പേടിക്കാരി 2
ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി……..
തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു ഒന്ന് ഞെട്ടി…..
ദൈവം നമ്മുടെ ആഗ്രഹങ്ങൾ ഇങ്ങനെ ഓക്കേ നടത്തി തരുമോ…..
ഒരു നിമിഷം ഞാൻ ഒന്ന് അവിടെ തന്നെ നിന്ന് പോയി..
ആ റെസ്റ്റോറന്റിഡെയ് ഇടതു മൂലയിൽ അധികം ആരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലത്തു എന്നെയും കാത്തിരിക്കുന്നത് എപ്പോഴും ആകാംഷ തുളുമ്പുന്ന ഉണ്ട കണ്ണുകളുമായി പല രാത്രികളിലും ഞാൻ ആലോചിച്ചു കിടന്ന നമ്മുടെ നേഴ്സ്.
ദിവ്യ…….
ഇവളെ ആണോ താൻ തേടി വന്നത്…
എന്റെ കൺ മുമ്പിൽ ജോലിക്ക് പോകുമ്പോൾ എന്നും കാണാൻ കൊതിച്ചിരുന്ന……
എന്റെ കണ്ണുകൾ പരതി
നടന്നിരുന്ന അവൾ തന്നെ ആണല്ലോ ദൈവമേ ഇതും…
അവൾ ഇരിക്കുന്ന ടേബിൾഡെയ് അടുത്തേയ്ക്കു നടക്കുമ്പോൾ ഞാൻ ആലോചിച്ചു.
അവളെ കണ്ടപ്പോൾ എന്റെ മുഖത്തു ഉണ്ടായ പോലെ ഉള്ള ആശ്വസം ഒന്നും എന്നിക്ക് അവളുടെ മുഖത്തു കാണാൻ കഴിഞ്ഞില്ല….
അവൾ ഇപ്പോഴും ഒരു ദുഃഖം കലർന്ന സ്ഥിരം മുഖഭാവത്തോടെ ഇരിക്കുക ആണ്…
ഞാൻ പതുക്കെ അവളുടെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു…
അവൾ ഇപ്പോഴും തെല്ലു ഭയത്തോടെ എന്നെ നോക്കുന്നത് അല്ലാതെ മിണ്ടുന്നില്ല…
2മിനിറ്റ് അങ്ങനെ ഇരുന്നിട്ട് അവൾ ഒന്നും ഇങ്ങോട്ട് പറയില്ല എന്ന് മനസ്സിൽ ആയതോടെ ഞാൻ അവളോട് വെറുതെ ഒന്ന് ചോദിച്ചു:
ദിവ്യ തന്നെ ആണോ ഡേവിസ് ചേട്ടൻ പറഞ്ഞ കുട്ടി…
അവളോട് എന്തേങ്കിലും ചോദിക്കണ്ടേ എന്ന് വിചാരിച്ചു ചോദിച്ചത് ആണ്..
മ്മ്. ചേട്ടൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു…
അതെന്താണെടോ ഞാൻ ആണ് എങ്കിൽ അപ്പൊ തന്നെ വേണ്ട എന്ന് പറയുമായിരുന്നോ…..
എയ്.. അങ്ങനെ ഒന്നും ഇല്ല. ചെറിയ പേടിയോടെ ആണ് പറയുന്നത്.
സാധാരണ പെൺ കുട്ടികൾക്ക് പെണ്ണ് കാണാൻ വരുമ്പോൾ നാണം ഓക്കേ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവൾക്ക് പേടി ആണ് മുഖത്തു മുഴുവൻ.
എനിക്കും മനസ്സിൽ ചെറിയ പേടിയും അതിനെകാൾ നാണവും ഓക്കേ ഉണ്ടായിരുന്നു. പക്ഷെ ദിവ്യയെ കണ്ടപ്പോൾ അതൊക്കെ പോയി ഒരു ഞെട്ടൽ ആയി മാറിയിരിക്കുക ആണ്.
പിന്നെയും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ പറഞ്ഞു.
എനിക് ദിവ്യ ആയിരുന്നു എന്ന് അറിയിലായിരുന്നു. അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു ആലോചന ഡേവിസ് ചേട്ടൻ പറഞ്ഞു എന്ന്. പിന്നെ എന്നിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ പെൺകുട്ടി ഇവിടെ തന്നെ ഉള്ള ആൾ ആയതുകൊണ്ട് ഒന്നു കാണാം എന്ന് വിചാരിച്ചു. അതുകൊണ്ട് ആണ് ഫോട്ടോ പോലും കാണാതെ പെൺകുട്ടിയെ നേരിട്ട് കാണാം എന്ന് അമ്മയോട് പറഞ്ഞത്.
ഇനി ദിവ്യ വല്ലതും പറ ഞാൻ മാത്രം ഇങ്ങനെ സംസാരിച്ചാൽ മതിയോ….. ഞാൻ ഒന്ന് നിർത്തിയിട്ട് പറഞ്ഞു..
എന്നിക്ക് അങ്ങനെ ഒന്നും പറയാൻ ഇല്ല.. ഇപ്പോഴും ആ ഭയത്തോടെ ആണ് പറയുന്നത്…
തന്നിക്ക് ഞാൻ ആണ് തന്നെ കാണാൻ വരുന്നത് എന്ന് അറിയുമായിരുന്നോ?…. അവൾ ഒന്നും പിന്നെ പറയാത്തത് കൊണ്ട് ഞാൻ തന്നെ വീണ്ടും ചോദിച്ചു…
ഇല്ല. പേര് ജോൺ എന്ന് എന്റെ അമ്മ പറഞ്ഞിരുന്നു. പിന്നെ ഇവിടെ വർക്ക് ചെയ്യുന്ന ആൾ ആണെന്നും പറഞ്ഞിരുന്നു. പക്ഷെ ചേട്ടൻ ആണ് എന്ന് അറിയിലായിരുന്നു…
അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു….. എന്നിട്ട് അവിടെ നിന്നും ഭക്ഷണം ഓക്കേ കഴിച്ചു. അവൾക്ക് സ്വന്തം ആയി അഭിപ്രായം ഒന്നും ഇല്ല. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം തന്നെ ആണ് അവളും കഴിച്ചത്…
ബില്ല് ഞാൻ ആണ് കൊടുത്തത്. അവൾ കൊടുകാം എന്ന് എന്നോട് പറഞ്ഞത് ആണ്. പക്ഷെ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.
ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ അവളോട് പറഞ്ഞു.
എന്നിക്ക് ദിവ്യയെ ഇഷ്ടം ആയി കേട്ടോ… ദിവ്യയുടെ അഭിപ്രായം എന്താ…… എനിക്ക് തിരക്ക് ഒന്നും ഇല്ല താൻ ടൈം എടുത്തു ചിന്തിച്ചു. നാളെയോ മറ്റന്നാൾഓ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ പറഞ്ഞാൽ മതി.
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ ഞാൻ അവളോട് ചോദിച്ചു. താൻ എങ്ങനെ ആണ് ഇവിടെയ്ക്ക് വന്നത്. ടാക്സിയിൽ ആണോ…..
മ്.
അപ്പൊ ഇനി നമ്മുക്ക് ഒരുമിച്ചു തിരിച്ചു പോകാം. ഞാൻ കാറിൽ ആണ് വന്നത്.
അവൾക്ക് എന്റെ കൂടെ വരാൻ ചെറിയ പേടി ഉള്ളത് പോലെ ആണ് മുഖം കണ്ടാൽ. എങ്കിലും അവൾ എതിർത്ത് ഒന്നും പറഞ്ഞില്ല. എന്റെ കൂടെ കാറിൽ പൊന്നു.
ഞങളുടെ അവിടെ നിന്ന് കുറച്ചു ദൂരം ഉണ്ട് സിറ്റിയിലേയ്ക്ക്. ആളെ അറിയാത്തത് കൊണ്ട് വെറുതെ ഇവിടെ വരെ വന്നു.. തിരിച്ചു പോരുമ്പോൾ ഞാൻ അവളുടെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞു.
ദിവ്യക്ക് എന്നെ ഇഷ്ടം ആയില്ലേങ്കിൽ തുറന്നു പറഞ്ഞോളൂട്ടോ. എനിക് പ്രശ്നം ഒന്നും ഇല്ല.. ഞാൻ അമ്മ പറഞ്ഞപ്പോൾ ഒന്ന് കണ്ടു കളയാം എന്ന് വെറുതെ വിചാരിച്ചു എന്ന് മാത്രം…
എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ആണ് എങ്കിൽ ഡേവിസ് ചേട്ടനോട് പറഞ്ഞാലും മതി….
അവളുടെ ഇരിപ്പ് കണ്ടിട്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്..
അവൾ കാറിൽ എന്തോ കാര്യമായി ആലോചിച്ചു ഇരിക്കുവാണ്..
അവസാനം അവളുടെ ഹോസ്റ്റലിന്റെ മുമ്പിൽ എത്തി.
അങ്ങനെ ഓക്കേ പറഞ്ഞു അവൾ കാറിൽ നിന്ന് ഇറങ്ങി.
അവൾ ഇറങ്ങി കുറച്ചു 2അടി നടന്നിട്ട് തിരിച്ചു വന്നു. എന്നിട്ട് എന്നോട് ഒന്ന് കാറിൽ നിന്ന് ഇറങ്ങുമ്മോ എന്ന് ചോദിച്ചു.
കാറിൽ നിന്ന് ഇറങ്ങിയിട്ട് അവൾ എന്നെ നോക്കി നിൽക്കുക ആണ്. എന്തോ പറയണം എന്ന് ഉണ്ട് എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.
പക്ഷെ പറയാൻ പേടിച്ചിട്ട് ആണോ എന്ന് അറിയില്ല അങ്ങനെ എന്റെ മുഖത്തു നോക്കി നിൽക്കുക ആണ്.
അവളുടെ ആ നിൽപ്പ് കണ്ടു ഞാൻ അവളോട് പറഞ്ഞു.
തനിക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളൂ. എന്നിക്ക് എന്തായാലും പ്രശ്നം ഒന്നും ഇല്ല. തനിക്ക് എന്നെ ഇഷ്ടം ആയില്ല എങ്കിൽ പറഞ്ഞോളൂ. കൂടെ ജോലി ചെയ്യുന്ന ആൾ ആയതു കൊണ്ട് മടി ഒന്നും വേണ്ട.
അതല്ല ചേട്ടാ. എന്നിക്ക് ചേട്ടനെ ഇഷ്ട്ടായി…. പേടിച്ചും നാണിച്ചും ആണ് അവൾ അത് പറയുന്നത്.
അത് കേട്ടപ്പോൾ എനിക് ഉണ്ടായ സന്തോഷം….
സംഭവം അവളോട് എന്നെ ഇഷ്ടം ആയില്ല എങ്കിൽ തുറന്നു പറഞ്ഞോളൂ എന്ന് ഓക്കേ ഞാൻ പറഞ്ഞു എങ്കിലും അവൾക്ക് എന്നെ ഇഷ്ടപ്പെടാനെയ് എന്ന് ആണ് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നത്…
പിന്നെ അവൾ എന്നോട് അവൾക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് എന്ന് പറഞ്ഞു.. ഇനി അത് എന്താവുമോ എന്ന് ആലോചിച്ചു ടെൻഷൻ ആയി എങ്കിലും അതൊന്നും എനിക് വിഷയം ഉള്ള കാര്യം ആയിരുന്നില്ല.
അവളുടെ അപ്പൻ അവളുടെ ചെറുപ്പത്തിൽ മരിച്ചു പോയത് ആണ്. പിന്നെ അമ്മ കഷ്ട്ടപെട്ട് ആണ് അവളെയും അനുജത്തിയേയും വളർത്തിയത്. കോൺവെൻറ്ഇൽ നിന്ന് ആണ് അവൾ പഠിച്ചത്. പിന്നെ വീട്ടിലേയ് കഷ്ടപ്പാട് ഓക്കേ കുറച്ചു എന്നോട് പറഞ്ഞു. കുറച്ചു ബന്ധുക്കളുടെ സഹായം കൊണ്ട് ആണ് അവൾ പഠിച്ചതും ഇവിടെ ജോലി കിട്ടിയതും ഓക്കേ……
അവൾ പറഞ്ഞു വന്നത് എനിക് മനസ്സിൽ ആയി അവളുടെ വീട്ടിൽ നിന്ന് സ്ത്രീധനം ഒന്നും അധികം കിട്ടാൻ സാധ്യത ഇല്ല എന്ന് ആണ്….
അത് മനസ്സിൽ ആക്കിയിട്ടു ഞാൻ അവളോട് പറഞ്ഞു.
ദിവ്യ… ഞാൻ ഇഷ്ട്ടപെട്ടത് തന്നെ ആണ്. അല്ലാതെ പണത്തിനു വേണ്ടി അല്ല ഞാൻ കല്യാണം കഴിക്കുന്നത്. എന്നെ സ്നേഹിക്കാനും എന്നിക്ക് സ്നേഹിക്കാനും എന്നിക്ക് ഒരാളെ വേണം. ദിവ്യയെ എനിക് ഇഷ്ടം ആണ്. തനിക്കും എന്നെ ഇഷ്ടം ആണല്ലോ എനിക് അത് മതി. ഞാൻ എന്തായാലും എന്റെ അമ്മയെ വിളിച്ചു പറയാൻ പോകുക ആണ് എനിക് ഇയാളെ ഇഷ്ടം ആയി എന്ന്……
താൻ വീട്ടിൽ വിളിച്ചു പറ എന്നെ തനിക്കും ഇഷ്ടം ആയി എന്ന്.
ഇതൊക്കെ കേട്ടപ്പോൾ തന്നെ അവളുടെ മുഖം പകുതി തെളിഞ്ഞതായി ഞാൻ കണ്ടു….
അങ്ങനെ കുറച്ചു നേരം അവളോട് സംസാരിച്ചിട്ട് ഞാൻ തിരിച്ചു പൊന്നു.
എന്താണ് എന്ന് അറിയില്ല. കുറെ നാൾ കൂടി മനസ്സിന് വല്ലാത്ത ഒരു സന്തോഷം. ഇത്രയും നാൾ ഇവിടെ അനുഭവിച്ചിരുന്ന ഏകാന്തത ഇല്ലാതെ ആയ പോലെ…..
അന്ന് കിടന്നിട്ട് ഉറക്കം വരുന്നില്ല… കണ്ണ് അടച്ചാൽ ദിവ്യ ആണ്…. അവളുടെ ആ ഉണ്ട കണ്ണും ആ പേടിച്ചു ഉള്ള നോട്ടവും. കാണാൻ സുന്ദരി ആണ്. നല്ല മുടിയും ഉണ്ട്. അമ്മക്ക് മുടി ഉള്ളവരെ എന്തായാലും ഇഷ്ട്ടപ്പടും. അതുകൊണ്ട് അമ്മക്ക് അവളെ എന്തായാലും ഇഷ്ടം ആവും.
അങ്ങനെ അന്ന് മുഴുവൻ അവളെ ആലോചിച്ചു കിടന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മയെ വിളിച്ചു പരഞ്ഞു എനിക്ക് പെണ്ണിനെ ഇഷ്ടം ആയി എന്ന്.
അമ്മ പറഞ്ഞു എന്നാൽ ഇനി വൈകിക്കണ്ട നിനക്ക് ലീവ് ഉണ്ട് എങ്കിൽ ഉടൻ നടത്താം. ഞാൻ ഡേവിസിനോട് വിളിച്ചു പറയാം.
അങ്ങനെ പിറ്റേന്ന് അമ്മ വിളിച്ചു..
ടാ അവർക്കും നിന്നെ ഇഷ്ടം ആയി എന്ന് നിന്റെ കുറച്ചു ഫോട്ടോ ഞാൻ പെൺകുട്ടിയുടെ അമ്മക്ക് അയച്ചു കൊടുത്തിരുന്നു. നീ പെൺകുട്ടിയെ കാണുമ്പോൾ അവൾക്കും കൂടി ലീവ് എന്ന് കിട്ടും എന്ന് ചോദിക്ക്…..
അങ്ങനെ പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ വച്ചു അവളെ കണ്ടു….. അവളുടെയും വീട്ടിൽ നിന്ന് വിളിച്ചിരുന്നു. അവളുടെ അമ്മക്ക് എല്ലാം എന്നെ ഇഷ്ടം ആയിത്രെ …….
ഇനി തന്നിക് എന്നാണ് ലീവ് കിട്ടുക.. ഞാൻ ചോദിച്ചു
ഈ മാസം കഴിഞ്ഞൽ 2മാസം ലീവ് ഉണ്ട്..
ആണോ അപ്പൊ അത് പെട്ടന്ന് ആയല്ലോ. തന്റെ വീട്ടുകാർക്ക് പെട്ടന്ന് കല്യാണം ഓക്കേ അയാൽ വല്ല ബുദ്ധിമുട്ട് ഉണ്ടാവുമോ….. അവളുടെ കാര്യങ്ങൾ അറിയുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചോദിച്ചു….
അറിയില്ല ഞാൻ വീട്ടിൽ ചോദിചിട്ട് പറയാം. അവൾ പറഞ്ഞു….
പിന്നെ ആണ് പ്രശ്നം എനിക്ക് ഒരു മാസം ആണ് ലീവ് ഉളൂ. ഞാൻ കുറച്ചു നാൾ മുൻപ് നാട്ടിൽ പോയത് കൊണ്ട് ലീവ് അധികം ഇല്ല…..
അങ്ങനെ ഞങളുടെ ലീവ് നോക്കി കല്യാണ ദിവസം ഓക്കേ തീരുമാനിച്ചു. അവൾ ആദ്യം പോകും. അത് കഴിഞ്ഞ ഒരു മാസം കഴിഞ്ഞു ഞാൻ.
വീട്ടിൽ ചെന്നാൽ സമയം ഇല്ലാത്തത് കൊണ്ട് വീട്ടുകാർ തമ്മിൽ ഇരു വീട്ടിലും പോയി കണ്ടു ഞങളുടെ കല്യാണം ഉറപ്പിച്ചു.
ഞങ്ങൾ ദിവസവും ഫോൺ ഓക്കേ വിളിക്കും അവൾ അങ്ങനെ അധികം സംസാരിക്കുന്ന ആൾ അല്ല. അവൾക്ക് ഇപ്പോഴും എന്തോ പേടി ഓക്കേ ഉള്ള പോലെ. പിന്നെ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ സംസാരിക്കും. വീട്ടിലെ വിശേഷം ഓക്കേ ഞാൻ ചോദിക്കും അപ്പോ അവൾ ഓരോന്ന് പറയും അത്ര മാത്രം.
പിന്നെ ജോലി കാര്യങ്ങൾ ആണ് സംസാരിക്കുക……
എങ്കിലും അവളുടെ ആ നോട്ടം ഓക്കേ എനിക് ഇഷ്ടം ആണ്.
അവളെ ഞാൻ എയർപോർട്ടിൽ കൊണ്ട് ചെന്ന് ആക്കി. അവൾ ഇപ്പോഴും എന്നോട് അധികം സംസാരിക്കുന്ന കൂട്ടത്തിൽ പെട്ട ആൾ അല്ല….. ഞാൻ അവളോട് വല്ലതും ചോദിച്ച മറുപടി പറയും. അത്ര മാത്രം. പക്ഷെ അവളെ നോക്കി നിലക്കാനും ഒരു സുഖം ആണ്.
അങ്ങനെ അവളെ യാത്ര ആക്കി തിരിച്ചു വന്നു. നാട്ടിൽ എത്തിയപ്പോൾ അവൾ മെസ്സേജ് അയച്ചിരുന്നു.
ഏട്ടാ ഞാൻ എത്തിട്ടോ…. അത്ര മാത്രം
പിന്നെ ഒരു മാസം ഒരു സുഖവും ഉണ്ടായിരുന്നു ഇല്ല. എങ്ങനെ എങ്കിലും ഈ മാസം കഴിഞ്ഞ മതി എന്ന് ആയിരുന്നു.
അങ്ങനെ ആ മാസം കഴിഞ്ഞു. ഞാൻ നാട്ടിൽ എത്തി. ഒരു കൂട്ടുകാരൻ എയർപോർട്ടിൽ വന്നു വീട്ടിൽ കൊണ്ട് വന്നു. വീട് പെയിന്റ് ഓക്കേ അടിച്ചിട്ട് ഉണ്ട്. കല്യാണത്തിന് ഇനി ഒന്നര ആഴ്ച ഉളൂ. ഡ്രസ്സ് എടുക്കലും. വിവാഹ ക്ഷണം ഓക്കേ ആയിരു ആ ഒരു ആഴ്ച വേഗം പോയി………
എന്നും അവൾക്ക് മെസ്സേജ് അയക്കാർ ഉണ്ട്. എന്തേങ്കിലും ഓക്കേ അവളും പറയും.
അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം എത്തി. വീട്ടിൽ എല്ലാം നിറയെ വിരുന്ന്കാർ ആണ്. പിന്നെ എന്റെ പഴയ കുറെ ഫ്രണ്ട്‌സ് ഓക്കേ വന്നിട്ട് ഉണ്ട്…..
നാളെ ആണ് കല്യാണം… നാളെ എന്റെ എല്ലാം എല്ലാം ആയ ദിവ്യ എന്റെ സ്വന്തം ആവുക ആണ്….. ആദ്യമായി കണ്ട അന്ന് ഉണ്ട കണ്ണും ആ കണ്ണിൽ നിറയെ ആകാംഷയും പേടിയും നിഷ്കളങ്കതയും ഒളിപ്പിച്ചു വച്ചു നടന്നിരുന്ന ആ നേഴ്സ് നാളെ എന്റെ സ്വന്തം ആകുക ആണ്.
ആദ്യം കണ്ട അന്ന് അവളോട് ഒരുപാട് ഇഷ്ടം തോന്നിയപ്പോഴും പിന്നീട് അവളോട് ചെന്ന് മിണ്ടിയപ്പോഴും ഒരിക്കലും വിചാരിച്ചില്ല അവൾ ഞാൻ ആഗ്രഹിച്ചിരുന്ന പോലെ എന്റെ സ്വന്തം ആവും എന്ന് പക്ഷെ അതെല്ലാം സംഭവിച്ചിരിക്കുന്നു…..
എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്……..
അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വാഴുതി വീണു
ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി.. ഇനിയും അത് പ്രീതിഷിക്കുന്നു.. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Comments:
No comments!
Please sign up or log in to post a comment!