പങ്കാളിയുടെ ഒരു ചുടുചുംബനം
പിന്‍കഴുത്തുകളില്‍ ലഭിക്കുന്ന ചുംബനങ്ങളും പെണ്‍ ശരീരത്തെ തരളമാക്കും. മുലകള്‍, മുലക്കണ്ണ് എന്നിവയാണ്
പങ്കാളിയുടെ ഒരു ചുടുചുംബനം രതിമൂര്‍ഛയ്ക്കുപോലും കാരണമാകും. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അനുഭൂതി പകരുന്ന ഇടങ്ങള്‍ കണ്ടെത്തി ചുംബിക്കണമെന്നുമാത്രം. ഇവിടെയിതാ ലൈംഗികതയും തലച്ചോറും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പഠിച്ച ഗവേഷകര്‍, അനുഭൂതി പകരുന്ന ചുടുചുംബനങ്ങള്‍ എവിടെയൊക്കെ നല്‍കണമെന്ന് കണ്ടെത്തിയിരിക്കുന്നു.
സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ 41 ഭാഗങ്ങളില്‍ ചുംബനം പകരുന്ന അനുഭൂതികള്‍ തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. ഗവേഷകരുടെ അഭിപ്രായത്തില്‍ ശരീരത്തില്‍ ഏറ്റവും കുറച്ച് സുഖം പകരുന്ന കാര്യം കാല്‍പാദങ്ങളിലെ ചുംബനമാണ്. കാല്‍പാദങ്ങള്‍ക്ക് ജനനേന്ദ്രിയവുമായി ബന്ധമുണ്ടെന്ന പഴയ കാഴ്ചപ്പാട് തിരുത്തുന്നതാണ് ഈ കണ്ടെത്തല്‍.
സ്ത്രീയെ ആവേശത്തിലേക്കുണര്‍ത്താന്‍ ശരീരത്തിന്റെ പലഭാഗങ്ങളിലും രഹസ്യ ഇടങ്ങളുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്ത്രീശരീരത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗികസുഖം പകര്‍ന്നുകൊടുക്കുന്ന അവയവങ്ങള്‍ ചുണ്ടുകളും വായയുമാണ്. പത്തില്‍ 7.9 മാര്‍ക്കാണ് ചുണ്ടിന് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്.
പിന്‍കഴുത്തുകളില്‍ ലഭിക്കുന്ന ചുംബനങ്ങളും പെണ്‍ ശരീരത്തെ തരളമാക്കും. മുലകള്‍, മുലക്കണ്ണ് എന്നിവയാണ് സ്ത്രീശരീരത്തിലെ മൂന്നാമത്തെ ചൂടന്‍ അവയവങ്ങള്‍. ഇവയുടെ ലാളനത്തിന് ഗവേഷകര്‍ 7.3 മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇടുപ്പിനും നിതംബത്തിനുമൊക്കെ അതിനുശേഷമാണ് സ്ഥാനം. സ്ത്രീയെ തീരെ ഉത്തേജിപ്പിക്കാത്ത അവയവമായാണ് ഗവേഷകര്‍ കാല്‍പ്പാദത്തെ കാണുന്നത്. പത്തില്‍ ഒരു മാര്‍ക്കാണ് പാവം പാദങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്.
സ്ത്രീ ശരീരം നിറയെ സുഖം പകരുന്ന അവയവങ്ങളാണെന്നും പുരുഷന് ജനനേന്ദ്രിയം മാത്രമാണ് ആശ്രയമെന്നുമുള്ള കാഴ്ചപ്പാടിനെ അപ്പാടെ തള്ളിക്കളയുന്നതാണ് ബാംഗോര്‍ സര്‍വകലാശാലയിലെ പ്രൊഫസ്സല്‍ ഒളിവര്‍ ടേണ്‍ബുളിന്റെ നേതൃത്വത്തിലുള്ള പഠനം. രഹസ്യ ഇടങ്ങളുടെ കാര്യത്തില്‍ സ്ത്രീ പുരുഷ ശരീരം തുല്യമാണെന്ന് അദ്ദേഹം പറയുന്നു. രണ്ടുകൂട്ടര്‍ക്കും ലൈംഗികാവയവം പോലെ സുഖം പകരുന്ന വേറെയും കേന്ദ്രങ്ങളുണ്ട്.
ജനനേന്ദ്രിയം കഴിഞ്ഞാല്‍, ചുണ്ടുകളാണ് പുരുഷന്റെ ഹോട്ട് സ്‌പോട്ട്. ചുണ്ടത്ത് ലഭിക്കുന്ന ചുംബനം പുരുഷനെ ഉണര്‍ത്തുമെന്ന കാര്യത്തിന് പത്തില്‍ ഏഴ് മാര്‍ക്ക് ഗവേഷകര്‍ നല്‍കുന്നു.
ബ്രിട്ടനിലെയും ദക്ഷിണാഫ്രിക്കയിലെയും എണ്ണൂറോളം പേരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. വംശമോ ലിംഗമോ ലൈംഗിക ആകര്‍ഷണോ ഒന്നും ഈ കാര്യങ്ങളെ വ്യത്യാസപ്പെടുത്തുന്നില്ല. തലച്ചോറില്‍ സ്പര്‍ശനം അറിയുന്ന ഭാഗമല്ല ലൈംഗിക ചോദനകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. പിന്‍കഴുത്തില്‍ ലഭിക്കുന്ന ഒരു ചുംബനവും നെറ്റിയിലോ മൂര്‍ധാവിലോ ലഭിക്കുന്ന ചുംബനങ്ങളും ശരീരം ഒരേ രീതിയില്‍ കാണാത്തത് അതുകൊണ്ടാണ്.
Comments:
No comments!
Please sign up or log in to post a comment!