കല്യാണം മുടങ്ങിയത് എങ്ങനെ?
കല്യാണം മുടങ്ങിയത് എങ്ങനെ?
******
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഒരു വലിയകമ്പനിയിലെതൃശ്ശൂര്കാരന്‍ മൊതലാളിയുടെ ബെന്‍സ് കാര്‍ ഓടിക്കുന്ന അനിലിന് തിരുവനന്തപുരത്തുനിന്ന് ഒരു കല്യാണ ആലോചന. പട്ടത്താണ് പെണ്ണിന്റെ വീട്.
അങ്ങനെ തൃശ്ശൂരില്‍ നിന്നും ഞായറാഴ്ച ഒരു വാന്‍ നിറയെ ബന്ധുക്കള്‍ തിരോന്തോരം ലക്ഷ്യമാക്കി യാത്ര തിരിച്ചു. തിരിയെ മടങ്ങുന്ന വഴിയില്‍ കൊടീശ്വരനായ ശ്രീപദ്മനാഭസ്വാമിയേയും തൊഴാം എന്ന് പറഞ്ഞപ്പോള്‍ പ്രായമായവര്‍ വണ്ടിയില്‍ ഓടിക്കയറി സ്ഥാനം ഉറപ്പിച്ചു.
ദീര്‍ഘനേരത്തെ യാത്രയുടെ ഒടുവില്‍ വണ്ടി പട്ടത്ത് എത്തി. പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്തെയ്ക്ക് എത്തി. വാഹനം വഴിയുടെ ഒരു വശത്തേയ്ക്ക് ഇട്ടിട്ട് എല്ലാരും വീടിനുള്ളിലേയ്ക്ക് നടന്നു. അവിടുത്തെ കാരണവര്‍ നിറചിരിയോടെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. വിശാലമായ വരാന്തയില്‍ നിരത്തി ഇട്ടിരിക്കുന്ന കസേരകളില്‍ എല്ലാവരും ഇരുന്നു.
പെണ്‍കുട്ടിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഒരു വലിയ പാത്രത്തില്‍ മാന്ഗോ ജ്യൂസ് (നല്ല മഞ്ഞ കളറ്) കൊണ്ട് വന്നു. മറ്റൊരാള്‍ ഓരോ ഗ്ലാസുകളില്‍ നിറച്ച് ഓരോരുത്തര്‍ക്കും കൊടുത്തു. നല്ല സ്വാദ്… യാത്രയുടെ ക്ഷീണം കൊണ്ടാവണം ചിലര്‍ വീണ്ടും വാങ്ങി കുടിച്ചു. ഇത് കണ്ടു നിന്ന പെണ്ണിന്റെ വീട്ടിലെ കാരണവര്‍ക്ക് സന്തോഷമായി.
“എങ്ങനൊണ്ട് മാന്ഗോ ജ്യൂസ് ?”
“വളരെ നന്നായിണ്ട്” തൃശ്ശൂര്‍ ടീമിലെ കാരണവത്തി പറഞ്ഞു.
“എങ്ങന നന്നാവാതിരിക്കും? എന്റെ സ്വന്തം അപ്പികള് കലക്കിയതാണ്”
ഡും…. ആകെ നിശബ്ദത…. മ്ലാനത… ഓക്കാനം….???
അങ്ങനെ ആ കല്യാണം മുടങ്ങി…
————————————————————————–
സ്പോർട്സ് മന്ത്രി: ” കൊള്ളാം….യെവളാളു കൊള്ളാം..എന്താ പേരു? ”
ഗോപിചന്ദ്: ” സിന്ധു ”
മന്ത്രി: ” ഓ, ഇതിനെടയ്ക്ക് അങ്ങനേം ഒരെണ്ണം എറങ്ങിയോ? ”
ഗോപി: ” അയ്യോ ആശാനേ ഇതിന്റെ പേരു ബാഡ്മിന്റൺ. മെഡൽ കിട്ടിയ അത്ലറ്റിന്റെ പേരാ സിന്ധു ”
മന്ത്രി: ” ഇത് ബാഡ്മിന്റണല്ലെടാ, ഗുഡ് മിന്റണാടാ, ഗുഡ് മിന്റൺ ”
ഗോപി: ” ഗുഡ്മിന്റണല്ലാശാനേ, ബാഡ്മിന്റണാ. ഞാൻ കോച്ച് ഗോപീചന്ദ് ”
മന്ത്രി: ” അത് പണ്ട്. ഇപ്പൊ ഇത് തങ്കമല്ലേടാ, തനി തങ്കം ”
ഗോപി: ” ആശാൻ റിയോ ഒളിമ്പിക്സ് റിയോ ഒളിമ്പിക്സ് എന്ന് കേട്ടിട്ടുണ്ടോ? ”
മന്ത്രി: ” കേക്കാം, ഇനി നീ പറയുന്നത് എന്തും ഞാൻ കേക്കാം ”
ഗോപി: ” ആ റിയോ ഒളിമ്പിക്സിലെ അത്ലിറ്റും സില്വർ മെഡലിസ്റ്റുമൊക്കെയായ പി.
മന്ത്രി: ” ആണോ , അത് ഞാനേറ്റു…ഇങ്ങോട്ട് വിളീ..”
++++_+++_+++_+++_++++
ഗോപി: ” ആശാനേ, ഇതാണു ഞാൻ പറഞ്ഞ സിന്ധു ”
മന്ത്രി: ” നമസ്കാരം, അങ്ങോട്ടിരുന്നാട്ടേ….ഈ നിക്കുന്ന ഇവനെ അറിയുമോ? ഇവനാരാന്നാ വിചാരം? ഇവനാണു ബാഡ്മിന്റൺ …”
ഗോപി: ” ങേ, ബാഡ്മിന്റണോ? ”
മന്ത്രി: ” ങാ…ബാഡ്മിന്റൺ…റിയോ ഒളിമ്പിക്സ് റിയോ ഒളിമ്പിക്സെന്ന് കേട്ടിട്ടുണ്ടോ? അതിലെ അത്ലറ്റും പ്രധാന മെഡലിസ്റ്റുമൊക്കെയാ ഈ നിൽക്കുന്ന ബാഡ്മിന്റൺ ”
ഗോപി: ” ങേ….അയ്യോ ആശാനേ, ഞാൻ ഗോപീചന്ദാ..ഈ ഇരിക്കുന്നത് പി.വി.സിന്ധു. ഈ കുട്ടിയെപ്പറ്റിയാ ഞാൻ നേരത്തെ പറഞ്ഞത്.”
മന്ത്രി: ” നീ..ഗോപിചന്ദ്…ഇത് സിന്ധു..അപ്പൊ ഈ പറഞ്ഞ ബാഡ്മിന്റൺ എവിടെപ്പോയി? ”
————————————————————-
Q:എന്തുകൊണ്ടാണ് goods train പോകുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ anounsement ഇല്ലാത്തത് എന്ന് അറിയാമോ ?
A:ചരക്കുകൾ പാസ്സ് ചെയ്യുമ്പൊ കമന്റടിക്കുന്നത് മാന്യതയ്ക്ക് നിരക്കാത്തതായതുകൊണ്ടാണ് ……
കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..(Jokes)
കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം.. പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ വലിച്ചു മാറിലേക്കിടണം …
ചുടു കാപ്പിയുമായി വരുമ്പൊ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..
അടുക്കളയിലെ ജോലിത്തിരക്കിനിടയിലും അമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം.. ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം..
‘വിട് അമ്മയിപ്പോ വരുമെ’ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..
ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…
പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം.. മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം പകർന്ന് കുടിപ്പിക്കണം..
തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു പേടിപ്പിക്കണം.. അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..
തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ പോവണം.
എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..
കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..
കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..
മാനത്തൂടെ ചീറിപ്പായുന്ന റോക്കേറ്റോരണ്ണം ചൂണ്ടിക്കാണിച്ചു കൊടുക്കണം..
എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..
ഒരുമിച്ചൊരു വെയിൽ കായണം..
മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ തുവർത്തിത്തരണം..
‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം …
അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം …
നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം .. അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം …
അമ്മയുറങ്ങിയെന്നുറപ്പ് വരുത്തി നേരേ അടുക്കളയിലോട്ടു ചെല്ലണം …
‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ സഹായിക്കണം..
ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ കേക്കണം..
ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം ..
മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം ,..
..,
,. ,,..
പെണ്ണു കെട്ടാത്ത എതോ നാറി എഴുതിതാ
Comments:
No comments!
Please sign up or log in to post a comment!