ദേവാദി 3 ❤😍
[ Previous Part ]
ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു…….
” മ്മ് ഇത്രേം നേരം കാണാണ്ട് ആയിട്ട് ഒരു ടെൻഷൻ തോന്നി അതോണ്ടാ…… ”
ഞാൻ ചിരിക്കുന്ന ഒരു ഇമോജി അയച്ചിട്ട് ചാറ്റ് ബാക്ക് അടിച്ചപ്പോൾ നശിച്ച ( നല്ല ) നേരത്തിന് എന്റെ കൈ തട്ടി ആദിക്ക് വീഡിയോ കാൾ പോയി……
ഞെട്ടി അത് കട്ട് ആക്കാൻ പോയപ്പോ അങ്ങേതലയ്ക്കൽ ഫോൺ എടുക്കപ്പെട്ടു……
ആദി ഹെഡ്സെറ്റ് ഒക്കെ വച്ച് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിപ്പാണ്….
” എന്തെ…… ”
” ഏയ് ചാറ്റ് ബാക്ക് എടുത്തപ്പോ കൈ തട്ടിയതാ…….. ”
” ആണോ ”
” അഹ്…… ”
“എന്നാ വെക്കട്ടെ……. ”
” ഓക്കേ….. ”
” ശെരിക്കും ഇപ്പൊ പോകണോ…… ബോർ അടിക്കുന്നു…… ”
ഞാൻ ഉടൻ തന്നെ വോയിസ് കാൾ വിളിച്ചു……
” ആദി അടുത്തൊക്കെ ആൾകാർ ഇരിപ്പില്ലേ വീഡിയോ കാൾ അത്ര നല്ലതല്ല എത്ര കണ്ണുകള നമുക്ക് ചുറ്റിലും…… ”
അവളുടെ ചിരി ന്റെ കാതിൽ പതിച്ചു…….
” അത് ശെരിയാ….. സ്വന്തം കാര്യം നോക്കിയില്ലേലും മറ്റുള്ളവരെ വാച്ച് ചെയ്യുന്നത് ഒരു കഴിവ് തന്നെ ….. ”
” അതൊക്കെ ഓക്കേ….. ഇപ്പോൾ എവിടെ എത്തി……. ”
” കൊല്ലം കഴിഞ്ഞു….. ”
” അപ്പൊ ഒരു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞ കൊച്ചി…… ല്ലേ….. ”
” അല്ല നിനക്കവിടെ ഒക്കെ അറിയോ…. ഇത്ര കൃത്യമായിട്ട് ടൈമിംഗ് ഒക്കെ പറയുന്നു….. വന്നിട്ടുണ്ടോ ഇവിടെ…… “
” പിന്നെ എന്റെ കുറച്ച് ബന്ധുക്കൾ അവിടെ ആലുവ ഉണ്ട്….. വളരെ അടുത്ത റിലേഷൻ…… ഒരു രണ്ടു മൂന്ന് വർഷം മുന്നേ ഞാനവിടെ വന്നിട്ട് പോയി… അങ്ങനെ അറിയാം…..”
” ശേ എന്നിട്ട് നീയത് പറഞ്ഞില്ലാലോ….. ”
” അപ്പോഴേക്കും നമ്മൾ വേറെ മാറ്ററിലോട്ട് പോയി…. അതാകും….. ”
” ആലുവ എവിടെ…….. ”
” ഒരു ഫേമസ് പാലം ഉണ്ടല്ലോ…… അതിനു മുന്നേ ഒരു വഴി ലെഫ്റ്റിലോട്ട് പോയാൽ ഒരു 1 കിലോമീറ്റർ പോകുമ്പോൾ റൈറ്റ് സൈഡ് ഉള്ള വീടാണ്……. ”
“നീ പറഞ്ഞത് വെച്ച് നോക്കുമ്പോ അവിടൊക്കെ തന്നെയാണ് ന്റെ വീടും…….. ”
” വെയിറ്റ് നമുക്ക് സംശയം ദുരീകരിക്കാം…..
ന്താ ആദിയുടെ അമ്മയുടെ പേര്….. ”
” ശ്രീലത…… ”
” അച്ഛന്റെ……”
” ജയകുമാർ……. ”
ആദി അത് പറഞ്ഞു തീർന്നതും ഞാൻ പൊട്ടിച്ചിരിച്ചതും ഒരുമച്ചായിരുന്നു………
” എടൊ താൻ പഠിക്കാൻ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ…….
” എന്താ മനസിലായില്ല…… ”
” ന്നാലും ന്റെ ചേച്ചി തന്നെ ഞാൻ തിരിച്ചറിഞ്ഞില്ലാലോ…….
ശെരിക്കും എന്റെ കിളികൾ പല വഴിക്ക് പറന്നിരുന്നു….. കാരണം ആദി എന്റെ സ്വന്തം അപ്പച്ചി ആണ്…….. അതെങ്ങനെ ന്ന് പറഞ്ഞു തരാം…….
” എടൊ തെളിച്ചു പറ എനിക്കൊന്നും മനസിലാകുന്നില്ല…… ”
” എടൊ താൻ എന്റെ ചേച്ചി ആണ്…..കസിൻ… കേട്ടോ ജയനമ്മാവന്റെ മോളെ…….. ഒരു രണ്ട് മൂന്ന് കൊല്ലം മുന്നേ…..രവി അപ്പൂപ്പന്റെ ഫാമിലി ഗെറ്റ്ടുഗെതർ തന്റെ വീട്ടിൽ വെച്ച് ഉണ്ടായിരുന്നു….. ഓർമ്മയുണ്ടോ…… ”
” ആഹ് ഉണ്ട്…… അന്ന് ഞാൻ ഇല്ലായിരുന്നു……. ”
” അതെ ഇല്ലായിരുന്നു…. താൻ അന്ന് ട്രെയിനിങ്ങിൽ ആയിരുന്നു……. അതോണ്ട് താൻ വന്നില്ല ശെരിക്കുള്ള പേര് എനിക്കറിയില്ല…… കോളേജിൽ കേറിയത് അങ്ങോട്ടുമിങ്ങോട്ടും ആരും പറഞ്ഞില്ല ശെരിയല്ലേ മാളു….. 😂😂😂 ”
” എന്റെ പേര്…….. തനിക്ക് ”
” ആഹ് ബെസ്റ്റ് രാമായണം മൊത്തം വായിച്ചിട്ട് സീതേടെ ഭർത്താവ് ആരാണെന്ന്…… നിക്ക് ഇപ്പൊ ക്ലിയർ ആക്കി തരാം……. ”
ഞാൻ ഫോൺ കൊണ്ട് വന്ന് അമ്മേടെ കൈയിൽ കൊടുത്തു……..
” ആരാടി……”
” അമ്മേ മാളു ചേച്ചിയാ ആലുവയിലെ……… ”
വളരെ ആവേശപൂർവം അമ്മ ഫോൺ വാങ്ങി പുരാണം പറഞ്ഞു തുടങ്ങി…. ഇനിപ്പോ ബാക്കി കാര്യങ്ങൾ അമ്മ ക്ലിയർ ആക്കി കൊടുത്തോളും….. അങ്ങനെ പറഞ്ഞു വന്നപ്പോൾ ഞങ്ങൾ വളരെ അടുത്ത ബന്ധുക്കളായി…… അതെങ്ങനെ എന്ന് വച്ചാൽ എന്റെ അപ്പൂപ്പന്റെ സഹോദരിയുടെ മകന്റെ മകളാണ് ഈ മാളു പൊതുവേ അപ്പൂപ്പന്റെ ഫാമിലിയുമായി വലിയ ടച്ച് ഇല്ലാത്തതിനാൽ എനിക്ക് അവിടത്തെ ആൾക്കാരെ ഒന്നും വലിയ പരിചയമില്ല……. മൂന്നു കൊല്ലം മുൻപ് ഒരു ഗെറ്റ് ടുഗെദർ ന് പോയപ്പോഴാണ് പലരെയും അറിഞ്ഞത് തന്നെ…….ആദി ആ വീട്ടിലെ ഒറ്റ മോളാണ്….. പക്ഷേ അന്ന് പോയപ്പോ ആൾ കോട്ടയത്ത് ന്തോ പഠിക്കുവായിരുന്നു….. അന്നറിഞ്ഞില്ല…. എന്റെ കോളേജിലാണ് ട്രാൻസ്ഫർ കിട്ടെയെന്ന് ആരും പറഞ്ഞതും ഇല്ല…. എങ്കിൽ അവളിവിടെ എന്റെ വീട്ടിലുണ്ടാവുമായിരുന്നു………
അപ്പോഴേക്കും അമ്മ എല്ലാം സംസാരിച്ചു എന്റെ കൈയിൽ ഫോൺ കൊണ്ട് തന്നു……..
” ഹലോ……. ”
പ്രതികരണമൊന്നും ഉണ്ടായില്ല…….
” ഹലോ…….. ”
ഇത്തവണയും പ്രതികരണമില്ല……..
” ആദി…….. ”
” ആഹ്….. ”
” ന്തുവാ കിളി പോയോ….. ”
” ഏറെ കുറെ…….. ”
” ക്ലിയർ ആയില്ലേ….. ഇനി വീടെത്തിയിട്ട് വിളിക്ക്….. കുറച്ച് നേരം മൈൻഡ് ഒന്ന് ക്ലിയർ ആയിക്കോട്ടെ ഞാൻ പറഞ്ഞു…… ”
ഞാൻ ഫോൺ ബെഡിലേക്കിട്ട് അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷത്തോടെ കിടന്നു…… അറിയാതെ ഉറങ്ങി പോയി…….
പിന്നെ നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടിട്ടാണ് ഉണർന്നത്…… സമയം നോക്കിയപ്പോൾ ഒമ്പതര കഴിഞ്ഞിരുന്നു…… ഫോൺ എടുത്തപ്പോഴേക്കും അത് ബെല്ലടിച്ചു നിന്നിരുന്നു…..
ഞാൻ വിളിച്ചതാരാണ് എന്ന് നോക്കി… ഒട്ടും തെറ്റിയില്ല ആദി തന്നെ ……. ഞാൻ ഉടനെ തിരിച്ചു വിളിച്ചു ……..
” ഉറക്കമായിരുന്നു കുട്ടി…… വീട് എത്തിയോ……. ”
” ആഹ് ഫ്രഷ് ആയി വന്നേ ഉള്ളൂ….. അമ്മയോട് വന്നപാടെ കാര്യം പറഞ്ഞു…. അമ്മ ചിരിയോട് ചിരി……. ”
” അതെന്തിനാ…… ”
” വീട്ടു വാടക കൊടുത്ത് ഞാൻ മുടിഞ്ഞതിന്……. ”
” ആദിക്ക് അറിയില്ലേ ഇവിടെ റിലേറ്റീവ്സ് ഉണ്ടെന്ന്…… ”
” ഞാൻ തന്നെയാ വേണ്ടന്ന് പറഞ്ഞെ…. ഇത്ര അടുത്ത ബന്ധം ആണെന്ന് അറിഞ്ഞില്ല….. തന്നെയുമല്ല എനിക്ക് ബന്ധുക്കളുടെ വീട്ടിൽ നിക്കുന്നത് ഇഷ്ടല്ല….. ”
” നന്നായി….. അനുഭവിച്ചോ……. ”
ഞാൻ ചിരിച്ചു……
പെട്ടന്ന് ഫോണിൽ കൂടി മറ്റൊരു സൗണ്ട് കേട്ടു……
” മക്കളെ അപ്പച്ചിയാണ്…… നീ ഇങ്ങോട്ട് പോരെ….. ഇവളുമായിട്ട് കൂട്ടായ സ്ഥിതിക്ക് നിനക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങാം തിരിച്ചു വെക്കേഷൻ കഴിഞ്ഞ് ഒന്നിച്ചു പോവാമല്ലോ…… ”
ആദിയുടെ അമ്മയാണ്….. എന്റെ അപ്പച്ചി….. പുള്ളിക്കാരിയായിട്ട് ഞാൻ അന്ന് നല്ല കമ്പനി ആയിരുന്നു… എന്നോട് ഒരു പ്രതേക ഇഷ്ടമുണ്ട് കക്ഷിക്ക്……
” നോക്കാം അപ്പച്ചി….. ”
” നോക്കിയ പോരാ നീ വരണം……. വന്നേ പറ്റൂ…. വീണയോട് ഞാൻ പറഞ്ഞോളാം…… നാളെ തന്നെ പോര്……. കേട്ടോ….., ”
” ആഹ് ശെരി ശെരി……….. ”
” ഹലോ….. ”
ആദിയാണ്……
” ന്താണ് പോരുന്നുണ്ടോ……. ”
” ആലോചന ഇല്ലാതില്ല…… ”
” ന്നാ പോരെ എനിക്കൊരു കമ്പനി ആവും…… ”
” ഞാൻ ചുമ്മാ പറഞ്ഞേയ….. ”
” വാടോ…. താൻ ഒരുപാട് ട്രിപ്പ് ഒക്കെ പോകുന്ന ആളല്ലേ…. വരാൻ ന്താ മടി….
ഇവിടെ നല്ല സ്ഥലങ്ങൾ ഉണ്ട്…. ഞാനും ശെരിക്ക് കണ്ടിട്ടില്ല…. തന്റെ കൂടെ ആകുമ്പോ കറങ്ങുകയും ചെയ്യാം പേടിക്കേം വേണ്ടല്ലോ……ഒരുമിച്ച് തിരിച്ചു വരുകയും ചെയ്യാം”
” ഞാൻ നോക്കട്ടെ ആദി…… ശ്രമിക്കാം…… ”
” ആഹ്…. ഓക്കേ…… ”
” വല്ലതും കഴിച്ചോ….. ”
” ഇല്ല ഇനി വേണം കഴിക്കാൻ…. ”
” ശെരി ന്നാ ഞാനും പോണൂ…. വിശക്കുന്നുണ്ട്….. ”
” ഓക്കെ അപ്പോ ഗുഡ് നൈറ്റ്…… ”
” ഓക്കെ റൈറ്റ്….. ”
ഞാൻ ഫോൺ കട്ട് ചെയ്തു…. സത്യത്തിൽ ഞാൻ കുറച്ച് കൺഫ്യൂഷനിൽ ആയിരുന്നു….
ഫോൺ ചാർജ് ചെയ്യാൻ വെച്ച് ഞാൻ നേരെ അടുക്കളയിലേക്ക് പോയി…..
” അമ്മാ ”
” എന്താ മോളെ…… ”
” ആലുവ വരെ പോയാലോ…… “.
” മാളൂന്റെ അടുത്താണോ…… ”
” ആ……. ”
” പൊയ്ക്കോ എന്നിട്ട് ഒന്നിച്ചു തിരിച്ചു വരാൻ ആയിരിക്കും…. ”
” എക്സാറ്റ്‌ലി….. ”
” ഹ്മ്മ് ശെരി ശെരി…. എപ്പഴാ പോവുക……. ”
” തീരുമാനിച്ചില്ല പറയാം…… ”
” നീ ബൈക്കിൽ അല്ലെ പോവുക…… ”
” പിന്നല്ലാതെ…… ”
” സൂക്ഷിച്ചു പോകണം….. ”
” ഓക്കേ മമ്മി…… ”
എന്റെ വീട്ടിൽ ഇങ്ങനെ ആണ്…. എന്നെ ഒന്നിനും വിലക്കിയതായി എനിക്ക് അറിവില്ല…. അവരുടെ പരിധിക്ക് അപ്പുറം ഞാൻ പ്രവർത്തിച്ചിട്ടുമില്ല…… അതുകൊണ്ട് തന്നെ തികഞ്ഞ യാത്രപ്രേമി ആയ ഞാൻ ഇതിനോടകം ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്…… ഇനി നിങ്ങൾക് പ്രതേകിച്ച് ക്ലാരിറ്റി വേണ്ടല്ലോ ല്ലേ…….
എപ്പോ പോകണം എന്നുള്ളതിനെ കുറിച് ഞാൻ ആലോചിച്ചു….. അധികം വൈകിക്കണ്ട എന്നാ പിന്നെ നാളെ രാവിലെ പോയികളയാം എന്ന് ഞാൻ തീരുമാനിച്ചു……… ഒരു ചേഞ്ച് എനിക്ക് അത്യാവശ്യം ആണെന്ന് തോന്നിയതിനാലാവണം…….
ഓടി പോയി അമ്മയോട് നാളെ രാവിലെ ഏഴുമണിക്ക് ഞാൻ പുറപ്പെടുമെന്ന് അറിയിച്ചു…… എന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് ആദിക്കൊരു ഗുഡ് നൈറ്റ് കൊടുത്ത് ഞാൻ കിടന്നു…. ഞാൻ ചെല്ലുന്ന കാര്യം സർപ്രൈസ് ആയിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചു…. ഞാൻ അവിടെ എത്തിയിട്ട് അപ്പച്ചിയോട് പറഞ്ഞ മതി എന്ന് അമ്മയോട് പ്രതേകം പറഞ്ഞിട്ടുണ്ടായിരുന്നു……
അങ്ങനെ പിറ്റേന്ന് രാവിലെ ആറ് മണിക്ക് തന്നെ എഴുനേറ്റ് കാര്യങ്ങളൊക്കെ ചെയ്ത് ഏഴു മണിക്ക് തന്നെ ഞാൻ യാത്ര തിരിച്ചു…….. എന്റെ ഹിമാലയനിൽ………
ആദിയുടെ വീട്ടിലേക്കുള്ള വഴി നല്ലോണം അറിയാവുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും യാത്രയിൽ ഉണ്ടായിരുന്നില്ല…..
ഒൻപത് മണിയോടെ ഞാൻ ആലുവയിൽ എത്തി ചേർന്നു…… ആദിയുടെ വീടെത്തി…….
എനിക്ക് വല്ലാത്ത സന്തോഷം തോന്നി…. ബൈക്കിന്റെ സൗണ്ട് കേട്ട് ആദി വന്നാൽ എല്ലാം കുളമാകും എന്ന് കരുതി ബൈക്ക് പുറത്ത് വെച്ച് ഗേറ്റിന്റെ കുറ്റി മെല്ലെ തുറന്ന് ഞാൻ അകത്തേക്ക് കയറി…….
ഡോർ ബെല്ലിൽ വിരൽ അമർത്തി….. രാവിലെ ആയതിനാൽ ഡോർ തുറന്നു കിടന്നിരുന്നു……. ഡോർ ബെൽ അടിച്ചു ഞാൻ തിരിഞ്ഞു നിന്നു….
” ആരാ ”
അപ്പച്ചിയാണ്……..
ഞാൻ മുഖം പൊത്തി തിരഞ്ഞു നിന്നു…… പെട്ടന്ന് കൈ മാറ്റി എന്റെ മുഖം വ്യക്തമാക്കി…….
അപ്പച്ചി ഞെട്ടി ” എന്റെ ”
ന്ന് പറഞ്ഞതും ഞാൻ മിണ്ടല്ലേ ന്ന് കൈ കൊണ്ട് കാണിച്ചു……..
ആദിയെവിടെ ന്ന് ഞാൻ ചോദിച്ചു……
” ഉറക്കമാണ്…… ”
” ന്നാ ഞാൻ പോയി ഉണർത്തിയിട്ട് വരാം…. ബാക്കി അപ്പോ സംസാരിക്കാമെ…….. ”
” ആദിയുടെ മുരിയൊക്കെ അന്ന് കണ്ടിരുന്നത് കൊണ്ട് രണ്ടാം നിലയിലെ പുള്ളിടെ മുറി കണ്ടുപിടിക്കേണ്ടി വന്നില്ല…… ഡോർ ഹാൻഡിൽ പിടിച്ചപ്പോ ലോക്ക്ഡ് ആണ്……
ഞാൻ അതിൽ തട്ടി…….. പ്രതികരണം ഉണ്ടാകാതെ ആയപ്പോൾ വീണ്ടും വീണ്ടും തട്ടി….. എന്റെ തൊട്ട് പുറകിൽ അപ്പച്ചിയും ഉണ്ടായിരുന്നു……
” എന്തോന്ന് കഷ്ടമാണ് അമ്മേ….. ”
ആദിയുടെ ഒച്ച കേട്ടു….. ഉറക്കത്തിൽ ഡിസ്റ്റർബ് ചെയ്തത് കൊണ്ട് ആകും നല്ല ദേഷ്യമുണ്ടായിരുന്നു ആ സ്വരത്തിൽ…….
” എന്തോന്നാ…… ”
എന്ന് പറഞ്ഞു കണ്ണും തിരുമ്മി ആദി ഡോർ തുറന്നതും നേരെ എന്റെ മുഖത്തേക്കാണ് അവളുടെ നോട്ടം വന്നു വീണത്………
തുടരും…..
ഇനി വരുന്ന ഭാഗങ്ങൾ ആണ് ഇന്റെരെസ്റ്റിംഗ്…… സപ്പോർട്ട് ചെയ്യുക കൂട്ടുകാരെ……
Comments:
No comments!
Please sign up or log in to post a comment!