രമ്യയുടെ അവിഹിതം

അവളെ അങ്ങ് കൊന്നു കളയട്ടെ പക്ഷേ മുലകൊടുക്കുന്ന എൻറെ മോൻ അവൻ   അമ്മയെ തേടുമ്പോൾ . അച്ഛനും അമ്മയും ഇലാത്തേ ലോകത്തിൽ അവൻ എങ്ങിനേ ജീവിക്കും.

“നീ മനസിനേ ശാന്തമാക്കൂ   വരുൺ    ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ ശരിയാവണമെന്നില്ല.

“എനിക്കിനി ജീവിക്കേണ്ട അളിയാ അവളെ സ്നേഹിച്ചതുപോലെ എൻറെ അമ്മയെ പോലും ഞാൻ സ്നേഹിച്ചിട്ടില്ല അവളാണ് മറ്റൊരുത്തനോടൊപ്പം നാടുവിടാൻ നിൽക്കുന്നത്.

“നിനക്ക് എപ്പോഴാണ് ഇത് മനസ്സിലായത്

“സാധാരണ അവളുടെ ഫോണ് ഞാൻ നോക്കാറില്ല ഇന്നലെ എൻറെ ഫോൺ ഓഫ് ആയപ്പോൾ അവളുടെ ഫോണിൽ ഇതിൽ എൻറെ പ്രൊഫൈൽ കയറാൻ നോക്കിയപ്പോൾ ഒരാളുടെ മെസ്സേജ് അവളുടെ ഫോണിലേക്ക് തുടരെത്തുടരെ വരുന്നുണ്ടായിരുന്നു.

ആ മെസ്സേജ് മുഴുവൻ വായിച്ചപ്പോൾ പോൾഎൻറെ സമനില മുഴുവൻ തെറ്റി. അവർ രണ്ടുപേരും കൂടി . ഒളിച്ചോടി പോവാനുള്ള പരിപാടിയായിരുന്നു അന്ന് രാത്രി തന്നെ അവളെ കൊല്ലാൻഞാൻ പലതവണ ചിന്തിച്ചതാണ് പക്ഷേ പക്ഷേ തൊട്ടടുത്ത കിടന്നുറങ്ങുന്നഞങ്ങളുടെ പൊന്നോമന മോൻറെ മുഖം ഓർത്തപ്പോൾ ചെയ്യാൻ തോന്നിയില്ല.

“നീ വേണ്ടാത്ത കാര്യങ്ങൾ ചിന്തിക്കരുത് അവളെ കൊന്നു നീ ജയിലിൽ പോയാൽ ആ കുഞ്ഞിന് പിന്നെ ആരുണ്ട്.

” എനിക്കൊന്നും മനസ്സിലാവുന്നില്ല എങ്കിലും അവൾക്ക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ കാട്ടാൻ അവൾക്കു വേണ്ടിയാണ് ഞാൻ രാവെന്നോ പകലെന്നോ ഇല്ലാതെ ഇങ്ങനെ അധ്വാനിക്കുന്നത്.അവൾക്ക് ഒരു കുറവും ഇതുവരെ ഞാൻ വരുത്തിയിട്ടില്ല എന്തുപറഞ്ഞാലും എന്നാൽ പറ്റും പോലെ ഞാൻ സാധിച്ചു കൊടുക്കുമായിരുന്നു.

“നീ അതുമിതും പറയാതെ അതെ വീട്ടിലേക്ക് പോയി സമാധാനമായി അവളോട് സംസാരിക്കു അവളുടെ ഉള്ളിൽ ഉള്ളിൽ എന്താണെന്ന് അറിയ്യൂ .

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കുഞ്ഞിനെയും കയ്യിലെടുത്ത് അവൾ ഉമ്മറപ്പടിയിൽ തന്നെ ഉണ്ടായിരുന്നു ഒന്നും മിണ്ടാതെ റൂമിലേക്ക് പോയ എൻറെ പിറകെ അവളും വന്നു..

“എന്താ രമ്യ നിനക്ക് എന്നെയും മോനെയും വിട്ട് മറ്റൊരു തൻറെ കൂടെ പോകണോ :

” എന്താ വരുൺ ഏട്ടൻ അങ്ങിനെ എനിക്കൊന്നും മനസ്സിലായില്ല കേട്ടോ

“ഞാൻ ഇന്നലെ നിൻറെ ഫോണിൽ എല്ലാം കണ്ടു നീ ഇന്നുവരെ അവനോട് പറഞ്ഞതും എല്ലാം എന്നാലും എന്നെയും നമ്മുടെ കുഞ്ഞുമോനെയും വിട്ട് നിന്നക്ക് മറ്റൊരുത്ത നോടൊപ്പം പോവാൻ തോന്നിയല്ലോ. ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് നീ പറയണം എനിക്ക് അറിയാൻ വേണ്ടിയാ. ഇന്നുവരെ നിൻറെ താല്പര്യങ്ങൾക്ക് ഞാൻ എതിര് നിന്നിട്ടില്ല എന്തെങ്കിലും വേണം എന്ന് നീ പറഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ നിനക്ക് അത് വാങ്ങി തരുമായിരുന്നു.



കുഞ്ഞിനെ കട്ടിലിലേക്ക് കരുതി അവൾ കട്ടിലിൽ ഒരു ഭാഗം മുറുകെപ്പിടിച്ചു അല്ലെങ്കിൽ അവൾ വീണുപോകും.ഇരു മിഴികളും അവളുടെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.”

“ഞാൻ എനിക്ക് തെറ്റ് പറ്റി എന്നോട് ക്ഷമിക്കൂ :    അവൾ അവൻറെ കാലിൽ വീണ് കരഞ്ഞു പറഞ്ഞു

ഒരു വാക്കുകൊണ്ട് നീ എല്ലാം പറഞ്ഞു വ്യഭിചാരം എന്നത് ശരീരംകൊണ്ട് മാത്രം ഉണ്ടാകുന്നതല്ല.  അത് മനസ്സുകൊണ്ട് ആയാലും അതിന് വേറെ ഒരു അർത്ഥവുമില്ല അതും വ്യഭിചാരം തന്നെയാണ്. എന്തിന് അധികം പറയുന്നു ഒന്നു നാടകണ്ട ഒരു പട്ടാളക്കാരനെ ഭാര്യ നാട്ടിലെ റേഷൻ കടക്കാരനും ആയുള്ള അവിഹിതം . മീശമാധവൻ എന്ന പടത്തിൽ കണ്ടപ്പോൾ രചിച്ചവരാണ് നമ്മൾ ഭൂരിഭാഗം മലയാളികളും . ഭാര്യയെ വിശ്വസിച്ച് സ്വന്തം നാടിനു വേണ്ടി ജീവൻ ത്യജിക്കാൻ വേണ്ടി . തയ്യാറായ പുരുഷു എന്ന ധീരജവാൻ നെക്കാളും . എല്ലാവരും ഇഷ്ടപ്പെട്ടത് പിള്ളേച്ചൻ അവിഹിതം ആണ് .       അതാണ് അതാണ് നമ്മുടെ സമൂഹം . ഒന്ന് ചോദിക്കട്ടെ എന്നുമുതലാണ് ഞാൻ നിനക്ക് അന്യനായി തുടങ്ങിയത്.

” ഒന്നും വേണമെന്ന് വിചാരിച്ച്  ഞാൻ ചെയ്തതല്ല കോളേജിൽ എൻറെ ഒപ്പം പഠിച്ചിരുന്ന വിനുവും ആയി ആയി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നാൽ എല്ലാ പ്രണയങ്ങൾ പോലെ അതും ആ കലാലയത്തിൽ തന്നെ അവസാനിച്ചു.     പിന്നെ വർഷങ്ങളോളം ഞങ്ങൾ കണ്ടിട്ടില്ല ഏട്ടഎൻറെ

ജീവിതത്തിലേക്ക് ഞാൻ കടന്നു വന്നപ്പോഴും വിനു മനസ്സിൻറെ കോണിൽ പോലും ഉണ്ടായിരുന്നില്ല പക്ഷേ പലപ്പോഴും ഏട്ടൻ ഇല്ലാതെ ഇരുന്ന് നിമിഷങ്ങളിൽ എനിക്ക് മിണ്ടാൻ fb സൗഹൃദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.അങ്ങനെ ഒരു ദിവസമാണ് വിനുവിൻറെ മെസ്സേജ് എന്നെ തേടി വരുന്നത്.   ആദ്യം കണ്ടില്ല എന്ന് നടിച്ചു പിന്നീട് എപ്പോഴോ ഞാനും മിണ്ടിത്തുടങ്ങി.

പതുക്കെ ഞാൻ പഴയകാല പ്രണയം നിമിഷങ്ങളിലേക്ക് കടന്നു.  എങ്കിലും ഏട്ടൻ ഇല്ലാത്ത സമയങ്ങളിൽ  ഇവിടെ വരാൻ അവൻ താൽപര്യമെടുത്ത് വിനുവിനെ ഞാൻ തടഞ്ഞു. വിനോട് ഉള്ള സ്നേഹം ഉരുകി ഇറങ്ങിയെങ്കിലും . വരുൺ ചേട്ടൻ കെട്ടിയ താലിയും മൂന്നുവർഷത്തോളം എനിക്ക് തന്ന സ്നേഹവും അതിന് പുറമെ നമ്മുടെ മോൻ അതെല്ലാം ഓർക്കുമ്പോൾ ഞാൻ ചെയ്യുന്ന തെറ്റുകൾ ഓർത്ത് എന്നെ തന്നെ ഞാൻ വെറു കാറുണ്ട്

” നിനക്കറിയാലോ കേരളം മുഴുവൻ ഓടി നടക്കേണ്ട ഒരു മെഡിക്കൽ കമ്പനിയുടെ മാനേജർ ആണ് ഞാൻ ജോലിയുടെ ഭാഗമായി ചില ദിവസങ്ങളിൽ രാവും പകലും യാത്ര ചെയ്യേണ്ടി വരാറുണ്ട്.  അപ്പോഴെല്ലാം നിന്നെ ഒറ്റയ്ക്ക് ഞാനിതുവരെ ആക്കിയിട്ടില്ല. നിനക്ക് താല്പര്യം ഇല്ലാത്ത ആണ് നമ്മൾ ഈ വാടകവീട് എടുത്ത് ഇട് മാറിയത് എന്നിട്ടു പോലും ഞാൻ പോകുമ്പോൾ എൻറെ അമ്മ നിൻറെ ഒപ്പം വന്നിരിക്കാറുണ്ട്.
പക്ഷേ ഒറ്റപ്പെട്ട നിമിഷങ്ങളിൽ പെടുന്ന ഒരു സ്ത്രീയുടെ തെറ്റായി നീ ഇതിനെ ന്യായീകരിക്കേണ്ട . സ്ത്രീകൾ എന്നും നല്ലവരാണ് തന്നോട് ഇടപഴകുന്നത് ഏത് തരത്തിലാണ് എന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കും.   അത് നിനക്ക് മനസ്സിലായത് പോയത് നിൻറെ തെറ്റ് അതുപോലെ നിന്നെ വളർത്തിയ മാതാപിതാക്കളും ആണ് .മക്കൾക്ക് നല്ലതും ചീത്തയും പറഞ്ഞുകൊടുക്കുന്നത് നിൻറെ മാതാപിതാക്കൾ പരാജയമായി നിൻറെ ഈ പ്രവർത്തിയിൽ കൊണ്ടു നീ നീ തെളിയിച്ചത്.

നിന്നെ പഴയപോലെ കാണാൻ എനിക്ക് സാധിക്കില്ല അല്ല നീ ഇതുവരെ കരഞ്ഞു തീർത്ത കണ്ണീരിൽ ഇതിൽ പറഞ്ഞത് ഇന്നലെ വരെ നീ ചെയ്ത വിചാരത്തെ കറകൾ ആണെങ്കിൽ നിനക്ക് വീണ്ടും ഇവിടെ കഴിയാം.മറ്റുള്ള മുന്നിൽ എൻറെ ഭാര്യയായി എൻറെ മകൻ അമ്മയായി.

ഏട്ടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ട്ടാ ശരിയാണ് ഒരു നിമിഷം എൻറെ ചിന്ത തെറ്റിപ്പോയിഅതിനു പകരമായി ജീവനുതുല്യം സ്നേഹിക്കാം.

രമ്യ അവിഹിതം എന്നാൽ അത് ശരീരം കൊണ്ട് മാത്രമുള്ളതല്ലമനസ്സുകൊണ്ടും ഉള്ളതാണ് സ്വന്തം ഭർത്താവിനെ  മാത്രം കാണേണ്ട  സ്ഥാനത്ത് അന്യപുരുഷനെ കാണുന്നത് അവിഹിതം തന്നെയാണ്. ഞാൻ ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് എനിക്ക് ഒരിക്കലും ഇത് ഇത് അംഗീകരിക്കാൻ സാധിക്കില്ല. എന്നാലും ഞാൻ നിന്നെ മനസ്സിലാക്കാൻ ശ്രമിക്കാം നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് പൂർണ ബോധ്യമാകുന്ന ഒരു ദിവസം അതിനായി ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടി വരാം കാരണം ഇവിടെ തെറ്റ് ചെയ്തത് നീയാണ് എൻറെ ഭാഗത്തു നിന്നാണ് ഇങ്ങനെ ഒരു തെറ്റ് വന്നത് എങ്കിൽ നീ

ക്ഷമിക്കുമോ .

(മറ്റൊരുത്തൻ റെ ഭാര്യയെ കൊത്തിവലിക്കാൻ കാത്തിരിക്കുന്ന ചില ഹിജഡകൾ ഉണ്ട് അതിൽ മാത്രം സുഖം കണ്ടെത്തുന്നവർ അവരോടൊക്കെ ഒന്നേ പറയാനുള്ളൂ നിങ്ങളും വിവാഹം കഴിഞ്ഞവരാണ് അല്ലെങ്കിൽ വിവാഹം കഴിക്കേണ്ട വരാണ് നിങ്ങളുടെ വീട്ടിലും നിങ്ങളുടെ പെങ്ങന്മാർക്കുംഇങ്ങനെ ഒരു അവിഹിതം കഥ വന്നാൽ നിങ്ങൾ അതിനെ സപ്പോർട്ട് ചെയ്യുമോ ചെയ്യുന്നവർ ഉണ്ടായിരിക്കാം ഭൂരിഭാഗം പേരും അതിനെ എതിർക്കുന്നവരാണ് സ്വന്തം ഭാര്യയെ കൂട്ടി കൊടുത്ത അതിൽ സുഖം കണ്ടെത്തുന്ന ചിലർ ഭാവിയിൽ ആരുടെയൊക്കെയോ തൂലികയുടെ കഥാപാത്രങ്ങൾ ആകാം .

നമ്മുടെ ചുറ്റുമുള്ള   ജീവിത സാഹചര്യങ്ങളിൽ നിന്നും, അടർത്തിയെടുത്ത് ഒരു ചെറിയ എട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ നിങ്ങളുടെ സ്വന്തം അമൃത . ♥

Comments:

No comments!

Please sign up or log in to post a comment!