വേണിമിസ്സ് 01
ഹായ്…
…‘എന്റെ ഡോക്ടറൂട്ടി’ എഴുതിക്കൊണ്ടിരുന്നതിന്റെ ഇടവേളയിൽ ചുമ്മാതൊന്നു തട്ടിക്കൂട്ടിയതാണ്… ഒറ്റപാർട്ടായി ഇടണമെന്നു കരുതിയിരുന്നെങ്കിലും 90% ത്തോളം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ… അതുകൊണ്ട് സീരീസായി പബ്ലിഷ് ചെയ്യുകയാണ്… ഡോക്ടറുടെ ഇടവവേളയിൽ എത്രയുംപെട്ടെന്നുതന്നെ പൂർത്തിയാക്കാൻ ശ്രെമിയ്ക്കുന്നതാണ്….!
…അപ്പോളെല്ലാ ചെങ്ങായ്മാർക്കും പെരുന്നാളാശംസകൾ….!
ജിജോയുടെ ഓഡിയിൽ കോ- ഡ്രൈവിങ് സീറ്റിലിരിയ്ക്കുമ്പോൾമുഴുവൻ
ഇനിയെന്തു ചെയ്യുമെന്നുള്ള ആദിയായിരുന്നു മനസ്സുനിറയെ… വകതിരിവില്ലാതെയോരോന്നു ചെയ്തുകൂട്ടീട്ട് മുന്നോട്ടെങ്ങനെയെന്നറിയാതെ മിഴിച്ചുനോക്കുക പതിവായതിനാൽ, ആ പതിവു തെറ്റിയ്ക്കാതെതന്നെ ഞാൻ ജിജോയെനോക്കി… സാധാരണയെന്തിനേയുമൊരു കൂസലില്ലായ്മയോടെ നേരിടുന്ന അവന്റെ കണ്ണുകളിലുമൊരു പരിഭ്രാന്തി കണ്ടപ്പോൾ ഉള്ളിന്റെയുള്ളിലൊരു പിടപ്പ്… അതൊരു ശ്വാസംമുട്ടലായി മാറിയതോടെ ഡ്രൈവു ചെയ്തുകൊണ്ടിരുന്ന ജിജോയെ ഞാൻ തോണ്ടി വിളിച്ചു,
“”…ഡാ… ഈയൊരവസ്ഥയില് വീട്ടിലേയ്ക്കു പോണോ…??”””_ മനസ്സിൽ നിറഞ്ഞു തുളുമ്പിയ ഭീതിയോടെ ഞാൻ ചോദിയ്ക്കുമ്പോൾ,
“”…പിന്നെ…??”””_ എന്നു തിരിച്ചു ചോദിച്ചുകൊണ്ടവനെന്നെ സംശയഭാവത്തോടെ നോക്കി…..!
“”…ആ..?? അതെനിയ്ക്കറിയൂല… പക്ഷേ… പക്ഷേ… വീട്ടിപ്പോവാൻ…”””
“”…എന്റെ പൊന്നളിയാ… നീയിങ്ങനെ പേടിയ്ക്കാതെ… എന്തിനായാലും ഞാനില്ലേ കൂടെ… അങ്ങനെ നിന്നൊറ്റയ്ക്കിട്ടു ഞാങ്കടന്നു കളകേന്നുമില്ല… എന്തുവന്നാലും നമുക്കൊരുമിച്ചു നേരിടാം…!!”””_ ഇടതുകൈകൊണ്ടെന്റെ തോളിൽതട്ടി അവനാ വാക്കുകൾ മൊഴിഞ്ഞപ്പോൾ നെഞ്ചിൽ നീറിപ്പുകഞ്ഞ നെരിപ്പോടിലേയ്ക്കു വെള്ളംതൂവിയ പോലൊരു ആശ്വാസമായിരുന്നു എനിയ്ക്ക്……!
അവനിൽനിന്നും പകർന്നു കിട്ടിയ ഊർജ്ജത്തിന്റെ പിൻബലത്തിൽ ഹെഡ്റെസ്റ്റിലേയ്ക്കു തലയമർത്തി പുറത്തേയ്ക്കു നോക്കിയിരുന്നയെന്റെ കണ്ണുകളിലേയ്ക്ക്, തഴക്കം വന്ന ചിത്രകാരൻ തന്റെ ക്യാൻവാസിൽ പകർത്തിയ ജീവൻതുടിയ്ക്കുന്ന ചിത്രങ്ങൾപോലെയാ കാഴ്ചകൾ മിന്നിമറഞ്ഞു……!
പറഞ്ഞില്ലല്ലോ…, ഞാൻ അഭിജിത്ത്… ബികോം ഫൈനലിയർ എക്സാംകഴിഞ്ഞു റിസൾട്ടിനായി കാത്തിരിയ്ക്കുന്ന ഒരിരുപത്തിയൊന്നുകാരൻ… ഇതെന്റെ കഥയാണ്; എന്റെ പ്രണയത്തിന്റെ കഥ…..!
എന്നാലതു പറഞ്ഞുതുടങ്ങുവാണേൽ എനിയ്ക്കു വെളിപാടുണ്ടായ അന്നത്തെയാ ദിവസത്തിൽ നിന്നുതന്നെ തുടങ്ങണം… അച്ഛന്റേയുമമ്മയുടേയും മൂന്നുമക്കളിൽ രണ്ടാമനായിജനിച്ച്, എന്നും മുഖംമൂടിയ്ക്കു പിന്നിലൊളിയ്ക്കാൻ മോഹിച്ചയെന്നെ, ഞാനെന്തൊക്കെയോ ആണെന്നുള്ള തിരിച്ചറിവു പകർന്നുതന്നയാ വെള്ളിയാഴ്ച ദിവസത്തിൽ നിന്നും….
അന്നു വെള്ളിയാഴ്ചയായതിനാൽ ഉച്ചയ്ക്കുള്ള ഇന്റർവെൽ സമയം സ്കൂളുകളിലെ പോലെ ഞങ്ങൾക്കും ഒരു മണിയ്ക്കൂറുണ്ടായിരുന്നു… അന്നത്തെ ഉച്ചയൂണുംകഴിഞ്ഞു കോളേജിനോടുചേർന്നുള്ള പാർക്കിലേയ്ക്കു പോയിരിയ്ക്കുമ്പോഴാണ് ഉറ്റചങ്ങാതിയായ ജിജോ എന്നോടാ വെടിപൊട്ടിയ്ക്കുന്നത്, എന്റെയാ കുഞ്ഞുജീവിതത്തെ ഈയവസ്ഥയിൽ കൊണ്ടെത്തിച്ചയാ എമണ്ടൻവെടി…..!
“”…എന്നാലുമെന്റെ പൊന്നളിയാ… നിന്നെഞാൻ സമ്മതിച്ചിരിയ്ക്കുന്നു… എത്ര പെട്ടെന്നാഡാ നീയവളെ കറക്കിയെടുത്തേ….??”””_ എന്റെ കൈപിടിച്ചു കുലുക്കിയവൻ പറഞ്ഞപ്പോൾ തുറന്നുപോയ വായ അടയ്ക്കാൻ മറന്നുകൊണ്ടു ഞാനവനെ നോക്കി…..!
“”…ആര്…?? ആരെ കറക്കിയെടുത്തെന്ന്….??”””
“”…ഉവ്വ.! ഒന്നുമറിയാത്തപോലുള്ള സാറിന്റെ അഭിനയോക്കെ കലക്കുന്നുണ്ട്…. പക്ഷേ അതെന്നോടെ വേണ്ട… ഞാങ്കണ്ടു… ക്ലാസ്സിലിരിയ്ക്കുമ്പോഴുള്ള അവൾടെയാ നോട്ടോം ചിരീം, ഇന്നലെ നീ ക്ലാസ്സിൽ വരാണ്ടിരുന്നപ്പോഴുള്ള സങ്കടോമൊക്കെ….!!”””_ അവൻ തലയൊരു പ്രത്യേകമട്ടിൽ കുലുക്കിക്കൊണ്ടു കള്ളംകണ്ടുപിടിച്ച ഭാവത്തിൽ പറഞ്ഞു…..!
“”…നീയൊന്നു പോ മൈരേ… വെറുതെ മനുഷ്യനെ വടിയാക്കാണ്ട്… കൊണ്ടെറങ്ങിയേക്കുവാ അടുത്ത പൊല്ലാപ്പ്….!!”””
“”…മോനേ… ദേ വെറുതെ ഷോയിറക്കല്ലേ… സത്യം സത്യമ്പോലെന്റോടെ പറഞ്ഞാൽ നെനക്കു കിട്ടാമ്പോണ അടീടെണ്ണങ്കൊറയ്ക്കാം… ഇല്ലേ കർത്താവാണേ ഞാങ്കൂടെ നിയ്ക്കൂല… ഇനി മുന്നേക്കെടന്നു തല്ലുകൊണ്ടാപ്പോലും തിരിഞ്ഞുനോക്കത്തുവില്ല… അതോണ്ടു പറയാനുള്ളതു മണിമണിപോലെ പറഞ്ഞാ മോനു കൊള്ളാം…!!”””
“”…എനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ… എന്നെയിങ്ങനിട്ടെളക്കുമ്പോ നെനക്കെന്നാ സുഖവാ കിട്ടുന്നേ…??”””
“”…നീ തമാശ കളഞ്ഞേച്ചു ഞാഞ്ചോയ്ച്ചേനു മറുപടി പറ… എങ്ങനൊപ്പിച്ചെടുത്തെടാ അവളെ…??”””_ പെട്ടെന്നവന്റെ ഭാവം ഗൗരവത്തിലേയ്ക്കു വഴിമാറീതും എനിയ്ക്കൊരു കാര്യം മനസ്സിലായി, ഇവനെവിടെന്നോ എന്തോ വീണുകിട്ടീട്ടുണ്ട്… അതിന്റെ ബലത്തിലുള്ള ചോദ്യം ചെയ്യലാണു നടക്കുന്നത്……!
“”…നീയിതാരുടെ കാര്യവാന്നു പറഞ്ഞാൽ ഞാനും സത്യമ്പറയാം….!!”””_ തിരക്കുമ്പോൾ ആളാരാണെന്നറിയാനുള്ള കൗതുകമെനിയ്ക്കുമുണ്ടായിരുന്നു… ഒന്നുമില്ലേലുമവനിത്രയൊക്കെ ബിൽഡപ്പിട്ടതല്ലേ…??!!
“”…വേറാരുടെ… ആ വേണീടെ…!!”””
“”…വേണിയോ…?? അതേതേണി….??”””
“”…വേണി മിസ്സ്….!!”””_ അവൻ വലിയ താല്പര്യമില്ലാണ്ടു മൊഴിഞ്ഞതും കഞ്ചാവു കൂട്ടിയിട്ടു കത്തിച്ചിട്ടു നടുവിലായി ഇരിയ്ക്കുമ്പോലുള്ള അവസ്ഥയായിപ്പോയി എനിയ്ക്ക്… ചുറ്റുമൊരു പുകമറ….
“”…നീയെന്താ പറഞ്ഞേ.. വേണി മിസ്സിനെ ഞാങ്കറക്കിയെടുത്തെന്നോ…?? എന്റെ മൊഖത്തു നോക്കി നെനക്കെങ്ങനാടാ ഇതൊക്കെ പറയാന്തോന്നുന്നേ…??”””_
സ്വന്തം കഴിവിലത്രയും വിശ്വാസമുള്ളതുകൊണ്ടാവും ചിരിയുടെയൊച്ച നിയന്ത്രിയ്ക്കാനാവാതെ പോയത്…..!
“”…അളിയാ… നീയെനനെ ആക്കിച്ചിരിയ്ക്കാൻ ഞാന്തമാശയായ്ട്ടു പറഞ്ഞതൊന്നുവല്ല… ഞാങ്ങളു കൊറച്ചുദെവസായിട്ടു കാണുവാ… ക്ലാസ്സെടുക്കുന്നേനെടേ നിന്നെ നോക്കുന്നതും ചിരിയ്ക്കുന്നതുമൊക്കെ… അതും സാധാരണെല്ലാരും നോക്കുന്ന പാടല്ല.. എന്തൊക്കെയോ മനസ്സി വെച്ചോണ്ടുള്ള നോട്ടമാ…., അതോണ്ടാളിയാ ചോദിച്ചേ… അങ്ങനെന്തേലുമുണ്ടോ….?? ഉണ്ടേൽ നീയെന്റോടെ പറഞ്ഞോ…. ഞാനായിട്ടാരുമറീല…. എന്റമ്മച്ചിയാണേ സത്യം….!!”””_ സാധാരണയുള്ളതിൽ നിന്നും വ്യത്യസ്തമായി വളരെ കാര്യമായിട്ടായിരുന്നു അവനതു പറഞ്ഞത്…..!
“”…അളിയാ… അതിനു ഞാൻ….”””_ ഞാനൊന്നു പറഞ്ഞു മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ അവനിടയ്ക്കു കേറി…..!
“”…അതോണ്ടല്ലടാ…. ഏതു നേരോങ്കൂടെ നടന്നിട്ടു നെനക്കിങ്ങനൊരു വളപ്പുണ്ടെന്നു വേറാരേലും പറഞ്ഞറിയേണ്ടി വന്നാലുണ്ടാകുന്ന സങ്കടമോർത്തു പറഞ്ഞയാ….!!”””_ പറഞ്ഞു തീർക്കുന്നതിനിടയിൽ അവന്റെ ശബ്ദമൊന്നിടറി…..!
“”…മോനേ… ജിജോ, നീയെന്തായാലുമങ്ങനെ പേടിയ്ക്കണ്ട… ഞാനറിഞ്ഞിട്ടെനിയ്ക്കൊരു റിലേഷനുണ്ടായാൽ… അതെന്തായാലും ഞാനാദ്യായ്ട്ടു പറക നിന്നോടു തന്നായിരിയ്ക്കും… പോരേ….??”””
“”…എന്നുവെച്ചാ… നെനക്കവരോടൊരു കോപ്പുമില്ലെന്നാണോ…??”””_ അവനു വീണ്ടും സംശയം…, അതുകേട്ടപ്പോൾ എനിയ്ക്കു ചിരിയാണ് വന്നേ…..!
“”…എന്റെ പൊന്നളിയാ…, പഠിപ്പിയ്ക്കുന്ന ടീച്ചറെ പ്രേമിയ്ക്കുന്നതൊക്കെ സർവ്വസാധാരണമാ…, എന്നുകരുതി ടീച്ചറെന്നെ പ്രേമിച്ചെന്നൊക്കെ പറയുന്നതു ലേശം അതിശയോക്തിയല്ലേ…?? അതോണ്ടു നീയാ ചിന്തയൊക്കെ മനസ്സീന്നു കളഞ്ഞിട്ടു വന്നേ…!!”””
“”…അതല്ലടാ…, ഞാനിതൊന്നും ചുമ്മാ പറഞ്ഞതല്ല…. എനിയ്ക്കത്രയ്ക്കും സംശയന്തോന്ന്യോണ്ടു ചോദിച്ചതാ… ഇല്ലെങ്കിലിന്നലെ നീ വരാണ്ടിരുന്നപ്പൊ ക്ലാസ്സെടുക്കാനൊരു മൂഡില്ലെന്നും പറഞ്ഞവരു സ്റ്റാഫ്റൂമിൽ പോയിരുന്നതെന്തിനാ….??”””
“”…അതവർക്കു മൂഡില്ലാഞ്ഞിട്ടാവും….!!”””
“”…പിന്നേ… കോപ്പാണ്… ക്ലാസ്സിലു വന്നു കേറുമ്മരെ ഒരു കൊഴപ്പോമില്ലാർന്നു… വന്നിട്ടു നീ ക്ലാസ്സിലില്ലെന്നു കണ്ടശേഷമാ മൂഡുപോയെ….!!”””_ അവൻ തറപ്പിച്ചു പറഞ്ഞു…. എന്നാലെനിയ്ക്കതൊന്നും വിശ്വാസ്യയോഗ്യമായിരുന്നില്ല… കാണാൻ സുന്ദരിയായ… കല്യാണം കഴിയാത്ത ഗസ്റ്റ് ലെക്ചററായ മിസ്സിനെ പലപ്പോഴും മനസ്സുകൊണ്ടു മോഹിച്ചിട്ടുണ്ടെങ്കിലും അതിന്നേവരെ പ്രകടിപ്പിയ്ക്കാൻ ശ്രെമിച്ചിട്ടില്ല… സത്യത്തിലതിന്റെ ആവശ്യമുണ്ടെന്നു തോന്നീട്ടില്ല… പക്ഷേ അവനന്നത്രയും കാര്യമായി പറഞ്ഞതു കേട്ടപ്പോൾ വിശ്വസിയ്ക്കാൻ പ്രയാസമെങ്കിൽകൂടി അതിലെവിടെയോ നനുനനുത്തൊരു സുഖം ഞാനനുഭവിച്ചു….
“”…അഭീ… നിന്നെയാ വേണിമിസ്സ് തിരക്കുന്നു… സ്റ്റാഫ്റൂമിലേയ്ക്കൊന്നു ചെല്ലാമ്പറഞ്ഞു…!!”””_ പാർക്കിലേയ്ക്കു കേറി വരുന്നതിനിടയിൽ അനീഷ് വിളിച്ചു പറഞ്ഞതുകേട്ടതും ജിജോയെന്നെ തുറിച്ചുനോക്കി….!
“”…എന്റെ പൊന്നുമൈരേ… അതിനു ഞാനാദ്യോന്നു പോയ്‌നോക്കട്ടേ… നീയിങ്ങനെ ദഹിപ്പിയ്ക്കാതെ….!!”””_ ഞാനവന്റെ തലയ്ക്കിട്ടൊരു കൊട്ടും കൊടുത്തുകൊണ്ട് അനീഷിനൊപ്പം സ്റ്റാഫ്റൂമിലേയ്ക്കു നടന്നു… അവനോടോരോന്നു പറഞ്ഞു സ്റ്റാഫ്റൂമിലേയ്ക്കു നടക്കുമ്പോഴും ജിജോ പറഞ്ഞ വാക്കുകളായിരുന്നെന്റെ മനസ്സു നിറയെ…
എന്നാലെത്രയൊക്കെ ശ്രെമിച്ചിട്ടും അതു സത്യമാണെന്നു വിശ്വസിയ്ക്കാൻ മനസ്സനുവദിച്ചില്ല… അതിനു കാരണം അവരുടെ യോഗ്യതകളും എന്റെ പരിമിതികളും തന്നെ… എന്തിനാ കൂടുതൽ പറയുന്നേ, അവരുടെ മുഖമോർക്കുമ്പോൾതന്നെ അങ്ങനെ ചിന്തിച്ചതോർത്തൊരു ചമ്മലാ തോന്നുക… അല്ലേലും മുഴുവൻ തേങ്ങ കിട്ടീട്ടു നായ്ക്കെന്തു കാര്യം…??!!
“”…ഗുഡ് ആഫ്റ്റർനൂൺ മിസ്സ്… മേ ഐ…??”””_ സ്റ്റാഫ്റൂമിന്റെ ഡോറിനു
സമീപത്തായി നിന്നു തലയകത്തേയ്ക്കിട്ടനീഷ് പെർമിഷൻ ചോദിയ്ക്കുമ്പോളും ഞാനവന്റെ പിന്നിലായി മറഞ്ഞു നിന്നതേയുള്ളൂ…
അകത്തുനിന്നും കയറിചെല്ലാനുള്ള പെർമിഷൻ കിട്ടിയതും, “”…വാടാ…!!”””_ എന്നും വിളിച്ചുകൊണ്ട് അനീഷകത്തേയ്ക്കു കയറി…!
ക്ലാസ്സിലെ മെയ്ൻ പഠിപ്പിയായ അനീഷിനൊപ്പം സ്റ്റാഫ്റൂമിലേയ്ക്കു കയറാനൊരു ചമ്മലായിരുന്നു എനിയ്ക്ക്… ഇനി ഞാനുമവനെ പോലെ വല്യ ടീമാണെന്നു ടീച്ചേർസ് കരുതിയാലോ…??
അപ്പോഴാണു വേണിമിസ്സിന്റെ തൊട്ടടുത്തുള്ള ചെയറിലിരുന്ന ലക്ഷ്മിമിസ്സെന്നെ കണ്ടത്, ഉടനൊരു ചോദ്യം…,
“”…ഹലോ… താനെന്താവിടെ പമ്മി നിയ്ക്കണേ…?? മോഷണത്തിനു വന്നതാണോ…??”””_ എന്ന്…! അതുകേട്ടതും വേണി മിസ്സ് വാതിൽക്കലേയ്ക്കു നോക്കി…
ഞാനാണെന്നറിഞ്ഞതും ആദ്യമവരൊന്നു ഞെട്ടിയോ…??
“”…താനെന്താ അവടത്തന്നെ നിയ്ക്കുന്നത്…?? കേറി വാടോ…!!”””_ വേണി മിസ്സിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെനിന്ന ഞാനും ലക്ഷ്മി മിസ്സിന്റെ സ്വരമുയർന്നപ്പോൾ ഒന്നു പകച്ചു…!
കണ്ണെടുക്കാതെ അവരെത്തന്നെ നോക്കീതു വേണിമിസ്സ് ശ്രെദ്ധിച്ചിട്ടുണ്ടാവോ…?? അതുകൊണ്ടാണോ ഞാനകത്തേയ്ക്കു ചെല്ലുന്നതിനൊപ്പം അവരുടെമുഖം കുനിയുന്നത്…??!!
തെല്ലൊരു സംശയത്തോടെ ഞാനവരുടടുക്കലേയ്ക്കെത്തി… എന്തുകൊണ്ടാണെന്നറിയില്ല മിസ്സിന്റെ മുഖത്തേയ്ക്കു നോക്കാൻ കഴിയാത്തതുപോലെ… ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തിലൊരു വേവലാതിയായിരുന്നു അപ്പോളെന്റെ മനസ്സുനിറയെ….
…തായോളി..! ഒരു പ്രശ്നോമില്ലാതെ ചാടിത്തുള്ളി നടന്ന ഞാനാണ്… ആ എന്നെയാണാവശ്യമില്ലാതോരോന്നു പറഞ്ഞിളക്കാൻ നോക്കീത്… മൈരൻ…..!
എന്റെയപ്പോളത്തെ അവസ്ഥയ്ക്കു കാരണക്കാരനായ ജിജോയെ മനസ്സിലെങ്കിൽപോലും രണ്ടുതെറി പറയാതിരിയ്ക്കാനെനിയ്ക്കു
കഴിഞ്ഞില്ല……!
“”…മിസ്സ്… അക്കൗണ്ടൻസീ റെക്കോഡ്ബുക്ക്…??”””_ എന്നെ ചിന്തയിൽനിന്നും ഉണർത്തിയത് അനീഷിന്റെയാ ചോദ്യമായിരുന്നു…!
“”…ദേ… ഇരിയ്ക്കുന്നു.. എടുത്തോ…!!”””_ മുന്നിലെ ഡെസ്കിന്റെ വശത്തേയ്ക്കായി ചൂണ്ടിക്കൊണ്ടു ലക്ഷ്മി മിസ്സ് പറഞ്ഞതും അവനോരോന്നായി കൈയിലെടുത്തു…! അവനെ സഹായിയ്ക്കാനായി ബുക്സെടുക്കാൻ കൂടെ കൂടിയപ്പോളും എന്റെ കണ്ണുകളറിയാതെയൊന്നു പാളിപ്പോയി… വീണതു കൃത്യം വേണിമിസ്സിന്റെ കണ്ണുകളിലും… പെട്ടെന്നുണ്ടായ പതറിച്ചയിൽ കണ്ണുകൾ പിൻവലിച്ചപ്പോളും അവരുടെയാ കരിനീല കണ്ണുകളിലെ തിരയിളക്കമെന്റെ മനസ്സിലേയ്ക്കാഴ്ന്നു….!
…ഈശ്വരാ… ഇനിയാ നാറി പറഞ്ഞേലെന്തേലും സത്യമുണ്ടാവോ…??_ ചുവന്നു തുടുത്ത മിസ്സിന്റെ മുഖത്തേയ്ക്കൊരിയ്ക്കൽ കൂടി നോക്കുമ്പോൾ അറിയാതൊരു ചോദ്യം മനസ്സിലേയ്ക്കൂളിയിട്ടു…..!
“”…താങ്ക്യൂ മിസ്സ്..! എന്നാ ഞങ്ങളങ്ങോട്ട്…!!”””_ ബുക്സെല്ലാം കൈയിലെടുത്ത് അനീഷ് പോകാനുള്ള അനുവാദത്തിനായി നിന്നതും,
“”…അനീഷ് പൊയ്ക്കോ… ഇവനിവടെ നിയ്ക്കട്ടേ…!!”””_ എന്നായിരുന്നു ലക്ഷ്മി മിസ്സിന്റെ മറുപടി… അതുകേട്ടതും എന്നെയുമവരെയും മാറിമാറി നോക്കിയൊന്നു തലകുലുക്കിക്കൊണ്ടനീഷു പുറത്തേയ്ക്കുനടന്നു….!
“”…എന്താ മിസ്സ്…?? എന്താ കാര്യം…??”””_ ഉള്ളിലെപരിഭ്രാന്തി പരമാവധി പുറത്തു കാണിയ്ക്കാതെയാണ് ഞാനതുചോദിച്ചത്… അതിനുകാരണം, ഞാനങ്ങനെ പൊതുവെ ഉടായിപ്പുകൾക്കൊന്നും പോകുന്ന കൂട്ടത്തിലായിരുന്നില്ല… അതുകൊണ്ടുതന്നെ എന്നെയങ്ങനെ പിടിച്ചുനിർത്തേണ്ട പ്രത്യേകാവശ്യവുമില്ലല്ലോ…??!!
“”…എടോ… താനിന്നലെ എവിടാരുന്നു…?? ക്ലാസ്സിൽ കണ്ടില്ലല്ലോ…??”””_ ലക്ഷ്മി മിസ്സിന്റെ അന്വേഷണം… അതോടെ ചെറിയൊരാശ്വാസംവന്നു… പേടിച്ചപോലുള്ള പ്രശ്നങ്ങളൊന്നുമില്ലല്ലോ…??!! എന്നാലപ്പോഴെന്നെ കുഴപ്പിച്ചതെന്തു മറുപടിപറയുമെന്ന ചിന്തമാത്രമായിരുന്നു…..!
“”…ഞാനോ…?? ഞാൻ… ഞാനിന്നലെ… ഇന്നലെനിയ്ക്കു സുഖമില്ലായിരുന്നു മിസ്സ്…!!”””_ ഒരു വിറയലോടെയാണെങ്കിലും നാവിലേയ്ക്കുപൊന്തിവന്ന നുണയെ ഞാനവർക്കു മുന്നിലേയ്ക്കുതുപ്പി….!
“”…സുഖമില്ലേ…?? എന്തോപറ്റി…??”””_ അത്രയും നേരം മൗനവൃതത്തിലെന്ന പോലെ കണ്ണുകൾകൊണ്ടു മാത്രം വർത്താനംപറഞ്ഞിരുന്ന വേണിമിസ്സ് തെല്ലൊരുഭീതിയോടെ ചോദിച്ചതും ഞാൻ വീണ്ടുമൊന്നുപകച്ചു… എന്നെക്കുറിച്ചവർക്കിത്രയും വെവലാതിയോ എന്നോർത്തല്ല, മറിച്ച് ഇനിയെന്തു നുണയാ പറയേണ്ടതെന്നോർത്ത്….!
“”…അത്… അതു ചെറിയൊരു… ചെറിയൊരു തലവേദന…!!”””_ പറഞ്ഞൊപ്പിയ്ക്കുകയായിരുന്നെന്നുതന്നെ പറയാം….!
“”…എന്നിട്ടു ഹോസ്പിറ്റലിൽ പോയോ…?? ഇപ്പെങ്ങനുണ്ട്…??”””_ ഭീതി വിട്ടൊഴിയാതെയുള്ളയാ കണ്ണുകളെന്നെ തുറിച്ചു നോക്കിക്കൊണ്ടു ചോദ്യം തുടർന്നപ്പോൾ, ഇനിയെന്തു മറുപടി കൊടുക്കണമെന്നറിയാതെ ഞാൻ വീണ്ടുംകുഴങ്ങി… എന്നാലെന്നെ സഹായിയ്ക്കാനെന്നോണമുടനേ ലക്ഷ്മിമിസ്സ്,
“”…ഓ..! അവൾടെ വെപ്രാളവും പരവേശോമൊക്കെ കണ്ടാൽത്തോന്നും അവൾടെ കെട്ടിയോനാണെന്ന്… നീയൊന്നടങ്ങു പെണ്ണേ…!!”””_ എന്നുപറഞ്ഞു വേണിയ്ക്കിട്ടൊന്നു താങ്ങിയപ്പോൾ, പുള്ളിക്കാരിയുടെ മുഖമാകെ വല്ലാതായി… ലക്ഷ്മിയെ ചുണ്ടുകൂർപ്പിച്ചുകൊണ്ടെന്തോ ആംഗ്യംകാട്ടിയശേഷമൊരു ചമ്മലോടെയാണെന്നെ നോക്കിയത്… ഞാനപ്പോളൊന്നു ചിരിയ്ക്കാൻശ്രെമിച്ചെങ്കിലും കക്ഷി പെട്ടെന്നു മുഖംതാഴ്ത്തിയിരുന്നു….!
“”…എന്നിട്ടിപ്പോളെങ്ങനുണ്ട്…?? കുറവുണ്ടോ…??”””_ ലക്ഷ്മിമിസ്സിന്റെ വക ചോദ്യം… അതിന്, ഞാനുമതല്ലേ ചോദിച്ചതെന്നമട്ടിൽ വേണിമിസ്സ് ലക്ഷ്മിയെ തന്റെ ഉണ്ടക്കണ്ണുരുട്ടി തുറിച്ചൊരു നോട്ടമായിരുന്നു… കണ്ടപ്പോൾ ചിരിവന്നെങ്കിലും കടിച്ചുപിടിച്ചുകൊണ്ടു മറുപടികൊടുത്തു,
“”…ആം..! കുഴപ്പമില്ല മിസ്സ്…!!”””
“”…ആഹ്.. തന്നെ വിളിപ്പിച്ചത് ഇവടന്നു കോട്ടയത്തേയ്ക്കുള്ള സ്‌ട്രെയ്റ്റ് ബസ്സുണ്ടോന്നറിയാനാ… നാളെ വീക്കെന്റല്ലേ, ഇവൾക്കു വീട്ടിലേയ്ക്കു പോണംന്ന്… എനിയ്ക്കാണേലതേ കുറിച്ചൊന്നും വല്യപിടിയില്ല… അതാ ചോദിച്ചേ…!!”””_ ലക്ഷ്മി മിസ്സ് വിളിപ്പിച്ചതിനുള്ള കാരണം വ്യക്തമാക്കീതും എന്തെന്നറിയാത്തൊരു ഭാവമെന്നിലേയ്ക്കു വമിയ്ക്കപ്പെട്ടു… വിളിപ്പിച്ചതു മറ്റുപ്രശ്നത്തിനുള്ള വിസ്താരത്തിനല്ല എന്നതിലുള്ള സന്തോഷമാണോ…?? അതോ.. വേറെന്തെങ്കിലുമോ…?? മനസ്സൊന്നു ചാഞ്ചാടിപ്പോയ നിമിഷം…!
നീയെന്തോ കരുതി… സ്റ്റാഫ് റൂമിലേയ്ക്കു വിളിപ്പിച്ചവര് നിന്നോടു പ്രേമമാണെന്നു പറയോന്നോ…?? അതിനു ടീച്ചറെ പ്രേമിയ്ക്കാൻ നീയാര് പ്രേമത്തിലെ നിവിൻപോളിയോ…??
ശെരിയാണ്… സിനിമയിലോ കഥകളിലോമാത്രം നടക്കാൻ സാധ്യതയുള്ള സ്വപ്നവുംകണ്ടുനടക്കാൻ ഞാനത്ര മണ്ടനാണോ…?? പിന്നേ… അതിനു ഞാനെപ്പോളാ മണ്ടനായേ… അവരുടെ നോട്ടവും ഭാവവുമൊക്കെ കണ്ടപ്പോളൊന്നങ്ങനെ തോന്നിപ്പോയി… ഇപ്പോൾ തീർന്നല്ലോ…?? കോപ്പ്… എല്ലാത്തിനും കാരണമാ പൂറീമ്മോനാ…..!
“”…എടോ.. താനെന്തായീ ചിന്തിച്ചുകൂട്ടുന്നേ…?? അറിയില്ലേൽ കുഴപ്പമില്ല നമ്മളു വേറാരോടേലും ചോദിച്ചോളാം…!!”””_ വീണ്ടും ലക്ഷ്മി മിസ്സിന്റെ സ്വരമുയർന്നപ്പോളാണ് ഞാൻ മുഖമുയർത്തി ഇരുവരേയും നോക്കിയത്… അത്രയുംനേരം രണ്ടുപേരുമെന്നെ നോക്കിയിരിയ്ക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ചെറുതായൊന്നുചമ്മി…..!
“”…അത്… അതുപിന്നെ ഇവടന്നു സ്‌ട്രെയ്റ്റ് ബസ്സുണ്ടാവില്ല… കിളിമാനൂരുപിടിച്ചാൽ അവടന്നു കെഎസ്ആർടിസി കിട്ടും…!!”””
“”…സമയമെന്തേലും പിടിയുണ്ടോ…??”””_ വീണ്ടുമവിടെ മുത്തുപൊഴിഞ്ഞു… മനുഷ്യനെ മെനക്കെടുത്താനായ്ട്ട്…..!
“”…അറിയത്തില്ല…!!”””_ മിസ്സിനെ നോക്കി മറുപടിപറയുമ്പോൾ, അറിയാമെങ്കിലും പറഞ്ഞുതരില്ലെന്ന ഭാവമായിരുന്നെനിയ്ക്ക്… വെറുതേ നടന്നയെന്നെ പറ്റിയ്ക്കാൻ നോക്കീതല്ലേ… വീട്ടിൽപ്പോണ്ട… ഇവടെ കെടന്നാ മതി…..!
“”…എന്നാൽശെരി.. താൻ ക്ലാസ്സിൽപൊയ്ക്കോ…!!”””_ ലക്ഷ്മിമിസ്സെന്നെ പറഞ്ഞുവിടാനായി പറഞ്ഞതും, ശെരിയെന്നു തലകുലുക്കിക്കൊണ്ടു ഞാനൊരിയ്ക്കൽകൂടി വേണിയെ ഒളികണ്ണിട്ടു… എന്നാലവിടപ്പോളുമൊരു പുഞ്ചിരിയോടെന്നെ നോക്കിയിരിയ്ക്കുന്നുണ്ടായിരുന്നു… അതിനു
മുഖംകൊടുക്കാതെ
സ്റ്റാഫ്റൂമിൽനിന്നുമിറങ്ങിയ ഞാൻ പിന്നെയെവിടെയും തങ്ങിനിൽക്കാതെ നേരേ ക്ലാസ്സിലേയ്ക്കു നടന്നു….!
…ഹൊ..! എന്തൊക്കെയായിരുന്നു…??
അധ്യാപിക പ്രണയിച്ച വിദ്യാർത്ഥി…!_ പുച്ഛത്തോടെ മനസ്സിലതു പറയുമ്പോൾ അറിയാതെയുള്ളിൽ ചിരിച്ചുപോയി… എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… ആരുമൊന്നുമറിയാത്തതുകൊണ്ടു മാനംപോയില്ല… പക്ഷേ… അവരുടെ ചിലനേരത്തെ നോട്ടമൊക്കെകാണുമ്പോൾ, ജിജോ പറഞ്ഞതിലിനിയെന്തേലും സത്യം…??
…നിന്റെയീ സംശയമൊന്നു കണ്ണാടിനോക്കിയാൽ തീരാവുന്നതേയുള്ളൂ…!_
ഒരശരീരിപോലെയാ ശബ്ദംകേട്ടപ്പോൾ
ഞാനും ചിരിച്ചുപോയി… ഓരോരോ ആഗ്രഹങ്ങളേ….!
സ്വയമാശ്വസിച്ചുകൊണ്ടു മൂന്നാംനിലയിലെ ബികോം സെക്ഷനിൽ ഏറ്റവുംമൂലയിലുള്ള സ്വന്തം ക്ലാസ്സിലേയ്ക്കുകയറിയ എന്നെ സ്വീകരിയ്ക്കുന്നതാ തൊലിഞ്ഞവന്മാരുടെ ആക്കിച്ചിരിയാണ്…..!
സാധാരണ, കോളേജിൽ അഡ്മിഷനെടുക്കുമ്പോൾതന്നെ നമ്മുടെ റേഞ്ചിനു പറ്റിയ ടീംസുണ്ടോയെന്നു തിരയുകയാണല്ലോ ആദ്യത്തെ പരിപാടി… അങ്ങനെ അഡ്മിഷനെടുത്ത ദിവസംതന്നെ ഞാൻ തിരഞ്ഞുപിടിച്ച തൊലിഞ്ഞവന്മാരാണാ നാലവന്മാർ… അതിൽ ജിജോയോടുമാത്രമാണ് മൂന്നാംക്ലാസ്സുമുതൽ അടുപ്പമുണ്ടായിരുന്നത്….!
പിൻബെഞ്ചിലിരുന്നുള്ള അവന്മാരുടെയാ ആക്കിച്ചിരിയിൽ ജിജോയും പങ്കുചേർന്നപ്പോൾ ഇതെല്ലാമവന്മാരറിഞ്ഞുതന്ന പണിയായിരുന്നോ എന്നൊരു സംശയമുദിച്ചു… ഇനിയങ്ങനെ ആണെങ്കിൽ പൊലയാടിമക്കള് രണ്ടുകാലിൽ വീട്ടിൽപോകൂല…..!
“”…എന്തായെടാ…?? കൊറേ നേരായല്ലോ പോയ്‌ട്ട്…??”””_ ബെഞ്ചിലേയ്ക്കു കയറീതും നിതിന്റെ വകയായിരുന്നാദ്യത്തെ ചോദ്യം… അതിനുമറുപടി കൊടുക്കാൻ മുതിരാതെ ബെഞ്ചിലമർന്നിരുന്നപ്പോൾ,
“”…ഇനിയെന്താവാൻ…?? വേണിമിസ്സു നമ്മുടെ ചെക്കനുള്ളതുതന്നെ…!!”””_ റിയാസും വിട്ടില്ല… അവന്റെ വായിൽനിന്നതുകേട്ടതും ഉള്ളിലൊരു പുകച്ചിൽ… ഈ മൈരന്മാരിതെന്തൊക്കെയാ പറഞ്ഞുണ്ടാക്കുന്നേ…??
ആ മാനസികാവസ്ഥയിൽതന്നെ ബെഞ്ചിന്ററ്റത്തിരുന്ന ജിജോയെ ചെരിഞ്ഞു നോക്കീതും,
“”…ഇനി നീയവനെ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട… കുറേ ദിവസായ്ട്ട്
ഞങ്ങൾക്കിങ്ങനൊരു ഡൌട്ടുണ്ടാർന്നു… എല്ലാരുംകൂടി വളഞ്ഞിട്ടു ചോദിച്ചാൽ നീ പൊട്ടൻ കളിയ്ക്കുമെന്നറിയാവുന്നതുകൊണ്ടാ ഇവനെക്കൊണ്ടു ചോദിപ്പിച്ചേ…!!”””_ കാര്യങ്ങളുടെയുള്ളടക്കം മുഴുവൻ പ്രണവ് വ്യക്തമാക്കി….!
“”…എന്നാലുമളിയാ… നീയിവന്റെ മുന്നിലൊന്നുമറിയാത്തപോലെ പൊട്ടൻ കളിച്ചുകളഞ്ഞല്ലോ… ഈ മണ്ടനാണെങ്കിൽ നീ പറഞ്ഞതുമൊത്തം വിശ്വസിയ്ക്കുവേം ചെയ്തു… ആ അനീഷുവന്നു നിന്നെ വേണിമിസ്സവിടെ പിടിച്ചു നിർത്തിയെന്നും നീ നിന്നൊലിപ്പിയ്ക്കുന്നുണ്ടെന്നും പറഞ്ഞില്ലായിരുന്നേൽ ചിലപ്പോൾ നമ്മളും വിശ്വസിച്ചുപോയേനെ… അല്ലേടാ…??”””_ നിതിൻ, ആക്കിയ ചിരിയോടതു കൂട്ടിച്ചേർക്കുന്നതിനൊപ്പം സപ്പോർട്ടിനായി റിയാസിനെ നോക്കീതും അവനും പുഞ്ചിരിയോടെ തലകുലുക്കി….!
“”…ഒന്നു നിർത്തിനെടാ മൈരുകളേ…!!”””_ അവന്മാരുടെ വർത്താനംകേട്ടു സഹികെട്ട ഞാൻ തെറിയോടെതന്നെ തുടങ്ങി…,
“”…നീയൊക്കെ കരുതുമ്പോലെ ഞാനൊലിപ്പിയ്ക്കാൻ പോയതൊന്നുമല്ല… അവർക്കു നാട്ടിപ്പോവാൻ ബെസ്സെപ്പോളാന്നു ചോദിച്ചു… ഞാനതു പറഞ്ഞുകൊടുത്തു… അതാണു നടന്നെ… അല്ലാണ്ടു വേറൊരു മൈരൂല്ല…!!”””
“”…ഓഹ്..! ഇതു നമ്മളു വിശ്വസിയ്ക്കണമായിരിയ്ക്കും…?? ഒന്നുപോയേടാ… ഒരു ബെസ്സിന്റെ സമയം ചോദിയ്ക്കാനിത്രേം നേരോ..?? ഇനിയങ്ങനാണെങ്കിൽകൂടി അനീഷിനെ പറഞ്ഞുവിട്ടിട്ടു ചോദിയ്ക്കണോർന്നോ..??”””_ പ്രണവും നൂറേനൂറിൽ നിന്നപ്പോൾ എനിയ്ക്കുമൊരു സംശയം,
… സംഗതിശെരിയാണല്ലോ… എന്നോടു ബെസ്സിന്റെ സമയംചോദിയ്ക്കാനെന്തിനാ അനീഷിനെ പറഞ്ഞുവിടുന്നേ…??
“”…ആഹ്..?? അതൊന്നുമെനിയ്ക്കറിയാമ്പാടില്ല… എന്നോടുചോദിച്ചു ഞാമ്പറഞ്ഞു…!!”””_ ഉള്ളിലെസംശയം പുറമേ കാണിയ്ക്കാതെ പറയേണ്ടതാമസം പ്രണവു തിരിച്ചടിച്ചു,
“”…അതാണു കാര്യം..! ഞങ്ങളു കോട്ടയംകാരിവിടുള്ളപ്പോൾ ട്രിവാൻഡ്രത്തു കിടക്കുന്ന നിന്നോടെന്തിനാവരു ബസ്സും സമയോമൊക്കെ തിരക്കണേ…?? അതുനിന്നെ കാണാനും നിന്നോടു വർത്താനമ്പറയാനുമുള്ള അടവുമാത്രമാ…!!”””_ പറഞ്ഞുതീരേണ്ടതാമസം,
“”…ഒന്നുപതിയെ പറേഡാ മൈരേ…!!”””_ ന്നും പറഞ്ഞു ഞാനവനെ വിലക്കി…
എന്നിട്ടൊരു പുച്ഛഭാവത്തിൽ,
“”…ബസ്സിന്റെ സമയംചോദിയ്ക്കാൻപറ്റിയ ടീംസുകൊള്ളാം… കോട്ടയത്തേയ്ക്കുള്ള ബസ്സുചോദിച്ചാൽ കോഴിക്കോട്ടേയ്ക്കുള്ളതേ നീയൊക്കെ പറഞ്ഞുകൊടുക്കത്തുള്ളൂന്നവർക്കറിയാം… അതാവും ക്ലാസ്സിലത്യാവശ്യം മാന്യനായ എന്നോടുചോദിച്ചത്…!!”””_ ഞാനൊരു തമാശമട്ടിലാണതു പറഞ്ഞതെങ്കിലും സംശയങ്ങളനുനിമിഷം വർദ്ധിച്ചുകൊണ്ടേയിരുന്നു…..!
എന്നാൽ ഞാനാപറഞ്ഞതിനവന്മാർ പുച്ഛത്തോടെ നോക്കിയതിൽനിന്നും എന്റെ മറുപടിയവന്മാർക്കു ബോധിച്ചിട്ടില്ലെന്നുറപ്പായി… അതോടെ ഞാൻ പ്ളേറ്റുതിരിച്ചു,
“”…എടാ… ഇനിചിലപ്പോൾ അനീഷിനെ പറഞ്ഞുവിട്ടത്, ഇന്നലെഞാൻ വരാത്തതിന്റെ കാരണംകൂടി ചോദിച്ചതുകൊണ്ടാവും… അതു ചോദിയ്ക്കുന്നതിനവൻ കൂടെനിയ്ക്കേണ്ട കാര്യമില്ലല്ലോ…??”””_ അപ്പോൾ പെട്ടെന്നുതോന്നിയ കാരണമാണു വെച്ചലക്കിയതെങ്കിലും, അതു കേൾക്കേണ്ടതാമസം..,
“”…ഓഹ്..! അപ്പോളിന്നലെ വരാത്തതിന്റെ കാരണമറിയാൻ വിളിപ്പിച്ചതാല്ലേ…??”””_ അതും ഏറ്റുപിടിച്ചുകൊണ്ടു റിയാസ് ബാക്കിയുള്ളവന്മാരുടെ നേരേ തിരിഞ്ഞു…,
“”…ഇന്നലെ തലവേദനയാ… ക്ലാസ്സെടുക്കാൻ മൂഡില്ലാന്നും പറഞ്ഞിറങ്ങി പോയപ്പോഴേ ഞാമ്പറഞ്ഞില്ലേ, ഇവൻ ക്ലാസ്സിലില്ലാത്തോണ്ടാന്ന്… എന്നിട്ടു കണ്ടില്ലേ ഇന്നലത്തെ തലവേദനയുടെ കാരണമറിയാൻ വിളിപ്പിച്ചത്… നമ്മളൊക്കെ ചൊറീം ചെരങ്ങുംവന്നു വീട്ടിൽകെടക്കുമ്പോളാരേലും വിളിച്ചു തിരക്കീട്ടുണ്ടോ…?? എന്തിന് നീയൊക്കെ തിരക്കീട്ടുണ്ടോഡാ മൈരുകളേ…??”””
“”…എന്റെ റിയാസേ… നിനക്കു ചൊറിവന്നതു നമ്മളു പിന്നീടു തിരക്കാം… ആദ്യമിതിനൊരു തീർപ്പുണ്ടാവട്ടേ…!!”””_ എന്നുപറഞ്ഞു നിതിൻ റിയാസിനെബ്ലോക്കിയപ്പോൾ എനിയ്ക്കൊരു കാര്യം മനസ്സിലായി…, അവന്മാരെന്നെ ഊമ്പിച്ചതല്ല… പകരം സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം വിശ്വസിച്ചുപോയതാണെന്ന്…..!
“”…എടാ… ഞാനൊരുകാര്യം നിന്നോടൊക്കെ പറയട്ടേ… ഇതൊന്നും ചോദിച്ചതു വേണിമിസ്സല്ല… ലക്ഷ്മിയാ… വേണിമിസ്സടുത്തുണ്ടാർന്നെന്നേയുള്ളൂ… അല്ലാണ്ടിന്നേവരെ അവരെന്നോടെന്തേലും സംസാരിച്ചിട്ടുണ്ടോന്നുപോലും ഞാനോർക്കുന്നില്ല… ആ അവർക്കാണോ നീയൊക്കെ പറയുമ്പോലെയീ പ്രേമം…??”””
“”…ലക്ഷ്മി നിന്നോടു ചോദിച്ചതൊക്കെ വേണിപറഞ്ഞു ചോദിപ്പിച്ചതാണെങ്കിലോ…??”””_ നിതിന്റെയടുത്ത സംശയം… ഉടനേതന്നെ പ്രണവതിനെ സപ്പോർട്ടും ചെയ്തു,
“”…അതേ… അതങ്ങനെയേ വരൂ… അല്ലാണ്ടവരാരോടേലും വാതുറന്നു സംസാരിയ്ക്കുന്നതു നീ കേട്ടിട്ടുണ്ടോ…?? ഞാനെപ്പോഴുമാലോചിയ്ക്കും ഈ മിണ്ടാപ്പൂച്ചപ്പെണ്ണെന്തു കണ്ടിട്ടായീ ടീച്ചിങ് ഫീൽഡൊക്കെ സെലക്ടു ചെയ്തേന്ന്…!!”””_ അതുകൂടിയായപ്പോൾ പിന്നെനിയ്ക്കു പ്രതിരോധിയ്ക്കാനായി വാക്കുകളില്ലാതെപോയി… കാരണമവൻപറഞ്ഞതും സത്യമാണ്… ലെക്ഷ്മിമിസ്സിനോടല്ലാതെ മറ്റാരോടുമവൾ സംസാരിയ്ക്കുന്നതു ഞങ്ങളിതുവരെ കണ്ടിട്ടില്ല… ക്ലാസ്സിലേയ്ക്കു വരുക… പഠിപ്പിയ്ക്കുക… പോകുക… ഇതായിരുന്നു കക്ഷീടെലൈൻ… സാധാരണമിസ്സുമാരെല്ലാം ക്ലാസ്സിലെ പഠിപ്പിസ്റ്റു പെൺപിള്ളേരുമായി കമ്പനിയടിച്ചു പരദൂഷണംപറയുന്നതു കണ്ടിട്ടുണ്ടേലും വേണിയവരെപ്പോലും അടുപ്പിയ്ക്കാതെ നിർത്തിയിരുന്നതുകൊണ്ടു ഞങ്ങൾ ബോയ്സിനവരെ കാര്യവുമായിരുന്നു…..!
അതൊക്കെവെച്ചുനോക്കുമ്പോൾ
അവന്മാര് പറയുന്നതിനെയെങ്ങനാ നിഷേധിയ്ക്കാൻ കഴിയുക…?? എന്നാൽ അംഗീകരിയ്ക്കാനോ… അതിനും കഴിയുന്നില്ല…..!
അങ്ങനെയിനി എന്തുചെയ്യുമെന്നൊരു പിടിയുമില്ലാതെ കൈയിലെടുത്ത പുസ്തകത്തിലേയ്ക്കു കണ്ണുംനട്ടിരുന്നപ്പോൾ നിതിനെന്നെ തോണ്ടിവിളിച്ചു…, അതിന്, ഇനിയെന്തു മൈരാ…?? എന്നുള്ള ഭാവത്തിൽ ഞാനവനെ നോക്കീതും,
“”…എടാ… നീ കൂടുതൽ ടെൻഷനാവണ്ട… ഇതിലെന്തേലുമൊക്കെ കാര്യമുണ്ടോന്നു നമുക്കു നോക്കാം… അതിനു ഞങ്ങളൊരു വഴി കണ്ടുവെച്ചിട്ടുണ്ട്…!!”””_ എന്നും പറഞ്ഞുകൊണ്ടെന്നോടു ചേർന്നിരുന്നു…!
“”…എന്തുവഴി…?? എടാ കോപ്പേ… വല്ലുഡായ്പ്പുമാണേലെന്റെ വിധമ്മാറും…!!”””
“”…ഹേയ്.. ഉടായിപ്പൊന്നുമല്ല… എന്തായാലുമിന്നത്തെ ക്ലാസ്സുകഴിയട്ടേ… അവർക്കു നിന്നോടെന്തേലും താല്പര്യമുണ്ടോന്നു തെളിയാമ്പോവുവാ..!!”””_ അവൻ തീരുമാനിച്ചുറപ്പിച്ചമട്ടിൽ പറഞ്ഞതും ഉള്ളിലൊരു പേടി…!
അവന്മാരെല്ലാംകൂടി എന്നെക്കൊണ്ടോയി കുഴിയിൽ ചാടിയ്ക്കോ എന്നതിലുപരി മിസ്സിനെന്നോടൊരു താല്പര്യവുമില്ലെന്നാവോ തെളിയിയ്ക്കപ്പെടുക..??!!
അങ്ങനെയായാൽ ഇത്രയുംനേരം ചങ്കിലുണ്ടായ തിരയിളക്കത്തിനൊന്നും അർത്ഥമില്ലാതെ പോകില്ലേ..??!!
ഒന്നുംവേണ്ടെന്നും പറഞ്ഞവരെ തടഞ്ഞാലോ..?? അങ്ങനെയെങ്കിലാപ്രതീക്ഷ, അസ്തമയമടുക്കാത്ത സൂര്യത്തലപ്പുപോലെ മനസ്സിന്റെ അടിത്തട്ടിൽ സ്ഥാനം കണ്ടെത്തിപ്പോയേനെ…..!
വേണ്ട..! അവന്മാരെന്തെന്നുവെച്ചാൽ ചെയ്യട്ടേ… അതോടെ എല്ലാത്തിനുമൊരു തീർപ്പു വരട്ടേ… വെറുതേ കാരണമില്ലാതെ മോഹിയ്ക്കണ്ടല്ലോ..??!!
തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും ഉത്തരം ലഭിയ്ക്കാതെ വന്നപ്പോൾ ഡെസ്കിലിരുന്ന ബാഗിനു പുറത്തേയ്ക്കു തലചായ്ച്ചു കിടന്നു… അതൊരുമയക്കത്തിലേയ്ക്കു ചെന്നുകലാശിച്ചപ്പോൾ ക്ലാസ്സെടുത്തസാറു വന്നു തട്ടിവിളിച്ചു…..!
അതിന്,
“”…അവനു തലവേദനയാ സാറേ…!!”””_ എന്നുള്ള അവന്മാരുടെ മറുപടിയ്ക്കുമേൽ പിന്നൊന്നും ചോദിയ്ക്കാതെ സാറും പിൻവാങ്ങി…!
“”…ഡാ കോപ്പേ… എഴുന്നേക്ക്… ഇന്നത്തെയങ്കം കഴിഞ്ഞു… പൂവാം…!!”””_ ജിജോയുടെ തട്ടിവിളി കേട്ടാണു ഞാൻ ഞെട്ടിയുണർന്നത്… നോക്കുമ്പോൾ ഞാനും ജിജോയും മാത്രമേ ക്ലാസ്സിലുള്ളൂ…..!
“”…അവന്മാര്… അവന്മാരൊക്കെവിടാ..??”””_ ചുറ്റുംനോക്കിക്കൊണ്ടു ഞാനാരാഞ്ഞു…..!
“”…അവന്മാരാ വേണിമിസ്സിനെ കണ്ടിട്ടു വരാന്നും പറഞ്ഞിറങ്ങിയോടീതാ… നീ പെട്ടെന്നു വാ…!!”””_ മറുപടി പറയുന്നതിനൊപ്പം അവനെന്നെ പിടിച്ചുവലിച്ചതും ഡെസ്കിനു പുറത്തിരുന്നബുക്കുമെടുത്തു ബാഗിലാക്കി ഞാനുമവനൊപ്പമോടി…..!
കോളേജിനുപിന്നിലത്തെ ഗേറ്റുവഴി പുറത്തുവന്ന ഞങ്ങൾ മെയ്ൻറോഡിലേയ്ക്കു നീളുന്ന പോക്കറ്റ്റോഡിൽ എങ്ങോട്ടുപോണമെന്നറിയാതെ കുറച്ചുനേരം നിന്നു…..!
“”…എടാ… അവന്മാരു പോയിട്ടുണ്ടാവോ…?? ഇനി തിരിച്ചുപോയ് നോക്കണോ..??”””_ അവന്മാരെ കാണാതെ വന്നപ്പോൾ ഞാൻ ജിജോയോടു ചോദിച്ചു….!
അതിനവൻ,
“”… എന്റഭീ… നീ വെറുതെ ടെൻഷനാവാതെ… അവന്മാരു തല്ലുണ്ടാക്കാൻ പോയതൊന്നുമല്ലല്ലോ… നീയടങ്ങി നിയ്ക്ക്…!!”””_ എന്നും പറഞ്ഞവനെന്നെ സമാധാനിപ്പിയ്ക്കാൻ ശ്രെമിച്ചു… സത്യത്തിലത്രമാത്രം ടെൻഷനാവേണ്ട കാര്യമെന്താണെന്നുകൂടി എനിയ്ക്കറിയില്ല എന്നതായിരുന്നു വസ്തുത…!
“”…ഡാ.. ദേ മിസ്സു വരുന്നു…!!”””_ പെട്ടെന്നാണ് ജിജോയെന്നെ തട്ടിവിളിച്ചു ചൂണ്ടിക്കാണിച്ചത്….!
അങ്ങോട്ടു നോക്കേണ്ടതാമസം, ലക്ഷ്മി മിസ്സിന്റെ ഡിയോയ്ക്കു പിന്നിൽ വൺസൈഡായിരുന്നുവരുന്ന വേണിമിസ്സിലേയ്ക്കെന്റെ കണ്ണുകൾ പതിഞ്ഞു കഴിഞ്ഞിരുന്നു…..!
എന്നെക്കണ്ടതുമാ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞുവോ..?? അതോ തോന്നിയതാണോ..?? എന്തായാലും അവരുടെ മുഖത്തേയ്ക്കു വീണ കണ്ണുകൾ പിൻവലിയ്ക്കാനെനിയ്ക്കു കഴിയാത്തതുപോലെ, എന്നെ കണ്ടപ്പോൾ മുതൽ മിസ്സിന്റെ കണ്ണുകളിലുമൊരു ചാഞ്ചാട്ടമുണ്ടായതു ഞാൻ ശ്രെദ്ധിച്ചു… റോഡരികിൽനിന്ന ഞങ്ങളെനോക്കി തലകുലുക്കിക്കൊണ്ടു ലക്ഷ്മിമിസ്സ് കടന്നുപോയതും അറിയാതെന്റെ കണ്ണുകളുമവരെ പിൻചെന്നു, ക്ഷണിയ്ക്കപ്പെടാത്ത അതിഥിയെന്ന പോൽ… കടന്നുപോയി മെയ്ൻറോഡിലേയ്ക്കു കയറാൻതുടങ്ങിയപ്പോൾ ആ കരിനീല കണ്ണുകളെന്നെയും തേടിയെത്തി… ഒരുയാത്ര പറച്ചിലെന്നപോലെ… അതു ഹൃദയത്തിന്റെയോളങ്ങളുടെ തുടുപ്പു വർദ്ധിപ്പിച്ചപ്പോൾ വീണ്ടുമൊരു സംശയം, ആ കണ്ണുകളുടെലക്ഷ്യം താൻ തന്നെയായിരുന്നുവോ..??!!ഇങ്ങനൊക്കെ ചുഴിഞ്ഞുനോക്കണമെങ്കിൽ അവന്മാരു പറയുമ്പോലവരുടെ മനസ്സിലെന്തേലുമുണ്ടാവോ…??
അവരു കണ്ണിൽനിന്നും മറഞ്ഞശേഷമാണ് മൂന്നു ബൈക്കിലായി അവന്മാരെത്തുന്നത്…!
“”…ഇതാ..!!”””_ വണ്ടികൊണ്ടു ചവിട്ടിയപാടെ ഷേർട്ടിന്റെ പോക്കറ്റിൽനിന്നും രണ്ടഞ്ഞൂറിന്റെ നോട്ടെടുത്തു നിതിനെന്റെ കൈയിലേയ്ക്കുവെച്ചു… കാശെടുത്തു തിരിച്ചുംമറിച്ചുംനോക്കി കാര്യംമനസ്സിലാകാതെ നിന്നയെന്നോടു പ്രണവാണതുപറഞ്ഞത്,
“”…നിന്റെ പെണ്ണു തന്നതാ…!!”””
“”…എന്റെ പെണ്ണോ…?? അതാര്…??”””
“”…ഓ.. ഒന്നുമറിയാത്ത ഇള്ളപ്പുള്ള…!!”””_ ആക്കിയ ചിരിയോടുള്ളയാ കമന്റുവന്നതും ഉദ്ദേശിച്ച വ്യക്തിയാരെന്നു മനസ്സിലായി….!
“”…അല്ലാ… ഇതെന്തോത്തിനാ തന്നേ…??””””_ എനിയ്ക്കുവീണ്ടും സംശയം….!
“””…ആക്സിലറേറ്ററിന്റെ കേബിളു ശെരിയാക്കാൻ…!!”””_ നിതിൻ ചിരിച്ചു….!
“”…ആരുടെ ആക്സിലറേറ്റർ കേബിൾ…??”””_എനിയ്‌ക്കൊന്നും പിടികിട്ടിയില്ല……!
“”…നിന്റെ വണ്ടീടെ..!!”””
“”…എനിയ്ക്കതിനെവിടുന്നാ വണ്ടി..?? നീയൊക്കെയിതെന്തോ മൈരാ പറയുന്നേ…??”””_ കിളിപോയമട്ടിലെല്ലാത്തിനേം മാറിമാറിനോക്കി ഞാൻചോദിച്ചപ്പോൾ അവന്മാരെന്നെ ആക്കിചിരിച്ചു….!
“”…ആ പെണ്ണുമ്പിള്ളയോടന്നു മോഡ്യൂള് വാങ്ങാനായ്ട്ടൊരു നൂറുരൂപ ഞാഞ്ചോയ്ച്ചപ്പോൾ വണ്ടിക്കൂലിയ്ക്കുള്ള കാശല്ലാതെ അഞ്ചിന്റെ പൈസയില്ലെന്നാപറഞ്ഞേ… അപ്പോപ്പിന്നെ നിനക്കു തരോന്നറിയണോലോ എന്നറിയാൻവേണ്ടിത്തന്നെയാ നിന്റെ വണ്ടീടാക്സിലറേറ്റർ കേബിളു ശെരിയാക്കാനെന്നും പറഞ്ഞു ഞങ്ങളുപോയ് ചോദിച്ചേ…!!”””_ പറയുമ്പോൾ നിതിൻനിന്നു തെറിയ്ക്കുവായിരുന്നു….!
“”…എന്നിട്ടു പൈസ തന്നോ…??”””_ ഒരക്ഷരം വിടാതെയെല്ലാം കേട്ടശേഷമുള്ള ജിജോയുടെ ചോദ്യം… അതിനവന്മാരെല്ലാം ഒരു വിചിത്രജീവിയെയെന്നപോലെ അവനെ നോക്കിയപ്പോളും കക്ഷിയ്ക്കു കാര്യംമനസ്സിലായില്ല… ഞാനുടനേ കൈയിലിരുന്ന ക്യാഷവനെകാണിച്ചു… അതോടെയവന്റെ മുഖത്തൊരു ചമ്മിയ ചിരിയുംവന്നു… എങ്കിലുമാ ചമ്മലൊഴിവാക്കാനെന്നോണം അവൻ,
“”…നീയൊക്കെ ചെന്നു ചോദിച്ചുടനെ അവരു കാശുതന്നോ..??”””_ എന്നൊരു ചോദ്യവുമിട്ടവന്മാരെ നോക്കി…..!
“”…ഇല്ല… ഇവന്റെ വണ്ടീടെകേബിളു മാറ്റണോന്നുംപറഞ്ഞു ചെന്നു ചോദിച്ചപ്പോളുടനെ പുള്ളിക്കാരി തിരിച്ചുചോദിയ്ക്കുവാ… കാശെന്നോടു ചോദിയ്ക്കാൻ അഭിപറഞ്ഞോന്ന്… അപ്പോളത്തെയൊരു സന്തോഷോം ചിരീമൊക്കെ കാണണായ്രുന്നു…!!”””_ പ്രണവെന്നെ വല്ലാത്തൊരു നോട്ടംനോക്കി…..!
“”…എന്നിട്ടു നീയെന്തോപറഞ്ഞു…??”””_ എന്റെ മനസ്സു വായിച്ചതുപോലെ ജിജോ തിരിച്ചു ചോദിച്ചു…..!
“”…എന്തോപറയാൻ…?? മിസ്സിനോടു ചോദിയ്ക്കാൻ അഭിയാണു ഞങ്ങളെ പറഞ്ഞുവിട്ടതെന്നുപറഞ്ഞു… ഓൺ ദി സ്പോട്ട് ബാഗീന്നായിരം രൂപയെടുത്തു കൈയീത്തന്നു…!!”””_ വഷളൻ ചിരിയോടെ പ്രണവു വാക്കുകൾമുഴുവിച്ചതും, എന്റെ പേരിൽ കാശുമേടിച്ചതിന് അവന്മാരോടു ദേഷ്യപ്പെടണോ… അതോ എനിയ്ക്കുവേണ്ടി ചോദിച്ചുടനെ മിസ്സ് കാശുതന്നതിൽ സന്തോഷിയ്ക്കണോ
എന്നറിയാത്തൊരാശയക്കുഴപ്പത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നുഞാൻ….!
“”…എന്നാലുമെന്നാ മൈരെടപാടാ പറിയന്മാരേ നീയൊക്കെകാണിച്ചേ…?? അവരിനിയെന്നെക്കുറിച്ചെന്താ കരുതുക…?? എന്റെ പേരുംപറഞ്ഞു പോയ് കാശുചോദിച്ചേക്കുന്നു കോപ്പന്മാർ… ഇതാരുന്നോ നീയൊക്കെ നേരത്തേ തള്ളിമറിച്ച ഊമ്പിയപ്ലാൻ…??”””
“”…എടാ… നീയൊന്നടങ്ങ്… ക്യാഷു നാളെ നമുക്കുതിരിച്ചുകൊടുക്കാന്ന്… ഒന്നൂല്ലേലുമിവൻ ചോദിച്ചിട്ടൊരു നൂറുരൂപ കൊടുക്കാഞ്ഞ വേണി, നിനക്കെന്നു പറഞ്ഞപ്പോളെത്ര വേണമെന്നുപോലും ചോദിയ്ക്കാതെയാ ആയിരംരൂപയെടുത്തു കൈയിൽത്തന്നേ…!!”””_ പ്രണവിന്റെ വായിൽനിന്നുമതു കേട്ടപ്പോൾ, എങ്ങനെയെന്നറിയില്ല… മഞ്ഞുരുകുംപോലെന്റെ എല്ലാദേഷ്യവുമുരുകിയൊലിച്ചു….!
“”…എടാ… എന്നാലും കാശു ചോദിയ്ക്കണ്ടായിരുന്നു… ഇപ്പോളവരെന്തോ കരുതിക്കാണും…?? അതുമല്ല… ഞാനിവടെ നിയ്ക്കുന്നതവരു കാണുവേം ചെയ്തു… കാശുമേടിയ്ക്കാൻ നിങ്ങളെ പറഞ്ഞുവിട്ടിട്ടു ഞാനിവടെ മാറി നിന്നെന്നല്ലേ ഇനിയവരു കരുതൂ…??!!”””
“”…അതു നീ കാര്യമാക്കണ്ട… കാശു നമുക്കു നാളെയങ്ങു തിരിച്ചു കൊടുക്കാലോ…?? പിന്നെന്തൊക്കെ പറഞ്ഞാലുമൊരു കാര്യമുറപ്പായി… അവർക്കു നിന്നോടൊരു താല്പര്യമുണ്ട്… അതുകാശു തന്നതുകൊണ്ടുമാത്രമല്ല… നീ പറഞ്ഞിട്ടാണു കാശുചോദിയ്ക്കാനായി ഞങ്ങളുചെന്നതെന്നു പറഞ്ഞപ്പോളുള്ള അവരുടെമുഖത്തെയാ നാണവും ആ കാശെടുക്കാനുള്ള ധൃതിയുമെല്ലാം കണ്ടപ്പോൾ…, ന്റ മോനേ… സംഗതി കൈവിട്ട കളിയാണ് ട്ടോ…!!”””_ എന്നും പറഞ്ഞുകൊണ്ടു റിയാസും പൂർണ്ണമായുറപ്പുപ്രകടിപ്പിച്ചപ്പോൾ ഞാനും പറഞ്ഞറിയിയ്ക്കാനാവാത്തൊരു ത്രില്ലിലേയ്ക്കുനീങ്ങി… അപ്പോഴുമവന്മാരുടെ വാക്കുകൾ ഞാൻ പൂർണ്ണമായും വിശ്വസിച്ചിരുന്നോ…??
…തുടരും…..!
Comments:
No comments!
Please sign up or log in to post a comment!