ശ്രീഭദ്രം ഭാഗം 11
ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല…!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ… കുറച്ചു സങ്കടം… കുറച്ചവശ്വസനീയത… പിന്നെയവസാനം… അവസാനം അതൊരപമാനത്തിൽ പോയിനിന്നു…!!!.
ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം…!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ…
ഇല്ല…!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു നിന്നത്….!!!. അന്നാദ്യമായി ഞാനെന്നെക്കുറിച്ചോർത്തു. എന്റെ ചുറ്റുപാടുകളെക്കുറിച്ചോർത്തു….!!!. അവളെന്റെ ജീവിതത്തിലേക്കു വന്നാൽ… മറ്റുള്ളവരതിനെയെങ്ങനെ വ്യാഖ്യാനിക്കുമെന്നോർത്തു…!!!. അവളൊരു മാറാരോഗിയായിരുന്നെങ്കിൽപോലും എനിക്കിത്രക്ക് വിഷമമുണ്ടാകുമായിരുന്നില്ല…!!!. ഈ ലോകത്തിലൊരു ചികിത്സയുണ്ടെങ്കിൽ അതിനെന്തു ചിലവുവന്നാലും അതുകൊടുത്തവളെ ഞാനെന്റെ സ്വന്തമാക്കുമായിരുന്നു. പക്ഷെയിത്…. ഇതെന്നെക്കൊണ്ടു പറ്റില്ല. സാധിക്കില്ല എന്നെക്കൊണ്ടിത്. കാരണം ഞാൻ ശ്രീഹരിയാണ്…. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി… !!!.
അവളെയെങ്ങനെ ഫേസു ചെയ്യണമെന്നറിയില്ലായിരുന്നുവെനിക്ക്. അതുകൊണ്ടുതന്നെ ക്ലാസ്സിലേക്കു പോകാനെനിക്കു കഴിഞ്ഞില്ല. ഞാനായിടനാഴിയിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു. കണ്ണുകളൊന്നും നിറഞ്ഞിരുന്നില്ല. പക്ഷേ നെഞ്ചു നീറിപ്പുകയുകയായിരുന്നു….!!!. എന്തിനാണ് ഞാനവളെ സ്നേഹിച്ചതെന്നു ഞാനെന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഈപ്രായത്തിനിടയിൽ എത്രയോ പെമ്പിള്ളേരെ ഞാൻ കണ്ടിരിക്കുന്നു…, അവരോടൊന്നുമില്ലാത്ത ഒരിത്… ഇഷ്ടമെന്നോ പ്രേമമെന്നോ പറയാവുന്ന ആ ഒന്നിവളോട് മാത്രം തോന്നിയതെന്താണ്…???. ഭ്രാന്തമായിട്ടെന്നെ സ്നേഹിച്ച മെറിനടക്കമുള്ള പെണ്ണുങ്ങളെയെല്ലാം ഞാനുപേക്ഷിച്ചത് ഇങ്ങനെ നീറിപ്പുകയാനായിട്ടായിരുന്നോ…???!!!.
ശെരിക്കും എനിക്കെന്നോടുതന്നെ പുച്ഛം തോന്നിയ സമയമായിരുന്നു
കടന്നുപോയ്ക്കൊണ്ടിരുന്നത്. ഞാനൊരുവെറും പോങ്ങനാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അല്ലെങ്കിൽ… അല്ലെങ്കിലെന്തുകൊണ്ടു ഞാനിതെല്ലാം നേരത്തേ അന്വേഷിച്ചറിഞ്ഞില്ല…???. അവളെക്കുറിച്ചറിയാൻശ്രമിച്ചപ്പോളെങ്കിലും ഞാനിതെല്ലാമന്വേഷിക്കേണ്ടതായിരുന്നില്ലേ….??? ആരോടു ചോദിച്ചാലും പറഞ്ഞുതരുമായിരുന്നില്ലേ… ???.
അങ്ങനെ ഓരോന്നു ചിന്തിച്ചിരുന്ന ഞാൻ ഡിബിൻവന്നു വിളിച്ചപ്പോഴാണ് മണിക്കൂറുകൾ കടന്നുപോയെന്നറിഞ്ഞത്. കണ്ണുതുറന്നിരുന്നു സ്വപ്നം കാണുകയായിരുന്നു ഞാനത്രയും നേരം. ഇടയ്ക്കെപ്പോഴോ ആരൊക്കെയോ വന്നെന്നോട് സംസാരിച്ചിരുന്നു. അവരോടെല്ലാം ഞാനുത്തരം പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതാരെന്നോ അവരെന്താണെന്നൊടു ചോദിച്ചതെന്നോ അവരോടു ഞാനെന്താണു പറഞ്ഞതെന്നോ എനിക്കറിയില്ല…!!!. അതുകൊണ്ടുതെന്നെ ഡിബിൻ വന്നു തട്ടിവിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞാണെണീറ്റത്. അവനാണെന്നു കണ്ടതും അതേപടി വീണ്ടുമിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാണോ അതോ എങ്ങനെ തുടങ്ങണമെന്നറിയാതെയാണോന്നറിയില്ല, കുറച്ചുനേരം മിണ്ടാതിരുന്നിട്ടാണവൻ സംസാരിച്ചു തുടങ്ങിയത്. അത്രയും നേരവും അവനോടു സംസാരിക്കാൻപോലും താല്പര്യമില്ലാത്തതുപോലെ വിദൂരതയിലേക്കു നോക്കിയിരിപ്പായിരുന്നു ഞാൻ…!!!.
നീയവളോടു സംസാരിച്ചല്ലേ… ???
അവന്റെ ചോദ്യത്തിന് മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മറ്റെന്തുത്തരം കൊടുക്കാനാണ്… ??!!!.
അവളെ മാത്രം ക്ലാസ്സിൽക്കണ്ടപ്പഴേ ഞാനൂഹിച്ചിരുന്നു. രാവിലേയവളുടെ കൂടെയാണ് നീ ക്ലാസ്സീന്നിറങ്ങിപ്പോന്നേന്നുകൂടിയറിഞ്ഞതേയെനിക് മനസ്സിലായി നീയവളോടു സംസാരിച്ചൂന്ന്… !!!.
അതിനും ഞാനുത്തരം പറഞ്ഞില്ല. വെറുതേയവനെയൊന്നു നോക്കി. എന്റെ നോട്ടത്തിലെ ഭാവം മനസ്സിലായിട്ടാവും അവൻ തന്നെ ബാക്കിയും തുടർന്നത്.
നിന്നോടിക്കാര്യം പറയണോവേണ്ടയൊന്ന് പലവട്ടം ഞാനാലോചിച്ചതാ.
അവളെപ്പോലൊരു പെണ്ണിനെ കെട്ടണോന്നു ഞാനെങ്ങനെയാടാ നിന്നോടു പറയുക… ??? അവളുടെ വാക്കുംകേട്ടവളെ ഉപേക്ഷിക്കാൻപറയാനുമെന്നേക്കൊണ്ടു പറ്റൂല്ലടാ… ഞാൻ നിങ്ങളുടെ രണ്ടിന്റേം ഫ്രണ്ടല്ലേടാ… ??? ഒരാളെ വേണോന്നോ വേണ്ടാന്നോ ഞാനെങ്ങനെയാടാ നിങ്ങളോട് പറയുക… ??? അതുകൊണ്ടാ തീരുമാനമെന്താണേലും, അത് നിങ്ങളുതമ്മിൽ പറഞ്ഞുതീർത്തോട്ടെന്നു വെച്ചു ഞാനിന്നു മാറിനിന്നത്… !!!.
ഇത്തവണ ഞാനവന്റെ മുഖത്തേക്ക് നോക്കിയത് അവനോടെന്തു പറയണമെന്നറിയാതെയായിരുന്നു. എന്നെപ്പോലെയവൾക്കും അവന്റെ മനസ്സിലൊരു സ്ഥാനമുണ്ടെന്നത് വല്ലാതെയെന്നെയുലച്ചുകളഞ്ഞു. അവളേയുപേക്ഷിക്കാൻ പറയില്ലാന്നവൻ പറഞ്ഞു കഴിഞ്ഞു. എല്ലാമറിഞ്ഞിട്ടും അത്രക്കെന്നോട് പറയാൻ ധൈര്യംകാട്ടിയ അവനോടെങ്ങനെ പറയും ഞാൻ ; എനിക്കവളെ സ്വീകരിക്കാൻ കഴിയില്ലാന്ന്… ???!!!.
നീ ക്ലാസ്സിൽ വരാതിരുന്നയന്ന് അവളെന്നോട് സംസാരിച്ചൂന്ന് പറഞ്ഞില്ലേ… അതിതായിരുന്നു… !!!. എങ്ങനെയേലും നിന്നെയൊന്നു പറഞ്ഞു മനസ്സിലാക്കണമെന്നും പറഞ്ഞാ അവളിതെന്നോടു പറഞ്ഞേ. അതെങ്ങനെ നിന്നോടു പറയണമെന്നവൾക്കറിയില്ലാരുന്നു. പക്ഷേ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നിന്നോടെങ്ങനെയാ ഇതെല്ലാം പറയേണ്ടതെന്ന് എനിക്കുമറിയില്ലാരുന്നു. അപ്പഴാ നീയെന്താ കോളേജിൽ പോകാത്തതെന്നും ചോദിച്ചുകൊണ്ടു ജയാമ്മ വിളിച്ചത്. ആദ്യമൊക്കെ ഞാനൊന്നുരുണ്ടു കളിച്ചെങ്കിലും അവസാനമായപ്പോ എന്തുംവരട്ടേന്നുകരുതിയാ ഞാൻ വീട്ടിലോട്ടു വന്നത്. പക്ഷേ….
പക്ഷേ… ???
ഞാനവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. അവന്റെ മുഖഭാവത്തിൽ നിന്നുതന്നെ അവൻ പറയാൻവരുന്നതെന്തോ സീരിയസ് വിഷയമാണെന്നെനിക്കുറപ്പായിരുന്നു.
നിനക്ക് തോന്നുന്നുണ്ടോടാ ഇങ്ങനെയൊരു പെണ്ണിനെക്കെട്ടാൻ നിന്റെ വീട്ടുകാരു സമ്മതിക്കൂന്ന്….???!!!.
അവന്റെ ചോദ്യം പെട്ടന്നായിരുന്നതിനാൽ ഞാനൊന്നു പകച്ചു. ഇനി അമ്മയെങ്ങാനും ഇവനോടുവല്ലോം പറഞ്ഞാരുന്നോന്നു ഞാനൊന്നു സംശയിച്ചു. പക്ഷേ ചോദിച്ചില്ല.
നീ… നീയെന്താ അങ്ങനെ പറഞ്ഞത്… ???
എനിക്കങ്ങനെ തോന്നുന്നില്ല. അതുതന്നെ കാരണം….!!!. ടാ നീയെവിടെക്കിടക്കുന്നു… അവളെവിടെക്കിടക്കുന്നു…!!!. അവള് ചിന്തിക്കുന്നപോലെ അട്ടേപ്പിടിച്ചു മെത്തേൽകെടത്തുന്ന പോലത്തെ ഏർപ്പാടാ അത്. അട്ടയൊട്ടു കെടക്കുവേമില്ല, അഥവാ കെടന്നാൽത്തന്നെ അറപ്പോടെയല്ലാതെ നമ്മളാക്കെടപ്പിനെ കാണുവേമില്ല… !!!.
എന്നുവെച്ചാ… എന്നുവെച്ചാ ഞാനവളെ മറക്കണവെന്നാണോ നീയീപ്പറഞ്ഞു വരുന്നത്… ???
അതല്ലായിരുന്നോ നിന്റേം പ്ലാൻ… ??? പിന്നെന്താ.. ???
അവന്റെ ശബ്ദത്തിൽ നേരിയ പുച്ഛം നിറഞ്ഞിരിക്കുന്നത് ഞാനറിഞ്ഞു. പക്ഷേയെന്റെ മുഖത്തേക്കുപോലും നോക്കാതെനിന്നായിരുന്നു അവനത് പറഞ്ഞത്. അതുകൊണ്ടുതന്നെയാ മുഖഭാവം കാണാനെനിക്കു കഴിഞ്ഞില്ല. പക്ഷേ മനസ്സു വായിച്ചിട്ടെന്നപോലുള്ളയാ മറുചോദ്യത്തിൽ ഞാനൊന്നു വിളറിയെന്നതാണ് സത്യം.
എ… എന്റെ പ്ലാനോ… ??
എന്താ അല്ലേ… ??? ടാ കാലംകൊറേയായി നിന്നെഞാൻ കാണാൻ തൊടങ്ങീട്ട്. ഞാനീ വരുന്നതുവരെയുള്ള നിന്റെയീ ഇരിപ്പുണ്ടല്ലോ… ആ അതുമതി നിന്റെ മനസ്സിലെന്താണെന്നെനിക്കു മനസ്സിലാക്കിത്തരാൻ…!!!.
എല്ലാം മനസ്സിലായതുപോലുള്ള അവന്റെയാ മറുപടി വന്നതും കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല. എന്തുപറയണമെന്നറിയില്ലായിരുന്നു. അവളോടുള്ള ഇഷ്ടത്തെക്കുറിച്ചു പറഞ്ഞുപോയ വാക്കുകളും ചെയ്തുപോയ കാര്യങ്ങളുമെല്ലാം മനസ്സിലിങ്ങനെ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഉള്ളിന്റെയുള്ളിൽ ആഴത്തിൽ പതിഞ്ഞുപോയ ആ ഇഷ്ടം… അതിനിപ്പോഴുമൊരു കുറവുമില്ല. അത് മറ്റാരേക്കാളുമേറെ എനിക്കറിയാം. അവളേ നഷ്‌ടപ്പെടുമെന്നറിയുമ്പോൾ ഉള്ളാകെ നീറിപ്പുകച്ചുകൊണ്ട് അതെന്നെയറിയിക്കാനെന്റെ ഹൃദയം ശ്രമിക്കുന്നതും ഞാനറിയുന്നുണ്ട്… പക്ഷേ… പക്ഷേയെനിക്കവളെ സ്വീകരിക്കാൻ കഴിയുന്നില്ല…. ശ്രീഹരിയുടെ മനസ്സിനവളെ ഉപേക്ഷിക്കാൻ കഴിയില്ല. പക്ഷേ തലച്ചോറിനത് മനസ്സിലാകുന്നുമില്ല. കാരണം… മനസ്സിനെക്കാൾ തലച്ചോറിനാണ് ശ്രീഹരിയുടെ ചുറ്റുപാടറിയാവുന്നത്. ശ്രീഹരിയുടെ ചിന്തകളെന്തെന്നും ആ ഓരോ ചിന്തകളും പ്രാവർത്തികമാകുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും തലച്ചോറിനല്ലാതെ മറ്റാർക്കാണ് മനസ്സിലാവുക… ???!!!. എത്രയൊക്കെ വേണ്ടെന്നുവെച്ചാലും മനസ്സിനെക്കാളും തലച്ചോറിന്റെ നിർദ്ദേശങ്ങൾ പാലിക്കാനേ എനിക്കാവുന്നുള്ളൂ… !!!. ഏറെനേരത്തെ നിശബ്ദതക്കുശേഷം മനസ്സിനെ കല്ലാക്കിക്കൊണ്ടവനെ നോക്കുമ്പോഴും വേണ്ടാ വേണ്ടായെന്നെന്റെ മനസ്സു പറയുന്നതെനിക്കു കേൾക്കാമായിരുന്നു.
ഞാനീ ചെയ്യുന്നതൊരു ചെറ്റത്തരവാല്ലേടാ… ???
ചോദിക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞിരുന്നു. ഉള്ളിലെ വിഷമം സ്വയമറിയാതെ പുറത്തുവന്നതാണ്. അവൻ കാണാതിരിക്കാൻ പെട്ടന്നു പുറംകൈകൊണ്ടത് തുടച്ചിട്ടു നോക്കുമ്പോൾ അവനതുതന്നെ നോക്കി നിൽക്കുകയാണ്. വെറുതേയൊന്നു ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
എനിക്കിതറിയാമായിരുന്നു… !!!.
അവന്റെ ശബ്ദം പതിഞ്ഞതായിരുന്നു. അവന്റെ വാക്കുകളുടെയർത്ഥം മനസ്സിലാവാതെ ഞാനവനെ നോക്കുമ്പോഴേക്കുമവൻ തുടർന്നിരുന്നു…
എനിക്കിതറിയാമായിരുന്നു…!!!. അവളെയൊരിക്കലും നിന്റെ വീട്ടിലേക്കു കൊണ്ടുവരാൻ നിന്നെക്കൊണ്ടു പറ്റൂല്ലാന്ന്…!!!. പക്ഷേ നീയിതു പറയുമെന്നു ഞാൻ കരുതിയില്ല. നിനക്കവളോടുള്ളയിഷ്ടം…
അതെന്തോരമുണ്ടെന്നെനിക്കറിയാം. അതോണ്ടുതന്നെ അവളങ്ങനെയൊക്കെ പറഞ്ഞാലും നീയത് കാര്യമാക്കൂല്ലന്നാ ഞാൻകരുതീത്. പക്ഷേ നീയന്നെ തെറ്റിച്ചുകളഞ്ഞെടാ… അച്ഛനുമമ്മേം ഒടക്കുപറയൂന്നും അവരു പറഞ്ഞുനിന്റെ മനസ്സു മാറ്റൂന്നുവാ ഞാൻകരുതീത്… !!!.
അപ്പോ നിനക്കുമിതു നടക്കൂന്നു വിശ്വാസമില്ലാരുന്നല്ലേ…???.
പെട്ടന്നുള്ളയെന്റെ ചോദ്യത്തിനൊരു ചിരിയായിരുന്നവന്റെ മറുപടി. ആ ചിരിക്ക് ഒരുപാടർത്ഥമുണ്ടായിരുന്നുവെന്നത് അവന്റെ അതുകഴിഞ്ഞുള്ള വാക്കുകൾകൂടി വന്നപ്പോഴാണെനിക്കു മനസ്സിലായതെന്നു മാത്രം.
ടാ… നിനക്കീ ലോകത്തിൽ ഒട്ടും മനസ്സിലാകാത്തത് എന്താന്നറിയാവോ നിനക്ക്… ???
അവന്റെ ചോദ്യമോ അതുകൊണ്ടവനുദ്ദേശിച്ചതെന്തെന്നോ മനസ്സിലാവാത്തതുകൊണ്ട്, ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മൗനം ഉത്തരമായിട്ടെടുത്തതുകൊണ്ടാവണം അവൻതന്നെ തുടർന്നു.
ടാ… നിനക്കീ ലോകത്തിൽ മനസ്സിലാകാത്തതായിട്ട് ഒന്നേയുള്ളൂ. അത് നീയാ… നീയാരാന്നുള്ളത്….!!!. അതാ നിനക്കിനീം മനസ്സിലാകാത്തെ…!!!.
ഞാനവനെ നോക്കി കണ്ണുമിഴിച്ചു. പരസ്പരവിരുദ്ധമായ ഉത്തരം കേൾക്കുമ്പോൾ കണ്ണുമിഴിക്കാതിരിക്കുന്നതെങ്ങനെ…???!!!.
ടാ നീയെന്താ അവളെയിപ്പൊ വേണ്ടാന്നുവെച്ചേന്ന് നിനക്കറിയാവോ… ???
അവള്… അവളങ്ങനെയൊക്കെ പറഞ്ഞിട്ട്… !!!.
എന്റെയുത്തരം വളരെപ്പെട്ടന്നായിരുന്നു. അതുപറയാനെനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. കാരണം മറ്റൊരു കാരണംകൊണ്ടും ഞാനവളെയുപേക്ഷിക്കുകയില്ലായിരുന്നല്ലോ…!!!.
അതെന്തുകൊണ്ടാന്നറിയാവോന്നാ ഞാൻ ചോദിച്ചേ…???!!!.
അ… അവളങ്ങനത്തെയൊരു പെണ്ണാകുമ്പോ ഞാനെങ്ങനെയാടാ…. ???
ഞാൻ പൂർത്തിയാകാതെയവനെ നോക്കി. പക്ഷേ അതു ചോദിക്കുമ്പോഴുമെന്റെ മുഖമുയർത്താനെനിക്കു സാധിച്ചിരുന്നില്ല. കാരണം പറയുന്നത് തനിചെറ്റത്തരമാണെന്നെനിക്കുതന്നെ നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ എന്റെ ചോദ്യം കേട്ടതും ആക്കിയൊരു ചിരിയാണ് അവനിൽനിന്നാദ്യം വന്നത്. അപമാനംകൊണ്ടു കൂടുതൽ തലകുനിയുമ്പോഴേക്കും അവന്റെ പുച്ഛം നിറഞ്ഞ വാക്കുകളും പുറത്തുവന്നു.
എന്തൊക്കെയായിരുന്നു… മലപ്പുറംകത്തി… അമ്പുംവില്ലും… ബോംബ്… എടാ പുല്ലേ… നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ ഇതൊന്നും നടക്കൂല്ലാന്ന്…???!!!. അപ്പഴവന്റയൊരൊടുക്കത്തെ ഡയലോഗും തള്ളും…!!!. ഹോ എന്തൊക്കെയാരുന്നു… ആരെതിർത്താലും ഞാനവളെ വളയ്ക്കും… കെട്ടും… മലമറിക്കും… എന്നിട്ടിപ്പഴവന് കാര്യങ്ങളറിഞ്ഞപ്പഴൊരു എടന്തിരിപ്പും ബോധോദയോം…!!!. എടാ നാറീ… ഇതൊക്കെയങ്ങനെയേ വരൂന്നറിഞ്ഞോണ്ട് തന്നെയാ അപ്പഴേ ഞാനീ പരിപാടി വേണ്ടാന്ന് പറഞ്ഞേ…
എനിക്കൊന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്തുപറയാൻ… ??!!!. പറയുന്നതുമുഴുവനും സത്യമാണ്. അവനാവശ്യത്തിന് പറഞ്ഞതാണ്. കേട്ടില്ല. അപ്പോൾ വാശിപിടിച്ചു. ഇപ്പോൾ വാശിപിടിക്കാൻപോയിട്ട് വാ പൊളിക്കാൻ പറ്റാത്ത അവസ്ഥയായി. ഞാൻ മിണ്ടാത്തത് കണ്ടാവും അവൻ പെട്ടന്നൊന്നു നിർത്തി. എന്നിട്ട് പുച്ഛഭാവമൊക്കെവിട്ട് എന്നെയാശ്വസിപ്പിക്കുന്ന നിലയിലേക്ക് വന്നു.
ടാ ഞാൻനിന്നെ കുറ്റപ്പെടുത്താൻവേണ്ടി പറഞ്ഞതല്ല. നിന്നെയെനിക്കറിയാം. അതുകൊണ്ടാ അന്നേ ഞാനിത് വേണ്ടാന്ന് പറഞ്ഞേ. പക്ഷേ നീ കേട്ടില്ല. കാരണം നീയപ്പോൾ അവളെക്കുറിച്ചു മാത്രവേ ചിന്തിച്ചൊള്ളു. നിന്നെക്കുറിച്ചു ചിന്തിച്ചില്ല. അതാ നിനക്ക് പറ്റിയ തെറ്റും. അതുകൊണ്ടാ ഞാൻപറഞ്ഞേ നിനക്കീ ലോകത്ത് മനസ്സിലാകാത്ത ഏകകാര്യം നീയാരാന്നുള്ളതാന്ന്…!!!.
അതിനവളങ്ങനെയൊക്കെയായത് എന്റെ കുറ്റവാണോ… ??? വേറെയെന്തു കാര്യവാരുന്നേലും ഞാനവളെ കെട്ടൂല്ലാരുന്നോ… ???
ഞാനൊന്നു പ്രതികരിച്ചു നോക്കി. പക്ഷേ വിജയിച്ചില്ല. എല്ലാം എന്റെമാത്രം കുറ്റമാന്നറിയാമെങ്കിലും, അവനെന്നെയങ്ങനെ അടച്ചാക്ഷേപിക്കുമ്പോൾ സ്വയമറിയാതെ പ്രതികരിച്ചു പോയതാണ്.
ഇതാടാ ഞാൻപറഞ്ഞേ നിനക്ക് നീയാരാന്നറിയില്ലാന്ന്…!!!. ടാ നീയവളെ വേണ്ടാന്നുവെക്കാൻ കാരണവെന്താ… ??? അവൾടമ്മ പോക്കുകേസായത്….!!!. അതിന്… അതിനവളെന്നാടാ ചെയ്തേ…??? അവൾടമ്മയല്ലേ പോക്ക്…??? അല്ലാണ്ടവളല്ലല്ലോ…???!!!. എന്നിട്ടും നീയവളെ വേണ്ടാന്നു വെച്ചതെന്താന്നറിയാവോ…??? നീ… നീ ശ്രീഹരിയായതുകൊണ്ട്… !!!.
ടാ… നിനക്കവളെ ചേരൂല്ല. കാരണവെന്താന്നറിയാവോ… ??? നിന്നെക്കൊണ്ടു പറ്റൂല്ലടാ അതൊന്നും…!!!. ബൈക്കിലോ കാറിലോവല്ലാതെ നടന്നുവരാമ്പോയിട്ട്, ഒരു ബസിനു കേറിവരാൻ പോലും നിന്നെക്കൊണ്ടു പറ്റത്തില്ല…!!. ബ്രാന്റഡല്ലാതെ വിലകുറഞ്ഞൊരു ഷർട്ടോ പാന്റോ എന്തിന് ഇടുന്ന നീയല്ലാതെ മാറ്റാരുമൊരിക്കലും കാണൂല്ലാത്തൊരു ഷഡിപോലുമിടാൻ നിന്നെക്കൊണ്ടു പറ്റത്തില്ല. പഴങ്കഞ്ഞീം മുളകുപൊട്ടിച്ചതും കൂട്ടിക്കഴിച്ചാൽ നിന്റെ വിശപ്പും മാറൂല്ല… അതു തിന്നാൻ നിന്നെക്കൊണ്ടു പറ്റുവേമില്ല. എന്തിന് പട്ടുമെത്തേലല്ലാതെ കെടന്നാൽ നിനക്കുറക്കം പോലും വരൂല്ല….!!! ആ നീയെങ്ങനെയാടാ അങ്ങനെ ജീവിക്കുന്നൊരു പെണ്ണിനെ സഹിക്കുന്നെ… ??? പിന്നെങ്ങനെയാടാ നീയവൾക്ക് പറ്റിയ കെട്ടിയോനാവുന്നെ… ???!!!.
അവൾടമ്മ പോക്കായതൊന്നുമല്ല നിന്റെ പ്രശ്നം. അവളെക്കെട്ടിയാൽ ആൾക്കാരെന്തു പറയൂന്നുള്ളതാ…!!!. അല്ലേ… ??? ടാ അതാ പറഞ്ഞേ നിനക്കുനിന്നെ അറിഞ്ഞൂടാരുന്നൂന്ന്…!!!. ഇപ്പഴാടാ നീ നീയാരാന്നോർക്കുന്നെ…!!!. എന്റെ കൂട്ടുകാരൻ ശ്രീഹരിക്ക് അവൻ പ്രേമിക്കുന്ന പെണ്ണിനെക്കെട്ടാൻ ആരുടേം ഉത്തരവോ അനുവാദമോ വേണ്ട, അതെനിക്കറിയാം…!!!. പക്ഷേ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മോൻ ശ്രീഹരിക്ക് ലക്ഷംവീടു കോളനീൽ താമസിക്കുന്ന, മാനംവിറ്റു ജീവിക്കുന്നൊരു പെണ്ണിന്റെമോളെക്കെട്ടാൻ പറ്റൂല്ലടാ. അത്… അതങ്ങനെയാടാ… !!!.
ഞാനൊന്നും മിണ്ടിയില്ല. അവൻ പറയുന്നതും ചിന്തിക്കുന്നതുമെല്ലാം സത്യമാണ്. ഞാൻ മനസ്സിൽ ചിന്തിച്ചതുതന്നെയാണ് അവനപ്പോൾ പറഞ്ഞുനിർത്തിയതും….!!!. പക്ഷേ അപ്പോഴും ഒരുകാര്യംമാത്രമെനിക്കു മനസ്സിലായില്ല.
ഞാനിങ്ങനെയൊക്കെയായിരുന്നുവെന്നു മനസ്സിലാക്കാൻ ഞാൻ മാത്രമെന്തേയിത്രക്കും വൈകിപ്പോയി… ??? ഡിബിനുൾപ്പടെ ബാക്കിയെല്ലാവർക്കും മനസ്സിലായിട്ടും ഞാൻ മാത്രമത് മനസ്സിലാക്കിയില്ല. എനിക്കീ സ്വത്തും പണവുമൊന്നും വേണ്ടാ വേണ്ടാന്നു നാഴികയ്ക്കു നാല്പതുവട്ടം പറയുന്നുണ്ടായിരുന്നുവെങ്കിലും, ആ ആർഭാടമില്ലെങ്കിൽ ശ്രീഹരിയില്ലെന്നു മാത്രം ഞാനറിയാൻ വൈകി…!!!.
ഇപ്പോളെനിക്കുമുമ്പിൽ വെളിവാക്കപ്പെട്ടത് ഞാൻപോലുമറിയാതെ എന്റെയുള്ളിലെവിടെയോ മറഞ്ഞിരുന്ന മറ്റൊരു ശ്രീഹരിയേയായിരുന്നു. സഞ്ചരിക്കാൻ വണ്ടിയോ ധരിക്കാൻ ബ്രാന്റഡ് ഡ്രെസ്സുകളോ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, സമൂഹത്തിനേയും ബന്ധുക്കളെയും കുടുംബത്തിന്റെ സ്റ്റാറ്റസിനെയുമൊക്കെ പേടിക്കുന്ന ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മകൻ ശ്രീഹരി…!!!. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി…. ശ്രീഹരി എച്ച് മേനോൻ…. ആ യഥാർത്ഥ ശ്രീഹരി…. !!!
പക്ഷേ യഥാർത്ഥ ശ്രീഹരിക്ക് മറ്റൊരു പ്രശ്നമുണ്ടായിരുന്നു. കുറ്റബോധം. ആ പ്രശ്നമെന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ…!!!.
നമ്മളവളെ തേച്ചിട്ടൊന്നുമില്ലല്ലോടാ… നീ ഇഷ്ടാന്നു പറഞ്ഞു പുറകേ നടന്നു… അവള് പറ്റൂല്ലാന്ന് പറഞ്ഞു… ആക്കേസ് അവിടെ തീർന്നു…. അതങ്ങനെ വിട്ടാൽ മതി…
അവനെന്നോട് പറഞ്ഞ വാക്കുകൾ. അതിന്റെ മൈലേജിലാണ് ക്ലാസ്സിലേക്കു പോയത്. ആലോചിച്ചപ്പോൾ എനിക്കുമതു ശെരിയാണെന്നു തോന്നിയതുകൊണ്ടാണ് അവനോടൊപ്പമന്ന് ക്ലാസ്സിലേക്കു തിരിച്ചു പോയതും. പക്ഷേ…
ഞാൻ ക്ലാസ്സിലേക്കു കയറിച്ചെന്നപ്പോൾ അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്…!!!. ഞാനങ്ങില്ലാണ്ടായിപ്പോയൊരു നോട്ടം. അവളുടെ നോട്ടത്തിൽ പ്രത്യേകിച്ചൊരു ഭാവവുമില്ലായിരുന്നു. പക്ഷേ ആ നിസ്സംഗഭാവമായിരുന്നു എന്നെയിട്ടു കൊല്ലാക്കൊല ചെയ്യാൻ തുടങ്ങിയതും…!!!. എനിക്കവളുടെ മുഖത്തേക്കു നോക്കാൻ പറ്റുന്നില്ല.
ഞാനവളോടെന്തോവലിയ തെറ്റു ചെയ്‌തൂന്നൊരു തോന്നൽ. അതെന്നെ ഇല്ലായ്മപ്പെടുത്തിക്കൊണ്ടിരുന്നു. അഥവാ എങ്ങനെയെങ്കിലും മനസ്സു കല്ലാക്കിയവളുടെ മുഖത്തേക്കൊന്നു നോക്കിയെന്നിരിക്കട്ടെ…, വെറുതേ അവളൊന്നു ചിരിക്കും. ആ ഒറ്റച്ചിരിയിൽ വീഴും ഞാൻ.
ദിവസങ്ങൾ കഴിഞ്ഞുപോയിട്ടും എന്റെ ശിരസ്സു താണുതന്നെയിരുന്നു. അന്നു വീട്ടിലെത്തിയപ്പോഴുള്ളയെന്റെ മൂഡോഫു കണ്ട് അമ്മെയെന്നോട് കാര്യമന്വേഷിച്ചെങ്കിലും ഞാനൊന്നും പറഞ്ഞിരുന്നില്ല. അവളു നോ പറഞ്ഞതിന്റെ സങ്കടമാവുമെന്നോർത്തു സമാധാനിച്ചയമ്മ മൂന്നാലു ദിവസം കഴിഞ്ഞിട്ടുമെനിക്കു മാറ്റം വരാത്തതു കണ്ടാണ് വീണ്ടും കാര്യമന്വേഷിച്ചത്. അമ്മയുടെ മുന്നിലുമവളെയൊരു വേശ്യയുടെ മോളായി ചിത്രീകരിക്കാനുള്ള മടികൊണ്ട് എന്തോ ഒഴികഴിവു പറഞ്ഞു ഞാനൊഴിവായി.
എന്നാലെന്നെയൊട്ടും വിശ്വാസമില്ലാത്തതുകൊണ്ടാവും അമ്മയവനേവിളിച്ചു കാര്യമന്വേഷിച്ചത്. ഡിബിന്റെ വായിൽനിന്നു സത്യങ്ങളെല്ലാമറിഞ്ഞയമ്മയും അവൻ പറഞ്ഞതുപോലുള്ള ഡയലോഗോടെയെന്റെ തളർച്ച മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവര് പറയുമ്പോൾ എനിക്കും തോന്നും ഞാൻ വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്ന്. പക്ഷേ അവളെക്കാണുമ്പോൾ ഞാനതെല്ലാം മറക്കും. അവളുടെ മുമ്പിൽവെച്ചു മുഖമുയർത്താനാവാതെ… ആരോടുമൊന്നു ഫ്രീയായിരുന്നു സംസാരിക്കാനാവാതെ… ഒന്നു ചിരിക്കാൻ പോലുമാവാതെ ഞാനിരുന്നു നീറിപ്പുകഞ്ഞു.
ആ സംഭവത്തിനു ശേഷം അവളെന്നോട് മിണ്ടിയിട്ടില്ല. തീരുമാനമെന്തെന്നു ചോദിച്ചു കളിയാക്കിയിട്ടുമില്ല. പക്ഷേ…. ഞാൻ പറഞ്ഞ വാക്കുകളും ചെയ്ത കാര്യങ്ങളും അവൾക്കോർമയുണ്ടാവില്ലേ… ??? ഞാനൊരു വാക്കിനു വിലയില്ലാത്ത ഷണ്ഡനാണെന്നവളും കരുതിക്കാണില്ലേ….??? അതായിരുന്നെന്റെ പ്രശ്നം. പക്ഷേ അതിന്റെയൊക്കെമുകളിലും അവളുടെ അമ്മ ചെയ്ത തെറ്റിന് അവളെ ശിക്ഷിക്കുവാണ് ഞാനെന്നെ കുറ്റബോധമായിരുന്നു മനസ്സു നിറയെ. അമ്മയുമവനും ഇടക്കിടെപ്പറയും എല്ലാം മറന്നു കളഞ്ഞേക്കാൻ. പക്ഷേ എന്നെക്കൊണ്ടു പറ്റണ്ടേ…???!!!. അവർക്കൊക്കെ പറഞ്ഞാൽ മതി. അനുഭവിക്കുന്നത് ഞാനല്ലേ…???!!!. എന്നാൽ അവരാരുംതന്നെ അവളെയിങ്ങു
കെട്ടിക്കോണ്ട് പോരേടാന്നെന്നോട് പറഞ്ഞില്ല. എന്നെക്കാളുമെന്നെ മനസ്സിലാക്കുന്ന അമ്മപോലും….!!. അതായിരുന്നെന്റെ ഏറ്റവും വലിയ സങ്കടം.
അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. അസ്സൈന്മെന്റു സബ്മിറ്റു ചെയ്യാൻപോയ ഡിബിനേംകാത്തു വരാന്തയിൽ നിൽക്കുകയായിരുന്നു ഞാൻ. അവനില്ലാതെ ക്ലാസ്സിലിരിക്കാൻപോലും വയ്യാന്നായിട്ടുണ്ടെനിക്ക്. മറ്റൊന്നും കൊണ്ടല്ല, അവളെ നേരിടാൻ പറ്റാത്തതുകൊണ്ടുതന്നെ. മാത്രോമല്ല, ഞാനുമവളുംതമ്മിലെന്തോ സംഭവിച്ചൂന്നു മനസ്സിലായത്കൊണ്ടാവും എന്നെക്കാണുമ്പോൾ ക്ലാസ്സിലെ എല്ലാറ്റിനുമൊരു ആക്കിയ ചിരിയാണ്. ആരും വാ തുറന്നൊന്നും പറയാത്തതുകൊണ്ട് ഒന്നു പ്രതികരിക്കാൻപോലുമാവുന്നുമില്ല. സ്വാഭാവികമായും ക്ലാസ്സിലിരിക്കാൻ തോന്നില്ല. അതാണ് പോസ്റ്റാകുമെന്നറിഞ്ഞിട്ടും പുറത്തിറങ്ങി നിന്നത്. അവന്റെകൂടെ സ്റ്റാഫ് റൂമിലേക്കുപോയൽ സാറമ്മാരുടെ കുശലാന്വേഷണം കേൾക്കേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ അതാകും ഏറ്റവും വലിയ വെറുപ്പീര്. അങ്ങനെ അവനേം കാത്തു പോസ്റ്റടിച്ചു നിന്നപ്പോഴാണ് പെട്ടന്ന് പിന്നിൽനിന്നൊരു വിളി….!!!.
ശ്രീഹരീ…!!!
ആ ശബ്ദം… ഏത് ബഹളത്തിനിടയിലും ആ ശബ്ദം ഞാൻ തിരിച്ചറിയും. അതിന്റെ ഞെട്ടലിലാണ് പെട്ടന്നു വെട്ടിത്തിരിഞ്ഞു നോക്കിയതും. പ്രതീക്ഷിച്ച മുഖം തന്നെയായിരുന്നു മുന്നിൽ. പക്ഷേ കുറച്ചു ദിവസങ്ങളായി ആ മുഖമായിരുന്നു ഞാനേറ്റവും ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതും. പെട്ടന്നവളുടെ മുഖം കണ്മുന്നിൽ കണ്ടപ്പോളാ മുഖത്തേക്കൊരുവട്ടം നോക്കിപ്പോയെങ്കിലും ഒറ്റസെക്കന്റിനുള്ളിൽ ഞാനെന്റെ നോട്ടം മാറ്റി. പക്ഷേ അവളത് പ്രതീക്ഷിച്ചിരുന്നുവെന്നത് അപ്പോൾതന്നെ മനസ്സിലായി.
എന്റെ മുഖത്തേക്കൊന്നു നോക്കാൻപോലും പറ്റൂല്ലാണ്ടായോ ശ്രീഹരീ തനിക്ക്…??? ഇത്രക്ക് ജാഡയൊന്നും പാടില്ലാട്ടോ…!!!.
ജാഡയല്ലാന്നറിഞ്ഞിട്ടും കുശലാന്വേഷണമെന്ന വ്യാജേനെയുള്ളയാ പരിഹാസമെനിക്കു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഞാൻ പെട്ടന്നു തിരിഞ്ഞുനിന്നു. നേർക്കുനേർ നോക്കിനിൽക്കാൻപോലുമുള്ള അർഹതയെനിക്കില്ലാനൊരു തോന്നൽ. പക്ഷേ അവൾക്കതൊട്ടും സഹിക്കാൻ കഴിഞ്ഞില്ലെന്നുള്ളത് അവളുടെ അടുത്ത വരികളിൽനിന്നാണ് മനസ്സിലായത്. നമ്മൾ ചിന്തിക്കുന്നതല്ല മറ്റുള്ളവർക്ക് ഫീൽ ചെയ്യുന്നതെന്നും അപ്പോഴാണു ഞാൻ തിരിച്ചറിഞ്ഞത്.
നിങ്ങൾക്കും ഞാനിപ്പോളൊരു ശല്യമായല്ലേടോ… ??? ഉം… എനിക്കു മനസ്സിലായി. ഞാനത് പറഞ്ഞപ്പോൾ മുതലാ നീയും ഡിബിനുമെന്നോട് മിണ്ടാതായത്. ഇതുണ്ടാവരുതെന്നു കരുതിയാ ഇത്രേംനാളും ആരുമൊന്നുമറിയാതെ നോക്കീത്. അഹങ്കാരിയാന്നുംപറഞ്ഞു മാറ്റിനിർത്തുന്നേലും വേദനയാടോ വേശ്യേടെ മോളെന്നും പറഞ്ഞു മാറ്റിനിർത്തുന്നത് കാണുമ്പോൾ…!!!.
അവളു പറഞ്ഞുതീരുംമുമ്പേ വെട്ടിത്തിരിഞ്ഞു ഞാനവളുടെ മുഖത്തേക്കു നോക്കി. കാരണം ആ സ്വരത്തിലൊളിച്ചിരുന്ന ഭദ്ര എനിക്കന്യയായ മറ്റൊരാളായിരുന്നു. ആ കണ്ണുംമനവും കലങ്ങിയതുമനസ്സിലാക്കാനെനിക്കവളുടെ സ്വരംതന്നെ ധാരാളമായിരുന്നു. ഇന്നോളം ഞാനാ സ്വരമങ്ങനെ കേട്ടിട്ടില്ല. ആ മുഖമങ്ങനെ കണ്ടിട്ടുമില്ല. അവൾക്കാ ധാർഷ്ട്യം തന്നെയാ ചേർച്ച. അഹങ്കാരം നിറഞ്ഞയാ സ്വരം തന്നെയാ അവളെയവളാക്കുന്നത്. അതില്ലെങ്കിൽ അവളില്ല….!!!.
നിങ്ങൾക്കെന്നോടു പഴേപോലെ സംസാരിക്കാൻ പറ്റ്വോ… ??? ഇനിക്കാകെയിവിടുള്ള കൂട്ടുകാരു നിങ്ങളാ. നിങ്ങളുമെന്നോട് മിണ്ടാതെനടക്കുന്നതു കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ലടോ… നിങ്ങക്ക് ബുദ്ധിമുട്ടാണെങ്കി വേണ്ടാട്ടോ… ഞാൻചുമ്മാ ചോദിച്ചെന്നേയുള്ളു…!!!
അങ്ങനെയാണോടീ നീ ഞങ്ങളെ കണ്ടേക്കുന്നതെന്നു ചോദിക്കണമെന്നായിരുന്നു അവളുടെ വാക്കുകൾ കേട്ടപ്പോളാദ്യം മനസ്സിൽ തോന്നിച്ചത്. പക്ഷേ ചോദിച്ചില്ല. കാരണം അതിനുള്ളയർഹതയെനിക്കില്ലെന്ന് ആ സമയംതന്നെ മനസ്സു തിരുത്തിപ്പറഞ്ഞിരുന്നു. ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവളാപ്പറഞ്ഞയകൽച്ചതന്നല്ലേ ഞാനുമവളോട് കാണിച്ചത്… ???!!. ഒരു വേശ്യയുടെ മോളാണെന്നുള്ള ഒറ്റക്കാരണത്താലല്ലേ ഞാനുമവളിൽനിന്നകലാൻ ശ്രമിച്ചത്… ???!!!.
പക്ഷേ എന്റെ മറുപടിയവൾ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്തെന്നാൽ ഞാനെന്തെങ്കിലും പറയുംമുന്നേയവൾ തിരിഞ്ഞു നടന്നിരുന്നു. എന്റെ മൗനം ഉത്തരമായിട്ടെടുത്തുകാണും. അല്ലെങ്കിൽ ആലോചിച്ചു നിൽക്കുന്നതുകണ്ടപ്പോൾ അവളെയപ്പോൾ സമാധാനിപ്പിച്ചു വിടാനുള്ളയെന്തെങ്കിലും നുണയാലോചിക്കുകയാണെന്നു കരുതിക്കാണുമാ പാവം. ഛേ… കുറച്ചു ദിവസങ്ങൾക്ക് മുമ്പുവരെ
എന്റെയെല്ലാമെല്ലാമായിരുന്നവളാണ് ഇപ്പോളാരുമില്ലാത്തവളെപ്പോലെ പോകുന്നത്. ഓർത്തപ്പോൾ നെഞ്ചിനുള്ളിലാസിഡു വീഴുമ്പോലെ…!!!!.
നീറിപ്പുകഞ്ഞു നിൽക്കേ ഇതൊന്നുമറിയാതെ സ്റ്റാഫ് റൂമിൽ പോയിവന്ന ഡിബിനോട് എനിക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ…;
ടാ ഞാനവളോട് കാണിച്ചത് തനി കുണ്ണത്തരമായിരുന്നല്ലേടാ… ???
പക്ഷേ ആരുടെ കാര്യമാണുഞാൻ ചോദിച്ചതെന്നുകൂടി ചോദിക്കാതെ…, ആശ്വസിപ്പിക്കലിന് പകരം ഞെട്ടിപ്പിക്കുന്നൊരുത്തരമായിരുന്നു അവനിൽനിന്നെനിക്കു കിട്ടിയത്.
ഇപ്പഴേലും മനസ്സിലായല്ലോ… ഭാഗ്യം..!!!.
കേട്ടത് വിശ്വസിക്കാനാവാതെ ഞാനവന്റെ മുഖത്തേക്കു നോക്കുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു അവന്റെ നില്പ്. നിസ്സാരമായയെന്തോ പറഞ്ഞതുപോലെ തികച്ചും കൂളായുള്ളയാ നിൽപ്പിൽതന്നെയുണ്ടായിരുന്നു അവൻ മനസ്സിലൊളിപ്പിക്കുന്ന ദേഷ്യം മുഴുവൻ. എന്റെകൂടെ നിൽക്കുമ്പോഴും ഞാനവളെ വേണ്ടാന്നുവെച്ചതവനിഷ്ടപ്പെട്ടില്ലന്ന സത്യംകൂടി വെളിവാക്കപ്പെടുകയായിരുന്നു ആ നിമിഷം.
ടാ…. ???
ദയനീയമായിരുന്നുവെന്റെയാ വിളി. എന്തുപറയണമെന്നോ എന്തുചെയ്യണമെന്നോവറിയാതെ, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ തികച്ചും നിസ്സഹായനായി…!!. എന്റെയാ അവസ്ഥയവന് മനസ്സിലായെന്നു തോന്നിച്ചെങ്കിലും പറയാനുള്ളതവൻ പറയുകതന്നെ ചെയ്തു.
ടാ മൈരേ… തുറന്നു പറയുന്നോണ്ടൊന്നും തോന്നരുത്. നീ കാണിച്ചത് തനി കുണ്ണത്തരം തന്നെയാ. കുണ്ണത്തരവല്ല, തന്തയില്ലാത്തരം…!!!. ആർക്കുമൊരു ശല്യോമില്ലാതെ, അടങ്ങിയൊതുങ്ങിയൊരു മൂലക്കിരുന്നോണ്ടിരുന്നൊരു പെണ്ണിനെ, അവളെക്കുറിച്ചൊന്നുമറിയാതെ പുറകേ നടന്നുനീ വളക്കാൻ നോക്കി. വീട്ടിലും നാട്ടിലുമെല്ലാവളെയാവശ്യത്തിന് നാണംകെടുത്തീട്ട്
അവളുടെ വീടും വീട്ടുകാരുമൊക്കെയാരാന്നറിഞ്ഞപ്പോ പുല്ലുപോലെ വലിച്ചെറിഞ്ഞു. കാര്യമ്പറഞ്ഞാ ന്യായം നിന്റെ ഭാഗത്തുവൊണ്ട്. എന്താന്നുവെച്ചാ അവളുനിന്നെയിഷ്ടവാന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷേ നീയീപ്പുറകേനടന്നൂന്നുംപറഞ്ഞ് അവളിപ്പഴനുഭവിക്കുന്ന നാണക്കേടെന്താന്നറിയാവോടാ നിനക്ക്… ??? നീയവളേക്കൊണ്ടോയി പണിഞ്ഞെച്ചു കയ്യുംകഴുകിപ്പോയെന്നാ പിള്ളേരിപ്പോ പറയുന്നേ…!!!. നിനക്കു കിട്ടാനുള്ളതു കിട്ടിയോണ്ടാ നീയിപ്പഴവളെ നോക്കാത്തേന്നും, വയറ്റിലായാലെന്നാ ചെയ്യൂന്നോർത്താ അവളെപ്പോഴും നിന്നെ നോക്കുന്നേന്നും…!!!. എന്താ മതിയോ… ??? ഇങ്ങനെയിട്ടു കൊല്ലാക്കൊല ചെയ്യാനുംമാത്രമെന്നാ തെറ്റാടാ പൂറാ അവള് നമ്മളോടൊക്കെ ചെയ്തത്… ??? അവന്റപ്പന്റെയൊരു സ്റ്റാറ്റസും കുടുംബമഹിമേം. അവൾടെ കണ്ണീരിന്റെ പുറത്താടാ തായാളീ നീനിന്റെ കുടുംബമഹിമ പൊക്കിപ്പിടിച്ചുവെച്ചെക്കുക്കുന്നത്….!!!. ആക്കാണിക്കുന്ന ചെറ്റത്തരം വെച്ചുനോക്കുമ്പോ അവൾടമ്മ ചെയ്യുന്ന പണിക്കൊക്കെയൊരന്തസ്സുണ്ടെടാ…!!!. ഒന്നൂല്ലേലും നിന്നേപോലൊള്ള അന്തസ്സുള്ള പൂറീമക്കളിതേപോലെത്തെ കുണ്ണത്തരോം കാണിച്ചിട്ട് കാശുങ്കൊണ്ടുചെന്നു ചോദിക്കുമ്പളല്ലേ അവര് തുണിപൊക്കികൊടുക്കുന്നൊള്ളു… !!!.
ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യങ്ങൾ നടന്നതുകേട്ടതിന്റെ ഷോക്കിൽ വാപൊളിഞ്ഞു നിൽക്കുന്ന എന്നെനോക്കിയവൻ ഒന്നുകൂടി പറഞ്ഞു.
ഇപ്പോഴേലും ഞാനിതു പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷീടെമുമ്പിൽ ഞാൻവെറും മൈരനായിപ്പോകും. അതുകൊണ്ട് പറഞ്ഞതാ.
കൂടുതലൊന്നുമെനിക്കു കേൾക്കണ്ടായിരുന്നു. അവളെന്തിനാണെന്നോടുവന്നു മിണ്ടനാവശ്യപ്പെട്ടതെന്ന് അപ്പോഴാണെനിക്കും മനസ്സിലായത്. വേറൊന്നുംകേൾക്കാനോ പറയാനോ നിൽക്കാതെ ഞാനവനേപ്പോലും നോക്കാതെ ക്ലാസ്സിലേക്കോടി. ഒന്നുംമിണ്ടാതെ മൂട്ടിൽ തീപിടിച്ചതുപോലെയുള്ളയെന്റെയോട്ടംകണ്ട് അവനും പുറകേയൊടി.
എന്തോ വായിച്ചുകൊണ്ടിരുന്ന ഭദ്രയേ ബെഞ്ചിൽനിന്ന് ഞാൻ ബലമായി വലിച്ചിറക്കി. ഞാൻ ചെല്ലുന്നതു കണ്ടതുപോലുമില്ലാത്തതിനാൽ അവളാദ്യമൊന്നു ഞെട്ടി. പിന്നെയൊരു പകപ്പോടെയെന്റെകൈ തട്ടിയെറിയാൻ നോക്കി. പക്ഷേയൊരുവാക്കുപോലും പറയാൻനിൽക്കാതെ, ഞാനവളുടെ കയ്യിൽ അധികാരത്തോടെ വലിച്ചുപിടിച്ചു. എനിക്കു പ്രാന്തായെന്നു
കരുതിക്കാണുമവൾക്ക്. കൈ കുടഞ്ഞെറിയാൻ ശ്രമിക്കുന്നതിനൊപ്പം നീയെന്താടായീ കാണിക്കുന്നതെന്നൊരു ചോദ്യംകൂടിയവളിൽനിന്നുവന്നു.
വാടിയിങ്ങോട്ട്… !!!.
അത്രമാത്രവേ ഞാൻ പറഞ്ഞുള്ളു. അതുപറയുമ്പോഴുള്ളയെന്റെ ഭാവംകൊണ്ടിട്ടാവണം അവളെന്നെ തല്ലാഞ്ഞത്. അതോ പ്രശ്നം സീരിയസാണെന്നു തോന്നിയിട്ടൊ.. ??!!!. എന്തായാലും കൂടെവന്നു. തലക്കടികിട്ടിയപോലെ ഷോക്കായിരിക്കുന്ന ക്ലാസ്സിലേ സർവ നാറികളേമൊന്നു തുറിച്ചു നോക്കിയിട്ടാണ് ഞാൻ പുറത്തേക്ക് നടന്നത്. അവളുടെ കയ്യുംപിടിച്ചു പുറത്തേക്കു വരുന്ന എന്നേംനോക്കി വാതിൽക്കപ്പോഴും ഡിബിൻ ശിലപോലെ നിൽപ്പുണ്ടായിരുന്നു. അവനും ചിന്തിച്ചുകാണുമെനിക്കു വട്ടായിപ്പോയീന്ന്. അല്ലെങ്കിൽ നടക്കുന്നത് സ്വപ്നമാന്ന്…!!!.
പക്ഷേ നടക്കുന്നത് സ്വപ്നമല്ലെന്നവന് മനസ്സിലായത് ഞാനവന്റെയടുത്തെത്തി, തോളിൽത്തട്ടി പുറത്തേക്കുവാടാന്നു പറഞ്ഞപ്പോഴായിരുന്നു. നല്ല ദേഷ്യത്തിലുള്ളയെന്റെയാ വിളിയെ യാത്രികമായിട്ടനുഗമിക്കാനേ അവനും കഴിഞ്ഞുള്ളു. പുറത്തേക്കുറങ്ങിയയുടനേ ബെല്ലടിച്ചതിനാൽ ആളൊഴിഞ്ഞയാ വരാന്തയുടെയൊരു കോണിലേക്ക് ഞാനവളെ തള്ളിയെറിഞ്ഞു. അതിനുമുമ്പേ ക്ലാസ്സിലുള്ളോരാരും പുറത്തേക്കു വരാതിരിക്കാൻ ക്ലാസ്സിന്റെ ഡോറും ഞാൻ പുറത്തൂന്നടച്ചു പൂട്ടിയിരുന്നു..!!!. എന്റെ തള്ളല് തികച്ചും അപ്രതീക്ഷിതമായതിനാൽ അവളാ ഭിത്തിയിൽ പോയിടിച്ചാണ് നിന്നാണ്. ഞാനവളെയെന്തോ ചെയ്യാൻപോകുവാണെന്നു കരുതി ഇടയ്ക്കുകയറിയ ഡിബിനെയും അവൾക്കുനേരെ വലിച്ചെറിഞ്ഞിട്ട് ഞാനവരെനോക്കി പൊട്ടിത്തെറിച്ചു.
നീയെന്നാടി ഇത്രേം വല്യ മദർതെരേസയായത്…??? നീയെന്നാടീ എന്റെ മുഖത്തുനോക്കി കള്ളമ്പറയാൻ പഠിച്ചത്… ??
അവളൊന്നും മിണ്ടിയില്ല. ഡിബിനൊന്നും മനസ്സിലായതുമില്ല. അവനെന്നെമവളേം മാറിമാറി നോക്കി. അവളൊന്നും മിണ്ടില്ലന്നുകണ്ടതും ഞാൻ വീണ്ടും കലിപ്പിലായി.
ഞങ്ങള് നിന്നോടു മിണ്ടീല്ലാന്നുംകരുതി നിനക്കങ്ങോട്ടു സഹിക്കാൻ പറ്റുന്നില്ലല്ലേടീ… ??? അല്ലാതെ ഞാൻനിന്നെ പെഴപ്പിച്ചിട്ടു പോയീന്നു ബാക്കിയുള്ളൊരു പറഞ്ഞിട്ടല്ലാല്ലേ… ???
ടാ നീയതെന്തൊക്കെയായീ പറയുന്ന…
മിണ്ടരുത് തായാളീ നീയ്. നീയൊക്കെയെന്താടാ കരുതീത്… ??? ശ്രീഹരി വെറും പൊട്ടനാണെന്നോ… ??? ശെരിയാ… ശ്രീഹരി പൊട്ടന്തന്നെയാ. അതുകൊണ്ടാണല്ലോ ഇതൊന്നുമിത്രേംദിവസവറിയാതെ പോയതും…!!!. പക്ഷേ ശ്രീഹരിയിതുവരെയാരുടേം ജീവിതംവെച്ചു കളിച്ചിട്ടില്ല. ആ ഞാനിവളെ പെഴപ്പിച്ചൂന്നു ക്ലാസ്സിലുള്ളൊരു മൊത്തമ്പറഞ്ഞു നടന്നിട്ടും നീയെന്നോടത് മിണ്ടീല്ലല്ലേടാ പൂറാ… ??
ടാ അതിന് നീ ചിന്തിക്കുന്നപോലത്തെ പ്രശ്‌നവൊന്നുവില്ലിവിടെ…!!!.
ഇല്ലേ… ?? ഇല്ലേ… ?? ഒരു പ്രശ്‌നോമില്ലാഞ്ഞിട്ടാണോടോ ഇവളിന്നെന്നോടുവന്ന് നമ്മളിവളോട് മിണ്ടണംന്ന് പറഞ്ഞത്…??? ഒരുപ്രശ്‌നോമില്ലാഞ്ഞിട്ടാണോടാ ക്ലാസ്സിലുള്ളോരുമൊത്തം ഞാനിവളെ പെഴപ്പിച്ചൂന്നു പറഞ്ഞു നടക്കുന്നത്… ???
അതിനവൻ മറുപടി പറഞ്ഞില്ല. ഞാൻപറഞ്ഞത് സത്യമായിരുന്നതുകൊണ്ടാവും. പക്ഷേ അവള് പെട്ടന്നുകേറിയിടപെട്ടു.
ഞാൻ നിങ്ങളെന്നൊടു മിണ്ടണമെന്നു പറഞ്ഞത് അതുകൊണ്ടാണെന്നു നിങ്ങളോടാരാ പറഞ്ഞേ… ??? ഞാൻനിങ്ങളോടു മിണ്ടാൻവന്നത് അവരങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടൊന്നുമല്ല… !!!.
പിന്നെ… ???
അത്… അതുനിങ്ങളെന്നോടു മിണ്ടാൻ വേണ്ടീട്ടു തന്നാ. നിങ്ങളെന്നെയൊഴിവാക്കി നിർത്തുമ്പോ എനിക്കെന്തോപോലെ… !!!.
ഞാനൊന്നു ഞെട്ടി. ഇവളിതെന്തോന്നായീ പറഞ്ഞുവരുന്നത്…???!!!. ഞാൻനോക്കുമ്പോ ഡിബിന്റെ മുഖത്തുമുണ്ട് അതേയമ്പരപ്പ്. പക്ഷേ ഞങ്ങളുടെ നോട്ടംകണ്ടതും അവളുതന്നെയതിന് കാരണവും പറഞ്ഞു.
ഏയ്… നിങ്ങള് പേടിക്കുന്നപോലെയൊന്നുമില്ല. എനിക്കെന്നെക്കുറിച്ചു നന്നായറിയാം. അതുകൊണ്ടുതന്നെ തന്നെക്കേറിഞാൻ പ്രേമിച്ചു കളയൂന്നൊന്നും താൻ പേടിക്കണ്ട. ഞാനന്നേ പറഞ്ഞില്ലേ..??? തന്നെപ്പ്രേമിക്കാനുള്ള യോഗ്യതയൊന്നുമില്ലടോ എനിക്ക്…!!!. കഴിഞ്ഞ രണ്ടൂന്നു ദിവസംകൊണ്ടു താൻപോലുമതു തെളിയിച്ചില്ലേ…???!!!.
ഞാനാകെ വിളറി. മനസ്സിലുള്ളതവൾ വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു. ഞാനവളെ വേണ്ടാന്നുവെച്ചന്നവൾക്കു മനസ്സിലായിരിക്കുന്നു. സ്വയം താഴ്ത്തിക്കെട്ടിക്കൊണ്ട് എന്നെയല്ലേയവൾ പുച്ഛിച്ചത്…??? അവൾക്കു യോഗ്യതയില്ലാ…. യോഗ്യതയില്ലാന്നു പലവട്ടം പറയുന്നതിലൂടെ അവളേപ്പോലൊരു പെണ്ണിനെക്കെട്ടാൻ എനിക്കു യോഗ്യത്തില്ലാന്നല്ലേയവൾ പറയുന്നത്… ???!!!. എന്നാലെന്റെ മനസ്സുവായിച്ചതുപോലെയാണ് അവള് ബാക്കിപറഞ്ഞത്.
ഹേയ്… താനിങ്ങനെ വിളറുവൊന്നുംവേണ്ട ശ്രീഹരീ…!!!. ഞാൻനിന്നെ കുറ്റപ്പെടുത്തിപ്പറഞ്ഞതൊന്നുമല്ല. എന്റവസ്ഥ പറഞ്ഞതാ. ഞാനാക്കാര്യം തന്നോടു പറയുമ്പോത്തന്നെയെനിക്കറിയാമായിരുന്നു ഇതിങ്ങനെയൊക്കെയേ വരുവൊള്ളൂന്ന്…!!!. പക്ഷേ ഒരുകാര്യത്തിലെനിക്കു സന്തോഷമുണ്ടെട്ടോ…; സാധാരണയെല്ലാരും ഇക്കാര്യമറിയുമ്പോഴെന്നെ ആൾക്കാരുടെ മുന്നിവെച്ചു കളിയാക്കാനാ ശ്രമിക്കാറ്. അല്ലെങ്കിൽ പാത്തുംപതുങ്ങിയുമെന്നെക്കേറി പിടിക്കാനൊക്കെ നോക്കും. തടയാൻനോക്കുമ്പഴാകും പിന്നെയുള്ളപമാനിക്കല്. ഞാനവരെക്കേറിപ്പിടിച്ചെന്നൊക്കെയാവും പറയുക….!!!. വേശ്യാപ്പെണ്ണല്ലേ…, അവളങ്ങനെയല്ലേ ചെയ്യൂന്നല്ലേ കേൾക്കുന്നോരും പറയുക… !!!!.
ഞങ്ങളവളെ മിഴിച്ചുനോക്കിനിൽക്കുന്നതു കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മുഖത്തു പ്രത്യേകിച്ചു ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആ ചിരിയിലൊളിച്ചിരുന്ന വേദനയെനിക്കു മനസ്സിലായി. ആളുകളങ്ങനെയൊക്കെ പെരുമാറുന്നതിലവൾക്കുനല്ല വിഷമമുണ്ടെന്നെനിക്കു തോന്നി. തോന്നലല്ല.
അതാണ് സത്യം. പക്ഷേ അവളത് പുറത്തു കാണിക്കുന്നില്ല. പൊട്ടിത്തെറിക്കാൻ വെമ്പുന്നൊരഗ്നിപർവതം പോലെ നീറിപ്പുകഞ്ഞു നിൽക്കയാണവൾ. അകലെനിന്നുനോക്കുന്നവർക്ക് ആ പർവ്വതത്തിലൊന്നും പ്രത്യേകിച്ചു കാണാനുണ്ടാവില്ല. പക്ഷേ ഉള്ളിലെരിയുന്ന തീയുടെ ചൂട് അടുത്തറിഞ്ഞാലെ മനസ്സിലാവൂ. അതുപോലാണിവളും. അടുത്തറിയുമ്പഴേ ആ ചൂടെനിക്കറിയാൻ പറ്റുന്നുള്ളൂ…!!!. അവളുടെ ചിരികൂടിയായപ്പോൾ ഞങ്ങളുടെ ബാക്കികിളികൂടി പറന്നൂന്നു തോന്നിയിട്ടാണോ…, അതോ ഇനിയുമേതെങ്കിലുംകിളി ഞങ്ങൾക്കുള്ളിൽനിന്നു പറന്നുപോവാനുണ്ടെങ്കിൽ, അതുംകൂടി പൊയ്ക്കോട്ടെന്നു കരുതിയിട്ടാണോന്നറിയില്ല, അവളുതന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.
ഞാൻ നിങ്ങളോടു പറഞ്ഞില്ലേ… നിങ്ങളെന്നോടു മിണ്ടാത്തതെനിക്കു വിഷമമുണ്ടാക്കീന്ന്…!!!. അതു സത്യം തന്നാ…!!!. എനിക്കു നല്ല വിഷമായീയത്. അതുപക്ഷേ നിങ്ങളെന്നോടു മിണ്ടാത്തതുകൊണ്ടൊന്നുമല്ലാട്ടോ…!!!. എന്നെയിങ്ങനെയൊഴിവാക്കി നിർത്തുന്നതും അപമാനിക്കുന്നതുമൊന്നുമെനിക്കൊരു പുത്തരിയല്ല. പക്ഷേ… പക്ഷേയെന്റെയമ്മേനേക്കരുതി നിങ്ങളെന്നോടു മിണ്ടാതിരുന്നാൽ… അത്… അതെനിക്കു സഹിക്കാൻ പറ്റില്ലടോ…!!!. കാരണം… ആരൊക്കെ… ആരൊക്കെയെന്റമ്മേനെക്കുറ്റം പറഞ്ഞാലും…, ആരൊക്കെയെന്റമ്മേനെ വേശ്യേന്നു വിളിച്ചു കളിയാക്കിയാലും… ഞാൻപറയും. എന്റമ്മയൊരു പാവമാന്ന്…!!!. എനിക്കെന്റെയമ്മ കഴിഞ്ഞേയുള്ളൂ ഈ ലോകത്താരുമെന്ന്…!!!.
നിങ്ങക്കറിയോ…???, എന്റമ്മേമൊരു മോശപ്പെട്ട സ്ത്രീടെ മോളായിരുന്നു. അവിടുന്നെന്റെയച്ഛന്റെകൂടെയിറങ്ങിപ്പോന്നതാ. അവിടെനിന്നാൽ താനും മോശമാകുമല്ലോന്നോർത്ത്. പക്ഷേ വല്യമ്മേനെപ്പോലെതന്നെയാവാനാരുന്നു എന്റമ്മേടേം വിധി…!!!. പക്ഷേ ഞാനൊരിക്കലുമെന്റമ്മേനെ കുറ്റപ്പെടുത്തൂല്ല. എന്താന്നുവെച്ചാൽ….. എനിക്കറിയാമെന്റമ്മേനെ..!!.
അന്ന്… എന്റമ്മയെന്തു ജോലിയാ ചെയ്യുന്നേന്നെനിക്കു ബോധ്യമായ ദിവസം… ഞാനന്നു പന്ത്രണ്ടാം ക്ലാസ്സിലാരുന്നു. വീട്ടിലെത്തിയപാടെ ഞാനുമമ്മേം തമ്മിലൊരു യുദ്ധം തന്നെ നടന്നുവന്ന്… !!!. അമ്മകാരണം എന്റെ ജീവിതങ്കൂടെ നശിച്ചൂന്നുപോലും പറഞ്ഞുകളഞ്ഞൂ ഞാനന്ന്… !!!. അപ്പോ… അപ്പഴമ്മയെന്നോടു ചോദിച്ചൊരു ചോദ്യവൊണ്ട്…
ആ പ്രായത്തില്… അയലോക്കത്തെ വീട്ടുകാരെപ്പോലും ശെരിക്കറിയാത്ത നേരത്ത്…. മൊലകുടി മാറാത്ത നിന്നേം തോളിലിട്ടൊണ്ട് വേറെന്തു പണിക്കു
പോകണമാരുന്നെടീ ഞാനെന്ന്…!!!.
ആ ചോദ്യം… അത്… അതെന്നെ വല്ലാതെ കുഴച്ചുകളഞ്ഞെടാ. ഒരുകൊല്ലം… ഒരുകൊല്ലമാ ഞാനാ ചോദ്യത്തിനൊരു മറുപടി തേടിനടന്നത്. കിട്ടിയില്ല…!!!. ആ ഒരു ചോദ്യത്തിനുത്തരം കൊടുക്കാൻ എനിക്കിപ്പോഴും പറ്റുന്നില്ലടാ. ഇപ്പോഴെന്നല്ല… ഒരിക്കലുമത്തെന്നെക്കൊണ്ടു പറ്റില്ല. കാരണം… അന്ന്… അന്നെന്റെയമ്മ ചെയ്തതൊരു ശെരിയാരുന്നു….!!. അച്ഛനില്ലാത്തയെന്നെ ഒരല്ലലും വരുത്താതെയിത്രേം പഠിപ്പിച്ചു വലുതാക്കീല്ലേ…???!! അതിൽക്കൂടുതലെന്നാടാ എന്റമ്മയെനിക്കിനി ചെയ്തു തരേണ്ടത്…???
പക്ഷേ ഒന്നെനിക്കറിയാം… ഞാനന്നമ്മേ ചോദ്യം ചെയ്തെപ്പിന്നെ…, ഇങ്ങനെ ജീവിക്കുന്നേലുംഭേദം നമ്മക്കങ്ങോട്ടു മരിച്ചൂടെയമ്മേന്നും ചോദിച്ചു ഞാനന്ന് കരഞ്ഞു പറഞ്ഞേപ്പിന്നെ… അമ്മയാപ്പണി ചെയ്തിട്ടില്ലെന്ന്…!!!. ജീവനുണ്ടെങ്കി അമ്മയാപ്പണിയിനി ചെയ്യൂല്ലാന്ന്…!!!.
അതോണ്ടാ… അതോണ്ടാ ഞാനിങ്ങളോട് മിണ്ടണംന്നാവശ്യപ്പെട്ടത്. നിങ്ങൾക്കെന്നോടു മിണ്ടാമ്പറ്റൂല്ലെങ്കി വേണ്ട.., പക്ഷേ… പക്ഷെയെന്റമ്മയൊരു മോശക്കാരിയാണെന്നും കരുതി നിങ്ങളെന്നോടു മിണ്ടാണ്ടിരിക്കല്ലേടാ…!!. എന്റെമനസ്സിൽ… എന്റെ നോട്ടത്തിൽ എന്റമ്മക്കിപ്പഴുമൊരു കുഴപ്പോമില്ല…!!!. നിങ്ങൾക്കൊക്കെയെങ്ങനെയൊക്കെ തോന്നിയെന്നു പറഞ്ഞാലുംശെരി ഒരമ്മയെന്ന നിലയ്ക്ക് എന്റമ്മയിപ്പഴുമെനിക്കൊരു പരിശുദ്ധ തന്നെയാ… സ്വന്തം മോളെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാത്ത…, അവളെ വളർത്താൻവേണ്ടി പെടാപ്പാടുപെട്ടൊരമ്മ….!!!. അങ്ങനെയേ… അങ്ങനെയേ എനിക്കെന്റമ്മേനെ കാണാൻ പറ്റുവൊള്ളെടാ…!!!.
കിതച്ചുകൊണ്ടാണവളത് പറഞ്ഞു നിർത്തിയത്. പറഞ്ഞുതീർന്നതും കുറേനേരമവൾ നെഞ്ചിൽ കൈവെച്ചുനിന്ന് ശ്വാസം കിട്ടാത്തപോലെ കിതച്ചുകൊണ്ടിരുന്നു. അതിൽനിന്നുതന്നെ അവളനുഭവിക്കുന്ന സമ്മർദ്ദമെന്തെന്നു ഞങ്ങൾക്ക് മനസ്സിലാക്കാമായിരുന്നു എനിക്കൊട്ടുമാക്സപ്റ്റു ചെയ്യാൻപറ്റുന്ന കാര്യങ്ങളല്ലവൾ പറഞ്ഞതെങ്കിലും… ഒന്നെനിക്കുറപ്പായിരുന്നു… ഒറ്റക്കാര്യം മാത്രമാണ് എനിക്കവളോടു പറയാനായിട്ടാകെ ബാക്കിയുള്ളതെന്ന്…!!!. ഞങ്ങളുടെ നിലപാടെന്തെന്നുപോലും കേൾക്കാൻ നിൽക്കാതെ, തനിക്കു പറയാനുള്ളതുമാത്രം പറഞ്ഞിട്ട് ക്ലാസ്സിനേ ലക്ഷ്യമാക്കി നടക്കുന്നയവളെ പിടിച്ചുനിർത്തിയാണ് ഞാനത് പറഞ്ഞത്…
ഭദ്രേ…. ഞാന്നിന്നോടു കാണിച്ചത് തനിച്ചെറ്റത്തരമാണെന്നു കരുതിയാ ഞാൻനിന്നോടു മിണ്ടാൻപോലും മടിച്ചത്. നിന്റമ്മേക്കരുതിതന്നെയാ ഞാനീക്കേസു വിട്ടതും. നിന്നെക്കാളും സ്റ്റാൻഡേർഡുണ്ടെനിക്കെന്ന തോന്നലാരുന്നെനിക്ക്. പക്ഷേ…. പക്ഷെയതല്ലാരുന്നൂടീ ശെരി…!!. ഇങ്ങനെയൊക്കെ ചിന്തിക്കാൻ… ഇങ്ങനെയൊക്കെ ചിന്തിക്കാനെന്റെ ജീവിതത്തിലെന്നെക്കൊണ്ടു പറ്റത്തില്ലടീ…!!. ഇവൻപറയുന്നപോലെ… നിന്നേപ്പോലൊരു പെണ്ണിനെക്കെട്ടാനുള്ള യാതൊരു യോഗ്യതേമെനിക്കില്ലടീ…!!!. ഇനി ഞാൻനിന്റെ പുറകേ നടക്കത്തില്ല. എന്നേലും… എന്നേലും നിന്റെ സ്റ്റാന്റേർഡിനൊപ്പം ഞാനുമെത്തീന്നു തോന്നിയാൽ… അന്ന്… അന്നുഞാൻ വരുമെടീ… ഇതേപോലെ പാതിവഴീലിട്ടിട്ടു പോകാനല്ല….; കൊത്തിയെടുത്തെന്റെ കൂടെക്കൊണ്ടോവാൻ…!!!.
താങ്ക്സ്… എന്നൊരു മറുപടി മാത്രംപറഞ്ഞു നെഞ്ചുംവിരിച്ചവൾ തിരിഞ്ഞു നടക്കുമ്പോൾ ഒന്നും മനസ്സിലാകാതെ…, എനിക്കെന്താ പ്രാന്തായോയെന്ന സംശയത്തിൽ നിൽക്കുന്ന ഡിബിന്റെ തോളിൽ കൈയിട്ട്…ഞങ്ങളവിടെ സംസാരിച്ചു നിൽക്കുന്ന സമയത്തെപ്പഴോവന്നു ക്ലാസ്സെടുക്കാൻതുടങ്ങിയ സാറിനോടാനുവാദംവാങ്ങി ക്ലാസ്സിലേക്കു കയറുന്ന അവളെ നോക്കിക്കൊണ്ടു ഞാൻ സ്വയമറിയാതെ ചോദിച്ചു…
പക്ഷേ എനിക്കൊരിക്കലുവാ സ്റ്റാൻഡേർഡ് കിട്ടാമ്പോണില്ലല്ലേടാ… ???!!!.
പക്ഷേ അത് ചോദിക്കുമ്പോഴെന്റെ സ്വരമിടറിയതും കണ്ണുനിറഞ്ഞതുമൊന്നും അവനല്ലാതെ മറ്റാരുമറിഞ്ഞില്ല….!!!. എന്തിനാണെന്റെ കണ്ണു നിറഞ്ഞതെന്ന് എനിക്കും മനസ്സിലായില്ല…!!!.
(തുടരും)
ഹൃദയപൂർവ്വം
ജോ
Comments:
No comments!
Please sign up or log in to post a comment!