പേടിക്കാരി 3
കഴിഞ്ഞ ഭാഗങൾ തന്ന സപ്പോർട്ടിനു നന്ദി. നിങ്ങൾ തരുന്ന അഭിപ്രായങൾ എല്ലാം കാണുന്നു ഉണ്ട്. വായനക്കാരുടെ അഭിപ്രായങൾ എല്ലാം പരിഗണിച്ചു ആണ് ഓരോ ഭാഗവും എഴുതാൻ ശ്രമിക്കുന്നത്… നിങ്ങളുടെ അഭിപ്രായങൾ ഇനിയും കമെന്റ് ആയി രേഖപ്പെടുത്തണം………
ഇനിയും ഈ സപ്പോർട്ട് തുടരുക…
.
എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്……..
അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വഴുതി വീണു…
പിറ്റേന്ന് പുലർച്ചെ ഒരു ആറര ആയി കാണും. വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ട് ആണ് ഉണർന്നത്.
കല്യണ ചെക്കൻ ഇപ്പോഴും എഴുന്നേൽകാൻ ഉദ്ദേശം ഒന്നും ഇല്ലേ…. വകയില്ലേ ഒരു അനിയത്തി ആണ്. അവൾ അല്ലേങ്കിലും പണ്ട് മുതലേ ഒരു വയാടി ആണ്. എന്നാലും എന്നെ അവൾക്ക് ജീവൻ ആണ്. ഞാൻ നാട്ടിൽ ലീവിന് വന്നാൽ അവൾ എന്റെ വീട്ടിൽ നിൽക്കാൻ വരും. പിന്നെ എന്റെ മുടി പിടിച്ചു വലിക്കലും പിച്ചലും മാന്താലും ഓക്കേ ആണ് അവളുടെ പണി.പത്ത് വയസ്സ് ആയപ്പോഴേക്കും വലിയ ആൾക്കാർ പറയുന്ന വർത്താനം ആണ് അവൾ പറയുന്നത്.
സാറ മോൾ ആയിരുന്നോ……..
ചേട്ടനെ എഴുന്നേൽക്കാൻ ഉള്ള ഭാവം ഒന്നും ഇല്ലേ…. അവൾ ഇത്തിരി കലിപ്പിൽ ആണ്….
അവിടെ എല്ലാവരും ഒരുക്കം തുടങ്ങി… അവസാനം കല്യാണ ചെക്കനെ ഒരുങ്ങാൻ സമയം കിട്ടിയില്ല എന്ന് പറയരുത്….. ഞാൻ പോയി ഡ്രസ്സ് മാറാൻ പോകുക ആണ്……..
അവൾ വലിയ ഗമയിൽ കയ്യും വീശി തഴെക്ക് പോയി……
ഞാൻ പിന്നെയും കുറച്ചു നേരം കൂടി കിടന്നു….
ഇന്നാണ് കല്യാണം….. ഈ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഓർമിപ്പിക്കപ്പെടുന്ന ദിവസം ആയിരിക്കും………….
ഇനി ഞാൻ ഒറ്റക്ക് അല്ല. ഒരു പെണ്ണിനെ കൂടി പോറ്റണം…. ഇനിയുള്ള ജീവിത കാലം മുഴുവൻ അവളോട് ഒപ്പം ആണ് ജീവിക്കണ്ടത്…..
അങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല… പിന്നെ മൊബൈൽ അടിക്കുന്നത് കേട്ട് സമയം നോക്കിയപ്പോൾ എഴര ആയി………
പത്തരക്കു ആണ് കല്യാണം……
അങ്ങനെ ഒരു വിധം എഴുനേറ്റു….
പല്ല്തേപ്പും കുളിയും എല്ലാം കഴിഞ്ഞു വന്നപ്പോൾ എട്ടര ആയി. പിന്നെ ഡ്രസ്സ് എല്ലാം മാറി….
കുറച്ചു കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കാൻ ഉള്ളവർ വന്നിരുന്നു… പിന്നെ ഡ്രസ്സ് മാറുന്നത് പകുതി മുതൽ അവർ ഫോട്ടോ എടുപ്പ് തുടങ്ങി… ഷൂ ഒരു മൂന്നു പ്രാവശ്യം ഇട്ട് കാണും… ഫോട്ടോഗ്രാഫർ പറയുന്നത് കേട്ട് അങ്ങനെ കുറെ നേരം പോയി……….
പിന്നെ താഴെ ഇറങ്ങി വന്നു ഒരു ചായ കൂടിച്ചു….
പിന്നെയും ഫോട്ടോ എടുപ്പ് ആണ്. സകല ബന്ധുക്കാർക്കും നാട്ടുകാർക്കും ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കണം….
പള്ളിയിൽ എത്തിയപ്പോൾ അവളും വീട്ടുകാരും വന്നിട്ട് ഉണ്ട്. ഒരു കടും നീല മന്ത്രക്കോടി സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. മുടിയെലാം കെട്ടിവെച്ചു സുന്ദരി ആയിട്ട് ഉണ്ട്……
സാധാരണ വിടർന്നു നിൽക്കുന്ന അവളുടെ കണ്ണുകൾ കൺമഷി എഴുതി മനോഹരം ആക്കിയിട്ടു ഉണ്ട്…..
അങ്ങനെ പള്ളിയിൽ കയറി പരിപാടി ആരംഭിച്ചു….
സാധാരണ മുഖഭാവത്തിൽ നിന്ന് ഇന്ന് അവൾ ചെറുതായി ചിരിക്കുന്നു ഓക്കേ ഉണ്ട്….. പക്ഷെ ഞാൻ എന്തെകിലും ചോദിച്ചൽ പേടിയോടെ ആണ് മറുപടി…..
അങ്ങനെ മിന്നുകേട്ട് കഴിഞ്ഞു….
നീ ഉണ്ടില്ലേങ്കിലും ഇവളെ ഊട്ടണം. നീ ഉടുത്തില്ലേങ്കിലും ഇവളെ ഉടുപ്പിക്കണം പള്ളീലച്ചൻ ഒരു ഉഗ്രൻ ഉപദേശവും ഓക്കേ തന്നു……
അങ്ങനെ കല്യാണം കഴിഞ്ഞു. അങ്ങനെ എന്റെ ഏകാന്ത ജീവിതം അവസാനിച്ചു. ഇനി എന്റെ ലോകത്തു ദിവ്യ കൂടി ഉണ്ട്……….
ഇനി എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാൾ ആയി. എന്റെ ദിവ്യ.
അങ്ങനെ കല്യാണ പരിപാടി ഓക്കേ കഴിഞ്ഞു……
എലാവരെയും സൽക്കരിച്ചും ഫോട്ടോ എടുത്തും വൈകുന്നേരം ആയപ്പോഴേക്കും തീരെ വയ്യാതെ ആയി…..
വൈകുന്നേരം ദൂരെ നിന്ന് വന്ന കുറച്ചു ഫ്രണ്ട്‌സ്ന് ഓക്കേ യാത്ര ആക്കി വന്നപ്പോഴക്കും ഒരുപാട് വൈകിയിരുന്നു…..
പിന്നെ ബന്ധുക്കളോട് സംസാരിച്ചു ഇരിക്കുമ്പോൾ അമ്മ വന്നു പറഞ്ഞു
ഡാ നീ റൂമിൽ പോയെ ആ കൊച്ചു ഒറ്റക്ക് ഇരുന്നു മടുത്തു കാണും…..
അങ്ങനെ റൂമിൽ എത്തിയപ്പോൾ ദിവ്യ കട്ടിലിന്റെ തലയ്ക്കൽ ചാരി ഇരുന്നു ഉറങ്ങുന്നു ഉണ്ട്.
ഞാൻ അകത്തു കയറി വാതിൽ അടക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുനേറ്റു……
താൻ എന്നെ നോക്കി ഇരുന്നു മടുത്തോ….. പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച കുറച്ചു പേര് വന്നിരുന്നു.. അവരെ യാത്ര ആക്കാൻ പോയത് കൊണ്ട് ഒന്ന് വൈകി…..
താൻ കഴിച്ചോ വല്ലതും….
മ്മ്. ഒരു മൂളൽ മാത്രം ആണ് ഉത്തരം..
എങ്കിൽ താൻ കിടന്നോളു ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…..
അതും പറഞ്ഞു ഞാൻ തോർത്തും എടുത്തു കുളിക്കാൻ പോയി….
കുളി കഴിഞ്ഞു. വന്നപ്പോൾ അവൾ അവിടെ തന്നെ ഇരിക്കുന്നു ഉണ്ട്…
താൻ കിടന്നില്ലേ…. ഞാൻ വിചാരിച്ചു കിടന്നു കാണും എന്ന്…….
അവൾ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല…..
അങ്ങനെ കട്ടിലിൽ വന്നിരുന്നു മൊബൈൽ ഓക്കേ ഒന്ന് നോക്കി…
എന്നാ നമ്മുക്ക് കിടക്കാം… ഞാൻ പറഞ്ഞു
മ്മ്മ്.
അവൾ അവളുടെ സാധാരണ പേടിയോടെ ഉള്ള നോട്ടവും നോക്കി ആണ് പറയുന്നത്….
ആദ്യരാത്രി ഓക്കേ അല്ലെ ചെറിയ പേടി ഓക്കേ ഉണ്ടാവും.. എനിക്കും ചെറിയ പേടി ഓക്കേ ഉണ്ട്.
സംഭവം അവളോട് മുൻപ് സംസാരിച്ചിട്ട് ഓക്കേ ഉണ്ടങ്കിലും ഇങ്ങനെ ഒരു അവസ്ഥയിൽ അവളോട് എന്തായിരിക്കും മിണ്ടുക…
അവൾ എന്റെ അപ്പുറത്ത് കിടക്കുന്നു ഉണ്ട്…
അവളോട് എന്തേങ്കിലും ഒന്ന് മിണ്ടണ്ടേ…
ഞാൻ പതുക്കെ അവളുടെ അടുത്തേയ്ക്ക് നീങ്ങി കിടന്നു…..
ദിവ്യെ………
ഞാൻ പതുക്കെ ഒന്ന് വിളിച്ചു…..
മറുപടി ഒന്നും ഇല്ല.
ഉറങ്ങി കാണുമോ…….
ഞാൻ എന്റെ കൈ എടുത്തു ചരിഞ്ഞു കിടക്കുന്ന അവളുടെ കൈയിയുടേ മുകളിൽ ഒന്ന് വച്ചതും അവൾ ചാടി എഴുന്നേറ്റതും ഒപ്പം ആയിരുന്നു……
ഞാൻ ഒന്ന് പേടിച്ചു…..
അതിനു പുറകെ ഒരു കരച്ചിൽ ആണ് വന്നത്….
ദിവ്യ ആകെ ചുവന്നു തുടുത്തിരിക്കുന്നു… രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ പുഴ പോലെ ഒഴുകുന്നു ഉണ്ട്….
എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ എന്നൊക്കെ പറഞ്ഞു എണ്ണിപറക്കുന്നു ഉണ്ട്…
എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.. ഞാൻ ആകെ ഇല്ലാതെ ആയതു പോലെ……
എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല….
ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുന്നേറ്റു.
എന്ത് പറ്റി ദിവ്യെ.. പതുക്കെ അവളുടെ അടുത്തേയ്ക്ക് പോയി..
അപ്പോൾ പിന്നെയായും എങ്ങലടി.
എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ പാവം ആണ്…..
ഇത് എന്താ സംഭവം.ഞാൻ അതിനു അവളെ ഒന്നും ചെയ്തില്ലലോ.ഞാൻ ആകെ പേടിച്ചു…….
ദിവ്യെ… എന്താ കാര്യം. താൻ ഈ കരച്ചിൽ ഒന്നു നിർത്തിയിട്ടു കാര്യം പറ…….
പിന്നെയും പിന്നെയും ഞാൻ ഇത് തന്നെ പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി…
എന്താ കാര്യം.. താൻ എന്താ പ്രശ്നം എങ്കിലും എന്നോട് പറ…..
പിന്നെ ഞാൻ അവളുടെ അടുത്തേയ്ക്ക് പോയപ്പോൾ അവൾ പിന്നെയും എങ്ങലടി തുടങ്ങി…
എന്നെ ഒന്നും ചെയ്യല്ലേ.. എനിക് പേടി ആണ്…. ഞാൻ പാവം ആണ് എന്നൊക്ക…..
അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇനി തന്നിക്ക് ഞാൻ അടുത്ത് കിടക്കുന്നത് ആണ് പേടി എങ്കിൽ ഞാൻ തഴെ കിടക്കാം… താൻ ഒന്ന് കരയാതിരി…..
അതും പറഞ്ഞു ഞാൻ ബെഡ് ഷിറ്റും തലയിണയും എടുത്തു തഴെ കിടന്നു..
ഞാൻ ഇനി അവളെ പിടിച്ചത് കൊണ്ട് ആണോ അവൾ ഇനി കരഞ്ഞത്……. അതിനു ഞാൻ ഒന്നു കൈയിൽ അല്ലെ പിടിച്ചത്.
ഞാൻ പീഡിപ്പിക്കാൻ ആണോ നോക്കിയത് ഇങ്ങനെ കിടന്നു കരയാൻ കരയാൻ……..
ഇനി അവൾക്ക് വല്ല പ്രേമവും ഉണ്ടോ. ഇക്കാലത്ത് അത് സാധാരണ ആണല്ലോ…….
അങ്ങനെ കുറെ നേരം ഓരോന്ന് ആലോചിച്ചു ഇരുന്നു ഞാൻ ഉറങ്ങി പോയി……
നേരം വെള്ളുത്തു എഴുന്നേറ്റപ്പോൾ അവളെ കട്ടിലിൽ കാണാൻ ഇല്ല…..
ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം കുളിക്കുക ആവും..
പിന്നെ ഞാൻ എഴുനേറ്റു കട്ടിലിൽ കയറി കിടന്നു. ഇനി വാതിൽ തുറക്കുമ്പോൾ ആരും കയറി വന്നു ഞാൻ നിലത്തു കിടക്കുന്നത് കാണണ്ട…… അങ്ങനെ കട്ടിലിൽ കിടന്നു പിന്നെയും ഇറങ്ങി എഴുന്നേറ്റപ്പോൾ ഒരു എട്ടര ആയിട്ട് ഉണ്ട്…
ദിവ്യ റൂമിൽ ഒന്നും ഇല്ല തഴെക്ക് പോയി കാണും
ചേ ഇനി തഴെ ചെല്ലുമ്പോൾ അവർ എന്ത് വിചാരിക്കും ആവോ….ആദ്യരാത്രിയുടെ ക്ഷീണം കാരണം എഴുന്നേൽകാൻ വൈകി എന്ന് വിചാരിക്കും………
കോപ്പ്. അങ്ങനെ ഓരോന്ന് വിചാരിച്ചു എഴുനേറ്റു പല്ലുതേപ്പും കുളിയും ഓക്കേ കഴിഞ്ഞു തഴെക്ക് ഇറങ്ങി ചെന്നു…..
താഴെ എല്ലാവരും ഒരു അർത്ഥം വച്ചുള്ള നോട്ടവും ചിരിയും ഓക്കേ ഉണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല……
തഴെ ഡെയിനിങ് ടേബിളിൽ അപ്പനും അളിയനും ഓക്കേ ഇരുന്നു ചായ കുടിക്കുന്നു ഉണ്ട്. ഞാൻ ചെന്നു ചായ കുടിക്കാൻ ഇരുന്നു…
ദിവ്യ അവിടെ അമ്മയുടെ കൂടെ ഉണ്ട്…. മോളും കൂടി ഇരുന്നു ചായ കുടിച്ചോളൂ മോളെ.. അമ്മയാണ് പറഞ്ഞത്..
അവിടെ എന്റെ അടുത്ത ചെയർ മാത്രം ആണ് ഒഴിഞ്ഞത് ഉളൂ അത് കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു ചായ കുടിക്കുന്നു ഉണ്ട്.
ചേച്ചിയുടെ കണ്ണ് എന്താ ചുമന്നു ഇരിക്കുന്നത്. ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ…. നമ്മുടെ വായാടി സാറമോൾ ആണ് ചോദിച്ചത്……
ഇത് കേട്ടപ്പോൾ മുമ്പിൽ ഇരുന്ന അപ്പനും അളിയനും എന്നെ ഒരു നോട്ടം…
ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയി ഞാൻ. ആ ഒറ്റ ഇരുപ്പിൽ ഉരുകി ഒലിച്ച പോലെ ആയി ഞാൻ.
സ്ഥലം മാറി കിടന്നത് കൊണ്ട് ഉറങ്ങാൻ പറ്റിയില്ല അതാ മോളെ…. എന്റെ മുഖം കണ്ടു ദിവ്യ വെറുതെ മറുപടി പറഞ്ഞു…..
പിന്നെ അധികം നേരം ഞാൻ അവിടെ ഇരുന്നില്ല.. വേഗം ചായകുടിച്ചു. അവിടെ നിന്ന് എഴുനേറ്റു പോയി….
വിരുന്നുകാർ കുറെ പേര് ഉണ്ടായിരുന്നവർ എല്ലാം ഇന്ന് പോവുക ആണ്… എല്ലാവർക്കും തിരക്ക് ആണ്….
കുറെ പേരെ ബസ് സ്റ്റോപ്പിൽ ഓക്കേ കൊണ്ട് വിട്ടു….
പിന്നെ ഒരു ഫ്രണ്ട് ബാംഗ്ലൂർ നിന്ന് വന്നിരുന്നു അവനെ റെയിൽവേസ്റ്റേഷനിൽ കൊണ്ട് വിടാൻ പോയി….
അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ഉച്ച ആയി….
എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം ഓക്കേ കഴിച്ചു…..
ദിവ്യ എനിക്ക് എല്ലാം വിളമ്പി തരുന്നു ഉണ്ട്. ഞങളുടെ വീട്ടിൽ അങ്ങനെ വിളമ്പി കൊടുക്കുന്ന ശീലം ഒന്നും ഇല്ല. അപ്പന് മാത്രം ആണ് വിളമ്പി കൊടുക്കാറുള്ളത്… അത് അമ്മയില്ലേങ്കിൽ ചേച്ചിമാരോ അവരും ഇല്ലെങ്കിൽ ഞാൻ വിളമ്പി കൊടുക്കും… അമ്മയാണ് അത് ഒരു അവകാശം പോലെ ചെയ്യുന്നത്… അമ്മ വീട്ടിൽ ഇല്ലെങ്കിൽ ആണ് വേറെ ആരെങ്കിലും അത് ചെയാറുള്ളത്… അത് കൊണ്ട് ഞാൻ ചോറ് എടുക്കുമ്പോൾ ആദ്യം തന്നെ കുറച്ചു അധികം എടുക്കും പിന്നെ രണ്ടാമത് എടുക്കാറില്ല… ഇവൾ ഞാൻ കഴിക്കുന്നതിന് അനുസരിച്ചു പിന്നെയും പിന്നെയും വിളമ്പുക ആണ്..
മതി മതി ഞാൻ ഇത്ര ഒന്നും കഴിക്കാറില്ല….. അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു…..
അവൾ ഒരു വികാരവും ഇല്ലാത്ത പോലെ ആണ് ഞാൻ ഉള്ളപ്പോൾ……
അങ്ങനെ ഉച്ച കഴിഞ്ഞു വീടിനടുത്തുള്ള കുറച്ചു ബന്ധു വീട്ടിൽ പോയി. എന്റെ കൂടെ ഒറ്റക്ക് വരാൻ അവൾക്ക് ചെറിയ പേടി ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ സാറമോളെയും ഞങളുടെ കൂടെ കൂട്ടി.
അത് നന്നായി എന്ന് പിന്നെ എനിക്ക് തോന്നി. ഇപ്പോൾ സാറമോളും ദിവ്യയും നല്ല കൂട്ട് ആയിട്ട് ഉണ്ട്.
സാറമോളെ എല്ലാവർക്കും നല്ല ഇഷ്ടം ആണ്. അതുകൊണ്ട് സാറമോൾ തന്നെ ഞങളുടെ ബന്ധുകളെ ഓക്കേ ദിവ്യക്ക് പരിചയപേടുത്തി കൊടുക്കുത്തു.
ഞാൻ ഒഴിച്ചു ദിവ്യയോട് എല്ലാവരും നന്നായി സംസാരിക്കുന്നു ഉണ്ട്. എനിക്ക് ആണേകിൽ അവളോട് സംസാരിക്കാൻ ഒരു മടിയും നാണവും പേടിയും ഓക്കേ പോലെ…
അങ്ങനെ അന്ന് വൈകുന്നേരം ആയി.. ഞങ്ങൾ രണ്ടാളും റൂമിൽ ഒന്നും മിണ്ടാതെ ഇരിപ്പാണ്. കുറെ നേരം ഇങ്ങനെ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവളോട് പറഞ്ഞു
ദിവ്യെ തനിക് ഇവിടെ എന്തേങ്കിലും പ്രോബ്ലം ഉണ്ടോ. എന്റെ ഭാഗത്തു നിന്ന് ആണേകിലും പറയാൻ മടി ഒന്നും വേണ്ട…
എനിക്ക് പ്രശ്നം ഒന്നും ഇല്ല. എന്നെ നോക്കി പേടിച്ചു ആണ് പറയുന്നത്….
തന്നിക് ഈ കല്യാണത്തിന് ഇഷ്ടം അല്ലാതെ ആണോ ഇത് നടന്നത്. തനിക്ക് വല്ല പ്രേമമോ എന്തെകിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറഞ്ഞോളൂ…..
അങ്ങനെ ഒന്നും ഇല്ല. പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു..
പിന്നെ എന്ത് കോപ്പ് ആണ് അവൾ എന്നോട് ഇങ്ങനെ ഓക്കേ കാട്ടുന്നത്. ഞാൻ മനസ്സിൽ വിചാരിച്ചു…..
ഞാൻ അടുത്ത് കിടക്കുന്നത് ആണോ പ്രശ്നം. ഞാൻ പിന്നെയും ചോദിച്ചു…
അവൾ ഒന്നും മിണ്ടുന്നില്ല. ഞാൻ പിന്നെയും പിന്നെയും ഇതു തന്നെ ചോദിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞു തുടങ്ങി……
താൻ കരയാൻ വേണ്ടി പറഞ്ഞത് ഒന്നും അല്ല. എന്താ പ്രശ്നം എന്ന് അറിയാൻ വേണ്ടി ചോദിച്ചത് ആണ്….
എനിക്ക് പേടിയാ ചേട്ടാ. ഇതും പറഞ്ഞു പൊട്ടി കരയുക ആണ്….
താൻ എന്നെ പേടിക്കുക ഒന്നും വേണ്ട. ഞാൻ തന്നെ ഒന്നും ചെയ്യുക ഒന്നും ഇല്ല. എനിക്ക് ദിവ്യയെ അത്രയും ഇഷ്ടം ആണ്. പിന്നെ ഞാൻ എങ്ങനെ ദിവ്യയെ എന്തേങ്കിലും ചെയ്യും…
താൻ ഇനി പേടിക്കുക ഒന്നും വേണ്ട…. ഞാൻ എന്തയാലും തഴെ കിടന്നോളാം…. ഇതും പറഞ്ഞു ഞാൻ ബെഡ് ഷീറ്റും തലയിണയും എടുത്തു താഴെ കിടന്നു…
ഏട്ടാ…. അവളുടെ വിളി കേട്ട് നോക്കിയപ്പോൾ എന്നെയും നോക്കി കണ്ണും നിറഞ്ഞു നിൽക്കുക ആണ്
ഞാൻ താഴെ കിടക്കാം. ഏട്ടൻ കട്ടിലിൽ കിടന്നോ.
വേണ്ട. താൻ എന്തായാലും ബെഡിൽ കിടന്നു നന്നായി ഉറങ്ങ്..
ഇന്ന് താഴെ വച്ചു സാറമോൾ അത് ചോദിച്ചപ്പോൾ അവരുടെ നോട്ടം കാരണം എന്റെ തൊലി ഇരിഞ്ഞു പോയി. താൻ എന്തായാലും കിടന്നു ഉറങ്ങ്. അതും പറഞ്ഞു ഞാൻ മൂടി പുതച്ചു കിടന്നു…
അങ്ങനെ ആ ദിവസവും കഴിഞ്ഞു..
പിന്നെ പിന്നെ അവൾ വീട്ടിലെ എലാവരോടും നന്നായി അടുത്തു….
അവൾക്ക് അപ്പൻ ഇല്ലാത്തത് കൊണ്ട് ആണോ എന്തോ എന്റെ അപ്പനെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്. അപ്പനെ മരുന്ന് എല്ലാം എടുത്ത് കൊടുക്കുന്നത് എല്ലാം ഇപ്പോൾ അവൾ ആണ്. അതുകൊണ്ടു അമ്മയ്ക്കും അവളെ ജീവൻ ആയി..
എന്നോട് അങ്ങനെ മിണ്ടൽ ഒന്നും ഇല്ല. കല്യാണത്തിനു മുൻപ് മിണ്ടിയിരുന്ന അത്ര പോലും ഇപ്പോൾ അവൾ എന്നോട് മിണ്ടുന്നില്ല. അതിൽ എനിക്ക് നല്ല വിഷമം ഓക്കേ ഉണ്ട്. പിന്നെ അവൾക്ക് പേടി ആയതു കൊണ്ട് ഞാൻ ഒന്നും പറയാറില്ല.
പിന്നെ എപ്പോഴും സാറമോളോട് എന്തേങ്കിലും ഓക്കേ പറഞ്ഞു ഇരിക്കുന്നത് കാണാം.
ഇപ്പൊ പിന്നെ അവളുടെ മുഖത്തെ ആ വിഷമം ഓക്കേ കുറെ പോയിട്ട് ഉണ്ട്. അത് കണ്ടുമ്പോൾ എനിക്കും ഒരു സന്തോഷം ആണ്.
അങ്ങനെ ദിവ്യയുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയി…
അവിടെ അവളുടെ അനിയത്തിയും അമ്മയും മാത്രം ആണ് ആ വീട്ടിൽ ഉളൂ…
അവിടെ എത്തിയപ്പോൾ അവൾ ഇത്തിരി കൂടി സന്തോഷം ഓക്കേ വന്ന പോലെ ഉണ്ട്..
അവളുടെ അനിയത്തി നഴ്സിങ്ങിന് തന്നെ ആണ് പഠിക്കുന്നത്.. പക്ഷെ ദിവ്യയുടെ പോലെ അല്ല അവളുടെ സ്വഭാവം അവൾ നന്നായി സംസാരിക്കുന്ന ആൾ ആണ്…
അവളുടെ അമ്മയും അവളെ പോലെ പാവം ആണ്…. ചെറിയ ചെറിയ പണിക്ക് ഓക്കേ പോയി ആണ് ആ പാവം മക്കളെ ഓക്കേ വളർത്തിയത്. അത് കാരണം ആ അമ്മയോട് എനിക്ക് നല്ല ബഹുമാനം ആണ്.. ചെറു പ്രായത്തിൽ ഭർത്താവ് മരിച്ചിട്ടും വേറെ കല്യാണം കഴിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മ…
അങ്ങനെ രണ്ടു ദിവസം അവിടെ നിന്നിട്ട് തിരിച്ചു എന്റെ വീട്ടിലേയ്ക്ക് പൊന്നു.
അങ്ങനെ എന്റെ വീട്ടിൽ എത്തി..
ലീവ് ഓക്കേ തീരാറായത് കൊണ്ട് ഇനി ഒരാഴ്ച കഴിഞ്ഞ ഞങ്ങൾ തിരിച്ചു ന്യൂസിലാൻഡിലേയ്ക്ക് പോകുക ആണ്…
അങ്ങനെ പോകേണ്ട ദിവസം എത്തി. എയർപോർട്ടിലേയ്ക് അമ്മയും വന്നിരുന്നു. പോരാൻ നേരം അവൾ അമ്മയുടെ കൈ പിടിച്ചു കരയുന്നു ഓക്കേ ഉണ്ട്. അമ്മയ്ക്കും വിഷമം ആയി….
അങ്ങനെ തിരിച്ചു ന്യൂസ്‌ലാൻഡിൽ എത്തി… ഞാൻ താമസിച്ചിരുന്ന വീട്ടിൽ വന്നു… ഞാൻ പറഞ്ഞു
ദിവ്യെ തന്റെ സാധനങ്ങൾ എല്ലാം ഹോസ്റ്റലിൽ നിന്നു ഇങ്ങോട്ട് കൊണ്ട് വന്നേയ്ക്ക്… നമ്മുക്ക് ഇന്ന് തന്നെ പോയി അതൊക്കെ ഇങ്ങോട്ട് കൊണ്ട് വരാം…..
മ്മ്മ്
അങ്ങനെ അവളെയും കൂട്ടി അവൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ പോയി. വളരെ കുറച്ചു സാധനങ്ങൾ മാത്രം ആണ് ഉണ്ടായിരുന്നത്.. അതെല്ലാം എടുത്തു കാറിൽ വച്ചു.
അവിടെ നിന്ന് വരും വഴി ഉച്ചക്ക് ഉള്ള ഭക്ഷണം റെസ്റ്റോറന്റൽ നിന്ന് കഴിച്ചു…
വൈകുനേരത്തേയ്ക്ക് വീട്ടിൽ വല്ലതും ഉണ്ടോ..
ഇല്ല.ഞാൻ ഉണ്ടാകാം.
വേണ്ട ഇന്ന് വന്നതല്ലേ. തനിക്ക് ക്ഷീണം ഓക്കേ ഇല്ലേ.. ഇന്ന് ഇനി ഒന്നും ഉണ്ടാക്കണ്ട അതും പറഞ്ഞു ഞാൻ പോയി പാർസൽ വാങ്ങി….
അങ്ങനെ തിരിച്ചു വീട്ടിൽ വന്നു….
അങ്ങനെ അന്ന് രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു തന്നിക് എന്ന് മുതൽ ഡ്യൂട്ടിക്ക് കയറണം.
മറ്റന്നാൾ മുതൽ….
എനിക്കും അന്ന് മുതൽ ആണ്…
അങ്ങനെ ഭക്ഷണം കഴിഞ്ഞു ഞാൻ കിടക്കാൻ പോയി….
ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ഡ്രസ്സ് മടക്കി വക്കുക ആണ്….
ദിവ്യെ….. അവൾ തിരിഞ്ഞു നോക്കുന്നു ഉണ്ട്. ഇപ്പോഴും നല്ല പേടി മുഖത്തു കാണാം……
തനിക് ഇപ്പോഴും എന്നെ പേടി ആണോ…..
നിക്ക് പേടി ഒന്നും ഇല്ല…..
പക്ഷെ തന്റെ മുഖം കണ്ടാൽ അങ്ങനെ അല്ലാലോ തോന്നുക….
അവൾ ഒന്നും മിണ്ടുന്നില്ല. അത് കണ്ടു ഞാൻ പറഞ്ഞു..
താൻ ഇനി എന്നെ പേടിച്ചു ഉറങ്ങാതെ ഇരിക്കണ്ടാ…
ഈ വീട്ടിൽ കുറെ മുറികൾ ഉണ്ട്…. ഞാൻ വേറെ ഏതെങ്കിലും മുറിയിൽ കിടന്നോളാം..
അതും പറഞ്ഞു ഞാൻ മുറിയുടെ പുറത്തേയ്ക്ക് നടന്നു……
അത് കണ്ടു അവൾ പിന്നാലെ ഓടി വന്നു…
എന്താ ദിവ്യെ…. അവളുടെ വരവ് കണ്ടു ഞാൻ ചോദിച്ചു….
നിക്ക് ഒറ്റക്ക് കിടക്കാൻ പേടി ആണ്.. ഏട്ടൻ വേണങ്കിൽ കട്ടിലിൽ കിടന്നോ ഞാൻ താഴെ കിടക്കാം….. ഒറ്റ ശ്വാസം കൊണ്ട് അവൾ പറഞ്ഞു തീർത്തു….
അപ്പൊ തനിക്ക് എന്നെ പേടി ഇല്ലേ….
അവൾ മിണ്ടുന്നു ഒന്നും ഇല്ല. ഞാൻ പിന്നെ ഒന്നും പറയാൻ ഒന്നും പോയില്ല….
ഞാൻ പറഞ്ഞു.. എങ്കിൽ സാരമില്ല താൻ ഇനി വിഷമിക്കു ഒന്നും വേണ്ട ഞാൻ ഇവിടെ തന്നെ കിടക്കാം. അതും പറഞ്ഞു ഞാൻ ഒരു കിടക്ക കൊണ്ട് വന്നു താഴെ ഇട്ട് അതിൽ കിടന്നു..
ഞാൻ താഴെ കിടന്നോളാം ഏട്ടൻ മുകളിൽ കിടന്നോ….
നീ അവിടെ കിടന്നു ഉറങ്ങാൻ നോക്ക്. ഇനി അതും പറഞ്ഞു ഇരിക്കാതെ… അവൾ എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടു ഞാൻ പറഞ്ഞു…
പിന്നെ ഞാൻ വേഗം ഉറങ്ങി പോയി…
പിറ്റേന്ന് ഉണർന്നപ്പോൾ റൂമിൽ അവൾ ഇല്ല. ഞാൻ പതുക്കെ എഴുനേറ്റു അടുക്കളയിൽ ചെന്നപ്പോൾ എന്തോ ഉണ്ടാക്കുന്ന തിരക്കിൽ ആണ് അവൾ……
താൻ എപ്പോ എഴുനേറ്റു.. ഞാൻ അവളുടെ അടുത്ത് പോയി നിന്ന് ചോദിച്ചു……
ഞാൻ അടുത്ത് ചെന്ന് പെട്ടന്ന് ചോദിച്ചപ്പോൾ അവൾ ഒന്ന് പേടിച്ചു എങ്കിലും അവൾ പതുക്കെ മറുപടി പറഞ്ഞു…
ഞാൻ എഴുന്നേറ്റിട്ടു കുറച്ചു നേരം ആയി… ഇവിടെ സാധനങ്ങൾ എവിടെ ആണ് ഇരിക്കുന്നത്…..
അത് മുകളിൽ ഉള്ള ഷെൽഫിൽ കാണും മുളകുപൊടി അങ്ങനെ ഉള്ള സാധനങ്ങൾ…. പിന്നെ ഞാൻ അങ്ങനെ അധികം ഇവിടെ കുക്ക് ചെയാറില്ല. റെസ്റ്റോറന്റഇൽ നിന്ന് ആണ് സാധാരണ കഴിക്ക. പിന്നെ കുറെ ആവുമ്പോൾ ഇവിടത്തെ ഫുഡ് മടുക്കുമ്പോൾ ഞാൻ നമ്മുടെ ഭക്ഷണം ഉണ്ടാക്കാറ് .. പിന്നെ ഞാൻ ഉണ്ടാകുന്നത് അങ്ങനെ നാന്നാവാറില്ല.
ദിവ്യക്ക് വല്ലതും ഉണ്ടാകാൻ സാധനങ്ങൾ വേണം എങ്കിൽ നമുക്ക് ഇവിടെ അടുത്ത് ഇന്ത്യൻ സാധനങ്ങൾ കിട്ടുന്ന ഒരു ഷോപ്പ് ഉണ്ട്. അവിടെ പോയി നമ്മുക്ക് വാങ്ങാം…
അങ്ങനെ അന്ന് ദിവ്യയോട് കുറച്ചു ഓക്കേ സംസാരിച്ചു.
അവൾ ആൾ ഒരു പാവം ആണ്. അവളുടെ മനസ്സിൽ എന്തോ ഒരു പ്രശ്നം കിടക്കുന്നുണ്ട് എന്ന് എനിക്ക് അവളുടെ സംസാരത്തിൽ നിന്ന് മനസ്സിൽ ആയി.
അങ്ങനെ ഉച്ചക്ക് അവൾ ഉണ്ടാക്കിയ ഫുഡ് കഴിച്ചു. ഉഗ്രൻ….. സാധാരണ ഞാൻ ഉണ്ടാകുമ്പോൾ എന്നും എന്തേങ്കിലും പ്രശ്നം പറ്റും….
ഭക്ഷണം നന്നായിട്ടുണ്ട് കേട്ടോ…. തനിക്ക് ഇത്ര നന്നായി ഭക്ഷണം ഉണ്ടാക്കാൻ അറിയുമായിരുന്നോ….
പെണ്ണുങ്ങൾക്ക് ഏറ്റവും കേൾക്കാൻ ഇഷ്ടം ഉള്ള വാക്ക് ആണ് അവർ ഉണ്ടാക്കിയ ഭക്ഷണം നന്നായി എന്ന് പറയുന്നത്. അവളോട് അടുക്കാൻ ഞാൻ ചെറിയ നമ്പർ ഓക്കേ ഇറക്കി…
അത് കേട്ടപ്പോൾ അവൾക്ക് സന്തോഷം ആയി എന്ന് എനിക്ക് മനസ്സിൽ ആയി….
അങ്ങനെ ഫുഡ് കഴിഞ്ഞു…..നമ്മുക്ക് ഒന്ന് നടക്കാൻ പോയാലോ എന്ന് ഞാൻ അവളോട് ചോദിച്ചു….
അവൾക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നു ഇല്ല….
ഇവിടെ വന്നു കുറച്ചു ആയേങ്കിലും അവൾ ഹോസ്പിറ്റൽ ഹോസ്റ്റൽ. ഹോസ്റ്റൽ ഹോസ്പിറ്റൽ അങ്ങനെ ആയിരുന്നു അത് കൊണ്ട് അവൾക്ക് നടക്കാൻ പോവാൻ എന്നെകാൾ കൂടുതൽ താല്പര്യം ഉണ്ടായിരുന്നു……
നടക്കാൻ പോയപ്പോൾ ഞാൻ അവളുടെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചു….. അവളുടെ അപ്പൻ അവൾ പത്തിൽ പഠിക്കുമ്പോൾ ആണ് മരിച്ചത് എന്ന് അറിഞ്ഞു… അങ്ങനെ അവളുടെ കുറച്ചു കുടുംബ വിശേഷം ഓക്കേ ചോദിച്ചു അറിഞ്ഞു
അങ്ങനെ പിറ്റേന്ന് ഞങ്ങൾ ജോലിക്ക് കേറി….
അങ്ങനെ ഒരു മാസം കഴിഞ്ഞു. ഇപ്പോൾ അവൾ എന്നോട് നന്നായി സംസാരിക്കുന്നു ഓക്കേ ഉണ്ട്. എന്നെ പഴയത് പോലെ പേടി ഒന്നും ഇല്ല..
പക്ഷെ വൈകുന്നേരം ആയാൽ അവൾക്ക് ആകെ ഒരു അസ്വസ്ഥത ആണ്.. ചിലപ്പോൾ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്നതും ഓക്കേ കാണാം….
ഇപ്പൊ ഞാൻ എക്സ്ട്രാ ഡ്യൂട്ടി ഒന്നും എടുക്കാറില്ല… ഡ്യൂട്ടി കഴിഞ്ഞ നേരെ വീട്ടിൽ വരും ദിവ്യയോട് ഒന്നും രണ്ടും പറഞ്ഞു അങ്ങനെ ഇരിക്കും. അവൾക്കും അതൊക്കെ ഇഷ്ടം ആണ്…..
ഇടക്ക് എന്നോട് ചോദിക്കും. ഏട്ടനെ എന്നെ കെട്ടിയത് വേണ്ടായിരുന്നു എന്ന് തോനുന്നു ഉണ്ടോ എന്ന് ഓക്കേ പിന്നെ കുറച്ചു കരയും.. അത് കാണുമ്പോൾ എനിക് ആകെ നെഞ്ചിൽ ഒരു നിറ്റൽ ആണ്…..
പിന്നെ ഞാൻ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കും…..
എനിക് ദിവ്യയെ കിട്ടിയത് ഭാഗ്യം ആയിട്ട് ആണ് ഞാൻ കരുതുന്നത്. പിന്നെ എനിക് ദിവ്യയെ എന്തൊരു ഇഷ്ടം ആണേന്നോ.. പിന്നെ എങ്ങനെ ദിവ്യയെ വിവാഹം കഴിക്കണ്ടായിരുന്നു എന്ന് തോന്നും……
അങ്ങനെ ഓരോന്ന് ഓക്കേ പറയും……
പക്ഷെ അവളുടെ പ്രശ്നം എന്താണ് എന്ന് അറിയാൻ ഞാൻ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല…..
പക്ഷെ ഇപ്പൊ ലൈഫിൽ ഞാൻ ഹാപ്പി ആണ്. ദിവ്യ എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു ഉണ്ട്……….
അവൾ നല്ല വൃത്തി കൂടി ആൾ ആണ്. അത് കൊണ്ട് വീട് എപ്പോഴും അവൾ വൃത്തി ആക്കി കൊണ്ട് ഇരിക്കും.ഞാനും ഇത്തിരി വൃത്തി ഉള്ള കൂട്ടത്തിൽ പെട്ട ആൾ ആണ്. അത് കൊണ്ട് അവളോട് ഉള്ള ഇഷ്ടം ഓരോ ദിവസവും കൂടി കൂടി വന്നുകൊണ്ടിരുന്നു
വീട്ടിൽ അവൾ ഉള്ളത് കൊണ്ട് ഇപ്പൊ ജോലി കഴിഞ്ഞ വീട്ടിലക്ക് പോകാൻ ഒരു ഉത്സാഹം ആണ്.. അല്ലങ്കിൽ പതുക്കെ ആണ് വീട്ടിൽ പോകാറുള്ളത്….
അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് കാരണം ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഓക്കേ വന്നു…… അവൾ നന്നായി ഭക്ഷണം ഉണ്ടാക്കും. എനിക്ക് ഇഷ്ടം ഉള്ളത് വീട്ടിൽ എന്റെ അമ്മയെ വിളിച്ചു ചോദിച്ചു അറിഞ്ഞു എനിക്ക് ഉണ്ടാക്കി തരൽ ആണ് ഇപ്പോഴത്തേ പരിപാടി…. എന്നിട്ട് ഞാൻ അത് കഴിക്കുന്നത് നോക്കി ഇരിക്കും… നിർബന്ധിച്ചു കുറെ കഴിപ്പിക്കും…. വേണ്ട എന്ന് പറഞ്ഞലും പിന്നെയും കുറെ കോരി ഇട്ട് തരും… ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഞാൻ ഭക്ഷണം നന്നായിട്ട് ഉണ്ട് എന്ന് പറയണം. അല്ലേങ്കിൽ ഭക്ഷണം എങ്ങനെ ഉണ്ട് നന്നായി ഇല്ലേ ഏട്ടനെ എങ്ങനെ വക്കുന്നത് ആണ് ഇഷ്ടം എന്നൊക്ക ചോദിച്ചു പിറകെ നടക്കും…..
പിന്നെ ഇപ്പൊ ഞങ്ങൾക്ക് ലീവ് ഓക്കേ കിട്ടുമ്പോൾ ഞാൻ അവളെയും കൊണ്ട് ചെറിയ യാത്ര ഓക്കേ പോകും….
അവൾക്കും അത് ഇഷ്ടം ആണ്….
അങ്ങനെ കുറച്ചു മാസം ഓക്കേ കഴിഞ്ഞു.
അങ്ങനെ ഞാൻ ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവളോട് ചോദിച്ചു..
ദിവ്യെ നമുക്ക് ഒരു ടൂർ പോയാലോ….
എങ്ങോട്ടാ ഏട്ടാ….
ഇവിടെ നിന്ന് കുറച്ചു ദൂരെ ആണ്..5 ദിവസത്തെ ടൂർ ആണ്… എന്താ തന്റെ അഭിപ്രായം…
ഞാൻ അങ്ങനെ ടൂർ ഒന്നും ഇത് വരെ പോയിട്ട് ഇല്ല… എനിക്ക് അഭിപ്രായം ഒന്നും ഇല്ല. ഏട്ടനെ ഇഷ്ടം ആണെങ്കിൽ പോകാം…
അങ്ങനെ എനിക്ക് വേണ്ടി പോകണ്ട. നിനക്കും ഇഷ്ടം ആണേകിൽ പോയാൽ മതി…. ഞാൻ ഇത്തിരി ദേഷ്യം വന്ന പോലെ മറുപടി പറഞ്ഞു….
അത് കണ്ടു അവൾക്ക് ചെറിയ വിഷമം ആയി എന്ന് എനിക്ക് മനസ്സിൽ ആയി….
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…. അവൾ ആകെ വിഷമിച്ചു ആണ് പിന്നെ നടന്നിരുന്നത്…
അന്ന് വൈകുന്നേരം ഞങ്ങൾ കിടന്നു കുറച്ചു കഴിഞ്ഞപോൾ അവൾ കട്ടിലിൽ കിടന്നു എന്നെ വിളിച്ചു
ഏട്ടാ.
മ്മ് എന്താ… ഞാൻ ചെറിയ ഗൗരവത്തിൽ തന്നെ തിരിച്ചു ചോദിച്ചു.
ഏട്ടനെ വിഷമം ആയോ..
എന്ത് വിഷമം.
ഏട്ടൻ ടൂർ പോകാം എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങനെ മറുപടി പറഞ്ഞത്….
ആ എനിക്ക് നല്ല വിഷമം ആയി.. ഞാൻ അവളുടെ മറുപടി എന്താണ് എന്ന് അറിയാൻ വെറുതെ പറഞ്ഞത് ആണ്..
പിന്നെ അവളുടെ മറുപടി ഒന്നും കേൾക്കാത്തതു കൊണ്ട് ഞാൻ എഴുനേറ്റു നോക്കിയപ്പോൾ അവൾ കട്ടിലിൽ ചെരിഞ്ഞു കിടക്കുന്നു ഉണ്ട്. ഞാൻ ചെന്ന് നോക്കിയപ്പോൾ രണ്ടു കണ്ണും പുഴ പോലെ ഒഴുകുന്നു ഉണ്ട്…
ശേ ഞാൻ വെറുതെ പറഞ്ഞത് ആണു ദിവ്യെ. എനിക്ക് വിഷമം ഒന്നും ആയില്ല.
ഞാൻ ദിവ്യ എന്താ മറുപടി പറയുക എന്ന് അറിയാൻ വെറുതെ പറഞ്ഞത് ആണ്….
അവളുടെ മുഖം കണ്ടു എനിക്കുംആകെ വിഷമം ആയി ഞാൻ പറഞ്ഞു.
അല്ല ഏട്ടനെ ശരിക്കും വിഷമം ആയി എന്ന് എനിക്ക് അറിയാം. കരഞ്ഞു കൊണ്ട് ആണ് അവൾ പറഞ്ഞത്.
എനിക്ക് വിഷമം ഒന്നും ആയില്ല. ദിവ്യക്ക് ടൂർ പോകണ്ട എങ്കിൽ എനിക്കും പോകണ്ട എന്ന് ആണ് ഞാൻ ഉദേശിച്ചത്.അല്ലാതെ എനിക്ക് വിഷമം ഒന്നും ഇല്ല.
ഏട്ടൻ എനിക്ക് സന്തോഷം ആകാൻ വേണ്ടി ആണ് ആ ടൂർ പോകാം എന്ന് പറഞ്ഞത് എന്ന് എനിക്ക് അറിയാം.. പക്ഷെ അതിനു കുറെ പൈസ ആവുമോ എന്ന് ഉള്ളത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്… കണ്ണേലാം നിറച്ചു ആണ് അവൾ അതും പറയുന്നത്…..
അയ്യെ. പൈസയുടെ കാര്യം ഒന്നും മോളു നോക്കണ്ട അതിനു അധികം പൈസ ഒന്നും വരില്ല.. അപ്പൊ അതായിരുന്നോ പ്രശ്നം. ഇനി കരയുക ഒന്നും വേണ്ട. അപ്പൊ നമുക്ക് ആ ടൂർ പോകാം….അപ്പൊ ഇനി താൻ കരയണ്ട.
മ്മ്. കണ്ണ് എല്ലാം തുടച്ചു. ഇപ്പോൾ അവളുടെ മുഖത്തു ചെറിയ ആശ്വസം ഓക്കേ വന്നു..
ഞാൻ പിന്നെ പോയി കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു.
ദിവ്യെ..
മ്മ്. എന്താ ഏട്ടാ
താൻ അപ്പൊ ഞാൻ നേരത്തെ ചോദിച്ചപ്പോൾ എന്താ ഇപ്പോ പറഞ്ഞ കാര്യം പറയാതെ ഇരുന്നത്…
ഒന്നും ഇല്ല ഏട്ടാ. ഞാൻ അങ്ങനെ പറഞ്ഞ ഏട്ടൻ എന്താ വിചാരിക്കുക എന്ന് പേടിച്ചിട്ട് ആണ് ഞാൻ അപ്പൊ പറയാത്തത്…..
പേടിച്ചിട്ടോ…… അപ്പൊ ദിവ്യക്ക് എന്നെ ഇപ്പോഴും പേടി ആണോ…..ഞാൻ വിചാരിച്ചു ദിവ്യക്ക് എന്നോടുള്ള പേടി ഓക്കേ പോയി എന്ന്. അല്ലേങ്കിലും പേടിക്കാൻ മാത്രം ഞാൻ വല്ല ഭൂതവും ആണോ…..
എനിക്ക് ഏട്ടനെ പേടി ഒന്നും ഇല്ല. എനിക്ക് അറിയാം ഏട്ടൻ പാവാന്നു… പക്ഷെ ചെലപ്പോ എനിക്ക് ഒരു ചെറിയ പേടി വരും….. വിഷമിച്ചു ആണ് അവൾ മറുപടി പറയുന്നത്
എന്തിനാ ചെലപ്പോ പേടി വരുന്നത്. നമ്മുടെ കല്യാണം കഴിഞ്ഞു ഇത്ര നാൾ ആയിട്ട് ഞാൻ ദിവ്യയെ പേടിക്കാൻ മാത്രം വല്ലതും പറഞ്ഞിട്ടോ ചെയ്തിട്ടോ ഉണ്ടോ…
അതല്ല ഏട്ടാ……
ദിവ്യക്ക് എന്തേങ്കിലും വിഷമം ഉണ്ടെങ്കിൽ ദിവ്യ എന്നോട് തുറന്നു പറ…..
എനിക്ക് ഏട്ടനോട് ഒരു വിഷമവും ഇല്ല……
എന്നോട് അല്ല. വേറെ എന്തേങ്കിലും വിഷമം ഉണ്ടെങ്കിൽ ദിവ്യ എന്നോട് തുറന്നു പറ…… ദിവ്യ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് കാണുമ്പോൾ എനിക്കും വിഷമം ആണ്…..
അതല്ല ഏട്ടാ എനിക്ക് ചിലപ്പോ പേടി ആവും.. ഞാൻ ഏട്ടനോട് നാളെ കുറച്ചു കാര്യങ്ങൾ പറയാം. അത് കേട്ടാൽ ഏട്ടനെ എന്നോട് ദേഷ്യം ആവോ……. ആകെ വിഷമിച്ചു നിരാശപെട്ട് ആണ് അവൾ എന്നോട് അത് ചോദിച്ചത്…..
എനിക്ക് ദിവ്യയോട് ഒരു വിഷമവും ആവില്ല.. ദിവ്യ ദിവ്യയുടെ വിഷമങ്ങൾ എന്നോട് പറയുമ്പോൾ എനിക്ക് ദിവ്യയെ ഒന്നു കൂടി ഇഷ്ടം ആവുകയെ ഉളൂ.. ദിവ്യ ഇനി കരഞ്ഞു വിഷമിക്കാതെ കിടന്നു ഉറങ്ങ്. നാളെ ഇനി എല്ലാം പറഞ്ഞ മതി….
അതും പറഞ്ഞു ഞാൻ തിരിഞ്ഞു പുതച്ചു കിടന്നു…. എന്താവും ദിവ്യ പറയാം എന്ന് പറഞ്ഞത്……. ഇനി കല്യാണത്തിന് മുൻപ് ദിവ്യക്ക് വേറെ വല്ല അടുപ്പവും ഉണ്ടായിരുന്നോ. ചേ എന്റെ ദിവ്യ അങ്ങനെ ഉള്ള ആൾ ഒന്നും ഇല്ല. അവളെ കുറച്ചു അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല. അടുത്ത നിമിഷം തന്നെ ഞാൻ എന്നെ തിരുത്തി… എന്നാലും എന്തായിരിക്കും…. അങ്ങനെ അതും ആലോചിച്ചു പതിയെ ഞാൻ ഉറക്കത്തില്ലേയ്ക്ക് വീണു…..
കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി.. ഇനിയും ആ സപ്പോർട്ട് പ്രിയ വായനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവണം.. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക….. അല്ലേങ്കിൽ johncj104@gmail.com എന്ന മെയിൽ ഐഡിയിൽ മെസ്സേജ് അയക്കുക
Comments:
No comments!
Please sign up or log in to post a comment!