കിടപ്പറയില്‍ മഞ്ഞുരുകുമ്പോള്‍

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ്‌ സ്‌ഖലനും രതിമൂര്‍ച്‌ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്‌ത്രീകളില്‍ ഇത്‌ 20 മുതല്‍ 30 ശതമാനമാണ്‌. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്‌ഛ അഭിനയിക്കുന്നുണ്ട്‌ എന്നുവേണം കരുതാന്‍

ആണ്‍- പെണ്‍ ശരീരങ്ങള്‍ അലിഞ്ഞ്‌ ഒന്നാകുന്ന സുവര്‍ണ നിമിഷമാണ്‌ രതിമൂര്‍ച്‌ഛ. എന്നാല്‍ രതിയുടെ ഈ വിസ്‌ഫോടനം എക്കാലത്തും തര്‍ക്കവിഷയമാണ്‌. രതിമൂര്‍ച്‌ഛയേക്കുറിച്ചും സ്‌ഖലനത്തെക്കുറിച്ചുമൊക്കെ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. സ്‌ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്‌ഛയിലാണ്‌ അഭിപ്രായ ഭിന്നതയുള്ളത്‌. സ്‌ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്‌ഛ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്‌.

എന്നാല്‍ പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്‌ഛയും സ്‌ഖലനമാണെന്ന്‌ ചില വിശ്വസിക്കുന്നു. സ്‌ഖലനവും രതിമൂര്‍ച്‌ഛയും രണ്ടാണെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. ഇതനുസരിച്ച്‌ സ്‌ഖലനം ഉണ്ടായി എന്നതുകൊണ്ട്‌ രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്‌ഛയുണ്ടായാല്‍ സ്‌ഖലനം നിര്‍ബന്ധമില്ല. 30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ്‌ സ്‌ഖലനും രതിമൂര്‍ച്‌ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്‌ത്രീകളില്‍ ഇത്‌ 20 മുതല്‍ 30 ശതമാനമാണ്‌. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്‌ഛ അഭിനയിക്കുന്നുണ്ട്‌ എന്നുവേണം കരുതാന്‍. ലൈംഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട്‌ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്‌ഛ ഉണ്ടാവണമെന്നില്ല എന്നാണ്‌ ഇതില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്‌. പല ഘടകങ്ങളെ ആശ്രയിച്ച്‌

സ്‌ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്‌ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ലൈംഗികബന്ധത്തിലേര്‍പ്പെട്ട്‌ വളരെക്കുറച്ച്‌ സമയത്തിനുള്ളില്‍ പുരുഷന്‌ രതിമൂര്‍ച്‌ഛ സംഭവിക്കുന്നു.

മസ്‌തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച്‌ പ്ര?ലാക്‌ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്‌ക്കും കൂട്ടമായുമുള്ള പ്രവര്‍ത്തനവും, പുരുഷഹോര്‍മോണായ ടെസ്‌ റ്റോസ്‌റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ്‌ സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്‌ഖലനവും രതിമൂര്‍ച്‌ഛയുമെല്ലാം സംഭവിക്കുന്നത്‌.

ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളും, താല്‍പ്പര്യങ്ങളും, വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച്‌ മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ നമുക്ക്‌ കാണാം.

അതിനാല്‍ രതി എന്നത്‌ ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത്‌ പരസ്‌പരം താല്‍പ്പര്യം രതിയുടെ അടിസ്‌ഥാനമായിരിക്കണം. രതിയിലൂടെ സുഖം- അനുഭൂതി-സന്തോഷം എന്നത്‌ രണ്ടുപേര്‍ക്കും ഒരുപോലെ അനുഭവവേദ്യമാവുമ്പോഴാണ്‌ അത്‌ ആരോഗ്യകരമായ രതിയാവുന്നത്‌. രതിമൂര്‍ച്‌ഛയുടെ രാസതന്ത്രം

രതി എന്നത്‌ ഗുരുവില്ലാത്ത കല എന്നതുകൊണ്ട്‌ തന്നെയാണ്‌ രതിമൂര്‍ച്‌ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്‌. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന്‌ ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്‌തിഷ്‌കം എന്നതുതന്നെയാണ്‌ ശരിയായ ഉത്തരം. പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്‌ണവും, സ്‌ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്‌തിഷ്‌കത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരണമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ലൈംഗികത എന്നത്‌ മനസുമായി അഭേദ്യബന്ധമുണ്ടെന്ന്‌ പറയുന്നത്‌.

ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവരാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്‌ടിക്കുന്ന പ്രകമ്പനങ്ങളാണ്‌ രതിമൂര്‍ച്‌ഛ എന്ന അവസ്‌ഥയിലെത്തിക്കുന്നത്‌. നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി ‘സ്വിച്ച്‌ ഓഫ്‌’ ആവുന്നതിനാലാണ്‌ രതിമൂര്‍ച്‌ഛയില്‍ പങ്കാളികള്‍ പരസ്‌പരം മതിമറന്ന്‌ അനുഭൂതിയിലെത്തുന്നത്‌. പക്ഷേ, അതിന്‌ സ്വച്‌ഛമായ മനസ്‌ വേണമെന്ന്‌ മാത്രം. കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്‌ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന്‌ ഭാര്യയോടുമുള്ള ഒരു കടമ – ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ്‌ നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ്‌ രതിമൂര്‍ച്‌ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്‌. മനസും ശരീരവും ഒരവസ്‌ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ്‌ ഇവിടെ നമുക്ക്‌ വേണ്ടത്‌.

Comments:

No comments!

Please sign up or log in to post a comment!