ഒരു തേപ്പ് കഥ 3
നിങ്ങൾ ഒന്ന് സപ്പോർട്ട് ചെയ്യണം… എന്നാലേ എഴുതാൻ എനിക്ക് ഒരു സന്ദോഷം ഉണ്ടാകു… നമുക്ക് കഥയിലേക്ക് പോകാം…
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.
ഇന്നാണ് ഞാൻ കുറെ നാളുകൾക്കു ശേഷം കോളേജിലേക്ക് പോകാൻ പോകുന്ന ദിവസം.. നാട്ടിൽ നിന്ന് വിവേകും തിരിച്ചു വന്നിരുന്നു… അവൻ വീട്ടിൽ ഇരുന്നു വെറുതെ കഴിച്ചു കവിൾ ഒക്കെ ചാടിയിട്ടുണ്ട്.. ഞാനും അവനും കൂടെ കോളജിൽ പോയി… കോളേജിൽ ഞാൻ ബൈക്ക് നിർത്തുമ്പോൾ… അന്ന് നിന്നത് പോലെ തന്നെ ആദിൽ ആ പിള്ളേരെയും കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു… ഞാനും വിവേകും അങ്ങോട്ട് പോകാൻ നിന്നില്ല… ഞങ്ങളെ കണ്ട ഉടനെ.. കുറെ പേർ ഞങ്ങളെ വളഞ്ഞു… ഞങ്ങളുടെ സുഖവിശേഷം ഒക്കെ അറിയാൻ ആണ് അവർ വന്നത്… അവർ ചോദിച്ചതിനൊക്കെ വെറുതെ മൂളുക മാത്രം ചെയ്തു ഞാൻ… എന്റെ നോട്ടം ആദിലിൽ ആയിരുന്നു… അത് കണ്ട ഞങ്ങളെ ചുറ്റി നിന്ന ഒരുത്തൻ പറഞ്ഞു…‘ഇക്ക ആദിൽ ഇക്ക ഇപ്പൊ പഴയത് പോലെ അല്ല അവന്മാരുമായി കൂടി 2 ദിവസം മുന്നേ.. ജാങ്കോടെ ടീമുമായി മുട്ടി… അവന്മാരെ നല്ല ഇടി ഇടിച്ചു.. ഏതോ കൊച്ചിനെ ജാങ്കോ നോക്കുന്നെന്ന് പറഞ്ഞായിരുന്നു പ്രശനം തുടങ്ങിയത് ’ അവൻ പറഞ്ഞു നിർത്തിയതും അതൊന്നും കേക്കണ്ട എന്ന് രീതിയിൽ അവന്മാരെ തള്ളി മാറ്റിയിട്ടു ഞങ്ങൾ രണ്ടും ക്ലാസ്സിലേക്ക് പോയി… പോകുന്ന വഴിയിൽ കാണുന്നവർ എല്ലാം കളിയാക്കുകയും ഓരോന്ന് ചോദിച്ചു വരുകയും ചെയ്യുകയായിരുന്നു… എനിക്ക് എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന് ഉണ്ടായിരുന്നു… വിവേകിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു… ക്ലാസ്സിൽ ചെന്ന് കയറിയത് കുറേപേർ പിന്നെയും വന്ന് കൂടി പക്ഷെ ഞങ്ങളുടെ രക്ഷക്കായി അവിടെ രണ്ട് മാലാഖമാരെ പോലെ അഞ്ജനയും കൃഷ്ണപ്രിയയും എത്തി… അവിടെ നിന്നവരെ എല്ലാം പറഞ്ഞയിച്ചു…{ ഫസ്റ്റ് ഇയർ വന്നപ്പോൾ ആദ്യം പരിചയപ്പെട്ടത് ഇവരെ ആണെങ്കിലും പിന്നീട് ഇവരുമായി വല്യ ബന്ധം ഒന്നും ഇല്ലായിരുന്നു}
“ നിങ്ങൾക്ക് ആരോടും അതിനെപ്പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല എന്നറിയാം.. അതുകൊണ്ടാ ഞങ്ങളെ അവരെ പറഞ്ഞു വിട്ടത് ” അഞ്ജന പറഞ്ഞു…
“ ആ… രാവിലെ വന്നപ്പോൾ തൊട്ടു തുടങ്ങിയതാ.. എല്ലാരും ഞങ്ങളെ ഇങ്ങനെ ഒരു കോമാളിയെ പോലെ ആക്കി..”
“ അത് നിങ്ങടെ കൂടെ നടന്നവൻ നിങ്ങൾക്ക് പണി വന്നപ്പോൾ എല്ലാവരും… ആ അത് കള അത് കഴിഞ്ഞ കാര്യം നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല ഇനി നമുക്ക് അടുത്ത കാര്യങ്ങളിലേക്ക് ശ്രെദ്ധ കൊടുക്കാം… ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്… നിങ്ങളുടെ കൂടെ കൂടിയാൽ കൊള്ളാമെന്നു ” കൃഷ്ണപ്രിയ പറഞ്ഞു…ഞാൻ വിവേകിനെ നോക്കി… വിവേക് അഞ്ജനയെ തന്നെ ആയിരുന്നു നോട്ടം… ഞാൻ അവന്റെ കാലിൽ ഒന്ന് ചവിട്ടി…‘ആഹു ’ചവിട്ടിന്റെ വേദനയിൽ അവൻ കാൽ പൊക്കിയപ്പോൾ കാൽ ഡെസ്കിൽ വന്ന് ഇടിച്ചു…
“എന്താടാ ” അവൻ എന്റെ ചെവിയിൽ ചോദിച്ചു…
“ടാ നീ ഇവിടെ എങ്ങും അല്ലെ.
“എടാ അവൾ പറയുന്നത് ഞാൻ കേട്ടു പക്ഷെ… അവർ ഇങ്ങോട്ട് വന്ന് പറഞ്ഞ സ്ഥിതിക്ക് വിശ്വസിക്കാമോ… കാരണം ഇനി ഒരു പണി കൂടെ താങ്ങാൻ ഉള്ള ശക്തി ഇല്ലാത്തോണ്ടാ ” അവൻ എന്റെ ചെവിയിൽ പറഞ്ഞു…
“ എന്താ അവിടെ രണ്ടുപേരും കൂടെ ഒരു രഹസ്യം… ഞങ്ങളെ കൂടെ കൂട്ടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി ” അഞ്ജന പറഞ്ഞു…
“ അതല്ല… നിങ്ങളെ വിശ്വസിക്കാൻ പറ്റുമോ എന്ന് ഇവൻ എന്നോട് ചോദിക്കുമായിരുന്നു ” വിവേക് എന്റെ തലയിൽ കെട്ടി വെച്ചു… ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കി.. അവൻ പെട്ടെന്ന് തലതിരിച്ചു…
“ എടോ എനിക്ക് മനസ്സിലാകും നിങ്ങടെ അവസ്ഥ…അവൻ നിങ്ങളെ ചതിച്ചു എനിക്ക് മനസ്സിലാകും… ഞങ്ങൾ അങ്ങനെ ചെയ്യില്ല അത് ഉറപ്പാണ് ”കൃഷ്ണപ്രിയ പറഞ്ഞു… അപ്പോൾ വിവേക് എന്റെ അടുത്തേക്ക് ഇരുന്നിട്ട് പറഞ്ഞു.. .“ എടാ നമ്മക്ക് കുറച്ചുനാളത്തേക്ക് നോക്കാം…എന്തെങ്കിലും കള്ളത്തരം കാണിച്ചാൽ നമുക്കവരെ ഒഴിവാക്കാം ”… അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനും അതിനു ശെരി വെച്ചു…
“ അപ്പോ ശരി നിന്റെ നമ്മൾ ഫ്രണ്ട്സ്… ഗുഡ് ഫ്രണ്ട്സ് ”ഞാൻ കൃഷ്ണപ്രിയക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു…വിവേക് അഞ്ജനക്കും കൈ കൊടുത്തു…..അവർ അവരുടെ സീറ്റിലേക്ക് പോയി ഇരുന്നു…
“എടാ നീ എന്നാലും എന്നോട് നിന്റെ പ്രണയം മറച്ചുവെച്ചു…”ഞാൻ അവനോട് പറഞ്ഞു…
“എടാ.. അത് എന്താണെന്ന് അറിയുവോ… എനിക്ക് ലക്ഷ്മിയെ ( അതായിരുന്നു വിവേകിന്റെ പ്രണയിനിയുടെ പേര് )എന്ത് ഇഷ്ടമായിരുന്നു എന്ന് അറിയാമോ… അവൾ എന്റെ ജീവൻ ആയിരുന്നു… പക്ഷേ അവൾ എന്നെ ചതിക്കുകയായിരുന്നു എന്നറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി… അവൾ എന്നെ സ്നേഹിക്കുന്നു എന്ന രീതിയിൽ അഭിനയിക്കുകയായിരുന്നു… അവൾക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു പക്ഷെ അവൾ എന്നോട് പറഞ്ഞിരുന്നില്ല… ഞാൻ അവളെ ജീവനുതുല്യം സ്നേഹിച്ചിരുന്നു… ഞങ്ങളുടെ ബന്ധം ഓവർ ആയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായപ്പോൾ അവർ തന്നെ മറ്റേ പയ്യനോട് പറഞ്ഞു വീട്ടിൽ കല്യാണം ആലോചിച്ചു… എന്റെ മുൻപിൽ കരഞ്ഞു കാണിച്ചെങ്കിലും അവളുടെ ഉള്ളിൽ സന്തോഷമായിരുന്നു… അന്ന് അവളുടെ കല്യാണത്തിന് അന്ന് രാത്രി ഞാൻ അവിടുന്ന് നാടു വിട്ടതാണ് ഇങ്ങോട്ട്… തിരിച്ചു പോകുന്നില്ല എന്ന് ഉറപ്പിച്ച് ഞാൻ ഇങ്ങോട്ട് വന്നത് കാരണം വേറൊന്നുമല്ല.. അന്ന് എന്റെ അച്ഛൻ എന്നെ തള്ളി പറഞ്ഞു… അന്ന് അങ്ങ് മരിച്ചാലോ എന്ന് ചിന്തിച്ചതാണ് ഞാൻ….
“ഓ അതുകൊണ്ട് ആയിരിക്കും അല്ലെ അഞ്ജനെയെ നോക്കുന്നെ ”ഞാൻ ചോദിച്ചു…
“ അതല്ലടാ അവൾ പോയതിനു ശേഷം ഞാൻ ഇതുവരെ മറ്റൊരു
പെൺകുട്ടിയെയും അങ്ങനെ കണ്ടിട്ടില്ലായിരുന്നു…പക്ഷേ എപ്പോഴോ എനിക്കവളോട് അങ്ങനെയൊക്കെ തോന്നിപ്പോയി… അത് ഇന്ന് തുടങ്ങിയതല്ല തുടങ്ങിയപ്പോൾ മൂന്ന് മാസമായി… അതും ഞാൻ നിന്നോട് മറച്ചുവെച്ചു ” അവൻ പറഞ്ഞു… എനിക്ക് ആദ്യം വിഷമം വന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാൻ നിന്നില്ല.. ഞാൻ അവിടെ നിന്ന് എഴുനേറ്റു…
“അഞ്ജനെ ഒന്ന് ഇങ്ങോട്ട് വരുമോ ” ഞാൻ അവളെ വിളിച്ചു…
“ടാ നി എന്ത് ചെയ്യാൻ പോകുവാ ” വിവേക് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു…
അപ്പോഴേക്കും അഞ്ജന എന്റെ അടുത്ത് എത്തിയിരുന്നു.. ഞാൻ അഞ്ജനെയും കൂട്ടി മാറി ഇരുന്നു…
“അഞ്ജനെ ഞാൻ പറയുന്നത് കേക്കണം ” ഞാൻ പറഞ്ഞു…
“ആ പറഞ്ഞോടാ ” അവൾ പറഞ്ഞു
“എടി നമ്മുടെ വിവേകിന് നിന്നെ ഇഷ്ടമാണെടി ” ഞാൻ പറഞ്ഞു…
“എടാ അത് ശെരിയാകില്ല… എനിക്ക് സീരിയസ് റിലേഷൻ ആണ് താല്പര്യം… അവൻ ടൈം പാസ്സ് ആയിട്ട് ആയിരിക്കും നോക്കുന്നെ… അത് മാത്രം അല്ല അവൻ ഒരു കോഴി ആണെന്നാണ് എല്ലാരും പറയുന്നത് ” അവൾ പറഞ്ഞു…
“എടി ഞാൻ പറയുന്നത് കേൾക്കണം… എന്നിട്ട് നി ഒരു തീരുമാനം എടുത്താൽ മതി ” എന്ന് പറഞ്ഞു ഞാൻ അവന്റെ കഥകൾ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു…
“എടാ എനിക്ക് ആലോചിക്കാൻ സമയം വേണം.
“എന്താടാ ” അവന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു….
“എടാ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ” അവൻ പറഞ്ഞു…
“അതിനു വല്ലാതെ ഇരിക്കുന്നത് എന്തിനാ… സന്ദോഷിക്കണ്ടേ ” ഞാൻ ചോദിച്ചു…
“അതല്ലടാ.. അവൾ പ്രേമിക്കുവാണേൽ അയാളെ തന്നെ കെട്ടും ഇല്ലേൽ അവൾ കെട്ടില്ലെന്ന് ” അവൻ പറഞ്ഞു..
“അതെ അവൾ പറഞ്ഞത് ശെരിയാണ്.. അവൾ ആരെയും ചതിക്കാൻ തയ്യാർ അല്ല..”
“ശെരിയാണെടാ…എനിക്കും അതിൽ കുഴപ്പം ഒന്നും ഇല്ല… പക്ഷെ ഞാൻ അവളെ കെട്ടി എന്റെ വീട്ടിലോട്ട് കൊണ്ട് പോകുമ്പോൾ… അമ്മക്കോ അച്ഛനോ ഇവളെ ഇഷ്ടമായില്ലേൽ… അവളുടെ ജീവിതം കൂടെ നശിക്കത്തില്ലേ ” അവൻ ചോദിച്ചു… ഞാനും അതിനെ പറ്റി ആലോചിച്ചു…
“എടാ നി ഒരു കാര്യം ചെയ്.. ആദ്യം അമ്മയോട് ചോദിക്ക്… അമ്മ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചോളും… അമ്മ സമ്മതിച്ചില്ലേൽ അവളെ വേദനിപ്പിക്കാൻ നിക്കണ്ട ”” ഞാൻ പറഞ്ഞു
“അഹ് ടാ… ഞാൻ അമ്മയോട് ഇന്ന് തന്നെ പറയാം ” അവൻ പറഞ്ഞു.. അപ്പോൾ ക്ലാസ്സ് നിശബ്ദം ആകുന്നത് അറിഞ്ഞു ഞാൻ ഡോറിന്റെ ഭാഗത്തേക്ക് നോക്കി അപ്പോൾ ആദിൽ കയറി വരുന്നത് ഞാൻ കണ്ടു…അപ്പോഴേക്കും സർ ക്ലാസ്സ് എടുക്കാൻ ആയി വന്നു… ക്ലാസ്സ് ഒക്കെ കഴിഞ്ഞു ഉച്ചക്ക് ഞങ്ങൾ പുറത്തോട്ട് ഇറങ്ങി… അപ്പോൾ ഐഷ അതുവഴി നടന്നു പോയി… അവളുടെ കൂടെ ഉള്ള കുട്ടി എന്നെ കണ്ടു.. അവൾ ഐഷയോട് പറഞ്ഞു… അപ്പോഴാണ് ഐഷ എന്നെ കണ്ടത്… അവൾ എന്റെ അടുത്തേക്ക് വന്നു…
“ ഞാൻ വന്നിട്ട് എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ നി ” ഞാൻ അവളോട് പറഞ്ഞു…
“വരണം എന്ന് വിചാരിച്ചയ… പക്ഷെ ഇങ്ങൾ വന്നോ ഇല്ലയോ എന്ന് അറിയത്തെ എങ്ങനെയാ… അത് മാത്രം അല്ല ഇങ്ങളെ കാണാൻ ഞാൻ അവിടെ വന്നാൽ… ആ ആദിൽ എന്നെ നോക്കും… എനിക്ക് ഇഷ്ടല്ല അത് ” അവൾ പറഞ്ഞു…
“എങ്കിൽ നി പൊക്കോ.. വൈകിട്ട് കാണാം ” ഞാൻ പറഞ്ഞു
“വൈകിട്ട് നമ്മക്ക് എങ്ങോട്ടേലും പോയാലോ ” അവൾ ചോദിച്ചു…
“എങ്ങോട്ട് പോകാൻ ” ഞാൻ ചോദിച്ചു
“ബീച്ചിൽ പോകാം ” അവൾ പറഞ്ഞു…
“ആഹ് ശെരി ഞാൻ വിവേകിനെ കൊണ്ട് വിട്ടിട്ട് വരാം… നി അപ്പോൾ കൂട്ടുകാരികളുടെ കൂടെ ബസ്സ്റ്റോപ്പിൽ നിക്കണം ” ഞാൻ പറഞ്ഞു.
“എന്ത് പറ്റിയെടാ ” ഞാൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു…
“ എനിക്കറിയത്തില്ല എനിക്ക് വല്ലാതെ വിഷമം തോന്നുന്നു” അവൻ വിഷമത്താൽ പറഞ്ഞു…
“ടാ നി നിന്റെ അമ്മേ വിളിക്ക് ” ഞാൻ അവിടെ ഇരുന്നു എന്നിട്ട് പറഞ്ഞു…
“ടാ ഞാൻ എങ്ങനെ പറയുമെടാ ” അവൻ ചോദിച്ചു… ശെരിയാ അവൻ എങ്ങനെ ആണ് ചോദിക്കുന്നെ….
“ അമ്മേടെ number ഇങ് കൊണ്ട് വാ ” ഞാൻ പറഞ്ഞു അവൻ number തന്നു… ഞാൻ ഡയൽ ചെയ്തു… 2 റിങ് അടിച്ചപ്പോൾ എടുത്തു…
“ഹലോ… അമ്മേ ഇത് ഞാനാ അജാസ് ”
“അഹ് മോനെ പറഞ്ഞോ… അവിടെ എന്തേലും പ്രശ്നം ” അമ്മ വേവലാതിയോടെ ചോദിച്ചു…
“അമ്മേ ഒരു ചെറിയ പ്രശ്നം ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ കാര്യം എല്ലാം പറഞ്ഞു…
“മോനെ നി ഫോൺ അവനു കൊടുത്തേ ” ഞാൻ ഫോൺ അവനു നേരെ നീട്ടി… അവൻ ഫോൺ വാങ്ങി സ്‌പീക്കറിൽ ഇട്ടു..
“അമ്മേ ” അവൻ വിറക്കുന്ന നാവുകൾ കൊണ്ട് വിളിച്ചു…
“മോനെ എനിക്ക് സന്ദോഷം ഉണ്ടെടാ… ഇങ്ങനെ ഒരു കാര്യം നി അമ്മയോട് ചോദിച്ചിട്ട് തീരുമാനം എടുക്കാം എന്ന് വിചാരിച്ചല്ലോ… അമ്മക്ക് സമ്മതം ആണെടാ.. നി കണ്ട് പിടിക്കുന്ന കുട്ടി അമ്മേ നോക്കും എന്ന് അമ്മക്ക് അറിയാമെടാ മോനെ ” എന്ന് പറഞ്ഞു അമ്മ അവിടെ വിങ്ങുന്നത് ഫോണിലൂടെ ഞങ്ങൾ കേട്ടു…
“അമ്മേ… ലവ് യു അമ്മേ… ലവ് യു… ഉമ്മ ” അവൻ അമ്മയുടെ കരച്ചിൽ കേട്ടുകൊണ്ട് സന്ദോഷ കണ്ണീർ ഒഴിക്കി കൊണ്ട് പറഞ്ഞു.. ഇത് അഞ്ജന കണ്ടു… അഞ്ജന ഞങ്ങളുടെ അടുത്തേക്ക് വന്നു…
“ടാ മതിയെടാ… കുറച്ചു സ്നേഹം ആ കൊച്ചിന് കൊടുക്കാൻ വാക്കി വെച്ചേക്കണേ ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു… ഇത് കേട്ട്ക്കൊണ്ട് ആണ് അഞ്ജന വന്നത്… അവൾ എന്താണ് കാര്യം എന്ന് കൈ കൊണ്ട് ചോദിച്ചു…
“നിന്റെ അമ്മായി ആണ്… നിന്നെ കെട്ടിക്കോട്ടെ എന്ന് ഇവൻ അമ്മായിയോട് ചോദിച്ചു ”
“അപ്പോൾ ” അവൾ ആകാംഷയോടെ ചോദിച്ചു…
“അപ്പോൾ കെട്ടിക്കോളാൻ പറഞ്ഞു ” എന്ന് അമ്മ ഫോണിലൂടെ പറഞ്ഞു.. അഞ്ജന വണ്ടർ അടിച്ചു നിക്കുകയാണ്… ഞാൻ അഞ്ജനെയെ പിടിച്ചു അവിടെ ഇരുത്തി… അവർ 3 പേരും സംസാരിക്കുകയാണ്… അവരുടെ കാര്യത്തിൽ ഇടപെടേണ്ട എന്ന് കരുതി ഞാൻ കൃഷ്ണപ്രിയയുടെ അടുത്ത് പോയി ഇരുന്നു…
“ഹലോ… അവർ set ആയി… നിനക്ക് ഒരാളെ വേണ്ടേ ”ഞാൻ കൃഷ്ണപ്രിയയോട് ചോദിച്ചു…
“എനിക്ക് പ്രേണയിക്കണം എന്ന് ഉണ്ട് ടാ.. പക്ഷെ അയാൾ എന്നെ ചതിച്ചാൽ ഞാൻ അങ്ങ് ഇല്ലാതെ ആയി പോകും ” അവൾ പറഞ്ഞു…
“അങ്ങനെ ആണേൽ… നി അഞ്ജനെയെ പോലെ പ്രേമിക്കുന്ന ആളെ കെട്ടണം ” ഞാൻ സിമ്പിൾ ആയി പറഞ്ഞു…
“അത് നടക്കില്ലടാ… വീട്ടിൽ പ്രശ്നം ആകും… ചേച്ചി ഇത് പോലെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു… വീട്ടുകാർ സമ്മതിച്ചില്ല… അത് കൊണ്ട് അവർ ഒളിച്ചോടി പോയി… അതിന്റെ നാണക്കേട് ഒന്ന് മാറുന്നതേ ഉള്ളു.. അതിന്റെ ഇടക്ക് ഞാൻ എന്തിനാ വെറുതെ…” അവൾ പറഞ്ഞു നിർത്തി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ഒടുക്കത്തെ ചിരിയും കളിയും ഒക്കെ… എനിക്ക് അത് കാണുമ്പോൾ അസൂയ തോന്നുന്നുണ്ട്… ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല…
അങ്ങനെ ഞാനും കൃഷ്ണപ്രിയയും സംസാരിച്ചിരുന്നു…പക്ഷെ എന്നെ അലട്ടിക്കൊണ്ട് ഇരുന്ന കാര്യം ആദിലിന്റെ ഈ മാറ്റം ആണ്.. ആരൊക്കെയോ വന്ന് ക്ലാസ്സ് ഒക്കെ എടുത്ത് പോയി… ക്ലാസ്സ് കഴിഞ്ഞ ഉടനെ ഞാൻ വിവേകിനെ കൊണ്ട് വിടാൻ ആയി പോയി…
“എടാ വാ കേറൂ… റൂമിൽ ആക്കാം ” ഞാൻ പറഞ്ഞു…
“എടാ എന്താ ഇന്ന് ഇത്ര ഇത്…” അവൻ ചോദിച്ചു..
“എടാ ഐഷായുമായി ഒന്ന് ബീച്ചിൽ പോകാം എന്ന് പറഞ്ഞിരുന്നു…”
“ആണോ എന്നാ നീ പൊക്കോ… എന്റെ കയ്യിൽ ഡിയോ ഉണ്ട്… ഞാൻ കൊണ്ട് ആക്കിക്കോളാം ” അഞ്ജന ആണ് പറഞ്ഞത്… ഞാൻ അവളെ നോക്കി ചിരിച്ചു… എന്നിട്ട് ഐഷയെ നോക്കാൻ ആയി ബസ്സ്റ്റോപ്പിലേക്ക് പോയി… അവിടെ അവളും അവളുടെ കുറച്ച് കൂട്ടുകാരികൾ നിൽപ്പുണ്ടായിരുന്നു… ഞാൻ അങ്ങോട്ട് പോകുന്നത് അവരുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടി പറഞ്ഞു… ‘അങ്ങോട്ട് നോക്കെടി നിന്റെ ചെക്കൻ വരുന്നു ’ ഐഷ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒരു തട്ട് തട്ടി…. ഞാൻ അവിടെ കൊണ്ട് വണ്ടി നിർത്തി.. ആയിഷ ചുറ്റും ഒന്ന് നോക്കിയിട്ട് വണ്ടിയിലേക്ക് കയറി… ഞങ്ങൾ വണ്ടിയുമായി നേരെ ബീച്ചിലേക്ക് പോയി… പോകുമ്പോൾ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഞാൻ അതിനെല്ലാം മുളുക മാത്രം ചെയ്തു… അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി… ഞാൻ വണ്ടി ഒതുക്കി നിർത്തി… അവൾ ഇറങ്ങി… ഞാനും… അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിൽ തല ചെയ്ച്ചു വെച്ച് ആണ് നടപ്പ്.. ഞങ്ങൾ ആരും ഇല്ലാത്ത ഒരു സ്ഥാലത്തേക്ക് ഇരുന്നു…
“എന്താ ഇങ്ങടെ മുഖം വല്ലാണ്ട് ഇരിക്കുന്നെ ”അവൾ എന്നോട് ചോദിച്ചു…
“അത് ഇല്ലെടി.. ആദിൽ ഇല്ലേ അവന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്ന് അതൊക്കെ ആലോചിച്ചിട്ട ” ഞാൻ പറഞ്ഞു…
“നമ്മൾ ഇവിടെ വന്നത് കുറച്ചു സമാധാനത്തിനാണ്… അപ്പൊ ഈ ചിന്ത കളഞ്ഞേക്ക് ” അവൾ എന്റെ കൈ അവളുടെ രണ്ട് കയ്യുടെയും ഇടയിൽ വെച്ചുകൊണ്ട് പറഞ്ഞു…
“ ചിരിക്ക് അങ്ങോട്ട് ” അവൾ എന്റെ കവിളിൽ കുത്തിക്കൊണ്ട് പറഞ്ഞു… ഞാൻ ഒരു ചിരി ചിരിച്ചു..
“അതെ…” അവൾ എന്നെ ഒന്ന് തട്ടി… ഞാൻ ഒന്ന് മൂളി…
“അതെ… ഇങ്ങോട്ട് നോക്ക് ” ഞാൻ നോക്കാതെ ആയപ്പോൾ അവൾ എന്റെ തല പിടിച്ചുതിരിച്ചുകൊണ്ട് പറഞ്ഞു…
“ആഹ്… എന്താ ” ഞാൻ ചോദിച്ചു…
“എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരോ ” അവൾ എന്റെ തോളിൽ കുത്തിക്കൊണ്ട് ചോദിച്ചു… ഞാൻ അവളേം പിടിച്ചുകൊണ്ടു ആ ഐസ്ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു…
“ചേട്ടാ രണ്ട് ഐസ്ക്രീം ” ഞാൻ ആ ആളോട് പറഞ്ഞു…
“ഏതാ വേണ്ടേ ” അയാൾ ചോദിച്ചു…
“എനിക്ക് ഒരു വാനില… നിനക്കോ ” ഞാൻ ഐഷയോട് ചോദിച്ചു…
“എനിക്ക് ഒരു ബട്ടർസ്കോച് ” അവൾ പറഞ്ഞു…
“മോളെ ബട്ടർസ്കോച് ഇല്ല… പിസ്‌ത എടുക്കട്ടെ ” അയാൾ അവളോട് ചോദിച്ചു…
“വേണ്ട വാനില തന്നെ എടുത്തോ… രണ്ടെണ്ണം ” അവൾ മറുപടി പറഞ്ഞു… അയാൾ ഐസ്ക്രീം എടുത്ത് തന്നു… ഞങ്ങൾ അതും കൊണ്ട് നേരത്തെ ഇരുന്നടുത്തേക്ക് നടന്നു…
“ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ ” അവൾ ഐസ്ക്രീം കഴിച്ചുകൊണ്ട് ചോദിച്ചു…
“അഹ് ചോദിക്ക് ” ഞാൻ തിരമാല നോക്കി പറഞ്ഞു…
“ഇങ്ങടെ എത്രമത്തെ ആൾ ആണ് ഞാൻ ” എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി അവൾ ചോദിച്ചു… അത് കേട്ടപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി…
“ആദ്യത്തെ ആൾ ” ഞാൻ പറഞ്ഞു പക്ഷെ അവൾ ഇപ്പോഴും എന്റെ മുഖത്ത് നോക്കിയിട്ടില്ല…
“ചുമ്മാ കള്ളം പറയാതെ സത്യം പറ ”
“ഞാൻ നിന്നെയും കൂട്ടി രണ്ട് പേരോട് ഇഷ്ടം ആണെന്ന് പറഞ്ഞുള്ളു.. ആദ്യത്തെ ആൾ ഞാൻ എട്ടിൽ പഠിക്കുമ്പോൾ ഉള്ളയാ.. അന്ന് അത് set ആയില്ല.. അന്നത്തോടെ ഞാൻ പ്രേമം നിർത്തിയത് പക്ഷെ നിന്നെ കണ്ടപ്പോൾ എന്തോ….” ഞാൻ പറഞ്ഞു നിർത്തി…എന്നിട്ട് ഞാൻ തിരമാലകൾ എണ്ണി ഐസ്ക്രീംമും കഴിച്ചു ഇരുന്നു… ഇടക്ക് ഞാൻ ഐഷയെ നോക്കുമ്പോൾ അവൾ ആ നീല കണ്ണുകൾ എന്റെ മുഖത്തുക്ക് തന്നെ ആയിരുന്നു …
“എന്താ ഇങ്ങനെ നോക്കുന്നെ ” ഞാൻ ചോദിച്ചു…
“എനിക്ക് ഒരു ഉമ്മ തരുമോ…” അവൾ നാണത്തോടെ ചോദിച്ചു…
“ഇപ്പോഴോ ഇവിടെ വെച്ചോ… ആൾക്കാർ കാണും ” ഞാൻ ചുറ്റും ഒന്ന് നോക്കിയിട്ട് പറഞ്ഞു…
“ആരും കാണില്ല ” എന്ന് പറഞ്ഞു അവൾ തട്ടം അഴിച്ചു എന്റെയും തലയുടെ മുകളിലൂടെ ഇട്ടു.. എന്നിട്ട് എന്റെ തോളിലൂടെ രണ്ട് കയ്യും ഇട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു… ഞാൻ അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് വിഴുങ്ങി… ഏറെ നേരം അതെ ചുംബനം തുടർന്നു..ശ്വാസം കിട്ടാതെ ഞങ്ങൾ വിട്ട് മാറുമ്പോൾ എന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു….. ഞാൻ എടുത്ത് നോക്കുമ്പോൾ ആഫി ആയിരുന്നു…
“ഹലോ എന്താ ” ഞാൻ ചോദിച്ചു…
“ഇക്ക എവിടെയാ…” അവൾ ചോദിച്ചു…
“ഞാൻ ബീച്ചിൽ ആണ് ”
“ഒറ്റക്കോ ”
“അല്ല ഐഷയും ഉണ്ട്… നീ എന്താ പോലീസുകാരെ പോലെ ചോദ്യം ചെയ്യുന്നേ ”
“സമയം എന്തായി എന്നാ വിചാരം… ഇത്തിയെ കൊണ്ട് ആക്കിയിട്ട് വേഗം ഇവിടെ എത്തണം കേട്ടല്ലോ ”
“ഓഹ് ശെരി മാഡം ” എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചിട്ട് സമയം നോക്കുമ്പോൾ..5.50…
“എന്താ ” ഐഷ ചോദിച്ചു…
“ഒന്നുമില്ല… സമയം 6 ആകാൻ പോകുന്നു… നമുക്ക് പോകാം ” ഞാൻ പറഞ്ഞു എഴുനേറ്റു… അവളും എന്റെ പിറകെ എഴുനേറ്റു… ഞാൻ വണ്ടി എടുത്തു അവൾ കയറി എന്റെ വയറിലൂടെ കയ്യിട്ട് മുതുകിൽ ചാരി ആണ് ഇരിപ്പ്.. ഞാൻ വണ്ടി കത്തിച്ചു വിട്ടു നേരെ ഐഷയുടെ ഹോസ്റ്റലിലേക്ക്… അവിടെ കൊണ്ട് വണ്ടി നിർത്തിയതും ഐഷ ഒന്ന് നെടുവീർപ്പ് ഇട്ടു… എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും തന്നിട്ട് അവൾ അകത്തേക്ക് ഓടി… ഞാൻ അവൾ ഓടി പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവൾ ഗേറ്റ് കടന്നതും തിരിഞ്ഞു എന്നിക്ക് കൈ ആട്ടി റ്റാറ്റാ തന്നു എന്നിട്ട് അകത്തേക്ക് പോയി… ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു… വീട്ടിൽ ചെന്ന് കയറി…
“എവിടെ ആയിരുന്നാവോ സാർ ഇത്രയും നേരം “ഉമ്മി എന്നെ ആക്കിക്കൊണ്ട് ചോദിച്ചു…
“ഞാൻ… ഐഷായേം കൊണ്ട് ബീച്ചിൽ ഒന്ന് പോയതാ ” ഞാൻ പതിയെ പറഞ്ഞു…
“ആഹ് ചെല്ല് ചെല്ല്.. പോയി കുളിച്ചിട്ട് വാ ”ഉമ്മി പറഞ്ഞു ഞാൻ രക്ഷപെട്ടു എന്ന് രീതിയിൽ മുകളിലേക്ക് ചാടി കയറി പോയി.. കുളിച്ച് താഴെ വന്നു ചായ ഒക്കെ കുടിച്ചു… Tv കണ്ട് ഇരുന്നു… അങ്ങനെ ആ ദിവസം കടന്നു പോയി… പിന്നീട് ഉള്ള ദിവസങ്ങൾ… അഞ്ജന വിവേകിന്റെ കൂടെ കൂടിയപ്പോൾ കൃഷ്ണപ്രിയ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ അവളുടെ കൂടെ കൂടി… ഐഷക്ക് അത് ഇഷ്ടപെടുന്നില്ലായിരുന്നു… പക്ഷെ ഞാൻ അത് വല്യ കാര്യം ആക്കിയില്ല… പക്ഷെ അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാൻ സാധിച്ചു കൊടുത്തുകൊണ്ട് ഇരുന്നു… അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും വിവേകും ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറത്ത് ഒരു ശബ്ദം കേട്ടു ആളുകൾ എല്ലാം ഓടി കൂടുന്നതും ഞങ്ങൾ കണ്ടു… വിവേക് ഒന്ന് എത്തി നോക്കി…എന്നിട്ട് എന്റെ അടുത്ത് വന്നു…
“എന്താടാ ” ഞാൻ അവനോട് ചോദിച്ചു…
“എടാ ആ ജാങ്കോയും ടീമും ആരുമായോ മുട്ടുകയാണ്…” അവൻ പറഞ്ഞു…
അപ്പോൾ കിദച്ചുകൊണ്ട് ഒരുത്തൻ ക്ലാസ്സിലേക്ക് ഓടി വന്നു… ‘ആദിലിനെ അവിടെ ജാങ്കോയും ടീമും എടുത്തിട്ട് ഇടിക്കുന്നു ’ കേട്ട പാതി കേക്കാത്ത പാതി… അവനോട് ദേഷ്യം ഉണ്ടെങ്കിലും ഞാനും വിവേകും അങ്ങോട്ടേക്ക് ഓടി… കൂടി നിന്നവരെ എല്ലാം തള്ളി മാറ്റി ഞങ്ങൾ അവിടേക്ക് ചെന്നു…
“അജാസേ, വിവേകേ മാറ്… ” ആദിലിനെ ഞങ്ങളുടെ പിറകിൽ ഒളിപ്പിച്ചപ്പോൾ ജാങ്കോ പറഞ്ഞു…
“ജാങ്കോ.. ഞങ്ങളോട് ചിലപ്പോൾ അവനു എന്തേലും പ്രശ്നം കാണും പക്ഷെ ഞങ്ങൾ ഇവിടെ ഉള്ളടുത്തോളം കാലം നീ ഒന്നും ഇവിന്റെ ദേഹത്ത് നീ ഒന്നും തൊടില്ല ” വിവേക് ചെറിയ ചിരിയോടെ പറഞ്ഞു…
“ആണോ.. എന്നാ അവനെ ഇങ് എടുത്തോടാ ” ജാങ്കോ അവന്റെ പുറകിൽ നിക്കുന്നവനോട് പറഞ്ഞു.. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.. വിവേക് എന്നെ ഒന്ന് നോക്കി ചിരിച്ചു… എന്നിട്ട് ആദിലിന്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ ഓടി വന്നവൻ avante കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് വിവേകിനു നേരെ വീശി… വിവേക് അതി വിധക്തമായി കുനിഞ്ഞുമാറി.. അവന്റെ കാലിൽ തട്ടി… അവന്റെ ബാലൻസ് തെറ്റി അവൻ താഴെ വീണപ്പോൾ ആഞ്ഞു അവന്റെ നെഞ്ചിൽ ചവിട്ടി… കണ്ട് നിന്ന ജാങ്കോ ഉൾപ്പടെ എല്ലാവരും ആ ചവിട്ട് കണ്ട് ചെറുതായി ഒന്ന് പേടിച്ചു…വിവേകിന്റെ ചുണ്ടിൽ ഇപ്പോഴും ആ ചിരി ഉണ്ട് പക്ഷെ പെട്ടന്ന് അവന്റെ ചിരി മാഞ്ഞു.. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് ഞാൻ നോക്കുമ്പോൾ കാണുന്നത് കണ്ണുകൾ ഒക്കെ ചുവപ്പിച്ചു നിക്കുന്ന അഞ്ജനയെ ആണ്.. വിവേക് അവന്റെ നെഞ്ചത്ത് നിന്ന് കാൽ എടുത്ത്… അപ്പോൾ ജാങ്കോടെ കൂട്ടത്തിൽ ഉള്ള വേറൊരുത്തൻ ഓടി വന്നു വിവേകിനെ ആഞ്ഞു ചവിട്ടി വിവേക് അവിടെ വീണു… അവനെ വീണ്ടും ചവിട്ടാൻ
പോയപ്പോൾ ഞാൻ അവനു നേരെ അവിടെ കിടന്ന ഹോക്കി സ്റ്റിക്ക് വീശി… അടി കൊണ്ട് അവൻ പുളയുമ്പോൾ അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ ചവിട്ടി മാറ്റി… വിവേകിനെ പിടിച്ചു ഉയർത്തി… ജാങ്കോട് കൂടെ വാക്കി ഉള്ള മൂന് പേര് ആദിലിന്റെ അടുത്തേക്ക് ഓടി അടുത്ത്… ഇത് കണ്ട വിവേക് അവർക്ക് നേരെ എന്റെ കയ്യിൽ നിന്ന് ഹോകി സ്റ്റിക്ക് വേടിച്ചു ഓടി…ഒരുത്തനെ അടിച്ചുകൊണ്ട് ഇരുന്നപ്പോൾ പുറകിൽ നിന്ന് ഒരുത്തൻ അവന്റെ കയിലുള്ള ക്രിക്കറ്റ് ബാറ്റ് വെച്ച് വിവേകിന്റെ മുതുകത്ത് അടിച്ചു… വേദന കൊണ്ട് അവൻ പുളഞ്ഞു തിരിഞ്ഞപ്പോൾ അവൾ വിവേകിന്റെ തലക്ക് ആ ബാറ്റ് വീശി… അടി കൊണ്ട് അവന്റെ വായിൽ നിന്ന് ചോര തെറിച്ചു… ഞാൻ അവന്റെ അടുത്തേക്ക് ഓടുമ്പോൾ ഒരു ഭവ വ്യത്യസവും ഇല്ലാതെ അനങ്ങാതെ നിക്കുന്ന ആദിലിനെയും… അലറി കരയുന്ന അഞ്ജനയെയും ആണ് ഞാൻ കണ്ടത്… അവളെ പിടിച്ചു നിർത്തിയിരിക്കുന്ന കൃഷ്ണപ്രിയയെയും ഞാൻ കണ്ടു…ഞാൻ കയ്യിൽ കിട്ടിയ ഒരു തടി എടുത്ത് അവനെ അടിച്ചതും പുറകിൽ നിന്ന് ഒരുത്തൻ എന്നെ ചവിട്ടി… ചവിട്ട് കൊണ്ട് ഞാൻ ചെന്ന് വീണത് ജാങ്കോടെ കാലിന്റെ അവിടെ…. ജാങ്കോ എന്നെ കുത്തിനു പിടിച്ചു പൊക്കി…
“ടാ… ഞാൻ ഒരു തവണ കൂടി പറയാം… അവനെ വിട്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പൊക്കോ ” അവൻ അത് പറഞ്ഞു തീർന്നതും അവന്റെ കൈ തട്ടി മാറ്റി ഞാൻ അവനെ അടുത്തുള്ള തൂണിൽ കൊണ്ട് ചെന്ന് ഇടിച്ചു… എന്നിട്ട് കൈ മടക്കി അവന്റെ മൂക്കിനിട്ട് കൊടുത്തു ഒരണ്ണം…
“ടാ നിങ്ങളെ പോലെ കളഞ്ഞിട്ട് പോകാൻ പറ്റത്തില്ല അവനെ ഞങ്ങൾക്ക്… കാരണം ഒരു കാലം ഞങ്ങൾ മൂന് ശരീരവും ഒരു മനസും ആയിരുന്നു ” എന്ന് പറഞ്ഞു ഞാൻ തിരിയുമ്പോൾ…. വാക്കി ഉള്ളവന്മാരെ എല്ലാം ഇടിച്ചിട്ടിട്ട്… വിവേകിനെ പിടിച്ചുയർത്തുന്ന ആദിലിനെ ആണ്… പൊങ്ങി കഴിഞ്ഞപ്പോൾ… വിവേക് അവന്റെ കയ്യിൽ ഉള്ള പിടി വിട്ടു…
“ഞങ്ങൾ തമ്മിൽ പല പ്രേശ്നവും കാണും… അതിന്റെ പേരിൽ ഞങ്ങളുടെ ആരുടെ എങ്കിലും ദേഹത്ത് തൊടാൻ ഒരുത്തനും ഇങ്ങോട്ട് വരണ്ട… വന്നാൽ ഇത് പോലെ ഇരിക്കും ”വിവേക് പറഞ്ഞിട്ട് ആദിലിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് നടന്നു എന്റെ അടുത്തേക്ക് വന്നു… എന്നിട്ട് എന്റെ ഇടി കൊണ്ട് താഴെ കിടക്കുന്ന ജാങ്കോയോട് പറഞ്ഞു…
“മോനെ ജാങ്കോ… നിന്റെ ഒന്നും ഒരു കൂതാട്ടവും ഇവിടെ നടക്കില്ല… ഇനി അങ്ങനെ കാണിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ… ആ ഗേറ്റ് ഉണ്ടല്ലോ അതിനു പുറത്ത് നിനക്ക് എന്ത് വേണേലും കാണിക്കാം ” വായിൽ നിന്ന് വന്ന ചോര തുപ്പി കളഞ്ഞുകൊണ്ട് വിവേക് പറഞ്ഞു… ഞാൻ അവനെ താങ്ങി നടന്നു…
“ടാ ”…. പുറകിൽ നിന്ന് ആദിൽ വിളിച്ചു…തിരിഞ്ഞു നോക്കെടാ എന്ന് മനസ്
പറഞ്ഞെങ്കിലും… നോക്കാൻ ഞാൻ നിന്നില്ല…അപ്പോൾ തന്നെ അഞ്ജന ഓടി വന്നു വിവേകിനെ കെട്ടി പിടിച്ചു… വിവേക് തിരിച്ചു… ആരൊക്കെ നോക്കുന്നുണ്ട് എന്ന് അറിയാൻ ഞാൻ ഒന്ന് ചുറ്റും നോക്കുമ്പോൾ ആ കുട്ടത്തിൽ നിന്ന് നോക്കുന്ന ഐഷയെ ഞാൻ കണ്ടു… ഞാൻ കണ്ടു എന്ന് ഉറപ്പായപ്പോൾ അവൾ നോട്ടം മാറ്റി… ഞാൻ പതിയെ ക്ലാസ്സ് റൂമിലേക്ക് കയറി… അഞ്ജന നിർത്താതെ വിവേകിനെ ഉപദേശിക്കുവാ… കൃഷ്ണപ്രിയ ആണ് എന്റെ കൂടെ ഇരിക്കുന്നെ.
“എടാ നിങ്ങൾ എന്തിനാ അവനെ ” ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ ചോദ്യം പാകതിക്ക് വെച്ച് നിർത്തി…
“എടി ഞങ്ങൾ എങ്ങനെ ആയിരുന്നെന്നോ.. ഒരു കാര്യത്തിനും എതിർ അഭിപ്രായം ഇല്ലായിരുന്നു… എല്ലാ കാര്യത്തിനും യോജിച്ചു നിക്കുന്നവർ ആയിരുന്നു..പക്ഷെ ഒരു ദിവസം ഇതെല്ലാം തെറ്റി… അന്ന് അവൻ റൂം ഒക്കെ മാറി.. അന്ന് ഞങ്ങളെ ഇടിച്ചു…ഇതിന്റെ ഒന്നും കാര്യം അറിയില്ല ”ഞാൻ പറഞ്ഞു… അപ്പോൾ ആരുടെ ഒക്കെയോ കൂടെ ആദിൽ അകത്തേക്ക് വന്നു… വിവേകിനെ അഞ്ജന എന്നൊക്കെയോ പറയുന്നത് കണ്ട് ആദിൽ എന്റെ അടുത്തേക്ക് വന്നു..
“എടാ എനിക്ക് ഒന്ന് സംസാരിക്കണം ” അവൻ പറഞ്ഞു..
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ പറഞ്ഞു..
“ഞാൻ പറയുന്നത് നീ ഒന്ന് കേക്കണം… എന്ന് പറഞ്ഞു അവൻ എന്റെ എതിരെ ഇരുന്നു… ഞാൻ അവനെ നോക്കിയത് പോലും ഇല്ല…
“എടാ ഞാൻ ആണ് തെറ്റ് ചെയ്തത്… എന്തിനാണെന്ന് അറിയാമോ… അവൻ എന്നെ കളിയാക്കിയില്ലേ.. കുറെ നാൾ ആയി ഒരു കൊച്ചിന്റെ പിറകെ നടക്കുന്നെന്ന്… അത് ആരാണെന്നു അറിയാമോ… അത് ഐഷയാ..” അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി…
“അതേടാ.. അന്ന് നിനക്ക് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.. അങ്ങനെ ആണ് നിങ്ങളുമായി ഞാൻ അടി ഉണ്ടാക്കിയത്… പക്ഷെ അന്ന് നിങ്ങൾക്ക് അത്രയും ഒക്കെ പറ്റും എന്നെ പടച്ചോൻ ആണേ എനിക്ക് അറിയില്ലായിരുന്നു ” അവൻ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…
“എടാ… ഇവിടെ വരുന്നതിന് മുൻപ് ഒരു ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞതാ അപ്പോൾ അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ… ഞാൻ കറുത്തിട്ടാണെന്ന്.. ശെരിയാണെടാ ഞാൻ കറുത്തിട്ടാണ്… പക്ഷെ അത് എന്റെ തെറ്റ് ആണോ ” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
“എന്നോട് ക്ഷേമിക്കാൻ പറ്റില്ല എന്ന് അറിയാം പറ്റുമെങ്കിൽ ക്ഷെമിക്കുക ” എന്ന് പറഞ്ഞു അവൻ കണ്ണുകൾ തുടച്ചു പുറത്തേക്ക് പോയി..
‘ഈ കാര്യം എന്തായിരിക്കും അവൾ എന്നോട് പറയാതെ ഇരുന്നത് ‘ “എന്താടാ ആലോചിക്കുന്നന്ത് ” അവൻ പോയി കഴിഞ്ഞപ്പോൾ കൃഷ്ണപ്രിയ ചോദിച്ചു..
“ അല്ലെടീ വന്ന കാര്യം ഒന്നും അവൾ എന്റെ അടുത്ത് പറഞ്ഞിട്ടില്ല” ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു
“ എടാ അത് ചിലപ്പോൾ നിന്റെ അടുത്ത് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരിക്കും ” അവൾ പറഞ്ഞു
“ എന്റെ അടുത്ത് പറയാൻ എന്ത് ബുദ്ധിമുട്ട്… ഇത് അവളോട് ഒന്ന്
ചോദിക്കണമല്ലോ ” ഞാൻ പറഞ്ഞു
“ വേണ്ട അത് ചോദിക്കേണ്ട ചിലപ്പോൾ എന്തെങ്കിലും പ്രശ്നമാകും ” അവളത് പറഞ്ഞപ്പോൾ ശരിയാണെന്ന് ഞാനും വിചാരിച്ചു…
“അഹ്. ശെരിയാ ” ഞാൻ പറഞ്ഞു…
കുറച്ചു കഴിഞ്ഞ് ആദ്യം ക്ലാസിലേക്ക് കയറി വന്നു,അപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് പോയി…
“ എടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഏറ്റെടുത്ത് അപ്പോഴേ പറഞ്ഞു കൂടായിരുന്നോ ” ഞാൻ അവനോടു ചോദിച്ചു
“ എടാ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ പക്ഷേ എന്റെ മനസ്സ് പറഞ്ഞു ചോദിക്കേണ്ട എന്ന് ” അവൻ മറുപടി പറഞ്ഞു…
“ അല്ലടാ നീ എവിടെ താമസം ” ഞാൻ ചോദിച്ചു
“ അടി ഞാൻ വേറൊരു റൂമെടുത്തു മാറി ” അപ്പോ സാറ് ക്ലാസ്സിലേക്കു വന്നു… അങ്ങനെ ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ ഐഷയെയും കൂട്ടി അവളുടെ ഹോസ്റ്റലിൽ ചെന്നു ആളെ ഇറക്കി… പോകാൻ നേരത്ത് അവൾ സ്ഥിരമായി തരുന്ന ഉമ്മ എനിക്ക് തന്നിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.. എനിക്ക് അവളോട് ആ കാര്യം ചോദിക്കണമെന്ന് ഉണ്ടായിരുന്നു,പക്ഷേ അതിൽ എന്തെങ്കിലും പ്രശ്നം ആയാലോ എന്ന് ആലോചിച്ച് അത് ചോദിക്കാൻ നിന്നില്ല…
അങ്ങനെ സന്തോഷത്തിന് കുറെ നാളുകളായിരുന്നു പിന്നീടങ്ങോട്ട് ഉണ്ടായിരുന്നത്…അതിനിടയിൽ ജോബിനുമായി ഐഷ ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു… പക്ഷെ അത് ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണെന്ന് ആണ് അറിഞ്ഞത്…ഞാൻ ആദിലുമായി വീണ്ടും കൂട്ടായത് ഐഷക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു.. കൂടാതെ ഞാൻ കൃഷ്ണപ്രിയ ആയിട്ടുള്ള ഫ്രണ്ട്ഷിപ്പും.. എല്ലാ കാര്യത്തിനും എന്റെ കൂടെ കൃഷ്ണപ്രിയ ഉണ്ടായിരുന്നു… കോളേജിൽ ഞങ്ങൾ തമ്മിൽ പ്രേമം ആണെന്നുള്ള സംസാരം വരെ ഉണ്ടായി… ഞാൻ അത് വലിയ കാര്യമായി എടുത്തില്ല…
അങ്ങനെ എക്സാം ആയി…
**–** എക്സാം തീരാൻ ഇനി ഈ ഒരു ദിവസം മാത്രം ബാക്കി… അന്നത്തെ എക്സാം വളരെ പാടായിരുന്നു കൂടാതെ ക്ലാസിൽ നിന്ന് സാർ ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ലായിരുന്നു… ആ ദേഷ്യം എനിക്ക് ഉണ്ടായിരുന്നു.. ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഐഷയെ ആണ് ഞാൻ കണ്ടത്…
“എന്താ ഐഷു മുഖം വീർത്ത് ഇരിക്കുന്നനെ ” ഞാൻ അവളോട് ചോദിച്ചു…
“നിങ്ങളും ആ കൃഷ്ണപ്രിയയും ആയി എന്താണ് ബന്ധം ” അവൾ ദേഷ്യത്തിൽ എന്നോട് ചോദിച്ചു…
“എന്ത് ബന്ധം… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ”ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ലേലും.. ഞാൻ നല്ല രീതിയിൽ ഉത്തരം പറഞ്ഞു…
“ ഓഹ് പിന്നെ ഫ്രണ്ട്‌സ്.. എല്ലാ ഫ്രണ്ട്സും ഇങ്ങനെ ആണെല്ലോ ” അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു…
“ ഐഷാ നീ വെറുതെ കാര്യമറിയാതെ സംസാരിക്കരുത് ”ഉള്ളിൽ നിന്നു വന്ന ദേഷ്യം അടക്കി പിടിച്ചു ഞാൻ പറഞ്ഞു…
“ ഇനിയെന്ത് അറിയാനാ കോളേജ് ഫുൾ പാട്ടാണ് നിങ്ങൾ തമ്മിൽ പ്രേമത്തിലാണ് എന്ന് ”അവൾ പറഞ്ഞു
“അപ്പോൾ നീ അത് വിശ്വസിച്ചു അല്ലേ”ഞാൻ ചോദിച്ചു…
“വിശ്വസിക്കാതെ ഇരിക്കാൻ മാത്രം മണ്ടി ഒന്നും അല്ല ഞാൻ… എന്നോട് എന്തേലും ഒളിപ്പിക്കുന്നുണ്ടേൽ അതങ്ങു തുറന്ന് പറ ” അവൾ പറഞ്ഞു….
“ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലാതെ ഞങ്ങൾക്കറിയാം ഞങ്ങടെ കൂട്ടത്തിൽ ഉള്ള കുറച്ചു പേർക്കും അറിയാം… പിന്നെ തുറന്നു പറയേണ്ട കാര്യം, അതിനെപ്പറ്റി നീ സംസാരിക്കരുത് ” ഞാൻ പറഞ്ഞു…
“ ഞാനെന്തു നിങ്ങൾ നിന്ന മറച്ചുവച്ചെന്നാണ് നിങ്ങൾ ഈ പറയുന്നത് ” അവൾ എന്റെ നേരെ ചുടായി….
“ അത് ഇനി എന്നെ കൊണ്ട് തന്നെ പറയിപ്പിക്കണം അല്ലേ, ഞാൻ പറയാം ഞാൻ തന്നെ പറയാം… ആദിൽ നിന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല… പിന്നെ ആരാണി ജോബിൻ.. നീ എന്തിനാണ് അവനെ വിളിച്ചു സംസാരിക്കുന്നെ” ഞാനും തിരിച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു….
“ ഓ അപ്പൊ സംശയം ആണ് അല്ലെ… ആദിലിന്റെ കാര്യം എനിക്ക് അത്രക്ക് വല്യ കുഴപ്പം ആണെന്ന് എനിക്ക് തോന്നിയില്ല അത് കൊണ്ട് പറഞ്ഞില്ല… പിന്നെ ജോബിൻ അവൻ എന്റെ ഫ്രണ്ട് ആണ് ” അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു
“ ആയിഷ എനിക്കിപ്പോ ഇത് വിഷ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…നമുക്ക് ഇതിനെപ്പറ്റി നാളെ സംസാരിക്കാം ” ഞാൻ പറഞ്ഞു ഒഴിയാൻ ശ്രമിച്ചു…
“നിക്ക്… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അത് കേട്ടിട്ട് പോയാൽ മതി ”അവൾ ചോദിച്ചു…
“എന്ത് കാര്യം ”ഞാൻ ചോദിച്ചു…
“ഇങ്ങനെ എന്നെ സംശയം ഉള്ള ഒരാളുടെ കൂടെ കഴിയാൻ എനിക്ക് താല്പര്യം ഇല്ല ” അവൾ പറഞ്ഞു…
“എന്താണ് നീ പറഞ്ഞു വരുന്നത് ” ഞാൻ മനസിലാകാതെ ചോദിച്ചു…
“let’s breakup ”
തുടരും… ❤❤ അടിച്ചിട്ട് പോകു.
Comments:
No comments!
Please sign up or log in to post a comment!