പഠിപ്പിയ്ക്കുന്നതെന്തേലും മനസ്സിലാവുന്നുണ്ടോ…??”””_ ഞങ്ങളെ അഞ്ചുപേരെയും മാറിമാറി നോക്കിയവൾചോദിച്ചു…..!
“”…എന്താ കാര്യം..??”””_ ഉദ്ദേശമറിയാമായിരുന്നെങ്കിൽ കൂടിയും പ്രണവാണതു തിരിച്ചുചോദിച്ചത്…..!
“”…അതുപിന്നെ… ഞങ്ങളിന്നലെ മിസ്സിനെതിരെ ഒരു കംപ്ളേന്റ് കൊടുത്തിരുന്നു…!!”””
“”…എന്താന്നും പറഞ്ഞ്..??”””
“”…അത്… അവരു പഠിപ്പിയ്ക്കുന്നതൊന്നും മനസ്സിലാകുന്നില്ലാ… അതുകൊണ്ടിനിയവരു ഞങ്ങക്കു ക്ലാസ്സെടുക്കണ്ടാന്നുംപറഞ്ഞ്…!!”””_ ഒന്നുനിർത്തിയശേഷം അവളുതന്നെ വീണ്ടുംതുടർന്നു,
“”…അപ്പോളിന്നെന്തായാലും എച്ച്ഓഡി എൻക്വയറിയ്ക്കായി വരും… നിങ്ങളുകൂടി ഞങ്ങളെ സപ്പോർട്ടു ചെയ്യോന്നറിയാൻവേണ്ടീട്ടാ ഞാൻ…”””_ അവൾ നിന്നു തലചൊറിഞ്ഞു… ഉടനെ,
“”…അതൊക്കെ ചോദിയ്ക്കേണ്ട കാര്യമുണ്ടോടോ… കട്ടസപ്പോർട്ടല്ലേ… നമ്മളു കൂടൊണ്ട്…!!”””_ അതുംപറഞ്ഞു നിതിനവൾക്കാത്മവിശ്വാസം കൊടുത്തപ്പോൾ എനിയ്ക്കു ചൊറിഞ്ഞുവരുകയാണുചെയ്തത്… എന്നാലെന്നിലെ ഭാവവ്യത്യാസംകണ്ട റിയാസൊന്നുമില്ലെന്ന അർത്ഥത്തിലെന്നെ കണ്ണുകാണിയ്ക്കുന്നുണ്ടായിരുന്നു… നിതിന്റെ ഭാഗത്തുനിന്നുമങ്ങനൊരു മറുപടിചെന്നതോടെ രെഹ്നയ്ക്കുസന്തോഷമായി… അവളപ്പോൾതന്നെ ചാടിത്തുള്ളി പെൺപിള്ളേരുടെയിടയിലേയ്ക്കു പോകുകയുംചെയ്തു… അപ്പോൾത്തന്നെ ഞാൻ നിതിന്റെ നേരേതിരിഞ്ഞു…:
“”…നീയെന്തു മൈരാടാ പറഞ്ഞേ… കൂടെ നിയ്ക്കാന്നോ…?? ആര്… നീ നിയ്‌ക്കോ…??”””
“”…പിന്നേ… പറിയ്ക്കാൻ പോണു… അവളുമാരൊക്കെ കാര്യംകാണാൻ വേണ്ടി മാത്രമാണു ഞങ്ങടടുത്തുവരുന്നേ… അല്ലാണ്ടു പുറത്തുവെച്ചൊക്കെ കണ്ടാൽ മൈൻഡുപോലുംചെയ്യാത്ത വർഗ്ഗമാ… അപ്പൊപ്പിന്നൊരു പണികൊടുക്കാം…!!”””_ മറുപടിയായി നിതിനൊരു പുഞ്ചിരിയോടെ പറഞ്ഞെങ്കിലും എനിയ്ക്കൊന്നും മനസ്സിലായില്ല……!
“”…ആണിയടിച്ചപോലെ നിൽക്കാതെ നീ വാ… നമുക്കു നോക്കാം…. നിന്റെപെണ്ണിനെയെന്തായാലും കോളേജിന്നു പുറത്താക്കില്ല.. പോരേ..??”””_ പ്രണവെന്നെയും തള്ളി ബെഞ്ചിന്റെ ഭാഗത്തേയ്ക്കുനടന്നു…..!
ബെഞ്ചിന്റെയൊരു മൂലയിലായിരിയ്ക്കുമ്പോഴും മനസ്സുമാത്രം കൈപ്പിടിയിലൊതുങ്ങാതെ പാറിനടന്നു… ഉള്ളിലെവിടെയോ വീണുതളിർത്ത പ്രണയത്തിന്റെ പനിനീർമൊട്ടുകൾ മുളയ്ക്കുന്നതിനുമുന്നേ വാടിപ്പോകുകയാണോ എന്നൊരു ചിന്ത… ഈ ഇരുപത്- ഇരുപത്തിയൊന്നു
വയസ്സിനിടയിൽ ആദ്യമായായിരുന്നു ഇത്തരമൊരവസ്ഥ… അതിനർത്ഥമാരോടും പ്രണയം തോന്നിയിട്ടില്ലെന്നല്ല… തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതിനാൽ ആ വഴിയ്ക്കു പോയിട്ടില്ല……!
എന്തിന് വേണിമിസ്സിനോടുപോലും ആദ്യമങ്ങനെയൊരു ചിന്തയേ തനിയ്ക്കില്ലായിരുന്നല്ലോ… എന്നാലവന്മാരുടെ മൂപ്പിയ്ക്കലിനുമുന്നിൽ മനസ്സൊന്നുപാളിപ്പോയി, കൂട്ടത്തിൽ ചിലനേരത്തെ വേണിയുടെഭാവങ്ങളും തന്നെ നിലയില്ലാക്കയത്തിലേയ്ക്കു തള്ളിയിട്ടു… ഇപ്പോളൊരു ചോദ്യംമാത്രംബാക്കി, ഇനിയെന്ത്…??
“”…ഡാ.. അഭീ..! നീയിരുന്നുറങ്ങുവാണോ..??”””_ റിയാസിന്റെ ചോദ്യം, അതിനു ഞാനൊന്നു മുഖമുയത്തി നോക്കിയപ്പോൾ…,
“”…നീ തല്ക്കാലമിവടിരിയ്ക്ക്… ഞങ്ങളിപ്പോ വരാം…!!”””_ എന്നും പറഞ്ഞുകൊണ്ടവൻ എഴുന്നേറ്റു, കൂടെയവന്മാരും ബെഞ്ചിൽ നിന്നുമിറങ്ങി… എന്താണുകാര്യമെന്നു ചോദിയ്ക്കാൻശ്രെമിച്ചെങ്കിലും ഇപ്പോൾ വരാമെന്നായിരുന്നുമറുപടി…!
അങ്ങനെ ഞാൻ നോക്കിയിരിയ്ക്കേയവന്മാർ ബോയ്സിന്റെ സൈഡിലെയോരോ ബെഞ്ചിലേയ്ക്കായി പോയിരുന്നു… കാര്യംമനസ്സിലാകാതെ തലങ്ങുംവിലങ്ങുംനോക്കി ഒറ്റയ്ക്കാ ബെഞ്ചിലിരുന്നയെനിയ്ക്ക് എന്തുചെയ്യണമെന്നുപോലും അറിയാത്തവസ്ഥയായിരുന്നു…
ബാഗിൽനിന്നും പുറത്തെടുത്ത ബുക്കിന്റെ തുറന്നപേജിൽ തെളിഞ്ഞ വേണിയുടെ മുഖത്തിലെയോരോ ഭാവങ്ങളെയും കണ്ണുകളിലൂടെ മനസ്സിലേയ്ക്കു പതിപ്പിയ്ക്കുമ്പോഴാണ് ക്ലാസ്സ്മിസ്സായ ദീപ്തി വരുന്നത്, പിന്നാലെ എച്ച്ഓഡി അഖിലമിസ്സും….!
രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾതന്നെ എന്റെ ഹൃദയമിടുപ്പ് പഴയജനറേറ്ററിന്റെ ശബ്ദംപോലെ ഉയർന്നുതുടങ്ങി… എല്ലാത്തിന്റെയും അവസാനമടുക്കാറായോ എന്നൊരുധ്വനി കാതുകളിൽമുഴങ്ങുമ്പോൾ ഞാൻ കണ്ണുകളടച്ചാത്മാർത്ഥമായി ഈശ്വരനെവിളിച്ചു, പ്രാണനെ പിരിയ്ക്കരുതേയെന്ന അപേക്ഷയോടെ…..!
“”…ഗുഡ്മോണിംഗ്…!!”””_ മിസ്സുമാരെകണ്ട് ഉപചാരപൂർവ്വമെഴുന്നേറ്റ പിള്ളേരെ അഭിവാദ്യംചെയ്തശേഷം എച്ച്ഓഡി നേരേ കാര്യത്തിലേയ്ക്കുകടന്നു,
“”…എല്ലാർക്കും റിസൾട്ടൊക്കെങ്ങനുണ്ട്…??”””_ ചോദ്യത്തിനാരൊക്കെയോ കുഴപ്പമില്ലെന്നു മറുപടി കൊടുത്തപ്പോൾ,
“”…ഇവിടെ സ്റ്റാറ്റിസ്റ്റിക്സിന് എത്രപേരു ജയിച്ചു…??”””_ എന്നായി ചോദ്യം… ചോദ്യത്തിന്റെ ധ്വനി മനസ്സിലായപ്പോൾ എനിയ്ക്കു വെപ്രാളമായി… അപ്പോൾ മിസ്സ് തുടർന്നു,
“”…ഇന്നലെയീ ക്ലാസ്സിൽനിന്നും സ്റ്റാറ്റ് പഠിപ്പിയ്ക്കുന്നതു ശെരിയാകുന്നില്ലെന്നും പലർക്കുമൊന്നും മനസ്സിലാകുന്നില്ലെന്നുമൊക്കെ പരാതിവന്നിരുന്നു…!!”””_ അവരുകാര്യം വെളിപ്പെടുത്തിയശേഷം എല്ലാപേരോടുമായി,
“”…എങ്ങനെ… നിങ്ങൾക്കാർക്കും വേണിമിസ്സു പഠിപ്പിയ്ക്കുന്നതു മനസ്സിലാകുന്നില്ലേ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ ഗേൾസൊന്നടങ്കം വേണിയുടെയോരോരോ കുറ്റങ്ങളായി പറയാൻതുടങ്ങി, മിക്കവാറും ദിവസങ്ങളിൽ ക്ലാസ്സിൽ വരാറില്ലെന്നും പോഷൻ കംപ്ലീറ്റ് ചെയ്തിട്ടില്ലെന്നും പഠിപ്പിയ്ക്കുന്നതു മനസ്സിലാവുന്നില്ലെന്നുമൊക്കെ പറഞ്ഞ് അവരു കത്തിക്കേറിയപ്പോൾ മിസ്സ് ബോയ്സിന്റെ ഭാഗത്തേയ്ക്കു നോക്കി…,
“”…എന്തേ… നിങ്ങൾക്കൊന്നും പറയാനില്ലേ…??”””_ എന്ന മട്ടിൽ…!
“”…ഇല്ല മിസ്സ്… ഞങ്ങൾക്കൊരു സീനുമില്ല… ഞങ്ങൾക്കാകെ അവരു പഠിപ്പിയ്ക്കുന്നതാണ് കുറച്ചെങ്കിലും മനസ്സിലാവുന്നത്…!!”””_ എന്ന ജിജോയുടെ ശബ്ദം ഫ്രണ്ട് ബെഞ്ചിൽ നിന്നുമുയന്നപ്പോൾ ക്ലാസ്സിൽമൊത്തം കൂട്ടച്ചിരിയുയർന്നു… മിസ്സുമാരു പോലും ചിരിയടക്കാൻ പരിശ്രമിച്ചപ്പോളാണ് എന്റെപോയ ജീവൻ തിരിച്ചുവന്നത്…!
“”…അനീഷേ… വേണിമിസ്സു ക്ലാസ്സെടുക്കുന്നതിൽ എന്തേലും പ്രശ്നമുണ്ടോ…??”””_ എച്ച്ഓഡി അനീഷിനു നേരേ തിരിഞ്ഞു…!
“”…ഇല്ല മിസ്സ്… എനിയ്ക്കു പ്രശ്നോന്നുമില്ല… മാത്രോമല്ല ഈ സെമ്മെക്സാമിനുള്ളതു വരെയുള്ള പോഷൻസ് ഓൾറെഡി കംപ്ലീറ്റഡാണ്…
പിന്നെന്തുകൊണ്ടാണിവര് പോഷൻ കംപ്ലീറ്റഡല്ലെന്നു പറഞ്ഞതെന്നെനിയ്ക്കറില്ല…!!”””_ അവളുമാർക്കിട്ടൊരു വെപ്പുകൂടി അവൻ വെച്ചപ്പോൾ അവനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻതോന്നി… അപ്പോഴേയ്ക്കും പ്രണവുമെഴുന്നേറ്റു,
“”…എന്റെ മേഡം… ഈ ക്ലാസ്സിലെബോയ്സിനോ മറ്റുക്ലാസ്സുകളിലെ പിള്ളേർക്കോ ഒന്നും വേണി മിസ്സിനെക്കുറിച്ചൊരു നെഗറ്റീവ്ഒപ്പീനിയനില്ല… പിന്നെയാകെയുള്ളതീ ക്ലാസ്സിലെ ഗേൾസിനു മാത്രമാണ്…”””_
അതവൻ പറഞ്ഞു മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ സപ്പോർട്ടിനായി നിതിന്റെ സ്വരവുമുയർന്നു,
“”…അതു വേണിമിസ്സിവളുടെയൊക്കെ താളത്തിനു തുള്ളാത്തോണ്ടാണ് മേഡം…!!”””_അങ്ങനെനീണ്ടയാ ചർച്ചയിൽ ക്ലാസ്സിലെബോയ്സെല്ലാം ഒറ്റക്കെട്ടായിനിന്നപ്പോൾ എച്ച്ഓഡി അവളുമാരെ കുറച്ചു ഫയറും ചെയ്തിട്ടിറങ്ങിപോയി… പിന്നെ ക്ലാസ്സ്മിസ്സിന്റെ വക കുറേ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളുമായി സമയം മുന്നോട്ടുപോയി… അന്നേരമത്രയും ഞാനിരിയ്ക്കുന്നതു സ്വർഗ്ഗത്തിലാണെന്നും എന്നോടൊപ്പമിരിയ്ക്കുന്നതെല്ലാം മാലാഖമാരാണെന്നുമുള്ള സ്വപ്നാങ്കണത്തിലായിരുന്നു ഞാൻ…..!
അങ്ങനെയാ ഉപദേശമൊന്നു കഴിയാറായപ്പോഴേയ്ക്കും വേണി ക്ലാസ്സിന്റെ വാതിൽക്കലെത്തിയിരുന്നു… അവളെകണ്ടതും ദീപ്തിമിസ്സ്,
“”…ആ… കേറിവാടോ…!!”””_ എന്നു പറഞ്ഞുകൊണ്ടകത്തേയ്ക്കു ക്ഷണിച്ചു… പുള്ളിക്കാരിയുടനേ തന്നെ ക്ലാസ്സു മൊത്തമൊന്നുഴിഞ്ഞു നോക്കിക്കൊണ്ടു ക്ലാസ്സിലേയ്ക്കുകേറി… തത്തമ്മപ്പച്ചസാരിയും അതിനനുയോജ്യമായ ബ്ലൗസ്സുംധരിച്ചിരുന്ന വേണിമിസ്സ് എന്നത്തേതിലും സുന്ദരിയായതു പോലെ… ഫ്രണ്ടിലേയ്ക്കു വെട്ടിയിട്ടിരുന്ന ഷാമ്പൂചെയ്ത മുടി വലതുകൈയാൽ ചെവിയ്ക്കു പിന്നിലേയ്ക്കുതിരുകിയപ്പോൾ ബ്ലൗസ്സിന്റെകക്ഷഭാഗം വിയർപ്പിനാൽനനഞ്ഞിരുന്നു… അവരെക്കണ്ടു ക്ലാസ്സൊന്നടങ്കം വീണ്ടുമെഴുന്നേറ്റപ്പോൾ ഇരുന്നോളാൻ കൈകൊണ്ടാംഗ്യം കാട്ടി…..!
“”…അഖില മേഡമെന്തു പറഞ്ഞു…??”””_ കുറച്ചുപതിയെയാണ് ദീപ്തിമിസ്സതു തിരക്കിയതെങ്കിലും എന്റെകാതുകളെയതു തേടിയെത്തി…..!
“”…ക്ലാസ്സിലേയ്ക്കു പൊയ്ക്കോളാൻ പറഞ്ഞു… അല്ലാതൊന്നും പറഞ്ഞില്ല…!!”””_ നേർത്ത ശബ്ദത്തിൽ വേണിയിൽനിന്നും ഉത്തരവുമെത്തി….!
“”…അപ്പൊ ക്ലാസ്സെടുത്തോ… പിന്നെയീ ഗേൾസിനെയൊന്നു ശ്രെദ്ധിയ്ക്കണം… താൻ പഠിപ്പിയ്ക്കുന്നതൊന്നും അവർക്കു മനസ്സിലാകുന്നില്ലെന്നാ പറേണേ…!!”””_ ദീപ്തിമിസ്സൊരുചിരിയോടെ വെച്ചപ്പോൾ അതിനും വേണിയിൽനിന്നുമൊരു പുഞ്ചിരിമാത്രം പ്രകാശിച്ചു……!
“”…പിന്നെ ബോയ്സിനൊരു പ്രശ്നോമില്ല… അവർക്കു താൻ പഠിപ്പിച്ചാലേ മനസ്സിലാകൂന്നും വേറെയാരില്ലേലും കുഴപ്പമില്ലെന്നുമൊക്കെയാ പറയുന്നേ…!!”””_ പറയുന്നതിനിടയിൽ ദീപ്തിമിസ്സ് ജിജോയെയൊന്നു പാളിനോക്കുകകൂടി ചെയ്തപ്പോൾ ക്ലാസ്സിൽവീണ്ടും കൂട്ടച്ചിരിമുഴങ്ങി… ആ ചിരിയിൽ വേണിയുംപങ്കുചേർന്നപ്പോൾ, നുണക്കുഴികൾ കാട്ടി മുല്ലമൊട്ടുകൾ നിരത്തിയുള്ളയാ കൊതിപ്പിയ്ക്കുന്ന ചിരിയിലേയ്ക്കു കണ്ണെടുക്കാനാവാതെ ഞാൻനോക്കിയിരുന്നു…..!
“”…അതേ… മതി നോക്കി വെള്ളമിറക്കീത്… അങ്ങോട്ടു നീങ്ങിയിരി…!!”””_ പെട്ടെന്നാ സ്വരംകേട്ടാണ് ഞാൻ ഞെട്ടിത്തിരിയുന്നത്… പല ബെഞ്ചിലായി പോയിരുന്നവന്മാരെല്ലാം തിരിച്ചുവന്നതാണ്….!
“”…ഹൊ.! നോക്കിയേടാ… എന്താ സന്തോഷം… പെണ്ണിനെ തിരിച്ചുകിട്ടിയതിന്റെയാ…!!”””_ എന്നോടുചേർന്നിരുന്നു ജിജോ പറഞ്ഞപ്പോൾ അവന്മാരെല്ലാം ആ ചിരിയിൽപങ്കുചേർന്നു… ചെറുതായൊന്നു ചമ്മിയെങ്കിലും ഞാനും കൂട്ടത്തിൽകൂടി…..!
“”…അതേ… ചിരിച്ചാൽപ്പോര… ട്രീറ്റു നടത്തണം…!!”””_ പ്രണവാവശ്യമുന്നയിച്ചു…!
“”…അതേ… ഞങ്ങളുപോയ് അവന്മാരോടൊക്കെ കൂടെനിയ്ക്കണോന്നു പറഞ്ഞതുകൊണ്ടാ അവന്മാരെല്ലാം മിസ്സിനുവേണ്ടി സംസാരിച്ചേ…!!”””_ റിയാസും കൂടെചേർന്നപ്പോൾ,
“”…അതേ… കഞ്ചാവുമടിച്ച് വേണിയേതാ… സ്റ്റാറ്റെന്താന്നറിയാതിരിയ്ക്കുന്ന ഷെഹീറൊക്കെയാ വേണിമിസ്സു മതിയെന്നുംപറഞ്ഞു നൂറേനൂറിൽനിന്നത്…!!”””_ എന്നും പറഞ്ഞു ജിജോയുമൊപ്പം കൂടി…..!
“”…ആ… എല്ലാരും പുസ്തകമെടുക്ക്… ബാക്കി പിന്നെയാലോചിയ്ക്കാം…!!”””_ എന്നയാ കിളികൊഞ്ചൽകേട്ടതും ഞാനൊന്നു ചുറ്റുംനോക്കിയശേഷം വേണിയിലേയ്ക്കു കണ്ണുപായിച്ചു… കണ്ണുകൾ വിടർത്തി ചുണ്ടുകളകത്തേയ്ക്കു
കൂട്ടിയമർത്തി ചിരിയടക്കുന്ന മിസ്സിനെ കണ്ടപ്പോൾ ഞാനൊന്നുചൂളി… അപ്പോളെന്നെ ഉദ്ദേശിച്ചായിരുന്നല്ലേ…??!!
അപ്പോൾ വീണ്ടുമവരുടെ ശബ്ദമുയർന്നു..:
“”…അന്നത്തെ ഇമ്പോസിഷൻ ചെയ്യാത്തവരെഴുന്നേറ്റേ…!!”””
അതുകേട്ടതും ഞാൻ വീണ്ടുമിരുന്നുരുകി… പിന്നെ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയ കൂട്ടത്തോടൊപ്പം കുണ്ടിയുയർത്തിയപ്പോൾ ആ കണ്ണുകളെന്നിലേയ്ക്കു നീണ്ടു……!
“”…എഴുതിയവരു താ…!!”””_ എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെയാണ് ചുണ്ടനങ്ങിയത്… പക്ഷേ, അന്നുമുതൽ മിസ്സിനി ക്ലാസ്സിലുണ്ടാവില്ലാന്നു കരുതിയിട്ടാവണം ആരുംതന്നെ ഇമ്പോസിഷൻ എഴുതിയിരുന്നില്ല… ആരും കൊടുക്കാത്തതു കൊണ്ടാവും ക്ലാസ്സിനെ മൊത്തത്തിലൊന്നുഴിഞ്ഞു നോക്കിയിട്ടാണ് അവരതുപറഞ്ഞത്…
“”…നാളെ വരുമ്പോഴേല്ലാവരും ഇമ്പോസിഷനെഴുതീട്ടുവേണം വരാൻ… എന്നെന്തായാലുമീ കോളേജിന്നു പുറത്താക്കാത്തോണ്ട് അതെന്നെഴുതിക്കാണിച്ചേ പറ്റൂ…!!”””_ തന്നെ പുറത്താക്കാൻ പറഞ്ഞതിന്റെ ദേഷ്യംതീർത്തതാണ്… അല്ലേലാരെങ്കിലും ചെയ്യുന്ന പരിപാടിയാണോ ഇത്…?? തന്നെ വേണ്ടാന്നു പറഞ്ഞ പിള്ളേരെ കയ്യിലെടുക്കുന്നേനു പകരം അവരെ വീണ്ടും വെറുപ്പിക്കുവാണല്ലോ… പക്ഷേ, വേണീടെ പിരീഡ്കഴിഞ്ഞതും ഞങ്ങളാരുമെഴുതില്ലെന്നു പിള്ളേരെല്ലാംകൂടി ഒറ്റക്കെട്ടായി തീരുമാനമെടുത്തു. അതുപക്ഷേ ഞങ്ങളെയൂമ്പിച്ചതാണെന്നു പിറ്റേന്നാണ് മനസ്സിലായത്. എന്താന്നുവെച്ചാൽ പിറ്റേന്നു വേണിവന്നു ചോദിച്ചപാടെ ക്ലാസ്സിലെ കഞ്ചാവു ടീമുൾപ്പെടെ ഭൂരിഭാഗം പിള്ളേരും സംഭവം സബ്മിറ്റു ചെയ്തു….!
“”…ആഹ്..! തന്നവരൊക്കെയിരുന്നോ…!!”””_ അതു പറയുമ്പോഴുമെന്റെ നേരേയുള്ള നോട്ടം മാറ്റിയിരുന്നില്ല… ഞാൻ തിരിഞ്ഞുംമറിഞ്ഞും നോക്കുമ്പോൾ ഞങ്ങളുടെബെഞ്ചിലെ അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാരുമിരിയ്ക്കുന്നു….!
“”…കരഞ്ഞും പിഴിഞ്ഞുമൊക്കെ അവളെ തിരിച്ചു കേറ്റീട്ടവളുടെ വായീന്നു ഗെറ്റൗട്ടടികേൾക്കേണ്ടി വരുന്നൊരു ഗതികേടേ…!!”””_ ജിജോയെന്നെ പാളിനോക്കി…!
“”…നമുക്കുനേരേ ഗ്രൗണ്ടിൽപോകാം… അവിടത്തെ മാവിലൊത്തിരി മാങ്ങയൊണ്ട്… ഇന്നവിടെ കൂടാം…!!”””_ പ്രണവുസ്വരം താഴ്ത്തിപ്ലാനിട്ടു… എല്ലാപേർക്കുമതു സമ്മതവുമായിരുന്നു, വേണിമിസ്സിനൊഴികെ…..!
“”…അഞ്ചുപേരും നാളെവരുമ്പോൾ ഓരോ ആൻസറും നൂറുവട്ടമെഴുതിക്കൊണ്ടു വരണം… ഇരുന്നോ…!!”””_ അവരുടെ ആജ്ഞാപനം കേട്ടതുമെന്റെ വായപൊളിഞ്ഞു…, നൂറുവട്ടമോ…??
“”…ആ… നൂറുവട്ടം തന്നെ… എഴുതീട്ടു വന്നാമതി… ഇരിയവിടെ…!!”””_ ഞാൻ മനസ്സിൽപറഞ്ഞതിനവളു മറുപടിപറഞ്ഞപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി… അപ്പോളാണ്, ഇരിയ്ക്കെടാന്നും പറഞ്ഞു ജിജോയെന്റെ കൈപിടിച്ചുവലിയ്ക്കുന്നത്… ഉടനെ ഞെട്ടലടങ്ങാത്ത ഭാവത്തിൽ ഞാനിരുന്നപ്പോൾ അവളുടെ മുഖത്ത് അമർത്തിയ മട്ടിലൊരു പുഞ്ചിരി വിരിഞ്ഞു…..!
“”…എന്താണ്ടാ നോക്കിപ്പുഴുങ്ങുന്നേ…??നൂറെണ്ണങ്കിട്ടീത് പോരെ…??”””_ ജിജോയെന്റെ കാതിൽ മന്ത്രിച്ചു… അതിനു ഞാനവനെ തിരിഞ്ഞുനോക്കിയപ്പോൾ ഒരിളിച്ച ചിരികൂടി വന്നു… അവനെന്നെ തമാശയ്ക്കൊന്നു കൊട്ടിയതാണെങ്കിലും അതെനിയ്ക്കു വീണ്ടുമൊന്നുകൊണ്ടു… അന്നത്തെ സോറിപറയാൻ ചെന്നപ്പോഴുള്ളജാഡയും ഇന്നത്തെ ഇമ്പോസിഷൻതരലുമെല്ലാങ്കൂടി ചിന്തിച്ചപ്പോൾ ഇവളിപ്പോളെന്തിനായെന്നെ നോക്കി ചിരിയ്ക്കുന്നതെന്നഭാവമായി എനിയ്ക്ക്… എന്തായാലും കോളേജിലുണ്ടല്ലോ… അതൊരു സമാധാനമാണെങ്കിലും ഇനിയെന്തായാലും സ്വയം നാണംകെട്ടുകൊണ്ടു പോയി മിണ്ടാനൊന്നുമെനിയ്ക്കു പറ്റില്ല… വേണമെങ്കിലിങ്ങോട്ടു വന്നു മിണ്ടട്ടേന്നായി ഞാൻ……!
അങ്ങനെ മിസ്സിന്റെ ഭാഗത്തേയ്ക്കുപോലുംനോക്കാതെ കുറച്ചു ജാഡയിട്ടു ഞാൻ ബുക്കിലേയ്ക്കു നോക്കിയിരിയ്ക്കുമ്പോൾ കക്ഷി നോട്ട്സു പറഞ്ഞുകൊണ്ട് ക്ലാസ്സിൽ തലങ്ങുംവിലങ്ങും നടക്കാൻതുടങ്ങി… ഇടയ്ക്കിടെ അവരെ പാളിനോക്കിയെങ്കിലും അതവരു കാണാതിരിയ്ക്കാൻ ഞാൻ പരമാവധി ശ്രെദ്ധിയ്ക്കുന്നുമുണ്ടായിരുന്നു..
അപ്പോഴേയ്ക്കുമവരു കറങ്ങിത്തിരിഞ്ഞു ഭിത്തിയുടെഭാഗത്തെ വിടവിലൂടെയുള്ളിലേയ്ക്കു കയറി… ബോയ്സിന്റെസൈഡിൽ മൊത്തമാറു റോയാണുള്ളത്… അതിൽ മുന്നിൽനിന്നും മൂന്നാമത്തെബെഞ്ചിലാണ് ഞങ്ങളിരുന്നിരുന്നത്… നോട്ട്സുപറഞ്ഞുകൊണ്ട് അവരടുത്തേയ്ക്കു വരുംതോറുമെന്റെ ഹൃദയമിടിപ്പ് ധ്രുതഗതിയിലായി… വിരലുകൾ വിറച്ചുകൊണ്ടെഴുതുന്ന അക്ഷരങ്ങളുടെ ഷേപ്പൊക്കെ മാറിത്തുടങ്ങി… എന്റെ തൊട്ടരികിലെത്തിയതും ഞാനെഴുതിക്കൊണ്ടിരുന്ന നോട്സിലേയ്ക്കൊന്നു നോക്കി, പിന്നെന്റെ മുഖത്തേയ്ക്കും……!
…ഈശ്വരാ… അടുത്തതിനിയെന്താണോ ആവോ…?? എന്ന മട്ടിൽ ഞാനവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ യാതൊരു ഭാവമാറ്റവുമില്ലാതെ അവളെന്റെ ബുക്കിലേയ്ക്കു നോക്കുവായിരുന്നു… അതുകഴിഞ്ഞു ജിജോയുടെയും നോക്കിയശേഷമാണവര് പിന്നിലേയ്ക്കുപോയത്…..!
“”…അതേ… നിന്റെ പെണ്ണായോണ്ടാണ് ഞാനിതെല്ലാം സഹിച്ചിരിയ്ക്കുന്നത്… അല്ലായിരുന്നേലെന്റെ തനിസ്വഭാവമിവള് കണ്ടേനേ…!!”””_ ജിജോയെന്നെ ഇളക്കാനായി ചേർന്നിരുന്നെന്റെ ചെവിയിൽ പറഞ്ഞു… അതിനു ഞാൻ മറുപടിയൊന്നും പറയാതെ വന്നപ്പോളവൻ തുടർന്നു,
“”…അതേ… നിന്നൊരുത്തനെ കണ്ടോണ്ടാ എച്ച്ഓഡി ചോദിച്ചപ്പോഴും ഞാനിവരു മതിയെന്നുപറഞ്ഞത്… അല്ലാതെയിവരു പഠിപ്പിയ്ക്കുന്നതൊക്കെ മനസ്സിലായ്ട്ടൊന്നുമല്ല…!!”””_ അതുകൂടി കേട്ടപ്പോൾ ഞാൻ തിരിച്ചുചോദിച്ചു…:
“”…അപ്പോൾ ബാക്കിയുള്ളവരു പഠിപ്പിയ്ക്കുന്നതൊക്കെ നിനക്കു മനസ്സിലാവാറുണ്ടോ..??”””_ അതിനവൻ ഇല്ലെന്നഭാവത്തിൽ ചുമൽകുലുക്കീതും,
“”…അങ്ങനെയാണെങ്കിൽ നീയെല്ലാ ടീച്ചേസിനേം പറഞ്ഞുവിടണോന്നും പറഞ്ഞു കോളേജിനുമുന്നിൽ സത്യാഗ്രഹം നടത്തുന്നതായിരിയ്ക്കും വൃത്തി…!!”””_ ഞാനതുപറഞ്ഞു നിർത്തിയതും പെട്ടെന്നു പിന്നിൽനിന്നും മണികിലുക്കംപോലൊരു പൊട്ടിച്ചിരികേട്ടു… പ്രതീക്ഷിയ്ക്കാതെയുള്ളയാ ചിരികേട്ടതും ഞങ്ങളു ഞെട്ടി പിന്തിരിഞ്ഞുനോക്കി… കാണുന്നതോ, ഞങ്ങളുടെ തൊട്ടുപിന്നിൽനിന്നും ഞങ്ങളെനോക്കി ചിരിയ്ക്കുന്ന വേണിമിസ്സിനെ……!
…ഈശ്വരാ… അപ്പൊ ഞങ്ങളു പറഞ്ഞതൊക്കെയിവരു കേട്ടോ…?? കേട്ടോയെന്നല്ല… കേട്ടു… അതിന്റെ ഫലമാണ് ഞങ്ങളെത്തന്നെ നോക്കിയുള്ളയാ പവിഴം പൊഴിയ്ക്കുന്നചിരി…..!
പക്ഷേയാ കണ്ണുകൾ ചിമ്മിയുള്ള കൊതിപ്പിയ്ക്കുന്ന ചിരിയാസ്വദിയ്ക്കാൻ തുടങ്ങുന്നതിനുമുന്നേ സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ടു വേണി ചുണ്ടുകൾ കടിച്ചമർത്തി ചിരിയടക്കിയിരുന്നു…..!
പിന്നെയെല്ലാപേരെയും നോക്കിയൊരു സോറിയുംപറഞ്ഞവൾ വീണ്ടും നോട്ട്സു പറയാൻതുടങ്ങി… അതിനിടയ്ക്കു തിരിഞ്ഞൊന്നുനോക്കിയ അവളുടെ കണ്ണുകളിലപ്പോൾ കണ്ട തിളക്കം, അതിനുമുന്നിൽ ഞാൻ സർവ്വതും വിസ്മരിച്ചു……!
“”…അപ്പൊശെരി… അടുത്ത ക്ലാസ്സിൽ കാണാം…!!”””_ പീരീഡുകഴിഞ്ഞ
ബെൽമുഴങ്ങിയതും എല്ലാപേരോടുമായങ്ങനെ പറഞ്ഞശേഷം മിസ്സു ഞങ്ങളുടെ നേർക്കുനോക്കി… എന്നിട്ട്,
“”…അതേ… അഞ്ചുസാറന്മാരും നാളെയെഴുതാതെ വന്നാൽ പിന്നെന്റെ ക്ലാസ്സിലിരിയ്ക്കത്തില്ല… കേട്ടല്ലോ…!!”””_ ഇങ്ങനൊരു കൂട്ടിച്ചേർക്കലും…..!
“”…മൈര്..! നൂറു പ്രാവശ്യോക്കെന്റെ പട്ടിയെഴുതും… എന്നെക്കൊണ്ടൊന്നും നടക്കൂല… ഇമ്പോസിഷൻ തരുന്നതിനൊക്കെയൊരു മര്യാദയില്ലേടേ… ഇതൊരുമാതിരി സ്കൂൾപിള്ളേർക്കു കൊടുക്കുമ്പോലെ…!!”””_ വേണിമിസ്സു ക്ലാസ്സിൽനിന്നുമിറങ്ങിപ്പോണതും നോക്കി ജിജോയിരുന്നു പിറുപിറുത്തു… അതിന്,
“”…ആ എക്സാം മര്യാദയ്ക്കെഴുതീരുന്നേൽ വല്ല പ്രശ്നോമുണ്ടായിരുന്നോ…??”””_ എന്നു ഞാൻ തിരിച്ചുചോദിച്ചതും കട്ടക്കലിപ്പിലവനെന്റെ കഴുത്തിനുക്കുത്തിപ്പിടിച്ചു,
“”…നീ നിന്റെ പെണ്ണിനെ ന്യായീകരിച്ചോണ്ടെന്റോടെ ഡയലോഗിറക്കിയാൽ കൊന്നുകളയും പന്നീ…!!”””_ കഴുത്തിലെ പിടിയയ്ക്കാതെ അവൻ മുരളുകകൂടിചെയ്തപ്പോൾ എന്റെ ജീവൻ രക്ഷിയ്ക്കാനവന്മാരു വേണ്ടിവന്നു…..!
“”…നീയൊന്നടങ്ങ് മൈരേ… നമുക്കു വഴിയുണ്ടാക്കാം…!!”””_ എന്നുപറഞ്ഞു റിയാസവനെയാശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും ആരുകേൾക്കാൻ…??
“”…ആദ്യം നീ സ്വന്തായ്ട്ടെഴുതി തീർക്കാൻ നോക്ക് മൈരേ… എന്നിട്ടെനിയ്ക്കു വഴി പറഞ്ഞുതാ…!!”””_ എന്നായി ജിജോ…..!
“”…എന്റെ പൊന്നുകോപ്പേ… ഞാമ്പറയുന്നതൊന്നു നീ സമാധാനത്തോടെ കേൾക്ക്..!!”””_ അതുംപറഞ്ഞു ജിജോയെ പിടിച്ചിരുത്തിയശേഷം റിയാസ് തുടർന്നു,
“”…നമുക്കപ്പുറത്തെ ക്ലാസ്സിലെ പെൺപിള്ളേരോടു പറഞ്ഞെഴുതിപ്പിയ്ക്കാം… എന്തേലും ചില്ലറകൊടുത്താൽ അവറ്റോളെഴുതിതരും…!!”””
“”…പിന്നേ… നൂറെണ്ണംവെച്ച് അഞ്ഞൂറ് സെറ്റ്… എഴുതിതരാനവളുമാർക്കു പ്രാന്തല്ലേ…??”””
“”…എന്റെ കോപ്പേ… അതിനു നൂറു പ്രാവശ്യമെഴുതണോന്നൊന്നുമില്ല… നമ്മളെഴുതാൻ ശ്രെമിച്ചെന്നു കാണിച്ചാൽമതി…!!”””_ നിതിൻകൂടി തന്റഭിപ്രായം വ്യക്തമാക്കിയപ്പോൾ ജിജോയ്ക്കുംസമ്മതം…!
“”…ഡാ… നിങ്ങളെഴുതിച്ചാൽ മതി… എനിയ്ക്കുവേണ്ട… ഞാൻ സ്വന്തായ്ട്ടെഴുതിക്കോളാം..!!”””_ ഞാനെന്റെ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ അവന്മാരുടെ കിളിപോയി……!
“”…ഡാ മൈരേ… ഇതൊന്നുംരണ്ടും പ്രാവശ്യമല്ല… നൂറുവട്ടമാ… നിന്നെക്കൊണ്ടൊന്നുമൊരു പ്രാവശ്യം തികച്ചെഴുതാൻ പറ്റത്തില്ല… അതോണ്ടാപറയുന്നേ.. പൈസ ഞങ്ങളുകൊടുത്തോളാം…!!”””_ പ്രണവ് കലിപ്പായി…..!
“”…ഏയ്… അതോണ്ടൊന്നുമല്ല… കള്ളത്തരം കാണിയ്ക്കാനെനിയ്ക്കു താല്പര്യമില്ല… നിങ്ങളു കൊണ്ടോയ് കൊടുത്തോ…!!”””_ ഞാനെന്റെ അഭിപ്രായത്തിൽ തന്നെയുറച്ചുനിന്നപ്പോൾ,
“”…ഇവനോടൊന്നും പറഞ്ഞിട്ടു കാര്യമില്ലെഡാ…!!”””_ ന്നും പറഞ്ഞെന്നെ പുച്ഛിച്ചു ജിജോ അവന്മാരെയും കൂട്ടി പുറത്തേയ്ക്കു പോയി… പോകുന്നപോക്കിൽ രെഹ്ന, അവരെ തടഞ്ഞുനിർത്തിയെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… കൂടെ നിൽക്കാന്നു പറഞ്ഞുപറ്റിച്ചതിന്റെപേരിൽ പരിഹസിക്കുന്നതാവും… കൂടെനിന്ന ഞങ്ങൾക്കിട്ടിങ്ങനത്തെ പണിയല്ലേയവൾ തന്നത്……!
അവന്മാർ ഇമ്പോസിഷനെഴുതിപ്പിയ്ക്കാനായി പുറത്തേയ്ക്കുപോയപ്പോഴും ഞാൻ ക്ലാസ്സിൽതന്നെയിരുന്നു… സത്യത്തിൽ കള്ളത്തരം കാണിയ്ക്കാതെ നന്മമരമായതൊന്നുമല്ല, വേറൊരാളെക്കൊണ്ടെഴുതിപ്പിച്ചതാണെന്നു വേണിയറിഞ്ഞാലതിലും വലിയ നാണക്കേടു വേറെയുണ്ടോ…?? പോരാത്തതിനിപ്പോൾത്തന്നെ അവളുടെ മുന്നിലൊത്തിരി നാറിയതുമാണ്… അതിന്റെ കൂട്ടത്തിലെന്തിനായടുത്തത്…?? നൂറു പ്രാവശ്യമൊന്നുമെഴുതാൻ കഴിഞ്ഞില്ലെങ്കിലും ആകുന്നിടത്തോളമെഴുതിയവളെ ഇമ്പ്രെസ്സ് ചെയ്യിയ്ക്കണമെന്നൊരു തീരുമാനവുമെടുത്തവന്മാരു തിരികെവരാനായി ഞാൻകാത്തിരുന്നു……!
അവന്മാരു വന്നതിൽപിന്നെ കഥയുംപറഞ്ഞ്, സംഭവബഹുലമായിത്തന്നെയന്നത്തെ ക്ലാസ്സുകഴിച്ചു…
ഇമ്പോസിഷൻകിട്ടിയെങ്കിലും വേണിമിസ്സ് നോക്കിച്ചിരിച്ചതിലും വർത്താനംപറഞ്ഞതിലും ഇതിൽപ്പരമില്ലാത്തൊരു സന്തോഷത്തിന്റെ കണികകൾചേർന്ന് ചങ്കിലൊരു നീർച്ചാലുതന്നെ രൂപാന്തരം പ്രാപിച്ചിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ……!
അന്നു ക്ലാസ്സുകഴിഞ്ഞു വേണിയെയൊരു നോക്കു കാണാനുള്ള കൊതിയോടെ റോഡിലേയ്ക്കോടാൻ തുടങ്ങിയയെന്നെ കാലന്റെരൂപത്തിൽ വന്നുതടഞ്ഞതു ജിജോയാണ്…..!
“”…ഓടി ഹോസ്റ്റലിൽ ചെന്നിട്ടു നിനക്കിമ്പോസിഷനെഴുതാനല്ലേ… അത്രയ്ക്കാത്മാർത്ഥതയൊന്നും വേണ്ട… വാ… ഗ്രൗണ്ടിൽപോയി മാങ്ങ പറിയ്ക്കാം… അവന്മാരെല്ലാമവിടുണ്ട്…!!”””_ എന്നും പറഞ്ഞവനെന്നെയും തള്ളിക്കൊണ്ടു ഗ്രൗണ്ടിലേയ്ക്കു നടന്നപ്പോൾ എനിയ്ക്കുമറുത്തൊന്നും പറയാൻകഴിഞ്ഞില്ല… അവന്മാർക്കെന്തെങ്കിലും സംശയംതോന്നിയാൽ പിന്നെ കളിയാക്കാനായന്നത്തെ ദിവസമതുമതി… അതുകൊണ്ടു മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാനുമവനോടൊപ്പം ഗ്രൗണ്ടിലേയ്ക്കുനടന്നു…..!
അവിടെയെത്തുമ്പോഴേയ്ക്കും അവന്മാർ മാവിനിട്ടേറു തുടങ്ങിയിരുന്നു… ഹോസ്റ്റലിലായതുകൊണ്ട് ഞങ്ങളു കാണുന്നിടത്തുന്നൊക്കെ മാങ്ങയിട്ടുകൊണ്ടുപോയി അച്ചാറിടുക പതിവായതുകൊണ്ട് അതിലാർക്കും വലിയനാണക്കേടുമില്ല… അങ്ങനെയെറിഞ്ഞിട്ട മാങ്ങയെല്ലാംകൂടൊരു കൂടയിലാക്കി അതു റിയാസിന്റെ ബാഗിലുംവെച്ചു ഗ്രൗണ്ടിൽനിന്നും തിരിച്ചു കയറുമ്പോൾ കൈയിലുമോരോ മാങ്ങയെടുത്തിരുന്നു….!
അതും കടിച്ചുപിടിച്ചുകൊണ്ടു പാർക്കിങ് സെക്ഷനിലേയ്ക്കു വന്നപ്പോൾ വേണിമിസ്സവിടെ നിൽക്കുന്നു… മാങ്ങയുംകടിച്ചുവന്ന ഞങ്ങളെക്കണ്ടതും അവളുടെമുഖത്തൊരു ചിരിതെളിഞ്ഞു… അവരുടെയാ നോട്ടത്തോടെ വായോടു ചേർത്തുപിടിച്ചിരുന്ന മാങ്ങ ഞാൻ പിന്നിലേയ്ക്കൊളിപ്പിച്ചു… അതോടെയവൾ ഇടതുകൈയുയർത്തി ചുണ്ടുമറച്ചു നിലത്തേയ്ക്കു നോക്കിക്കൊണ്ടു ചിരിയമർത്താൻ ശ്രെമിച്ചു… അപ്പോഴാണ് മാറിനിന്നു ഫോൺചെയ്തിരുന്ന ലക്ഷ്മിമിസ്സങ്ങോട്ടേയ്ക്കു വന്നത്……!
“”…ആഹാ… കോളേജിലേയ്ക്കു വരുന്നതുകൊണ്ടങ്ങനെയെങ്കിലും ഒരുപയോഗമുണ്ടല്ലോ… നന്നായി…!!”””_ ഞങ്ങളുടെകൈയിലിരുന്ന മാങ്ങകണ്ടതും മിസ്സു ഞങ്ങളെയൊന്നുകൊട്ടി… അപ്പോഴും വെയ്റ്റിങ് ഷെഡ്ഡിലെ കൈവരിയുടെ മേലായിചാരി ഞങ്ങളെ നോക്കിനിന്നതല്ലാതെ വേണിയൊന്നും മിണ്ടിയില്ല…..!
“”…വെറുതെ വീണുപോണതിനെക്കാൾ ആർക്കേലുമുപയോഗപ്പെടട്ടെ മിസ്സേ…!!”””_ മറുപടി പറഞ്ഞതു റിയാസാണ്….!
“”…ഓ..! ആയിക്കോട്ടായ്ക്കോട്ടേ…!!”””_ മിസ്സും തിരിച്ചൊരു പുഞ്ചിരിയോടെപറഞ്ഞു… പിന്നെയുമവരുതമ്മിലുള്ള സംസാരംനീണ്ടുപോയപ്പോൾ, എല്ലാംകേട്ടൊരു പുഞ്ചിരിയോടെ ഞങ്ങളെനോക്കിനിന്ന വേണി മിസ്സിനടുത്തേയ്ക്കു ഞാൻമെല്ലെ നീങ്ങിനിന്നു…..!
“”…കൊച്ചുകുട്ട്യോൾടെകൂട്ട് മാങ്ങയും കടിച്ചുനടക്കാൻ നാണമില്ലല്ലോ…??”””_ എന്റെ മുഖത്തേയ്ക്കുനോക്കാതെ മുടിമാടിയൊതുക്കിക്കൊണ്ടായിരുന്നു ചോദ്യം… അതിന്,
“”…അന്നു സോറി പറയാമ്മേണ്ടി വന്നയെന്നെ മൈൻഡുകൂടി ചെയ്യാണ്ടുപോയതു ശെരിയായില്ല…!!”””_ എന്നൊന്നു കൊളുത്തിക്കൊണ്ടു ഞാനാ കൈവരിയിലേയ്ക്കു കയറിയിരുന്നു… ഉടനെ മിസ്സ് വെട്ടിത്തിരിഞ്ഞെന്നെയൊന്നു നോക്കി… പിന്നെയെന്റടുക്കൽനിന്നും കുറച്ചകലംവിട്ടു നിന്നശേഷം പറഞ്ഞു,
“”…പിന്നെ..?? അത്രയൊക്കെ തൊണ്ടകീറി പഠിപ്പിച്ചിട്ടും തോറ്റെന്നുവെച്ചാ… ദേഷ്യം വരൂലേ…??”””_ പറയുമ്പോൾ കക്ഷിയുടെ മൂക്കു ചുവന്നു വിയർത്തിരുന്നു…..!
“”…അതിനു ഞാൻ മാത്രമൊന്നുമല്ലല്ലോ തോറ്റേ..?? എന്നിട്ടെന്നോടു മാത്രമെന്തിനാ ദേഷ്യപ്പെട്ടേ…??”””_ ചോദ്യത്തിനൊപ്പം ഞാനവളുടെ കണ്ണിലേയ്ക്കുനോക്കിയതും,
“”…എനിയ്ക്കാരോടും പ്രത്യേകിച്ചു ദേഷ്യോന്നൂല്ല…!!”””_എന്നും പറഞ്ഞവളെന്റെ കണ്ണുകളെനേരിടാതെ മുഖംതാഴ്ത്തുകകൂടി ചെയ്തപ്പോൾ ആ ഓമനത്തം തുടിയ്ക്കുന്ന മുഖത്തെ കൈയിലെടുത്തു ചുംബനങ്ങളാൽമൂടാൻ ഞാൻകൊതിച്ചുപോയി……!
“”…ഓ..! ആരോടും പ്രത്യേകിച്ചു ദേഷ്യോന്നുമില്ലാത്തോണ്ടാവും കംപ്ളേന്റ് ചെയ്ത പിള്ളേരെപ്പോലുമൊന്നും പറയാതിരുന്നതല്ലേ…??”””_ ഉള്ളിലേയ്ക്കു തിളച്ചുപൊന്തിയ പ്രണയനുരകളെ വേലികെട്ടി തടയാൻ ശ്രെമിച്ചുകൊണ്ടു ഞാൻചോദിച്ചു…..!
“”…അതുപിന്നെ… ഞാൻ പഠിപ്പിയ്ക്കുന്നതു മനസ്സിലാവുന്നില്ലെന്നു തുറന്നുപറയാനുള്ള സ്വാതന്ത്ര്യമവർക്കുണ്ടല്ലോ… വെറുതെയല്ലല്ലോ ഫീസടച്ചു പഠിയ്ക്കുന്നതല്ലേ…??”””_ ഒന്നു നിർത്തിയശേഷം കണ്ണുയർത്തിയെന്റെ മുഖത്തുനോക്കി,
“”…പിന്നവരു പറേണതിലും കുറേക്കെ സത്യോമുണ്ട്… നിങ്ങടെ ക്ലാസ്സിലുവന്നു പഠിപ്പിയ്ക്കുമ്പോൾ പലപ്പോഴുമെനിയ്ക്കും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല….!!”””_ ചുവന്നുതുടുത്ത മുഖത്തോടെ വേണിമിസ്സതുപറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പറയാതെപറയുന്ന വാക്കുകളുടർത്ഥമെനിയ്ക്ക് അന്യംനിന്നു…..!
“”…വേണീ… നമുക്കു പോയാലോ..??”””_ ലക്ഷ്മിയുടെ ശബ്ദംകേട്ടതും വേണി ചാരിനിന്ന കൈവരിയിൽനിന്നും നിവർന്നു കൈപിന്നിലേയ്ക്കു കൊണ്ടുപോയി സാരിയൊന്നുതൂത്തു…..!
“”…അപ്പൊ ഞാൻ പോട്ടേ..??”””_ അവളെന്നെനോക്കി യാത്രപറയുമ്പോൾ സമ്മതംമൂളാനെന്റെ മനസ്സനുവദിച്ചില്ല… എങ്കിലും ശ്രെമപ്പെട്ടൊന്നു പുഞ്ചിരിച്ചു…..!
“”…മാങ്ങ വേണോ…??”””_ തിരിഞ്ഞു നടക്കാനൊരുങ്ങിയ മിസ്സിനോടു ഞാൻ ശബ്ദംതാഴ്ത്തി ചോദിച്ചു… അതിനവരെന്നെ ആശ്ചര്യപൂർവ്വമാണു തിരിഞ്ഞുനോക്കിയത്… ആ കണ്ണുതുറിപ്പിച്ചുള്ള നോട്ടംകണ്ടപ്പോൾ വേണ്ടാതീനമെന്തെങ്കിലുമാണോ ഞാൻചോദിച്ചത് എന്നുപോലുംതോന്നിപ്പോയി… അതോടവരുടെനേരേ നീട്ടിയ കൈഞാൻ പിന്നിലേയ്ക്കുവലിയ്ക്കാൻ തുടങ്ങിയതും, ചുറ്റുമൊന്നു പാളിനോക്കിക്കൊണ്ടവൾ എന്റെ കൈയിൽനിന്നുമാ മാങ്ങ തട്ടിപ്പറിച്ചു… വേണിയുടെയാ ചെയ്തിയാലുണ്ടായ ഞെട്ടലിൽനിന്നും മുക്തനാവുന്നതിനുമുന്നേ സാരിത്തുമ്പു വലിച്ചവൾ മാങ്ങയൊളിപ്പിച്ചു കഴിഞ്ഞിരുന്നു…..!
“”…വേണീ… നീ വരണുണ്ടേൽ വാ… ഞാമ്പോണു…!!”””_ ലക്ഷ്മി മിസ്സ് പുറത്തിറങ്ങി വണ്ടിസ്റ്റാർട്ടു ചെയ്തുകൊണ്ടു ധൃതികൂട്ടിയതും, വേണികണ്ണുകൊണ്ടു യാത്രപറഞ്ഞു പുറത്തേയ്ക്കോടുകയായിരുന്നു… അവരു ഗേറ്റുകടന്നുപോയപ്പോൾ ഞങ്ങളുംവണ്ടിയെടുത്തു ഹോസ്റ്റലിലേയ്ക്കു തിരിച്ചു… എന്നാലപ്പോഴും പൂന്തോട്ടത്തിലകപ്പെട്ടുപോയ പൂമ്പാറ്റയെപ്പോലെന്റെ മനസ്സുപാറിനടന്നു, എവിടെയിരിയ്ക്കണമെന്നുപോലും യാതൊരു നിശ്ചയവുമില്ലാതെ…….!
ഹോസ്റ്റലിലെത്തിയപാടെ യൂണിഫോംപോലും മാറാതെ ഞാൻ ബെഡ്ഡിലേയ്ക്കു വീഴുകയായിരുന്നു… പഞ്ഞിക്കായ പൊട്ടിച്ചു പറത്തിവിട്ട പഞ്ഞിയെപ്പോലെ ശരീരത്തിന്റെ ഭാരംപോലും മറന്നുപോയ അവസ്ഥ… കണ്ണുകളടച്ചാലും തുറന്നാലും നീലാകാശത്തിൽ മേഘങ്ങളാൽ വരച്ചുണ്ടാക്കിയ രൂപങ്ങൾപോലെ ക്രിസ്റ്റൽ ക്ളാരിറ്റിയോടെ വേണിയുടെ മുഖം തിളക്കമാർന്നു നിന്നു… എന്നോടു സംസാരിച്ചയോരോ വാക്കും അതിനിടയിലെന്നെ നോക്കിയ ഓരോകള്ളനോട്ടവും എന്തെങ്കിലും പറഞ്ഞശേഷമുള്ള നുണക്കുഴി കാട്ടിയുള്ള പുഞ്ചിരിയുമെല്ലാം തെളിഞ്ഞതിനൊപ്പം അവസാനമാ മാങ്ങനീട്ടിയപ്പോഴുള്ള ഞെട്ടലും അതു വാങ്ങിയൊളിപ്പിച്ചപ്പോഴുള്ള പരിഭ്രമവും കൂടിയായപ്പോൾ സ്ഥലകാലബോധംപോലും എന്നെ വിട്ടകന്നു….!
…എന്റെ കയ്യിൽനിന്നും മാങ്ങ മേടിച്ചപ്പോളെന്തിനാ നാണിച്ചിട്ടുണ്ടാവുക…?? അതത്രയ്ക്കും വലിയതെറ്റാണോ അത്…?? അല്ലല്ലോ… പിന്നെന്തിനാ സാരിത്തുമ്പിനാലത് മറയ്ക്കാൻ ശ്രെമിച്ചത്…?? പഠിപ്പിയ്ക്കുന്ന കുട്ടിയൊരു മാങ്ങകൊടുത്താൽ അതുമേടിയ്ക്കുന്നതു സ്വാഭാവികമല്ലേ…?? അതോ.. ഇനി പകുതിയോളം ഞാൻ കടിച്ചതിനാലാകുമോ…?? കടിച്ച മാങ്ങ കൊടുത്തതിതിനി മോശമായി തോന്നിക്കാണുമോ…??
സംശയങ്ങളുടെയൊരു തേരോട്ടം തന്നെയായിരുന്നു പിന്നീടുമനസ്സിൽ… പക്ഷേയതിനൊന്നിനും ഉത്തരമുണ്ടായിരുന്നില്ലെങ്കിലും ഒരു കാര്യം ഞാനുറപ്പിച്ചു, എത്രയൊക്കെയില്ലെന്നു ഞാൻ സ്വയം വിശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചാലും എനിയ്ക്കു മിസ്സിനോടും മിസ്സിനെന്നോടും ആഴത്തിലുള്ളൊരു ആത്മബന്ധമുണ്ട്… അവൾ പറയാതെ പറയുന്ന വാക്കുകളുടെ അർത്ഥമതാണ്… അങ്ങനെ വിശ്വസിയ്ക്കാനായിരുന്നെനിയ്ക്കിഷ്ടവും…..!
അങ്ങനെയോരോ ചിന്തകളിലായി താളംതുള്ളി നടക്കുന്നതിനിടയിൽ ഞാനെപ്പോഴോ ഉറങ്ങിപ്പോയി… രാത്രിയിൽ ഭക്ഷണം കഴിയ്ക്കാൻ അവന്മാരു വിളിച്ചതുപോലുമൊരു സ്വപ്നത്തിലെന്നപോലെ ഞാൻ കേട്ടു… നേരത്തേ കിടന്നതിനാലാകണം രാവിലെ ആദ്യമെഴുന്നേറ്റതു ഞാനായിരുന്നു… നോക്കുമ്പോൾ തൊട്ടടുത്ത ബെഡ്ഡിൽ ജിജോ നല്ലയുറക്കം… തട്ടി വിളിച്ചുണർത്തി ഇന്നലെ നടന്നതെല്ലാം പറഞ്ഞാലോ ഇവനോട്…?? വേണ്ട… തെറി വിളിയ്ക്കും… പിന്നെ കളിയാക്കാനുമതു മതി… എന്തിനാണ് ആവശ്യമില്ലാത്തൊരു പണിയ്ക്കു നിൽക്കുന്നത്…??
പക്ഷേ, ഇതൊന്നും ഉള്ളിലൊതുക്കി നടക്കാനെന്നെ കൊണ്ടാവില്ല… ചിലപ്പോൾ ചങ്കുപൊട്ടിപ്പോകും…..!
എങ്കിലുമവനോടൊന്നും പറയാൻ നിൽക്കാതെ ഞാൻ ബാത്‌റൂമിലേയ്ക്കു കയറി… ഫ്രെഷായി തിരിച്ചിറങ്ങി യൂണിഫോമും ധരിച്ചു കട്ടിലിരിയ്ക്കുമ്പോഴാണ് ജിജോയുണർന്നത്…..!
“”…നീയീ വെളുപ്പിനേയിതെങ്ങോട്ടാ..??”””_ എന്നെയാ കോലത്തിൽ കണ്ടതുമവൻ ചോദിച്ചു… അതിനവനെയൊരു പുച്ഛത്തോടെ നോക്കി മറുപടി പറയാതെ ഫോണിൽകുത്തിയിരിയ്ക്കുക മാത്രമാണു ഞാൻ ചെയ്തത്…..!
“”…ഓ.. കണ്ടവളുമാരെ കാണാൻവേണ്ടി രാവിലേയുടുത്തുരൊങ്ങി ഇരിയ്ക്കുവാ… നാറി..! പോയ് ചത്തൂടേടാ…??”””_ ഉറക്കച്ചടവോടെ പറയുന്നതിനൊപ്പം ബെഡ്ഷീറ്റുകൊണ്ടു തലവഴിയേ മൂടിയവൻ തിരിഞ്ഞു കിടന്നതും ഞാനെന്റെ ബെഡ്ഡിൽ കൈകുത്തി കുണ്ടിയ്ക്കിട്ടൊരു ചവിട്ടുകൊടുത്തു… അതിനും,
“”…ഓ..! പെണ്ണിനെ പറഞ്ഞതു സുഖിച്ചില്ല…!!”””_ എന്നൊരാക്കലായിരുന്നു മറുപടി….!
അങ്ങനെ കുറേനേരം സമയം ചവിട്ടിനീക്കിയശേഷമാണ് ഞങ്ങൾ കോളേജിലേയ്ക്കു തിരിച്ചത്… അന്നു മൂന്നാമത്തെ അവറായിരുന്നു വേണിമിസ്സിന്റെ ക്ലാസ്സ്… അവന്മാരോടു സംസാരിച്ചും തല്ലുകൂടിയുമൊക്കെ ഇരിയ്ക്കുമ്പോഴും എങ്ങനെയെങ്കിലും വേണിയെയൊന്നു കണ്ടാൽ മതിയെന്നായിരുന്നു മനസ്സു നിറയെ… പക്ഷേ, ആദ്യത്തെ ഇന്റർവെൽ കഴിയാറായതോടെ ആ ചിന്തയേയില്ലാതായി… നിതിനടുത്ത ക്ലാസ്സിൽപോയി അവരെക്കൊണ്ടെഴുതിച്ച ഇമ്പോസിഷനുമായി വന്നപ്പോൾ എന്റെ കണ്ണുനിറഞ്ഞു… ഹോസ്റ്റലിൽ പോയിരുന്ന്, ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്കെഴുതണമെന്നൊക്കെ കരുതിയതാണ്… എന്നാൽ വേണിയേയും ചിന്തിച്ചുകിടക്കുന്നതിനിടയിൽ ഇമ്പോസിഷന്റെ കാര്യമേ മറന്നുപോയി…..!
“”…എവിടെ..?? ഒറ്റയ്ക്കൊണ്ടാക്കോന്നു തള്ളീട്ട് സാധനമെവിടെ..??”””_ ജിജോ കൈയിലിരുന്ന വലിയ പേപ്പർകെട്ടെന്റെ നേരേ വീശിക്കൊണ്ടാണതു ചോദിച്ചത്… നോക്കുമ്പോൾ നാലുപേരുടെ കൈയിലുമുണ്ട് അത്യാവശ്യം വീതിയിലുള്ള പേപ്പർകെട്ടുകൾ….!
“”…എടാ… നമുക്കെല്ലാർക്കൂടെ നാളെ വെച്ചാപ്പോരേ…??”””_ സ്വല്പം ദൈന്യത കലർത്തി ഞാൻ ചോദിച്ചു….!
“”…ഓ..! മൂഞ്ചണ്ട..! നിന്നോടിന്നലെ മര്യാദയ്ക്കു ഞങ്ങളു ചോദിച്ചതല്ലേ നിനക്കൂടെ വേണ്ടിയെഴുതിയ്ക്കട്ടേന്ന്… അപ്പവനൊരു നല്ലവ്ൻ… ഊമ്പിക്കൊട്..! ഇന്നു ഞങ്ങളു ക്ലാസ്സിലിരിയ്ക്കുമ്പോൾ മക്കളു പുറത്തുനിന്നാ മതി…!!”””_ ഒരു സഹാനുഭൂതിയുമില്ലാതെ ജിജോയതു പറയുകകൂടി ചെയ്തപ്പോൾ എന്റെ നില
പരുങ്ങലിലായി… അപ്പോഴേയ്ക്കും വേണി ക്ലാസ്സിലേയ്ക്കു വരുകയും ചെയ്തു… അവളെഴുന്നേറ്റ പിള്ളേരെയൊന്ന് അഭിവാദ്യം ചെയ്യേണ്ട താമസം,
“”…മിസ്സേ… ദാ ഇമ്പോസിഷൻ…!!”””_ എന്നു പറഞ്ഞുകൊണ്ട് ജിജോ കൈയിലിരുന്ന പേപ്പർകെട്ടവളുടെ നേരേ നീട്ടി… എന്നിട്ടെന്നെ നോക്കിയൊരാക്കിയ ചിരിയും…!
“”…ആ..! എഴുതിയോ..?? ശ്ശൊ..! എനിയ്ക്കു വയ്യ…!!”””_ ഒരു പുഞ്ചിരിയോടെപറഞ്ഞു വേണി ഞങ്ങളുടെ ബെഞ്ചിനടുത്തേയ്ക്കുവന്നു… അവന്മാരെല്ലാരുടെ കയ്യിൽനിന്നും സാധനം മേടിച്ചശേഷമെന്റെ നേരേനോക്കിയതും ഞാൻ നിന്നുവിയർത്തു….!
“”…എവിടെ..?? സാറിന്റെ ഇമ്പോസിഷനെവിടെ…??”””_ മിണ്ടാതെനിന്നയെന്നെ നോക്കിയവൾ ചോദിച്ചതിന് ജിജോയാണ് മറുപടിപറഞ്ഞത്,
“”…അതു മിസ്സേ… അവനെഴുതീല…!!”””
അതുകേട്ടതും ഞാൻ,
“”…ഒന്നു ചുമ്മാതിരീഡാ മൈരേ…!!”””_ എന്നു ചുണ്ടനക്കിക്കൊണ്ട് അവന്റെ കാലിലാഞ്ഞു ചവിട്ടി… എന്റെമുഖഭാവവും വേദനകൊണ്ടു പുളഞ്ഞ ജിജോയുടെ എരിവുവലിയും ശ്രെദ്ധിച്ച വേണിയ്ക്കപ്പോഴും ചിരി പൊട്ടുന്നുണ്ടായിരുന്നു……!
“”… മ്മ്മ്..! ഇരിയവിടെ…!!”””_ അവളുടെ ചെഞ്ചുണ്ടുകൾ മന്ത്രിച്ചതും അവന്മാർക്കൊപ്പം ഞാനുമൊന്നു ഞെട്ടി… ഉടനെ,
“”…അതെന്താ മിസ്സേ… ഇവനെ പുറത്താക്കാത്തേ…?? നമ്മളെഴുതിയോണ്ടാണോ…??”””_ ജിജോ തിരക്കി… എന്നെ ക്ലാസ്സിലിരുത്തുന്നതിൽ മറ്റാർക്കും യാതൊരു പ്രശ്നവുമില്ലെന്നും ആ തെണ്ടിയ്ക്കു മാത്രമേ കുരു പൊട്ടുന്നുളെളന്നും ഞാനപ്പോൾ മനസ്സിലാക്കുകയായിരുന്നു… അതിന്,
“”…നടക്കാൻ പോണില്ലെന്നറിയാവുന്ന കാര്യം നിർബന്ധിച്ചിട്ടെന്തിനാ…??”””_ എന്നായിരുന്നു വേണിയിൽനിന്നും വന്ന മറുപടി… പറഞ്ഞു കഴിഞ്ഞതും അവളെന്നെ രൂക്ഷമായൊന്നുനോക്കി… ഞാനതിനൊന്ന് ഇളിയ്ക്കാൻ ശ്രെമിച്ചപ്പോൾ അവളെന്നെ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിയ്ക്കുകയുംചെയ്തു….!
“”…ഇതൊരുമാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി… കൈയിലിരുന്ന കാശുകൊടുത്തെഴുതി..”””_ കലിപ്പോടെ പറഞ്ഞുതുടങ്ങിയ ജിജോയെ മുഴുവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ റിയാസു വാപൊത്തി… അപ്പോഴേയ്ക്കുമവന്മാരുടെ നോക്കിപ്പേടിപ്പിയ്ക്കൽ കൂടിയായപ്പോൾ അവനൊന്നടങ്ങി….!
“”…നിനക്കെന്നെ ക്ലാസ്സീന്നു പുറത്താക്കിയ്ക്കണം.. അല്ലേടാ മൈരേ…??”””_ വേണി തിരിഞ്ഞുനിന്ന് വൈറ്റ് ബോർഡിൽ പ്രോബ്ലം സോൾവു ചെയ്യുമ്പോൾ ഞാനവന്റെ കുത്തിനു പിടിച്ചു…..!
“”…പിന്നെ..?? കാശുകൊടുത്താ പിള്ളേരെക്കൊണ്ടെഴുതിച്ച ഞങ്ങളെ പൊട്ടന്മാരാക്കീട്ട് നീയങ്ങനെ ഓസിനു ക്ലാസ്സിലിരിയ്ക്കാൻ ഞാൻ സമ്മതിയ്ക്കണോ..??”””
“”…നീ സമ്മതിയ്ക്കണ്ട..! എനിയ്ക്കു ക്ലാസ്സിലിരിയ്ക്കാനേ.. അതിനു നിന്റെ സമ്മതോന്നുമ്മേണ്ട… പോടാ ചള്ള് ചെക്കാ…!!”””_ തെല്ലൊരഹങ്കാരത്തോടെ പറഞ്ഞു ഞാനവനെ പുച്ഛിച്ചപ്പോൾ പുള്ളിക്കാരന്റെ കലിപ്പുകൂടി….!
“”…എടാ… ഈ മറ്റവൾടെ സ്ഥാനത്തു വേറേതേലും പെണ്ണുങ്ങളായിരുന്നെങ്കിലേ നീയിപ്പോൾ ക്ലാസ്സിനു പുറത്താ…
അതെങ്ങനാ പഠിപ്പിയ്ക്കുന്ന ചെക്കനേം മണപ്പിച്ചു നടക്കുവാ നാണംകെട്ടവള്…!!”””
“”…അതിനവളെന്നെയല്ലേ മണപ്പിച്ചത്… അതിനു നിനക്കെന്താ…??”””_ അവന്റെ ദേഷ്യംകണ്ടപ്പോഴുള്ള സുഖത്തിൽ ചിരിയമർത്തി ഞാൻ ചോദിച്ചു….!
“”…എനിയ്ക്കെന്ത്..?? എനിയ്ക്കൊരു മൈരൂല്ല… പിന്നവസാനം പെണ്ണു വയറ്റിലാക്കീട്ടു നിയ്ക്കുമ്പോൾ, ജിജോ… തൊലിഞ്ഞുപോയെന്നും പറഞ്ഞു വരാതിരുന്നാൽ മതി…!!”””_ അവൻ പിറുപിറുത്തുകൊണ്ട് നോട്ബുക്കിന്റെ അവസാനപേജിലെന്തൊക്കെയോ കുത്തിവരച്ചു…….!
സംഗതി മനസ്സിലപ്പോൾ പൂത്തിരികത്തുന്നപോൽ സന്തോഷമുണ്ടായിരുന്നെങ്കിൽക്കൂടി, എന്നോടിമ്പോസിഷനെഴുതണ്ടെന്നു പറഞ്ഞതിനി, എഴുതുന്നതിൽനിന്നെന്നെ രക്ഷിച്ചതാണോ..?? അതോ, എന്നെക്കൊണ്ടു സാധിയ്ക്കില്ലെന്നു കരുതിയൊഴിവാക്കിയതാണോന്നുള്ള സംശയവുമാ സമയം തോന്നാതിരുന്നില്ല…….!
…തുടരും…..!
Comments:
No comments!
Please sign up or log in to post a comment!