വദനസുരതം വൈകൃതമാണോ
സെക്‌സിലുമുണ്ടോ വൈകൃതം? ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ടാകാം. ഉണ്ട് എന്ന് പറയുന്നവര്‍ ഇത് ഏറ്റവും കൂടുതല്‍ ആരോപിക്കുന്ന ഒരു കാര്യം വദനസുരതമായിരിക്കും. ഓറല്‍സെക്‌സ് എന്ന് കേട്ടാല്‍ അത്ര പ്രശ്‌നമില്ല. വദനസുരതമെന്ന് കേട്ടാലോ, അയ്യേ എന്ന് അറിയാതെ പറഞ്ഞുപോകും എന്നതാണ് സ്ഥിതി. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം. ഓറല്‍ സെക്‌സ് അപകടകാരിയാണോ. അതിലെന്താണ് ഇത്ര വൈകൃതം. വൈകൃതമില്ലെന്ന് മാത്രമല്ല പങ്കാളികള്‍ തമ്മില്‍ മനസ്സറിഞ്ഞ് ചെയ്യുന്ന വദനസുരതം നിങ്ങളെ പുതിയ ആഹ്ലാദ മേഖലകളില്‍ എത്തിക്കും എന്നതാണ് സത്യം. പങ്കാളി നിങ്ങളെ ഉള്‍ക്കൊള്ളുകയാണ് വദനസുരതത്തില്‍. ലൈംഗികാവയവങ്ങള്‍ കഴുകി വൃത്തിയാക്കി വേണം പക്ഷേ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ എന്ന് മാത്രം. ഓറല്‍ സെക്‌സിന് മുതിര്‍ന്ന് ഒടുവില്‍ പങ്കാളി സെക്‌സ് തന്നെ വേണ്ടെന്ന് വെക്കുന്ന അവസ്ഥ ഉണ്ടാകരുത്. പങ്കാളികള്‍ ഇരുവരും ശുചിത്വം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ചുരുക്കം. എന്താണ് പങ്കാളി ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചറിയുക എന്നതാണ് സെക്‌സിലെ പ്രാഥമിക കാര്യം. ഇഷ്ടമില്ലാത്ത പങ്കാളിയെ ഓറല്‍ സെക്‌സ് ചെയ്യാന്‍ ഒരിക്കലും നിര്‍ബന്ധിക്കരുത്. അത് അവരുടെ സെക്‌സിനോടുള്ള ആഗ്രഹങ്ങളെയും ആവേശത്തെയും കെടുത്തിക്കളയും. ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി തങ്ങള്‍ക്ക് ലൈംഗിക രോഗങ്ങള്‍ ഇല്ല എന്ന് പങ്കാളികള്‍ ഉറപ്പുവരുത്തണം. മാരകമായ രോഗങ്ങള്‍ ഓറല്‍ സെക്‌സിലൂടെ എളുപ്പത്തില്‍ പകരും എന്ന കാര്യം പ്രത്യേകം ഓര്‍ത്തിരിക്കുക.
Comments:
No comments!
Please sign up or log in to post a comment!