കാത്തിരിപ്പിന്റെ സുഖം 6
കഴിഞ്ഞ പാർട്ടിന് എല്ലാരും ഒരുപാട് നല്ലതും വ്യത്യസ്തവുമായ അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തി. ഒരുപാട് നന്ദി. അതുപോലെ തന്നെ എനിക്ക് എപ്പോളും സപ്പോർട്ട് കമന്റ് നൽകുന്ന Shilpa, Vishnu, Don007, CUPID THE ROMAN GOD എന്റെ പ്രേത്യേക നന്ദി. തുടർന്നും രേഖപെടുത്തുക.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആളെക്സിനോട് പറയാൻ ഒരു അവസരം നോക്കി നടക്കുവാരുന്നു മധു.. പക്ഷെ അവൾക്ക് അതിന് സാധിച്ചില്ല. പക്ഷെ അലക്സ്നെ കാണാൻ കിട്ടുന്ന ഒരു അവസരം പോലും അവൾ പാഴാക്കിയില്ല. അലക്സ് ഇത് ശ്രേദ്ധിച്ചില്ല. പക്ഷെ നമ്മുടെ അഭി എല്ലാം കാണുന്നുണ്ടായിരുന്നു. അന്ന് രാത്രി ബോയ്സ് ഹോസ്റ്റലിൽ.
അഭി : മോനെ അലക്സ് കുട്ടാ…. നമ്മുടെ മധു ഇല്ലേ അവൾക് നിന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട് കേട്ടോ..
അലക്സ് : പോടാ ചെക്കാ… അതെന്നോട് മിണ്ടാറു പോലും ഇല്ല… അപ്പോള
അഭി : നീ കേട്ടിട്ട് ഇല്ലേ മിണ്ടപൂച്ച കലം ഓടക്കും എന്ന്.
അലക്സ് : അയിന്
അഭി : അതിന് ഒന്നുമില്ല.. പക്ഷെ നീ നോക്കിക്കോ… അവൾ വന്നു പറയും.
അലക്സ് : അവൾ പറയെട്ടെടാ… ഇത് പുതിയ കാര്യം ഒന്നും അല്ലെലോ.. നമുക്ക് നോക്കാം
അഭി : കാണാം…
അതോടെ ആ ചർച്ച അവസാനിച്ചു.
പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ അവരുടെ ക്ലാസ്സിലെ സോനാ മധുവിന്റെ അടുത്ത് വന്ന് പറഞ്ഞു
സോനാ : എടി… നീ അലെക്സിന്റെ അടുത്ത് കൂട്ട് അല്ലെ… എനിക്ക് ഒരു ഹെല്പ് ചെയ്യാമോ.. ദേവയോട് പറഞ്ഞാൽ അവൾ ചെയ്യില്ല എന്ന് അറിയാം അതുകൊണ്ട് ആണെടി… പ്ലീസ്
മധു : എന്താടി കാര്യം
സോനാ : എടി….. എനിക്ക് അവനെ ഇഷ്ടം ആണ്.. നീ ഇതൊന്ന് അവനോട് പറയേണം… കഷ്ടം ഉണ്ട്.
മധു ഇത് കേട്ട് ഞെട്ടി.. തനിക്ക് വേണ്ടപ്പെട്ടതിനെ മറ്റൊരാൾ തട്ടി എടുക്കുന്ന പോലെ അവൾക് തോന്നി. പക്ഷെ അവൾക് അത് താങ്ങാൻ ആകില്ലാരുന്നു.
മധു : എടി…. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. അവൻ പറഞ്ഞോണ്ട ആരോടും പറയാതെ
സോനാ : ആണോ… സോറി ഡീ.. ഞാൻ അറിഞ്ഞില്ല.. നീ മറന്നേക്ക് ഞാൻ പറഞ്ഞത്.
സോനാ അവിടുന്ന് മാറി കൊറച്ചു അങ്ങോട്ട് പോയാപ്പോൾ ആണ് അലക്സ്നെ കാണുന്നത്.
സോനാ : അലക്സ്… ചിലവ് venam കേട്ടോ… ആരോടും പറയാതെ ഒറ്റക്ക് നടക്കുവാ.. കള്ളൻ
അലക്സ് : എന്താ സോനാ ഈ പറയുന്നേ
സോനാ : ചുമ്മാ പൊട്ടൻ കളിക്കല്ലേ അലക്സ്.. ഞാൻ എല്ലാം അറിഞ്ഞു
അലക്സ് : എന്ത് അറിഞ്ഞു എന്ന്
സോനാ : നീയും മധുവും പ്രേമത്തിൽ ആണെന്ന് ഞാൻ അറിഞ്ഞു.
അലക്സ് : ഏഹ്ഹ്… ആര് പറഞ്ഞു
സോനാ : അവൾ തന്നെ… നീ ആരോടും പറയേണ്ട എന്ന് പറഞ്ഞോണ്ട പറയാഞ്ഞേ എന്ന് പറഞ്ഞു.. എന്താടാ
അലക്സ് : ഒന്നുമില്ല.. നീ പൊക്കോ
അലക്സ്‌നു ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലാരുന്നു. അവൻ ക്ലാസ്സിലേക്ക് പായുക ആയിരുന്നു. അത് കണ്ട് അവന്റെ കൂടെ ഉണ്ടായിരുന്ന അഭിക്ക് പേടി തോന്നി. ക്ലാസ്സിൽ എത്തിയ അവൻ കാണുന്നത് മധുവും ദേവയും സംസാരിക്കുന്നത് ആണ്.
അലക്സ് : മധു.. ഒന്ന് വരാൻ പറ്റുമോ
അഭി : എടാ.. വേണ്ട അലക്സ് അവനെ ഒന്ന് നോക്കി. ഇതുവരെ അവർ അവനിൽ കാണാത്ത ഒരു ഭാവം ആയിരുന്നു അവന്റെ കണ്ണിൽ ഉണ്ടായിരുന്നത്. അവനു പിന്നെ ഒന്നും പറയാൻ ഇല്ലാരുന്നു.
അലക്സ് അവളെയും കൂട്ടി കോളേജിലെ ഒരു ഒഴിഞ്ഞ മൂലക്ക് ചെന്നു. കൂടെ ചെന്ന് മധുവിന് നല്ല പേടി ഉണ്ടായിരുന്നു. കാരണം അവൾക് അവൻ എന്തിനാ വിളിക്കുന്നെ എന്ന് അറില്ലാരുന്നു.
ഠപ്പേ……. മധുവിന്റെ കവിളിൽ ഒരെണ്ണം കിട്ടി
അലക്സ് : ഞാൻ ഇതുവരെ ഒരു പെണ്ണിനെ പോലും അടിച്ചിട്ട് ഇല്ല. പക്ഷെ ഇത് നീ ചോദിച്ചു വാങ്ങിയത് ആണ്. എപ്പോൾ ആണെടി നമ്മൾ തമ്മിൽ പ്രേമത്തിൽ ആയത്.
മധു : എനിക്ക് നിന്നെ ഇഷ്ടം ആണ്. അതുകൊണ്ട് പറഞ്ഞത് ആണ്
അലക്സ് : പക്ഷെ എനിക്ക് അല്ല… എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്… പോരെ.
ഇതും പറഞ്ഞു അവൻ അവിടുന്ന് പോകാം ഒരുങ്ങി.
മധു : അലക്സ്, njan പറയുന്നത് ഒന്ന് കേക്കാമോ. പ്ലീസ്
അലക്സ് : എന്താ… പറഞ്ഞോ.
മധു : ഞാൻ എന്റെ കഥ പറയാം. നീ ഇത് കേക്കേണം… നീ മാത്രമേ അത് കേക്കാൻ പാടുള്ളു..
ഞാൻ 5am ക്ലാസ്സിൽ വരെ പഠിച്ചതും വളർന്നതും ഒക്കെ ദുബായിൽ ആണ്. ചെറുപ്പം മുതൽ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരിന്നു… അലക്സ്… എനിക്ക് അവൻ മാത്രമേ ഒണ്ടായിരുന്നുള്ളു കൂട്ടുകാരൻ ആയിട്ട്. പക്ഷെ ഞങ്ങൾ 2am ക്ലാസ്സ് പഠിക്കുമ്പോൾ അവന്റെ അപ്പച്ചൻ മരിച്ചു. അടക്കത്തിന് പോകുവാ എന്ന് പറഞ്ഞു പോയവൻ പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല… ഞാൻ എന്നും അവനെ കാത്തിരിക്കുമായിരുന്നു. സുപ്രൈസ് തെരാൻ ഇഷ്ടം ഉള്ള അവന്റെ ഒരു തമാശ എന്ന് ഞങ്ങൾ വിശ്വസിക്കാൻ ശ്രെമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ 5am ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അമ്മ മരിച്ചു. അത് എന്നെ ഒരുപാട് തകർത്തു. എനിക്ക് വേണ്ടപ്പെട്ടവർ എല്ലാരും എന്നെ വിട്ട് പോകും എന്ന് എനിക്ക് മനസ്സിൽ തോന്നി.
കാലം പിന്നെയും കടന്നു പോയി. കുറച്ചു പ്രായം ആയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി.
12th കഴിഞ്ഞ ഉടനെ ഞാൻ വീട്ടിൽ നിന്ന് മാറി ഹോസ്റ്റൽ നിക്കാൻ തീരുമാനം എടുത്തു. ഇവിടെ വന്ന് നിന്നെ കണ്ടപ്പോൾ എന്തോ പരിജയം ഉള്ളത് പോലെ തോന്നി. അങ്ങനെ ആണ് ദേവ നിന്നെ പറ്റി പറഞ്ഞു തന്നത്. അപ്പൊ എനിക്ക് കാര്യങ്ങൾ മനസ്സിൽ ആയി. ഇനിയും നീ പറ അലക്സ്.. ഞാൻ എന്താണ് ചെയ്യേണ്ടത്.
പറഞ്ഞു കഴിഞ്ഞു അവൾ അലക്സ്നെ നോക്കിയപ്പോൾ അവൾ കാണുന്നത് കണ്ണ് നിറഞ്ഞ നിക്കുന്ന അവനെ ആണ്. അവളും കരഞ്ഞിട്ട് ഉണ്ടായിരുന്നു.
പെട്ടെന്ന് അലക്സ് അവളെ കെട്ടിപിടിച്ചു. അത് അവളെ ഞെട്ടിച്ചു. കാരണം അവൾ അത് പ്രതീക്ഷിച്ചില്ല. പക്ഷെ അവൾക് ആ പിടിയിൽ ഒരു സുരക്ഷിതത്വം തോന്നി. അവൾ തിരിച്ചു പുണർന്നു.
അലക്സ് : എന്താ മധുക്കുട്ടി ഇതൊന്നും നേരത്തെ പറയാഞ്ഞത്.. നിനക്ക് അറിയാമായിരുന്നെല്ലോ എല്ലാം…
മധു : ദേവ പറയാതെ ഞാൻ പറഞ്ഞു നീ അറിയേണം എന്ന് എനിക്ക് ഉണ്ടായിരുന്നു അതാ….
അപ്പോൾ ആണ് അവർ കെട്ടിപിടിച്ചു നിക്കുവാണെന്നും ഇത് കോളേജ് ആണെന്നും ഉള്ള ബോധം ഇവർക്കു ഉണ്ടാകുന്നത്.
രണ്ട് പേരും അകന്നു മാറി. രണ്ട് പേർക്കും മുഖത്തു നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു.
പെട്ടെന്ന് ആണ് അവൻ അവളുടെ കവിൾ ചുമന്നിരിക്കുന്നത് ശ്രേദ്ധിച്ചത്. അവൻ പെട്ടെന്ന് അതിൽ തലോടി…
അലക്സ് : സോറി മധു… പെട്ടെന്ന് ദേഷ്യം വന്നപ്പോൾ.. വേദനിച്ചോ
മധു : ഏയ്യ് ഇല്ലെടാ.. നല്ല സുഖം ആയിരുന്നു.
അലക്സ് : ആണോ എങ്കിൽ ഒരെണ്ണം കൂടി തരട്ടെ മധു….
മധു : നീ പോ.. എന്നെ നീ മധു എന്ന് ആണോ വിളിക്കുന്നെ അതും നീ മറന്നു… എന്നോട് സ്നേഹം ഇല്ല
അലക്സ് : അയ്യോടാ.. എന്റെ മധുക്കുട്ടി പിണങ്ങിയോ..
അത് മതിയാരുന്നു അവൾക്…….
മധു : താങ്ക്സ് അലെക്സി…… ഐ ലവ് യു സൊ മച്ച്
അലക്സ് : ഐ ലവ് യു ട്ടൂ ഡീ ബാ ക്ലാസ്സിൽ പോകാം
അലക്സ് അവളെ കൊണ്ട് പോയപ്പോൾ ക്ലാസ്സിൽ
ദേവ : എന്താടാ അവൻ അവളെ കൊണ്ട് പോയത്
അഭി സോനാ പറഞ്ഞത് എല്ലാം പറഞ്ഞു
അഭി : ഇന്ന് അവൻ അതിനെ കൊല്ലും എന്ന് തോന്നുന്നേ
ദേവ : എടാ… അവൾ മധു ആട… അവന്റെ മധു… സപ്രൈസ് ആയിട്ട് പറയാൻ ഇരുന്നതാ അവൾ.
അഭി : ദൈവമേ…. ഇനിയും എന്ത് നടക്കുവോ. അവൻറെ സ്വഭാവം വെച്ച് അവളെ വാ തുറക്കാൻ സമ്മതിക്കില്ല.
കൊറേ കഴിഞ്ഞപ്പോൾ അവർ രണ്ട് പേരും ക്ലാസ്സിലോട്ട് വന്നു. മധുവിന്റ കവിൾ ചുവന്ന കിടക്കുന്നെ കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം പിടികിട്ടി… അവനോട് ചൂടാവാൻ അടുത്തപ്പോൾ അലക്സ് നേരെ ചെന്ന് ദേവയുടെ ചെവിക്ക് പിടിച്ചു കറക്കി.
ദേവ : എടാ… വിടെടാ.. വേദനിക്കുന്നു
അലക്സ് : ആണോ… അറിഞ്ഞില്ല….. നിനക്ക് എന്നോട് പറഞ്ഞാൻ എന്താരുന്നു പ്രശ്നം… എന്റെ കാര്യാ അറിയില്ലേ നിനക്ക്
ദേവ :എടാ…. ആഹ്ഹ….. അത്… അവൾ… പറഞ്ഞോണ്ട… സോറി… നീ പിടി വിട്
അപ്പോൾ മധു അവന്റെ കൈ പിടിച്ചു പിടി വീടിപ്പിച്ചു
അലക്സ് : ഇതൊരു നല്ല കാര്യം ആയോണ്ട് നിന്നെ വെറുതെ വിടുന്നു….
ദേവ : താങ്ക്സ്
അഭി : ദേവ മോളെ.. ഇപ്പോളെ കണ്ട്രോൾ ഒക്കെ ചെയ്യാൻ തുടങ്ങി..
അത് കേട്ടപ്പോൾ മധു പെട്ടെന്ന് നാണം കൊണ്ട് തല താഴ്ത്തി.
അലക്സ് : എന്നാലും നീ എന്തിനാ സോനയോട് അങ്ങനെ പറഞ്ഞെ മധുക്കുട്ടി
മധുക്കുട്ടി എന്ന് കേട്ടപ്പോൾ അവർ 2 പേരും അവനെയും അവളെയും നോക്കി… അവർ ചമ്മി നിൽപ്പായി
അലക്സ് : നീ പറ പെണ്ണെ… എന്തിനാ അവളോട് പറഞ്ഞെ
മധു : പിന്നെ അവൾക് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ വേറെ എന്ത് പറയേണം.
അലക്സ് : എന്നാലും വേണ്ടായിരുന്നു
അഭി : നീ അങ്ങനെ പറയേണ്ടായിരുന്നു… അവളെ കാണാൻ അടിപൊളി ആയിരുന്നു
അലക്സ് : അത് ശെരിയാ…..അവളെ കണ്ടാൽ കണ്ണ് എടുക്കാ….
അവളെ ചൊടിപ്പിക്കാൻ അവൻ പറഞ്ഞു. പക്ഷെ അവനു അത് മുഴുവൻ ആകാൻ കഴിഞ്ഞില്ല. അതിന്റെ ഉള്ളിൽ അവന്റെ വയറ്റിൽ മധു ഒരു കുത്ത് കൊടുത്തു.
പെട്ടെന്ന് അവൻ അഭിയേയും ദേവയെയും നോക്കി. ഞങ്ങൾ ഈ നാട്ടുകാർ അല്ല ഇമ്മാതിരി രീതിയിൽ ആണ് അവരുടെ നിൽപ്… പെട്ടെന്ന് അവർ അവിടുന്ന് മാറുകയും ചെയ്തു
എന്നിട്ട് ആണ് അവൻ avale നോക്കിയത്. കണ്ണ് ചെറുതായി പൊടിഞ്ഞിട്ട് ഉണ്ട്… പക്ഷെ ആൾ ദേഷ്യത്തിൽ നിൽപ് ആണ്
അലക്സ് : എന്താ എന്റെ മധുകുട്ടീടെ മുഖത്തു ഒരു വാട്ടം
മധു ഒന്നും മിണ്ടിയില്ല
അലക്സ് : എന്നാ പറ്റി
മധു : നീ ആ സോനാടെ പിറകെ പോ.. എന്നോട് മിണ്ടാൻ വരേണ്ട…….ഞാൻ കാണാൻ അഴുക്കല്ലേ…
ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് അവനു സഹിക്കാൻ ആകില്ലായിരുന്നു
അലക്സ് : ഇങ്ങനെ ഒരു കുശുമ്പി പാറു….. എന്നോട് ദേഷ്യം ആണോ
മധു : എനിക്ക് ആരോടും ദേഷ്യം ഇല്ല….
അലക്സ് : എങ്കിൽ ഞാൻ പോവാ
ഇതും പറഞ്ഞു അവൻ എഴുന്നെല്കാൻ തുടങ്ങി. അവൾ അത് കണ്ട് അവനെയും കസേരയിൽ ഇരുത്തിട്ട്
മധു : എങ്ങും വിടില്ല നിന്നെ…. എന്റെ ആണ് നീ … എന്റെ മാത്രം.. ആർക്കും കൊടുക്കില്ല.
അലക്സ് : ഇത്രെയും ഉള്ളു എന്റെ മധുക്കുട്ടി…. എനിക്ക് അറിയില്ലേ നിന്നെ…..
ഇത് കേട്ടപ്പോൾ അവൾ ചിണുങ്ങി.
അലക്സ് : ഇനിയും ഈ കണ്ണുകൾ നിറയാൻ പാടില്ല… കേട്ടോ…..
അത് ഒരു തുടക്കം ആയിരുന്നു കോളേജിൽ ഉള്ള അവരുടെ പ്രേമത്തിന്റെ ആരംഭം….
തുടരും.
എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Comments:
No comments!
Please sign up or log in to post a comment!