ഒരു ലൈംഗികബന്ധം എത്ര നേരം നീണ്ടു നില്‍ക്കും?

വര്‍ഷങ്ങളായി ദമ്പതികളുടെ മനസ്സില്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്ന ഒരു ചോദ്യമാണത്. തങ്ങളുടെ സമയം വളരെ കുറവാണോ? മറ്റുള്ളവര്‍ക്ക് എത്ര സമയം കിട്ടുന്നുണ്ടാവണം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവരുടെ മനസ്സില്‍ വരാര്‍ ഉണ്ടെങ്കിലും ആരും പരസ്പരം ചോദിക്കാറില്ല. പലരും പല നീല ചിത്രങ്ങളും കണ്ടിട്ട് തങ്ങള്‍ക്കെന്തേ അത്ര സമയം കിട്ടാത്തത് എന്ന ആശങ്കയിലും ആവും. ഇത്തരക്കാര്‍ക്ക് വേണ്ടി ഗ്ലാമര്‍ . കോം നടത്തിയ പഠനത്തിന്റെ ഫലമാണ് നമ്മള്‍ പുറത്തു വിടുന്നത്. 1,000 യുവതികളില്‍ നടത്തിയ സര്‍വേക്കൊടുവില്‍ ആണ് ലൈംഗിക ബന്ധം യഥാര്‍ത്ഥത്തില്‍ എത്ര നേരം നീണ്ടും നില്‍ക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും തങ്ങള്‍ ഫോര്‍പ്ലേക്ക് വേണ്ടി 5 മുതല്‍ 9 മിനുറ്റ് വരെയും ലൈംഗിക ബന്ധത്തിന് വേണ്ടി 10 മുതല്‍ 14 മിനുറ്റും ചിലവഴിക്കുന്നതായി മൊഴി നല്‍കി. ഗ്ലാമര്‍ നടത്തിയ ഈ പഠനം പലരുടെയും കാലാകാലങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്ന സംശയങ്ങള്‍ക്ക്‌ ഉത്തരമാവുകയാണ്.

Comments:

No comments!

Please sign up or log in to post a comment!