അമ്മായിയുടെ വീട്ടില്‍!!

വര്‍ണ്ണരാജി പൊഴിച്ച കുട്ടിക്കാലം അമ്മായിയുടെ വീട്ടില്‍!! എന്തു രസമായിരുന്നൂ കുട്ടിക്കാലം..അല്ലെ?അനുഭവങ്ങളുടെ നിരച്ചാര്‍ത്ത് തന്നെ..ഒന്നു തിരിഞ്ഞു നോക്കിയാലോ?

‘ അമ്മേ, ദേ അഛന് വന്നൂ….’

ഞങ്ങളെക്കണ്ട യുടന് ഇറയത്തിരുന്നു പുസ്തകം വായിച്ചുകൊണ്ടിരുന്ന അരപ്പാവാടക്കാരി വിളിച്ചുപറഞ്ഞു കൊണ്ട്അകത്തേയ്ക്കോടിപ്പോയി. രാമേട്ടന് കയ്യിലിരുന്ന കുട ഇറയത്തുണ്ടായിരുന്ന ഒരു കമ്പി അയയില് തൂക്കിയിട്ടു. പിന്നെ എന്റെ കയ്യിലിരുന്ന സഞ്ചി വാങ്ങിച്ചിട്ടു മുറ്റത്തു തന്നേ മടിച്ചു നിന്ന എന്നോടു പറഞ്ഞു. ‘ വാ, കേറിവാ…..അങ്ങോട്ടിരി…. അമ്മിണിയേ… എടീ അമ്മിണിയേ….’ തിണ്ണയില് കിടന്ന തടിക്കസേരയില് ഇരുന്നൊന്നു വീശിക്കൊണ്ട്അകത്തേ യ്ക്കുനോക്കി രാമേട്ടന് വിളിച്ചു. എന്നേ അടുത്തു കണ്ട് കസേര ചൂണ്ടിക്കാണിച്ചു. ഞാന് ചെറിയ തിണ്ണയില് അരികിലേയ്ക്കുമാറി നിന്നതേ ഉള്ളു. ആകെ ഒരു സങ്കോചം, ഒരമ്പരപ്പ്. കയ്യിലിരുന്ന എയര്ബാഗു താഴെ വെച്ചു. ‘ എളേമ്മ വെള്ളം കൊണ്ട് രാന് പോയതാ അഛാ… ‘ അകത്തു നിന്നും വേറൊരു അല്പം കൂടി മൂത്തത്, കിളിനാദം കേട്ടു. ‘ മോളിങ്ങു വന്നേ… ഇതകത്തോട്ടു കൊ ണ്ടു വെക്ക്’ ‘ ദാ…വരുന്നഛാ….’ വീണ്ടും കിളിനാദം. പുറകേ അതിന്റെ ഉടമയും വാതില്ക്കല് തലകാണിച്ചു. രാമേട്ടന്റെ കയ്യില് നിന്നും സഞ്ചി വാങ്ങുമ്പോഴായിരുന്നു തിണ്ണയരികില് നിന്ന എന്നേ കണ്ട് ത്. കണ്ട് പാടെ അവളുടെ മുഖത്തൊരമ്പരപ്പും അവിശ്വാസ്യതയും. ചുണ്ടില് എന്റെ പേരുച്ചരിക്കുന്നതിന്റെ അടയാളവും ‘രാ..ജാ…മ…ണി…..’. എന്റെയും മനസ്സില് വിസ്മയം. ഒരു നിമിഷം എന്നേത്തന്നേ നോക്കിനിന്ന ആ മുഖം കുനിഞ്ഞു. മറ്റെന്തൊക്കെയോ വികാരങ്ങള് ആ മുഖത്തു പ്രതിഫലിച്ചു. ‘ നീയെന്താടീ മിഴിച്ചു നോക്കുന്നേ… ഇത് നമ്മടെ രാജു തന്നെയാ മോളേ….’ ‘ എനിക്കറിയാം… മുമ്പു വന്നപ്പം ഞാന് കണ്ട് താണല്ലോ…..’ അവളുടെ പിറകില് നിന്ന കലമോള് പറഞ്ഞു. ‘ ങൂം… എനിക്കറിയാം….’ മുഖമുയര്ത്താതെ തന്നേ അവള്, അഭിരാമി മറുപടി പറഞ്ഞു. ‘ എങ്കി.. … മോളു ചെന്ന് കാപ്പി എടുത്തോണ്ടു വാ… രാജുവിനും കൊടുക്ക്…. ഇവന് ഇനി പരീക്ഷ കഴിയുന്നതു വരേ ഇവിടേയാ നിക്കാന് പോണത്….’ അഭിരാമി അകത്തേയ്ക്കുകയറിപ്പോയി. കലമോള് എന്നെ നോക്കി പറഞ്ഞു. ‘ രാജുഅങ്കിള് ഇന്നാളത്തേതിലും തടി വെച്ചു… അങ്കിളിന്റെ മീശക്കും നല്ല കട്ടിയാ….’ അവളെന്നെ അംഗപ്രത്യംഗം വിലയിരുത്തുന്നതു പോലെ നോക്കി. ‘ ങൂം…. ഇന്സ്പെക്ടറാകാന് നോക്കുന്ന ആളല്ലേ… വെല്യ മീശ വേണം…. എന്നാ…. ഞാനീ വേഷമൊക്കെ ഒന്നു മാറട്ടെ… നീ കേറി ഇരിയെക്ക്ടാ മോനേ… എടാ…ഇത് നിന്റെ വീടാണെന്നു തന്നേ വിചാരിച്ചോണം .

.കേട്ടോ…….’ പറഞ്ഞിട്ട് രാമേട്ടന് അകത്തേയ്ക്കുപോയി. ഞാന് തിണ്ണയില് കസേരയില് കയറി ഇരുന്നു.

ഒന്നരവര്ഷം മുമ്പു കണ്ട് ആതേ വീടും ചുറ്റുപാടുകളും ഒരു മാറ്റവുമില്ല. അല്ലെങ്കില് തന്നെ സര്ക്കാരാപ്പീസിലേ ഒരു ഗുമസ്തന് പെട്ടെന്നെന്തു മാറ്റം വരുത്താന് പറ്റും. അന്നു ഞാന് വന്നപ്പോഴും അഭിരാമിയേ കണ്ടിട്ടില്ല. പക്ഷേ നാലുവര്ഷം മുമ്പു കണ്ട് അഭിരാമിയല്ല ഇവളിപ്പോള്. സിനിമാനടി ജ്യോതികയുടെ ശരീരപുഷ്ടി, അതൊറ്റ നോട്ടത്തില് തന്നേ മനസ്സിലാവുന്നത്ര തുള്ളിത്തുളുമ്പുന്ന യൗവനം. തടിച്ചു വിടര്ന്ന ചുണ്ടുകള്ക്ക് ഇന്നൊരു യുവതിയുടെ മാദകത്വം കൈവന്നിരിക്കുന്നു. എടുത്തു കുത്തിയ സാരിയ്ക്കുതാഴെ കണ്ട്  വെളുത്ത കണങ്കാലുകള് അവളുടെ മേനിയുടെ നിറത്തിന്റെ ഒരു സാമ്പിള് മാത്രം. അലസമായി കെട്ടിവെച്ചിരിക്കുന്ന മുടി. ഇവളെന്തു മാത്രം മാറി. പക്ഷേ എന്നോടുള്ള സമീപനം എന്തായിരിക്കും. അതോ പഴയതിന്റെ ബാക്കിയാകുമോ, എങ്കില് ഇവിടെ കഴിഞ്ഞു കൂടുന്നത് ഒരു വീര്പ്പുമുട്ടലായിരിക്കും.

‘ അങ്കിളേ, കാപ്പി… പാലു തീര്ന്നു പോയി… അഛന് ഇത്ര നേരത്തെ വരൂന്നറിഞ്ഞില്ല….’ കല കട്ടന്കാപ്പി ഗ്ലാസ് എന്റെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു. അതു വാങ്ങി മൊത്തിക്കുടിക്കുന്നതിനിടയില് ഞാന് ചോദിച്ചു. ‘ കലമോള് ഏതു ക്ലാസ്സിലാ പഠിക്കുന്നത്…? ‘ സിക്സിത്തില്…. ‘ ‘ ചേച്ചിയോ….? ‘ ചേച്ചി പഠിത്തം നിര്ത്തി… ഇപ്പം കമ്പ്യൂട്ടറു പഠിക്കാന് പോകുവാ…’ ‘ എവിടെയാ…? ‘ ടൗണില്….എന്നും ഇല്ല… ആഴ്ച്ചേ മൂന്നു ദിവസം…. അങ്കിളെന്തിനാ ഇവിടെ നിക്കാന് പോണേ…?..’ അങ്ങോട്ടു കടന്നു വന്ന അഛനാണതിനുത്തരം പറഞ്ഞത്. ‘ അതേ… ഈ അങ്കിളിനേ…. അവരടെ നാട്ടീന്ന് കോളേജില് വന്നു പോകാന് സൗകര്യം കൊറവാ… രണ്ടു ബസു മാറിക്കേറുമ്പം.. പഠിക്കാന് നേരമില്ല…. പരീക്ഷയെക്ക്ത്തിരി പഠിക്കാനൊള്ളതല്ലേ… ‘ ഒഴിഞ്ഞ ഗ്ലാസുമായി കലമോള് അകത്തേയ്ക്കുപോയി. ‘ നീയാ… ബാഗെടുത്ത് തല്ക്കാലം ആ ചായ്പ്പില് വെbv¡്… സൗകര്യം ഒക്കെ പിന്നെ ഉണ്ടാക്കാം…. അഭീ…. മോളേ അഭീ….’ ‘ എന്താച്ഛാ…?’ അകത്തു നിന്നും അഭിരാമി വിളികേട്ടു. ‘ മോളാ.. ചായ്പ്പൊന്നു വൃത്തിയാക്കിയ്ക്കേ… ആ ചാക്കുകെട്ടൊക്കെ വേറേ എവിടെയെങ്കിലും എടുത്തു വെക്ക്.’ ‘ ശെരിയഛാ….’ ‘ അയ്യോ… വേണ്ട് … അതൊന്നും മാറ്റണ്ട് …. ഞാന് തന്നേ വൃത്തിയാക്കിയ്ക്കോളാം… ‘ ഞാന് വിലക്കി. ‘ ങാ…. ഒള്ള സൗകര്യത്തിനൊക്കെ കഴിഞ്ഞു കൂട്…. ങാ…ചൂടത്ത് യാത്ര കഴിഞ്ഞതല്ലേ….. വേണേ തോട്ടില് പോയി കുളിച്ചോ…. തോട്ടുവക്കത്തേ കിണറ്റിലേ ഇപ്പം വെള്ളമുള്ളൂ….
 വേനലല്ലേ… തോട്ടില് ഇപ്പം വേണേ ഒന്നു മുങ്ങാം…കൊറേ കഴിഞ്ഞാ.. അതും ഒണങ്ങും….’ രാമേട്ടന് പുറത്തേക്കിറങ്ങി. ഞാന് ഇടതുവശത്തേ ചായ്പ്പിലേയ്ക്കുകേറി ബാഗ് ഒരു മൂലയില് വെച്ചു. ചെറിയ ഒരു ചായ്പ്പ്. പുറം തിണ്ണയില് നിന്നും ആയിരുന്നു അതിന്റെ വാതില്. ഒന്നു രണ്ടു ചാക്കുകെട്ടുകള് അവിടെ ഇരുന്നത് ഒരരുകിലേക്ക്ഞാന് ഒതുക്കി വെച്ചു. അപ്പോഴേക്കും ഒരു ചൂലുമായി അഭി വന്നു. എന്നേക്കണ്ട്ഒന്നു ശങ്കിച്ചു നിന്നു, എന്റെ മുഖത്തേക്ക്വള് നോക്കിയില്ല. ഞാന് മെല്ലെ ഒരരികിലേയ്ക്കുമാറിനിന്നു. അവള് എന്നേ നോക്കാതെ തന്നേ ചുവരിലും ചുറ്റിലും ഉള്ള മാറാല തട്ടിക്കളയാന് തുടങ്ങി. ‘ ആ ചൂലിങ്ങു തന്നേക്ക്…. ഞാന് തന്നേ ചെയ്തോളാം…..’ ഞാന് പറഞ്ഞു. ഒന്നു ചിന്തിച്ചിട്ട് അവള് ചൂല് അവിടെ ചാരിവെച്ചു. പിന്നെ പുറത്തേയ്ക്കുപോകുകയും ചെയ്തു. ഞാന് സമയം കളയാതെ പൊടിയൊക്കെ തൂത്തു വാരിക്കളഞ്ഞു. ഒരു ചെറിയ കട്ടില് ഉണ്ടായിരുന്നതിന്റെ പ്ലാസ്റ്റിക്കു കെട്ടിയത് പലയിടത്തും പൊട്ടിപ്പോയിരുന്നു. ഉപയോഗിക്കാതെ കിടന്ന മുറിയായിരുന്നു അത് എന്നെനിയ്ക്കുമനസ്സിലായി.

Comments:

No comments!

Please sign up or log in to post a comment!