ദേവാദി ❤😍

ആദ്യമേ തന്നെ പറയട്ടെ ഇതൊരു സാങ്കൽപ്പിക കഥയാണ്….. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല…… പിന്നെ ഇതൊരു പക്കാ ലെസ്ബിയൻ കഥ ആയിരിക്കും എന്ന് ആദ്യമേ അറിയിക്കട്ടെ…….

********************** കണ്ണ് തുറന്ന് നോക്കിയപ്പോൾ നേരം വെളുത്തിരിക്കുന്നു…..അവളെ കണ്ണുകൾ പരതിയപ്പോ എന്നെ ചേർന്ന് കിടപ്പുണ്ട്…….

ഓ……സംഭവം പറഞ്ഞില്ലാലോ അല്ലെ ……..

ഞാൻ  ദേവിക…. ദേവ് ന്ന് പറയും….. അങ്ങ് ഇന്ത്യയിൽ നിന്നും ഒരുപാട് കാതം അകലെ നിന്ന് ഇങ്ങ് സാൻഫ്രാൻസിസ്കോയിൽ നിന്നും ഈ കഥയെഴുതാൻ ഒരു കാരണമുണ്ട്……. അതീ നഗരമോ ഇവിടത്തെ ആൾക്കാരേയോ കണ്ടിട്ടല്ല…… അതോ കുറച്ച് മുന്നേ ബെഡിൽ എന്റെ അടുത്ത് കിടന്ന ഒരു മുതൽ ഇല്ലേ..

ആരതി…….. എന്റെ ആദി….

അവളെ ഒരാളെ കണ്ടിട്ടാണ്…..

ആദി ഇവിടെ തന്നെ ഒരു  കോളേജിൽ ലെക്ചർ ആണ്………..

ഇനിപ്പോ ഇന്ത്യയിൽ നിന്ന് എങ്ങനെ ഞങ്ങൾ ഇങ്ങെത്തി എന്നറിയാൻ ആദ്യം ഇന്ത്യയിലേക്ക് തന്നെ പോണം……… എവിടെ നമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്………….

************************

തലസ്ഥാന നഗരിയിൽ നിന്നും അൻപത് കിലോമീറ്റർ മാറിയാണ് എന്റെ നാട് സ്ഥിതി ചെയ്യുന്നു…. പേരിൽ പ്രസക്തി ഇല്ലാത്തതിനാൽ അത് പറയുന്നില്ല……. ഞാൻ പഠിച്ചതും വളർന്നതും എല്ലാം  ആൺകുട്ടികളെ പോലെയായിരുന്നു……. കോളേജിൽ എത്തിയപ്പോഴും വസ്ത്രധാരണത്തിനും സ്വഭാവത്തിനുമൊന്നും യാതൊരു മാറ്റവും സംഭവിച്ചില്ല……. അതുകൊണ്ടുതന്നെ കോളേജിൽ ഞാൻ ഒരു താരമായിരുന്നു എന്ന് വേണമെങ്കിൽ പറയാം……. എല്ലാ പ്രോഗ്രാമിനും മുന്നിട്ടു നിന്ന് വേണ്ടത് ചെയ്യും…. പഠിത്തത്തിലും ഒട്ടും മോശമല്ലാത്തതുകൊണ്ട് ടീച്ചർമാർ ഉൾപ്പെടെ എന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു……..

പ്രണയം സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ രണ്ടുമൂന്നു വട്ടം അത് സംഭവിച്ചു…… എല്ലാം പെൺകുട്ടികളായിരുന്നു…… പക്ഷേ അത്ര സീരിയസ് അല്ലാത്തതുകൊണ്ട് അതൊക്കെ പോയപ്പോൾ എനിക്കൊന്നും തോന്നിയതുമില്ല…….

കോളേജിൽ സെക്കൻഡ് ഇയർ എത്തിയപ്പോഴാണ് അഗാധമായൊരു പ്രണയം എന്നെ വന്ന് പൊതിയുന്നത്…… ഇത്തവണയും പതിവു തെറ്റിക്കാതെ  അതുമൊരു പെൺകുട്ടിയായിരുന്നു………. എന്റെ കോളേജിൽ തന്നെ ആയിരുന്നതുകൊണ്ട് ഞാൻ അത് ശരിക്കും ആസ്വദിച്ചു…….പക്ഷേ ആ പ്രണയം അധികകാലം നീണ്ടുനിന്നില്ല പ്രണയിച്ച് ഒരു വർഷം തികയുന്നതിന് മുമ്പേ അത് ഒഴിഞ്ഞുപോയി…. അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല…. അവളായിട്ട് തന്നെ എല്ലാം ഒഴിവാക്കി എന്നെ അവോയ്ഡ് ചെയ്തു….

ആയുസ്സ് കുറവായിരുന്നു എങ്കിൽ കൂടിയും മുമ്പൊരിക്കലുമില്ലാത്ത വിധം ഞാനാ പ്രണയത്തിൽ അകപ്പെട്ടുപോയിരുന്നു……. പിന്നെ പിന്നെ അവളെ നേരിൽ കാണുമ്പോഴും ഒരു തരം  മരവിപ്പായിരുന്നു…. എന്തുകൊണ്ട് എന്നെ വിട്ടുപോയി എന്ന് ഉറക്കെ അലറി വിളിക്കണമെന്ന് ഉണ്ടായിരുന്നു……. പക്ഷേ എന്നെ വേണ്ടെന്നുവെച്ചു പോയവരെ ഒരിക്കലും ഞാനായിട്ട് ശല്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല ………….

അങ്ങനെ പ്രണയമേ വേണ്ടെന്നുവെച്ചു…… നാളുകൾ ഒരുപാട് കഴിഞ്ഞു പോയി……… അങ്ങനെ അവസാന വർഷത്തെ ആദ്യത്തെ പരീക്ഷ വന്നു…… അതായത് അഞ്ചാം സെം എക്സാം……..

അങ്ങനെ എക്സാം വന്നു…….. ബെല്ലടിച്ചതും ഹാളിൽ കയറി എന്റെ ഇരിപ്പിടത്തിൽ ഇരുന്നു ……….എക്സാം ഹാളിൽ അങ്ങനെ ഇരിക്കുമ്പോഴാണ് ഹാളിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന ടീച്ചറുടെ എൻട്രി…….. നോക്കിയപ്പോ ആളെന്റെ എക്സിന്റെ ടീച്ചറാണ്……….പിന്നെ അവളുടെ ഓർമ്മകൾ വന്നെന്നെ പൊതിഞ്ഞു……ആകപാടെമടുപ്പ്…….. പിന്നെ ക്വസ്റ്റ്യൻ പേപ്പർ ഒക്കെ തന്നു…….. ബുക്ക്‌ലെടറ്റിൽ രജിസ്റ്റർ നമ്പർ എഴുതിയിട്ട് അത് ഇൻവിജിലേറ്റർ ചെക്ക് ചെയ്യാൻ വരുന്ന ഒരു പരിപാടിയുണ്ട്…….. നമ്മൾ കറക്റ്റ് ആയി എഴുതിയിരിക്കുന്നോ എന്ന് നോക്കുവാനാണത് ……..

എല്ലാവരുടേതും ചെക്ക് ചെയ്ത് ടീച്ചർ അവസാനം എന്റെ അടുക്കലേക്ക് വന്നു…….. ഞാനാണെങ്കിൽ അവളുടെ ഓർമ്മയിൽ ആകെ കിളി പറന്ന അവസ്ഥയിലും….. എന്റെ രജിസ്റ്റർ നമ്പർ ഞാൻ തെറ്റിച്ചാണ് എഴുതിയതെന്നു അറിഞ്ഞതേയില്ല…… പുള്ളിക്കാരി എന്റെ അടുത്ത് വന്ന് ചെക്ക് ചെയ്തു നോക്കി……..

‘  എടോ ഇത് തെറ്റാണല്ലോ……… ‘

അപ്പൊഴാണ് എനിക്ക് ശരിക്കും ബോധം വന്നത് തന്നെ……

”  അയ്യോ സോറി ടീച്ചർ മൊത്തം തെറ്റി പോയല്ലോ…… പ്ലീസ് ടീച്ചർ ഇഫ് യു ഡോണ്ട് മൈൻഡ് എനിക്കൊരു എക്സ്ട്രാ ബുക്ക്ലെറ്റ് തരാമോ……. ”

” യാ ഷുവർ…… ”

ടീച്ചർ പോയി ഒരു എക്സ്ട്രാ  ബുക്ക്ലെറ്റ്‌ എടുത്തിട്ടു വന്ന് എന്റെ കൈയിൽ തന്നു………

” താങ്ക്യൂ ടീച്ചർ ”

” നഷ്ട പ്രണയം ഓർത്തിരിയ്ക്കാതെ കറക്റ്റ് ആയി  എഴുതാൻ നോക്ക് ”

അവരെന്നോട് പതുക്കെ പറഞ്ഞിട്ട് പോയി……

ഞാൻ ഞെട്ടിപ്പോയി……. ഇവർക്ക് ഇതൊക്കെ എങ്ങനെ അറിയാം……. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് തന്നെ കൊസ്റ്റ്യൻ വായിച്ചു തുടങ്ങി….. വായിച്ചു തുടങ്ങിയ ഫ്ളോയിൽ ഞാൻ എക്സാം എഴുതി തീർത്ത് ഹാളിനു പുറത്തേക്കിറങ്ങി…….

പിന്നെയാണ് ഞാൻ ആ ചോദ്യം വീണ്ടും ഓർത്തത് തന്നെ……

എന്നാൽ അവർക്കെങ്ങനെ അറിയാമായിരിക്കും…….
. ഞാൻ നഷ്ടപ്രണയം ഓർത്ത് ഇരിപ്പാണെന്ന്…….. എനിക്ക് അവരോട് ചോദിക്കണമെന്ന് തോന്നി……

ടീച്ചർക്ക് കഷ്ടിച്ച് ഒരു 28 വയസ്സ് പ്രായം വരും…….. വളരെ ചെറുപ്പമാണ്……. പക്ഷേ പേര് എനിക്കറിയില്ല …… അത് വഴിയേ ചോദിക്കാല്ലോ……… എക്സാം കഴിയാൻ ഇനിയും 10 മിനിറ്റ് ബാക്കിയുണ്ട്……. ഞാൻ ടീച്ചർ വരാൻ വേണ്ടി വെയിറ്റ് ചെയ്തു……

10 മിനിറ്റ് കഴിഞ്ഞ് ബെല്ലടിച്ചു……. കുട്ടികളെല്ലാവരും പുറത്തേക്ക് വരാൻ തുടങ്ങി…….. എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും അഞ്ചു മിനിറ്റ് വൈകിയാണ് ടീച്ചർ പുറത്തേക്ക് വന്നത്…….

ഒരുപാട് എക്സാം പേപ്പറുകളും താങ്ങിയാണ് ടീച്ചറുടെ വരവ്……….. എനിക്ക് പാവം തോന്നി……

പക്ഷേ എന്നിട്ടും ഞാൻ അവിടെ ഓരോന്നാലോചിച്ച് നിൽപ്പാണ്………..

എന്റെ അടുക്കൽ എത്തിയതും ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു……

എടോ തനിക്ക് പോകാറായില്ലേ എപ്പോഴും എന്തെങ്കിലുമൊക്കെ ആലോചിച്ചു നിൽക്കലാണോ  പണി …….

എനിക്ക് ആശ്വാസമായി…ടീച്ചർ നേരത്തെ ഒരു തമാശയ്ക്ക് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി…..

” എടോ തനിക്ക് എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാമോ ഈ പേപ്പർ ഒന്ന്  ഓഫീസ് റൂം വരെ എത്തിച്ചു സഹായിക്കാമോ നല്ല വെയിറ്റ് ഉണ്ട് അതാ……… ”

ഞാൻ ഒരു മടിയും കൂടാതെ ടീച്ചറുടെ കയ്യിൽ ഇരുന്ന മുക്കാൽഭാഗം പേപ്പറും വാങ്ങിച്ചു………

എന്നിട്ട് ടീച്ചറുടെ പിന്നാലെ പോയി…….

ഞാൻ മിണ്ടാതെ പുറകെ പോയെങ്കിലും ടീച്ചർ എന്തെങ്കിലും ഒക്കെ എന്നോട് ചോദിച്ചു കൊണ്ടിരുന്നു……

” താൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ആണല്ലേ ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് തവണ പ്രോഗ്രാമിന് ഇടയ്ക്ക് ഒക്കെ വെച്ച് കാണാറുണ്ട്….. ”

മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……

എന്താടോ കണ്ടിട്ട് ഭയങ്കര ഗ്ലൂമി ആയിട്ട് തോന്നുന്നല്ലോ……. തനിക്ക് വല്ല പ്രേമനൈരാശ്യോം ഉണ്ടോ…..

ഞാൻ ടീച്ചറെ ഒന്ന് അത്ഭുതത്തിൽ നോക്കി……

ടീച്ചർ ചിരിച്ചിട്ട് പറഞ്ഞു

”  ഒരു തമാശക്ക് ചോദിച്ചതാണ്……..”

ഞാനും ചിരിച്ചു….. മിണ്ടാതിരിക്കുന്നത് ശരിയല്ല എന്ന് ആലോചിച്ചു കൊണ്ട് ഞാനും തിരിച്ചു ചോദിക്കാൻ തുടങ്ങി…….

”  ടീച്ചർ എല്ലാവരോടും നല്ല കമ്പനി ആണെന്ന് തോന്നുന്നു……. ”

” എന്തേ തനിക്ക് അങ്ങനെ തോന്നാൻ…….. ”

” അതല്ല സാധാരണ ടീച്ചർമാരൊക്കെ ഗൗരവത്തിൽ സംസാരിചേ ഞാൻ കേട്ടിട്ടുള്ളൂ ഇൻഫാക്റ്റ് അങ്ങനേ ഞാൻ കണ്ടിട്ടുള്ളൂ…….  അതുകൊണ്ട് ചോദിച്ചതാ ”

” ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്……….


ഞാനതിന് ടീച്ചറുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു…….

” തന്റെ പേര് ദേവികാന്ന് അല്ലേ…… എല്ലാരുടേം ദേവ്… റൈറ്റ്……?  ”

”  ടീച്ചർക്ക് എന്നെ പറ്റി എല്ലാം അറിയാം അല്ലേ   ”

” ആടോ കുറച്ചൊക്കെ അറിയാം……. ”

”  ദേവികേ എന്നത് ഷോട്ട് ആക്കി ദേവ് എന്ന് വിളിക്കുന്നതാ……അതാ എനിക്കും അവർക്കും ഇഷ്ടം….. “

”  നന്നായി എന്നാ പിന്നെ ഞാനും ദേവ് എന്ന് വിളിച്ചേക്കാം ……..എന്റെ പേര് ആരതി തന്നെ ദേവെന്ന് വിളിക്കുമ്പോൾ എന്നെ ആദി ന്ന് വിളിക്കാം…. ഓക്കേ……….   ”

അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി……. പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട്  യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു………

തുടരും……….

ക്ഷമിക്കണം കൂട്ടുകാരെ ഇത്രയും ഭാഗം മാത്രം പോസ്റ്റ് ചെയ്യുന്നു………. കാരണം ഇനി വരുന്ന ഭാഗങ്ങളാണ് ഈ കഥയുടെ പ്രധാന ഭാഗങ്ങൾ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമായി കണക്കാക്കിയാൽ മതി……… ഇതു തുടർന്നും എഴുതണമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ഇടാൻ മറക്കരുത്………

Comments:

No comments!

Please sign up or log in to post a comment!