രേണുകയാണ് എന്റെ മാലാഖ 9
കുറച്ചു പേര് എങ്കിലും ഈ കഥ ക്‌ളൈമാക്സ് പ്രതീക്ഷിച്ച് ഇരുക്കുവാണ് എന്ന് അറിയാം. അവരോട് ക്ഷേമ ചോദിക്കുന്നു..🙏🙏🙏
പറഞ്ഞ രണ്ട് വാക്കുകളും യഥാർത്ഥം ആക്കാൻ പറ്റിയില്ല.. അതിന് വേറെയും.. 🙏🙏🙏
അവസാനം ഭാഗം എഴുതി കഥ അവസാനിപ്പിക്കാൻ വേണ്ടി തന്നെ ഇരിക്കുവായിരുന്നു.. പക്ഷെ ഫോണിൽ ആണ് എഴുത്ത് കൂടുതൽ പേജ് എഴുതാൻ പ്രയാസം ആയി തോന്നി. എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു..
എല്ലാവരോടും വീണ്ടും 🙏🙏🙏🙏
രാത്രി ഏറെ വൈകി ആണ് വിട്ടിൽ എത്തിയത്.
എത്ര നേരം ആ കുളക്കടവിൽ ഇരുന്നെന്ന് ഓർക്കുന്നില്ല..
എങ്ങനെയോ നടന്ന് ഷിബു മേസ്തിരിയുടെ അടുത്ത് ചെന്ന് നല്ല സൊയമ്പൻ വറ്റി വാങ്ങി സേവിച്ചു ..
ബോധം കെടുന്നത് വരെ കുടിച്ചു. കുറെ നേരം അയാളുടെ വീട്ടിൽ കിടന്നു.
രാത്രി ആയപ്പോൾ ആണ് ബോധം വന്നത്.
പിന്നെ നേരെ വീട്ടിലേക്ക് തിരിച്ചു.
വീടിന് മുന്നിൽ എന്റെ ബൈക്ക് ഉണ്ട്.
ഇവിടെ ഉള്ളവർ എല്ലാം അറിഞ്ഞു കാണും.
അമ്മ വന്നാണ് വാതിൽ തുറന്നത്.
അമ്മ ഒന്നും സംസാരിച്ചില്ല..ഞാനും. റൂമിൽ വന്ന് ലൈറ്റ് ഓഫ് ചെയ്ത്. ഡ്രസ്സ് പോലും മാറാതെ കട്ടിലിൽ മലർന്ന് വീണു.
“.നീ ചോറ് കഴിക്കുന്നില്ലേ ?”
കുറച്ചു നേരം കഴിഞ്ഞു. റൂമിലെ ലൈറ്റ് തെളിഞ്ഞു. അമ്മ എന്റെ അരികിൽ വന്നിരിന്നു..
“വേണ്ട അമ്മേ.. എനിക്ക് വിശപ്പില്ല.”
നക്ക് കുഴഞ്ഞങ്കിലും ഒരുവിധം പറഞ്ഞൊപ്പിച്ചു. കട്ടിലിന്റെ ഒരു സൈഡിലേക്ക് ചരിഞ്ഞു കിടന്നു. സത്യത്തിൽ വിശപ്പും ദാഹവും ഒന്നും തോന്നുന്നില്ലായിരുന്നു.
“ഉച്ചക്ക് ഞാനും അവളും കഴിക്കാൻ ഇരുന്നപ്പോഴാ രതീഷ് നിന്റെ ബൈക്കിൽ ഇവിടെ വന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞത്. പിന്നെ എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല..അവൾക്കും “
അമ്മയുടെ സംസാരത്തിൽ നിന്ന് അമ്മ എന്തോരം വിഷമിച്ചിട്ടുണ്ടെന്ന് തീരിച്ചറിയാൻ പ്രയാസമില്ലായിരുന്നു..
“അമ്മ ചെല്ല് ഞാൻ വന്നേക്കാം ”
“നീ വന്നില്ലെങ്കിൽ ഇവിടെ ഇന്ന് ആരും ഒന്നും കഴിക്കാൻ പോണില്ല..”
ഉറച്ച ശബ്‌ദത്തിൽ അമ്മ പറഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പ് ആയിരുന്നു. ഞാൻ ചെന്നില്ലെങ്കിൽ അതുങ്ങൾ രണ്ടും ഇന്ന് പട്ടിണി ആവും.
കുറച്ചു നേരം ക്കൂടി കട്ടിലിൽ കിടന്നു. പിന്നെ പോയി ഭക്ഷണം കഴിച്ചു..വീണ്ടും വന്ന് കിടന്നു.
ചാർജിങ്ങിന് ഇട്ടിരുന്ന ഫോൺ എടുത്ത് നോക്കി.
മിസ്സ് കാളും വാട്സ്ആപ്പ് മെസേജും ഒത്തിരി വന്നിട്ടുണ്ട്.
രതിഷിന്റെത് ആയിരുന്നു.. കൂടുതലും..
പിന്നട് രണ്ട് ദിവസം ഞാൻ വീട്ടിൽ തന്നെ ആയിരുന്നു.. പുറത്തേക്ക് പോയില്ല..
ഇന്നലെ രതീഷ് വീട്ടിൽ തിരക്കി വന്നു. പക്ഷെ ഞാൻ ആവനെ കാണാതെ ഒഴിഞ്ഞു മാറി..
അമ്മയോട് എന്തൊക്കെയോ സംസാരിച്ചിട്ട് അവൻ പോയി.
എന്റെ മനസ്സിൽ അവനോട് യാതൊരു വിദേഷ്യവും ഇല്ല.. എന്നാലും.. എന്തോ അവനെ ഫേസ് ചെയ്യാൻ ആവുന്നില്ല..
***
“രണ്ട് ദിവസം കണ്ടില്ലല്ലോ ? എന്ത് പറ്റി ? ”
രേണുവിന്റെ ചോദ്യം ആയിരുന്നു. മോനെ പിക് ചെയ്യാൻ ചെന്നപ്പോൾ.. സന്തോഷം തോന്നി. സാധാരണ ഞാൻ അങ്ങോട്ട് വലിഞ്ഞു കയറിയാണ് എന്തെങ്കിലും ചോദിക്കുന്നത്.
“വയ്യയിരുന്നു. ചെറിയൊരു പനി ”
മുഖത്ത് ലേശം അവശതവരുത്തി.
“എന്നിട്ട് മരുന്ന് വാങ്ങിയോ ?”
“വാങ്ങി.”
“അച്ഛൻ മറ്റെന്നാൾ വരും. ഇയാളെ വിളിച്ചിട്ട് കിട്ടിയില്ല. കാണുമ്പോൾ പറഞ്ഞേക്കാൻ പറഞ്ഞു”
“ഞാൻ സാറിനെ വിളിച്ചോളാം.”
ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ഇന്ന് പെണ്ണിന്റെ മുഖത്ത് നല്ല തെളിച്ചം ഉണ്ട് .
മിൽറ്ററി തിരിച്ചു വരുന്നു എന്ന് അറിഞ്ഞത് കൊണ്ട് ആവാം
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞാൻ വിട്ടിൽ എത്തി. രതീഷിന്റെ അച്ഛൻ സിറ്റ് ഔട്ടിൽ ഇരിപ്പുണ്ട്..
അമ്മയും ഉണ്ട്..
മനസ്സിൽ രണ്ട് തെറിയും പറഞ്ഞു ഞാൻ അകത്തേക്ക് കയറി.
“ജീത്തു നീ എന്നോട് ക്ഷേമിക്കണം അന്ന് അങ്ങനെയൊക്കെ പറ്റി പോയി. നീ ഒന്നും മനസ്സിൽ വെച്ചേക്കരുത് “
അയാൾ എഴുന്നേറ്റു നിന്ന് എന്നെ നോക്കി പറഞ്ഞു.
ഞാൻ ഒന്നും പറയാതെ സിറ്റ് ഔട്ടിൽ നിന്നു.
അമ്മയും ഞാനും പരസ്പരം ഒന്ന് നോക്കി..
അമ്മ എന്നെ കണ്ണടച്ചു കാണിച്ചു. ഒന്നും പറയരുത് എന്ന രീതിയിൽ.
“രണ്ടു ദിവസം ആയിട്ട് രതിഷിന്റെ സ്വഭാവത്തിൽ വല്ലാത്ത മാറ്റം ആണ്. എപ്പോഴും ദേഷ്യപ്പെടും. നിന്നോട് ഞാൻ ചെയ്ത തെറ്റിന്റെ പേരിലാ അവൻ എല്ലാം കാണിച്ചു കൂട്ടുന്നത്.. നീ അവനുമായിട്ട് ഉള്ള പിണക്കം അവസാനിപ്പിക്കണം”
അയാൾ എന്നെ നോക്കി പറഞ്ഞു. ഒരു ഭാവവത്യാസം ഇല്ല മുഖത്ത്.
“ഇല്ല.. ഇനി അവനും ഞാനുമായിട്ട് ഒരു ബന്ധവും ഉണ്ടാവില്ല.”
ഉറച്ച ശബ്‌ദത്തിൽ പറഞ്ഞിട്ട് ഞാൻ അകത്തേക്ക് കയറി.
ഡൈനിംഗ് ടേബിളിൽ വന്ന് ഇരുന്നു . അമ്മ അയാളോട് എന്തെക്കെയോ സംസാരിക്കുന്നുണ്ട്.
എന്നോട് ചെയ്തതിലുള്ള വിഷമം കൊണ്ട് വന്നതല്ലേ. രതിഷിന്റെ ഇപ്പോഴത്തെ പേരുമാറ്റം കൊണ്ട് വന്നതാ.
“അമ്മേ ചോറ് താ.. പോയിട്ട് വേറെ പണിയുള്ളതാ ”
ഞാൻ ദേഷ്യത്തിൽ വിളിച്ചു കൂവി.
കുറച്ചു കഴിഞ്ഞ് അമ്മ അകത്തേക്ക് വന്നു.
“വിട്ടിൽ വന്ന ആളിനോട് മാന്യമായിട്ട് പെരുമാറാൻ പഠിക്കണം”
ചോറും കറികളും ടേബിളിൽ നിരത്തിയിട്ട് അമ്മ എന്നെ നോക്കി. ആള് ഇച്ചിരി കലിപ്പിൽ ആണ്.
“വിട്ടിൽ വരുന്ന ആളും മാന്യൻ ആണെങ്കിൽ ഓക്കേ”
ഞാൻ തമാശ കലർന്ന രീതിയിൽ പറഞ്ഞു.
അമ്മക്ക് അത് അത്രക്ക് രസിച്ചില്ല. പെട്ടെന്ന് മുഖം വീർപ്പിച്ച് വീണ്ടും എന്നെ തറപ്പിച്ചു നോക്കി.
“അവനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. മറ്റേത് കൂട്ടുക്കാരെക്കാളും. അവനോട് അധിക നാൾ സംസാരിക്കാതെ പിടിച്ചു നിൽക്കാൻ എനിക്ക് ആവില്ല . പക്ഷെ ? കുറച്ചു അകന്ന് നിൽക്കുന്നത് അല്ലെ അമ്മേ നല്ലത്? ”
വാഷ് ബെയ്‌സിൽ കൈ കഴുകകിയിട്ട് അമ്മയെ നോക്കി പറഞ്ഞു.
“അവനൊരു പാവം ആണെടാ. അന്ന് നിന്റെ ബൈക്കും ആയിട്ട് വന്നപ്പോൾ അവൻ ഒരുപാട് വിഷമിച്ചിരുന്നു. പിന്നെ അവന്റെ അച്ഛനെ കുറച്ചു ഒന്നും ചിന്തിക്കണ്ട. നീ അവനെ പോയി കാണണം.”
“ശെരി.. അമ്മേ ഞാൻ അവനെ പോയി കാണാം. ”
ഞാൻ ചിരിച്ചു.. അമ്മയും.. ആ മുഖം വീണ്ടും തെളിഞ്ഞു.
****
ഓട്ടോ സ്റ്റാൻഡിൽ ശോകം അടിച്ച് ഇരിക്കുപ്പോൾ ആണ് ബാങ്കിന് പുറത്ത് വന്ന് ഫോണിൽ സംസാരിക്കുന്ന ആളെ ഞാൻ ശ്രെദ്ധിച്ചത്.
എന്റെ മാലാഖ ആയിരുന്നു അത്.
കുറച്ചു നാളുകൾക്കു ശേഷം രേണുവിനെ ബാങ്കിൽ കണ്ടപ്പോൾ സന്തോഷം തോന്നി. എന്തെങ്കിലും പോയി അവളോട് സംസാരിക്കാൻ ഉള്ള് തുടിച്ചു.
രാവിലെ കാണാറുണ്ടെങ്കിലും എന്തെങ്കിലും രണ്ട് വാക്ക് സംസാരിക്കാനുള്ള സമയമേ കിട്ടാറുള്ളൂ..
മിൽറ്ററി പറഞ്ഞത് പോലെ കക്ഷി ഒരു പാവം ആണ്.
എനിക്ക് എന്തോ വല്ലാത്തൊരിഷ്ട്ടം ആണ് ഇപ്പോൾ അവളോട്.
രേണുവിനെയും വായി നോക്കി നിൽകുമ്പോൾ ആണ് പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തത്..
“ശ്രീജിത്ത് ആണോ ? ”
കാൾ എടുത്തപ്പോഴേ കിളി നാദം ആണ് കാതിൽ മുഴങ്ങിയത്.
“അതെ.. ശ്രീജിത്ത് ആണ്. ”
ഞാൻ കുറച്ചു ജാഡ ഇട്ടു .ശ്രീജിത്ത് എന്നൊക്കെ ആൾകർ വിളിച്ച് കേട്ട കാലം മറന്ന്.
“ചേട്ടാ എന്റെ പേര് ആതിര. കഴിഞ്ഞ ആഴ്ച്ച ആക്സിഡന്റ് പറ്റിയ ഒരാളെ ചേട്ടൻ ഹോസ്പിറ്റലിൽ കൊണ്ട് വന്നില്ലെ? അത് എന്റെ അച്ഛനായിരുന്നു. ഓർക്കുന്നുണ്ടോ ?”
“ആ.
“ഇപ്പോൾ കുഴപ്പം ഒന്നുമില്ല. അച്ഛന് ചേട്ടനെ ഒന്ന് കാണണം എന്നുണ്ട്.. തിരക്ക് ഇല്ലെങ്കിൽ ഒന്ന് ഹോസ്പിറ്റലിൽ വരാൻ പറ്റുമോ ? നാളെ ഞങ്ങൾ ഡിസ്ചാർജ് ആവും. ”
യാചിക്കും പോലെ ആയിരുന്നു അവളുടെ സംസാരം.
“ഞാൻ നോക്കട്ടെ പറ്റും എങ്കിൽ തീർച്ച ആയിട്ടും വരാം”
“കഴിഞ്ഞ ദിവസം ചേട്ടനെ ഞാൻ വിളിച്ചിരുന്നു. പക്ഷെ ചേട്ടൻ കാൾ എടുത്തില്ല. ”
“സോറി.. ഞാൻ ശ്രെദ്ധിച്ചു കാണില്ല അതായിരിക്കും.. ”
“അത് കുഴപ്പം ഇല്ല.. നാളെ തിരക്ക് ഇല്ലെങ്കിൽ ഒന്ന് വരണം.. പ്ലീസ്..? ”
വീണ്ടും യാചനയുടെ ശബ്ദം.
“ഞാൻ നോക്കാം.. ശെരി എന്നാ ”
ഞാൻ വേഗം കാൾ കട്ട് ചെയ്തു.
പെണ്ണിന് എന്നെ വിടാനുള്ള ഭാവം ഇല്ലായിരുന്നു. നാളെ എങ്ങനെ ചെല്ലാനാ.? ഇവിടുന്ന് ഹോസ്പിറ്റലിൽ വരെ മുപ്പത്തിനടുത്ത് കി. ലോ മീറ്റർ ഉണ്ട്.
ആ മനുഷ്യനെ കാണാൻ വേണ്ടി മാത്രം പോവാൻ പറ്റില്ല.
വേറൊന്നും കൊണ്ടല്ല നാളെ ചെന്നാൽ കുറെ നന്ദി വാക്ക് കിട്ടും. സമ്പത്തികം ഉള്ളവർ ആണെങ്കിൽ കുറച്ചു പൈസയും വെച്ച് നീട്ടും.
അതെനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത കാര്യം ആണ്. ഞാൻ ഒന്നും തിരിച്ചു പ്രതീക്ഷിച്ച് അല്ല ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്.
ഫോണിൽ കാൾ ലിസ്റ്റ് എടുത്ത് നോക്കി. രതിഷിന്റെ വിരുന്നിന്റെ അന്ന് സെയിം നമ്പറിൽ നിന്ന് മുന്ന് മിസ്സ് കാൾ ഉണ്ട്.
അന്നത്തെ എന്റെ അവസ്ഥ വളരെ ദയനിയം ആയിരുന്നു. എന്ന് ആർക്കും അറിയില്ലല്ലോ?
“രണ്ട് ദിവസായിട്ട് നീ എവിടെ ആയിരുന്നെടാ ,?”
പെട്ടെന്ന് ആണ് തോളിൽ ഒരു കൈ വന്ന് പതിഞ്ഞത്. തിരിഞ്ഞു നോക്കി കണ്ണൻ ആണ്.
“ഞാൻ വിട്ടിൽ തന്നെ ഉണ്ടായിരുന്നെ ? കണ്ണൻ മുതലാളി പഴയത് പോലെ ഇപ്പോൾ സ്റ്റാൻഡിലേക്ക് ഒന്നും വരാറില്ലല്ലോ? എന്താ ക്യാഷ് ആയി പോയോ ? എന്നിട്ട് രണ്ട് ദിവസം വരാഞ്ഞ എന്നെ ചോദ്യം ചെയ്യുന്നോ ?”
ഞാൻ തിരിച്ചടിച്ചു..
“ഒന്നും പറയേണ്ടടാ ഓരോ പ്രശ്നങ്ങൾ ആണ് വീട്ടിൽ ”
കുറച്ചു വിഷമം ഉള്ളത് പോലെ തോന്നി അവന്റെ മുഖം കണ്ടപ്പോൾ..
“അളിയാ നീ വിഷമിക്കാതിരി.. എല്ലാം ശെരിയാകും ”
ഞാൻ സ്ഥിരം ക്ലീഷേ എടുത്തിട്ടു..
“കഴിഞ്ഞ ദിവസം രതീഷിന്റെ വീട്ടിൽ എന്തായിരുന്നട പ്രശ്നം ? നീ കള്ള് കുടിച്ചു മൊത്തോം അലമ്പക്കി എന്ന് ഇവിടെ ആരോ പറയുന്നത് കേട്ടു.
ചോദ്യം കേട്ടപ്പോൾ ചൊറിഞ്ഞു വന്നുവെങ്കിലും ഞാൻ സംയമനം പാലിച്ചു അവനെ നോക്കി ചിരിച്ചു.. നമ്മുടെ പാവം കണ്ണൻ ആയി പോയില്ലേ.
“ഒന്നും പറയേണ്ടടാ കണ്ണാ. എല്ലാം പറ്റി പോയി..”
ഇനി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന് എനിക്ക് അറിയാം. അത് കൊണ്ട് ഞാനവനെ തിരുത്താൻ പോയില്ല.. എല്ലാം എന്റെ തലയിൽ തന്നെ ഇരിന്നോട്ടെ എന്ന് വെച്ചു..
“നിന്റെ ചങ്ക് വിനോദ് ആണോ? ഈ കാര്യങ്ങളൊക്കെ ഇവിടെ പറഞ്ഞു പരത്തിയത് ? ”
ഞാൻ ഒഴുക്കാൻ മട്ടിൽ അവനോട് തിരക്കി.
“ചങ്കോ ? ആരുടെ ചങ്ക് ? ആ പര നാറിയെ ആണോ നീ എന്റെ ചങ്ക് എന്ന് പറഞ്ഞത് ? ”
കണ്ണൻ എന്റെ നേരെ ചീറി കൊണ്ട് വന്നപ്പോൾ ഞാൻ ഞെട്ടി പോയി..
“എന്തിനാ എന്നോട് ചൂടാവുന്നത്..? നീ ഫുൾ ടൈം അയാളുടെക്കൂടെ ആയിരുന്നില്ലെ ? അത് കൊണ്ട് ചോദിച്ചതാ..”
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ആള് കലിപ്പിലാണ്. ശരീരം വിറഞ്ഞു തുള്ളുന്നുണ്ട്. എന്തോ പ്രശ്നം ഉണ്ട്.
“എന്താടാ.? എന്തുണ്ടായി ?”
ഞാൻ അവന്റെ തോളിൽ കൈയിട്ടു. ചേർത്ത് പിടിച്ചു.
“നീ പറഞ്ഞത് ശെരിയാ. ഞാൻ അയാളുടെ ക്കൂടെ ആയിരുന്നു.. എല്ലാവരും എന്നോട് പറഞ്ഞതാ അയാളെ മാത്രം വിശ്വസിക്കരുത് എന്ന്. എന്നിട്ടും ഞാൻ കേട്ടില്ല. അവസാനം അയാള് എന്നെ തന്നെ ”
അവന്റെ ശബ്‌ദം ഇടറിയിരുന്നതിനാൽ ആവും പറഞ്ഞ് മുഴുവിപ്പിക്കാൻ ആവാതെ ഇടയ്ക്ക് വച്ച് നിർത്തി, അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ എനിക്കും ടെൻഷൻ ആയി.
“കണ്ണാ.. നീ കാര്യം പറയ് ?”
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഞാനവനോട് ചോദിച്ചപ്പോൾ എന്റെ നെഞ്ചും ഇടിക്കുന്നുണ്ടായിരുന്നു.
“ടാ. ഞാൻ… വിനോദിനെയും രശ്മിയെയും കാണാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ കണ്ടു.”
ചങ്ക് പൊട്ടുന്ന വേദനയോടെ ആണ് അത് പറഞ്ഞതെന്ന് തോന്നി.
അവന്റെ കണ്ണോക്കെ നിറഞ്ഞ് ഒഴുകി.
ഏറെക്കുറെ പ്രതീക്ഷിച്ച കാര്യം ആണ് അവൻ പറഞ്ഞതെങ്കിലും.. എന്തോ മനസിന് വല്ലാത്ത നീറ്റൽ.
അവനെ എന്ത് പറഞ്ഞു ആശ്വാസപ്പിക്കണ മെന്ന് അറിയാതെ ഞാൻ അവനൊപ്പം നിന്നു..
രണ്ട് വർഷം മുൻപ് ആണ് കണ്ണന്റെയും രശ്മിയുടെയും കല്യാണം നടന്നത്.. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു..
എന്നിട്ടും അവൾ എങ്ങനെ ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഒരു ദിവസം വിനോദിന്റെ ഓട്ടോയിൽ രശ്മി പോയുന്നത് ഞാൻ കണ്ടിരുന്നു.. അപ്പോഴേ ഞാൻ ഒരു പന്തികേട് മണുത്തിരുന്നു.
“നീ.. വിഷമിക്കേണ്ടടാ കണ്ണാ..ആ ചെറ്റക്കിട്ട് നമുക്ക് ഒരു പണി കൊടുക്കാം.. അത് ഈ നാടിന്റെ ആവശ്യം ആണ്..”
ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു.
****
രാവിലെ എട്ട് മണി കഴിഞ്ഞിട്ടും പുതച്ച് മൂടി സുഖമായി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.
ഇന്ന് സ്കൂൾ അവധി ആണ്. കുറച്ചു വൈകി സ്റ്റാൻഡിൽ ചെന്നാലും മതി. ഓട്ടം കുറവാണ്.
അമ്മ വന്ന് രണ്ട് പ്രാവശ്യം വിളിച്ചിട്ട് പോയി.
പിന്നെ വേഗം എഴുന്നേറ്റ് മുണ്ടും മുറുക്കിക്കുത്തി.
നിമിഷം നേരം കൊണ്ട് പല്ല് തേച്ചു. കുളിച്ചു ഫ്രഷ് ആയി. ഡയിനിങ് ടേബിളിൽ വന്നിരുന്നു..
അമ്മ അപ്പവും മുട്ടകറിയും എടുത്ത് തന്നിട്ട് ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി യുദ്ധം വെട്ടാൻ എന്ന പോലെ സ്റ്റിക്കർ ഒട്ടിച്ച മൺ വെട്ടിയും എടുത്തണ്ട് പോയി.
മൺവെട്ടി മാറി പോവാതിരിക്കുവാൻ വേണ്ടിയാ അതിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത്.😃
ഭക്ഷണം കഴിച്ച് കൈയും കഴുകി സിറ്റ് ഔട്ടിൽ എത്തിയപ്പോൾ ആണ്.
ഒരു കാർ വീടിന് മുന്നിൽ വന്ന് നിന്നത്. മിൽറ്ററിയുടെ വീട്ടിലെ കാർ ആണ് .
മിൽറ്ററി കാറിൽ നിന്നിറങ്ങി എന്നെ നോക്കി ചിരിച്ചു. തിരിച്ചു ഞാനും..
വീടും ചുറ്റ് പാടും ഒന്ന് കണ്ണോടിച്ചു. എന്നിട്ട് വീട്ടിന് അകത്തേക്ക് പതിയെ നടന്നു ..
“സാർ എന്തിനാ ഇങ്ങോട്ട് വന്നത്.? പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരും ആയിരുന്നല്ലോ? ”
മിൽറ്ററി സിറ്റ് ഔട്ടിലേക്ക് കയറാൻ വേണ്ടി ഷൂ ഉരുമ്പോൾ ഞാൻ ചോദിച്ചു.
കക്ഷിയുടെ കൈയിൽ ഒരു കവറും ഉണ്ട്.
“എപ്പോഴും താൻ അങ്ങോട്ട് അല്ലെ വരുന്നത്. ഇന്നൊരു ചേഞ്ച് ആയികോട്ടെ എന്ന് കരുതി.”
കൈയിൽ ഇരുന്ന കവർ എനിക്ക് വെച്ചു നീട്ടി.
ഞാനത് വാങ്ങി നോക്കി.. കുപ്പി ആണ്
ഞാൻ ഒന്ന് ചിരിച്ചു. മിൽറ്ററിയും.
“ഇവിടെ ഉള്ളവരൊക്കെ എവിടെ ? ആരെയും ഇല്ലെ.. ? ”
“അമ്മ. തൊഴിലുറപ്പിന് പോയി. അനിയന്റെ വൈഫ് അവൾടെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോയി.”
“ഇതാണോ ജിത്തുവിന്റെ അച്ഛൻ ?”
മിൽട്ടറി ചുമരിൽ തുക്കിയിട്ടിരുന്ന അച്ഛൻന്റെ ഫോട്ടോയിലേക്ക് നോക്കി.
“അതെ.”
ഞാൻ പറഞ്ഞു.
“തനിക്ക് അച്ഛനെ ഒരുപാട് ഇഷ്ട്ടം ആയിരുന്നോ ?”
“പിന്നെ.. സ്വന്തം അച്ഛനെ ഇഷ്ട്ടപ്പെടാത്ത മക്കൾ ഉണ്ടാവില്ലല്ലോ..”
മിൽറ്ററിയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ പറ്റി.
“സാർ ഇത് എന്ത് ചെയ്യാനാ ? ഫ്രിഡ്ജിൽ തണുത്ത വെള്ളം കാണും എടുക്കട്ടെ ? ”
കുറച്ചു നേരത്തെ മൌനത്തിന് ശേഷം മിലിറ്ററി തന്ന കവറിൽ നിന്ന് കുപ്പി പുറത്ത് എടുത്തു..
“ഏയ്.. വേണ്ട ഇത് തനിക്ക് കഴിക്കാൻ വേണ്ടി കൊണ്ട് വന്നതാ. ”
“അതെന്താ സാർ ?”
ഞാൻ മിൽറ്ററിയെ ഒന്ന് തറപ്പിച്ചു നോക്കി.
“തന്നെ പോലെ അല്ല. വയസ്സ് 72 കഴിഞ്ഞു. കുറച്ചു നാൾ കൂടി ജീവിച്ചിരിക്കാൻ ഒരു ആഗ്രഹം . ജീവിക്കാനുള്ള കൊതി ഒന്നും അല്ല. അത്യാവശ്യമായി കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ”
മനസ്സിൽ ഉറച്ച വാക്കുകൾ ആയിരുന്നു അത്.
എന്നെ നോക്കി മിൽറ്ററി വീണ്ടും തുടർന്നു.
“ഞാനന്ന് പറഞ്ഞ കാര്യം ? എന്താ തന്റെ തീരുമാനം ? ”
മിൽറ്ററി അത് പറഞ്ഞപ്പോൾ ഞാനൊന്ന് പരുങ്ങി. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾക്കിടയിൽ ഞാൻ അത് കാര്യമായിട്ട് എടുത്തിരുന്നില്ല.
“സത്യത്തിൽ ഞാനൊരു തിരിമാനത്തിൽ എത്തിട്ടില്ല സാർ.”
ഞാൻ എന്റെ അവസ്ഥ തുറന്ന് പറഞ്ഞു.. പുള്ളിയെ നോക്കി.
“അതെന്താ ?? ”
” എനിക്ക് എന്തോ അത് ഒന്നും ശെരി ആവില്ല എന്ന് ഒരു തോന്നൽ. ”
“എന്ത് കൊണ്ട് ശരി ആവില്ല.. ? ”
മിൽറ്ററി ഗൗരവത്തിൽ ആയിരുന്നു..
“ഒരു സ്ഥാപനം സ്വന്തം ആയി കൊണ്ട് നടക്കുക എന്നത് എന്നെ പോലെ വിദ്യാഭ്യാസം ഇല്ലത്ത ഒരാളെ കൊണ്ട് പറ്റുമോ സാർ ? ”
സത്യത്തിൽ എന്നെ അലട്ടി കൊണ്ട് ഇരുന്ന കാര്യം അത് ആണ്
“ബിസിനസ് ചെയ്യാൻ വിദ്യാഭ്യാസം അല്ല.. ബുദ്ധിയും അധ്വാനവും ആണ് ആദ്യം വേണ്ടത്.. ജീവിതത്തിൽ ഉയർച്ച വേണം എന്ന് എന്ന് ആഗ്രഹിച്ചിട്ടും സ്വപ്നം കണ്ടിട്ടും കാര്യമില്ല. അതിന് വേണ്ടി പ്രത്നിക്കാനുള്ള മനസ് ഉണ്ടാവണം..
തന്നെ കൊണ്ട് അതിന് സാധിക്കും എന്ന് തോന്നിയത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്.. ബാക്കി ഒക്കെ തന്റെ ഇഷ്ട്ടം. എന്തായാലും ഒരു തീരുമാനം എടുത്ത് എന്നെ ഉടനെ അറിയ്ക്കണം. “
എന്നോടുള്ള അമർഷം ഉണ്ടായിരുന്നു.മിൽറ്ററിയുടെ വാക്കുകളിൽ.
ഞാൻ ഒന്നും പറയാതെ തലയും കുനിച്ചു നിന്നു..
“തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല ”
മിൽറ്ററി എന്നെ ആശ്വാസിപ്പിക്കാൻ വേണ്ടി പറഞ്ഞു.
“ഞാൻ ഏതായാലും ഒരു തീരുമാനം എടുത്തിട്ട് സാറിനോട് പറയാം.”
“മ്മ്.. നാളെ താൻ ഫ്രീ ആണോ ? ”
“ഫ്രീ ആണ്.. എന്താ സാർ.”
“നാളെ രേണുവിന്റെ വീട് വരെ പോണം അവൾടെ ഒരു ബന്ധുവിന്റെ കല്യാണം ആണ്.. ഇച്ചിരി ദൂരം കൂടുതൽ ആണ് അല്ലെങ്കിൽ ഞാൻ ഡ്രൈവ് ചെയ്തേനെ. നമുക്ക് നാളെ രാവിലെ തന്നെ പോണം”
“ഞാൻ രാവിലെ എത്തിയേക്കാം സാർ.”
മിൽറ്ററി കുറച്ചു നേരം ക്കൂടി വിട്ടിൽ ഇരുന്നിട്ട് തിരികെ പോയി..
മിലിറ്ററി പോയ ശേഷം ഞാൻ കാക്കിയും എടുത്തിട്ട് സ്റ്റാൻഡിലേക്ക് വിട്ടു..
പതിവ് ഇല്ലാതെ ഓട്ടോ സ്റ്റാൻഡിൽ ആൾക്കൂട്ടവും പോലീസിനെയും കണ്ടപ്പോൾ ഉള്ളിൽ കുറച്ചു ആശങ്ക വന്നു..
എന്ത് ആയിരിക്കും കാര്യം ?
പോലീസ്ക്കാർ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് വരുന്ന ആളിനെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞ്ഞെട്ടി..പിന്നെ ചിരിച്ചു പോയി..
വിനോദ് ആയിരുന്നു.
ഓട്ടോയിൽ നിന്ന് ആറ് ലിറ്റർ വിദേശ മദ്യവും കുറച്ചു കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
ബിവറേജിലെ മദ്യം വാങ്ങി ബ്ലാക്കിന് വിൽക്കുന്ന ഒരു ഏർപ്പാട് ഉണ്ട് മഹാന്..പിന്നെ കഞ്ചാവിന്റെ ബിസിനസ് ഉണ്ടോ എന്ന് അറിയില്ലായിരുന്നു.
എന്തായാലും കൊള്ളാം..
ഞാൻ കണ്ണനെ വിളിച്ചു കര്യം പറഞ്ഞു..അവനു സന്തോഷം ആയി..
കുറഞ്ഞത് 90 ദിവസത്തേക്ക് പുറം ലോകം കാണില്ല.. ബാക്കി പണി അവൻ വന്നിട്ട് കൊടുക്കാം..
***
പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചു ഒരുങ്ങി. നല്ല ഒരു ഷർട്ടും ജീൻസും ഇട്ടു. ബൈക്കിൽ രേണുവിന്റെ വീട്ടിൽ പോയി.
ഇന്നലെ രാത്രി തന്നെ ഷർട്ട് അയൺ ചെയ്തു വെച്ചിരുന്നു.
മിൽറ്ററി വീടിന് മുൻപിൽ ചെടികൾക്ക് വെള്ളം ഒഴിച്ച് നിൽക്കുന്നു.
ദേഷ്യം തോന്നി. രാവിലെ തന്നെ പോകണം എന്ന് പറഞ്ഞു ഇന്നലെ രാത്രി വിളിച്ച് എന്നെ ഓർമ്മിപ്പിച്ച ആളാണ്..
നിൽക്കുന്ന നിൽപ്പ് കണ്ടോ..!
“സാറേ ഇന്ന് പോവേണ്ട ? ”
ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഞാൻ മിൽറ്ററിയുടെ അരികിൽ എത്തി.
” പോകണം..”
എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പോയി പൈപ്പ് ഓഫ് ചെയ്തു.
“എന്നിട്ട് സാർ എന്താ ഒരുങ്ങാത്തത് ? ”
എനിക്ക് ദേഷ്യം വന്ന് പോയി. ബാക്കി ഉള്ളവൻ അലാറം വെച്ച് ആണ് എഴുന്നേറ്റത്..
” ഞാൻ വരുന്നില്ല. നിങ്ങൾ പോയാൽ മതി.”
ഞാനൊന്ന് ഞെട്ടി. മിൽട്ടറിയെ നോക്കി.
“അതെന്താ സാറ് വരാത്തത് ?”
തെല്ലു അമ്പരപ്പോടെ ഞാൻ മിൽറ്ററിയെ നോക്കി.
“എന്റെ ഒരു ഫ്രണ്ട് മിൽറ്ററിയിൽ ഉണ്ടായിരുന്നപ്പോൾ തുടങ്ങിയ ചങ്ങാത്തം ആണ്. മേജർ ഗിരിദർ സിങ്. ആള് പഞ്ചാബിയാ. പുള്ളിക്കാരൻ ഫാമിലി ആയിട്ട് കേരളത്തിൽ വന്നിട്ട് രണ്ട് ദിവസം ആയി. ഇന്ന് രാവിലെ ആണ് എന്നെ വിളിച്ചത്. അവർ എല്ലാവരും ക്കൂടി ഇങ്ങോട്ട് വരുവൻ പോകുവാണെന്നു പറഞ്ഞു. അവരോട് വരണ്ടെന്ന് പറയാൻ പറ്റുമോ ? അത് കൊണ്ട് എനിക്കിവിടെ നിൽക്കേണ്ടി വരും അതാ ഞാൻ നിങ്ങളോട് പോയിട്ട് വരാൻ പറഞ്ഞത്..”
മിൽറ്ററി പറഞ്ഞത് കേട്ടപ്പോൾ എന്റെ മൂട് മൊത്തം പോയി. വീട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് വരെ ഞാൻ ആലോചിച്ചു.
“താനെന്താ ആലോചിക്കുന്നത് ? ”
മിൽറ്ററിയുടെ ചോദ്യം ആണ് എന്നെ ഉണർത്തിയത്.
“അല്ല.. സാറ്.. ഇല്ലാതെ ഞാൻ..”
ഞാൻ മടിച്ച് മടിച്ച് പറഞ്ഞു.
“എന്റെ അവസ്ഥ ഇത് ആയത് കൊണ്ട് അല്ലെ.. നിങ്ങൾ പോയിട്ട് വാ. രേണുവും മോനും ഒരുങ്ങി നിൽക്കുവാ ”
മിൽട്ടറി അതും പറഞ്ഞ് വീടിന് അകത്തേക്ക് കയറി പോയി.
ഞാൻ അവിടെ തന്നെ വായും പൊളിച്ചു നിന്നു. ഇത് എന്ത് കൂത്ത് ?
കുറച്ചു കഴിഞ്ഞ് മിൽറ്ററിയും രേണുവും മോനുംക്കൂടി പുറത്തേക്ക് വന്നു.
പെണ്ണ് സുന്ദരി ആയിട്ടുണ്ട്. കല്ലുകൾ ഒക്കെ പതിപ്പിച്ച മെറൂൺ കളർ സാരി.. എന്തൊരു ഭംഗി ആണ്.
കുറച്ചു നേരംക്കൂടി അവളെ നോക്കി നിന്നിട്ട് ഞാൻ സ്വയ ബോധം വീണ്ടെടുത്തു.
ഒരാളുടെ ഗ്യാപ്പ് ഫീൽ ചെയ്തത് കൊണ്ട് ഞാൻ ഒന്ന്ക്കൂടി അവരെ നോക്കി.. അതെ മിൽറ്ററിയുടെ ഭാര്യ ഇല്ല..
അപ്പോൾ ഞാനും രേണുവും മോനും ആയിട്ടാണോ യാത്ര.?
എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.
ദൈവമേ ?
കുറച്ചു മുൻപ് വരെ എനിക്ക് ഉണ്ടായിരുന്ന മടിയും വിദേഷ്യവും എന്നെ വിട്ട് എങ്ങോ പോയിരുന്നു.
സന്തോഷവും കുറച്ചു ടെൻഷനും ഉണ്ട് ഉള്ളിൽ.
“നിങ്ങൾ പോയിട്ട് വാ”
മിൽറ്ററി കാറിന്റെ കീ എന്നെ ഏൽപ്പിച്ചു.
ഞാൻ പോർച്ചിൽ കിടന്ന കാറിലേക്ക് കയറി.
കാർ സ്റ്റാർട്ട് ചെയ്ത് രേണുവിന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തി.
“മോളെ ജിത്തുവിനെ വെറും ഡ്രൈവർ ആയിട്ട് കാണല്ലേ. ”
രേണു കാറിന്റെ പിൻ സിറ്റിൽ കയറാൻ വേണ്ടി ഡോർ തുറന്നപ്പോൾ ആണ്. മിൽറ്ററി അത് പറഞ്ഞ് ചിരിച്ചത്.
പിന്നെ അവൾ തുറന്ന ഡോർ അടച്ച്. മുന്നിൽ വന്ന് കയറിയപ്പോൾ എനിക്ക് പരിഭ്രമം ആയി.
രേണുവിന്റെ മുഖത്തേക്ക് നോക്കി അവൾക്ക് മിൽറ്ററി മുന്നിൽ ഇരിക്കാൻ പറഞ്ഞത് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു.
പെണ്ണിന്റെ മുഖം പെട്ടെന്ന് തന്നെ വിളറി. മോനും ഉണ്ട് അവളുടെ മടിയിൽ
“അച്ഛാ പോയിട്ട് വരാം”
രേണു അച്ഛനെ നോക്കി കൈ വീശി.
ഞാൻ കാർ മുന്നിലേക്ക് ഓടിച്ചു . പതിയെ വണ്ടി മിൽറ്ററിയുടെ കോമ്പൗണ്ടിനോട് ബൈ പറഞ്ഞ് മുന്നിലേക്ക് നീങ്ങി കൊണ്ട് ഇരുന്നു .
കുറച്ചു നേരത്തെക്ക് മൗനം തന്നെ ആയിരുന്നു ഞങ്ങൾക്കിടയിൽ. എന്തെങ്കിലും അവളോട് സംസാരിക്കണം എന്നുണ്ട്.
പക്ഷെ എന്തോ എനിക്ക് അതിന് സാധിക്കുന്നില്ല.
പിന്നെ ഡ്രൈവിങ്ങിൽ മാത്രം ശ്രെദ്ധ കേന്ദ്രിക്കരിച്ചു. വണ്ടി അത്യാവശ്യം വേഗതയിൽ കുതിപ്പിച്ചു.
കുറച്ചു നേരം കഴിഞ്ഞ് രേണുവിന്റെ മോൻ പുറകിലെ സിറ്റിലേക്ക് ചാടി.
ഒരു പാവം ചെറുക്കൻ ആണ്. അധികം ആരോടുമായി അവൻ അടുക്കാറില്ല. ഓട്ടോയിൽ കയറിയാലും മിക്കപ്പോഴും സൈലന്റ് ആയിരിക്കും.
രേണു ഒരു സൈഡിലേക്ക് നോക്കികൊണ്ടിരിക്കുന്നു.. ഇടയ്ക്ക് ഫോണും നോക്കും.. അവൾ അസ്വസ്ഥത ആണ്.
എനിക്കും എന്തോ പോലെ.
കാർ തിരക്ക് ഒഴിഞ്ഞ റോഡ് സൈഡിൽ ഒതുക്കി നിർത്തി.
അവൾ എന്നെ നോക്കി..
“രേണു പുറകിൽ പോയി ഇരുന്നോ.. സാറ് പറഞ്ഞത് ഒന്നും നോക്കണ്ട.”
ഞാൻ അവളെ നോക്കി ചിരിച്ചു. കൊണ്ട് പറഞ്ഞു.
“എന്താ അങ്ങനെ പറഞ്ഞത്.”
“അല്ല.. മുന്നിൽ ഇരുന്ന് യാത്ര ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ. ”
“എന്ത് ബുദ്ധിമുട്ട് ?”
അവൾ ഒന്ന് പുഞ്ചിരിച്ചു..
ഉള്ളിൽ വീണ്ടും സന്തോഷം അല തല്ലി.
ഇനി എന്റെ തോന്നൽ ആയിരുന്നോ?
“അച്ഛനും അമ്മയും ഇല്ലാത്തതിന്റെ വിഷമം ഉണ്ട്.. ഒഴിവാക്കാൻ പറ്റാത്ത കല്യാണം ആയി പോയി.”
കുറച്ചു നേരം കഴിഞ്ഞ് ആണ് അവൾ അത് പറഞ്ഞത്.
“ആരുടെ കല്യാണം ആണ് ?”
“എന്റെ ഒരു കസിന്റെ.”
അവളോട് കുറെ കാര്യങ്ങൾ സംസാരിക്കണം എന്ന് ഉണ്ട്..പക്ഷെ ഒന്നും പുറത്തേക്ക് വരുന്നില്ല.
ആ യാത്ര അങ്ങനെ നീണ്ടു..
11 മണി ആയപ്പോൾ ഞങ്ങൾ രേണുവിന്റ വിട്ടിൽ എത്തി.
വീട് കണ്ടപ്പോൾ അതിശയം തോന്നി. ചെറിയ വിട് ആണ്.. അധികം പഴക്കം ഇല്ല. രണ്ടോ മൂന്നോ വർഷം കാണും..
“എന്താ നോക്കുന്നെ ? ”
കാറിൽ നിന്ന് ഇറങ്ങി അവളുടെ വീട് നോക്കി നിന്ന എന്നെ രേണുവിന്റെ ഈ ചോദ്യം ആണ് ഉണർത്തിയത്..
“ഏയ് ഒന്നും ഇല്ല.”
ഞാൻ ചിരിച്ചു..
“ആ മോള് വന്നോ,? കുഞ്ഞ് ഉറങ്ങിയോ? ”
പ്രായമായാ ഒരു സാധു സ്ത്രീ രേണുവിന്റെ അരികിലേക്ക് വന്നു. രേണുവിന്റെ അമ്മ ആണ്.
അവരെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്ത് പോയി..തനി നാട്ടിൻ പുറത്തു കാരി.
അവർ രേണുവിന്റെ തോളിൽ കിടന്ന് ഉറങ്ങിയ മോനേ വാങ്ങി.. കുറെ ഉമ്മ നൽകി.
“ആരാ മോളെ ഇത് ? ”
അവർ എന്നെ നോക്കിയിട്ട് രേണുവിനോട് ചോദിച്ചു.
“അച്ഛന്റെ അടുത്ത സുഹൃത്ത് ആണ് അമ്മേ. പേര് ശ്രീജിത്ത്..അച്ഛന് വരാൻ പറ്റാഞ്ഞ കാരണം ഞങ്ങളെയും കൊണ്ട് വന്നതാ. ”
ഒരു നിമിഷം രേണു ഒന്ന് പരുങ്ങി എന്ന് എനിക്ക് മനസിലായി..
അമ്മ എന്നെ നോക്കി ചിരിച്ചു..ഞാനും..
“വാ..മോനെ അകത്തേക്ക് ഇരിക്കാം ”
അവർ എന്നെ ക്ഷണിച്ചിട്ട് മോനും ആയി വീടിന് അകത്തേക്ക് കയറി.
“വേണ്ട.. ഞാൻ കാറിൽ ഇരുന്നോളാം.”
ഞാൻ ഒന്ന് മടിച്ച്.. രേണുവിനോട് പറഞ്ഞു.
“ഇത്രയും ദുരം വന്നത് കാറിൽ ഇരിക്കാൻ ആണോ ? അച്ഛൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ അല്ലെ..? വെറും ഡ്രൈവർ ആയിട്ട് അല്ല വന്നത്..”
അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി..
പിന്നെ അവളുടെ പുറകെ ഞാനും അകത്തേക്ക് കയറി.
രണ്ട് ബെഡ് റും ഒരു ചെറിയ ഹാൾ പിന്നെ കിച്ചനും ഇതായിരുന്നു വീടിന് അകത്തെ അവസ്ഥ.
“ഇരിക്ക് ”
രേണു അകത്ത് കിടന്ന കസേരയിലേക്ക് കൈ ചൂണ്ടി..ഞാൻ അതിൽ ഇരുന്നു..
“മോനെ ചായ ഇപ്പോൾ എടുക്കാം.”
രേണുവിന്റെ അമ്മ വേഗം കിച്ചണിലേക്ക് നടന്നു.
“വീട് കണ്ടപ്പോൾ ശെരിക്കും ഒന്ന് ഞെട്ടി അല്ലെ ?”
രേണു എന്നെ നോക്കി ചിരിച്ചു. പിന്നെ എന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു.
“ഏയ്.. ഇല്ല.. എന്റെ വീടും ഇതുപോലെ ഒക്കെ തന്നെയാ.”
ഞാനും ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
രേണുവിന്റെ അമ്മ ചായയും ഒരു പ്ലേറ്റിൽ ചക്ക വറുത്തതും കൊണ്ട് വന്ന് എന്റെ മുന്നിൽ കിടന്ന ടീ പോയിൽ വെച്ചു.
“കഴിക്ക് മോനെ”
അമ്മ എന്നെ നോക്കി പറഞ്ഞു.. ഒരു പാവം സ്ത്രി രേണുവിന്റ അമ്മ.
സാധാരണക്കാർക്ക് അല്ലെങ്കിലും നല്ല സ്നേഹം ആണ്.
“ആരൊക്കെ ഉണ്ട് മോനെ വിട്ടിൽ ? ”
രേണുവിന്റെ അമ്മ ചോദിച്ചു.
“അമ്മ, അനിയൻ അവന്റെ ഭാര്യ.”
ഞാൻ പറഞ്ഞു.
“അപ്പോൾ മോന്റെ കല്യാണം കഴിഞ്ഞില്ലേ? ”
ഞാൻ പ്രതീക്ഷിച്ച ചോദ്യം ശരവേഗത്തിൽ തന്നെ വന്നു.
“ഇല്ല..”
ഞാൻ വോൾട്ടേജ് കുറഞ്ഞ ചിരി ചിരിച്ചു.
“എല്ലാം ശെരി ആവും മോനെ.”
എന്റെ മുഖത്തെ എക്സ്പ്രെഷൻ കണ്ടിട്ടാവണം അമ്മ എന്നെ ആശ്വാസിപ്പിക്കാൻ മറന്നില്ല..
ഞാൻ ചായ കുടിച്ചു..കുറച്ചു ചക്ക വറുത്തതും എടുത്തു വായിൽ ഇട്ടു..എന്റെ ഇഷ്ട്ട ഐറ്റം ആണ് ചക്ക വറുത്തത്.
കുറച്ചു നേരം കഴിഞ്ഞ് രേണുവും അമ്മയും മോനും ക്കൂടി കല്യാണം വീട്ടിലേക്ക് പോയി.
വീടിന് പുറകിൽ വലിയ ഒരു പാടം ആണ്. അതിന് അപ്പുറത്ത് ആണ് കല്യാണം വിട്..
രേണു എന്നെ കല്യാണ വീട്ടിലേക്ക് ക്ഷേണിച്ചു.
ഞാൻ ഒഴിഞ്ഞു മാറി. അങ്ങനെ പോവുന്നത് ശരി അല്ലല്ലോ?
കുറെ നേരം അവളുടെ വിട്ടിൽ ടിവിയും കണ്ട് ഇരുന്നു. പിന്നെ പുറത്ത് ഇറങ്ങി കാറിൽ ഇരുന്നു.
കാറിന്റെ ഗ്ലാസിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാപ്പോൾ ആണ്. ഞാൻ മയങ്ങി പോയി എന്ന് മനസിലായത്.
രേണു ആണ് വിളിച്ചത്.
ഞാൻ ഡോർ തുറന്ന് ഇറങ്ങി.
“കല്യാണം കഴിഞ്ഞോ ?”
“മ്മ്.. കഴിഞ്ഞു.. വാ ചോറ് കഴിക്കാം ”
“വേണ്ട..ഞാൻ പോവുന്ന വഴി ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിച്ചോളാം..”
“സമയം എത്ര ആയി എന്നാ വിചാരം ? ”
രേണു അത് ചോദിച്ചപ്പോൾ ആണ് ഞാൻ ഫോണിൽ സമയം നോക്കിയത്..രണ്ട് മണി കഴിഞ്ഞിരിന്നു.. ഉറങ്ങി പോയത് കാരണം വിശപ്പ് അറിഞ്ഞില്ല..
ഞാൻ വായും പൊളിച്ചു നിന്നത് കൊണ്ട് ആവാം അവൾ എന്നെ നോക്കി തുടർന്നു
” ഇയാൾക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലേ ? വാ.. അകത്തേക്ക്.. ”
എന്നെ നോക്കി ചിരിച്ചിട്ട് അവൾ അകത്തേക്ക് നടന്നു.
പിന്നെ ഒന്നും ആലോചിക്കാൻ വിശപ്പ് അനുവദിച്ചില്ല..
ഞാൻ അവളുടെ പുറകെ പോയി..
വിഭവ സമൃദ്ധമായ സദ്യ ആണ് എനിക്ക് രേണു വിളമ്പി തന്നത്.
എന്നെ തൊട്ട് ഉരുമി കറികൾ വിളമ്പുബോൾ വിടർത്തിയിട്ട മുടിയിഴകൾ പറി പറന്ന് എന്റെ തോളിൽ വന്ന് വിഴുന്നുണ്ടായിരുന്നു.. കാച്ചിയ എണ്ണയുടെയും മുല്ല പൂവിന്റെയും ഗന്ധം ഞാൻ ആവോളം ആസ്വദിച്ചു..
ഇടയ്ക്ക് ഒളി കണ്ണിട്ട് സാരിയുടെ സൈഡിലൂടെ ആ ഗോതമ്പ് നിറം ഉള്ള വയറും. ബ്ലൗസിനുള്ളിൽ ശ്വാസം മുട്ടുന്ന മുലകളെയും നോക്കി പോയി.
ഹോ.. ഇത്രയും അടുത്ത് ഞാൻ ആദ്യമായിട്ട് ആണ് രേണുവിന്റെ മുലക്കുന്നുകളെ കാണുന്നത്..
“സ്വസ്ഥം ആയിട്ട് ഇരുന്ന് കഴിച്ചോ..ഞാൻ അങ്ങോട്ട് മാറി തരാം.”
എല്ലാം വിളമ്പി തന്ന്. കുടിക്കാൻ ഉള്ള വെള്ളവും എന്റെ അരികിൽ വെച്ചിട്ട് രേണു മാറി.
സങ്കടം തോന്നി അവൾ എന്റെ അരികിൽ നിന്ന് പോയപ്പോൾ..പിന്നെ നല്ല വിശപ്പ് ഉണ്ട് ആയിരുന്നു.. അത് കൊണ്ട് ചോറും കറികളും വരി വലിച്ചു കഴിച്ചു..
കല്യാണം വിട്ടിൽ നിന്ന് എനിക്ക് വേണ്ടി കൊണ്ട് വന്ന ഭക്ഷണം ആയിരുന്നു..നല്ല സ്വദ് ആയിരുന്നു..
കൈ കഴുകി വന്നപ്പോൾ ഗ്ലാസ് പായസവും അവൾ എനിക്ക് നൽകി..
മൂന്ന് മണി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..
രാത്രിക്ക് മുൻപ് വിട്ടിൽ എത്താൻ വേണ്ടി ഞാൻ നല്ല വേഗത്തിൽ ആണ് വണ്ടി ഓടിച്ചത്..
“അമ്മ തനിച്ച് ആണോ വിട്ടിൽ ?”
ഈ പ്രാവശ്യം ഞാൻ തുടക്കം വെച്ചു..
“അതെ.. ഇന്ന് കല്യാണം കഴിഞ്ഞ പെണ്ണിന് അനിയത്തി ഉണ്ട് അവൾ വന്ന് രാത്രി വിട്ടിൽ കിടക്കും ”
രേണുവിന് നല്ല ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നി അമ്മയുടെ കാര്യത്തിൽ.
അവളുടെ അച്ഛന്റെ കാര്യം ഞാൻ ചോദിച്ചില്ല.. ചുമരിൽ മാലയിട്ട ഫ്രെയിം ചെയ്യ്ത ഫോട്ടോ ഞാൻ ശ്രെദ്ധിച്ചിരുന്നു..
അധികം പ്രായം ഇല്ലാത്ത ആളായിരുന്നു ഫോട്ടോയിൽ. അച്ഛൻ അവനാണ് സാധ്യത, അങ്ങനെ ആണ് എങ്കിൽ രേണുവിന്റെ ചെറുപ്പത്തിൽ ആയിരിക്കും മരിച്ചത്..
“അല്ല.. എങ്ങനെയാ സാറിന്റെ മോനും ആയിട്ടുള്ളു കല്യാണം നടന്നത്.”
എന്നെ അലട്ടിയ ചോദ്യം അവളോട് ചോദിച്ചു..നല്ല ദുരം ഉണ്ട്.. പിന്നെ മിൽറ്ററിയുടെ സമ്പത്ത് വെച്ച് നോക്കിയാൽ അവർക്ക് പറ്റിയ ബന്ധം അല്ല..
“അമ്മ അടുത്തുള്ള ഓർഫനേജിൽ പാചകക്കാരി ആയിരുന്നു..ഞാൻ ബാങ്ക് കോച്ചിങ് ചെയ്തു കൊണ്ടിരുന്ന സമയം. ഫ്രീ ആവുമ്പോൾ അമ്മയെ സഹായിക്കാൻ പോവും.. അവിടെ മിക്കപ്പോഴും അച്ഛനും അമ്മയും വരുമായിരുന്നു..നല്ല സഹായം ആയിരുന്നു അച്ഛൻ ഓർഫനേജിന്.. അവിടെ വെച്ച് കണ്ട് ഉള്ള പരിചയം അവസാനം ”
വിഷമത്തോടെയാണ് അവൾ പറഞ്ഞത് ചോദിക്കേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി പോയി.
“ബാച്ചിലർ ആയിട്ട് ജീവിക്കാൻ ആണോ ഇഷ്ടം ? ”
കുറെ നേരത്തെ ലാഗിന് ശേഷം ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് രേണുവിന്റെ ചോദ്യം വന്നത്.
“ഏയ് അങ്ങനെ ഒന്നും ഇല്ല.. ”
ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
“പിന്നെ എന്താ കല്യാണം കഴിക്കാത്തത് ?”
ഈ ചോദ്യം ഉറപ്പിച്ചിരുന്നത് കൊണ്ട് എനിക്ക് ഭാവ വത്യാസം ഒന്നും വന്നില്ല. കൂൾ ആയിട്ട് അവളെ നോക്കി.
“പെണ്ണ് കിട്ടിയില്ല.. അത് കൊണ്ട് കല്യാണം കഴിക്കാൻ പറ്റിയില്ല.”
അവളുടെ മുഖത്തേക്ക് നോക്കാതെ മുന്നിലെക്ക് നോക്കി പറഞ്ഞു ചിരിച്ചു.
“പെണ്ണ് കിട്ടാഞ്ഞത് കൊണ്ട് ആണോ..? എന്നെ പ്രപ്പോസ് ചെയ്തത്. ”
ഈ പ്രാവശ്യം ഞാൻ ശെരിക്കും ഞ്ഞെട്ടി. വണ്ടിയുടെ നിയന്ത്രണം കൈയിൽ നിന്ന് പോവാഞ്ഞത് ഭാഗ്യം.
രേണുവിനെ നോക്കി അവൾ പൊട്ടിച്ചിരിച്ചുക ആണ്..
“സോറി..അന്ന് അങ്ങനെ പറ്റി പോയി..”
ഞാൻ ചമ്മി നാറി പരുവം ആയി..പെണ്ണ് ഇപ്പോഴും ചിരി ആണ്.
“മ്മ്.. എനിക്ക് ആദ്യം ദേഷ്യം തോന്നി. പിന്നെ ഓർത്തപ്പോൾ അച്ഛനെ രക്ഷിച്ച ആള് അല്ലെ. ഇയാളൊരു പാവം ആണ് അത് മുഖത്തേക്ക് നോക്കുമ്പോൾ തന്നെ അറിയാൻ പറ്റും. എല്ലാം ക്കൂടി ഓർത്ത് നോക്കിയപ്പോൾ ആരോടും പറയാൻ തോന്നിയില്ല..”
അവൾ ചിരി നിർത്തിയിട്ട് അൽപ്പം സീരിയസ് ആയിട്ട് പറഞ്ഞു..
“വിഷമിക്കണ്ട.. ഇയാൾക്ക് നല്ലൊരു പെണ്ണിനെ ഉടനെ തന്നെ കിട്ടും. ഞാൻ എന്ത് കാര്യം പറഞ്ഞാലും അത് ഉടനെ തന്നെ നടക്കും..”
അവൾ എന്നെ നോക്കി ചിരിച്ചു തിരിച്ചു ഞാനും.. എന്റെ ചമ്മൽ ഒക്കെ മാറി തുടങ്ങിയിരുന്നു.
പെട്ടെന്ന് ആണ് ഫോൺ റിങ് ചെയ്തത്. നമ്പർ സേവ് അല്ല. ഞാൻ കാർ ഒതുക്കി നിർത്തി. ഫോൺ ചെവിയോട് ചേർത്ത് വെച്ചു.
“ആരാ? ”
ഞാൻ ചോദിച്ചു.
“ചേട്ടാ ഞാൻ ആതിര ആണ് അന്ന് വിളിച്ചിരുന്നു..
“ആ ഓർക്കുന്നുണ്ട്.. എന്താ വിളിച്ചത് ? ”
കുറച്ചു നേരം ആലോചിച്ചപ്പോൾ ആണ് ആളെ മനസിലായത്..
“അത് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു.. ചേട്ടൻ അന്ന് വരും എന്ന് ഓർത്ത് അച്ഛൻ കാത്തിരിന്നു”
കുറച്ചു വിഷമത്തോടെ ആണ് അവൾ അത് പറഞ്ഞത്..
“അന്ന് ഞാൻ ഇച്ചിരി തിരക്കിൽ ആയി പോയി.. എവിടെയാ വീട് ? ഞാൻ വിട്ടിൽ വന്ന് അച്ഛനെ കാണാം ”
“ആണോ.. അന്ന് അച്ഛൻ ആക്സിഡന്റ് പറ്റി കിടന്ന സ്ഥലം ഓർക്കുന്നുണ്ടോ..?
അവൾ ആകാംഷയോടെ ചോദിച്ചു..
“ആഹ്.. അറിയാം ”
“എന്നാ അവിടെ നിന്ന് ജസ്റ്റ് ഒരു കിലോമീറ്റർ മുന്നിലേക്ക് വന്നിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി..”
“ശരി.. ഞാൻ വരാം അച്ഛനോട് പറഞ്ഞേര് “
“ആഹ്.. ഞാൻ പറയാം ”
അവൾക്ക് സന്തോഷം ആയി എന്ന് മനസിലായി.
ഞാൻ ഫോൺ കട്ട് ചെയ്തു..
ഞാൻ രേണുവിനോട് അന്ന് നടന്ന കാര്യം പറഞ്ഞു..
“അപ്പോൾ ഇയാൾ ഒരു സ്ഥിരം രക്ഷകാൻ ആണ് അല്ലെ.. ”
അവൾ എന്നെ നോക്കി വീണ്ടും ചിരിച്ചു.
“ഏയ് അങ്ങനെ ഒന്നും ഇല്ല..ഞാൻ ഒരു നിമിത്തം ആകുന്നു എന്ന് മാത്രം.”
ഞാൻ ഇച്ചിരി ജാഡ ഇട്ടു പറഞ്ഞു.
“മോന് ഒരു ഐസ്ക്രീം വാങ്ങണം. ”
രേണു അത് പറഞ്ഞപ്പോൾ അടുത്ത് കണ്ട നല്ല ഒരു ബേക്കറിക്ക് മുന്നിൽ വണ്ടി ചവിട്ടി..
“ഇയാളും ഇറങ്ങു..നമുക്ക് ഒരു ചായയും കുടിക്കാം..”
പുറകിലെ സീറ്റിൽ ഇരുന്ന അവളുടെ ബാഗ് എടുത്തിട്ട് എന്നെ നോക്കി പറഞ്ഞു..
“വേണ്ട..നിങ്ങള് പോയിട്ട് വാ..ഇനി അധികം ദൂരം ഇല്ലല്ലോ ഞാൻ വിട്ടിൽ ചെന്നിട്ട് കുടിച്ചോളാം..”
ഞാൻ ഒഴിയാൻ നോക്കി..
“ഇയാള് എല്ലാത്തിനും എതിര് ആണല്ലോ? ഇത്രയും ദുരം യാത്ര ചെയ്തത് അല്ലെ.. വാ.. ”
പിന്നെ ഒന്നും പറയാതെ അവളുടെ ഒപ്പം ബേക്കറിയിലേക്ക് കയറി.
ഇയാൾക്ക് എന്താ വേണ്ടത് ?
അവൾ എന്നെ നോക്കി ചോദിച്ചു.
“ചായ വേണ്ട.. ഒരു ലൈം ജൂസ് മതി.”
“മോന് ഐസ്ക്രീമും രണ്ട് ലൈം ജൂസും പറഞ്ഞു.. അതിധം താമസം ഇല്ലാതെ അതെല്ലാം ടേബിളിൽ എത്തി. ഞാൻ സ്ട്രോ ഇട്ട് കുടിക്കാൻ തുടങ്ങി.
“ടാ.. ശ്രീജിത്തേ ?”
ശബ്ദം കേട്ട അങ്ങോട്ട് തിരിഞ്ഞു നോക്കി.. എന്റെ ഒരു കൂട്ടുക്കാരൻ പഴയ ക്ലാസ്സ് മേറ്റ് ആണ് വിനു.. അവൻ എന്റെ അടുത്തേക്ക് വന്നപ്പോൾ എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി..
“ഇത് നിന്റെ ഭാര്യയും മോനും ആണോ? ”
ഇടിമിന്നൽ ഏറ്റ അവസ്ഥപോലെ ആയി രേണുവിനെ നോക്കി അവൾ ഇതൊന്നും ശ്രെദ്ധിക്കാത്തത് പോലെ മോന് ഐസ്ക്രീം കൊടുക്കുവാണ്..
ഞാൻ എഴുന്നേറ്റ് അവനെയും കൊണ്ട് മാറി അവനോട് കാര്യം പറഞ്ഞ് വിട്ടു.
എനിക്ക് ഉറപ്പ് ആയിരുന്നു ഇതുപോലെ എന്തെങ്കിലും മാരണം വന്ന് വീഴും എന്ന് അതാണ് അവൾ വിളിച്ചപ്പോൾ ഞാൻ മടിച്ചത്..
“സോറി..!”
വീണ്ടും യാത്ര തുടങ്ങിയപ്പോൾ ഞാൻ അവളോട് പറഞ്ഞു..
അവൾ എന്നെ നോക്കി എന്ത് എന്ന് ഭാവത്തിൽ.
“അവൻ അങ്ങനെ പറഞ്ഞതിന്. ”
“ഏയ്.. അത് കുഴപ്പം ഒന്നും ഇല്ല..ആർക്ക് ആയാലും അങ്ങനെയൊക്കെ പറ്റും..”
രേണു അങ്ങനെ പറഞ്ഞപ്പോൾ ആണ് എനിക്ക് ആശ്വാസമായത്
രാത്രി 7 മണി ആയപ്പോൾ മിൽറ്ററിയുടെ വിട്ടിൽ വണ്ടി എത്തി.
“താങ്ക്സ് ”
രേണു എന്നെ നോക്കി ചിരിച്ചിട്ട് മോനെയും കൊണ്ട് അകത്തേക്ക് പോയി..
മിൽറ്ററിയോടെ കുറെ കത്തി കേട്ടശേഷം ആണ് ഞാൻ വീട്ടിലേക്ക് പോയത്..
രാത്രി കിടക്കുമ്പോൾ മനസ്സിൽ മുഴുവനും രേണു ആയിരുന്നു.. എന്ത് സൗന്ദര്യം ആണ് പെണ്ണിന് അതൊക്കെ എനിക്ക് സ്വന്തം ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
ഒരു വാക്ക് സംസാരിക്കാൻ ആഗ്രഹിച്ച ആളുമായിട്ടാണ് ഇന്നത്തെ ദിവസം ചിലവഴിച്ചത്..
എല്ലാത്തിനും നന്ദി പറയേണ്ടത് പഞ്ചാബി ക്കാരൻ മേജർ ഗിരിദാർ സിംഗിനോട് ആണ്..
****
ഒരു ദിവസം രാവിലെ ഞാൻ രതിഷിന്റെ വിട്ടിലേക്ക് പോയി..
നല്ല സ്നേഹത്തോടെ ആണ് ചങ്കിന്റെ അച്ഛനും അമ്മയും എന്നെ സ്വികരിച്ചത്..
അവിടെ വെച്ചും അവന്റെ അച്ഛൻ എന്നോട് ക്ഷേമ ചോദിച്ചപ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ അമർഷവും വിട്ട് അകന്നിരിന്നു.
അവനെ കണ്ട് പിണക്കം മാറ്റി. ആദ്യം കുറച്ചു മുട കാണിച്ചെങ്കിലും അവസാനം കുറെ തെറിയും പറഞ്ഞു അവൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞു..ഞാനും.
പിന്നെ അവനെയും കൊണ്ട് ടൗണിൽ പോയി അവനുള്ള കല്യാണം ഡ്രെസ്സും തലേ ദിവസം ഇടാനുള്ള ഷർട്ടും ജീൻസും, ജെട്ടിയും, ചെരുപ്പും ഒരു വാച്ചും വാങ്ങി. കൊടുത്തു.
ഇതെല്ലാം അവന് നേരത്തെ തന്നെ സ്പോൺസർ ചെയ്തത് ആണ്..
അവനെ വിട്ടിൽ കൊണ്ടേ ആകിയിട്ട് നേരെ മിൽറ്ററിയുടെ വീട്ടിലെക്ക് പോയി
മിൽറ്ററി കണ്ട് എനിക്ക് വെച്ച് നീട്ടിയ ഓഫറിന് ഞാൻ ഓക്കേ പറഞ്ഞു..
“നല്ല തീരുമാനം.”
എന്ന് പറഞ്ഞു മിൽറ്ററി എന്റെ തോളിൽ തട്ടി..
“എന്ത് ബിസിനസ് തുടങ്ങും ? “
എന്ന് ആയിരുന്നു മിൽട്ടറിയുടെ അടുത്ത ചോദ്യം.
ഞാൻ ആലോചിച്ചിട്ട് പറയാം എന്ന് മറുപടി കൊടുത്തു മടങ്ങി.
വിട്ടിൽ വന്ന് അമ്മയോടും ജിയയോടും കാര്യം അവതരിപ്പിച്ചു.
ആദ്യം തമാശ ആണെന്ന് കരുതി രണ്ട് പേരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു.
“ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ്..”
ഞാൻ അലറി..
രണ്ട് പേർക്കും കാര്യം ഗൗരവം മനസിലായി..
അമ്മയുടെ മുഖം പ്രകാശഭൂരിതമായി.
“സത്യം ആണോടാ? ”
അമ്മ വന്ന് കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു.
ജിയ നൂറ് വോൾട്ടിന്റെ ചിരി ചിരിച്ചു..
“എന്ത് ബിസിനസ് ആണ് മാഷേ തുടങ്ങാൻ പോവുന്നത് ? ”
ജിയയുടെ ചോദ്യം ആയിരുന്നു..
ഉടനടി ഉത്തരം കണ്ടത്തേണ്ട ചോദ്യം.!
പിന്നെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും കിടക്കുബോഴും എന്തിന് ബാത്‌റൂമിൽ പോകുബോഴും ചിന്ത അതായിരുന്നു..
എന്ത് ബിസിനസ് ?
വീട്ടിലെ മെയിൻ ചർച്ച വിഷയം അതായിരിന്നു..
പതി രാത്രി വരെ നീണ്ട് നിന്ന വട്ടമേശ സമ്മേളനങ്ങൾക്ക് ഒടുവിൽ അത് ഞങ്ങൾ കണ്ടെത്തി..
ബേക്കറി.
J.R ബേക്കറിസ്. എന്ന് കടയ്ക്ക് പേരും കണ്ടെത്തി.
നാട്ടുക്കാരെ മധുരം കഴിപ്പിച്ചു ഹാപ്പി ആകാം എന്ന് തിരിമാനിച്ചു.
മിൽറ്ററിയെ വിളിച്ച് കാര്യം പറഞ്ഞു.. ആളിനും ഇഷ്ട്ടപ്പെട്ടു.. ബേക്കറിക്ക് നല്ല സ്കോപ്പ് ഉണ്ട്.. നല്ല ലൊക്കേഷൻ ആണെന്നും പറഞ്ഞു.
രേണു വർക്ക് ചെയ്യുന്ന ബാങ്കിലാണ് ലോണിന് അപ്ലൈ ചെയ്തത്.
ബാങ്ക് മാനേജർ ഉൾപ്പടെ മിക്കവരെയും നേരിട്ട് അറിയാം .. എത്രയും വേഗം ലോൺ പാസ്സ് ആക്കി തരാം എന്ന് മാനേജർ പറഞ്ഞു.
ബാക്കി പേപ്പർ വർക്കുകൾ എല്ലാം ശെരി ആക്കി ബാങ്കിൽ ഏൽപ്പിച്ചു.. എല്ലാ കാര്യങ്ങൾക്കും രേണു എന്നെ നല്ല രീതിയിൽ സഹായിച്ചു.
പിന്നെ ലോൺ പാസ്സ് ആവാനുള്ള കാത്തിരിപ്പ് തുടങ്ങി.
*****
ടൗണിൽ ലേക്ക് ഓട്ടം പോയി തിരിച്ചു വരുന്ന വഴി ആണ്.. അത് ഓർമ്മ വന്നത്.
ഓട്ടോ റോഡ് സൈഡിൽ ഒതുക്കി , പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആ പെണ്ണിന്റെ നമ്പർ തപ്പി എടുത്തു വിളിച്ചു..
അവൾ വിട്ടിൽ ഇല്ല. ജോലിക്ക് പോയിരിക്കുക ആണ്. വീട് പറഞ്ഞു തന്നു..
റോഡ് സൈഡിൽ തന്നെ ആയത് കൊണ്ട് വീട് കണ്ട് പിടിക്കാൻ പ്രയാസം ഉണ്ടായില്ല..
രണ്ട് നില വീട് ആണ്..ഫുൾ വൈറ്റ് കളർ .നല്ല ഭംഗി ഉള്ള വീട്.
ഗെയ്റ്റ് തുറന്ന് വന്ന എന്നെ കണ്ടതും പട്ടി കലിപ്പിൽ കുരക്കാൻ തുടങ്ങി..
പോർച്ചിൽ കാർ കിടപ്പുണ്ട്.. കാർ ഉണ്ടായിട്ടാണോ ഇയാൾ ബൈക്കിൽ പോയത്..? അന്ന് മഴയൊക്കെ പെയ്തിരുന്നു.
ബൈക്ക് കുറച്ചു ഡെയിഞ്ചർ ആണ് പ്രായമായ ആൾക്കാർക്ക്..കാർ സേഫ് ആണ്..
ബെൽ അടിച്ചിട്ട് നിൽക്കുമ്പോൾ ചിന്ത പലതായിരുന്നു..
ഡോർ തുറന്ന് വന്ന സ്ത്രീ എന്നെ കണ്ടതും ചിരിച്ചു..ഇവരെ അന്ന് ഞാൻ ഹോസ്പിറ്റലിൽ വെച്ച് കണ്ടിരിന്നു.
50 വയസിനടുത്തു പ്രായം കാണും..നല്ല ഐശ്വര്യം ഉള്ള മുഖം..
“വാ.. അകത്തേക്ക് ”
എന്നെ ക്ഷേണിച്ചിട്ട് അവർ അകത്തേക്ക് നടന്നു..
“ഈ..മുറിയിൽ ആണ് ചേട്ടൻ..”
അവർ എന്നെ ഒന്ന് നോക്കിയിട്ട് വാതിൽ തുറന്നു..
അങ്ങേര് കട്ടിലിൽ ഭിത്തിയോട് ചേർന്ന് ചാരി ഇരുക്കുവായിരുന്നു..
കാല് ഫുൾ ആയിട്ട് പ്ലാസ്റ്റർ ഇട്ട് മുന്നിലേക്ക് നീട്ടി വെച്ചിട്ടുണ്ട്.. വലതു കൈക്കും പ്ലാസ്റ്റർ ഉണ്ട്..
“താൻ ഇരിക്ക്..!”
എന്നെ നോക്കി ചിരിച്ചു.
ഞാൻ കട്ടിലിന്റെ അരികിൽ കിടന്ന കസേരയിൽ ഇരുന്നു..!
“ഞാൻ ചായ എടുക്കാം..!”
ആ സ്ത്രീ അടുക്കളയിലേക്ക് പോയി..
“തന്നെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാള് കുറച്ച് ആയി..!”
ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“കുറച്ചു തിരക്കിൽ ആയി പോയി..അതാ വരാൻ പറ്റാഞ്ഞത്..!”
“എന്റെ മോള് ഇപ്പോൾ വിളിച്ചു. ശ്രീജിത്ത് ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞു..”
അതും പറഞ്ഞു പുള്ളിക്കാരൻ ഭിത്തിയോട് ഒന്ന് കൂടി പതിയെ ചേർന്നിരുന്നു.
ഞാൻ സഹായിക്കാൻ വേണ്ടി എഴുന്നേറ്റപ്പോൾ പുള്ളി കൈ കൊണ്ട് വേണ്ട എന്ന് കാണിച്ചു.
“ഇപ്പോൾ എങ്ങനെ ഉണ്ട് ?
ഞാൻ തിരക്കി..
“ഒന്ന് എഴുന്നെറ്റ് നടക്കാൻ കുറഞ്ഞത് രണ്ട് മാസം ആവും..”
വേദനയോടെ പറഞ്ഞു ചിരിച്ചു..
“സോറി ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ. എന്റെ പേര് അശോകൻ , ഗൾഫിൽ ബിസിനസ് ആയിരുന്നു , ഇപ്പോൾ നാട്ടിൽ ആണ് , ഇത് എന്റെ ഭാര്യ ലക്ഷ്മി.. “
അപ്പോഴേക്കും അവർ ചായ കൊണ്ട് വന്ന് ഞങ്ങൾ രണ്ട് പേർക്കും തന്നു..
ഞങ്ങൾക്ക് രണ്ട് പെണ്ണ് മക്കൾ ആണ് മൂത്തവൾ അശ്വതി, കല്യാണം കഴിഞ്ഞ് ഹസ്ബൻഡ്ന് ഒപ്പം ബാംഗ്ലൂറിൽ ആണ്. ഇളയവൾ ആതിര.. അവൾ ഇറിഗേഷൻ ഡിപ്പാർട്ട് മെന്റിൽ L.D.ക്ലാർക്ക് ആണ്. തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന് ആണ് ജോലിക്ക് പോവുന്നത്. ”
അശോകൻ അഭിമാനത്തോടെ എന്നെ നോക്കി പറഞ്ഞു..
അപ്പോൾ ആതിര പുലി ആയിരുന്നോ ? ഫോണിൽ ക്കൂടി സംസാരിച്ചപ്പോൾ ഓർത്ത് ഒരു കഥ ഇല്ലാത്ത പെണ്ണ് ആയിരിക്കും എന്ന്..
“ശ്രീജിത്തിന്റെ കല്യാണം കഴിഞ്ഞോ ? ”
പുള്ളിക്കാരന്റെ ചോദ്യം എന്നെ ഉണർത്തി.. ആഹാ. പതിവ് ചോദ്യം വന്നല്ലോ..
“ഇല്ല..!!”
പഴയത് പോലെ എന്റെ മുഖത്ത് വിഷമം ഒന്നും വന്നില്ല. പക്ഷെ അയാളുടെ മുഖം ഒന്ന് വടിയോ ?
“എന്താ കല്യാണം കഴിക്കാതത് ?”
അത് ചോദിക്കുമ്പോൾ ആകാംക്ഷ അല്ല.. വേറെ എന്തോ ? ആണ് അങ്ങേരുടെ മുഖത്ത്..
“കല്യാണം ഒന്നും ശെരി ആയില്ല..”
ഈ ഡയലോഗ് എന്ന് പറഞ്ഞാലും മനസ്സിൽ ചെറിയ ഒരു വിഷമം വരും.
അത് പെണ്ണ് കാണൽ കുറെ നടത്തിയിട്ട് കല്യാണം നടക്കാത്ത എല്ലാവരുടെയും ഉള്ളിൽ ഉണ്ടാവും..
പക്ഷെ ഞാൻ അത് പറഞ്ഞപ്പോൾ അയാളും ഭാര്യയും പരസ്പരം ഒന്ന് നോക്കി..
“ശ്രീജിത്തിന് നിതുവിനെ അറിയുമോ.?അവളുടെ അച്ഛൻ ലോട്ടറി ഏജന്റ് ആണ്.. ഓർക്കുന്നുണ്ടോ. ? ”
കുറച്ചു നേരത്തെ നിശബ്ദതതയ്ക്ക് ശേഷം അയാൾ അത് ചോദിച്ചപ്പോൾ മനസിന് ഒരു നോവ് വന്നുവോ ?
“അറിയാം..!!”
ഞാൻ പതിയെ ചുണ്ട് അനക്കി..!
“താനും അവളുമായിട്ടുള്ള കല്യാണം മുടക്കിയ അവളുടെ അമ്മാവനാണ് ഞാൻ”
അത് പറഞ്ഞു പുള്ളി എന്നെ ദയനിയം ആയിട്ട് നോക്കി..
ഞാൻ ഒന്ന് ഞ്ഞെട്ടി.
കഴിഞ്ഞ് പോയ സംഭവം ആണെങ്കിലും എന്തോ മനസ് വല്ലാത്ത ഒരു വേദന വന്ന് പോയി..
“ജീത്തുവിന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ഇപ്പോൾ ?”
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ആണ് അങ്ങേര് അത് ചോദിച്ചത്.
“ഏയ് ഇല്ല.. അന്ന് നല്ല വിഷമം ഉണ്ട് ആയിരുന്നു..”
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറയാൻ ശ്രെമിച്ചു.. അന്ന് ഇയാളെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.
“ഓട്ടോ ഡ്രൈവർ ആയതിന്റെ പേരിലാണ് താനും ആയിട്ട് ഉള്ള കല്യാണം ഞാൻ മുടക്കിയത്.. അവാസനം ആ ഓട്ടോക്കാരൻ വേണ്ടി വന്നു എന്റെ ജീവൻ രക്ഷിക്കാൻ..”
അശോകൻ വിഷമത്തോടെ പറഞ്ഞു നിർത്തിയപ്പോൾ..എനിക്ക് അഭിമാനം തോന്നി.
“തന്നെ നേരിൽ കണ്ട് ഒരു ക്ഷമ പറയണ മെന്ന് ഉണ്ടായിരുന്നു അത് കൊണ്ട കാണണം എന്ന് പറഞ്ഞത്.. നടക്കാൻ വയ്യാ അല്ലെങ്കിൽ നേരിൽ വന്ന് കണ്ടേനെ”
“ഹേയ് അതിന്റെ ഒന്നും ആവശ്യം ഇല്ല. എല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ.”
ഞാൻ അയാളെ ആശ്വാസിപ്പിക്കാൻ വേണ്ടി പറഞ്ഞു.. നല്ല വിഷമം ഉണ്ട് എന്ന് തോന്നി..
കുറച്ചു നേരംക്കൂടി ഇരുന്ന് സംസാരിച്ചു.. അശോകൻ ഹാപ്പി ആയി..!
നിതുവിനെ പെണ്ണ് കണ്ട് ഇറങ്ങുമ്പോൾ നല്ല പ്രതിക്ഷ ആയിരുന്നു.. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു. ബാക്കി കാര്യങ്ങൾ എല്ലാം വേഗം ആയിരുന്നു.
അവളുടെ വിട്ടുക്കാർ വീട് കാണാൻ എത്തി. എന്റെ വീട്ടുക്കാർ അവിടെയും പോയി..
എല്ലാ വർക്കും ഇഷ്ട്ടപ്പെട്ട കൊണ്ട് കല്യാണം ഉറപ്പിച്ചു..
അവളുടെ പ്രവാസി ആയ മൂത്ത അമ്മാവൻ നാട്ടിൽ വന്നിട്ട് കല്യാണം തിയതി തീരുമാനിക്കാം എന്ന് വെച്ചു.
പിന്നെ എല്ലാവരും അമ്മാവൻ വരാൻ ഉള്ള കത്തിരിപ്പിൽ ആയിരുന്നു.
ഞാനും നിതുവും തമ്മിൽ ചെറിയ രീതിയിൽ ഫോൺ വിളിയും തുടങ്ങി.
ഒരു ദിവസം ഓട്ടത്തിനിടയിൽ ആണ് അമ്മ വിളിച്ചിട്ട് അവളുടെ അമ്മാവൻ വിട്ടിൽ വന്ന് എന്ന് പറഞ്ഞത്.
ഞാൻ വിട്ടിൽ എത്തിയപ്പോഴേക്കും അവളുടെ അമ്മാവൻ വിട്ടിൽ നിന്ന് പോയിരുന്നു.
അന്ന് രാത്രി നീതുവിനെ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല..
പിറ്റേ ദിവസം മുതൽ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. അന്ന് എനിക്ക് ശെരിക്കും ഭ്രാന്ത് പിടിച്ചു..
നേരിൽ കാണാൻ വേണ്ടി പുറപ്പെടാൻ വേണ്ടി ഇരുന്നപ്പോൾ ആണ് ബ്രോക്കർ രാജപ്പൻ ചേട്ടൻ വിട്ടിൽ വന്ന് കാര്യം പറഞ്ഞത്.
അവളുടെ മൂത്തഅമ്മാവന് ഈ കല്യാണത്തിന് താൽപ്പര്യം ഇല്ല. അത് കൊണ്ട് അവർ കല്യാണത്തിൽ നിന്ന് പിൻമാറുന്ന് എന്ന് പറഞ്ഞു..
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഉറച്ച കല്യാണം മുടങ്ങിയതിന്റെ പേരിൽ അമ്മ കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.
അവളുടേ അമ്മാവനാണ് കല്യാണ ചിലവ് മുഴുവൻ ഏറ്റിരുന്നത് അത് കൊണ്ട് അയാളുടെ തീരുമാനത്തെ എതിർക്കാൻ നിതുവിന്റെ വിട്ടുകാർക്ക് ആവുമായിരുന്നില്ല..
അധികം താമസികാതെ അവളുടെ കല്യാണം ഒരു ഗവണ്മെന്റ് ജോലിക്കാരനും ആയിട്ട് നടന്നു..
വല്ലാതെ വിഷമം തോന്നി. അന്ന് . മുതൽ ആണ് മദ്യത്തിന്റെ ഉപയോഗം ജിവിതത്തിൽ കൂടിയത്.
******
ദിവസങ്ങൾ വേഗം കൊഴിഞ്ഞു വീണു..രതിഷിന്റെ കല്യാണം ദിവസം എത്തി..
ചങ്കിന്റെ അച്ഛനും അമ്മയും മാറി എങ്കിലും എനിക്ക് എന്തോ തലേ ദിവസം മുഴുവൻ ആയി ആസ്വദിക്കാൻ കഴിഞ്ഞില്ല..
എന്തോ വിരുന്നിന്റെ അന്ന് നടന്ന സംഭവങൾ മനസിനെ കുത്തി നോവിക്കാൻ തുടങ്ങി..
“ഇവൻ ആണ് അന്ന് കുടിച്ച് കൂത്താടി പ്രശ്നം ഉണ്ടാക്കിയത്..”
എന്നെ കണ്ടപ്പോൾ ആരോ കമ്മെന്റ് ചെയ്തു.. വേറെയും പല കമ്മെന്റ്കളും കേട്ടു..
ദേഷ്യം വന്നെങ്കിലും ഒന്നിനോടും പ്രതികരിച്ചില്ല..
തലേ ദിവസം രാത്രി ഞാൻ വീട്ടിൽ തന്നെ ആയിരുന്നു..
പിറ്റേ ദിവസം ഞാനും കണ്ണനും ആയിട്ടാണ് കല്യാണത്തിന് പോയത്..
കണ്ണൻ പഴയ പോലെ കറങ്ങി നടത്തം ഒന്നുമില്ല. ഫുൾ ടൈം വിട്ടിൽ തന്നെ ആണ്..
ഞാൻ ഒരുപാട് നിർബന്ധച്ചിപ്പോൾ ആണ് അവൻ എന്റെ ക്കൂടെ വന്നത്..
എന്റെ ബൈക്കിൽ ആണ് രതിഷിന്റെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോയത്..
അങ്ങനെ അവൻറെ കല്യാണവും കഴിഞ്ഞു..
അവൻ ആ പെണ്ണിനെ താലി കെട്ടിയപ്പോൾ ഉള്ളിൽ ചെറിയ ഒരു വിഷമം ഉണ്ടായി.
എന്തിനും ഏതിനും ആകെ ഉണ്ടായിരുന്ന കൂട്ടുക്കാരൻ ആണ്.. അവനും എന്നെ തനിച്ചാക്കി പോയി.
******
അന്ന് രാത്രി സിറ്റ് ഔട്ടിൽ ഇരിക്കുക ആയിരുന്നു ഞാൻ.
പെട്ടെന്ന് ആണ് മിൽറ്ററിയുടെ പോളോ വീടിന് മുന്നിൽ വന്ന് നിന്നത്..
ഞാൻ കാറിന് അരികിലേക്ക് ചെന്നു..
“വാ..കയറ്. ”
മിൽറ്ററി എന്നെ കണ്ടതും പറഞ്ഞു.. ഞാൻ വേഗം തന്നെ കാറിൽ കയറി. മിൽറ്ററി കാർ തിരിച്ചു.
കുറച്ചു അകലെ വണ്ടി നിർത്തി.എന്നെ നോക്കി.
“എന്താ സാർ കാര്യം? ”
ഞാൻ ചോദിച്ചു.!
“താനും ആയിട്ട് ഒരെണ്ണം അടിക്കാൻ വന്നതാ.. വിട്ടിൽ വെച്ച് രേണു സമ്മതിക്കില്ല.”
എന്നെ നോക്കി ചിരിച്ചിട്ട്. പുറകിലെ സീറ്റിൽ ഇരുന്ന ഒരു കവർ എടുത്തു തുറന്നു.
ഒരു ഫുൾ ബോട്ടിൽ വിസ്സ്ക്കിയും ഒരു ഗ്ലാസ്സും സോഡായും പുറത്തെടുത്തു..
“എന്താ സാർ കഴി നിർത്തി എന്ന് പറഞ്ഞിട്ട് ? ”
ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.
“പറ്റുന്നില്ല..”
ഒരു പെഗ്ഗ് വേഗത്തിൽ വലിച്ചു തീർത്തിട്ട് എന്നെ നോക്കി.
“എന്താ സാർ കാര്യം ? ”
ഞാൻ ആകാംഷയോടെ തിരക്കി.
“രേണുവും എന്റെ മോനും നീയമപരമായി പിരിയാൻ പോവുന്നു.”
പെട്ടെന്ന് അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞ്ഞെട്ടി.. പുള്ളിയെ നോക്കി.. വീണ്ടും ഒഴിച്ച് കഴിക്കുവാണ്..
എനിക്ക് എന്തോ പേടി വന്ന്.. വയ്യാത്ത ആൾ ആണ്
“സാർ മതി.. ഇനി കഴിക്കണ്ട.”
ഞാൻ പറഞ്ഞു.
“എല്ലാം എന്റെ തെറ്റ് ആണ്.. ഞാൻ കാരണം എന്റെ മോൾടെ ജീവിതവും..”
ഉള്ളിലെ കള്ളിന്റെയോ , വിഷമത്തിന്റെയോ ആവാം മിൽറ്ററി ആദ്യമായി വിതുമ്പിയത് ഞാൻ കണ്ടു..
“എന്താ സാർ പ്രശ്നം ? ”
ഞാൻ വീണ്ടും ചോദിച്ചു. മറുപടി ഇല്ല..!
“ഞാൻ പോകുവാ..!”
കടുപ്പത്തിൽ പറഞ്ഞിട്ട് ബാക്കി വന്ന മദ്യം ഏൽപ്പിച്ചു.. എന്റെ തോളിൽ രണ്ട് തട്ടും തട്ടി..!
ഞാൻ വിട്ടിൽ വിടാം എന്ന് പറഞ്ഞപ്പോൾ ” വേണ്ടാ ” എന്ന് നീട്ടി പറഞ്ഞു..
പോളോ മുന്നിലേക്ക് ഓടിച്ചു പോയ മിൽറ്ററിയെ കുറച്ചു നേരം നോക്കി നിന്നു..
****
യാത്രക്കാരനെയും കൊണ്ട് ഓട്ടോ കുതിച്ചു പായുമ്പോൾ ആണ് രേണു എന്റെ ഫോണിലേക്ക് വിളിച്ചത്
ലോൺ റെഡി ആയി ഉടനെ അക്കൗണ്ടിലേക്ക് ക്യാഷ് ക്രിഡിറ്റ് ആവും എന്ന് സന്തോഷത്തോടെ ആണ് പെണ്ണ് പറഞ്ഞത്. തുള്ളിചാടാൻ തോന്നി പോയി.. ആ നിമിഷം..
പിന്നെ ജീവിതത്തിന്റെ പുതിയ ആദ്യയത്തിന്റെ പിന്നാലെ ആയി..ഉത്തരം വാദിത്തംക്കൂടി..
കടയുടെ ഇന്റീരിയർ വർക്കിനും,ഫർണിച്ചറും, കടയിലേക്ക് വേണ്ട സ്റ്റോക്ക്കും എടുത്ത് വന്നപ്പോൾ ലോണിന്റെ കര്യയത്തിൽ ഏകദേശം തീരുമാനം ആയി.
അനിയന്റെ കൈയിൽ ക്യാഷ് ഉണ്ടെങ്കിലും പത്തു പൈസ തന്ന് സഹായിച്ചില്ല.. ആ തെണ്ടി.
എന്നെ ഞെട്ടിച്ചു കൊണ്ട് ജിയ കുറച്ചു ക്യാഷ് എന്റെ അക്കൗണ്ടിലേക്ക് ട്രാസ്‌ഫെർ ചെയ്തു തന്നു. അത് കൊണ്ട് ആരോടും കടം വാങ്ങാതെ തന്നെ കടയുടെ വർക്കുകൾ എല്ലാം തീർന്നു..
നാട്ടുക്കാര് തെണ്ടികൾ, ( എല്ലാവരും അല്ല.) കടയക്ക് പെയിന്റ് അടിക്കാൻ തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ സംശയം ഇതുവരെ ആയിട്ടും തീർന്നിട്ടില്ല.. എന്താ അല്ലെ 😁..
സഹപ്രവർത്തകരും നാട്ടുകാരും കുറച്ചു ആൾക്കർ എങ്കിലും എന്റെ പുതിയ സംരംഭത്തിന് പൂർണ്ണ പിന്തുണ നൽകി..
പിന്നെ കുറെ ആൾക്കാരുടെ ഉള്ളിൽ സന്തോഷം ആണോ,? സങ്കടം ആണോ ,? അതോ അസൂയ ആണോ ? അതോ ഇനി വേറെ എന്തെങ്കിലും ആണോ? എന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ല..
പഞ്ചായത്തിന്റെയും ഹെൽത്ത് ഡിപ്പാർട്ട് മെന്റിന്റെയും ലൈസൻസ് കിട്ടിയ ഉടനെ നല്ലൊരു ദിവസം നോക്കി ഞാൻ J.R. ബേക്കേഴ്സിന്റെ ഉത്ഘാടനം നടത്തി..
ജനസാഗരം ഒന്നും ഉണ്ടായില്ലെങ്കിലും അത്യാവശ്യം വേണ്ട ആൾക്കാർ ഉണ്ടായിരുന്നു കടയ്ക്ക് മുന്നിൽ..
ഫസ്റ്റ് ഡേ കളക്ഷൻ ഞെട്ടിച്ചു.. ഉത്ഘാടനത്തിന് വന്ന മിക്ക ആൾക്കാരും എന്തെങ്കിലും ഐറ്റം വാങ്ങിയിട്ട് ആണ് പോയത്.. രേണുവും വന്ന് വാങ്ങി.
വലിയ ഉത്തരവാദിത്തം ആയത് കൊണ്ട് ഞാൻ കടയുടെക്കൂടെ തന്നെ ആയിരുന്നു..
വേറെ ബേക്കറി ഒന്നും മത്സരിക്കാൻ ഇല്ലാത്തത് കൊണ്ട് കട നല്ല രീതിയിൽ മുന്നോട്ട് പോയി..
വലിയ ഓർഡറുകൾ കടയ്ക്ക് കിട്ടി.. തിരക്ക് പിന്നെയും ക്കൂടി. ആദ്യം ഞാൻ മാത്രം ആയിരുന്നു പിന്നെ എന്റെ അമ്മാവന്റെ മകനെ സഹായത്തിന് നിർത്തി.
എന്തൊക്കെ വന്നാലും എന്റെ മയിൽ വാഹനത്തെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു.. കടയ്ക്ക് മുന്നിൽ ഉണ്ടാവും. ഗ്യാപ്പ് കിട്ടിയാൽ സവാരിക്ക് പോവും.. ആദ്യമായിട്ട് എനിക്ക് ചോറ് തന്നത് അവനാണ്.
രേണു എല്ലാ ദിവസവും കാണാനും സംസാരിക്കാനും പറ്റും. ഇപ്പോൾ ഞങ്ങൾ തിക്ക് ഫ്രണ്ട്സ് ആണ്. കടയിൽ നിന്ന് എന്തെങ്കിലും മോനു വേണ്ടി വാങ്ങും.. . ബാങ്കിലെ മിക്ക ആൾക്കാരും വാങ്ങും..
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.പിന്നീട് അങ്ങോട്ട്.. കളിയാക്കിയവരും കുറ്റം പറഞ്ഞവരും എന്നെ വാനോളം പുകഴ്ത്താനും വാഴ്ത്തിപാടാനും തുടങ്ങി..
ദൈവം എന്നെ മാത്രം പരിഗണിക്കുന്നില്ലെന്ന് എനിക്ക് ഒരു പരാതി ഉണ്ടായിരുന്നു.. അതൊക്കെ മൂപ്പര് തിർത്തു തന്നു..
****
ദിവസങ്ങൾ വേഗം കടന്ന് പോയി..മാസങ്ങളും..
ഇന്ന് അത്യാവശ്യം നല്ല രീതിയിൽ ആണ് ജീവിതം..
കട ഷട്ടർ ഇട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് മിൽറ്ററിയുടെ പോളോ.. എന്റെ മുന്നിൽ വന്ന് നിന്നത്..
“താൻ കയറ്..”
മിൽറ്ററി എന്നെ നോക്കി പറഞ്ഞു..
“സാർ എന്റെ ബൈക്ക് ”
ഞാൻ എന്റെ ബൈക്കിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി..
“അത് അവിടെ ഇരിക്കട്ടെ.. ഞാൻ വിട്ടിൽ വിടാം ..”
ആള് ഗൗരവത്തിലാണ് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.. വണ്ടിയിൽ കയറി..
“എന്താ സാർ കാര്യം?”
ഞാൻ ആധിയോടെ ചോദിച്ചു..വല്ലാത്ത ഒരു ഭാവം ആണ് മുഖത്ത്. പഴയത് പ്രസരിപ്പും ചുറു ചുറുക്കും ഒന്നും ഇല്ല ആളിന്.. മുടിയിൽ ശെരിക്കും നര വീണു..ഉറച്ച ശരീരം മെലിഞ്ഞതായി.. മൊത്തത്തിൽ കണ്ടാൽ അവശത ഫീൽ ചെയ്യും..
“രാജേഷിനും രേണുവിനും കോടതി ഡിവോഴ്സ് കൊടുത്തു..”
പ്രതീക്ഷിച്ചിരുന്ന കാര്യം ആയിരുന്നു. അവരുടെ ഡിവോഴ്സ് കേസ് നടക്കുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നു..!
“ഇന്ന് അവൻ കോടതിയിൽ വന്നത്..കെട്ടാൻ പോവുന്നു പെണ്ണും ആയിട്ടാണ്.. പാവം എന്റെ മോള് പുറമെ ചിരിച്ചു കളിച്ചു നടക്കുന്നുണ്ടെങ്കിലും അവളുടെ ഉള്ള് നീറുന്നുണ്ട്..സത്യത്തിൽ അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഞാനും ഒരു കാരണക്കാരൻ ആണ്.. അതിന്റെ കുറ്റബോധം ഉണ്ട്.
എനിക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ അവളുടെ ലൈഫ് എന്താകും എന്ന് ഓർക്കുമ്പോൾ മനസിന് ഒരു ആധി ആണ്.”
മിലിറ്ററിയെ പയുന്നതൊക്കെ കെട്ടിരുന്നത് അല്ലാതെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ല..
“ജീത്തു..! ? ”
കുറച്ചു നേരം ഞങ്ങൾക്കിടയിൽ തടം കെട്ടി നിന്ന മൗനത്തെ ഭേദിച്ചിട്ട് .. മിൽട്ടറി എന്നെ നോക്കി..
“എന്താ സാർ ?.”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു..!
“ഞാൻ ഇനി പറയാൻ പോവുന്ന കാര്യത്തിന് താൻ നല്ല പോലെ ആലോചിച്ചു മറുപടി നൽകിയാൽ മതി.”
“എന്താണെങ്കിലും പറയ് സാർ.”
മിൽറ്ററി സംസാരിക്കുന്ന രീതിയും ഭാവവും കണ്ടപ്പോൾ ഞാൻ കുറച്ചു ടെൻഷൻ ആയി..
“രേണുവിനെ സ്വന്തം മകൾ ആയിട്ടാണ് ഞാൻ സ്നേഹിക്കുന്നത്.. എന്റെ സമ്പാദ്യം മുഴുവൻ അവൾക്കും മോനും ആണ് .. അത് മതി അവർക്ക് ജീവിതം കാലം മുഴുവൻ കഴിയാൻ.. എന്നാലും ഒരു ആണിന്റെ സുരക്ഷിതത്വം സ്നേഹവും കരുതലും അവൾക്ക് വേണ്ടേ ? അവൾ ചെറുപ്പം അല്ലെ. ഇനിയും ഒരുപാട് ദൂരം സഞ്ചാരിക്കാൻ ഉണ്ട്.. വേറെ ഒരു വിവാഹത്തെ പറ്റി ഞാൻ അവളോട് ഇത് വരെ സംസാരിച്ചിട്ടില്ല.. സംസാരിക്കണം.. അതിന് അവളെ മനസിലാക്കി സ്നേഹിക്കാൻ പറ്റുന്ന ആളെ കണ്ടെത്തണം.. ഇനി ഒരു അബദ്ധം പറ്റാൻ പാടില്ല..”
ഇത്രയും സംസാരിച്ചിട്ട് മിൽറ്ററി എന്റെ കണ്ണുകളിലേക്ക് നോക്കി..
വീണ്ടും തുടർന്നു..
“ഞാൻ രേണുവിനെ ജിത്തുവിന്റെ കൈയ്യിൽ ഏൽപ്പിച്ചാൽ താൻ അവളെ സ്വീകരിക്കുമോ ? ജീവിതം കാലം മുഴുവൻ അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമോ..? ”
മിൽറ്ററി അത് പറഞ്ഞ് നിർത്തിയപ്പോൾ ഞെട്ടി വിറച്ചു പോയി.. ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി.
കാറിൽ A.C.യുടെ തണുപ്പിലും ഞാൻ നന്നായി വിയർക്കാൻ തുടങ്ങി..
“സാർ.. അത് ഞാൻ.. എന്ത്…. ”
ഞാൻ വിറച്ചു വിറച്ചു സംസാരിക്കാൻ നോക്കി.. പറ്റുന്നില്ല..
“ഞാൻ പറഞ്ഞില്ലേ.. നന്നായി ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി.. എന്നോടുള്ള കടപ്പാടിന്റെ പേരിൽ ഒന്നും ചെയ്യണ്ട.. താൻ പഴയ ജിത്തുഅല്ലെ.. സ്വന്തമായി ഒരു സ്ഥാപനവും അതിൽ നിന്ന് അത്യാവശ്യം വരുമാനവും കിട്ടുന്നുണ്ട്.. പിന്നെ രേണു കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയ പെണ്ണ് ആണ്.. ഒരു മോനും ഉണ്ട് .. എല്ലാം ആലോചിച്ചിട്ടെ ഒരു തീരുമാനം എടുക്കാവു.. തന്റെ തീരുമാനം അറിഞ്ഞിട്ട് വേണം എനിക്ക് ബാക്കി കാര്യങ്ങൾ തിരുമാനിക്കാൻ..”
മിൽറ്ററി ഗൗരവത്തോടെ പറഞ്ഞു നിർത്തി.
പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല മിൽറ്ററി എന്നെ വീടിന് മുന്നിൽ ഇറക്കിയിട്ട് പോയി..
“നീ എന്താ ഇത്രയും താമസിച്ചത് ? ”
എന്നെ കണ്ടതും അമ്മ ചോദിച്ചു..ഇപ്പോൾ പഴയപോലെ അല്ല..ഫുൾ ടൈം ഹാപ്പി ആണ്. ഇന്നും സന്തോഷത്തിൽ ആണ്.
“ഇന്ന് ഇച്ചിരി തിരക്ക് കൂടുതൽ ആയിരുന്നു.”
ഞാൻ വീടിന് അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.. നല്ല ക്ഷീണം ഉണ്ട് മനസിനും ശരിരത്തിനും..
“ഞാൻ നിന്നെ വൈകുന്നേരം വിളിച്ചിട്ടും നീ ഫോൺ എടുത്തില്ല..”
അമ്മ പാരിഭാവം എന്നോണം വീണ്ടും പറഞ്ഞു.. എന്റെ അടുത്ത് വന്നിരുന്നു.
“ഞാൻ പറഞ്ഞില്ലേ അമ്മേ.. ഇന്ന് കടയിൽ നല്ല കച്ചവടം ആയിരുന്നു.. അതാ.”
“എന്നാ നീ പോയി കുളിച്ചിട്ട് വാ എനിക്ക് നിന്നോട് ഒരു സന്തോഷം പറയാൻ ഉണ്ട്..?
“എന്ത് കാര്യം ?”
ഞാൻ അമ്മയുടെ മടിയിലേക്ക് തല വെച്ച് കിടന്നിട്ട് ചോദിച്ചു..
“അതൊക്കെ പറയാം നീ ആദ്യം കുളിച്ചിട്ട് വാ.”
അമ്മ കുറച്ചു നേരം മുടിയിൽ തഴുകിയിട്ട് എന്നെ എഴുന്നേൽപ്പിച്ചു കുളിക്കാൻ പറഞ്ഞു വിട്ടു..
ബാത്‌റൂമിൽ നല്ലൊരു കുളിയും കഴിഞ്ഞു..ഒരു മഞ്ഞ ബനിയനും മുണ്ടും ഉടുത്ത് വീണ്ടും സോഫയിൽ വന്നിരുന്നു..
ഈ പ്രാവശ്യം എന്റെ ഇടതും വലതും ആൾക്കാർ ഉണ്ട്. ജിയയും അമ്മയും..രണ്ട് പേരും നല്ല സന്തോഷത്തിൽ ആണ്..
“ഇനി കാര്യം പറ? ”
ഞാൻ രണ്ട് പേരെയും നോക്കി..
“നിനക്ക് ഒരു കല്യാണ ആലോചന വന്നു അതും ഇങ്ങോട്ടേക്ക്..”
” ങേ? ”
ഞാൻ ഞെട്ടി കൊണ്ട് രണ്ട് പേരെയും നോക്കി..
“സത്യം ആണ് ചേട്ടാ.. നല്ല സൂപ്പറ് പെണ്ണ് എന്റെ അത്രയും വരില്ലെങ്കിലും നല്ല സുന്ദരിയാ.. പിന്നെ ഗവണ്മെന്റ് ജോലി..നല്ല വീട്ടുകാരും.. ഞാൻ അന്നേ പറഞ്ഞില്ലേ ചേട്ടന് നല്ല സുന്ദരി പെണ്ണിനെ തന്നെ കിട്ടും എന്ന് ”
ജിയ അത് പറഞ്ഞ് ചിരിച്ചപ്പോൾ ഞാൻ അമ്മയെ നോക്കി.. അമ്മ കരയുവാണ്.
“എന്താ അമ്മേ ഈ പറയുന്നത്..”
“ആണ് മോനെ..അവസാനം ദൈവം അമ്മയുടെ പ്രാത്ഥന കേട്ടു.. അവർക്ക് നിന്നെ അറിയാം.. ആതിര എന്നാ പെണ്ണിന്റെ പേര്.. അച്ഛന്റെ പേര് അശോകൻ.. ബ്രോക്കർ രാജപ്പൻ ആണ് കാര്യം വന്ന് പറഞ്ഞത്.. അത് പറയാനാ അമ്മ നിന്നെ വിളിച്ചത്..”
ഞാൻ ഞ്ഞെട്ടി..അമ്മയെ നോക്കി അമ്മ എന്റെ കവിളിൽ ഉമ്മ തന്നു..
“നീ പേടിക്കണ്ട ഈ കല്യാണം നടക്കും അത് ഉറപ്പാ.. അവർക്ക് ഈ ജാതകത്തിൽ ഒന്നും വിശ്വാസം ഇല്ല.. പിന്നെ ഞാൻ ഓർത്തു നോക്കിയപ്പോൾ ശെരിയാ ഇന്നത്തെ കാലത്ത് ജാതകം നോക്കാതെ എത്ര കല്യാണം ആണ് നടക്കുന്നത്..! ഈ വരുന്ന ഞായറാഴ്ച്ച അവളെ പോയി കാണാം എന്ന് രാജപ്പനോട് ഞാൻ പറഞ്ഞു..
അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.. ഇത്രയും സന്തോഷിച്ചു ഞാൻ ആദ്യം കാണുവാ അമ്മയെ..
ദൈവമേ ഇനിയും പരിക്ഷണമോ?????
“മോളെ നീ അവളുടെ ഫോട്ടോ ഒന്ന് കാണിക്ക്..”
അമ്മ അത് പറഞ്ഞപ്പോൾ ജിയ അവളുടെ ഫോൺ എന്റെ മുഖത്തേന് നേരെ പിടിച്ചു..
(തുടരും.. )
ആരെയും പറഞ്ഞ് പറ്റിച്ചത് അല്ല.. സാംസങ്ങിന്റെ ഏറ്റവും വില കുറഞ്ഞ ഫോണിലാണ് ഇപ്പോഴത്തെ എഴുത്തു..ചിലപ്പോൾ ഹാങ്ങ് ആവും അത് കൊണ്ട് കൂടുതൽ എഴുതാൻ പ്രയാസം ആയി തോന്നി..
കഥയുടെ അവസാന ഭാഗത്തേക്ക് ആണ് കടക്കുന്നത്.. അടുത്ത പാർട്ടിൽ തീർക്കാൻ പറ്റും എങ്കിൽ തീർക്കും.. ഉറപ്പ് പറയുന്നില്ല.
ഈ ഭാഗം ഇഷ്ട്ടപ്പെട്ടാൽ ❤️👆 മറക്കരുത്..ലൈക്കും കമ്മെന്റ് ആണ് ഏതൊരു എഴുത്തുക്കാരന്റെയും തുടർന്ന് എഴുതാൻ ഉള്ള ഊർജ്ജം
അടുത്ത പാർട്ട് വേഗം തരാൻ ശ്രെമിക്കാം.
സ്നേഹത്തോടെ❤️❤️❤️❤️ Aji….paN
Comments:
No comments!
Please sign up or log in to post a comment!