വിശ്വകര്‍മ്മാവ്
വിശ്വകര്‍മ്മാവ് മനുഷ്യനെ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. കൂടെ ഒരു അസിസ്റ്റന്റും ഉണ്ട്. ഉച്ചയോടെ ഏതാണ്ട് എല്ലാ അവയവങ്ങളും കൊത്തിയുണ്ടാക്കി. എന്നാല്‍ പിന്നെ ഉണ്ടിട്ട് ബാക്കി പണി ചെയ്യാം എന്ന് കരുതി അദ്ദേഹം ഉണ്ണാന്‍ പോയി. ഒപ്പം അസിസ്റ്റന്റ്റും. ഉണ്ടു കഴിഞ്ഞപ്പോള്‍ വിശ്വകര്‍മ്മാവിന് ഉറക്കം വന്നു.
“എടാ ഞാനൊന്നു ഉറങ്ങാന്‍ പോവാ. നീ ചെന്ന് ആ സാധനങ്ങള്‍ എല്ലാം എടുത്ത് കൂട്ടി യോജിപ്പിക്ക്. അപ്പോഴേക്കും ഞാന്‍ അങ്ങെത്താം” അദ്ദേഹം അവനോടു പറഞ്ഞു.
“യേസ് സര്‍” എന്ന് പറഞ്ഞ് അവന്‍ ചെന്ന് അദ്ദേഹം പറഞ്ഞത് പോലെ എല്ലാം കൂട്ടി യോജിപ്പിച്ചു. അവസാനം ഒരു സാധനം മാത്രം ബാക്കി വന്നു. അത് എവിടെ ഫിറ്റ് ചെയ്യണം എന്നവന് ഒരു പിടിയും കിട്ടിയില്ല. അവസാനം അതുമെടുത്ത് അവന്‍ നേരെ ഉറങ്ങിക്കിടന്ന വിശ്വകര്‍മ്മാവിന്റെ അരികിലെത്തി.
“അണ്ണാ..ഒരു സാധനം ബാക്കി വന്നു..ഇതെവിടെ പിടിപ്പിക്കണം?’
നല്ല ഉറക്കത്തിലായിരുന്ന വിശ്വകര്‍മ്മാവിന് ദേഷ്യം വന്നു. എന്ത് സാധനമാണ് എന്ന് നോക്കാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“നീ ഏതു കാലിന്റെ എടെലേലും കൊണ്ട് വയ്ക്ക്.. ഉറങ്ങാനും സമ്മതിക്കില്ല..”
അസിസ്റ്റന്റ്റ് അത് കേട്ട പാടെ ചെന്ന് അതുപോലെ ചെയ്തു. ഇന്നും ആ സാധനം അവിടെത്തന്നെ ഉണ്ട്. മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാത്ത അതേ സാധനം.
Comments:
No comments!
Please sign up or log in to post a comment!