രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8
“ചാച്ചാ ..” കണ്ണുമിഴിച്ചതും അടുത്ത് കിടന്ന എന്നെ കണ്ടു അവളൊന്നു അമ്പരന്നു . ഞാൻ വന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ലല്ലോ !
“ആഹ് ..മുത്തുമണി എണീറ്റാ”
അവളുടെ ശബ്ദം കേട്ടതും ഞാൻ ആ വശത്തേക്ക് ചെരിഞ്ഞു . പിന്നെ മുഖാമുഖം പൊന്നൂസിനെ നോക്കികൊണ്ട് പുഞ്ചിരിച്ചു . പിന്നെ കയ്യെത്തിച്ചു അവളെ എന്റെ അടുത്തേക്ക് നീക്കികൊണ്ട് പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു .
“ചാച്ചാ എപ്പയാ വന്ന ?” ഞാൻ നെഞ്ചോടു ചേർത്തതും അവള് പയ്യെ തിരക്കി .
“ഞാൻ വന്നിട്ട് കൊറേയായി…പൊന്നു ഉറങ്ങല്ലാരുന്നോ” അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴും അവൾക്ക് അത്യാവശ്യം പനിയുടെ ചൂടുണ്ട് !
“പൊന്നൂന്റെ വയ്യായ മാറിയാ ..” അവളെയും പിടിച്ചുകൊണ്ടു ബെഡിൽ കിടന്നൊന്നു തിരിഞ്ഞു ഞാൻ പയ്യെ തിരക്കി . ആ നീക്കത്തിനൊടുവിൽ പൊന്നു എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എനിക്ക് മീതെ അള്ളിപ്പിടിച്ചു കിടന്നു .
“ഹ്മ്മ് ഹും”
അവൾ അതിനു ഇല്ലെന്ന ഭാവത്തിൽ മൂളികൊണ്ട് അതെ കിടപ്പ് തുടർന്നു.. മഞ്ജുസ് അതെല്ലാം നോക്കി തൊട്ടടുത്ത് ഇരിപ്പുണ്ട് .
“ഇതിനു മരുന്നൊക്കെ കൊടുത്തില്ലേ ? ഇപ്പോഴും ചൂട് ഉണ്ടല്ലോ ” ഞാൻ ഒന്ന് തലചെരിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .
“കൊടുത്തു കൊടുത്തു …”
മഞ്ജുസ് അതെല്ലാം ഓക്കേ ആണെന്ന മട്ടിൽ പറഞ്ഞു .
“പൊന്നു …”
ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന റോസ്‌മോളെ ഞാൻ വീണ്ടും പയ്യെ വിളിച്ചു , പക്ഷെ പെണ്ണിന് മിണ്ടാട്ടം ഒന്നും ഇല്ല .
“പൊന്നൂസ്…എന്താ മിണ്ടാത്തെ …” ഞാൻ ഒന്നുടെ നീട്ടിവിളിച്ചുകൊണ്ട് അവളുടെ കുഞ്ഞു ചന്തിയിൽ പയ്യെ തട്ടി . അതോടെ പെണ്ണൊന്നു ചിണുങ്ങികൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .
“നമുക്ക് പൊറത്തു പോവാ …” അവൾ നോക്കിയതും ഞാൻ പുരികം ഇളക്കികൊണ്ട് ചിരിച്ചു .
“ഹ്മ്മ് …” അതിനു അവൾ പയ്യെ മൂളി . അതോടെ ഞാൻ അവളെയും അടക്കിപ്പിടിച്ചു ബെഡിൽ നിന്നും എഴുനേറ്റു . എന്റെ ഇടുപ്പിലൂടെ രണ്ടു കാലും പുറകിലേക്കിട്ടു തമ്മിൽ പിണച്ചുകെട്ടി , കൈകൾ രണ്ടും എന്റെ കഴുത്തിലും ചുറ്റിയാണ് റോസ്‌മോൾ ആ സമയത് ഇരുന്നത് . എന്റെ തോളിൽ തലവെച്ചു പയ്യെ കിടക്കുവേം ചെയ്തു . അതിൽ നിന്ന് തന്നെ പെണ്ണിന് ഒരു ഉഷാർ ഇല്ലെന്നു എനിക്കുറപ്പായി !
“നീ എവിടെക്കാ ?” ഞാൻ എണീറ്റത് കണ്ടു മഞ്ജുസ് സംശയം പ്രകടിപ്പിച്ചു .
“എവിടേക്കും ഇല്ല .ചുമ്മാ പറമ്പിലൊക്കെ ഒന്ന് നടന്നു നോക്കട്ടെ .
“കോംപ്ലെക്സ് ആണല്ലേ ?” എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
“യാ യാ ..മിസ് ജന്മനാ റിച്ച് അല്ലെ….ഞങ്ങളൊക്കെ പുവർ ഫാമിലി .കഷ്ടിച്ച് പത്തു സെന്റ് കാണും .” പൊന്നൂസിനെ താങ്ങിപിടിച്ചുകൊണ്ട് ഞാൻ മഞ്ജുവിനോടായി പറഞ്ഞു .
“അത് എന്റെ കുറ്റമാണോ ” മഞ്ജുസ് അതുകേട്ടു കൈമലർത്തി .
“കുറ്റം ഒന്നും അല്ല..പക്ഷെ അഹങ്കാരം ഇച്ചിരി കൂടുതലാ …” മഞ്ജുസിനെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ആർക്ക് എനിക്കോ ?” അതുകേട്ടതും വിശ്വാസം വരാത്ത പോലെ അവളൊന്നു എരിവ് വലിച്ചു .
“ആഹ് മഞ്ജു തന്നെ..യാ …ചാച്ചാ പാവാ” എന്റെ തോളിൽ കിടന്ന പൊന്നൂസ് ആണ് ഞങ്ങളുടെ സംസാരം കേട്ട് അതിനു മറുപടി പറഞ്ഞത് .
“ഹി ഹി..കേട്ടല്ലോ …പൊന്നു വരെ പറഞ്ഞു ..” റോസ് മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കി .
“ഹ്മ്മ്മ് പിന്നെ ..അവള് കുറച്ചു കഴിഞ്ഞ എന്റെ അടുത്തേക് തന്നെ വരുമല്ലോ ..ഞാൻ മാറ്റി പറയിപ്പിച്ചു കാണിക്കാം …” മഞ്ജുസ് ഒരു വെല്ലുവിളി പോലെ എന്നെ നോക്കി പുരികം ഇളക്കി .
“അത് ഓരോന്ന് പറഞ്ഞു പറ്റിച്ചിട്ടു പറയിപ്പിക്കുന്നതല്ലേ ..ഇത് ഒറിജിനലാ അല്ലെ പൊന്നുച്ചെ?” അവളുടെ നെറ്റിയിൽ പയ്യെ എന്റെ നെറ്റി മുട്ടിച്ചുകൊണ്ട് ഞാൻ ചിരിച്ചു .
“ഹ്മ്മ് ..” പയ്യെ മൂളി അവളും അത് ശരിവെച്ചു .
“അപ്പൊ ഞാൻ ശരിക്കും അങ്ങനെ ആണെന്നാണ് സാര് പറയുന്നത് അല്ലെ ” എന്റെ മറുപടി കേട്ട് മഞ്ജുസ് പയ്യെ പുഞ്ചിരിച്ചു
“എന്താ സംശയം ..അങ്ങനെ തന്നെയാ ..” ഞാനും പയ്യെ ചിരിച്ചു അവളെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു . പിന്നെ പൊന്നൂസിനെയും എടുത്തു റൂമിൽ നിന്നും പുറത്തേക്കിറങ്ങി . മഞ്ജുസ് അതുനോക്കികൊണ്ട് ബെഡിലേക്ക് കിടന്നു . അവൾക്ക് കുറച്ചു നേരം കിടന്നുറങ്ങണം എന്നുണ്ട് !
“പൊന്നൂട്ടി …നീ ഉറങാ ..” എന്റെ തോളിൽ കിടക്കുന്ന പൊന്നൂസിനോടായി ഞാൻ നടക്കുന്നതിനിടെ പയ്യെ തിരക്കി .
“അല്ല…” അതിനു അവള് പയ്യെ മറുപടി നൽകി .
“ആഹ് …എന്ന മഞ്ജു പൊന്നുനെ ഉറക്കാൻ പാടുന്ന പാട്ട് പാടിയെ…ചാച്ചൻ കേക്കട്ടെ ” അവളുടെ പുറത്തു തട്ടികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും ഞാൻ നടന്നു ഉമ്മറത്തേക്കെത്തിയിരുന്നു . അവിടെ കിടന്ന ചാര് കസീറയിലേക്കിരുന്നുകൊണ്ട് ഞാൻ പൊന്നൂസിനെ എന്റെ മടിയിലായി ഇരുത്തി . അവള് എന്നെ ചെറിയ പുഞ്ചിരിയോടെ നോക്കുന്നുണ്ട് .
“അയ്യാ…എന്താ ചിരി …” അവളുടെ ചിരികണ്ടു ഞാൻ പെണ്ണിന്റെ മൂക്കിൽ പയ്യെ പിടിച്ചു ചിണുങ്ങി . അതുകണ്ടു അവളും പയ്യെ ചിരിച്ചു .
“ചിരിക്കാതെ പാട്ടു പാട് പെണ്ണെ … ഉണ്ണി വാവാവോ ..” അവളെ എന്റെ നെഞ്ചിലേക്ക് അണച്ചുകൊണ്ട് ഞാൻ പയ്യെ പാടി .
“പൊന്നു മോള് വാ വാ ഓ …” അതിന്റെ ബാക്കി ലൈൻ അവളും പയ്യെ പാടി ..
“ആഹ് പൊന്നു മോള് വാ വാവോ ..പക്ഷെ ഇപ്പൊ ഉറങ്ങണ്ട ട്ടാ ” ഞാനും അതുശരിവെച്ചുകൊണ്ട് ചിരിച്ചു . ഞങ്ങള് അങ്ങനെ പരസ്പരം കൊഞ്ചിക്കൊണ്ടിരിക്കെ മഞ്ജുസിന്റെ അമ്മച്ചി വീണ്ടും ഉമ്മറത്തേക്ക് വന്നു .
“ആഹാ …റോസാപൂ എണീറ്റാ …” എന്റെ മടിയിലിരുന്ന് കിന്നാരം പറയുന്ന പൊന്നൂസിനെ കണ്ടു മഞ്ജുസിന്റെ അമ്മച്ചി തിരക്കി . പിന്നെ എന്റെ അടുത്തേക്കായി വന്നു മടിയിലിരുന്ന പൊന്നുവിന്റെ കഴുത്തിലും നെറ്റിയിലും ഒക്കെ കൈത്തലം കൊണ്ട് തൊട്ടുനോക്കി .
“ഹ്മ്മ്..രാവിലെത്തെക്കാൾ ഭേദം ഉണ്ട് ..” മഞ്ജുസിന്റെ അമ്മച്ചി സ്വയം പറഞ്ഞുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .
“നീ എന്തിനാ മോന്റെ മടിയിൽ കേറി ഇരിക്കുന്നെ പെണ്ണെ ? ഇത് ആദിയുടെ അച്ഛനല്ലേ?” അവര് തൊടുന്നതും സംസാരിക്കുന്നതുമൊക്കെ ഗൗരവത്തിൽ നോക്കുന്ന റോസ്‌മോളുടെ കവിളിൽ പയ്യെ തോണ്ടിക്കൊണ്ട് മഞ്ജുസിന്റെ അമ്മ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിച്ചു . ആദി മാത്രമാണ് എന്റെ മോൻ . പൊന്നൂസിനെ കളഞ്ഞു കിട്ടിയതാണ് , തവിടു കൊടുത്തു വാങ്ങിച്ചതാണ് എന്നൊക്കെയുള്ള ഗോസ്സിപ് ഉണ്ടാക്കി പൊന്നൂസിനെ ദേഷ്യം പിടിപ്പിക്കുന്നത് മഞ്ജുസിന്റെ അമ്മയുടെയും ചെറിയമ്മയുടേം ഹോബി ആണ് .
“അല്ല പൊന്നൂന്റെ യാ …” അതുകേട്ടതും അവള് മഞ്ജുസിന്റെ അമ്മയെ തുറിച്ചൊന്നു നോക്കി . പനിയുടെ ഇടയിലും പെണ്ണിന് ദേഷ്യത്തിന് കുറവൊന്നുമില്ല .
“അല്ലല്ല …” മഞ്ജുസിന്റെ ‘അമ്മ പിന്നെയും അത് നിഷേധിച്ചു തലയാട്ടി .
“ചോഭ അതി കിട്ടും…ചാച്ച എന്റെയാ ” ഒടുക്കം ശബ്ദം ഒന്ന് ഉയർത്തി പെണ്ണ് അവരെ ഭീഷണിപ്പെടുത്തി .
“അല്ലേ ..?” പിന്നെ എന്നെ നോക്കി സംശയിച്ചു , ഞാൻ അതിനു ചിരിയോടെ തലയാട്ടിയതോടെ പെണ്ണ് മഞ്ജുസിന്റെ അമ്മയെ നോക്കി തലയിളക്കികൊണ്ട് കൊഞ്ഞനം കുത്തി .
“കണ്ടാ..ഇപ്പൊ അവൾക്ക് ജീവൻ വന്നു ” പൊന്നുവിന്റെ പെരുമാറ്റം കണ്ടു മഞ്ജുസിന്റെ അമ്മച്ചി ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നീട് കുറച്ചു നേരം അമ്മയോട് സംസാരിച്ചിരുന്നു . അതിനു ശേഷം പൊന്നൂസിനെയും എടുത്തുപിടിച്ചു കൊണ്ട് തൊടിയിലൊക്കെ ഒന്ന് കറങ്ങി .
“നാനും ചാച്ചകൂടെ വരാ…മ്മക്ക് വീട്ടി പോവാ ..” കുളത്തിന്റെ കല്പടവിൽ ഇരിക്കെ പെണ്ണ് എന്നോടായി പയ്യെ തിരക്കി .
“അത് വേണ്ട ..പൊന്നു ഇവിടെ നിന്നോ ..ഇവിടെ ചോഭയും ഗ്രാൻഡ് പായും ഒക്കെ ഇല്ലേ ” ഞാൻ അവളുടെ മുടിയിൽ പയ്യെ തഴുകികൊണ്ട് ചിരിച്ചു.
“വേന്റ ..നാനും കൂടെ വരാ ..ആന്റിനെ കാണണം , അച്ഛമ്മനെ കാണണം ..അച്ചാച്ചനെ കാണണം ..” ഓരോരുത്തരുടെ പേര് എണ്ണിപ്പെറുക്കികൊണ്ട് അവള് എന്റെ മടിയിലിരുന്ന് ഇളകി .
“അഹ് അതൊക്കെ പിന്നെ കാണാ ..” ഞാൻ അതൊന്നും പറ്റില്ലെന്ന മട്ടിൽ തലയാട്ടി .
“ഇപ്പ വേണം …” അവളതൊന്നും പറ്റില്ലെന്ന മട്ടിൽ എന്റെ കഴുത്തിൽ ചുറ്റിപിടിച്ചു .
“മിണ്ടാതിരുന്നു പെണ്ണെ..ഇല്ലെങ്കിൽ ഞാൻ ഈ കുളത്തിൽ പിടിച്ചിടും ” അവളുടെ സംസാരം കേട്ട് ഞാൻ പയ്യെ ചിരിച്ചു .
“പോ ചാച്ചാ …നമക്ക് പോവാ …പൊന്നു പാവം അല്ലെ..” അവള് പിന്നെയും എന്നെ സോപ്പിടാൻ നോക്കി .
“വേണ്ട പൊന്നുച്ചേ…പൊന്നു എന്റെ കൂടെ വന്ന മഞ്ജുന് വിഷമം ആവും ..നമ്മുടെ മഞ്ജു പാവം അല്ലെ ” അതിലെ പ്രെശ്നം ഓർത്തു ഞാൻ പൊന്നൂസിന്റെ കവിളിൽ പയ്യെ മുത്തി .
“ആണോ ?” അതുകേട്ടതും അവള് എന്നെ അമ്പരപ്പോടെ നോക്കി .
“പിന്നെ …മഞ്ജു വിചാരിക്കും പൊന്നുനു ഇവിടെ നിക്കാൻ ഇഷ്ടല്യാന്നു ..ഗ്രാൻഡ് പായും ചോഭയും ഒകെ വിചാരിക്കും പൊന്നൂസിന് അവരെ ഒന്നും ഇഷ്ടല്ലാത്തോണ്ടാണ് ചാച്ചന്റെ കൂടെ പോണത് എന്ന് ..” ഞാൻ പയ്യെ പറയുന്നതൊക്കെ പെണ്ണ് കണ്ണുമിഴിച്ചുകൊണ്ട് ശ്രദ്ധിക്കുന്നുണ്ട്..
“ഇല്ല..ചാച്ചാ നൊണ പറയാ ..” പിന്നെ പെട്ടെന്ന് ഞാൻ പറ്റിക്കുവാണെന്നു ഓർത്തു വീണ്ടും ചിണുങ്ങി . പിന്നെ ഒരുവിധം അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചിട്ടു തിരികെ വീട്ടിലേക്ക് തന്നെ കയറി . കുറച്ചു കഴിഞ്ഞതോതിടെ മഞ്ജുവിന്റെ അച്ഛനും ആദിയും കൂടി തിരികെയെത്തി .
എന്നെ അപ്രതീക്ഷിതമായി കണ്ടതോടെ ചെക്കനും അത്ഭുതമായി . അവൻ വേഗം ഉമ്മറത്തേക്ക് ഓടി വന്നു .
“അച്ച എപ്പയ വന്നേ …” ഓടി വരുന്നതിനിടെ തന്നെ അവൻ വിളിച്ചു ചോദിക്കുന്നുണ്ട് .
“കൊറച്ചു നേരം ആയി ..നീ എങ്ങടാ പോയെ ?” മടിയിലിരുന്ന പൊന്നൂസിനൊപ്പം അവനെയും കയ്യെത്തിച്ചു ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പുരികം ഇളക്കി .
“അമ്മച്ചന്റെ കൂടെ …” അതിനുള്ള മറുപടിയോടൊപ്പം ഒരു ചിരിയും അവൻ പാസാക്കി .
“ആണോ …” ഞാനും ചിരിച്ചു അവന്റെ നെറ്റിയിൽ പയ്യെ മുട്ടി . അപ്പോഴേക്കും മഞ്ജുവിന്റെ അച്ഛൻ ഉമ്മറത്തേക്ക് കയറിവന്നിരുന്നു .
“താൻ എപ്പോ വന്നെടോ?” അങ്ങേര് എന്നോടായി സ്വല്പം ഗൗരവത്തിൽ തിരക്കി.
“ഉച്ച ആയിക്കാണും ..പൊന്നുനു വയ്യെന്ന് വിളിച്ചു പറഞ്ഞപ്പോ …” ഞാനും പയ്യെ പുല്ലിയോടായി പറഞ്ഞു .
“ഹ്മ്മ്….എന്നിട്ട് വയ്യായ്ക ഒകെ മാറിയോ ഇവളുടെ ?” ഒന്ന് പയ്യെ മൂളി ചിരിച്ചുകൊണ്ട് അങ്ങേരു പൊന്നൂസിന്റെ കവിളിൽ പയ്യെ തോണ്ടി .
“അഹ്..മാറി …” അതിനു പെണ്ണ് കൊഞ്ഞനം കുത്തികൊണ്ട് മറുപടി നൽകി . അതുകണ്ടു പുള്ളിക്കാരൻ ഒന്ന് ചിരിക്കുവേം ചെയ്തു . അന്നത്തെ ദിവസം അങ്ങനെ അവിടെ തന്നെ കൂടി . പൊന്നുവിന്റെ അസുഖം മാറിയാൽ അവിടെ നിന്ന് മടങ്ങാമെന്നാണ് എന്റെ കണക്കു കൂട്ടൽ . അതൊക്കെ ഞാനും മഞ്ജുസുമായി സംസാരിച്ചു രാത്രിയിൽ അങ്ങനെ കിടന്നു . പെണ്ണും ഞങ്ങളോടൊപ്പം ഒരേ റൂമിലുണ്ട്. ആദി മഞ്ജുസിന്റെ അച്ഛനോടൊപ്പമാണ് കിടത്തം .
“അല്ലേടാ അഞ്ജുവിന്റെ ഡേറ്റ് ആകാറായില്ലേ ..?” പെട്ടെന്ന് അതിനിടക്ക് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് തിരക്കി .
“ആഹ് ..ഏറെക്കുറെ ..” ഞാനും അതിനു പയ്യെ മറുപടി നൽകി .
“പാവം , അവള് ഇതിനെയൊക്കെ എങ്ങനെ നോക്കിയുണ്ടാക്കിയതാ ..എന്നിട്ട് അവൾക്കൊരു കൊച്ചുണ്ടാവാൻ പോകുമ്പോ ഞാനും ഇവിടെ ആയിപോയി ” ഞങ്ങളുടെ നടുക്ക് കിടന്നിരുന്ന പൊന്നൂസിനെ തൊട്ടുകാണിച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .പെണ്ണ് നല്ല സുഖമായി ഉറങ്ങുന്നുണ്ട്. മരുന്നൊക്കെ കഴിച്ചു കിടന്നതുകൊണ്ട് പൊന്നു വേഗം ഉറങ്ങിയിരുന്നു .
“അതൊന്നും കൊഴപ്പമില്ല ..” ഞാനും അതൊന്നും ഒരു വിഷയമല്ലെന്ന മട്ടിൽ പയ്യെ പറഞ്ഞു .
“ഹ്മ്മ്..പിന്നെ , നീ പോകുമ്പോ ഇതിനെ കൂടെ കൊണ്ട് പൊക്കോട്ടോ ..രണ്ടു മൂന്നു ദിവസായിട്ട് നമ്മുടെ വീട്ടിൽ പോണം എന്നുപറഞ്ഞു എന്നോട് ദേഷ്യപ്പെടും ” പെണ്ണിന്റെ നെറ്റിയിൽ പയ്യെ തഴുകി മഞ്ജുസ് ചിരിച്ചു .
“നമ്മുടെ വീടോ ?” അവളുടെ സംസാരം കേട്ട് ഞാനും പുരികം ഇളക്കി അവളെ നോക്കി .
“അല്ല നിന്റെ വീട് എന്താ പോരെ …” എന്റെ ചൊറി അറിയാവുന്ന മഞ്ജുസ് അത് തിരുത്തികൊണ്ട് ചിരിച്ചു .
“പോ മിസ്സെ …ഞാൻ ചുമ്മാ പറഞ്ഞതാ..നീ എവിടെ ഉണ്ടോ..അതാണെന്റെ വീട് …” പെട്ടെന്ന് ഞാൻ ബെഡിൽ നിന്നും എണീറ്റ് അവളുടെ അടുത്തേക്കായി മാറി കിടന്നുകൊണ്ട് ചിണുങ്ങി . പിന്നെ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .
“അതൊന്നും വേണ്ട മിസ്സെ …ഞാൻ പൊന്ന് കൊണ്ടുപോയാൽ അമ്മയ്ക്കും അച്ഛനും ഒകെ വിഷമം ആവില്ലേ..അവര് വല്ലപ്പോഴും അല്ലെ പിള്ളേരെ കാണുന്നത്?” ഞാൻ ഒരു സംശയത്തോട്ട് അവളെ നോക്കി .
“അത് കൊഴപ്പമില്ല …ആദി ഉണ്ടല്ലോ ഇവിടെ ..പിന്നെ ഒരു പത്തു ദിവസം കഴിഞ്ഞാൽ അവളെ ഇവിടെ കൊണ്ടുവന്നു ആക്കിയാൽ മതി ” മഞ്ജുസ് എന്റെ ഇരു കവിളും അവളുടെ കൈത്തലം കൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് ഉപദേശിച്ചു .
“ഹ്മ്മ്..അപ്പൊ പത്തു ദിവസം കഴിഞ്ഞാൽ നിനക്കു എന്നെ കാണണം ..അങ്ങനെ പറ …” ഞാൻ പഴയ പറഞ്ഞു ചിരിച്ചു അവളുടെ ചുണ്ടത്തു പയ്യെ മുത്തി .അതിനു മറുപടിയൊന്നും പറയാതെ മഞ്ജുസും ഒന്ന് കുലുങ്ങി ചിരിച്ചു .
അങ്ങനെ രണ്ടു ദിവസം കൂടി ഞാൻ മഞ്ജുസിന്റെ വീട്ടിൽ തങ്ങി . അപ്പോഴേക്കും പൊന്നൂസിന്റെ പനി ഒക്കെ മാറി ആള് പഴയ പോലെ ആക്റ്റീവ് ആയി . അവിടെ നിന്നും നേരെ വീട്ടിലേക്ക് പോകാനാണ് പ്ലാൻ . അഞ്ജുവിന്റെ ഡെലിവറി ഡേറ്റ് അടുത്ത കാരണം ഒരു രണ്ടാഴ്ച ഇനി ഓഫീസിലോട്ടു വരില്ലെന്ന് ഞാൻ ശ്യാമിനും കിഷോറിനും ജഗത്തിനും മെസ്സേജ് അയച്ചിരുന്നു . കുറെ നാളുകൾക്ക് ശേഷം മഞ്ജുസിന്റെ അച്ഛൻ അങ്ങോട്ടേക്ക് ചെല്ലുമെന്നും എല്ലാവരെയും അറിയിച്ചു . പുള്ളി ഇപ്പൊ ബോർഡ് മീറ്റിങ്ങിനു മാത്രമാണ് ഓഫീസിൽ വരാറുള്ളത് . ബാക്കിയെല്ലാം ഏറെക്കുറെ എന്നെ ഏൽപ്പിച്ച മട്ടാണ്.
അങ്ങനെ മഞ്ജുസിനോടും അച്ഛനോടും അമ്മയോടും മുത്തശ്ശിയോടുമൊക്കെ യാത്ര പറഞ്ഞു അവിടെ നിന്നും പൊന്നൂസിനൊപ്പം ഞാൻ തിരികെയിറങ്ങി .ഒരു ചുവന്ന ടി-ഷർട്ടും കറുത്ത പാന്റുമാണ് പെണ്ണിന്റെ വേഷം . എന്റെ അടുത്തുള്ള സീറ്റിൽ അവളെ ഇരുത്തി സീറ്റ് ബെൽറ്റ് ഒകെ ഇടിച്ചു ടൈറ്റ് ചെയ്ത ശേഷമാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക്കയറിയത് . അല്ലെങ്കിൽ ഓരോ കുറുമ്പ് കാണിച്ചു മനുഷ്യന് സ്വൈര്യം തരില്ല ! ആദിയോട് കൂടെ പോരണോ എന്ന് ഇറങ്ങാൻ നേരം ചോദിച്ചെങ്കിലും അവനു അമ്മയെ വിട്ടു പോരാൻ മനസില്ല . മഞ്ജുസിനെ അവനു ജീവനാണ് !
അങ്ങനെ എല്ലാര്ക്കും ടാറ്റ ഒക്കെ കൊടുത്തു ഞങ്ങള് അവിടെ നിന്ന് തിരിച്ചു . വഴിയിലെ കാഴ്ച ഒക്കെ നോക്കികൊണ്ട് പൊന്നുവും എന്റെ അടുത്തിരിപ്പുണ്ട്. പക്ഷെ സീറ്റ് ബെൽറ്റ് വിട്ടുകൊടുത്ത കാരണം പെണ്ണിന് ഒരു അസ്വസ്ഥത ഉണ്ട് . വയറു വേദനിക്കുന്നു , ശ്വാസം മുട്ടുന്നു എന്നൊക്കെ അഭിനയിച്ചു അവള് അത് അഴിക്കാൻ ശ്രമിക്കുന്നുണ്ട് .
“ഡീ പൊന്നുസേ….അതഴിച്ച എന്റെ കയ്യിന്നു നല്ല പെട കിട്ടും …” സീറ്റ്ബെൽറ്റ് ലൂസാക്കാനുള്ള അവളുടെ ശ്രമം കണ്ടു ഞാൻ ഒന്ന് കണ്ണുരുട്ടി .
“ഇത് വേന്റ….ഹ്ഹ്..അയിക്ക് കവി .. .” എന്റെ ദേഷ്യം കണ്ടു പെണ്ണൊന്നു ചിണുങ്ങിക്കൊണ്ട് സോപ്പിടാൻ നോക്കി .
“ഇല്ല റോസൂ…” ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ ചിരിച്ചു .
“പീശ്..കവി …” മഞ്ജുസിന്റെ സ്റ്റൈൽ കോപ്പി അടിച്ചുകൊണ്ട് പൊന്നൂസും എന്നെ നോക്കി കണ്ണിറുക്കി .
“പോടീ …അവിടെ മര്യാദക്ക് ഇരുന്നോ…” ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി . പക്ഷെ അവള് അതിലൊന്നും പേടിക്കില്ല . ഞാൻ അടിക്കും അടിക്കും എന്ന് പറയുന്നതല്ലാതെ പൊന്നൂസിനെ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് അവൾക്കും അറിയാം , അതിന്റെ ധൈര്യമാണ് പെണ്ണിന് . പക്ഷെ ചീത്തയൊക്കെ പറയും . അതിനു തന്നെ തെറ്റി നടക്കും . പിന്നീട ആശ്വസിപ്പിക്കാൻ ചെന്നാലും അടിയും കുത്തും ഒക്കെ കൊള്ളണം !
“പോ ..മിണ്ടണ്ട …എനിക് ചാച്ചാ വേന്റ ….പോ ഹ്ഹ് ” എന്നൊക്കെ പറഞ്ഞു നിലത്തു കിടന്നു ഉരുളും !
ഞാൻ ഒന്ന് വിരട്ടിയപ്പോൾ കുറച്ചു നേരം കൂടി മിണ്ടാതെ എന്നെ തുറിച്ചുനോക്കി ഇരുന്നെങ്കിലും വീണ്ടും അവൾക്ക് അത് അഴിക്കാതെ പറ്റില്ലെന്നായി . ഒടുക്കം കാറിൽ ഇരുന്നു ഉറക്കെ അലറാൻ തുടങ്ങിയപ്പോ ഞാൻ കാർ ഒരു ഓരം ചേർത്ത് നിർത്തി .പിന്നെ അവളുടെ അടുത്തേക്ക് നീങ്ങി ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ഒന്ന് കണ്ണുരുട്ടി .
“മിണ്ടല്ലെടീ ..ആള്ക്കാര് കേക്കും …” ഞാൻ പയ്യെ പറഞ്ഞു ഒന്ന് ദേഷ്യം അഭിനയിച്ചെങ്കിലും അവള് അയവ് വരുത്തിയ മട്ടില്ല .അതുകൊണ്ട് തന്നെ പെണ്ണ് എന്റെ കയ്യിലൊന്നു പയ്യെ കടിച്ചു .
“ആഹ് …ദേ …” അത്രയൊന്നും വേദനിച്ചില്ലെങ്കിലും ഞാൻ കൈപിൻവലിച്ചു അവളെ ഇടിക്കുന്ന പോലെ കയ്യോങ്ങി .
“പൊന്നു , പറഞ്ഞ കേട്ടില്ലെങ്കിൽ ഞാൻ ഇപ്പൊ തന്നെ തിരിച്ചു അവിടെ കൊണ്ടാക്കും ട്ടാ ..തെണ്ടി പെണ്ണ് ” ഞാൻ അവളെ നോക്കി ഒന്ന് പല്ലു കടിച്ചു .
“ചാച്ചനാ തെണ്ടി …” അതിനുള്ള മറുപടിയും വേഗം എത്തി .
“അതേടി ..ഒക്കെ ഞാനാ …” സ്വല്പം ദേഷ്യത്തോടെ തന്നെ ഉറക്കെ പറഞ്ഞു അവളുടെ സീറ്റ് ബെൽറ്റ് ഞാൻ ഊരികൊടുത്തു . സ്വല്പം ദേഷ്യത്തോടെയാണ് അതും ചെയ്തത് . പെട്ടെന്ന് എന്റെ ഭാവവും സ്വരവും ഒകെ മാറിയതു കണ്ടു പെണ്ണും ഒന്നും വല്ലാതായി ! അവളെന്നെ നെറ്റി ചുളിച്ചു ചെറിയ സങ്കടത്തോടെ നോക്കുന്നുണ്ട് .
“എന്നെ നോക്കുവൊന്നും വേണ്ട ..എന്താന്ന് വെച്ച ചെയ്തോ ..കൊറച്ചൊക്കെ പറഞ്ഞ കേക്കണം ..ഇനി എന്റെ അടുത്തെങ്ങാനും വന്ന കാണിച്ചു തരാ….” സ്വല്പം ദേഷ്യത്തോടെ തന്നെ പൊന്നൂസിന്റെ നേരെ കൈചൂണ്ടികൊണ്ട് ഞാൻ അവളെ ഒന്ന് പേടിപ്പിച്ചു . അതും കൂടി കേട്ടതോടെ പെണ്ണ് കരയുമെന്നു എനിക്ക് തോന്നി . മുഖമൊക്കെ ആകെ വല്ലാതായി.
ഞാൻ അത് മൈൻഡ് ചെയ്യാതെ തിരികെ എന്റെ സീറ്റിലേക്ക് തന്നെ ഒരുവിധം കയറി ഇരുന്നു വണ്ടി വീണ്ടും മുന്പോട്ടെടുത്തു . പൊന്നു അതൊക്കെ നോക്കി സീറ്റിൽ ചാരി ഇരിപ്പുണ്ട് . മുടിയൊക്കെ പിടിച്ചു കൈകൊണ്ടു വലിച്ചും മാറിൽ കൈപിണച്ചു ഇരുന്നുമൊക്കെ അവള് എന്നെ ശ്രദ്ധിക്കുന്നുണ്ട് .ഞാൻ അവളെ മൈൻഡ് ചെയ്യാത്തതിന്റെ സങ്കടം പെണ്ണിന്റെ മുഖത്തുണ്ട് . അതിനിടക്ക് അവള് തന്നെ സീറ്റ് ബെൽറ്റ് വീണ്ടും ഇടാൻ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല .ഞാൻ അതൊക്കെ ചെറിയ ചിരിയോടെ ഇടം കണ്ണിട്ടു നോക്കുന്നുണ്ട് .
“ചാച്ചാ…” ഇടക്ക് എന്നെ സോപ്പിടാൻ വേണ്ടി പയ്യെ സംശയിച്ചു സംശയിച്ചു വിളിച്ചു .
“മിണ്ടാതെ ഇരുന്നോ അവിടെ ..നീ എന്നോടിനി മിണ്ടണ്ട ” ഞാൻ കട്ടായം പറഞ്ഞു കാർ വേഗത്തിൽ വിട്ടു .
“എനിച് മിണ്ട..ണം ..” അവൾ പറ്റില്ലെന്ന മട്ടിൽ എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് സീറ്റിലേക്ക് ചാഞ്ഞു .
“ഒറ്റക്കിരുന്നു മിണ്ടിക്കൊ …” ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി . പിന്നെ റോഡരികിൽ കണ്ട ഒരു ഇളനീർ വിൽക്കുന്ന ചേട്ടന്റെ അടുത്തേക്കായി വണ്ടി ചേർത്ത് നിർത്തി .പിന്നെ വേഗം സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി മറുവശത്തു ചെന്ന് ഡോർ തുറന്നു .
“വാ ..ഇറങ് ..” അപ്പോഴും ചെറിയ പിണക്കത്തോടെ ഇരിക്കുന്ന പൊന്നൂസിനെ നോക്കി ഞാൻ ഗൗരവം നടിച്ചു .
“നാൻ ഇല്ല …” അതിനു അവള് ചിണുങ്ങിക്കൊണ്ട് മറുപടി നൽകി.
“നാനൊക്കെ ഉണ്ട് …ഇങ്ങട്ടു ഇറങ്ങെടി …” അതിനു ചെറു ചിരിയോടെ മറുപടി പറഞ്ഞു ഞാൻ അകത്തേക്ക് കയ്യിട്ടുകൊണ്ട് പെണ്ണിനെ പിടിച്ചെടുത്തു . പിന്നെ ഒറ്റ അവളിക്ക് അവളെ പുറത്തെടുത്തു താങ്ങിപിടിച്ചു .
“ആഹ് ഹ ഹ ..” അതോടെ അവളൊന്നു പിടഞ്ഞു കാലിട്ടടിച്ചു .തണൽ മരത്തിന്റെ ചുവട്ടിലായി ഇളനീരും പനനൊങ്കും കച്ചവടം ചെയ്യുന്ന സ്വല്പം പ്രായം,ആയ ചേട്ടൻ ഞങ്ങളുടെ കോപ്രായമൊക്കെ നോക്കി ചിരിക്കുന്നുണ്ട് .
“ചേട്ടാ രണ്ടു ഇളനീര് വെട്ടിക്കോ …” അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ അയാളോടായി ചിരിയോടെ വിളിച്ചു പറഞ്ഞു . പിന്നെ പൊന്നൂസിനെ പയ്യെ ഉയർത്തി കാറിന്റെ മുകളിലായി ഇരുത്തി ,
“എനിച് വേന്റ ..” അപ്പോഴും പിണക്കം തീരാത്ത പോലെ അവള് എന്നോടായി പറഞ്ഞു .
“ഏഹ്..പിന്നെ…ഒന്ന് പോടീ പെണ്ണെ .,..” ഞാൻ അതുകേട്ടു അവളെ കൊഞ്ഞനം കുത്തി. അതുപോലെ അവള് തിരിച്ചും കാണിച്ചു .
“ന്നെ എന്തിനാ ചീത്ത പഞ്ഞേ ?” എന്റെ ചിരി നോക്കി അവള് മുടിയൊക്കെ സ്വയം മാടികൊണ്ട് തിരക്കി .
“ചീത്ത അല്ല ..ഇനി നിനക്ക് നല്ല അടികിട്ടും .” അവളെ അതിനു മുകളിൽ നിന്ന് പിടിച്ചിറക്കി രണ്ടു കയ്യിലും താങ്ങിയെടുത്തുകൊണ്ട് ഞാൻ ചിരിച്ചു. പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .
“ഉമ്മ്ഹ …ചാച്ചന്റെ മുത്തുമണി അല്ലെ പൊന്നു …” അവളെ ഉമ്മവെച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ അവളെയും എടുത്തു ഇളനീർ വിൽക്കുന്ന ആളുടെ അടുത്തേക്ക് നീങ്ങി . അവിടെ കിടന്ന കല്ലിന്മേലൊന്നിൽ ഞാൻ ഇരുന്നുകൊണ്ട് പുള്ളിക്കാരൻ ഇളനീർ വെട്ടുന്നത് ശ്രദ്ധിച്ചു . പൊന്നൂസിനെ അപ്പോഴേക്കും ഞാൻ താഴെ വെച്ചിരുന്നു . എന്റെ പുറകിൽ ചെന്ന് നിന്ന് കഴുത്തിൽ കൈചുറ്റി പിടിച്ചു അവളും അയാള് ഇളനീർ ചെത്തുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ട് .
“മോളാ?” പൊന്നൂസിനെ ശ്രദ്ധിച്ചുകൊണ്ട് ആ ചേട്ടൻ എന്നോടായി തിരക്കി .
“ആഹ്..അതെ..” ഞാൻ അതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .
“എന്താ മോൾടെ പേര് ?” അയാൾ അതോടെ ശ്രദ്ധ പൊന്നുവിലേക്കാക്കി .
“പൊന്നു …” അതിനു ചെറിയ കൊഞ്ചലോടെ അവള് മറുപടി പറഞ്ഞു .
“ആഹ് നല്ല പേര് …” പുള്ളി അതുകേട്ടു തലയാട്ടി ചിരിച്ചു . പിന്നെ വെട്ടിയ ഇളനീരിലോന്നിൽ സ്ട്രോ ഇട്ടു അതെനിക്കു നേരെ നീട്ടി .ഞാനതു വാങ്ങിച്ചുകൊണ്ട് പൊന്നൂസിന് കുടിക്കാനായി പിടിച്ചു നൽകി .കാര്യം മനസിലായ അവള് എനിക്ക് മുൻപിൽ നിന്നുകൊണ്ട് സ്ട്രോ മാത്രം സ്വന്തം കൈകൊണ്ട് പിടിച്ചു ആഞ്ഞു ഉള്ളിലേക്ക് വലിച്ചു .അതിന്റെ രുചി നാവിൽ അറിഞ്ഞ ഭാവമൊക്കെ അവളുടെ മുഖത്ത് കാണാം ! പക്ഷെ കുറച്ചു കുടിച്ചപ്പോഴേക്കും അവൾക്ക് മതിയായി . അതുകൊണ്ട് ബാക്കി ഞാൻ ആണ് കുടിച്ചത് .പിന്നീട് എനിക്ക് വെട്ടിയതും ഞാൻ തന്നെ കുടിച്ചു തീർത്തു. അതിനുള്ള കാശും നൽകി ബാക്കി ചേട്ടൻ തന്നെ വെച്ചോ എന്നും പറഞ്ഞു അവിടെ നിന്ന് മടങ്ങി .
ഒടുക്കം ഉച്ചയോടെ ഞങ്ങള് എന്റെ വീട്ടിൽ എത്തി . കാറിൽ നിന്ന് ഇറക്കി വിട്ടതോടെ “അച്ചമ്മ ..” എന്നും വിളിച്ചു വീടിനകത്തേക്ക് ഒറ്റയോട്ടം . അച്ഛൻ ഞാൻ ചെല്ലുന്ന സമയത് വീട്ടിൽ ഉണ്ടാരുന്നില്ല . ഞാൻ പിന്നാലെ ചിരിയോടെ അകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും പൊന്നു എന്റെ അമ്മയുടെ ഒക്കത്തെത്തിയിരുന്നു . ‘അമ്മ അവളെ ഉമ്മവെക്കുകയും വിശേഷം ചോദിക്കുകയും ഒകെ ചെയ്യുന്നുണ്ട്. മൈക്ക് അവരുടെ ചുറ്റും കിടന്നു “മ്യാവൂ…” എന്ന് മോങ്ങി പ്രദക്ഷിണം വെച്ച് നടക്കുന്നു .
“നിന്റെ മഞ്ജുനു എങ്ങനെ ഉണ്ട് സുഖല്ലേ ?” പെണ്ണിന്റെ കവിളിൽ പയ്യെ നുള്ളികൊണ്ട് മാതാശ്രീ തിരക്കി .
“ആഹ്..ചുഗാ …” അതിനു പയ്യെ മറുപി നൽകി പെണ്ണ് അമ്മയുടെ ദേഹത്ത് നിന്നും ഊർന്നു താഴേക്കിറങ്ങി . പിന്നെ അഞ്ജുവിന്റെ റൂമിലോട്ടോടി.
“അഞ്ജു മായി …” അഞ്ജുവിനെ പേരെടുത്തു വിളിച്ചു അവൾ അകത്തേക്ക് നീങ്ങി .പിന്നെ അവിടെ നിന്നും അവരുടെ സംസാരമൊക്കെ കേട്ടു. ആ സമയം കൊണ്ട് ഞാൻ മിക്കുവിനെ കുനിഞ്ഞെടുത്തു അമ്മയെ ഒന്ന് നോക്കി ചിരിച്ചു .
“മീൻ കിട്ടിയാ ?” ഊണിന്റെ നേരം ആയതുകൊണ്ട് അങ്ങനെ ചോദിയ്ക്കാൻ ആണ് തോന്നിയത് .
“ഹ്മ്മ് കിട്ടി..പക്ഷെ മത്തിയാണ് …” അമ്മച്ചി എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു അവിടെ കിടന്ന കസേരയിലേക്കിരുന്നു .
“അയ്യേ ..വേറെ ഒന്നും കിട്ടീലെ …” ഞാൻ അതുകേട്ടു ഒന്ന് മുഖം ചുളിച്ചു .
“ഓ..അതിനു നീ എഴുന്നളളുന്ന കാര്യം എനിക്കറിയോ …” എന്റെ ചോദ്യത്തിന് അമ്മച്ചി ഒരു മറുചോദ്യം എറിഞ്ഞു. അതോടെ ഞാൻ സൈലന്റ് ആയി സോഫയിലേക്കിരുന്നു . പിന്നെ മിക്കുവിൻറ് തലയിലും പുറത്തുമൊക്കെ പയ്യെ തഴുകി .
“അച്ഛൻ എവിടെ പോയി ?” ഞാൻ അമ്മയെ നോക്കികൊണ്ട് പയ്യെ തിരക്കി .
“ബാലേട്ടന്റെ കൂടെ എങ്ങോട്ടോ പോയതാ …” അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി പറഞ്ഞു അമ്മയെന്നെ അടിമുടി ഒന്നുനോക്കി .
“എന്താപ്പോ പെട്ടെന്ന് ഇങ്ങോട്ടു പോരാൻ ?” ‘അമ്മ വീണ്ടും തിരക്കി .
“ഇപ്പൊ വന്നതാണോ കുറ്റം …ഞാൻ കൊറച്ചു ദിവസം ലീവാ ..ഇനി അഞ്ജുവിന്റെ ഡെലിവറി ഒകെ കഴിഞ്ഞിട്ടെ പോണുള്ളൂ ..” ഞാൻ എന്റെ ഭാഗം ക്ലിയറാക്കി ചിരിച്ചു .
“ഹ്മ്മ്…എന്നിട്ട് നിന്റെ ടീച്ചർ എന്ത് പറയുന്നു ?” ‘അമ്മ തലയ്ക്കു കൈകൊടുത്തു ഡൈനിങ് ടേബിളിലേക്ക് ചാഞ്ഞുകൊണ്ട് എന്നെ നോക്കി .
“കൊഴപ്പം ഒന്നും ഇല്ല …ഞാൻ രണ്ടു ദിവസം അവിടെ ഉണ്ടാരുന്നു ” ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ്..അറിയാം …എനിക്ക് അവള് വിളിച്ചിരുന്നു…പെണ്ണിനെ ഇങ്ങോട്ടു വിട്ടിട്ടുണ്ടെന്നൊക്കെ കാലത്തു വിളിച്ചപ്പോ പറഞ്ഞു ” അമ്മച്ചി പയ്യെ സാവധാനം പറഞ്ഞു നിർത്തി .
“ഓ…ഇവിടെ പിന്നെ അമ്മായിയമ്മ മരുമോളുടെ ഭാഗം ആണല്ലോ …” അമ്മയും മഞ്ജുസും തമ്മിലുള്ള ബോണ്ടിങ് അറിയാവുന്നുണ്ട് ഞാൻ ചിരിച്ചു . അമ്മയും അതിന്റെ കൂടെ ഒന്ന് ചിരിച്ചു . അപ്പോഴേക്കും അഞ്ജുവും പൊന്നുവും കൂടി റൂമിൽ നിന്നും ഹാളിലേക്കെത്തി . അഞ്ജുവിന്റെ വയറു അത്യാവശ്യം നല്ലോണം വീർത്തിട്ടുണ്ട് . അവളുടെ കയ്യും പിടിച്ചു വരുന്ന പൊന്നൂസിന്റെ നോട്ടവും ആ വീർത്തു നിൽക്കുന്ന വയറിലാണ് . ഒരു അയഞ്ഞ നൈറ്റിയാണ് അഞ്ജുവിന്റെ വേഷം . വളരെ സാവധാനം ആണ് അവളുടെ നടപ്പു .
“ഇത് അബോര്ഷന് ചെയ്യാനാണോ ഈ സാധനത്തിന്റെ കൊണ്ടുവന്നേ ? ഓടിവന്നിട്ടു ആളുടെ മീതേക്ക് ചാടികേറുവാ സാധനം ” പൊന്നൂസിന്റെ തലക്കിട്ടു പയ്യെ കിഴുക്കി അഞ്ജു എന്നോടും അമ്മയോടുമായി പറഞ്ഞു . ഞങ്ങളത് കേട്ടു മുഖാമുഖം നോക്കി ഒന്ന് അടക്കി ചിരിച്ചു . അപ്പോഴേക്കും അഞ്ചു സോഫയിലേക്കായി ഇരുന്നു . പൊന്നൂസ് എന്റെ അരികിലേക്കും മാറിയിരുന്നു .
“വേറെ കൊഴപ്പം ഒന്നും ഇല്ലലോടി? വേണെങ്കി രണ്ടു ദിവസം മുന്നേ പോയിട്ട് അഡ്മിറ്റ് ആവാം..റിസ്ക് എടുക്കണ്ട ” ഞാൻ അഞ്ജു വന്നിരുന്നതും സംശയത്തോടെ തിരക്കി .
“അതൊന്നും വേണ്ട ..” അഞ്ജു അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി .
“ആഹ് എന്ന വേണ്ട …കാർത്തി വിളിക്കാറില്ലേ? അവൻ വരുന്നുണ്ടോ ?” ഞാൻ ഒരു സംശംശയം പോലെ അവളെ നോക്കി .
“ഹ്മ്മ് ..” അതിനു അവള് പയ്യെ മൂളി എന്നെ നോക്കി ചിരിച്ചു . അങ്ങനെ ഞങ്ങള് ഓരോ കുടുംബ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കെ അച്ഛനും തിരികെ എത്തി . അതോടെ പൊന്നൂസ് പുള്ളിയുടെ അടുത്തേക്ക് ഓടിപോയി . പിന്നെ അച്ഛച്ചനും പേരകുട്ടിയും കൂടി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ഉമ്മറത്ത് തന്നെ ഇരുന്നു .
—-******——-******——*****—–*****——*****——-****—- ഉച്ചക്കുള്ള ഫുഡ് ഒകെ കഴിച്ചു സ്വസ്ഥമായി ഒന്ന് കിടക്കാൻ പോയപ്പോഴാണ് പൊന്നൂസും വന്നു ബെഡിലേക്ക് കയറിയത് . പിന്നെ അവളെ ഉറക്കാൻ വേണ്ടിയുള്ള പെടാപാടാണ് .ഒടുക്കം അവള് എന്റെ അടുത്ത് കിടന്നു മാങ്ങയതോടെ ഞാൻ അഞ്ജുവിന്റെ കാര്യം വെറുതെ ഓർത്തു കിടന്നു . മഞ്ജുസിനും എനിക്കും എപ്പോഴും അവള് ഒരാശ്വാസമായിരുന്നു . അഞ്ജു വീട്ടിൽ ഇല്ലായിരുന്നെകിൽ മഞ്ജുസും വല്ലാതെ ബുദ്ധിമുട്ടൂമായിരുന്നു എന്ന് അവനുതന്നെ എന്നോടൊരിക്കൽ പറഞ്ഞിട്ടുണ്ട്. പിള്ളേരെ നോക്കാനും കൊഞ്ചിക്കാനുമൊക്കെ അഞ്ജുവിനായിരുന്നു കൂടുതൽ ഇഷ്ടം . മഞ്ജുസുമായി വഴക്കൊക്കെ പതിവാണെങ്കിലും അവൾക്ക് എന്നേക്കാൾ ഇഷ്ടം മഞ്ജുസിനോടാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഒരുപക്ഷെ മഞ്ജുസിനു ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടാകരുത് എന്ന കാര്യത്തിൽ എന്നെപോലെ തന്നെ അമ്മയും അച്ഛനും അഞ്ജുവും ഒക്കെ ശ്രദ്ധിച്ചിട്ടുണ്ട് .
അച്ഛൻ അവസാനമായി ദുബായിൽ നിന്ന് തിരികെ വന്നപ്പോഴാണ് അഞ്ജുവിനെയും കൊണ്ട് ഞാനാദ്യമായി സ്വല്പം കൂടുതൽ ദൂരം ഒറ്റക്ക് യാത്ര ചെയ്തിട്ടുള്ളത് . അച്ഛനെ വിളിക്കാനായി ഞാനും അവളുമാണ് പോയിരുന്നത്. എയര്പോര്ട് ഒകെ അവള് അന്നാണ് ആദ്യമായി കാണുന്നത് !അന്ന് അവളെ കൂടെ കൊണ്ടുപോകാൻ മഞ്ജുസോ അമ്മയോ മറ്റോ ആണ് എന്നോട് പറഞ്ഞത് . അവള് എയര്പോര്ട് കണ്ടിട്ടില്ലെന്നു എന്നോട് ആരോ പറഞ്ഞപ്പോ വേണമെങ്കിൽ നമുക്ക് അവളെ പ്ലെയിനിൽ കേറ്റാമെന്ന് ഞാനും തട്ടിവിട്ടിരുന്നു . എന്തായാലും ആ വാക്ക് ഞാൻ തന്നെ പാലിച്ചു എന്നതാണ് സത്യം .
ഞങ്ങളുടെ കോയമ്പത്തൂരിലെ ഓഫീസും കാര്യങ്ങളും ഒന്നും അഞ്ജുവോ എന്റെ വീട്ടുകാരോ കണ്ടിട്ടില്ല . അങ്ങനെ ഇരിക്കെ ഒരു വെക്കേഷൻ ടൈമിൽ ഞാൻ വീട്ടിൽ വന്നു തിരികെ മടങ്ങാൻ ഇരിക്കെ അവളോട് ചുമ്മാ ചോദിച്ചിരുന്നു . അന്ന് പൊന്നുവും അപ്പൂസും ഒകെ നന്നേ ചെറുതാണ് .
“എടി അഞ്ജു …നീ ചുമ്മാ എന്റെ കൂടെ വരുന്നോ . അവിടത്തെ ഫാക്ടറിയും ഓഫീസും ഒന്നും നീ കണ്ടിട്ടില്ലാലോ ? ” പിള്ളേരെ കൊഞ്ചിസിപ്പിച്ചു ഇരിക്കുന്നതിനിടെ ഞാൻ വെറുതെ അവളോടായി ചോദിച്ചു .
“ഏയ്..ഞാനില്ല…അതൊക്കെ കണ്ടിട്ട് ഇപ്പൊ എന്താ ..” എന്റെ ചോദ്യം കേട്ട് അവള് പയ്യെ ചിരിച്ചു .
“എന്നാലും ചുമ്മാ പോയി നോക്കെടി അഞ്ജു ..രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു ..” മഞ്ജുസും എന്നെ പിന്താങ്ങി .
“ഏയ് അതൊന്നും വേണ്ട ചേച്ചി ..ഞാൻ അവിടെ പോയിട്ട് എന്ത് കാണിക്കാനാ ..” അഞ്ജു അപ്പോഴും ആ ക്ഷണം നിരസിച്ചു .
“ഹാ..നീ ഇവിടെ ഇരുന്നിട്ട് എന്ത് കാണിക്കാനാ? ഇടക്കൊക്കെ ഒന്ന് പുറത്തൊക്കെ കറങ്ങു പെണ്ണെ ..” മഞ്ജുസും അവളെ നിർബന്ധിച്ചു .
“പിന്നെ ഇത് ടൂർ ആണല്ലോ …” അഞ്ജു അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ഓ..അപ്പൊ ടൂർ ആണെങ്കി നീ പോവും ..” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു ..പിന്നെ തോളിലിട്ട ആദിയുടെ പുറത്തു പയ്യെ തഴുകി .
“അല്ലാതെ പിന്നെ ..ഈ പൊട്ട ഫാക്ടറി കാണാൻ അവിടെ വരെ പോവാൻ വട്ടല്ലേ ..” അഞ്ജു മഞ്ജുസിനെ കളിയാക്കി ചിരിച്ചു .അങ്ങനെ ഒന്നും രണ്ടും ഒകെ പറഞ്ഞിരുന്നു ഒടുക്കം അഞ്ജു വരാമെന്നു സമ്മതിച്ചു . അങ്ങനെ അവളെയും കൊണ്ടാണ് ഞാൻ പിന്നീട് കോയമ്പത്തൂരിലേക്ക് മടങ്ങിയത് .
നേരെ ഓഫീസിലോട്ടു തന്നെയാണ് പോയത് . അവിടെ ചെന്നിറങ്ങിയതും അഞ്ജുവിന്റെ കണ്ണൊന്നു തള്ളി എന്നത് വാസ്തവമാണ് . അവള് ധരിച്ചു വെച്ചിരുന്നത് പോലെ ഒരു ചെറിയ സെറ്റപ്പ് ഒന്നുമല്ല അത് . ഏക്കര് കണക്കിന് സ്ഥലത്തു പല കെട്ടിടങ്ങളിലായാണ് ഫാക്ടറിയും ഗോഡൗണും ഓഫീസ് കെട്ടിടങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് .
അവള് കാറിൽ ഇരുന്നുകൊണ്ട് തന്നെ ചുറ്റുമൊന്നു കണ്ണോടിച്ചിരുന്നു . വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ സെക്യൂരിറ്റി ചേട്ടൻ ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്കെ വന്നു . അഞ്ജു അനിയത്തി ആണെന്ന് പറഞ്ഞതും അയാളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു ..പിന്നെ തമിഴന്മാരുടെ പതിവ് ബഹുമാനത്തോടെ അയാള് അഞ്ജുവിനെ സ്വീകരിച്ചു ..
അവൾക്ക് അതൊക്കെ ഒരു കൗതുകമായിരുന്നു . ഓഫീസിലുള്ളവരും മൂർത്തി സാറുമൊക്കെ “വാങ്ക മാഡം , വണക്കം മാ ..” എന്നൊക്കെ വിളിച്ചു അവളെ വണങ്ങി . ശ്യാമും ഉണ്ടായിരുന്നു അവിടെ . അവനെ കണ്ടതോടെ അഞ്ജുവിനും ആശ്വാസമായി . പരിചയമുള്ള ഒരു മുഖമെങ്കിലും ഉണ്ടല്ലോ !
പിന്നെ രണ്ടു ദിവസം അവള് ഞങ്ങളോടൊപ്പമായിരുന്നു . വീട്ടിൽ പാചകത്തിന് വരുന്ന പവിഴാതെയും പിള്ളേരെയുമൊക്കെ അഞ്ജുവിനും പരിചയപ്പെടുത്തി കൊടുത്തു . എന്റെ അനിയത്തി ആണെന്ന് പറഞ്ഞപ്പോൾ പവിഴത്തിനും വല്യ സന്തോഷമായി . ഗസ്റ്റ് ഹൌസിലെ സെക്യൂരിറ്റി പഴനി അണ്ണനും അഞ്ജുവിനെ വല്യ കാര്യമായിരുന്നു .
അങ്ങനെ അവിടെ നിന്ന് റോസമ്മയെ കാണാൻ വേണ്ടി ഞാനും അഞ്ജുവും കൂടി ബാംഗ്ളൂരിലേക്കും പോയി . അതായിരുന്നു അഞ്ജുവിന്റെ ആദ്യ വിമാന യാത്ര . പിന്നീട് വിവാഹം കഴിഞ്ഞതോടെ കാർത്തിയുടെ കൂടെ പലകുറി അത് ശീലമായി . ആദ്യമായിട്ട് വിമാനത്തിൽ കയറിയപ്പോൾ അവൾക്കു കൗതുകമായിരുന്നെങ്കിലും ടേക്ക് ഓഫ് ചെയ്തപ്പോൾ ആള് ചെറുതായി ഒന്ന് പേടിച്ചു . വയറു കാളിയ പോലെ ഒന്ന് എരിവ് വലിച്ചു അവള് അടുത്തിരുന്ന എന്റെ കയ്യിൽ കേറി പിടിച്ചു ! ഞാൻ ചിരിയോടെ അവളുടെ കയ്യും ഒന്നമർത്തി പിടിച്ചു ..കണ്ണടച്ചിരുന്നു അവള് പിന്നെ ഫ്ളൈറ്റ് നോർമൽ പൊസിഷനിലേക്ക്മാറിയപ്പോഴാണ് കണ്ണുതുറന്നത് . ഇതേ അനുഭവം എനിക്കും ആദ്യമായി ഫ്‌ളൈറ്റിൽ കയറിയപ്പോൾ ഉണ്ടായിരുന്നതുകൊണ്ട് അതിലെനിക്ക് വല്യ അത്ഭുതമൊന്നും തോന്നിയില്ല .
പിന്നീട് അഞ്ജുവിന്റെ വിവാഹത്തിന്റെ തലേന്നാണ് ഞാൻ അവളെ ഓർത്തു ആദ്യമായി സ്വല്പം ഇമോഷണൽ ആയതു . സംഗതി കാർത്തി ആണ് അവളെ വിവാഹം കഴിക്കുന്നതെങ്കിലും അഞ്ജു ഇനി വീട്ടിൽ ഉണ്ടാവില്ലെന്ന് ഓർത്തപ്പോഴുണ്ടായ ഒരു ചെറിയ സങ്കടം ഞാൻ ആദ്യമൊന്നും പുറത്തു കാണിച്ചിരുന്നില്ല. മഞ്ജുസും അതേപ്പറ്റി എപ്പോഴും പറയുമായിരുന്നു .
“അഞ്ജു പോയാൽ ഇവിടെ ആകെ ബോറിങ് ആയിരിക്കും അല്ലെ ” എന്നൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ മിസ് സ്വല്പം വിഷമത്തോടെ പറയും . ഞാൻ അതിനു പയ്യെ മൂളിക്കൊടുക്കുകയും ചെയ്യും .
അങ്ങനെ എല്ലാ തിരക്കുകളും കഴിഞ്ഞു തലേന്നു ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് വന് കേറിയ ശേഷമാണ് ഞാനും അഞ്ജുവും തമ്മിൽ മിണ്ടുന്നതു തന്നെ , ഓഡിറ്റോറിയത്തിൽ അവള് ഫ്രെണ്ട്സിന്റെയും ബന്ധുക്കളുടെയും ഇടയിൽ ആയിരുന്നു . ഞാനും അച്ഛനും ശ്യാമും ഒകെ ആളുകളെ സ്വീകരിക്കുന്ന തിരക്കിലും ആയിരുന്നു . അതുകൊണ്ട് അന്നത്തെ ദിവസം ഞങ്ങള് തമ്മിൽ അങ്ങനെ ഒന്നും സംസാരിച്ചിരുന്നില്ല .
വീട്ടിൽ വന്നു കേറിയ ഉടനെ ഒരു ദീർഘ ശ്വാസമെടുത്തു അവള് ഉമ്മറത്തെ കസേരയിലേക്കിരുന്നു .
“എന്റമ്മോ ..കാല് കടഞ്ഞിട്ട് വയ്യ ” അഞ്ചു ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു . റോസ്‌മേരി ഡിസൈൻ ചെയ്ത ഒരു ബ്രൈഡൽ ലെഹെങ്ക സെറ്റായിരുന്നു അവളുടെ വേഷം . മേക്കപ്പ് ഒകെ സാമാന്യം വാരി പൂശിയിട്ടുണ്ട്. അതിനായിട്ട് ഒരു ബ്യൂട്ടീഷ്യൻ തന്നെ വന്നിരുന്നു . കഴുത്തിൽ മഞ്ജുസ് സമ്മാനിച്ച ദയമുണ്ട് നെക്ലേസ് മാത്രമേ ഉള്ളു . പിന്നെ കയ്യിൽ കുറച്ചു വളകളും . ബാക്കി ആഭരണങ്ങളൊക്കെ കല്യാണത്തിന്റെ എന്നത്തേക്ക് മാറ്റി വെച്ചേക്കുവാണ്.
അവള് ഉമ്മറത്ത് കയറി ഇരുന്നതിനു പിന്നാലെയായാണ് അച്ഛനും അമ്മയും ഞാനും മഞ്ജുസും പിള്ളേരുമൊക്കെ കയറി വന്നത് . പിള്ളേര് അപ്പോഴേക്കും ഉറങ്ങി തൂങ്ങിയിരുന്നതുകൊണ്ട് മഞ്ജുസും എന്റെ അമ്മച്ചിയും അവരെ എടുത്തു നേരെ അകത്തേക്ക് നടന്നു .
“എടി , വെറുതെ ഇരുന്നു നേരം കളയണ്ട..കുളിച്ചിട്ട് ചെന്ന് കിടക്കാൻ നോക്ക്..നാളെ നേരത്തെ എണീക്കാൻ ഉള്ളതാ ..” അച്ഛൻ ഉമ്മറത്തേക്ക് കയറുന്നതിനിടെ അഞ്ജുവിനോടായി ഉപദേശിച്ചു .
“ഇപ്പ തന്നെ പന്ത്രണ്ടു ആകാറായി ..ഇനി ഇപ്പൊ എന്തിനാ ഉറങ്ങുന്നേ ..” ഇടം കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി അഞ്ജുവും അതിനു മറുപടി പറഞ്ഞു . അതിനു അച്ഛൻ ഒന്നും പറയാതെ അകത്തേക്ക് കടന്നു . ശേഷമാണ് ഞാൻ ഉമ്മറത്തേക്ക് കയറിയത് . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു എന്റെ വേഷം . കയ്യും കാലുമൊക്കെ ഒന്ന് നിവർത്തികൊണ്ട് ഞാൻ പയ്യെ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു . സമീപത്തുള്ള വീടുകളിലൊക്കെ എല്ലാവരും കിടന്നിട്ടുണ്ട് . ആകെക്കൂടി വെളിച്ചമുള്ളത് ഞങ്ങളുടെ വീട്ടിൽ മാത്രമാണ് . കിഷോറും ഞങ്ങളോടൊപ്പമാണ് മടങ്ങിയത് . അതുകൊണ്ട് അവൻ കയറി ചെന്നതോടെ ബാലേട്ടന്റെ വീട്ടിലും ലൈറ്റ് തെളിഞ്ഞു .
ഞാൻ തൂണിലേക്ക് ചാരികൊണ്ട് അഞ്ജുവിനെ നോക്കി . അവളും സ്വല്പം ക്ഷീണിച്ച മട്ടുണ്ട്. എന്നാലും മൊബൈലിൽ വന്ന മെസ്സേജുകൾക്കൊക്കെ കഴിയും പോലെ റിപ്ലൈ കൊടുക്കുന്നുണ്ട് . അത് ഞാൻ ശ്രദ്ധിച്ചതോടെ അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് മൊബൈൽ അടുത്ത് കിടന്ന ടീപോയിലേക്ക് വെച്ചു.
“ഫ്രെണ്ട്സ് ആഹ് …വിഷ് ചെയ്തുള്ള മെസ്സേജിന്റെ ബഹളം ആണ് ..” ഞാൻ അങ്ങോട്ട് ചോദിക്കാതെ താനെ അഞ്ജു എന്നോട് പയ്യെ പറഞ്ഞു . ഞാൻ അതിനു ഒന്ന് മൂളുക മാത്രം ചെയ്തു .
“എന്താ ഒരു മൂളക്കം ..” എന്റെ മറുപടിയിൽ തൃപ്തി വരാത്ത പോലെ അവൾ പുരികം ഇളക്കി .
“ഏയ് ..വേറെ ഇപ്പൊ എന്ത് പറയാനാ ..” ഞാൻ പയ്യെ ചിരിച്ചു .
“ഒന്നും പറയാൻ ഇല്ലേ ? താനെന്ത് മനുഷ്യനാടോ ..രണ്ടു ദിവസം കഴിഞ്ഞ ഞാൻ ഇവിടന്നു പോവില്ലേ ? ഒരു സ്നേഹവും ഇല്ലാത്ത ജന്തു ” എന്റെ മറുപടി കേട്ട് അഞ്ജു ഒന്ന് അമ്പരന്നു .
“അഹ് അതാണ് ഒരാശ്വാസം ..ഇനി കേറി വരുമ്പോ നിന്റെ തിരുമോന്ത കാണണ്ടല്ലോ ..മനുഷ്യന് സമാധാനവും കിട്ടും …” ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു ചിരിച്ചു .അതോടെ അവള് ഇരിക്കുന്നിടത്തു നിന്ന് വേഗം എഴുനേറ്റു എന്റെ നേരെ കൈചൂണ്ടി .
“ദേ ..ഞാൻ ഒന്നങ്ങട് തരും ….” അഞ്ജു സ്വല്പം ദേഷ്യത്തോടെ തന്നെ എന്റെ അരികിലേക്കായി വന്നു .
“ഓ പിന്നെ ..എന്നാ അടിക്കെടി …” ഞാനും വിട്ടില്ല..സ്വല്പം സ്വരമുയർത്തി തന്നെ പറഞ്ഞു അവളെ നോക്കി . പക്ഷെ അവളുടെ മുഖം പെട്ടെന്ന് വല്ലാണ്ടായി . ഞാൻ അത് നോക്കികൊണ്ടിരിക്കെ തന്നെ അഞ്ജു പെട്ടെന്ന് എന്നെവന്നങ്ങു കെട്ടിപിടിച്ചു . അങ്ങനെ അപൂർവമായേ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളൂ .
അവള് എന്റെ ദേഹത്തേക്ക് ചാഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ തോളിലേക്ക് മുഖം വെച്ചു .
“ഡീ ഡീ ..മാറ് ..ചുമ്മാ തമാശ കാണിക്കല്ലേ …” മഞ്ജുസോ അമ്മയോ മറ്റോ ആ സീൻ കണ്ടു വരുമെന്ന ജാള്യത ഓർത്തപ്പോൾ ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കി .പക്ഷെ അവള് പറ്റില്ലെന്ന മട്ടിൽ മൂളികൊണ്ട് എന്നെ കൂടുതൽ മർത്തിപിടിച്ചു .എ തോടൊപ്പം അവള് ചെറുതായി പറഞ്ഞതായും എനിക്ക് തോന്നി. എന്റെ തോളിൽ ചെറുതായി നനവ് പടർന്നതും ഞാൻ വല്ലാണ്ടായി…മാത്രമല്ല അതോടെ ഞാനും അവളെ പയ്യെ ഒന്ന് ഹഗ് ചെയ്തു പുറത്തു തട്ടി .
“ഐവിൽ മിസ് യു …” അവൾ പയ്യെ പിറുപിറുത്തുകൊണ്ട് എന്നെ ഇറുക്കി .
“നീ കരഞ്ഞാ…” ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു അവളെ ബലമായി തന്നെ അടർത്തി മാറ്റി . ഒന്ന് മടിച്ചെങ്കിലും ഒടുക്കം അഞ്ജു അകന്നു മാറി . അവളുടെ കണ്ണുകളൊക്കെ ആകെ കലങ്ങിയിരുന്നു .
“നിനക്കെന്താ ഇപ്പൊ കരയാൻ മാത്രം …” ഞാൻ അവളെ എന്റെ സമീപത്തേക്കായി പിടിച്ചിരുത്തി പയ്യെ തിരക്കി. എന്റെ ഇമോഷൻസ് ഒകെ ഞാൻ മാക്സിമം കൺട്രോൾ ചെയ്തു പിടിച്ചിരിക്കുവായിരുന്നു .
“കണ്ണേട്ടന് ഒരു വിഷമവും ഇല്ലേ ?” അതിനു സ്വല്പം ദേഷ്യത്തോടെ പല്ലുകടിച്ചുകൊണ്ടാണ് അവള് ചോദിച്ചത് .
“വിഷമം ഒകെ ഉണ്ട് …പക്ഷെ വിഷമിച്ചിട്ട് എന്താടി കാര്യം …ഞാൻ പറഞ്ഞാ നീ ഇവിടന്നു പോവാതിരിക്കോ ?” ഞാൻ പയ്യെ വളരെ സാവധാനം അവളോട് തിരക്കി. അതിനു അഞ്ജുവിനു ഒരു മറുപടി ഉണ്ടായിരുന്നില്ല .
“രണ്ടു ദിവസം കഴിഞ്ഞ നീ കാർത്തിയുടെ കൂടെ ബാംഗ്ലൂരിൽ പോകും, പിന്നെ അങ്ങനെ അവിടെ സെറ്റിൽ ആകും. ഇടക്കൊക്കെ വല്ലപ്പോഴും ഇവിടേയ്ക്ക് വന്ന വന്നു .. അതും എന്നെ കാണാൻ ഒന്നുമായിരിക്കില്ല ..അമ്മേനേം അച്ഛനേം കാണാൻ ആകും ” ഞാൻ അവ്വല് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു .
“ഒന്ന് മിണ്ടാതിരിക്കോ …” എന്റെ സംസാരം കേട്ട് അവള് പയ്യെ കണ്ണുതുടച്ചു .
“എന്ന നീ മിണ്ടെടി ..അല്ല പിന്നെ …” ഞാൻ അതുകേട്ടു ചിരിച്ചു .
“പോ അവിടന്ന് …” എന്റെ ചിരി കണ്ടു അഞ്ജു പയ്യെ എന്റെ കയ്യിൽ അടിച്ചു .
“സത്യത്തിൽ കണ്ണേട്ടനാ ഭാഗ്യം… ലൈഫ് ലോങ്ങ് നമ്മുടെ അച്ഛന്റേം അമ്മയുടേം കൂടെ കഴിയാലോ ” അഞ്ജു ചിരിയോടെ ആണ് പറഞ്ഞതെങ്കിലും എനിക്ക് അതിൽ ഒരു വിഷമം തോന്നാതിരുന്നില്ല . ഒരുവിധം പെൺകുട്ടികളുടെ ഒകെ അവസ്ഥ അതുതന്നെയാണ് !
“പോടീ ..അങ്ങനെ ഒന്നും ഇല്ല …കാർത്തി നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ ..നമ്മളൊക്കെ ഒരേ ഫാമിലി അല്ലെ..” ഞാൻ അതുകേട്ടു അവളെ ആശ്വസിപ്പിച്ചു .
“ഹ്മ്മ്…എന്നാലും എനിക്കൊരു വിഷമെടോ ” അവളെന്നെ നോക്കി ചിണുങ്ങി .
“എന്തിനു ..” ഞാൻ അവളുടെ തോളിലേക്ക് എന്റെ ഇടം കയ്യിട്ടുകൊണ്ട് പയ്യെ തിരക്കി .
“ചുമ്മാ..ഇനി കണ്ണേട്ടന്റെ കൂടെ തല്ലു കൂടാൻ പറ്റില്ലല്ലോ ..പിന്നെ നമ്മുടെ ഉണ്ണീസ് …” അഞ്ജു സ്വല്പം ഇമോഷണൽ ആയി എന്നെ നോക്കി .
“ഓ പിന്നെ ..അതൊക്കെ ശരിയായിക്കോളും ,നീ ഇപ്പൊ പോയി കിടക്കാൻ നോക്ക് …നാളെ നേരത്തെ എണീക്കണ്ടേ ? ” അവളുടെ തോളിൽ ഒന്നമർത്തികൊണ്ട് ഞാൻ ചിരിച്ചു .
“ഹ്മ്മ്…പിന്നെ …ഞാൻ കരഞ്ഞ കാര്യം ആരോടും പറയണ്ട ട്ടോ…പ്രേത്യകിച് മഞ്ജു ചേച്ചിനോട് ” എണീറ്റ നേരത്തു അവള് എന്നോടായി ഒരു സ്വകര്യം പോലെ പറഞ്ഞു .
“ഇല്ല ..പൊക്കോ …” ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . അതോടെ അഞ്ജു എന്നെ ഒന്നുടെ കെട്ടിപിടിച്ചു ഗുഡ് നൈറ്റും പറഞ്ഞു അകത്തേക്ക് പോയി . പിന്നാലെ ഞാനും റൂമിലേക്ക് ചെന്നു.അപ്പോഴേക്കും മഞ്ജുസ് കുളി ഒക്കെ കഴിഞ്ഞു കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു . പിറ്റേന്ന് നേരത്തെ എനിക്കേണ്ടതുള്ളതിനാൽ ഞാനും വേഗം ചെന്നു കിടന്നു . കുളിക്കാൻ കൂടി മെനക്കെട്ടില്ല . പിറ്റേന്ന് വിവാഹമൊക്കെ ആഘോഷമായിട്ടു തന്നെ കഴിഞ്ഞു .അവരുടെ ആദ്യരാത്രി ഒക്കർ ഞങ്ങളുടെ വീട്ടിൽത്തന്നെ ആയിരുന്നു . തുടർന്ന് രണ്ടു മൂന്നു ദിവസത്തെ വിരുന്നൊക്കെ കഴിഞ്ഞാണ് കാർത്തിയും അഞ്ജുവും കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് മടങ്ങിയത് .
രണ്ടുപേരുടെയും ഹണിമൂൺ ഒക്കെ അറേഞ്ച് ചെയ്തു കൊടുത്തത് മഞ്ജുസ് ആണ് . മഞ്ജുസും കൂടി മാലിദ്വീപിൽ ഹണിമൂണിന് പോയപ്പോഴേ ആ സ്ഥലത്തിന്റെ ഭംഗിയും മൂടും മഞ്ജുസിനു ഇഷ്ടപ്പെട്ടിരുന്നു . അതുകൊണ്ട് ആ സ്ഥലം തന്നെയാണ് മഞ്ജുസ് സെലക്ട് ചെയ്തു കൊടുത്തത് . ടിക്കറ്റും പാക്കേജും അടക്കം എല്ലാം ഉൾപ്പെടുന്ന ഗിഫ്റ്റ് !
അങ്ങനെ അതൊക്കെ ഓർത്തു ഞാനും ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി . പിന്നീട് എണീറ്റപ്പോൾ നേരം സന്ധ്യ ആയിരുന്നു . ഞാൻ ഉണരുന്നതിനു മുൻപേ പൊന്നൂസ് എണീറ്റ് പോയിരുന്നെന്നു എനിക്ക് മനസിലായി . കാരണം ബെഡിൽ അവളുടെ പൊടിപോലും ഉണ്ടായിരുന്നില്ല .എന്തായാലും ഞാൻ എഴുന്നേറ്റ ശേഷം പൊന്നു കാണാതെ പുറത്തൊന്ന് പോയി ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിൽ കളിയും കണ്ടിരുന്നു . നാട്ടിലെ സുഹൃത്തുക്കളൊക്കെ കൂടെ ഉണ്ടായിരുന്നു . സ്വല്പം ഒന്ന് ഇരുട്ടിയതോടെ ഞാൻ അവിടെ നിന്നും വേഗം വീട്ടിലേക്ക് തന്നെ മടങ്ങി .
തിരികെ ചെല്ലുമ്പോൾ ഉമ്മറത്ത് അച്ഛനും പൊന്നുവും കൂടി എന്തൊക്കെയോ മിണ്ടി പറഞ്ഞിരിക്കുന്നുണ്ട് . ഉമ്മറത്ത് സന്ധ്യയ്ക്കു കത്തിച്ചു വെച്ച നിലവിളക്കു അപ്പോഴും കത്തുന്നുണ്ട് . വൈകുന്നേരത്തെ കുളിയൊക്കെ കഴിഞ്ഞു വേഷവും മാറി നെറ്റിയിൽ ഭസ്മം ഒക്കെ തൊട്ടുള്ള പൊന്നുവിന്റെ ഇരിപ്പു കാണാൻ നല്ല ഭംഗിയുണ്ട് ! അതെല്ലാം എന്റെ അമ്മച്ചി പഠിപ്പിച്ച ശീലമാണ് .
എന്നെ കണ്ടിട്ടും വല്യ മൈൻഡ് ഒന്നും ഇല്ല . അത്രയ്ക്ക് സീരിയസ് ആയിട്ട് എന്തോ സംസാരിക്കുന്നുണ്ട് . അച്ഛനും അതൊക്കെ മൂളി കേൾക്കുന്നുണ്ട് .
“പൊന്നൂട്ടി ചായ കുടിച്ചാ..?” മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറുന്നതിനിടെ ഞാൻ പൊന്നുവിനോടായി തിരക്കി.
“ആഹ് ..അച്ചമ്മ തന്നു” അതിനു എന്നെ നോക്കി മറുപടി നൽകി അവള് വീണ്ടും അച്ഛന് നേരെ തിരിഞ്ഞു . അതോടെ കൂടുതലൊന്നും ചോദിക്കാതെ ഞാൻ ഹാളിലേക്ക് കടന്നിരുന്നു . അവിടെ അമ്മയും അഞ്ജുവും കൂടി ഏതോ സീരിയൽ കണ്ടിരിക്കുന്നുണ്ട് . എന്നെ കണ്ടതോടെ അമ്മച്ചി എഴുനേറ്റു അടുക്കളയിലേക്ക് പോയി , പിന്നെ തിരികെ വന്നത് ചായയും പലഹാരവും കൊണ്ടാണ് .അത് ഡൈനിങ് ടേബിളിൽ കൊണ്ടുവച്ചു പുള്ളിക്കാരി വീണ്ടും ഇരുന്നിടത്തു തന്നെ വന്നിരുന്നു .
“അതിനെ പിടിച്ചു പുറത്താക്കിയതാണോ ?” പൊന്നൂസിന്റെ കാര്യം ഓർത്തു ഞാൻ അമ്മയെ നോക്കി .
“പോടാ അവിടന്ന് ..അത് അച്ഛനോട് എന്തൊക്കെയോ പറഞിരിക്കാൻ തുടങ്ങീട്ട് കൊറേ നേരമായി .. അവിടത്തെ വിശേഷം ആയിരിക്കും ” അമ്മച്ചി അത് നിഷേധിച്ചുകൊണ്ട് ചിരിച്ചു . ഞാനും അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു . പിന്നെ ചായയൊക്കെ കുടിച്ചു മുകളിൽ പോയി ഫ്രഷ് ആയി . ശേഷം മഞ്ജുസിനെ ഒന്ന് വിളിച്ചു നോക്കി . സ്വൽപ്പനേരം മഞ്ജുസുമായും ആദിയുമായും സംസാരിച്ചിരുന്നു . മഞ്ജുവിന് കൂടുതലും അറിയേണ്ടിയിരുന്നത് അഞ്ജുവിന്റെ കാര്യമായിരുന്നു . പിന്നെ പൊന്നൂസിനെ കൊണ്ട് ശല്യം ഒന്നും ഇല്ലല്ലോ എന്ന പതിവ് ചോദ്യവും . സംഗതി ഞാൻ പറയുന്നതൊക്കെ അനുസരിക്കുമെങ്കിലും മഞ്ജുസിനെ പേടിയുള്ള പോലെ പൊന്നൂസിന് എന്നെ പേടിയില്ല . അതുകൊണ്ടാണ് മഞ്ജുസ് ആ കാര്യം കുത്തികുത്തി ചോദിക്കുന്നത്
Comments:
No comments!
Please sign up or log in to post a comment!