കോമിക് ബോയ് 8
പീറ്റർ വേഗം ബുക്ക് കയ്യിലെടുത്ത് പതിയെ തുറന്നു
കുറച്ച് മണിക്കൂറുകൾക്ക് മുൻപ് കോമിക് വേൾഡ്
സാഫ്രോൺ സിറ്റിയിൽ നിന്നുള്ള ദൂതൻ വളരെ വേഗം കോമിക് മാസ്റ്ററുടെ റൂമിലെത്തി
ദൂതൻ :എന്തിനാണ് മാസ്റ്റർ എന്നോട് ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത് എന്തെങ്കിലും പ്രശ്നമുണ്ടോ
മാസ്റ്റർ :അതേ പീറ്റർ പോയിട്ട് ഇപ്പോൾ ആഴ്ചകൾ ആകുന്നു ഇതുവരെയും അവനെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല
ദൂതൻ :ശെരിയാണ് മാസ്റ്റർ ഞങ്ങൾ എല്ലായിടത്തും അനേഷിച്ചുനോക്കി അങ്ങ് പറഞ്ഞതു പോലെ അവൻ കോമിക് വേൾഡ് വിട്ട് പുറത്തേക്കു പോയത് തന്നെയാണ് ഇനി അവനെ തിരിച്ചു കൊണ്ട് വരുവാനുള്ള കാര്യങ്ങളാണു നമ്മൾ നോക്കേണ്ടത്
മാസ്റ്റർ :അത് പറയുന്നത് പോലെ അത്ര എളുപ്പമല്ല അവൻ പോയെന്ന് മാത്രമേ നമുക്കറിയാവു എന്തിനു പോയി എങ്ങനെ പോയി ഇതൊന്നു നമുക്കറിയില്ല
ദൂതൻ :മാസ്റ്റർ അപ്പോൾ അവനെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നാണോ
മാസ്റ്റർ :കഴിയും നമ്മൾ ഉറപ്പായും അവനെ തിരികെ കൊണ്ട് വരും പക്ഷെ അത് ഇവിടെ വച്ച് കഴിയില്ല അതിന് നമ്മൾ അവന്റ സ്ഥലത്തേക്ക് പോകണം സാഫ്രോൺ സിറ്റിയിലേക്ക് അവൻ അവിടെ നിന്നുമാണ് പുറത്തേക്കുപോയത് അവിടെ നിന്നുകൊണ്ട് തന്നെ നമ്മൾ അവനെ തിരികെ കൊണ്ട് വരും
ദൂതൻ :ശെരി മാസ്റ്റർ ഞാൻ പോകാനുള്ള ഞാൻ പോകാനുള്ള ഒരുക്കങ്ങൾ നടത്താം
############################
പീറ്റർ കോമിക് ബുക്കിലെ പേജുകളിൽ പതിയെ വിരലോഡിച്ചു പെട്ടെന്നു തന്നെ ബുക്കിൽ നിന്ന് ഒരു നീല പ്രകാശം പുറത്തേക്കു വരാൻ തുടങ്ങി പ്രകാഷത്തിന്റെ തീവ്രതയിൽ പീറ്ററിന്റെ കണ്ണുകൾപതിയെ അടയാൻ തുടങ്ങി പീറ്റർ പതിയെ ബെഡിലേക്ക് മയങ്ങിവീണു
“പീറ്റർ കണ്ണ് തുറക്കു പീറ്റർ നിനക്ക് ഉണരുവാനുള്ള സമയമായി “ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പീറ്റർ പതിയെ കണ്ണ് തുറന്നു അവന് ചുറ്റും നീല നിറത്തിലുള്ള പ്രകാശം മാത്രമേ കാണുവാൻ സാധിച്ചുള്ളു
“ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത് ഞാൻ ഇത് എവിടെയാ “ഒന്നും മനസ്സിലാകാതെ പീറ്റർ ചുറ്റും നോക്കി
“പീറ്റർ “പുറകിൽ നിന്നുള്ള ശബ്ദം കേട്ട് പീറ്റർ തിരിഞ്ഞു നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പീറ്റർ നടുങ്ങി കോമിക് മാസ്റ്റർ ആയിരുന്നു അത്
പീറ്റർ :മാ..സ്റ്ററോ
കോമിക് മാസ്റ്റർ :അതേ പീറ്റർ ഞാൻ തന്നെ എനിക്ക് നിന്നെ കണ്ടെത്താൻ കഴിയില്ലെന്ന് നീ കരുതിയോ
പീറ്റർ :മാസ്റ്റർ ഞാൻ..
മാസ്റ്റർ :നീ ഒന്നും പറയണമെന്നില്ല പീറ്റർ നീ ചെയ്ത തെറ്റ് എത്രത്തോളം വലുതാണെന്ന് നിനക്കറിയാമോ അതിനുള്ള ശിക്ഷ നീ അനുഭവിക്കണം
പീറ്റർ :ശിക്ഷയോ എന്തിന് ഞാൻ ഒന്നും ചെയ്തിട്ടില്ല മാസ്റ്റർ
മാസ്റ്റർ :ഒന്നും ചെയ്യാതെയാണോ നീ കോമിക് വേൾഡിൽ നിന്ന് പുറത്തേക്ക് വന്നത് കോമിക് വേൾഡിന്റെ പ്രധാനപ്പെട്ട നിയമമാണ് നീ തെറ്റിച്ചത്
പീറ്റർ :ഇല്ല മാസ്റ്റർ ഞാൻ വേണമെന്ന് കരുതി പുറത്തേക്ക് വന്നതല്ല എനിക്ക് ഞാൻ എങ്ങനെയാണ് പുറത്തേക്ക് വന്നത് എന്ന് കൂടി അറിയില്ല
മാസ്റ്റർ :നീ പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല നിനക്ക് ആരാണ് പുറം ലോകത്തെ കുറിച്ച് അറിവ് തന്നത് എന്നുകൂടി എനിക്കറിഞ്ഞാൽ മതി
പീറ്റർ :ഞാൻ പറയുന്നത് സത്യമാണ് മാസ്റ്റർ ഞാൻ ഇവിടെ അബദ്ധത്തിൽ എത്തിപെട്ടതാണ് എന്നെ ഒന്ന് വിശ്വസിക്കണം മാസ്റ്റർ
മാസ്റ്റർ :അപ്പോൾ നീ പറയുന്നത് നീ അറിയാതെ പുറത്തേക്ക് വന്നു എന്നാണല്ലേ അങ്ങനെയെങ്കിൽ നീ എന്താ ഇതുവരെയും തിരിച്ചുവരാതിരുന്നത്
പീറ്റർ :ഞാൻ ശ്രേമിച്ചതാണ് മാസ്റ്റർ പക്ഷെ എനിക്ക് തിരിച്ചു വരുവാനുള്ള വഴി അറിയില്ലായിരുന്നു
മാസ്റ്റർ :ശെരി നിനക്ക് ഞാൻ ഒരവസരം കൂടി നൽകാം എത്രയും പെട്ടെന്ന് നീ കോമിക് വേൾഡിലേക്ക് തിരിച്ചെത്തെണ്ടതാണ്
പീറ്റർ :പക്ഷെ മാസ്റ്റർ ഞാൻ എങ്ങനെ
പീറ്റർ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ തന്നെ മാസ്റ്റർ പീറ്ററിനു സ്വർണ നിറത്തിലുള്ള ഒരു നാണയം നൽകി
പീറ്റർ :ഇതെന്താണ് മാസ്റ്റർ
മാസ്റ്റർ :ഇതാണ് കോമിക് കോയിൻ ഇത് നിന്നെ തിരികെ എത്താൻ സഹായിക്കും ഇത് കോമിക് ബുക്കിന്റെ പുറത്ത് വച്ച ശേഷം പൂർണ മനസ്സോടെ തിരികെ വരുവാൻ ആഗ്രഹിച്ചാൽ നിന്റെ ആഗ്രഹം നടക്കുന്നതാണ് പിന്നെ പ്രധാനപ്പെട്ടൊരു കാര്യം നീ ഏത് സമയത്താണോ കോമിക് വേൾഡിൽ നിന്ന് പുറത്തേക്ക് വന്നത് ആ സമയത്ത് തന്നെ യായിരിക്കണം നീ തിരികെ വരേണ്ടതും
പീറ്റർ :ശെരി മാസ്റ്റർ ഞാൻ വേഗത്തിൽ തിരിച്ചു വരാം
മാസ്റ്റർ :ശെരി പീറ്റർ എങ്കിൽ ഞാൻ പോകുന്നു ഒരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു ഇത് നിന്റെ അവസാന അവസരമാണ് അത് മറക്കരുത്
ഇത് പറഞ്ഞ ശേഷം മാസ്റ്റർ പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി അതോടുകൂടി പീറ്ററിനു ചുറ്റും ഇരുൾ വ്യാപിക്കാൻ തുടങ്ങി
“അമ്മേ “പീറ്റർ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു
പീറ്റർ ഞെട്ടലോടെ ചുറ്റും നോക്കാൻ തുടങ്ങി
പീറ്റർ :അപ്പോൾ ആ നീല പ്രകാശവും മാസ്റ്ററുമെല്ലാം എന്റെ സ്വപ്‌നമായിരുന്നൊ
പീറ്റർ പതിയെ ബെഡിൽ ഇരുന്നു പെട്ടെന്നാണ് അടുത്ത് എന്തൊ തിളങ്ങുന്നത് അവൻ കണ്ടത് പീറ്റർ അത് കയ്യിലെടുത്തു
പീറ്റർ :കോമിക് കോയിൻ അപ്പോൾ ഞാൻ കണ്ടത് സ്വപ്നമായിരുന്നില്ല അതിനർത്ഥം ഞാൻ തിരികെ പോകാനുള്ള വഴി കണ്ട് പിടിച്ചിരിക്കുന്നു അതെ പോകുവാനുള്ള വഴി കണ്ടെത്തി ഇത് എത്രയും വേഗം മിസ്സ് ജൂലിയോട് പറയാം
പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് പോകാനോരുങ്ങി പെട്ടെന്ന് തന്നെ അവൻ ക്ലോക്കിലേക്ക് നോക്കി സമയം 2മണി
പീറ്റർ :അല്ലെങ്കിൽ വേണ്ട സമയം ഒരുപാടായി ഇതെന്തായാലും നാളെ പറയാം എന്തായാലും ഈ വാർത്ത കേട്ടാൽ മിസ്സ് ജൂലിക്ക് ഒരുപാട് സന്തോഷമാകും ഏതായാലും ഇപ്പോൾ കുറച്ച് കിടക്കാം നല്ല ഉറക്കം വരുന്നു
പീറ്റർ ബെഡിലേക്ക് കിടന്നു
“തിരികെ പോകുന്നത് ഞാൻ വന്ന സമയത്ത് തന്നെയാകണം എന്നല്ലേ മാസ്റ്റർ
പറഞ്ഞത് അതായത് രാത്രി 12മണി അപ്പോൾ നാളെ രാത്രി 12 മണിയോട് കൂടി എല്ലാം ശെരിയാകും എന്റെ ജീവിതം വീണ്ടും പഴയത് പോലെ
ഇത്തരത്തിലുള്ള ആലോചനകൾക്ക് ശേഷം പീറ്റർ ഉറങ്ങുവാൻ ശ്രേമിച്ചു എന്നാൽ എത്ര ശ്രമിച്ചിട്ടും അവനതിനു സാധിച്ചില്ല
“എന്താ എനിക്ക് പറ്റിയത് എനിക്കെന്താ ഉറങ്ങാൻ കഴിയാത്തത് മനസ്സിൽ എന്തൊ വിഷമം ഉള്ളത് പോലെ ഞാൻ ഇപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത് ഇത്ര നാളും തേടി നടന്ന വഴി ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നിട്ടും എനിക്കെന്താ സന്തോഷിക്കാൻ പറ്റാത്തത് ഞാൻ എന്തിനെയൊക്കെയോ വിട്ടിട്ടു പോകാൻ പോകുന്നത് പോലെ ഇവിടെ വന്നതിനു ശേഷമാണ് എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് എനിക്ക് പല പുതിയ കാര്യങ്ങളും ചെയ്യാൻ സാധിച്ചു പിന്നെ മിസ്സ് ജൂലി അല്പം ദേഷ്യക്കാരി യാണെങ്കിലും ആളുപാവമാണ് ഇവിടെ നിന്ന് പോയാൽ ഞാൻ ജൂലിയെ വല്ലാതെ മിസ്സ് ചെയ്യും അല്ലെങ്കിൽ തന്നെ ഞാൻ പോകേണ്ടതുണ്ടോ ശ്രമിച്ചാൽ എനിക്ക് ഒരു ജോലിയൊക്കെ കണ്ടെത്തി ഈ ലോകത്തിൽ തന്നെ ജീവിക്കാമെന്നതെ യുള്ളു
ഞാൻ പോകാനുള്ള വഴി കണ്ടെത്തിയ കാര്യം ആരറിയാഞാണ് ഇല്ല ഞാൻ ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല ഞാൻ തിരിച്ചുപോകുമെന്ന് മിസ്സ് ജൂലിക്കും മാസ്റ്ററിനു വാക്ക് കൊടുത്തതാണ് ഇപ്പോൾ തന്നെ ഞാൻ മിസ്സ് ജൂലിയെ ഒരുപാട് കഷ്ടപെടുത്തി ഇനിയും അത് പാടില്ല ഉറപ്പായും ഞാൻ പോകുക തന്നെ വേണം ഈ ലോകത്ത് എനിക്ക് ഒരു സ്ഥാനവും ഇല്ല അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ഒന്നും ചിന്തിക്കാനും പാടില്ല ഏതായാലും ഈ ലോകത്തിലെ എന്റെ അവസാന രാത്രി നല്ലത്പോലെ ആസ്വദിക്കാം
പീറ്റർ മനസ്സിൽ നിന്ന് ചിന്തകൾ എല്ലാം മാറ്റി പതിയെ കണ്ണുകൾ അടച്ചു
“ഹേയ് പീറ്റർ എഴുന്നേൽക്ക് പീറ്റർ എഴുന്നേൽ ക്ക് ”
ജൂലിയുടെ ശബ്ദം കേട്ടാണ് പീറ്റർ പിറ്റേന്ന് ഉണർന്നത്
പീറ്റർ :അഹ്.
ജൂലി :ഹേയ് അധികം സമയമൊന്നുമായിട്ടില്ല അല്ല നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ വേദന വല്ലതുമുണ്ടോ പീറ്റർ
പീറ്റർ :ഇപ്പോൾ പ്രശ്നമൊന്നും ഇല്ല മിസ്സ് ജൂലി ഞാൻ ഇപ്പോൾ ഓക്കേ യാണ്
ജൂലി :നീ ഇത്ര നേരമായും എഴുനേൽക്കാതിരുന്നപ്പോൾ ഞാൻ പേടിച്ചു പോയി എന്തായാലും നീ വേഗം റെഡിയായി പുറത്തേക്ക് വാ നമുക്ക് എന്തെങ്കിലും കഴിക്കാം നിനക്ക് മരുന്ന് കഴിക്കേണ്ടതല്ലേ
പീറ്റർ :ശെരി മിസ്സ് ജൂലി ഞാൻ ഇപ്പോൾ അങ്ങ് വന്നേക്കാം
ജൂലി :എന്നാൽ ശെരി പീറ്റർ
ജൂലി റൂം വിട്ട് പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം ഹാളിൽ ജൂലി
“അവനെ ഇതുവരെ കണ്ടില്ലല്ലോ എന്തായാലും ഇന്ന് ഞാൻ അവനോട് എന്റെ ഇഷ്ടം പറഞ്ഞേ പറ്റു പക്ഷെ അതാലോചിക്കുമ്പോഴാ ഒരു ടെൻഷൻ അവൻ എന്ത് മറുപടിയായിരിക്കും പറയുക ”
പെട്ടെന്ന് തന്നെ പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് വന്നു
ജൂലി :വാ പീറ്റർ നമുക്ക് കഴിക്കാം
പീറ്റർ :ഇന്ന് എന്താ സ്പെഷ്യൽ
ജൂലി :സ്പെഷ്യൽ ഒന്നുമില്ല ദോശയും ചമ്മന്തിയും അത്ര തന്നെ
പീറ്റർ :മിസ്സ് ജൂലി ഉണ്ടാക്കിയത് കൊണ്ട് ഇതും സ്പെഷ്യൽ തന്നെയാ
ജൂലി :ഓ അധികം സോപ്പ് ഒന്നും വേണ്ട മിണ്ടാതെ ഇരുന്ന് കഴിക്ക്
ജൂലിയും പീറ്ററും ഭക്ഷണത്തിനു ശേഷം
ജൂലി :ഇതാ പീറ്റർ ഈ ഗുളിക കഴിക്ക്
പീറ്റർ :ഇപ്പോൾ വേദന ഇല്ല മിസ്സ് ജൂലി
ജൂലി :അത് കുഴപ്പമില്ല ഇന്ന് കൂടി ഗുളിക കഴിച്ചേ പറ്റു
പീറ്റർ ജൂലി നൽകിയ ഗുളിക കഴിച്ചു
പീറ്റർ :(ഇങ്ങനെ പോയാൽ ശെരിയാകില്ല മിസ്സ് ജൂലിയോട് പോകുന്ന കാര്യം ഉടനെ പറയണം പാവം എന്നെ കൊണ്ട് ഒരുപാട് ബുദ്ധി മുട്ടുന്നുണ്ട് )
ജൂലി :എന്താ പീറ്റർ ഇങ്ങനെ ആലോചിച്ചു കൊണ്ട് നിൽക്കുന്നത്
പീറ്റർ :അത് പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു
ജൂലി :(ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലേ ഇവൻ ഇതെന്തിനാ ഇപ്പോൾ പറയുന്നത് ഇനി ചിലപ്പോൾ എന്നോട് ഇഷ്ടം പറയാൻ പോകുകയാണോ )
പീറ്റർ :ഇത് മിസ്സ് ജൂലി കേൾക്കാൻ കാത്തിരിക്കുന്ന ഒരു കാര്യമാണ്
ജൂലി :(അപ്പോൾ അത് തന്നെ )എന്താന്ന് വച്ചാൽ പറ പീറ്റർ
പീറ്റർ :അത് പിന്നെ എനിക്ക്..
ജൂലി :പേടിക്കാതെ പറ പീറ്റർ
പീറ്റർ :അത് പിന്നെ എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി
ജൂലി :എന്താ നീ എന്തൊക്കെയാ പീറ്റർ ഈ പറയുന്നേ
പീറ്റർ :സത്യമാണ് മിസ്സ് ജൂലി എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി എനിക്കറിയാം മിസ്സ് ജൂലി ഇത് കേൾക്കാൻ ഒരുപാട് നാളായി കാത്തിരിക്കുകയാണെന്ന് ഞാൻ മിസ്സ് ജൂലിയെ ഒരുപാട് ബുദ്ധിമുട്ടിച്ചു ഇനി അങ്ങനെ ഉണ്ടാകില്ല എന്താ സന്തോഷമായോ
ജൂലി ഒന്നും മിണ്ടാതെ നിശ്ചലമായി തന്നെ നിന്നു
പീറ്റർ :എന്താ മിസ്സ് ജൂലി ഒന്നും മിണ്ടാത്തത് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ
ജൂലിയുടെ മുഖം ദേഷ്യ കൊണ്ട് ചുമന്നു
“ആരാ പറഞ്ഞത് എനിക്ക് സന്തോഷമില്ലെന്ന് എനിക്ക് ഒരുപാട് സന്തോഷമായി ഒരു ശല്യം ഒഴിഞ്ഞു പോകയല്ലേ എത്രയും പെട്ടെന്ന് പൊക്കോ ആരും നിന്നെ തടയില്ല ”
ഇത്രയും പറഞ്ഞ് ജൂലി കരഞ്ഞുകൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു
പീറ്റർ വേഗം തന്നെ വാതിലിനടുത്തെത്തി
“മിസ്സ് ജൂലി വാതിൽ തുറക്ക് എന്താ പറ്റിയത് മിസ്സ് ജൂലി ഇത്രക്ക് ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിലല്ലോ പ്ലീസ് ഒന്ന് കതക് തുറക്ക്
എന്നാൽ ജൂലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല
“ശെരി തുറക്കണ്ട എന്താന്ന് വച്ചാൽ ചെയ്തോ ഏതായാലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ ”
എത്രയും പറഞ്ഞ് പീറ്റർ വാതിലിനടുത്ത് നിന്ന് മാറി
നിറഞ്ഞ കണ്ണുകളോടെ ജൂലി ബെഡിൽ ഇരുന്ന് കരയാൻ തുടങ്ങി അവൾക്ക് അവളുടെ ദേഷ്യവും സങ്കടവും നിയന്ത്രിക്കാനായില്ല
“അവൻ ആരാന്നാ അവന്റെ വിചാരം സന്തോഷമായില്ലേന്ന് ഞാൻ ആണ് മണ്ടി വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി അവനു എന്നോട് ഒരു തരി ഇഷ്ടമില്ല അവൻ ചെയ്തതെല്ലാം ഇവിടെ നിക്കാൻ വേണ്ടിയായിരുന്നു ഇപ്പോൾ അവനു പോകാനുള്ള വഴി കിട്ടിയല്ലോ ഇനി എന്റെ ആവശ്യമില്ലല്ലോ എന്നാലും ഞാൻ അവനെ ഒരുപാട് സ്നേഹിച്ചതല്ലേ ”
ജൂലി കരച്ചിൽ നിർത്താനാകാതെ പൊട്ടി കരഞ്ഞു
സമയം അധിവേഗം കടന്നു പോയി മണിക്കൂറുകൾക്ക് ശേഷം കലങ്ങിയ കണ്ണുമായി ജൂലി റൂമിനു പുറത്തേക്കിറങ്ങി
ജൂലി ഹാളിൽ മുഴുവനും കണ്ണോടിച്ചു അവൾക്ക് എവിടെയും പീറ്ററിനെ കാണാൻ കഴിഞ്ഞില്ല
“അവൻ ഇതെവിടെ പോയി ഇനി തിരിച്ചു പോയി കാണുമോ ”
ജൂലിയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി പെട്ടെന്നാണ് ജൂലി പീറ്ററിന്റെ റൂമിൽ വെളിച്ചം കണ്ടത് ജൂലി വേഗം റൂമിനുള്ളിലേക്ക് കയറി അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പീറ്ററിനെ യാണവൾ കണ്ടത്
ജൂലി :(വെട്ടി വിഴുങ്ങുകയാ ദുഷ്ടൻ )
പീറ്റർ :ഹോ വന്നോ ഞാൻ കരുതി ഇന്നിനി പുറത്തിറങ്ങില്ലെന്ന്
ജൂലി :ഞാൻ കരുതി നീ പോയികാണുമെന്ന്
ജൂലി പരിഭവത്തോടെ പറഞ്ഞു
പീറ്റർ :അല്ല സത്യത്തിൽ ഇയ്യാൾക്കെന്താ കുഴപ്പം ഇന്ന് രാവിലെ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് വെറുതേ ദേഷ്യപെടുന്നു കരയുന്നു സത്യത്തിൽ മിസ്സ് ജൂലിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ
ഇത് കേട്ടതോട് കൂടി ജൂലി വീണ്ടും കരയാൻ തുടങ്ങി
പീറ്റർ :ഇപ്പോൾ എന്തിനാ കരയുന്നത് ഞാൻ അതിന് ഒന്നും പറഞ്ഞിലല്ലോ
ജൂലിയുടെ കരച്ചിൽ വീണ്ടും ഒച്ചത്തിലായി
പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി
പീറ്റർ :ഇങ്ങനെ കരയല്ലേ ജൂലി ഞാൻ ആണ് പ്രശ്നമെങ്കിൽ ഞാൻ ഇന്ന് അങ്ങ് പോയേക്കാം പ്ലീസ് ഈ കരച്ചിൽ ഒന്ന് നിർത്ത്
അടുത്ത നിമിഷം ജൂലി പീറ്ററിനെ ക്കെട്ടിപിടിച്ചു കരയാൻ തുടങ്ങി
പീറ്റർ :എന്താ എന്തുപറ്റി എന്താ മിസ്സ് ജൂലി
ജൂലി പതിയെ തല ഉയർത്തി പീറ്ററിനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞോഴുകുകയായിരുന്നു
ജൂലി :നിന്നോട് ഞാൻ എന്ത് തെറ്റാ പീറ്റർ ചെയ്തത്
പീറ്റർ : എന്തൊക്കെയാ ഈ പറയുന്നത് ജൂലി എന്നോട് എന്ത് തെറ്റ് ചെയ്യാനാ
ജൂലി :പിന്നെന്തിനാ നീ എന്നെ വിട്ട് പോകുന്നത് ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ എനിക്ക് ഇവിടെ ആരുമില്ലപീറ്റർ നിനക്ക് എന്റെ കൂടെ നിന്നൂടെ
പീറ്റർ :അപ്പോൾ ഞാൻ പോകുന്നത് കൊണ്ടാണോ മിസ്സ് ജൂലി കരയുന്നത്
ജൂലി :എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് പീറ്റർ ഇത് പറയാനാ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് അപ്പോഴേക്കും നിനക്ക് പോകണമല്ലെ
പീറ്റർ മറുപടി പറയുന്നതിനു മുൻപ് തന്നെ ജൂലി പീറ്ററിന്റെ വായ പൊത്തി
“എന്നെ ഇഷ്ടമല്ല എന്ന് മാത്രം പറയല്ലേ പീറ്റർ ഞാൻ ഇനി ഒരിക്കലും നിന്നോട് ദേഷ്യപെടില്ല “
പീറ്റർ പതിയെ ജൂലിയുടെ കൈകൾ മാറ്റിയ ശേഷം അവളുടെ കണ്ണുകൾ പതിയെ തുടച്ചു
“ഇനി കരയല്ലേ പ്ലീസ് ഞാൻ ഒരിടത്തേക്കും പോകില്ല ഇനിയെന്നും ഞാൻ നിന്നോടൊപ്പം തന്നെ കാണും സോറി ജൂലി ഞാൻ ഇന്ന് നിന്നെ ഒരുപാട് വേദനിപ്പിച്ചു എന്നോട് ക്ഷമിക്ക്
ജൂലി പതിയെ തല ഉയർത്തി പീറ്ററിനോട് സംസാരിക്കാൻ തുടങ്ങി
ജൂലി :എന്നെ ഇഷ്ടമാണോ
പീറ്റർ :ഇഷ്ടമല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കുമോ എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് ഇനി കരയരുത്
ജൂലി മുഖമുയർത്തി പീറ്ററിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി
പീറ്റർ :എന്താ ഇങ്ങനെ നോക്കുന്നേ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞില്ലേ
ജൂലി :എനിക്ക് ഒരു ഉമ്മ തരുവോ
പീറ്റർ :ഉമ്മയോ ഇതൊക്കെ ഇങ്ങനെ പെട്ടെന്ന് ചോദിച്ചാൽ.
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂലി പീറ്ററിന്റെ ചുണ്ടുകൾ സ്വന്തം ചുണ്ടുകളുമായി ചേർത്ത് പീറ്ററിനെ മുത്തമിട്ടു അതിനു ശേഷം പതിയെ പുറകോട്ടു മാറാൻ ശ്രമിച്ചു എന്നാൽ പീറ്റർ ജൂലിയെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു പീറ്റർ ജൂലിയുടെ മുഖം അവന്റ കൈക്കുള്ളിലാക്കി ജൂലി പതിയെ കണ്ണുകൾ അടച്ചു പീറ്റർ പതിയെ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾക്കുള്ളിലാക്കി ഇരുവരും പരസ്പരം ചുണ്ടുകൾ നുണയാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ പതിയെ തുടങ്ങിയ ചുംബനം കൂടുതൽ വേഗത്തിലും ആവേശത്തിലുമായി ശ്വാസം കിട്ടാതായതോടെ പീറ്ററിൽ നിന്ന് ചുണ്ടുകൾ വേർപെടുത്തികൊണ്ട് ജൂലി കിതക്കാൻ തുടങ്ങി
പീറ്റർ :സോറി മിസ്സ് ജൂലി ഞാൻ അല്പം
ജൂലി :സാരമില്ല പീറ്റർ എനിക്കിഷ്ടപെട്ടു
ഇത്രയും പറഞ്ഞ് പീറ്ററിന്റെ മുഖത്തു നോക്കാതെ നാണത്തോടെ ജൂലി റൂമിനു പുറത്തേക്ക് ഓടി
രാത്രി ജൂലിയും പീറ്ററും ജൂലിയുടെ റൂമിൽ
പീറ്റർ :മിസ്സ് ജൂലി ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ
ജൂലി :നിനക്ക് ഇതുവരെ ഈ മിസ്സ് വിളി നിർത്താറായില്ലേ ഇനി എന്നെ ജൂലിന്ന് വിളിച്ചാൽ മതി
പീറ്റർ:ശെരി ശെരി എങ്കിൽ ജൂലി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ജൂലി :ശെരി ചോദിക്ക്
പീറ്റർ :ഞാൻ ജൂലിയെ ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിൽ എന്ത് ചെയ്തേനെ
ജൂലി :നിന്നെ ഞാൻ കൊന്നേനെ എന്താ എന്നെ വിട്ടിട്ട് പോകാൻ തോന്നുന്നുണ്ടോ
പീറ്റർ :എന്റെ പള്ളി ഞാൻ വെറുതേ ചോദിച്ചേന്നേ ഉള്ളു മനുഷ്യന് ഒന്നും ചോദിക്കാനും പാടില്ലേ
ജൂലി :ഞാനും വെറുതേ പറഞ്ഞെന്നേ ഉള്ളു
പീറ്റർ :ഹമ്മോ കുറച്ച് മുൻപ് കണ്ട ആളെ അല്ലല്ലോ ജൂലി ഇപ്പോൾ നേരത്തെ നിന്ന് കരഞ്ഞ ആള് തന്നെയാണോ ഇത്
ജൂലി :കരഞ്ഞ കാര്യമൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത് അതൊക്കെ ഞാൻ വെറുതേ ചെയ്തതാ
പീറ്റർ :ശെരി സമ്മതിച്ചു എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഞാൻ പോയി കിടക്കട്ടെ ഗുഡ് നൈറ്റ് മിസ്സ് ജൂലി ഓഹ് സോറി ജൂലി
പീറ്റർ റൂമിലേക്ക് പോകാനോരുങ്ങി പെട്ടെന്ന് തന്നെ ജൂലി പീറ്ററിന്റെ കൈകളിൽ പിടിച്ചു
പീറ്റർ :എന്താ ജൂലി
ജൂലി :ഇന്ന് നമുക്ക് ഇവിടെ കിടക്കാം
പീറ്റർ :എവിടെ ഈ കട്ടിലിലോ നിനക്കെന്താ വട്ടായോ
ജൂലി :അതേ എനിക്ക് വട്ടായി നീ ഇന്ന് ഇവിടെ കിടന്നാൽ മതി
ഇതും പറഞ്ഞ് ജൂലി പീറ്ററിനെ കട്ടിലിലേക്ക് വലിച്ചിട്ടു
പീറ്റർ :ഉം ശെരി ജൂലിക്ക് എന്റെ കൂടെ കിടക്കാൻ അത്രക്ക് ഇഷ്ടമാണെങ്കിൽ ഞാൻ ഇവിടെ കിടന്നോളാം
ജൂലി :അതൊന്നുമല്ല നിനക്ക് ഇനി രാത്രി എങ്ങാനും പോകാൻ തോന്നിയാലോ അതുകൊണ്ട് സേഫ്റ്റിക്ക് വേണ്ടി ഇവിടെ കിടക്കാൻ പറഞ്ഞതാ
പീറ്റർ :ഹമ്മോ ഭയങ്കരം തന്നെ എന്തായാലും ആ ലൈറ്റ് അണച്ചോ
ജൂലി :ശെരി ശെരി ഞാൻ ലൈറ്റ് ഓഫാക്കാം
അല്പസമയത്തിനു ശേഷം
ജൂലി :പീറ്റർ നീ ഇതുപോലെ കിടന്നാൽ മതി കേട്ടോ ഇങ്ങോട്ട് തിരിയരുത്
പീറ്റർ :അല്ലെങ്കിലും എനിക്ക് ഇങ്ങനെ തിരിഞ്ഞു കിടക്കുന്നതാ ഇഷ്ടം അല്ല അങ്ങോട്ട് നോക്കി കിടന്നാൽ എന്താ പ്രശ്നം
ജൂലി :അത് വേണ്ട ചിലപ്പോൾ പ്രശ്നമാകും
പീറ്റർ :പ്രശ്നമോ.
പീറ്റർ പതിയെ തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു
ജൂലി :വേണ്ട പീറ്റർ ഞാൻ നല്ലത് തരും മര്യാദയ്ക്ക് കിടന്നോ
പീറ്റർ :പ്ലീസ് ഞാൻ ഒന്നും ചെയ്യില്ല ജൂലി ഞാൻ ഒരു പാവമല്ലേ
ജൂലി :നിന്റെ പാവത്തനമൊക്കെ ഞാൻ ഇന്ന് കണ്ടതാ മനുഷ്യൻ ശ്വാസം മുട്ടി ചത്തില്ലെന്നേ ഉള്ളു
പീറ്റർ :ഓ ഇപ്പോൾ കുറ്റം എന്റെതായി ആദ്യം തുടക്കമിട്ടത് ആരാണെന്ന് ആലോചിച്ചു നോക്ക്
ജൂലി :അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നേ മിണ്ടാതെ കിടന്നോ ചെറുക്കാ
പീറ്റർ :എനിക്ക് ഇത് തന്നെ വരണം
ജൂലി :അതേ പീറ്റർ
ജൂലി വീണ്ടും സംസാരിക്കാൻ തുടങ്ങി
പീറ്റർ :ഇനിയിപ്പോൾ എന്താ
ജൂലി :ഒരു കാര്യം കൂടി ചോദിച്ചോട്ടേ
പീറ്റർ :ഇതിനൊരു അവസാനമില്ലേ
ജൂലി :സോറി പീറ്റർ ഇത് കൂടി പ്ലീസ്
പീറ്റർ :എന്നോട് ഇവിടെ കിടക്കാൻ പറഞ്ഞപ്പോഴേ ഞാൻ കരുതിയതാ എന്റെ ഉറക്കം പോയെന്ന് എന്തായാലും ചോദിക്ക്
ജൂലി :അത് പീറ്റർ എന്നെ ഇഷ്ടപെടാനുള്ള കാരണമെന്താ
പീറ്റർ :ഈ പാതിരാത്രി ചോദിക്കാൻ പറ്റിയ ചോദ്യം
ജൂലി :ഒന്ന് പറ പീറ്റർ
പീറ്റർ :അതാ ഞാനും ആലോചിക്കുന്നത് എന്ത് കണ്ടിട്ടാ ഞാൻ ഈ സാധനത്തിനെ ഇഷ്ടപ്പെട്ടതെന്ന്
ജൂലി :അപ്പോൾ എനിക്ക് ഇഷ്ടപ്പെടാൻ മാത്രം ഒന്നുമില്ലല്ലേ നീ ഇനി ഇവിടെ കിടക്കണ്ട റൂമിലേക്ക് തന്നെ പൊക്കോ
പീറ്റർ :അപ്പോൾ എനിക്ക് തിരികെ പോകാൻ തോന്നിയാലോ
ജൂലി :എങ്കിൽ അങ്ങ് പൊക്കോ
പീറ്റർ പതിയെ ചിരിച്ചുകൊണ്ട് ജൂലിയുടെ നേരെ തിരിഞ്ഞു കിടന്നു
ജൂലി :എന്തിനാ ഇങ്ങോട്ട് തിരിഞ്ഞത്
പീറ്റർ :വെറുതേ ഒരു രസം
ജൂലി :അതൊന്നും വേണ്ട മര്യാദക്ക് തിരിഞ്ഞു കിടന്നോ
ഇത് കേട്ടതോടെ പീറ്റർ മുഖം ജൂലിയുടെ അടുത്തേക്ക് കൊണ്ട് പോയി
പീറ്റർ :ജൂലി ഒരു മുത്തം തരുവോ
ജൂലി വേഗം പുറം തിരിഞ്ഞു കിടന്നു സംസാരിക്കാൻ തുടങ്ങി
ജൂലി :പീറ്റർ വെറുതേ കളിക്കല്ലേ ഇതൊക്കെ പിന്നീട് മതി മിണ്ടാതെ കിടന്നോ ഇല്ലെങ്കിൽ ഞാൻ മിണ്ടത്തില്ല
എന്നാൽ പീറ്ററിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല ജൂലി പതിയെ തിരിഞ്ഞു നോക്കി എന്നാൽ ജൂലി കണ്ടത് സുഖമായി ഉറങ്ങുന്ന പീറ്ററിനെ ആയിരുന്നു
ജൂലി :ദൈവമേ ഇതൊക്കെ ഇവനെ കൊണ്ട് എങ്ങനെ സാധിക്കുന്നു
ജൂലി തലയിലൂടെ പുതപ്പുമിട്ടു ഉറങ്ങാൻ തുടങ്ങി
പിറ്റേദിവസം രാവിലെ ജൂലി കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ
ജൂലി :പീറ്റർ ഞാൻ ഇറങ്ങട്ടെ എനിക്ക് പോകാൻ സമയമായി
പീറ്റർ :ജൂലി പോയാൽ ഞാൻ ബോറടിച്ചു ചാകും അതുകൊണ്ട് എനിക്ക് എന്തെങ്കിലും തന്നിട്ട് പൊക്കോ
ജൂലി :എന്ത് തരാനാ നീ ഈ പറയുന്നത്
പീറ്റർ :ഇന്നലെ ഞാൻ ചോദിച്ചത് തന്നെ ഇത്ര പെട്ടെന്ന് മറന്നോ
ജൂലി :അയ്യടാ നീ ആള് കൊള്ളാമല്ലോ അതൊന്നും പറ്റില്ല
പീറ്റർ :പ്ലീസ് ജൂലി ഒന്ന് മതി പ്ലീസ്
ജൂലി പീറ്ററിനെ നോക്കി ചിരിക്കാൻ തുടങ്ങി
പീറ്റർ :എന്തിനാ ചിരിക്കുന്നത് തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി
ജൂലി :ഇവനെ കൊണ്ട് തോറ്റല്ലോ ഇങ്ങോട്ട് വാ
പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി ജൂലി പതിയെ പീറ്ററിന്റെ കവിളിൽ മുത്തമിട്ടു
പീറ്റർ :ഞാൻ കവിളിലല്ല ചോദിച്ചത് ഇന്നലത്തെ പോലെ ചുണ്ടിൽ മതി
ജൂലി :മോൻ തല്ക്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക് എനിക്ക് പോകാൻ സമയമായി
ജൂലി കതകടച്ചു പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം ജൂലിയുടെ ക്ലാസ്സ് റൂം
ക്ലാസ്സിൽ കയറിയ ഉടനെ ജൂലി റോസിന്റെ അടുത്തിരുന്നു എന്നാൽ റോസിൽ നിന്ന് യാതൊരു പ്രതികാരണവും ഉണ്ടായില്ല
ജൂലി (ഇവളെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് )
ജൂലി റോസിനെ തട്ടി വിളിച്ചു “എടി നീ എന്താ ഇങ്ങനെ ഇരിക്കുന്നത് എടി റോസേ ”
റോസ് :ജൂലി നീ എപ്പോൾ വന്നു
ജൂലി :അത് കൊള്ളാം അപ്പോൾ ഞാൻ വന്നത് പോലും നീ അറിഞ്ഞില്ല അല്ലേ നിനക്ക് എന്താ പറ്റിയത്
റോസ് :അത് പിന്നെ ജൂലി ഒരു പ്രശ്നമുണ്ട്
ജൂലി :എന്ത് പ്രശ്നം
റോസ് :അത് പിന്നെ നമ്മുടെ ജോൺ ഉണ്ടല്ലോ
ജൂലി :ജോണിന് എന്ത് പറ്റി
റോസ് :അവൻ ഇന്ന് രാവിലെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു
ജൂലി :ആര് നമ്മുടെ ജോണൊ നീ സത്യമാണോ പറയുന്നത്
റോസ് :അതേ ടി ഞാൻ പറയുന്നത് സത്യമാ ആദ്യം കേട്ടപ്പോൾ ഞാനും ഞെട്ടി പോയി
ജൂലി :അവൻ ആള് കൊള്ളാലോ എന്നിട്ട് നീ എന്ത് പറഞ്ഞു
റോസ് :ഞാൻ ഒന്നും പറഞ്ഞില്ല നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്ന് വച്ചു
ജൂലി :ഇതിൽ ഞാൻ എന്ത് പറയാനാ നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയണം ഇല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയണം
റോസ് :അതാ ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത് അവനെ പറ്റി നിന്റെ അഭിപ്രായം എന്താ
ജൂലി :ജോൺ പാവം തന്നെയാ മാത്രമല്ല നിന്റെ ഫാമിലി ഫ്രണ്ട് കൂടിയല്ലേ നമുക്ക് അവനെ ചെറുപ്പം മുതലേ അറിയാമല്ലോ
റോസ് :അത് ശെരിയാ അപ്പോൾ ഓക്കേ പറയാമല്ലേ
ജൂലി :അതൊക്കെ നിന്റെ ഇഷ്ടം പിന്നെ അവന്റ കുടി നീ നിർത്തിക്കണം
റോസ് :അത് ഞാൻ നോക്കിക്കൊള്ളാം ഇനി അവൻ കുടിച്ചാൽ അവനെ ഞാൻ കൊല്ലും
ജൂലി :അപ്പോൾ അതിനൊരു തീരുമാനമായി പിന്നെ നീ എടുത്ത് ചാടിയൊന്നും ഇഷ്ടമാണെന്ന് പറയരുത് അവനെ കുറച്ചു പറ്റിച്ചിട്ട് പറഞ്ഞാൽ മതി
റോസ് :അത് പിന്നെ പറയാനുണ്ടോ അതിരിക്കട്ടെ നിന്റെയും പീറ്ററിന്റെയും കാര്യം എന്തായി
ജൂലി :അത് ഞാൻ ഇന്നലെ അവനോട് ഇഷ്ടം പറഞ്ഞു
റോസ് :എന്നിട്ടവൻ എന്ത് പറഞ്ഞു
ജൂലി :അവൻ എന്ത് പറഞ്ഞുകാണുമെന്നാ നിനക്ക് തോന്നുന്നത്
റോസ് :അത് പിന്നെ നിന്റെ മുഖം കണ്ടാൽ അറിയില്ലേ നിന്നെ അവനും ഇഷ്ടമാണെന്ന്
ജൂലി :ഉം ശെരിയാ അവനും എന്നെ ഇഷ്ടമാ ഞാൻ കുറച്ച് കൂടി മുൻപേ അവനോട്
പറയേണ്ടതായിരുന്നു എന്തായാലും എല്ലം ശുഭമായി സത്യത്തിൽ ഇപ്പോൾ എനിക്ക് അവനെ പിരിഞ്ഞിരിക്കാനേ പറ്റുന്നില്ല ഇപ്പോൾ പോലും ഞാൻ അവനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
റോസ് :ഇത്രയും കാലം എനിക്ക് ആരെയും വേണ്ട ഞാൻ ഒറ്റക്ക് മതി എന്നൊക്കെ പറഞ്ഞ ആള് തന്നെയാണോ ഇത്
ജൂലി :അതൊക്കെ അന്നത്തെ കാര്യമല്ലേ
റോസ് :ഉം ശെരി ശെരി പിന്നെ അടുത്ത ആഴ്ചയാ ഇവിടെ കാർണിവൽ വരുന്നത് നമുക്ക് പോകണ്ടേ
ജൂലി :ശെരിയാ ഞാൻ അത് ഓർത്തില്ലമൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന കാർണിവൽ അല്ലേ കഴിഞ്ഞകാർണിവൽ ഞാനും അച്ഛനും അമ്മയും എന്ത് സന്തോഷത്തോടെയാ കണ്ടത് ഇന്ന് അവർ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
റോസ് :നീ ഇപ്പോൾ എന്തിനാ കരയുന്നത് അതൊക്കെ കഴിഞ്ഞ കാര്യമല്ലെ ജൂലി
ജൂലി :ഹേയ് ഞാൻ വെറുതേ ഓരോന്ന് ഓർത്തതാ
റോസ് :അച്ഛനും അമ്മയും ഇല്ലെങ്കിൽ എന്താ നിന്നോടൊപ്പം ഇപ്പോൾ പീറ്റർ ഇല്ലേ നീ അവനോടൊപ്പം ഈ കാർണിവൽ അടിച്ചു പൊളിക്കണം നീ സന്തോഷിക്കുന്നത് കണ്ട് നിന്റെ അച്ഛനും അമ്മയും സന്തോഷിക്കും
ജൂലി :ശെരിയാ എന്നോടൊപ്പം ഇപ്പോൾ പീറ്റർ ഇല്ലേ പിന്നെന്തിനാ ഞാൻ വിഷമിക്കുന്നത് ഞാൻ അവനോടൊപ്പം ഈ കാർണിവൽ അടിച്ചു പൊളിക്കും അവനും ഇതൊരു പുതിയ അനുഭവമായിരിക്കും
റോസ് :ഇപ്പോഴാ നീ എന്റെ പഴയ ജൂലി ആയത് ഇനി എപ്പോഴും ഈ സന്തോഷം നിന്റെ മുഖത്തു കാണണം
ജൂലി :നീ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് റോസ്
ഉടനെ തന്നെ റോസ് ജൂലിയെ കെട്ടി പിടിച്ചു
റോസ് :അതെനിക്ക് അറിയാത്തതാണോടി
ഇരുവരും പരസ്പരം നോക്കി ചിരിക്കുവാൻ തുടങ്ങി
തുടരും.
ഈ പാർട്ട് ഒരുപാട് വൈകി എന്നറിയാം എല്ലാവരും ക്ഷമിക്കുക അടുത്ത പാർട്ട് ആയിരിക്കും കോമിക് ബോയുടെ ക്ലൈമാക്സ് അത് ഏറെ കുറേ എഴുതി കഴിഞ്ഞു ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ സബ്മിറ്റ് ചെയ്യാം
Comments:
No comments!
Please sign up or log in to post a comment!