ദേവാദി 2 ❤😍
[ Previous Part ]
കൂട്ടുകാരെ നിങ്ങളുടെ സപ്പോർട്ടിനു നന്ദി…………തുടർന്ന് വായിക്കുക……. അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി……. പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു………
പൊതുവേ ഞാൻ കുറച്ച് ഇൻട്രോവേർട്ട് ആണ്….സത്യം പറഞ്ഞാൽ എന്റെ ആ പ്രണയം പൊട്ടിയതിന് ശേഷം ഞാൻ അങ്ങനെ ആയതാണ്….. അതിന് മുന്നേ ഞാൻ എങ്ങനെയൊക്കെ ആയിരുന്നെന്നു നിങ്ങളോട് പറഞ്ഞിരുന്നല്ലോ…… എന്തായാലും അഞ്ചു ദിവസത്തെ എക്സാം കഴിഞ്ഞു…… ഇന്ന് അവസാന ദിവസം ആണ്….. ഈ എക്സാമും ഞാൻ നന്നായി തന്നെ എഴുതി……
ഹാളിൽ നിന്നും ഇറങ്ങി കറങ്ങി തിരിഞ്ഞ് നടന്നു അവസാനം പോകാം എന്നുള്ള നിഗമനത്തിൽ നിക്കവേ എനിക്ക് ഓപ്പോസിറ്റ് ഉള്ള ക്ലാസ്സിൽ നിന്നും ആരതി ടീച്ചർ ഇറങ്ങി വന്നു…. അപ്പോഴാണ് ഞാൻ ശെരിക്കൊന്നു ടീച്ചറെ നോക്കിയത് തന്നെ…….. പൊക്കം എന്നെക്കാൾ കുറവാണ്….നല്ല മുടിയുണ്ട്….. വെളുത്ത നിറം…… ത്രെഡ് ചെയ്ത് ഭംഗി ആക്കിയ പുരികം നീണ്ട മൂക്ക്….
അങ്ങനെ അങ്ങനെ……. കാണാൻ എന്നെക്കാൾ കൊള്ളാം കേട്ടോ ……. എനിക്ക് ടീച്ചറെ കണ്ടപ്പോൾ അങ്ങോട്ട് പോയി സംസാരിക്കാൻ തോന്നി ………. ” ടീച്ചറെ……. ” ” ആഹാ ദേവിക…. ഓ സോറി ദേവ് താനിവിടെ ഉണ്ടായിരുന്നോ……. ” എനിക്ക് ടീച്ചർ തിരുത്തി വിളിച്ചത് നന്നേ ഇഷ്ടപ്പെട്ടു……. ” ഞാൻ പോയില്ലായിരുന്നു…… ഇങ്ങു താ ടീച്ചർ ഞാൻ ഹെല്പ് ചെയ്യാം……. ” ടീച്ചർ പറയാതെ തന്നെ ഞാൻ ടീച്ചറിന്റെ കൈയിലുള്ള പേപ്പർസ് വാങ്ങി……
മറുപടിയായി ടീച്ചർ ഒന്ന് പുഞ്ചിരിച്ചു…….. അങ്ങനെ ടീച്ചർ മുന്നേയും ഞാൻ പിന്നിലുമായി നടന്നു…… ഇത്തവണയും ടീച്ചർ തന്നെ സംസാരത്തിന് തുടക്കമിട്ടു….. ” എക്സാം ഒക്കെ എങ്ങനെ ഉണ്ടാർന്നു…. എളുപ്പമായിരുന്നോ…… ” ” ഉവ്വ് ടീച്ചർ നല്ല എളുപ്പം ആയിരുന്നു….. ” ” താൻ നന്നായി പഠിക്കും അല്ലെ…….? ” ഞാനൊന്ന് ചിരിച്ചു….. ” അത്യാവശ്യം…… ” ” എന്താ ആമ്പിഷൻ…… ” ” അങ്ങനൊന്നും ഇല്ല… പുറത്ത് പോയ കൊള്ളാം ന്ന് ഉണ്ട്…
ഇത് കഴിഞ്ഞ് നോക്കണം….. ” ” ഹ്മ്മ്…… ” പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല…….ഓഫീസ് റൂമെത്തി പേപ്പർ വെച്ച് തിരിഞ്ഞപ്പോഴേക്കും ടീച്ചർ വിളിച്ചു….. ” ദേവ്…… ” ” ന്തോ….. ” ” വണ്ടിയിൽ ആണോ പോകുന്നെ…….” ” അതെ ടീച്ചർ….. ” ” കൂടെ ആരേലും ഉണ്ടോ…. ” ” ഇല്ല ടീച്ചർ എന്തേ…. ” ” എന്നെ ബസ്റ്റാന്റ് വരെ കൊണ്ടാക്കാമോ……ഇന്ന് നാട്ടിൽ പോകണം…..
ഇവിടെ നിന്നാൽ ബസ് കിട്ടാൻ താമസിക്കും… നാട്ടിൽ പോകേണ്ട ബസ് മിസ്സാവും…. അതോണ്ടാ… സൊ… ക്യാൻ യു….
എനിക്കൊരു കമ്പനി ആകുമല്ലോ….. പിന്നെ ഞാൻ ന്തിനാ ആവിശ്യം ഇല്ലാത്തത് വിചാരിക്കണേ….. ” ടീച്ചർ ചിരിച്ചു…. ” അയ്യോ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു……പത്ത് മിനിറ്റ് ഞാൻ ദേ വരുന്നു….. ” ” ഓക്കേ… ഞാൻ ഗേറ്റിന് ഫ്രണ്ടിൽ നിക്കാം ടീച്ചർ…… ” പത്ത് മിനിറ്റ് തികച്ചില്ല ടീച്ചർ എന്റെ അടുത്തേക്ക് വന്നു….. ” പോകാം….. ” ” ഓക്കേ…… ഞാൻ ന്റെ വണ്ടിയുടെ അടുക്കലേക്ക് പോയി….ടീച്ചറും എന്റെയൊപ്പം വന്നു…..
ഞങ്ങൾ വണ്ടിയുടെ അടുത്തെത്തി……. എന്റെ വണ്ടി കണ്ട് ടീച്ചർ ഞെട്ടിയെന്ന് തോന്നുന്നു…. ” ദേവ്… ” ചെറിയൊരു ഭയത്തോടെ ടീച്ചർ വിളിച്ചു…… ” എടൊ ഇതിലാണോ പോകണേ …… ” ” അതെ എന്തെ ടീച്ചർ….. ” ” ഏയ് ചെറുതായിട്ട് ഒരു പേടി…… ” ” 2 കൊല്ലമായി ടീച്ചറെ ഇതുവരെ ഒരു ആക്‌സിഡന്റ് പോലും ഉണ്ടായിട്ടില്ല….പേടിക്കണ്ട…. ” ” ഹ്മ്മ് ശെരി ശെരി…… ” ഞാൻ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേലെ ഞെളിഞ്ഞു ഇരുന്നു…….
ബൈ ദി ബൈ….. വളരെ ഫ്രീഡം തന്ന് വളർത്തിയത് കൊണ്ടും…. ഒറ്റ സന്തതി ആയതുകൊണ്ടും ഇങ്ങനെ ഒക്കെ പല ഗുണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്… വണ്ടി സ്റ്റാർട്ട് ആക്കി……ടീച്ചറും കയറി… ഞങ്ങൾ നേരെ സ്റ്റാൻഡിലേക്ക് വെച്ചു പിടിച്ചു…. ടീച്ചർ ഉള്ളതുകൊണ്ട് വളരെ സ്ലോയിലാണ് ഞാൻ പോകുന്നെ……….. ” ദേവ്…… ” ” എന്തോ ടീച്ചർ…… ” ” എനിക്ക് ബുള്ളറ്റ് യാത്ര വളരെ അധികം ഇഷ്ടമാണ്….. പക്ഷെ ഇതാദ്യത്തെ തവണ ആണെന്ന് മാത്രം…… ” അതും പറഞ്ഞു ടീച്ചർ പൊട്ടിചിരിച്ചു…….. ” അതെന്താ ടീച്ചർ ഹബ്ബിയോട് ബുള്ളറ്റ് എടുക്കാൻ പറഞ്ഞൂടായിരുന്നോ….. ” ” വാട്ട്….. ”
അഹ് ചോദ്യം കേട്ടിട്ടാണോ ടീച്ചർ പൊട്ടിച്ചിരിച്ചു….. ” എടാ ഞാൻ ഇപ്പോഴും അൺമാരീഡ് ആണ്…….. ” എനിക്കതൊരു പുതിയ അറിവായിരുന്നു….. ” സോറി ടീച്ചർ ഞാൻ വിചാരിച്ചു മാരേജ് കഴിഞ്ഞു കാണും ന്ന്……… ” ” അല്ല… തനിക്ക് വല്ല അഫെയർ ഉണ്ടോ…… ” ” സിംഗിൾ പസംഗ ആണ് ടീച്ചർ…… ” ” വളരെ നന്നായി…. അല്ല അപ്പൊ താനെന്താ എപ്പോഴും അലോചിച്ചുകൊണ്ടിരിക്കണേ………. ” ” അതൊരു കഥയാണ് ടീച്ചർ ഇനിയൊരു ദിവസം പറയാം……
ഇപ്പോ തീരെ താല്പര്യം ഇല്ല…. ” ” ഓക്കേ…..” അങ്ങനെ ഒന്നും രണ്ടും ഒക്കെ പറഞ്ഞു ഞങ്ങൾ സ്റ്റാൻഡിലെത്തി…….
സ്റ്റാൻഡിനകത്ത് തന്നെയുള്ള ഒരു കട കണ്ട്പിടിച്ചു ഞാൻ തന്നെ രണ്ട് ചായക്ക് ഓർഡർ നൽകി എന്റെ സീറ്റിൽ ഇരുന്നു ടീച്ചർ ന്റെ തൊട്ടടുത്തും……. ” ടീച്ചറെ എവിടാ ടീച്ചറിന്റെ നാട്…… ” ” ആഹ് അതൊക്കെ പറയാം ആദ്യം നിന്റെ ഈ ടീച്ചർ വിളി ഒന്ന് നിർത്തുന്നോ നിന്നെ ഞാൻ പഠിപ്പിക്കുന്നില്ലല്ലോ ഒരേ കോളേജ് ആണെന്നല്ലേ ഉള്ളൂ…” എനിക്ക് ചിരി വന്നു…… ആദ്യമായിട്ടാണ് ഒരു ടീച്ചർ എന്നോടിങ്ങനെ പറയുന്നത്….. ” അല്ല അതിപ്പോ പഠിപ്പിച്ചില്ലേലും ടീച്ചർ ടീച്ചർ തന്നെയല്ലേ……
മാത്രമല്ല ഇപ്പോൾ മാറ്റി വിളിച്ചാലും അത് തന്നെ ഞാൻ വന്ന് കോളേജിൽ വിളിക്കും…. ന്തിനാണ് വെറുതെ….. ” ” അത് അപ്പൊ നോക്കിക്കോ…. ഇപ്പൊ വേറെന്തേലും വിളിക്ക്….. ” ” ന്നാ ചേച്ചീന്ന് വിളിക്കട്ടെ….. ” ” അയ്യേ അതൊന്നും ശരിയാകില്ല ….. നീ ദേവ് അല്ലെ അപ്പൊ ഞാൻ ആദി…..അത് മതി അതാണ് നല്ലത്…… ” ” അതൊക്ക ഓക്കേ…. ഇതിന് മുന്നേ ആരേലും കൊണ്ട്.. ഐ മീൻ ഈ സ്റ്റുഡന്റസിനെ കൊണ്ട് ഇതുപോലെ തിരുത്തി വിളിച്ചിട്ടുണ്ടോ…… ” ” അതില്ല…. അതിനു അവസരം കിട്ടണ്ടേ ടോ…..
ഞാനിപ്പോ ഈ പ്രൊഫഷൻ കേറീട്ടു തന്നെ രണ്ട് വർഷം ആയതല്ലേ ഉള്ളു… ഇപ്പൊ തന്നെ ഒരു കൂട്ട് ഉള്ള സ്റ്റുഡന്റ് എന്ന് പറയാൻ താനേ ഉള്ളൂ…… ” ” തുടക്കം ഏതായാലും നന്നായി ടീച്ചറെ സോറി…ആദി…. ” ” ദാറ്റ് സ് എ ഗുഡ് ഒൺ ” ”
അല്ല ആദിക്ക് എത്ര വയസ്സുണ്ട്…… ” ” 27 ഓൺ ഗോയിങ്…… ” ” കൊള്ളാലോ….. ഞാൻ 19 ഓൺ ഗോയിങ്……” ടീച്ചർ ചിരിച്ചു……. ഒപ്പം ഞാനും……. ” അല്ല ആദി ആദിടെ സ്റ്റുഡസിന്റെയോ കോളീഗിന്റെയോ ഹെല്പ് ചോയിച്ച കിട്ടുമായിരുന്നു….. വൈ മീ…… ” ” നല്ല ചോദ്യം ആണ്….
കിട്ടും ഉറപ്പായും കിട്ടുമായിരുന്നു…. പക്ഷെ അവിടപ്പോ നീയല്ലേ ഉണ്ടായുള്ളൂ…. ചോയ്ച്ചു വരുമ്പോ ചിലപ്പോ ലേറ്റ് ആയാലോ….. പിന്നെ നിന്റെ ആറ്റിട്യൂട് എനിക്ക് ഭയങ്കര ഇഷ്ട്ടാ അതുകൊണ്ട് കൂടിയാണെന്ന് കൂട്ടിക്കോ…… ” ഓക്കേ…. അപ്പൊ ഇനി പറ ആദിയുടെ നാട് എവിടെയാ ” ” എറണാകുളത്ത് ആടോ….. ആലുവ…….
ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു……. ആദി എങ്ങനെ ഇവിടെ എത്തി പെട്ടു എന്നൊക്കെ എനിക്ക് പറഞ്ഞു തന്നു.. ആ ചെറിയ സമയത്തിനുള്ളിൽ തന്നെ ടീച്ചർ സ്റ്റുഡന്റ് ബോണ്ടിൽ നിന്ന് ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി പരിണമിച്ചിരുന്നു…………. അപ്പോഴേക്കും ആദിയുടെ ബസ് വന്നു…….. ആദി എന്നോട് യാത്ര പറഞ്ഞ് മുന്നോട്ട് നടന്നു……
എന്തോ ഓർത്തിട്ടെന്നപോലെ തിരികെ വന്നു……. ” ദേവ് നിന്റെ ഫോൺ ഒന്നെടുത്തെ……. ” ഞാൻ ഒരു മടിയും കൂടാതെ എന്റെ ഫോൺ എടുത്ത് ആദിക്ക് കൊടുത്തു…… ” ലോക്ക് എടുത്ത് തന്നെ …… ” ഞാൻ അതുപോലെ തന്നെ ചെയ്തു ആദി എന്റെ ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്തു വച്ചു…… ഒപ്പം എന്റെ ഫോണിൽ നിന്ന് ആദിയുടെ ഫോണിലേക്ക് ഒരു മിസ്കോൾ കൊടുത്തു……. ” പോട്ടെ ടോ….. ഞാൻ വാട്സ്ആപ്പ് ചെയ്യാം ട്ടോ………….”
അങ്ങനെ ആദി യാത്ര പറഞ്ഞു പോയി….. ബ്രേക്ക് അപ്പിന് ശേഷം ഞാൻ ഇത്രയും ഓപ്പൺ ആയി ആരോടും സംസാരിച്ചിരുന്നില്ല…… അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നിരുന്നാലും അതൊരു ടീച്ചർ ആകുമെന്ന് സ്വപ്‍നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല…….. വളരെ നാളുകൾക്ക് ശേഷം പഴയ ദേവിലേക്ക് തിരിച്ചു പോയി എന്നൊരു ഫീലിംഗ് എനിക്ക് ഉണ്ടായി……..
ബൈക്കിലേക്ക് കയറി ഇരുന്നതും എനിക്ക് ആദിക്കൊരു താങ്ക്സ് അയക്കണം എന്ന് തോന്നി….. ഫോൺ എടുത്ത് കാൾ ലിസ്റ്റിലെ അവസാന ഡയൽഡ് നമ്പർ എടുത്തു….. അതിൽ അവസാന കാൾ ആദി എന്ന് സേവ് ചെയ്തിരിക്കുന്നത് കണ്ട്…. നേരെ വാട്ട്‌സ്ആപ്പ് തുറന്നു…..കോൺടാക്ടിൽ നിന്നും ആദിയുടെ പേരെടുത്തു… ലാസ്റ്റ് സീൻ 5 15 എന്ന് കാണിച്ചു…… ചാറ്റ് ബോക്സിൽ താങ്ക് യു ഫോർ എ ബ്യൂട്ടിഫുൾ ഡേ എന്ന് ടൈപ്പ് ചെയ്തതും പെട്ടന്ന് പുള്ളി ഓൺലൈൻ വന്നു……
ടൈപ്പിംഗ് എന്ന് കാണിച്ചു…..
ഞാൻ ടൈപ്പ് ചെയ്തത് സെൻറ് ചെയ്യാതെ എന്താണ് ടൈപ്പ് ചെയ്യുന്നേ ന്ന് നോക്കി ഇരുന്നു…… ” നീ പോകുന്നില്ലേ…… ” അതായിരുന്നു ആദ്യത്തെ മെസ്സേജ്…… ഞാൻ ടൈപ്പ് ചെയ്തത് ഡിലീറ്റ് ആക്കി റിപ്ലൈ കൊടുത്തു….. ” പോവാൻ തുടങ്ങുവായിരുന്നു….. ” ” മ്മ്…… ” ” ദേവ്….. ” ” എന്തോ…… ” ” താങ്ക് യു….. ഫോർ എ ബ്യൂട്ടിഫുൾ ഡേ….. യു ആർ എ ഗുഡ് ഫ്രണ്ട്….. ആൻഡ് ഗുഡ് ലിസ്നർ ടൂ…… ” എനിക്ക് ആകെ വണ്ടർ അടിച്ചു…. ഞാൻ അയക്കാൻ നിന്നത് എനിക്ക് ദേ തിരിച്ചു അയച്ചിരിക്കുന്നു……..
ഞാൻ അതികം എക്സയിറ്റ് അകാതെ തിരിച്ച് ഒരു സ്മൈലി മാത്രം അയച്ചു…… ശേഷം ഞാൻ വേഗം വീട്ടിലോട്ട് വിട്ടു……ഏകദേശം ഒരു മണിക്കൂറിൽ വീടെത്തി…….
പക്ഷെ അത് നമ്മടെ കമ്പനിക്കാർ വിളിച്ചതായിരുന്നു…….. എനിക്ക് അല്പം വിഷമമായി…. അത് മാറ്റാൻ ഞാൻ വാട്സ്ആപ്പ് തുറന്നതും എന്നെ സന്തോഷിപ്ലിക്കാനായി ആദിയുടെ രണ്ട് മെസ്സേജ് ഉണ്ടായിരുന്നു….. ” പോയോ…… ” അത് ഞാൻ റിപ്ലൈ അയചുടനെ വന്ന മെസ്സേജ്…… ”
തനിതുവരെ വീടെത്തിയില്ലേ….. ” അത് കുറച്ച് മുന്നേ അയച്ചിരിക്കുന്നത്……. ” ദേ ഞാനിപ്പോ എത്തിയെ ഉള്ളു ” എന്ന് ഞാൻ റിപ്ലൈ അയച്ചു…… ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു……. തുടരും…………
Comments:
No comments!
Please sign up or log in to post a comment!