ലൈംഗിക പ്രശ്‌നങ്ങള്‍ക്കെല്ലാം മറുമരുന്നുണ്ട്
ലൈംഗിക ചിന്തയോ, ഉണര്‍വേകുന്ന കാഴ്‌ചയോ, ലിംഗത്തില്‍ സ്‌പര്‍ശനമോ ഉണ്ടായാല്‍ ലിംഗത്തിന് വലിപ്പവും കരുത്തും ഉണ്ടാകുന്നതാണ് ഉദ്ധാരണം. വിദ്യാഭ്യാസത്തിലും അതുപോലെ തന്നെ പൊതു വിജ്ഞാനത്തിലും ഏറെ മുന്നിലെങ്കിലും ശരായായ ലൈംഗിക വിജ്ഞാനമില്ലായ്‌മ കൊണ്ട് വളരെയധികം അബദ്ധധാരണകള്‍ വച്ചു പുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്‌മയും തെറ്റിദ്ധാരണകളും അവിശ്വസനീയമാം വിധത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. തികച്ചും നിസ്സാരമായ സംശയങ്ങളും തെറ്റിദ്ധാരണകളും കൊണ്ട് ജീവിതത്തില്‍ താളപ്പിഴകളുമായി ഒടുവില്‍ വളരെ വൈകി മാത്രം വൈദ്യസഹായം തേടിയെത്തുന്ന വിദ്യാസമ്പന്നരായ ദമ്പതികളും സ്വയം തീര്‍ക്കുന്ന മിഥ്യാധാരണകളും കൂട്ടുകാരില്‍ നിന്നോ മറ്റോ കിട്ടുന്ന പൂര്‍ണ്ണമില്ലാത്ത വിവരണങ്ങളുമായി യുവാക്കളും ലൈംഗിക താളപ്പിഴകളുമായി മല്ലടിക്കുന്നു. പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമായി കണ്ടചു വരുന്നത് താല്‍പര്യകുറവ്, ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്‌ഖലനം, വളരെ വൈകി മാത്രം രതിമൂര്‍ച്ചയും സ്‌ഖലനവും സംഭവിക്കുന്നു എന്നിവയാണ്. ഉദ്ധാരണ ശേഷി കുറവ് മധ്യ വയസ് കഴിഞ്ഞ പുരുഷന്മാരില്‍ കണ്ടു വരുന്നതു പോലെ തന്നെ ചെറുപ്പക്കാര്‍ക്കിടയിലും കണ്ടു വരുന്നു. അനുകൂലമായ സാഹചര്യവും രതി താല്‍പര്യമുണര്‍ത്തുന്ന മറ്റ് ഘടകങ്ങളിളുമെല്ലാം ഒത്തു ചേരുമ്പോള്‍ മാത്രമേ ശരിയായ സ്‌ത്രീപുരുഷ ലൈംഗിക ബന്ധം സാധിക്കുകയുള്ളൂ. ലൈംദിക ചിന്തയോ, ഉണര്‍വേകുന്ന കാഴ്‌ചയോ, ലിംഗത്തില്‍ സ്‌പര്‍ശനമോ ഉണ്ടായാല്‍ വലിപ്പവും ദൃഢതയും വര്‍ദ്ധിച്ചു ലിംഗം വിജ്യംഭിതമാകുന്നതാണ് ഉദ്ധാരണം. സെക്‌സിന്റെ സമയത്ത് മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ശാരീരികവും മാനസികവുമായ കൈകോര്‍ക്കല്‍ ഇവിടെ സംഭവിക്കുന്നു. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കു സന്ദേശങ്ങള്‍ അയക്കുന്നു. പേശികളുടെയും, ഞരമ്പുകളുടെയും, രക്തധമനികളുടെയും, രക്തപ്രവാഹത്തിന്റയും, പുരുഷഹോര്‍മോണുകളുടെയും ക്രമമായ താളക്രമം അനുസരിച്ചാണ് ലിംഗത്തിനു ശരിയായ ഉദ്ധാരണം ഉണ്ടാകുന്നത്. ലൈംഗിക വേഴ്‌ചയ്‌ക്കും ഉതകുന്ന തരത്തില്‍ പുരുഷലിംഗം ഉദ്ധരിക്കുകയും ലൈംഗിക ബന്ധം അവസാനിക്കുന്നതുവരെ ലിംഗത്തിനു ഉറപ്പുള്ള ഉദ്ധാരണം നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ് ശരിയായ ഉദ്ധാരണ ശേഷി. സംഭോഗ വേളയില്‍ ലിംഗം വേണ്ടവണ്ണം നിവരാതിരിക്കുക. ലിംഗോദ്ധാരണത്തിനു വളരെയധികം സമയമെടുക്കുക.
മാനസികമായി തളരുന്ന പുരുഷന്‍ തുടര്‍ന്നുള്ള ലൈംഗിക ബന്ധത്തെ വെറുക്കുന്നു. ഫലത്തില്‍ സ്‌ത്രീക്കും ലൈംഗികാസ്വാദനം നഷ്ടപ്പെടുന്നു.പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന ഉദ്ധാരണകുറവാണ്. കൂടാതെ, തുടര്‍ച്ചയായ കഴിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലം, അമിതവും സ്ഥിരമായ മദ്യപാനം, രക്തകുഴലുകളിലെ തകരാറുകള്‍, രക്ത സമ്മര്‍ദ്ദം, നട്ടെല്ലിനുള്ളിലെ സുഷുമ്‌നയ്‌ക്കുണ്ടാകുന്ന ക്ഷതം, ഹോര്‍മോണ്‍ തകരാറുകള്‍, നാഡി-ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രോസ്‌റ്ററ്റ് ഗ്രന്ഥിയുടെ തകരാറുകള്‍, നാഡി- ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകള്‍, പൊണ്ണത്തടി, ദീര്‍ഘകാലം വേദന സംഹാരികള്‍ ഉപയോഗിക്കുക, മുതലായ പലവിധ ശാരീരിക കാരണങ്ങളും, അമിതമായ ഭയം, ഉത്‌കണ്‌ഠ, നിരാശ, ഇണയുമായുള്ള പൊരുത്തക്കേടുകള്‍, ലൈംഗിക ശേഷി കുറവിനെ കുറിച്ചുള്ള ആശങ്കകള്‍, ആത്മവിശ്വാസകുറവ് തുടങ്ങിയ മാനസിക കാരണങ്ങളും ഉദ്ധാരണമില്ലായ്‌മയിലേക്കു നയിക്കുന്നു. പുരുഷ ജനനേന്ദ്രിയത്തിലെ ചെറിയ രക്തക്കുഴലുകള്‍ക്കു തടസ്സമുണ്ടായി രക്തപ്രവാഹം തടയുന്നത് ഉദ്ധാരണക്കുറവിനുള്ള കാരണമാകുന്നതില്‍ പ്രധാനം പുകവലിയാണ്. പുകവലിക്കാരില്‍ രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന നിക്കോട്ടിന്‍ രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുന്നു. തന്മൂലം നാഡികളുടെ പ്രവര്‍ത്തന മാദ്ദ്യം സംഭവിക്കുകയും ഉദ്ധാരണശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു.
കേരളീയ സമൂഹത്തില്‍ കുടുംബപന്ധങ്ങളെയും ലൈംഗിക ജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് മദ്യപാനം. മദ്യം ലൈംഗിക താല്‌പര്യം ഒരളവ് വരെ ഉയര്‍ത്തുന്നു. എന്നാല്‍ ക്രമേണ ലൈംഗിക ശേഷിയെ നഷ്ടപ്പെടുത്തുന്നു. ലിംഗം യോനിയില്‍ പ്രവേശിച്ചാലുടനെയോ, ലൈംഗിക വേഴ്‌ചയുടെ ആരംഭത്തില്‍ തന്നെയോ സംഭവിക്കുന്ന സ്‌ഖലനമാണ് ശീഘ്രസ്‌ഖലനം. ഇതും ഒരു ലൈംഗിക ബലഹീനതയാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഹോമിയോപ്പതി ചികില്‍സ വളരെ കരുതലോടെ ചെയ്യണം. ഗുളികകള്‍ കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല ലൈംഗിക പ്രശ്‌നങ്ങള്‍.
കാരണം ചികിത്സയില്‍ രോഗിയുടെ മാനസിക-ശാരീരിക അവസ്ഥയുടെ ശരിയായ അവലോകനം പ്രധാനമാണ്. ഫലപ്രദവും, ശാശ്വതവും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്.
ഉദ്ധാരണ കുറവിന് രോഗിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട ഹോമിയോ മരുന്നുകള്‍ താഴെപ്പറയുന്നു. ആഗ്‌നസ് കാസടസ്
തീരെ ഉദ്ധാരണമില്ലാതിരിക്കുക, തണുത്ത അവസ്ഥ, മറവിയും വിഷാദവും ഇവയ്‌ക്ക് ഈ മരുന്നു നല്ലതാണ്. അര്‍ജുന്റം നൈട്രിക്കം
ശരീരത്തിനു ചൂട്, ലൈംഗികബദ്ധത്തിനു ശ്രമിക്കുമ്പോള്‍ പരാജയപ്പെടുക. ഇതേ കാരണം ഓര്‍ത്ത് വല്ലാതെ വിഷമിച്ചു നടക്കുക എന്നിവടെ അകറ്റും. കലേഡിയം
പുകവലിക്കാര്‍ക്കു കണ്ടു വരുന്ന ഉദ്ധാരണക്കുറവ്, ഉറക്കത്തില്‍ അറിയാതെ ഉണ്ടാകുന്ന ശുക്‌ളസ്‌ഖലനം എന്നിവയ്‌ക്ക് പ്രതിവിധിയാണ്. കോസ്‌ടിക്കം
രോഗിക്കു വല്ലാത്ത സംശയം, മറവി, എല്ലായ്‌പ്പോഴും ക്ഷീണം, തുമ്മുക, ചുമയ്‌ക്കുക തുടങ്ങിയ ഈ അവസരത്തില്‍ മൂത്രം അറിയാതെ പോകുക, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്കുള്ള തകരാറുനിമിത്തം ശേഷിക്കുറവുണ്ടാക്കുക ഇവയ്‌ക്ക് നല്ലതാണ്.
Comments:
No comments!
Please sign up or log in to post a comment!