ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല

ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വിവാഹിതരായവര്‍ പുതുതായി വിവാഹം കഴിക്കാന്‍ പോകുന്നവരെ ഉപദേശിക്കാറുണ്ട്. ആദ്യത്തെ ഒരു വര്ഷംി മാത്രമാണോ അവര്‍ തമ്മിലുള്ള സ്നേഹക്കൂടുതല്‍ നില നില്ക്കു ക? ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞുവോ? ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍ കേള്ക്കാ റുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലുള്ള യാഥാര്ത്ഥ്യ വും ഇല്ലെന്നും ദമ്പതികള്‍ ഏറ്റവുമധികം സന്തോഷത്തോടെയിരിക്കുന്നത് വിവാഹശേഷമുള്ള മൂന്നാമത്തെ വര്ഷോമാണെന്നുമാണ് 2000 ബ്രിട്ടീഷ് ദമ്പതിമാരില്‍ നടത്തപ്പെട്ട പഠനത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ദാമ്പത്യ ബന്ധത്തില്‍ ഏറ്റവുമധികം പ്രശ്നങ്ങള്‍ ഉരുണ്ടു കൂടുന്നത് അവരുടെ വിവാഹത്തിന്റെ അഞ്ചാം വര്ഷം് ആണെന്നും ഈ പഠനത്തില്‍ തെളിയിക്കപ്പെട്ടു. ഇവരുടെ ബന്ധത്തിന്റെ ആദ്യ വര്ഷംെ ആക്രാന്തത്തിന്റെ വര്ഷനമാണ്‌. ഹണിമൂണ്‍ ട്രിപ്പും ലൈംഗികതയും ഒക്കെയായി സന്തോഷകരമായ ജീവിതം ആയിരിക്കും രണ്ടു പേരും നയിക്കുക. ബന്ധം രണ്ടാം വര്ഷതത്തിലേക്ക് കടക്കുന്നതോടെ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയുള്ള ജീവിതം ആയിരിക്കും. ആദ്യ വര്ഷ ത്തെ ചെറിയ പിണക്കങ്ങള്‍ രണ്ടാം വര്ഷടത്തില്‍ കാണില്ല. പരസ്പരം വിട്ടു വീഴ്ച ചെയ്തായിരിക്കും ജീവിതം. ആ വര്ഷം തന്നെയാണ് ഒരു വീടിനെ കുറിച്ചും കുട്ടികളെ കുറിച്ചും അവര്‍ ചിന്തിക്കുക. രണ്ടു പേരും ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ ഓരോ ദിനവും രാത്രികള്‍ പരസ്പരം അതാത് ദിവസങ്ങളിലെ അനുഭവങ്ങള്‍ അവര്‍ പങ്കു വെക്കും. നാലാം വര്ഷം് ആകുമ്പോഴേക്കും കുട്ടി ജനിക്കും. കുട്ടിയുടെ കാര്യത്തില്‍ ആകും അപ്പോള്‍ അവരുടെ ശ്രദ്ധ. കുട്ടിക്ക് അസുഖം വരുമ്പോള്‍ ആശുപത്രി, കുട്ടിയുടെ വസ്ത്രങ്ങള്‍, ഭക്ഷണം അങ്ങിനെ ഓരോന്ന് ചിന്തിച്ചു ആ വര്ഷംി തീരും. അഞ്ചാം വര്ഷംക ആകുമ്പോള്‍ ആയിരിക്കും ജീവിതച്ചെലവ് കൂടുന്നത് ഭര്ത്താ വു ശ്രദ്ധിക്കുക. അതോടെ ജോലിയില്‍ ഓവര്ടൈംച ചെയ്യേണ്ടി വരും. ചിലപ്പോള്‍ പ്രതീക്ഷിച്ച ശമ്പളം ഉണ്ടാകില്ല. ക്ഷീണമാകും, സങ്കടമാകും. പരസ്പരം നല്ലപോലെ അറിഞ്ഞു തുടങ്ങിയതോടെ ദേഷ്യം വരുന്ന സമയത്ത് ഓരോരുത്തരുടെയും തെറ്റുകള്‍ കണ്ടെത്തി കുറ്റം പറച്ചിലായി, ദാമ്പത്യജീവിതം കടുകട്ടിയാകും. ഇക്കാലത്താണ് ‘നല്ല കുടുംബജീവിതത്തിനു വേണ്ട ഉപദേശങ്ങള്‍ തേടി ഭൂരിപക്ഷം ദമ്പതിമാരും കൗണ്സിുലിങ് കേന്ദ്രങ്ങള്‍ കയറിയിറങ്ങിത്തുടങ്ങുക എന്നാണ് ഈ പഠന റിപ്പോര്ട്ട് പറയുന്നത്. ഇങ്ങനെ സുഖങ്ങളും ദുഖങ്ങളും ഒക്കെയായി ആദ്യത്തെ ഏഴു വര്ഷം് പിന്നിട്ടു കഴിഞ്ഞാല്‍ പിന്നെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളുടെ ഏറ്റവും അവസാനത്തെ കടമ്പയും ചാടിക്കടന്നു കഴിഞ്ഞെന്നും പഠനം പറയുന്നു.

പിന്നെയങ്ങോട്ട് എല്ലാവിധ അഡ്ജസ്റ്റുമെന്റുകളുമായി ജീവിക്കാന്‍ ഭാര്യയ്ക്കും ഭര്ത്താ വിനും പ്രയാസമുണ്ടാകില്ല. ഇരുവരുടെയും ജീവിതചര്യകളിലെ വ്യത്യാസങ്ങള്‍, സെക്‌സ് താല്പര്യങ്ങള്‍, സാമൂഹിക മനോഭാവത്തിലെ വ്യത്യാസം ഇവയാണ് ആദ്യത്തെ വര്ഷസങ്ങളില്‍ പ്രധാന പ്രശ്‌നങ്ങളാകുന്നതെന്നാണ് സര്വേെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞത്.

അടുത്ത പേജിൽ തുടരുന്നു

സര്വ്വേ്യില്‍ പങ്കെടുത്ത മിക്കവരും പറഞ്ഞത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം കല്യാണനാളാണെന്നാണ്. ========= ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്ക്കിം ഗ് സൈറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിച്ച് കുട്ടിച്ചോറാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ ഇണയോടൊത്ത് ഉറങ്ങുവാനും സല്ലപിക്കുവനുമുള്ള സമയം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് ലൈംഗിക ബലഹീനത ഉള്പ്പ്ടെയുള്ള കാര്യങ്ങള്ക്ക് കാരണമാവുമെന്ന് യു കെയിലെ ബ്രോഡ്ബാന്ഡ്പ ചോയിസസ് എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 10 വര്ഷംയ മുന്പ്്‌ തങ്ങള്‍ ഉറങ്ങിയതിനെക്കാള്‍ 90 മിനുട്ടോളം കഴിഞ്ഞാണ് ഇത്തരക്കാര്‍ ഉറങ്ങുന്നതെന്നും ഈ പഠനമാ വ്യക്തമാക്കുന്നു. ഈ സമയം മുഴുവന്‍ ഇവര്‍ ബെഡില്‍ വെച്ച് സ്മാര്‌്ട് ഫോണുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വീട്ടിലെ ലാപ്ടോപ്പില്‍ വെബ്‌ ബ്രൌസിങ്ങോ ആയിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. ഒരു സാധാരണ യുവാവ്‌ ഇപ്പോള്‍ ഉറങ്ങുന്നത് പഴയ സമയം ആയ 10 30 മായി താരതമ്യം ചെയ്യുമ്പോള്‍ അര്ദ്ധടരാത്രിയിലാണ്. നമ്മള്‍ പകുതിയോടടുത്ത് പേരും അതായത് 46 % പേരും 90 മിനുട്ടോളം അധികം ഉറങ്ങാതെ ഇരിക്കുന്നു. ഇവരില്‍ 15 ശതമാനം പേരും വ്യക്തമാക്കിയത് ഇങ്ങനെ ഇരിക്കുന്നത് മൂലം അന്നത്തെ സെക്സ് തങ്ങള്ക്ക്് ലഭിക്കുന്നില്ലന്നാണ്. അതായത് വെബ്‌ ബ്രൌസിംഗ് നിര്ത്തിലയ ശേഷം പിന്നീട് ക്ഷീണത്തോടെ ഇവര്‍ ഉറങ്ങുകയാണ് ചെയ്യുന്നത്. 10 വര്ഷംോ മുന്പുതള്ളതിനേക്കാള്‍ ഇപ്പോള്‍ ഒരാഴ്ച ഏഴര മണിക്കൂര്‍ കുറവാണ് നാം ഉറങ്ങുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു. അതായത് ഒരു വര്ഷ ത്തെ കാര്യം നോക്കുകയാണെങ്കില്‍ 360 മണിക്കൂറുകളോളം ഉറക്കം നമുക്ക് നഷ്ടപ്പെടുന്നു. നാലിലൊരു ഭാഗം ജനങ്ങള്ക്കും ബെഡ് ടൈമില്‍ ബ്രൌസ് ചെയ്യുക എന്നത് ഒരു ഹാബിറ്റായി മാറിയിരിക്കുകയാണ്. അതെ സമയം 15 % പേരാണെങ്കില്‍ ടിവി പരിപാടികള്‍ കണ്ടിരിക്കുകയാവും. 13 % പേരാണെങ്കില്‍ ഏതെന്കിലും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുകയായിരിക്കും.
30 വയസ്സിനു താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടു പേരും ബെഡില്‍ കിടന്നു ട്വീറ്റ് ചെയ്യുന്നവരോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരോ ആയിരിക്കും. ബ്രോഡ്ബാന്ഡ്് ഇന്റര്നെ്റ്റ് ഇക്കൂട്ടരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ഫ്രീ ടൈം എപ്പോള്‍ കിട്ടുന്നുവോ അപ്പോള്‍ തന്നെ ഓണ്ലൈകന്‍ ആവാനായിരിക്കും ഇക്കൂട്ടര്‍ ശ്രമിക്കുക. അങ്ങിനെ ഓരോ നിമിഷവും ഇവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതം തകരുന്നത് ഇവര്‍ കാണുന്നില്ല. ഈ പഠനത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത് ഇങ്ങനെ,

അടുത്ത പേജിൽ തുടരുന്നു

ഞാന്‍ എന്റെ ജോലി കഴിഞ്ഞു വരുമ്പോള്‍ തന്നെ രാത്രി ആകും. വീട്ടിലെത്തി എന്തെങ്കിലും ചെറിയ ഡിന്നര്‍ അടിച്ച ശേഷം വേഗമെത്തുക ഫേസ്ബുക്കില്‍ ആയിരിക്കും. അതിനു ശേഷം ഒന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ആ ലോകത്തായിരിക്കും ഞാന്‍ . എന്നെ വെയിറ്റ് ചെയ്തു ഭാര്യ ഉറങ്ങിപ്പോയിരിക്കും. ഇതാണ് എന്റെ ഇപ്പോഴത്തെ ജീവിതം. സുഹൃത്തുക്കളെ, ഇനിയും സമയമുണ്ട്.. ഒരു മാറ്റം തീര്ച്ചഭയായും നല്ലതാണ്. ================ നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈംഗിക സുഖത്തിന് വേണ്ടി ഒരു സ്ത്രീ ബലാല്സംിഗം ചെയ്യപ്പെടുമ്പോള്‍ അവളുടെ ജീവിതമാണ് അവിടെ വീണുടയുന്നതെന്ന് അത് ചെയ്യുന്നവര്‍ മനസ്സിലാക്കുന്നില്ല. ബലാല്ക്കാ രത്തിനു വിധേയരാവുന്ന സ്ത്രീകള്ക്ക്ണ എന്ത് സംഭവിക്കുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അവ എന്തൊക്കെയാണെന്ന് നോക്കൂ. ബലാല്ക്കാ രം കഴിഞ്ഞയുടനെയുള്ള പ്രതികരണം. പല സ്ത്രീകളിലും ഇത് വ്യത്യസ്തങ്ങള്‍ ആയിരിക്കും. ചിലര്‍ മാനസിക സംതുലനം പാലിക്കും എങ്കിലും അവരുടെ മനസ്സ് ഏതാണ്ട് മരവിച്ച സ്ഥിതിയില്‍ തന്നെ ആയിരിക്കും. നടന്ന കാര്യം വിശ്വസിക്കുന്നതില്‍ കുറെ നേരത്തേക്ക് അവര്ക്ക് കഴിയുകയില്ല. മാനസിക ഷോക്കില്‍ എത്തപ്പെടുന്ന ഇവര്‍ നടന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ശ്രമിക്കും. മറ്റു ചിലര്‍ വേറെ രീതിയില്‍ ആവും പ്രതികരിക്കുക. വിഷമവും ദേഷ്യവുമെല്ലാം ഉടന്‍ തന്നെ ഇവര്‍ പ്രകടിപ്പിക്കും. കൃത്യം നടന്നയുടനെ തങ്ങളെ പരിചരിക്കുന്ന ആളുകളോട് ഇവര്‍ ദേഷ്യം പ്രകടിപ്പിക്കുകയും ചിലപ്പോള്‍ അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യും. ഒരു യുവതി, ബലാല്ക്കാ രത്തിനു ശേഷമുള്ള ജീവിതത്തില്‍ എങ്ങിനെ കാര്യങ്ങളെ നേരിടും എന്നത് മറ്റൊരുപാട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. കാര്യങ്ങളെ പോസിറ്റീവ് ആയി നേരിടാനുള്ള കഴിവ്, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയവ പ്രധാന കാര്യങ്ങള്‍ തന്നെയാണ്.
ബലാല്സംുഗത്തിന് ഇരയായി എന്നാ കാര്യത്തെ പ്രാധാന്യം കുറച്ച് കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതായിരിക്കും. പക്ഷേ അതിനു കഴിഞ്ഞില്ല എങ്കില്‍ പിന്നീടങ്ങോട്ടുള്ള ജീവിതം ദുസ്സഹമാവും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം കൂടി ഇല്ലാതെ വരുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്, ജീവിതത്തില്‍ മുന്നേറുവാന്‍ കഴിഞ്ഞു എന്ന് വരില്ല.

അടുത്ത പേജിൽ തുടരുന്നു

ബലാല്ക്കാ രത്തിനു വിധേയയാകുന്ന ഒരു സ്ത്രീക്ക് കൃത്യം നടന്നു കഴിയുമ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ മുറിവുകള്‍ ഉണ്ടാവുന്നു. ഈ ക്ഷതങ്ങള്‍ കുറെ നാളുകള്‍ കൊണ്ട് ഉരുത്തിരിയുന്നതാണ്. മാനസികമായ ആഘാതം രണ്ടു വര്ഷം മുതല്‍ ജീവിതകാലം മുഴുവനും നീണ്ടു നില്ക്കുനന്നതാവാനും മതി. ബലാല്സംലഗം കഴിയുന്ന ആദ്യ ദിവസങ്ങളില്‍ അതിയായ വിഷമവും ആത്മഹത്യ ചെയ്യണം എന്ന തോന്നലും ഒക്കെ കണ്ടു എന്ന് വരാം. ജീവിതത്തിന്റെ നിയന്ത്രണം കയ്യില്‍ നിന്ന് പോയി എന്നാ തരത്തിലുള്ള ചിന്തകളും, വിശപ്പ്‌ കുറയുക, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ഉറക്കക്കുറവ്, കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാനും മറ്റുമുള്ള താത്പര്യക്കുറവ് എന്നിവ പ്രകടമാവാം. ലൈംഗിക കാര്യങ്ങളില്‍ വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. ബലാല്കാിരം നടന്നയുടനെ ഇവയൊക്കെ സംഭവിക്കാം. • അതിയായ മാനസിക സംഘര്ഷംന അല്ലെങ്കില്‍ അസ്വാഭാവികമായ ശാന്തത. ഇത് മാനസികമായ ഷോക്കിന്റെ ലക്ഷണം ആണ്. • കരച്ചില്‍/ അതിയായ ആകാംഷ. • ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി നഷ്ടപ്പെടുക, ദിനചര്യകള്‍ ചെയ്യുവാനുള്ള ശേഷി നശിക്കുക. • വികാരങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുക. • ബലാല്സംങഗം നടന്നത് എങ്ങിനെയാണെന്ന് മറക്കുക. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മറ്റു കാര്യങ്ങളും മറന്നു എന്ന് വരാം. അതിന് ശേഷം.. ഈ കാലയളവില്‍ ബലാല്സംംഗ ഇരകള്‍ തങ്ങളുടെ ജീവിതം നേരെയാക്കാന്‍ ശ്രമിക്കും. അങ്ങിനെയൊരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ ഇവര്‍ ശ്രമിച്ചു എന്ന് വരാം. തങ്ങളുടെ ജീവിത ശൈലി തന്നെ ഇവര്‍ മാറ്റുന്നത് സാധാരണമാണ്. ജോലി ഉപേക്ഷിക്കുക, പുതിയ സ്ഥലത്തേക്ക് താമസം മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തങ്ങളുടെ രൂപത്തില്‍ തന്നെ ഇവര്‍ മാറ്റങ്ങള്‍ വരുത്തുന്നതായും കണ്ടുവരുന്നുണ്ട്. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുക, മുടിയുടെ സ്റ്റൈല്‌ മാറ്റുക എന്നെ കാര്യങ്ങും ചെയ്തു എന്ന് വരാം.
എന്നാല്‍ ഇതൊന്നും വലിയ പ്രയോജനം ചെയ്യുകയില്ല എന്ന് മാത്രമല്ല, അകാരണമായ ഭീതികള്‍, ഉറക്കമില്ലാത്ത രാത്രികള്‍ തുടങ്ങിയവയൊക്കെ പതിയെ ഇവരെ ആക്രമിച്ച് തുടങ്ങും. വേദനാ ജനകങ്ങളായ ഇത്തരം അനുഭവങ്ങളെ നേരിടുകയാവും അവരുടെ വിധി. പിന്നീടുള്ള ജീവിതത്തില്‍ ഇവര്ക്ക് മാനസികവും ശാരീരികവുമായ അനേകം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തോടുള്ള സമീപനത്തില്‍ വ്യത്യാസം വരുകയും, മറ്റുള്ള ആളുകളോടുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ലൈംഗിക കാര്യങ്ങളില്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരുതരം മരവിപ്പായിരിക്കും ഇവര്ക്കു ണ്ടാവുക. തങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരനുഭവം ആയി ഇതിനെ കാണുന്നത് തികച്ചും സ്വാഭാവികം തന്നെയാണ്. ചിലര്ക്ക് ജീവിതത്തില്‍ പിന്നീട് വിജയമുണ്ടാവും. എല്ലാവര്ക്കും അങ്ങനെ തന്നെ ആവട്ടെ.

Comments:

No comments!

Please sign up or log in to post a comment!