കേൾക്കാത്ത ഒരു രാഗം
ഏറെ അടുത്ത സുഹൃത്തുക്കളാണ് ജിഷയും മിനിയും. ഒരാൾക്ക് മറ്റെയാളിന്‍റെ മനസ്സിലുള്ള തീരെ ചെറിയ, ഒരു കുഞ്ഞുറുമ്പിന്‍റെ കുഞ്ഞുമൂക്കിനോളം പോന്ന, വിഷമമോ സന്തോഷമോ പോലും ഒറ്റ നോട്ടം കൊണ്ട് മനസ്സിലാകുന്ന തരത്തിലുള്ള അടുപ്പം. എങ്ങനെ അവർ സുഹൃത്തുക്കളാകാതിരിക്കും? അടുത്തടുത്ത വീടുകളിൽ താമസം. ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ പഠനം. ഇരുവരുടെയും വീടുകളിലെ സാമ്പത്തികസ്ഥിതിയും ഏകദേശം സമം. കാഴ്ചയിൽ പോലുമുണ്ടായിരുന്നു അവരിൽ കൂടപ്പിറപ്പുകളെന്നു വരെ തോന്നിച്ചേക്കാവുന്ന ഒരു രൂപസാദൃശ്യം.
ഇങ്ങനെയൊക്കെ ആണെങ്കിലും സമ്പത്തിനെയോ പദവിയെയോ പരിഗണിക്കുന്ന ഒരു സൗഹൃദം അല്ലായിരുന്നു ആ രണ്ടു മാലാഖക്കുട്ടികൾ തമ്മിൽ ഉണ്ടായിരുന്നത്.
*** *** *** ~ *** *** *** ~ *** *** ***
“എടീ കുട്ടിത്തേവാങ്കേ, ഇന്ന് ഡിന്നറിന് ഇങ്ങോട്ട് വരണേ.” മിനി ജിഷയെ ഫോൺ ചെയ്ത് പറയും.
“ഇന്ന് എന്താണെടീ, ആനമുട്ട പുഴുങ്ങിയതാണോ അതോ ഒട്ടകത്തിനെ നിർത്തിപ്പൊരിച്ചതോ?” ജിഷ തന്‍റെ കൂട്ടുകാരിയെ ഒന്ന് ചൊറിയാതെ വിടില്ല.
“അയ്യോടാ, ഇന്ന് ആനയെയും ഒട്ടകത്തിനെയും ഒന്നും കിട്ടിയില്ല. ഇവിടെ അടുത്ത് ഒരു കുതിര ഉണ്ട്, ജിഷ എന്നാ പേര്. അതിനെ വേണമെങ്കിൽ നിർത്തിപ്പൊരിക്കാം, മതിയോടീ?” മിനി അത്ര എളുപ്പത്തിലൊന്നും വിട്ടു കൊടുക്കില്ല.
“നീ പോടീ ഹിപ്പൊപ്പൊട്ടാമസേ.” ജിഷ കപടദേഷ്യത്തിൽ ഫോൺ വച്ചു കളയും.
അന്നു വൈകുന്നേരം അവർ രണ്ടു പേരും മിനിയുടെ വീട്ടിലായിരിക്കും. കളിതമാശകളും കൊച്ചുകൊച്ചു കുശുമ്പും കുന്നായ്മയും വീഡിയോ ഗെയിമുകളും ഒക്കെയായി പാതിരാവും കഴിഞ്ഞ്, ഒരു മണി, രണ്ടു മണി, ഒക്കെ ആവുമ്പോൾ ഒരു കിടക്കയിൽ ഒരേ പുതപ്പിനടിയിൽ കയറിക്കൂടും രണ്ടാളും. പിന്നെയുമുണ്ടാവും ഒരു മണിക്കൂറോളം ഇരുവർക്കും സംസാരിക്കാൻ. അങ്ങനെ നേരം വെളുക്കാറാകുമ്പോൾ ഉറങ്ങിയിട്ടുള്ള താമസിച്ചുണരലും രണ്ടു പേരുടെയും അച്ഛനമ്മമാരുടെ കയ്യിൽ നിന്ന് കിട്ടുന്ന വഴക്കുപറച്ചിലുകളും ഓടിപ്പിടിച്ചുള്ള സ്കൂളിലേക്കൊരുക്കവും ഒക്കെയായി ആകെ ഒരു മേളമാണ് അവരുടെ ഇടക്കിടെയുള്ള ആ ഒന്നിച്ചുറങ്ങലുകൾ. കാര്യപരിപാടികളിൽ ഉണ്ടാകാറുള്ള ഒരേയൊരു മാറ്റം മിനിയാണോ ജിഷയാണോ മറ്റെയാളിന്‍റെ വീട്ടിലേക്കു പോകുന്നത് എന്നതു മാത്രം.
അങ്ങനെയിരിക്കവേ ആയിരുന്നു ജിഷക്ക് ഏറെ മനോവിഷമമുണ്ടാക്കിയ ഒരു സംഭവം നടക്കുന്നത്.
ജിഷയുടെ അച്ഛന്‍റെ മദ്യപാനശീലം അടുത്തയിടെയായി തെല്ല് ഏറി വരുന്നുണ്ടായിരുന്നു. അതിനെച്ചൊല്ലി അവളുടെ അമ്മയും അച്ഛനും തമ്മിൽ ഇടക്കൊക്കെ ചെറിയ വഴക്കുകളും ഉണ്ടായിട്ടുണ്ട്.
പെട്ടെന്ന് ഒരു ദിവസം ജിഷയുടെ അമ്മ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ്ക്കളഞ്ഞു.
ജിഷയുടെ അച്ഛൻ വിശ്വനാഥനെ ഈ സംഭവം വല്ലാതെ ഉലച്ചു. ആഴ്ചകൾ കഴിയും തോറും അയാൾ മദ്യത്തിന് കൂടുതൽ അടിമയായിക്കൊണ്ടേയിരുന്നു. മിനിയെയും അത് വല്ലാതെ വിഷമിപ്പിച്ചു. കൂട്ടുകാരിയുടെ മനഃപ്രയാസത്തെപ്പറ്റി ചിന്തിച്ചു മാത്രമല്ല, ജിഷയുടെ — വിശ്വൻ അങ്കിൾ എന്ന് മിനി സ്നേഹപൂർവം വിളിച്ചു പോന്ന — അച്ഛന്‍റെ ഈ അവസ്ഥയിലും അവൾക്ക് സങ്കടം ഉണ്ടായിരുന്നു.
മദ്യാസക്തനായിരുന്നെങ്കിലും വിശ്വനാഥന് മകളോടും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയോടും ഉള്ള വാത്സല്യത്തിന് ഒട്ടും കുറവില്ലായിരുന്നു. മിനിയെ എപ്പോൾ കണ്ടാലും “മിന്നു” എന്ന അവളുടെ വീട്ടിലെ ഓമനപ്പേരു വിളിച്ച് അയാൾ ചോദിക്കും: “നീ നന്നായോ അതോ എന്‍റെ മോളെക്കൂടി ചീത്തയാക്കിയോ?”
“ഒന്നു വെയ്റ്റ് ചെയ്യ് എന്‍റെ അങ്കിളേ, അവളെ ഞാൻ എന്‍റെ അച്ചടിക്കോപ്പിയാക്കി കയ്യിലോട്ടു തന്നേക്കാം.” അതാണ് മിനിയുടെ സ്ഥിരം തിരിച്ചടി.
*** *** *** ~ *** *** *** ~ *** *** ***
ജിഷയുടെ അമ്മ വീടുവിട്ടതിനു ശേഷവും മിനിയുടെയും ജിഷയുടെയും ഒന്നിച്ചുറങ്ങലുകൾ തുടർന്നു. ഒരേയൊരു വ്യത്യാസമുണ്ടായത് ജിഷ മിനിയുടെ വീട്ടിൽ പോകുന്നത് കൂടുകയും മിനി ജിഷയുടെ വീട്ടിൽ പോകുന്നത് കുറയുകയും ചെയ്തു എന്നതു മാത്രമായിരുന്നു. വിശ്വനാഥന്‍റെ മദ്യപാനം തന്നെ ആയിരുന്നു അതിന് കാരണം. സ്വീകരണമുറിയിൽ ബോധമറ്റ് കിടക്കുന്ന വിശ്വനാഥനെ മിനി കാണുന്നത് അവൾക്കും ജിഷക്കും ഒരേ പോലെ വിഷമമുണ്ടാക്കുന്ന സംഗതിയായിരുന്നു.
*** *** *** ~ *** *** *** ~ *** *** ***
ഒരു വെള്ളിയാഴ്ച ആയിരുന്നു അന്ന്.
വെള്ളിയാഴ്ചകളിൽ ആണ്, പലരും കരുതുന്നതു പോലെ തിങ്കളാഴ്ചകളിൽ അല്ല, പലപ്പോഴും ചരിത്രം എഴുതപ്പെടാറ്. സ്കൂളുകളും കോളജുകളും ജോലിസ്ഥലങ്ങളും വിശ്രാന്തിയുടെ രണ്ടു ദിവസങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വെളിയാഴ്ചപ്പുലരികൾ പലപ്പോഴും ലോകത്തിന്‍റെ ഗതി തിരിച്ചുവിടുന്ന സംഭവങ്ങളിലേക്ക് വയസ്സറിയിച്ചെത്താറുണ്ട് എന്നതാണ് വാസ്തവം. എന്താ ശരിയല്ലേ?
അന്ന് ജിഷ ഒരു കൊച്ചു പ്രശ്നത്തെ നേരിടുകയായിരുന്നു. അവൾക്ക് നാളെ സ്കൂളിൽ നിന്നും മലപ്പുറത്തിനു പോകുന്ന വിനോദയാത്രയിൽ ചേരണമെന്നുണ്ട്. പക്ഷേ അച്ഛൻ! ഞായറാഴ്ച വൈകിട്ടേ തനിക്ക് തിരികെ എത്താൻ കഴിയൂ. മിനിയുടെ നിയന്ത്രണം ഇല്ലെങ്കിൽ അയാൾ മദ്യത്തിൽ ആറാടുകയായിരിക്കും രണ്ടു ദിവസവും എന്ന് അവൾക്ക് അറിയാമായിരുന്നു.
ജിഷയുടെ മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം അവളെ ചിന്തയിൽ നിന്ന് ഉണർത്തി. മിനിയുടെ വിളിയാണതെന്ന് ഒരു കൊച്ചുപെൺകുട്ടിയുടെ ഓമനത്തം നിറഞ്ഞ സ്വരത്തിലുള്ള “Cuppycake” ഗാനം അവളെ അറിയിച്ചു.
“ചക്കുടൂ …” അവൾ “Answer” ബട്ടൺ അമർത്തിയിട്ട് ഫോൺ കാതോടു ചേർത്ത് ഈണത്തിൽ വിളിച്ചു.
“മുത്തേ …” മറുഭാഗത്തു നിന്നും അതേ ഈണത്തിൽ മിനിയുടെ മറുവിളി വന്നു. “നീ എന്തു ചെയ്യുകയാണെടീ?”
“ഞാൻ ഇവിടെ ഒരു കാര്യം ചിന്തിച്ച് tension അടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.”
“നീ ഇല്ലാത്തപ്പോൾ വിശ്വൻ അങ്കിളിന്‍റെ കാര്യം ഓർത്തിട്ടാണോ?”
“എടീ …” അവിശ്വസനീയതയോടെ ജിഷ വിളിച്ചു, “എന്താ ഇത്, ടെലിപ്പതിയോ?”
“അല്ല, ഹോമിയോപ്പതി! ഞാൻ ഇപ്പോൾ അങ്ങോട്ട് വരാമേ.” അതു പറഞ്ഞിട്ട് മിനി ഫോൺ വച്ചു.
മിനിറ്റുകൾക്കുള്ളിൽ മിനി ജിഷയുടെ വീട്ടിലെത്തി. വിളിച്ച് അനുമതിക്കു കാക്കാതെ ഏതു നേരവും അകത്തേക്കു കടന്നു ചെല്ലാൻ അവൾക്ക് അവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവൾ നേരെ ജിഷയുടെ മുറിയിലേക്ക് പോയി. കൂട്ടുകാരികൾ തമ്മിൽ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. അവർ ഇരുവരും ജിഷയുടെ കട്ടിലിൽ കിടക്കമേൽ ഇരുന്നു. മിനി കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.
“നീ ധൈര്യമായിട്ട് പൊയ്ക്കോടീ … വിശ്വൻ അങ്കിളിന്‍റെ മേൽ എന്‍റെ ഒരു കണ്ണ് ഉണ്ടാവും എപ്പോഴും.” അവൾ പറഞ്ഞു.
കഴിഞ്ഞ മാസത്തിലായിരുന്നു മിനി അവളുടെ അനുജനോടും അച്ഛനോടും അമ്മയോടുമൊത്ത് മലമ്പുഴയിൽ പോയത്. തന്നെയുമല്ല, നാളെ അടുത്തുള്ള മഹാദേവക്ഷേത്രത്തിൽ അവളുടെ അനുജന്‍റെ അരങ്ങേറ്റവുമാണ്. ഈ കാരണങ്ങളാൽ മിനി വിനോദയാത്രക്ക് പോകുന്ന്ന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു.
“എടീ എന്നാലും … പകലാണെങ്കിൽ നിനക്ക് വന്നു നോക്കാൻ പറ്റുമായിരിക്കും, രാത്രിയായാലത്തെ കാര്യമോ? അല്ലെങ്കിലും നിന്നെ ഞാൻ എങ്ങനെയാടീ ഇതിനുവേണ്ടി ബു-ദ്ധി … ” മിനിയുടെ നോട്ടത്തിൽ കടുത്ത നീരസം തെളിയുന്നതു കണ്ട് ജിഷ “ബുദ്ധിമുട്ടിക്കുന്നത്” എന്ന വാക്കിന്‍റെ ആദ്യത്തെ രണ്ടക്ഷരങ്ങൾ മാത്രം ഉച്ചരിച്ചു നിർത്തി.
“എനിക്ക് കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അത് അങ്ങു സഹിച്ചു! എന്താ? അവൾ ഒരു ഭയങ്കര മര്യാദക്കാരി വന്നിരിക്കുന്നു … .
ജിഷ മിനിയുടെ കണ്ണുകളിലേക്ക് ഏതാനും നിമിഷങ്ങളോളം ഉറ്റു നോക്കി. തിരിച്ച് മിനിയും. ഒടുവിൽ ചിരിച്ചു പോകാതെയിരിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ജിഷ മിനിയുടെ കവിളത്ത് ഒരു ഉമ്മ കൊടുത്തു.
*** *** *** ~ *** *** *** ~ *** *** ***
ശനിയാഴ്ച. അന്ന് പതിവിലും വൈകിയാണ് മിനി ഉണർന്നത്. അവൾ ചുവരിലെ ക്ലോക്കിനു നേർക്ക് നോക്കി. സമയം 8:30. ഇപ്പോൾ ജിഷയും തന്‍റെ മറ്റുള്ള കൂട്ടുകാരും കയറിയ ബസ് മലമ്പുഴക്ക് പുറപ്പെട്ടിട്ടുണ്ടാവണം എന്ന് അവൾ ഓർത്തു. മിനി തന്‍റെ മൊബൈൽ ഫോൺ എടുത്ത് നോക്കി. പ്രതീക്ഷിച്ചതു പോലെ തന്നെ അതിൽ ജിഷയുടെ മെസേജ് വന്നിട്ടുണ്ടായിരുന്നു. അവൾ അതു വായിച്ചു: “The bus just started … . Nayana is sitting next to me. Good morning, sleepyhead! Now go and brush your teeth. Umma.” ഒരു മന്ദസ്മിതം അവളുടെ ചൊടികളിൽ വിരിഞ്ഞു.
*** *** *** ~ *** *** *** ~ *** *** ***
പ്രഭാതഭക്ഷണത്തിനു ശേഷം അവൾ തന്‍റെ സൈക്കിളിന്മേൽ കയറി ജിഷയുടെ വീട്ടിലേക്ക് പോയി. അവിടെ പൂമുഖത്തു തന്നെ പത്രം വായിച്ചു കൊണ്ട് വിശ്വനാഥൻ മേനോൻ ചൂരല്ക്കസേരമേൽ വിശ്രമിക്കുന്നുണ്ടായിരുന്നു. മിനി സൈക്കിളിന്‍റെ മണി അടിച്ചു. വിശ്വനാഥൻ മുഖം ഉയർത്തി.
“മിന്നൂസ്!” അയാൾ മിനിക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് പറഞ്ഞു, “ഇവിടെ ചാരപ്പണി നടത്താൻ എന്‍റെ സൽപ്പുത്രി നിന്നെ ഏൽപ്പിച്ചിരിക്കുകയാണല്ലേ?”
“ഉം, അതെ. ഞാൻ നല്ല കഴുത്തറുപ്പൻ ഫീസും വാങ്ങിക്കുന്നുണ്ട്.” സൈക്കിളിന്മേൽ നിന്നിറങ്ങി അത് സ്റ്റാൻഡിന്മേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു.
അവൾ സിറ്റൌട്ടിലേക്ക് കയറി. വിശ്വനാഥൻ ഇരുന്നിരുന്ന കസേരയുടെ കാല്ക്കൽ വച്ചിരുന്ന കട്ടൻകാപ്പിയുടെ കപ്പ് അവളുടെ ശ്രദ്ധയിൽ പെട്ടു. “കാപ്പി തന്നെ ആണല്ലോ അല്ലേ?” അവൾ അത് കൈയിൽ എടുത്ത് മണത്തു നോക്കിക്കൊണ്ട് ചോദിച്ചു. അവളുടെ കപടഗൗരവം വിശ്വനാഥനെ ചിരിപ്പിച്ചു. “എന്താ അങ്കിളേ ബ്രേക്ഫസ്റ്റിന് ഇന്ന്?” വീടിനുള്ളിലേക്കു കയറിക്കൊണ്ടാണവൾ ആ ചോദ്യമെറിഞ്ഞത്. “ഒന്നും ഉണ്ടാക്കിയില്ല മോളേ. ഞാൻ ഇപ്പം പതുക്കെ ഉണർന്നു വന്നതേ ഉള്ളൂ.”
കുറച്ച് അധികം സമയമായിട്ടും മിനിയെ പുറത്തേക്ക് കാണാതെയിരുന്നപ്പോൾ വിശ്വനാഥൻ അകത്തേക്കു കയറി നോക്കി. അവൾ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിൽ ആണ്! അവൾ ഇതൊന്നും ചെയ്യാൻ പാടില്ല എന്ന് വിശ്വനാഥൻ വിലക്കിയപ്പോൾ മിനി അതു കേൾക്കാത്ത മട്ടിൽ അയാളോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്.
അവർ പ്രാതൽ ഒരുക്കിക്കഴിഞ്ഞപ്പോൾ വിശ്വനാഥൻ മിനിയോട് പറഞ്ഞു: “മോളേ നീ അങ്കിളിന് ഇത്ര വലിയ ഹെൽപ് ഒന്നും ചെയ്തു തരണ്ട, കേട്ടോ? പാവം കുട്ടി, അവളുടെ നല്ല ഒരു സാറ്റർഡേ മോണിങ് ഞാൻ കാരണം തുലഞ്ഞു കിട്ടി. ഇനി ഓടിക്കേ ഇവിടുന്ന് … ഇന്നിനി നിന്‍റെ പൊടി പോലും കണ്ടു പോകരുത്!” അയാൾ കോപം നടിച്ച് കൈ ചെറുതായി ഒന്ന് ഓങ്ങി.
രണ്ടു കൈകളും എളികളിന്മേൽ താങ്ങി നിന്നു കൊണ്ട് മിനി നിഷേധഭാവം കാട്ടി. “ജിഷ ഇവിടില്ലാത്ത കൊണ്ട് ഇപ്പം ഞാനാ അങ്കിളിന്‍റെ മകൾ. അപ്പോൾ എന്‍റെ അച്ഛന്‍റെ കാര്യം ഞാൻ നോക്കുന്നതിനോട് ഈ വീട്ടിൽ ആർക്കാ എതിർപ്പുള്ളത്? അതൊന്ന് കാണണമല്ലോ!” അവൾ പറഞ്ഞു.
അവളുടെ വാക്കുകൾ വിശ്വനാഥന്‍റെ ഹൃദയത്തെ സ്പർശിച്ചു. തന്‍റെ മകളാണത്രേ. ഈ പെൺകുട്ടി ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ പിന്നെ ഇവളോട് എന്താണു പറയുക?
“ശരി, മകളല്ല, അമ്മൂമ്മയാണെന്നു വരെ വേണമെങ്കിൽ ഞാൻ സമ്മതിച്ചു തരാം”, തന്‍റെ ദൌർബല്യം തമാശയിൽ പൊതിഞ്ഞ് മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് വിശ്വനാഥൻ പറഞ്ഞു, “ഇനി ഒന്നു പോയിത്തരാമോ എന്‍റെ പൊന്നുമുത്തശ്ശീ?”
വിശ്വനാഥന്‍റെ സ്വരത്തിൽ പിതൃനിർവിശേഷമായ ഒരു വാത്സല്യം വന്നു നിറഞ്ഞത് അയാൾ പോലും അറിഞ്ഞില്ലെങ്കിലും മിനിക്ക് മനസ്സിലായി. അവൾ മനസ്സിൽ പുഞ്ചിരിച്ചു. അയാൾ ഭക്ഷണം കഴിച്ചു കഴിയുന്നതു വരെ അവൾ അവിടെ നിന്നു. പാചകത്തിനുപയോഗിച്ച പാത്രങ്ങൾ വൃത്തിയാക്കി വക്കാൻ മിനി അയാളെ സഹായിച്ചു. ഉച്ചക്കു കാണാമെന്നു പറഞ്ഞ് അവൾ പോകാൻ തുടങ്ങിയപ്പോൾ താൻ അന്ന് ഉച്ചക്കും വൈകിട്ടും വീട്ടിലുണ്ടാവില്ല എന്ന് വിശ്വനാഥൻ പറഞ്ഞു. മിനി അയാളെ അർത്ഥംവച്ചൊന്നു നോക്കി.
“ഇല്ലെടീ, നിന്നെ എനിക്ക് പേടിയാ, അതു കൊണ്ട് അങ്കിൾ ഇന്ന് കുടിക്കുകയേ ഇല്ല. സത്യം!” വിശ്വനാഥൻ പറഞ്ഞു.
“ഞാൻ വൈകിട്ട് ഫോൺ ചെയ്യുമേ. ശബ്ദം എങ്ങാനും കുഴഞ്ഞിരുന്നാൽ ഞാനിങ്ങോട്ട് ഒരു വരവ് വരും. പിന്നെ … ങ്ഹാ!” അവൾ ചുണ്ടുകൾ കൂർപ്പിച്ച് വിരൽ ചൂണ്ടി. രണ്ടു പേരും ചിരിച്ചു. മിനി സൈക്കിളുമെടുത്ത് തിരികെ വീട്ടിലേക്കു പോയി.
അന്നു വൈകുന്നേരവും വിശ്വനാഥനെ ചെന്നു കണ്ട് മദ്യപിക്കില്ലെന്ന ഉറപ്പ് അയാളെക്കൊണ്ട് ആവർത്തിപ്പിക്കാൻ മിനി മറന്നില്ല. ഒരു ജോലി ഭംഗിയായി ചെയ്തതിന്‍റെ സംതൃപ്തിയോടെയാണ് അന്നു രാത്രി അവൾ ഉറങ്ങാൻ കിടന്നത്.
*** *** *** ~ *** *** *** ~ *** *** ***
ഞായറാഴ്ചപ്പുലരി പതിവുപോലെ അലസമായൊരുല്ലാസത്തിന്‍റെ പ്രതീതിയുമായി വന്നണഞ്ഞു. അന്നും മിനിയുടെ ഉറക്കം പതിവുസമയം കഴിഞ്ഞ് ഒൻപതു മണിയോളം നീണ്ടു പോയി. വൈകിയുണർന്ന് അവൾ പല്ലുതേപ്പും പ്രഭാതഭക്ഷണവും ഒക്കെ കഴിഞ്ഞിട്ട് സൈക്കിളുമെടുത്ത് നേരെ ജിഷയുടെ വീട്ടിലേക്ക് പോയി. വിശ്വൻ അങ്കിൾ ഇന്നലെ രാത്രി വൈകിയാണോ ഉറങ്ങിയത്? രാവിലെ എന്തായിരിക്കും അങ്കിൾ കഴിച്ചിട്ടുണ്ടാകുക? എന്നിങ്ങനെയൊക്കെ ഓർത്തുകൊണ്ട് അവൾ മിനിയുടെ വീടിന്‍റെ മുറ്റത്ത് സൈക്കിൾ നിർത്തി ഇറങ്ങി. വീടിന്‍റെ മുൻവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ഈ അങ്കിൾ ഇതു വരെ ഉണർന്നില്ലേ? അവൾ ആശ്ചര്യപ്പെട്ടു. മണിയടിച്ചിട്ട് അകത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടാകാഞ്ഞപ്പോൾ അവൾ വാതിലിന്‍റെ പിടിമേൽ പിടിച്ച് മെല്ലെ തിരിച്ചു. അത് തുറന്നു വന്നു.
“വിശ്വങ്കിൾ … ഗുഡ്‌മോണിങ് … .” അതു പറഞ്ഞു കൊണ്ട് അകത്തേക്കു കയറിയ മിനി കണ്ടത് സ്വീകരണമുറിയിലെ സോഫയുടെ മേൽ ബോധമില്ലാതെ കിടക്കുന്ന വിശ്വനാഥനെയാണ്. അയാൾ കുടിച്ചു തീർത്ത മദ്യത്തിന്‍റെയും സോഡയുടെയും കുപ്പികളും ഏതാനും ഗ്ലാസുകളും ടീപോയ് മേലും തറയിലും ചിതറിക്കിടന്നു. മുറിയിൽ സിഗററ്റിന്‍റെയും ഛർദ്ദിലിന്‍റെയും മണം. മിനിക്ക് വല്ലാതെ സങ്കടം തോന്നി. മദ്യപിക്കില്ലെന്ന് തലേന്നു വൈകുന്നേരം താൻ എത്ര നിർബന്ധിച്ച് സമ്മതിപ്പിച്ച ആളാണ്! ജിഷക്ക് താൻ കൊടുത്ത വാക്കും വെറുതെയായില്ലേ? ഇതെന്തൊരു കഷ്ടം! അവൾ തലയിൽ കൈ വച്ച് ഒരു നിമിഷം നിന്നു.
*** *** *** ~ *** *** *** ~ *** *** ***
വിശ്വനാഥൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. ഒന്നുരണ്ടു നിമിഷം വേണ്ടി വന്നു, താൻ എവിടെയാണെന്നുള്ള ബോധം അയാൾക്ക് ഉണ്ടാകാൻ. ഇന്നലെ എന്താണുണ്ടായത്? അയാൾ കണ്ണുകളിറുക്കിയടച്ച് വീണ്ടും തുറന്നു. ഇവിടെ എവിടെയോ ഒന്നുരണ്ട് കുപ്പികൾ കിടപ്പില്ലായിരുന്നോ? ഗ്ലാസുകളും? താൻ രാത്രിയിൽ എപ്പോഴോ ഛർദ്ദിച്ചിരുന്നോ? അയാൾ സോഫമേൽ എണീറ്റിരുന്ന് ഒരിക്കൽ കൂടി പരിസരം വീക്ഷിച്ചു. ടീപോയ്മേൽ അന്നത്തെ പത്രങ്ങൾ അടുക്കി വച്ചിരിക്കുന്നു. ഒപ്പം തലേന്നു രാത്രി ചാരവും സിഗററ്റ് കുറ്റികളും കൊണ്ട് നിറഞ്ഞിരുന്ന ആഷ്‌ട്രേ ഇപ്പോൾ ശൂന്യമായി ഇരിക്കുന്നു. തറയും തുടച്ച് വൃത്തിയാക്കി ഇട്ട നിലയിലാണ്. മുറിക്കുള്ളിൽ റൂം ഫ്രെഷ്‌നറിന്‍റെ നാരങ്ങാഗന്ധം.
“ജിഷേ … ” വിശ്വനാഥൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് വിളിച്ചു. വീണ്ടും കണ്ണുകൾ തുറന്നപ്പോൾ അയാൾ കണ്ടത് ഒരു ചെറുചിരിയോടെ തന്നെയും തുറിച്ചു നോക്കിക്കൊണ്ട് കൈകൾ മാറിൽ പിണച്ചുകെട്ടി മുന്നിൽ നിൽക്കുന്ന മിനിയെയാണ്. അപ്പോഴാണ് വിശ്വനാഥന് എല്ലാം വ്യക്തമാകുന്നത്. ജിഷ വീട്ടിൽ ഇല്ലെന്നും മിനിയാണ് അവിടം വൃത്തിയാക്കിയിട്ടതെന്നും മനസ്സിലായപ്പോൾ അയാൾ ജാള്യത കൊണ്ട് ചൂളിപ്പോയി. അവളോട് ക്ഷമ ചോദിക്കാൻ വിശ്വനാഥന് വാക്കുകൾ കിട്ടിയില്ല. തന്നാൽ ആകുന്ന വിധത്തിൽ അയാൾ എന്തൊക്കെയോ മിനിയോട് സമാധാനം പറയാൻ ശ്രമിച്ചു.
“എന്തിനാ അങ്കിളേ ഇങ്ങനെയൊക്കെ പറയുന്നത്? ഇവിടെ ഇപ്പോൾ ജിഷയായിരുന്നെങ്കിൽ ചെയ്യുന്നതൊക്കെ ഞാൻ ചെയ്തു എന്നല്ലേ ഉള്ളൂ?” അവൾ ഒരു മന്ദസ്മിതത്തോടെ പറഞ്ഞു.
വിശ്വനാഥൻ ഒരു നിമിഷം നിശ്ശബ്ദനായി.
“എന്നാലും, മോളേ … “, പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു, “I am so sorry about this whole mess … ഞാൻ … എനിക്ക് … അങ്ങനെ സംഭവിച്ചു പോയി മിന്നൂട്ടീ, ഇനി ഉണ്ടാവില്ല, സത്യം.”
പക്ഷേ, മിനി അയാൾ പറഞ്ഞത് സമ്മതിച്ചു കൊടുത്തില്ല. വിശ്വനാഥന്‍റെ വാക്കിന് വിലയില്ലെന്നും അയാൾക്ക് സ്വന്തം മകളോട് ശരിയായ സ്നേഹമുണ്ടെങ്കിൽ ഇതു പോലെ മദ്യത്തിന് അടിമയായി അവളെ വിഷമിപ്പിക്കുകയില്ലെന്നും അവൾ വാദിച്ചു. വിശ്വനാഥൻ ആകെ ധർമസങ്കടത്തിലായി. താൻ മദ്യപാനം നിർത്തും എന്ന് അയാൾ മിനിയോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അവളുടെ ശകാരവാക്കുകൾ കേട്ട് വിശ്വനാഥന്‍റെ കണ്ണുകൾ നിറയുന്നതു കണ്ടപ്പോൾ മിനിയുടെ മനസ്സ് അലിഞ്ഞു. മദ്യാസക്തി മാറ്റാൻ കൗൺസിലിങിന് വിശ്വനാഥൻ പോകണമെന്ന് അവൾ ആവശ്യപ്പെട്ടു. അയാൾ അതു സമ്മതിച്ചു.
“അങ്കിളേ, അങ്ങനെ വെറുതെ പറഞ്ഞാൽ പോര, എന്‍റെ തലയിൽ തൊട്ട് സത്യം ചെയ്യണം.” മിനി പറഞ്ഞു.
വിശ്വനാഥൻ ഒന്നു മടിച്ചു.
മിനി അയാളുടെ കൈ പിടിച്ച് തന്‍റെ നിറുകയിൽ വച്ചു. അവൾ ചോദ്യഭാവത്തിൽ വിശ്വനാഥന്‍റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“സത്യം.” അയാൾ പറഞ്ഞു. മിനി വിശ്വനാഥന്‍റെ കൈമേലെ പിടുത്തം വിട്ടു. അയാൾ തന്‍റെ കൈ പിൻവലിച്ചു.
“ഈ സത്യം തെറ്റിച്ചാൽ നോക്കിക്കോ, അങ്കിളിനെ ഞാൻ കൊല്ലും.” അവൾ ഗൗരവം അഭിനയിച്ച് പറഞ്ഞു. വിശ്വനാഥന്‍റെ മുഖത്തിന്‍റെ കോണിൽ ഒരു മൃദുഹാസത്തിന്‍റെ നിഴൽ തെളിഞ്ഞു.
*** *** *** ~ *** *** *** ~ *** *** ***
അമിതമദ്യപാനശീലം മാറ്റാനുള്ള കൗൺസിലിങിന് പോകാൻ തന്‍റെ അച്ഛൻ തീരുമാനിച്ച വാർത്ത ജിഷയിൽ ആഹ്ലാദവും അദ്ഭുതവും ഉണ്ടാക്കി. താൻ എത്ര തവണ പറഞ്ഞു നോക്കിയിട്ടും നടക്കാത്ത കാര്യമാണ്! വിശ്വനാഥന്‍റെ ഈ മനസ്സുമാറ്റത്തിൽ മിനിക്ക് തീർച്ചയായും പങ്കുണ്ട് എന്ന് അവൾ ഉറപ്പിച്ചു. പക്ഷേ അവൾ എത്രയൊക്കെ നിർബന്ധിച്ചിട്ടും മിനി ഒന്നും വിട്ടു പറഞ്ഞില്ല.
“അതൊക്കെ പെൺകുട്ടികളുടെ മിടുക്കാണെടീ മരമാക്രീ … .” എന്നു പറഞ്ഞ് മിനി കൊഞ്ഞനം കുത്തുമ്പോൾ ജിഷക്ക് ശുണ്ഠി വരും. അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞിരിക്കുമ്പോഴാകട്ടെ, ഇക്കിളിയിട്ടും കെട്ടിപ്പിടിച്ചും ഉമ്മകൾ വച്ചും ഒക്കെ മിനി അവളെ അനുനയിപ്പിച്ചെടുക്കുകയും ചെയ്യും. ജിഷ തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണെന്നത് ശരി തന്നെ; എങ്കിലും മറ്റൊരാൾക്ക് നാണക്കേടുണ്ടാക്കിയേക്കാവുന്ന ഒരു രഹസ്യം താൻ അയാളുടെ അനുമതി കൂടാതെ ആരുമായും പങ്കുവക്കില്ല — അതായിരുന്നു മിനിയുടെ മനോഭാവം. അത് ജിഷയും മനസ്സിലാക്കിയിരുന്നതു കൊണ്ട് ഒരു പരിധിയിൽ കൂടുതൽ അവളും മിനിയെ അതു ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. തന്‍റെ കൂട്ടുകാരിയുടെ അന്തസ്സാർന്ന പെരുമാറ്റത്തിൽ ഉണ്ടായ അഭിമാനവും അവൾ തനിക്കു ചെയ്തു തന്ന ഈ വലിയ ഉപകാരത്തിനുള്ള നന്ദിയും ജിഷക്ക് മിനിയോടുള്ള സ്നേഹത്തിന്‍റെ ആഴം കൂട്ടി. ഇണക്കുരുവികളെപ്പോലെ അവർ ഇരുശരീരങ്ങളും ഒരേ മനസ്സുമായി പാറിക്കളിക്കുന്നതു കണ്ട് അസൂയ തോന്നിയ മറ്റുള്ള കൂട്ടുകാരികൾ അവരെ “ഇരട്ടക്കുട്ടികൾ” എന്ന് കളിയാക്കി വിളിച്ചു. തങ്ങൾ ശരിക്കും ഇരട്ടകളായിത്തന്നെ ജനിക്കേണ്ടിയിരുന്നവരാണെന്ന് ജിഷയും മിനിയും അഭിമാനപൂർവം അവരോട് പറയുകയും ചെയ്തു. തങ്ങളുടെ മനസ്സുകൾ തമ്മിലുള്ള അനുസ്പന്ദനം വെളിപ്പെടുന്ന അനേകം സന്ദർഭങ്ങളിൽ അവർക്കു തന്നെ പലപ്പോഴും അങ്ങനെ തോന്നിപ്പോകാറുണ്ടായിരുന്നു.
*** *** *** ~ *** *** *** ~ *** *** ***
കൗൺസിലിങ്ങിന്‍റെ ഫലമായി ജിഷയുടെ അച്ഛന്‍റെ അമിതമദ്യപാനശീലം ക്രമേണ പൂർണമായും മാറി. ജിഷ മിനിയുടെ വീട്ടിൽ ചെലവിടാറുള്ളതിനേക്കാൾ കൂടുതൽ സായാഹ്നങ്ങൾ ഇപ്പോൾ മിനി ജിഷയുടെ വീട്ടിൽ തങ്ങാറുണ്ടായിരുന്നു. അവിടെ മിനിക്ക് പണ്ടേ തന്നെ ജിഷക്കുള്ള എല്ലാ സ്വാതന്ത്ര്യവും (അതേ പോലെ തന്നെ ജിഷക്ക് മിനിയുടെ വീട്ടിലും) ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും ഒരു പടി കൂടി കടന്ന് ഗൃഹഭരണത്തിൽ പോലും അവളുടെ ഇഷ്ടത്തിന് വിലയുണ്ടാവാൻ തുടങ്ങി. ഇടക്കിടെ മിനിയെ അവളുടെ അച്ഛനും അമ്മയും “മിസ്സിസ് മേനോൻ” എന്നു വിളിച്ച് കളിയാക്കും; അപ്പോൽ അവൾ അവരെ കൊഞ്ഞനം കാണിക്കും. അതു പറഞ്ഞ് അവളും ജിഷയും വിശ്വനാഥനെ കളിയാക്കുമ്പോൾ അയാൾ തന്‍റെ മകൾ ഒരു ആണായിരുന്നെങ്കിൽ മിനിയെയും അവനെയും തമ്മിൽ വിവാഹം കഴിപ്പിക്കാമായിരുന്നു എന്ന് തമാശ പറയും.
“ഇപ്പഴത്തെ കാലത്ത് ആണും പെണ്ണും തന്നെ വേണം കല്യാണം കഴിക്കാൻ എന്നൊന്നും ഇല്ലെന്ന് അറിഞ്ഞു കൂടേ അങ്കിളേ? ഇങ്ങനെ തന്നെ ഇവളെ എനിക്കിങ്ങ് കെട്ടിച്ചു തന്നേക്ക്. ഞങ്ങൾ ഭാര്യയും ഭാര്യയും ആയിട്ട് സുഖമായിട്ട് കഴിഞ്ഞോളാം.” ജിഷയുടെ ചുമലിൽ കയ്യിട്ട് അവളുടെ കവിളത്ത് മുത്തം കൊടുത്തു കൊണ്ട് മിനി പറയുമ്പോൾ ജിഷ അവളുടെ മുഖം തള്ളി മാറ്റിക്കൊണ്ട് പറയും, “അയ്യടീ! അതിന് നീ വേറെ വല്ല പെൺപിള്ളേരെയും നോക്കിയാൽ മതി, എനിക്ക് ഒരാണിനെത്തന്നെ കെട്ടാനാ ഇഷ്ടം”.
“കേസ് ഡിസ്മിസ്ഡ്!” വിശ്വനാഥൻ മേനോൻ ചിരിച്ചു കൊണ്ട് ആ ചർച്ച അവസാനിപ്പിക്കും.
*** *** *** ~ *** *** *** ~ *** *** ***
മിനിയുടെ അച്ഛനും അമ്മയും അന്നു വൈകുന്നേരം ദില്ലിയിലേക്ക് പുറപ്പെടുകയാണ്. അവർ വസ്ത്രങ്ങളും കൊണ്ടുപോകാനുള്ള മറ്റു സാധനങ്ങളും പെട്ടികളിൽ അടുക്കി വക്കുന്നത് അവൾ നോക്കിക്കൊണ്ടു നിന്നു. തനിക്ക് അവരോടൊപ്പം പോകാൻ കഴിയാത്തതിൽ മിനിക്ക് ചെറുതല്ലാത്ത വിഷമം ഉണ്ടായിരുന്നു. അവൾക്ക് എങ്ങനെ പോകാൻ കഴിയും? അവളുടെ അവളുടെ ക്രിസ്തുമസ് പരീക്ഷ തീരുന്നത് നാളെയാണല്ലോ. അവർ പോകുന്നത് മിനിയുടെ അമ്മാവന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ്. മൂന്നു ദിവസങ്ങൾക്കു ശേഷമേ മിനിയുടെ അച്ഛനും അമ്മയും തിരികെ എത്തുകയുള്ളൂ. അതു വരെ തനിക്കു കൂട്ടിന് ജിഷ ഉണ്ടായിരിക്കുമല്ലോ എന്നത് മാത്രമായിരുന്നു അവളുടെ ആശ്വാസം.
യാത്ര പറഞ്ഞ് അവർ ടാക്സിയിൽ പുറപ്പെട്ടു. മിനി ഗേറ്റ് അടച്ച് കൊളുത്തിട്ടു. തിരികെ വീടിനുള്ളിൽ കയറി അവൾ തന്‍റെ മുറിക്കുള്ളിൽ ചെന്നിരുന്ന് പഠനത്തിൽ മുഴുകി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ജിഷ എത്തിച്ചേർന്നു. അവർ ഒന്നിച്ച് പഠനം തുടർന്നു. സമയം സായംസന്ധ്യയോട് അടുത്തിട്ടുണ്ടായിരുന്നു. രാത്രി ഏകദേശം എട്ടുമണിയോടു കൂടി അവർ ഇരുവരും ജിഷയുടെ വീട്ടിലേക്ക് പോയി. അവിടെയായിരുന്നു അവരുടെ അന്നത്തെ അത്താഴവും ഉറക്കവും.
*** *** *** ~ *** *** *** ~ *** *** ***
പിറ്റേ ദിവസം പരീക്ഷ കഴിഞ്ഞ് ജിഷയും മിനിയും അതിയായ ഉല്ലാസത്തോടെയാണ് തിരികെ എത്തിയത്.
“ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം … .” സ്കൂൾബാഗ് കട്ടിൽക്കിടക്കമേലേക്കിട്ടു കൊണ്ട് ജിഷ പാടി.
അവളെ കെട്ടിപ്പിടിച്ച് മിനി കിടക്കയുടെ പുറത്തേക്ക് മറിച്ചിട്ടു.
“യ്യോ!” അവൾ ആശ്ചര്യപ്പെട്ടു. മിനി അവളെ ഇക്കിളിയിടാൻ തുടങ്ങി. അവളെ തടഞ്ഞ് തിരിച്ച് ഇക്കിളിയിടാൻ ജിഷയും ശ്രമിച്ചു. അവളുമായി പിടിവലി കൂടുന്നതിനിടയിൽ മിനി കിടക്കമേലുണ്ടായിരുന്ന പുതപ്പെടുത്ത് അവരെ ഇരുവരെയും മൂടി. അവർ ചിരിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കൈവിരലുകളാൽ ആക്രമിച്ചു. ഒരു പുതപ്പിനടിയിൽ അവർ ഒരു കോളിളക്കമായി. മിനിറ്റുകളോളം നീണ്ടു നിന്ന ആ കളിക്കൊടുവിൽ പുതപ്പ് നീക്കി അവർ പുറത്തു വന്നു; ചിരിച്ചും അണച്ചും കൊണ്ട്. ജിഷയുടെ വയറിനു മീതെ തല വച്ചായിരുന്നു മിനിയുടെ കിടപ്പ്.
“ഇപ്പോൾ ആരെങ്കിലും ഇത് കണ്ടുകൊണ്ട് വന്നിരുന്നെങ്കിൽ നമ്മൾ രണ്ടാളും എന്തു ചെയ്യുകയാണെന്ന് കരുതിയേനെ?” ഒരു കള്ളച്ചിരിയോടെ ജിഷ ചോദിച്ചു.
മിനി അവളുടെ തുടമേൽ അമർത്തി ഒരു നുള്ളു കൊടുത്തു.
“ശ്ശ് … ഔ!” ജിഷ വേദനയാൽ സീൽക്കരിച്ചു.
ജിഷയുടെ വയറിന്മേൽ നിന്ന് മിനി ശിരസ്സുയർത്തിയിട്ട് അവളുടെ മുഖത്തോട് മുഖമണച്ചു കിടന്നുകൊണ്ട് അവളുടെ കവിളത്ത് ഒരു ചുംബനം കൊടുത്തു. താൻ നുള്ളിയ ഭാഗത്ത് അവൾ അരുമയോടെ തലോടി. തുടയിലെ നീറ്റലിന്മേൽ ആ തഴുകലിന്‍റെ സുഖം ജിഷക്ക് രോമാഞ്ചമുണ്ടാക്കി. ഒന്നും മിണ്ടാതെ അവർ ഇരുവരും കണ്ണുകൾ അടച്ച് അങ്ങനെ കിടന്നു.
അപ്രതീക്ഷിതമായി മുഴങ്ങിയ വാതിൽമണിയുടെ ശബ്ദമാണ് അവരുടെ ആ കൊച്ചുസ്വർഗത്തിന് അന്ത്യം വരുത്തിയത്.
“ആരാണെന്ന് നോക്കിയിട്ടു വരാം.” അടക്കിയ സ്വരത്തിൽ മിനിയോടു പറഞ്ഞിട്ട് ജിഷ എഴുന്നേറ്റു. “ഹ്മ്‌ം … മ്‌ം.” പ്രതിഷേധത്തിന്‍റെ ഒരു മൂളലോടെ മിനി അവളുടെ കൈത്തലം പടിച്ച് മെല്ലെ പിന്നാക്കം വലിച്ചു. ജിഷ തിരിഞ്ഞ് മിനിയുടെ തണുവാർന്ന കൈപ്പത്തിയുടെ പുറത്ത് ഒരു മുത്തമിട്ടു. അവൾ മിനിയുടെ കൈവിരൽ തന്‍റെ വായിൽ വച്ച് ഒന്നു നുണഞ്ഞു. മിനിയുടെ ഉടലാകെ തരിച്ചു. ഗൂഢാർത്ഥങ്ങൾ ഒളിപ്പിച്ച ഒരു നോട്ടം അവൾക്കു നേരെയെറിഞ്ഞിട്ട് ജിഷ അവളുടെ കൈയിൽ നിന്നും പിടി വിടുവിച്ച് മുറിക്കു വെളിയിലേക്ക് നടന്നു.
വന്നത് മറ്റാരുമല്ല, വിശ്വനാഥൻ മേനോൻ ആയിരുന്നു. അയാളെ കണ്ടപ്പോൾ ജിഷയുടെ നീരസം സന്തോഷത്തിനും ആശ്ചര്യത്തിനും വഴി മാറി.
“ഇന്നെന്താ അച്ഛാ നേരത്തെ?” അവൾ ചോദിച്ചു.
“ഹാഫ് ഡേ ലീവെടുത്തു. നിന്‍റെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു?”
“അതു പിന്നെ ചോദിക്കണോ, കലക്കിയില്ലേ!”
ഇതേ സമയം മിനിയും അവിടേക്ക് വന്നു.
“മിന്നൂസിന്‍റെയോ?” അവൾക്ക് ഒരു മന്ദസ്മിതം സമ്മാനിച്ചു കൊണ്ട് അയാൾ സ്വീകരണമുറിയിലെ സോഫമേൽ ഇരുന്നു.
“എന്‍റേത് പിന്നെ അതിലൊട്ടും ചോദിക്കാനില്ലല്ലോ; കലകലക്കിയില്ലേ!”
വിശ്വനാഥന്‍റെ കാൽക്കൽ നിലത്തിരുന്ന് ജിഷ അയാളുടെ ഷൂസ് അഴിച്ചു മാറ്റി. അവളുടെ ആ സ്നേഹപ്രകടനം കണ്ട് മിനി തന്‍റെ വിടർന്ന മിഴികളിൽ അസൂയയുമായി അവളെ ഒന്നു നോക്കി.
“That’s great!”, വിശ്വനാഥൻ ഒന്ന് കൈകൊട്ടി, “എങ്കിൽ രണ്ടാളും വേഗം പോയി റെഡി ആയിട്ടു വാ. നമ്മൾ ഒരു ഔട്ടിങ്ങിനു പോകുന്നു!” അയാൾ പ്രഖ്യാപിച്ചു.
ജിഷ തന്‍റെ ജോലി തീർത്ത് എഴുന്നേറ്റു. മിനിയുടെ നോട്ടം കണ്ട് അവൾ ഒരു ഗൂഡസ്മിതം കൂട്ടുകാരിക്കു കൊടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. “ഞാൻ കാപ്പി എടുക്കാമേ.” അവൾ വിളിച്ചു പറഞ്ഞു.
“റൊമ്പ നൻട്രി!”, തിരികെ വിളിച്ചു പറഞ്ഞിട്ട് ജിഷ കേൾക്കാതെ ശബ്ദം താഴ്ത്തി വിശ്വനാഥൻ കൂട്ടിച്ചേർത്തു, “ആദ്യമേ പറഞ്ഞതിന്; ഇല്ലെങ്കിൽ കുടിച്ചു കഴിഞ്ഞ് ഈ സാധനം കാപ്പി ആണോ ചായ ആണോ എന്ന് wonder അടിക്കേണ്ടി വന്നേനെ.”
മിനി ചിരിച്ചു പോയി. അവൾ അയാളുമായി സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ജിഷ കാപ്പിയുമായി വന്നു. ഒന്നിച്ചിരുന്ന് കാപ്പികുടി കഴിഞ്ഞതിനു ശേഷം അവർ പുറത്തേക്കു പോകാൻ ഒരുക്കം തുടങ്ങി.
അര മണിക്കൂറിനുള്ളിൽ മൂവരും തയ്യാറായി. ഇളം നീല നിറത്തിലുള്ള ലെഗ്ഗിങ്സും അതിനൊപ്പം കടും പച്ച നിറമുള്ള, കഴുത്തിനും ബട്ടൺ സ്ലിറ്റിനു ചുറ്റിനും ചിത്രവേലകളുള്ള സാൽവാർ ടോപ്പും ആണ് മിനി ധരിച്ചത്. പച്ച നിറമുള്ള ജീൻസും നീല നിറമുള്ള, മാറിൽ “e^iÏ = -1” എന്ന് വെള്ള അക്ഷരങ്ങളിൽ എഴുത്തും ഉള്ള ടി-ഷർട്ടും ആയിരുന്നു ജിഷയുടെ വേഷം. ഒരു നീല ജീൻസും കറുപ്പ് നിറമുള്ള ടി-ഷർട്ടും ധരിച്ച് വിശ്വനാഥൻ വന്നപ്പോൾ മിനി അയാൾക്കു നേരെ തനി “പൂവാലൻ” മട്ടിലുള്ള ഒരു ചൂളമടി വിട്ടു. അവളെ നോക്കി കണ്ണുകളുരുട്ടിക്കൊണ്ട് ജിഷ അവളുടെ ചെവിക്കു പിടിച്ച് തിരിച്ചു.
അന്ന് ആഹ്ലാദത്തിന്‍റെ സായാഹ്നമായിരുന്നു അവരുടേത്. പാർക്കിലും സിനിമ കാണാനും റെസ്റ്റോറന്‍റിലും അവർ പോയി. ജിഷയുടെയും മിനിയുടെയും കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളും വിശ്വനാഥന്‍റെ മനസ്സിനെയും ചെറുപ്പമാക്കി.
പാർക്കിലൂടെ അവർ മൂവരും സംസാരിച്ചു കൊണ്ട് നടക്കുമ്പോൾ “അങ്കിൾ എന്‍റെ ബോയ്ഫ്രണ്ട് …” എന്നു പറഞ്ഞ് മിനി അയാളുടെ കരം കവർന്നു.
ജിഷ അവളുടെ നിതംബത്തിൽ അമർത്തി നുള്ളി.
“ആഹ്!” അവൾ കാറി.
“What happened?” വിശ്വനാഥൻ ചോദിച്ചു.
“അങ്കിളേ …” അവൾ പരിഭവിച്ചു കൊഞ്ചി, “ഈ അസൂയക്കാരി ദേ എന്നെ പിച്ചുവാ!”
“മര്യാദക്കിരിക്കെടീ.” അയാൾ ജിഷയെ കളിയായി ശാസിച്ചു.
അവർ ഒരു ബഞ്ചിൽ പോയി ഇരുന്നു. അപ്പോൾ ജിഷക്കും മിനിക്കും ഐസ്ക്രീം വേണം. അതിനായി ഒന്നിച്ച് പോയിട്ടു വന്നപ്പോൾ അവർ വീണ്ടും മുൻപത്തേതു പോലെ ഇണക്കുരുവികളായി. തന്‍റെ മനസ്സിൽ തെല്ല് അസൂയ പൊടിഞ്ഞുവോ? വിശ്വനാഥൻ മേനോന് അദ്ഭുതം തോന്നി. എന്തിന്! അവർ രണ്ടു പേരും തനിക്ക് ഒരേ പോലെയാണ്. ആയിരിക്കുകയും വേണം. പിന്നീടുള്ള സമയം അവരെ അവരുടെ പാട്ടിനു വിട്ട് പിന്മാറി നില്ക്കാൻ വിശ്വനാഥൻ ശ്രമിച്ചെങ്കിലും തങ്ങൾ രണ്ടു കൂട്ടുകാരികളുടെ ഉല്ലാസനിമിഷങ്ങൾ അയാളെ ഒരു പുറംകാഴ്ചക്കാരനായി ഒറ്റപ്പെടുത്തിക്കളയാതെ വിശ്വനാഥനെയും തങ്ങളുടെ സംഭാഷണങ്ങളിലും കളിതമാശകളിലും മിനി പങ്കെടുപ്പിച്ചു. അത് ജിഷയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അവളുടെ മനസ്സിൽ മിനിയുടെ പേരിൽ വീണ്ടും കൃതാർത്ഥതയുടെയും സ്നേഹത്തിന്‍റെയും അഭിമാനത്തിന്‍റെയും കുളിരുറവകൾ കിനിഞ്ഞു.
*** *** *** ~ *** *** *** ~ *** *** ***
അന്നു രാത്രി ഏറെ സന്തുഷ്ടരായാണ് അവർ മൂന്നു പേരും തിരികെ ജിഷയുടെ വീട്ടിലെത്തിയത്. സമയം ഏറെ വൈകിയിരുന്നു; അവർ നന്നായി ക്ഷീണിച്ചിരുന്നു. ജിഷക്കും മിനിക്കും ശുഭരാത്രി ആശംസിച്ചിട്ട് വിശ്വനാഥൻ ഉറങ്ങുവാൻ പോയി. അവർ ഇരുവരും ഏതാണ്ട് അരമണിക്കൂറോളം സംസാരിച്ചു കൊണ്ടു കിടന്നിട്ട് എപ്പോഴോ ഉറക്കത്തിലേക്ക് ആണ്ടു പോയി.
അടുത്ത പ്രഭാതം വിടർന്നു; അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നത്തെ ദിവസം മുഴുവനും ജിഷയെ തനിക്കു വിട്ടു തരണമെന്ന് തലേന്നു തന്നെ വിശ്വനാഥനോട് മിനി ആവശ്യപ്പെട്ട് സമ്മതം വാങ്ങിയിരിക്കുകയായിരുന്നു. മിനിയുടെ വീട്ടിൽ അവളുടെ ഡി.വി.ഡി. ശേഖരത്തിലുള്ള സിനിമകൾ കണ്ടും പിന്നെ അവളുടെ അച്ഛന്‍റെ റബ്ബർ എസ്റ്റേറ്റിൽ പോയി കാറ്റു കൊണ്ടും പ്രകൃതിഭംഗി ആസ്വദിച്ചും ഒക്കെയായി അന്നത്തെ ദിവസം ചെലവിടാനായിരുന്നു അവരുടെ പദ്ധതി. വിശ്വനാഥൻ ജോലിസ്ഥലത്തേക്കു പോയതിനു ശേഷം അവർ ഇരുവരും അവരവരുടെ സൈക്കിളുകളിന്മേൽ കയറി മിനിയുടെ വീട്ടിലേക്ക് പോയി. അവർ “Road to Perdition”-ഉം “Clueless”-ഉം കണ്ടു. ഉച്ചഭക്ഷണത്തിനു ശേഷം സൈക്കിളിൽത്തന്നെ അവർ റബ്ബർത്തോട്ടത്തിലേക്ക് പോയി.
മിനിയുടെ വീട്ടിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്ററോളം അകലെയായിരുന്നു ആ സ്ഥലം. അതിനു ചുറ്റും ഉയരത്തിൽ മുൾക്കമ്പിവേലി കെടിയിട്ടുണ്ടായിരുന്നു. അവിടെ റബ്ബർ ടാപ്പിങ് തൊഴിലാളികൾ ഒഴികെ മറ്റാരും പ്രവേശിക്കാറില്ലായിരുന്നു. അന്ന് അവരും അവധിയിൽ ആയിരുന്നതിനാൽ തോട്ടം വിജനമായിരുന്നു. വഴി നീളെ സംസാരിച്ചു കൊണ്ട് അവർ മെല്ലെ സൈക്കിൾ ചവിട്ടി. ഒടുവിൽ റബ്ബർത്തോട്ടത്തിലേക്കു പ്രവേശിക്കാനുള്ള ഗേറ്റിനു മുന്നിൽ അവർ എത്തിച്ചേർന്നു. അത് താഴിട്ടു പൂട്ടിയിരിക്കുകയായിരുന്നു. മിനി തന്‍റെ പക്കലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൂട്ടു തുറന്നു. സൈക്കിളുകൾ അകത്തേക്കു കയറ്റിയിട്ട് അവരും കയറിയതിനു ശേഷം അവൾ വീണ്ടും ഗേറ്റിന്‍റെ ത
Comments:
No comments!
Please sign up or log in to post a comment!