പ്രണയ യക്ഷി 1

ഈ കഥയുടേ കുറച്ച് ഭാഗം ഞാൻ അപ്പുറത്ത് എഴുതിയിരുന്നു.. ഇത് ഒരു പ്രണയവും, പ്രതികാരവും കൂട്ടി ചേർത്ത ഒരു യക്ഷി കഥയാണ്.. അക്ഷരത്തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം… അപ്പോ തുടങ്ങട്ടേ…

ആദിയുടേ ഓർമകൾ കുറേ വർക്ഷം പിന്നോട്ട് സഞ്ചരിച്ചു…

അമ്മക്കും മുത്തശിക്കും പിന്നേ അവൾക്കൊപ്പവും താമശിച്ചിരുന്ന ആ പഴയ നാളുകളിലേക്ക്…

ആദിക്ക് അന്ന് ഭയങ്കര പേടി ആയിരുന്നു. സദ്യാ ദീപം തെളിച്ച് കഴിഞ്ഞാൽ അവൻ പുറത്തേക്ക് ‘ ഇറങ്ങിലായിരുന്നു.. കാരണം അവന് അമ്മ പറഞ്ഞ് കൊടുത്തിരുന്നത് എല്ലാം നാടു വിറപ്പിച്ചിരുന്ന യക്ഷി കഥകൾ ആണ്…       ആ കഥകൾ എല്ലാം അവന്റെ കുഞ്ഞുമനസിൽ പേടിയുടേ വേര് ഉറപ്പിച്ച് ഒരു വടവൃക്ഷം പോലേ നിന്നു….

ഒറക്കകമില്ലാത്ത രാത്രികളിൽ അവൻ തന്റെ കഴുത്തിലേ ചോര കുടിക്കാൻ വരുന്ന യെക്ഷിയേ പേടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുപോൾ മുത്തശിയുടേ കറുത്ത കരിംപടം അവന് രക്ഷയേകി ആ കരിം പടത്തിനുള്ളിൽ ചുരുണ്ട് കൂടി ഒരു പരിതി വരേ അൻ പേടിയേ മാറ്റി…

ആദിയുടേ അമ്മാവന്റെ മകൾ വേദ അവന്നേ പേടിപ്പിക്കാൻ പല വഴികളും നോക്കും… അവൾക്ക് അത് ഒരു രസം മായിരുന്നു ആദിയേ വട്ട് പിടിപ്പിക്കുക എന്നത്…

ആദിയേക്കാളും 2 വയസിന് താഴേ ആണ് വേദ. ഈ രാത്രി സമയമേ ആദിക്ക് വേദയേ പേടി ഉള്ളൂ സൂര്യൻ ഉദിച്ചാൽ അവനേ ഒന്ന് നോക്കാൻ പോലും അവൾക്ക് പേടി ആണ്…   കാരണം അവനാണ് തറവാട്ടിലേ എല്ലാം അവനോട് എന്തങ്കിലും അരുതാത്തത് കാട്ടി എന്ന് അറിഞ്ഞാൽ വേദക്ക് നല്ല അടിക്കിട്ടും… എന്നാൽ ആദി ഒരുവിതം എലാവരിൽ നിന്നും അവളേ രക്ഷിഷിക്കും.. അവളുടേ കണ്ണ് നിറയുന്നത് അവന് ഇഷ്ടം മല്ല…

.

.

.

കാലങ്ങൾ പലതും കടന്ന് പോയി…. ആദിക്ക് ഇപ്പോ 21 വയസായി വേതക്ക് 19 ഉം..

തിളക്കമുള്ള കണ്ണുകളും ആരോഗ്യം വിളിച്ചോതുന്ന ശരീരപ്രകൃതവും.. നല്ല ഒത്ത ഒരു ചെറുക്കാനായി ആദി.. എന്നാലും അവിനിലേ പേടി അവിടേ തന്നേ നിന്നു…

,, ടാ നീ അമ്പപലത്തിൽ ‘ വരുന്നിലേ

അമ്മയോട് ഒപ്പം നിന്ന ആദി തിരിഞ്ഞ് നോക്കിയപ്പോ കണ്ടു പിന്നിൽ നിൽക്കുന്ന വേതയേ.. അവൾ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് തോന്നി ആദിക്ക്..

വാലിട്ട് കണ്ണ് എഴുതി, മുടി വിരിച്ചിട്ട് അതിൽ മുല്ല പൂക്കൾ ചൂടി… കസവ്കരയോട് കൂടിയ പട്ടുപാവട ഇട്ട്.. കഴുത്തിൽ ഒരു ചെറിയ മാലയും.. ഇട്ട് നിൽക്കുന്ന അവളേ അവൻ നോക്കി നിന്നു പോയി..

,, ടാ നീ വരുന്നില്ലേ…

അവളുടേ വിളിയാണ് അവന്നേ തിരിച്ച് കൊണ്ട് വന്നത്…

,, ഇപ്പ വരാം ഈ ഡ്രസ് ഒന്ന് മാറട്ടേ

അവൻ വന്നതും രണ്ടു പേരും കൂടി അമ്പപലത്തിലേക്ക് നടന്നു.

.

,, ടാ ഇത്രം വലുതായില്ലേ എന്നിട്ടും ഈ പേടി.. മാറ്റാറായിലേ

വേത ഒരു ചിരിയോട് കൂടി പറഞ്ഞു..

,,നിന്നക്ക് അങ്ങനേ പലതും പറയാം ഞാൻ കാണുന്ന സ്വപ്നങ്ങളുടേ ഭീകരത എന്നിക്കേ അറിയൂ..

,, നീ പേടിക്കകണ്ടാ ഞാൻ ഇല്ലേ നിന്റെ കൂടേ..

,,ബസ്റ്റ് നീ എന്നേ എങ്ങിനേ എല്ലാം ഉപദ്രരവിക്കാം എന്ന് നോക്കി നടക്കുന്ന വളല്ലേ…!

,, അതല്ലാം ഒരു രസം അലടാ…’ അതേ എന്നിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് പക്ഷെ നീ എന്നോട് ദേഷ്യ പടരുത്…

,,നിന്നക്ക് എന്താ ഇന്ന് ഒരു മുഖവര നീ കാര്യം പറ പെണേ..

അവർ അപ്പഴക്കും അമ്പലത്തിനടുത്ത് എത്തിയിരുന്നു.. ആലിന്റ അവിടേ അവൻ നിന്നു.. എന്നിട്ട് അവളോടായ് പറഞ്ഞു…

,, നീ കാര്യം പറ വേത..

,,തൊഴുത് കഴിഞ്ഞിട്ട് പറയ്യാം..

അവൻ അതിന് ഒന്ന് മൂളി എന്നിട്ട് അവർ അമ്പലത്തിന് ഉള്ളിലേക്ക് കടന്നു..

അവൾ നിറകണ്ണുകളോടേ ദേവിയെ തൊഴുന്നത് അവൻ കണ്ട് നിന്നു. പുറത്ത് ഇറങ്ങി അമ്പലകുളത്തിലേ മീനുകൾക്ക് തീറ്ററ ഇട്ട് കൊടുക്കുന്നതിന് ഇടയിൽ അവൻ ചോതിച്ചു..

,, വേതാ എന്താ നിനക്ക് പറയാനുള്ളത്..

കുറച്ച് നേരത്ത മൗനത്തിന് ശേഷം അവൾ പറഞ്ഞ് തുടങ്ങി..

,, ടാ നമ്മുടേ തറവാടിന് എന്തോക്കയോ പ്രശ്നങ്ങൾ ഉണ്ടത്ര നമ്മുടേ മുത്തച്ഛൻ മാന്ത്രികനായിരുന്നു’ എന്ന് ‘ നിന്നക്ക് അറിയാലോ.. ഇപ്പോ നിന്നേ മാന്ത്രികനാക്കാാനുള്ള സമയം മാണത്ര.. നിന്നക്കാണ് അതിന് യോഗം എന്നാ വർ പറയുന്നേ..

ആദീ ഒരു ചിരിയോടേ അവൾ പറയുന്നത് കേട്ട് നിന്നു.. .

,, ഇതാണോ നിന്നക്ക് പറയാനുള്ളത് കുറച്ച് ഒക്കേ എന്നിക്കും അറിയാം ഞാൻ മാന്ത്രികനാവുുകയേ നടക്കണ കാര്യം പറ വേദ… ഇതല്ല ലോ വേറേ എന്തോ ഉണ്ടല്ലോ നിന്നക്ക് പറയാൻ…

,,അല്ല നീ വല്ലിയ മാന്ത്രികൻ ആവുകയാണങ്കിൽ എന്നേ മറക്കുമോ നീ…

,, നീ എന്തുട്ടാ ടീ പറയുന്നത് തെളിച്ച് പറ പെണേ..

,, എന്നിക്ക് നീയിലാതേ പറ്റില്ലാ അത്രക്കും ഇഷ്ടാ നിക്ക് നിന്നേ.. എന്നും നിന്നോട് അല്ലേ ഞാൻ എല്ലാം പറയാറ് നീ അറിയാത്ത ഒരു കാര്യവും ന്റെ ജീവിതത്തിൽ ഇല്ല..

,, കിട്ടു ട്ടാ വേദനിന്നക്ക് ഞാൻ നിന്നോട് പറഞ്ഞിട്ടിണ്ട് നീ എന്നിക്ക് എത്രക്ക് പ്രിയപെട്ടതാണന്ന്… പക്ഷെ നീ എന്നേ കാണുന്ന പോലേ നിന്നേ ഞാൻ കാണാൻ കുറച്ച് സമയം വേണം എന്നിക്ക്.. അത് നീ എന്നിക്ക് തരണം..

അവൾ അതിന് മറുപടി എന്നോണം അവനേ കെട്ടിപിടിച്ചു… അപ്പോൾ അവരേ വീശിയ കാറ്റിൽ അലിഞ്ഞ് ചേർന്ന പാലപ്പൂ മണം അവർ അറിഞ്ഞില്ല.
. ആ കാറ്റിൽ അവനേ തേടി അവനായി അവന്ന അവളുടെ സാമ്യയമ്പ്യവും…

അവർ മെല്ലേ വീട്ടിലേക്ക് നടന്നു…

അനത്തേ ദിവസം വലിയ പ്രത്യകത ഒന്നും  മിലാതേ കടന്ന് പോയി.. രാത്രി ഭക്ഷഷണശേഷം അവർ എല്ലാം കിടാക്കാൻ അവരുടേ റൂമുകളിലേക്ക് പോയി..

വളരേ സന്തോഷത്തിലായിരുന്നു വേദ അവളുടേ മുറിിയിലേ ദേവി ഫോട്ടോക്ക് മുന്നിൽ ഒരു കുട്ടുകാരി എന്നപ്പോൽ അവൾ പറഞ്ഞു…

,, ആദിക്ക് ‘ എന്നേ ഇഷ്ടം ഉണ്ടാവും മല്ലേ… ഞാൻ പറഞ്ഞിട്ടും അവൻ എന്നോട് തുറന്ന് പറഞ്ഞിട്ടില്ല.. പറയുന്നില്ല കള്ളൻ എന്നിക്ക് അറിയാം എന്നേ അവന് ജീവനാാണന്ന്….

അതേ സമയം മറ്റൊരു സ്ഥലത്ത്..

തന്റെ മുന്നിൽ കത്തി എരിയുന്ന ഹോമകുണ്ഡത്തിലേക്ക് മനുഷ്യ രക്തം ഒഴിച്ച് കൊണ്ട് അയ്യാൾ പൂജയിലായിരുന്നു…

രാത്രി 1 മണി ആദിയുടേ മുറി…

അവൻ നല്ല ഉറക്ക്കത്തിലാണ്.. മുറിയിൽ നിറഞ്ഞ് നിന്ന പാലപ്പുവിന്റെ മണം അവനേ ഉറക്കകത്തിൽ നിന്നിന്നും ഉണർത്തി..

അവൻ കണ്ണുകൾ തുറന്ന് ആ ഗദ്ധം ഒന്നുുകൂടി ഉറപ്പ് വരുത്തി..

എവിടുന്നാണ് ഈ മണം ഞാൻ ഇതു വരേ ഇത് ശ്രദ്ധിച്ചിട്ടില്ലലോ…

ഒപ്പം ആ മുറിയിൽ ആരുടേയോ ഒരു സാനിധ്യം അവന് അറിയാൻ കഴിഞ്ഞു.. അവന്റെ മനസിനേ ഭയം കിഴടക്കാൻ തൊടങ്ങിയിരുന്നു.. അവൻ വേകം ഫോൺ എടുത്ത് വേദയേ വിളിച്ചു.. കുറേ റിങ്ങ് ചെയ്ത ശേഷം മാണ് അവൾ എടുത്തത്..

,, എന്ന ടാ ഉറക്കവും മില്ലേ നിന്നക്ക്..

,, ഡീ എന്നിക്ക് പേടി ആവുന്നു നീ വേകം വാ ഈ മുറിയിൽ എന്തോ ഉണ്ട്.. നീ വന്നില്ലങ്കിൽ ഞാൻ വല്ല അറ്റാക്കും വന്ന് ചത്ത് പോകും…

അവളുടേ മറുപടിക്ക് കാത്ത് നിൽക്കാതേ അവൻ ഫോൺ കട്ട് ചെയ്തു,…

,,ഇവനിത് എന്ത് പറ്റി… ആ പോോയേക്കാം അല്ലങ്കിൽ എന്റെ ഭാവി ഭർത്താവ് അറ്റാക്ക് വന്ന് മരിച്ച് പോവും ഞാൻ ചെറുപ്പത്തിലേ വിധവയാകും അത് വേണ്ടലേ..

അവൾ. ദേവിയുടേ ചായ ചിത്രരത്തി ൽ നോക്കി പറഞ്ഞു… എന്തോ ആ ചിത്രം അവളേ കളിയാക്കി ചിരിക്കും പോലേ തോന്നി വേദക്ക് ഒരു കപട ദേഷ്യത്തോടേ അവൾ മുഖം തിരിച്ച് ആദിയുടേ മുറിയിലേക്ക്  നടന്നു..

അതേ സമയം ഒരു കാൽ ഒച്ച തന്റെ അടുത്തേക്ക് വരുന്നത് ആദി അറിഞ്ഞു… ഒപ്പം രൂക്ഷഷമായ പാലപൂവിന്റെ മണം അവനേ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..

അവനേ തേടി മനോോഹരമായ ഒരു സ്ത്രി ശബ്ദം ഉയർന്ന് വന്നു…

,, ഹേ അങ്ങ് എന്തിനാണ് എന്നേ പേടിക്കുന്നത്..

അത് കേട്ടതും ആദി നിന്ന് വേറക്കാൻ തുടങ്ങി.. എവിടന്നോ കിട്ടിയ ദയിര്യത്തിൽ അവൻ ചോതിച്ചു…

,, നീ ആരാ എന്നേ കൊല്ലാൻ വന്നനതാണോ…

അവന് മറുപടി എന്നോണം ഒരു ചെറുപുഞ്ചിരി ആ മുറിയിൽ നിറഞ്ഞു.
.

,, ഞാൻ എന്തിന് അങ്ങയേ കൊല്ലണം… അവിടത്തേ ആജ്ഞനവർത്തി ആകേണ്ടവളാണ് ഞാൻ.. പിന്നേ എന്നും അങ്ങയുടേ ഒപ്പം വേണ്ടവളും…

അവൻ സ്യൂന്യതയിൽ നിന്നും വരുന്ന ആ വാക്കുകൾ കേട്ട് തരിച്ച് നിന്നു..

പെട്ടന്നാണ് വലിയ സൗണ്ടോട് കൂടി വാതിൽ തുറന്നത്..

തുടരും…..

ഒരു പരിക്ഷണം മാണ് നിങ്ങൾക്ക് ഇഷ്ടടമാണങ്കിൽ തുടർന്ന് എഴുതാം ഒപ്പം ഉണ്ടാകും എന്ന പ്രതിക്ഷയോടേ

നിത

Comments:

No comments!

Please sign up or log in to post a comment!