ഒളിച്ചോട്ടം 7
ഈ ഭാഗം നിങ്ങളിലേക്കെത്തിക്കാൻ വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങളും ജോലി തിരക്കുമെല്ലാം കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് താമസിച്ചത്. പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷ മാത്രമേ എനിക്കുള്ളൂ വായിച്ചു കഴിഞ്ഞാൽ കഴിവതും അഭിപ്രായം രേഖപ്പെടുത്തുക അതെന്ത് തന്നെയായാലും. ഈ ഭാഗം ഇഷ്ടമായെങ്കിൽ ❤️ Like ചെയ്യാൻ മറക്കരുതെ. നിങ്ങൾ നൽകുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് ഓരോ എഴുത്തുകാരനും കഥകൾ തുടർന്നെഴുതാനുള്ള ഊർജ്ജമാകുന്നതെന്ന് ഓർക്കുക.
സസ്നേഹം KAVIN P S 💗
കാര്യങ്ങളെല്ലാം തകിട മറിഞ്ഞ ആ ദിവസത്തെ കുറിച്ച് ഞാൻ പറയാം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പതിവ് പോലെ ഞങ്ങളെല്ലാവരും ലഞ്ച് ബ്രേക്കിന് കോളജ് ഗ്രൗണ്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത് എന്റെ ഫോണിലേയ്ക്ക് വിളിക്കുന്നത്. ഞാൻ കോൾ എടുത്ത ഉടനെ അവൻ വല്ലാതെ അണച്ച് കൊണ്ട് പറഞ്ഞു.
“ആദി, അന്ന് അനൂന്റെ കേസിന് നമ്മള് പഞ്ഞിക്കിട്ട അവളുടെ കസിൻ അവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി നിന്നെ അന്വേഷിച്ച് നമ്മുടെ ക്യാമ്പസ് കോമ്പൗണ്ടിൽ കറങ്ങുന്നുണ്ട്. ഞാനവരുടെ മുന്നിൽ പെട്ടു അവിടെ നിന്ന് ഒരു വിധമാ ഞാനോടി പോന്നെ. അവൻമാരുടെ കൈയ്യിൽ വടിവാളും കത്തീം ഹോക്കി സ്റ്റിക്കുമെല്ലാം ഉണ്ട്. നീ എത്രേം പെട്ടെന്ന് നിയാസിനേം കൂട്ടി എങ്ങനെയെങ്കിലും പുറത്ത് ചാട് അവന്മാര് പത്തെഴുപതാളുണ്ട് നമ്മളെ കൊണ്ട് അവന്മാരോട് അടിച്ച് നിൽക്കാൻ പറ്റൂന്ന് തോന്നണില്ല. ആ…. അയ്യോ” എന്നുള്ള അമൃതിന്റെ നിലവിളിയോടെ കോൾ കട്ടായി.
ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാതെ മരവിച്ച് നിൽക്കുന്നത് കണ്ട് നിയാസും ശുഐബ് ഇക്കയും കാര്യം തിരക്കി ഞാനവരോട് അന്ന് നടന്ന സംഭവവും ഇപ്പോ അതിന്റെ പേരിൽ അവർ എന്നെ അന്വേഷിച്ച് വന്നതും ആ കാര്യം വിളിച്ച് പറയുന്നതിനിടെ അമൃതിനെന്തോ സംഭവിച്ചെന്ന കാര്യവും ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞതെല്ലാം കേട്ട് നിയാസാകെ മരവിച്ച പോലെ നിൽപ്പുണ്ട്. ശുഐബിക്ക ചാടിയെഴ്ന്നേറ്റിട്ട് പറഞ്ഞു
“അവന്മാർ 70 പേരാണെങ്കിൽ നമ്മളിവിടെ 1000 പേരുണ്ട്. കോളെജ് ക്യാമ്പസിൽ കയറിയ അവൻമാർ തിരിച്ച് രണ്ട് കാലിൽ തിരിച്ച് പോകുന്നതെനിക്കൊന്ന് കാണണം. എടാ ആദി നീ വാ നമ്മളാരാണെന്ന് ആ മൈരന് കാണിച്ച് കൊടുക്കാം” ന്ന് പറഞ്ഞ് ശുഐബിക്ക എന്നെയും നിയാസിനെയും ഉന്തി തള്ളി നടത്തിച്ചു. ശുഐബിക്ക വിളിച്ച് വരുത്തിയ കോളെജിലെ സകല പിള്ളേരുടെ കൈയ്യിലും ക്രിക്കറ്റ് ബാറ്റും കമ്പി വടികളും ഉണ്ട്. ഇതെല്ലാം കണ്ടതോടെ ഉറങ്ങി കിടന്നിരുന്ന എന്റെയും നിയാസിന്റെയും ധൈര്യം സട കുടഞ്ഞെഴ്ന്നേറ്റു.
“ഞങ്ങൾക്ക് വേണ്ടത് നിന്നെയാ. അന്ന് ഞങ്ങളെയെല്ലാരേയും അടിച്ചിട്ട് പോയാ എല്ലാം അങ് തീർന്നെന്ന് കരുതിയോടാ ചെറ്റേ. ഞങ്ങള് വന്നെടാ അന്നത്തെ കണക്ക് തീർക്കാൻ ആണാണെങ്കിൽ വന്ന് ഒന്ന് മുട്ടി നോക്കെടാ”
അവൻ പറഞ്ഞതിനുള്ള മറുപടി കൊടുത്തത് ശുഐബിക്കയാണ്: ” നീ അത്രയ്ക്ക് കുണ്ണയ്ക്ക് ഉറപ്പുള്ളവനാണേൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയൊന്ന് അടിച്ച് വീഴ്ത്ത് അപ്പോ ഞങ്ങള് സമ്മതിച്ച് തരാം നീ ഒരു ആൺകുട്ടിയാന്ന്. ധൈര്യമുണ്ടേൽ മുന്നോട്ട് വാടാ ….” ശുഐബിക്ക കൈയ്യിലുള്ള ക്രിക്കറ്റ് ബാറ്റ് ഇടത് കൈ വെള്ളയിലടിച്ച് കൊണ്ട് പറഞ്ഞു.
” എന്ന വാടാ മയിരേ” സംഗീത് അലറിക്കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. തൊട്ട് പിറകിൽ അവന്റെ കൂടെ വന്നവരും ഞങ്ങളുടെ നേർക്ക് ഓടി അടുത്തു. ഞാൻ അവന്റെ വരവ് കണ്ട് ശുഐബിക്കയുടെ കൈയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങിയിട്ട് എനിക്ക് നേരെ ഓടിയടുത്ത സംഗീതിന്റെ തലയ്ക്ക് നേരെ ബാറ്റ് കൊണ്ട് വീശി അടിച്ചു എന്റെ അടിയേറ്റ് അവൻ കുറച്ച് ദൂരേയ്ക്ക് നീങ്ങി മുഖമടിച്ച് നിലത്ത് വീണു. സംഗീതിന്റെ വീഴ്ച കണ്ട് പതറിയ അവന്റെ സുഹൃത്തുക്കൾ ഞങ്ങൾ കൂട്ടമായി അവർക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പേടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളല്ലാം ഇട്ടെറിഞ്ഞ് തിരിഞ്ഞോടി. തിരിഞ്ഞോടിയിരുന്നവരെല്ലാം മെയിൻ ഗേറ്റ് ലക്ഷ്യമാക്കിയാണ് ഓടിയത് ഇത് കണ്ട ഞങ്ങളുടെ വാച്ച്മാൻ തോമസേട്ടൻ ഗേറ്റ് വേഗത്തിൽ അടച്ച് താഴിട്ട് പൂട്ടി. ഗേറ്റടച്ചതോടെ പരിഭ്രാന്തരായ സംഗീതിന്റെ കൂട്ടുകാർ നാലുപാടും ചിതറിയോടി അവരെ അടിച്ച് നിലംപരിശാക്കാൻ അവർക്ക് പിന്നാലെയായി ഞങ്ങളും ഓടി.
ചിതറിയോടിയ സംഗീതിന്റെ കൂട്ടുകാരെ ഞങ്ങൾ ഓടിച്ച് പിടിച്ച് കൈയ്യിലുണ്ടായിരുന്ന വടികൾ കൊണ്ടും ക്രിക്കറ്റ് ബാറ്റു കൊണ്ടുമെല്ലാം നല്ല വണ്ണം കൈ കാര്യം ചെയ്തു. ഞങ്ങളുടെ കൈയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ച് കൂട്ടിയ അവർ ദേഹ മൊത്തം അടി കൊണ്ട് ചതഞ്ഞ് ചോരയൊലിപ്പിച്ച് ഗ്രൗണ്ടിൽ വീണു കിടപ്പായി അവരെയെല്ലാത്തിനെയും പൊക്കിയെടുത്ത് ഞങ്ങളെല്ലാരും ഗ്രൗണ്ടിൽ നിൽക്കുന്ന ആൽമര ചുവട്ടിൽ കൊണ്ടു നിരത്തി കിടത്തി. കോളെജിൽ നടന്ന അടിയുടെ കാര്യമറിഞ്ഞ് ഇറങ്ങി വന്ന ടീച്ചർമാരോടും സാറും മാരോടെല്ലാം ശുഐബിക്ക സംഭവങ്ങൾ വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു.
” പിള്ളേരെ ഒന്ന് ശ്രദ്ധിച്ചേ: ഞാനിപ്പോ സ്റ്റേഷനിലേയ്ക്ക് വിളിച്ചിരുന്നു. അവിടെത്തെ പോലീസുകാരെല്ലാം നെടുമ്പാശ്ശേരി എയർപോർട്ടിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന എതോ ഫംഗ്ഷന് സെക്യൂരിറ്റി കൊടുക്കാൻ പോയിരിക്കുകയാ അവർ മടങ്ങി വരുന്ന വഴിയിൽ ഇവന്മാരെ കൊണ്ട് പോയ്ക്കൊളാന്നാ പറഞ്ഞിരിക്കണെ. അത് വരെ ഇവന്മാരെ ഒന്നും ചെയ്യരുതെന്നാ പറഞ്ഞിരിക്കണെ.” പുള്ളി പറഞ്ഞ് നിറുത്തിയിട്ട് അടി കൊണ്ട് കിടക്കുന്നവൻമാരെ ഒന്ന് കൂടി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പറഞ്ഞു ” ഇവൻമാരെ ഇനി നിങ്ങള് ചെയ്യാനൊന്നും ബാക്കിയില്ലാലോ ഡാ പിള്ളേരെ”
തോമസ് സാർ പറഞ്ഞത് കേട്ട് ശുഐബിക്ക പുള്ളിയോടായി പറഞ്ഞു: “പിന്നെ നമ്മുടെ കോളെജ് ക്യാമ്പസീ കേറി പിള്ളേരെ ചൊറിയാൻ വരുന്നവന്മാരെ ഞങ്ങളായത് കൊണ്ടാ ബാക്കി വെച്ചത് വേറെ വല്ലോടത്തുമായിരുന്നെങ്കിൽ ഇവന്മാരെ തീർത്ത് കളഞ്ഞിട്ടുണ്ടായിരുന്നെനെ സാറെ”
ശുഐബിക്ക പറഞ്ഞത് കേട്ട് തോമസ് സാർ തോളത്ത് കൈ വച്ച് കൊണ്ട് പറഞ്ഞു: “അതൊക്കെ എനിക്കറിയാം ശുഐബെ. എന്നതായാലും നിങ്ങളിവന്മാരെ ശരിക്കുമെന്ന് ശ്രദ്ധിച്ചോണെ പോലീസ് വരുന്നത് വരെ ഇനി ഇവരെ ഒന്നും ചെയ്യണ്ടാട്ടോ. എന്നാ ഞാൻ ഓഫീസിലോട്ട് പോക്കോട്ടെന്ന്” പറഞ്ഞ് പുള്ളി തിരിഞ്ഞു നടന്നിട്ട് കൂടി നിൽക്കുന്ന ടീച്ചേഴ്സിനോടും സാറുമ്മാരോടുമെല്ലാം സ്റ്റാഫ് റൂമിലേയ്ക്ക് പോയ്ക്കോള്ളാൻ പറഞ്ഞു. അതോടെ അവരെല്ലാം മടങ്ങി. ഗ്രൗണ്ടിൽ ഞങ്ങൾ സ്റ്റുഡൻസ് മാത്രമായി.
അവിടെയുണ്ടായിരുന്ന ബഹളമൊന്ന് ഒതുങ്ങിയപ്പോഴാണ് ഞങ്ങളെല്ലാവരും അമൃതിന്റെ കാര്യം ഓർത്തത്. ഞാനും നിയാസും ശുഐബിക്കയും കൂടി അവനെ അന്വേഷിച്ച് നടക്കുന്നതിനിടെ ഞങ്ങളുടെ ക്ലാസ്സിന്റെ മുൻപിൽ മൊത്തം പെൺ കുട്ടികളുടെ ഒരു കൂട്ടം സംഭവമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞങ്ങൾ അങ്ങോട്ടെയ്ക്കു നടന്നു.
“ഇവനെന്താ പറ്റിയേന്ന്” നിയാസ് ചോദിച്ചതോടെ അമൃതിന്റെ അടുത്ത് തന്നെ ഇരുന്നിരുന്ന ഞങ്ങളുടെ ക്ലാസ്സ്മേറ്റ് നിമ്യ കക്ഷി അമൃതിന്റെ വലിയ ഫ്രണ്ടാണ്. അത് മാത്രമല്ല ക്ലാസ്സിലെ എല്ലാ പെൺ പിള്ളേരുമായും അമൃത് നല്ല കൂട്ടാണ്. നിമ്യ ഞങ്ങളെ നോക്കി പറഞ്ഞു തുടങ്ങി. “ഞങ്ങള് ചോറുണ്ട് കൈ കഴുകാൻ പുറത്തിറങ്ങിയപ്പോ കാണുന്നത് ഇവൻ അടി കൊണ്ട് വീണു കിടക്കുന്നതാ അപ്പോ ഇവന്റെ തലേന്നൊക്കെ ചോര പൊടിഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനെന്റ ഷാളെടുത്ത് ഇവന്റെ തലയിൽ ചുറ്റി കെട്ടി കൊടുത്ത് വെള്ളമൊക്കെ കുടിപ്പിച്ചേ പിന്നെയാ ഇവനൊന്ന് കണ്ണ് തുറന്നെ. അപ്പോഴെയ്ക്കും ഞങ്ങൾ മൂന്നാല് ഗേൾസ് കൂടി ഇവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഇവിടെ കൊണ്ട് ഒരു വിധം ഇരുത്തി.”അവൾ പറഞ്ഞ് നിറുത്തി.
“അളിയാ, എന്തേലും പറ്റിയോടാ നിനക്ക്?” ഞാൻ ബെഞ്ചിൽ അവന്റെ അടുത്തേക്ക് ചേർന്നിരുന്നിട്ട് അവന്റെ തോളിൽ കൈയിട്ട് കൊണ്ട് ചോദിച്ചു.
” ചെറുതായിട്ട് തല വേദനിക്കണ്ട്. അതൊക്കെ പോട്ടെ വന്നവന്മാരുടെ കാര്യം എന്തായി?” അമൃത് ഞങ്ങളോടായി ചോദിച്ചു.
” അവന്മാരെയൊക്കെ അവിടെ അടിച്ച് കൂട്ടി ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്.” നിയാസാണ് അവൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.
” എനിക്ക് വേണ്ടത് അവനെയാ എന്നെ പിറകെന്ന് അടിച്ചിട്ടവനെ.” അമൃത് പല്ല് ഞെരിച്ചു കൊണ്ടാണിത് പറഞ്ഞത്.
“ആരാടാ ആ സംഗീതാണോ” ഞാൻ അവനോട് ചോദിച്ചു.
“അവൻ തന്നെയാ, അവൻ ഓടി പോകുന്നത് ഞാൻ കണ്ടതാ” അമൃത് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്കടിക്കണോ അവനെ? അടിച്ചവന്റെ തല പൊളിക്കണോന്ന്?” ബെഞ്ചിൽ ഇരുന്നിരുന്ന അമൃതിന്റെ തോളിൽ തട്ടിയിട്ട് ശുഐബിക്ക ചോദിച്ചു.
” അടിച്ചവന്റെ തലേടെ കോൺ സെറ്റ് ഇളക്കണം എനിക്ക്” അമൃത് ചാടിയേഴുന്നേറ്റിട്ട് പറഞ്ഞു.
” എന്ന വാടാ …..” ശുഐബിക്ക അവനോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.
ശുഐബിക്ക പറഞ്ഞത് കേട്ട് ആവേശം ഇരച്ച് കയറിയ അമൃത് ഡെസ്ക്ക് വലിച്ച് നീക്കിയിട്ട് ക്ലാസ്സിൽ ഞങ്ങൾ ഇരിക്കാറുള്ള പിറകിലെ ബെഞ്ചിനടുത്തേക്ക് നടന്നു.
” എന്നാ പോകാം നമ്മുക്ക്” അവൻ ബാറ്റ് എടുത്ത് തോളത്ത് വച്ച് കൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു.
“എടാ തല സൂക്ഷിക്കണേ” നിമ്യ അവനോടായിട്ട് പറഞ്ഞു.
“അതൊക്കെ ഞാൻ നോക്കിക്കോള്ളാം മുത്തേ.” അമൃത് അവൾക്ക് നേരെ തല വെട്ടിച്ച് കൊണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞു.
അമൃത് ക്ലാസ്സിൽ നിന്ന് മുന്നിൽ നടന്നതോടെ അവന്റെ കൂടെയായി ഞാനും നിയാസും ശുഐബിക്കയും നടന്നു. ഗ്രൗണ്ടിൽ എന്താ സംഭവിക്കാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷ കൊണ്ട് അവിടെ കൂടി നിന്നിരുന്ന പെൺ കുട്ടികളും ഞങ്ങൾക്ക് പിറകെയായി ഗ്രൗണ്ടിലേയ്ക്കു വന്നു. അവിടെ ചെന്നപ്പോൾ ഞങ്ങൾ കണ്ട കാഴ്ച സംഗീത് തറയിൽ കാൽ നീട്ടി വച്ചിരുന്നു കൊണ്ട് ബൈക്ക് പാർക്കിംഗിലിരുന്ന ഏതോ ബൈക്കിൽ തല ചേർത്ത് വച്ചിരുന്നിട്ട് ആർക്കോ ശബ്ദം താഴ്ത്തി ഫോൺ ചെയ്യുന്നതാണ് കണ്ടത്.
അത് കണ്ട് ദേഷ്യം ഇരച്ച് കയറിയ ഞാൻ അവന്റെടുത്തേക്ക് ഓടി അടുത്തിട്ട് അവന്റെ കൈയ്യിൽ നിന്ന് മൊബൈൽ തട്ടി പറിച്ച് വാങ്ങിച്ച് ഞാനെന്റ ചെവിയിൽ ചേർത്ത് വച്ചു. ഫോണിൽ നിന്ന് കേട്ട സംസാരം എന്നെ ശരിക്കും ഞെട്ടിച്ചു.
“മച്ചാ … നിന്റെയും നമ്മുടെ പിള്ളേര് ടെയും മേത്ത് കൈ വച്ചവന്മാരെയെല്ലാം തീർക്കാനായിട്ട് ഞങ്ങള് കോളെജിലെ മൊത്തം പിള്ളേരേം പറഞ്ഞ് പിരി കേറ്റി ഇറക്കിയിട്ടുണ്ട്. ഞങ്ങളിപ്പോ അങ്ങ് ഇത്തും. ഇപ്പോ പറവൂർ കവല ജംഗ്ഷനെത്തീട്ടുണ്ട്. നീ പേടിക്കാതെ ഇരിക്കെന്റ സംഗീതെ” ഫോണിന്റെ അങ്ങേ തലക്കലുള്ളവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നെ ഞാൻ എന്റെ കൈയ്യിലിരുന്ന അവന്റെ ഫോൺ തറയിലേക്കെറിഞ്ഞ് പൊട്ടിച്ചിട്ട് പറഞ്ഞു: “നീ ഞങ്ങളെ അങ്ങ് ഒണ്ടാക്കും അല്ലേ ഡാ ചെറ്റേ”ന്ന് പറഞ്ഞ് ബൈക്കിൽ ചാരി തറയിൽ ഇരുന്നിരുന്ന സംഗീതിന്റെ മുഖത്ത് ഞാൻ സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട് വീശിയടിച്ചു എന്റെ അടിയേറ്റ് അവൻ വീണ്ടും തറയിൽ വീണു കിടപ്പായി.
എല്ലാവരും എന്റെ പ്രവർത്തികളെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. “എന്താ ഡാ പറ്റിയെ?” ശുഐബിക്ക ഉച്ചത്തിലെന്നോട് ചോദിച്ചു.
“നമ്മളെയെല്ലാം തീർക്കാനായിട്ട് ഇവൻ ഇവന്റെ കോളെജിലെ മൊത്തം ചള്ള് ചെക്കന്മാരേം ഫോണിൽ വിളിച്ചു വരുത്തിയേക്കാ. അവരിപ്പോ ഇങ്ങെത്തുമെന്ന്” ഞാൻ പല്ല് ന്തെരിച്ചു കൊണ്ട് പറഞ്ഞു.
” വരട്ടേ ഡാ നമ്മള് യൂ.സി യിലെ പിള്ളേർ ആരാന്ന് അവർക്ക് കാണിച്ചു കൊടുക്കാം” ശുഐബിക്ക എല്ലാരും കേൾക്കേ ഉറക്കെ പറഞ്ഞു.
” അവര് വരട്ടെ ഇക്കാ നമ്മുടെ പവർ എന്താന്ന് അവർക്ക് കാണിച്ചു കൊടുക്കാം” ആൾക്കൂട്ടത്തിൽ നിന്ന് പിള്ളേര് വിളിച്ച് പറഞ്ഞു.
സംഗീത് വിളിച്ച് വരുത്തുന്നവൻമാർ കോളെജ് ക്യാമ്പസിലേയ്ക്ക് കടക്കുന്നതിന് മുന്നേ ഒന്ന് തയ്യാറായി ഇരിക്കാൻ വേണ്ടി ഞങ്ങളെല്ലാവരും നേരത്തെ സംഗീതിനെയും ഗ്യാങ്ങിനെയും നേരിട്ടപ്പോൾ എടുത്ത മരത്തിന്റെ കഷ്ണങ്ങളും കമ്പി വടികളും ക്രിക്കറ്റ് ബാറ്റുമെല്ലാം വീണ്ടും എടുത്ത് കൈയ്യിൽ പിടിച്ചിട്ട് വാച്ച്മാൻ തോമസേട്ടനോട് ഗേറ്റ് തുറന്നിട്ടോളാൻ ശുഐബിക്ക പറഞ്ഞു. അൽപ്പം പരിഭ്രമത്തോടെ തോമസേട്ടൻ ചെന്ന് ഗേറ്റ് തുറന്നിട്ടു. പക്ഷേ ഞങ്ങളുടെ മുഖത്തെ ദൃഢ നിശ്ചയം കണ്ടതോടെ കക്ഷിയ്ക്കും ധൈര്യമായി.
കുറച്ച് സമയത്തിനകം രാഷ്ട്രീയ പാർട്ടികളുടെ ബൈക്ക് റാലികളെ അനുസ്മരിപ്പിക്കുന്ന വിധം ബൈക്കിൽ ഹോൺ മുഴക്കിയും ആക്സിലേറ്റർ കൂട്ടി ശബ്ദം കൂട്ടിയും ബൈക്കുകൾ കൂട്ടമായി ഞങ്ങളുടെ കോളെജിനടുത്തേക്കായി പാഞ്ഞ് വരുന്നതിന്റെ ശബ്ദം അകലെ നിന്ന് കേട്ട് തുടങ്ങിയതോടെ ശുഐബിക്ക പറഞ്ഞു. “ആദി, നമ്മുക്ക് രണ്ട് ഗ്രൂപ്പായിട്ട് തിരിഞ്ഞ് അവൻമാരെ കൈകാര്യം ചെയ്യാം. നീയും നിയാസും ഈ പിള്ളേരും ഒക്കെ ഒറ്റ ഗ്രൂപ്പ്. ഞാനും അമൃതും ബാക്കിയുള്ളവന്മാരുമൊക്കെ വേറെ ഗ്രൂപ്പ്. അപ്പോ റെഡിയല്ലേ” ന്ന് ശുഐബിക്ക പറഞ്ഞതോടെ ഞങളെല്ലാവരും “റെഡിയാ”ന്ന് മറുപടി കൊടുത്തിട്ട് ബൈക്ക് പാർക്കിംഗിന്റെ അവിടെ നിരന്നു നിന്നു. കുറച്ച് പിറകോട്ട് മാറി സ്റ്റെപ്പിന് മുകളിലായി നിലയുറപ്പിച്ച് കൊണ്ട് ശുഐബിക്ക&അമൃത് ഗ്യാഞ് ഞങ്ങളെല്ലാവരും തിങ്ങി നിറഞ്ഞ് ആ പരിസരസരത്ത് ചുരുങ്ങിയത് ഒരായിരം പേര് കാണും. ഞങ്ങൾ അവർ ഗേറ്റിനടുത്തെത്താനായി കണ്ണ് ചിമ്മാതെ നോക്കി നിന്നു. നിമിഷ നേരം കൊണ്ട് അവരുടെ ബൈക്കുകളുടെ ശബ്ദവും ഹോണടി ശബ്ദവും ഞങ്ങൾക്ക് അടുത്തെത്തി.
ഏകദേശം മുന്നൂറോളം ബൈക്കുകളിൽ രണ്ട് പേർ വീതമായി സംഗീത് വിളിച്ച് വരുത്തിയവന്മാർ കൈ കളിൽ വടികളും, ഹോക്കി സ്റ്റിക്കുകളുമായി ഞങ്ങളുടെ കോളെജ് കോമ്പൗണ്ടിൽ ബൈക്കിൽ ഹോൺ മുഴക്കി കൊണ്ട് പ്രവേശിച്ചു. ചുരുക്കി പറഞ്ഞാൽ അവന്റെ കോളെജിലെ മൊത്തം പിള്ളേരും ഇങ്ങെത്തിയിട്ടുണ്ട്. ഞങ്ങളും അവരും ഇപ്പോൾ ആൾ ബലത്തിന്റെ കാര്യത്തിൽ ഏറ കുറെ സമം ആണ്. ഞങ്ങൾ നിരന്ന് നിൽക്കുന്നത് കണ്ട് ഞങ്ങളെയൊന്ന് വെല്ലുവിളിക്കാനെന്ന വണ്ണം അതിൽ ബുള്ളറ്റിൽ വന്നിരിക്കുന്നവന്മാർ ആക്സിലേറ്റർ തിരിച്ച് ശബ്ദമുണ്ടാക്കി അത് കേട്ട് ഞങ്ങളുടെയെല്ലാവരുടെയും കോപം ഇരച്ച് കയറി. “അടിച്ച് നിരത്തെടാ ഇവന്മാരെ” ഞാൻ എന്റെ ഗ്രൂപ്പിലെ പിള്ളേരെ നോക്കി അലറി . അവന്മാരത് കേട്ട നിമിഷം അവർക്ക് നേരെ പാഞ്ഞടുത്തു അവർ ബൈക്കിൽ നിന്നിറങ്ങാനുള്ള സാവകാശം കിട്ടുന്നതിന് മുൻപെ ഞാനടക്കമുള്ളവർ അവരെ കൈയ്യിലുള്ള ബാറ്റ് കൊണ്ടും വടികൾ കൊണ്ടും അടിച്ചു ഞങ്ങളുമായി അടിച്ച് നിൽക്കാൻ പറ്റാതെ അവന്മാർ ഞങ്ങളെ ഉന്തി തള്ളി കോളെജ് ഗ്രൗണ്ട് ലകഷ്യമാക്കി ചിതറി ഓടി. അവരുടെ ഓട്ടം കണ്ട് ആവേശം കയറിയ ശുഐബിക്കയും അമൃതും പിള്ളേരും ഗ്രൗണ്ടിലേയ്ക്ക് അവർക്ക് പിന്നാലെ ഓടി.
തോമസേട്ടനോട് ഗേറ്റ് പൂട്ടാൻ പറഞ്ഞിട്ട് ഞാനും നിയാസും പിള്ളേരും ഗ്രൗണ്ടിലെയ്ക്ക് ഓടി. അവിടെ ഞങ്ങൾ ചെല്ലുമ്പോൾ ശുഐബിക്ക&അമൃത് ഗ്യാങ്ങ് സംഗീത് വിളിച്ച് വരുത്തിയവന്മാരുമായി പൊരിഞ്ഞ തല്ലാണ്. അമൃത് വന്നവന്മാരെയെല്ലാം കോളറിന് കുത്തി പിടിച്ച് മുഷ്ടി ചുരുട്ടി മൂക്കിനിടിക്കുന്നുണ്ട്. കിക്ക് ബോക്സർ കൂടിയായ ശുഐബിക്ക കുറേ പേരെ ഒറ്റയ്ക്ക് നിന്ന് നേരിടുന്നുണ്ട്. എല്ലാത്തിനും പുള്ളിയുടെ കൈയ്യിൽ നിന്ന് നല്ല ഊക്കൻ പഞ്ച് മുഖത്ത് കൊണ്ട് വെള്ള ച്ചാട്ടം പോലെ ചോര പൊടിയുന്നുണ്ട് അവരുടെയെല്ലാം മുഖത്ത് നിന്ന്. പക്ഷേ നിമിഷ നേരം കൊണ്ട് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. സംഗീത് വിളിച്ചു വരുത്തിയവരിൽ പത്തമ്പതോളം ഗുണ്ടകളും ഉണ്ടായിരുന്നു തരം കിട്ടിയപ്പോൾ അവർ കൈയിൽ കരുതിയിരുന്ന വടി വാളെടുത്ത് ഞങ്ങളുടെ പിള്ളേരുടെ നേരെ വീശി. തടയാൻ ചെന്ന പലർക്കും കൈയ്യിലും ദേഹത്തും മുറിവേറ്റു. ഇങ്ങനെ ഒരു നീക്കം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത ഞങ്ങളെല്ലാവരും ആകെ അന്ധാളിച്ചു പോയി. ഗുണ്ടാ പട ഞങ്ങൾക്ക് നേരെ വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ ശുഐബിക്ക അലറി വിളിച്ചു പറഞ്ഞു ” പിള്ളേരെ, എന്ത് വന്നാലും വേണ്ടില്ലാ ഇവന്മാരിനി നമ്മുടെ കോളെജ് ക്യാപസ് വിട്ട് രണ്ട് കാലിൽ പോകരുത് അടിച്ച് നിരത്തെഡാ എല്ലാത്തിനേം”
അത്ര നേരം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നിരുന്ന ഞാനും നിയാസും അമൃതും ശുഐബിക്ക പറഞ്ഞത് കേട്ട് മൈൻഡ് ബൂസ്റ്റപ്പായപ്പോൾ വടി വാള് വീശി നിന്നിരുന്ന ഗുണ്ടാ പടയുടെ നേരെക്ക് മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈ തെറുത്ത് കേറ്റി വച്ച് പ്രേമം സിനിമാ സ്റ്റൈലിൽ സ്ലോ മോഷനിൽ നടന്നടുത്തു. വർധിത വീര്യത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ട് അവൻമാർ അലറി വിളിച്ച് കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന കമ്പി വടികളും ക്രിക്കറ്റു ബാറ്റുകളുമായി ഞങ്ങൾ അവരെ തലങ്ങും വിലങ്ങും അടിച്ചിട്ടു. ഞങ്ങൾക്ക് നേരെ ചാടി വന്നവൻമാരെ തല കൊണ്ടടിച്ചും കാല് ഉയർത്തി ചവിട്ടി വീഴ്ത്തിയും ഞങ്ങൾ ഗ്രൗണ്ടിൽ സീനിമയിലെ സ്റ്റണ്ടുകളെ അനുസ്മരിപ്പിക്കുന്ന വിധം തകർത്താടി. ഞങ്ങളുടെ അടിയേറ്റ് അവരിൽ പകുതിയിലധികം പേരും നിലത്ത് വീണു. ഞങ്ങളുടെ ക്യാംപസ് ഗ്രൗണ്ടിൽ നടക്കുന്ന ഈ ഗംഭീര സംഘട്ടന രംഗം കണ്ട് പെൺകുട്ടികളെല്ലാം അന്തംവിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. ഗുണ്ടാ പടയിൽ അവശേഷിക്കുന്ന 20 ഓളം പേർ ഞങ്ങളുടെ ഇടയിൽ പെട്ടു. അവന്മാർ എന്ത് ചെയ്യണമെന്നറിയാതെ കൈ കൂട്ടി പിടിച്ച് ഞങ്ങൾക്ക് ഇടയിൽ നിന്ന് വിയർക്കാൻ തുടങ്ങി. അതിലൊരുത്തൻ അവന്മാരോട് അലറി വിളിച്ചു പറഞ്ഞു “എല്ലാത്തിനേയും ചവിട്ടി വീഴ്ത്ത ഡാ” അത് കേട്ട പാടെ അവന്മാർ ചുറ്റിലും നിന്ന് പിള്ളേരെ ഓരോരുത്തരെയായി ചവിട്ടി വീഴ്ത്താനായി കാലുയർത്തി പലരും ഒഴിഞ്ഞു മാറി. ചിലർക്കൊക്കെ അവരുടെ ചവിട്ട് കൊണ്ട് വേദനിച്ചു അവിടെ നിന്ന് പിന്മാറി. ഞാനൊട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ നേരത്തെ അടി കൊണ്ട് വീണ് കിടന്ന ഒരുത്തൻ എന്നെ പിറകെ നിന്ന് ചവിട്ടി. വേച്ച് പോയ ഞാൻ കൈ കോർത്ത് പിടിച്ച് നിൽക്കുന്ന ഗുണ്ടാ പടയിൽ ഒരുത്തന്റെ ദേഹത്താണ് ചെന്നിടിച്ച് നിന്നത്. അവനെന്റ കോളറിൽ പിടിച്ചിട്ട് അവന്റെ തല കൊണ്ട് എന്റെ തലയിൽ ശക്തിയായി ഇടിച്ചു. ഇടിയേറ്റ ഞാൻ അൽപ്പം നീങ്ങി ഗ്രൗണ്ടിലെ മണ്ണിൽ വീണു. തലയിലേറ്റ അടിയുടെ വേദന കൊണ്ട് കുറച്ച് നേരം എനിക്ക് ഒരു മരവിപ്പ് തോന്നി തലയിൽ. അത് കാരണം ഞാൻ എഴുന്നേൽക്കാനാകാതെ കിടന്നു. ഞാനെഴ്ന്നേൽക്കാത്തത് കണ്ട് പരിഭ്രമിച്ച ശുഐബിക്കയും നിയാസും അമൃതും ഓടി എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് “എന്തേലും പറ്റിയോ ഡാ ” ന്ന് ചോദിച്ചു. ഞാൻ അവരോട് ഒന്നും പറ്റിയില്ലെന്ന അർത്ഥത്തിൽ തലയാട്ടിയിട്ട് ഷർട്ടിലും മുണ്ടിലും പറ്റിയിരുന്ന മണ്ണെല്ലാം കുടഞ്ഞിട്ട് എന്റെ തല രണ്ട് ഭാഗത്തേയ്ക്കും ഒന്ന് വെട്ടിച്ച് കൊണ്ട് എന്നെ തല കൊണ്ടിടിച്ചവന്റെ നേർക്ക് പ്രതികാര ദാഹത്തോടെ മുണ്ട് മടക്കി കുത്തി ഓടി. എന്റെ നീക്കം കണ്ട് നിയാസും ശുഐബിക്കയുമെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ട്.
ഞാനവന്റെ നേർക്ക് ഓടിയടുക്കുന്നത് കണ്ട് അവൻ എന്റെ നേരെയ്ക്ക് മുഷ്ടി ചുരുട്ടി ഓടിയടുത്തു. ഞാൻ പെട്ടെന്ന് തന്നെ ചാടിയുയർന്ന് കൊണ്ട് അവന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി എന്റെ ചവിട്ടേറ്റ അവൻ പൊടി പറത്തി കൊണ്ട് മണ്ണിൽ മലർന്നടിച്ചു വീണു ബോധരഹിതനായി. അവൻ വീണത് കണ്ട് അവന്റെ കൂടെയുള്ളവന്മാർ എന്റെ നേർക്ക് ഓടി വന്നു. അവന്മാരെ ഞാൻ ഓരോരുത്തരെയായി തല കൊണ്ടടിച്ചും കാൽ കൊണ്ട് ചവിട്ടിയും ഇടിച്ചും നിലം പരിശാക്കി. എന്റെ ഒറ്റയാൾ പോരാട്ടം കണ്ട് എല്ലാവരും അന്തം വിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. ഇനി അവശേഷിക്കുന്നത് ഗുണ്ടാ പടയിൽ ഒരുവൻ മാത്രം.
” ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ ഒറ്റയ്ക്ക് വാടാ” അവനെന്നെ നോക്കി വെല്ലു വിളിച്ചു.
” ഒറ്റയ്ക്ക് തന്നാഡാ വരുന്നേ” ഞാനവൻ പറഞ്ഞതിന് മറുപടി പറഞ്ഞിട്ട് അവന്റെ മുന്നിൽ പോയി നിന്നു. എന്റെ അതേ പൊക്കം തന്നെയാ അയാൾക്കെങ്കിലും ശരീര പ്രകൃതി വച്ച് നോക്കിയാൽ എന്നേക്കാൾ ഇരട്ടി വലുപ്പം കാണും അയാൾ. ഞാൻ ചെന്ന് നിന്ന ഉടനെ അയാൾ മുഷ്ടി ചുരുട്ടി എന്റെ മുഖത്തിന് നേരെ ഓങ്ങി ഞാനത് എന്റെ വലത് കൈ കൊണ്ട് തടഞ്ഞു. പിന്നെ അവൻ അവന്റെ വലത് കാലുയർത്തി എന്റെ കാലിൽ തൊഴിക്കാനായി ഒരു ശ്രമം നടത്തി അതും ഞാനെന്റ കാല് കൊണ്ട് തടഞ്ഞു. വീണ്ടും അവൻ മുഷ്ടി ചുരുട്ടി അവൻ കൈ വീശിയത് എന്റെ വയറിന് നേരെയാണ് അത് തടയുന്നതിന് മുന്നേ ആ ഇടി എനിക്ക് കൊണ്ടിരുന്നു. അവന്റെ ഇടിയേറ്റ് വയർ ശരിക്കും വേദനിച്ചെങ്കിലും അപ്പോഴത്തെ എന്റെ ഉള്ളിലെ പകയാൽ ഞാനത് കാര്യമാക്കാതെ ചാടിയുയർന്ന് മുഷ്ടി ചുരുട്ടി അവന്റെ കവിളിൽ ഞാൻ ശക്തിയായി ഇടിച്ചു. വേച്ചു പോയ അവൻ എന്നെ ചാടി ചവിട്ടാനായി ഉയർന്നു ഞാനത് വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി. വീണ്ടും അവൻ എന്റെ നേരെ പാഞ്ഞ് വന്നിട്ട് എന്റെ നെഞ്ചിന് ഇടിച്ചു. അത്യാവശ്യം ജിം ബോഡി ആയതിനാൽ എനിക്കതൊരു പോറലു പോലും ഏൽപ്പിച്ചില്ലാ. വീണ്ടും അവൻ എന്റെ നേരെ കൈ വീശി അടിക്കാനായി നോക്കി അതെല്ലാം ഞാൻ കൈ വച്ച് തടഞ്ഞു. അവൻ പ്രതീക്ഷിക്കാതെ നിൽക്കുന്ന സമയം ഞാൻ ചാടിയുയർന്ന് എന്റെ തല വെച്ച് അവന്റെ മൂക്കിനിടിച്ചു. അവന്റെ മൂക്കിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി. മൂക്കിൽ നിന്ന് ചോര പൊടിയുന്നത് കണ്ടതോടെ അവൻ അലറി വിളിച്ചു കൊണ്ട് എന്റെ നേരെ പാഞ്ഞടുത്തിട്ട് കൈ വീശി എന്റെ മുഖത്ത് അടിച്ചു. തിരിച്ച് ഞാനും അവന്റെ മുഖത്തടിച്ചു. അവന്റെ അടി കൊണ്ട് എന്റെ ചുണ്ടിൽ നിന്നും ചോര പൊടിയാൻ തുടങ്ങി. എന്റെ മുഖത്ത് നിന്ന് ചോര പൊടിഞ്ഞത് കണ്ടതോടെ ഞാൻ അവനെ ഇടിക്കാനായി കൈ വീശി അവന്റെ നേരെ ചെന്നു. അവൻ എന്റെ കൈയ്യിൽ കയറി പിടിച്ചു. അവന്റെ നഖം കൊണ്ട് എന്റെ കൈ തണ്ടയിൽ അമർത്തി ഞെക്കാൻ തുടങ്ങി വേദനിച്ച ഞാൻ ഇടത് കൈ കൊണ്ട് അവന്റെ തലയുടെ പിറകിൽ അടിച്ചു അതോടെ അവൻ എന്റെ വലത് കൈയ്യിൽ അവന്റെ ഇടത് കൈയ്യാൽ കോർത്തു വലിച്ചിട്ട് എന്നെ മറിച്ചിടാൻ ഒരു ശ്രമം നടത്തി. ഞാൻ കട്ടയ്ക്ക് പിടിച്ച് നിന്ന് എന്റെ കാലിട്ടിരിക്കുന്ന ഹാഫ് ഷൂ ഗ്രൗണ്ടിലെ മണ്ണിലൂടെ ഉരച്ച് നിന്നതോടെ അവന്റെ ആ ശ്രമം പാളിയതോടെ അവൻ എന്നെ നെഞ്ചിന് ഇടത് കൈ കൊണ്ട് ഇടിച്ച് പിറകോട്ട് തള്ളി. ശരിക്കും വേദനിച്ച ഞാൻ ഭ്രാന്തനെ പോലെ അവന്റെ നേരെ ഓടിയടുത്തിട്ട് ചാടി അവന്റെ കഴുത്തിൽ പിടുത്തമിട്ട് കൊണ്ട് അവന്റെ തുടയിൽ ചവിട്ടി ഉയർന്നിട്ട് അവന്റെ കഴുത്തിൽ കയറി വട്ടം ഇരുന്നിട്ട് അവന്റെ തലയിൽ ഞാൻ എന്റെ രണ്ട് മുട്ട് കൈ കൊണ്ടും ശക്തിയായി നന്നായി ഇടിച്ചിട്ട് ഞാനെന്റ കാൽ അവന്റെ പുറത്ത് അമർത്തി കൊണ്ട് എന്റെ രണ്ട് കൈയ്യും വിട്ടിട്ട് ഞാൻ തല കീഴായി നിലത്തേക്കൊരു കുടയൽ അവനെ കുടഞ്ഞു അതോടെ അവന്റെ നിലത്തേയ്ക്ക് തലയടിച്ച് നില തെറ്റി വീണു. ഞാൻ കൈ മണ്ണിൽ കുത്തി വട്ടം കറങ്ങി ചാടി. അവന്റെ തല മണ്ണിൽ പതിച്ചതോടെ അവന്റെ തല പൊട്ടി രക്തം ഒലിക്കാൻ തുടങ്ങി. മണ്ണിൽ വീണ് കിടന്ന അവൻ കൈ കുത്തി എഴുന്നേറ്റിട്ട് എന്റ നേരെ ഓടി അടുത്തിട്ട് എന്റെ വയറ്റിൽ വട്ടം പിടിച്ച് എന്നെ പിറകിലേയ്ക്ക് തള്ളി കൊണ്ട് പോയി. ഷൂ മണ്ണിലുരച്ച് കൊണ്ട് പിറകോട്ട് തെന്നി നീങ്ങിയ ഞാൻ അവന്റ മുതുകിൽ രണ്ട് മുട്ട് കൈ വച്ചും ശക്തിയായി ഇടിച്ചിട്ട് എന്റെ വലത് കാൽ മടക്കി അവന്റെ വയറ്റിൽ ഇടിച്ചു അതോടെ വേദനിച്ച അവൻ എന്റെ വയറ്റിൽ നിന്നുള്ള പിടി അയച്ചതോടെ ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തിയിട്ട് അവന്റെ മുഖത്ത് മുഷ്ടി ചുരുട്ടി തുരു തുരെ ഇടിച്ചു. മുഖം മുറിഞ്ഞ് രക്തം ഒലിച്ച അവൻ തളർന്നിട്ട് പിറകിലോട്ട് പന വെട്ടിയ പോലെ വീണു.
ചുറ്റിലും നോക്കിയപ്പോൾ എല്ലാരും എന്തോ അങ്ങുതം കണ്ട പോലെ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്. ദേഹമെല്ലാം നല്ല പോലെ വേദനിക്കുന്നുണ്ട്. ഇടിയേറ്റ് ചുണ്ട് മുറിഞ്ഞ് വായിലെല്ലാം ചോരയുടെ രുചി. ഷർട്ടും മുണ്ടുമെല്ലാം അവിടവിടായി കീറിയിട്ട് എന്റെ ഉള്ളിലിട്ടിരിക്കുന്ന ഇന്നർ ബനിയനും ഹാഫ് ട്രൗസർ ഒക്കെ പുറത്ത് കാണുന്നുണ്ട്. ഞങ്ങളെ അടിക്കാൻ വന്നവൻമാരെല്ലാം ഗ്രൗണ്ടിൽ പലയിടത്തായി അടി കൊണ്ട് വീണു കിടപ്പുണ്ട്. കുറേ പേർ അടി കൊണ്ട് പിടിച്ച് നിൽക്കാനാകാതെ ഗ്രൗണ്ടിന്റെ പൊളിഞ്ഞ് കിടക്കുന്ന മതിലിൽ കൂടി ഓടി രക്ഷപ്പെട്ടു. എല്ലാം ഒരു വിധം ഒതുങ്ങിയെന്ന് ആശ്വസിച്ച് നിൽക്കുമ്പോഴാണ് മുണ്ട് ടൈറ്റായി നിൽക്കാൻ കെട്ടിയ ബെൽറ്റിലെ അറയിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ അനുവാണ് വിളിക്കുന്നത്.
കുറേ ദിവസത്തിന് ശേഷം അവളുടെ കോൾ വന്നത് കണ്ടതോടെ എനിക്ക് ഒത്തിരി സന്തോഷമായി. ഞാൻ ആ സന്തോഷത്തിൽ ഫോൺ എടുത്ത് ചെവിയിൽ ചേർത്ത് വച്ചു കൊണ്ട് “ഹലോ” പറഞ്ഞു. ഉടനെ തന്നെ അവൾ കിളി കൊഞ്ചൽ പോലുള്ള അവളുടെ മധുര ശബ്ദത്തിൽ എന്നോട് പറഞ്ഞു. “ആദി, എന്തൊക്കെയുണ്ട് വിശേഷം? നീ ഇപ്പോ എവിടെയാ?”
” ഞാൻ ഇപ്പോ കോളെജിലാ. അനു ഓഫീസിൽ അല്ലേ ഇപ്പോ?”
” ഞാൻ ഓഫീസിലാ ലഞ്ച് ബ്രേക്ക് ആയപ്പോ വിളിച്ചതാ നിന്നെ. നീ ചോറുണ്ടോ ആദി?”
മുൻപത്തെ പരിഭവം മനസ്സിൽ ഉള്ളത് കാരണം ഞാനവൾ ചോദിച്ചതിനു മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ മൂളലിൽ അവളോടുള്ള പരിഭവം ഉണ്ടെന്ന് മനസ്സിലാക്കിയ അനു പറഞ്ഞു:
“ആദി,നീ ഇപ്പോഴും എന്നോട് പിണക്കത്തിലാണല്ലേ? അനു അൽപ്പം ശബ്ദമിടറി കൊണ്ടെന്നോട് ചോദിച്ചു.
“ഏയ് അങ്ങനെ ഒന്നുമില്ലാന്നെ അനൂന് തോന്നിയതാ.” അവളുടെ ശബ്ദമിടറിയത് കേട്ടതോടെ ഞാൻ എന്റെ മനസ്സിനുള്ളിലെ നിരാശ മറച്ച് പിടിച്ച് കൊണ്ട് അവൾ ചോദിച്ചതിന് മറപടി പറഞ്ഞു.
“അങ്ങനെയാണേല് വൈകീട്ടെന്നെ പിക്ക് ചെയ്യാൻ ആലുവയ്ക്ക് വരാമോ? എന്റെ സ്കൂട്ടറ് വർക്ക് ഷോപ്പിലാ. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് നിന്നോട്” പതിവിൽ കവിഞ്ഞ നാണത്തിൽ അനു എന്നോട് കൊഞ്ചി കൊണ്ട് പറഞ്ഞു.
“ഏ… അതെന്താന്ന് ഇപ്പോ പറ അനു” ഞാൻ അവൾ പറഞ്ഞതിൽ എനിക്കെന്തോ അനുകൂലമായി ഉണ്ടെന്ന സൂചന കിട്ടിയപ്പോ ഞാൻ ആ ആവേശത്തിൽ അവളോട് ചോദിച്ചു.
“അതൊക്കെയുണ്ട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വാ അപ്പോ ഞാൻ പറയാടാ ചെക്കാ” ഫോണിലൂടെ കുലുങ്ങി ചിരിച്ച് കൊണ്ടാണവളിതെന്നോട് പറഞ്ഞത്.
“ഓ… അത്രയ്ക്ക് വെയ്റ്റാണേൽ വൈകീട്ട് പറഞ്ഞാ മതി” അത് പറയാനേ എനിക്ക് സാധിച്ചുള്ളൂ. അപ്പോഴെയ്ക്കും എന്റെ തലയിൽ എന്തോ വന്നടിച്ചിട്ട് തലയ്ക്കുള്ളിൽ എന്തോ മിന്നൽ പോലെ തോന്നി. വേദന കാരണം എന്റെ കൈയ്യിലിരുന്ന മൊബൈൽ എന്റെ കൈയ്യിൽ നിന്ന് താഴേക്ക് വീണു. തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കാണുന്നത് കൈയ്യിലൊരു വടിയുമായി സംഗീത് പിറകിൽ നിൽക്കുന്നതാണ്. അവൻ വീണ്ടും എന്റെ നേരെ വടിയോങ്ങി. ഞാനത് കൈ കൊണ്ട് തടുത്തിട്ട്. കാല് മടക്കി അവന്റെ കിടുങ്ങാ മണിക്ക് നല്ലൊരു താങ്ങ് അങ്ങ്ട് വച്ച് കൊടുത്തു. എന്റെ തൊഴിയേറ്റ അവൻ നില തെറ്റി കമന്നടിച്ച് മണ്ണിൽ വീണു. അനൂന്റെ കോൾ വന്നപ്പോ ഞാൻ അൽപ്പം മാറി നിന്ന് സംസാരിച്ചത് കൊണ്ട് സംഗീത് എന്നെ വന്ന് അടിച്ചത് ആരും കണ്ടില്ലാ. ഞാൻ അടിയേറ്റ് തലയിൽ നിന്നും രക്തമൊലിച്ച് സംഗീത് വീണു കിടക്കുന്നതിന്റെ അടുത്ത് തന്നെ ബോധരഹിതനായി വീണു.
ബോധം തെളിഞ്ഞപ്പോൾ ഞാൻ ശുഐബിക്കാടെ മടിയിൽ കിടക്കുകയാ കാറിൽ. ശുഐബിക്ക എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനതൊക്കെ കേൾക്കുന്നുണ്ടെങ്കിലും മറുപടി പറയാനായി എന്റെ നാവ് പൊന്താത്തത് പോലെ തോന്നി. മുന്നിലേയ്ക്ക് നോട്ടം പായിച്ചപ്പോൾ കാറോടിക്കുന്നത് നിയാസാണ്. തൊട്ടപുറത്തെ സീറ്റിൽ അമൃത് ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്. അമൃത് മുന്നിലെ സീറ്റിൽ നിന്ന് പിറകിലോട്ട് തിരിഞ്ഞ് കൊണ്ട് പറഞ്ഞു ” ആദി, നിനക്ക് ഒന്നുമില്ലെടാ നമ്മളിപ്പോ എത്തും ഹോസ്പിറ്റലിൽ” അത് പറയുമ്പോ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അടിയേറ്റ് തല മുറിഞ്ഞത് മൂലം എന്റെ ഷർട്ടിലെല്ലാം മൊത്തം ചോരയായിട്ടുണ്ട്. ദേഹമാസകലം കൊത്തി വലിക്കുന്ന പോലെയൊരു വേദന. കുറച്ച് സമയത്തിനുള്ളിൽ വീണ്ടും ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി പോവുന്ന പോലെ തോന്നി. പിന്നെ ഞാൻ കണ്ണ് തുറന്നത് ഹോസ്പിറ്റലിൽ വെച്ചാണ്.
കണ്ണ് തുറന്നപ്പോൾ ഞാൻ ആദ്യം കണ്ടത് സീലിംഗ് ഫാൻ ചെറിയ വേഗതയിൽ കറങ്ങുന്നതാണ്. കൈ ഒന്ന് അനക്കി നോക്കിയപ്പോ എന്തോ തടയുന്ന പോലെ തോന്നി നോക്കിയപ്പോ കൈയ്യിൽ ട്രിപ് കേറ്റാനായി സൂചി ഇട്ട് അത് ഹോസ് വഴി സ്റ്റാൻഡിൽ കൊളുത്തി ഇട്ടിരിക്കുന്നതാണ്. ഞാൻ എന്റെ ഇടത്ത് ഭാഗത്തേയ്ക്ക് തല വെട്ടിച്ചപ്പോഴാണ് കട്ടിലിന്റെ തൊട്ടടുത്ത് കസേരയിൽ ഒരു പച്ച ചുരിദാർ ഇട്ട് അതേ നിറത്തിലുള്ള ഷാൾ കഴുത്തിൽ ചുറ്റിയിട്ട് അനു തല കുമ്പിട്ട് ഇരിക്കുന്നത് കണ്ടത്. പെണ്ണാകെ കരഞ്ഞ് തളർന്നാണ് ഇരിക്കുന്നത്. അവളെ അങ്ങനെ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. ചുണ്ടിൽ നാവ് കൊണ്ട് നനച്ചിട്ട് ഞാൻ അവളെ ശബ്ദമിടറി കൊണ്ട് വിളിച്ചു ” അനു” എന്റെ വിളി കേട്ട മാത്രയിൽ അനു മുഖം ഉയർത്തി എന്നെ നോക്കി. ആ ചെന്താമര മിഴികൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്. ഞാൻ കണ്ണ് തുറന്ന് കണ്ടതോടെ പെണ്ണിന്റ മുഖം ഒന്ന് തെളിഞ്ഞു. ഷാളിൽ കണ്ണീർ തുടച്ചിട്ട് അവളെന്നെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചിട്ട് വീണ്ടും ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അവൾ കരയുന്നത് കണ്ടതോടെ എന്റെ ഉള്ളങ്ങ് പിടച്ചു. ഞാൻ കൈ നീട്ടി അവളുടെ മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചിട്ട് പറഞ്ഞു. ” കരയല്ലേ അനു അതിനെനിക്കൊന്നും പറ്റിയില്ലാലോ” ഞാൻ സംസാരിച്ചത് കേട്ടതോടെ അവൾ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റിട്ട് എന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി. കരച്ചിലിനിടെ അവൾ ഏങ്ങലടിച്ച് കൊണ്ട് പറയുകയാ “രണ്ട് ദിവസായി ആദി നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റെയ്തിട്ട് നീ കണ്ണ് തുറക്കാത്തത് കാരണം ഞാനാകെ പേടിച്ചിരിക്ക്യായിരുന്നു. ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്” അന്നത്തെ സംഭവത്തിനു ശേഷം രണ്ട് ദിവസായിട്ട് ഞാൻ ഹോസ്പിറ്റലിൽ ഓർമ്മയില്ലാതെയാ കിടന്നതെന്നറിഞ്ഞപ്പോ ഞാനാകെ സ്തംഭിച്ചു പോയി. അനു വന്നെന്നെ കെട്ടി പിടിച്ച് കരയുന്നത് കൂടി കണ്ടതോടെ അവളെ ആശ്വസിപ്പിക്കാനായിട്ട് ഞാൻ ബെഡിൽ കിടന്ന് കൊണ്ട് അവളുടെ പുറത്ത് തലോടി കൊണ്ട് പറഞ്ഞു: “അനു കരയല്ലേ ട്ടോ നീ കരയണത് കണ്ടിട്ട് എനിക്കും സങ്കടം വരുന്നുണ്ടെ” ഞാൻ ശബ്ദം ഇടറി അവളോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവളെന്റ നെഞ്ചിൽ നിന്ന് മുഖമുയർത്തി എന്നെ ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു. “അന്ന് വൈകീട്ട് നിന്നോട് ഞാൻ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞത് ഒക്കെ നിനക്ക് ഓർമ്മേണ്ടോ ആദി?”
” ഉവ്വ, അന്ന് വൈകീട്ട് നിന്നെ പിക്ക് ചെയ്യാൻ വരാന്ന് പറഞ്ഞ് നിന്നപോഴല്ലെ നിന്റെ കൊച്ഛന്റെ പുന്നാര മോൻ വടി കൊണ്ട് എന്റെ തലക്കിട്ട് താങ്ങിയെ. അവനിട്ട് നല്ലതൊരെണ്ണം കൊടുത്ത ശേഷമാ അന്ന് ഞാൻ വീണെ” ഞാൻ സംഗീതിനോടുള്ള ദേഷ്യത്തിൽ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.
” അവനീ ഹോസ്പിറ്റലിലെ ഐസി. യൂ ല് കിടപ്പുണ്ട് കൈയ്യും കാലും ഒക്കെ ഒടിഞ്ഞ്.” അനു ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഏ…. കൈയ്യും കാലുമൊക്കെ ഒടിഞ്ഞെന്നൊ അതെപ്പോ?” ഞാൻ വിശ്വാസം വരാത്ത പോലെ അവളോട് ചോദിച്ചു.
“അന്ന് നിന്റെ അടി കൊണ്ട് വീണ് കിടന്ന അവനെ നിന്റെ കോളെജിലെ പിള്ളേര് തന്നെയാ ഇവിടെ കൊണ്ട് വന്നെ മിക്കവാറും അവര് ഇങ്ങോട്ടെയ്ക്ക് കൊണ്ടു വരണ വഴിയ്ക്ക് നല്ലത് കൊടുത്ത് കാണും.”
സംഗീതിന് ശരിക്കും കിട്ടിയെന്ന് കേട്ടപ്പോൾ എന്റെ മനസ്സ് ശരിക്കുമൊന്ന് തണുത്തപ്പോൾ ഞാൻ ബെഡിലെ കിടപ്പിൽ നിന്ന് കൈ കുത്തി എഴുന്നേറ്റത് കണ്ടതോടെ അനു എനിക്ക് ചാരി ഇരിക്കാനായി തലയണ എടുത്ത് കട്ടിലിൽ കുത്തി ചാരി വച്ച് തന്നു അതോടെ ഞാൻ തലയണയിൽ ചാരി ഇരുന്നിട്ട് അനുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“അന്നെന്നോട് എന്തോ പറയാനുണ്ടന്ന് പറഞ്ഞിട്ട്”
ഞാൻ ചോദിച്ചത് കേട്ട് അനൂന്റെ മുഖം നാണത്താൽ ചുവന്ന് തുടുത്തു. അവളെന്നെ നാണത്താൽ നോക്കി പുഞ്ചിരിച്ചിട്ട് “ഇപ്പോ വരാന്ന്” പറഞ്ഞ് കൊണ്ടവൾ ഞാൻ കിടക്കുന്ന റൂമിന്റെ വാതിൽ പോയി അടച്ച് കുറ്റിയിട്ട ശേഷം എന്റെ അടുത്തേയ്ക്ക് വന്ന് ബെഡിലിരുന്നിട്ട് എന്റെ മുഖം അവളുടെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ച് എന്റെ കണ്ണിലേയ്ക്കൊന്ന് നോക്കിയിട്ട് എന്റെ നെറ്റിയിൽ അമർത്തി ഒരുമ്മ തന്നിട്ട് പറഞ്ഞു. “ഐ.ലൗ.യൂ ആദി കുട്ടാ”
അനു എനിക്ക് തന്ന ആദ്യം ചുംബനവും അതിനോടൊപ്പം അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് കൂടി കേട്ടതോടെ ഒരു ബംബർ ലോട്ടറി അടിച്ച അവസ്ഥയിലായ ഞാൻ സന്തോഷം കൊണ്ട് അനുവിനെ കട്ടിലിൽ ഇരുന്ന് അവളെ വട്ടം കെട്ടി പിടിച്ചിട്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു ” ഐ ലൗ യൂ ടു അനു കുട്ടി. ഇനി നീ എന്റേത് മാത്രമാ” ഇത് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അനു അവളുടെ രണ്ട് കൈ കൊണ്ടും ഒലിച്ചിറങ്ങിയ എന്റെ കണ്ണീർ തുടച്ചിട്ട് എന്റെ രണ്ട് കൺ പോളയിലും മാറി മാറി ഉമ്മ വച്ചിട്ട് പറഞ്ഞു:
“അയ്യേ എന്റെ ചെക്കൻ കരയാണോ? ഇനി ഞാനില്ലേ എന്നും നിന്നോടൊപ്പം” ന്ന് പറഞ്ഞ് കൊണ്ടവൾ എന്റെ മൂക്കിൽ അവളുടെ മൂക്കുമായി ഒന്ന് മുട്ടി ഉരുമ്മിയിട്ട് അവൾ നല്ല ഭംഗിയായി ആ പാൽ പല്ല് കാണിച്ച് പുഞ്ചിരിച്ചു.
കുറച്ച് നേരം ഞങ്ങൾ ഒന്നും സംസാരിക്കാതെ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു. കുറേ നേരം നോക്കിയിരുന്ന് കണ്ണ് കഴച്ചപ്പോൾ അനു ചിരിച്ച് കൊണ്ട് എന്റെ നെഞ്ചിൽ ചെറുതായൊന്ന് തള്ളി. അവളോട് സംസാരിച്ചിരുന്ന് മനസ്സിലാകെയൊരു കുളിര്. നഷ്ടപ്പെട്ട എന്തോ ഒന്നെനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു അത് മറ്റൊന്നുമല്ല ഞാൻ ആഗ്രഹിച്ച എന്റെ പെണ്ണിനെ തന്നെ. ആദ്യം അവൾ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്നെ അവഗണിച്ചുവെങ്കിലും ഇപ്പോൾ അവളായിട്ട് എന്റെടുത്ത് വന്ന് അവൾക്ക് എന്നോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുന്നു ഇതിൽ പരം സന്തോഷിക്കാൻ എനിക്ക് ഇനി വെറെ എന്താ ഉള്ളത്.
അങ്ങനെ അനുവുമായി ചിരിച്ച് കളിച്ച് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല സമയം എത്രയായെന്നറിയാനായി നോക്കിയപ്പോൾ റൂമിലാണേൽ ക്ലോക്കില്ല. എന്റെ ഫോൺ എവിടെയാണെന്ന് ഒരു പിടിയുമില്ല. ഞാൻ അനൂന്റെ തോളിൽ തല ചേർത്ത് വച്ചിരുന്നിട്ട് ചോദിച്ചു
“അനു കുട്ടി ഇപ്പോ എത്ര മണിയായ്ട്ട്ണ്ട്?”
അനു അവളുടെ ഇടത്തെ കൈയ്യിൽ കെട്ടിയ വാച്ചിൽ നോക്കി പറഞ്ഞു
“സമയം ഒന്നര ആയി ആദി കുട്ടാ”
“യ്യോ ഒന്നര ആയോ എന്നാ എനിക്ക് ചോറ് വേണം.” ഞാൻ അനൂന്റെ തോളിൽ നിന്ന് തലയുയർത്തി കൊണ്ട് പറഞ്ഞു.
“ആഹാ … വിശന്ന് തുടങ്ങിയോ ചെക്കന് രണ്ട് ദിവസായിട്ട് ഒന്നും കഴിക്കാതെയുള്ള കിടപ്പല്ലായിരുന്നോ. ഞാനിവടത്തെ ക്യാന്റീന്ന് വാങ്ങി കൊണ്ട് തരാട്ടോ ചോറ്” അനു ചിരിച്ചു കൊണ്ട് പറഞ്ഞു.
“തൽക്കാലം അത് മതി, ഇപ്പോഴാ ഓർത്തേ അമ്മേം അച്ഛനും അഞ്ജൂം പിന്നെ അവന്മാരൊക്കെ എവിടെ?” വീണ്ടും അനൂന്റെ തോളിൽ ചാരി ഇരുന്നിട്ട് ഞാൻ അവളുടെ ഉള്ളം കൈയ്യിൽ ഇക്കിളിയാക്കി കൊണ്ട് ഞാൻ തിരക്കി.
ഞാൻ ഇക്കിളിയാക്കിയപ്പോൾ ചെറുതായൊന്ന് ഇളകിയിട്ട് അനു പറഞ്ഞു: ” അമ്മ നീ എഴുന്നേൽക്കുന്നേന് തൊട്ടു മുന്നാ വീട്ടിലോട്ട് പോയെ. പിന്നെ നിയാസും അമൃതും ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നെ ആ കുറച്ചു തടിയുള്ള ആ കക്ഷിയും ഉണ്ടായിരുന്നിവിടെ”
“ആരാ ഷുഐബിക്കയാണോ നല്ല ജിം ബോഡിയുള്ള ആള്?” ഞാൻ അവളോടായി ചോദിച്ചു.
” ആ കക്ഷി തന്നെ ഞാൻ പേര് മറന്ന് പോയതാ” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നിട്ട് ഞാൻ കണ്ണ് തുറന്നപ്പോ ഞാനെന്റ സുന്ദരി കുട്ടിയെ മാത്രേ കണ്ടുള്ളൂ ലോ, ബാക്കിയുള്ള ടീംസൊക്കെ എവിടെ?” ഞാൻ അനൂന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
കവിളിൽ ഞാനുമ്മ കൊടുത്ത ഭാഗത്ത് അനു കൈ കൊണ്ട് മറച്ചിട്ട് നാണത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു:
“അയ്യോ, ആന്റീം അങ്കിളും അഞ്‌ജൂം ഇവിടെ ഉണ്ടായതാ ഞാൻ ഹോസ്പിറ്റലിൽ നിന്നോളാംന്ന് പറഞ്ഞിട്ടവരെ വീട്ടിലോട്ട് പറഞ്ഞയച്ചതാ നീ എഴുന്നേറ്റ കാര്യം അവർക്കൊന്ന് വിളിച്ച് പറയട്ടെ ഞാൻ” അനു ബെഡിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
” അത് കുറച്ച് നേരം കൂടി കഴിഞ്ഞിട്ട് വിളിച്ച് പറഞ്ഞാ മതി. നീ ഇവിടെ എന്റെടുത്ത് ഇരിക്ക് പെണ്ണെന്ന്” പറഞ്ഞ് ഞാനവളെ കൈയ്യിൽ പിടിച്ച് വലിച്ചു അതോടെ അനു നില തെറ്റി എന്റെ തോളത്തേയ്ക്കാണ് വന്ന് വീണത് അനൂന്റെ വീഴ്ചയിൽ അടിയുലഞ്ഞ ഞാൻ അവളുമായി മറിഞ്ഞ് ബെഡിലോട്ട് വീണു ആ വീഴ്ചയിൽ എന്റെ തലയുടെ പിൻ ഭാഗം ബെഡിൽ അമർന്നു അത് എനിക്ക് ശരിക്കും വേദനിച്ചു. ഉഫ്ഫ് … ഞാൻ വേദന കൊണ്ട് ഒച്ചയെടുത്തു.
എനിക്ക് വേദനിച്ചത് കണ്ടതോടെ അനു ചാടി പിടഞ്ഞ് എന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചെന്നെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് എന്റെ തലയുടെ പിറകിൽ നോക്കീട്ട് പറഞ്ഞു: “ആദി കുട്ടാ നീ ഒന്ന് അടങ്ങി ഇരിക്കാൻ ഞാൻ എന്താ തരണ്ടേ. നിന്റെ തലേല് മൂന്ന് സ്റ്റിച്ചാ ഇട്ടേക്കുന്നെ. ദേവീടെ കൃപ കൊണ്ടാ സ്റ്റിച്ചൊന്നും പൊട്ടാഞെ.” അനു ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.
“മൂന്ന് സ്റ്റിച്ചൊക്കെ ഉണ്ടായിരുന്നോ തലേല് ഞാനറിഞ്ഞില്ലാലോ അത്” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചുമ്മാ പറഞ്ഞു.
“ഇപ്പോ വേദന എടുത്തപ്പോ അറിഞ്ഞല്ലോ നീ” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അനു മുഖം വീർപ്പിച്ച് കൊണ്ട് ബെഡിൽ ഇരുന്നിട്ട് മുഖം എന്നിൽ നിന്ന് വെട്ടിച്ച് കൊണ്ട് പറഞ്ഞു.
“അതേ അനങ്ങാതെ ഇരിക്കാൻ എന്തോ തരാന്ന് പറഞ്ഞ് നേരത്തെ എന്നോട്” മുഖം വീർപ്പിച്ചിരിക്കുന്ന അനൂനെ തോണ്ടി കൊണ്ട് ഞാൻ പറഞ്ഞു.
“ഓ… അതോ നീ അനങ്ങാതെ ഇരിക്കാൻ ഞാൻ എന്താ തരണ്ടേ?” അനു അൽപ്പം ദേഷ്യത്തിൽ മുഖം വീർപ്പിച്ച് പിടിച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ടാണിത് പറഞ്ഞത്.
“ഞാൻ അനങ്ങാതെ ഇരിക്കണോങ്കി എനിക്കിവിടെ ഒരു ഉമ്മ തരണം” ഞാനെന്റ ചുണ്ടിൽ തൊട്ട് കാണിച്ച് കൊണ്ട് അനൂനോട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റ മുഖം നാണത്താൽ ചുവന്ന് തുടുത്തു. “ശ്ശോ… എനിക്ക് നാണമാ ആരേലും കാണും ആദി കുട്ടാ”. അനു കയ്യിലെ നഖം കടിച്ചു കൊണ്ട് പറഞ്ഞു.
“വാതിലടച്ചതല്ലേ ഇനി ആരും കാണൂല്ലാന്നെ പ്ലീസ് ഒരുമ്മ താ വാവേ” ഞാൻ അവളോട് കൊഞ്ചി കൊണ്ടാണ് ചോദിച്ചത്.
” ഇങ്ങനൊരു ചെക്കൻ” ന്ന് പറഞ്ഞ് അനു വാതിൽക്കലേയ്ക്ക് ഒന്ന് പാളി നോക്കീട്ട് എന്റെ മുഖത്തിനോട് അവളുടെ മുഖം അടുപ്പിച്ചു. അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്തടിച്ചപ്പോൾ ശരീരം മൊത്തം കുളിര് കോരിയ അനുഭൂതി പെണ്ണെന്റ കണ്ണിൽ നോക്കി നിൽപ്പാണ്. പെണ്ണിനെ ഞാൻ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് അവളുടെ റോസാ പൂ നിറമുള്ള പവിഴ അധരങ്ങളിൽ ഞാൻ ചെറുതായൊന്ന് മുത്തമിട്ടു. എന്റെ ആദ്യ ചുംബനം ഏറ്റുവാങ്ങിയ അനു നാണത്താൽ എന്റെ കണ്ണിലേയ്ക്ക് നോക്കി പുഞ്ചിരിച്ചിട്ട് എന്റെ തോളിലൂടെ അവളുടെ കൈകൾ ചേർത്ത് എന്നെ വട്ടം പിടിച്ചു. വീണ്ടും ഞാൻ അനൂന്റെ ചുണ്ടിൽ മുത്തമിട്ടിട്ട് അവളുടെ താഴത്തെ ചുണ്ടിനെ എന്റെ രണ്ട് ചുണ്ടുകൾക്കിടയിലാക്കി ചേർത്ത് ചപ്പി. ഞങ്ങളുടെ രണ്ട് പേരുടെയും ഉമി നീരിന്റെ സ്വാദ് പരസ്പ്പരം ഞങ്ങറിഞ്ഞു. പിന്നെ ഞാൻ അനൂന്റെ വായക്കുള്ളിലേയ്ക്ക് എന്റെ നാവിനെ തള്ളി കയറ്റിയിട്ട് അവളുടെ നാവുമായി കോർത്ത് ചപ്പി കൊണ്ടിരിക്കുന്നതിനിടെ വാതിലിൽ ആരോ തട്ടി അതോടെ ഞാനും അനുവും ഞെട്ടി. അനു എന്റെ അടുത്ത് നിന്ന് പെട്ടെന്നൊഴിഞ്ഞ് മാറിയിട്ട് അവളുടെ ചുണ്ട് ഷാളിൽ തുടച്ചിട്ട് മുടിയൊക്കെ നേരെയാക്കി പെണ്ണെന്നെ നോക്കി നാണത്താൽ ചിരിച്ചു കൊണ്ട് വേഗം പോയി ഡോർ തുറന്നു.
ഡോർ തുറന്ന പാടെ നിയാസും അമൃതും കൈയ്യിൽ ഒരു വലിയ കവറുമായി അനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് റൂമിലേയ്ക്ക് കയറി വന്നു. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്ന് ഒന്നും സംഭവിക്കാത്ത പോലെ അവരെ നോക്കി പുഞ്ചിരിച്ചത് കണ്ടതോടെ നിയാസ് എന്നെ അത്ഭുതത്തോടെ നോക്കീട്ട് പറഞ്ഞു. “ആഹാ… ഡാ തെണ്ടി നിനക്കെപ്പോഴാ ബോധം തെളിഞ്ഞെ? നിന്റെ കിടപ്പ് കണ്ടപ്പോ ഞങ്ങള് കരുതിയത് നിന്റെ ആപ്പീസ് പൂട്ടിയെന്നാ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞ് ബെഡിൽ എന്റെടുത്ത് വന്നിരുന്നു.
“ഒന്ന് പോടാ മൈ” അനു റൂമിലുണ്ടായിരന്നെന്ന കാര്യം ഓർത്തപ്പോ ഞാൻ അവനെ വിളിക്കാൻ വന്ന തെറി പകുതിയ്ക്ക് വച്ച് നിർത്തി. ഞാൻ വിളിച്ചത് കേട്ട് അനു എന്നെ നോക്കി കണ്ണുരുട്ടി.ഞാൻ അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചിട്ട് ഇനി അങ്ങനെ വിളിക്കില്ലാന്നുള്ള അർത്ഥത്തിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
“പൂച്ചേടാ പോലെയാ ഇവൻ തല്ലി കൊല്ലാൻ നോക്കിയാലും ചാവത്തൊന്നുമില്ല” അമൃത് കട്ടിലിനടുത്തെ കസേര നീക്കിയിട്ടിരിക്കുന്നതിനിടെ ചിരിച്ച് കൊണ്ട് പറഞ്ഞു.
“നീ ഇപ്പോ ഒക്കെയല്ലേ മച്ചാനേ?” നിയാസെന്റ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.
“ഞാൻ ഓക്കെയാണ് ആ സംഗീത് കൈയ്യും കാലും ഒടിഞ്ഞ് കിടക്കുകയാണെന്നറിഞ്ഞപ്പോ തന്നെ എന്റെ പകുതി വയ്യായ്ക മാറി” ഞാൻ ചിരിച്ചു കൊണ്ട് അവരോട് രണ്ടു പേരോടുമായി പറഞ്ഞു.
“നിന്റെ ചവിട്ട് കൊണ്ട് ചെക്കന്റ യൂറിനറി ബ്ലാഡറ് പൊട്ടിയെന്നാ പറഞ്ഞ് കേട്ടേ. പിന്നെ നമ്മുടെ പിള്ളേര് ആളെ കൂട്ടി നിന്നെ തല്ലാൻ വന്നേനും കൂടി ചേർത്ത് നല്ലത് കൊടുത്തിട്ടുണ്ട്. അങ്ങിനെയാ അവനീ കോലമായെ” അമൃത് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്തായാലും ഞാൻ ഹാപ്പിയാ ഇപ്പോ. എടാ എങ്ങനേലും പറഞ്ഞ് ഇന്നെന്നെ ഡിസ്ചാർജ്ജ് ചെയ്യിക്ക് പ്ലീസ് …” ഞാൻ നിയാസിന്റെ കൈയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.
“അയ്യോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ്ജ് ചെയ്യാന്ന് പറയുമ്പോ ഡിസ്ചാർജ്ജ് ചെയ്താ മതി.” അനു എന്റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്ന് വന്ന് കൊണ്ട് എന്നെ നോക്കി അവളുടെ ഉണ്ട കണ്ണുരുട്ടി കാണിച്ചിട്ട് പറഞ്ഞു. അനു വേഗത്തിൽ എന്റെ നേരെയ്ക്ക് നടന്നു വന്നത് കണ്ട് നിയാസ് അനൂനെ നോക്കി ചിരിച്ചു കൊണ്ട് എന്നോടായി പറഞ്ഞു: “ഡാ നിന്റെ ലൗവ്വറ് പറഞ്ഞത് കേട്ടല്ലോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ് ചെയ്യാൻ പറയുമ്പോ പോയാ മതി നീ വീട്ടിലോട്ട്”
അവൻ ലൗവ്വറെന്ന് പറഞ്ഞത് കേട്ടതോടെ അനൂന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു. അവൾ വിളറിയ മുഖഭാവത്തോടെ ഞങ്ങളെ നോക്കി നിന്നപ്പോൾ ഞാൻ അനൂനെ നോക്കീട്ട് ഇതൊക്കെ എപ്പോ പറഞ്ഞെന്ന് ഞാനവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ അനൂനോട് കൈ കൊണ്ട് ആംഗ്യം കാണിച്ചത് കണ്ട് അമൃത് എന്നെ നോക്കി പറഞ്ഞു. “എന്റെളിയാ നീ കഥകളി ആടണ്ടാ ഞങ്ങളീ കാര്യം എങ്ങനെ അറിഞ്ഞെന്നല്ലേ നിനക്ക് അറിയേണ്ടത്?”
“എടാ ഞാൻ ഓർമ്മയില്ലാതെ കിടന്നപ്പോ എന്തൊക്കെയാ നടന്നേന്ന് ഒന്ന് പറ മച്ചാ” ഞാൻ അമൃതിന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.
അതോടെ അമൃത് ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞ് തുടങ്ങി:
*~*~*~*~*~*~*~*~*~*
“അന്ന് നീ തല്ലു കൊണ്ട് വീണു കിടന്നപ്പോ നീ കിടന്നതിന്റെ തൊട്ടടുത്ത് തന്നെ നിന്റെ ഫോണും ഡിസ്പ്ലേ പൊട്ടി കിടപ്പുണ്ടായിരുന്നു. നിന്നെ അവിടന്ന് പൊക്കിയെടുത്തതിന്റെ കൂട്ടത്തില് നിന്റെ ഫോൺ ഞാനെടുത്ത് പോക്കറ്റിലിട്ടിരുന്നു. കാറില് നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവുന്ന വഴിയ്ക്ക് നിന്റെ ഫോണിലേയ്ക്ക് ആരോ വിളിക്കുന്നുണ്ടായിരുന്നു. ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് ആരാ വിളിക്കുന്നേന്ന് അറിയാൻ പറ്റാത്തത് കാരണം ഞാൻ കോൾ എടുത്തില്ലാ. പിന്നേം വിളിച്ചു കൊണ്ടിരുന്നപ്പോ ഞാൻ രണ്ടും കല്പ്പിച്ച് കോൾ എടുത്തു. ‘ഹലോ ആദി എന്താടാ പറ്റിയെന്ന്’ അങ്ങേ തലക്കലേ ഫീമെയിൽ വോയിസ് കേട്ടപ്പോ തന്നെ അനു ചേച്ചിയാ വിളിക്കുന്നേന്ന് എനിക്ക് മനസ്സിലായി. പിന്നെ അപ്പോഴത്തെ നിന്റെ കിടപ്പൊക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചത് നീ കഴിയാറായെന്നാ അതു പോലെയാ കാറിലൊക്കെ ചോര ആയെ, ഞാനപ്പോ രണ്ടും കല്പ്പിച്ച് അനു ചേച്ചീനോട് നടന്ന കാര്യമൊക്കെ പറഞ്ഞു. നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവ്വാന്നുള്ള കാര്യവും പറഞ്ഞു. അതോടെ അനു ചേച്ചി അലമുറയിട്ട് കരഞ്ഞ് കൊണ്ട് കോൾ കട്ടാക്കി.
നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ കാര്യം നിന്റെ വീട്ടിൽ വിളിച്ച് പറഞ്ഞപ്പോ അതറിഞ്ഞ് അവരെല്ലാം കരഞ്ഞ് വിളിച്ച് കൊണ്ടാ അമ്മേം അഞ്ജൂം നിന്റെ അച്ഛനുമൊക്കെ ഹോസ്പ്പിറ്റലിലേയ്ക്ക് വന്നേ. അതു കഴിഞ്ഞ് അനു ചേച്ചിയും ഉറക്കെ കരഞ്ഞ് ബഹളം വച്ച് കൊണ്ടാ ഹോസ്പിറ്റലിലേയ്ക്ക് വന്നെ. അപ്പോ നിന്നെ ഒബ്സർവേഷൻ റൂമിലാക്കിയേക്കുവായിരുന്നു. നിന്റെ ചോരയൊലിച്ചുള്ള കിടപ്പ് കണ്ട് ഞങ്ങളെല്ലാവരും ശരിക്കും പേടിച്ചു. രണ്ട് ബോട്ടിൽ ബ്ലഡ് നിനക്ക് കേറ്റേണ്ടിയും വന്നു. അന്ന് രാത്രിയാകാറായപ്പോഴെയ്ക്കും ഡോക്ടറ് വന്നു പറഞ്ഞു പേടിക്കാനൊന്നൂല്ല. മനസ്സിനുണ്ടായ ഷോക്കിന്റെ ഒരു തളർച്ചയേ ഉള്ളൂ അല്ലാതെ ശരീരത്തിനൊന്നും വേറെ പ്രശ്നമില്ലാന്ന്. അത് കേട്ടപ്പോൾ ഞങ്ങളെല്ലാരും സമാധാനിച്ചു. പിറ്റേ ദിവസവും നിനക്ക് ബോധം തെളിയാഞ്ഞത് കണ്ടതോടെ നിന്റെ തലയൊക്കെ സ്ക്കാൻ ചെയ്തു. പക്ഷേ അതിലൊന്നും യാതൊരു വിധ കുഴപ്പോമില്ല. എല്ലാരും ആകെ ടെൻഷനിലായി നിന്നപ്പോ അനു ചേച്ചീം, അമ്മേം ആയിരുന്നു നിർത്താതെ കരഞ്ഞോണ്ടിരുന്നെ രണ്ട് പേരേം സമാധാനിക്കാൻ ഞങ്ങളൊക്കെപ്പെട്ട പാട് ഞങ്ങൾക്കേ അറിയൂ.
രണ്ടാം ദിവസം രാത്രി ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ഞാനും നിയാസും അമ്മേം അനു ചേച്ചീം ആയിരുന്നു. അച്ഛനും അഞ്ജും വീട്ടിലോട്ട് പോയി. അമ്മ തല വേദന എടുത്തപ്പോ നിനക്കായി എടുത്തിട്ട റൂമിൽ പോയി കിടന്നു. അനു ചേച്ചിയാണേൽ നീ കിടക്കുന്ന ഒബ്സർവേഷൻ റൂമിന്റെ മുൻപിലെ ചെറിയ ഗ്ലാസ് പാർട്ടീഷനിൽ കൂടി നോക്കി കണ്ണ് നിറച്ച് നിൽക്കണ കാഴ്ച കണ്ട് ഞാനും നിയാസും ചെന്ന് അനു ചേച്ചിനോട് പേടിക്കണ്ട അവനൊന്നൂല്ലാന്ന് പറഞ്ഞ് സമാധാനിപ്പിച്ചൊക്കെ നോക്കി കക്ഷി പിന്നേം “എന്റെ ആദിയെന്ന്” പറഞ്ഞ് ഏങ്ങലടിച്ച് ഒരേ കരച്ചിൽ. അത് പറഞ്ഞ് നിർത്തി അമൃത് അനൂന്റെ മുഖത്തേയ്ക്ക് നോക്കി അനു അപ്പോ അന്നത്തെ കാര്യങ്ങൾ ഓർത്തിട്ടാവണം മ്ലാനമായ മുഖത്തോടെ എന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് എന്താന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അനു എന്നെ നോക്കി അവളുടെ ആ പാൽ പല്ല് കാണിച്ച് ചിരിച്ച് കൊണ്ട് ഞങ്ങളോട് മൂന്ന് പേരോടുമായിട്ട് പറഞ്ഞു “ഞാനിവൻ എഴുന്നേറ്റ കാര്യം ആന്റീ നെ ഒന്ന് വിളിച്ച് പറഞ്ഞോണ്ട് വരാം നിങ്ങള് സംസാരിക്കെന്ന്” പറഞ്ഞ് അവളുടെ ഹാൻഡ് ബാഗിൽ നിന്ന് ഫോണുമെടുത്ത് പുറത്തേക്ക് പോയി.
ഞാൻ അവൾ പുറത്തേക്ക് പോകുന്നത് നോക്കി നിൽക്കുന്നത് കണ്ട് നിയാസ് എന്റെ കൈയ്യിൽ ചെറുതായി പിച്ചിയിട്ട് പറഞ്ഞു: “പറയാതിരിക്കാൻ വയ്യ നിങ്ങള് തമ്മിൽ നല്ല ചേർച്ചയുണ്ടെടാ. അനു ചേച്ചി നിന്നെക്കാളും 5 വയസ്സിന് മൂത്തതാന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. നിങ്ങള് രണ്ടിനേം ഒരുമിച്ച് കണ്ടാൽ ഒരേ പ്രായമാന്നാ കരുതുള്ളൂ. പിന്നെ … നീ എന്ന് വച്ചാ അതിന് ജീവനാ. അന്ന് നീ ഇവിടെ കിടന്നപ്പോ അതിവിടെ കിടന്ന് എന്താ കാട്ടി കൂട്ടിയെന്ന് നീ ഒന്ന് കാണേണ്ടതായിരുന്നു. എടാ അതിനെ പൊന്നുപോലെ നോക്കണേ അളിയാ. ആര് എന്തൊക്കെ പറഞ്ഞാലും” നിയാസ് അനൂനോടുള്ള മതിപ്പ് പറഞ്ഞത് കേട്ടപ്പോ അവളോടുള്ള ഇഷ്ടം കൊണ്ട് എന്റെ ഹൃദയം പ്രത്യേക താളത്തിൽ മിടിക്കുന്നത് പോലെ തോന്നി എനിയ്ക്ക്.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോ അന്ന് പിന്നെ എന്താ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ അമൃതിനോട് ബാക്കി പറയാൻ പറഞ്ഞു. അതോടെ അവൻ നിർത്തിയേടത്ത് നിന്ന് വീണ്ടും പറഞ്ഞു തുടങ്ങി:
“അനു ചേച്ചി അവനൊന്നും പറ്റത്തില്ലാ സമാധാനമായിരിക്കെന്ന് പറഞ്ഞ് ഞങ്ങൾ കുറേ നേരം പറഞ്ഞതിൽ പിന്നെയാ അനു ചേച്ചി ഒബ്സർവേഷൻ റൂമിന്റെ മുൻപിൽ കിടക്കുന്ന ചെയറിൽ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്ത് വന്നിരുന്നെ കുറേ നേരം ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ കക്ഷി ഒന്ന് നോർമലായത് കണ്ടപ്പോ നിയാസ് നിന്നെ ഇഷ്ടമാണോന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ അനു ചേച്ചി ഇഷ്ടമാണെന്ന് മറുപടി പറഞ്ഞിട്ട് വീണ്ടും ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു ” ഞാനന്ന് അവനോട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞതാ. അവൻ വന്ന് കഴിയുമ്പോ അവനൊരു സർപ്രൈസ് പോലെ എനിക്കവനെ ഇഷ്ടമാന്ന് തുറന്ന് പറയാൻ നിന്നതാ അപ്പോഴാ ഇങ്ങനെയൊക്കെ സംഭവിച്ചെ. അന്ന് അവൻ ഇഷ്ടാന്ന് പറഞ്ഞപ്പോ എന്റെ അപ്പോഴത്തെ മാനസികവസ്ഥയില് ഞാനവനോട് അതൊന്നും ശരിയാകില്ലാന്ന് പറഞ്ഞ് അവനെ അവഗണിച്ച് പോന്നെങ്കിലും വീട്ടിലെത്തിയ ഞാൻ പിന്നെ അത് തന്നെയാ ആലോചിച്ച് കൊണ്ടിരുന്നെ അന്ന് ആ പാർക്കിംഗിൽ വച്ചുണ്ടായ വിഷയത്തിൽ ആദി ഉണ്ടായതോണ്ടാ ഞാനൊരു പോറല് പോലുമേൽക്കാതെ രക്ഷപ്പെട്ടെ. അതിനു ശേഷം അവനെന്നെ എത്രത്തോളം കെയർ ചെയ്തെന്നറിയോ ഞാൻ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ ആദി എനിക്ക് കൂട്ടായി വന്നു. എന്നോട് അത്രത്തോളം ഇഷ്ടമുണ്ടായിരുന്ന എന്റെ കുട്ടീനോടാ ഞാൻ അവനന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ എന്റെ പൊട്ട ബുദ്ധിയ്ക്ക് അങ്ങനെ പറഞ്ഞ് പോയത്.” അനു അത് പറഞ്ഞ് ഏങ്ങലടിച്ച് കുറേ നേരം കരഞ്ഞു പാവം.
പിന്നെ ഞങ്ങള് രണ്ടും കൂടെ നാളെ തന്നെ നിനക്ക് ഓർമ്മ വീഴൂന്നും അപ്പോ ആദ്യം കാണണത് അനൂനെയാകും അപ്പോ അവനോട് ഇഷ്ടം തുറന്നു പറയാലോന്ന് പറഞ്ഞേ പിന്നെയാ കക്ഷി കരച്ചിൽ നിർത്തിയെ. പിന്നെ ഇന്ന് രാവിലെ നിന്നെ റൂമിലോട്ട് ഷിഫ്റ്റ് ചെയ്തു. ഞങ്ങള് നിന്റെ കാറും കൊണ്ട് അതിനകത്തായ ചോരയൊക്കെ ക്ലീൻ ചെയ്യാൻ വാട്ടർ സർവ്വീസിന് പോയ സമയം തന്നെ അമ്മേനെ കൊണ്ടുപോയി നിന്റെ വീട്ടിലാക്കി” ഇത്രയൊക്കെയാ ഇവിടെ സംഭവിച്ചെ” അത് പറഞ്ഞ് നിർത്തി അമൃത് ബെഡിൽ നിന്ന് താഴെയിറങ്ങി കൈയൊക്കെ ഒന്ന് കുടഞ്ഞ് കൊണ്ട് വീണ്ടും ബെഡിൽ ഇരുപ്പായി. ആ സമയത്താണ് അനു ഫോൺ ചെയ്ത് കഴിഞ്ഞ് റൂമിലേയ്ക്ക് കയറി വരുന്നത് കൂടെ അച്ഛന്റെ പരിയക്കാരനായ ഡോക്ടർ ഹിഷാമും നേഴ്സും കൂടെയുണ്ട്.
ഞാൻ ഉഷാറായി ഇരിക്കുന്നത് കണ്ട് പുള്ളി ഉറക്കെ ചോദിച്ചു ” ഹൗ ആർ യൂ ആദി?”
“ആം ഫൈൻ ഹിഷാം അങ്കിൾ” ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
ഡോക്ടറെ കണ്ടതോടെ നിയാസും അമൃതും ബെഡിൽ നിന്നേഴ്ന്നേറ്റ് ഒരു ഭാഗത്തേയ്ക്ക് നീങ്ങി നിൽപ്പായി.
പുള്ളി വന്ന് എന്റെ തലയിലെ സ്റ്റിച്ചും കണ്ണും വായും ഒക്കെ ഒന്ന് നോക്കിയ ശേഷം നേഴ്സിനോട് പറഞ്ഞ് എന്റെ ബീപിയും പ്രഷറുമൊക്കെ ചെക്ക് ചെയ്ത ശേഷം ഓക്കെ ആണെന്ന് പറഞ്ഞു.
“അങ്കിളേ ഇപ്പോ എനിയ്ക്ക് വേറെ കുഴപ്പം ഒന്നുമില്ലാലോ എന്നാ ഇന്ന് വൈകീട്ട് ആകുമ്പോഴെയ്ക്കും എന്നെ ഡിസ്ചാർജ്ജ് ചെയ്തൂടെ?” ഞാൻ ഡോക്ടറോട് ചോദിച്ചു.
“എടാ വേറെ കുഴപ്പമൊന്നുമില്ലാ എന്നാലും നിന്നെ രണ്ട് ദിവസം കൂടി ഒബ്സർവേഷനിൽ വച്ചിട്ട് ഡിസ്ചാർജ്ജ് ചെയ്യാൻ പാടുള്ളൂ. അല്ലേൽ ശരിയാകില്ലാ ഡാ പോരാത്തതിന് ഇത് പോലീസ് കേസ് ആയിട്ടുള്ളതാ. നിന്റെ അച്ഛൻ വന്നിട്ട് എന്താന്ന് വച്ചാ തീരുമാനിച്ചിട്ട് നമ്മുക്ക് വേണ്ടത് ചെയ്യാം”
“പോലീസ് കേസോ? ഞാൻ ഞെട്ടി കൊണ്ട് ചോദിച്ചു.
ഞാൻ ചോദിച്ചതിനുള്ള മറുപടി എനിക്ക് തന്നത് നിയാസാണ്: ” അത് ശരി കോളെജ് ക്യാംപസിൽ കേറി നിന്നെ തല്ലിയതും പോരാ വേറെ പിള്ളേരെം കൂട്ടി വന്ന് നമ്മുടെ ബാക്കിയുള്ള പിള്ളേരെയൊക്കെ തല്ലിച്ചതും ഒക്കെ ചുമ്മാ അങ്ങ് വിട്ടു കളയാൻ പറ്റോ ഡാ ആദി? കാര്യം അടി മൊത്തം കിട്ടീത് അവന്മാർക്കാണേലും കേസ് കേസ് തന്നെയാ. നിന്റെ അച്ഛൻ പറഞ്ഞത് നീ എഴുന്നേറ്റിട്ട് തീരുമാനിക്കാന്നാ പറഞ്ഞെ” നിയാസ് ഒറ്റ ശ്വാസത്തിലാണിത് പറഞ്ഞത്.
“ആദി, അപ്പോ കാര്യങ്ങൾ അങ്ങനെ തന്നെ ആകുന്നതാ നല്ലത്. എന്നാ ഞാനങ്ങ് നീങ്ങട്ടെ. നിന്റ അച്ഛൻ വന്ന് കഴിഞ്ഞിട്ട് എന്താ വേണ്ടതെന്ന് നമ്മുക്ക് തീരുമാനിക്കാം” ന്ന് പറഞ്ഞ് കൊണ്ട് ഡോക്ടർ ഹിഷാം റൂമിൽ നിന്ന് പോയി. ഡോക്ടർ പോയതൊടെ ഞാൻ നിയാസിനോട് അവന്റെ ഫോൺ തരാൻ പറഞ്ഞു. “എന്തിനാ അളിയാ ഫോൺ?” നിയാസ് കാര്യം മനസ്സിലാകാതെ എന്നോട് ചോദിച്ചു.
” ശുഐബിക്കാക്ക് ഒന്ന് വിളിക്കട്ടെ നമ്മുക്ക് ഒരു പണി കൂടി സംഗീത് & ഗ്യാഞിന് കൊടുക്കാനുണ്ട്.
ഞാൻ പറഞ്ഞത് എന്താന്ന് മനസ്സിലാകാതെ അനുവും, അമൃതും, നിയാസും എന്നെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുമ്പോൾ ഞാൻ ഫോണെടുത്ത് ശുഐബിക്കാക്ക് വിളിച്ചിട്ട് പറഞ്ഞു.
” ശുഐബിക്കാ ഞാൻ ആദിയാ. ഓ ഇപ്പോ എനിക്ക് കുഴപ്പമൊന്നൂല ഞാൻ ഉച്ചയായപ്പോ എഴുന്നേറ്റു. ഞാനേ ഒരത്യാവശ്യം കാര്യം പറയാൻ വിളിച്ചതാ. അന്ന് ആ തല്ല് നടന്നേന്റ വീഡിയോ നമ്മുടെ കോളെജിലെ പിള്ളേർ ആരെങ്കിലും എടുത്തോന്നറിയണം അതിൽ അവന്മാർ നമ്മുടെ പിള്ളേരെ തല്ലുന്നതിന്റെ പോർഷൻ ഉണ്ടേൽ അത്രേം നല്ലത്. അത് വച്ച് നമ്മുക്കൊരു കളി കളിക്കാം. അവർക്കുള്ള എട്ടിന്റെ പണി. ആ തെളിവ് പോലീസിന് കൊടുത്ത് നമ്മുക്ക് അവരെ വധശ്രമത്തിന് അകത്താക്കാം.” ഞാൻ പറഞ്ഞത് കേട്ട് ശുഐബിക്ക അത്ഭുതപ്പെട്ട് കൊണ്ട് പറഞ്ഞു.
“എന്റെ ആദി കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ എന്നെയൊക്കെ കടത്തി വെട്ടുമല്ലോ ഡാ. ഇത് ഞാൻ എങ്ങനേലും അന്വേഷിക്കാം. എന്തായാലും കിട്ടാതിരിക്കില്ല. പിന്നെ നിന്റെ ഫോൺ ഡിസ്പ്ലേ മാറിയിട്ടിട്ടുണ്ട് വൈകീട്ട് വരുമ്പോ ഞാൻ കൊണ്ട് വരാം. എന്നാ ശരി ഡാ കാണാം” ന്ന് പറഞ്ഞ് ശുഐബിക്ക കോൾ കട്ടാക്കി.
ശുഐബിക്കാനെ കോൾ വിളിച്ച് കഴിഞ്ഞ് നിയാസിന് ഫോൺ തിരിച്ച് കൊടുക്കാനായി നോക്കിയപ്പോ നിയാസും അമൃതും അനുവും എന്നെ പന്തം കണ്ട പെരുച്ചാഴിയെ കണ്ട പോലെ അന്തം വിട്ട് നോക്കി നിൽപ്പുണ്ട് ഞാൻ ചിരിച്ചു കൊണ്ട് ” എന്താന്ന്”ചോദിച്ചതോടെ എന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു കൊണ്ട് നിയാസ് പറയുകയാ: “ഞങ്ങൾക്കാർക്കും ഇങ്ങനൊരു ബുദ്ധി തലയിൽ ഓടിയില്ലാലോന്ന് ഓർത്ത് നിന്ന് പോയതാ. കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ നമ്മുടെ ശുഐബിക്കാനേം കടത്തി വെട്ടും” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
” ഇതൊക്കെയെന്ത്” മായാവി സിനിമയിൽ സലിം കുമാർ പറഞ്ഞത് പോലെ പറഞ്ഞിട്ട് ഞാൻ കൈ മടക്കി വച്ച് തലയണയിൽ ചാരി കിടന്നു.
“ഡാ ആദി നീയും അനു ചേച്ചീം കഴിച്ചിട്ടില്ലാലോ? നിങ്ങൾക്കു രണ്ടു പേർക്കുമുള്ള ചോറാ ഞാനാ കൊണ്ടു വന്ന ബിഗ് ഷോപ്പറിലുള്ളത്. നീ ഉഷാറായി എഴുന്നേറ്റത് കണ്ട സന്തോഷത്തിൽ ഞാനാ കാര്യം പറയാൻ മറന്നു.” നിയാസ് എന്നോടായി പറഞ്ഞു.
“നിങ്ങളെ കണ്ട് സംസാരിച്ചിരുന്ന് ഞാൻ കഴിക്കണ കാര്യവും മറന്നു. ബ്രോസ് നിങ്ങൾ രണ്ടാളും കഴിച്ചിരുന്നോ?” ഞാൻ അവരോട് രണ്ട് പേരോടുമായിട്ട് ചോദിച്ചു.
“ഞങ്ങൾ ഹോട്ടലിൽ കയറി കഴിച്ചതാഡാ അവിടെ നിന്ന് തന്നെയാ നിങ്ങൾക്കുള്ള ഫുഡ് പാഴ്സലും വാങ്ങിയെ” അമൃതാണ് ഞാൻ അവരോട് ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.
“ആദി അനു ചേച്ചി സമയം മൂന്ന് മണി കഴിഞ്ഞു. നിങ്ങള് വേഗം കഴിക്കാൻ നോക്ക് ഞങ്ങള് ഒന്ന് കറങ്ങിയേച്ച് വൈകീട്ടാകുമ്പോഴെയ്ക്കും ഇങ്ങെത്താം” ന്ന് പറഞ്ഞ് നിയാസ് അമൃതിനെയും കൂട്ടി പോയി. അവർ രണ്ടാളും പോയതോടെ അനു ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് റൂമിന്റെ ഡോർ പോയി അടച്ചിട്ട് ” എന്നാ നമ്മുക്ക് കഴിച്ചാലോ ആദി കുട്ടാ”ന്ന് പറഞ്ഞ് കൊണ്ടവൾ വന്ന് ബെഡിൽ തലയണയിൽ ചാരി ഇരിക്കുന്ന എന്റെ നെഞ്ചിൽ തല ചേർത്ത് വച്ചിരുന്നിട്ട് പറഞ്ഞു. “സംഗീതിന് നീ പറഞ്ഞ പോലെയുള്ള പണിയല്ല കൊടുക്കേണ്ടത് അതിനപ്പുറമാ അവന് കൊടുക്കേണ്ടത് അത്രയ്ക്ക് വിഷമാ അവൻ”
“ശുഐബിക്കാനോട് ഞാൻ വിളിച്ച് പറഞ്ഞതു പോലെ ആ വീഡിയോ കിട്ടിയാൽ നമ്മുക്കവനെ വധശ്രമത്തിനും അതിക്രമിച്ച് കയറൽ അങ്ങനെ കുറേ വകുപ്പിട്ട് അകത്താക്കാം. എന്റേയും എന്റെ സുന്ദരി കുട്ടിയുടെയും സേഫ്റ്റിയ്ക്ക് അത് അത്യാവശ്യമാ” എന്റെ നെഞ്ചിൽ തല ചേർത്തിരിക്കുന്ന അനൂന്റെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.
നെറ്റിയിൽ എന്റെ സ്നേഹ ചുംബനം കിട്ടിയതോടെ അനു തലയുയർത്തി എന്നെ നോക്കിയിട്ട് എന്റെ ഇടത്തെ കവിളിൽ അവളുടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് വലത്തെ കവിളിൽ എനിക്കൊരു ചുടു ചുംബനം തന്നിട്ട് പറഞ്ഞു.
” ചെക്കാ നമ്മുക്ക് കഴിച്ചാലോ എനിക്ക് ശരിക്കും വിശക്കുന്നുണ്ടേ. രാവിലേം ഒന്നും കഴിക്കാത്തതാ ഞാൻ” പെണ്ണ് ചിണുങ്ങി കൊണ്ട് പറഞ്ഞു.
” രാവിലെ എന്റെ ചക്കര കുട്ടി ഒന്നും കഴിച്ചില്ലേ? വാ നമ്മുക്ക് കഴിക്കാം” ന്ന് പറഞ്ഞ് ഞാൻ അവളെയും കൊണ്ട് ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങിയത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് അനു പറഞ്ഞു: “അതേ ഞാൻ വാരി തരാം മോനിവിടെ ഇരുന്നാ മതി ട്ടോ” പെണ്ണ് മുഖത്തൽപ്പം ഗൗരവം വരുത്തി കൊണ്ടാണിത് പറഞ്ഞത്.
” ശരി മേഡം” ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
എനിക്ക് ഭക്ഷണം എടുക്കാനായി പോകുന്നതിന് അനു ബെഡിൽ നിന്നെഴുന്നേറ്റിട്ട് കഴുത്തിൽ വട്ടം ചുറ്റിയിട്ടിരുന്ന അവളുടെ ഷാൾ ഊരി കസേരയിലേക്കിട്ടിട്ട് നിയാസും അമൃതും കൊണ്ട് വന്ന കവറിൽ നിന്ന് ഭക്ഷണ പൊതി എനിക്കഭിമുഖമായി തിരിഞ്ഞ് നിന്ന് കൊണ്ട് കുനിഞ്ഞെടുക്കുന്നുണ്ടായിരുന്നു. പെണ്ണ് എനിക്ക് നേരെ കുനിഞ്ഞ് നിന്ന് കവറിൽ നിന്ന് സാധനങ്ങളെടുക്കുമ്പോൾ എന്റെ നോട്ടം പാളിയത് പച്ച ചുരിദാറിൽ വീർപ്പ് മുട്ടി കിടക്കുന്ന നല്ല ഷേപ്പോടു കൂടിയ അവളുടെ മുല പന്തുകളിലേയ്ക്കും കഴുത്തിലെ സ്വർണ്ണ മാല വീണു കിടക്കുന്ന ചാലുകളിലേയ്ക്കും ആയിരുന്നു. അനു തറയിലിലിരിക്കുന്ന കവറിൽ നിന്ന് ഭക്ഷണ പൊതിയും ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസുകളും ഒക്കെ എടുത്ത് റൂമിലെ മേശയിലേക്കെടുത്ത് വച്ച് കൊണ്ടിരുന്നതിനാൽ ഞാൻ നോക്കുന്നതൊന്നും പെണ്ണ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ കട്ടിലിലിരുന്ന് കൊണ്ട് താടിയ്ക്ക് കൈ കൊടുത്തിരുന്ന് ചുരിദാറിൽ നിന്ന് പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്ന പോലുള്ള ആ വെളുത്ത മുല കുന്നുകളുടെയും മുല ചാലിന്റെയും സൗന്ദര്യം നോക്കി മതിമറന്നിരിക്കുമ്പോൾ സാധനങ്ങളൊക്കെ കവറിൽ നിന്നെടുത്ത് കഴിഞ്ഞ് പെണ്ണെന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോഴാണ് എന്റെ നോട്ടമെവിടെയാണെന്നുള്ളത് കക്ഷി ശ്രദ്ധിക്കുന്നത് അതോടെ പെണ്ണത് വലത് കൈ കൊണ്ട് അത് മറച്ച് പിടിച്ചിട്ട് “ആദി കുട്ടാന്ന്” ഉറക്കെ വിളിച്ചപ്പോഴാണ് ഞാൻ ന്തെട്ടി കൊണ്ട് അവിടെ നിന്ന് കണ്ണെടുത്തത്. ഞാൻ നോട്ടം അവിടെ നിന്ന് മാറ്റിയതോടെ അവൾ നിവർന്ന് നിന്നിട്ടെന്നെ നോക്കി പറഞ്ഞു: “അയ്യേ ഈ ചെക്കനൊരു നാണോമില്ല പെൺകുട്ടികളുടെ അവിടെയൊക്കെയാണോ നോക്കുന്നേ” പെണ്ണൽപം നാണത്തോടെയാണത് പറഞ്ഞത്..
അനു പറഞ്ഞത് കേട്ട് ഞാനൊന്നു ചൂളി പോയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവളെ നോക്കി ചിരി തൂകി കൊണ്ട് പറഞ്ഞു: “ഞാൻ പെൺകുട്ടികളുടെ നോക്കൂല പക്ഷേ ഈ പെണ്ണിന്റെ അങ്ങനെ കണ്ടാൽ ഞാൻ നോക്കും. കാരണം ഈ പെണ്ണ് എന്റെയാ” ഞാനവളെ ചൂണ്ടി കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റെ ചുണ്ടിൽ ചിരി തെളിഞ്ഞ് വരുന്നുണ്ടായിരുന്നു. അവളെന്നെ നോക്കി ഉമ്മ വെക്കുന്ന പോലെ കാണിച്ചു ഞാനതിന് മറുപടിയായി അതു പോലെ തിരിച്ചും അവളെ നോക്കി ഉമ്മ വെക്കുന്ന പോലെ കാണിച്ചു. അതോടെ പെണ്ണ് എന്നെ നോക്കി പല്ല് കാണിച്ച് ചിരിച്ചിട്ട് മേശയിൽ ഡിസ്പോസിബിൾ പ്ലേറ്റിൽ വിളമ്പി വച്ച ചോറും കറികളും എടുത്ത് വന്ന് ബെഡിൽ എന്റെടുത്ത് ഇരുന്നിട്ട് എനിക്ക് വാരി തരാൻ തുടങ്ങി. എനിക്കോരോ ഉരുള വാരി തന്നിട്ട് അടുത്ത ഉരുള അവളും കഴിക്കും നല്ല സാമ്പാറും കറികളും തോരനുമെല്ലാം ചോറിനൊടൊപ്പം അവൾ എനിക്ക് വായിൽ വച്ച് തന്നു. അങ്ങനെ കഴിച്ചെഴ്ന്നേറ്റ ഞാൻ വായും മുഖവും കഴുകി വന്ന് ബെഡിൽ പോയി ഇരുന്നു. അനു കൈ കഴുകിയ ശേഷം എന്നോടൊപ്പം വന്ന് ബെഡിലിരുന്നിട്ട് എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിരുപ്പായി. കുറേ നേരം ഞങ്ങളൊന്നും സംസാരിക്കാതെ അതേ ഇരുപ്പിരുന്നു. കുറച്ച് നേരം എന്നോട് കിടക്കാന്ന് പറഞ്ഞ് കൊണ്ട് അനു എന്നെയും ചേർത്ത് പിടിച്ച് ബെഡിലേയ്ക്ക് കിടന്നു. ബെഡിൽ ചരിഞ്ഞ് കിടന്ന് കൊണ്ട് തലയിൽ കൈ വച്ച് എന്നെ നോക്കി കിടക്കുകയാണ് അനു ഞാനെന്താ ന്ന് അവളോട് ചോദിച്ചപ്പോ ഞാനെന്റ ചെക്കനെ കണ്ണ് നിറച്ച് കാണുന്നതാന്ന് മറുപടി പറഞ്ഞ് കൊണ്ട് അവളെന്റെ ഓരം ചേർന്ന് എന്നെ നോക്കി കിടന്നു. ഞാനവളുടെ ആ കരിനീല മിഴികളിൽ നോക്കി കിടന്നിട്ട് റൂമിലെ സീലിംഗ് ഫാനിന്റെ വേഗതയിൽ പാറി പറക്കുന്ന അനൂന്റെ മുടിയിൽ തലോടി കൊണ്ട് ഞാൻ കണ്ണടച്ച് കിടന്നു പതിയെ മയങ്ങി.
റൂമിൽ ഒച്ചയും ബഹളവുമൊക്കെ കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റത് കണ്ണ് തുറക്കുമ്പോൾ അച്ഛനും, അമ്മേം, അഞ്‌ജുവും,Ci ടോമി അങ്കിളെല്ലാം വന്ന് എന്റെ കട്ടിലിന്റെ ചുറ്റും നിൽക്കുന്നുണ്ട്. ടോമി അങ്കിൾ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ കണ്ണ് തുറന്നത് കണ്ടതോടെ അമ്മ ‘ആദീന്ന്’ വിളിച്ചെന്നെ വന്ന് കെട്ടി പിടിച്ച് കരയാൻ തുടങ്ങി. ഞാൻ അമ്മയെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് കൊണ്ട് “ഇപ്പോ എനിക്കൊന്നുമില്ല അമ്മാ ഞാൻ ഓക്കെ” ആണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ കെട്ടി പിടിച്ച് അതേ കരച്ചിൽ തന്നെ അഞ്ജൂനെ നോക്കിയപ്പോ അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട് ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് “എന്താടി അഞ്ജൂസെ” ന്ന് ചോദിച്ചതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. അമ്മ കരച്ചിൽ നിർത്താത് കണ്ട് അച്ഛൻ വന്ന് അമ്മേടെ തോളത്ത് പിടിച്ച് കൊണ്ട് പറഞ്ഞു “എന്റെ രാഗി നീ ഇങ്ങനെ വിഷമിക്കാൻ മാത്രം ഇപ്പോ അവനൊന്നൂല്ല ഡോക്ടറ് ഇന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോയ്ക്കൊളാനാ പറഞ്ഞെ” അച്ഛൻ പറഞ്ഞത് കേട്ടതോടെ അമ്മ എന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റിട്ട് കണ്ണൊക്കെ തുടച്ച് അടുത്ത് കിടക്കുന്ന കസേരയിൽ ഇരുന്നു. അച്ഛൻ എന്റെടുത്തേയ്ക്ക് വരുന്നത് കണ്ട് ഞാൻ കട്ടിലിലെ കിടപ്പിൽ നിന്നെഴുന്നേറ്റിരുന്ന് കാൽ നിലത്ത് തൂക്കിയിട്ടിരുപ്പായി അതോടെ അച്ഛൻ എന്നോട് പറഞ്ഞു: “ആദി കിടന്നോടാ ക്ഷീണമുള്ളതല്ലേ? നീ റെസ്റ്റ് എടുക്കെന്ന്” പറഞ്ഞ് കൊണ്ട് വന്ന് എന്റെ അടുത്ത് ഇരുന്നിട്ട് എന്റെ തോളിൽ വട്ടം പിടിച്ചിരുപ്പായി. ടോമി അങ്കിൾ വന്ന് കട്ടിലിൽ എന്റെ ഇടത്തെ ഭാഗത്ത് ഇരുന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു
“എങ്ങനെയുണ്ടെടാ ആദി ഇപ്പോ വേദനയുണ്ടോ തലയിൽ?”
“ഇപ്പോ കുഴപ്പമൊന്നുമില്ല അങ്കിൾ ഞാൻ ഓക്കെയാണ്” ഞാൻ ടോമി അങ്കിളിനോട് പറഞ്ഞു.
” ഫൈൻ, എടാ നമ്മുക്കവരെ പൂട്ടണ്ടെ? നിന്നെ കോളെജിൽ വന്ന് തല്ലിയവന്മാരെ?” CI ടോമി ഗൗരവത്തിൽ എന്നോട് ചോദിച്ചു.
“വേണം അങ്കിൾ, അവരിനി കുറച്ച് കാലം പുറത്തിറങ്ങരുത് എനിക്കതാ വേണ്ടത്”
“അതോർത്ത് നീ ടെൻഷനടിക്കണ്ട Sec 307,441 ഒക്കെ ചേർത്ത് വധശ്രമത്തിനും കോളെജിൽ അതിക്രമിച്ചു കയറൽ സംഘം ചേർന്ന് ആക്രമിക്കാൻ വരൽ, പരിക്കേൽപ്പിക്കൽ അങ്ങനെ കുറേ വകുപ്പ് ചേർത്തിട്ട് എല്ലാത്തിനേം നമ്മുക്ക് പൂട്ടാം” ടോമി അങ്കിൾ എന്നോടായി പറഞ്ഞു.
“അങ്കിളേ, ഞാനൊന്ന് ചോദിച്ചോട്ടെ. അന്ന് കോളെജിൽ നടന്ന അടിയുടെ വീഡിയോ പ്രൂഫ് ആയിട്ട് എടുക്കുമോ?”
“അതിന്റെ വീഡിയോ ഉണ്ടങ്കിൽ അതുമതി സോളിഡ് പ്രൂഫ് ആക്കി അവൻമാരെ പൂട്ടാൻ. കോടതീന്ന് ജാമ്യം പോലും കിട്ടൂല” ടോമി കോൺസ്റ്റബിൾ കൊണ്ടുവന്ന പേപ്പറിൽ ഒപ്പിടുന്നതിനിടെ ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നു.
” അപ്പോ കാര്യങ്ങൾ അങ്ങനെ തന്നെ ആകട്ടേ ടോമി, നീ വന്നിട്ട് ഡിസ്ചാർജജ് ചെയ്യാന്ന് ഡോക്ടർ ഹിഷാം പറഞ്ഞിരുന്നു. ഞങ്ങള് ഇന്നിവനെ കൊണ്ടുപോവ്വാ വീട്ടിലോട്ട്” അച്ഛൻ ടോമി അങ്കിളിനോട് പറഞ്ഞു.
“മോനെ നീ ഇവിടെ താഴെ ഒന്ന് സൈൻ ചെയ്യ് മാറ്റർ ഞാൻ എഴുതിക്കോളാം ടോമി എന്റെ നേരെ ഒരു കട്ടി കടലാസ് നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അതിൽ സൈൻ ചെയ്തതോടെ പുള്ളി എഴുന്നേറ്റ് എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു. ഓക്കെ ഡാ ആദി കേസിന്റെ അപ്ഡേറ്റ്സ് നിന്നേം അച്ഛനേം ഞാൻ വിളിച്ച് പറയാം അപ്പോ നീ റെസ്റ്റെടുക്കെ”ന്ന് പറഞ്ഞ് ടോമി അങ്കിൾ യാത്ര പറഞ്ഞ് പുറത്തേയ്ക്ക് പോയി ടോമി അങ്കിളിന്റെ കൂടെ തോളത്ത് കൈയ്യിട്ട് അച്ഛനും പുറത്തേയ്ക്കിറങ്ങി എന്തൊക്കെയോ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് നടന്ന് നീങ്ങി.
അവര് വന്ന തിരക്കിനിടയിൽ എന്റെടുത്ത് നിന്ന് മാറിയ അനു എവിടേന്ന് നോക്കിയപ്പോ റൂമിന്റെ ഒരു മൂലയിൽ നിന്ന് അമ്മയുമായി സംസാരിക്കുന്ന അവളെയാണ് ഞാൻ കണ്ടത് അനൂന്റെ തോളിൽ കൈയ്യിട്ട് എന്റെ പെങ്ങൾ അഞ്ജുവും അവരുടെ സംസാരം കേൾക്കുന്നുണ്ട്. ഞാൻ അനൂനെ നോക്കി ഇരിക്കുന്നത് കണ്ടതോടെ പെണ്ണെന്റ നേരെ നോക്കി പുഞ്ചിരിച്ചിട്ട് പുരികം പൊക്കി കാണിച്ചു. അമ്മ ഞാൻ ഇരിക്കുന്നതിന് പുറം തിരിഞ്ഞ് നിന്ന് അനുവിനോട് സംസാരിച്ച് നിൽക്കുന്നതിനാൽ ഞാൻ അവളെ നോക്കുന്നതൊന്നും കാണുന്നുണ്ടായിരുന്നില്ല. അഞ്ജു പക്ഷേ ഞാൻ അനൂനെ തന്നെ നോക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ നോട്ടം മാറ്റി ബെഡിൽ നിന്നേഴുന്നേറ്റ് റൂമിന്റെ പുറത്തേയ്ക്ക് നടക്കാൻ വാതിലിനടുത്ത് എത്തിയപ്പോഴാണ് ശുഐബിക്കയും നിയാസും അമൃതും ഒരുമിച്ച് കേറി വരുന്നത്. എന്നെ കണ്ടതോടെ ശുഐബിക്ക ചിരിച്ച് കൊണ്ട് പറഞ്ഞു.
“നീ വീണ്ടും ആ ചെറുക്കനെ തല്ലാൻ പോണതാണോഡാ ന്ന് പറഞ്ഞ് എന്റെ തോളത്തു കൈ വച്ച് കൊണ്ട് എന്നെയും കൊണ്ട് റൂമിലേയ്ക്ക് കയറി”
“ഇനി ഞാൻ ഏതായാലും തല്ലണില്ല അവനുള്ള ബാക്കി പണി പോലീസുകാര് കൊടുത്തോളും” ന്ന് പറഞ്ഞ് കൊണ്ട് ബെഡിൽ ഇരുന്നു. എന്റെയൊപ്പം ശുഐബിക്കയും നിയാസും അമൃതും ഇരുന്നു. കുറേ നേരം അവരോടൊപ്പമിരുന്ന് സംസാരിച്ചു. സംസാരത്തിനിടയിൽ ശുഐബിക്ക എന്റെ റിപ്പയർ ചെയ്യാൻ കൊണ്ട് പോയ ഫോൺ കൈയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു. “നീ പറഞ്ഞ വീഡിയോ സെറ്റാണ് അത് ഞാൻ നാളെ തരാം. നമ്മുടെ ഫസ്റ്റ് ഇയർ BA യിൽ ഒരുത്തൻ ആ വീഡിയോ എടുത്തിട്ടുണ്ട് അവനത് തരാന്നു പറഞ്ഞു നാളെ. നീ ഇന്ന് ഡിസ്ചാർജ്ജ് ആകൂലോ അപ്പോ ഇനിയെന്നാ കോളെജിലേയ്ക്ക്?”
” എന്നോട് ഒരാഴ്ച റെസ്റ്റ് എടുക്കാനാ പറഞ്ഞിരിക്കുന്നെ എന്തായാലും ഞാൻ അത് കഴിഞ്ഞ് വരാം കോളെജിലോട്ട്”
” ശരിക്കും റെസ്റ്റ് എടുക്ക് നീ പതിയെ വന്നാ മതി കോളെജിൽ. എന്നാ ഞാൻ ഇറങ്ങുവാ ഡാ ഞാൻ വിളിക്കാം നിന്നെ” ശുഐബിക്ക പോകുന്ന പോക്കിൽ അമ്മയോടും അനൂനോടുമൊക്കെ യാത്ര പറഞ്ഞാണ് പോയത്.
ശുഐബിക്ക പോയി അൽപ്പസമയത്തിനകം അച്ഛൻ റൂമിലോട്ട് കയറി വന്നിട്ട് പറഞ്ഞു. “ഇവനെ ഡിസ്ചാർജ്ജ് ചെയ്തോളാൻ പറഞ്ഞു. ഞാൻ ബില്ലടച്ചിട്ട് വരാം നിങ്ങള് സാധനങ്ങളൊക്കെ എടുത്ത് റെഡിയാക്” ന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി പോകുന്ന പോക്കിൽ നിയാസിനെയും കൂട്ടി കൊണ്ടാണ് അച്ഛൻ താഴെ ബില്ലിംഗ് സെക്ഷനിലേയ്ക്ക് പോയത്.
അമൃതുമായി ബെഡിലിരുന്ന് സംസാരിക്കുന്നതിനിടെ നിയാസ് എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു. ബില്ലടച്ചു ഇനി താഴേയ്ക്ക് പോന്നോളൂന്ന് പറഞ്ഞ് കാൾ കട്ടാക്കി.
ഒരുമിച്ച് താഴെയ്ക്കിറങ്ങുമ്പോൾ എന്റെ കൈയിൽ വട്ടം പിടിച്ച് കൊണ്ട് അഞ്ജൂ ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൂടി. എന്റെ തൊട്ട് പിറകിൽ അമ്മയും അനുവും എന്തൊക്കയോ സംസാരിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് 6.30 ഒക്കെ ആയത് കൊണ്ട് ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ ലൈറ്റുകളല്ലാം തന്നെ ഇട്ടിട്ടുണ്ട്. നടന്ന് ഹോസ്പിറ്റലിന്റ പുറത്തെത്തിയപ്പോ ഞങ്ങളെ കാത്ത് അച്ഛൻ ഞങ്ങളുടെ ഹോണ്ട സിറ്റി കാറിൽ ഡ്രൈവർ ബിജു ചേട്ടനോടൊപ്പം എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതോടെ അച്ഛൻ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു: “അയ്യോ എല്ലാരും കൂടെ ഇതിൽ കേറൂല്ലാലോ എന്നാ ആദി നീ നിന്റെ കാറിൽ പോരെ ഞങ്ങള് മുന്നേ അങ്ങ് പോവ്വാണേ”
അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ അഞ്ജൂനോട് പറഞ്ഞു ” അഞ്ജൂസ്സെ, നീയും അമ്മേം അച്ഛന്റൊപ്പം പോയ്ക്കൊ ഞാനും അനു ചേച്ചീം എന്റെ വണ്ടീല് അവരോടൊപ്പം വരാം എല്ലാരും കൂടെ തിങ്ങി നിറഞ്ഞ് പോവ്വണ്ടാലോ രണ്ട് കാറുള്ളതല്ലേ”
ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ അതാ നല്ലതെന്ന് പറഞ്ഞ് അഞ്ജൂനോട് കേറാൻ പറഞ്ഞു. അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് ബാക്കിലെ സീറ്റിൽ അമ്മയോടൊപ്പം കേറി. അവര് പോയ ഉടനെ നിയാസ് എന്റെ സാൻട്രോയുമായി ഹെഡ് ലൈറ്റ് ഒക്കെ തെളിയിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി തൊട്ട് മുന്നിലെ സീറ്റിൽ അമൃതുമുണ്ടായിരുന്നു. കാറിന്റെ ബാക്ക് സീറ്റിൽ കേറിയ ഞാനും അനുവും കൈ കോർത്ത് പിടിച്ചാണ് ഇരുന്നത്. അനു എന്റെ തോളിൽ തല ചായ്ച്ചിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
“അഞ്ജൂനെ നൈസായിട്ട് അങ്ങ് കേറ്റി വിട്ടതാലേ ആദി കുട്ടാ?”
” എന്നാലല്ലേ എനിക്കെന്റ അനു കുട്ടിയുടെ കൂടെ ഇങ്ങനെ കുറച്ച് നേരം കൂടി ഇരിക്കാൻ പറ്റു” ന്ന് ശബ്ദം താഴ്ത്തി പറഞ്ഞ് ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്റെ ഉമ്മ കിട്ടിയതോടെ പെണ്ണൊന്ന് ഇളകി കൊണ്ട് എന്റെ നെഞ്ചിൽ മുഖം അമർത്തിയിരുപ്പായി
“ആദി കുട്ടാ എനിക്കെപ്പോ നിന്റെ ഒച്ച കേൾക്കണമെന്ന് തോന്നിയാലും ഞാൻ വിളിക്കും അപ്പോ ഫോണെടുത്തില്ലെങ്കിലാ എന്റെ വിധം മാറാ” പെണ്ണെന്റ കൈ തണ്ടയിൽ ചെറുതായൊന്ന് പിച്ചി കൊണ്ട് പറഞ്ഞു.
” അതൊക്കെ ഞാൻ എടുത്തോളാം എന്റെ പെണ്ണെ. ഞാൻ വിളിക്കുമ്പോ നീയും എടുത്തേക്കണം. ഈ കാര്യം ഡീൽ അല്ലേ?” എന്ന് ചോദിച്ച് ഞാൻ വലത്തെ കൈയ്യിലെ തള്ള വിരൽ ചുരുട്ടി പിടിച്ച് തംബ്സ് അപ്പ് കാണിച്ചു. അത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ കൈ പിടിച്ചിരിക്കുന്ന പോലെ വിരൽ ചുരുട്ടി പിടിച്ചിട്ട് എന്റെ വിരലിൽ പതിയെ ഒന്ന് മുട്ടിച്ച് സമ്മതമാണെന്നറിയിച്ചു.
“അന്ന് ഞാൻ ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോ എന്റെ ആദി കുട്ടന് ഒരുപാട് വിഷമായല്ലേ സോറീ ട്ടോ” ന്ന് പറഞ്ഞ് പെണ്ണെന്റ കവിളിൽ ഒരുമ്മ തന്നു.
” അത് സാരമില്ല അത് കൊണ്ടിപ്പോ എന്താ എന്നെ ഈ ചുന്ദരി പെണ്ണ് ഇങ്ങോട്ട് വന്ന് പ്രപ്പോസ് ചെയ്തില്ലേ എനിക്കത് മതീന്നെ”ന്ന് പറഞ്ഞ് ഞാൻ തിരിച്ചും അവളുടെ കവിളിൽ ഉമ്മ കൊടുത്തു.
ഞാൻ പറഞ്ഞത് കേട്ട് അനു ചെറുതായി ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ച് എന്നോട് ചേർന്നിരുന്നു. അവളങ്ങനെ എന്റെ നെഞ്ചോട് ചേർന്നിരിക്കുമ്പോ ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് സംഭവിച്ചാലും ഞാനീ പെണ്ണിനെ കൈ വിടില്ല എന്റെ എല്ലാ സ്നേഹവും കൊടുത്ത് എന്റെ ജീവിതാവസാനം വരെ ഞാനിവൾക്ക് കൂട്ടായുണ്ടാകും. എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഈ പെണ്ണിനെ ഞാൻ തിരിച്ച് സ്നേഹിച്ചില്ലെങ്കി പിന്നെ എന്തിന് കൊള്ളാം ഞാൻ മനസ്സിൽ ദൃദ്ധ പ്രതിഞ്ജ എടുത്തു.
ഇത്രയും നേരം അനുവാണ് എന്നോട് ശബ്ദം താഴ്ത്തി ഇരുന്ന് ഓരോ കിന്നാരങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോ പെണ്ണെന്റെ നെഞ്ചിൽ പറ്റി ചേർന്ന് ഒന്നും സംസാരിക്കാതെ ഇരുപ്പാണ്. കാറിൽ കുറേ നേരമായി ഞങ്ങളുടെ രണ്ട് പേരുടെയും ശബ്ദം കേൾക്കാതായതോടെ അമൃത് ഉറക്കെ പറഞ്ഞു: “ഈ കാറില് രണ്ട് കപ്പിൾസ് കേറീട്ടുണ്ടായിരുന്നല്ലോ അതുങ്ങളുടെ അനക്കമൊന്നും കേൾക്കണില്ലാലോ ഡാ നിയാസെ”
“എന്റെ അളിയാ ഞങ്ങളിവിടെ തന്നെയുണ്ട്.” ഞാൻ അമൃതിനോടായി പറഞ്ഞു.
” ഞാൻ കരുതി രണ്ടും കെട്ടിപിടിച്ചിരുന്ന് ഉറങ്ങീന്ന്” നിയാസ് പിറകിലോട്ട് തല വെട്ടിച്ച് കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
നിയാസ് പറഞ്ഞത് കേട്ട് നാണമായ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്താൻ നോക്കിയപ്പോ ഞാൻ അവളെ ഇറുക്കെ പിടിച്ച് എന്റെ നെഞ്ചിലോട്ട് തന്നെ ചേർത്തിരുത്തിയിട്ട് നിയാസിനോടായി പറഞ്ഞു: “ഡാ അലവലാതി കപ്പിൾസ് ആയാ ചിലപ്പോ കെട്ടിപിടിച്ച് ഇരുന്നെന്നൊക്കെയിരിക്കും അതിനിപ്പോ എന്താ? നീയേ നേരെ നോക്കി വണ്ടിയോടിക്കെഡെർക്കാ” ഞാൻ ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.
“ഓ ശരി മൊയ്ലാളി” നിയാസെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
എന്റെ വീടിന്റെ ഗേറ്റെത്തിയപ്പോ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി നേരെ ഇരുന്നിട്ട് പറഞ്ഞു: “അയ്യോ ആദീടെ വീടെത്തിയോ എന്നെ എന്റെ വീടിന്റെ മുൻപില് ഇറക്കായിരുന്നില്ലേ?”
“അങ്ങോട്ടൊന്ന് നോക്ക്യേ നിന്റെ അച്ഛനും അമ്മേം ദേ ഇവിടെ മുറ്റത്ത് നമ്മളെ കാത്ത് നിൽപ്പുണ്ടല്ലോ?” ഞാൻ അനൂന് അവരെ ചൂണ്ടി കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.
വീടിന്റെ മുറ്റത്തെത്തിയപ്പോ ഞങ്ങൾ എല്ലാരും കാറിൽ നിന്നിറങ്ങി. അനൂന്റെ അച്ഛൻ ഗോപാലങ്കിളും അമ്മ പത്മിനി ആന്റിയും എന്നെ കാണാനായി അവിടെ വന്നിട്ടുണ്ടായിരുന്നു.
“ഇപ്പോ എങ്ങനെയുണ്ട് മോനെ? ഇപ്പോ നിനക്ക് വേദനയൊന്നുമില്ലാലോ” ആന്റി എന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.
“ഇപ്പോ കുഴപ്പൂല്ല ആന്റി” ഞാൻ ചിരിച്ച് കൊണ്ട് ആന്റിയോട് പറഞ്ഞു.
” ഞാനിന്ന് സന്ധ്യയ്ക്കാ ഡാ ആദി കോയമ്പത്തൂർന്ന് വന്നെ ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങാന്ന് കരുതി അനൂനെ വിളിച്ചപ്പോ അവളാ പറഞ്ഞെ നിങ്ങള് ഡിസ്ചാർജ്ജ് ആയി പോന്നൂന്ന്” അങ്കിൾ എന്റെ വലത്തെ കൈയ്യിൽ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
“എന്റച്ഛാ അമ്മേ നിങ്ങള് രണ്ടാളും കത്തി വച്ച് അവനെ വിഷമിപ്പിക്കല്ലേ? അവനൊന്ന് വീട്ടിലോട്ട് കേറിക്കോട്ടെന്ന് പറഞ്ഞ്” അനു അവരോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.
അനു പറഞ്ഞത് കേട്ട് ഒന്ന് ചൂളിയ ആന്റിയും അങ്കിളും “വാ മോനേന്ന്” പറഞ്ഞ് എന്റെ അപ്പുറവും ഇപ്പുറവുമായി കൂടെ നടന്നു വീട്ടിനകത്തേയ്ക്ക് കയറി. ഉമ്മറത്തപ്പോ അച്ഛനും അമ്മേം അഞ്ജൂവും നിൽപ്പുണ്ടായിരുന്നു. ഗോപാലങ്കിൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ച് ഉമ്മറത്ത് നിൽപ്പായി. എന്റെ പിറകെയായി സ്റ്റെയർ കേറി അമ്മേം പത്മിനി ആന്റിയും അനുവും അഞ്ജുവും നിയാസും അമൃതും എന്നോടൊപ്പം റൂമിലേക്ക് വന്നു. ഞാൻ റൂമിലെത്തിയ പാടെ കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വച്ച് അതിൽ നടു അമർത്തി കിടന്നു. എന്റെ റൂമിലേയ്ക്കു വന്ന അവരെല്ലാവരും എന്നോട് റെസ്റ്റ് എടുക്ക് പിന്നെ തല ശ്രദ്ധിക്കണേ എന്നൊക്കെയുള്ള ക്ലീഷേ വർത്തമാനങ്ങൾ പറഞ്ഞ് അവിടെ കുറച്ച് നേരം നിന്നിട്ട് ഓരോരുത്തരായി പോയി. അവസാനം റൂമിൽ അമ്മയും പത്മിനി ആന്റിയും അഞ്ജുവും അനുവും മാത്രമായി പത്മിനി ആന്റി കുറച് നേരം എന്നോട് സംസാരിച്ച് നിന്നിട്ട് അനൂനെയും വിളിച്ച് താഴെയ്ക്ക് പോയി. അനു പോകുന്ന നേരം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പതിയെ നടന്ന് നീങ്ങി. പോകുന്ന നേരം അവളെന്നോട് ഒന്നും മിണ്ടാതെ പോയതിൽ എനിക്കെന്തോ ശരിക്കും ഫീലായി. അവര് പോയി കഴിഞ്ഞ ഉടനെ അമ്മ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു: “നീ കിടക്ക് കഞ്ഞി ഞാൻ ഒരു 9.30 ഒക്കെ ആകുമ്പോഴെയ്ക്കും ഇങ്ങോട്ട് തരാം”ന്ന് പറഞ്ഞു കൊണ്ട് അമ്മ താഴേയ്ക്ക് പോയി.
“ചേട്ട റെസ്റ്റ് എടുക്ക്ട്ടോ എന്താവശ്യമുണ്ടേലും വിളിച്ചാ മതി ഞാൻ വരാം ന്ന്” പറഞ്ഞ് അഞ്ജുവും താഴേയ്ക്ക് പോയി.
അവരെല്ലാം പോയപ്പോ ഞാൻ റൂമിൽ തനിച്ചായി. റൂമിലെ സീലിംഗ് ഫാനിൽ നോക്കി ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെ കിടക്കുമ്പോ ആരോ റൂമിലേയ്ക്ക് നടന്ന് വരുന്ന കാലടി ശബ്ദം കേട്ടതോടെ സീലിംഗ് ഫാനിൽ നിന്നുള്ള നോട്ടം മാറ്റി വാതിൽക്കലേയ്ക്ക് നോക്കിയപ്പോ മുഖത്തൊരു കളള ചിരിയുമായി അനു മിണ്ടല്ലേന്നുള്ള ആർത്ഥത്തോടെ ചൂണ്ട് വിരൽ ചുണ്ടോട് ചേർത്ത് വച്ചിട്ട് വേഗം എന്റെടുത്തേക്ക് വന്നിട്ട് എന്നെ വന്നങ്ങ് കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് ചെവിയിൽ പറഞ്ഞു ” പോകാൻ നേരം ഞാൻ യാത്ര പറയാതെ പോയത് കാരണം എന്റെ സുന്ദര കുട്ടന്റെ മുഖം വാടിയത് കണ്ട് ഒന്ന് വന്ന് കെട്ടി പിടിച്ച് ഒരുമ്മ തന്ന് പോകാന്ന് കരുതി വീണ്ടും വന്നതാ ഞാൻ”
“എന്ത് പറഞ്ഞാ ഡീ കള്ളി പെണ്ണെ നീ വീണ്ടും പോന്നത്?” അനൂനെ ഒന്നമർത്തി പുണർന്ന് കൊണ്ട് ഉള്ളിലുള്ള സന്തോഷം പുറത്ത് കാണിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“അതോ… അത് ഞാൻ എന്റെ ഫോൺ ആദീടെ റൂമില് വച്ച് മറന്നു അതെടുത്തിട്ട് വരാന്ന് പറഞ്ഞ് ചാടിയതാ” അനു ശബ്ദം താഴ്ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നമ്മള് … രണ്ടു പേരും കുരുട്ടു ബുദ്ധിടെ കാര്യത്തിൽ കട്ടയ്ക്ക് തന്നയാട്ടോ അനു കുട്ടി”
” ചക്കരേ… ഞാൻ പൊയ്ക്കോട്ടെ ഇനീം അധിക നേരം ഞാനിവടെ നിന്നാൽ ശരിയാവൂല അമ്മ അന്വേഷിച്ച് വിളിക്കും ചിലപ്പോ. എന്റെ കുട്ടൂനെ ഒരു പ്രാവശ്യം കൂടെ കാണാൻ പറ്റില്ലോ എനിയ്ക്ക് എനിക്കത് മതി” അനു എന്നെ വട്ടം കെട്ടി പിടിച്ച കൈകൾ പിൻവലിച്ച് കൊണ്ട് പറഞ്ഞു.
” പോകുന്നേന് മുന്നെ ഇവിടൊരു കിസ്സ് തന്നിട്ട് പൊയ്ക്കോ”. ഞാൻ ചുണ്ടിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു നാണത്തോടെ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് റൂമിന്റെ വാതിൽക്കലേയ്ക്ക് ഒന്ന് പാളി നോക്കിയിട്ട് എന്റെ മുഖത്തിന് നേരെ അവളൊന്ന് കുനിഞ്ഞിട്ട് എന്റെ ചുണ്ടിൽ വേഗത്തിലൊന്ന് ചുംബിച്ചിട്ട് എന്നിൽ നിന്നകന്ന് മാറി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “ആദി കുട്ടാ ഞാൻ പോവാണെ എന്റെ കുട്ടൻ ശരിക്കും റെസ്റ്റ് എടുക്ക് ഞാൻ നാളെ വിളിക്കാന്ന്” പറഞ്ഞ് അനു എന്നെ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട് ചിരിച്ച് കൊണ്ട് ടാറ്റയും തന്ന് റൂമിൽ നിന്നവൾ പോയി.
അനു വീണ്ടും എന്റെടുത്ത് വന്ന് എന്നെ കെട്ടി പിടിച്ച് എനിക്കൊരു സ്നേഹ ചുംബനം നൽകി പോയതിന്റെ സന്തോഷത്തിൽ ആകെ ത്രില്ലടിച്ച ഞാൻ ബെഡിൽ ഒന്ന് കിടന്ന് കുത്തി മറഞ്ഞിട്ട് കണ്ണടച്ച് കിടന്ന് ഇന്ന് ഉച്ചയ്ക്ക് മുതൽ ഈ നേരം വരെ അനു എന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ ഒരിക്കൽ കൂടി മനസ്സിൽ താലോലിച്ച് പുളകം കൊണ്ട് കിടന്ന് മയങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അനു എന്നെ രാത്രി ഫോണിൽ വിളിച്ച് കൊഞ്ചി കൊണ്ടിരിക്കും. ഞങ്ങളുടെ സംസാരം തീരുമ്പോൾ മിക്കപ്പോഴും അർധരാത്രി 2 മണിയൊക്കെ ആകും. ഇതിനിടയിൽ ശുഐബിക്ക ഞാൻ ആവശ്യപ്പെട്ട അന്നത്തെ ഫൈറ്റ് വീഡിയോ എനിക്ക് കൊണ്ട് വന്ന് തന്നു. ഞാനാ വീഡിയോയിൽ ഗുണ്ടാ പട ഞങ്ങളുടെ പിള്ളേരെ വടി വാൾ വീശി മുറിവേൽപ്പിക്കുന്നതിന്റെയും അന്ന് അവർ സംഘം ചേർന്ന് ബൈക്കിൽ കൊളേജിലേയ്ക്ക് വരുന്നതിന്റെയും പോർഷൻ എഡിറ്റ് ചെയ്തെടുത്ത് Ci ടോമി അങ്കിളിന് കൊടുത്തു. അന്ന് ഞങ്ങളെ കോളെജിൽ തല്ലാൻ വന്നതിന്റെ പേരിൽ സംഗീതിനെയും കൂട്ടുകാരെയും ഗുണ്ടാ പടയിൽപ്പെട്ട എല്ലാത്തിനെതിരെയും വധ ശ്രമത്തിന് കേസെടുത്തു. വന്നവന്മാരെല്ലാം അടി കൊണ്ട് ഇപ്പോൾ ഹോസ്പിറ്റലിൽ ആയത് കാരണം കുറച്ച് കഴിഞ്ഞേ അവരെ അകത്താക്കാൻ സാധിക്കൂ എന്നിരുന്നാലും കുറഞ്ഞത് 5 വർഷം ജയിലിൽ കിടക്കാനുള്ള കുറ്റമാണെന്നറിഞ്ഞതോടെ ഞങ്ങളെല്ലാവരും ഹാപ്പി ആയി.
അങ്ങനെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം ഞാൻ വീണ്ടും കോളെജിൽ പോയി തുടങ്ങി. ഞാൻ ചെന്ന ദിവസം എന്നെ കാണുന്ന ടീച്ചർമാരും സാറുമ്മാരും മറ്റു കുട്ടികളെല്ലാം ഇപ്പോ വേദനയൊന്നുമില്ലാലോ നീ ഒക്കെയല്ലേ എന്നൊക്കെ കുശലാന്വേഷണം നടത്തി. എന്നെ പ്രിൻസിപ്പാൾ റൂമിലേയ്ക്ക് വിളിപ്പിച്ച പ്രിൻസിപ്പാൾ സാർ അന്ന് കോളെജിൽ വച്ച് നടന്ന ഫൈറ്റിന്റെ പേരിൽ കോളെജ് മാനേജ്മെന്റ് കൊടുക്കുന്ന പരാതിയിൽ എന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. അങ്ങനെ എന്റെ വക സംഗീതിന് ഞാൻ പതിനാറാമത്തെ പണിയും കൊടുത്തു. അന്ന് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലോട്ട് തിരിച്ചു പോകാനായി കാർ എടുക്കാൻ പാർക്കിങ്ങിലോട്ട് നടക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന എന്റെ ഫോൺ റിംഗ് ചെയ്തത് ഫോണെടുത്ത് ഡിസ്പ്ലേയിൽ നോക്കിയപ്പോ അനുവാണ് വിളിക്കുന്നത് അതോടെ ഞാൻ കൈയിലിരുന്ന താക്കോൽ അമൃതിന്റെ കൈയ്യിൽ കൊടുത്തിട്ട് കാറെടുക്കാൻ പറഞ്ഞു. നിയാസ് മുന്നിലെ സീറ്റിൽ കയറി ഇരുന്നതോടെ ഞാൻ അനൂന്റ കോൾ എടുത്ത് പിറകിലെ സീറ്റിലേയ്ക്കും കയറി.
“ആദി കുട്ടാ … ഇപ്പോ എവിടെയാ കോളെജിലാണോ?” അനു ശബ്ദം താഴ്ത്തിയാണ് എന്നോട് ചോദിച്ചത്.
” ഞാനിപ്പോ ക്ലാസ്സ് കഴിഞ്ഞ് കാറിൽ കേറി. അനു കുട്ടി ഇപ്പോ ബസിലാണല്ലെ?” ഞാൻ അവളോട് ചിരിച്ച് കൊണ്ട് ചോദിച്ചു.
“ആ… അതല്ലേ ഞാൻ ശബ്ദം താഴ്ത്തി സംസാരിച്ചേ ” പെണ്ണ് കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇപ്പോ എവിടെയാ ഓഫീസിന്നിറങ്ങിയോ അനു ?”
” ഞാനിപ്പോ ഓഫീസ് ബസിൽ കയറിയതേ ഉള്ളൂ. ഇവിടെന്ന് ബസ് എടുത്തിട്ടില്ലാ. ഞാൻ വിളിച്ചതേ ഒരു കാര്യം പറയാനാ” അനു അൽപ്പം ഗൗരവത്തിൽ പറഞ്ഞു.
“എന്താ ഡാ കാര്യം?” ഞാനൽപം ആകാംക്ഷയിൽ അവളോട് ചോദിച്ചു.
“നാളെ നമ്മുക്ക് കൊച്ചിയ്ക്ക് പോയാലോ? അന്ന് നമ്മൾ പോയ പോലെ? നാളെ സാറ്റർഡേ ആണല്ലോ എനിക്കാണേ ഓഫീസും ഇല്ല” പെണ്ണ് ചിരിച്ചു കൊണ്ടാണിത് പറഞത്.
“പിന്നെന്താ പോവ്വാലോ …. അനു കുട്ടിയ്ക്ക് എന്റെ വക ഒരു സർപ്രൈസ് ഉണ്ടട്ടോ”
“എന്ത് സർപ്രൈസ്?” പെണ്ണ് ആകാംക്ഷയിൽ ചോദിച്ചു.
” അതൊക്കെയുണ്ട്. അത് ഞാൻ നാളെ കാണിക്കാട്ടോ” ഞാൻ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആഹാ… എന്നാ ഞാൻ നിനക്കും ഒരു സർപ്രൈസ് തരാം. നാളെയാകട്ടെ മോനെ.”
“ഓ… ആയിക്കോട്ടെ . നാളെ നീ ആലുവയ്ക്ക് വാ അവിടന്ന് നമ്മുക്ക് ഒരുമിച്ച് പോകാം. നമ്മള് ഒരുമിച്ച് പോണത് കണ്ട് ആർക്കും ഒരു സംശയം തോന്നണ്ടാ”
“ശരിയാ … അതാ നല്ലത്. നാളെ ഞാൻ 9.30 യ്ക്ക് പമ്പ് ജംഗ്ഷനിൽ നിൽക്കാം നീ എന്നെ അവിടന്ന് പിക്ക് ചെയ്താൽ മതി. വീട്ടിന്ന് ഇറങ്ങുന്നേന് മുന്നെ എന്നെയൊന്ന് വിളിക്കണെ.
” അപ്പോ പറഞ്ഞ പോലെ എല്ലാം ഡീൽ. എന്നാ ഞാൻ ഫോൺ വെക്കട്ടെ?” ഞാൻ അനുനോട് ചോദിച്ചു.
“അയ്യോ വക്കല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്. ഐ.ലവ്.യൂ ഉമ്മ” അനു ശബ്ദം താഴ്ത്തി പറഞ്ഞിട്ട് ഫോണിലൂടെ എനിക്കൊരു ഉമ്മയും തന്നു.
“ഐ. ലവ്. യൂ ടൂ മുത്തേ ഉമ്മ” കാറിൽ ഇരിക്കുന്ന നിയാസും അമൃതും കേൾക്കാതിരിക്കാൻ ഞാൻ വളരെ ശബ്ദം താഴ്ത്തിയാണ് ഫോണിൽ കൂടി അനൂന് ഉമ്മ കൊടുത്തത്.
ഞാൻ കോൾ കട്ട് ചെയ്ത ഉടനെ നിയാസ് പിറകിലോട്ട് തല വെട്ടിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു: “സൊള്ളല് കഴിഞ്ഞോ ചേട്ടായി?”
” ഏയ്… നാളെ കൊച്ചിയ്ക്ക് കറങ്ങാൻ പോവ്വാന്ന് പറഞ്ഞ് വിളിച്ചതാ അനു”
“അത് കൊള്ളാലോ സംഗതി. അവസാനം ഫോണിൽ കൂടെ കിസ് ഒക്കെ കൊടുക്കണ സൗണ്ട് ഒക്കെ കേട്ടല്ലോ” അമൃത് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ശ്ശോ… നീയൊക്കെ അത് കേട്ടോ ഞാനിത്രേം സൗണ്ട് കുറച്ച് കൊടുത്തിട്ടും” ഞാൻ നാണിച്ചു കൊണ്ട് പറഞ്ഞു.
” അതൊക്കെ ഞങ്ങള് കേട്ടു മോനെ. നീയെന്തോ സർപ്രൈസ് ന്ന് പറയണത് കേട്ടു. എന്താ സംഭവം?” നിയാസാണത് ചോദിച്ചത്.
” എടാ നാളെ അനൂന്റെ ബർത്ത് ഡേ യാ. അതിന് അവൾക്ക് എന്തേലും നല്ലൊരു ഗിഫ്റ്റ് വാങ്ങിച്ച് കൊടുക്കണം. അതാ ഞാൻ അവളോട് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എന്താടാ കൊടുക്കാ?” ഞാൻ അവരോട് രണ്ടു പേരോടുമായി ചോദിച്ചു.
“അനൂന്റെ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെ അറിഞ്ഞു?” അമൃതാണത് ചോദിച്ചത്.
“ഓ… അതോ അത് അവർ അവിടെ താമസമാക്കാൻ വന്ന സമയത്ത് വീട്ടിലെ റേഷൻ കാർഡിന് അപ്ലെ ചെയ്യാനുള്ള ഫോം അവരുടെ കൈയ്യീന്ന് ഫിൽ ചെയ്ത് വാങ്ങി സപ്ലെ ഓഫീസിൽ കൊണ്ട് പോയി കൊടുത്തത് ഞാനാ അന്ന് ആ ഫോമിൽ അനൂന്റെ ഡേറ്റ് ഓഫ് ബർത്ത് ഉണ്ടായിരുന്നു.” ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു.
“നീയെന്താ അവൾക്ക് ഗിഫ്റ്റായി കൊടുക്കെന്നേ?” നിയാസാണത് ചോദിച്ചത്.
“നോ ഐഡിയ മാൻ” നിയാസ് ചോദിച്ചതിനുള്ള മറുപടിയായി ഞാൻ പറഞ്ഞു.
“ബർത്ത് ഡേ ടെ കാര്യം അവള് പറയാതെ നീ അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്നല്ലേ പറഞ്ഞേ. നീ നല്ല ഒരു റിംഗ് അങ്ങ്ട് വാങ്ങ് എന്നിട്ട് നാളെ വീണ്ടും അവളെ ചുമ്മാ പ്രപ്പോസ് ചെയ്യ് .ഇനീപ്പോ പേടിക്കാനൊന്നുമില്ലാലോ നിങ്ങള് രണ്ടാളും ഇപ്പോ ലൗ ബേർഡ്സ് ആയില്ലേ?” അമൃത് പറഞ്ഞ് നിറുത്തിയിട്ട് ഡ്രൈവിംഗിനിടെ തല വെട്ടിച്ച് എന്നെ പിറകേട്ടോന്ന് നോക്കി കൊണ്ട് ഐഡിയ എങ്ങനെയുണ്ടെന്ന ഭാവത്തിൽ പിരികം പൊക്കി കാണിച്ചു.
“സൂപ്പർ ഐഡിയയാ മച്ചാ” ഞാൻ അവന്റെ തോളത്ത് അടിച്ച് കൊണ്ട് പറഞ്ഞു.
” എന്നാ വണ്ടി ഗോൾഡ് ഫോർട്ടിലേയ്ക്ക് തിരിച്ച് വിട് അവിടന്ന് സെലക്ട് ചെയ്യാം റിംഗ്. നിയാസ് അമൃതിനോട് പറഞ്ഞു.
ജ്വലറിയിൽ കേറി അനുവിന് വേണ്ടി നീല നിറത്തിലുള്ള രത്നം പതിപിച്ച നല്ലൊരു സ്റ്റൈലൻ റിംഗ് വാങ്ങി. അധികം വണ്ണമില്ലാത്ത ഒരാൾക്കാണെന്ന് പറഞ്ഞാണ് വാങ്ങിയത്. ഏകദേശം 22,000 രൂപയോളം വിലയായി. അത് നല്ലൊരു ഗിഫ്റ്റ് ബോക്സിൽ പാക്ക് ചെയ്ത് വാങ്ങിയ ഞങ്ങൾ ബില്ലടച്ച് പുറത്തിറങ്ങി നേരെ പോയത് ‘ഹോട്ടൽ ഇഫ്താറിലേക്കാണ്’ അവിടെ കേറി അൽഫാം കഴിച്ചിറങ്ങിയ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാനായി കിടന്ന ഞാൻ നാളത്തെ ദിവസം അനൂന്റൊപ്പം കറങ്ങാൻ പോകുന്ന കാര്യം ആലോചിച്ച് ത്രില്ലടിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞങ്ങൾ പരസ്പരം ഇഷ്ടത്തിലായതിനു ശേഷമുള്ള ആദ്യത്തെ യാത്രയായത് കൊണ്ട് അതിന്റെ ആകാംക്ഷ മനസ്സിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ഉറക്കം വരാതായപ്പോൾ ഞാൻ അനൂന് കൊടുക്കാൻ വാങ്ങിയ റിംഗിന്റെ പിക്ചർ ഫോണിൽ പാക്ക് ചെയ്യുന്നതിന് മുൻപ് എടുത്തത് എടുത്ത് നോക്കി. നാളെ അവൾക്ക് ഈ ഗിഫ്റ്റ് കൊടുത്ത് എന്താ പറയേണ്ടതെന്ന കാര്യം ആലോചിച്ച് കിടന്ന് എപ്പോഴൊ ഞാൻ ഉറങ്ങി.
*~*~*~*~*~*~*~*~*~*
“മോനൂസെ, എഴുന്നേറ്റെ …. സിനിമാ കാണാൻ ഇരുന്ന ആളാ ദേ കിടന്ന് ഉറങ്ങണത് കണ്ടില്ലേ” ന്ന് പറഞ്ഞ് അനു എന്നെ തട്ടി വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ പഴയ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോ ഞാൻ അനൂന്റെ മടിയിലാണ് കിടക്കുന്നത്. ഞാൻ അവളുടെ മടിയിൽ കിടന്ന് തല ഒന്ന് തിരിച്ച് കൊണ്ട് പെണ്ണിന്റെ വയറ്റിൽ മുഖം ചേർത്ത് വച്ച് വീണ്ടും കിടന്നതോടെ പെണ്ണെന്റ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു: “മോനുസെ എഴുന്നേൽക്കെഡാ സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോ തൊട്ട് എന്റെ മടിയിൽ കിടക്കണതാ നീ എന്റെ കാല് വേദനിക്കുന്നൂന്നെ”
അവള് കാല് വേദനിക്കുന്നെന്ന് പറഞ്ഞത് കേട്ടതോടെ ഞാൻ അനൂന്റെ മടിയിൽ നിന്ന് ചാടിയെഴ്ന്നേറ്റിട്ടു അനൂന്റെ തുടയിൽ തടവി കൊടുത്തു. ഞാൻ തടവി കൊടുക്കുന്ന സമയത്ത് പെണ്ണെന്റ മുഖത്തേയ്ക്ക് ഉറ്റ് നോക്കിയിരുന്നിട്ട് ഉറക്കത്തിനിടയിൽ എന്റെ വായിൽ നിന്നൊലിച്ച് മുഖത്ത് പരന്ന ഉമിനീര് സാരിയുടെ തലപ്പിൽ തുടച്ചിട്ട് പറഞ്ഞു: “ദേ വായിൽ നിന്നൊക്കെ നിന്റെ സീറ ഒലിച്ച് ഇരിക്കുണു. ഇനി മതി മോനൂസെ ഇപ്പോ വേദനയില്ല എനിയ്ക്ക്. മണി 1.30 കഴിഞ്ഞു നമ്മുക്ക് ചോറ് കഴിക്കണ്ടേ?”
” 1.30 ആയോ എന്ന വാ നമ്മുക്ക് ചോറ് കഴിക്കാം” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് അവളെയും ചേർത്ത് പിടിച്ച് അടക്കളയിലേയ്ക്ക് നടന്നു. അടുക്കളയിൽ നിന്ന് തന്നെ വായും മുഖവും കഴുകിയ ഞാൻ പ്ലേറ്റും കറികളും കൊണ്ടു വന്ന് ഡൈനിംഗ് ടേബിളിൽ വച്ചു. അനു ചോറും കൊണ്ട് വന്ന് വച്ചിട്ട് ഞങ്ങൾ ഒരുമിച്ച് കഴിച്ചു തുടങ്ങി. കഴിക്കുന്നതിനിടെ അനു എന്നോട്:
“മോനു, വൈകീട്ട് നമ്മുക്ക് സാധനങ്ങൾ വാങ്ങാൻ പോകണം ട്ടോ. നാളെയല്ലെ അവരൊക്കെ വരുന്നെ?”
” പോകാം ചക്കരെ. നീ വാങ്ങാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്” ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
കഴിക്കുന്നതിനിടെ അനു എനിയ്ക്കും ഞാൻ അവൾക്കും പരസ്പരം ചോറ് വാരി കൊടുത്താണ് കഴിച്ചത്.
കഴിച്ചെഴുന്നേറ്റ ഞങ്ങൾ ബെഡ് റൂമിൽ പോയി കിടന്ന് ഉറക്കമായി വൈകീട്ട് നാലരയൊക്കെ ആയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്. എണീറ്റ ഉടനെ ഞാൻ അനൂനെ വിളിച്ചുണർത്തി. “അനൂസെ എഴുന്നേറ്റെ നമ്മുക്ക് ഷോപ്പിംഗിന് പോണ്ടെ”
ഞാൻ വിളിച്ചുണർത്തിയ പാടെ പെണ്ണ് ചാടിയേഴ്‌ന്നേറ്റ് കട്ടിലിൽ കുറച്ച് നേരം ഇരുന്നിട്ട് റൂമിലെ ഷെൽഫിൽ നിന്ന് ഒരു വെള്ളയിൽ നിറയെ ഡിസൈനർ വർക്കുള്ള ചുരിദാറും വൈറ്റ് ലെഗ്ഗിൻസും എടുത്ത് തോളത്തിട്ട് ഉറക്ക ചടവ് മാറാത്തത് കൊണ്ട് ബാത്ത് റൂമിലേയ്ക്ക് അവൾ ആടി ആടിയാണ് പോയത്. അനു ഡ്രസ്സ് മാറാൻ പോയതോടെ ഞാൻ ബെഡിൽ നിന്നെഴുന്നേറ്റ് ഷെൽഫിൽ നിന്ന് ഒരു നീല പ്രിന്റഡ് ഷർട്ടും ഒരു നീല ജീൻസും എടുത്തണിഞ്ഞ് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിൽ മുടി ചീകി ഒതുക്കി കൊണ്ടിരുന്നപ്പോഴാണ് ബാത്ത് റൂമിന്റെ ഡോർ തുറന്നിറങ്ങി അനു ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി വരുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടത്. അവളുടെ കൈയ്യിൽ നേരത്തെ ഉടുത്ത സെറ്റ് സാരിയുണ്ടായിരുന്നു. ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് പെണ്ണിനെ ഒന്ന് ശരിക്കും നോക്കി. വെള്ള ചുരിദാർ ടോപ്പിൽ അനൂ പതിവിലും സുന്ദരിയായിട്ടുണ്ട്. ടോപ്പ് അൽപ്പം ടൈറ്റ് ആയത് കൊണ്ട് അനൂന്റെ മുല പന്തുകൾ രണ്ടും നല്ല മുഴച്ച് കാണുന്നുണ്ട്. എന്റെ നോട്ടം കണ്ട് അനു ചിരിച്ചു കൊണ്ട് “എന്താ മോനു ഇങ്ങനെ നോക്കുന്നെ”ന്ന് ചോദിച്ചു.
“ഏയ്, ഒന്നൂല്ല ഞാനെന്റ പെണ്ണും പിള്ളേടെ ഭംഗി നോക്കിയതാ. ഈ വെള്ള ചുരിദാറ് അനൂസിന് നന്നായി ചേരുന്നുണ്ട്”
ഞാൻ അവളുടെ ഭംഗിയെ പുകഴ്ത്തി പറഞ്ഞതോടെ കക്ഷി മുടിയൊക്കെ ഒന്ന് കൈ കൊണ്ട് ഒതുക്കി വച്ചിട്ട് എന്നെ നോക്കി ഗമയിൽ പറഞ്ഞു: “നീ പറഞ്ഞില്ലേലും ഞാൻ ഗ്ലാമറ് തന്നെയാ”
ആരെങ്കിലും അവളുടെ ഭംഗിയെ പറ്റി ഒന്ന് പുകഴ്ത്തിയാൽ പിന്നെ കക്ഷി വല്യ ജാഡയിലാണ് കുറച്ച് നേരത്തെ അവളുടെ സംസാരമൊക്കെ അത് സഹിക്കാൻ പറ്റാതാകുമ്പോ ഞാൻ അവളെ അറഞ്ചും പുറഞ്ചും കളിയാക്കും അതോടെ പെണ്ണ് ആ സംസാരം നിർത്താറാണ് പതിവ്. ഇപ്പോഴും അവൾ അൽപ്പം ജാഡയിട്ട് സംസാരിച്ചപ്പോ ഞാൻ കണ്ണാടിയിൽ നോക്കി നിന്ന് ഷർട്ട് ജീൻസിനകത്തേക്കിട്ട് ഇൻസർട്ട് ചെയ്യുന്നതിനിടെ പറഞ്ഞു:
“അതേ പുറത്തേക്കിറങ്ങുമ്പോ ഷാൾ ഇട്ടേക്കണേ അല്ലേൽ നിന്റെ അമിഞ്ഞേടെ ഷേപ്പ് കണ്ട് ആരേലും മീൻ കാരുടെ വണ്ടീടെ ഹോൺ ആണെന്ന് കരുതി അതിൽ ഞെക്കും”ന്ന് പറഞ്ഞ് ഞാൻ ചിരിച്ചതോടെ പെണ്ണ് ഒന്ന് ചൂളിയിട്ട് അവളുടെ മാറിടം കൈ കൊണ്ട് മറച്ച് പിടിച്ചിട്ട് എന്റെടുത്തേക്ക് പാഞ്ഞ് വന്നിട്ട് എന്റെ കൈയ്യിൽ രണ്ടു മൂന്ന് അടിയും പിച്ചുമൊക്കെ തന്നിട്ട് മുഖം വീർപ്പിച്ച് പിടിച്ച് പറഞ്ഞു:
“അയ്യേ, ഈ ചെക്കനെന്തൊക്ക വൃത്തികേടാ പറയണേ സ്വന്തം ഭാര്യേ നോടാണോ ഇങ്ങനൊക്കെ പറയണേ”
“ഹഹഹ ഭാര്യേനോടായത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയണേ. അല്ലാതെ എനിയ്ക്ക് വെറേ വല്ല പെണ്ണുങ്ങളോടും ഇങ്ങനെ പറയാൻ പറ്റോ?”
“വേറെ വല്ല പെണ്ണുങ്ങളോടും ഇങ്ങനെ പറഞ്ഞാൽ കൊല്ലും ഞാൻ” അനു എന്റെ കൈ തണ്ടയിൽ പിച്ചി ദേഷ്യം തീർത്തിട്ടാണിത് പറഞ്ഞത്.
“വേറെ പെണ്ണുങ്ങളോട് പറയൂല്ല ഞാനെന്റ ഈ സുന്ദരിയോട് പറഞ്ഞോളാംന്ന്” പറഞ്ഞ് എന്റെ തൊട്ടടുത്ത് മുഖം വീർപ്പിച്ച് നിൽക്കുന്ന അനൂന്റെ നെറ്റിയിൽ എന്റെ നെറ്റി കൊണ്ട് ചെറുതായൊന്ന് മുട്ടിച്ചതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. കക്ഷിയ്ക്ക് ചെറുതായി ചിരിയൊക്കെ വരുന്നുണ്ട്. അവളെന്റ തോളിൽ തട്ടിയിട്ട് ” മോനൂ ഒന്ന് നീങ്ങി നിന്നേ ഞാൻ മുടിയൊന്ന് ഈരട്ടേ” ന്ന് എന്നോട് പറഞ്ഞു. ഞാൻ ഡ്രസ്സിംഗ് ടേബിളിന്റെ മുന്നിൽ നിന്ന് മാറി കൊടുത്തിട്ട് കട്ടിൽ പോയി ഇരുന്ന് അനു മുടി ചീർപ്പ് വച്ച് ഈരുന്നതും നോക്കി ഇരുന്നു. കക്ഷി കാതിൽ നല്ല തൂക്കമുള്ള ടൈപ്പ് കമലൊക്കെ എടുത്ത് ഇടുന്നുണ്ട്. കൈയ്യിൽ നല്ല ഫാൻസി ടൈപ്പ് വളയൊക്കെ എടുത്തണിയുന്നുമുണ്ട്. ഒരുക്കം കഴിഞ്ഞപ്പോൾ കക്ഷി വാർഡ്രോബ് തുറന്ന് വെള്ളയിൽ മഞ്ഞ പൂക്കളുള്ള ഷാൾ എടുത്ത് കഴുത്തിൽ മാറിടം മറക്കുന്ന വിധം ചുറ്റിയിട്ടിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് ” ഓക്കെ അല്ലേന്ന്” ചോദിച്ചു.
ഞാൻ കൈ കൊണ്ട് സൂപ്പറാന്ന് ആംഗ്യം കാണിച്ചു കൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റ് അനൂന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് അവളെ പിടിച്ച് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിലേയ്ക്ക് നീക്കി നിർത്തി ഞാനും ഒപ്പം നിന്നിട്ട് കണ്ണാടിയിൽ നോക്കി പറഞ്ഞു. “ഇപ്പോ നോക്ക്യേ നമ്മൾ മാച്ച് അല്ലേ ന്ന്?”
“കണ്ണാടിയിലൊന്നും നോക്കണ്ട നമ്മൾ രണ്ടു പേരും മാച്ച് തന്നെയാ” പെണ്ണെന്റ നെഞ്ചിൽ ഒട്ടി ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.
“വാ അനൂസ്സെ മണി 5 ആയി നമുക്കിറങ്ങാംന്ന്” പറഞ്ഞ് ഞാനവളെ മുറുക്കെ പുണർന്ന് കൊണ്ട് പറഞ്ഞതോടെ പെണ്ണെന്റ നെഞ്ചിൽ നിന്ന് വിട്ട് മാറി കൊണ്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് വാ പോകാംന്ന് പറഞ്ഞ് മുന്നിലെ ഡോർ ലക്ഷ്യമാക്കി നടന്നു. ഡോർ തുറന്നിറങ്ങിയ ഞാൻ കാർ പോർച്ചിലെ ഷൂ സ്റ്റാൻഡിൽ ഇരുന്നിരുന്ന ഫോർമൽ ടൈപ്പ് ഷൂ എടുത്തിട്ട് കാറിൽ കേറി ഇരുന്നു. അനു മുന്നിലെ ഡോർ പൂട്ടി വന്ന് കാറിൽ കേറിയതോടെ ഞാൻ കാർ മുന്നോട്ടെടുത്തു. ടൗണിലെത്തിയ ഞങ്ങൾ ‘ഫെയർ മാർട്ട് സൂപ്പർ സ്റ്റോറെന്ന’ സൂപ്പർ മാർക്കറ്റിൽ കേറി ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിച്ചിട്ട് വീട്ടിലേയ്ക്ക് തിരിച്ചു. കാറിൽ നിറയെ സാധനങ്ങളുമായാണ് ഞങ്ങൾ വീട്ടിലെത്തിയത്. അതെല്ലാം എടുത്ത് വച്ച ഞങ്ങൾ രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. ഉച്ചയ്ക്ക് കുറേ സമയം ഉറങ്ങാൻ കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു. എത്ര കിടന്നിട്ടും ഞങ്ങൾ രണ്ടാൾക്കും ഉറക്കം വരുന്നില്ല. പിന്നെ നാളെ അവരെല്ലാം പുതിയ വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷവും ഉണ്ട് ഈ ഉറക്കമില്ലായ്മയ്ക്കുള്ള വേറൊരു കാരണം. ഉറക്കം വരാത്തത് കൊണ്ട് ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കിടത്തിയിട്ട് ഞങ്ങളുടെ പ്രണയകാലത്ത് നടന്ന ഓരോ സംഭവങ്ങളെ കുറിച്ച് വെറുതെ സംസാരിച്ച് കിടന്നു. സംസാരത്തിനിടെ അനു എന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നിട്ട് ചോദിച്ചു. “ആദി, നമ്മള് അടുത്തതിനു ശേഷം ആദ്യമായി കൊച്ചിയ്ക്ക് പോയത് ഓർമ്മേണ്ടോ നിനക്ക്?”
“അയ്യോ അത് അങ്ങനെ മറക്കാൻ പറ്റോ അന്നല്ലേ ഞാൻ നിന്നെ ഒഫീഷ്യലായി പ്രപ്പോസ് ചെയ്ത് നമ്മള് റിംഗ് എക്സ്ചേഞ്ച് ഒക്കെ നടത്തിയേ” വലത്തെ കൈയ്യിലെ മോതിര വിരലിൽ ചുവന്ന കല്ലോടു കൂടിയ മോതിരം അവളെ പൊക്കി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അന്ന് നീ എനിക്ക് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ട് തന്ന ഈ മോതിരം എന്റെ വിരലിൽ ഇട്ട് തന്നിട്ടല്ലേ ഡാ കള്ളാ നീ എന്നെ വീണ്ടും പ്രപ്പോസ് ചെയ്തെ. അപ്പോ എന്റെ വിരലിൽ കിടന്നിരുന്ന ആ മോതിരം ഊരി നിനക്ക് ഇട്ട് തന്നിട്ടല്ലേ നമ്മളന്ന് റിംഗ് എക്സ്ചേഞ്ച് നടത്തിയെ” അനൂന് അന്ന് ഞാൻ വിരലിൽ അണിയിച്ച് കൊടുത്ത മോതിരത്തിൽ ചുംബിച്ച് കൊണ്ടാണ് അവളിത് പറഞ്ഞത്.
“എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ അനൂസ്സെ?” ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ച് കൊണ്ട് ചോദിച്ചു.
ഉം .. അനു മൂളി കൊണ്ട് പറഞ്ഞു തുടങ്ങി:
“ഒന്നേകാൽ കൊല്ലം മുൻപാ അന്ന് നമ്മള് അവിടെ പോയെ. ഇന്നിപ്പോ ഈ കള്ള മോനൂസെന്റ കെട്യോനുമായി.” അനു കൊഞ്ചി പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി വച്ച് കിടന്നു. പിന്നെയും ഞങ്ങൾ കുറേ നേരം ഓരോ കിന്നാരമൊക്കെ പറഞ്ഞു കിടന്നു. കുറേ നേരം കഴിഞ്ഞ് ഞാൻ പറയുന്നതിന് അനൂന്റെ മറുപടി കേൾക്കാതായതോടെ നോക്കിയപ്പോ പെണ്ണെന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ചു ഉറങ്ങിയിരുന്നു. അനൂന്റെ നെറ്റിയിലൊരു സ്നേഹ ചുംബനം കൊടുത്തിട്ട് നേരത്തെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ആദ്യ യാത്രയുടെ ഓർമകളിലേയ്ക്ക് മനസ്സിനെ ഞാൻ ഒരിക്കൽ കൂടി തിരിച്ചു നടത്തിച്ചു.
(തുടരും……)
Comments:
No comments!
Please sign up or log in to post a comment!