ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം
ആസ്വാദ്യകരമായ ലൈംഗിക ജീവിതം പ്രത്യുല്പാദനശേഷിയെ പരിപോഷിപ്പിക്കും. പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം… ‘മൈ ഫീല്ഡ്ു ഈസ് പ്ലെഷര്‍, നോട്ട് പ്രോക്രിയേഷന്‍’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോഴും പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരിക്ക് പറയാനുള്ളത് വന്ധ്യതാചികിത്സയില്‍ നല്ല ലൈംഗികജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ്. വന്ധ്യതാചികിത്സാരംഗത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം എന്താണ്? ഉദ്ധാരണക്കുറവാണ് (Erectile disfunction) മിക്കവാറും പുരുഷന്മാരുടെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്പ്പെകടാന്‍ താത്പര്യം ഉണ്ടാവുക. പക്ഷേ, സംഭോഗം നടക്കുന്നതിന് മുമ്പേ ഉദ്ധാരണം നഷ്ടപ്പെടുക- ഇതാണ് വന്ധ്യതാപ്രശ്‌നങ്ങളുമായി വരുന്ന പുരുഷന്മാരുടെ പ്രധാന പ്രശ്‌നം. വന്ധ്യതയുള്ള പുരുഷന് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ? തീര്ച്ചയയായും പറ്റും. വന്ധ്യതയ്ക്ക് പുരുഷന്റെ ലൈംഗികവേഴ്ചയോടോ തൃപ്തിപ്പെടുത്താനുള്ള കഴിവിനോടോ ബന്ധമില്ല. ടെസ്റ്റിസിലെ ബീജങ്ങളുടെ എണ്ണത്തിനോ അഭാവത്തിനോ പുരുഷന്റെ ലൈംഗികപരമായ പെര്ഫോലമന്സിയനെ ബാധിക്കാന്‍ കഴിയില്ല. ബീജോത്പാദനം തീരെ നടക്കാത്ത പുരുഷനില്പോ ലും ഇണയെ തൃപ്തിപ്പെടുത്തേണ്ട കഴിവുണ്ടാവും. ലൈംഗിക ജീവിതത്തിന്റെ ഗുണവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ? എന്ന് പറയാന്‍ പറ്റില്ല. കാരണം പല ദമ്പതികളും ലൈംഗികബന്ധം ആസ്വദിക്കുന്നത് ആര്ത്തപവവിരാമത്തിന് ശേഷമായിരിക്കും. ഗര്ഭംു ധരിക്കാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ട് ടെന്ഷതനില്ലാതെ ബന്ധത്തില്‍ ഏര്പ്പെലടാം എന്നതുതന്നെ കാരണം. ഷണ്ഡത്വവും വന്ധ്യതയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഷണ്ഡത്വം എന്ന് പറഞ്ഞാല്‍ ലൈംഗികബന്ധത്തില്‍ വിജയകരമായി ഏര്പ്പെകടാനുള്ള കഴിവുകേടാണ്. വന്ധ്യതകൊണ്ട് ഉദ്ദേശിക്കുന്നത് ഗര്ഭംക ധരിക്കാനോ ധരിപ്പിക്കാനോ ഉള്ള കഴിവുകേടാണ്. ലൈംഗിക ആസ്വാദ്യതയും സംതൃപ്തിയും നഷ്ടമാവുകയാണ് ഷണ്ഡത്വത്തില്‍. വന്ധ്യതയിലാകട്ടെ പ്രത്യുത്പാദനശേഷിയും! ഷണ്ഡത്വപ്രശ്‌നങ്ങളില്‍ കുറ്റവാളി മിക്കവാറും മാനസികപിരിമുറുക്കങ്ങളോ മറ്റെന്തെങ്കിലും ബ്രെയിന്‍ പ്രവര്ത്‌വനങ്ങളോ ആയിരിക്കാം. വന്ധ്യതാപ്രശ്‌നങ്ങള്ക്ക്് കാരണം ഏതെങ്കിലും ശരീരാവയവങ്ങളുടെ പ്രവര്ത്ത നക്ഷമത ഇല്ലായ്മയായിരിക്കും. ഉദാഹരണത്തിന് അണ്ഡോത്പാദനം നടക്കാത്തതും അണ്ഡോത്പാദനം നടന്നാലും ഫലോപ്പിയന്‍ ട്യൂബില്‍ ബ്ലോക്കായി കിടക്കുന്നതും ഹോര്മോ്ണ്‍ വ്യതിയാനവും വന്ധ്യതയുടെ കാരണങ്ങളാണ്. ആരോഗ്യവാനായ വ്യക്തിയില്‍ ഷണ്ഡത്വമോ വന്ധ്യതയോ വരാന്‍ സാധ്യതയുണ്ടോ? തീര്ച്ചുയായും ഉണ്ട്.
അടുത്ത പേജിൽ തുടരുന്നു
പലതരം കാരണങ്ങള്‍ കാണാം. ഡിപ്രഷന്‍ തൊട്ട് ടെസ്റ്റാസ്റ്ററോണ്‍ ലവലിലെ കുറവുവരെ. അല്ലെങ്കില്‍ ലിവറിലും ടെസ്റ്റിസിലും ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ആവാം. ഇണയുടെ ശരീരത്തില്‍ നിന്നും വരുന്ന അരോചകമായ ഗന്ധംവരെ സെക്‌സ് ഡ്രൈവ് കുറച്ചേക്കാം. ഓര്മിറപ്പിക്കേണ്ട പ്രധാന വസ്തുത Sex lies between the ears not between the legs എന്നതാണ്. ലൈംഗികത ആസ്വദിക്കാനുള്ള ആഗ്രഹമാണ് അടിസ്ഥാനം. ലോ സെക്‌സ് ഡ്രൈവ്, ഷണ്ഡത്വം, ഉദ്ധാരണക്കുറവ് എന്നിവ എങ്ങനെ ചികിത്സിച്ച് മാറ്റാം? ഡോക്ടറുടെ അടുത്തു പോയി കാരണം കണ്ടുപിടിക്കുക. ഗര്ഭാധാരണത്തിന് ഏറ്റവും ആവശ്യം നല്ല രീതിയിലുള്ള ലൈംഗികബന്ധമാണ്. ഉദ്ധാരണപ്രശ്‌നം നേരിടുന്ന പുരുഷന് സംതൃപ്തമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്പെ്ടാന്‍ കഴിയില്ല. തന്മൂലം ബീജത്തിന്റെ അണ്ഡവുമായുളള കൂടിച്ചേരലും സാധ്യമാകുന്നില്ല. അതിനു പുറമെ ഭാര്യയില്‍ അണ്ഡോല്പാനദനം നടക്കുന്ന സമയത്ത് ലൈംഗികബന്ധത്തിലേര്പെ.ടാന്‍ ഡോക്ടര്‍ നിര്ദേംശിക്കുമ്പോള്‍ ഉത്കണ്ഠ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. വയാഗ്രപോലുള്ള മരുന്നിന് ഫലം കിട്ടണമെങ്കില്പോകലും 25 ശതമാനം ഉദ്ധാരണം ആദ്യം വേണം. ഇത്തരം സാഹചര്യം പങ്കാളിക്ക് നയപരമായി നേരിടാം. രതിപൂര്വ ലീലകളില്‍ മാത്രമായി നിര്ത്താംക ചില ദിവസങ്ങളില്‍. അത് സംഭോഗത്തിലേര്പെ്ടാനുള്ള ആഗ്രഹം കൂട്ടും. മൂന്ന് ‘എസ്സു’കള്‍ – ‘സ്‌കോച്ച്’, ‘സ്‌മോക്കിങ്’, ‘സ്‌ട്രെസ്’ (മദ്യം, പുകവലി, ടെന്ഷ്ന്‍) – ഒഴിവാക്കുക. സന്തുലിതമായ ആഹാരക്രമവും യോഗയും പരിശീലിക്കുക. സൂര്യനമസ്‌കാരം ഹോര്മോാണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ്. അതല്ലെങ്കില്‍ സിന്തറ്റിക് ഹോര്മോമണ്‍ ട്രീറ്റുമെന്റ് എടുക്കാം. ആര്ട്ടിറഫിഷ്യല്‍ ഹോര്മോലണ്‍ സപ്ലിമെന്റ്‌സ് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. സര്ജറികൊണ്ട് മാറ്റാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണെങ്കില്‍ വിദഗ്ധസഹായം തേടുക. പൊതുവെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികളില്‍ വിദഗ്ധര്‍ ആദ്യം ചികയുക സങ്കീര്ണുമായ പ്രശ്‌നങ്ങളായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ടത്.
അടുത്ത പേജിൽ തുടരുന്നു
ശരീരത്തിനകത്തെന്നപോലെ ശരീരത്തിന് പുറത്തും തണുപ്പ് ഉള്ള ചുറ്റുപാടാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യം. ചില ഡോക്ടര്മാറര്‍ വൃഷണത്തില്‍ ‘കോള്ഡ്ന സ്‌പോഞ്ച്’ ചെയ്യാന്‍ പറയും. പുരുഷശരീരത്തില്‍ ടെസ്റ്റിക്കിള്സ്‍ ശരീരത്തിന്റെ പുറത്തായി സ്ഥിതിചെയ്യുന്നതിന്റെ കാര്യവും ഇതാണ്. ബീജങ്ങള്ക്ക് അനുയോജ്യം തണുപ്പാണ്. ലൂബ്രിക്കന്റ്‌സ് ബീജങ്ങളെ നശിപ്പിക്കുമെന്ന് പറഞ്ഞല്ലോ? ദോഷം ചെയ്യാത്തതരം ലൂബ്രിക്കന്റ്‌സ് ഉണ്ടോ? വെളിച്ചെണ്ണ സുരക്ഷിതമായിട്ടുള്ള ലൂബ്രിക്കന്റാണ്. അതുപോലെ ഉമിനീരും പരീക്ഷിച്ചു നോക്കാം. സ്ത്രീകളില്‍ ലൈംഗികമായുള്ള ക്രമക്കേടുകള്‍ ലൈംഗികജീവിതത്തെ ബാധിക്കുമോ? സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയും ലൈംഗികതാത്പര്യമില്ലായ്മയും തമ്മില്‍ ഒരു ബന്ധവും ഇല്ല. കാരണം സ്ത്രീ പുരുഷനില്‍ നിന്ന് ബീജം സ്വീകരിക്കുകയാണ്. സ്ത്രീക്ക് സെക്‌സിലേര്പെകടുന്നതിന് ഒരു എക്‌സ്പയറി ഡേറ്റും ഇല്ല. പക്ഷേ, ഗര്ഭ.ധാരണത്തിന്റെ കാര്യത്തില്‍ തീര്ച്ചുയായും ഒരു എക്‌സ്പയറി ഡേറ്റുണ്ട്. മെനോപോസ് എത്തിയാല്‍ അണ്ഡോത്പാദനം നടക്കുന്നില്ല. പക്ഷേ, ഒരു പുരുഷന്റെ കാര്യത്തില്‍ വയസ്സും പ്രത്യുത്പാദനവും തമ്മില്‍ ബന്ധമില്ല. നൂറു വയസ്സായ ഒരു പുരുഷനും ഒരു കുട്ടിക്ക് ജന്മം നല്കാം . അവസാന ശ്വാസംവരെയും ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളിലെ ആര്ത്തടവവിരാമത്തിന് തുല്യമായി പുരുഷനിലും ഹോര്മോകണ്‍ വ്യതിയാനങ്ങള്‍ നടക്കുന്നെന്ന് പറയപ്പെടുന്നല്ലോ? ആന്ഡ്രോ പ്പോസ് എന്നു പറയപ്പെടുന്ന പാശ്ചാത്യ തിയറിയോട് ഞാന്‍ യോജിക്കുന്നില്ല. കാരണം 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിലെ ഹോര്മോ ണ്‍ ലവലിന് പെട്ടെന്നൊരു വ്യതിയാനം വരും. തുടര്ന്ന് മെനോപ്പോസ് സംഭവിക്കുന്നു. പെട്ടെന്നുള്ള ഹോര്മോെണ്‍ വ്യതിയാനമല്ല പുരുഷനിലേത്. വളരെ സാവധാനത്തിലുള്ള മാറ്റമാണ്. സ്ത്രീകളിലെ രതിമൂര്ച്ഛായും പ്രത്യുത്പാദനശേഷിയും തമ്മില്‍ ബന്ധമുണ്ടോ? രതിമൂര്ച്ഛെ പ്രത്യുത്പാദനത്തെ ബാധിക്കുന്നില്ല.
Comments:
No comments!
Please sign up or log in to post a comment!