❤️ എന്റെ കുഞ്ഞൂസ്‌ 2

ഇതേ സമയം ആര്യന്റെ വീട്ടിൽ…

എല്ലാ വീട്ടിലും സംഭവിക്കുന്ന പോലെ നല്ല ജോലി ആയത് കൊണ്ട് തന്നെ ആര്യൻെറെ അമ്മ അവനെ കല്യാണം കഴിക്കാൻ നിർബന്ധിച്ച് കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു രാത്രി ആര്യന്റെ വീട്ടിൽ…

അമ്മ : എടാ കൊച്ചെ നീ എന്തിനാടാ ആ കല്യാണാലോചന മോടക്കിയെ…

ഞാൻ : ആര് മുടക്കി എന്ന്…

അമ്മ : നീ തന്നെ…. ആ ബ്രോക്കർ എന്നെ വന്ന് കണ്ടിരുന്നു…

ഞാൻ : എന്തിന് ?

അമ്മ : നീ എന്തിനാ ആ ബ്രോകർനെ കൊണ്ട് കള്ളം പറയിപ്പിച്ചത്..

ഞാൻ : ഞാൻ ഒന്നും പറഞ്ഞിട്ടില്ല അമ്മ…

അമ്മ : എന്റെ മോനെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി… നീ എന്റെ മുഖത്ത് നോക്കി പറയട നീ അങ്ങനെ ചെയ്തില്ലെന്ന്..

ഞാൻ : അമ്മ അമ്മക്ക് എന്നെ ഇപ്പൊ തന്നെ കെട്ടിച്ചിട്ട്‌ എന്തിനാ.. വർഷയുടെ ( അനിയത്തി ) കല്യാണം കഴിഞ്ഞിട്ട് മതി എന്റെ കാര്യം ഒക്കെ ആലോചിക്കാൻ…

അമ്മ : എടാ അവൾക്ക് 19 വയസ്സ് ഉള്ളൂ. അവൾക്ക് കല്യാണ പ്രായം ആയി , ഒരു ചെറുക്കനെ കണ്ട് പിടിച്ച് അവളുടെ കല്യാണം ഒക്കെ കഴിഞ്ഞ് വരുമ്പോ നിനക്ക് പത്തിരുപതെട്ട്‌ വയസ്സ് ആകും…

ഞാൻ : അതിന്..

അമ്മ : ഡാ മോനെ നിനക്ക് ഇപ്പൊ 24 വയസ്സ് ആയി… 26 വയസ്സ് കഴിഞ്ഞാൽ പിന്നെ 30 വയസ്സ് കഴിഞ്ഞ് ആണ് കല്യണയോഗം എന്നാ ജോത്സ്യൻ പറഞ്ഞെ…

ഞാൻ : അമ്മ അതിന് ഇനീം 2 വർഷം ഇല്ലെ ഇപ്പോഴേ എന്തിനാ എന്നെ ഇങ്ങനെ…

അപ്പോഴേക്കും വർഷ അങ്ങോട്ട് വന്നു…

വർഷ : എനിക്ക് തോന്നുന്നേ ചേട്ടന് പ്രേമം വല്ലതും ഉണ്ടോ എന്ന് ആണ്..

ഞാൻ : ഒന്ന് പോയെടീ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ… അവള് വല്യ കണ്ടുപിടിത്തം കൊണ്ട് വന്നേക്കുന്നൂ…. ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു.

വർഷ : കണ്ടോ അമ്മെ ഒന്നും ഇല്ലെങ്കിൽ പിന്നെ ചേട്ടൻ എന്തിനാ വെറുതെ ദേഷ്യപെടുന്നെ…

അമ്മ : സത്യം ആനോട… നിനക്ക് അങ്ങനെ വല്ലതമുണ്ടെങ്കിൽ എന്നോട് പറയാട നമുക്ക് അത് ആലോചിക്കാം..

ഞാൻ : അമ്മ എനിക്ക് അങ്ങനെ ഒന്നും ഇല്ല.. ഇവൾ വെറുതെ ഓരോന്ന് വിളിച്ച് പറയണേ കേട്ട് അമ്മ തുള്ളാൻ നിൽക്കല്ലെ… ഞാൻ ആരുമായെങ്കിലും പ്രേമത്തിൽ ആണെങ്കിൽ അത് ആദ്യം പറയുന്നെ എന്റെ അമ്മയോട് ആയിരിക്കില്ലേ… പിന്നെ എന്താ… ഞാൻ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന് മാത്രമേ പറഞ്ഞുള്ളൂ…

വർഷ അപ്പോഴും എന്നെ സംശയത്തോടെ നോക്കി കൊണ്ട് ഇരിക്കുവാന്ന്…

അമ്മ എന്തോ പറയാൻ വന്നപ്പോഴേക്കും എന്റെ ഫോൺ അടിച്ചു… ഞാൻ ഫോണും എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങി.

.

ഞാൻ ഫോൺ അറ്റൻഡ് ചെയ്തു… കമ്മീഷ്ണർ ആയിരുന്നു.. അടുത്ത ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം വലിയ വിവാദം ആയിരുന്നു… പ്രതിപക്ഷം അവസരം മുതലെടുത്ത് ഭരണപക്ഷത്തിന് നേരെ പ്രക്ഷോഭങ്ങളും മാർച്ചും ഒക്കെ നടത്തി.. ഒടുവിൽ ഗവർമെന്റ് അന്വേഷണ ചുമതല മറ്റൊരു ടീമിനെ ഏൽപിക്കാൻ തീരുമാനിച്ചു… ടീമിന്റെ ഇൻചാർജ് ആയിട്ട് എന്നെ നിയമിച്ച് കൊണ്ടുള്ള ഓർഡർ വന്ന വിവരം അനോഫീഷ്യൽ ആയി അറിയിക്കാൻ വേണ്ടി വിളിച്ചത് ആണ് അദ്ദേഹം… കമ്മിഷണർ എന്നതിലുപരി ഒരു friendine  ആയിരുന്നു അദ്ദേഹം എന്നോട്…

ആര്യൻ : എസ് സർ… I will come sir.. thank you sir…

ഫോൺ കട്ട് ചെയ്തത് ഞാൻ വീടിന്റെ ഉള്ളിലേക്ക് കയറി..

വർഷ : ആരാ ചേട്ടാ വിളിച്ചത്…??

ഞാൻ : കമ്മിഷണർ sir ആടി…

അമ്മ : ഇൗ പാതി രാത്രി എന്ത് ഓഫീസ് കാര്യം പറയാൻ ആണ് കൊച്ചെ…

ഞാൻ : അമ്മാ ഞാൻ ഒരു പോലീസ് ഓഫീസർ ആണ്… പോലീസ്കാർക്കും പട്ടാളക്കാർക്ക് രാത്രി എന്നോ പകൽ എന്നോ ഇല്ല ഫുൾ ടൈം ഓൺ ഡ്യൂട്ടി ആണ്..

വർഷ : ചേട്ടായി എന്താ കാര്യം എന്ന് പറ…

ഞാൻ: അത് ഇൗ ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം ഇല്ലെ അതിന്റെ കേസ് ചുമതല ഇനി തൊട്ട് എനിക്ക് ആണ്..

അമ്മ : aa കേസിനെ കുറിച്ച് കൊറേ കാര്യങ്ങൽ ടിവിയിൽ വന്നിരുന്നു…

ഞാൻ : അതൊക്കെ ഓരോ channel അവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി പറയുന്നത് അല്ലേ അമ്മ… ഇനീം റേറ്റിംഗ് കൂടും എന്ന് പറഞ്ഞാല് അവർ വേമെങ്കിൽ aa കേസ് തെളിയിച്ച് പ്രതിയെ പിടിച്ചു എന്ന് പറയും.. അല്ലപിന്നെ..

അമ്മ : അതൊക്കെ പോട്ടെ നിങ്ങൾക്ക് ഒന്നും കഴികണ്ടെ.. ഇങ്ങനെ ഇരുന്നാൽ മതിയോ..

വർഷ : പിന്നെ കൊറേ നേരം ആയി വിശക്കാൻ തുടങ്ങിയിട്ട്.. ഇവിടെ ആണേൽ ഇൗ മരമാക്രിയുടെ കല്യാണ ചർച്ച അല്ലരുന്നോ..

ഞാൻ : പോടി മരമാക്രി നിന്റെ കെട്ടിയോൻ…..

അത് കേട്ട വർഷ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ തലകിട്ട്‌ ഒന്ന് തന്നിട്ട്‌ അവള് കഴിക്കാൻ വേണ്ടി പോയി… ഞാൻ എത്ര വലിയ പോലീസ് ആയാലും അവൾക്ക് ഞാൻ അവളുടെ കുരുതകെടിനും കൂടെ നിൽക്കുന്ന ചേട്ടൻ ആണ്… എനിക്ക് തിരിച്ചും.. അതോണ്ട് എന്നെ ഇടിക്കത്തെയോ അടിക്കത്തെയോ അവളുടെ ഒരു ദിവസം കഴിയതില്ല…

ഞാൻ ഒന്ന് കുളിക്കാൻ വേണ്ടി റൂമിലേക്ക് കയറി… യൂണിഫോം പോലും മാറ്റാൻ സമ്മതിച്ചിരുന്നില്ല.. വന്ന് കയറിയ ഉടനെ ഇവിടുത്തെ ഹോമിനിസ്റ്റ്റർ ചോദ്യം ചെയ്യാൻ തുടങ്ങിയ അല്ലേ…

ഷവർ ഓൺ ചെയ്ത് നിൽക്കുമ്പോഴും എന്റെ മനസ്സിൽ കൂടി പോയത് വർഷ പറഞ്ഞ കാര്യം ആണ്… എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ ഇന്ന്… അത് ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ഓർത്ത് ഒരു ചിരി….

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

റൂമിലേക്ക് ചെന്ന ചേച്ചി അഞ്ജലിയെ നോക്കിയപ്പോ അവള് ബെഡിൽ ഇല്ല… ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്… ചേച്ചി അവളെ കാത്ത് അവിടെ തന്നെ ഇരുന്നു…

5 മിനിറ്റ് കഴിഞ്ഞപ്പോൾ അഞ്ജലി പുറത്ത് ഇറങ്ങി… ചേച്ചിയുടെ മുഖം കണ്ടപ്പോഴേ എന്തോ പതികേട് തോന്നി… ഒന്നും മിണ്ടാതെ അഞ്ജലി വന്ന് കട്ടിലിൽ കയറി… എന്തോ ചൊതിക്കൻ തുടങ്ങിയ അഞ്ജലിയെ ചേച്ചി ഫോണിലെ വാൾപേപ്പർ കാണിച്ച് കൊണ്ട് സംസാരിക്കാൻ തുടങ്ങി…

ചേച്ചി : ഇത് ആണ് മോൾ ഇൗ ആലോചന ഒക്കെ മുടക്കാൻ കാരണം ആണെങ്കിൽ നീ ഒന്ന് കൂടി അറിഞ്ഞോ…

അഞ്ജലി : ചേച്ചി ഞാൻ…

ചേച്ചി : ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ നിങ്ങടെ രണ്ടിന്റെം ആഗ്രഹം നടക്കില്ല…

അപ്പോഴേക്കും ചേച്ചിയെ അളിയൻ എന്തോ ആവശ്യത്തിന് വിളിച്ചു… അഞ്ജലിയെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് ഫോൺ ബെഡിലേക്ക്‌ ഇട്ടിട്ട് ചേച്ചി എഴുന്നേറ്റ് പോയി…

ചേച്ചി റൂമിലേക്ക് ചെന്നപ്പോൾ അളിയൻ കുളിച്ച് കഴിഞ്ഞ് തല തുടക്കാൻ ടവ്വൽ ചൊതിക്കാൻ ആണ് വിളിച്ചത്….

അളിയൻ തല തുവർത്തി കഴിഞ്ഞ് നോക്കുമ്പോ ചേച്ചിയുടെ മുഖം ദേഷ്യം കേറി ഒരു കോട്ട പോലെ വേചേക്കുന്നൂ…

അളിയൻ : നിന്റെ മുഖം എന്താടി ഇങ്ങനെ ഇരിക്കുന്ന….

ചേച്ചി : ഒന്നുല്ലാ…

അളിയൻ : എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഇർക്കുവായിരുന്ന്….

ചേച്ചി : എന്ത് കാര്യം..??

അളിയൻ : എടി നമ്മുടെ അഞ്ഞുന്‍റെ കാര്യം… അവൾക്ക് ആരെയോ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് ആരാണെന്ന് നീ ഒന്ന് ചൊതിക്കടി…. നിന്നോട് ആകുമ്പോ അവള് പറയൊല്ലോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം….

ചേച്ചി : അത് നടക്കില്ല…

അളിയൻ : എന്ത് നടക്കില്ലെന്ന്…

ചേച്ചി : അവൾടെ ആഗ്രഹം നടക്കില്ലെന്ന്.. അവൾ അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് നടക്കില്ല…

അളിയൻ : നിനക്ക് ആൾ ആരാണെന്ന് അറിയോ… ആരാടി നമുക്ക് അറിയുന്ന ആരേലും ആണോ അത്..

ചേച്ചി : മ്മ്‌…

അളിയൻ : നീ എങ്ങനെ അറിഞ്ഞടി…

ചേച്ചി : നേരത്തെ ഞാൻ അര്യനെ വിളിക്കാൻ വേണ്ടി ഫോൺ വങ്ങിച്ചപ്പോ കണ്ട്…

അളിയൻ : ആഹാ അപ്പോ അതാണോ നിന്റെ മുഖം ഇങ്ങനെ…

ചേച്ചി : മ്മ്‌…

അളിയൻ : അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് നിനക്ക് എന്ത്തിനാടി ദേഷ്യം കേറുന്നെ… നമ്മളും പ്രേമിച്ച് അല്ലേ കല്യാണം കഴിച്ചേ….


ചേച്ചി : പിന്നെ അവൾക്ക് എന്റെ അനിയനെ ഇഷ്ടം ആണെന് പറഞ്ഞാല് ഞാൻ പിന്നെ പടക്കം പൊട്ടിച്ച് ആഘോഷിക്കണോ..

അളിയൻ : നിന്റെ അനിയനോ ആര് ആര്യൻ ആണോ…

ചേച്ചി : മ്മ്‌..

അളിയൻ : അവർ തമ്മിൽ പ്രേമത്തിൽ ആണെന് അവള് പറഞ്ഞോ നിന്നോട്…

ചേച്ചി : ഇല്ല..പക്ഷെ അവളുടെ ഫോണിൽ അവന്റെ നമ്പർ Mine എന്ന് സേവ് ചെയ്തെകുന്നെ… പിന്നെ അവളുടെ വാൾപേപ്പർ അവൻ ആണ് പിന്നെ അവളുടെ ഫോണിൽ അവന്റെ കൊറേ ഫോട്ടോസ് ഉണ്ട്….

അളിയൻ : നീ ഇതിനെ പറ്റി അവളോട് സംസാരിച്ചോ….

ചേച്ചി : വേറെ ഒന്നും പറഞ്ഞില്ല പക്ഷേ രണ്ടിന്റ്റം ആഗ്രഹം നടക്കില്ല എന്ന് പറഞ്ഞു..

അളിയൻ : ടീ… നീ എന്തിനാ അങ്ങനെ പറയാൻ പോയെ… അവള് അതിന്റെ പേരിൽ വെല്ല മണ്ടത്തരം ചെയ്താലോ….

ചേച്ചി : അയ്യോ.. അത് ഞാൻ ഓർത്തില്ല…

അളിയൻ : മാറിക്കെ അങ്ങോട്ട്…

അളിയൻ നേരെ അഞ്ജലിയുടെ മുറിയിലേക്ക് ചെന്നു….

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

കുളി കഴിഞ്ഞ് , ഭക്ഷണത്തിന് ശേഷം ഓഫീസില കുറച്ച് ഫൈൽസ് ലാപ്ടോപ്പിൽ ചെക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോഴാണ് അമ്മ അര്യന്റെ മുറിയിലേക്ക് വരുന്നത്…

അമ്മ : മോനെ നീ നാളെ ഫ്രീ ആണോ…

ഞാൻ : അല്ല അമ്മ ഒന്ന് എറണാകുളത്ത് പോണം… പിന്നെ വൈകിട്ട് ഞങ്ങളുടെ 10 ത് ബാച്ചിന്റെ reunion ഉണ്ട്… പറ്റിയാൽ അതിന് ഒന്ന് പോണം… എന്താ അമ്മേ ചോതിച്ചെ…

അമ്മ : നമ്മുടെ ഒരു ബന്ധു ഇല്ലെ ശേകരൻ….

ഞാൻ : ആ മറ്റെ മുടി ഒക്കെ കൊഴിഞ്ഞ് കഷണ്ടി ആയിട്ട് ഉള്ള ആൾ അല്ലേ…

അമ്മ : അത് തന്നെ അയാള് ഇന്ന് നിനക്ക് ഒരു ആലോചന കൊണ്ട് വന്നു ആലോചന എന്ന് പറയാൻ പറ്റില്ല…

ഞാൻ : ആലോചന വേണ്ട എന്ന് ഞാൻ പറഞ്ഞെ അല്ലേ അമ്മ..

അമ്മ : എടാ ആലോചന വേറെ ആർക്കും അല്ല.. അയാളുടെ ചേട്ടന്റെ മകൾക്ക് വേണ്ടി ആണ്… നിനക്ക് അറിയാം aa കൊച്ചിനെ… അന്ന് നമ്മൾ പാലകാട് ഒരു കല്യാണത്തിന് പോയപ്പോ നിന്നോട് വന്ന് കൊറേ നേരം സംസാരിച്ച ഒരു പെൺകുട്ടി ഇല്ലെ… അതാ പെണ്ൺ.

ഞാൻ : ആരായാലും അമ്മ എനിക്ക് ഇപ്പൊ ആവശ്യത്തിൽ അധികം ടെൻഷൻ ഉണ്ട്… അതിന്റെ ഇടക്ക് കല്യാണം കൊണ്ട് വരല്ലേ അമ്മ…

അമ്മ : എടാ വേറെ ഒന്നും അല്ല അയാള് വന്നപ്പോ ഞാൻ വാക്ക് കൊടുത്ത് പോയി നാളെ നീ കാണാൻ ചെല്ലും എന്ന്… ഇനി നീ പോയില്ലെങ്കിൽ നിനക്ക് അല്ല മരിച്ച്‌ പോയ നിന്റെ അപ്പന് ആണ് ചീത്ത പേര്.. അതോണ്ട് നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്‌. മോൻ അവളെ കെട്ടണം എന്നൊന്നും ഞാൻ പറയില്ല ഇപ്പൊ ഒന്ന് കാണാൻ ആണ്…

ഇതും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അമ്മയോട്

ഞാൻ : അമ്മെ നാളെ രാവിലെ പോയാൽ മതിയോ…??

അമ്മ : ആഹ്.
. മതി നാളെ രാവിലെ ഒരു 10 മണി ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി…

ഞാൻ : മ്മ്‌… പക്ഷേ ഇത് കഴിഞ്ഞ് ഇനി ഒരു മൂന്നാല് മാസം എന്നോട് കല്യാണത്തിന്റെ കാര്യം പറയരുത്… സത്യം ചെയ്യ്…

അമ്മ : സത്യം….

ഞാൻ : മ്മ്‌…

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

റൂമിലേക്ക് കയറിയ അജയ് ( അളിയൻ ) ദീപിക ( ചേച്ചി) കാണുന്നത് തലയിണയിൽ മുഖം അമർത്തി കിടന്ന് കരയുന്ന അഞ്ജലിയെ ആണ്…

അജയ് : മോളെ അഞ്ചു…

അഞ്ജലി ഒന്ന് മുഖം തുടച്ചിട്ട് ചേട്ടനെ നോക്കി….

അജയ് : നീ എന്തിനാ കരയുന്നെ….??

അഞ്ജലി : ഏയ്… ഞാൻ കരഞ്ഞില്ല ഏട്ടാ… ഞാൻ കിടക്കുവായിരുന്ന്…

അജയ് : എന്തിനാ ഡി നീ ഇങ്ങനെ മുഖത്ത് നോക്കി കള്ളം പറയുന്നേ… ദീപിക പറഞ്ഞ് എന്നോട് എല്ലാം….

ഇത് പറഞ്ഞതും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അഞ്ജലിയുടെ പ്രതികരണം… അവളെ പതിയെ നെറുകയിൽ തലോടി അജയ് ആശ്വസിപ്പിച്ചു…

അവളുടെ കരച്ചിൽ ഒരു വിധം കഴിഞ്ഞപ്പോൾ അജയ് ചൊതിച്ചു..

അജയ് : പോട്ടെ കരയല്ലേ ടീ.. എത്ര നാൾ ആയി ഇൗ റിലേഷൻ തുടങ്ങിയിട്ട്…???

അഞ്ജലി : എന്ത് റിലേഷൻ..??

അജയ് : നീയും ആര്യനും ആയിട്ട് ഉള്ള റിലേഷൻ തുടങ്ങിയിട്ട്…

അഞ്ജലി : കൊള്ളാം ഇതാണോ ചേട്ടനും എട്ടത്തിം കണ്ടുപിടിച്ച കാര്യം….

അജയ് : പിന്നെ…

അഞ്ജലി : ഏട്ടത്തി ഏടത്തി മനസ്സിലാക്കിയത് സത്യം ആണ് പക്ഷേ അത് മുഴുവനും സത്യം അല്ല….

ദീപിക : നീ ഒന്ന് തെളിച്ച് പറയടി…

അഞ്ജലി : ചേച്ചിടെ അനിയൻ ആര്യനെ എനിക്ക് ഇഷ്ടം ആണെന്ന് ഉള്ളളത് സത്യം ആണ്… പക്ഷെ ഇൗ കാര്യം അവന് പോലും അറിയില്ല…

അജയ് : അപ്പോ നിങ്ങള് തമ്മില് പ്രേമത്തിൽ അല്ലേ… നിനക്ക് അവനോട് മാത്രം ഉള്ള ഇഷ്ടം ആണോ….

അഞ്ജലി : ആ എനിക്ക് പറയണം ഇന്ന് തോന്നിയിട്ടുണ്ട്… പലപ്പോഴും പിന്നെ വേണ്ടെന്ന് വെച്ചു…

അജയ് : ഇവൾ വന്ന് പറഞ്ഞു നീയും ആര്യനും തമ്മിൽ ഇഷ്ടതിൽ ആണെന്ന്…. അപ്പോ ഞാനും വിശ്വസിച്ച്..

അഞ്ജലി ദീപികയെ നോക്കി പുഞ്ചിരിച്ചു…പിന്നെ പറഞ്ഞു

അഞ്ജലി : ഞാൻ പറയാൻ വന്നത് ആണ് പക്ഷേ ഏട്ടത്തി സമ്മതിച്ചില്ല…

ദീപിക : സോറി ടീ പെട്ടെന്ന് നിന്റെ മൊബൈലിൽ അങ്ങനെ ഒക്കെ കണ്ടപ്പോ സത്യം പറഞ്ഞാ സഹിക്കാൻ പറ്റിയില്ല നീയും അവനും കൂടി എന്നെ പറ്റികുവാ എന്നാ തോന്നിയേ.. അതാ ഞാൻ അങ്ങനെ…

അഞ്ജലി : പറ്റികണം എന്ന് വിചാരിച്ചിട്ട് അല്ല ചേച്ചി… ആദ്യമേ ചേച്ചിയെ കാണാൻ ഞങൾ വന്നപ്പോ തൊട്ട് എന്റെ മനസ്സിൽ കയറിയത് ആ അവൻ… കൊറേ പ്രാവിശ്യം സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു പക്ഷേ പറ്റുന്നില്ല…. അന്ന് നിങ്ങടെ കല്യാണം കഴിഞ്ഞ് നമ്മൾ ഇങ്ങോട്ട് തിരിച്ച് വരാൻ നേരം കാറിൽ നിന്ന് വെള്ളംകുപ്പി എടുക്കാൻ വേണ്ടി അവന്റെ ഒപ്പം പോയ അന്ന് ഉറപിച്ചതാ എന്റെ മനസ്സിൽ ഞാൻ അവനെ… ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ച് വലിയ ജാടക്കരൻ ആണെന്ന്… പക്ഷേ മിണ്ടി തുടങ്ങി കഴിഞ്ഞപ്പോ മനസിലായി ആൾ ശുദ്ധൻ ആണെന്ന്…

അന്ന് ഞാൻ അവിടെ ഉള്ള ഒരു കുഴിയിൽ വീഴാൻ പോയപ്പോ എന്നെ പിടിച്ച aa പിടുതത്തിൽ എല്ലാം ഉണ്ടായിരുന്നു.. അവന് സ്ത്രീകളോട് ഉള്ള ബഹുമാനം aa പിടുത്ത്തിൽ ഉണ്ടായിരുന്നു.. പിന്നെ ഇത്രേം നാൾ ആയിട്ട് അവനോടുള്ള ഇഷ്ടം കൂടിട്ടെ ഉള്ളൂ..

ദീപിക : ഇതൊക്കെ നടന്നത് ഇപ്പൊ ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും…

അഞ്ജലി : അറിയിക്കണ്ട എന്ന് വെച്ചതാ… എന്തിനാ അറിയിച്ചിട്ട്‌. എന്തായാലും ആരും സമ്മതിക്കില്ല…. ഇപ്പൊ തന്നെ ഏട്ടത്തി അത് കണ്ടില്ലയിരുന്നു എങ്കിൽ ആരും അറിയില്ലായിരുന്നു… ആരോടും ഞാൻ പറയത്തും ഇല്ലർന്ന്… എനിക്ക് ഒരു അപേക്ഷ ഉണ്ട് ഇത് അച്ഛനോട് പറയാതെ ഇരിക്കാൻ പറ്റുവോ…. Plzzz… Atleast അവന്റെ കല്യാണം വരെ എങ്കിലും… അത് കഴിഞ്ഞ് ഇങ്ങനെ എങ്കിലും നിങ്ങള് പറയുന്ന പോലെ ആരുടെ എങ്കിലും മുൻപിൽ ഞാൻ തല കുനിച്ച് കൊടുതോളാം…

അഞ്ജലി പ്രതീക്ഷയോടെ അജയെയും ദീപികയെയും നോക്കി…

അജയ് : നീ എന്താടീ ഞങ്ങളെ പറ്റി വിച്ചാരിച്ചേക്കുന്നെ…???

അജയ് ദേഷ്യത്തോടെ അവളോട് ചോദിച്ചു…

അജയ് : അത്രക്ക് ദുഷ്ടർ ആണ് ഞങൾ എന്നോ… നിന്റെ സ്നേഹം വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് 2 പേർക്കും മനസ്സിലാകും…

ദീപിക : കാരണം 2 സംസ്ഥാനത്തിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് പ്രണയിച്ചവർ ആണ് ഞങ്ങള്.. aa ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് നിന്നെ മനസ്സിലാവാൻ ആണ്…

അജയ് : നിന്റെ ആഗ്രഹം നടക്കോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ എന്തിനും ഞങ്ങൾ നിന്റെ ഒപ്പം ഉണ്ടാവും… കേട്ടോ… ഇനി കരയാണ്ടാട്ടോ… ദേ കണ്ണ് ഒക്കെ തുടച്ച് മിടുക്കി ആയിക്കെ….

ദീപിക ,: ടീ നേരത്തെ പറഞ്ഞത് ഒന്നും മനഃപൂർവം എല്ലാ പെട്ടെന്ന് ദേഷ്യം വന്നപ്പോ പറഞ്ഞതാ…

അഞ്ജലി : എനിക്ക് അറിയാം ഏട്ടത്തി.. അപ്പോഴത്തെ ദേഷ്യം കാരണം….

ഇത് പറഞ്ഞോണ്ട് തിരിഞ്ഞ അഞ്ജലി കാണുന്നത് അവരെ നോക്കി കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അച്ഛനെ ആണ്…

അഞ്ജലി നോക്കുന്നത് കണ്ട് ആണ് അജയും ദീപികയും അങ്ങോട്ട് നോക്കിയത്…

അച്ഛൻ : നിങ്ങള് എല്ലാം തീരുമാനിച്ചു സ്ഥിതിക്ക് ഞാൻ അങ്ങോട്ട് ഒരു കാര്യം പറയാം… ഇത് നടക്കില്ല.. ഇനി എന്നെ ധിക്കരിക്കാൻ ആണ് ഭാവം എങ്കിൽ എന്നെ അനുസരിക്കാൻ താൽപര്യം ഇല്ലാത്ത ആരും ഇൗ വീട്ടിൽ നിൽക്കണ്ട..

ഇതും പറഞ്ഞ് അച്ഛൻ തിരിച്ച് നടന്നു….ഇത് കണ്ട് കരയാൻ തുടങ്ങിയ അഞ്ജലി യോട്

അജയ് : ഇതൊന്നും കണ്ട് നീ കരയണ്ട… അച്ഛനെ നിനക്ക് അറിയില്ലേ.. എന്റെ കാര്യം വന്നപ്പോഴും ഇത് തന്നെ അല്ലാർന്നോ… എന്നിട്ട് ഇപ്പൊ എന്തായി.. നീ പേടിക്കണ്ട അച്ഛന്റെ കാര്യം ഞാൻ ശെരി ആക്കി തരാം…

ഇതും പറഞ്ഞ് അജയ് പുറത്തേക്ക് നടന്നു…

Comments:

No comments!

Please sign up or log in to post a comment!