അമ്മായിയുടെ വീട്ടില് !! ഭാഗം -13
എളേമ്മ ഭിത്തി ചാരി വെറുതേ നിന്നു. അഭിയേ അപ്പോഴും കണ്ടില്ല. ഇടക്ക എളേമ്മ ചോദിച്ചു.
‘ അല്ലാ…..രാജാമണി….. തെങ്ങേ കേറുവോ…?…’
‘ ങേ….? എന്താടീ …നീ ഇവനെ തെങ്ങേലും കേറ്റാന് പോകുവാണോ…’ രാമേട്ടന് ദേഷ്യപ്പെട്ടു.
‘ വീട്ടുമുറ്റത്ത് അമ്മ നട്ടുവളര്ത്തിയ രണ്ടു തെങ്ങൊണ്ട്… അധികം പൊക്കമില്ല….
അതേലൊക്കെ കേറും…. കൊന്നത്തെങ്ങേല് കേറീട്ടില്ല…’ ഞാന് പറഞ്ഞു.
‘ ചെലപ്പം ഇവിടെ അരക്കാന് നേരം തേങ്ങാ കാണത്തില്ല…. അങ്ങനെ വരുമ്പം ആ പെണ്ണ്
തോട്ടിയേല് അരിവാളു വെച്ച് പറിക്കും… കഴിഞ്ഞ ദിവസം ഭാഗ്യത്തിനു തേങ്ങാ തലേ വീണില്ലെന്നേ ഉള്ളു…. ഈ നാട്ടിലാണെങ്കി കേറാനാളുമില്ല….എന്തൊരു പട്ടിക്കാടാ ഇത്…’
എളേമ്മ പറഞ്ഞു.
‘ എന്നു കരുതി ഈ പാവത്തിനെ നീ…. മോനേ നീ വേണ്ടാത്ത പണിയ്ക്കോന്നും പോകണ്ട
കേട്ടോ….’ രാമേട്ടന് കഞ്ഞികുടിച്ചിട്ടെഴുന്നേറ്റു. എളേമ്മ പാത്രമെടുത്തു
‘ മോളെന്തും പറഞ്ഞോ… അങ്കിളിന്റെ ഈ തടി… എന്റമ്മേടെ വിയര്പ്പും മീനുളുമ്പും കൊണ്ടാ
ഇത്രേമായേ… അതോണ്ട് സത്യം പറഞ്ഞു കളിയാക്കിയാ… അങ്കിളിനു സന്തോഷേ ഒള്ളു….’
‘ എന്നാലും സോറി…’
‘ ങാ.. അതു വിട്….അല്ലാ കലമോളേ….ഇവിടൊരു മരം കേറി പെണ്ണൊണ്ടാരുന്നല്ലോ…. പണ്ട്
ഇലുമ്പിപ്പുളിമരത്തേലൊക്കെ ചാടി കേറിക്കൊണ്ടിരുന്ന ഒരു സാധനം…അതിനോടു പറഞ്ഞാ തെങ്ങേ കേറി ഇട്ടു തരുകേലേ…?..’ ഞാന് ശബ്ദം അല്പമൊന്നൊതുക്കി കലമോളോടു ചോദിച്ചു.
‘ ചേച്ചീടെ കാര്യാണോ അങ്കിളു പറേന്നേ….’
‘ ആ… അതു തന്നേ….’
‘ ഇവിടെ മരംകേറി പെണ്ണുങ്ങളൊന്നുമില്ല….’ പെട്ടെന്ന് അടുക്കളയില് നിന്നും ഒരു പരിഭവം
നിറഞ്ഞ ശബ്ദം, അഭിരാമിയുടെ. ഞാനോര്ത്തു അഭി ഇവിടത്തേ സംഭാഷണം കാതുകൂര്പ്പിച്ചു കേട്ടുകൊണ്ടിരിക്കുകയാണല്ലോ. അമ്പടി കേമി. അപ്പോള് എളേമ്മ കടന്നു വന്നിട്ടു പറഞ്ഞു.
‘ അഭിരാമി പൊക്കെ ആ പുളിയേല് കേറുവാരുന്നു. ഒരീസം വീണെന്നോ പാവാട കീറീന്നൊ ഒക്കെ പറേന്ന കേട്ടു. പിന്നെ അവളാ ഭാഗത്തേക്കു പോയിട്ടില്ല. ഇപ്പം താഴെ നിന്ന്
കിട്ടുന്നതു പറിച്ചാ വല്ല അച്ചാറൊക്കെ ഇടുന്നേ…’
‘ ശാരദേ….’ രാമേട്ടന്റെ വിളി കേട്ടു.
‘ ദാ വരുന്നേ….’ എളേമ്മ പുറത്തേക്കിറങ്ങി.
ഞാന് ഇളിഭ്യതയോടെ കലയേ നോക്കി. അവള് വാപൊത്തി ചിരിച്ചു.
നല്ല രുചിയുള്ള ചമ്മന്തി. പക്ഷേ പാത്രം കാലി.
‘ നല്ല കലക്കന് മുളകു ചമ്മന്തിയാരുന്നു…. തീര്ന്നുപോയല്ലോ….
‘ അങ്കിളു വാരി വാരി അടിക്കുവല്ലാരുന്നോ… എന്തൊരെരിവാ… ചങ്കു വെള്ളവാകുവേലേ….’ കല പറഞ്ഞു.
‘ ഇപ്പം കൊണ്ടരാം…എഴുന്നേറ്റു പോകല്ലേ…’ അടുക്കളയില് നിന്നും അഭിരാമി വിളിച്ചു പറഞ്ഞു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോള് അഭിയുടെ ശബ്ദം കേട്ടു.
‘ കലമോളേ… ഇതെടുത്തോണ്ടു പോ….’
‘ ഇങ്ങോട്ടു കൊെ താ ചേച്ചീ…. ഞങ്ങളു കഴിക്കുവല്ലേ…’ കല ചോദിച്ചു.
‘ നീ ഇതെടുത്തോണ്ടു പോണൊോ പെണ്ണേ….’ അഭിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം.
‘ ഇങ്ങോട്ടു കൊെത്തന്നാ.. വളയൂരിപ്പോകുവാരിക്കും… നെഗളിയാ… ഈ ചേച്ചി….’
പൊറുപൊറുത്തുകൊണ്ട് കല എഴുന്നേറ്റ് അടുക്കളയിലേക്കു കേറി. ഉടനേ കേള്ക്കാം
കലയുടെ നിലവിളി.
‘ ഹോ… വിട് ചേച്ചീ… എനിക്കു നോകുന്നു….’ ഒരു കയ്കൊണ്ട് ഉരക്കൈ തിരുമ്മി മറ്റേ കയ്യില് ചമ്മന്തിപ്പാത്രവുമായി കല കടന്നു വന്നു.
‘ സാധനം… പറഞ്ഞാ ഒന്നും പിടിക്കുകേല… പിന്നെ ചെവിയേലും കയ്യേലും ഒക്കെ പിച്ചും…
ഹൊ….നീറുന്നു… ‘ കല ദേഷ്യത്തോടെ പിറുപിറുത്തു. അകത്തു നിന്നും അടക്കിയ ഒരു
ചിരിയുടെ മണികിലുക്കം കേട്ടു. ഞാന് കൊള്ളിയെടുത്തു ചമ്മന്തിയില് മുക്കി കഴിച്ചു. പഴയതിലും രുചി.
‘ ഹായ് കൊള്ളാം മോളേ… ‘
‘ അതങ്ങോട്ടു പറഞ്ഞോണ്ടാ മതി മതി….എന്റെ കയ് നീറുന്നു…. ഈ ചേച്ചിക്കു ചെലപ്പം…
ഭയങ്കര ഗമയാ…’
‘ നേരോ…. അതെന്താ…?…’
‘ ഞാന് പിന്നെപ്പറയാം… അല്ലേ ഇനീം എന്നേ പിച്ചും…. വാതുക്കല് തന്നേ ചെവീം നീട്ടി
നിക്കുന്നൊണ്ട്…..’
അഭിയേ ഒരു നോക്കു കാണാന് എന്റെ മനസ്സു വെമ്പി. ഏതായാലും അവള് എന്നേ
ശ്രദ്ധിക്കുന്നുെന്നത് എന്റെ മനസ്സിന്നു പുതിയൊരുന്മേഷം നല്കി. എന്നാലും എങ്ങനെ ഇത്ര തന്ത്രപൂര്വം അവള് എന്റെ കണ്വെട്ടത്തു വരാതെ മറഞ്ഞു നില്ക്കുന്നു. നാണമാണോ, ആ എന്തുമാകട്ടെ. ഞാന് വീണ്ടും ഭക്ഷണത്തിലേക്കു തിരിഞ്ഞു.
കുറേക്കഴിഞ്ഞപ്പോള് രാമേട്ടനും എളേമ്മയും ഏതോ ഒരു കല്യാണത്തിനെന്നും പറഞ്ഞു
പുറത്തേക്കു പോയി. ഞാന് ചായ്പില് പുസ്തകവുമായി മല്ലടിക്കാന് തുടങ്ങി.കുറേക്കഴിഞ്ഞ പ്പോള് കല എന്റെ അടുത്തു വന്നു.
‘ കേട്ടോ അങ്കിളേ… ഈ അഭിച്ചേച്ചിക്കു അങ്കിളിനോടു ഒരു ചെറിയ താല്പര്യം ണ്ടോന്നു
സംശയം…’
‘ ങൂം ?…അതെന്താ…?…’
‘ രാവിലേ… അങ്കിളു വെള്ളം ചൊമന്നോണ്ടിരുന്നപ്പം… ചേച്ചി അടുക്കളേടെ ജനലിക്കൂടെ
നോക്കി നിക്കുവാരുന്നു….
ദേഷ്യായി… ഞാന് ഒളിഞ്ഞു നോക്കുവൊന്നുമല്ലെടീ…. നീ പോടീന്നെന്നോടൊരു ചാട്ടം…
പിന്നെ പൊറുപൊറുക്കുവാ….എന്നാലും എന്തിനാ ഇത്രേം കഷ്ടപ്പെടുന്നേ… ഇവിടെ ചെറിയ
കൊടം ഒണ്ടാരുന്നല്ലോ… അതും, രെണ്ണം എന്തിനാ ചൊമക്കുന്നേ.. ഓരോന്നായിട്ടു
ചൊമന്നാലും വെള്ളം ഇങ്ങെത്തുകേലേന്ന്…. അപ്പം ഞാന് ഒന്നു ചൊറിഞ്ഞുകൊടുത്തു…
അതിനു ചേച്ചിയ്ക്കെന്താ ഇത്ര ദണ്ണംന്ന്… ഒടനേ എന്റെ നേരേ പിന്നേം ചാടി… നീ നിന്റെ പാടു നോക്കു പെണ്ണേ… വെളുപ്പിനു പോയിരുന്നു വായിക്കെടീന്ന്… ‘
എന്റെ ഉള്ളില് ഒരു കുളിരു കോരി. എന്നോടവള്ക്കു ദേഷ്യമില്ല. പിന്നെ സ്നേഹമോ.
അറിയില്ല. എങ്കിലും അതു വേണ്ട. കുടിക്കുന്ന വെള്ളത്തില് കൂതി കഴുകരുതല്ലോ.
എനിക്കുപകാരം ചെയ്യുന്നവരേ ദ്രോഹിക്കാന് പാടില്ല. ഇതു പോലെ ചെറുമധുരവുമായി അങ്ങു പോയാ മതി.
‘ അതേ നിന്റെ ചേച്ചീടെ മനസ്സു നല്ലതാ അതുകൊണ്ടു പറഞ്ഞതാ…..’
‘ ഏയ് അതൊന്നുമല്ലെന്നാ എനിക്കു തോന്നുന്നേ… പിന്നെ അമ്മയോടും ദേഷ്യപ്പെടുന്നതു
കണ്ടു….’
‘ അതെന്തിനാരുന്നു….?..’
‘ അടുക്കളേ വെച്ച് അമ്മ പറയുവാരുന്നു… മീന് ചൊമന്നാണേലും അവളു മകനേ നന്നായിട്ടു
പുഷ്ടിപ്പെടുത്തുന്നൊണ്ട്…. അഭീ… അവന്റെ ശരീരോം മസിലുമൊക്കേന്ന്… ഒടനേ
ചേച്ചി പറേകാ…. ശ്യോ…എളെമ്മേ കണ്ണു വെക്കാതെ… രാജൂനു വല്ല സൂക്കേടും വരൂന്ന്…. അപ്പം അതിന്റെ അര്ത്ഥം എന്താ അങ്കിളേ….’
‘ അതോ… അത്… അത്… നിന്റെ അഭിച്ചേച്ചീടെ മനസ്സില് ഈ പാവപ്പെട്ടോനോട് ഇത്തിരി
ദയയുെന്ന്…മനസ്സിലായോ…’
‘ അയ്യോ… ഈ അങ്കിളു വെറും പൊട്ടനാ…. തലേലൊന്നുമില്ല….’
‘ അതേ മോളേ…. അങ്കിളു പൊട്ടനാ… അതോണ്ട് വല്ല പൊസ്തകോം വായിച്ച് ഒന്നു പഠിക്കട്ടെ…
മോളും പോയിരുന്നു പഠിക്ക….’
‘ ഓ… എനിക്കു മടുത്തു… വായിച്ചിട്ടു തലേക്കേറുന്നില്ല… ഒറക്കോം വരുന്നു….’ കല തലയും
ചൊറിഞ്ഞ് അകത്തേക്കു പോയി.
ദിവസങ്ങള് അങ്ങനെ കടന്നു പോയി. രാമേട്ടന് ഞായറാഴ്ച്ച തന്നേ ജോലിസ്ഥലത്തേക്കു
പോയി. ആ വീട്ടിലുള്ളവരുടെ ഇഷ്ടം സമ്പാദിക്കാന് ഞാന് കിണഞ്ഞു പരിശ്രമിച്ചു. കോളേജില് നിന്നും വന്നു കഴിഞ്ഞാല് എളേമ്മ എനിക്ക എന്തെങ്കിലും ജോലി കണ്ടു വെച്ചിരിക്കും. എളേമ്മ പറഞ്ഞ ജോലിയൊക്കെ ചെയ്തുകൊടുത്തു. ഒരിക്കല് തേങ്ങാ പറിച്ചു കൊടുത്തു. വെള്ളം കോരല് എന്റെ ദിനചര്യയായി.
Comments:
No comments!
Please sign up or log in to post a comment!