എൻ്റെ കിളിക്കൂട് 14
നെറ്റിൽ തൊട്ടുനോക്കിയപ്പോൾ
ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ……. അണ്ണൻ്റെ വീട്ടിലേക്ക് വിളിച്ചു പറയണോ.
വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും.
ഞാൻ: വീട്ടിൽ പറ….യ….ണ്ട….. അവർ വിഷമിക്കും. വീട്ടിൽ പ…..റ…..യ….ണ്ട. എൻ്റെ ഫോ…ണി….ൻറെ ലോ….ക്ക്…… ന….മ്പ….ർ 7-…. —
ലോക്ക് നമ്പർ മുഴുവൻ പറയുന്നതിന് മുമ്പ്, എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പ്
കമ്പ്ലീറ്റ് ഇരുട്ട്.
കണ്ണു തുറക്കുമ്പോൾ ബെഡ്ഡിൽ കിടക്കുന്നു, കയ്യിൽ ട്രിപ്പ് ഉണ്ട്. അത് കണ്ടപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി. ചുറ്റും നോക്കുമ്പോൾ ശിവൻ ചേട്ടനും ചേച്ചിയും സുധിയും ഉണ്ട്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ
ചേട്ടൻ: എഴുന്നേൽക്കണ്ട, അവിടെ കിടന്നോളൂ.
എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല, അത്രയും ക്ഷീണം ഉണ്ട്.
എൻറെ ചുണ്ട് വരണ്ടിരിക്കുന്നു, വെള്ളം കുടിക്കണം എന്നുണ്ട്. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ അവരോട് ആംഗ്യഭാഷയിൽ വെള്ളം കുടിക്കണം എന്ന് കാണിച്ചു.
ചേട്ടൻ: ഞാൻ പോയി അവരോട് ചോദിക്കട്ടെ, വെള്ളം കൊടുക്കാമോ എന്ന്.
ചേട്ടൻ പുറത്തേക്കു പോയി. റൂമിലാണ് ഞാൻ കിടക്കുന്നത്. ചേച്ചി, ഒരു ഗ്ലാസ്സുമായി വന്നു വെള്ളം പഞ്ഞിയിൽ മുക്കി എൻറെ ചുണ്ടു നനച്ചു തന്നു. ചേട്ടൻ വന്നു,
ചേട്ടൻ: ഞാൻ കാൻറ്റിനിൽ പോയി ചൂട് വെള്ളം മേടിച്ചു കൊണ്ടുവരാം, അത് കൊടുത്തോളാൻ അവർ പറഞ്ഞു.
ചേട്ടൻ വീണ്ടും പോയി. സുധി എൻറെ അടുത്ത് വന്നിരുന്നു.
സുധി: എടാ, നിൻറെ വീട്ടിൽ അറിയിക്കേണ്ട. നീ വീട്ടിൽ അറിയിക്കേണ്ട എന്നു പറഞ്ഞതുകൊണ്ട്, ഞാൻ പറഞ്ഞിട്ടില്ല. നിനക്ക് നാലുദിവസം തീരെ ബോധം ഉണ്ടായിരുന്നില്ല. മഞ്ഞപ്പിത്തം ആയിരുന്നു, അതുകൂടി.
ഇവൻ ഉദ്ദേശിക്കുന്ന വീട്ടിൽ അറിയിച്ചാൽ അമ്മൂമ്മയും കിളിയും ഭയക്കും. എൻറെ വീട്ടിലറിയിക്കാൻ ഇവന് വീട് അറിയില്ല. ഏതായാലും ഉള്ളിൽ കുറച്ചു വെള്ളം ചെന്നാല് സംസാരിക്കാനുള്ള ശേഷി ഉണ്ടാവു. ഇന്ന് ഏത് ദിവസം ആണാവോ? ഏതായാലും കാര്യങ്ങളൊക്കെ ചോദിച്ച അറിയണമെങ്കിൽ സംസാരിക്കാൻ കഴിയണം. വെള്ളം വരട്ടെ. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ ഒരു ചെറിയ ഫ്ലാസ്കിൽ വെള്ളവുമായി വന്നു. ചേച്ചി അവിടെ ഇരുന്നിരുന്ന ഗ്ലാസ്സ് കൊണ്ടുപോയി കഴുകി, ചൂടുവെള്ളം അതിൽ എടുത്തു. ചേട്ടൻ എൻറെ ചുണ്ടോട് ചേർത്ത് കുറേശ്ശെ കുറേശ്ശെയായി ഒഴിച്ച് തന്നു. പരവശം മാറിയപ്പോൾ പതിയെ സംസാരിക്കാം എന്നായി. വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി, ശരിയാണ്, കുറച്ചു ദിവസങ്ങളായി യൂറിൻ പാസ് ചെയ്യുമ്പോൾ കടും മഞ്ഞ കളർ ആയിരുന്നു.
എന്നോട് യാത്ര പറഞ്ഞു സുധി ഉൾപ്പെടെ ഓർ മൂന്നുപേരും റൂമിനു പുറത്തേക്കിറങ്ങി. കുറച്ചുകഴിഞ്ഞ് സുധി അകത്തേക്ക് കയറി. സുധി: രാത്രി വല്ലതും കഴിക്കണ്ടേ? എന്താണ് തരേണ്ടത് എന്ന് ഞാൻ അവരോട് ചോദിച്ചിട്ട് വരട്ടെ. സുധി നേഴ്സുമാരെ കാണാൻ പുറത്തേക്ക് പോയി. ഇന്നലെ രാത്രി ഭദ്രകാളി എന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവും. കാണാത്തതിൻ്റെ ഗർവ്വും, ഇത്രയും ദിവസം വിളിക്കാത്തതിൻ്റെ ദേഷ്യവും എങ്ങനെ പറഞ്ഞൊതുക്കും ദൈവമേ? ഫോൺ ആണെങ്കിൽ ഇനി നാളെ എത്തു എന്ന് തോന്നുന്നു. സുധി വന്നു. സുധി: കഞ്ഞി കൊടുത്തൊ അല്ലെങ്കിൽ ബ്രെഡ് കൊടുത്തൊ എന്ന് പറഞ്ഞു. കഞ്ഞി മേടിക്കാൻ കാൻ്റിനിൽ ചെല്ലണം, കുറച്ചു കഴിഞ്ഞിട്ട് ഞാൻ ചെന്ന് മേടിച്ചിട്ട് വരാം. ഓ ട്രിപ്പ് കഴിയാറായിട്ടുണ്ട് ഞാൻ ചെന്ന് പറഞ്ഞിട്ട് വരട്ടെ. വീണ്ടും സുധി നേഴ്സുമാരെ തപ്പി പോയി, ഒരു നേഴ്സ് വന്ന് ബാക്കി ഉണ്ടായിരുന്നത് സ്പീഡിൽ കയറ്റി. ട്രിപ്പ് ഒക്കെ ഊരിമാറ്റി. നേഴ്സ് മരുന്നിൻറെ പൊതി സുധിയെ ഏൽപിച്ചു, തരേണ്ട വിവരങ്ങളും പറഞ്ഞു.
പ്രതീക്ഷിച്ചിട്ടുണ്ടാവും. എപ്പോൾ ഭേദം ആയല്ലോ നാളെ വിളിക്കുമ്പോൾ പറയാം. പറഞ്ഞാൽ കരച്ചിലും ബഹളവും ആകും, ഉടൻ കാണണം എന്ന് ശാഠ്യം പിടിക്കും. അല്ലെങ്കിൽ വേണ്ട, ഈ വിവരം പറയേണ്ട ഓഫീസിൽ എന്തെങ്കിലും തിരക്കാണെന്ന് പറയാം. ഡിസ്ചാർജ് ആയിട്ട് ഈയാഴ്ച ഓഫീസറോട് പറഞ്ഞു പോകാം. അവിടെ ചെന്നിട്ട് കാര്യം ധരിപ്പിക്കാം ഏതായാലും ഫോൺ വരട്ടെ. സുധി കഞ്ഞിയും ആയിയെത്തി. വിശപ്പോ ദാഹമോ പരവശമോ എന്തൊക്കെ ഉള്ളതുകൊണ്ട് കഞ്ഞി ഞാൻ വേഗം വേഗം കുടിച്ചു. അത് അകത്തുചെന്നതോടെ ക്ഷീണം ഒക്കെ മാറി. സുധി മരുന്ന് എടുത്ത് തന്നു അത് കഴിച്ചു. ബാത്റൂമിൽ പോയി തിരിച്ചു വരുന്ന വഴി വാഷ്ബേസനിലെ, കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലായില്ല. കണ്ണും മുഖവും ഒക്കെ ക്ഷീണിച്ച്, കണ്ണുകൾ കുഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. ഷേവ് ചെയ്യാത്തതുകൊണ്ട് താടിയിലെ രോമങ്ങൾ ഒക്കെ ചെറുതായി വളർന്നിരിക്കുന്നു.
നേരം പുലർന്നു, എഴുന്നേറ്റപ്പോൾ സുധിയെ കാണുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ സുധി ഒരു ബ്രഷും, ഫ്ലാസ്കിൽ ചായയുമായി വന്നു. ബ്രഷ് എന്നെ ഏൽപ്പിച്ചു, ഞാൻ ബ്രഷിൽ പേസ്റ്റ് എടുത്ത് ഫ്രഷ് ആകാൻ പോയി തിരിച്ചു വന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സുധി: ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ചേട്ടൻ എന്നെ വിളിച്ച് നിൻറെ കാര്യം പറഞ്ഞത്. അവർ വല്ലാതെ ബുദ്ധിമുട്ടി എന്ന് തോന്നുന്നു, നിൻറെ വീട്ടിൽ വിളിച്ചു പറയാം എന്ന് കരുതിയാൽ ഫോണിൽ അല്ലേ നമ്പർ, അതാണെങ്കിൽ ലോക്കുമാണ്. പിന്നെ നീ അറിയിക്കരുത് എന്നും പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. ഞാൻ: നീ കൂടെ ഉണ്ടായിരുന്നെങ്കിൽ, ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുമായിരുന്നില്ല. ഇങ്ങനെ ഒരു കണ്ടീഷൻ ആണെന്ന് ഞാൻ അറിഞ്ഞില്ല. എൻറെ ശ്രദ്ധയില്ലായ്മയാണ് ഇതിനെല്ലാം കാരണം. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എപ്പോഴാണ് എന്താണെന്ന് ഒന്നും എൻറെ ഓർമ്മയിൽ ഇല്ല. എന്താണ് സംഭവിച്ചത് എന്നുവരെ എനിക്കറിയില്ല. സുധി: ആ ചീതമ്മ രാവിലെ ചായയുമായി വന്നപ്പോൾ, നീ ചായ വാങ്ങി തിരിച്ചു പോകുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട്, ആ പെൺകൊച്ച് അകത്തേക്ക് കയറി. വേച്ച് വേച്ച് പോകുന്നത് കണ്ട് പിടിച്ച് കസേരയിലിരുത്തി, പിന്നെ നീ പിച്ചും പേയും പറയാൻ തുടങ്ങി. തൊട്ടുനോക്കിയപ്പോൾ നല്ല പനി. ഉടനെ ആ കൊച്ച്, ചേട്ടനേയും ചേച്ചിയേയും വിളിച്ചു. അവരാണ് നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഞാൻ: അവർ ഉണ്ടായിരുന്നത് ഭാഗ്യം. എടാ എനിക്ക് നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണം. അവരോട് ചോദിച്ചിട്ട് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരു. സുധി പുറത്തേക്കിറങ്ങി, ഉടനെ സീത മുറിയിലേക്ക് കടന്നുവന്നു. കയ്യിൽ ഒരു പാത്രം ഉണ്ട്. സീത: അണ്ണന് കഞ്ഞി കൊണ്ടുവന്നതാണ്.
ഞാൻ: വേണ്ടായിരുന്നു, സുധി വാങ്ങാൻ പോകാനിരിക്കുകയായിരുന്നു. സുധി ഉടൻ തിരിച്ചു വന്നു. സീതയെ കണ്ടപ്പോൾ സുധി: അതിരാവിലെ ചീതമ്മ എന്താ? സീത: രണ്ട് അണ്ണന്മാർക്ക് രാവിലത്തെ കാപ്പിയുമായി വന്നതാണ്. സുധി: ഞങ്ങൾ രണ്ടുപേരും കൂടി പുറത്തുപോയി കഴിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു. സീത: ഈ അണ്ണനെയും കൊണ്ടോ? 3-4 ദിവസം ഓർമ്മയില്ലാതെ കിടന്നിരുന്ന ആളാണെന്ന് ഇപ്പോൾ പറയുമൊ, ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞു. സുധി അണ്ണൻ കാപ്പി കുടിച്ച് റൂമിൽ പോയി ഫ്രഷ് ആയി വൈകിട്ട് വന്നാൽമതി. ഉച്ച വരെ ഞാൻ ഇരുന്നോളാം, അപ്പോഴേക്കും അച്ഛനും അമ്മയും വരും. അണ്ണൻ വന്നു കഴിയുമ്പോൾ ഞാൻ മൂന്നുപേരും കൂടി തിരിച്ചു പോകാം.
ചേട്ടനും ചേച്ചിയും കഞ്ഞിയും ആയി എത്തി. അങ്ങനെ അവരുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. അഞ്ചു മണിക്ക് മുമ്പായി സുധി എത്തി. ചേട്ടനും ചേച്ചിയും സീതയും പോയി. അവരുടെ കൂടെ പുറത്തേക്ക് സുധിയും ഇറങ്ങി. ഈ സമയം ഞാൻ എൻറെ ഭദ്രകാളിയെ വിളിച്ചു. എനിക്കറിയാം ഒന്നോരണ്ടോ പ്രാവശ്യം വിളിച്ചാൽ ഒന്നും എടുക്കില്ല എന്ന്. സുധി തിരിച്ച് വരുന്നതിനുമുമ്പ് എട്ട് പത്ത് പ്രാവശ്യം വിളിച്ചു. ഒരു രക്ഷയും ഇല്ല. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യുന്നതുവരെ ഞാൻ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നു. എടുത്തില്ല എന്ന് മാത്രം അല്ല തിങ്കളാഴ്ച രാവിലെ വിളിച്ച് റിങ്ങ് ചെയ്ത ഫോൺ, പിന്നീട് സ്വിച്ച് ഓഫ് ആയി. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും ഉണ്ടായി, പക്ഷേ എന്ത് ഫലം.
ഡിസ്ചാർജ് ആയി നേരെ പോയത് ചേട്ടൻറെ വീട്ടിലേക്കാണ്. ഞാൻ റൂമിലേക്ക് പോയി കൊള്ളാം എന്ന് ഒരുപാട് നിർബന്ധിച്ചെങ്കിലും രണ്ടുമൂന്ന് ദിവസം വീട്ടിൽ തന്നെ നിൽക്ക്, ഡിസ്ചാർജ് ആയതല്ലെയുള്ളൂ. രാത്രിയിൽ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ആരും അടുത്ത് ഇല്ലല്ലോ. അവരുടെ നിർബന്ധത്തിന് മുൻപിൽ കീഴടങ്ങേണ്ടിവന്നു. ബുധനാഴ്ച തൊട്ട് ഞാൻ ജോലിക്ക് പോയി തുടങ്ങി, ചെന്നില്ലെങ്കിൽ ഒരുപാട് പെൻറിംഗ് ഫയൽ എൻറെ മേശ പുറത്തുണ്ടാവും. ശരീരം ഒന്നും നോർമൽ ആയിട്ട് ഉണ്ടായിരുന്നില്ല, എന്നാലും പതിയെ ഫയലുകൾ തീർത്തു. അതിനിടയിൽ ഓഫീസറോട് പറഞ്ഞു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി. ഓഫീസർ: അജയ്, സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത് കൊണ്ടാണ് പോകാൻ അനുവദിക്കുന്നത്. ഇവിടെ ഒരുപാട് ജോലി പെൻറിംഗ് കിടപ്പുണ്ട്. ഞാൻ: ശരി സാർ, വലിയ ഉപകാരം. വെള്ളിയാഴ്ച ആവാൻ കാത്തുനിന്നു. വെള്ളിയാഴ്ച വരെ ചേട്ടൻറെ വീട്ടിൽ തന്നെയാണ് തങ്ങിയത്. അന്ന് വീട്ടിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ, ചേട്ടനും കൂടി വരാമെന്ന് പറഞ്ഞു. ഞാൻ: ചേട്ടനെയും ചേച്ചിയെയും ചീതമ്മയേയും കൊണ്ട് വേറൊരു ദിവസം ഞാൻ വീട്ടിൽ പോകുന്നുണ്ട്. ചേട്ടൻ വന്നാൽ ഇവിടെ ചീതമ്മയും, ചേച്ചിയും തനിച്ചാകില്ലെ. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല, എൻറെ ക്ഷീണമൊക്കെ മാറി. വീട് എത്താനുള്ള ധൃതിയിൽ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായിട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. എൻറെ പെണ്ണിൻ്റെ കുറുമ്പ് ഇന്നത്തോടെ തീർക്കണം. ഇത്രയും വാശി പാടില്ല പെണ്ണിന്, ഇന്ന് രാത്രി മെരുക്കി എടുക്കണം. രാവിലെ 11:55 ന് ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഉണ്ട്, അതിനെ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പില്ല. ആലുവയിൽ ഇറങ്ങി ബസിനു പോകാമെന്ന് തീരുമാനത്തിൽ ഞാൻ ആ സൂപ്പർ ഫാസ്റ്റിൽ കയറി.
ആലുവയിൽ എത്തുമ്പോൾ സമയം മൂന്നര, കെഎസ്ആർടിസി സ്റ്റാൻഡിൽ തൃശ്ശൂർക്കുളള ഒരു സൂപ്പർ ഫാസ്റ്റ് ബസ് കിടക്കുന്നു. നല്ല തിരക്കുണ്ട് എങ്ങനെയോ ബസ്സിൽ വലിഞ്ഞുകയറി. ചാലക്കുടി എത്തിയപ്പോൾ ഞാൻ ബസ്സിന് നടുവിലായി. കാല് നിലത്ത് കുത്താൻ വയ്യാത്ത വിധം എയറിൽ ആണ് നിൽക്കുന്നത്. ഒരുവിധം ഇരിങ്ങാലക്കുട സ്റ്റാൻഡിലെത്തി അവിടെ ഇറങ്ങി.
എനിക്ക് എങ്ങനെയും വീട്ടിൽ എത്തണമെന്ന ചിന്തയിൽ ഒരു ഓട്ടോ പിടിച്ച് വീടിൻറെ ഗേറ്റിൽ വന്നിറങ്ങിയപ്പോൾ, ഒരു ആശ്വാസമായി. ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. ഇപ്പോൾ എൻറെ പെണ്ണ് കൊമ്പും കയറ്റി പിടിച്ച് നിൽപ്പുണ്ടാവും. എൻറെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഈ അമ്മുമ്മയും മകളും എവിടെപ്പോയി? ആരോട് ചോദിക്കും? സിറ്റൗട്ടിൽ എൻറെ ബാഗ് വെച്ച്, ഗേറ്റിന് പുറത്തേക്കിറങ്ങി. പൗലോസിൻ്റെ വീട്ടിൽ ചെന്ന് ചോദിക്കാമെന്ന് കരുതി, അവിടേക്ക് നടന്നു. പൗലോസിനെ അമ്മ വീടിന് മുമ്പിൽ ഇരുന്ന് ഓല മെടയുന്നു. ഞാൻ: വല്യമ്മേ. ഞാൻ അവരെ അങ്ങനെയാണ് വിളിക്കുന്നത് ഞാൻ: അമ്മൂമ്മയും കിളിയും അവിടെ ഇല്ലല്ലോ? രണ്ടുപേരും എവിടെപ്പോയി? എന്നെ കണ്ടപ്പോൾ അവർ എഴുന്നേറ്റു. വല്യമ്മ: ആ പെൺകൊച്ച്, വീട്ടിൽ പോയി. പിന്നെ ആ ചേച്ചി അവിടെ ഒറ്റക്കായതു കൊണ്ട്, സുബ്രഹ്മണ്യൻ വന്നു വിളിച്ചു കൊണ്ടുപോയി. ഇടക്ക് ഇവിടെ വന്ന് അടിച്ചു വാരിയിട്ട് തിരിച്ച് അങ്ങോട്ട് തന്നെ പോകും. ഞാൻ: കിളി ഇനി തിരിച്ചു വരില്ലേ? വല്യമ്മ: ചേച്ചി പറഞ്ഞത് തിരിച്ചു വരില്ല എന്നാണ്. ഞാൻ തിരിച്ചു നടന്നു വീട്ടിലെത്തി ബാഗ് സിറ്റൗട്ടിൽ ഒതുക്കിവെച്ച് ചിറ്റയുടെ വീട്ടിലേക്ക് നടന്നു. കിളി എന്തിനാണ് പോയത്? തിരിച്ചു വരില്ല എന്ന് പറയാൻ കാരണമെന്ത്? വിവരങ്ങളൊക്കെ അറിയണമെങ്കിൽ അമ്മൂമ്മയെ തന്നെ കാണണം. ഞാൻ ധൃതിയിൽ നടന്നു. എൻറെ മനസ്സ് കിളി എന്തിനാണ് പോയത് എന്നറിയാൻ വേപുഥ പൂണ്ടു. രണ്ടുദിവസം വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് പിണങ്ങി പോകേണ്ട കാര്യം എന്ത്? അതു തന്നെയാണോ കാര്യം? ചിറ്റയുടെ വീട്ടിലെത്തുമ്പോൾ അമ്മുമ്മ വാതുക്കൽ ഇരിപ്പുണ്ട്. എന്നെ കണ്ട ഉടനെ അമ്മുമ്മ: എത്ര ദിവസമായി എടാ നിന്നെപ്പറ്റി ഒരു വിവരവുമില്ലല്ലോ. ഞാൻ: എനിക്ക് സുഖമില്ലാതെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു അമ്മുമ്മെ. മഞ്ഞപ്പിത്തം ആയിരുന്നു, ഇവിടെ അറിയിക്കേണ്ട എന്ന് പറഞ്ഞതുകൊണ്ട് സുധി വിളിച്ചു പറഞ്ഞില്ല. മൂന്നുദിവസം തീരെ ഓർമയുണ്ടായിരുന്നില്ല. ഈ സംസാരം കേട്ടപ്പോൾ ചിറ്റ പുറത്തേക്ക് വന്നു. ചിറ്റ: എന്തു കോലമാണ് ഇത്. ആകെ ക്ഷീണിച്ച് കണ്ണൊക്കെ കുഴിഞ്ഞു. അമ്മൂമ്മ: നിനക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ സുബ്രഹ്മണ്യനെയും കൂട്ടി അവിടെ വരുമായിരുന്നല്ലൊ? നിൻറെ കോലം തന്നെ പോയി. ഞാൻ: നമുക്ക് വീട്ടിലേക്ക് പോയാലോ അമ്മൂമ്മെ ? ചിറ്റ: ഇനി ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി, അതുമല്ല രണ്ടു ദിവസത്തേക്ക് നീ അങ്ങോട്ട് പോയിട്ട് എന്തിനാ ഇവിടെ തന്നെ നിന്നാൽ പോരെ? ഞാൻ: എൻറെ ബാഗ് സിറ്റൗട്ടിൽ വെച്ചിട്ടാണ് ഞാൻ പോന്നത്. എനിക്കൊന്ന് നന്നായി കുളിക്കണം, നന്നായിട്ട് ഒന്നുറങ്ങണം. എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു. ഉറങ്ങാൻ പോയിട്ട് മന സമാധാനത്തോടെ ഇരിക്കാൻ തന്നെ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും ഇവിടെ നിന്നാൽ അമ്മുമ്മയോട് ഒന്നും ചോദിച്ചു മനസ്സിലാക്കാൻ പറ്റില്ല.
ഞാൻ: ഞങ്ങൾക്ക് രണ്ടു പേർക്കുള്ള ചോറ് തിരഞ്ഞെടുത്ത അത് ഞങ്ങൾ അവിടെ പോയിരുന്നു കഴിച്ചേക്കാം. രാത്രിയിൽ ഇനി അങ്ങോട്ടുള്ള യാത്ര ഭയങ്കര ദുഷ്കരം ആയിരിക്കും. ഇത് പറഞ്ഞു ഞങ്ങൾക്ക് രണ്ടു പേർക്കും ഉള്ള ചോറും വാങ്ങി ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് നടന്നു. എനിക്ക് ഒരു വറ്റ് പോലും ഉള്ളിലേക്ക് ഇറക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. എന്നാലും ചിറയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. വഴിയിൽ വെച്ച് ഞാൻ അമ്മയോട് വേറൊന്നും ചോദിച്ചില്ല. വീട്ടിലെത്തി, ഗേറ്റ് പൂട്ടി ഞങ്ങൾ വാതിൽ തുറന്നു അകത്തു കയറി. ശ്മശാന മൂകമായ അന്തരീക്ഷം. ബാഗ് എടുത്ത് അകത്തു വച്ച് ഞാൻ ബാത്റൂമിൽ കയറി ഒന്നു കുളിച്ചു. അതിനുശേഷം ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. ഞാൻ: കിളി എന്തിനാണ് പോയത്? രണ്ടാമത്തെ ബുധനാഴ്ച കിളിക്കി പരീക്ഷ ഉള്ളതല്ലേ? ഞാൻ വന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞതാണ് എന്നിട്ട് പെട്ടെന്ന് പോകാൻ എന്താ കാരണം? അമ്മൂമ്മ: കഴിഞ്ഞ ഞായറാഴ്ച പ്രകാശൻ വന്നിരുന്നു, കിളി വിളിച്ചിട്ട് വന്നതാണെന്നാണ് പറഞ്ഞത്. ഇപ്പോൾ അവൻറെ കൈയിലും, നിർത്തിക്കൊണ്ട് അമ്മൂമ്മ പോയി ഫോണും വേറൊരു ചെറിയ പുതിയ എൻറെ കൈയിൽ കൊണ്ടു വന്നു തന്നു. അമ്മൂമ്മ: ഇതുപോലെ ഒരു കുന്ത്രാണ്ടം ഉണ്ട്. അതിൽ കിളി വിളിച്ചു എന്നാണ് അവൻ പറഞ്ഞത്. അവൾക്ക് വീട്ടിലേക്ക് വരണമെന്നു പറഞ്ഞെന്ന് പ്രകാശൻ പറഞ്ഞു. ഈ കുന്ത്രാണ്ടം എന്നെ ഏൽപ്പിച്ചിട്ട് നീ വിളിക്കുമ്പോൾ വല്യമ്മയ്ക്ക് എടുത്ത് സംസാരിക്കാം, എന്നുപറഞ്ഞ് അവൾ എന്നെ ഏൽപ്പിച്ചു. പിന്നെ ഈ ചെറിയ പൊതി നീ വരുമ്പോൾ കൊടുക്കാൻ പറഞ്ഞു എന്നെ തന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്താണെന്ന് ഞാൻ തുറന്നു നോക്കിയിട്ടില്ല. അവൾ അപ്പോൾ തന്നെ ഡ്രസ്സ് ഒക്കെ മാറി അവൻറെ ഒപ്പം പോയി. ഞാൻ: അമ്മൂമ്മ കിളിയോട് എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചില്ലേ? അമ്മൂമ്മ: ഞാൻ ചോദിച്ചു മോനെ, അപ്പോൾ അവൾ പറഞ്ഞത്, ഞാൻ ഇത്രയും ദിവസം ഇവിടെ നിന്നില്ലേ വല്യമ്മെ ? ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ. എനിക്ക് ഇതിൽ ഒന്നും പറയാനില്ലല്ലോ മോനേ. അവൾ പറഞ്ഞത് ശരിയാണ്. എന്തെല്ലാം പ്രതീക്ഷയോടെയാണ് ഞാൻ ഇവിടെ വന്നത്. ക്ഷീണം പോലും വകവയ്ക്കാതെ ഈ തിക്കിലും തിരക്കിലും സഹിച്ച് ഇവിടെ വന്നപ്പോൾ……. എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ വരുന്നതു വരെ എങ്കിലും കാത്തുനിൽക്കുമായിരുന്നു. ഞാൻ രണ്ടുദിവസം വിളിച്ചില്ല എന്ന ഒറ്റക്കാരണത്താൽ, എന്നെ കാണാതെ പോയി. ആ ചെറിയ പൊതിയിൽ എന്താണെന്ന് അറിയാൻ തുറന്നുനോക്കി. അതിൽ ഞാൻ വാങ്ങിച്ച് കിളിയുടെ മോതിരവിരലിൽ ഇട്ടു കൊടുത്ത മോതിരം. അതുകണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ എന്താ അപരാധം ചെയ്തിട്ടാണ്, ഈ മോതിരം ഊരി ഇവിടെ ഉപേക്ഷിച്ചു പോയത് ഏതായാലും ഈ രാത്രി ഒന്ന് കഴിച്ചു കൂട്ടണം. നാളെ നേരം
വെളുക്കുമ്പോൾ ഞാൻ പോകുന്നുണ്ട് ഭദ്രകാളിയെ കാണാൻ. അമ്മൂമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു, ഞാൻ പേരിന് കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് പോന്നു. കിടന്നിട്ടു ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊരു ദുഷ്ടയാണ്………
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ചായക്ക് വീട്ടിൽ ഒരു സാധനം പോലും ഉണ്ടായിരുന്നില്ല. ചിറ്റയുടെ വീട്ടിലേക്ക് ഞങ്ങൾ രണ്ടുപേരും പോയി, അമ്മൂമ്മയെ അവിടെ ആക്കിയിട്ട് ഞാൻ: ഞാനിന്ന് പോയി കിളിയേ വിളിച്ചു കൊണ്ട് വരും. വീട്ടിൽ ആൾ ഇല്ലായെങ്കിൽ വീട് ഉറങ്ങിയത് പോലെയാവും. അമ്മൂമ്മയും കിളിയും കൂടി വീട്ടിൽ നിന്നാലെ ഒരു സുഖമാവു. എന്ന് പറഞ്ഞ് ചിറ്റയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ കിളിയുടെ വീട്ടിലേക്ക്. വഴിക്ക് വെച്ച് പ്രകാശനെ കണ്ടു. പ്രകാശൻ: വീട്ടിലേക്ക് ആണോ? അവിടെ ആരുമില്ല, വല്യച്ഛൻറെ മകളുടെ കല്യാണമാണ് നാളെ. എല്ലാവരും അവിടെയാണ്. ഞാൻ അങ്ങോട്ട് പോവുകയാണ്, എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു. ഞാൻ: എന്നാൽ ഞാനും അങ്ങോട്ട് വന്നാലോ? എനിക്ക് കിളിയുമായി എങ്ങനെയും സംസാരിച്ചത് പ്രശ്നം ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് പോകാമെന്ന് വച്ചത്. പ്രകാശൻ: അതിനെന്താ നമുക്കൊരുമിച്ചു പോകാമല്ലോ. കൊരട്ടിയിൽ ആണ് വീട്. ഞങ്ങൾ ടൗണിൽ എത്തി, കൊരട്ടി ക്കുള്ള ബസ്സിൽ കയറി അങ്ങോട്ട് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ ഉച്ചയായി, നല്ല തിരക്ക്. കുടുംബക്കാർ എല്ലാവരും ഉണ്ട്. ഞാൻ പതിയെ കിളിയെ തിരഞ്ഞു നടന്നു. അങ്ങനെ നടക്കുന്നതിനിടയിൽ ഷിബു അമ്മയും അച്ഛനും ആയി കാറിൽ വന്നിറങ്ങുന്നത് കണ്ടു. എന്നെ കണ്ടതും ഷിബു: എന്താടാ എവിടെ? ഞാൻ: പ്രകാശൻറെ കൂടെ വന്നതാണ്. എനിക്ക് നല്ല പുന്നാരം ആണ് തോന്നിയത്. എൻറെ പെണ്ണിനെ അവളുടെ സമ്മതമില്ലാതെ കയറി പിടിച്ചവൻ ആണ്. ഇന്ന് വൈകുന്നേരം വരെ ഇവിടെ കഴിച്ചു കൂട്ടിയിട്ട്, ഇവൻ വെള്ളമടിച്ചു പറ്റാകുമ്പോൾ ഏതെങ്കിലും മൂലയിൽ കൊണ്ടുപോയി 2 താങ്ങണം. എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇതൊക്കെ കരുതി കിളിയെ വീണ്ടും തിരഞ്ഞെടുക്കുമ്പോൾ. അതാ കിളി ഷിബുമായി സംസാരിക്കുന്നു. ഇടക്ക് കിളി എന്നെ നോക്കുന്നുണ്ട്. കിളി ചിരിച്ചുകൊണ്ടാണ് ഷിബുവിനോട് സംസാരിക്കുന്നത് കൂടെ ഷീമയുമുണ്ട്. ഇടക്കിടക്ക് കിളി എന്നെ നോക്കുന്നുണ്ട്. ഷിബുവിനോട് കൂടുതൽ ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഞാനവിടെ നിന്നും പെട്ടെന്ന് മാറി പ്രകാശന കണ്ടു. എൻറെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നെങ്കിലും, കിളി യോട് സംസാരിച്ച് പിണക്കം മാറ്റണം എന്ന ചിന്തയിൽ പ്രകാശനോട് ഞാൻ: അമ്മൂമ്മ, കിളിയെ വിളിക്കാനാണ് എന്നെ വിട്ടത്. നീ ചെന്ന് ഒന്ന് കിളിയെ വിളിക്കൊ? പ്രകാശൻ: ഞാൻ അവളോട് പറഞ്ഞതാണ്. വല്യമ്മയുടെ കൂടെ നിന്നോളാൻ.
ഞാൻ പോയി നോക്കട്ടെ കിളിയെ എന്നുപറഞ്ഞ് പ്രകാശൻ അവർ സംസാരിക്കുന്ന ഇടത്തേക്ക് പോയി. പ്രകാശൻ അവിടെ ചെല്ലുമ്പോൾ ഷിബുവിനെ കണ്ടതും അവനെ കോളറിനു കുത്തിപ്പിടിച്ചു. ഒച്ചയും ബഹളവും ആയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. എന്നെ കണ്ടതും കിളി, പ്രകാശൻറെയും ഷിബുവിൻ്റെയും നടുക്ക് നിന്നു. പ്രകാശൻ്റെ കൈ കോളറിൽ നിന്നും വിടുവിച്ചു. പ്രകാശൻ: കിളി, നിന്നെ വിളിക്കാനാണ് അജയൻ വന്നത്, വല്യമ്മ പറഞ്ഞുയച്ചതാണ്. അവനു നിന്നോട് എന്തോ സംസാരിക്കാനുണ്ട്. അങ്ങോട്ട് ചെല്ല്. കല്യാണം കഴിഞ്ഞിട്ട് നീ വല്യമ്മയുടെ വീട്ടിലേക്ക് പോയാൽ മതി. കിളി: എനിക്ക് ആരോടും സംസാരിക്കണ്ട, എനിക്ക് എൻറെ വീട്ടിൽ നിന്നാൽ മതി. അത് പറഞ്ഞത് കടുപ്പിച്ച് ആണ്. എന്നെ ആക്ഷേപിച്ചു ഇറക്കി വിടുന്നതിനു തുല്യമായിരുന്നു ആ വാക്കുകൾ. ഞാൻ പ്രകാശനെ സമാധാനിപ്പിച്ച് മാറ്റി. പ്രകാശനോട് അവൻറെ ഫോൺ നമ്പർ വാങ്ങി യാത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ കിളിയേ ഞാൻ ഒന്നു നോക്കി. കിളി എന്നെ നോക്കുന്നുണ്ട് എങ്കിലും ഗൗനിക്കുന്നില്ല. ഞാൻ പതിയെ റോഡിലേക്ക് നടന്നു. എൻറെ പുറകെ ഷിബു വന്നു, തടഞ്ഞുനിർത്തി. ആന വായിൽ നിന്നും മദ്യത്തിൻറെ മണം പുറത്തേക്ക് അടിക്കുന്നുണ്ട് ഷിബു: നീ പ്രകാശന് വിട്ട് എന്നെ തല്ലിക്കാം എന്ന് കരുതിയോ, നീ എന്തിനാടാ ഇവിടെ വന്നത്? എന്നു പറഞ്ഞ് എന്നെ കോളറിന് പിടിച്ചു. കിളി എന്നെ അധിക്ഷേപിച്ചു വിട്ടതും. ഇവൻ നേരത്തെ കിളിയോട് ചെയ്തതുമായ പ്രവർത്തിയുടെ ദേഷ്യവും എൻറെ ഉള്ളിൽ നുരഞ്ഞുപൊന്തി. ഞാൻ അവൻറെ മൂക്കും വായും ചേർത്ത് ഒരൊറ്റ ഇടി വെച്ചു കൊടുത്തു. അവനതാ നിലത്തുവീണു മൂക്കിൽ നിന്നും വായിൽ നിന്നും ചോര. ആദ്യ ഇടി അവനും ഞാനും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായില്ല. ആ ഇടി കൊണ്ടത് തോടുകൂടി അവൻറെ ബാലൻസ് തെറ്റി. ആ പരിസരത്തെങ്ങും ആരുമില്ലാത്തതിനാൽ, അവൻ വീണ്ടും എൻറെ നേരെ വന്നപ്പോൾ കാലു മടക്കി അവൻ്റെ നാഭിക്കിട്ടു ഒന്ന് കൊടുത്തു. അതോടെ അവൻ കുത്തിപ്പിടിച്ച് അവിടെയിരുന്നു. കോളറിന് കുത്തിപിടിച്ച് എഴുന്നേൽപ്പിച്ച്, കിളി എന്നോട് കാണിച്ച അവഹേളനമാണ് എന്നെ ഇത്ര ക്രുദ്ധനാക്കിയത്. എന്നെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ വന്ന ഇവനോടുള്ള ദേഷ്യം വേറെ എല്ലാം ഒരുമിച്ച് തീർക്കാൻ, രണ്ടു കരണവും നോക്കി അടിച്ചിട്ട് ഒരു ചവിട്ടും വെച്ച് കൊടുത്തു. എന്നിട്ടും എനിക്ക് കലി അടങ്ങിയില്ല. എൻറെ മനസ്സിൽ അവനും കിളിയും കൂടി നിന്നുള്ള ചിരിച്ചു കുഴഞ്ഞുള്ള സംസാരത്തിൻ്റെ ദേഷ്യവും എല്ലാംകൂടി ഇരച്ച് പൊന്തിവന്നു. അവൻ്റ വലത്തെ കൈപിടിച്ച് തിരിച്ച് പുറകിൽ വെച്ച് മുതുകിൽ ഒരു ചവിട്ടു കൂടി കൊടുത്തു. എന്നിട്ട് ഞാൻ: നീ അവളോട് ചെന്ന് പറയു. നിനക്ക് ഇട്ടു തന്നത് അവൾക്കും കൂടിയുള്ളതാണെന്ന്. അവൻ ആകെ അവശനായിരുന്നു. അതുവഴി വന്ന ഒരു ഓട്ടോറിക്ഷയിൽ കയറി ടൗണിലേക്ക് ഞാൻ എത്തി. ഏകദേശം ശമിച്ചിട്ടുണ്ടായിരുന്നില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും, എനിക്ക് കിളിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല. ഞാൻ ബസ്സിൽ കയറി ടൗണിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി. സമയം ആറുമണി. അവിടെ അമ്മൂമ്മ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. വൈകുന്നേരത്തെ ഭക്ഷണവുമായി അമ്മൂമ്മ ഇങ്ങോട്ട് പോന്നു. അമ്മുമ്മ: എന്തായി കിളിയെ വിളിക്കാൻ പോയിട്ട്? ഞാൻ: അവർക്ക് അവരുടെ വല്യച്ഛൻ്റെ മകളുടെ കല്യാണമാണ് നാളെ. അമ്മുമ്മ: നീ കല്യാണ വീട്ടിൽ പോയിരുന്നൊ? ഞാൻ: ഞാൻ പ്രകാശൻ എൻറെ കൂടെ അവിടെ വരെ പോയിരുന്നു. കിളിക്ക് ഭയങ്കര തിരക്കായിരുന്നു അതുകൊണ്ട് കാണാൻ പറ്റില്ല. അമ്മുമ്മ: നിനക്ക് നാളെ എപ്പോഴാണ് പോകേണ്ടത്?
ഞാൻ ആലോചിച്ചു എന്തിനാണ് ഇവിടെ നിന്നിട്ട്. നേരത്തെ എൻറെ പെണ്ണിൻറെ ഒപ്പം നിന്ന് കൊതി മാറാറില്ല. ഇപ്പോൾ എൻറെ പെണ്ണിന് എന്നെ വേണ്ട. ഇവിടെ നിന്നാൽ മനസ്സിന് വിഷമം ഉണ്ടാക്കുക എന്നല്ലാതെ……… എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോയാൽ, ഉള്ള സമയത്തിന് അവിടെയെത്തി. സമയത്തിന് കിടന്നുറങ്ങി ജോലിക്ക് പോവാം. എൻറെ പെണ്ണിനെ ഇതെന്തുപറ്റി? ആ പെൺകൊച്ച് നടുക്കയത്തിലേക്കാണ് എടുത്തു ചാടുന്നത്, പറഞ്ഞു മനസ്സിലാക്കാൻ ആരുണ്ട്? എന്നോട് എന്തോ വാശി തീർക്കുന്നത് പോലെ. ഞാൻ ആ ഭദ്രകാളി യോട് എന്ത് തെറ്റാണ് ചെയ്തത്? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഒന്ന് കണ്ടു സംസാരിച്ചു തീർക്കാം എന്ന് കരുതിയിട്ട്, എന്നെ കാണുന്നത് ചതുർത്ഥിയാണ്. എൻറെ പെണ്ണിന് നല്ല ബുദ്ധി തോന്നിക്കണേ. അബദ്ധത്തിൽ ഒന്നും ചാടാതിരിക്കട്ടെ. പണ്ട് ആരോ പറഞ്ഞ പഴമൊഴി ഓർമ്മ വന്നു “ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ പല ദേഷ്യം കൊണ്ട് കയറാൻ പറ്റില്ല” എന്നു പറഞ്ഞതുപോലെ, ഊരാക്കുടുക്കിൽ ആണ് ചെന്ന് തലയിടുന്നത്. ദൈവം രക്ഷിക്കട്ടെ. ഇതൊക്കെ ചിന്തിക്കുന്നുണ്ടെങ്കിലും എൻറെ മനസ്സ് ചഞ്ചലമായിരുന്നു. ഇന്നിനി അവൻ അവിവേകത്തിന് ഒന്നുമുതിരില്ല, അതിനും വേണ്ടും ഞാൻ കൊടുത്തിട്ടുണ്ട്. കിളി ഇത്രയും നാളും കാണിച്ചത് മുഴുവൻ നാടകമായിരുന്നു. അവനോട് എന്തൊരു കൊഞ്ചി കുഴയൽ ആയിരുന്നു. രാത്രിയിൽ ഭക്ഷണത്തിന് ഇരുന്നെങ്കിലും എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. എൻറെ വിഷമം ഞാനെങ്ങനെ അറിയിക്കും, ആരോടെങ്കിലും ഒന്ന് പറഞ്ഞു കരഞ്ഞിരുന്നെങ്കിൽ മനസ്സ് എങ്കിലും ഒന്ന് സ്വസ്ഥമായേനെ. ആരോട് പറയാൻ……… കിളിക്ക് എന്നോട് ഒന്നു സംസാരിക്കാമായിരുന്നു. അതിനുപോലും നിന്നില്ല, ഇത്രയും കല്ലാണോ ആ പെണ്ണിൻറെ മനസ്സിൽ. എനിക്ക് ഇത്രയേ പറയാനുള്ളൂ ഒരിക്കൽ എൻറെ മനസ്സ് ചെളി മനസ്സിലാക്കും. എനിക്ക് അവളെന്നോ ഇവളെന്നൊ വിളിക്കാൻ ഇപ്പോഴും തോന്നുന്നില്ല. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എനിക്ക് അസുഖം വന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ പോലും ഇവിടെ അറിയിച്ച് അമ്മുമ്മയ്ക്കും മകൾക്കും വിഷമമുണ്ടാകണ്ടല്ലോ എന്നു കരുതി. എന്നെ തോൽപ്പിക്കാൻ കിളി, ഷിബുമായി…….. നടക്കട്ടെ.
രാവിലെ തന്നെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ എല്ലാം നിറവേറ്റി. പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി, അമ്മുമ്മയോട് യാത്രയും പറഞ്ഞ് 10 മണിക്ക് തന്നെ ടൗണിലേക്ക് പുറപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ 12 മണിക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ടെന്നും ഇവിടെ സ്റ്റേഷനിൽ നടത്തില്ലെന്നും ആലുവയിൽ ചെന്നാൽ കിട്ടും എന്നു പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്ന് എറണാകുളത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ കയറി. ആലുവയിൽ ഇറങ്ങുമ്പോൾ 11:30 റെയിൽവേ സ്റ്റേഷനിൽ എത്തി തിരുവനന്തപുരം ടിക്കറ്റ് എടുത്തു. വണ്ടി വന്നു അതിൽ കയറി. ഇന്ന് കല്യാണത്തിരക്ക് ആയിരിക്കും, നാളെ പ്രകാശനെ ഒന്ന് വിളിക്കണം. കിളിയുമായി സംസാരിക്കാൻ നോക്കണം. നടക്കും എന്നുള്ളതിന് ഒരു ഉറപ്പുമില്ല.
തിരുവനന്തപുരത്തെത്തുമ്പോൾ വൈകുന്നേരം നാലുമണി. നേരത്തെ എത്തിയതുകൊണ്ട് സുധിയെ വിളിച്ചില്ല, സുധി എവിടെയാണെന്നും അറിയില്ലല്ലോ. ഇനിയിപ്പോൾ സുധിയുടെ കാര്യം പരിഗണിക്കണം. റൂമിൽ എത്തുമ്പോൾ ചേട്ടനും ചേച്ചിയും സീതയും അവരുടെ വീടിന് മുമ്പിൽ
എന്തൊക്കെയോ പറഞ്ഞ് ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ സീത: എന്തര് അണ്ണാ, ഇന്ന് നേരത്തെ ആണല്ലോ? അല്ലെങ്കിൽ പാതിരാത്രി വന്നു കയറുന്ന ആളാ, ഇന്ന് എന്തുപറ്റി നേരത്തെ. ഞാൻ തമാശരൂപേണ : നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോയിട്ട് ഭയങ്കര വിഷമം, അതുകൊണ്ട് നേരത്തെ വന്നാൽ നിങ്ങളെയൊക്കെ കാണാമല്ലോ. ചേട്ടൻ: അത് നേരാണ്, അജയൻ പോയത് മുതൽ ഇവിടെയുള്ളവർക്ക് ഭയങ്കര വിഷമം ആയിരുന്നു. നാട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ? ഞാൻ: അതേ ചേട്ടാ. ഞാൻ form തുറന്ന് അകത്തു കയറുന്നതിനിടയിൽ ചേച്ചി: ആ ബാഗ് അവിടെ കൊണ്ടു വെച്ച്, കുളിച്ചിട്ട് ഇങ്ങോട്ട് പോര്. രാത്രി ഭക്ഷണം ഇവിടെനിന്ന് ആകാം. ഞാൻ ഇവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ? ബുദ്ധിമുട്ട് തന്നെയാണല്ലോ ഹോസ്പിറ്റലിൽ കിടന്നപ്പോൾ, ഇവർ അല്ലാതെ വേറെ ആരാ എനിക്ക് ഉണ്ടായിരുന്നത്. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു, ദിവസങ്ങൾ തള്ളിനീക്കി വീടെത്തി എൻറെ പെണ്ണിനെ കാണാം എന്ന് കരുതി ചെന്നപ്പോൾ പെണ്ണും ഇല്ല പിടക്കോഴിയും ഇല്ല. എത്രത്തോളം മോഹിച്ചാണ് ഞാൻ അവിടെ എത്തിയത്. എന്നിട്ട് ഞാൻ കണ്ട കാഴ്ചയോ, ഇല്ല. അത് ഓർക്കുമ്പോൾ തന്നെ എൻറെ സമനില തെറ്റുന്നു. ആ ഇടി കൊണ്ടവൻ തിരിച്ചു ചെന്ന് എന്താണാവോ പറഞ്ഞിരിക്കുന്നത്? അവന് ഒന്നുകൂടി കൊടുക്കേണ്ടിയിരുന്നു, കൈയിലെ തരിപ്പ് മാറുന്നില്ല. ഞാൻ അങ്ങനെ ആരോടും വഴക്കിടാറില്ല. പക്ഷേ ഇന്നലെ, ഞാൻ കാണാൻ വേണ്ടി അവൻറെ ഒപ്പം കിളിയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ തോന്നിയ കലിപ്പ് അവൻ വന്ന് എന്നെ തടഞ്ഞുനിർത്തി കോളറിൽ പിടിച്ചപ്പോൾ പുറത്തേക്ക് വന്നു. കിളിക്ക് എന്നോട് വൈരാഗ്യം കാണിക്കേണ്ട കാര്യമന്തെന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ബാഗു അകത്തു കൊണ്ടുവച്ച് കുളിമുറിയിൽ കയറി. കുളിച്ചുകൊണ്ടിരുന്നപ്പോഴും എൻറെ ചിന്ത മറ്റൊന്നുമായിരുന്നില്ല. ആ കുട്ടിത്തേവാങ്കിൻ്റെ സ്വഭാവം എന്താണ് ഇങ്ങനെ? നല്ല അടിയുടെ കുറവുണ്ട്……. വരട്ടെ ബുധനാഴ്ച ടെസ്റ്റിന് വരുന്നത് എങ്ങനെയെന്ന് അറിയണമല്ലോ. ടെസ്റ്റിന് വരില്ലേ? ഇനി വരാതിരിക്കുമോ. നാളെ ആവട്ടെ പ്രകാശന വിളിച്ച് എല്ലാം ഉറപ്പാക്കണം. എങ്ങനെയും അടുത്ത ശനിയാഴ്ച രാത്രിയായാലും വീട്ടിലെത്തണം. ഞായറാഴ്ച കിളിയുടെ വീട്ടിൽ പോയി, പറഞ്ഞ് മനസ്സിലാക്കി അമ്മുമ്മയെയും കൂട്ടി ഇങ്ങോട്ടു വരണം. പിന്നെ രണ്ടു ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ആണല്ലോ, ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം. ഭദ്രകാളി ആണെങ്കിൽ ഫോൺ അമ്മുമ്മയുടെ അടുത്ത് കൊടുത്തിട്ട് പോയി. അല്ലെങ്കിൽ അതിൽ വിളിച്ച് സംസാരിക്കാമായിരുന്നു. കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറ്റി, ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഞാൻ കയറി ചെല്ലുമ്പോൾ എന്നെ പറ്റിയായിരുന്നു ചർച്ച എന്ന് തോന്നുന്നു. സീത: അണ്ണൻ ഇവിടെ നിന്ന് പോയത് പോലെയല്ലല്ലോ, മുഖത്ത് ഒരു മ്ലാനത. എന്തുപറ്റി? അമ്മൂമ്മ വഴക്കുപറഞ്ഞൊ, എൻറെ കയ്യിൽ അണ്ണൻറെ ഫോൺ ഇരുന്നതിന്? ഇപ്പോഴും കാളി എന്ന് ഫീഡ് ചെയ്തിരുന്നത് അമ്മൂമ്മയുടെ പേരാണെന്നാണ് ഈ പാവം പെണ്ണ് കരുതിയിരിക്കുന്നത്. ഞാൻ: അതൊന്നുമില്ല. എനിക്ക് അങ്ങനെ വിഷമവുമില്ല. യാത്രചെയ്ത് വന്നതിൻ്റെ ക്ഷീണം ആയിരിക്കും. അങ്ങനെ ഇരുന്നു വർത്തമാനം ഒക്കെ പറഞ്ഞു ഹോസ്പിറ്റലിൽ കിടന്ന കാര്യത്തിലേക്ക് കടന്നപ്പോഴാണ്, എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ചേട്ടൻ കുറച്ചു പൈസ ഹോസ്പിറ്റലിൽ ചെലവാക്കിയിട്ടുണ്ട്. അത് ഇതുവരെ കൊടുത്തിട്ടില്ല.
നാളെയാവട്ടെ അക്കൗണ്ടിൽ നിന്നും എടുത്തു കൊടുക്കണം. എൻറെ ശമ്പളം ഞാൻ അക്കൗണ്ടിൽ തന്നെയാണ് ഇട്ടിരുന്നത്. എൻറെ വീട്ടിൽ ഈ പൈസയുടെ ആവശ്യം ഇപ്പോൾ തൽക്കാലത്തേക്ക് ഇല്ല. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോന്നു. നാളെ ജോലിക്ക് പോകണം, ഒരു സമയവും ഫ്രീയായി കിട്ടാത്ത ജോലിയാണ്. ഞാൻ എൻറെ പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടിയാണ് ഇത്രയും കഷ്ടപ്പെടുന്നത്. പക്ഷേ പെണ്ണ് തൽക്കാലത്തേക്കെങ്കിലും എന്നോട് പിണങ്ങി പോയിരിക്കുകയാണ്. ഇതൊക്കെ ആലോചിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു, വെളുപ്പിന് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ തന്നെ സീതയുടെ എഴുന്നള്ളിപ്പ് അറിയിച്ചുകൊണ്ട് കോളിംഗ് ബെൽ മുഴങ്ങി. ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു വാതിൽ തുറക്കുമ്പോൾ എന്നും കണിയരുളുന്നതുപോലെ ചിരിച്ചുകൊണ്ട് സീത : എന്തൊരു ഉറക്കം ആണണ്ണ. എത്ര ബെല്ലടിച്ച് അറിയാമോ? ഞാൻ പെട്ടെന്ന് പേടിച്ചു, കഴിഞ്ഞദിവസം ബോധമില്ലാതെ ആയോയെന്നറിയില്ലല്ലൊ. ഒന്നുകൂടി അടിക്കാം എന്ന് കരുതി അടിച്ച അപ്പോഴാണ് അണ്ണൻ വാതിൽ തുറന്നത്. ഇതാ ചായ. രാവിലെ കാപ്പി കുടിക്കാൻ ഇനി ഞാൻ വന്ന് വിളിക്കേണ്ടല്ലോ? ഞാൻ: ഞാൻ എത്തിക്കോളാം. സീത: അസുഖം വന്നു അതിൻറെ ക്ഷീണം ഒന്നും മാറിയിട്ടില്ല, മുഖത്ത് നല്ല ക്ഷീണമുണ്ട്. ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ മറക്കണ്ട. കളിയാക്കിക്കൊണ്ട് ഞാൻ: ശരി, അമ്മേ. സീത: കളിയാക്കിക്കൊ, കളിയാക്കിക്കെ. ഞാൻ ഇല്ലായിരുന്നെങ്കിൽ, ഇവിടെ കിടന്നു ചത്തു പോയേനെ. പെട്ടെന്ന് അറിയാതെ എൻറെ വായിൽ നിന്നും ഞാൻ: അതായിരുന്നു നല്ലത്. സീത: അണ്ണാ. ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, എന്നോട് പൊറുക്കണം. ഇതും പറഞ്ഞ് കരയാനുള്ള ഭാവത്തിൽ സീത നിൽക്കുമ്പോൾ ഞാൻ: അയ്യേ. ചീതമ്മ അങ്ങനെ പറഞ്ഞതുകൊണ്ടല്ല ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേ. വെറുതെ മനുഷ്യൻ്റെ മൂഡ് കളയാൻ, ഞാൻ വന്നോളാം. സീത കണ്ണുകൾ തുടച്ച് വീട്ടിലേക്ക് മടങ്ങിപ്പോയി. ഞാൻ പെട്ടെന്ന് റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും ചേട്ടൻ പോയിട്ടുണ്ടായിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ സീത: അണ്ണന് ഒരു വണ്ടി വാങ്ങി കൂടെ? അപ്പോൾ ഓഫീസിൽ പോകാനും വരാനും എല്ലാം എളുപ്പമാവും ആയിരുന്നല്ലോ? ഞാൻ: നോക്കണം. ഞാൻ കാപ്പികുടിയും കഴിഞ്ഞ് ചേച്ചി തന്ന ചോറിന് പൊതിയുമായി പുറത്തേക്കിറങ്ങുമ്പോൾ സീത: ചോറ് മുഴുവൻ കഴിക്കണേ. നല്ല ക്ഷീണമുണ്ട് അത് മാറട്ടെ ഞാൻ: കഴിച്ചോളാം അമ്മുമ്മെ. ഇത് കഴിഞ്ഞ ജന്മത്തിൽ മുത്തശ്ശിയായിരുന്നുവെന്ന് തോന്നുന്നു അല്ലേ ചേച്ചി. ഇതും പറഞ്ഞ് ഞാൻ ഓഫീസിലേക്ക് പോയി. ഇനി ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാലുനേരം വിളിക്കാൻ ആരുമില്ലല്ലോ. ഉണ്ടായിരുന്ന ആൾ വാശിയും കാണിച്ചു ഓടി ഇരിക്കുകയാണ്. അത് എവിടെ വരെ ഓടും എന്ന് നോക്കാം, ” ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെ ചാടിയാൽ ചട്ടിയിൽ” എന്ന് പറഞ്ഞതുപോലെ. എവിടെ വരെ പോകുമെന്ന് നോക്കാം. പ്രകാശനേയും സുധിയെയും വിളിക്കണമെന്നൊക്കെ ആലോചിച്ച് ഓഫീസിൽ ചെന്നപ്പോൾ, നല്ല
തിരക്ക്. ഓഫീസർ ആണെങ്കിൽ നല്ല ചൂടിലും. അതുകൊണ്ട് ഓഫീസ് സമയത്ത് വിളിക്കാൻ സമയം കിട്ടിയില്ല. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയിട്ട് സുധിയെ വിളിച്ചു. സുധിയുടെയും ലക്ഷ്മിയുടെയും പണിഷ്മെൻറ് ട്രാൻസ്ഫർ ഉടൻ റെഡിയാകും എന്ന് പറഞ്ഞു. ഞാൻ, നമ്മുടെ എംഎൽഎ പോയി കാണാമെന്നും ലക്ഷ്മിയുടെ വീട്ടുകാരോട് നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു. നിൻറെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നും അവരെക്കൊണ്ട് പറയിപ്പിക്കണം. അപ്പോൾ ഇതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാകാൻ നോക്കാം. അവനോട് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ വാങ്ങി. വീട്ടിൽ ചെന്നിട്ട് പ്രകാശനേയും, ലക്ഷ്മിയുടെ വീട്ടുകാരെയും വിളിക്കാൻ തീരുമാനിച്ചു. വീട്ടിലെത്തി ഡ്രസ്സ് ഒക്കെ മാറി കിട്ടുന്ന ഡ്രസ്സ് നനച്ചിട്ടു. റൂമിൽ കയറി ബെഡിൽ കിടന്നുകൊണ്ട് പ്രകാശനെ വിളിച്ചു. പ്രകാശൻ: ഹലോ ഞാൻ: എടാ, ഞാനാണ് അജയൻ. പ്രകാശൻ: ആ പറയടാ. ഞാൻ: കല്യാണമൊക്കെ കഴിഞ്ഞ് വീട് എത്തിയോ? പ്രകാശൻ: ഞാൻ രാത്രി തന്നെ ഇങ്ങോട്ട് പോന്നു. ഞാൻ: അതെന്താടാ റിസപ്ഷൻ ഒന്നും പോയില്ലെ? പ്രകാശൻ: ഇല്ലെടാ, എനിക്ക് ആ ഷിബുവിനെ കണ്ടിട്ട് കൈ തരിച്ചു നിൽക്കുകയായിരുന്നു. അവൻ നിൻറെ പുറകെ വരുന്നത് ഞാൻ കണ്ടല്ലോ? എന്താണ് പിന്നെ നടന്നത്? തിരിച്ചുവരുമ്പോൾ അവൻറെ മുഖത്ത് ചോര ഉണ്ടായിരുന്നു. ചോദിച്ചവരോടൊക്കെ അവൻ പറഞ്ഞത് പൊൻ കല്ലിൽ തട്ടി വീണുവെന്നാണ്. ഞാൻ: ഞാൻ അവനെ കണ്ടില്ല. എന്നാൽ ഓടി വരുന്ന വഴി അവൻ വല്ല കല്ലിൽ തട്ടി വീണിട്ടുണ്ടാവും. ഞാൻ വിളിച്ചത് കിളിയുടെ ടെസ്റ്റിൻ്റെ കാര്യം എങ്ങനെ എന്നറിയാനാണ്. ഞാൻ അടുത്ത ഞായറാഴ്ച വീട്ടിലേക്ക് വരാം. എന്നിട്ട് അമ്മൂമ്മയേയും കിളിയെയും കൂട്ടിക്കൊണ്ട് ഞാൻ തിരുവനന്തപുരത്തേക്ക് വരാം. ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം. നീയൊന്നു സംസാരിച്ചിട്ട് എന്നെ വിളിക്ക്. പ്രകാശൻ: ശരി, ഞാൻ സംസാരിക്കാം. ഞാൻ ഇപ്പോൾ ജോലി സ്ഥലത്താണ്. വീട്ടിൽ എത്തിയിട്ട് അവർ എത്തിയിട്ടുണ്ടെങ്കിൽ ഞാൻ സംസാരിക്കാം. ഞാൻ: ശരി. അതുകഴിഞ്ഞ് ലക്ഷ്മിയുടെ ചേട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവർ ഇവിടെ വന്ന് എന്നെ കണ്ടു കൊള്ളാം എന്ന് പറഞ്ഞു. ദിവസങ്ങൾ അങ്ങനെ പോകുന്നു, അതിനിടയിൽ ഒരു ദിവസം ലക്ഷ്മിയുടെ ചേട്ടൻ എന്നെ വന്നു കണ്ടു സംസാരിച്ചു. നമുക്ക് വൈകിട്ട് സുധിയെ കുട്ടി എംഎൽഎ പോയി കാണാമെന്ന് ലക്ഷ്മിയുടെ ചേട്ടനോട് പറഞ്ഞു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ബാങ്കിൽ പോയി അക്കൗണ്ടിൽനിന്നും പതിനായിരം രൂപ പിൻവലിച്ചു. വൈകിട്ട് ജോലി കഴിഞ്ഞ് ഞാനും ലക്ഷ്മിയുടെ ചേട്ടനുമായി സുധിയെപ്പോയി കണ്ടു. അന്നുതന്നെ ഞങ്ങൾ മൂന്നു പേരും എംഎൽഎ ഹോസ്റ്റലിൽ പോയി MLAയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. ലക്ഷ്മിയുടെ ചേട്ടനെ അവിടെനിന്ന് തന്നെ ബസ്സിൽ കയറ്റി വിട്ടു. എല്ലാം കഴിഞ്ഞ് ഞാൻ വീടെത്തുമ്പോൾ രാത്രി ഒമ്പതര. ഞാൻ റൂം തുറന്ന് അകത്തു കയറുന്നതിനിടയിൽ, സീത വന്നു. സീത: എന്താണ് അണ്ണാ ഇത്രയും വൈകിയത്? ഞങ്ങളൊക്കെ പേടിച്ചു. സുഖം ഇല്ലാതിരുന്നതല്ലേ? മഞ്ഞപ്പിത്തത്തിൻ്റെ അണുക്കൾ പെട്ടെന്ന് ശരീരത്തിൽ നിന്നും പോകില്ല. അതുകൊണ്ടാണ് ഞങ്ങൾ പേടിച്ചത്. അണ്ണന് വൈകുമെങ്കിൽ
അച്ഛൻറെ നമ്പറിലേക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ: അയ്യോ മോളേ, ഞാനത് ഓർത്തില്ല. ഞാൻ നമ്മുടെ സുധിയുടെ കാര്യത്തിനുവേണ്ടി ഓട്ടത്തിൽ ആയിരുന്നു. സുധിക്കും ലക്ഷ്മിക്കും പണീഷ്മെൻ്റ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. അതൊഴിവാക്കാൻ ലക്ഷ്മിയുടെ ചേട്ടൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അയാളും സുധിയും ഞാനും കൂടി എംഎൽഎ കാണാൻ പോയി. അതുകൊണ്ടാണ് വൈകിയത്. ഓട്ടത്തിനിടയിൽ ശിവൻ ചേട്ടൻറെ കാര്യം മറന്നു പോയി. ചേട്ടനെയും കൂടി കൂട്ടേണ്ടി ഇരുന്നു. സീത: പെട്ടെന്ന് കുളിച്ചിട്ട് വേഗം വാ ഭക്ഷണം കഴിക്കാം. സീത തിരിച്ചുപോയി. അകത്തുകയറി ഡ്രസ്സ് ഒക്കെ മാറി പെട്ടെന്ന് കുളിച്ച് ബാങ്കിൽ നിന്നും പിൻവലിച്ച പൈസയും എടുത്തു ചേട്ടൻറെ വീട്ടിലേക്ക് പോയി. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്. ചേട്ടൻ: എന്താണ് സുധിയുടെ ഇപ്പോഴത്തെ കണ്ടീഷൻ ? ഞാൻ: അവന് പണിഷ്മെൻറ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്നാണ് പറയുന്നത്. അതൊഴിവാക്കാൻ അവനെയും ലക്ഷ്മിയുടെയും കല്യാണം ഉറപ്പിച്ചിട്ടുണ്ട് എന്ന് എംഎൽഎ യോട് പറയാൻ ലക്ഷ്മിയുടെ ചേട്ടനെ ഇവിടെ വിളിച്ചുവരുത്തി. ഞങ്ങൾ മൂന്നു പേരും കൂടി എംഎൽഎ പോയി കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ലക്ഷ്മിയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ച മട്ടാണ്. ഇനി അവൻറെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കണം. അതിന് ചേട്ടൻറെ സഹായം കൂടി വേണം. നമുക്കെല്ലാവർക്കും കൂടി എൻറെ വീട്ടിൽ പോവുകയും ചെയ്യാം, അവിടെനിന്നും ചേട്ടനും എനിക്കും കൂടി അവൻറെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാം. ചേട്ടൻ: അതിനെന്താ, നമുക്കെല്ലാവർക്കും കൂടി അജയൻറെ വീട് വരെ ഒന്നു പോകാം. അല്ല രമണി, അതല്ലേ അതിൻറെ ഒരു ശരി അല്ലേ ചീതമ്മേ. അവരത് ശരിവെച്ചു. പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. തിരിച്ചു പോരും നേരം ചേട്ടൻറെ കയ്യിൽ പൈസയുടെ പൊതി കൊടുത്തു. ചേട്ടൻ: എന്താണിത്. ഞാൻ: അന്ന് ഹോസ്പിറ്റലിൽ കുറച്ച് പൈസ ചെലവായില്ലെ ചേട്ടാ, അത് എത്രയാണെന്ന് എനിക്കറിയില്ല. ഇത് കുറച്ചു പൈസ ഉണ്ട് കുറവാണെങ്കിൽ പറയണം. ചേട്ടൻ: കൊള്ളാം. അതൊക്കെ എൻറെ മകളുടെ ഡിപ്പാർട്ട്മെൻറ് ആണ്. അങ്ങോട്ടു കൊടുത്തേക്ക്. ചേട്ടൻ എൻറെ കയ്യിലേക്ക് പൈസ തിരിച്ചു തന്നു. ഞാൻ അതുമായി സീതയുടെ അടുത്തേക്ക് ചെന്നു. സീത: ആദ്യം അണ്ണൻ ഒരു വണ്ടി വാങ്ങിക്ക്. എന്നിട്ട് സൗകര്യംപോലെ ഈ പൈസ തന്നാൽ മതി. ഞാൻ: അതിനുള്ള പൈസ എൻറെ കയ്യിൽ ഉണ്ട്. ഇതിപ്പോൾ വാങ്ങിക്ക് സീത: ആദ്യം അണ്ണൻ വണ്ടി വാങ്ങു. ബാക്കി പൈസ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ വാങ്ങിച്ചു കൊള്ളാം. എത്രയും പെട്ടെന്ന് അണ്ണൻ ഒരു വണ്ടി വാങ്ങിക്കണം. എത്ര നിർബന്ധിച്ചിട്ടും അവർ ആ പൈസ വാങ്ങിയില്ല. ഞാൻ അതുമായി റൂമിലേക്ക് തിരിച്ചു പോന്നു. പ്രകാശൻ വിളിക്കാം എന്ന് പറഞ്ഞിട്ട് വിളിച്ചിട്ടില്ല ഇതുവരെ, ഞാൻ മറന്നു പോയിട്ടല്ല. ടെസ്റ്റിലെ വിവരം ചോദിച്ചു എപ്പോഴും ഞാൻ
വിളിച്ചാൽ, പ്രകാശന എന്തെങ്കിലും സംശയം തോന്നിയാലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ഇന്നിപ്പോൾ വ്യാഴാഴ്ച യായി, പോകണമെങ്കിൽ നാളെ കഴിഞ്ഞ് വൈകിട്ടത്തെ ട്രെയിനിന് പോകണം. റൂമിൽ കയറിയ ഉടനെ പ്രകാശനെ വിളിച്ചു. പ്രകാശൻ: ആ അജയ. ഞാൻ: നീ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല. അതുകൊണ്ട് വിളിച്ചു നോക്കിയതാണ്. പ്രകാശൻ: അവളോട് ചോദിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ല. രാവിലെ തന്നെ ചോദിച്ചിട്ട് വിളിച്ചു പറയാം. അവരൊക്കെ കിടന്നുറങ്ങി എന്ന് തോന്നുന്നു. ഞാൻ: ശരിയടാ കളി ഈ ടെസ്റ്റ് കളയുമോ, ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ അത് കിട്ടിയാലോ. നാളെ പ്രകാശൻ വിളിക്കുമ്പോൾ, എൻറെ കൂടെ വരാൻ താൽപര്യമില്ലെങ്കിലും ടെസ്റ്റ് കളയരുതെന്ന് പറയണം. സ്നേഹം കൂടുതൽ ആയാലും പ്രശ്നമാണ്, നിസ്സാര കാര്യങ്ങൾ മതി പെട്ടെന്ന് അകലും. എൻറെ ഭാഗത്തുനിന്ന് എന്തുണ്ടായിട്ടാണ് ഇത്രയും അകൽച്ച. കിളി കല്യാണവീട്ടിൽ വച്ച് കാണിച്ചത് എനിക്ക് മറക്കാൻ കഴിയുന്നില്ല. കിളിക്കി അറപ്പാണ് വെറുപ്പാണ് കണ്ടുകൂടാ എന്നൊക്കെ പറഞ്ഞ് അവനോട് നിന്ന് കൊഞ്ചി കുഴയുന്നു. അതു കണ്ടുനിന്ന എൻറെ ഹൃദയം എത്രത്തോളം വിഷമിച്ചിട്ടുണ്ടാവുമെന്ന് കിളിക്ക് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. എന്തായാലും ബുധനാഴ്ച അടൂർ ടെസ്റ്റിന് വരുന്നുണ്ടല്ലോ പോയി കാണണം. ആരുടെ കൂടെയാണെങ്കിലും സംസാരിക്കണം. സുധിയേയും കൂട്ടി പോകാം, സുധിയോട് ഈ വിവരങ്ങളൊക്കെ പറയേണ്ടിവരും. എൻറെ കൂടെ വർക്ക് ചെയ്യുന്ന രവിച്ചേട്ടന് മാരുതി എസ്റ്റീം കാർ ഉണ്ട്, എന്നോട് ഇടക്ക് പറയാറുണ്ട് നീ പോകുമ്പോൾ ഈ വണ്ടിയുമായി പോകു. ഞാൻ ഇതുവരെ അത് എടുത്തിട്ടില്ല. ഏതായാലും ബുധനാഴ്ച അത് ഒന്ന് ചോദിച്ചു നോക്കാം. കിളി വരികയാണെങ്കിൽ ആ കാറിന് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി പോകാം. കിളി വന്നില്ല എങ്കിൽ സുധിയെയും കൂട്ടി പോകാം. ഇങ്ങനെയൊക്കെ ആലോചിച്ച് കിടന്നുറങ്ങി.
ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുന്ന നേരത്താണ് പ്രകാശൻ വിളിക്കുന്നത്. ഞാൻ: ഹലോ പ്രകാശൻ: എടാ ഞാനാടാ പ്രകാശൻ. ഞാൻ: ആ പറയ് പ്രകാശൻ: അവൾ പ്രദീപ് ചേട്ടനോട് പറഞ്ഞിട്ടുണ്ട് ടെസ്റ്റിന് പോകുന്ന കാര്യം. ചേട്ടൻറെ ഭാര്യയുടെ ബന്ധുക്കൾ ആരോ പന്തളത്ത് ഉണ്ട്. തലേദിവസം അവിടെ വന്ന് സ്റ്റേ ചെയ്തിട്ട് ടെസ്റ്റിന് പോകാമെന്ന് പറയുന്നുണ്ട്. ഇതു കേട്ടതോടെ സർവ്വ നാഡിയും ഞരമ്പുകളും തളർന്നു. ഓഫീസിലിക്ക് ഇറങ്ങിയ ഞാൻ റൂമിലേക്ക് തിരിച്ചു കയറി. ഇനി ഞാൻ എന്തു പറഞ്ഞാണ് എൻറെ പെണ്ണിനെ മനസ്സിലാക്കേണ്ടത്. ഞാൻ കരുതിയത് ഈ ടെസ്റ്റ് ഓടുകൂടി എല്ലാം പറഞ്ഞു വഴക്ക് ഒക്കെ മാറ്റാം എന്നാണ്. പക്ഷേ കൈവിട്ടു പോവുകയാണ്. കുറച്ചുനേരം അങ്ങനെ കിടന്നു, ഓഫീസിൽ ചെയ്യാതിരുന്നാൽ ബുധനാഴ്ച ലീവ് എടുക്കാൻ പറ്റില്ല. എന്തായാലും ബുധനാഴ്ച പോയി ഒന്ന് കാണണം, പ്രദീപ് ചേട്ടൻ അല്ലേ കൂടെയുള്ളത്. ഞാൻ ഓഫീസിലേക്ക് ഇറങ്ങി, അന്ന് പിടിപ്പതു
ജോലിയുണ്ടായിരുന്നു. ഈയാഴ്ച വീട്ടിൽ പോകണ്ട എന്ന് തീരുമാനിച്ചു. ശനിയാഴ്ച രവി ചേട്ടനോട് വണ്ടിയുടെ കാര്യം പറഞ്ഞു. ചേട്ടൻ പറഞ്ഞു നീ ധൈര്യമായി കൊണ്ടുപൊയ്ക്കോ, ചൊവ്വാഴ്ച ഞാൻ വണ്ടിയുമായി വരാം. ഞാൻ രവി ചേട്ടനോട് ഈ വിവരം ഒന്നും പറഞ്ഞില്ല. ഒരു സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. ഈയാഴ്ച ഞാൻ വീട്ടിൽ പോകാത്തതിനാൽ, ചേട്ടൻറെ വീട്ടിൽ കൂടി. ചേട്ടൻറെ വീട്ടിൽ കൂടി എന്നു പറയുന്നതിൽ അർത്ഥമില്ല, ഇപ്പോൾ ചേട്ടൻറെ വീട്ടിൽ നിന്നാണ് ഭക്ഷണവും ചായയും കഴിക്കുന്നത്. പിന്നെ ഒഴിവു ദിവസം ആയതിനാൽ, എല്ലാവരുമായി ഒത്തൊരുമിച്ച് ഇരുന്ന് വർത്തമാനം പറച്ചിലും കളിയും ചിരിയുമായി സമയം പോകുന്നതേ അറിയില്ല. ഇങ്ങനെയൊരു കൂടൽ ഉള്ളതുകൊണ്ട്, മനസ്സിൻറെ വീർപ്പുമുട്ടൽ അറിയുന്നില്ല. അല്ലായിരുന്നെങ്കിൽ ഈ ഒഴിവുദിവസങ്ങളിൽ മുറിയിൽ കയറി ഇരുന്നു ആവശ്യമുള്ളതും ഇല്ലാത്തതും ആലോചിച്ച് ഭ്രാന്ത് വരുമായിരുന്നു.
പിന്നീട് രണ്ട് ദിവസം പെട്ടെന്ന് പോയി. ചൊവ്വാഴ്ച രവി ചേട്ടൻ വണ്ടിയുമായി വന്നു. ഞാൻ കൊണ്ടുപോയി വീട്ടിൽ വിടാം എന്ന് പറഞ്ഞിട്ട്, സമ്മതിച്ചില്ല ബസിനു പോയി കൊള്ളാം എന്ന് പറഞ്ഞു. ഞാൻ വണ്ടിയുമായി റൂമിൽ ചെന്നപ്പോൾ, വണ്ടിയുടെ ശബ്ദം കേട്ട് സീത ഓടിവന്നു. സീത: അണ്ണാ കൊള്ളാലോ വണ്ടി, അണ്ണൻ വണ്ടി എടുത്തോ? എന്നിട്ട് ഒരു സൂചന പോലും തന്നില്ലല്ലോ. ഞാൻ: ഇത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു ചേട്ടൻറെ വണ്ടിയാണ്. നാളെ സുധിയുമായി ഒരു സ്ഥലം വരെ പോകണം. ഒരു പ്രധാനപ്പെട്ട ആളെ കാണാനാണ് സീത: അപ്പോൾ നാളെ അണ്ണൻ ജോലിക്ക് പോകുന്നില്ലേ? ഞാൻ: ലീവാണ്, രാവിലെ തന്നെ പോകണം. നാളെ ഉച്ചയ്ക്ക് ഭക്ഷണം വേണ്ട ചേച്ചിയോട് പറയാൻ മറന്നിരിക്കുകയായിരുന്നു. വൈകിട്ട് വരുമ്പോൾ പറഞ്ഞോളാം. സീത: നാളെ എപ്പോൾ വരും? ഞാൻ: ഉച്ചകഴിയുമ്പോൾ എത്തും. സീത: അങ്ങനെയാണെങ്കിൽ, സുധി അണ്ണനെ ആക്കിയിട്ട് എൻറെ കോളേജിലേക്ക് വരണം. എനിക്ക് വണ്ടിയിൽ കയറി ഇങ്ങോട്ട് വരാമല്ലൊ. ഞാൻ അഞ്ചു മണിക്ക് കോളേജിൻറെ ഗേറ്റിൽ കാത്തു നിൽക്കാം. ഞാൻ: അതെന്താ, ചീതമ്മക്ക് ഈ വണ്ടിയിൽ കയറണമെങ്കിൽ ഞാൻ കയറ്റിക്കൊണ്ടു പോരാം, മതിയോ. സീത: അണ്ണനും ഇതുപോലൊരു വണ്ടി വാങ്ങണം. എത്രയും പെട്ടെന്ന് നോക്കണം. ഞാൻ: ഇതിന് വലിയ വിലയാകും ചീതമ്മേ. സീത: നമുക്ക് നോക്കാം. എന്നും പറഞ്ഞ് സീതമ്മ വീട്ടിലേക്ക് തിരിച്ചു പോയി. രാത്രിയിൽ ഭക്ഷണത്തിനു വന്നപ്പോൾ ഞാൻ ചേച്ചിയോട് വിവരം പറഞ്ഞു. നാളെ രാവിലെ തന്നെ പോകുമെന്നും ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കണ്ട എന്നും ചേട്ടൻ: എവിടെ പോകുന്നു അജയാ? ഞാൻ: ഞങ്ങൾ രണ്ടുപേരും ഒരു പ്രധാനപ്പെട്ട ആളെ കാണാൻ വേണ്ടി അടൂർ വരെ പോവുകയാണ്. സീത: നിങ്ങൾ നാളെ പോകുന്ന കാര്യം നടന്നാലും നടന്നില്ലെങ്കിലും, എൻറെ കാര്യം മറക്കരുത്. മറക്കില്ലല്ലോ? ഞാൻ: ഇല്ല, മറക്കില്ല. നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, അധികം അവിടെ തങ്ങാതെ
നേരെ റൂമിലേക്ക് പോകുന്നു. ഏകദേശം രണ്ടര മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ, അഞ്ചരക്ക് എങ്കിലും ഇറങ്ങേണ്ടിവരും. 9 മണിക്കൂർ മുമ്പ് സ്കൂളിൽ എത്തണം. സുധി വിളിച്ച് ഒന്നുകൂടി ഓർമിപ്പിച്ചു. സുധി തമ്പാനൂർ ബസ്സ്റ്റാൻഡിന് അടുത്തുണ്ടാവും എന്ന് പറഞ്ഞു. നേരത്തെ കിടന്നു, ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും. നാളെ കിളിയെ കാണുന്നത് ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, സമയം നോക്കുമ്പോൾ അഞ്ചുമണി. ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. വണ്ടിയുമായി മുന്നോട്ടു നീങ്ങി. തമ്പാനൂര് ചെന്നപ്പോൾ സുധി നിൽപ്പുണ്ട്. സുനിയേയും കയറ്റി മുൻപോട്ടു നീങ്ങി. വണ്ടിയിൽ ഇരുന്നു, കിളിയുമായുള്ള സ്നേഹ ബന്ധത്തെക്കുറിച്ചും ഇപ്പോൾ കാണിക്കുന്ന അകൽച്ചയെക്കുറിച്ചും സുധിയോട് പറഞ്ഞു. രാവിലെ തന്നെ ആയതുകൊണ്ട് വഴിയിൽ ബ്ലോക്ക് ഒന്നും കിട്ടിയില്ല.8:45 ആയപ്പോൾ സ്കൂളിന് മുൻപിൽ എത്തി. 10 മണിക്കാണ് പരീക്ഷ എങ്കിലും പരീക്ഷാർത്ഥികൾ എത്തി തുടങ്ങിയിട്ടുണ്ട്. ഞങ്ങളങ്ങനെ കാത്തുനിന്നു. നടന്നുവരുന്ന ഓരോരുത്തരെയും ശ്രദ്ധിച്ചു. 9:15 ആകുന്നതുവരെ നോക്കിയിട്ടും കണ്ടില്ല. ഞാൻ കരുതി ഈ ടെസ്റ്റും കളഞ്ഞു. വീണ്ടും നടന്നുവരുന്ന ഓരോരുത്തരെയും നോക്കി. എല്ലാ കാണാനില്ല. ഈ പെണ്ണ് ഈ ടെസ്റ്റും കളഞ്ഞല്ലോ എന്ന് വിഷമത്തോടെ ഓർത്ത് നിൽക്കുമ്പോൾ, നല്ല പരിചയമുള്ള ഒരു അംബാസിഡർ കാർ ഞങ്ങളെ കവർ ചെയ്തു മുന്നോട്ടു നീങ്ങി ബ്രേക്ക് ചെയ്തു. ബാക്ക് ഡോർ തുറന്ന്, ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങി. നോക്കുമ്പോൾ കിളി, ചുരിദാറൊക്കെ ഇട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട്. ഉടനെ ഫ്രണ്ടിലെ രണ്ട് ഡോർ തുറന്നു ഡ്രൈവറുടെ സൈഡിലെ ഡോറിൽ നിന്നും ഷീമ ഇറങ്ങി, ഡ്രൈവർ സീറ്റിൽ നിന്നും ഷിബുവും. ഞാൻ നടന്ന കിളിയുടെ അടുത്തെത്തി, എന്നെ കണ്ട ഭാവം പോലും നടിക്കാതെ നടന്നു പോയി. ഷീമയും ഷിബുവും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് അന്നത്തെ കലിപ്പ് തീർന്നിട്ട് ഉണ്ടായിരുന്നില്ല, ഞാൻ അവൻറെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ സുധിക്ക് അപകടം മണത്തു. സുധി എൻറെ കയ്യിൽ കയറി പിടിച്ചു. സുധി: എടാ ഇത് പബ്ലിക് പ്ലേസ് ആണ്. ഇവിടെ എന്തെങ്കിലും വിഷയം ഉണ്ടായാൽ നിൻറെ ജോലിയെ ബാധിക്കും. അതുകൊണ്ട് നീ ഒന്നടങ്ങു. ഞാൻ: എന്നാലും അവനിട്ട് രണ്ട് കൊടുത്തില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല. സുധി: നിനക്ക് അവളോട് സംസാരിച്ചാൽ പോരേ, അതിന് നമുക്ക് വഴിയുണ്ടാക്കാം. എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാളുടെ ഭാര്യ ഇവിടെ ടീച്ചറാണ്. അവരെ എനിക്കറിയാം, നീ വാ അകത്തേക്കു പോവാം. ഞങ്ങൾ രണ്ടുപേരും സ്കൂളിനകത്തേക്കു ചെന്നു. സ്റ്റാഫ് റൂമിൽ കയറി ആ ടീച്ചറെ കണ്ട് വിവരം പറഞ്ഞു ” ഞങ്ങളുടെ വീടിനടുത്തുള്ള ബന്ധുവായ ഒരു കുട്ടിയുടെ ടെസ്റ്റിന് വന്നിട്ടുണ്ട്, ഞങ്ങൾ വന്നപ്പോഴേക്കും കുട്ടി അകത്തേക്ക് കേറി പോയി. ഒന്ന് കണ്ട് സംസാരിക്കാൻ ആണ് ഒരു വിവരം പറയാനുണ്ട്.” ടീച്ചർ
ഹെഡ്മാഷിൻറെ അടുത്തുചെന്ന് പറഞ്ഞ് അനുവാദം വാങ്ങി തന്നു. സുധി എന്നോട് പോയി സംസാരിക്കാൻ പറഞ്ഞു. രണ്ടുമൂന്നു ക്ലാസ്സ് മുറികൾ കയറി ഇറങ്ങിയപ്പോഴാണ് ആളെ കണ്ടെത്തുന്നത്. പക്ഷേ ഇരിക്കുന്ന ബെഞ്ചിൽ ഒറ്റക്കെ ഉള്ളൂ മറ്റേയാൾ എത്തിയിട്ടില്ല. ഞാൻ ബഞ്ചിനെ സൈഡിൽ ഇരുന്നു. കക്ഷി എന്നെ കണ്ട ഭാവം നടിക്കുന്നില്ല. ഞാൻ: എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. മിണ്ടുന്നില്ല, അതാണല്ലോ സ്ഥിരം ആയിട്ടുള്ള പരിപാടി. ഞാൻ കക്ഷിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, എഴുന്നേറ്റ് പോകാൻ പോയപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു. ഉടൻ എൻറെ കരണത്ത് ഒരു അടി വീണു. എൻറെ കയ്യിൽ നിന്നും ആ കൈ വിട്ടുപോയി. അടിയുടെ ഒച്ച കേട്ട് ചിലർ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫസ്റ്റ് ബെൽ മുഴങ്ങിയിരുന്നു. ഞാൻ: സംസാരിച്ചിട്ട് ഞാൻ പോകു. പുറത്തു കാത്തു നിൽപ്പുണ്ടാവും. എന്നു പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കാറിന് അടുത്തെത്തുമ്പോൾ ആ രണ്ടു മാരണങ്ങളും അവിടെ നിൽപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വണ്ടിയിൽ കയറിയിരുന്നു. അവർ രണ്ടുപേരും ഞങ്ങളെ രൂക്ഷമായി നോക്കുന്നത് കണ്ടു. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. 12 മണി ആയപ്പോൾ ബെൽ മുഴങ്ങി, എല്ലാവരും പുറത്തേക്ക് ഇറങ്ങി തുടങ്ങി. ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കിളി നടന്നുവരുന്നത് കണ്ടപ്പോൾ, ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ കിളിയുടെ വട്ടം കയറി നിന്നു. ഞങ്ങൾ നിൽക്കുന്നതും അവർ നിൽക്കുന്നതുമായ 200 മീറ്ററിൽ വ്യത്യാസത്തിലാണ്. ഞാൻ: എനിക്ക് ഒരു കാര്യം പറയാനുണ്ട്. മോൾ എന്തിനാണ് എന്നോട് വഴക്കിട്ട് നിൽക്കുന്നത്. ഞാൻ എന്താണ് മോളോട് ചെയ്ത അപരാധം ? ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ അവർ ഇങ്ങോട്ട് വരുന്നത് കണ്ടു. ഉടൻ സുധി ഇറങ്ങി അവരെ തടഞ്ഞു നിർത്തി. ഞാൻ: പറയു മോളെ….. എന്താണ് മോൾക്ക് എന്നോടുള്ള ദേഷ്യം? കിളി എന്നെ തട്ടി മാറ്റി മുന്നോട്ടു നടന്നു. ഞാൻ വീണ്ടും കിളിയുടെ പുറകെ ചെന്നു. ഞാൻ: എനിക്ക് സഹിക്കുന്നില്ല മോളെ, എൻറെ വേദന മോൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു. എന്തു വിഷയമാണെങ്കിലും പറഞ്ഞത് വന്നതേയുള്ളൂ. കിളി വേഗം നടന്ന് അവരുടെ അടുത്തേക്ക് പോയി. സുധി എന്തൊക്കെയോ കളിയോട് പറയുന്നുണ്ട്. കിളി അത് കേട്ട ഭാവം നടിക്കാതെ. ഷീമയോട് എന്തോ പറഞ്ഞു, ക്ഷേമ ബാക്ക് സീറ്റിൽ കയറി ഫ്രണ്ട്സ് സീറ്റിൽ ഷിബുവിൻ്റെ അടുത്ത സീറ്റിൽ കിളി കയറി. ഡ്രൈവർ സീറ്റിൽ കയറുന്നതിനിടയിൽ അവൻ എന്നെ ഒന്നു പുച്ഛമായി നോക്കി. ഞാൻ ഓടി അവൻ അടുത്തേക്ക് പോയതാണ്, പെട്ടെന്ന് സുധി വന്നു വട്ടം നിന്നു. ഞങ്ങളും വണ്ടിയിൽ കയറി സുധിയാണ് വണ്ടിയോടിച്ചത്. എൻറെ സമനില തെറ്റിയിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി, അവരുടെ വണ്ടിയെ മറികടന്ന് മുന്നോട്ടു പോയപ്പോൾ ഞാൻ നോക്കുമ്പോൾ, കിളി അവനോട് ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഇനി എന്തു പറഞ്ഞിട്ടെന്താ എല്ലാം കൈവിട്ടു പോയി. ഇന്നെങ്കിലും പറഞ്ഞ് ശരിയാക്കാം എന്ന് കരുതിയാണ് ഞാൻ വന്നത്. അതു നടന്നില്ല എന്ന് മാത്രമല്ല ആ മാരണങ്ങളുടെ മുമ്പിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമായി. എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
ഞങ്ങൾ തമ്മിലുള്ള ആ രാത്രികൾ…….. എല്ലാം എത്രവേഗമാണ് കിളി മറന്നു പോയത്. പലപ്പോഴും ഞാൻ തിരിച്ചു പോരാൻ നേരം കിളി പറയാറുണ്ട്, ഈ മാറിൽ കിടന്നു കൊതി മാറിയിട്ടില്ല. ഓരോന്നാലോചിച്ച് സ്ഥലം എത്തിയത് അറിഞ്ഞില്ല. സുധി ഇറങ്ങി, ഞാൻ വണ്ടിയുമായി മുന്നോട്ടുപോയി. താമസ സ്ഥലത്തെത്തി റൂം തുറന്ന് അകത്തുകയറി, ഡ്രസ്സ് ഒന്നും മാറാതെ വീട്ടിലേക്ക് കയറി കിടന്നു. ഓർത്തപ്പോൾ സങ്കടം സഹിക്കവയ്യാതെ, തലയിണയിൽ മുഖം പൊത്തി കിടന്നു കരഞ്ഞു. കരഞ്ഞപ്പോൾ മനസിൻറെ ഭാരം കുറെ ഇറങ്ങി പോയതുപോലെ. ഞാൻ എഴുന്നേറ്റ് കുളിമുറിയിൽ പോയി മുഖം കഴുകി പുറത്തേക്കിറങ്ങി. ചേട്ടൻറെ വീട്ടിലേക്ക് നോക്കിയപ്പോഴാണ് സീത പറഞ്ഞ കാര്യം ഓർമ്മ വന്നത്. സമയം നോക്കുമ്പോൾ അഞ്ചേകാൽ, പെട്ടെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി. കോളേജ് ഗേറ്റിനടുത്ത് എത്തുമ്പോൾ 5:45. അവിടെ നോക്കിയപ്പോൾ സീതയെ കാണാനില്ല. എന്നെ നോക്കി നിന്ന് അവസാനം പോയി കാണും എന്ന് വിചാരിച്ചു. ഞാൻ വണ്ടി തിരിക്കുമ്പോൾ ഓപ്പോസിറ്റ് ഉള്ള ബസ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്നു. വണ്ടി നിർത്തി, ഞാൻ പുറത്തിറങ്ങി. സീത റോഡ് ക്രോസ് ചെയ്തു വണ്ടിയുടെ അടുത്തേക്ക് വന്നു. സീത: അണ്ണൻ ഇപ്പോഴാണോ എത്തിയത്? പോയ ആളെ കണ്ടൊ? ഞാൻ നുണ പറഞ്ഞു ഞാൻ: കണ്ടില്ല. സീത: എന്നിട്ടെന്തേ ഇത്ര വൈകിയേ? ഞാനൊന്നും പറഞ്ഞില്ല. സീതയും ഞാനും വണ്ടിയിൽ കയറി. സീത: വരാൻ വലിയതോ? എൻറെ കാര്യം മറന്നു പോയതോ? ഞാൻ അതിനു മറുപടി പറഞ്ഞില്ല. സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്. ഞാൻ എൻറെ മാത്രം വിഷമമാണ് ആലോചിച്ചത്. എൻറെ മാറിൽ നിന്നും മാറില്ലെന്നും, എന്നെ മറക്കാൻ ഒരിക്കലും കഴിയില്ലെന്നും പറഞ്ഞ ആൾ വേറൊരാളും ആയി കൊഞ്ചിക്കുഴഞ്ഞ് വണ്ടിയിൽ പോകുന്നു. ഞാനോ ആ ആളെ ഓർത്ത് വിഷമിച്ച് കരയുന്നു. സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
തുടരും
Comments:
No comments!
Please sign up or log in to post a comment!