ഒരു തേപ്പ് കഥ 4
“let’s breakup ” അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു…
ഞാൻ അവൾ പറഞ്ഞത് കേട്ട് തളർന്നു പോയി…
“ഐഷാ…….” ഞാൻ വിളിക്കുമ്പോളേക്കും അവൾ അത് വഴി വന്ന ഓട്ടോയിൽ കയറിയിരുന്നു… അവൾ തിരിഞ്ഞുപോലും നോക്കാതെ പോയി… എനിക്ക് എന്റെ കൈകലുകൾ തളരുന്നത് പോലെ തോന്നി…ഞാൻ അവിടെ തളർന്നു വീണു…
മുഖത്ത് വെള്ളം വീണപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്… നോക്കുമ്പോൾ ചുറ്റും കുറെ പേര് കൂടിയിട്ടുണ്ട്… ആരെയൊക്കെയോ തള്ളി മാറ്റി വിവേക് എന്റെ അടുത്തേക്ക് വന്നു… എന്റെ ഉള്ളിലെ വിഷമം കൊണ്ട് ഞാൻ അവനെ കെട്ടിപിടിച്ചു അങ്ങ് കരഞ്ഞു…
“എന്താടാ എന്ത് പറ്റി ” അവൻ വേവലാതിയോടെ ചോദിച്ചു…
“എടാ എന്ന് പറഞ്ഞു അവനെ ഞാൻ ഒന്ന് കൂടെ മുറുക്കി കെട്ടിപിടിച്ചു ” അവൻ എന്നെ പിടിച്ചു വണ്ടിയിൽ കയറ്റി…കൊണ്ട് പോയത് നേരെ വീട്ടിലേക്ക് ആണ്… വീട്ടിൽ വണ്ടി ചെന്നപ്പോൾ തന്നെ ആഫി ഇറങ്ങി വന്നു… താഴെ വീണു എന്റെ ദേഹത്ത് എല്ലാം മണ്ണായത് കണ്ട് അവൾ ഉമ്മിയെ വിളിച്ചു… ഉമ്മി ഇറങ്ങി വന്നു എന്നെ കണ്ടപ്പോൾ തന്നെ മുഖം വല്ലാതെ ആയി…അവർ മൂന്നും കൂടെ എന്നെ വീട്ടിനകത്തേക്ക് കയറ്റി അവിടെ ഇരുത്തി…
“എന്താടാ മോനെ എന്താ പറ്റിയെ ” ഉമ്മി എന്നോട് ചോദിച്ചു… ഞാൻ ഒന്നും പറയാതെ ആയപ്പോൾ ഉമ്മി വിവേകിനെ നോക്കി..
“ഇവൻ ഒന്നും പറയുന്നില്ല ഉമ്മ… ഞാൻ ആണേ അപ്പോൾ അവിടെ ഇല്ലായിരുന്നു…” വിവേക് പറഞ്ഞു…
“ഉമ്മ എനിക്ക് ഒന്ന് ഉറങ്ങണം..” ഞാൻ എന്റെ അവസ്ഥാ അവരോട് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…പക്ഷെ അവർ അവിടെ തന്നെ ഇരുന്നു… ഞാൻ പതിയെ കണ്ണുകൾ അടച്ചു കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഒന്നുകൂടെ ആലോചിച്ചു… വിഷമം മാറാൻ ആയി എനിക്ക് ഒന്ന് കരയണം എന്ന് ഉണ്ടായിരുന്നു… പക്ഷെ ഇവർ കൂടെ ഇരിക്കുന്നത് കൊണ്ട് കരയാൻ പറ്റില്ല… വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ ചാടി എഴുനേറ്റ് നേരെ ബാത്‌റൂമിലേക്ക് കയറി… ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്ന് അങ്ങ്
കരഞ്ഞു… വേദന കൂറേച്ചേ അടങ്ങികൊണ്ട് ഇരുന്നു… ഒരുപാട് നേരം അങ്ങനെ നിന്നു…ഞാൻ നനഞ്ഞ ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്ത് പുറത്തിറങ്ങി… ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ കണ്ണുകൾ എല്ലാം ചുവന്നിരിക്കുകയായിരുന്നു… ഞാൻ ബെഡിലേക്ക് വന്നു ഇരുന്നു…
“ഉമ്മ ഒന്ന് പുറത്തേക്ക് നിക്കുമോ. ഞാൻ ഇവനോട് ഒരു കാര്യം ചോദിച്ചോട്ടെ ” അവൻ എന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കിയിട്ട് ഉമ്മിടെ അടുത്ത് പറഞ്ഞു… ഉമ്മി ആഫിയെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി…
“ടാ ഐഷ എന്താ പറഞ്ഞെ ” അവൻ ദേഷ്യത്തോടെ എന്നോട് ചോദിച്ചു…അവനോട് ഇപ്പോൾ കാര്യം പറഞ്ഞാൽ അവൻ എന്ത് ചെയ്യും എന്ന് എനിക്ക് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഞാൻ അവനോട് പറഞ്ഞില്ല ”
“ടാ അവൾ ഒന്നും പറഞ്ഞില്ല ” ഞാൻ ഒന്ന് അഭിനയിച്ചു നോക്കി… പക്ഷെ അത് ഏറ്റില്ല…
“ടാ എന്നോട് പോലും പറയാൻ പറ്റാത്ത കാര്യം ഉണ്ട് അല്ലെ നിനക്ക്… ശെരി.
“ആഹ് നീയും പോ… ആരും എന്ന് മനസിലാക്കേണ്ട… എല്ലാരുംകൂടെ ചേർന്ന് സ്നേഹിക്കുന്നു എന്ന് പറഞ്ഞു എന്നെ എന്നെ വട്ടം കളിപ്പിക്കുവാ…” ഞാൻ നല്ല ഉച്ചത്തിൽ ആണ് അത് പറഞ്ഞത്…
“ടാ നീ എന്താ പറഞ്ഞെ ” അവൻ എന്റെ കുത്തിന് പിടിച്ചു ചോദിച്ചു..
“അതേടാ അവൾ പോയി… ഇത്രയും കാലം എന്റെ ജീവനായി കൂടെ നടന്നിട്ട് അവൾ പോയി ” അതും പറഞ്ഞത് അവനെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു…
“എടാ പോട്ടെ.. പോയത് പോയി.. പോയത് നന്നായി എന്ന് വിചാരിച്ചാൽ മതി ” അവൻ പറഞ്ഞു….
“നീ എന്താടാ ഉദ്ദേശിക്കുന്നെ ”ഞാൻ കരച്ചിൽ നിർത്തി കണ്ണൊക്കെ തുടച് അവന്റെ മുഖത്തേക്ക് നോക്കി…
“എടാ ഒന്നുമില്ല… ഞാൻ പറഞ്ഞത് അവൾ പോയാൽ വേറെ നല്ല ഒരാൾ കിട്ടും എന്ന് ആണ് ” അവൻ കള്ളം പറയുവാണെന്ന് അവന്റെ മുഖത്തിൽ നിന്ന് എനിക്ക് മനസിലായി…
“ടാ സത്യം പറയടാ…” ഞാൻ എന്റെ രണ്ട് കൈകൊണ്ടും അവന്റെ ഷർട്ടിൽ കയറി പിടിച്ചു…
“എടാ… അത്.. ഞാൻ അറിഞ്ഞ ഒരു കാര്യം ആണ്.. അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഒന്നും എനിക്ക് അറിയില്ല ” അവൻ പറഞ്ഞു…
“വിവേകേ നീ കാര്യം പറ ”ഞാൻ ചോദിച്ചു…
“എടാ… ഐഷായുമായി ആദിൽ കുറച്ചു നാൾ ആയി ഫോൺ വിളിയും സംസാരവും ഒക്കെ ഉണ്ട്… അത് മാത്രവും അല്ല.. അവൻ പുറകെ നടന്നിരുന്ന കൊച്ച്.. ഐഷ ആയിരുന്നു…” വിവേക് പറഞ്ഞു നിർത്തി…
“എടാ അവനു ഐഷയെ ഇഷ്ടം ആയിരുന്നു.. അത് എനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾക്ക് അവനെ ഇഷ്ടമല്ല എന്ന് ആണല്ലോ എന്നോട് പറഞ്ഞത്..” ഞാൻ ചോദിച്ചു
“അത് ശെരിയായിരിക്കും.. എന്തായാലും ഞാൻ നാളെ കൊല്ലത്തേക്ക് പോകുവാ.. എനിക്ക് ഇതിനെ കുറിച്ച് അറിയണം ” വിവേക് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ആണ് പറഞ്ഞത്…
“എടാ ഞാനും ഉണ്ട്… എനിക്ക് അതിന്റെ കാര്യം അറിയത്തെ പറ്റില്ല ” ഞാൻ പറഞ്ഞു… അവൻ ഒരുപാട് തവണ വരണ്ട എന്ന് പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിൽ അവനു സമ്മതിക്കേണ്ടി വന്നു…..
“എടാ പിന്നെ നീ ഇത് ഉമ്മിയോട് പറയാൻ നിക്കണ്ട… ഉമ്മി ഒരുപാട് ആഗ്രഹിച്ചതാ അവളെ മരുമകൾ ആയി കിട്ടാൻ… ഇനി അത് കിട്ടില്ല എന്ന് ആകുമ്പോൾ വിഷമം ആകും… നീ പറയാൻ നിക്കണ്ട ” ഞാൻ എന്റെ ഉള്ളിലെ വിഷമം ഒതുക്കികൊണ്ട് പറഞ്ഞു…
“നീ എത്രനാൾ എന്റെ മുന്നിൽ ഇത് ഒളിച്ചു വെക്കും ” എന്ന് ചോദിച്ചു ഉമ്മി ഡോർ തല്ലിതുറന്ന് അകത്തേക്ക് കയറി വന്നു… രണ്ട് പേരും കരഞ്ഞ ലക്ഷണം ഉണ്ട്…
“അത് ഉമ്മി… ഞാൻ ”
“ ഒന്നുമില്ല പോട്ടെ അതൊന്നും ഓർക്കേണ്ട.
“ഉമ്മ ഞാൻ നാളെ വരാം… നിങ്ങൾ ഒന്ന് അവനോട് സംസാരിക്ക്… വരണ്ടന്ന് പറ ” അവൻ ഉമ്മിയോടും ആഫിയോടും പറഞ്ഞു…
“മോനെ… അവനു അവളെ ഇഷ്ടമായിരുന്നു… നിങ്ങൾ പറഞ്ഞത് ഞാൻ പുറത്ത് നിന്ന് കേട്ടു.. ഇനി അഥവാ അവൾ ഇവനെ പറ്റിച്ചതാണേൽ അത് എന്തിന് എന്ന് ഇവൻ അറിയണം ” ഉമ്മി പറഞ്ഞു… അവൻ അത് കേട്ട് അവന്റെ റൂമിലേക്ക് പോയി… ഞാനും ഉമ്മിയും ആഫിയും അവിടെ തന്നെ ഇരുന്നു ഉറങ്ങി… രാത്രി മുഴുവൻ ഞാൻ കരഞ്ഞു… രാവിലെ ഞാൻ ഉണരുമ്പോൾ അടുത്ത് ആഫി ചാരി ഇരുന്നു ഉറങ്ങുന്നുണ്ട്.. പാവം അവൾ ഒരുപാട് കരഞ്ഞെന്ന് തോന്നുന്നു… കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നു.. ഞാൻ അവിടെ നിന്ന് എഴുനേറ്റ് അവളെ കട്ടിലിൽ പിടിച്ചു കിടത്തി… ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.. ഉമ്മി അവിടെ ഫുഡ് ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു… ഞാൻ സോഫയിൽ ഇരുന്നു… ഫുഡ് ഒക്കെ ഉണ്ടാക്കി ഉമ്മി ടേബിളിൽ കൊണ്ട് വെച്ചു…
“വാ മോനെ… വന്നു കഴിക്ക് ” ഉമ്മി എന്നെ വിളിച്ചു ഞാൻ അവിടെ പോയി ഇരുന്നു…
അപ്പോൾ ഉമ്മിയുടെ ഫോൺ റിങ് ചെയ്തു… ഉമ്മി പോയി എടുത്തു…
‘ആഹ് കൊടുക്കാം ’ ഫോൺ എടുത്ത് ഇങ്ങനെ പറഞ്ഞിട്ട് എന്റെ നേരെ നീട്ടി… ഞാൻ ഫോൺ വാങ്ങി നോക്കി.. വാപ്പി ആണ്…
“ഹലോ വാപ്പി ” വിളിക്കുമ്പോൾ എന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു…
“മോനെ ഒരു വർഷം ആയി നീ എന്നെ ഒന്ന് വിളിച്ചിട്ട് ” വാപ്പി അത് പറയുമ്പോൾ ഞാനും ആലോചിച്ചു… കഴിഞ്ഞ വർഷം വിളിച്ചതാണ്.. പിന്നീട് ഞാൻ അങ്ങോട്ട് വിളിച്ചിട്ടുമില്ല… ഇങ്ങോട്ട് വിളിക്കുമ്പോൾ എടുത്തിട്ടുമില്ല.. എടുക്കാഞ്ഞത് ദേഷ്യം കൊണ്ട് അല്ല… ഞാൻ എന്തേലും പണിയിൽ നിക്കുമ്പോൾ ആയിരിക്കും വിളിക്കുന്നത് അപ്പൊ എടുക്കാൻ പറ്റാറില്ല….
“ഉമ്മ എന്നോട് എല്ലാം പറഞ്ഞു… കഴിഞ്ഞത് കഴിഞ്ഞു… നിന്റെ കോഴ്സ് എല്ലാം കഴിഞ്ഞല്ലോ… നീ ഇങ് കയറി പോര്… കുറച്ചു ദിവസം അവിടുന്ന് മാറി നിക്കുന്നത് നല്ലതാ..”വാപ്പി പറഞ്ഞത് ശെരിയാണെന്ന് ഞാനും വിചാരിച്ചു…
“ആഹ് വരാം വാപ്പി… വാപ്പി വിസയും ടികേറ്റും എടുത്തോ ” എന്ന് പറഞ്ഞു ഞാൻ ഫോൺ ഉമ്മിടെ കയ്യിൽ കൊടുത്തു… ഉമ്മി ഫോൺ കട്ട് ചെയ്തിട്ട്…
“മോനെ.. ”ഉമ്മി വിളിച്ചു…
“വേണ്ട ഉമ്മി… ഉമ്മി പറയാൻ വരുന്നത് എനിക്ക് അറിയാം..കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി അതൊന്നും ഓർത്തു നിക്കണ്ട എന്നൊക്കെ അല്ലെ.. അതൊക്കെ ഞാൻ കളഞ്ഞു… പക്ഷെ ഉമ്മി ഇന്നലെ അവനോട് പറഞ്ഞത് പോലെ ഇനി അവൾ എന്നെ ചതിച്ചിട്ടുണ്ടേൽ അത് എന്തിനാണെന്ന് എനിക്ക് അറിയണം .
“ടാ എപ്പോഴാ പോകുന്നെ ” ഞാൻ അവനോട് ചോദിച്ചു…
“എടാ ആദിലിനെ വിളിച്ചിരുന്നു അപ്പോൾ അവൻ ഇന്ന് കൊല്ലത്തു പോകുന്നുണ്ടെന്ന്.. അവൻ ബൈക്കിൽ ആണ് പോകുന്നെ…” അവൻ പറഞ്ഞു…
“അതിനു എന്താ നമ്മളും ബൈക്കിൽ ആണല്ലോ പോകുന്നെ ”ഞാൻ ചോദിച്ചു…
“അത് അല്ലടാ… ഐഷയുടെ കൂട്ടുകാരിയെ വിളിച്ചിരുന്നു… ഇന്നലെ നിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ.. അവൾ പറഞ്ഞു ഇന്നലെ തിരിച്ചു വീട്ടിൽ ചെന്നപ്പോൾ മുതൽ അവൾക്ക് എന്തെന്നില്ലാത്ത സന്ദോഷം ആണെന്ന്… പിന്നെ അവളും ഇന്ന് കൊല്ലത്തേക്ക് പോകുകയാണെന്ന്… പക്ഷെ അവൾ ട്രെയിനിൽ ആണ് പോകുന്നത്… അത്കൊണ്ട് നമ്മക്ക് രണ്ട് പേർക്കും ട്രെയിൻ ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട്… ഉച്ചക്ക് 2.20 ന് ആണ്… ”
“ആഹ് ശെരിയെടാ ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി… ബെഡിലോട്ട് ഇരുന്നു… ആഫി ഇതുവരെ എഴുന്നേറ്റിട്ടില്ല… ഞാൻ അവളെ നോക്കി… നല്ല ഉറക്കം ആണ്… ഞാനും അങ്ങോട്ട് കിടന്നു… ചെറുതായി ഒന്ന് മയങ്ങിപ്പോയി.. എഴുന്നേക്കുമ്പോൾ സമയം 1 മണി ആയി… ഞാൻ ബാത്‌റൂമിൽ പോയി മുഖം ഒന്ന് കഴുകി… ഒന്ന് കുളിച്ചു തിരിചിറങ്ങി… ഡ്രസ്സ് ചെയ്ത് താഴേക്ക് ചെന്നു.. ഫുഡ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് വിവേക് വന്നത്… അവനും
കഴിക്കാൻ വിളമ്പി… ഞങ്ങൾ കഴിച്ചെഴുനേറ്റു…
“ടാ പോകാം ഇപ്പൊ പോയാലെ ട്രെയിൻ കിട്ടാത്തൊള്ളൂ ” വിവേക് പറഞ്ഞു… ഞാൻ ഉമ്മിയെ ഒന്ന് നോക്കി ഉമ്മി എന്റെ അടുത്തേക്ക് വന്നു പിറകെ ആഫിയും…
“ഉമ്മി പോയിട്ട് വരാം… ആഫി ” ഞാൻ പറഞ്ഞു..
“മോനെ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കരുതേ ”ഉമ്മി ചെറിയാ പേടിയുയോടെ പറഞ്ഞു…
“ഇല്ല ഉമ്മി.. പേടിക്കണ്ട ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഉമ്മിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു… ആഫിയെയും കെട്ടിപിടിച്ചു.. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…
എന്നിട്ട് ഞാൻ വണ്ടിയിൽ കയറി… വിവേക് വണ്ടി എടുത്തു…റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നു…അവരോട് ഒക്കെ ചിരിച്ചു സംസാരിച്ചെങ്കിലും എന്റെ ഹൃദയം നീറുകയായിരുന്നു.. ഞങ്ങൾ അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തി… അവൻ വണ്ടി ഒതുക്കി… ഞാൻ ഇറങ്ങി നോക്കുമ്പോൾ ഒരു ഓട്ടോയിൽ അവൾ… ഐഷ വന്നു ഇറങ്ങി…അവളെ കണ്ടപ്പോളെ അവളോട് സംസാരിക്കാൻ എനിക്ക് തോന്നി… ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ വിവേക് എന്റെ കയ്യിൽ കയറി പിടിച്ചു…
“നീ എങ്ങോട്ടാ പോകുന്നെ ” അവൻ എന്നോട് ചോദിച്ചു…
“എടാ അവൾ ദോ പോകുന്നു…”ഞാൻ അവളെ ചൂണ്ടി പറഞ്ഞു…
“എടാ അവൾ നമ്മളെ കണ്ടാൽ അവിടെ കഴിഞ്ഞില്ലേ ” അവൻ എന്നോട് ചോദിച്ചു… അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത്… അങ്ങനെ അവൾ പോയി കഴിഞ്ഞു ഞങ്ങളും അകത്തേക്ക് കയറി… ട്രെയിൻ അവിടെ കിടപ്പുണ്ടായിരുന്നു….
“ എന്താണ് നീ നോക്കുന്നേ ” ഞാൻ വിവേകിനോട് ചോദിച്ചു…
“ എടാ അവിടെ വല്ല ഹോട്ടൽ ഉണ്ടോ എന്ന് നോക്കിയതാ ടാ നമ്മൾ പോയിട്ട് ഒരു ദിവസം അവിടെ നിൽക്കേണ്ട അപ്പൊ നേരത്തെ നോക്കി വെക്കാം എന്ന് വിചാരിച്ചു ”അവൻ പറഞ്ഞിട്ട് വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു…
ഞാൻ ഹെഡ്സെറ്റ് എടുത്ത് വെച്ച്.. പാട്ട് ഇട്ടു… പതിയെ ഉറക്കത്തിലേക്ക് വീണു… സ്വപ്നം എന്നെ എന്റെ പ്രേണയത്തിലേക്ക് കൊണ്ട് പോയി… കോളേജിൽ പോയ ദിവസം റാഗിംഗ് നടത്തുന്നവന്മാരെ ഇടിച്ചു… അവളോട് സംസാരിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കാതെ ബസിലേക്ക് കയറി…അടുത്തദിവസം ആദിൽവരുന്നില്ല എന്ന് പറഞ്ഞതും ഞങ്ങൾ കോളേജിലേക്ക് പോയതും… അവൻ മെസ്സേജ് അയച്ചതും… അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങിയതും…
അടുത്ത ദിവസം അവൻ ഞങ്ങളെ ഇടിച്ചതും… ഹോസ്പിറ്റലിൽ ആയതും… ഐഷ ഇഷ്ടം പറഞ്ഞതും… പിന്നീട് അങ്ങോട്ട് നടന്നതും… അവസാനം അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞത് വരെ… അപ്പോഴേക്കും ഞാൻ ഞെട്ടി എഴുനേറ്റു…
“എന്താടാ എന്ത് പറ്റി ” എന്റെ ഞെട്ടൽ കണ്ടു വിവേക് ചോദിച്ചു…
“ഞാൻ സ്വപ്നം കണ്ടെയാ ” ഞാൻ പറഞ്ഞു… എന്നിട്ട് ഞാൻ എഴുനേറ്റ് പോയി മുഖം ഒക്കെ കഴിക്കു വന്നു ഇരുന്നു…
അത് കഴിഞ്ഞു ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു… അങ്ങനെ ഞങ്ങൾ കൊല്ലത്തെത്തി… ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ ഞാൻ ആദ്യം നോക്കിയത് ഐഷയെ ആണ്… കുറച്ചു ദൂരെയായി ഒരു ചുവന്ന തട്ടമിട്ട അവളെ ഞാൻ കണ്ടു.. ഞാൻ വിവേക് നോക്കിയപ്പോൾ അവൻ അവളെ കണ്ടിരുന്നു…. ഞാൻ ആളുകളെ തള്ളിമാറ്റി അവളുടെ അടുത്തേക്ക് പോയി… അവളുടെ അടുത്ത് എത്താറായപ്പോൾ വിവേക് എന്റെ കയ്യിൽ പിടിച്ചു… ഞാൻ അവനെ നോക്കി… ആ തല കൊണ്ട് വലതു വശത്തേക്ക് നോക്ക് എന്ന രീതിയിൽ കാണിച്ചു… ഞാൻ കണ്ട കാഴ്ച എന്നെ തളർത്തിക്കളഞ്ഞു.. ചിരിച്ചുകൊണ്ട് ഐഷയെ നോക്കി നിൽക്കുന്ന ആദിൽ… അവന്റെ കയ്യിൽ ബാഗ് ഒക്കെ ഉണ്ട്.. അവനെ കണ്ട അയച്ച ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു… അവൻ അയിഷയെ കറക്കി താഴെ നിർത്തി… എന്നിട്ട് അവളുടെ തോളിൽ കൈ ഇട്ട് നടന്നു പോയി… എനിക്ക് അത് കണ്ടപ്പോൾ ഭൂമി പിളർന്നു താഴെ പോയാൽ മതി എന്ന് തോന്നി… പക്ഷേ എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല…. അവന്റെ അടുത്തേക്ക് ഓടി.. എന്നെക്കാൾ നല്ല വേഗത്തിൽ വിവേക് എന്റെ പുറകിൽ നിന്ന് ഓടി… ചാടി അവന്റെ മുതുകത്തു ചവിട്ടി… നിമിഷനേരംകൊണ്ട് അവനും ഐഷയും താഴെവീണു… ആരാണ് ചവിട്ടിയത് എന്ന് അറിയാൻ അവൻ തിരിഞ്ഞു നോക്കിയപ്പോഴാണ് ഞങ്ങളെ രണ്ടുപേരെയും കണ്ടത്… ഞങ്ങളെ കണ്ടപ്പോൾ അവരുടെ രണ്ടുപേരുടെയും മുഖം പെട്ടെന്ന് മാറി …
“ എന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധം ” ഞാൻ അയിഷയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു..
“അത് നീ അറിയണ്ട കാര്യം ഇല്ല ” ആദിൽ ആണ് മറുപടി പറഞ്ഞത്…
“അറിയണമെടാ പുന്നാര മോനെ ” എന്ന് പറഞ്ഞു ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ചവിട്ട് കൊണ്ട് അവൻ താഴെ വീണു… അവൻ ചാടി എഴുനേറ്റ് എന്നെ അടിക്കാൻ ആയി ഓടി വന്നു അവൻ കൈ വീശിയതും അവന്റെ കൈ ഞാൻ തടഞ്ഞു അവന്റെ കവിളിൽ കൈ മടക്കി ഇടിച്ചു ഇടി കൊണ്ട് അവൻ തെറിച്ചു പോയി അവൻ ചെന്ന് വീണേത് വിവേകിന്റെ കയ്യിൽ… വിവേക് അവനെ പഞ്ചിങ് ബാഗ് ആക്കി… അവന്റെ വയറ്റിൽ വിവേക് നിർത്താതെ ഇടിച്ചു… ഇടി കൊണ്ട് ആദിൽ കുഴഞ്ഞു വീണു… അപ്പോഴേക്കും ഒരു പോലീസ് വണ്ടി അങ്ങോട്ട് വന്നു… കൂടി നീന്ന ആളുകളെ എല്ലാം തള്ളി മാറ്റി അവർ അകത്തേക്ക് വന്നു എന്നിട്ട് തളർന്ന ഇരിക്കുന്ന ആദിലിനെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി ആയിഷയും അവരുടെ കൂടെ പോയി… പുറകെ വന്ന ഒരു പോലീസുകാരൻ ഞങ്ങളെ രണ്ടുപേരെയും തള്ളി ജീപ്പിൽ കയറ്റി… നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി.. അവിടെ ഇല്ലായിരുന്നു
പോലീസുകാരൻ ഞങ്ങളെ ലോക്കപ്പിലേക്ക് കയറ്റി… എന്നിട്ടയാൾ അകത്തേക്കു വന്നു..
“ നീയൊക്കെ ഞങ്ങടെ സ്റ്റേഷൻ പരിധിയിൽ വന്നിട്ട് ഗുണ്ടായിസം കാണിക്കും അല്ലേടാ ” എന്ന് പറഞ്ഞ് പോലീസുകാരൻ വിവേകിനെ കുനിച്ചുനിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു… അതിനുശേഷം അയാൾ എന്റെ അടുത്തേക്ക് വന്നു… അപ്പോൾ പുറകിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു… ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ യൂണിഫോമിൽ ഒരു സുന്ദരിയായ സ്ത്രീ നിൽക്കുന്നു…
“എന്താണ് ഇവർക്ക് എതിരെ ഉള്ള കേസ് ” അവർ ആ പോലീസുകാരനോട് ചോദിച്ചു…
“ ഇവന്മാരെ അറിയില്ലേ സ്റ്റേഷനിൽ വെച്ച് ഒരു പയ്യനെ എടുത്തിട്ട് ഇടിച്ചു… അവൻ ഇപ്പോൾ ഹോസ്പിറ്റലിലാ ” അയാൾ മറുപടി കൊടുത്തു…
“ നിങ്ങൾ അവരെയും കൊണ്ട് ഇങ്ങോട്ട് ഇറങ്ങി വന്നേ ” അവർ പറഞ്ഞിട്ട് പോയി…
“ നിനക്കുള്ളത് അവിടെ ചെന്നിട്ട് ” അയാൾ എന്നോട് പറഞ്ഞു.. എന്നിട്ട് അയാൾ ലോക്കപ്പ് തുറന്ന് പുറത്തേക്ക് പോയി.. വേറെ ഒരു പോലീസുകാരൻ വന്നു എന്നെയും വിവേകിനെയും അവരുടെ റൂമിലേക്ക് കൊണ്ടുപോയി… അകത്തു കയറി അവിടെ ഉണ്ടായിരുന്നു നെയിം ബോർഡ് ഞാൻ വായിച്ചു… ഗാഥാ നിസാം. സബ് ഇൻസ്‌പെക്ടർ ആണ്… അത്രയും ഇടി കൊണ്ടത് കൊണ്ട് വിവേകിന് ചെറിയ പെയിൻ ഉണ്ടായിരുന്നു…
“ അവനെ അങ്ങോട്ട് ഇരുത്തിയിട്ട് നീ ഇവിടെ ഇരിക്ക് ” അവർ എന്നോട് പറഞ്ഞു… ഞാൻ അവനെ അടുത്തുണ്ടായിരുന്ന കസേര ഇരുത്തിയിട്ട് ഞാനും അതിനപ്പുറത്ത് കസേരയിലിരുന്നു….
“എന്ത് കാരണം കൊണ്ട് ആണ് നിങ്ങൾ അവനെ ഇടിച്ചത് ” അവർ ചോദിച്ചു…
“സത്യം സത്യം പോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം എങ്കിലും കുറയും.. കേട്ടല്ലോ ” അവർ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു…
“മാഡം ഞങ്ങളെ 3 പേരും എറണാകുളത്ത് പോളിടെക്നിക്കിന് ഒരുമിച്ച് പഠിച്ചവർ ആണ്… കോളേജ് തുടങ്ങിയപ്പോൾ തൊട്ടുള്ള ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ… ഇത് ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയിരുന്നു.. ലാസ്റ്റ് ഇയറിന്റെ ഫസ്റ്റ് ദിവസം ഞങ്ങൾ കോളേജിലേക്ക് പോയപ്പോൾ സെക്കൻഡ് ഇയർ പഠിക്കുന്ന കുറച്ച് പിള്ളേർ… കോളേജ് പെൺകുട്ടികളെ റാഗ് ചെയ്യുന്നത് കണ്ടു… ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി… അതിലെ ഒരു കുട്ടിയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു… ഞങ്ങൾ അവന്മാരോട് ഇവിടെ റാഗിംഗ് ഒന്നും പറ്റില്ല എന്ന് പറഞ്ഞു ആ പെൺകുട്ടികളോട് പോയ്ക്കോളാൻ പറഞ്ഞു… അപ്പോൾ അവൻ മാരിൽ ഒരാൾ അവളുടെ ദേഹത്ത് കൈ വെച്ചു.. അങ്ങനെ ഞങ്ങടെ അവന്മാരെ ഇടിച്ചു… അന്ന് വൈകുന്നേരം ഞാൻ അവളോട് സംസാരിച്ചെങ്കിലും അവൾ ഒന്നും പറയാതെ ബസ് കയറി പോയി… അടുത്ത ദിവസമാണ് തൊട്ടു ആദിലിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.. അന്ന് അവൻ കോളേജിൽ വരുന്നില്ല എന്ന് പറഞ്ഞു എന്നിട്ട് ഞങ്ങളോട് കുറെ ദേഷ്യപ്പെട്ടു..
അന്ന് ഞങ്ങൾ മാത്രം കോളേജിൽ പോയി അവൻ വന്നില്ല.. അന്ന് വൈകുന്നേരം വിവേകിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു… ആദിലിന്റെ ആയിരുന്നു അവൻ റൂം മാറുകയാ എന്നായിരുന്നു പറഞ്ഞത്…ഞങ്ങൾ അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങി.. ഞങ്ങൾ അവനോട് കാര്യങ്ങൾ സംസാരിച്ചെങ്കിലും അവൻ പോവാൻ തന്നെ തീരുമാനിച്ചു… അടുത്ത ദിവസം ഞങ്ങൾ കോളേജിൽ കയറിയപ്പോൾ ആ സെക്കന്റ് ഇയർ സ്റ്റുഡൻസ് കൂടെ ആദിലും ഉണ്ടായിരുന്നു… അന്ന് അവന്മാരോട് സംസാരിക്കാൻ പോയപ്പോൾ അവന്മാർ ഞങ്ങളെ എടുത്ത് ഇട്ട് ഇടിച്ചു..2 മാസത്തോളം ഞങ്ങൾ രണ്ടും ഹോസ്പിറ്റലിൽ ആയിരുന്നു… കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ട്…”
“ഓ അപ്പൊ അതിന്റെ പ്രതികാരം തീർത്തതാണ് അല്ലെ ” അവർ ഇടക്ക് കയറി ചോദിച്ചു…
“അല്ല മാഡം.. അന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ ആരോ കൊണ്ട് ആക്കി ബോധം ഇല്ലാത്തത്കൊണ്ട് ആരാണെന്ന് അറിയാൻ പറ്റിയില്ല… അന്ന് വൈകുന്നേരം അവർ വന്നോപ്പോൾ ആണ് ഞങ്ങളെ കൊണ്ട് ആക്കിയത് അന്ന് ഞങ്ങൾ റാഗിംഗിൽ നിന്ന് പറഞ്ഞു വിട്ട പിള്ളേർ ആണ് എന്ന്… {അവിടം മുതൽ ഇന്ന് നടന്ന കാര്യങ്ങൾ വരെ പറഞ്ഞു }”
“അപ്പൊ അതാണ് കാര്യം.. ഇതൊക്കെ സത്യമാണോന്ന് അറിയണമല്ലോ… അവരെ വിളിപ്പിക്കാം ” ഗാഥാ മാഡം ഒരു കോൺസ്ട്രബിളിനെ വിളിച്ചിട്ട് കാര്യം പറഞ്ഞു അവരോട് വരാൻ പറയാൻ പറഞ്ഞു… ഞാൻ എന്റെ ഫോൺ എടുത്തു… ഞങ്ങൾ മൂന് പേരും നിക്കുന്ന ഫോട്ടോയും ഞാനും ഐഷയും നിക്കുന്ന ഫോട്ടോയും ഗാഥാ മാഡത്തിന്റെ കാണിച്ചു…അവർ ഫോൺ വേടിച്ചു എല്ലാം നോക്കി ഫോൺ അവിടെ വെച്ചു….. ഞങ്ങളോട് അപ്പുറത്തെ റൂമിലേക്ക് മാറി ഇരിക്കാൻ പറഞ്ഞു…
1 മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വന്നു… ആദിലിനു ഒട്ടും വയ്യാന്നു അവനെ കണ്ടാലേ അറിയാം…അവർ വന്നപ്പോൾ ഞങ്ങളെയും വിളിച്ചു…
“ആദിൽ എന്ന് അല്ലെ പേര് ? ”ഗാഥാ മാഡം ആദിലിനോട് ചോദിച്ചു…
“അതെ മാഡം ” അവൻ പറഞ്ഞു…
“ഈ ഇരിക്കുന്നവരെ നിങ്ങൾക്ക് അറിയാമല്ലോ ”ഗാഥാ മാഡം ആദിലിനോട് ചോദിച്ചു…
“ഇവർ ആണ് മാഡം എന്നെ അവിടിത്ത് തല്ലിയത് ” അവൻ പറഞ്ഞു…
“അതിനു മുൻപേ വല്ല പരിചയവും ഉണ്ടോ ”
“മാഡം ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ് ”
“ok…” “നീയും ഇവനുമായുള്ള ബന്ധം ” ഗാഥാ മാഡം ഐഷയോട് ചോദിച്ചു…
“ഇയാൾക്ക് എന്നെ ഇഷ്ടമായിരുന്നു ” അവൾ എന്നെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“നിനക്ക് ഇഷ്ടമില്ലായിരുന്നോ ” ഗാഥാ മാഡം ചോദിച്ചു…
“അല്ലായിരുന്നു ” അവൾ അപ്പൊ തന്നെ ഉത്തരം പറഞ്ഞു… അത് കേട്ട് എന്റെ ഹൃദയം പിടച്ചു… വിവേക് എന്നെ നോക്കി… എന്റെ കണ്ണുകൾ നിറഞ്ഞു… അവൾ എന്നെ പറ്റിക്കുകയായിരുന്നു എന്നാ സത്യം ഞാൻ മനസിലാക്കി…
“ദേ നിന്റെ വേഷം കേട്ട് ഇവിടെ ഇറക്കരുത്… ഇത് എന്താ ” മാഡം എന്റെ
ഫോണിൽ ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു…
“ഇനി നി ഇവൻ ബലം പ്രോയോഗിച്ച് എടുത്തതാണെന്ന് പറഞ്ഞാലും നടക്കില്ല… കാരണം നിന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം നി സന്ദോഷമായി എടുത്തതാണെന്ന് ” അത് കേട്ടപ്പോൾ അവൾ ആകെ വല്ലാതെ ആയി… മുഖം ഒക്കെ വിളറി വെളുത്തു…
“അടിച്ചു നിന്റെ കരണം പൊട്ടിക്കേണ്ടതാണ്… പക്ഷെ സ്ത്രികളെ ഉപദ്രവിക്കുന്നത് കുറ്റകരമായി പോയി… ഇനി നി സത്യം പറ ”മാഡം ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്…
അവൾ ആദിലിനെ ഒന്ന് നോക്കി… എന്നിട്ട് എന്നെയും നോക്കി… അവളുടെ നോട്ടം കണ്ടപ്പോഴേ ഞാൻ നോട്ടം മാറ്റി…
“നി പറയുന്നുണ്ടോ അതോ ആളെ വിളിക്കണോ….”മാഡം അവളോട് ചോദിച്ചു അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല…
“സുഷമേ… ഒന്ന് ഇങ് വന്നേ ” ഒരു ലേഡി കോൺസ്ട്രബിൾ അകത്തേക്ക് വന്നു “ഇനിയും നി ഒന്നും മിണ്ടിയില്ലേൽ വാക്കി കാര്യം സുഷമ നോക്കിക്കോളും ” എന്ന് പറഞ്ഞു ഗാഥാ മാഡം കസേരയിലേക്ക് ചാരി കൈ കെട്ടി ഇരുന്നു…
“വേണ്ട മാഡം ഞാൻ പറയാം ” ഐഷ പേടിച്ചു പറഞ്ഞു…
“എന്നാ സമയം കളയാതെ വേഗം പറഞ്ഞോളൂ ”
“മാഡം രണ്ട് വർഷം മുൻപ് ഇഷ്ടമാണെന്ന് പറഞ്ഞു ഈ ഇക്ക എന്റെ പിറകെ കൂടി… (ആദിലിനെ നോക്കി അവൾ പറഞ്ഞു ) കുറെ ഞാൻ പറഞ്ഞു ഒഴിവാക്കിയതാ പക്ഷെ പോയില്ല പിന്നെയും പിന്നെയും പുറകെ വന്നു… പക്ഷെ എനിക്ക് എപ്പോഴോ ഈ ഇക്കയെ ഇഷ്ടമായി… അങ്ങനെ ഞാനും തിരിച്ചു ഇഷ്ടമെന്ന് പറഞ്ഞു… അങ്ങനെ ദിവസങ്ങൾ കടന്ന് പോയി… എനിക്ക് ഇവരുടെ കോളേജിൽ അഡ്മിഷൻ എടുത്തു… ഫസ്റ്റ് ഡേ തന്നെ റാഗിംഗിൽ കുടുങ്ങി… പക്ഷെ അന്ന് അജാസ് ഇക്ക എന്നെ രക്ഷിച്ചു… പക്ഷെ ആദിലിക്കാക്ക് അത് ഇഷ്ടപ്പെട്ടില്ല..അത് എനിക്ക് മനസിലായി… അന്ന് വൈകിട്ട് അജാസ് ഇക്ക സംസാരിക്കാൻ വന്നപ്പോൾ ഞാൻ അധികം സംസാരിക്കാതെ ബസ് കയറി പോയി… അന്ന് രാത്രി ആദിലിക്ക വിളിച്ചിട്ട് എന്നോട് ഒരു കാര്യം പറഞ്ഞു…’അജാസിക്കയെ പറ്റിക്കാൻ വേണ്ടി ഇഷ്ടമാണെന്ന് പറയാൻ ‘ ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞു അത്കൊണ്ട് അടുത്ത ദിവസം ആദിൽ ഇക്ക കോളേജിൽ വന്നില്ല… അന്ന് ഞാൻ അജാസ് ഇക്ക കാണാത്ത രീതിയിലാണ് നടന്നത്…അന്ന് വരാത്തത് കൊണ്ട് ഞാൻ ആദിൽ ഇക്ക പറഞ്ഞ കാര്യം സമ്മതിച്ചു…എനിക്ക് അവരോട് സംസാരിക്കാൻ വേണ്ടി ഒരു പ്രശ്നം ഉണ്ടാകണം എന്ന് പറഞ്ഞു ആദിൽ ഇക്ക അന്ന് റൂം മാറി…അന്ന് വൈകിട്ട് ഈ വിവേക് ഏട്ടന്ന് വിളിച്ചിട്ട് എന്നോട് ഈ അജാസ് ഇക്കാക്ക് എന്നോട് ഉള്ള സ്നേഹം പറഞ്ഞു തന്നു.. അപ്പൊ ഞാനും കരുതി ഒന്ന് നോക്കാമെന്നു… പക്ഷെ അടുത്ത ദിവസം അടി ഉണ്ടാകും എന്ന് ഞാൻ പ്രേധിക്ഷിച്ചില്ല.. അന്ന് ആദിൽ ഇക്ക ആണ് എന്നോട് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞത്.. അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞു…അന്ന് തൊട്ട് എന്നും ഹോസ്പിറ്റലിൽ പോകും… അങ്ങനെ വിശ്വാസം പിടിച്ചെടുത്തു… അങ്ങനെ ഇരിക്കെ ഒരു ദിവസം ആദിൽ ഇക്ക കുറച്ചു പൈസ ചോദിച്ചു… എന്റെ കയ്യിൽ ഇല്ലായിരുന്നു… അപ്പോഴാണ് ആദിലിക്ക ഒരു ബുദ്ധി പറഞ്ഞു തന്നത്… ഹോസ്പിറ്റലിൽ ആണെന്നും അവൾക്ക് വേണ്ടി കുറച്ച് പൈസ വേണം എന്നും പറയാൻ പറഞ്ഞു…
എന്നിട്ട് വേറൊരു നമ്പർ തന്നിട്ട് ജോബിൻ എന്ന് പറഞ്ഞ് സേവ് ചെയ്യാൻ പറഞ്ഞു.. അന്ന് ഞാൻ ആദിൽ ഇക്കാടെ വീട്ടിൽ ചെന്നു… ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്.. ആദിൽ ഇക്ക വിളിച്ചത്… മറ്റേ നമ്പറിൽ നിന്ന് വിളിച്ചത്… എന്നിട്ട് പ്ലാൻ ചെയ്ത പോലെ വിളിച്ചു കൂട്ടുകാരിക്ക് ആക്സിഡന്റ് പറ്റിയെന്നും ക്യാഷ് വേണം എന്നും പറഞ്ഞു.. ഞാൻ തലകറങ്ങി വീഴുന്ന പോലെ അഭിനയിച്ചു.. അജാസിക്ക് അത് സത്യമെന്ന് കരുതി വിശ്വസിച്ചു… അന്ന് പൈസ തന്നു.. അതിനുശേഷം എനിക്കും ഒരു വിശ്വാസം വന്നു എന്ത് ചോദിച്ചാലും തരും എന്ന്.. ആദിൽ ഇക്ക എന്നോട് അജാസിക്കയുമായി ഉള്ള ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞു… എനിക്ക് അവസാനിപ്പിക്കാൻ തോന്നിയില്ല ഞാൻ അത് കണ്ടിന്യൂ ചെയ്തു പോയി ആദിൽ ഇക്കാക്ക് അതിൽ നീരസം ഉണ്ടായിരുന്നു…. ഞാൻ ചോദിച്ചത് എല്ലാം അജാസ് ഇക്കാ എനിക്ക് വാങ്ങി തന്നു…. പക്ഷേ ഇവർ വീണ്ടും ഒന്നിച്ചപ്പോൾ എനിക്ക് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങൾ വന്നുതുടങ്ങി… രണ്ടു പേരോട് പറഞ്ഞപ്പോഴും അവർ രണ്ടുപേരും അത് കാര്യമായി എടുത്തില്ല… ഞാനത് കണ്ടില്ല എന്ന് നടിച്ചു എങ്കിലും എനിക്കത് കഴിയുന്നുണ്ടായിരുന്നില്ല… അങ്ങനെ ക്ലാസ് അവസാനമായപ്പോൾ ഞാന് അജാസിക്കയോട് ബ്രേക്ക് ആകാമെന്ന് പറഞ്ഞു… അങ്ങനെ ഞാൻ ട്രെയിൻ കയറി വീട്ടിലേക്ക് വരുമ്പോൾ ഇവർ എന്റെ കൂടെ ഉണ്ടായിരുന്ന എന്നാ കാര്യം എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു മാഡം” അവൾ പറഞ്ഞു നിർത്തിയതും രണ്ട് കാര്യങ്ങൾ സംഭവിച്ചു… ഒന്ന് ഐഷയുടെ കവിളിൽ ഗാഥാ മാഡത്തിന്റെ കൈ പതിഞ്ഞു… കൂടെ ഇത് കേട്ടിരുന്ന ഞാൻ ചാടി എഴുനേറ്റ് ആദിലിനെ ചവിട്ടി തെറിപ്പിച്ചു… ഞാൻ വീണ്ടും അവന്റെ അടുത്തേക്ക് ഓടി അടുത്തെങ്കിലും എനിക്ക് അവനെ ചവിട്ടാൻ പറ്റിയില്ല എവിടുന്നോ വന്ന പോലീസുകാർ എന്നെ പിടിച്ചു മാറ്റി നിർത്തി…
“നിയൊക്കെ ഒരു പെണ്ണ് ആണോടി… 500,1000 രൂപക്ക് കിടക്ക പങ്കിടാൻ പോകുന്ന വേശികൾക്ക് പോലും ഇതിലും മാന്യത ഉണ്ടല്ലോടി ” ഗാഥാ മാഡം ഐഷയോട് പറഞ്ഞു“ഇവളുടെ വീട്ടിൽ നിന്ന് ആളെ വിളിപ്പിക്ക് പെട്ടന്ന് ” ഗാഥാ മാഡം സുഷമ മാഡത്തിനോട് പറഞ്ഞു.. അവർ ഐഷയുടെ വീട്ടിലെ നമ്പർ വാങ്ങി… പുറത്തേക്ക് പോയി…
“അവനെ എടുത്ത് അകത്തിട്ടേരെ ” ഗാഥാ മാഡം ഒരു പോലീസ് കാരനോട് പറഞ്ഞു ”അജാസ് ഇവിടെ ഇരിക്ക് ” ഗാഥാ മാഡം എന്നോട് പറഞ്ഞു ഞാൻ ദേഷ്യം അടക്കി പിടിച്ചു അവിടെ ഇരുന്നു… “അജാസ് ആണ് തീരുമാനം എടുക്കണ്ടത്… ഇവർക്കെതിരി വഞ്ചന കുറ്റത്തിന് കേസ് എടുക്കട്ടെ ”
“വേണ്ട മാഡം..എല്ലാരും പെണ്ണിനെ വിശ്വസിക്കരുത് ചതിക്കും എന്ന് പറഞ്ഞപ്പോളും ഞാൻ അത് വിശ്വസിച്ചിരുന്നില്ല… പക്ഷെ ഇതിപ്പോ എന്റെ ജീവിതത്തിലും സംഭവിച്ചു.. അവനെ ഇറക്കി വിട്ടേരെ മാഡം എനിക്ക് പരാതി ഒന്നും ഇല്ല ” ഉള്ളിൽ നെഞ്ചിൽ നീറുകയാണെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്..
“അജാസ് ആരെങ്കിലും ഒരാൾ ചെയ്ത കുറ്റത്തിന് എല്ലാരുടെയും മുകളിൽ പഴിചാരണ്ട കാര്യം ഇല്ല…ഇവളെ പോലെ ഉള്ളവളുമാർ ചെയ്യും.. വാക്കി ഉള്ളവർ അവരുടെ അവസ്ഥാ കൊണ്ട് ആണ് പ്രേമം ഉപേക്ഷിക്കുന്നത്… അത് നിങ്ങളും മനസിലാക്കണം ” അവർ പറഞ്ഞു നിർത്തി…
“മാഡം ഞങ്ങൾ എന്നാൽ പൊക്കോട്ടെ ” ഞാൻ അവരോട് ചോദിച്ചു…
“നിങ്ങൾ പോയാൽ ഇവരുടെ കാര്യം ” ഗാഥാ മാഡം ഐഷയെ നോക്കി പറഞ്ഞു…
“എനിക്ക് ഇവളുടെ മുഖം കാണുന്നതേ ഇഷ്ടമല്ല.. ഞങ്ങൾ പൊക്കോട്ടെ ” ഞാൻ ചോദിച്ചു… എന്റെ വിഷമം മനസിലാക്കിയിട്ട് ആകണം…
“നിങ്ങൾക്ക് എതിരെ കേസ് എടുക്കണ്ടതാണ്… പിന്നെ ഇവരുടെ ഭാഗത്തു തെറ്റ് ആയതുകൊണ്ട് മാത്രം ആണ് കേസ് എടുക്കാത്തത്… ശെരി നിങ്ങൾ പൊക്കോ…. അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…
“ ടാ ഇന്നിവിടെ തന്നിട്ട് നാളെ അങ്ങ് പോവാ ” വിവേക് പറഞ്ഞു
“ ഇല്ലടാ ഞാൻ പോവുക എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല ” ഞാൻ പറഞ്ഞു
“ എന്നാ നമുക്ക് രണ്ടുപേർക്കും ടിക്കറ്റ് ബുക്ക് ചെയ്യട്ടെ ” വിവേക് ചോദിച്ചു
“ എടാ വേണ്ടടാ നീ നിങ്ങടെ നാട്ടിലേക്ക് പൊയ്ക്കോ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ” ഞാൻ പറഞ്ഞു
“ എടാ ഞാനും വരാം കുഴപ്പമില്ല ”അവൻ പറഞ്ഞു അവന്റെ മുഖത്ത് ഞാൻ ആത്മഹത്യ ചെയ്യും എന്നുള്ള പേടി ഉണ്ടായിരുന്നു…
“ എടാ നീ പേടിക്കേണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല… അവൾ പോയാൽ പോട്ടെ എനിക്ക് ഉമ്മി ഉണ്ട് ആഫി ഉണ്ട് വാപ്പിയും ഉണ്ട് ഇവരെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്… അങ്ങനെയുള്ളപ്പോൾ ഞാൻ ആത്മഹത്യയ്ക്ക് ഒന്നും ശ്രമിക്കില്ല…” അവസാനം അവൻ എനിക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്തു… രാത്രി 7 മണിക്കാണ് ട്രെയിൻ…. അങ്ങനെ ആവാൻ എന്റെ കൂടെ വന്നു എന്ന് ട്രെയിനിൽ കയറ്റി വിട്ടു…. ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി…. ഉറക്കമുണരുമ്പോൾ ഏകദേശം സ്ഥലം എത്താറായി മൂന്ന് സ്റ്റേഷൻ കഴിഞ്ഞാൽ സ്ഥലം എത്തി… ഞാനൊന്ന് പോയി മുഖം കഴുകി വന്നിരുന്നു… ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്കോൾ കടക്കുന്നു… ഉമ്മിയും ആഫിയുമാണ് വിളിച്ചിരിക്കുന്നത്… ഞാൻ തിരികെ വീട്ടിലേക്ക് ആണ് പോകുന്നത് അതുകൊണ്ട് ഞാൻ അവരെ വിളിക്കുന്നില്ല…. സ്റ്റേഷൻ എത്തി ഞാൻ പുറത്തേക്കിറങ്ങി…. പതിയെ നടന്നു നീങ്ങി… സമയം 11 മണിയോടെ അടുത്തായിരുന്നു… ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു…. ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു….
—————————————————
ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു….ചുറ്റും നോക്കി… എന്റെ വീട് ആണ്…ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത് നോക്കി..
ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു….ചുറ്റും നോക്കി… എന്റെ വീട് ആണ്…ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത് നോക്കി..സമയം 7 മണി ആകാൻ പോകുന്നു… ഞാൻ വന്ന കുറച്ചു മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തു… എന്നിട്ട് ഞാൻ ഇൻസ്റ്റയിൽ കയറി.. ജെന്നയുടെ അക്കൗണ്ട് തപ്പി എടുത്തു… അവളുടെ ഫോട്ടോ ഒക്കെ നോക്കി…എന്നിട്ട് phone നെഞ്ചിൽ വെച്ച് ബെഡിലേക്ക് കിടന്നു… പുറത്ത്
ഇടിയോട് കൂടിയ മഴ പെയ്യുന്നു… പെട്ടന്ന് നല്ല ശബ്ദത്തിൽ ഒരു ഇടി പെട്ടി… ഞാൻ ഞെട്ടി എഴുനേറ്റു… എന്നിട്ട് ഞാൻ താഴേക്ക് ഇറങ്ങി പോയി… അവിടെ ഉമ്മിയും ആഫിയും ഇരിപ്പുണ്ട്… രണ്ട് പേരുടെയും മുഖം വല്ലാതെ ഇരിപ്പുണ്ട്… ഞാൻ ഇറങ്ങി വരുന്നത് രണ്ട് പേരും കണ്ടില്ല… ഞാൻ അവരുടെ എതിർവശത്തായി ഇരുന്നു… അപ്പോഴാണ് ഞാൻ അവരെ കണ്ടത്… എന്നെ കണ്ട ഉടനെ ആഫി ഉമ്മിയെ നോക്കി എന്നിട്ട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു….
“എന്താ രണ്ടുംകൂടെ ” ഞാൻ ചോദിച്ചു
“ഏഹ് ഒന്നുമില്ല ” ആഫി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു… അപ്പോഴേ എനിക്ക് മനസിലായി അത് കള്ളം ആണെന്ന്
“നീ പോടീ കള്ളി… നിനക്ക് എപ്പോഴെങ്കിലും ഒന്ന് സത്യം പറഞ്ഞൂടെ ”ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…
“നീ പോടാ പന്ന പട്ടി ഇക്ക ” എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ പിടിച്ചു കുനിച്ചു മുതുകത്ത് ഒരു ഇടി തന്നിട്ട് ഓടി….
“നിക്കടി അവിടെ ” എന്ന് പറഞ്ഞു ഞാൻ അവളുടെ പുറകെ ഓടി… അവൾ ചെന്ന് റൂമിൽ കയറി ഡോർ lock ചെയ്തു… “നീ പുറത്തോട്ട് ഇറങ് നിന്നെ ഞാൻ എടുത്തോളാം ” എന്ന് പറഞ്ഞു ഞാൻ തിരിച്ചു ഉമ്മിടെ അടുത്ത് വന്നു ഇരുന്നു… ഉമ്മിടെ മുഖം ഇപ്പോഴും അതുപോലെ തന്നെ…
“എന്താ ഉമ്മി… വയ്യേ.. ഹോസ്പിറ്റലിൽ പോണോ ” ഞാൻ ഉമ്മിടെ അടുത്ത് ചോദിച്ചു… അപ്പോൾ ഉമ്മി എന്നെ ഒന്ന് നോക്കി…ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. ഞാൻ ഉമ്മിയെ എന്റെ നെഞ്ചോട് ചേർത്ത പിടിച്ചു താടി പിടിച്ചു പൊക്കി..
“എന്താ ഉമ്മി കാര്യം ”
“അത് മോനെ… നിന്റെ കാര്യം പറയാൻ ആയി.. അഫിമോൾ ഫൈസലിനെ വിളിച്ചു.” ഞാൻ ആകാംഷയോടെ കേട്ടിരുന്നു…
“അത് നടക്കില്ല ” അത് കേട്ടപ്പോൾ എവിടുന്നോ വിഷമം വന്നു കൂടി കണ്ണുകൾ നിറഞ്ഞു…
“അവരുടെ വീട്ടുകാർ അവളുടെ കാര്യം നേരത്തെ പറഞ്ഞു വെച്ചിരിക്കുവാണെന്ന്.. നമ്മുടെ നബീലുമായിട്ട് ” ഞാൻ കണ്ണുകൾ ഒന്ന് അടച്ചു വിഷമം മാറ്റാൻ ആയി വേറെ കാര്യങ്ങൾ ആലോചിച്ചു…. ഞാൻ ഉമ്മിയെ വിട്ട് എഴുനേറ്റു…
“മോനെ നീ വിഷമിക്കണ്ട ” നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഉമ്മി പറഞ്ഞു…
“വിഷമം ഒന്നും ഇല്ല ഉമ്മി… അല്ലേലും ഇന്ന് കണ്ട ഒരു കൊച്ചിനെ കിട്ടില്ല എന്ന് അറിയുമ്പോൾ എന്തിന് വിഷമം ” വിഷമം ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്… ഞാൻ ഉമ്മിടെ കൈ മാറ്റി നടന്ന് അഫിയുടെ റൂമിന്റെ അടുത്ത് ചെന്നു… ഡോറിൽ മുട്ടി…
“ആഫി ഡോർ തുറക്ക് ” അവളെ വിളിക്കുമ്പോൾ എന്റെ വാക്കുകളിൽ വിറയൽ പടർന്നു…കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ വന്നു ഡോർ തുറന്നു…
“ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നത് നീ ആണോ… അപ്പൊ അത് നടക്കില്ലേൽ പറയണ്ട ഉത്തരവാദിത്തം നിനക്ക് ആണ്… അല്ല ഞാൻ ഉമ്മിയോട്
ചോദിച്ചല്ല അറിയണ്ടത് ” ഞാൻ കടുത്ത ശബ്ദത്തോടെ പറഞ്ഞു…
“ഇക്ക ഞാൻ ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോളേക്കും ഞാൻ തടഞ്ഞു…
“നീ ഒന്നും പറയണ്ട.. ഞാൻ നാളെ തിരിച്ചു പോകും… ഈ കല്യാണത്തിന് ഞാൻ കാണത്തില്ല ” ഉള്ള ദേഷ്യം മുഴുവൻ ഞാൻ അവളോട് തീർത്തു അങ്ങനെ എന്തൊക്കെയോ പറഞ്ഞു… എന്നിട്ട് ഞാൻ നേരെ എന്റെ റൂമിൽ പോയി.. ഡോർ lock ചെയ്തു… ബെഡിൽ കിടന്നു…
‘അന്നേ അങ്ങ് മരിച്ചാൽ മതിയായിരുന്നു’ അങ്ങനെ ഞാൻ ആലോചിച്ചു… ***************************************************
സമയം 11 മണിയോടെ അടുത്തായിരുന്നു… ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു…. ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു….കയ്യിലിരുന്ന phone തെറിച്ചു പോയി ഞാൻ പറന്നു പോയി തല ഇടിച്ചു റോഡിലേക്ക് വീണു… തലയിൽ നിന്ന് ചോര ഒഴുകുന്നു… അപ്പോഴേക്കും എന്റെ ബോധം പോയി… ബോധം വരുമ്പോൾ ഞാൻ ഏതോ ഹോസ്പിറ്റലിൽ ആണ്.. കയ്യും കാലും തലയും ഒന്നും അനാക്കാൻ വയ്യ.. എനിക്ക് ബോധം വന്നതറിഞ്ഞു ഒരു സിസ്റ്റർ ഡോക്ടറെ വിളിച്ചു… ഒരു ലേഡി ഡോക്ടർ ഓടി വന്നു… എന്തൊക്കെയോ ചെക്ക് ചെയ്തു…
“ഞാൻ ഇത് എവിടെയാ…” ഞാൻ ഡോക്ടറോട് ചോദിച്ചു…
“ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണ് ” ആ ഡോക്ടർ എന്നോട് പറഞ്ഞു…
“നിങ്ങൾ വന്നിട്ടിപ്പോൾ ഏതാണ്ട് 12 ദിവസം ആയി…കൊണ്ട് വരുമ്പോൾ ഞങ്ങൾ കരുതിയത് മരിക്കും എന്ന് ആണ്… പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ ” അവർ പറഞ്ഞു…
“എന്നെ ആരാണ് ഇവിടെ കൊണ്ട് ആക്കിയത് എന്ന് അറിയാമോ ”ഞാൻ ചോദിച്ചു…
“ഒരു ഹാഫിസ് അലി സാക്കിർ ഹുസൈൻ.. അദ്ദേഹം ആണ് നിങ്ങളെ ഇവിടെ കൊണ്ട് വന്നത്… പുറത്തിരിപ്പുണ്ട്.. കാണണോ ” അവർ ചോദിച്ചു…
“ഒന്ന് കണ്ടാൽ കൊള്ളായിരുന്നു ”ഞാൻ പറഞ്ഞു… ഡോക്ടർ ആ സിസ്റ്ററോട് പറഞ്ഞു ആളെ വിളിപ്പിച്ചു… ആൾ അകത്തേക്ക് വന്നു…
അയാൾ എന്നെ കണ്ടപ്പോളെ നോക്കി ചിരിച്ചു.. ഞാനും ചെറുതായിട്ട് ചിരിച്ചു..
“ഇയ്യാൾക്ക് എന്തോ സംസാരിക്കണമെന്ന്.. പിന്നെ താൻ അധികം സംസാരിക്കണ്ട ” എന്നെ നോക്കി പറഞ്ഞിട്ട് അവർ പുറത്തേക്ക് പോയി…
“എന്താണ് ” അയാൾ എന്നോട് ചോദിച്ചു…
“എന്റെ ഉമ്മിയെ ഒന്ന് വിളിച്ചു പറയണം ” എന്ന് പറഞ്ഞു… അയാൾ phone എടുത്തു number ഞാൻ പറഞ്ഞു കൊടുത്തു… അയാൾ പുറത്തേക്ക് പോയി… കുറച്ചു കഴിഞ്ഞു അകത്തേക്ക് കയറി വന്നു…
“അവർ കേട്ട ഉടനെ ഇറങ്ങിയിട്ടുണ്ട്… ഇന്ന് തന്നെ ഇങ് എത്തും… പിന്നെ ഇത് ഉമ്മാടെ number എന്നല്ലേ പറഞ്ഞത്.. ഇത് ഒരു ആൺ ആണ് എടുത്തത്…” എന്ന് പറഞ്ഞു അയാൾ അവിടെ ഇരുന്നു…
“വേറെ എന്തെങ്കിലും വേണോ ” അയാൾ ചോദിച്ചു…
“വേണ്ട ” ഞാൻ പറഞ്ഞു… അയാൾ പുറത്തേക്ക് പോയി..
ആ ഡോക്ടർ തിരിച്ചു വന്നു..
“അതെ തന്റെ പേര് എന്താണ്..”
“അജാസ് ജാഫർ…”
“ഞാൻ ജഹാനാരാ ഷാജി ”അവർ പറഞ്ഞു…
“സ്ഥാലം എവിടെയാണ് ” അവർ ചോദിച്ചു..
“എറണാകുളം ആണ് ”ഞാൻ പറഞ്ഞു…
“ഒരു കാര്യം പറയാം… നിങ്ങളുടെ നട്ടെല്ലിന് സാരമായ പ്രശ്നം ഉണ്ട് ചിലപ്പോൾ ഇനി എഴുനേറ്റ് നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ”അവർ പറഞ്ഞു.. അപ്പോൾ ഞാൻ ആലോചിച്ചു… ഇതിനെക്കാളും ഭേദം മരിക്കുന്നതായിരുന്നു എന്ന്… ഞാൻ കണ്ണടച്ചു കിടന്നു… പതിയെ ഉറക്കത്തിലേക്ക് വീണു.. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉണർന്നത്… നോക്കുമ്പോൾ വാപ്പി ആണ്.. ഉമ്മി എന്റെ അടുത്ത് ഇരിക്കുന്നു കരയുന്നു ആഫിയും ഉണ്ട് കൂടെ
“ഉമ്മി”
“നീ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് മുൻപ് ഞങ്ങളെ കുറിച്ച് ആലോചിച്ചോ ” വാപ്പി എന്റെ വിളി കേട്ടിട്ട് എന്നോട് ചോദിച്ചു…
“എന്ത് ആലോചിച്ചൊന്ന്… ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്നാണോ… ശെരിയാ എനിക്ക് വിഷമം ഉണ്ടായിരുന്നു.. നിങ്ങളെ ഓർത്തു ആണ് ഞാൻ ഒന്നും ചെയ്യാതെ ഇരുന്നത്.. ഞാൻ തിരിച്ചു വീട്ടിലേക്ക് വരാൻ ഇറങ്ങിയപ്പോൾ ഒരു കാർ വന്നു എന്നെ ഇടിച്ചതാണ്.. അത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി… ഇനി നടക്കാൻ പറ്റത്തില്ല വീൽ ചെയറിൽ തള്ളിക്കൊണ്ട് നടക്കാം ” ഞാൻ പറഞ്ഞു… അവർ എല്ലാരും ഒരേ പോലെ ഞെട്ടി.. അപ്പോഴേക്കും ഡോക്ടർ വന്നു…
“വിശ്വാസം ആയില്ലേൽ അങ്ങോട്ട് ചോദിച്ചോളൂ ” ഞാൻ പറഞ്ഞു… അപ്പോൾ എല്ലാവരും ഡോക്ടറെ നോക്കി…
“ഡോക്ടർ ഇനി ഇവന് നടക്കാൻ പറ്റില്ലേ ” ഉമ്മി വിങ്ങിക്കൊണ്ട് ചോദിച്ചു.. ഡോക്ടർ എന്നെ ഒന്ന് രൂക്ഷമായി നോക്ക്…
“എഴുനേറ്റ് നടക്കാൻ പറ്റില്ല എന്ന് അല്ല… ചിലപ്പോൾ പറ്റില്ല എന്നാണ് പറഞ്ഞത് ” ഡോക്ടർ എന്നെ നോക്കി ഉമ്മിയോട് പറഞ്ഞു..
“ഞങ്ങൾക്ക് ഇവനെ കൊണ്ട് പോകാൻ പറ്റുമോ ഡോക്ടർ ” വാപ്പി ചോദിച്ചു…
“ഒരു 2 ആഴ്ച കഴിഞ്ഞു കൊണ്ട് പൊക്കൊളു ” ഡോക്ടർ പറഞ്ഞു… പിന്നീട് ഡോക്ടർ ഇടക്ക് ഇടക്ക് വന്നു എന്റെ കാര്യം ശ്രെദ്ധിച്ചു… അങ്ങനെ ഞങ്ങൾ എല്ലാവരും ഡോക്ടറുമായി നല്ലത് പോലെ അടുത്തു…
2ആഴ്ചക്കു ശേഷം…..
“ഡോക്ടർ എന്നാൽ ഞങ്ങൾ പോട്ടെ ” ഞാൻ ഡോക്ടറോട് ചോദിച്ചു…
“വീട്ടിലോട്ട് വരണം ” ആഫി പറഞ്ഞു…
“ഉറപ്പായും വരാം… നിങ്ങൾ ഇവിടുന്ന് പോകുമ്പോൾ വേണ്ടപ്പെട്ട ആരെയൊക്കെയോ വിട്ട് പിരിയുന്ന ഒരു തരം ഫീൽ ആണ് ”
അങ്ങനെ ഞങ്ങളെ അവർ യാത്രയാക്കി…
വീട്ടിൽ വന്നപ്പോൾ തന്നെ വീടിന് ചുറ്റും ആളുകൾ കൂടി…
“എന്താടി ആഫി ഇത് ” ഞാൻ അവളോട് ചോദിച്ചു…
“ഇക്കു പോയപ്പോൾ ഉമ്മി വാപ്പിയെ വിളിച്ചു അങ്ങനെ വാപ്പി വന്നു കേസ് ഒക്കെ കൊടുത്തു ആളെ കാണുന്നില്ല എന്ന് പറഞ്ഞു… അങ്ങനെ വന്നതായിരിക്കും ” അവൾ പറഞ്ഞു… വാപ്പിയും ഉമ്മിയും കൂടെ താങ്ങി ആണ് എന്നെ റൂമിലേക്ക് കൊണ്ട് പോയത്… വീട്ടിൽ ചെന്ന് കയറിയതും… കുറേപേർ വന്നു കണ്ടു എന്നെ.. പിന്നീട് ഉള്ള ദിവസങ്ങൾ വളരെ മോശം ആയിരുന്നു… കാരണം എന്നെ ആരും നോക്കാതെ ആയി… ഉമ്മി ഫുഡ് കൊണ്ട് വെച്ചിട്ട് താഴേക്ക് പോകും… വാപ്പി വന്നു കണ്ടാൽ കണ്ടു.. ഇല്ലേൽ ഇല്ല… ആഫി അവൾ ആയിരുന്നു ആകെ ഉള്ളൊരു ആശ്വാസം.. എന്റെ അവസ്ഥാ അവൾക്ക് മനസിലായി.. അവൾ ഉമ്മിയോട് പറഞ്ഞു 2 മാസത്തേക്ക് ലീവ് എടുത്ത് എന്റെ കൂടെ കൂടി… ഉറക്കം വരെ എന്റെ റൂമിൽ ആക്കി… ഇടക്ക് ഇടക്ക് എന്തേലും പറഞ്ഞു ഞാൻ അടി ഇടും പക്ഷെ കുറച്ചു കഴിയുമ്പോൾ അവൾ വന്നു സംസാരിക്കും… അങ്ങനെ ആ രണ്ട് മാസം സന്ദോഷം ആയി പോയി… വാക്കി എല്ലാം ശരിയായി.. പക്ഷെ നടക്കാൻ പറ്റില്ല എന്നൊരു പ്രശ്നം മാത്രം… അങ്ങനെ അവൾ സ്കൂളിലേക്ക് പോകാൻ തുടങ്ങി… ഞാൻ വീണ്ടും ഒറ്റപ്പെട്ടു… ഇടക്ക് വിവേക് വിളിച്ചു സംസാരിക്കുന്നതൊഴിച്ചാൽ വേറെ ആരും എന്നെ വിളിക്കാറില്ല… അങ്ങനെ ഇരിക്കെ വാപ്പി തിരികെ പോയി..അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി… ആഫിക്ക് പരിക്ഷ കഴിഞ്ഞു… ഏകദേശം 1 വർഷത്തോളം ആയി പക്ഷെ നടക്കാൻ മാത്രം പറ്റിയില്ല… അങ്ങനെ ഇരിക്കെ ഒരു ദിവസം ആഫിക്ക് ക്ലാസ്സ് ഇല്ല.. ഉമ്മി മരിപ്പിന് പോയി.. ഞാൻ റൂമിൽ കിടക്കുകയായിരുന്നു… പെട്ടന്ന് “ആാാാ… ഇക്കു…ആാാാാ ” എന്നൊരു അലർച്ച കേട്ടു….
തുടരും…
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് വഴി അറിയിക്കുക… വായിക്കുന്നവർ ആ like ബട്ടൻ കൂടെ ഞെക്കുക… അപ്പൊ അടുത്ത പാർട്ടിൽ കാണാം
Comments:
No comments!
Please sign up or log in to post a comment!