മൗനരാഗം 3

ദീപു പറയുമെന്നു എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല… അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണല്ലോ… പക്ഷെ ഇത് എന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞു….

എന്നാൽ അമ്മാവന്റെ മുഖത്ത് വളരെയധികം സന്തോഷം ….. പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയ അമ്മാവനെ നിരാശനാക്കാൻ എന്നെകൊണ്ട് സാധിക്കില്ലായിരുന്നു….

“എനിക്കും സമ്മതം…” അമ്മാവൻറെ കൈ ചേർത്തു.

തുടരുന്നു   വായിക്കുക,

കൊണ്ടു  ഞാൻ   പറഞ്ഞു.

അത്   കേട്ടപ്പോൾ   അമ്മാവന്റെ മുഖത്ത്  പുഞ്ചിരി  വിരഞ്ഞു.

ഒരു പിതാവിന്റെ ചാരിതാർത്ഥ്യം ഉണ്ടായിരുന്നു  അ  ചിരിയിൽ.

നാലുവയസുമാത്രം പ്രായമുള്ള എന്നെയും ചേർത്ത് ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന അമ്മക്ക് പിന്നീട് അങ്ങോട്ട് താങ്ങായി ഉണ്ടായിരുന്നത്യും  അച്ഛന്റെ സ്ഥാനത്തു ഞാൻ കാണുന്നതും ബഹുമാനിക്കുന്നതുമായ മനുഷ്യൻ  ആണ്   എന്റെ  അമ്മാവൻ.

അ മനുഷ്യൻ  എന്ത്  പറഞ്ഞാലും   ഞാൻ   കേക്കും   വേണമെങ്കിൽ മരിക്കണമെന്ന്  പറഞ്ഞ പോലും ഞാൻ  മരിക്കും.

അത്ര   സ്നേഹവും  ബഹുമാനമാണ്  എനിക്ക്  എന്റെ   അമ്മാവനോട്.

അത്   കൊണ്ടു  മാത്രം ആണ്   ഇ  കല്യാണത്തിന്   ഞാൻ  സമ്മതിച്ചതു   തന്നെ.

എന്ന്  ഇരുന്നാലും എന്റെ  മനസ്സിൽ   മുഴുവനും

അമ്മായി  അന്ന്  പറഞ്ഞ   കാര്യം   ആണ്   ഓർമ   വന്നേ.

ഇവളെ  കെട്ടുന്നതിൽ എന്നിക് കൊഴപ്പൊന്നും ഇല്ല പക്ഷെ അവള് നിന്നെ തല്ലിക്കൊന്നാൽ.

ദൈവമേ   അങ്ങനെ  ഒന്നും  നടക്കാൻ   ഇടവരുത്തരുത്  പ്ലസ്.

അ  ചിന്തയിൽ   നിന്നേ   അമ്മാവൻ  ആണ്   എന്നെ വീണ്ടും ബോധത്തിലേക്ക്  കൊണ്ടുവന്നത്.

ഡാ  നിനക്കു  ഒക്കെ    അല്ലേ. എത്രയും   പെട്ടന്ന്  നടത്തണം   എന്ന്  ആണ്   എന്റെ  ആഗ്രഹം.

എന്നാൽ  നിങ്ങൾ  പോകോ, എന്നിട്ട്  ജയ്ശ്രീയോടും  വസുന്ധരയോടും    വരാൻ   പറ  എന്ന്  എന്നോട്  അമ്മാവൻ പറഞ്ഞു.

Icu യുടെ  കാതുകു  തുറക്കുമ്പോൾ എന്റെ  മനസ്സ്   മുഴുവനും   ദീപു   എന്താ   കല്യാണത്തിന്  സമ്മതിച്ചത് എന്ന്     മാത്രം   ആയിരുന്നു.

എല്ലാം  അമ്മാവന്  വേണ്ടി  ആയിരിക്കും.  അല്ലാതെ   ഇത്ര   നാൾ   എന്നോട്  നല്ലത് പോലെ  സംസാരിച്ചിട്ട് പോലുമില്ലാത്ത  ആൾ   ആണ്   ഞാനും   ആയി  കല്യാണത്തിന്   സമ്മതിച്ചിരിക്കുന്നുത്.

അ ചിന്തയിൽ   ആണ്   ഞാൻ   അമ്മനെയും  അമ്മായിയും   വിളിക്കാൻ  പോയത്.

അമ്മേയും  അമ്മായിയും   അമ്മാവൻ  വിളിക്കുന്നു.



എന്ന്  ഞാൻ    പറയുമ്പോൾ ഒരു പരിഭ്രമം അവരിൽ ഉള്ളതുപോലെ എനിക്ക് തോന്നി.

ഡാ എന്ത്  എങ്കിലും  കൊഴപ്പം   ഉണ്ടോടാ   ഏട്ടന്  എന്ന്  അമ്മയും  അമ്മായിയും  ചോദിച്ചു.

അങ്ങനെ  ഒന്നുമില്ല  അമ്മാവൻ  ഒക്കെ  ആണ്.

ഇപ്പോൾ  നിങ്ങളെ  കാണണം  എന്ന്  ആണ്   പറഞ്ഞെ   നിങ്ങൾ  അങ്ങോട്ട്‌  ചെല്ല്.

അമ്മയും  അമ്മായിയും  icu യുടെ  അകത്തേക്കു   പോകുന്നത് കണ്ടു കൊണ്ടാണ്  ഞാൻ   ചെയർയിൽ   ഇരുന്നത്.

അപ്പോൾ  ആണ്  നിരഞ്ജന്റെ  കാര്യം  ഓർമ   വന്നത്   തന്നു.

നേരെ  റിസപ്ഷനിൽ പോയപ്പോൾ  അവൻ   അവിടെ  നിൽക്കുന്നുണ്ടായിരുന്നു.

ഡാ സോറി  ഞാൻ   അപ്പോഴത്തെ ടെൻഷനിൽ  ഞാൻ  നിന്നേ   മറന്നു   പോയി.

” അത്   കൊഴപ്പം   ഇല്ലടാ  എനിക്ക്  അത് മനസ്സിൽ  ആകും.

ഇപ്പോൾ  അമ്മാവന് എങ്ങനെയുണ്ട്.”

കൊഴപ്പം   ഒന്നുമില്ലടാ  ഇപ്പോൾ  അമ്മാവൻ  ഒക്കെ ആണ്.

“എന്താ  ആയിരുന്നു  അമ്മവന്.”

ചെറിയ   ഒരു  അറ്റാക്ക്  ആയിരുന്നു. ഇപ്പോൾ  എല്ലാം  ഒക്കെ ആണ്   എന്ന് ആണ്   ഡോക്ടർ  പറഞ്ഞെ.

നീ    അമ്മാവനെ കാണാൻ വരുന്നില്ലേ.

“ഇല്ലടാ  നാളെ  വരാം ഇപ്പോൾ എനിക്ക്   ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു.”

എന്നാൽ  ശെരി   ഡാ  ഏതായാലും  ഞാൻ ഇനി  ക്ലസിൽ  കുറച്ചു ദിവസം കഴിഞ്ഞേ   വരൂ.

” അപ്പോൾ  ശെരി  ഡാ വല്ല ആവശ്യമുണ്ടെങ്കിൽ  വിളിക്ക് കേട്ടോ. ”

എന്നും  പറഞ്ഞ്   അവൻ  തിരിച്ചു പോയി.

അങ്ങനെ  അവൻ   പോകുന്ന നോക്കി  കൊണ്ടു നിന്നപ്പോൾ  ആയിരുന്നു  ദീപു   എന്റെ  അടുത്തേക്  വരുന്നേ.

നിന്നേ അമ്മ വിളിക്കുന്നു, എന്ന്  മാത്രം   പറഞ്ഞ   അവൾ   തിരിച്ചു  പോയി.

ഇവൾ   എന്താ  ഇങ്ങനെ??  അന്ന്  അച്ചുഏട്ടാ    എന്ന്  വിളിച്ചു  കൊണ്ടു നടന്നവൾ   ആണ്.

ഇപ്പോൾ    ഇങ്ങനെ  എന്നെ  വിളിക്കുന്നെ.

റൂമിലേക്  പോകാൻ  നേരം   ആയിരുന്നു   ഒരു കാൾ  വന്നത്.

വേറെ  ആരും  അല്ലാരുന്നു  മൈ ബെസ്റ്റീ  വേദു  ആയിരുന്നു.

ഹലോ    വേദുസേ,

“ഡാ   അമ്മാവന്  ഇപ്പോൾ  എങ്ങനെ ഉണ്ട്‌.”

ഇതു   ആയിരുന്നു ഫോൺ   എടുത്തു  ഉടൻ നെ  അവൾ   ചോദിച്ചേ.

” ഡി  കൊഴപ്പം   ഒന്നുമില്ല  നാളെ  ഡിസ്ചാർജ്  ചെയ്യും.”

പിന്നെ    അവളോട്   കല്യാണ   കാര്യം   പറയണം   എന്ന്  ഉണ്ടാരുന്നു  എന്നാലും ഞാൻ   പറഞ്ഞില്ലാ   ഒരു   സർപ്രൈസ് കൊടുക്കാം  എന്ന്  കരുതി  ആണ്   പറയാതെ  ഇരുന്നത്  തന്നെ.


അപ്പോൾ  നീ   ഇനി   എന്ന്  വരും. നീ   ഇല്ലങ്കിൽ  ബോർ   ആണ്  കേട്ടോ. വേഗം   വരാൻ   നോക്കണം, നിന്റെ  മുറവ്  എങ്ങനെ ഉണ്ട്‌.

അധികം സ്‌ട്രെയിൻ  ഒന്നും എടുക്കേണ്ട കേട്ടോ

മരുന്ന് കൃത്യമായി കഴിക്കണം  കേട്ടോ.

എല്ലാം  ഞാൻ   മൂളി കേട്ടുകൊണ്ടിരുന്നു.

എന്നാൽ  ശെരി  ഡാ   രാത്രിയിൽ  വിളിക്കാം  എന്ന്  പറഞ്ഞു   അവൾ   കാൾ  പെട്ടന്ന്  കട്ട്‌  ചെയ്യിതു.

നമ്മള്ക്ക്  പറയാൻ   ഒരു   അവസരവും  ഇവൾ   തരത്തില്ലാ.

ഇങ്ങനെ  ഒരു  പെണ്ണ്.

എന്നാലും പാവം  ആണ്, ഇവള്ക്ക്  ഞാൻ  എന്ന് പറഞ്ഞാൽ   ജീവൻ   ആണ്.

അത്   കൊണ്ടു  ആണ്  ഇവൾക്ക് എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ.

അപ്പോൾ  ആണ്   ദീപു  പറഞ്ഞ   കാര്യം ഓർമ്മ വന്നത്.

പിന്നെ ഞാൻ   നേരെ   അമ്മായിയുടെ  അടിത്തേക്  പോയി.

എന്താ   അമ്മുസേ വിളിച്ചേ .

ഡാ  നിനക്കു  ശെരിക്കും  കല്യാണത്തിന്  സമ്മതമാണോ.

അതോ   അമ്മാവന്  വേണ്ടിയുള്ള    ത്യാഗം ആണോ  എന്ന്  അമ്മുസ് എന്നോട് ചോദിച്ചു.

എന്നാലും  സത്യം   അത്  ആയിരുന്നു.

പക്ഷേ   അമ്മാവന്റെ പുഞ്ചിരി ഓർക്കുമ്പോൾ  അല്ലാ   എന്ന്  തന്നെ   ഞാൻ  പറഞ്ഞു.

ഞാൻ   പൂർണ്ണമനസ്സോടെ കൂടിയാണ്  കല്യാണത്തിന്  സമ്മതിച്ചത്  എന്ന്  പറഞ്ഞപ്പോൾ എല്ലാരുടെ   മുഖത്തും  വിറഞ്ഞ   സന്തോഷം   കാണണം   ആയിരുന്നു.

അതിൽ  എന്റെ  അമ്മക്ക്  ആയിരുന്നു   ഏറ്റവും അധികം സന്തോഷം   കാരണം   ഇനി  ദീപു മോളെ  പിരിയേണ്ടല്ലോ.

ഇടയ്ക്ക്   ദീപുനെ   നോക്കുമ്പോൾ   പഴയ   നിർവികാരമായ  ഭാവം തന്നെ ആയിരുന്നു  അവളിൽ   ഉണ്ടാരുന്നത്.

രണ്ടു  ദിവസം   കഴിഞ്ഞ്  ആയിരുന്നു    ഹോസ്പിറ്റലിൽ നിന്നു   അമ്മാവനെ  ഡിസ്ചാർജ്   ചെയ്തത്.

ഇതിന്റെ  ഇടയ്ക്ക്   വേദ   എന്നെ  ഇടക്കിടക്ക്  വിളിച്ചു  കൊണ്ടുയിരുന്നു.

നീ  കഴിച്ചോ  ഉറങ്ങിയോ   ഉടനെ   തന്നെ   വരത്തില്ലേ  എന്ന്  ഇങ്ങനെ  എല്ലാം  ആയിരുന്നു  അവൾയുടെ   ചോദ്യം.

ഡിസ്ചാർജ്  ചെയ്യിതു   വീട്ടിൽ എത്തിയപ്പോൾ മുതൽ  അമ്മാവന്   എന്ത് എന്ന് ഇല്ലാത്ത സന്തോഷം  ആയിരുന്നു.

കല്യാണം   എത്രയും   നേരെത്തെ  നടത്തണം   എന്ന്  മാത്രം   ആയിരുന്നു  അമ്മാവൻന്റെ  ആഗ്രഹം.

അതിനാൽ   തന്നെ   എല്ലാം  റെഡി   ആക്കുന്ന    തിരക്കിലായിരുന്നു  അമ്മാവൻ.

എന്തിനു  ഇത്ര   നേരെത്തെ ഇ കല്യാണം  നടത്തുന്നതെന്നും,പിന്നെ അമ്മാവൻ ഹോസ്പിറ്റലിൽ  നിന്നു  വന്നതേ   അല്ലേഉള്ളു.


അമ്മാവൻ  ഒക്കെ  ആയിട്ടു കുറച്ചു  കഴിഞ്ഞ്   പോരെ  എന്ന്  എല്ലാം  ചോദിച്ചു.

“ഡാ  മോനെ  എന്റെ  ഇ  ജീവതത്തിൽ   ഞാൻ   ഏറ്റവും അധികം ആഗ്രഹിക്കുന്നത്  എന്റെ   മക്കൾയുടെ കല്യാണമാണ്.

അത് കൊണ്ടു  തന്നെ   എനിക്ക്  അത്   എത്രയും വേഗം കാണണം.

ചെലപ്പോൾ   ഇനി  എനിക്ക്  അത് കാണാൻ  പറ്റാതെ   പോയാലോ.

അത്   കൊണ്ടു  ഇ   കല്യാണം   നടക്കുന്ന  വരെ   എന്റെ  നെഞ്ചിൽ  തീ   ആണ്.

അല്ലെങ്കിലും    നിനക്കു  ഒരു   മകൾയുള്ള  അച്ഛന്റെ മനസ്സ്  അറിയത്തില്ല.

നീ   അ  സ്ഥാനത്തിൽ എത്തുമ്പോൾ മാത്രമേ  നിനക്ക്   അത് മനസ്സിലാവുകയുള്ളൂ. അപ്പോൾ നിനക്കു  മനസ്സിൽ   ആകും ഞാൻ   പറഞ്ഞതിന്റെ

പൊരുള്.”

ഞാൻ   വേറെ   ഒന്നും  കരുതില്ലാ   അമ്മാവാ ഇതു   പറഞ്ഞത്.

അമ്മാവൻ  ഇങ്ങനെ  ഒറ്റയ്ക്ക് കഷ്ടപ്പെടുമ്പോൾ   ഇതു   പെട്ടന്ന്  വേണോ  എന്ന്  മാത്രം   ആണ്  ഞാൻ  ചോദിച്ചേ.

എല്ലാം  ഞാൻ   നോക്കി  കൊള്ളാം  നീ കോളേജിൽ   പോകാൻ  നോക്ക്.

എന്ന്  എന്നോട്  അമ്മാവൻ  പറഞ്ഞു.

ഇതു   എല്ലാം  കേട്ട്  കൊണ്ടു  ആണ്   അമ്മയും  അമ്മായിയും  വന്നേ.

ഇവിടെ  എന്താ  ചർച്ച.”ഒന്നും  ഇല്ലല്ലോ   എന്ന് അമ്മുസേനോട്  ഞാൻ   പറഞ്ഞു.”

എന്നാൽ  നീ വേഗം   കോളേജിൽ   പോകാൻ  നോക്ക്.

പിന്നെ  നീ   ഇനി  ഹോസ്റ്റൽയിൽ  നിൽക്കണ്ട  ഇവിടെ   താമസിച്ചാൽ മതി  കേട്ടോ എന്ന്  അമ്മ  എന്നോട് കട്ടായം   പറഞ്ഞു.

ആദ്യമായിട്ടാണ്  അമ്മ  എന്നോട്  ഇങ്ങനെ   പറയുന്നേ.

പിന്നെ നേരെ  പോയി  കുളിച്ചു  റെഡി   ആയി    വന്നപ്പോൾ  തന്നെ    അമ്മൂസ് എനിക്ക്  കഴിക്കാൻ   ആഹാരം   തന്നു.

പിന്നെ  സമയം   കളയാതെ നേരെ   കോളേജിൽലേക്ക്   വിട്ടു.

പക്ഷേ   ഞാൻ    കോളേജിൽ  എത്തിപ്പോൾ ലേറ്റ് ആയി പോയി. പിന്നെ  വണ്ടിയും  നേരെ  പാർക്കിംഗ്  ഏരിയയിലേക് പാർക്ക്‌  ചെയ്യിതു.

ദീപു   നേരെത്തെ  എത്തിയിട്ടുണ്ടായിരുന്നു.

അവളുടെ ട്രിംഫ്ന്റെ ബോണിവില്ലെ,  ബൈക്ക്   പാർക്കിംഗ്  ഏരിയയിൽ ഉണ്ടാരുന്നു.

ലേറ്റ് ആയതുകൊണ്ട്  ക്ലാസ്സ്‌    തുടങ്ങിയിരുന്നു  അത്   കൊണ്ടു  തന്നെ   വേറെ  ഒന്നും  ചിന്തിക്കാതെ   ഞാൻ  നേരെ  ക്ലാസ്സിലേക്ക് പോയി.

ടീച്ചർ   ഞാൻ   കേറിക്കോട്ടെ  എന്ന്  പറഞ്ഞു   നേരെ  ക്ലാസ്സയിൽ ലേക്ക് കേറി.

പതിവ്   പോലെ  തന്നെ  എന്റെ  വാനരപടകൾ   എല്ലാം  അവിടെ   ഇരുപ്പു ഉണ്ടായിരുന്നു.


കൂട്ടത്തിൽ വേദ   മാത്രം പിണക്കം നടിച്ച് ഇരിപ്പുണ്ടായിരുന്നു.

പിന്നെ  ക്ലാസ്സ്‌ റൂമിൽ  ആയിതു   കൊണ്ടു  അവളോട് ഒന്നും  മിണ്ടാതെ  നേരെ  ഹിരന്റെ   അടുത്തേക്  പോയി  നുമ്മ ആസനസ്ഥനായി.

ഇന്റർവെൽ  ആയപ്പോൾ  ഞാൻ   നേരെ  വേദയുടെ   അടുത്തേക്  പോയി.

പതിവിലും സുന്ദരിയായിരുന്നു  വേദകുട്ടി.

“എന്താ  എന്റെ   വേദകുട്ടി  പിണക്കത്തിലാണോ.”

ഞാൻ   ആരോടും പിണക്കം   ഒന്നുമല്ല  എന്നോട്  അല്ലേ  നിനക്കു  പിണക്കം.

” എനിക്കോ  അത് എന്താ  വേദകുട്ടി   അങ്ങനെ  പറഞ്ഞെ   നീ എന്റെ   ബെസ്റ്റ് അല്ലേ “.

എന്നിട്ട്  അന്നോടാ    നീ  ഇന്ന്  വരും   എന്ന്  എന്നോട്  പറയാതെ   ഇരുന്നത്.

” ഞാൻ   മിനിഞ്ഞാന്ന് പറഞ്ഞിരുന്നല്ലോ അതുപോലെ  ഇന്നലെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ ഞാൻ ഇന്നു  വരും   എന്ന്”.

നീ   അത്   എല്ലാം  പറഞ്ഞു  അത്   കൊണ്ടു മാത്രം   ആണ്  ഞാൻ   ഇന്ന്  വന്നതുതന്നെ.

വന്ന   ഉടനെ   നിന്നേ  നോക്കി  ആണ്   വന്നേ  എന്നാൽ നീ   വന്നതുമില്ല.

അപ്പോൾ  എനിക്ക്  ദേഷ്യം   വരത്തില്ലേ.

“സോറി   ഡി  അമ്മാവനും  ആയി  സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല  അത് കൊണ്ട  ലേറ്റ്  ആയതേ സോറി, എന്ന്  പറഞ്ഞ്  ഏത്തം ഇട്ടു  ഞാൻ  അപ്പോൾ  അവൾ  ചിരിച്ചു.

ഇപ്പോൾ  എന്റെ വേദകുട്ടിയുടെ  പിണക്കം മാറിയോ.

ഇപ്പോൾ  കുറച്ചു  മാറി   ബാക്കി   മാറണമെങ്കിൽ  ഐസ് ക്രീം  മേടിച്ചു  താ.

” ഇങ്ങനെ ഒരു  ഐസ്ക്രീം കൊതിച്ചി. ”

ഇതു   എല്ലാം  നോക്കി  ഹിരനും  ടോണി യും പിന്നെ  വാമിയും  ചിരിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞാ ഇന്നത്തെ ക്വാട്ട..?” ഞങ്ങളെ കണ്ടതും ഹിരൻ കളിയാക്കി ചോദിച്ചു…

“ആടാ ഒരു വിധത്തിൽ കഴിഞ്ഞു….” ഞാൻ ഒരു നെടുവീർപ്പ് ഇട്ടിട്ട് പറഞ്ഞു..അപ്പോ അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

അപ്പോൾ  അവിടെ   കൂട്ടച്ചിരി ഉയർന്നു.

പിന്നെ  ഞാൻ  നേരെ  കാന്റീൻയിൽ  പോയി ഐസ് ക്രീം   മേടിച്ചു  കൊടുത്തിട്ടു  ആണ്   അവൾ   ഒന്ന്  അടങ്ങിയതു തന്നെ.

പിന്നെ  എല്ലാരേയും  വിളിച്ചു  കൊണ്ടു  ഞാൻ   ദീപുയും  ആയി  ഉള്ള  കല്യാണ   കാര്യം  ഞാൻ   അവരോട് പറഞ്ഞു.

അത്   കേട്ടപ്പോൾ  എല്ലാവരിലും   ഒരു  ഞെട്ടൽ ഉണ്ടായിരുന്നു.

കൂടുതൽ ഞെട്ടിയത് വേദിയായിരുന്നു.

പക്ഷേ  പെട്ടന്ന്  തന്നെ   അവളുടെ   മുഖം   മാറി.

എന്നിട്ട്  ചിരിച്ചു  കൊണ്ടു  എന്നോട്  പറഞ്ഞു.

അപ്പോൾ  മുറപ്പെണ്ണിനെ തന്നെ   കെട്ടാൻ പോവുകയാണ് അല്ലേ.

എന്നാൽ    എന്റെ  വക   ഓൾ ദി ബെസ്റ്റ്

” താങ്ക്യൂ  പിന്നെ  നീ  വേണം   എല്ലാത്തിനും  മുൻപിൽ  നില്കാൻ. ”

അത്   നീ   പറയേണ്ട  കാര്യം  ഉണ്ടോ ഞാൻ   ഒപ്പം  ഉണ്ട്‌  അച്ചു.

പിന്നെ  ബാക്കി   എല്ലാവരോടുമായി  കല്യാണ   കാര്യം  പറഞ്ഞു.

അങ്ങനെ  ഇന്റർവെൽ  കഴിഞ്ഞ്   വീണ്ടും ഞാൻ പഠനത്തിലേക്ക് കടന്നു.

നിങ്ങള്ക്ക്  അങ്ങനെ  തോന്നിയോ ഞാൻ  ചുമ്മാ  പറഞ്ഞതാ.

എന്റെ  കല്യാണം   ഏറ്റവും വേദനിപ്പിച്ചത്    വേദി നെ  ആയിരുന്നു.

അത്   കാലം   പിന്നീട്  തെളിയിച്ചു.

പിന്നെ  ക്ലാസും  കഴിഞ്ഞ്  നേരെ  ഹോസ്റ്റലയിൽ  പോയി  ഡ്രസ്സ്‌  പാക്ക് ചെയ്യിതു  നേരെ  ശ്രീലകത്തുലേക്ക്.

ഞാൻ  അവിടെ  ചെന്നപ്പോൾ  എല്ലാരും  വളരെ   സന്തോഷത്തിൽ   ആയിരുന്നു.

പിന്നെ  നേരെ  നമ്മുടെ അമ്മൂസ് അടുത്തേക്ക് പോയി.

എന്താ  അമ്മുസേ  എല്ലാരും  ഇത്ര ഹാപ്പി.

“ഡാ ചെക്കാ  കല്യാണ   ഡേറ്റ്  കണിയാൻ   കുറിച്ച്  തന്നു. പത്തിൽ എട്ടു  പൊരുത്തവും ഉണ്ട്.”

ശോ  കളഞ്ഞ്   ഇല്ലേ  നമ്മക്ക്  പത്തിൽ പത്തു  ആയാൽ അല്ലേ ഒരു ഇത് ഉള്ളൂ.

“ഡാ   ചെക്കാ  ചുമ്മാ   ദൈവദോഷം പറയാതെ.”

ഞാൻ  ചുമ്മാ പറഞ്ഞെ   അല്ലേ   അമ്മുസേ. അതൊക്കെ  പോട്ടെ എന്ന് ആണ് ഡേറ്റ്.

” വരുന്ന   തിങ്കളാഴ്ച  പത്തുംയും  പത്തരയോടെ അടുത്ത ശുഭമുഹൂർത്തത്തിൽ. ആണ്   മോനെ  നിന്റെ കല്യാണം. ”

വല്ലാതെ   നീണ്ടു  പോയി  എന്ന് എനിക്ക് തോന്നുന്നു.

ഇന്ന്  ബുധൻ  അപ്പോൾ  ഇനി 5 ദിവസം   കൂടി.

‘ഡാ  ചുമ്മാ എന്നെ  കളിയാക്കാതെ  പോ  അവിടന്ന്  ഞാൻ   നിന്നോട്  മിണ്ടാതില്ല”.

അയ്യോ  അപ്പോഴേക്കും   എന്റെ  അമ്മുസ്  പിണങ്ങിയോ. ഞാൻ   ഒരു തമാശ   പറഞ്ഞത്   അല്ലേ.

പിന്നെ എന്താ  ഇത്ര   നേരെത്തെ  കല്യാണം  നടത്താൻ   കാരണം.

” ഡാ അവളുടെ   ജാതകത്തിൽ എന്തോ ദോഷം ഉണ്ട്. അത്   കൊണ്ടു  എത്രയും  വേഗം   കല്യാണം   നടത്തണം   എന്ന് ആണ്   കണിയൻ പറഞ്ഞത്.

പിന്നെ ജയഏട്ടൻയും  പറഞ്ഞു   നേരെത്തെ  കല്യാണം   നടത്തുന്നതാണ് നല്ലത്  എന്ന്.”

അപ്പോഴേക്കും  അമ്മാവൻ യും വന്നു  എന്നോട്  പറഞ്ഞു. പിന്നെ  എല്ലാം പെട്ടന്ന്  റെഡി   ആകണം  എന്നും.

അങ്ങനെ   ദിവസങ്ങൾ   ധൃതഗതിയിൽ പൊയ്ക്കൊണ്ടിരുന്നു.

ഇ  ദിവസങ്ങൾയിൽ   ഒന്നും   ദീപു   എന്നെ  മൈൻഡ്  പോലും  ചെയ്തില്ല.

വേദു  മാത്രം   വിളിക്കും  കഴിച്ചോ   കിടന്നോ  എന്ന്  എല്ലാം  ചോദിക്കും.

എന്നെക്കാൾ  എന്റെ  കല്യാണം   കാണാൻ  അവള്ക്ക്  ആയിരുന്നു  താല്പര്യം.

പക്ഷേ   അവളുടെ   വേദന   കാണാൻ  എനിക്ക്  പറ്റിയില്ല.

ഞാൻ   മനഃപൂർവം   തന്നെ   മറന്നു   എന്ന്  തന്നെ  പറയേണ്ടിവരും.

അങ്ങനെ അ ദിവസം  സംജാതമായി  എന്റെ കല്യാണം.

JSS ഗ്രുപ്പ് ന്റെ എംഡി ജയദേവൻ മേനോൻ ന്റെ ഒറ്റപുത്രിയാ  ദീപുയും ഞാനും   ആയി ഉള്ള  കല്യാണം., JSS ഗ്രൂപ്പിന്റെ പ്രൗഢിയോടെ  കൂടി   ആയിരുന്നു  നടന്നത്   തന്നെ.

വേദു  പറഞ്ഞത്  പോലെ  തന്നെ   അവൾ   എന്റെ  ഒപ്പം  എല്ലാത്തിനും  കൂടെ  ഉണ്ടാരുന്നു.

അവൾ  അന്നേ   ദിവസം   വളരെ  സുന്ദരി  ആയി  തന്നെ  വന്നത്   തന്നെ.

വന്നവരുടെ   കണ്ണ് എല്ലാം  അവളിൽ  ആയിരുന്നു.

അവളുടെ    ആഗ്രഹമായിരുന്നു ഞാൻ   സൂട്ടും കോട്ടും  ഇട്ടു  നിൽക്കുന്നത്   കാണാൻ.  അതിനാൽ   തന്നെ   എന്റെ  ഡ്രസ്സ്‌  എല്ലാം അവൾ   ആണ്   സെലക്ട്‌  ചെയ്യിതു   തന്നെ.

നമ്മുടെ  വാനരപ്പട അത്ര മോശമായിട്ട് ഒന്നുമില്ല വന്നത്  അവരും   അടിപൊളി  ആയിട്ടു  ആണ്   വന്നത്   തന്നെ.

ടോണി യും  വാമി യും ഒരേ  ഡ്രസ്സ്‌  ആയിരുന്നു.

പിന്നെ  അവൻ   അങ്ങനെ  ആണല്ലോ.

ഞാൻ   വാമിയോടെ   പറഞ്ഞു.

“നോക്കി  കണ്ടു  പഠിച്ചോ  അടുത്ത്  നിന്റെ  ആണ് “.

അത്   നീ  ഇവനോട്   പറ    എന്ന്  പറഞ്ഞു  വാമി   ടോണിയെ  ചുണ്ടികാണിച്ചു.

പിന്നെ   അവിടെ  കൂട്ടച്ചിരി ആയിരുന്നു. കല്യാണത്തിന്  വന്ന   വി ഐ  പി കളും  എല്ലാരും  ഞങ്ങളെ   നോക്കുന്നുണ്ട്.

ഐ ഡോൺ കെയർ  അത്   ആണ്  നമ്മുടെ  സ്റ്റാൻഡ്.

പിന്നെയും  അവരും   ആയി  കത്തി വെച്ചുകൊണ്ടുയിരുന്നപ്പോൾ  ആയിരുന്നു   മുഹൂർത്തമായി എന്ന്  അമ്മാവൻ  വന്നു  പറഞ്ഞെ.

അ തെണ്ടികൾ  എല്ലാം  എന്നെ  എടുത്തു കൊണ്ടു ആണ്   കതിർമണ്ഡപത്തിലേക്ക്   നയിച്ചത്.

ഇനി വധുവിനെ വിളിച്ചോളൂ ” ശാന്തി  പറഞ്ഞു.

കുറച്ചു  കഴിഞ്ഞ്   ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി    ദീപു   അമ്മയുടെയും   അമ്മായിയുടെയും  കൂടെ   തല കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു.

അവൾ   അ സാരിയിൽ  അതി   സുന്ദരി  ആയിരുന്നു.അവൾക്കു പിന്നെ ഏതു ഡ്രസ്സ് എടുത്തിട്ടാലും അതിന്റെതായ ലുക്ക് ഉണ്ടാകും…. സം പീപ്പിൾ ബോൺ വിത്ത് ദാറ്റ് അഡ്വാൻറ്റേജ്…. ലക്കി ദെം…

അത്   ചിന്തിച്ചു  ഇരുന്നപ്പോൾ  അവൾ വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ കഴുത്തിനു നേരെ നീട്ടി.

അപ്പോൾയും  അവളിൽ   അവളുടെ  സ്ഥിര സ്ഥായി ഭാവം (പുച്ഛം) ആയിരുന്നു.

വേദിക അവളുടെ മുടി പൊക്കി തന്നു, കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ  ഞാൻ   അവളുടെ   കഴുത്തിൽ   താലി  ചാർത്തി.

ഇതെല്ലാം കണ്ടു  തന്റെ    സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട്  ആണ്   വേദിക   അ മുഹൂർത്തം  കണ്ടത്.

ഇതു   ഒന്നും  അറിയാതെ   ആണ്  അച്ചു   ദീപുവിനെ   താലി    ചാർത്തിയത്.

ശേഷം  മണ്ഡപത്തിൽ  അവളുടെ കൈ ചേർത്തു പിടിച്ച് വലം വെച്ച്.

പിന്നെ ഞങ്ങൾ  നേരെ  ചെന്നു  അമ്മയുടെയും  അമ്മായിയുടെയും അമ്മാവന്റെ  കാലു തൊട്ടു ഞങ്ങൾ  അനുഗ്രഹം മേടിച്ചു.

പിന്നെ  എല്ലാരും  വന്നു    ഞങ്ങള്ക്ക് ആശംസകൾ നേരുന്നു.

വാസുദേവ മേനോൻ ആൻഡ്  മോൻ ആനന്ദ്  വന്നു   ഞങ്ങൾക്ക്  ആശംസകൾ നേർന്നു.

അവരെ   കണ്ടപ്പോൾ എനിക്ക്  ചിരി  ആയിരുന്നു  കാര്യം  എന്താ  എന്ന്  ചോദിച്ചാൽ   നമ്മുടെ   ആനന്ദയിന്റെ മുഖമപ്പോൾ കാണണമായിരുന്നു.

ഇത്ര കാലമായിട്ടും അവളുടെ ഭാഗത്തു നിന്നും എത്ര ആട്ടും തുപ്പും കിട്ടിയിട്ടും.. ഒരു തരി മടുപ്പ് പോലും കാണിക്കാതെ  അവളുടെ   പുറകെ നടന്നിട്ട്യും അവനു അവളെ   കെട്ടാൻ  പറ്റിയില്ലല്ലോ.

പിന്നെ  ആശംസ നേരാൻ  എന്റെ  ഗാങ്സ്സും  ഒപ്പം  എന്റെ ബെസ്റ്റി  വേദു യും  വന്നു.

അളിയാ  പൊളിക്കു  അവൾ   നിന്നേ  കൊല്ലാതെതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം  കേട്ടോ  എന്ന്  ടോണി പറഞ്ഞു.

“പൊന്നു  മൈരേ  അങ്ങനെ  ഒന്നും  പറയാതെ   അങ്ങനെ  വല്ലോം  നടന്നാൽ   എന്നെ  തെക്കോട്ട് എടുത്താൽ മതി.”

അവർ പോയി കഴിഞ്ഞ്   വേദു   എന്റെ  അടുത്തേക്  വന്നു കൊണ്ടു  പറഞ്ഞു.

അവൾ യോടെ നീ  നല്ലത്   പോലെ  പെരുമാറണം.

അവൾ   പാവം  ആണ്   കേട്ടോ ഡാ.  നല്ലത്   പോലെ  അവളെ നീ   നോക്കണം.

പിന്നെ  എല്ലാം  റെഡി  ആകും എടാ  അവൾ   നിന്റെ  പഴയ   ദീപു   ആയി തന്നെ   നിനക്കു   തിരിച്ചു  വരും.

എന്നും  പറഞ്ഞു   അവളും   പോയി. പോകുമ്പോൾ  അവൾ    കരഞ്ഞിരുന്നോ.

അവൾ   എന്താ  അങ്ങനെ  പറഞ്ഞെ   എന്ന്  മാത്രം   എനിക്ക്  ഒരു പിടിയും  ഇല്ലാരുന്നു.

ദീപുവിനെ  തല്ലണം   എന്ന്  പറഞ്ഞു   നടന്നവൾ   ആണ് ഇപ്പോൾ   ഇതു   എല്ലാം  എന്നോട്  പറയുന്നേ.

ഇവള്ക്ക്  എന്ത്  പറ്റി  എന്ന്  ചിന്തിച്ചു  ഇരുന്നപ്പോൾ  ആയിരുന്നു  അമ്മാവൻ  എന്നെ  വിളിച്ചു  കൊണ്ടു  പോയി  ഒത്തിരി   പേരെ   പരിചയപ്പെടുത്തിത്തന്നു.

അങ്ങനെ  അവിടത്തെ  പരിപാടിയും   റിസപ്ഷൻ യും  കഴിഞ്ഞപ്പോൾ   ആണ്  ഞങ്ങൾ   ഒന്ന്  ഫ്രീ  ആയതു   തന്നെ.

പിന്നെ  നേരെ ശ്രീലകത്തേക്ക് പോയി. എന്റെ   മുറിൽലേക്ക്   കേറി.

അവിടെ കട്ടിൽ പൂക്കൾ ഒക്കെ വെച്ച് നല്ല പോലെ അലങ്കരിച്ചിട്ടുണ്ട്. കട്ടിലിന്റെ അടുത്ത് മേശ പുറത്ത് ഒരു ഗ്ലാസ് പാലും ഒരു പാത്രത്തിൽ നാനാവിധ ഫ്രൂട്സും വെച്ചിരിക്കുന്നു.

അത് കണ്ടപ്പോൾ  എനിക്ക്  തോന്നിയത്  എല്ലാ  സിനിമയിൽ യുള്ള   ഫസ്റ്റ് നൈറ്റ്‌  സെറ്റപ്പ് .

പിന്നെ ഞാൻ   നേരെ  ചെന്നു  ഡ്രസ്സ്‌   മാറി  കുളിച്ചു.

കുളിച്  വന്നപ്പോൾ  തന്നെ   അമ്മ  എനിക്ക്  ഇടാൻ  ഉള്ള  ഡ്രസ്സ്‌ അവിടെ  എടുത്തു   വെച്ചിട്ട് ഉണ്ടാരുന്നു.

അത്  എല്ലാം  ഇട്ടു  ഞാൻ   റെഡി  ആയി.

മൂടി ചീകി കൊണ്ട് നിന്നപ്പോൾ  ആയിരുന്നു   വാതിൽ   തുറക്കുന്ന   ശബ്ദം കേട്ടത്  അത്   അവൾ   ആയിരുന്നു  ദീപു.

ഇപ്പോൾ  അവൾ    പച്ച സാരിയിൽ ആയിരുന്നു.

ഇ ഡ്രസ്യും   അവള്ക്ക്   നന്നായി  ചേരുന്നുണ്ടായിരുന്നു.

ഞാൻ  കുറച്ചു  നേരം   അവളെ   തന്നെ   നോക്കി  നിന്നു  പോയി.

പക്ഷേ   അവളുടെ   മുഖത്തിൽ   യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.

അവൾ   കൂൾ   ആയി തന്നെ   വന്നു  എന്റെ  അടുത്ത ഇരുന്നു.

എനിക്ക്   കിടക്കണം   എന്ന്   അവൾ   പറഞ്ഞു.

കിടന്നോ   അതിന് എന്തിനാ എന്നോട് ചോദിക്കുന്നത്.

ഇ  ലൈറ്റ്  ഓഫ്‌ ആകണം  എന്ന്  അവൾ അതും  പറഞ്ഞു   നേരെ  ബെഡ് യിൽലേക്ക് കിടന്നു.

പിന്നെ  എനിക്കും  ക്ഷീണം ഉള്ളതുകൊണ്ട്   അവളോട് തകർക്കാതെ   ഞാനും   കിടന്നു.

കിടന്നതു   അറിയാതെ   തന്നെ   ഞാൻ  ഉറങ്ങിപ്പോയി.

ഞാൻ    ആയിരുന്നു  നേരെത്തെ  എഴുന്നേറ്റത്.

നോക്കിപ്പോൾ എന്റെ മുഖം അവളുടെ മുഖത്തോട് ചേർന്ന് നിൽക്കുവാ, ശാന്തമായി ഉറങ്ങുന്ന അവളുടെ മനോഹരമായ മുഖം, കൂമ്പി അടച്ച ആ താമര മൊട്ട് പോലെയുള്ള കണ്ണുകൾ, ആ ചുവന്ന ചുണ്ടുകൾ ഒക്കെ ഞാനുമായി വെറും ഒരു ഇഞ്ചു മാത്രം അകലത്തിലാണ്.

ഞാൻ  എന്റെ മനസ്സിനെ   നിയന്ത്രിച്ചു  കൊണ്ടു   എഴുന്നേറ്റു.

ബാത്രൂംയിൽ   പോയി  കുളിച്ചു  ബാക്കി പരുപാടി   എല്ലാം  കഴിഞ്ഞ്   ഇറങ്ങിയപ്പോഴും  ദീപു   ഉറക്കത്തിൽ തന്നെയായിരുന്നു.

അല്ലെങ്കിലും അവൾ അങ്ങനെ തന്നെയാണ്  മൂട്ടിലെ വെയിൽ അടിച്ചാൽ മാത്രമേ എഴുന്നേൽക്കൂ.

പിന്നെ ഒന്നും  നോക്കാതെ   ഞാൻ ഡോർ   തുറന്നു   അടുക്കളിൽ ലേക്ക്  പോയി.

അവിടെ   എത്തിയപ്പോൾ   അമ്മൂസ് തിരക്കിട്ട പരിപാടിയായിരുന്നു.

അമ്മുസേ  ചായ.

അപ്പോൾ  തന്നെ   അടുക്കളയിൽ  നിന്നു  അമ്മുസ്  വിളിച്ചു  പറഞ്ഞു   ചെക്കാ  നിനക്കു   ചായ  വേണമെങ്കിൽ   നിന്റെ  ഭാര്യയോടെ  പറ.

പിന്നെ  എന്റെ സ്ഥിരം അടവ്   ഞാൻ   പുറത്ത്  എടുത്തു അമ്മുസേ  പ്ലീസ് എന്റെ   ചക്കര  അല്ലേ  പ്ലീസ്  എനിക്ക്  താ   ചായ.

അത്   ഏതായാലും  ഏറ്റു  കുറച്ചു  കഴിഞ്ഞ്   അമ്മൂസ്  എനിക്ക് ചായ  ആയിരുന്നു  വന്നു.

അങ്ങനെ   ചായയും   കുടിച്ചു  ഇരുന്നപ്പോൾ  ആയിരുന്നു  അമ്മാവൻ  വന്നത്.

എന്താ  അച്ചു  ഇന്ന്  പരുപാടി.

” അങ്ങനെ  പ്രത്യേകിച്ചൊരു പരിപാടിയുമില്ല  എന്താ  അമ്മാവാ “.

ഡാ  നിങ്ങൾ  രണ്ടുപേരും  നമ്മുടെ എസ്റ്റേറ്റ്  വരെ   പോയിട്ട്  വാ.

അവിടെ എന്തോ തിരിമറി നടക്കുന്നുണ്ടെന്ന്   മാനേജർ  മോഹൻ പറഞ്ഞായിരുന്നു.

എനിക്ക്  ഇന്ന്  മിനിസ്റ്ററെയും  ആയി  ഒരു  മീറ്റിംഗ്  ഉണ്ട്‌.

ഇന്ന്  നമ്മുടെ  കറി പൌഡർ   പ്രൊജക്ടിന്   ഒപ്പ്  ഇട്ടു  തരാം    എന്ന്  ആണ്   മിനിസ്റ്റർ  പറഞ്ഞെ.

അത് കൊണ്ടു  എനിക്ക്   അവിടെ  പോയെ  പറ്റു.

ഇല്ലെങ്കിൽ  ഞാൻ   പോയേനെ. പിന്നെ  ഞാൻ   ഓർത്തപ്പോൾ  ഇത് നിങ്ങൾയും   ഒരു  ജോളി  ട്രിപ്പ്‌ യും  ആകുംമെല്ലോ.

“എന്നാൽ  ശെരി  അമ്മാവാ  ഞങ്ങൾ   പോകാം.”

ഒരു എതിർപ്പും കൂടാതെ ഞാൻ  അമ്മാവനോടെ   പറഞ്ഞു   നേരെ  റൂമിയിലേക്  പോയി.

ഇത്  എല്ലാം  കേട്ട് കൊണ്ടു  ആണ്   അമ്മായി വന്നേ.

ജയേട്ടൻ  എന്തിനാ  അവരെ   അങ്ങോട്ടു  പറഞ്ഞു  വിടുന്നെ കല്യാണം   കഴിഞ്ഞത്   അല്ലേ  ഉള്ളു.

“ഡി  അത്  അല്ലാ    അവർ   തമ്മിൽ  പരസപരം  ഒന്ന്  തുറന്നു   സംസാരിക്കട്ടെ. അവരിൽ   എന്തോ  അകൽച്ച ഉള്ളതുപോലെ എനിക്ക് തോന്നി  അങ്ങനെ  വല്ലതും   ഉണ്ട് എങ്കിൽ   അവർ   പരസപരം   പറഞ്ഞു    തീർക്കട്ടെ   എന്ന്   കരുതി   ആണ്    അവരെ   അങ്ങോട്ടുക്‌  വിടുന്നത് തന്നെ.”

എന്റെ  ഏട്ടാ  നിങ്ങളുടെ ബുദ്ധി   അപാരം തന്നെ.

അത്   കൊണ്ടു  അല്ലേ  ഞാൻ   നിന്റെ  കണവൻ   ആയെക്കുന്നെ.

അമ്മാവൻ  പറഞ്ഞ   പോലെ   എസ്റ്റേറ്റെയിൽലേക്ക്    പോകാൻ  ഉള്ള  യാത്രക്‌   ഞാൻ    തയ്യാറായി.

ദീപുവനോടും   അമ്മാവൻ  കാര്യം  പറഞ്ഞു   പക്ഷേ   അവൾ   ആദ്യം അതിനു   തയ്യാറായില്ല.

പിന്നെ  എല്ലാരും  കൂടി  പറഞ്ഞപ്പോൾ  അവളും   സമ്മതിച്ചു.

അങ്ങനെ  ഞങ്ങളുടെ   യാത്ര   തുടങ്ങി.എന്റെ  ഇഷ്ടംപെട്ട  മസെരാട്ടിയിൽ  ആയിരുന്നു ഞങ്ങളുടെ യാത്ര.

ഇത്ര  സമയം  ആയിട്ടും   ദീപു   എന്നോട്  ഒരു  അക്ഷരം പോലും  സംസാരിച്ചില്ല.

അങ്ങനെ  ഞങ്ങൾ  എസ്റ്റേറ്റ്യിൽ  എത്തി. അവിടെ  ഞങ്ങളും   കാത്ത്  മാനേജർ  മോഹൻ    ഉണ്ടാരുന്നു.

പുള്ളിയോടെ  പറഞ്ഞു   ഡോക്യൂമെന്റസ്  എല്ലാം ഞാൻ   ചെക്ക്  ചെയിതു.

പുള്ളി  പറഞ്ഞ   കാര്യം  സത്യം   ആയിരുന്നു. എവിടെ എല്ലാമോ   തിരുമറി  നടന്നിട്ടുണ്ട്.

അത്  ഞാൻ   അപ്പോൾ  തന്നെ   അമ്മാവനെ  വിളിച്ചു   പറയുകയും ചെയ്തു.

” ഡാ   എല്ലാം  ഞാൻ  നോക്കി  കൊള്ളാം  ഏതു   ആയാലും  നിങ്ങൾ

തിരിച്ചു   വന്നേക്‌. പിന്നെ പെട്ടന്ന്  ഒന്നും  വരണ്ടാ   പതിയെ   വന്നാൽ  മതി  കേട്ടോ. മോൾ  എവിടെ ഡാ “.

ദീപു   ഇവിടെ  ഉണ്ട്‌,  എന്നാൽ അമ്മാവാ പിന്നെ  വിളിക്കാം  മോഹൻ   വരുന്നുണ്ട്.

“എന്നാൽ  ശെരിടാ   സൂക്ഷിച്ചു  വരണേ”.

ഫോൺ   വെച്ച   ഉടനെ   തന്നെ വീണ്ടും  കാൾ   വന്നു.

വേദിക   ആയിരുന്നു  അത്. ഫോൺ എടുത്തു  ഉടനെ,

” ഡാ എന്താടാ  മണവാള  ഇപ്പോൾ  എവിടാ. കല്യാണം   കഴിച്ചപ്പോൾ   നീ  എന്നെ  മറന്നോ, ഇപ്പോൾ പെണ്ണുമ്പിള്ളയെ കെട്ടിപ്പിടിച്ച് ഇരിപ്പാണ് അല്ലേ. ”

ഡി  അങ്ങനെ  ഒന്നുമില്ലാ. ഞാൻ   ഞങ്ങളുടെ   എസ്റ്റേറ്റ്യിൽ  ആണ്.

ഏതു   ആയാലും  രാത്രി  ആകും  വീട്ടിൽ   എത്തുമ്പോൾ. നിന്നേ  ഞാൻ  മിസ്സ്‌  ചെയ്യുന്നുണ്ട്.

” എനിക്കും  അങ്ങനെ   ആണ്.ഡാ   തിരിച്ചു  വരുമ്പോൾ  പയ്യെ  വന്നാൽ  മതി   കേട്ടോ. വലിയ   സ്പീഡ്  ഒന്നും  വേണ്ട. ”

ഇല്ലടോ  എന്റെ  വേദു കുട്ടി  ഞാൻ   പയ്യെ   വരത്തുള്ളു  നീ ഇങ്ങനെ  പേടിക്കാതെ. അതും  പറഞ്ഞു   ഞാൻ   ഫോൺ വെച്ചു.

പിന്നെ  എസ്റ്റേറ്റ് യിലെ  പരുപാടി   എല്ലാം  കഴിഞ്ഞ്പ്പോൾ   രാത്രി ആയി.

തിരിച്ചു  പയ്യെ  ആണ്  ഞാൻ  വണ്ടി  ഓടിച്ചു  കൊണ്ടു  ഇരുന്നത്   തന്നെ.

എന്റെ  വേദു   പറഞ്ഞാൽ   അനുസരിക്കേണ്ട.

കുറച്ചു  കഴിഞ്ഞ്   ഞാൻ   നോക്കുമ്പോൾ  ദീപു   പുറത്തേക്  നോക്കി  കൊണ്ടു  ഇരിക്കുവാരുന്നു.

ആൾതാമസം കുറഞ്ഞ  ഏരിയയിൽലൂടെ  ആണ്  ഞങ്ങളുടെ വണ്ടി ഇപ്പോൾ  കടന്നു പോകുന്ന.

പെട്ടന്ന്  ആയിരുന്നു ഞങ്ങളുടെ    വണ്ടിയുടെ  പുറകിൽലൂടെ കാതടപ്പിക്കുന്ന മുരൾച്ചയോടെ ഒരു വാഹനം ഡ്രിഫ്റ്റ് ചെയ്ത്  ഞങ്ങളുടെ  മുന്നിൽ വന്നത്.

അല്പം നേരം കൂടി ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലിറേറ്ററിൽ കാലമർത്തി ശബ്ദം ഇരട്ടിപ്പിച്ചതിനുശേഷം എൻജിൻ ഓഫ്‌ ചെയ്ത് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു  അപ്പോൾ  ഞങ്ങൾ   ഞെട്ടി  പോയി.

“ആനന്ദ് ”

അവന്റെ ഒപ്പം   നാല് പേര് കൂടി  ജീപ്പിൽ നിന്നും ഇറങ്ങി വന്നു.

ഞങ്ങൾ   വണ്ടിയിൽ  നിന്നു  ഇറങ്ങി.അപ്പോൾ  അവൻ  ഞങ്ങളുടെ   നേർക്  വന്നു.

” ഞാൻ   നിന്റെ  പുറകെ   ഇത്ര   നാളും   നടന്നിട്ട്  നീ  എന്നെ  തിരഞ്ഞു   നോക്കി ഇല്ലാ  എന്നിട്ട്  നീ   ഇവനെ   കെട്ടി അല്ലേ.

അങ്ങനെ  നിന്നേ  വെറുതെ    വിടാൻ പറ്റുമോ  എനിക്ക് ഏതു   ആയാലും  സ്വത്ത് കിട്ടിയില്ല.   അപ്പോൾ  ഇനി  തൽക്കാലം നിന്നെ മതി എനിക്ക്. ”

ദീപു വിനു  നോക്കി  വന്യമായൊന്ന്  അവൻ  പുഞ്ചിരിച്ചു.

“നീ   ഇവളെ    തൊടണം  എങ്കിൽ  നീ  എന്നെ  കൊല്ലണം.”

എന്ന്    ഉറച്ചശബ്ദത്തോടുകൂടി ഞാൻ  അവനോട് പറഞ്ഞു.

അങ്ങനെ  എങ്കിൽ  നിന്നേ  കൊന്നിട്ട്  ഞാൻ   ഇവളെ   സ്വന്തം  ആകും.

എന്നിലെ പ്രാന്തനെ ഉണർത്തുന്നതായിരുന്നു അവന്റെ  വാക്കുകൾ.

എന്നാലും  ഞാൻ   എന്നെ തന്നെ   നിയന്ത്രിച്ചുകൊണ്ട് അവനോട് പറഞ്ഞു,

ഇതൊന്നും നിനക്ക് നല്ലതിനല്ല വെറുതെ സീൻ ക്രിയേറ്റ് ചെയ്യാതെ പോവാൻ  നോക്ക്.

” അങ്ങനെ  ഞാൻ  പോകത്തില്ല പുല്ലേ  ഞാൻ   ഒത്തിരി  മോഹച്ചതാ   ഇവളെ   അങ്ങനെ  വെറുതെ   വിടാൻ  പറ്റുമോ.പോവുമ്പോൾ ഞാൻ ദേ ഇവളയെയും  കൊണ്ടുപോവും. എന്നിട്ട്  എന്റെ   ആവശ്യം കഴിഞ്ഞു  ഞാൻ   തിരിച്ചു   തന്നേക്കാം. ”

ഒരു  വൃത്തികെട്ട  ചിരിയോടെ കൂടിയാണ് അവൻ ഇതെല്ലാം  പറഞ്ഞത്.

പിന്നെ  എനിക്ക്  ഭ്രാന്ത്  കേറിയ അവസ്ഥയായിരുന്നു.

ഞാൻ     അവന്റെ  കരണം നോക്കി പൊട്ടിച്ചു.

പക്ഷേ   അതിനു  മുൻപേ   അവൻ എന്റെ നെഞ്ചിൽ ചവിട്ടി.

പെട്ടന്ന്  ഉള്ള  ആക്രമണം ആയതുകൊണ്ട്   എനിക്ക് ചേർത്തു നിൽക്കാൻ പറ്റിയില്ല.

ഞാൻ ബോഡി  ഒന്ന്  സ്‌ട്രെച് ചെയ്തു  എഴുന്നേറ്റു.അപ്പോഴേക്കും ഒരുത്തൻ എന്റെ നേർക്ക് ഓടിയടുത്തു.

എന്നെ  തല്ലാൻ   വന്ന   അവന്റെ വലതു കൈ എന്റെ വലതുകൈ കൊണ്ട് തന്നെ ബ്ലോക്ക്‌ ചെയ്തു.. അപ്പൊത്തന്നെ ആ കൈ തിരിച്ചൊടിച്ചു അവന്റെ വലതു മുട്ട് നോക്കി ആഞ്ഞൊരു ചവിട്ടും.. ബാലൻസ് കിട്ടാതെ അവൻ വീഴുന്നതിനേക്കാൾ മുന്നേ ഞാൻ എന്റെ വലതു കാല് പിന്നിലേക്കു വെച്ച് അവന്റെ കഴുത്തിൽ ലോക്ക് ചെയ്തിരുന്നു.

അവനെ   ശ്വാസം കിട്ടാതെ പിടഞ്ഞു  അപ്പോൾ   കെടക്… ലോക്ക് വിടീച്ചപ്പോൾ അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു.

കൊല്ലാട  അ നയന്റെ   മോനെ  എന്ന്  അനന്ദു   അലറാൻ തുടങ്ങി.

ഇതേസമയം  ദീപു വിന്റെ  നേരെ  ഓടി  വന്നവൻനെ  അവൾ   കാല് മടക്കി  ഒറ്റത്തിരി അവൻ   അപ്പോൾ  തന്നെ   താഴെ  വീണു.

ഇതേസമയം   എന്റെ  നേരെ  വന്ന  കത്തിയുമായി വന്ന അവനെ  ഞാൻ  ഇടതു കൈകൊണ്ട്  ബ്ലോക്ക് ചെയ്തു  വലതുകൈകൊണ്ട് അവന്റെ   വാരിയെല്ല് നോക്കി  പഞ്ച് ചെയ്തു.

പെട്ടന്നാരുന്നു  ആനന്ദ   എന്റെ   മുതുകത്ത്   കമ്പി കൊണ്ടു അടിച്ചത്.

എനിക്ക്  ബാലൻസ്   ചെയ്യിതു   നിൽക്കാൻ പറ്റിയില്ല     താഴെ  വീണു.

അച്ചേട്ടാ എന്ന്  വിളിച്ചു  കൊണ്ടു  ദീപു   എന്റെ  അടുത്തേക്  വന്നു.

അച്ചേട്ടാ…. എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ അവളുടെ   കണ്ണിൽ  ഞാൻ   അപ്പോൾ   കണ്ടായിരുന്നു.

അവളെ   പിടിക്കാൻ  ആനന്ദ് അവളുടെ   അടുത്തേക്  പോയപ്പോൾ   ഞാൻ എഴുന്നേറ്റു  ചാടി     അവന്റെ  നെഞ്ചിൽ ലേക്ക്  ആഞ്ഞ് പഞ്ച്  ചെയ്യിതു.

അവൻ   തെറിച്ചുവീണു .അവന്റെ ഒപ്പം  ഉണ്ടാരുന്ന വേറെ  ഒരുത്തൻ കമ്പിയും എടുത്ത്   എന്റെ തലക്കു നേരെ വീശി  കൊണ്ടു   വന്നു. ഞാൻ  അത് ഞാൻ  മുൻകൂട്ടി കണ്ടതിനാൽ  അതിനെ   ബ്ലോക്ക്‌  ചെയ്യിതു  അവന്റെ ഭാര്യയെ നോക്കി   പഞ്ച്  ചെയ്യിതു.

പിന്നെ ഞാൻ   അവനെ  ലോക്ക് ചെയ്ത് അവന്റെ ഇടതു കാലിന്റെ ബാക്കിൽ ശക്തിയായി ചവുട്ടി അവന്റെ ബാലൻസ് കളഞ്ഞു അതോടെ നിലത്ത് വീണ അവന്റെ കഴുത്തിൽ നല്ല ഊക്കിൽ ഒരൊറ്റ പഞ്ച് അതോടെ അവൻ ശ്വാസം കിട്ടാത്ത കിടന്നു പിടഞ്ഞു എന്നിട്ട്   അവന്റെ തല ഞാൻ ഒറ്റത്തിരി.

ശേഷം   ഞാൻ  നേരെ  ആനന്ദ   അടുത്ത  ചെന്നിട്ടു  കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു  നീ  എങ്ങാനും ഇനി ഇവളുടെ  നിഴൽ വെട്ടത്തിൽ വന്നാൽ കൊന്നുകളയും  ഞാൻ.

അതും   പറഞ്ഞു   അവനു ഒരു ചവിട്ടും  കൂടി കൊടുത്തിട്ടാണ്   ഞങ്ങൾ   യാത്ര  തുടങ്ങിയതുതന്നെ.

യാത്രയിൽ   ഉടനീളം ഞാൻ ചിന്തിച്ചത് വർഷങ്ങൾക്ക്   ശേഷം   എന്നെ   പഴയതുപോലെ   അച്ചുട്ടാ എന്ന്  അവൾ  വിളിച്ചതിൽ   ഉള്ള  അതിശയം  ആയിരുന്നു.

ഇപ്പോൾ  എനിക്ക്   മനസ്സിൽ  ആയി പുറമേ  എന്നോട്  ദേഷ്യം  കാണിക്കുന്നുണ്ടെങ്കിലും  അവള്ക്ക്  എന്നെ  വലിയ  ഇഷ്ടം  ആണ്.

പക്ഷേ   എന്തോ     അ ഇഷ്ടം പുറത്തു   കാണിക്കാൻ   എന്തോ  തടസ്സം   ഉള്ളത്   പോലെ.

അത്   എന്ത്  ആണ്   എന്ന്  കണ്ടുപിടിക്കണം .

അയ്യോ  ചോര   എന്ന്  ദീപു    പറഞ്ഞപ്പോൾ   ആണ്   ഞാൻ   നോക്കുന്നെ അ   തല്ലിൽ  സ്റ്റിച്  പൊട്ടിയത്   ആണ്.

വലിയ   മുറിവ് ഒന്നുമല്ല  അത് കൊണ്ടു  ആണ് ഞാൻ   ശ്രദ്ധിക്കാതെ  പോയത്.

അത്   പറയുമ്പോൾ    ദീപുവിന്റെ  മുഖത്തിൽയുള്ള  വിഷമം  ഞാൻ   അ സമയത്തിൽ  കണ്ടു.

“ഞാൻ   കാരണം  ആണ്   ഇങ്ങനെ  എല്ലാം സംഭവച്ചത്   എന്ന്  പറഞ്ഞു   അവൾ   കരയാൻ തുടങ്ങി.”

അങ്ങനെ  ഒന്നും  അല്ലടോ   അല്ലെങ്കിലും  ഇതു   എല്ലാം  നടക്കും കാരണം ഇതാണ് വിധി.

“ബാ   നമ്മക്ക്  ഹോസ്പിറ്റലിലേക്ക് പോകാം  എന്ന്  പറഞ്ഞു  അവൾ   വീണ്ടും  കരയാൻ തുടങ്ങി.”

ഇത്ര   ബോൾഡ്  ആയിട്ടുയുള്ള  ദീപു  ആദ്യമായിട്ടാണ് എനിക്കുവേണ്ടി  കരയുന്നത്.

ഡോ  തനിക്ക് അതിനു   എന്നെ ഇഷ്ടം ഇല്ലല്ലോ.

പിന്നെ  എന്തിനാ കരയുന്നെ  നിനക്കു  എന്നോട്   എപ്പോഴും   ദേഷ്യം അല്ലേ.

“അങ്ങനെ   പറയെല്ലേ ഏട്ടാ   എനിക്ക്  എന്റെ  ഏട്ടനെ  വലിയ   ഇഷ്ടം  ആണ്.”

എന്നിട്ട്    അന്നോ  എന്നോട്  താൻ   ഇത്ര   നാളും   മിണ്ടാതെ   നടന്നത്.

“അതിനു   ഞാൻ    അല്ലല്ലോ  മിണ്ടാതെ നടന്നത്   ഏട്ടൻ  അല്ലേ.

എപ്പോൾ  നോക്കിയാലും  എന്നോട്  വഴക്കുണ്ടാക്കാൻ അല്ലേ ഏട്ടൻ നോക്കുന്നേ.

പിന്നെ  ഞാൻ   എങ്ങനെ  മിണ്ടുന്നേ. ഏട്ടൻ  ഓർക്കുന്നുണ്ടോ   അന്ന്  മുത്തശ്ശി  മരിച്ച  കഴിഞ്ഞ് ശേഷം  ഏട്ടൻ എന്നോട്  മിണ്ടിയിട്ട് ഉണ്ടോ.

ഏട്ടൻ  എന്നോട്  മിണ്ടാതെ  ഇരുന്നപ്പോൾ  ഞാൻ   എന്തോരം  വിഷമിച്ചു എന്ന് എന്നറിയാമോ.

അ  ഒറ്റപ്പെടൽ  മറികടക്കാനാണ്  ഞാൻ   എല്ലാരോടും   ദേഷ്യം  കാണിച്ചു  കൊണ്ടുയിരുന്നത്.

അല്ലാതെ  ഏട്ടനോടെ  ഉള്ള   ഇഷ്ടക്കുറവ് കൊണ്ട് ഒന്നുമില്ലായിരുന്നു. പക്ഷേ   അന്നത്തെ  അ  പതിനാലുകാരിക്ക്   ഏട്ടനിൽ നിന്നു  ഉള്ള അ അവഗണന സഹിക്കാൻ   പറ്റുന്ന ഉണ്ടായിരുന്നില്ല.

അത്   ഏട്ടൻ  മനസ്സിൽ   ആക്കി ഇല്ലല്ലോ.

അന്ന്  ഏട്ടൻ      എന്നെ  മനസ്സിലാക്കിയിരുന്നെങ്കിൽ  എനിക്ക്  എന്റെ   ബാല്യം നഷ്ടം ആവില്ലായിരുന്നു.

ഞാൻ   അന്ന്  ഡിഗ്രി  പഠിക്കാൻ  ബാംഗ്ലൂർ പോയപ്പോൾ  ഏട്ടൻ  എന്നോട്  പോകണ്ടാ   എന്ന്  പറയും   എന്ന്  ഞാൻ   കരുതി.

എനിക്ക്  ഇവിടെ  നില്കാൻ ആയിരുന്നു  താല്പര്യം  പക്ഷേ   ഏട്ടൻ  ഒന്നും  അന്ന്  പറഞ്ഞില്ലാലോ.

പിന്നെ  ലീവിന്യും  വെക്കേഷൻ യും  എല്ലാം  ഞാൻ   വരുമ്പോൾ  ഏട്ടൻ  ഹോസ്റ്റലയിൽലേക്ക് പോകും.

ഏട്ടനെ  കാണാൻ ഉള്ള  മോഹത്തിൽ  ആണ്   ഞാൻ   വരുന്നത്   തന്നെ.

പക്ഷേ   ഞാൻ   തിരിച്ചു  പോയാൽ  മാത്രം   ഏട്ടൻ  ശ്രീലകത്തേക്ക് വരത്തുള്ളു.

ഞാൻ   എന്ത്  തെറ്റ് ചെയ്തിട്ട് ഏട്ടാ   എന്നെ അന്ന് അവഗണിച്ചത്.

അതിൽ  പിന്നെ  എനിക്ക്  ഏട്ടനോട്  വെറുപ്പ്  ആയിരുന്നു.

അത്    പിന്നെ   ദേഷ്യം ആയി മാറി.

പിന്നെ  നാട്ടിൽ  നിന്നാൽ  എങ്കിലും  ഏട്ടനെ  കാണാം കഴിയും എന്ന് കരുതിയാണ്   ഞാൻ   ബാംഗ്ലൂർയിൽ  അടിയുണ്ടാക്കി  വന്നത്   തന്നെ.

എന്നാൽ  അപ്പോഴും  എന്നെ ഒന്ന്  മൈൻഡ്  ചെയ്യാൻ  പോലും   തയ്യാർ ആയോ  അച്ചുഏട്ടൻ.

പിന്നെ  അമ്മയും  അച്ഛനും  പറഞ്ഞു   ആണ്   ഞാൻ   ഏട്ടൻന്റെ  കോളേജിൽ ലേക്ക്  വന്നുതു   തന്നെ.

പക്ഷേ   ഞാൻ   എന്തോരം സന്തോഷിച്ചു കൊണ്ടാണ് അങ്ങോട്ട് വന്നേയെന്നു  അറിയാമോ.

ഞാൻ   വരുമ്പോൾ  കാണുന്ന  കാഴ്ച   വേറെ  ഒരാൾ  ആളെ  കെട്ടിപിടിച്ചു  ഏട്ടൻ നില്കുന്നത്  ആയിരുന്നു.

എന്റെ  മനസ്സ്     തകർത്തുകളയുന്ന കാഴ്ചയായിരുന്നു അത്.

അത്   കൊണ്ടു  ആണ്   ഞാൻ   ബൈക്ക്  അവിടെ  കൊണ്ടു   നിർത്തിയത് തന്നെ.

പിന്നെ  പരുപാടി   എല്ലാം  തുടങ്ങി   കഴിഞ്ഞപ്പോഴും   ഞാൻ   ഏട്ടനെ  തന്നെ   നോക്കി  നടക്കുവാരുന്നു.

അപ്പോൾ  ആയിരുന്നു  എബി യും  ഗംഗ്‌സും  വന്നത്.

“എന്താ  മോളെ  ഇവിടെ  ചുറ്റിപറ്റി   നടക്കുന്ന.

ആരെ   അന്വേഷിച്ചാണ് നടക്കുന്നത്  ഞാൻ  മതിയോ നിനക്കു   പിന്നെ നിന്റെ  റേറ്റ്  എത്രയ.

അത്  കേട്ട്  കൂടെ  ഉള്ളവന്മാർ  പൊട്ടിച്ചിരിച്ചു.

ബസ്റ്റഡ്  എന്ന്  വിളിച്ചുകൊണ്ടു   ഞാൻ   അവന്റെ  കരണം നോക്കി ഒന്നു കൊടുത്തു.

പിന്നെ  അത്   വലിയ   അടിയായി. അത്   നടന്ന   കൊണ്ടു  ഇരുന്നപ്പോൾ  ആയിരുന്നു  നീ   ഇടയ്ക്ക് കേറിയത്.

അത്   കൊണ്ടു   അല്ലേ   നിനക്കു  അടി കിട്ടിയത്.

അത്   നിനക്കു   കിട്ടിയപ്പോൾ എനിക്ക് ഒരു സന്തോഷം ഉണ്ടായിരുന്നു.

എന്ത് എന്നാൽ നീ   എന്നോട്   ഇത്ര  നാളും   മിണ്ടാത്തതിന്റെ   ശിക്ഷ ആയിട്ടു  ആണ്   ഞാൻ   അതിനെ   കണ്ടത്   തന്നെ.

പ്രിൻസിപ്പലിനെ മുൻപിൽ  എന്നെ  സപ്പോർട്ട്   ചെയ്തപ്പോൾ എനിക്ക്  നിന്നേ കെട്ടിപിടിച്ചു  ഒരു  ഉമ്മ  തരണം   എന്ന്  ഉണ്ടാരുന്നു.

അത്   എല്ലാം  കഴിഞ്ഞ്    നീ  വീട്ടിൽ  വന്നപ്പോൾ  നിന്റെ  മുറവ്  കണ്ടു  എനിക്ക്   നോവ്  തോന്നി ആയിരുന്നു.

പക്ഷേ   അപ്പോഴും  നിനക്കു   വേദികയെ    കുറിച്ച്  മാത്രം   ആണ്   സംസാരിച്ചത് തന്നെ.

അത് കൊണ്ടു ആണ് ഞാൻ   വീണ്ടും  നീയും   ആയി അടിയുണ്ടാക്കതു  തന്നെ.

അന്ന്  എനിക്ക്   ഏട്ടന്റെ അവഗണന  യിൽ നിന്നു  മറികടന്നത്   നൈറ്റ്‌  റൈഡ്  ആയിരുന്നു.

പക്ഷേ   ഏട്ടൻ  ഏട്ടൻ  എന്നെ  തടഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു  പിന്നെ  വൈകിട്ട്   വേദികയുടെ കാര്യങ്ങൾ പറഞ്ഞുത്തിനു   ശിക്ഷ ആയിട്ടാണ് ഞാൻ  അ ഹെൽമെറ്റ്‌  ഞാൻ   വയറിലേക്ക്  എറിഞ്ഞത് തന്നെ.

പിറ്റേന്ന്   മീറ്റിങ്ങിനു പോയപ്പോൾ  ഞാൻ   ശ്രദ്ധിച്ചത്  മുഴുവൻ  നിന്നേ  ആയിരുന്നു  അറിയുമോ.

ആനന്ദ് എന്നെ  ശല്യം  ചെയ്യുന്നത് കണ്ടിട്ട്യും  നീ പ്രതികരിച്ചു പോലുമില്ല  അപ്പോൾ  എനിക്ക്  വീണ്ടും  നിന്നോട്  വെറുപ്പ് തോന്നി.

നീ   എനിക്ക്  വേണ്ടി  എബിയും   ആയി  അടിയുണ്ടാക്കി അപ്പോൾ  എനിക്ക്  തോന്നി   നിനക്കു എന്നോട് ഇഷ്ടം  ആണ്   എന്ന്.

എന്നാൽ നിനക്ക്   മുറിവ് പറ്റിയപ്പോൾ  ഞാൻ   ഓടി  വന്നില്ലേ  എന്നിട്ട്   നീ  എന്നെ  നോക്കിയോ.

അപ്പോഴും  നിനക്കു    വേദികയുടെ  വാക്ക്  അല്ലേ  കേൾക്കുക  ഉള്ളൂ.

അ  സമയത്തിൽ   ഞാൻ   എന്തൊരു വിഷമിച്ചു നിനക്കറിയാമോ.

അത്  എല്ലാം  കഴിഞ്ഞ്   ആണ്   വീട്ടിൽ  വെച്ചു  അച്ഛനുമായി  വഴക്കുണ്ടാക്കുന്നത്.

” മോളേ  അവൻ   എവിടെയെ. എന്താ  അവിടെ നടന്നത്   പറ ”

അങ്ങനെ  വലിയ   ഒന്നും      അവിടെ  നടന്നില്ലാ.

എന്നിട്ടു  ഞാൻ   കോളേജിൽ നിന്നു  അറിഞ്ഞത്   അവനെ   എന്തോ  പറ്റി  എന്ന്     ആണല്ലോ.

അങ്ങനെ   അറിഞ്ഞെങ്കിൽ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്.

പിന്നെ നിന്റെ  കാര്യം  പറഞ്ഞു   തർക്കിച്ചു കൊണ്ടിരുന്നപ്പോൾ  ആയിരുന്നു   അച്ഛൻ  കുഴഞ്ഞു  വീണത്.

നീ   കാരണം   ആണ്  അച്ഛൻയും  ആയി ഞാൻ   വഴക്കിടാൻയേണ്ടി വന്നത്  തന്നെ.

പിന്നെ  ICU വിന്റെ   അകത്തു   കേറുമ്പോൾ  എനിക്ക് പേടി  ആയിരുന്നു.

അച്ഛന്  ഒന്നും വരുത്തരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന.

ഞാൻ  എത്ര വെറുക്കാൻ ശ്രമിച്ചാലും  എന്റെ   ഉള്ളിൽ  അ പഴയ    അച്ചു ഏട്ടൻ  തന്നെ   ആയിരുന്നു.

അത്   കൊണ്ടു  തന്നെ  ആണ്  ഞാൻ   വേറെ  എതിർപ്പൊന്നും കൂടാതെ അച്ഛൻ  പറഞ്ഞപ്പോൾ ഞാൻ   കല്യാണത്തിൽ സമ്മതിച്ചത്.

കല്യാണ   സമയത്തിൽ   പോലും  ഏട്ടൻ  അവളോട്‌  കൂടി  തന്നെ   ആണ്  നിന്നിരുന്നത്.

അപ്പോൾ  ഞാൻ   എന്തോരം  വിഷമിച്ച് എന്ന്  അറിയാമോ.

എല്ലാം  കഴിഞ്ഞ്    ആദ്യരാത്രിയിൽ  വന്നപ്പോൾ  എന്ത് എങ്കിലും  എന്നോട്  മിണ്ടാരുന്നോ.

അത്   കൊണ്ടു  അല്ലേ  ഞാൻ   ഏട്ടനോടെ  അങ്ങനെ  എല്ലാം  പെരുമാറിയത്   തന്നെ.

ഇനി  പറ  ഞാൻ   ആണോ  ഇത്ര   നാളും  മിണ്ടാതെ  നടന്നത്.”

എന്ന്  പറഞ്ഞു   അവൾ   കരയാൻ തുടങ്ങി.

അവളുടെ   ഓരോ   ചോദ്യവും  എന്റെ  നെഞ്ചിൽ   ആണ്   കൊണ്ടത്.

അന്ന്  മുത്തശ്ശി  മരിച്ചപ്പോൾ  അവള്ക്ക്  വലിയ   വിഷമമായിരുന്നു. കാരണം   അവളുടെ  ബെസ്റ്റി ആയിരുന്നു  മുത്തശ്ശി.

അവളുടെ  വിഷമം മാറാൻ  ഒറ്റയ്ക്ക് ഇരുന്നോട്ടെ എന്ന് കരുതിയാണ് ഞാൻ  അവളോട്   മിണ്ടാതെ  നടന്നത്.   പക്ഷേ അത്   കഴിഞ്ഞ്   ആണ്   അവൾ   എല്ലാരോടും  ദേഷ്യപ്പെടാൻ തുടങ്ങിയത്  തന്നെ.

ഞാൻ   കാരണം   ആയിരുന്നോ  അവൾ  എന്നോട്   മിണ്ടാതെ ഇത്രാ  നാളും ഇരുന്നത്.

എന്റെ   ദൈവംമേ   ഞാൻ   എന്തൊരു  മനുഷ്യൻ   ആണ്.

അവളെ   എനിക്ക്  മനസ്സിൽ   അകാൻ പറ്റിയില്ലല്ലോ.

ഞാൻ   അപ്പോൾ ചെയ്യിതു    അവള്ക്ക്  ഇത്ര   വിഷമം  ആകും  എന്ന്  ഞാൻ   കരുതി  ഇല്ലാ.

പിന്നെ  ഞങ്ങൾ  അടുത്ത  കണ്ട്   ഹോസ്പിറ്റലിൽ പോയി  മുറവ്  ട്രെസ്  ചെയ്യിതു.

മുതുകിൽ   അവൻ   കമ്പി  കൊണ്ടു  അടിച്ച  ഭാഗം   ചുവന്നിരുന്നുയിരുന്നു.

പിന്നെ,T. T  യും എടുത്തു . അവളുടെ   നിർബന്ധമായിരുന്നു ഞാൻ  T. T  എടുക്കണം  എന്ന്.

അങ്ങനെ  ഞങ്ങളുടെ   യാത്ര   വീണ്ടും  ആരംഭിച്ചു.

യാത്രയുടെ   ഉടനീളം അവൾ  പറഞ്ഞ   കാര്യം  മാത്രം   ആയിരുന്നു  എന്റെ  മനസ്സിൽ.

എനിക്ക്  അവള്ക്ക്   നഷ്ടമായ ബാല്യം തിരിച്ചു കൊടുക്കണം.

അതുപോലെ   തന്നെ   അവളെ   ഞാൻ ഇനി  സ്നേഹം  കൊണ്ടു  മൂടും.അവൾ   എന്റെ  ദീപുവാ   ഇ  അച്ചുവിന്റെ  ദീപു.

ഞാൻ   വണ്ടി   ഒരു  സൈഡിലേക്  ഒതുക്കി നിർത്തി കൊണ്ടു അവളുടെ   കൈയിൽ   പിടിച്ചു  കൊണ്ടു, ഡി  ദീപു   ഞാൻ   അറിഞ്ഞില്ല  നിനക്കു  എന്നോട്    ഇത്ര   ഇഷ്ടം   ഉണ്ടുവെന്നു   അറിഞ്ഞില്ല  സോറി.

അയ്യോ  എന്താ  ഏട്ടാ  ഇങ്ങനെ എല്ലാം എന്നോട് പറയുന്നത്.

ഞാൻ എത്ര വെറുക്കാൻ ശ്രമിച്ചാലും ഒരിക്കലും എനിക്ക് സാധിക്കില്ല  എന്റെ ഏട്ടനെ വെറുക്കാൻ.

കാരണം   എനിക്ക്  അത്രക്ക്  ഇഷ്ടം  ആണ്.

“ഐ ലവ്  യു  ”  എന്ന്  പറഞ്ഞു   ഞാൻ   അവളെ   കെട്ടിപിടിച്ചു.

ലവ് യു   ടു ഏട്ടാ   എന്ന്  പറഞ്ഞു  അവളും   എന്നെ  കെട്ടിപിടിച്ചു.

ഞങ്ങൾ   എത്ര  നേരം    അങ്ങനെ  നിന്നു  എന്ന്  പോലും  അറിയില്ല .

ആകാശത്തിലെ   നക്ഷത്രങ്ങൾ പോലും ഞങ്ങളെ നോക്കി കണ്ണിറുക്കി  എന്ന്  തോന്നി.

പെട്ടന്നു  ഒരു   വണ്ടിയുടെ  ലൈറ്റ്  അടിച്ചപ്പോൾ  ആണ്   ഞങ്ങൾ   അകന്നു  മാറിയത് തന്നെ.

അ  രാത്രിയിൽ  ഞങ്ങളുടെ   ഉള്ളിലുള്ള എല്ലാ  വിഷമങ്ങളും   തുറന്നു   പറഞ്ഞു   ഞങ്ങൾ   യാത്ര   തുടങ്ങി.

യാത്രയുടെ  ഉടനീളം അവളുടെ    കളിയും   ചിരിയും   തമാശയും എല്ലാം  ആയിരുന്നു.

അച്ചേട്ടാ…. എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ വീണ്ടും  കാണുകയായിരുന്നു  അവൾയുടെ   ഓരോ  നോട്ടത്തിലും.

എന്റെ മനസ്സ്    വളരെ   സന്തോഷത്തിലാണ്  കാരണം   എനിക്ക്  എന്റെ പഴയ  ദീപുവിനെ  അവിടെ  വെച്ചു  തിരിച്ചു  കിട്ടി.

അവള്ക്ക്  നഷ്ടമായ  ബാല്യം എനിക്ക്  പറ്റുന്ന പോലെ എല്ലാം  ഞാൻ തിരിച്ചു  കൊടുക്കും.

അങ്ങനെ  എല്ലാം   ഉല്ലസിച്ചു കൊണ്ടാണ് ഞങ്ങൾ ശ്രീലകത്തേക്ക്  എത്തിയത്   തന്നെ.

അമ്മയും  അമ്മായിയും  എല്ലാം  ഞങ്ങളെ   കാത്ത്  ഇരുപ്പ് ഉണ്ടായിരുന്നു.

എന്താ  കുട്ട്യോളേ ഇത്ര താമസിച്ചത്  എന്ന്  അമ്മായി വന്നു  ഉടനെ ചോദിച്ചു.

എന്റെ  കുട്ടി   യാത്ര ചെയ്ത് തളർന്നു  എന്ന്  പറഞ്ഞ്   എന്റെ  അമ്മ  ദീപുവിനെ   കെട്ടിപിടിച്ചു  കൊണ്ടു   പറഞ്ഞു.

കുറച്ചു  കഴിഞ്ഞപ്പോൾ ആണ്  എന്റെ  ഷർട്ടിയിലെ  ചോര   അമ്മായി   ശ്രദ്ധിച്ചത്.

” ഇതു   എന്താ  പറ്റിയത് അച്ചു ഷർട്ടിയിൽ  എല്ലാം  ചോര   പാടാണ്ല്ലോ.

അത്   അമ്മായി ഞാൻ   പറയാൻ   തുടങ്ങുന്നതിനു   മുൻപേ   അത്   അമ്മേ  അച്ചേട്ടന്റെ  സ്റ്റിച്ചിങ്   ചെയ്യിതു  താങ്ങിയത് ആണ്  എന്ന്  ദീപു   പറഞ്ഞു കൊണ്ടു  അകത്തേക്കു  പോയി.

ഇത്ര  നാളും   എന്റെ  പേര്  പോലും  വിളിക്കാതെ  ഇരുന്ന  ദീപു  ഇപ്പോൾ  എന്നെ  പഴയതുപോലെ  അച്ചു ഏട്ടാ  എന്ന്  വിളിച്ചതിൽ   ഉള്ള   അതിശയം അവരിൽ  എനിക്ക് കാണാൻ കഴിഞ്ഞിരുന്നു.

പിന്നെ  ഞാനും   ഒന്നും  മിണ്ടാതെ  തന്നെ   അകത്തേക്കു  കേറി  പോയി.

പിന്നെ  അങ്ങോട്ട്‌  ഞാൻ   അവളെയും   അവൾ   എന്നെയും  സ്നേഹിച്ചു  കൊണ്ടുയിരുന്നു.

പതിയെ   പതിയെ   അവൾ   ഞങ്ങളുടെ   പഴയ   ദീപു   ആയി  മാറി.

പഴയ   ചട്ടമ്പി   കല്യാണി  ആയി  മാറി.

ഇ മാറ്റം  എല്ലാം  അമ്മയെയും  അമ്മായിയും  ഒത്തിരി സന്തോഷിപ്പിച്ചു.

കാരണം   ഇവർ  അത്   ഒത്തിരി  ആശിച്ചത്  ആയിരുന്നു ഞങ്ങൾ   പഴയതു   പോലെ ഒന്നിച്ചു  നടക്കുന്നത്  കാണാൻ.

അവൾ   എന്റെ  ഒപ്പം  ഉള്ള  എല്ലാ യാത്രയും   ഞാൻ   പരമാവധി അവളെ സന്തോഷിപ്പിച്ചു  കൊണ്ട്യിരുന്നു.

അവളുടെ   ഒപ്പം  ബീച്ചയിൽ   പോകുമ്പോൾ   അവളിലെ    പഴയ   ദീപു  ഉണരും.

എന്റെ  ഒപ്പം കടലിൽ  കളിച്ചു   കൊണ്ടുയിരിക്കും.

അവളെ   നോക്കുമ്പോൾ  ഞാൻ    കാരണമാണല്ലോ അവളുടെ  നല്ല   കാലം    നശിപ്പിച്ചത് എന്നോർക്കുമ്പോൾ ഒരു വേദന.

അവളുടെ   കുട്ടിത്തം  എല്ലാം  അവളുടെ  ഓരോ  മോഹത്തിലെയും  കാണാൻ   പറ്റുന്നു  ഉണ്ടാരുന്നു.

ഏട്ടാ  എനിക്ക്   ഐസ്  ക്രീം  മേടിച്ചു  താ.

എന്ന്  പറഞ്ഞു   വാശി  പിടിക്കുമ്പോൾ  ഞാൻ   വേദുയിനെ ഒത്തിരി  മിസ്സ്‌  ചെയ്യുന്നുണ്ട്.

അവളും   ഇവളെ   പോലെ  തന്നെ   ആണ്   ഐസ് ക്രീം യിന്   വാശി പിടിക്കുന്നത്.

അങ്ങനെ  ദീപുവിനു  ഒപ്പം  ഉള്ള  എല്ലാ  യാത്രയും   മനോഹരം   ആക്കാൻ  തന്നെ   ശ്രമിച്ചുകൊണ്ടിരുന്നു.

രാത്രിയുടെ അന്ത്യയാമത്തിൽ  അവളും   ഒപ്പം  നൈറ്റ്‌  റൈഡ്യും   പിന്നെ  തട്ടുകടയിൽ നിന്ന്  കട്ടനും   കുടിച്ചു  ഉള്ള  യാത്ര  ഞാനും   ആസ്വദിക്കാൻ തുടങ്ങി.

അങ്ങനെ  ഒരു  രാത്രിയിൽ  മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ   ഒന്നായി.

അവളുടെ   വേദന   എനിക്ക്  വേണ്ടി  പകുത്തു തന്നു.

എന്റെ   രോമാവൃതമായ നെഞ്ചിൽ  തല   ചയിച്ചു   ഇരിക്കുമ്പോൾ  അവൾ   പറഞ്ഞു.

എനിക്ക്  ഇതു   വിശ്വസിക്കാൻ  അവന്നു ഇല്ലാ  ഏട്ടാ.

“അത്   എന്താ  അങ്ങനെ.” ഞാൻ ചോദിച്ചു.

ഞാൻ   ഏട്ടൻയും  ആയിരുന്നു  ഒന്ന്  ആകും  എന്ന്  ഞാൻ   കരുതിയില്ലാരുന്നു.

അങ്ങനെ  അന്നോ എങ്കിൽ  നീ  ഈ ബെഡ് ഷീറ്റിലേക്ക് ഒന്ന് നോക്കിയേ.

ബെഡിലെ ചുവന്ന രക്തചിത്രങ്ങൾക്ക് നേരെ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.

അവൾ അത് കണ്ടതും അവളുടെ കവിൾത്തടങ്ങൾ ഒന്നുകൂടി ചുവന്നു… കുങ്കുമം പടർന്നപ്പോലെ ചുവന്ന അവളുടെ കവിളിലേ നുഴകുഴികളിൽ നാണം നിറഞ്ഞൊഴുകി… ചെമ്പനീർപൂവിതൾ പോലെയുള്ള അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ നറുപിഞ്ചിരി വിരിഞ്ഞു…

ഇ  ഏട്ടൻ  എന്ത്  എല്ലാം  ആണ്   പറയുന്നേ   എന്ന്  പറഞ്ഞു  അവൾ നാണത്തോടെ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി… എന്നെ ഇറുക്കി പുണർന്നു കിടന്നു.അവളെയും കെട്ടിപിടിച്ചു ഞാനും ആ സുരഭില നിമിഷങ്ങൾ ആസ്വദിച്ചു.

രാത്രിയുടെ ഏതോ യാമത്തിൽ സമാഗമത്തിന്റെ തളർച്ചയിൽ ഞങ്ങളിരുവരും ഒരു പുതപ്പിൻ കീഴിൽ നഗ്നരായി നിദ്രയുടെ മടിത്തട്ടിൽ തലചായിച്ചുറങ്ങി.

സമയത്തിന്റെ    കാലചക്രം   അങ്ങനെ  പിന്നെയും  കറങ്ങി  കൊണ്ടേയിരുന്നു.

കാലങ്ങൾ ഞങ്ങളെ മാറ്റിമറിച്ചു ഹിരൻ ഇപ്പോൾ  ഞങ്ങൾ   പഠിച്ച   കോളേജിൽ   തന്നെ   അധ്യാപകനാണ്.

പിന്നെ  വാമിയുടെയും  ടോണിയും  ഇപ്പോൾ ദുബൈയിൽ   ആണ്. വീട്ടുകാരൻ സമ്മതിക്കാത്തത് കൊണ്ട് ഉണ്ട് അവർ ഒളിച്ചോടി.

നിരഞ്ജ  ഇപ്പോൾ  ഡൽഹിയിൽ  ആണ്. അവിടെ  പെണ്ണും  കെട്ടി  സെറ്റിലായി.

എല്ലാരും  എന്നെ  എടുക്കു വിളിക്കാറ് ഉണ്ട്‌.

എന്നെ  കുറച്ചു  പറഞ്ഞാൽ  JSS ഗ്രൂപ്പിന്റെ  എംഡി  ആണ്  ഞാൻ   ഇപ്പോൾ.

പിന്നെ  എന്റെ വേദിക   കുറിച്ച്  ഒരു  അറിവും  ഇല്ലാ എനിക്ക്.

അന്ന്  എന്റെ  കല്യാണത്തിന്  ശേഷം പിന്നെ  അവളെ   കണ്ടത്   തന്നെ   ഫെയർവെൽ യിൽ  ആയിരുന്നു.

ഡി നീ  എന്താ  എന്നെ  കാണുമ്പോൾ  ഒഴിഞ്ഞ മാറിക്കൊണ്ടിരിക്കുന്നത്. നിനക്കു  എന്താ  പറ്റിയത്    നീ  എന്താ  ഇങ്ങനെ.

” ഡാ  എനിക്ക്  നിന്നേ  ഇഷ്ടം  ആയിരുന്നു  ഡാ   ഐ ലവ്    ഡാ ” പക്ഷേ വിധി നമ്മളെ ഒന്നിപ്പിച്ച് ഇല്ല.

കൊഴപ്പംഇല്ലാ  നിനക്കു   വിധിച്ചിരിക്കുന്നത്  ദീപു   ആണ്. പിന്നെ  നിന്നോട്  ഇപ്പോൾ  ഇതു   പറഞ്ഞത്  . പറഞ്ഞില്ലെങ്കിൽ  എനിക്ക്  ഒരു  സമാധാനം ഉണ്ടാകില്ല.

അത് പോലെ    എനിക്ക്  U. K യിൽ   ഒരു ജോലി  റെഡി   ആയിട്ടു  ഉണ്ട്‌. ഞാൻ   ഉടനെ   തന്നെ   പോകും.”

അവള്ക്ക്  ഇങ്ങനെ  ഒരു  ഇഷ്ടം ഉണ്ടെന്ന്  ഒരു  സംശയമുണ്ടായിരുന്നു.

പക്ഷേ   അവൾ   ഇപ്പോൾ  പറഞ്ഞപ്പോൾ   എനിക്ക്  ഷോക്ക്  ആയിരുന്നു.

എന്ത്  എന്നാൽ  എന്റെ  ഉള്ളിന്റെ ഉള്ളിൽ   എനിക്ക്  അവളോട്   ഇഷ്ടം  ഉണ്ടാരുന്നു.

അങ്ങനെ  നിനക്കു  എന്നോട്  ഇഷ്ടം  ഉണ്ടാരുന്നു  എങ്കിൽ  എന്നോട്  പറയാൻ  പാടില്ലായിരുന്നോ.

” പറ്റി  പോയടാ  ഇനി  ഏതായാലും നടക്കാൻ ഉള്ളതെല്ലാം  നടന്നു. ”

എന്നും  പറഞ്ഞ്    അവൾ   എന്നെ  കെട്ടിപിടിച്ചു പൊട്ടി  കരഞ്ഞു.

അവളെ   ചേർത്തു   പിടിക്കാൻ  പോലും  ആവാതെ   ഞാൻ  സ്തംഭിച്ചുപോയി.

അവസാനം  എന്നിൽ  നിന്നു അവൾ അകന്നു  മാറി.

” പോട്ടെടാ   ഇനി  വിധിയുണ്ടെങ്കിൽ കാണാം. ”

എന്നും  പറഞ്ഞ്    അവൾ    തിരിച്ചു  നടന്ന്   അകന്നു.

അവൾ   പോകുന്നതും   നോക്കി  ഞാൻ   അങ്ങനെ  നിന്നു  എന്നിൽ   നിന്നു ഒരിറ്റ് കണ്ണീർ  അടർന്നുവീണു.

സർ   വീട്   എത്തി. എന്ന്  ഡ്രൈവർ   പറഞ്ഞപ്പോൾ   ആണ്   ഞാൻ    എഴുന്നേറ്റത്  തന്നെ.

ഡോർ   തുറന്നപ്പോൾ   പപ്പാ  എന്ന്  വിളിച്ചു  കൊണ്ടു  എന്റെ   മോൾ   എന്നിൽലേക്ക്   ഓടി  എത്തി.

പപ്പയുടെ   വേദു   കുട്ടി  എന്ന്  പറഞ്ഞ   അവളുടെ   കുഞ്ഞി  കവിളിൽ മുത്തമിട്ടു.

എന്നെ  തന്നെ   നോക്കി  ദീപു   അവിടെ  ഉണ്ടാരുന്നു.

പിന്നെ മോളെയും എടുത്തു  ദീപുവിന്റെ  ഒപ്പം  വീട്ടിൽലേക്ക്  കേറി.

പ്രപഞ്ചത്തിൽ  അനേകായിരം  പറയാനാവാത്ത  പ്രകടിപ്പിക്കാൻ ആവാത്തത്  ഒരുപാട്  പ്രണയത്തിൽ ഒന്നായി  വേദികയും  കിച്ചുയും മാറി. ഭൂമിയുടെ ഏതോ ഒരു കോണിൽ  ഇന്നും  തന്റെ  പ്രണയം   കാത്ത്  വേദിക  ഇരിപ്പുണ്ട്.

കാലം   അവരെ   ഒന്നിപ്പിക്കുകട്ടെ.

അവസാനിച്ചു.

Note:  എന്താണെങ്കിലും ഒരുപാട് പോരായ്മകൾ  ഉണ്ട്‌  എന്ന് അറിയാം . എന്നാലും  അഭിപ്രായം പറയാൻ  മറക്കരുത്. എന്ന്  kamukan

Comments:

No comments!

Please sign up or log in to post a comment!