വേട്ട 2

ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പിന്തുണയ്ക്ക് വലിയ നന്ദി…ഇതിനും നിങ്ങൾ ആ പിന്തുണ നൽകണം…

എന്നു zodiac

അവൻ അവിടെ എത്തിയപ്പോൾ ആണ് കുറെയധികം വണ്ടികളും ആള്കാരെയും കണ്ടത്..അവനു എന്താണ് സംഭവം എന്നു മനസ്സിലായില്ല…

വീട്ടിൽ മുഴുവൻ മാധ്യമ വണ്ടികളും പോലീസുകാരും വളഞ്ഞിരുന്നു..അവൻ പതിയെ അകത്തേക്ക് കയറാൻ പോയപ്പോൾ ഒരു പോലീസുകാരൻ അവനെ തടഞ്ഞു..

“ആരാടാ ബോധം ഇല്ലേ നിനക്ക് മൈരേ..”

അതും പറഞ്ഞു അവനെ പുറത്തേക്ക് തള്ളി..അവൻ അവിടെ വീണു..അപ്പോഴാണ് ഒരു സ്ത്രീ വന്നു അവനെ എഴുന്നേല്പിച്ചത്..ശർമിള ആയിരുന്നു അത്.

“സർ ഇത് പ്രിയയുടെ സഹോദരൻ ആണ്..”

അത് കെട്ടപ്പോൾ ആണ് പോലീസുകാരന് അയാൾ ചെയ്ത അബദ്ധം മനസ്സിലായത്..

“അവനെ അങ്ങോട്ട് എങ്ങോട്ടെങ്കിലും കൊണ്ടുപോകു..സർ വന്നാൽ പ്രശ്‌നം ആകും..”

അത് കെട്ടതും ശർമിള അവനെയും കൊണ്ടു മാറി നിൽക്കാൻ നോക്കിയെങ്കിലും അവൻ അനങ്ങിയില്ല..

“എന്താ പ്രശ്നം..എന്താ പറ്റിയത് ..ചേച്ചി എവിടെ..പറ…”അവൻ അലറി..

ശര്മിളക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

അവനെ നിർബന്ധിച്ചു അവിടെ പുറത്തുള്ള ഒരു സൈഡിൽ ഇരുത്തി…

“മോനെ..പറയുന്നത് കേട്ടിട്ട് പ്രശ്നം ഒന്നും ആക്കരുത്..”

അവൻ അതു കേട്ടപ്പോൾ അവളെ തന്നെ നോക്കി..

ശർമിളയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് അവൻ കണ്ടിരുന്നു..

“ചേച്ചിക് എന്താ പറ്റിയത്..ചേച്ചി എവിടെ.. എനിക്ക് കാണണം..”

“പീറ്റർ…ഒരു കള്ളൻ ഇവിടെ കയറി.. മോഷണം ആണ് ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്…അതിനിടയിൽ ചേച്ചിയെ അവർ ആക്രമിച്ചു..”

“എന്ത്..”അവൻ അലറി..

“ചേച്ചി ആശുപത്രിയിൽ ഉണ്ട്..തലയ്ക്ക് ചെറിയ ഒരു മുറിവ്..അത്രെയെ ഉള്ളു..വലിയ പ്രശ്നം ഒന്നും ഇല്ല..ഞാൻ നിന്നെ കൊണ്ടുപോകാം..”

അത് കേട്ടപ്പോഴും അവനു സമാധാനം ആയിരുന്നില്ല..

ശര്മിളയ്ക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..സത്യം അവൻ അറിഞ്ഞാൽ അവിടെ അവൻ വലിയ കോലഹരണങ്ങൾ ഉണ്ടാകും എന്ന് അവൾക്ക് അറിയാം..

അവൾ പീറ്റേറിനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..അവിടെ എത്തിയാൽ ഉള്ള കാര്യങ്ങൾ എന്തെന്ന് അവൾക്ക് അറിയില്ലായിരുന്നു..

ഹോസ്പിറ്റലിൽ എത്തിയപ്പോഴും അവിടെയും മുഴുവൻ ആൾക്കാർ നിറഞ്ഞിരുന്നു…പത്ര മാധ്യമ വണ്ടികൾ അവിടെ മുഴുവൻ നിറഞ്ഞു നിന്നു..

ശർമിള അവരുടെ അടുത്തുനിന്നും പീറ്ററിനെ മാറ്റി ആരും കാണാതെ ബാക് ഡോർ വഴി അകത്തു കയറി.

.പീറ്ററിനെയും കൂട്ടി ശർമിള ഐ സി യു വിന്റെ അടുത്തേക്ക് എത്തി..ഐ സി യു കണ്ടതും അവന്റെ ഭാവം മാറി..

” ചേച്ചി അല്ലെ പറഞ്ഞത് പൊന്നുവിന് പ്രശ്നം ഒന്നും ഇല്ല എന്ന്..”

അവൻ അവിടെ വച്ചു അവളോട്‌ ചൂടായി..അവന്റെ മനസു പറഞ്ഞു കൊണ്ടിരുന്നു എന്തോ ഒരു ആപത്തു വന്നിരിക്കുന്നു എന്ന്..

അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക്ക് വന്നത്…

“പ്രിയയുടെ ആരെങ്കിലും..”

അതു കേട്ട ശർമിള ഡോക്ടറുടെ കൂടെ അകത്തേക്ക് കയറിപ്പോയി…പീറ്റർ കയറാൻ നോക്കിയെങ്കിലും അവനെ നഴ്സുമാർ പിടിച്ചു വച്ചു…അവൻ കുറെ നേരം അവിടെവച്ച് ബഹളം ഉണ്ടാകിയെങ്കിലും അവൻ പതിയെ ബോധം കെട്ടു താഴെ വീണു..

ഇതേ സമയം ഐ സി യു വിന്റെ അടുത്തുള്ള ഒരു ഡോക്ടർ മുറിയിലേക്കാണ് ശര്മിളയെ കൊണ്ടുവന്നത്..

അവളെ അവിടെ ഇരുത്തി..

“ഡോക്ടർ..പ്രിയ..”

“അതു പറയാൻ ആണ് ഞാൻ വിളിച്ചത്..”

അത് കേട്ട ശര്മിളക്ക് പേടി ആകാൻ തുടങ്ങി..

“പ്രിയ ക്രൂരമായി പീഡിപിക്കപ്പെട്ടിട്ടുണ്ട്….ഒന്നിൽ അധികം ആൾക്കാർ ആണ് ചെയ്തത്.. വജെയ്നൽ വാൾ ഒന്നിൽ അധികം തവണ കീറിയിട്ടുണ്ട്…

പിന്നെ ഇരുമ്പു കമ്പികൊണ്ടു അവളുടെ വജയ്നായിൽ കുത്തി ഇറക്കിയിട്ടുണ്ട്…അകത്തുള്ള അവയവങ്ങൾക്ക് സാരമായ പരിക്ക് ഉണ്ട്…

പിന്നെ വലിയ പ്രശ്നം തലയ്ക്ക് ഏറ്റ അടി ആണ്..അത് വളരെ അധികം ഗുരുതരം ആണ്…ഇപ്പോൾ ജീവൻ രക്ഷിക്കാൻ ഉള്ള ഒരു  അടിയന്തര സർജറി കഴിഞ്ഞു…

പക്ഷെ നമുക്കു അവളുടെ ജീവൻ രക്ഷിക്കാൻ പറ്റുമോ എന്ന് ഇപ്പോഴും ഉറപ്പില്ല..അത്രയും ക്രിട്ടിക്കൽ ആണ്…പിന്നെ തലയ്ക്ക് ഒരു സര്ജറി കൂടി വേണ്ടി വരും..പക്ഷെ അത് ചെറിയ റിസ്ക് ഉണ്ട്..

ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും അത് ചിലപ്പോ അവളെ മറ്റു തരത്തിൽ ബാധികം…അവൾ ചിലപ്പോ പാരലൈസേഡ് ആകാൻ സാധ്യത ഉണ്ട്…പക്ഷെ ചിലപ്പോൾ അവളുടെ ജീവൻ നമുക്കു രക്ഷിക്കാം..ബട് സർജറി ആവശ്യം ആണ്..

ഇതൊക്കെ കേട്ട ശര്മിളയ്‌ക്ക് അവളുടെ സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടി കരയാൻ തുടങ്ങി…

“ശർമിള.. ബി ബ്രേവ്..നമ്മൾ പരമാവധി അവളെ രക്ഷിക്കാൻ ശ്രമിക്കും..”

ഡോക്ടർ അവളെ സമാധാനിപ്പിക്കാൻ നോക്കി..അപ്പോഴാണ് ഒരു പെണ്കുട്ടി അകത്തേക്ക് കയറി വന്നത്..

“ശർമിള ഇത് ഡോക്ടർ ആൻ… ന്യുറോ സർജൻ ആണ്…”

അത് കേട്ടപ്പോൾ ആണ് ശർമിള അവളെ നോക്കിയത്..ആൻ കുറച്ചു ഫയൽസ് അയാൾക്ക് കൈമാറി..

ശേഷം അവൾ പുറത്തേക്ക് ഇറങ്ങി..അവളുടെ കണ്ണിൽ നിന്നും വെളളം വരുന്നുണ്ടായിരുന്നു…അവൾ കഴിഞ്ഞ കുറച്ചു മണിക്കൂറിൽ ഉണ്ടായ കാര്യങ്ങൾ ഓർത്തു.
.

“ശർമിള..അവളുടെ സർജറി പെട്ടെന്ന് ചെയ്യണം …ആ ഡോക്യൂമെന്റ്‌സ് അവളുടെ അടുത്ത ബന്ധു ആരെങ്കിലും സൈൻ ചെയ്യണം..ആരെങ്കിലും ഉണ്ടോ അച്ഛൻ ‘അമ്മ..ഭർത്താവ്…”

“അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..അവർ വരുന്നുണ്ട്..അമ്മയ്ക്ക് കാര്യങ്ങൾ അറിയില്ല..പിന്നെ പ്രിയയുടെ അനിയൻ ഇവിടെ ഉണ്ട്…പക്ഷെ ഒരു പ്രശ്നം ഉണ്ട്..യഥാർത്ഥത്തിൽ എന്താണ് ഉണ്ടായത് എന്നവൻ അറിഞ്ഞാൽ ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാകും..പിന്നെ ഭർത്താവ്  യു എസിൽ ആണ്..നാളെ രാത്രി എത്തും..”

“എന്നാൽ ശർമിള തന്നെ സൈൻ ചെയ്തോളൂ…ആർ യു ശുവർ..”

അവൾ ആ ഡോക്യൂമെന്റ്‌സ് സൈൻ ചെയ്തു..

ശേഷം പുറത്തു വന്നപ്പോൾ ആണ് പീറ്റർ ബോധരഹിതനായി വീണത് അവൾ അറിഞ്ഞത്..അവനെ മറ്റൊരു മുറിയിൽ കിടത്തിയിരുന്നു..

പ്രിയയുടെ സർജറി തുടങ്ങി…വാർത്തകൾ മുഴുവൻ പ്രിയയുടെ അപകടത്തിന്റെ വിവരങ്ങൾ നിറഞ്ഞു.. പ്രശസ്ത ക്രിമിനൽ ജേർണലിസ്റ്റും ന്യൂസ് അവതാരകയും ആയ പ്രിയ തോമസ് പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ന്യൂസ് ചാനലുകളിൽ നിറഞ്ഞു…

പീറ്റർ എഴുന്നേൽക്കുമ്പോൾ ആകെ ക്ഷീണിതൻ ആയിരുന്നു…അടുത്തുതന്നെ ശർമിള ഇരിക്കുന്നുണ്ടായിരുന്നു..

“ചേച്ചി.. പൊന്നുവിന് എന്താ പറ്റിയത് എന്നു ചേച്ചി ഇപ്പോഴും തെളിച്ചു പറഞ്ഞിട്ടില്ല…ചേച്ചി എന്താ എന്റെ പൊന്നുവിന് പറ്റിയത്..”

അത് കേട്ട ശർമിള അവനു അവളുടെ ഫോൺ കൊടുത്തു..അതിൽ വാർത്തയിൽ നിറഞ്ഞു നിന്ന അവളുടെ ചേച്ചിയുടെ അപകടത്തിന്റെ വാർത്തകൾ അവൻ കണ്ടു..അവൻ നിശ്ശബ്ദൻ ആയിരുന്നു..

അവൻ ശര്മിളയ്‌ക്ക് ആ ഫോൺ കൈമാറി ടോയ്‌ലറ്റിൽ കയറി…വാഷ് ബേസിനിന്റെ മുന്നിൽ നിന്നു അവൻ ആ കണ്ണാടിയിൽ നോക്കി…അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കത്തിക്കാൻ നോക്കിയപ്പോൾ ആണ് ചേച്ചിയുടെ മുഖം അവന്റെ മനസ്സിൽ വന്നത്..

അവന്റെ ചേച്ചി എന്നും അവനോട് അടിയാക്കിയിരുന്നത് അവന്റെ അമിതമായ വലിയും കുടിയും ആയിരുന്നു..അവൻ ആ സിഗരറ്റ് എടുത്തു വലിച്ചെറിഞ്ഞു..ശേഷം അവൻ അലറി വിളിച്ചു..അവന്റെ ദേഷ്യം തീരിന്നതുവരെ അവൻ അലറി …അവൻ ആ കണ്ണാടി ഇടിച്ചു പൊട്ടിച്ചു…

അവന്റെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങി….അവന്റെ ദേഷ്യം കെട്ടടങ്ങി..അവനു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ വേദന…അവൻ അലറി കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു…

ഇതെല്ലാം പുറത്തിരുന്നു രണ്ടു പേർ കേൾക്കുന്നുണ്ടായിരുന്നു…ശര്മിളയും ആനും…

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആൻ കണ്ടത് അവന്റെ കയ്യിൽ നിന്നും വരുന്ന ചോരയാണ്.
.അവനെ അവിടെ ഇരുത്തി അവൾ ആ കൈ മരുന്നു വച്ചു കെട്ടി..അവൻ പൂർണ നിശ്ശബ്ദൻ ആയിരുന്നു..അവൻ ആരുടെയും മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു..

ആൻ അവന്റെ വലതു കൈയിൽ അവളുടെ കൈകൾ കോർത്തു..അവൻ അപ്പോഴാണ് അവളെ നോക്കിയത്..അവന്റെ ആ സമയത്തുള്ള അവസ്ഥ അവൾക്ക് സഹിക്കാൻ പറ്റുന്നതിനെക്കാൾ കൂടുതൽ ആയിരുന്നു..അവൻ അവളുടെ തോളിൽ തല ചായ്ച്ചു

അവനു അപ്പോൾ സമാധാനം നൽകാൻ പറ്റുന്ന ഒരാൾ അവൾ മാത്രം ആയിരുന്നു…

അവൻ കുറെ നേരം അവളുടെ തോളിൽ കിടന്നു കരഞ്ഞു…ശേഷം അവൻ എഴുന്നേറ്റു ഐ സി യൂ വിന്റെ മുന്നിൽ പോയി..അവിടെ അവന്റെ അച്ഛൻ ഉണ്ടായിരുന്നു…

അവൻ അച്ഛന്റെ അടുത്തു പോയി ഇരുന്നു..രണ്ടാളും ഒന്നും മിണ്ടിയില്ല..അവർ രണ്ടുപേരും താഴേക്ക് നോക്കി ഇരുന്നു…

“അമ്മയോട് പറഞ്ഞിട്ടില്ല അല്ലെ..”

അവന്റെ ചോദ്യം കേട്ട അച്ഛൻ അവനെ നോക്കി..

“ഇല്ല..”

“പറയണം…എന്നോട് പണ്ട് ചെയ്തതുപോലെ ആകരുത്…”

അതും പറഞ്ഞു അവൻ നടന്നകന്നു..അപ്പോഴാണ് ശർമിള അയാളുടെ അടുത്തു വന്നിരുന്നത്..

“അച്ഛാ പേടിക്കണ്ട..അവളുടെ സർജറി കഴിഞ്ഞില്ലേ….ഒന്നും സംഭവിക്കില്ല..”

അത് കേട്ട അയാൾ ശര്മിളയെ നോക്കി..

“എനിക്ക് പേടി ഉണ്ട്..പക്ഷെ അത് പ്രിയയ്ക്ക് എന്താകും എന്നതിനേക്കാൾ പേടി പീറ്റർ ഇനി എന്തു ചെയ്യും എന്നതാണ്.”

“അച്ഛാ..”

“മോളെ..പീറ്ററിനെ പറ്റി നിനക്ക് അറിയുമോ..അവൻ ജനിച്ചപ്പോൾ മുതൽ അവളുടെ കൂടെ ആയിരുന്നു..ചേച്ചി കഴിഞ്ഞിട്ടേ അവനു ആരും ഉള്ളു..അവനു  ചേച്ചി ആണ് അമ്മയും ദൈവവും എല്ലാം..

അവർ തമ്മിൽ ഒരു തവണ പോലും അടി ആയിട്ടില്ല..അവൻ കഴിഞ്ഞ 2 വർഷം ആണ് ഇങ്ങനെ ആയത്..അതിന്റെ പേരിൽ മാത്രം ആണ് അടി ആയതും..

പ്രിയയോട് ഈ ക്രൂരത ചെയ്‌ത ഒരുവനെയും അവൻ വെറുതെ വിട്ടെന്ന് വരില്ല..മോൾ അവനെ നിയന്ത്രിക്കണം..അവൻ ഇനി മനസ്സിൽ കാണുന്നത് ഒന്നും നമ്മുക്ക് അറിയാൻ പറ്റില്ല…അവൻ ഇതുപോലെ ഒരു തവണ പോയപ്പോൾ ആണ് അവനെ എനിക്ക് ഈ നിലയിൽ കാണേണ്ടി വന്നത്..ഇനിയും അവൻ പോയി ..എനിക്ക് അത് പറ്റില്ല മോളെ..”

അവൾ പ്രിയയുടെ അച്ഛനെ ആശ്വസിപ്പിച്ചു..പിന്നീടുള്ള ഒരു ദിവസം ആരും പീറ്ററിനെ കണ്ടില്ല..പ്രിയയുടെ സർജറി നല്ല രീതിയിൽ നടന്നു..എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ഡോക്ടർമാർ നോക്കി വരുകയായിരുന്നു..പ്രിയയുടെ ഭർത്താവ് തോമസും യു എസ്‌ ഇൽനിന്നും എത്തി..

അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം ഡോക്ടർ പ്രിയയുടെ അച്ഛനെയും  തോമസിനെയും ക്യാബിനിലേക്ക് വിളിച്ചു.
.

“ഡോക്ടർ പ്രിയക്ക് ഇപ്പോൾ..”

“സർജറി സക്‌സസ് ആണ്..പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല..പക്ഷെ വേറെ ഒരു പ്രശ്നം ഉണ്ടായി….പ്രിയ മെന്റലി ഡൗണ് ആണ്..നടന്നത് അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ.”

“ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..”

തോമസ് ചോദിച്ചു..

“പറയാം..നമ്മുടെ മാനസിക നില നമ്മുടെ ശരീരത്തെയെയും  ബാധിക്കാം..അത് തന്നെ ആണ് പ്രിയയിൽ സംഭവിച്ചിരിക്കുന്നത്..പ്രിയ ഹാഫ് പാരലൈസേഡ് ആണ്..അരയ്ക്ക് താഴോട്ട് പൂർണമായും തളർന്നിട്ടുണ്ട്..പക്ഷെ പേടിക്കണ്ട..സ്പൈനൽ കോർഡിനോ തലയ്ക്കോ ഒന്നും പ്രശ്നം ഇല്ല..അതുകൊണ്ടു തന്നെ അവൾ മാനസികമായി ശരിയാകുന്നതിനൊപ്പം ശാരീരികമായും ഒകെ ആകും…”

പിന്നെ ഒരുപാട് സർജറി കഴിഞ്ഞിട്ടുണ്ട്..അറിയാലോ…പെൽവിക് ബോണുകൾക്ക് ക്ഷതം ഉണ്ടായിരുന്നു..അതിന്റെ സർജറി കൂടി കഴിഞ്ഞതുകൊണ്ടു പൂർണമായും റെസ്റ്റ് വേണം…പിന്നെ ശ്വാസം കൃത്രിമം ആയിട്ടു തന്നെ ആണ് നൽകുന്നത്..

നമ്മുക്ക് ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു എന്ന് പറയാം…എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട സമയവും കൂടി ആണ്..ഒരു തരത്തിലും ഉള്ള അണുബാധ ഉണ്ടാകാൻ പാടില്ല..അതുകൊണ്ട് ഒന്നു ഒകെ ആകുന്നതുവരെ ഐ സി യു വിൽ തന്നെ തുടരണം..

കാണാൻ വരുന്ന ആള്കാരിൽ നിയന്ത്രണം ഉണ്ട്..അതു നിങ്ങൾക്ക് അറിയാലോ..പിന്നെ ഇതുമായി ബന്ധപ്പെട്ട ഒന്നും മിണ്ടരുത്..മാനസികമായി പിന്നെയും തകർന്നാൽ മരുന്നിനോട് പ്രതികരിക്കാതെ ആകും..അത് ഒരുപാട് സർജറി കഴിഞ്ഞ പ്രിയക്ക് ദോഷം ആണ്..”

എല്ലാം അവർ കേട്ടു..പിന്നീടുള്ള ദിവസം അവർ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു… അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു…അവൾക്ക്‌ ബോധം വന്നിട്ടില്ല..അവൾ ഉണരുന്നതും കാത്ത് അവർ നിന്നു…

ഇതേസമയം ദിവാകരൻ ദേഷ്യത്തിൽ ആയിരുന്നു..

“എഡോ അവളെ കൊല്ലാൻ ആണ് അങ്ങു ബോംബെയിൽ നിന്നും ആളെ കൊണ്ടുവന്നത്..എന്നിട്ട് ഇപ്പോൾ അവൾ ജീവനോടെ..അവൾ എങ്ങാനും ഉണർന്നാൽ അത് പ്രശ്നം ആണ്.

അവൾ ഇനി എഴുന്നേൽക്കരുത്…പിന്നെ അതിനു മുൻപ് ആദ്യം അവളുടെ കേസ് മാറ്റണം..”

“സർ..”

“അവളുടെ കേസ് എന്താ ആക്രമിച്ചു പീഡിപ്പിച്ചു..അതിൽ ഉള്ള ആ പീഡനം കളയൂ..എന്നിട്ട് അതൊരു മോഷണ ശ്രമം വല്ലതും ആക്ക്..ആ പീഡനം അതിൽ ഉണ്ടായാൽ അവളെ കൊന്നു കളഞ്ഞാൽ പിന്നെ അതിന്റെ മേലെ അന്വേഷണം ഉണ്ടാകും..

സബ് ഇൻസ്‌പെക്ടർ ജോജി ആണ് അന്വേഷണം.. ആൾ ഒന്നു ശ്രമിച്ചാൽ ചിലപ്പോ എല്ലാം പുറത്തുവരും..അതുകൊണ്ട് ഒരു മോഷണ ശ്രമം എന്നൊക്കെ ആക്കി മാറ്റ്..നമ്മുടെ ആശുപത്രി അല്ലെ..അത് നിനക്ക് ചെയ്യാൻ പറ്റും..ആ ഡോക്ടറെ ഇങ് വിലക്ക് വാങ്ങിക്കോ..

പിന്നെ കുറച്ചു കാലം അന്വേഷണം എന്നൊക്കെ പറഞ്ഞു ഉള്ള തെളിവ് എല്ലാം കളഞ്ഞു ബാക്കി എന്തൊക്കെ എന്നു തനിക്ക് അറിയാലോ..”

“അറിയാം സർ..ബാക്കി ഞാൻ നോക്കിക്കോളാം..”

അതും പറഞ്ഞു ഐജി പോയി..

ഇതേസമയം കേസ് ഫയൽ പരിശോദിക്കുകയായിരുന്നു എസ്‌ ഐ ജോജി…

അയാളുടെ കൂടെ മറ്റൊരു ഓഫീസർ കൂടി ഉണ്ടായിരുന്നു..ദേവൻ..അവർ കേസ് പരിശോദിച്ചുകൊണ്ടിരുന്നു..

“ദേവാ….ആക്രമിക്കപ്പെട്ട ആൾ…പ്രിയ ..32 വയസ്… അവരുടെ ഫാമിലി ഒക്കെ..”

“അച്ഛൻ ‘അമ്മ പിന്നെ അനിയൻ..അനുജൻ ഒരു 28 വയസ്…പഴയ മാർഷ്യൽ ആർട്‌സ് നാഷണൽ ചാമ്പ്യൻ ആണ് സർ..”

“ഒക്കെ..”

അപ്പോഴാണ് ഐജി കയറി വന്നത്..

“ദേവൻ, ജോജി നിങ്ങളോടു ഒരു പ്രധാന നിർദേശം പറയാൻ ആണ് വന്നത്..”

ആ പ്രിയ പീഡന കേസ് ഇനി പീഡന കേസ് അല്ല..ഡോക്ടറുടെ റിപ്പോർട്ട് വന്നിട്ടുണ്ട്…പീഡനം നടന്നട്ടില്ല എന്നാണ് റിപ്പോർട്ട്..അതുകൊണ്ടു ഇൻവെസ്റ്റിഗേഷൻ തൽകാലം നമ്മൾ നിർത്തുകയാണ്…”

അത് കേട്ട അവനെ ഞെട്ടി.

“സർ..”

“മുകളിൽ നിന്നുമുള്ള ഓർഡർ  ആണ്..ടൂ വാട് ഐ സെ..”

അതും പറഞ്ഞു അയാൾ ഇറങ്ങി പോയി..അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു..

____________________________________

മർകസ് അയാളുടെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് പുറത്തു നിൽകുന്ന പീറ്ററിനെ ആണ്..അയാൾ പീറ്ററിന്റെ അടുത്തു പോയി ഇരുന്നു..

“ഡാ…”അയാൾ അവനെ തട്ടി വിളിച്ചു..

“സർ എനിക്ക് ലൈസൻസ് വേണം..”

“നീ ഇറങ്ങാൻ പോകുവാണോ..സോ ഞാൻ മുകളിൽ റിപ്പോർട്ട് ചെയ്യട്ടെ..”

അത് കേട്ട അവൻ മർക്കസിനെ നോക്കി.

“സർ റിപ്പോർട്ട് അയച്ചോളൂ..ഐ ആം ബാക്…പക്ഷെ ആദ്യം എനിക്ക് എന്റെ പേഴ്‌സണൽ കാര്യങ്ങൾ ചെയ്‌തു തീർക്കണം..അതിനു ഉള്ള ലൈസൻസ് എനിക്ക് വേണം..”

“ഇപ്പോൾ മുതൽ നിനക്ക് അതിനുള്ള ലൈസൻസ് ഉണ്ട്..വെൽക്കം ബാക്ക് പീറ്റർ..”

അതിനു പീറ്റർ ചിരിക്കുക മാത്രം ആണ് ചെയ്തത്..എന്നാൽ അവന്റെ ഉള്ളിൽ ഉള്ള കനൽ അത് പൊള്ളി തുടങ്ങിയിരുന്നു..

____________________________________

വാർത്തകളിൽ നിന്നും പതിയെ ആ ന്യൂസ് മാറി വന്നു…ആ കേസ് ഒതുങ്ങാൻ പോകുന്നതിന്റെ ഒരു സൂചന ആയിരുന്നു അത്…ഡോക്ടറെ വിലക്ക് വാങ്ങിയ അവർ റിപോർട്ട് മാറ്റി..അങ്ങനെ പ്രിയ പീഡന കേസ് എന്ന പേര് പോയി..

കേസ് അന്വേഷിക്കാൻ വളരെ പരിചയം കുറഞ്ഞ രണ്ടുപേരെ ടീമിൽ ഇട്ടു…അതു വഴി അവർ ആ കേസ് ഒതുക്കാൻ പോകുകയാണെന്ന് പ്രിയയുടെ അച്ഛൻ വിൽഫ്രഡിന് മനസ്സിലായി…

രണ്ടാഴ്ച കഴിഞ്ഞെങ്കിലും പീറ്ററിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു…അവനു എന്തെങ്കിലും പറ്റിയോ എന്ന പേടി വിൽഫ്രഡിന് വന്നെങ്കിലും തോമസ് അയാളെ സമാധാനിപ്പിചു…അവരുടെ ‘അമ്മ സാറ വിവരം അറിഞ്ഞപ്പോൾ വലിയ പ്രശ്നം ആയെങ്കിലും ഇപ്പോൾ മകളുടെ കൂടെ ഇരിക്കുന്നത് സാറ ആയിരുന്നു..

ഇതേ സമയം ജെയിംസ് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ദിവകാരന്റെ അസിസ്റ്റന്റ് വിളിച്ചത്..

“ജെയിംസ് , ഇന്ന് അവളെ കൊല്ലാൻ ആള്കരെ വിടുന്നുണ്ട്..നീ അവിടെ ഉള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് കൈമാറണം..”

അത് കേട്ട ജെയിംസ് സമ്മതം അറിയിച്ചു..അങ്ങനെ രാത്രി പത്തു മണിക്ക് രണ്ടുപേർ ആ ആശുപത്രിയിലേക്ക് കയറി..ആരാലും സംശയം തോന്നാതെ അവർ ഐ സി യു വിന്റെ ഭാഗത് കറങ്ങി നടന്നു…

ഐ സി യു വിനു മുന്നിൽ ആൾകാർ ഇല്ല എന്നു കണ്ടതും അവർ കയറാൻ തീരുമാനിചു..അപ്പോൾ ആണ് അവർ ഒരാളെ അവിടെ കണ്ടത്..ഒരു വെള്ള ഷർട്ടും ഇട്ടു അങ്ങോട്ട് നടന്നു വരുന്ന ആളെ കണ്ടതും അതിൽ ഉള്ള ഒരുവൻ ഞെട്ടി..

“ഡാ ഡാ പോകാം..ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..”

“എന്താടാ..എന്താ പ്രശ്നം..”

“അതൊക്കെ ഉണ്ട്..നീ വാ..”അതും പറഞ്ഞു ഒരുവൻ മറ്റവനെകൊണ്ടു പുറത്തേക്ക് നടന്നു..

പുറത്തേക്ക് നടക്കുമ്പോഴും അവൻ ആ വന്നവനെ നോക്കി..അവനു പണ്ട് ബാംഗ്ലൂരിൽ ഉണ്ടായ സംഭവം ഓര്മയിലേക്ക് വന്നു..ഒപ്പം ഭയവും..അത് പീറ്റർ ആയിരുന്നു….പീറ്റർ വിൽഫ്രഡ്…അവൻ ഐ സി യു വിന്റെ മുന്നിൽ ഉള്ള ചില്ലിലൂടെ നോക്കി…

പ്രിയയെ കണ്ടതും അവന്റെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വന്നു..അപ്പോഴാണ് ആരോ അവന്റെ തോളിൽ കൈ വച്ചത്..ആൻ ആയിരുന്നു അത്..

____________________________________

ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.

“ഡാ എന്തായി..”

“അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്..”

“ഡാ ജെയിംസെ ഒരു പ്രശ്നം ഉണ്ട്..അന്ന് എന്നെ വേറെ ഒരാൾ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആകുമോ..”

“അത് ഞാൻ മാനേജ് ചെയ്തോളാം..നീ പേടിക്കണ്ട..”

“അതല്ലേടാ..അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…പക്ഷെ എവിടെയാ എന്ന് അറിയില്ല..അപ്പോൾ എന്നെയും അവനു മനസ്സിലാവില്ലേ..”

“എടാ അത് പീറ്റർ ആയിരിക്കും.

അവളുടെ അനുജൻ…ഒരു ഡ്രഗ് അടിക്ട് ആണ്..വെളിവില്ല.. നീ പേടിക്കണ്ട..”

അതും പറഞ്ഞു അവൻ ഫോൺ വച്ചു..വരാൻ പോകുന്ന പ്രശ്നം അവർ അറിഞ്ഞില്ല..

തുടരും….

Comments:

No comments!

Please sign up or log in to post a comment!