എൻ്റെ കിളിക്കൂട് 8

ഇത് ഒരു പ്രണയകഥയാണ്. സെക്സ് ആവശ്യമുള്ളവർ ഈ കഥ വായിക്കേണ്ടതില്ല. ഈ സൈറ്റിൽ സെക്സിൻറെ അതിപ്രസരമുള്ള ഒരുപാട് കഥകളുണ്ട്. ആവശ്യമുള്ളവർ അത് വായിക്കുക. അങ്ങനെയുള്ളവർ ദയവുചെയ്ത് ഇത് വായിച്ച് ചൊറിയാൻ വരരുത്. എൻറെ ഒരു അപേക്ഷയാണ്.കഥ തുടരുന്നു. ……………………………………..

ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.

തിരിച്ച് ഞാൻ വീട്ടിൽ ചെല്ലുന്നത് ഇരുട്ടി തുടങ്ങിയപ്പോഴാണ് അമ്മുമ്മ വാതില്ക്കല് ഇരിപ്പുണ്ട്. അമ്മൂമ്മ :- നീ എവിടെയായിരുന്നടാ ചെക്ക……… ആ വിളി കേട്ടപ്പോൾ പെട്ടെന്ന് കിളിയെ ആണ് ഓർമ്മ വന്നത്. അമ്മൂമ്മ :- ആ പെൺകൊച്ച് ഒരുപാട് കരഞ്ഞാണ് പോയത്. നിന്നെ നോക്കി ഒരുപാട് നേരം അവർ ഇവിടെ നിന്നു. അവൾക്ക് നിർബന്ധം പിടിച്ചു നിന്നെ കണ്ടിട്ടേ പോകുന്നുള്ളുവെന്ന്. അവസാനം ഞാൻ പറഞ്ഞു, ഞാൻ പറഞ്ഞോളാം മോളെ പൊയ്ക്കോ. നിവൃത്തിയില്ലാതെ ആ പെങ്കൊച്ച് പോയി. പോയപ്പോഴാണ് ഞാൻ ഒറ്റപ്പെട്ടത്. അതുകൂടി കേട്ടപ്പോൾ എനിക്ക് വിഷമം താങ്ങാൻ വയ്യാതെ ഞാൻ, എൻറെ മുറിയിലേക്ക് കയറിപ്പോയി. രാത്രി അമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല. അന്നത്തെ രാത്രി ഞങ്ങൾ രണ്ടുപേരും പട്ടിണികിടന്നു.

രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി. നേരം വെളുത്ത് ഉടൻ എങ്ങനെയെങ്കിലും കിളിയെ കാണണം എന്നുള്ള ആഗ്രഹത്താൽ പെട്ടെന്നുതന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. ഏകദേശം പത്തു മണി ആകാൻ കാത്തിരുന്നു. ഉടനെ സൈക്കിൾ മടുത്തു ഞാൻ പുറത്തേക്കിറങ്ങുന്ന വഴി അമ്മൂമ്മ എന്നോട് ചോദിച്ചു ” നീ ഇത് എങ്ങോട്ടാ കാലത്തെ?” ഞാൻ :- എനിക്ക് എസ് സിയുടെ ഒരു ബുള്ളറ്റിൻ വാങ്ങണം. എന്നുപറഞ്ഞ് സൈക്കിളുമെടുത്ത് ടൗണിലേക്ക് പുറപ്പെട്ടു. പേര് വരുത്താൻ പി എസ് സിയുടെ ബുള്ളറ്റ് വാങ്ങി ഞാൻ പതിയെ കിളിയുടെ വീട്ടിലേക്ക്. ഞാൻ അവിടെ ചെല്ലുമ്പോൾ കിളിയുടെ അച്ഛനും അമ്മയും കിളിയും മാത്രമേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുഖം കണ്ടപ്പോൾ എനിക്ക് തോന്നി രാത്രിയിൽ ഉറങ്ങിയിട്ടില്ല, കരഞ്ഞിട്ടുണ്ട്. തലമുടി ഒന്നും വാരി കെട്ടാതെ ഭ്രാന്തിയെ പോലെ ഇരിക്കുന്നു. അച്ഛൻ :- എന്താടാ മോനെ രാവിലെ തന്നെ? ഞാൻ :- ഞാൻ ടൗണിൽ ഒന്ന് വന്നതാ ഒരു പി എസ് സിയുടെ ബുള്ളറ്റിൻ വാങ്ങണമായിരുന്നു.

അമ്മൂമ്മ പറഞ്ഞായിരുന്നു കിളിയുടെ പോയെന്ന് കാണണം എന്ന്. അതുകൊണ്ട് ഇവിടെ വരെ വന്നു. കിളിയുടെ അമ്മ വർത്തമാനം കേട്ട് വന്നു

അമ്മ :- അവൾക്ക് ഭയങ്കര വിഷമമായിരുന്നു അവിടെനിന്ന് പോന്നിട്ട്. ഞാൻ ആ പ്രദീപിനോട് പറഞ്ഞതാണ് കുറച്ചു ദിവസം കൂടി അവിടെ നിന്നോട്ടെ എന്ന്. അവൻറെ അളിയൻ അവളെ കാണാൻ വരുന്നുണ്ട്. എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കേസാണ്. പക്ഷേ മറ്റുപല ആലോചനകൾ വന്നിട്ടും മൂത്ത രണ്ടു പുത്രന്മാർ വലിയ താല്പര്യം കാണിച്ചില്ല. അവർക്ക് കൈ മുറിയാൻ കൂടില്ല. വന്ന ആലോചനകൾ ഒക്കെ നല്ലതായിരുന്നു. അച്ഛൻ:- അവരിലെ മക്കളെ ഇവിടത്തെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഞാനൊക്കെ വയസ്സായില്ലേ. അവർ രണ്ടു പേരും വീടിൻറെ മുൻഭാഗത്ത് ഇരിക്കുകയാണ്. കിളി എന്നെ കണ്ണുകൾ കൊണ്ട് അകത്തേക്ക് വിളിച്ചു. ഞാൻ :- ഞാൻ ഇത്തിരി വെള്ളം കുടിക്കട്ടെ. ഒന്ന് കിളിയെ കാണട്ടെ. എന്ന് പറഞ്ഞ് അകത്തേക്ക് കയറി. മുറിയിലേക്ക് കയറിയ പാടെ അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. സമാധാനിപ്പിച്ചു കൊണ്ട് ഞാൻ :- പോട്ടെ മോളെ, ഞാൻ ഇടക്കിടക്ക് വന്ന് കണ്ടോളാം. എൻറെ മോളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഇങ്ങനെ നിന്ന് നമ്മൾ അവർക്ക് സംശയം ഉണ്ടാക്കണ്ട. ഒരു ഗ്ലാസ് വെള്ളം എടുത്ത് താ. ഞാൻ കണ്ണുകൾ തുടച്ചു കൊടുത്തു, രണ്ടു കണ്ണിലും ഞാൻ ചുംബിച്ചു. വെള്ളം കുടിച്ച് പുറത്തേക്കുവന്നു. അവർക്ക് ഒരു സംശയത്തിന് ഇട കൊടുക്കരുതല്ലോ എന്ന് കരുതിയാണ്. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം അകത്തുകയറി കിളിയോട് യാത്രപറഞ്ഞു.

വീട്ടിലേക്ക് എത്തിയെങ്കിലും ഒരു ഉന്മേഷം ഉണ്ടായിരുന്നില്ല. ഞാനും അമ്മുമ്മയും ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. രണ്ടുമൂന്നു ദിവസം കൂടുമ്പോൾ സൈക്കിളുമെടുത്ത് ടൗണിൽ പോകും അവിടെനിന്നും കിളിയുടെ വീട്ടിലേക്ക്………. ഇങ്ങനെ കഴിയവേ. ഒരു തവണ ചെല്ലുമ്പോൾ കിളി അവിടെയില്ല. ഇളയ അമ്മൂമ്മയോട് ( കിളിയുടെ അമ്മ) ചോദിച്ചപ്പോൾ അമ്മ:- പ്രദീപിന് എവിടെയോ ഓട്ടം ഉള്ളതുകൊണ്ട് കൂടെ പോകാൻ പറ്റാത്തതിനാൽ കിളിയെ വിളിച്ചുകൊണ്ടുപോയി കൊള്ളാൻ പറഞ്ഞതുകൊണ്ട്, അവൻറെ ഭാര്യ ഷീമ മോളെയും വിളിച്ച് അവളുടെ വീട്ടിലേക്ക് പോയി. കിളിക്ക് ഒട്ടും ഇഷ്ടമില്ലാതെയാണ് പോയത്. ഇന്ന് പോയുള്ളൂ. രണ്ടു ദിവസം അവിടെ നിൽക്കും എന്നു പറയുന്നു. ഇതു കേട്ടതോടെ എൻറെ നെഞ്ച് ഇടറി. കാരണം ആ ഷിബുവിൻ്റെ വീട്ടിലേക്കാണ് കിളി പോയിരിക്കുന്നത്. ഞാനവിടെ നിന്നും പെട്ടെന്ന് യാത്ര പറഞ്ഞു ഇറങ്ങി എൻറെ മനസ്സ് കലുഷിതമായിരുന്നു. വീട്ടിലെത്തുമ്പോൾ ഉസ്മാൻ ഒരു പോസ്റ്റ് അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ടായിരുന്നു.
തുറന്നുനോക്കിയപ്പോൾ സന്തോഷം അടക്കാനായില്ല. എങ്കിലും ഉള്ളിലെ വിഷമം എനിക്ക് സഹിക്കാൻ കഴിയുന്നില്ല. പോസ്റ്റ് മറ്റൊന്നുമായിരുന്നില്ല. റവന്യൂ വകുപ്പിൽ എൽ ഡി സി ആയി അഡ്വൈസ് ചെയ്തുകൊണ്ടുള്ള പേപ്പർ ആയിരുന്നു. ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി ആണ്. ഞാനപ്പോൾ ഇവിടെ കിളി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി. ആശിക്കാനല്ലേ പറ്റൂ കിളിയിപ്പോൾ

മറ്റൊരു സ്ഥലത്താണ്. അവനാണെങ്കിൽ അറു പോക്കിരിയും. ഞാൻ ദിവസങ്ങൾ എണ്ണാൻ തുടങ്ങി. രണ്ടു കാര്യങ്ങൾക്കും. ഒന്ന് എൻറെ ജോലി മറ്റൊന്ന് കിളി വരുന്നതിനും. രണ്ടു ദിവസം ഒരുകണക്കിന് കഴിച്ചുകൂട്ടി. മൂന്നാം ദിവസം കിളി യുടെ വീട് ലക്ഷ്യമാക്കി പോയി. അവിടെ ചെന്നപ്പോൾ കിളിയുടെ അമ്മ മാത്രം ഉണ്ടായിരുന്നു. ഞാൻ അവിടെ കുറച്ചു നേരം കഴിച്ചുകൂട്ടി അമ്മയോട് കിളിയെ ചോദിച്ചപ്പോൾ അമ്മ:- അവിടെ ഉത്സവമോ എന്തോ പറഞ്ഞ രണ്ടു ദിവസം കൂടി നിൽക്കട്ടെ എന്ന് പ്രദീപ് പറയുന്നുണ്ടായിരുന്നു. ദൈവമേ പിന്നെയും, എനിക്ക് ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. ഈ പറയുന്ന വീടാണെങ്കിൽ മലപ്പുറത്തെയും തൃശ്ശൂർ ജില്ലയുടെയും ബോർഡറിൽ എവിടെയൊയാണ്. അന്ന് കല്യാണത്തിന് പോയത് അല്ലാതെ പിന്നീട് ഞാൻ അവിടെ പോയിട്ടില്ല. അതുകൊണ്ട് വീട് എവിടെയാണെന്ന് അറിയില്ല. അല്ലെങ്കിൽ ഒന്നു പോയി നോക്കാമായിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് എത്തി. ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ദിവസങ്ങൾ വർഷങ്ങൾ പോകുന്നതു പോലെയാണ് നീങ്ങുന്നത്. ഓരോ ദിവസത്തിനും ഇത്രയും നീളമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. എനിക്കാണെങ്കിൽ വിശപ്പും ദാഹവും ഇല്ലാതെയായി. ഇടക്കിടക്ക് അമ്മൂമ്മ കിളിയുടെ കാര്യങ്ങൾ പറയും അമ്മൂമ്മ :- ആ പെൺകൊച്ച് ഉണ്ടായിരുന്നപ്പോൾ ഇവിടെ ഒച്ചയും ബഹളവും ഒക്കെ ആയി സമയം പോകുമായിരുന്നു. ഇപ്പോൾ ഇവിടെ മൂകം.

രണ്ടാം ദിവസം സിവിൽ ഡ്രസ്സിൽ ഒരു പോലീസുകാരൻ വീട് അന്വേഷിച്ചു വന്നിരുന്നു. (ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി ചെറുപ്പം മുതൽ ഞാനിവിടെ നിൽക്കുന്നതുകൊണ്ട് എൻറെ എഴുത്തുകുത്തുകളും മറ്റു അഡ്രസുകളും ഇവിടത്തെ ആണ് കൊടുത്തിരിക്കുന്നത്) പോലീസ് വെരിഫിക്കേഷൻ ആണ്. സർക്കാർ ജോലിയിലേക്ക് കയറുന്നതിനുമുമ്പ് ഇത് നടക്കാറുണ്ട്. പോലീസുകാരനെ 200 രൂപ കൊടുത്തു. അയാൾക്ക് സന്തോഷമായി. അയാൾ എന്നോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞാൻ ഈ പേപ്പർ അയച്ചോളാം. അടുത്തദിവസം വൈകുന്നേരം 5:30 ആയപ്പോൾ സൈക്കിളുമെടുത്ത് ഞാൻ പുറപ്പെട്ടു. കിളിയുടെ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും വാതില്ക്കൽ ഇരിപ്പുണ്ട്.
കിളിയെ അവിടെയെങ്ങും കണ്ടില്ല. പക്ഷേ ആളെ കൊണ്ടുപോയ ആ മാരണം അവരുടെ അടുക്കള പുറത്തുനിന്ന് എന്തോ ചെയ്യുന്നുണ്ട്. അപ്പോൾ നമ്മുടെ ആൾ ഇതിനകത്തുണ്ട്. ഞാൻ ഉറക്കെ സംസാരിച്ചു, എൻറെ ശബ്ദം കേട്ടേങ്കിലും പുറത്തേക്ക് വരട്ടെ എന്ന് കരുതി. നിഷ്ഫലം. ഞാൻ ചോദിച്ചു: – ചായ ഒന്നുമില്ലേ? അമ്മ:- മോളെ, കിളി. ചായ വെക്കടി. അവിടെനിന്ന് മറുപടിയൊന്നും ഉണ്ടായില്ല. ഇതെന്തുപറ്റി അല്ലെങ്കിൽ എൻറെ ശബ്ദം കേട്ടാൽ പെട്ടെന്ന് ആളു വരുന്നതാണ്. ഇപ്പോൾ വന്നതേയില്ല. നാലുദിവസം കൊണ്ട് ഇങ്ങനെ മാറുമൊ? അകത്തേക്ക് പോവാൻ ഒരു മാർഗ്ഗം തേടി നിൽക്കുമ്പോഴാണ് ചായയുടെ കാര്യം എടുത്തിട്ടത്. ഞാൻ:- ചായ എന്തായി എന്ന് ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് അകത്തേക്ക് കയറി. അടുക്കളയിൽ ചെല്ലുമ്പോൾ ചായ തിളക്കുന്നു. കിളിയെ അവിടെ കണ്ടില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. പുറത്തു നോക്കുമ്പോൾ ആ മാരണവും കിളിയുമായി നിന്ന് സംസാരിക്കുന്നു. എന്നെ കണ്ടപ്പോൾ രണ്ടുപേരും നോക്കി. ഞാൻ:- ചായ തിളച്ചു വറ്റുന്നു. കിളിയുടെ മുഖത്തു നോക്കിയപ്പോഴാണ് ചുണ്ടു വീർത്തിരിക്കുന്നു. ഞാൻ:- എന്തുപറ്റി ചുണ്ടിന്?

അപ്പോൾ പെട്ടെന്ന് ഷീമ :- ഉത്സവത്തിന് പോയപ്പോൾ തട്ടി വീണതാണ്. കിളി എനിക്ക് മുഖം തരാതെ അകത്തേക്കു പോയി ചായ ഓഫ് ചെയ്തു. ആ മാരണവും അകത്തേക്ക് കയറി. അതുകൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. കിളി എന്നെ കണ്ട ഭാവം നടിച്ചതുമില്ല. ഞാൻ നേരെ വീടിൻറെ മുൻ ഭാഗത്തേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോൾ ചായയുമായി കിളി വന്നു. അത് അവിടെ വച്ചിട്ട് പെട്ടെന്ന് അകത്തേക്ക് പോയി. മുഖത്തേക്ക് പോലും നോക്കിയില്ല. ഇതെന്ത് ? ഞാൻ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഈ മുഖം കയറിപ്പിടിച്ച നടക്കുന്നത്. ഉത്സവത്തിനു പോയപ്പോൾ ഞാൻ എങ്ങാനും തള്ളിയിട്ടൊ? ദൈവമേ ഇതൊരു കോടാലി തന്നെ. എനിക്ക് കിളിയോട് സംസാരിക്കണം എന്നുണ്ട് പക്ഷേ ആ മാരണം അകത്തുണ്ട്. കിളി കേൾക്കാൻ വേണ്ടി ഉറക്കെ ഞാൻ :- എൻറെ ജോലിയുടെ കാര്യം ശരിയായിട്ടുണ്ട്. അടുത്തുതന്നെ പോകേണ്ടിവരും. കൊല്ലം ജില്ലയിലാണ്. അമ്മ :- ആ മോന് ജോലി ശരിയായോ. എന്തിലാണ്? ഞാൻ ഉറക്കെ “റവന്യൂവകുപ്പിൽ ആണ്” അപ്പോഴേക്കും സന്ധ്യയായി. ഞാൻ ഒരു ഗ്യാപ്പിനായി കാത്തിരുന്നു. പക്ഷേ തഥൈവ. ഞാൻ സൈക്കിൾ എടുത്തു ബെല്ലടിച്ച് പോകുന്നു എന്ന് പറഞ്ഞോണ്ട് പുറപ്പെട്ടു. പോരുന്ന വഴി മുഴുവൻ എൻറെ ചിന്ത കിളിയെ പറ്റിയായിരുന്നു. എന്തുപറ്റി കണ്ട ഭാവം പോലും നടിക്കുന്നില്ല. ഞാനെന്ത് പരാധം ആണാവോ ചെയ്തത്. ഒരു പിടിയും കിട്ടുന്നില്ല.
വീട്ടിലെത്തി ഭക്ഷണം പോലും കഴിക്കാതെ കയറി കിടന്നു. അമ്മു മോനു വിളിച്ചപ്പോഴും വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. ദിവസവും അവിടെ ഓടിക്കയറി ചെല്ലാൻ പറ്റില്ലല്ലോ. രണ്ടുദിവസം ഒരുകണക്കിന് കഴിച്ചുകൂട്ടി, മൂന്നാം ദിവസം കിളിയുടെ വീട്ടിൽ പോകാൻ കാരണം ഉണ്ടാക്കണമല്ലോ. അതിനുവേണ്ടി കിളി ഡ്രസ്സ് വെച്ചിരുന്ന അലമാര മുഴുവൻ പരതി. അപ്പോൾ കളിയുടെ ഒരു പഴയ ബ്ലൗസ് അതിൽ ഇരിക്കുന്നത് കണ്ടു. അമ്മയോട് ഈ വിവരം പറഞ്ഞ് അതു കൊണ്ടുപോയി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ അവിടെ ചെല്ലുമ്പോൾ അച്ഛൻ വാതുക്കൽ ഇരിപ്പുണ്ട്. അച്ഛനോട് അമ്മയെ ചോദിച്ചപ്പോൾ, അവിടെ അടുത്തെങ്ങും പോയി എന്നു പറഞ്ഞു. ഞാൻ കിളിയുടെ ബ്ലൗസും ആയി വന്നതാണ് കിളി എന്തിയേ എന്ന് ചോദിച്ചു. അച്ഛൻ:- മോൾ അകത്തുണ്ട്. ഞാൻ അകത്തേക്ക് കയറി. എന്നെ കണ്ടതും അടുക്കള കൂടി പുറത്തേക്ക് പോയി. ഞാൻ പുറകെ ചെന്നു അടുക്കള വാതിൽ കൊടു പുറത്തേക്ക് നോക്കിയപ്പോൾ, കിളി ആ മാരണത്തിൻ്റെ വീട്ടിലേക്ക് പോകുന്നു. ഞാൻ കുറച്ചു നേരം അവിടെ നിന്നു. കിളി അവരുടെ അടുക്കളവാതിൽ വഴി അകത്തേക്ക് കയറി. ഞാൻ തിരിച്ചു വാതിൽക്കൽ വന്ന് ബ്ലൗസ്, അവിടെ കിടന്ന കസേരയിൽ വച്ചു. കിളിയുടെ ചുണ്ടിലെ തടിപ്പിന് ഒരു കുറവുമില്ല. എന്നാലും ഇതെന്തുപറ്റി എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്നോട് ഇങ്ങനെ ദ്വേഷ്യം കാണിക്കാൻ ഞാനെന്തു ചെയ്തു? കുറച്ചു നേരം കൂടി ഞാൻ അവിടെ ഇരുന്നു. വന്നു കണ്ടു സംസാരിച്ചു പോകാമെന്ന് കരുതി. സംസാരിക്കാൻ പോയിട്ട് ആ ഭാഗത്തേക്ക് പോലും വന്നില്ല. ഞാൻ വിഷമത്തോടെ അവിടെനിന്നും ഇറങ്ങി. ഒന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ. പക്ഷേ അവസരം കിട്ടുന്നതെങ്ങിനെ, പണ്ടു പറഞ്ഞതുപോലെ ചെകുത്താൻ കുരിശ് കണ്ട പോലെയാണ്. വീടെത്തി, പഴയ കാര്യങ്ങളൊക്കെ ഓർത്തു. പോകുന്നതുവരെ എൻറെ മാറിൽ നിന്നും മാറാതെ കിടന്ന പെണ്ണാണ്. ഇപ്പോൾ എന്നെ കാണുന്നതും ഞാൻ അടുത്തേക്ക് ചെല്ലുന്നതും പോലും വെറുപ്പായി കാണുന്നു. ഇങ്ങനെ സംഭവിക്കാൻ എന്താണ്

കാരണം? നിസ്സാര കാര്യം മതി, ഇനി ഞാൻ അന്വേഷിച്ച് ചെന്നില്ല എന്നുള്ളതാണൊ കുറ്റം. ഈ അകൽച്ച എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല. എങ്ങനെയെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം. എൻറെ അപ്പോയ്മെൻറ് ലെറ്റർ വരുന്നതിനുമുമ്പ് പ്രശ്നം പറഞ്ഞു തീർക്കണം. എന്നൊക്കെ ആലോചിച്ചു. പക്ഷേ പെട്ടെന്ന് എൻറെ ചിന്ത വേറൊരു വഴിക്ക് സഞ്ചരിച്ചു. ആ ഷിബുവിൻ്റെ വീട്ടിൽ ചെന്ന് ആ ചുറ്റുപാട് ഒക്കെ കണ്ടപ്പോൾ പെണ്ണിൻറെ മനസ്സ് മാറിയോ. അന്ന് കല്യാണത്തിന് പോയപ്പോൾ കുഴപ്പമില്ലാത്ത വീടൊക്കെ ആയിരുന്നു. ഇപ്പോൾ പുതുക്കിപ്പണിത എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും ഒന്ന് സംസാരിക്കണം. അങ്ങനെ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അടുത്ത ദിവസം തന്നെ അവിടെ ചെല്ലാൻ പറ്റില്ല. കുറച്ചു ദിവസം കഴിയട്ടെ. എന്നാലും മനസ്സിൽ കിടന്ന് ആ വിഷമം വിങ്ങി പൊട്ടുകയാണ്. ഇവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയെങ്കിലും പ്രശ്നം പറഞ്ഞു തീർക്കാമായിരുന്നു. പക്ഷേ അവിടെ അതിനുള്ള ഒരു സന്ദർഭം കിട്ടുന്നില്ല. അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി. വിഷമങ്ങൾ ഉള്ളിൽ കടിച്ചുപിടിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം കിളിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പ്രദീപിൻ്റെ ഭാര്യയുടെ ഇളയച്ഛൻ മരിച്ചിട്ട്, കിളിയും പ്രകാശനി ഒഴിച്ചുള്ളവർ അവിടേക്ക് പോയിരിക്കുന്നു. ഞാനവിടെ ചെന്നപ്പോൾ പ്രകാശൻ എന്നോട് ” ഇവിടെ കുറച്ചു നേരം ഇരിക്ക്. ഞാനിപ്പോൾ വരാം………. ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ഞാനിവിടെ പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമയം പതിനൊന്നര. ഞാൻ പോയിട്ട് ഒരു മണിയോടെ ഒപ്പിച്ചു വരാം. അവർ വരുമ്പോഴേക്കും അഞ്ചു മണിയെങ്കിലും കഴിയും. എനിക്ക് കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞു വന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ജോലി കിട്ടാൻ പോകുന്നതിൻ്റെ ചെലവുണ്ടട്ടോ. ഇത് പറഞ്ഞ് പ്രകാശൻ എൻറെ സൈക്കിളും ആയിപോയി. ഞാൻ കുറച്ചുനേരം വാതിൽക്കൽ ഇരുന്നു. കിളിയെ കാണാത്തതിനാൽ അകത്തേക്ക് കടന്നു. അടുക്കളയിൽ തകൃതിയായ പണിയിലാണ് കിളി. എന്നെ കണ്ടപ്പോൾ തലവെട്ടിച്ച് അവിടെ ഇരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഞാൻ തോളിൽ കയറി പിടിച്ചു. എൻറെ കൈ ഒറ്റ തട്ട്. രണ്ടു കൈകൾ കൊണ്ടും ഇരു തോളുകളിലും പിടിച്ചുനിർത്തി. എൻറെ മുഖത്തേക്ക് നോക്കുന്നില്ല. കിളി:- എന്നെ വിടാൻ, ഞാൻ ഉച്ചത്തിൽ കരയും. എനിക്ക് നിങ്ങളെ വെറുപ്പാണ്. നിങ്ങൾ എൻറെ ദേഹത്ത് തൊട്ടുപോകരുത്. ഞാനത് വകവെക്കാതെ കിളിയേ പിടിച്ചുനിർത്തി. ഞാൻ:- കരയുന്നെങ്കിൽ കരഞ്ഞൊ, ആളുകൾ കൂടട്ടെ എന്നെ തല്ലി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. എനിക്കു മരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നോട് ഈ കാണിക്കുന്ന പ്രവർത്തികൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിലും ഭേദം മരിക്കുന്നതാണ്, അതും മോളുടെ പേരുപറഞ്ഞ് ആവുമ്പോൾ കൂടുതൽ സന്തോഷം. കിളി :- എന്നെ വിടെടാ പട്ടി, നീ എൻറെ ആരാടാ…….. എന്നെ വിട്ടില്ലെങ്കിൽ ഈ കത്തി കൊണ്ട് കുത്തും. കറിക്ക് അരിഞ്ഞോണ്ടിരുന്ന കത്തി എൻറെ നേരെ കാണിച്ചുകൊണ്ട് അലറി. ഞാൻ :- കുത്തുന്നെങ്കിൽ കുത്ത്. മരിക്കാൻ എനിക്ക് പേടിയില്ല. ഇ കൈകൊണ്ട് ആവുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ. കത്തിയെടുത്ത് എന്നെ അകറ്റാൻ വീശി. ഞാൻ മാറിയില്ല കത്തി എൻറെ കൈത്തണ്ടയിൽ കൊണ്ടു, വലതു കൈപ്പത്തിക്ക് തൊട്ടു മുകളിലായി. അപ്പോൾ

തന്നെ രക്തം ചീറ്റി. ഞാൻ അങ്ങനെ തന്നെ നിന്നു. രക്തം ഒഴുകി താഴെവീണു. ഞാൻ അനങ്ങിയില്ല. മുറിവ് കണ്ടതായിപ്പോലും ഞാൻ നടിച്ചില്ല. പക്ഷേ ഞാൻ ഒരു വാക്കു പറഞ്ഞു. ഞാൻ:- എന്നെ വേണ്ടെങ്കിൽ വേണ്ട…….. പക്ഷേ എനിക്ക് നീ, ഒരാൾ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് എനിക്ക് ഈ മുറിവ് നിനക്കുള്ള രക്ത അഭിഷേകം ആയി ഇരിക്കട്ടെ. ഇതു പറഞ്ഞ് ഞാൻ അപ്പുറത്തേക്ക് പോയി. പോകുന്ന വഴി മുഴുവൻ ചോര ഒഴുകിക്കൊണ്ടിരുന്നു. ഞാൻ മുൻവശത്ത് പോയിരുന്നു മണ്ണിലേക്ക് കൈകാണിച്ചു. ഇപ്പോൾ രക്തം മുഴുവൻ മണ്ണിലേക്ക് ഒഴുകുകയാണ്. ഞാൻ അവിടെ വന്നിരുന്നിട്ടും കിളി വന്നില്ല. എന്നോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം എന്തോന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ എൻറെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി. എൻറെ കണ്ണുകൾ മേലേക്ക് മറിഞ്ഞു പോകുന്നതു പോലെയും തോന്നി. പിന്നെ സർവ്വത്ര ഇരുട്ട്.

എനിക്ക് ബോധം വരുമ്പോൾ ആശുപത്രിക്കിടക്കയിൽ. പ്രകാശൻ എൻറെ അടുത്ത് ഇരിപ്പുണ്ട്. പ്രകാശൻ :- എന്തു പറ്റിയതാണ്? കിളി പറഞ്ഞത് എന്താണ് പറ്റിയത് എന്ന് കണ്ടില്ലെന്നാണ്. ഞാൻ ഓർക്കുകയായിരുന്നു. എന്തു പറ്റിയതാണ് എന്ന് കണ്ടില്ലെന്നു. അത്രയും ദ്വേഷ്യം. ഞാൻ :- ഞാനൊരു കമ്പു വെട്ടിയതാണ്. പക്ഷേ കയ്യിൽ ആണ് കൊണ്ടത്. കിളി കണ്ടില്ലായിരുന്നു. ഞാൻ വാതിൽക്കൽ പോയിരുന്നു. മുറിവ് ശ്രദ്ധിച്ചില്ല. അല്ല നീ എപ്പോൾ വന്നു. അവിടെ കിളി മാത്രമല്ലേ ഉള്ളൂ. നീ പൊയ്ക്കോ ഞാൻ ഇവിടെ കിടന്നോളാം. എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോൾ സമയം എന്തായി. പ്രകാശൻ :- രാത്രി 9 മണി. ഞാൻ:- ഇത്രയും സമയം ആയോ? നീ പൊയ്ക്കോ, നാളെ നിനക്ക് പണിക്ക് പോകേണ്ടതല്ലേ. അതുമല്ല ഇത് റൂം ആണല്ലോ. ഞാൻ സ്വസ്ഥമായി ഇവിടെ കിടന്നു കൊള്ളാം. എൻറെ കൈയിലല്ലെ മുറിവ്. നടക്കുന്നതിനു കുഴപ്പമൊന്നുമില്ല. നീ വേഗം വണ്ടി വിട്. അവൻ എഴുന്നേറ്റു. “അമ്മുമ്മയോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ, പറയണ്ട. ഹോസ്പിറ്റലിൽ ഫോൺ ഉണ്ടല്ലോ, വീട്ടിലെ ഫോൺ ശരിയായിട്ടുണ്ട് അവിടെ വിളിച്ച്, അജയൻ ഒരു കൂട്ടുകാരൻറെ വീട്ടിൽ പോയിരിക്കുകയാണ് രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞേക്ക്” അവൻ ഓക്കെ പറഞ്ഞുപോയി. കിടന്നിട്ട് എനിക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല. എന്ത് അപരാധം ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ കാണിച്ചത്. ഇത്രയും ക്രൂരമായി ചെയ്യണമെങ്കിൽ അത്രയ്ക്കും എന്നെ വെറുക്കുന്നു. എനിക്ക് ആലോചിച്ചിട്ട് വിഷമവും സങ്കടവും വന്നു. കിളി എന്നെ വെറുത്തു എനിക്ക് നഷ്ടമാകുന്ന കാര്യം ഓർത്തപ്പോൾ തന്നെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. ഞാൻ പതിയെ എഴുന്നേറ്റു, എൻറെ കയ്യിൽ കിട്ടിയിരുന്നു തുണി അഴിച്ചു. മരുന്നും മറ്റും കുട്ടനും വച്ചിരുന്ന ഭാഗത്തുനിന്നും അത് നീക്കം ചെയ്തു. കയ്യിന് ബലം കൊടുത്തു രക്തം വരാൻ തുടങ്ങി. വീണ്ടും ബലം കൊടുത്തു രക്തം ശക്തിയിൽ ഒഴുകാൻ തുടങ്ങി. എൻറെ മറ്റേ കയ്യിൽ കുത്തിയിരുന്ന ട്രിപ്പിന് സൂചി വലിച്ചൂരി. മുറിവിൽ കൂടി രക്തം വീണ്ടും ഒഴുകാൻ തുടങ്ങി. ഞാൻ കൈ കട്ടിലിനു താഴെ തൂക്കിയിട്ടു കിടന്നു. എനിക്ക് കിളി നഷ്ടപ്പെടുന്ന കാര്യം ഓർത്തപ്പോൾ തന്നെ ജീവിതത്തോട് വെറുപ്പായി. വീണ്ടും ഇരുട്ട്, ആരൊക്കെയോ ഓടി വരുന്നതും ഒച്ച വെക്കുന്നതും കേട്ടു. താഴേക്ക് താഴേക്ക് ഞാൻ പതിച്ചു കൊണ്ടിരിക്കുന്നു. ഒരു ഗർത്തത്തിലേക്ക് വീഴുന്നതുപോലെ.

പിന്നെ ശൂന്യം.

കണ്ണുതുറന്നു നോക്കുമ്പോൾ, ചുറ്റിനും ആൾക്കാർ. പ്രകാശനുണ്ട്, അമ്മുമ്മ, ചിറ്റപ്പൻ, അങ്ങനെ കുറച്ചു പേർ എന്നെ ചുറ്റും കൂടി നിൽക്കുന്നു. പ്രകാശൻ :- നീ എന്തിനാ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്. എന്നിട്ട് ഈ കെട്ടൊക്കെ അഴിച്ചത് എന്തിന്? നിൻറെ വീട്ടിൽ ഇതുവരെ അറിയിച്ചിട്ടില്ല. നീ എന്തിനാണ് കെട്ട് അഴിച്ചത്? ഞാൻ:- എൻറെ കയ്യിൽ ചോര കണ്ടപ്പോൾ അഴിച്ചു നോക്കിയതാ. കൈയിലൂടെ ചോര ഒഴുകുന്നു. അപ്പോൾ എന്താണെന്നറിയാൻ അഴിച്ചു നോക്കിയതാണ്. പിന്നെ എനിക്കൊന്നും ഓർമ്മയില്ല. അമ്മൂമ്മ :- എന്തിനാണ് കമ്പ് വെട്ടാൻ പോയത്? ഞാൻ ഒന്നും പറയാൻ നിന്നില്ല. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. ഈ ഭദ്രകാളി എന്താണ് ഇവിടെ? എന്നാലോചിച്ച് അപ്പോഴേക്കും അമ്മൂമ്മ:- എനിക്കൊരു കൂട്ടിന് വേണ്ടി കൊണ്ട് വന്ന് നിർത്തിയതാണ്. രണ്ടു ദിവസം ഞാൻ ഒറ്റക്കായിരുന്നു. അതുകൊണ്ട് പ്രകാശൻ കൊണ്ടുവന്നു നിർത്തിയതാണ്. ഇനി നിന്നെ കൈയൊക്കെ റെഡിയായിട്ട് വിടാം എന്ന് പറഞ്ഞു. ദൈവമേ എന്നെ കുത്തിക്കൊല്ലാൻ കൊണ്ടുവന്നതാണൊ? ഏതായാലും ഈ കൈ കൊണ്ട് ചാകാൻ ആണ് വിധി. ഈ കൈ കൊണ്ട് ആവുമ്പോൾ സന്തോഷത്തോടെ മരിക്കുകയും ചെയ്യാം. ഞാൻ എൻറെ മുറിയിലേക്ക് കയറാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു ” നീ ആ ബാത്റൂം ഉള്ള മുറിയിൽ കിടന്നാൽ മതി, ബാതൃമിൽ പോകാൻ സൗകര്യം അതാണല്ലോ ” ഞാൻ:- എൻറെ കാലിന് കുഴപ്പമൊന്നുമില്ല. അമ്മൂമ്മ:- അതല്ല, എഴുന്നേറ്റ് അധികം നടക്കുമ്പോൾ ചിലപ്പോൾ തലകറങ്ങിയാലോ അതുകൊണ്ട് നീ അവിടെ കിടന്നാൽ മതി. അമ്മയോട് മറുത്തൊന്നും പറയാതെ ഞാൻ അവിടെ പോയി കിടന്നു. കഴിക്ക് രാത്രിയായപ്പോൾ വേദന തുടങ്ങി. സ്റ്റിച്ച് ഇട്ട ഭഗത്ത് നല്ല വിങ്ങൽ. ആദ്യ ദിവസം തന്നെ ഡ്രസ്സ് ചെയ്ത കോട്ടൻ ഒക്കെ വലിച്ചു പറിച്ചു കളഞ്ഞു കയ്യിന് ബലം കൊടുത്തു ചോര മുഴുവൻ കളയാൻ ശ്രമിച്ചത് അല്ലേ. സ്റ്റിച്ച് ഒക്കെ അന്ന് വലിഞ്ഞു പൊട്ടാറായതാണ്. ഈ രണ്ടു ദിവസം സഡേഷൻ തന്നതുകൊണ്ട്, വേദന അറിഞ്ഞില്ല. രാത്രിയിൽ എനിക്ക് വേദനകൊണ്ട് ഒന്നും കഴിക്കാൻ തോന്നിയില്ല. അമ്മൂമ്മ :- നീ ഇങ്ങനെ കഴിക്കാതെ കിടന്നാൽ, മരുന്നൊക്കെ കഴിക്കണ്ടേ. അതുകൊണ്ട് വന്ന് ഭക്ഷണം കഴിക്കു. ഞാൻ വേദനയുടെ കാര്യം പറയാൻ നിന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് തിരുത്തി എഴുന്നേറ്റു. ഭദ്രകാളിയാണ് ഭക്ഷണം കൊണ്ടുവന്നു വെച്ചത്. കിടക്കാൻ നേരം അമ്മൂമ്മ ഭദ്രകാളിയോട് പറയുന്നത് കേട്ടു. അമ്മുമ്മ :- മോളെ, ഇന്ന് ഈ ഹാളിലോ മുറിയുടെ വാതിൽക്കലൊ പായ വിരിച്ചു കിടക്ക്. അവന് എന്തെങ്കിലും ആവശ്യം വന്നാൽ…… നമ്മുടെ മുറിയിൽ വരണ്ടേ. തല കറങ്ങാൻ വീണാൽ അറിയില്ല. ഇതുകേട്ട് സാധാരണരീതിയി ഞാൻ:- എനിക്ക് കുഴപ്പമൊന്നുമില്ല. ബാത്റൂം ഈ മുറിയിൽ തന്നെയല്ലേ. അതും പ്രശ്നമില്ല. പിന്നെ ഈ മൊസൈക് തറയിൽ കിടന്ന് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട. അമ്മുമ്മ :- മോൾക്ക് ഇ തറയിൽ കിടക്കുന്നതിനു ബുദ്ധിമുട്ടുണ്ടോ? എൻറെ കാലിന് വയ്യാത്തതുകൊണ്ട, അല്ലെങ്കിൽ ഞാൻ കിടന്നേനെ.

ഉറങ്ങിയാൽ ഒട്ടും ബോധമില്ലാത്ത ഈ ആൾ വന്നു കിടന്നാൽ എൻറെ കാര്യം തഥൈവ. ഭദ്രകാളി ഒന്നും മിണ്ടുന്നില്ല. എന്നെ നോക്കുന്നു പോലുമില്ല. ഇങ്ങനെ ഒരാൾ ഇവിടെ കിടന്നിട്ട് എന്ത് കാര്യം. അതുമല്ല കഴിഞ്ഞ ദിവസമാണ് കത്തി വീശി എൻറെ കൈ മുറിച്ചത്. ചോര മുഴുവൻ ഒലിച്ചു പോയിട്ടും കല്ലുപോലെ നിന്നു. അങ്ങനെ ഒരാൾ ഇവിടെ കിടന്നാൽ എൻറെ നെഞ്ചത്ത് കത്തി കുത്തി കയറ്റില്ലെന്ന് എന്താണ് ഉറപ്പ്. അമ്മയോട് ഈ വക കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ശ്രമിച്ചപ്പോൾ അമ്മൂമ്മ :- വാതിൽ അടക്കേണ്ട തുറന്നു കിടക്കട്ടെ, മോള് ഈ വാതിൽക്കൽ കിടന്നൊ. ഞാൻ :- വേണ്ട ആ സെറ്റിയിൽ കിടന്നാൽ മതി. എനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞില്ലേ. അമ്മുമ്മ :- ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. അതെ കൊച്ച് ഈ വാതിൽക്കൽ കിടന്നോളും. ഇല്ല മോളെ? ഞാൻ ഇവിടെ വന്നിട്ട് ഭദ്രകാളിയുടെ ഒരു ശബ്ദം പോലും കേട്ടിട്ടില്ല. ഇപ്പോഴും അതുതന്നെ മിണ്ടുന്നില്ല. എന്നോട് ദേഷ്യം ഉണ്ടായിരിക്കാം, പക്ഷേ എനിക്ക് ഈ ഭദ്രകാളി താഴെ കിടക്കുന്നതിൽ വിഷമം ഉണ്ടായിരുന്നു. കയ്യിൽ സ്റ്റിച്ച് ചെയ്ത ഭാഗം വിങ്ങുകയാണ്. ഇന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ഡോക്ടർ പറഞ്ഞ മരുന്നുകൾ ഒക്കെ എടുത്തു കഴിച്ചു. വേദന കുറയുന്നെങ്കിൽ കുറയട്ടെ. നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എന്തായാലും കൊള്ളാം. ആൾ പായ് എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു കിടന്നു. അടുക്കളയിലെ ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. കുറച്ചുകഴിഞ്ഞ് അമ്മുമ്മയുടെ മുറിയിൽ നിന്നും പതിവ് ശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ ദിവസവും ശബ്ദം കൂടിക്കൂടി വരുന്നത് പോലെ തോന്നുന്നു. ആളും ഉറങ്ങിയെന്നു തോന്നുന്നു. ഈ ഭദ്രകാളി എത്ര സുന്ദരമായാണ് കിടന്നുറങ്ങുന്നത്. പക്ഷേ എനിക്ക് കൈയുടെ വേദനയേക്കാൾ കൂടുതൽ മനസ്സിലെ വേദന കൊണ്ട് ഉറക്കം വന്നില്ല. ഒരു നാല് ദിവസത്തെ പോക്ക് കൊണ്ട് ഇങ്ങനെ സംഭവിച്ചെങ്കിൽ……. അവൻറെ കയ്യിൽ ഒരുപാട് പൈസ ഉണ്ട്. അവനെ റിയൽ എസ്റ്റേറ്റും വണ്ടി കച്ചവടവും പിന്നെ എന്തൊക്കെയോ പരിപാടി ഉണ്ട്. രണ്ട് കാർ രണ്ട് ബൈക്ക്, കയ്യിലും കഴുത്തിലും ചങ്ങലയുടെ വലിപ്പമുള്ള സ്വർണ്ണ ചെയിൻ. അവരെ കൊണ്ടുപോയതും കൊണ്ടുവന്ന ആക്കിയതും അവൻറെ വണ്ടിയിലാണ് തോന്നുന്നു. ഇതൊക്കെ കണ്ടാൽ ഏതു പെണ്ണാണ് മയങ്ങി വീഴാത്തത്. നമ്മളിവിടെ ഒരു സൈക്കിളും ചവിട്ടി നടക്കുന്നു. അങ്ങനെയുള്ള എന്നെയോ, ആഡംബരത്തിൽ ജീവിക്കുന്ന അവനെയോ ഒരുവൾ സ്വീകരിക്കുക. ഏതായാലും ഒഴിഞ്ഞുമാറി കൊടുക്കുക, ഈ ഭദ്രകാളി സുഖത്തിലും സന്തോഷത്തിലും ജീവിക്കട്ടെ. അത് കാണുന്നതല്ലേ സന്തോഷം. ഇങ്ങനെ ആലോചിച്ചപ്പോൾ മനസിൻറെ ഭാരം കുറഞ്ഞു. അപ്പോൾ കയ്യിലെ വേദന കൂടി. എന്തു പറയാൻ ഉറക്കം നഷ്ടപ്പെട്ടു. കിടന്നപ്പോൾ വേദന കൂടുന്നത് പോലെ തോന്നി. അതുകൊണ്ട് ലൈറ്റിടാതെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ലൈറ്റ് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ട ല്ലോ എന്ന് കരുതിയാണ്. ഞാൻ ചുവരിൽ ചാരിയിരുന്നു. കൈ പൊക്കി വെക്കുമ്പോൾ വേദന കുറവുണ്ട്. അങ്ങനെ കൈ ഞാൻ തലക്ക് മുകളിൽ കയറ്റി വെച്ച് ഇരുന്നു. അങ്ങനെ ഇരുന്ന് ഞാൻ ചിന്തിച്ചു. നാളെ എന്തായാലും കിളിയോട് മര്യാദയ്ക്ക് സംസാരിച്ചു ഒഴിവാക്കണം. വഴക്കൊന്നും ഇല്ല എന്ന് ബോധ്യപ്പെടുത്തണം. എത്രയും പെട്ടെന്ന് ഈ നാട് വിടണം. അതിന് അപ്പോൾ മെൻറ് ഓർഡർ വരണം. ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസി ആയതിനാൽ, തിരുവനന്തപുരത്ത് എവിടെയെങ്കിലും ആയിരിക്കും പോസ്റ്റിംഗ്. അവിടെത്തന്നെ കൂടാം. ഇങ്ങനെയൊക്കെ ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

മറിഞ്ഞുവീണ് കൈകുത്തിയപ്പോഴാണ് വീണ്ടും ഉണർന്നത്. ആ മുറിഞ്ഞ കൈ തന്നെ ബെഡിൽ കുത്തി.”അയ്യോ” എന്ന ശബ്ദം പുറത്തേക്കു വരുന്നതിനുമുമ്പ് കടിച്ചമർത്തി. എന്നിട്ടും ‘ആ’ എന്ന് ശബ്ദിക്കേണ്ടിവന്നു. വീണ്ടും വേദന. സമയം നോക്കണമെങ്കിൽ വാതുക്കൽ കിടക്കുന്ന ആളെ കവർ ചെയ്തു പോണം. അത് ആളിന് ഒരു ബുദ്ധിമുട്ടാകും, അതുവേണ്ട. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ അടുക്കളയിൽ നിന്നും വരുന്ന വെളിച്ചത്തിൽ പായയിൽ കിടക്കുന്ന ആൾ അനങ്ങുന്നത് കണ്ടു. ഇനിയെങ്ങാനും എൻറെ വായിൽ നിന്നും വന്ന ആ ശബ്ദംകൊണ്ട് എഴുന്നേറ്റത് ആണോ എന്തോ. ആൾ എന്നെ നോക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ പതിയെ തലയിണയിലേക്ക് ചെരിഞ്ഞു. ഞാൻ എഴുന്നേറ്റ് ഇരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ടല്ലോ എന്ന് കരുതി. വീണ്ടും വേദന കൂടി, അതും സഹിച്ച് അങ്ങനെ കിടന്നു. വേദനകൊണ്ട് തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ കുറച്ചുനേരം കഴിഞ്ഞ് എഴുന്നേറ്റിരുന്നു. വീണ്ടും വാതിൽക്കലേക്ക് കണ്ണു പോയി. രണ്ടു ഉണ്ടക്കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നു. എന്തിനാണാവോ ഇങ്ങോട്ട് നോക്കുന്നത്, പല അതിക്രമവും ചെയ്യാനാവും. ഞാൻ കൈ തലയിലും വെച്ച് ചുവരിൽ ചാരി ഇരുന്നു. രാത്രി ആകുമ്പോൾ വേദനകൾ കൂടും എന്ന് പറയുന്നത് ശരിയാണ്. എങ്ങനെ നേരം വെളുപ്പിച്ചു എടുക്കുമെന്ന് ചിന്തിച്ചു. സമയം ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്. സമയം നോക്കാനും വയ്യ, കാരണം അടുത്തേക്ക് ചെന്നാൽ കത്തിയെടുത്ത് വെച്ചിട്ടുണ്ടെങ്കിൽ. വാതിൽക്കൽ കിടക്കുന്ന ആളെ കടന്ന് പോയിട്ട് വേണം ക്ലോക്കിൽ സമയം നോക്കാൻ. ആള് കരയുന്നുണ്ടോ എന്നൊരു സംശയം. എങ്ങനെ നോക്കും, അന്ന് എൻറെ നേരെ സീറ്റ് പുലിയെ പോലെ ചീറി വന്ന് കത്തി വീശി ആളാണ്. ഞാൻ അടുത്തേക്കെങ്ങാൻ ചെന്നാൽ ഉപദ്രവിക്കാൻ വരുന്നത് ആണെന്ന് കരുതി എന്തെങ്കിലും കടുംകൈ ചെയ്താലോ. അതുകൊണ്ട് ഞാൻ നോക്കി ഇരുന്നു. ഇടക്ക് കണ്ണുകൾ തുറക്കുന്നതും വിതുമ്പി വിതുമ്പി കരയുന്നതിൻറെ ചലനങ്ങളും മനസ്സിലാകുന്നുണ്ടായിരുന്നു. എന്തിനാണാവോ കരയുന്നത്, ഇവിടെ വന്ന് പെട്ടു പോയതുകൊണ്ടുള്ള വിഷമം കൊണ്ടാണോ? എന്തായാലും നാളെ എല്ലാം പറഞ്ഞ ശരിയാക്കണം. ഞാൻ കാരണം ഒരു ബുദ്ധിമുട്ടുണ്ടാവേണ്ട. ഇങ്ങനെയൊക്കെ വിചാരിച്ച് ഇരുന്നു മയങ്ങി. ഉണർന്നപ്പോൾ പെടലി വേദന, ഇരുന്നു ഉറങ്ങിയത് കൊണ്ടാവാം. നേരം നല്ലതുപോലെ വെട്ടംവെച്ചു. വാതിൽക്കൽ ആളില്ല, പായയും ഇല്ല. ബാത്റൂമിൽ ഫ്ലഷ് ചെയ്യുന്ന ഒച്ച കേട്ടു. വാതിൽ തുറന്ന് വന്ന് എന്നെ ഒന്നു നോക്കിയിട്ട് മുറിക്ക് പുറത്തേക്ക് പോയി. ഞാൻ പതിയെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. അപ്പുറത്ത് അമ്മുമ്മയുടെ ശബ്ദം കേട്ടു. അമ്മൂമ്മ :- അവനെ കട്ടൻചായ ഒന്നും കൊടുക്കേണ്ട, മോള് പോയതോടുകൂടി അവൻ കട്ടൻ ചോദിക്കാറില്ല. അവൻറെ എല്ലാ രീതികളും മാറി, ഭക്ഷണം തന്നെ വളരെ കുറച്ചു. എനിക്കും അവനും കുറേ ദിവസം ഭയങ്കര വിഷമം ആയിരുന്നു. കുറച്ചുദിവസം അവൻ ഭക്ഷണം തന്നെ മര്യാദക്ക് കഴിച്ചിരുന്നില്ല. നേരം വെളുത്തപ്പോൾ കയ്യിലെ വേദനക്ക് നല്ല കുറവുണ്ട്. എഴുന്നേറ്റ് കുറച്ചു നടന്നപ്പോൾ തലക്ക് ഭയങ്കര ഭാരം പോലെ തോന്നി. ക്ഷീണം, കയ്യും കാലും തളരുന്നത് പോലെ. രക്തം ഒരുപാട് പോയതാണല്ലോ അതിൻറെതായിരിക്കും. പെട്ടെന്നുതന്നെ ഞാൻ മുറിയിൽ കയറി ബെഡിൽ കിടന്നു. മൊത്തം കിടന്ന് കറങ്ങുന്നതുപോലെ. പിന്നെ ഒന്നും ഓർമ്മയില്ല.

മുഖത്ത് വെള്ളം വീണപ്പോഴാണ് കണ്ണുതുറന്നത്. അമ്മൂമ്മയും കിളിയും അടുത്ത് നിൽപ്പുണ്ട്. അമ്മുമ്മയാണ് മുഖത്ത് വെള്ളം തളിച്ചത്. അമ്മുമ്മ :- എന്തുപറ്റി മോനെ, നീ പിച്ചും പേയും പറയുന്നതുപോലെ കേട്ടു. നീ പോവുകയാണെന്നോ ശല്യപ്പെടുത്തുകയില്ല എന്നോ അങ്ങനെ എന്തൊക്കെയോ

പറയുന്നതുപോലെ തോന്നി. നിന്നെ ചായ കുടിക്കാൻ വിളിക്കാൻ വന്നപ്പോഴാണ്, ഇങ്ങനെ കിടക്കുന്നത് കണ്ടത്. വിളിച്ചിട്ട് അനങ്ങുന്നില്ല. ഞാൻ പേടിച്ചുപോയി, ഈ പെൺകൊച്ചിനെ പോയി വിളിച്ചുകൊണ്ടുവന്നു. ഞാൻ ഒന്നും പറയാതെ കണ്ണടച്ചുകിടന്നു. അമ്മുമ്മ :- നിൻറെ ചായ അവിടെ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്. അവിടേക്ക് പോകാൻ പറ്റുമോ അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരണൊ? ഞാൻ:- വേണ്ട ഞാൻ അങ്ങോട്ട് പൊയ്ക്കോളാം. എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. പെട്ടെന്ന് വേച്ചു പോയി, വീഴാതിരിക്കാൻ കട്ടിലിൽ കയറി പിടിച്ചു. അമ്മുമ്മ :- മോൻ അടക്കാൻ പറ്റുന്നില്ലെങ്കിൽ ഇങ്ങോട്ടു കൊണ്ടു വരാം. ഞാൻ :- വേണ്ട ഞാൻ അങ്ങോട്ട് പോയി കുടിച്ചോളാം. ഒന്നു പതിയെ നടക്കുന്നത് നല്ലതാണ്. അമ്മുമ്മ :- മോളെ, ഒന്ന് പിടിച്ചു അവനെ. എനിക്ക് കാലിന് വയ്യാത്തതുകൊണ്ട. ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു കൊള്ളാം. കിളി പിടിക്കാൻ വന്നതാണ്, ഇതു കേട്ടതോടെ പിന്മാറി. ഞാൻ പതിയെ ഭിത്തിയിൽ പിടിച്ച് നടന്നു. ശരീരം കിലുകിലെ പറക്കുന്നതു പോലെ തോന്നി. എന്നിട്ടും അറിയിക്കാതെ ഞാൻ പതിയെ നടന്നു. കാലുകൾ കുഴയുന്നതുപോലെ, കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ. എന്നിട്ടും നടന്ന് ടേബിളിന് അരികിലെത്തി. പെട്ടെന്ന് കസേരയിലെക്കിരുന്നു, അല്ലെങ്കിൽ വീണു പോയേനെ. തലകുമ്പിട്ട് ടേബിളിൽ കുറച്ചുനേരം ഇരുന്നു. നല്ല ക്ഷീണമുണ്ട്, ബ്ലഡിൻ്റെ കുറവ് ശരിക്കും അനുഭവപ്പെടുന്നു.നോർമൽ ആകാൻ കുറച്ചു ദിവസം എടുക്കും ആയിരിക്കും. കുറച്ചു നേരം ആ ഇരുപ്പ് ഇരുന്നതിനു ശേഷം ശേഷം, പതിയെ തലപൊക്കി. തല എന്നിട്ടും നേരെ നിൽക്കുന്നില്ല. ടേബിളിൽ ഇരുന്നിരുന്ന ചായ മാത്രം എടുത്തു കുടിച്ചു. പെട്ടെന്ന് എനിക്ക് ഓക്കാനം വരുന്നതുപോലെ തോന്നി. ഞാൻ എഴുന്നേറ്റു ഒരു കണക്കിന് ബാത്റൂമിൽ എത്തി. ക്ലോസ്സെറ്റിലേക്ക് ഓക്കാനിക്കുകയും മറിഞ്ഞുവീഴുകയും ഒപ്പം കഴിഞ്ഞു. താഴെ വീഴാതെ ഷവറിൻ്റെ വാൾവിൽ പിടിച്ചു. ഒരു കൈ എന്നെ പിടിച്ചപ്പോൾ ഞാൻ :- എന്നെ പിടിക്കല്ലേ, ഞാനൊന്ന് മുഖം കഴുകട്ടെ. എന്നുപറഞ്ഞ് വാതിൽ ചാരി. അമ്മൂമ്മ:- മോനെ വാതൽ അടക്കണ്ട. അത് കേൾക്കാതെ ഞാൻ വാതിൽ ചാരി. എന്നിട്ട് ക്ലോസറ്റിലെ സൈഡിലുണ്ടായിരുന്നതും ബാത്റൂമിലെ താഴെ ഉണ്ടായിരുന്നതും ബക്കറ്റിൽ വെള്ളമെടുത്ത് കപ്പ ഉപയോഗിച്ച് കഴുകി കളഞ്ഞു. എന്നിട്ട് ഫ്ലഷ് ചെയ്ത് വാഷ്ബേസിനിൽ മുഖവും കഴുകി പുറത്തേക്കു വന്നു. രണ്ടുപേരും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. ഞാൻ പതിയെ നടന്ന് കട്ടിലിൽ കയറി കിടന്നു. ഇന്ന് പ്രശ്നങ്ങൾ ഒക്കെ പറഞ്ഞ് തീർത്ത്, കിളിയേ സ്വന്തമാക്കണം എന്ന് വിചാരിച്ചതാണ്. അതിന് ഇന്ന് കഴിയുമെന്നു തോന്നുന്നില്ല. കുറച്ചു കഴിയട്ടെ ചിലപ്പോൾ ക്ഷീണമൊക്കെ മാറുമായിരിക്കും. ആശുപത്രിയിൽ നിന്ന് ചെയ്ത മരുന്നിൻറെ പവർ തീർന്നപ്പോൾ ശരീരത്തിന് പിടിച്ചുനിൽക്കാൻ പറ്റാതായി. എന്തായാലും കിളിക്ക് ഒരു സ്വസ്ഥത കൊടുക്കണം. ഞാനായിട്ട് വിഷമം ഉണ്ടാക്കണ്ട. കിളിയുടെ ഇഷ്ടത്തിന് ഒരു തടസ്സമായി നിൽക്കാൻ പാടില്ല. ഞാൻ ഒരു തടസ്സമായി നിന്നാലോ എന്ന് കരുതി ആയിരിക്കും, ആ കത്തി പ്രയോഗം നടത്തിയത്. അന്നേരം ഞാൻ പറഞ്ഞ വാക്കുകൾ ഇത്തിരി കടന്നു പോയിരുന്നു. അതുമല്ല ഇങ്ങനെ ഒരു സീൻ ഉണ്ടാകാൻ പാടില്ലായിരുന്നു. എല്ലാം പറഞ്ഞു തീർക്കണം. ഞാൻ അന്ന് ആ രാത്രി ചെയ്തത് വലിയൊരു അപരാധമാണ്. പിന്നെ എന്നെ സ്വാർത്ഥതക്ക് വേണ്ടി ആളെ സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നത്

തന്നെv ശരിയല്ല. നല്ല രീതിയിൽ പറഞ്ഞു പിരിയാം. ഈ ഭദ്രകാളിക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ അതല്ലേ എനിക്കും സന്തോഷം. ഞാൻ ചെയ്ത അപരാധത്തിന് ഇങ്ങിനെയെങ്കിലും പ്രായശ്ചിത്തം ആകുമെങ്കിൽ……. അത് ചെയ്തു കൊടുക്കണം. ഞാൻ നോക്കുമ്പോൾ രണ്ടുപേരും എന്നെ നോക്കി കൊണ്ടിരിക്കുന്നു. ഞാൻ:- എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മുമ്മെ, കുറച്ചുനേരം കിടന്നാൽ ശരിയാകുമായിരിക്കും. നിങ്ങൾ പൊയ്ക്കോളൂ. ഇതും പറഞ്ഞ് അവർക്ക് പുറംതിരിഞ്ഞ് ചുവരിലേക്ക് നോക്കി ചരിഞ്ഞു കിടന്നു. അമ്മൂമ്മ :- മോനെ, എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. മരുന്നു കഴിക്കേണ്ടതല്ലേ? അല്ലെങ്കിൽ കുറച്ചു കഞ്ഞി ശരിയാക്കിത്തരാം. തിരിഞ്ഞു നോക്കാതെ ഞാൻ:- ശരി, കഞ്ഞി റെഡി ആകുമ്പോൾ വിളിക്ക്. മുറിയിൽനിന്നും പോകുന്ന ശബ്ദം കേട്ടു. രാത്രിയിൽ ശരിക്കും ഉറങ്ങാത്തത് കൊണ്ട് എപ്പോഴോ എൻറെ കണ്ണുകൾ അടഞ്ഞു പോയി. അമ്മുമ്മ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ക്ഷീണം കൊണ്ട് കണ്ണുതുറയുന്നുണ്ടായിരുന്നില്ല. കഞ്ഞിയുടെ മുമ്പിൽ ഇരിക്കുമ്പോഴും തല നേരെ നിൽക്കുന്നുണ്ടായിരുന്നില്ല. എങ്ങനെയോ രണ്ടുമൂന്നു സ്പൂൺ കഞ്ഞി ഉള്ളിലാക്കി. വീണ്ടും ഓക്കാനിക്കാൻ മുട്ടിയപ്പോൾ എഴുന്നേറ്റു റൂമിലേക്ക് പോയി കട്ടിലിൽ കിടന്നു. മൂക്കും വായും അടച്ചു കമിഴ്ന്നു കിടന്നു. എൻറെ മനസ്സിൽ മരണം അടുത്തടുത്ത് വരുന്നത് പോലെ തോന്നി. ഒന്നും കഴിക്കാൻ തോന്നുന്നില്ല. എഴുന്നേറ്റ് നടക്കാൻ ഉള്ള ത്രാണി ഇല്ല. അമ്മൂമ്മ കട്ടിലിനരികിലേക്ക് എത്തി എൻറെ പുറം തടവി തരാൻ തുടങ്ങി. തികട്ടി തികട്ടി എൻറെ വായിലേക്ക് വരുവാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ചുവരിൽ പിടിച്ച് വേഗം നടന്നു. ബാത്റൂമിൽ എത്തിയതും മോട്ടോർ ഓൺ ചെയ്തതു പോലെ വായിൽനിന്നും കുതിച്ചുചാടി. ആകെ ടയേഡ് ആയിരുന്നു. എന്നിട്ടും ബാത്റൂം ക്ലീൻ ചെയ്താണ് പുറത്തേക്കിറങ്ങിയത്. അമ്മുമ്മ:- മോനെ ആശുപത്രിയിൽ പോകാം. നിൻറെ കൂട്ടുകാരെ ആരെയെങ്കിലും പോയി നോക്കാം. ഞാൻ:- വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല. അതൊക്കെ ശരിയാകും. അമ്മൂമ്മ :- എവിടെ ശരിയാകുന്നു? ഇന്ന് ഇത്രയും നേരമായിട്ടും വയറ്റിലേക്ക് ഒരു സാധനവും പോയിട്ടില്ല. ഞാൻ:- ഇവിടെ ചെറുനാരങ്ങ ഇരിപ്പുണ്ടോ? ഉപ്പിട്ട ചെറുനാരങ്ങ കുടിച്ചാൽ ശരിയാകുമായിരിക്കും. അമ്മൂമ്മ :- ഇല്ല. ഞാൻ പോയി അപ്പുറത്തെ കടയിൽ നിന്നും വാങ്ങിയിട്ട് വരാം. ഞാൻ:- അമ്മൂമ്മ പോവണ്ട ഞാൻ പോകാം. അമ്മൂമ്മ:- നല്ല ആള്, ഇവിടെ തന്നെ നടക്കാൻ വയ്യ എന്നിട്ടാണ് റോഡിലെ പോയി കടയിൽ പോകുന്നത്. ഞാൻ പോയിട്ട് വേഗം വരാം. എന്നു പറഞ്ഞ് അമ്മ മുറിയിൽ നിന്നും പുറത്തേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗേറ്റ് തുറന്നു പോകുന്ന ശബ്ദം കേട്ടു. എനിക്കാണെങ്കിൽ ഉള്ളിൽ കിടന്നു ഭയങ്കര പരവശവും, പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ബുദ്ധിമുട്ടുകൾ. അമ്മൂമ്മ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് കിളിയോട് സംസാരിക്കാമായിരുന്നു. പക്ഷേ അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. നേരം വെളുത്തിട്ട് ഈ ആളെ നേരെ ചൊവ്വേ ഒന്ന് കണ്ടിട്ടില്ല. വീണ്ടും ശർദ്ദിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ വയറ്റിൽ നിന്നും പുറപ്പെട്ട് വായിലേക്ക് വരുന്നുണ്ട്. എഴുന്നേറ്റിട്ട് കാലുകൾ നിലത്ത് ഉറക്കുന്നില്ല. എങ്ങനെയോ ബാത്റൂമിൽ എത്തി ശർദ്ദിച്ചു. വെറുതെ കയ്പ് വെള്ളം. ടാപ്പ് തുറന്നു കഴുകി ബാത്റൂമിന് പുറത്തേക്ക്

വിണു. പിന്നീട് എഴുന്നേൽക്കാൻ പറ്റിയില്ല. അമ്മുമ്മ വരുമ്പോൾ ബാത്റൂമിന് പുറത്തു കിടക്കുന്നു. അമ്മുമ്മ:- അയ്യോ! ഇതെന്തുപറ്റി. ഞാൻ ആ പെൺകൊച്ചിനോട് ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ട് ആണല്ലോ പോയത്. ഞാൻ:- കണ്ടിട്ടുണ്ടാവില്ല. ഞാൻ വിളിച്ചില്ല. സാരമില്ല ഞാൻ എഴുന്നേറ്റ് കൊള്ളാം. അമ്മൂമ്മ :- എടി മോളെ, നീയൊന്നു ഇങ്ങോട്ട് വന്നേ. അജയൻ വീണത് നീ കണ്ടില്ലേ. ഞാൻ പറഞ്ഞിട്ടല്ലേ പോയത്. പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് അമ്മുമ്മ മുറിക്ക് പുറത്തേക്കിറങ്ങി. ഞാൻ അപ്പോഴേക്കും നിരങ്ങി കട്ടിലിൽ കയറി. അമ്മൂമ്മ കിളിയെകൊണ്ട് വന്നപ്പോഴേക്കും കട്ടിലിൽ കയറി കിടന്നു. അമ്മൂമ്മ :- മോളെ, ഞാൻ നിന്നെ പറഞ്ഞു ഏൽപ്പിച്ചിട്ടില്ലെ പോയത്. ഞാൻ വരുമ്പോൾ ദാ ഇവിടെ കിടക്കുന്നു. എന്നു പറഞ്ഞ് അമ്മുമ്മ ഞാൻ കിടന്നിരുന്ന സ്ഥലം ചൂണ്ടിക്കാണിക്കുന്നു. എന്നെ ഒന്നു നോക്കിയിട്ട് കക്ഷി കരയാൻ തുടങ്ങി. ഞാൻ:- അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ വിളിച്ചില്ല. അറിഞ്ഞാലല്ലേ വരാൻ പറ്റൂ. അതൊന്നും കുഴപ്പമില്ല. അമ്മൂമ്മ :- മോളെ ഈ ചെറുനാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് വെള്ളം എടുക്ക്. ചെറുനാരങ്ങ കിളിയുടെ കൈയിലെ കൊടുത്തു. നാരങ്ങ വെള്ളത്തിൽ വല്ല പാഷാണം ചേർത്ത് കൊണ്ടുവരുമോ? അത്രയും ദേഷ്യം ഉണ്ടാവും. അങ്ങനെയെങ്കിൽ അങ്ങനെ. ഞാൻ:- ഒരു കാര്യം മറന്നു പോയി കുറച്ച് ഗ്ലൂക്കോസ് പൗഡർ വേണമായിരുന്നു. അമ്മുമ്മ :- ശരി മോനെ, ഞാൻ പോയി വാങ്ങി കൊണ്ടുവരാം. ഞാൻ:- നാരങ്ങ വെള്ളം കൊണ്ടുവന്നു തന്നിട്ട് പോയാൽ മതി. അമ്മുമ്മ അപ്പുറത്തേക്ക് പോയി. നാരങ്ങ വെള്ളവുമായി വന്നു. രണ്ട് ഗ്ലാസ് വെള്ളം കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. അമ്മൂമ്മ :- ഇനി വേണോ? ഞാൻ മതിയെന്ന് പറഞ്ഞു. പാത്രവുമായി അമ്മൂമ്മ പോയി. ക്ഷീണം കാരണം ഞാനുറങ്ങിപ്പോയി. അമ്മു വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. അമ്മുമ്മ :- മോനെ എഴുന്നേറ്റ് കഞ്ഞി കുടിക്ക്. ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി. അമ്മൂമ്മ :- മോളെ കിളി, അജയനെ ഒന്ന് പിടിച്ചെ. ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു വരാം. എന്നാലെ ക്ഷീണം ഒക്കെ മാറുകയുള്ളൂ. എന്ന് പറഞ്ഞു പതിയെ നടന്നു. കിളിവന്നു പിടിക്കാൻ നോക്കിയെങ്കിലും ഞാൻ തടഞ്ഞു. കുറച്ചു കഞ്ഞി ഉള്ളിൽ ചെന്നപ്പോൾ ഒരു ആശ്വാസം. എന്നാലും ചെറിയൊരു ശബ്ദിക്കാൻ ഉള്ള ആരംഭം. കിടന്നാൽ ശർദ്ദിക്കും എന്ന് തോന്നിയതുകൊണ്ട് പതിയെ നടന്നു സിറ്റൗട്ടിലെ പടിയിൽ ഇരുന്നു. ഇപ്പോൾ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്. കിടന്നാൽ ക്ഷീണം മാറുകയില്ല എന്ന് എനിക്ക് തോന്നി. കുറച്ചുനേരം ഇരുന്നതിനു ശേഷം എഴുന്നേറ്റ് പതിയെ നടന്നു. ബുദ്ധിമുട്ട് തോന്നിയെങ്കിലും, നടപ്പു തുടർന്നു. വൈകുന്നേരമായപ്പോൾ ചിറ്റ എന്നെ കാണാൻ വന്നിരുന്നു. ചായ കുടി കഴിഞ്ഞു ചിറ്റ തിരിച്ചുപോയി. രാവിലത്തെ ക്ഷീണം മാറിയിരുന്നു. ചിറ്റ പോയ പുറകെ ഞാൻ പതിയെ മുറ്റത്തു നടന്നു. ക്ഷീണത്തിന് ലക്ഷണം ഒക്കെ മാറിയപ്പോൾ വീണ്ടും ചിന്തകളിലേക്ക് പോയി. കിളി ഇപ്പോൾ ഹാപ്പി ആണെന്ന് തോന്നുന്നു. പിന്നെ സംസാരിച്ച വിഷയം വഷളാക്കണ്ട അത് ഇങ്ങനെ തന്നെ പോട്ടെ. സംസാരിക്കാൻ നിന്നാൽ വീണ്ടും വഷളായാലൊ? ഇനി ഒരു കത്തി പ്രയോഗത്തിന് ഞാനില്ല. ഞാൻ ഇനി എന്തേലും

പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതി ആയിരിക്കും ആ കത്തി വീശൽ. അതുകൊണ്ട് ഒരു സീൻ ഉണ്ടാക്കേണ്ട. നഷ്ടപ്പെടലിൻ്റെ ഒരു നീറ്റൽ മനസ്സിലുണ്ടെങ്കിലും ഈ ഭദ്രകാളിയുടെ സന്തോഷം അല്ലേ വേണ്ടത്. മനസ്സിൽ വലിയൊരു മുറിവാണ് ഏൾക്കുന്നത് എങ്കിലും, നമ്മൾ സ്നേഹിക്കുന്നവരുടെ ആഗ്രഹം നിറവേറ്റി കൊടുക്കുക അതാണ് സന്തോഷം. എന്ന് എൻറെ മനസ്സിനെ പാകപ്പെടുത്തി. സന്ധ്യയായപ്പോൾ നിലവിളക്ക് കത്തിച്ച് കൊണ്ടുവരുന്ന ആ സീൻ ഉണ്ടല്ലോ, മുഖത്ത് തിരിയുടെ വെളിച്ചം അടിക്കുമ്പോൾ കാണുന്ന സൗന്ദര്യം. എൻറെ കണ്ണുകൾ മുഖത്തേക്ക് ഏതാനും നിമിഷം നോക്കി നിന്നു പോയി. നിലവിളക്കിനെ വെളിച്ചത്തിൽ ആ മുഖം കൂടുതൽ ശോഭിച്ചു. അതൊന്നു കാണേണ്ടത് തന്നെയാണ്. വിളക്കുവച്ച് തൊഴുത് തിരിച്ചുപോയി. ഞാനും ഗേറ്റ് പൂട്ടി അകത്തേക്ക് കയറി. ക്ഷീണത്തിന് നല്ല കുറവുവന്നു. അമ്മൂമ്മ :- ക്ഷീണം ഒക്കെ മാറിയല്ലോ മോനേ. ഞാൻ:- കുറവുണ്ട്. സന്ധ്യയായപ്പോൾ തുടങ്ങി മുറിവിൽ വിങ്ങൽ. സമയം പോകപ്പോകെ വേദന കൂടിക്കൊണ്ടിരുന്നു. അപ്പോൾ ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ വേദന പുറത്തുകാണിച്ചില്ല. കാരണം അമ്മുമ്മ കിളിയെ വാതിൽക്കൽ കിടത്തും. അതൊഴിവാക്കാൻ വേദന ഉള്ളതായി നടിച്ചില്ല. രാത്രി കിടക്കാൻ നേരം അമ്മുമ്മ :- മോള് ഇന്നലെ കിടന്നിടത്തു കിടന്നോളൂ. അവന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മോളെ വിളിക്കാമല്ലോ. ഞാൻ :- ഞാനിപ്പോൾ ok ആണ് അമ്മുമ്മെ. ഞാൻ ഒറ്റക്ക് കിടന്നോളാം ഇവിടെ ആരും കിടക്കണ്ട. അമ്മൂമ്മ :- അതൊന്നും ശരിയാവില്ല. കിളി അവിടെ കിടന്നോട്ടെ. ഞാൻ വീണ്ടും എതിർപ്പ് പറഞ്ഞെങ്കിലും അമ്മൂമ്മ കിളിയെ അവിടെത്തന്നെ കിടത്തി. കൈ വേദന കൊണ്ട് എനിക്ക് കിടക്കാൻ സാധിച്ചില്ല. എഴുന്നേറ്റ് ചുവരിൽ ചാരി തലയിൽ കയ്യും വെച്ച് ഇരിപ്പായി. ഇനിയെങ്ങനെ നേരം വെളുപ്പിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ.

Comments:

No comments!

Please sign up or log in to post a comment!