വിശ്വാസം അതല്ലേ എല്ലാം (Joke)

ആമുഖമായി പറയട്ടെ ഒരു മതത്തിനെയും അവഹേളികുന്നതായി കരുതരുത് ഇതു ഒരു ജോക് ആയി കണ്ടാൽ മതി …..ആർക്കെങ്കിലും എന്തേലും വിഷമം ഉണ്ടായാൽ അതിനു kambikuttan.net ഉത്തരവാദിയല്ല.ഇതു എഴുതിയ Dr.Sasi യും ഉത്തരവാദി അല്ല (കാരണം ആരോ എന്നോട് പറഞ്ഞതാ)

ഭക്തയായ അമ്മാമ്മ

ഒരിക്കൽ ഒരു സ്ഥലത്തു ഒരു അമ്മാമ്മ ഉണ്ടായിരുന്നു അവർക്കു ഈ നശ്വരമായ ലോകത്തു ഒന്നും തന്നെ തീരെ ഇഷ്ടമല്ല പ്രത്യേകിച്ചു ലൈംഗിക താല്പര്യങ്ങൾ ഒന്നും തന്നെ ഇല്ല …..ദിവസത്തിൽ മാക്സിമം ടൈമ് അവർ പള്ളിയിൽ പോയി അവിടിരുന്നു പ്രാർത്ഥിക്കുന്ന അമ്മാമ്മ ആയിരുന്നു ആ സ്ത്രീ ….രാവിലെ വീട്ടിൽ നിന്നു കുളിച്ചു ഡ്രെസ്സ് മാറിവന്നാൽ അവർ ഉച്ചക്ക് ഒന്നും കഴിക്കാതെ ഇരുന്നു വേദപുസ്തകങ്ങൾ വായിക്കുമായിരുന്നു …ആ ഇടവകയിലുള്ളവർക്കെല്ലാം ആ അമ്മാമ്മേ ഭയങ്കര ഇഷ്ടമായിരുന്നു … പല വീടുകളിലും പിള്ളേർക്ക് അവരുടെ മാതാപിതാക്കൾ ഉപദേശിച്ചു കൊടുക്കുന്നത് പോലും ഈ അമ്മമ്മേ കണ്ടു പഠിക്കണം അവരെപ്പോലെ കർത്താവിലും യേശുവിലും ദൃഢ വിശ്വാസം വേണം എന്നക്കെയാണ് പറഞ്ഞു കൊടുക്കുന്നത് ചുരുക്കി പറഞ്ഞാൽ ഈ അമ്മാമ്മ ആ നാട്ടിലെ ഭക്തിയുടെ പര്യായം ആയിരുന്നു … അങ്ങനെ ഇരിക്കെ ആ പള്ളിയിൽ പുതിയതായി ചാർജെടുത്ത ഫാദർ വടക്കേടത്തിനു ഈ അമ്മാമ്മേ ഒന്നു പറ്റിക്കാൻ തോന്നി ….ഫാദർ ഒരു വികൃതി സ്വഭാവം ഉള്ള ആളായിരുന്നു. പുള്ളി ഒരാഴ്ച ആയി ഈ അമ്മാമ്മേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു കാരണം അവരുടെ ദൈവ ഭക്തി തന്നെ തന്നെക്കാൾ ഭക്തിയുള്ള കാരണം ചെറിയ ഒരു അസൂയയും ഈ അച്ഛനുണ്ടായിരുന്നു അതു കൊണ്ടു കൂടിയാണ് ഇവര ഒന്നു ആസ് ആക്കാം എന്നു പള്ളിലച്ചൻ മനസ്സിലുറച്ചതും . ഒരു ദിവസം അമ്മാമ്മ പതിവ് പോലെ പള്ളിയിൽ വന്നു ബൈബിളും സങ്കീർത്തനമൊക്കെ വായിച്ചുകൊണ്ടിരിക്കെ ഈ കുസൃതി കുട്ടനായ പള്ളീൽ അച്ഛൻ ഇവർ കാണാതെ ടെറസ്സിന്റെ മുകളിൽ കയറി …പള്ളിക്കകത്തു കർത്താവിന്റെ പടം വച്ചിരിക്കുന്നതിന്റെ മുകളിൽ ഒരു എയർ ഹോൾ ഉണ്ടായിരുന്നു . അച്ഛൻ മുകളിലൂടെ ആ എയർ ഹോളിൽ മുഖം ചേർത്തു വച്ചു കഠിനമായ സ്വരത്തിൽ ഒരു അശരീരി കണക്കെ വിളിച്ചു … : മകളേ…..(അകത്തു അമ്മാമ്മ സ്താബ്ദ ആയി മുകളിലേക്കു നോക്കി ) അമ്മാമ്മ : (അന്തം വിട്ട് കണ്ണുതള്ളി പ്പോയി ) ഈശോയെ …(ഉറക്കെ നില വിളിച്ചു പോയി ) : “നിന്റെ പ്രാർത്ഥന എനിക്കു ഇഷ്ടമായി നിന്റ്റെ എല്ലാ ദുഖങ്ങളും ഞാൻ മാറ്റുന്നതാണ് ….നാളെ നീ വരുമ്പോൾ ഒരു കുട്ട ഇവിടെ തൂങ്ങി കിടക്കും മകൾ അതിൽ കയറി ഇരിക്കുക …കുട്ട പൊങ്ങുമ്പോൾ പേടിക്കരുത്…” അമ്മാമ്മ : ശരി ഈശോയെ എന്നു പറഞ്ഞു അപ്പോൾ തന്നെ പോയി 2 കൂടു മെഴുകുതിരി വാങ്ങികൊണ്ടുവന്നു കത്തിച്ചു …ചലമില്ലാതെ നിന്നു സ്വയം ചിന്തിക്കുവാ …ഇതു സ്വപനമാണോ ഞാൻ കേട്ടത് സത്യമാണോ ആരോടും പറയണ്ട പറഞ്ഞാൽ ഈശോന്റെ അനുഗ്രഹം എന്നിൽ നിന്നു പോയാലോ …അങ്ങനെയുള്ള ചിന്തകളുമായി അവർ വീട്ടിലേക്കു പോകുമ്പോൾ ഈ പണിയൊപ്പിച്ച അച്ഛൻ ഇതെല്ലാം മാറിനിന്നു കണ്ടു സ്വയം ചിരിക്കുന്നുന്ടായിരുന്നു …സംഗതി ഏറ്റു എന്ന് മനസ്സിലായി …

അച്ഛൻ … അന്ന് രാത്രി 11 മണിക്ക് അച്ഛൻ ഒരു കുട്ട സംഘടിപ്പിച്ചു ഒരു കയറിൽ കെട്ടി റൂഫിലെ ഫാൻ തൂക്കാനുള്ള ഒരു റിങ്ങിൽ തോട്ട ഉപയോഗിച്ചു കയർ കുരുക്കി ആ എയർ ഹോളിലൂടെ പുറത്തേക്കിട്ടു ടെറസ്സിന്റെ മുകളിൽ കയറി എയർ ഹോളിലൂടെ കയറിന്റെ മറ്റേ അറ്റം പള്ളിക്കടുത്തു വളർന്നു നിന്ന തെങ്ങിൽ കെട്ടി …തിരിച്ചു വന്നു കിടന്നുറങ്ങി ….

അമ്മാമ്മ നേരത്തെ വരുമെന്ന് പള്ളിലച്ചന് ഊഹം ഉണ്ടായിരുന്നു ആ ഊഹം തെറ്റിയില്ല അന്ന് പതിവിലും നേരത്തെ അവർ വന്നു പള്ളിക്കകത്തു നോക്കി ഞെട്ടി കുട്ട തൂങ്ങി കിടപ്പുണ്ട് !!!! അവർ ഓടിച്ചെന്നു കുട്ടക്കകത്തു കയറിയിരുന്നു പാടിപുകഴ്ത്തി വായനയും തുടർന്നപ്പോൾ അച്ഛൻ പതുക്കെ ശബ്ദമുണ്ടാക്കാതെ ടെറസ്സിൽ കയറി …പതിയെ കുട്ട വലിച്ചു പൊക്കി …ഏകദേശം ഒന്നരയാളിന്റെ പൊക്കമായപ്പോ അച്ഛൻ കയർ കൊളുത്തി വലിച്ച ഫാൻ ഇടുന്ന റിങ് തുരുമ്പിച്ചിരുന്നു അതു ഒടിഞ്ഞു അമ്മാമ്മ കുണ്ടിയും കുത്തി കൊട്ടയടക്കം വീണു …ഠിം…. അമ്മാമ്മക്ക് നല്ലവണ്ണം വേദനിച്ചു ചാടിയെഴുന്നേറ്റിട്ട് നട്ടെല്ലിൽ കയ്യും താങ്ങി ആ അമ്മാമ്മ യേശൂന്റെ പടത്തിൽ വിരൽ ചൂണ്ടി പറയുവാ …ചുമ്മാതല്ലടാ%*M&^R&e^ നിന്നെ കുരിശിൽ തറച്ചത് …

(ഈ ചെയ്തതെല്ലാം ഈശോ എന്നു കരുതിയാണ് അമ്മാമ്മ തെറി വിളിച്ചത്  ) ഗുണപാഠം : ഏതു ഭക്തിയും ദേഹം നൊന്താൽ ഇല്ലാതാകും … ……….ഇതു ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നു എങ്കിൽ സദയം ക്ഷമിക്കുക Dr.ശശി….

Comments:

No comments!

Please sign up or log in to post a comment!